മധുരമായ കുട്ടികളേ -
സംഗമയുഗത്തിൽ നിങ്ങൾ ബ്രാഹ്മണ സമ്പ്രദായക്കാരായിരി
ക്കുന്നു, നിങ്ങൾക്ക് ഇപ്പോൾ
മൃത്യു ലോകത്തിലെ മനുഷ്യനിൽ നിന്ന് അമരലോകത്തിലെ ദേവതയാകണം
ചോദ്യം :-
നിങ്ങൾ കുട്ടികൾ ഏതൊരു ജ്ഞാനം മനസ്സിലാക്കുന്നത് കാരണത്താൽ പരിധിയില്ലാത്ത
സന്യാസം ചെയ്യുന്നു?
ഉത്തരം :-
നിങ്ങൾക്ക്
ഡ്രാമയുടെ യഥാർത്ഥ ജ്ഞാനമുണ്ട്, നിങ്ങൾക്കറിയാം ഡ്രാമയനുസരിച്ച് ഇപ്പോൾ ഈ മുഴുവൻ
മൃത്യുലോകത്തിനും ഭസ്മീഭൂതമാകണം. ഇപ്പോൾ ഈ ലോകം കാലണയ്ക്ക്
വിലയില്ലാത്തതായിരി
ക്കുന്നു, നമുക്ക് മൂല്യമുള്ളവരാകണം. ഇതിൽ എന്തെല്ലാമാണോ
സംഭവിക്കുന്നത് അത് വീണ്ടും അതുപോലെ തന്നെ കൽപത്തിന് ശേഷം ആവർത്തിക്കും
അതുകൊണ്ട് നിങ്ങൾ ഈ മുഴുവൻ ലോകത്തെയും പരിധിയില്ലാത്ത സന്യാസം ചെയ്തിരിക്കുന്നു.
ഗീതം :-
വരാനിരിക്കുന്ന നാളെയുടെ നിങ്ങൾ....
ഓംശാന്തി.
കുട്ടികൾ ഗീതത്തിന്റെ വരികൾ കേട്ടു. വരാനിരിക്കുന്നതാണ് അമരലോകം. ഇതാണ്
മൃത്യുലോകം. അമരലോകത്തിന്റെയും മൃത്യുലോകത്തിന്റെയും പുരുഷോത്തമ സംഗമയുഗമാണിത്.
ഇപ്പോൾ സംഗമത്തിൽ ബാബ പഠിപ്പിക്കുന്നു, ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്
അതുകൊണ്ടാണ് കുട്ടികളോട് പറയുന്നത് ആത്മ-അഭിമാനിയായി ഇരിക്കൂ. ഈ നിശ്ചയം
ഉണ്ടായിരിക്കണം - നമ്മളെ പരിധിയില്ലാത്ത അച്ഛനാണ് പഠിപ്പിക്കുന്നത.് നമ്മുടെ
ലക്ഷ്യമാണ് ഈ - ലക്ഷ്മീ-നാരായണൻ അഥവാ മൃത്യു ലോകത്തിലെ മനുഷ്യനിൽ നിന്ന്
അമരലോകത്തിലെ ദേവതയാകുക. ഇങ്ങനെയുള്ള പഠിത്തം ഒരിക്കലും കാതുകളിലൂടെ
കേട്ടിട്ടില്ല, നിങ്ങൾ ആത്മ അഭിമാനിയായി ഇരിക്കൂ എന്ന് ആരും ആരോടും പറയുന്നതും
കണ്ടിട്ടില്ല. ഈ നിശ്ചയം ചെയ്യൂ പരിധിയില്ലാത്ത അച്ഛനാണ് നമ്മളെ
പഠിപ്പിക്കുന്നത്. എങ്ങനെയുള്ള അച്ഛൻ? പരിധികളില്ലാത്ത പിതാവ് നിരാകാരനായ ശിവൻ.
ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ പുരുഷോത്തമ സംഗമയുഗത്തിലാണ്. ഇപ്പോൾ നിങ്ങൾ
ബ്രാഹ്മണ സമ്പ്രദായിയായിരിക്കുന്നു പിന്നീട് നിങ്ങൾക്ക് ദേവതയാകണം. ആദ്യം ശൂദ്ര
സമ്പ്രദായത്തിലേതായിരുന്നു. ബാബ വന്ന് കല്ലു ബുദ്ധിയിൽ നിന്ന്
പവിഴബുദ്ധിയാക്കുന്നു. ആദ്യം സതോപ്രധാന പവിഴബുദ്ധിയായിരുന്നു, ഇപ്പോൾ
വീണ്ടുമാകുന്നു. സത്യയുഗത്തിന്റെ അധികാരികളായിരുന്നു എന്ന് പറയരുത്. സത്യയുഗത്തിൽ
വിശ്വത്തിന്റെ അധികാരികളായിരുന്നു എന്ന് പറയണം. പിന്നീട് 84 ജന്മങ്ങളെടുത്ത്
പടികൾ ഇറങ്ങിയിറങ്ങി സതോപ്രധാനത്തിൽ നിന്ന് സതോ, രജോ, തമോയിലേക്ക്
വന്നിരിക്കുന്നു. ആദ്യം സതോപ്രധാനമായിരുന്നു അപ്പോൾ പവിഴ ബുദ്ധിയായിരുന്നു
പിന്നീട് ആത്മാവിൽ കറപിടിക്കുന്നു. മനുഷ്യർ മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു
നിങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. അന്ധവിശ്വാസമായിരുന്നു. അറിയാതെ
ആരെയെങ്കിലും പൂജിക്കുകയോ ഓർമ്മിക്കുകയോ ചെയ്യുക അതിനെ അന്ധവിശ്വാസമെന്ന്
പറയുന്നു. ഒപ്പം തന്റെ ശ്രേഷ്ഠ ധർമ്മത്തെയും, ശ്രേഷ്ഠ കർമ്മത്തെയും മറന്ന്
പോകുന്നതിലൂടെ അവർ കർമ്മ ഭ്രഷ്ടരും, ധർമ്മ ഭ്രഷ്ടരുമാകുന്നു. ഭാരതവാസി ഈ സമയം
ദൈവീക ധർമ്മത്തിൽ നിന്നും ഭ്രഷ്ടരാണ്. ബാബ മനസ്സിലാക്കിതരുന്നു വാസ്തവത്തിൽ
നിങ്ങൾ പ്രവർത്തീ മാർഗ്ഗത്തിലുള്ളവരാണ്. അതേ ദേവതകൾ എപ്പോഴാണോ അപവിത്രമാകുന്നത്
അപ്പോൾ ദേവീ-ദേവതയെന്ന് പറയാൻ സാധിക്കില്ല അതുകൊണ്ട് പേര് മാറ്റി ഹിന്ദുവെന്ന്
വെച്ചിരിക്കുന്നു. ഇതും നാടകത്തിന്റെ പദ്ധതിയനുസരിച്ച് നടക്കുന്നു. എല്ലാവരും
ഒരു പിതാവിനെ തന്നെയാണ് വിളിക്കുന്നത് - അല്ലയോ പതിത പാവനാ വരൂ. ആ ഒരേഒരു
ഈശ്വരീയ പിതാവാണ് ജനന-മരണ രഹിതനായുള്ളത്. നാമ-രൂപത്തിൽ നിന്ന് വേറിട്ട ഒരു
വസ്തുവും ഉണ്ടായിരിക്കുകയില്ല. ആത്മാവിന്റെ അഥവാ പരമാത്മാവിന്റെ രൂപം വളരെ
സൂക്ഷ്മമാണ്, അതിനെ നക്ഷത്രം അഥവാ ബിന്ദുവെന്ന് പറയുന്നു. ശിവന്റെ പൂജ
ചെയ്യുന്നുണ്ട്, ശരീരമില്ല. ഇപ്പോൾ ബിന്ദുവായ ആത്മാവിന്റെ പൂജ ചെയ്യാൻ
സാധിക്കില്ല അതുകൊണ്ട് പൂജിക്കുന്നതിനായി വലുതാക്കി ഉണ്ടാക്കുന്നു.
മനസ്സിലാക്കുന്നു ശിവന്റെ പൂജയാണ് ചെയ്യുന്നത്. എന്നാൽ ശിവന്റെ രൂപമെന്താണ്
അതവർക്കറിയില്ല. ഈ എല്ലാ കാര്യങ്ങളും ബാബ ഈ സമയത്ത് മാത്രമാണ് വന്ന്
മനസ്സിലാക്കിതരുന്നത്. ബാബ പറയുന്നു നിങ്ങൾക്ക് നിങ്ങളുടെ ജന്മത്തെക്കുറിച്ച്
അറിയില്ല. 84 ലക്ഷം ജന്മങ്ങളുടെ ഒരു കെട്ടുകഥ പറഞ്ഞിരിക്കുന്നു. ഇപ്പോൾ ബാബ
നിങ്ങൾ കുട്ടികൾക്കിരുന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കിതരുന്നു. ഇപ്പോൾ
നിങ്ങൾ ബ്രാഹ്മണരായിരിക്കുന്നു പിന്നീട് ദേവതയാകണം. കലിയുഗീ മനുഷ്യരാണ് ശൂദ്രർ.
നിങ്ങൾ ബ്രാഹ്മണരുടെ ലക്ഷ്യമാണ് മനുഷ്യനിൽ നിന്ന് ദേവതയാകുക. ഈ മൃത്യു ലോകം
പതിത ലോകമാണ്. പുതിയ ലോകം അതായിരുന്നു, അവിടെയാണ് ദേവതകൾ രാജ്യം ഭരിച്ചിരുന്നത്.
ദേവതകളുടേത് ഒരേ ഒരു രാജ്യമായിരുന്നു. ദേവതകൾ മുഴുവൻ വിശ്വത്തിന്റെയും
അധികാരികളായിരുന്നു. ഇപ്പോഴാണെങ്കിൽ തമോപ്രധാന ലോകമാണ്. അനേക ധർമ്മങ്ങളുണ്ട്. ഈ
ദേവീ-ദേവതാ ധർമ്മം ലോപിച്ച് പോയിരിക്കുന്നു. ദേവീ-ദേവതകളുടെ രാജ്യം
എപ്പോഴായിരുന്നു ഉണ്ടായിരുന്നത്, എത്ര സമയം ഉണ്ടായിരുന്നു, ലോകത്തിന്റെ ഈ
ചരിത്രവും-ഭൂമിശാസ്ത്രവും ആരും അറിയുന്നില്ല. ബാബ തന്നെയാണ് വന്ന് നിങ്ങൾക്കിത്
മനസ്സിലാക്കിതരുന്നത്. ഇതാണ് ഈശ്വരീയ പിതാവിന്റെ വിശ്വ വിദ്യാലയം, ഇവിടുത്തെ
ലക്ഷ്യമാണ് അമരലോകത്തിലെ ദേവതയാകുക. ഇതിനെ അമരകഥയെന്നും പറയുന്നു. നിങ്ങൾ ഈ
ജ്ഞാനത്തിലൂടെ ദേവതയായി കാലന് മേൽ വിജയം നേടുന്നു. അവിടെ ഒരിക്കലും കാലന്
വിഴുങ്ങാൻ സാധിക്കില്ല. മരണത്തിന്റെ പേരേ അവിടെയില്ല. ഇപ്പോൾ നിങ്ങൾ കാലന് മേൽ
വിജയിച്ചു കൊണ്ടിരിക്കുന്നു, നാടകത്തിന്റെ പദ്ധതിയനുസരിച്ച.് ഭാരതവാസിയും 5 ഉം
10 വർഷത്തിന്റെ പദ്ധതി ഉണ്ടാക്കുന്നില്ലേ. ഞങ്ങൾ രാമരാജ്യം സ്ഥാപിക്കുകയാണെന്ന്
ചിന്തിക്കുന്നു. പരിധിയില്ലാത്ത ബാബയുടേതും രാമരാജ്യം ഉണ്ടാക്കുന്നതിനുള്ള
പദ്ധതിയാണ്. അവരെല്ലാവരും മനുഷ്യരാണ്. മനുഷ്യർക്ക് രാമരാജ്യം സ്ഥാപിക്കാൻ
സാധിക്കില്ല. രാമരാജ്യമെന്ന് പറയുന്നത് തന്നെ സത്യയുഗത്തെയാണ്. ഈ കാര്യങ്ങളെ ആരും
അറിയുന്നില്ല. മനുഷ്യർ എത്ര ഭക്തിയാണ് ചെയ്യുന്നത്, ഭൗതീക യാത്രകളാണ്
ചെയ്യുന്നത്. പകൽ അർത്ഥം സത്യയുഗ-ത്രേതായിൽ ഈ ദേവീ-ദേവതകളുടെ
രാജ്യമുണ്ടായിരുന്നു. പിന്നീട് രാത്രിയിൽ ഭക്തി ആരംഭിക്കുന്നു. സത്യയുഗത്തിൽ
ഭക്തി ഉണ്ടായിരിക്കില്ല. ജ്ഞാനം ഭക്തി, വൈരാഗ്യം ഇത് ബാബ മനസ്സിലാക്കിതരുന്നു.
വൈരാഗ്യം രണ്ട് തരത്തിലുണ്ട് - ഒന്നാണ് ഹഠയോഗീ നിവൃത്തീ മാർഗ്ഗത്തിലുള്ളവരുടേത്,
അവർ വീടും കുടുംബവും ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുന്നു. ഇപ്പോൾ നിങ്ങൾക്ക്
മുഴുവൻ മൃത്യു ലോകത്തിന്റേയും പരിധിയില്ലാത്ത സന്യാസം ചെയ്യണം. ബാബ പറയുന്നു ഈ
മുഴുവൻ ലോകവും ഭസ്മീഭൂതമാകാനുള്ളതാണ്. ഡ്രാമയെ വളരെ നല്ല രീതിയിൽ മനസ്സിലാക്കണം.
പേനിനെ പോലെ ടിക്ക്-ടിക്കെന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. എന്തെല്ലാമാണോ
സംഭവിക്കുന്നത് വീണ്ടും കൽപം അയ്യായിരം വർഷങ്ങൾക്ക് ശേഷം അതുപോലെ തന്നെ
ആവർത്തിക്കും. ഇതിനെ നല്ല രീതിയിൽ മനസ്സിലാക്കി പരിധിയില്ലാത്ത സന്യാസം ചെയ്യണം.
ആരെങ്കിലും വിദേശത്ത് പോകുകയാണ് അപ്പോൾ ചോദിക്കും അവിടെ ഞങ്ങൾക്ക് ഈ ജ്ഞാനം
പഠിക്കാൻ സാധിക്കുമോ? ബാബ പറയുന്നു എവിടെയിരുന്നുകൊണ്ടും നിങ്ങൾക്ക് ഈ ജ്ഞാനം
പഠിക്കാൻ സാധിക്കും. ഇതിൽ ആദ്യം 7 ദിവസത്തെ കോഴ്സെടുക്കണം. വളരെ എളുപ്പമാണ്,
കേവലം ആത്മാവിന് ഇത് മനസ്സിലാക്കികൊടുക്കണം. നമ്മൾ സതോപ്രധാന വിശ്വത്തിന്റെ
അധികാരികളായിരുന്നു അപ്പോൾ സതോപ്രധാനമായിരുന്നു. ഇപ്പോൾ തമോപ്രധാനമായിരിക്കുന്നു.
84 ജന്മങ്ങളിൽ തീർത്തും നയാ പൈസക്ക് വിലയില്ലാത്തതായിരിക്കുന്നു. ഇപ്പോൾ വീണ്ടും
നമ്മളെങ്ങനെ മൂല്യമുള്ളവരാകും? ഇപ്പോൾ കലിയുഗമാണ് വീണ്ടും സത്യയുഗം വരണം, ബാബ
എത്ര സരളമായാണ് മനസ്സിലാക്കിതരുന്നത്, 7 ദിവസത്തെ കോഴ്സ് മനസ്സിലാക്കണം.
എങ്ങനെയാണ് നമ്മൾ സതോപ്രധാനത്തിൽ നിന്ന് തമോപ്രധാനമായത്. കാമചിതയിലിരുന്ന്
തമോപ്രധാനമായിരിക്കുന്നു. ഇപ്പോൾ വീണ്ടും ജ്ഞാന ചിതയിലിരുന്ന് സതോപ്രധാനമാകണം.
ലോകത്തിന്റെ ചരിത്രവും- ഭൂമിശാസ്ത്രവും ആവർത്തിക്കുന്നു, ചക്രം
കറങ്ങിക്കൊണ്ടിരിക്കു
കയല്ലേ. ഇപ്പോൾ സംഗമയുഗമാണ് പിന്നീട് സത്യയുഗമാകും. ഇപ്പോൾ
നമ്മൾ കലിയുഗീ വികാരികളായിരിക്കുന്നു, അതേ നമ്മൾ വീണ്ടുമെങ്ങനെ സത്യയൂഗീ
നിർവ്വികാരികളാകും? അതിന് വേണ്ടിയാണ് ബാബ വഴി പറഞ്ഞ് തരുന്നത്.
വിളിക്കുന്നുമുണ്ട് ഞങ്ങളിൽ ഒരു ഗുണവുമില്ല. ഇപ്പോൾ ഞങ്ങളെ ഇതുപോലെ ഗുണവാനാക്കൂ.
ആരാണോ കൽപം മുൻപ് ആയിരുന്നത് അവർക്ക് തന്നെയാണ് വീണ്ടും ആകേണ്ടത്. ബാബ
മനസ്സിലാക്കിതരുന്നു ഏറ്റവും ആദ്യം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ്
തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക്
ദേഹീ-അഭിമാനിയാകണം. ഇപ്പോൾ മാത്രമാണ് നിങ്ങൾക്ക് ദേഹീ-അഭിമാനിയാകുന്നതിനുള്ള
വിദ്യ ലഭിക്കുന്നത്. സദാ നിങ്ങൾ ദേഹീ-അഭിമാനിയായിരിക്കും എന്നല്ല.
ഒരിക്കലുമില്ല, സത്യയുഗത്തിൽ പേര് ശരീരത്തിനായിരിക്കും. ലക്ഷ്മീ- നാരായണന്റെ
പേരിൽ തന്നെയാണ് മുഴുവൻ രാജ്യകാര്യങ്ങളും നടക്കുന്നത്. ഇപ്പോൾ ഇതാണ് സംഗമയുഗം
എപ്പോഴാണോ ബാബ മനസ്സിലാക്കിതരുന്നത്. നിങ്ങൾ അശരീരിയായാണ് വന്നത് വീണ്ടും
അശരീരിയായിതന്നെ തിരിച്ച് പോകണം. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ
ഓർമ്മിക്കൂ. ഇതാണ് ആത്മീയ യാത്ര. ആത്മാവ് തന്റെ ആത്മീയ പിതാവിനെ ഓർമ്മിക്കുന്നു.
ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്നെ പാപം ഭസ്മമാകും, ഇതിനെ യോഗ അഗ്നിയെന്ന്
പറയുന്നു. നിങ്ങൾക്ക് എവിടെയിരുന്നും ബാബയെ ഓർമ്മിക്കാൻ കഴിയും. 7 ദിവസം
മനസ്സിലാക്കി കൊടുക്കണം. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, എങ്ങനെയാണ്
നമ്മൾ പടികളിറങ്ങുന്നത്? ഇപ്പോൾ വീണ്ടും ഈ ഒരൊറ്റ ജന്മത്തിലാണ് കയറുന്ന കല
ഉണ്ടാകുന്നത്. വിദേശത്തും കുട്ടികൾ വസിക്കുന്നുണ്ട്, അവിടേക്കും മുരളി
പോകുന്നുണ്ട്. ഇത് സ്കൂളല്ലേ. വാസ്തവത്തിൽ ഇത് ഗോഡ് ഫാദർലി യൂണിവേഴ്സിറ്റിയാണ്.
ഗീതയിലെ തന്നെ രാജയോഗമാണ്. എന്നാൽ ശ്രീകൃഷ്ണനെയല്ല ഭഗവാനെന്ന് പറയുന്നത്.
ബ്രഹ്മാ-വിഷ്ണു-ശങ്കരനെയും ദേവതയെന്നാണ് പറയുക. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം
ചെയ്ത് വീണ്ടും അതേ ദേവതയാകുന്നു. പ്രജാപിതാ ബ്രഹ്മാവും തീർച്ചയായും ഇവിടെയല്ലേ
ഉണ്ടായിരിക്കുക. പ്രജാപിതാവ് മനുഷ്യനല്ലേ. പ്രജയെ തീർച്ചയായും ഇവിടെ തന്നെയാണ്
രചിക്കുന്നത്. ഹം സോ യുടെ അർത്ഥം ബാബ വളരെ സരളമായ രീതിയിൽ
മനസ്സിലാക്കിതന്നിട്ടുണ്ട്. ഭക്തിമാർഗ്ഗത്തിൽ പറയുന്നു നമ്മൾ ആത്മാവ് തന്നെയാണ്
പരമാത്മാവ്, അതുകൊണ്ടാണ് പരമാത്മാവിനെ സർവ്വവ്യാപിയെന്ന് പറയുന്നത്. ബാബ
പറയുന്നു എല്ലാവരിലും വ്യാപിച്ചിട്ടുള്ളത് ആത്മാവാണ്. ഞാനെങ്ങനെ വ്യാപൃതനാകും?
നിങ്ങൾ എന്നെ വിളിക്കുന്നത് തന്നെ - അല്ലയോ പതിത-പാവനാ വരൂ ഞങ്ങളെ പാവനമാക്കൂ
എന്ന് പറഞ്ഞാണ്. നിരാകാരരായ ആത്മാക്കളെല്ലാവരും വന്ന് അവരവരുടെ രഥമെടുക്കുന്നു.
ഓരോ അകാലമൂർത്തിയായ ആത്മാവിന്റെയും സിംഹാസനമാണ് ഇത്. സിംഹാസനമെന്നോ രഥമെന്നോ
പറയാം. ബാബയ്ക്ക് രഥമില്ല. ബാബയെ നിരാകാരൻ എന്ന് തന്നയാണ് പറയുന്നത്. സൂക്ഷ്മ
ശരീരവുമില്ല, സ്ഥൂല ശരീരവുമില്ല. നിരാകാരൻ സ്വയം എപ്പോഴാണോ രഥത്തിലിരിക്കുന്നത്
അപ്പോഴാണ് സംസാരിക്കാൻ സാധിക്കുന്നത്. രഥമില്ലാതെ പതിതരെ എങ്ങനെ പാവനമാക്കും?
ബാബ പറയുന്നു ഞാൻ നിരാകാരൻ വന്ന് ബ്രഹ്മാബാബയുടെ ശരീരം ലോണെടുക്കുന്നു.
താത്ക്കാലികമായി ലോണെടുത്തിരിക്കുന്നു, ബ്രഹ്മാബാബയെ ഭാഗ്യശാലി രഥമെന്ന്
പറയുന്നു. ബാബ തന്നെയാണ് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം പറഞ്ഞ്
തന്ന് നിങ്ങൾ കുട്ടികളെ ത്രികാല ദർശിയാക്കുന്നത്. രചയിതാവിന്റെയും-രചനയുടെയും
രഹസ്യം ബാബ നിങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്കല്ലാതെ മറ്റാർക്കും
ഇത് മനസ്സിലാക്കി കൊടുക്കാൻ സാധിക്കില്ല. നിങ്ങൾ തന്നെയാണ് ഈ ജ്ഞാനത്തിലൂടെ
വീണ്ടും ഇത്രയും ഉയർന്ന പദവി നേടുന്നത്. ഈ ജ്ഞാനം കേവലം ഇപ്പോൾ മാത്രം നിങ്ങൾ
ബ്രാഹ്മണർക്കാണ് ലഭിക്കുന്നത്. ബാബ സംഗമത്തിൽ മാത്രമാണ് വന്ന് ഈ ജ്ഞാനം
നൽകുന്നത്. സദ്ഗതി നൽകുന്നത് ഒരേ ഒരു ബാബ മാത്രമാണ്. മനുഷ്യന്, മനുഷ്യന് സദ്ഗതി
നൽകാൻ സാധിക്കില്ല. മറ്റെല്ലാ ഗുരുക്കൻമാരും ഭക്തിമാർഗ്ഗത്തിലേതാണ്. സദ് ഗുരു
ഒന്നു മാത്രമാണ്, ആ ഒരാളുടെ മഹിമയാണ് ആഹാ സദ്ഗുരു ആഹാ! ഇതിനെ പാഠശാലയെന്നും
പറയുന്നു. ലക്ഷ്യമാണ് നരനിൽ നിന്ന് നാരായണനാകുക. മറ്റെല്ലാം ഭക്തിമാർഗ്ഗത്തിലെ
കഥകളാണ്. ഗീതയിലൂടെയും പ്രാപ്തി ഒന്നും തന്നെയില്ല. ബാബ പറയുന്നു ഞാൻ നിങ്ങൾ
കുട്ടികളെ സന്മുഖത്ത് വന്ന് പഠിപ്പിക്കുന്നു, അതിലൂടെയാണ് നിങ്ങൾ ഈ പദവി
നേടുന്നത്. ഇതിൽ മുഖ്യമായുള്ളത് പവിത്രമാകുന്നതിന്റെ കാര്യമാണ്. ബാബയുടെ ഓർമ്മയിൽ
കഴിയണം. ഇതിൽ തന്നെയാണ് മായ വിഘ്നമിടുന്നത്. നിങ്ങൾ ബാബയെ ഓർമ്മിക്കുന്നു തന്റെ
സമ്പത്ത് നേടുന്നതിന് വേണ്ടി. ഈ ജ്ഞാനം എല്ലാകുട്ടികളുടെ അടുത്തേക്കും പോകുന്നു.
ഒരിക്കലും മുരളി നഷ്ടമാകരുത്. മുരളി നഷ്ടമാകുകയെന്നാൽ ഹാജർ നഷ്ടമാകുകയെന്നാണ്.
മുരളിയിലൂടെ എവിടെയിരുന്നു കൊണ്ടും റിഫ്രഷായിക്കൊണ്ടിരിക്കാം. ശ്രീമത്തിലൂടെ
നടക്കണം. വിദേശത്തേക്ക് പോകുകയാണെങ്കിൽ ബാബ മനസ്സിലാക്കിതരുന്നു - തീർച്ചയായും
പവിത്രമാകണം, വൈഷ്ണവനായി കഴിയണം. വൈഷ്ണവരും രണ്ട് പ്രകാരത്തിലുണ്ട്,
വൈഷ്ണവരുമുണ്ട്, വല്ലഭാചാരികളുമുണ്ട് അവർ വികാരത്തിലേക്ക് പോകുന്നുണ്ട്.
പവിത്രമല്ല. നിങ്ങൾ പവിത്രമായി വിഷ്ണുവംശിയാകുന്നു. അവിടെ നിങ്ങൾ
വൈഷ്ണവരായിരിക്കും, വികാരത്തിലേക്ക് പോകില്ല. അതാണ് അമരലോകം, ഇതാണ് മൃത്യുലോകം,
ഇവിടെ വികാരത്തിലേക്ക് പോകുന്നു. ഇപ്പോൾ നിങ്ങൾ വിഷ്ണുപുരിയിലേക്ക് പോകുന്നു,
അവിടെ വികാരമുണ്ടായിരിക്കില്ല. യോഗബലത്തിലൂടെ നിങ്ങൾ വിശ്വത്തിന്റെ രാജ്യാധികാരം
നേടുന്നു. അവർ രണ്ട് കൂട്ടരും പരസ്പരം യുദ്ധം ചെയ്യുന്നു വെണ്ണ ഇടയിലുള്ള
നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങൾ നിങ്ങളുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്
കുകയാണ്.
എല്ലാവർക്കും ഈ സന്ദേശം നൽകണം. ചെറിയ കുട്ടികളുടെയും അവകാശമാണ്. ശിവബാബയുടെ
കുട്ടികളല്ലേ. അതുകൊണ്ട് എല്ലാവർക്കും അവകാശമുണ്ട്. എല്ലാവരോടും പറയണം സ്വയത്തെ
ആത്മാവെന്ന് മനസ്സിലാക്കൂ. മാതാ-പിതാക്കളിൽ ജ്ഞാനമുണ്ടെങ്കിൽ കുട്ടികളെയും
പഠിപ്പിക്കും - ശിവബാബയെ ഓർമ്മിക്കൂ. ശിവബാബയല്ലാതെ രണ്ടാമത് ആരുമില്ല. ഒരാളുടെ
മാത്രം ഓർമ്മയിലൂടെ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമാകും. ഇതിൽ വളരെ നല്ല പഠനം
ആവശ്യമാണ്. വിദേശത്ത് ഇരുന്നുകൊണ്ട് പോലും നിങ്ങൾക്ക് പഠിക്കാൻ സാധിക്കും. ഇതിൽ
പുസ്തകത്തിന്റെയൊന്നും ആവശ്യമില്ല. എവിടെ ഇരുന്നുകൊണ്ടും നിങ്ങൾക്ക് പഠിക്കാൻ
സാധിക്കും. ബുദ്ധികൊണ്ട് ഓർമ്മിക്കാൻ സാധിക്കും. ഈ പഠിത്തം ഇത്രയും സഹജമാണ്.
യോഗം അഥവാ ഓർമ്മയിലൂടെ ബലം ലഭിക്കുന്നു. നിങ്ങളിപ്പോൾ വിശ്വത്തിന്റെ
അധികാരിയായിക്കൊ
ണ്ടിരിക്കുന്നു. ബാബ രാജയോഗം പഠിപ്പിച്ച് പാവനമാക്കുന്നു. അത്
ഹഠയോഗമാണ്, ഇതാണ് രാജയോഗം. ഇതിൽ വളരെ നല്ല പഥ്യം ആവശ്യമാണ്. ഈ
ലക്ഷ്മീ-നാരായണനെപ്പോലെ സർവ്വഗുണ സമ്പന്നരാകേണ്ടേ. ഭക്ഷണ-പാനീയത്തിന്റെയും പഥ്യം
ആവശ്യമാണ്, രണ്ടാമതായി ബാബയെ ഓർമ്മിക്കണം. എങ്കിൽ ജന്മ-ജന്മാന്തരത്തെ പാപം
മുറിയും. ഇതിനെ പറയുന്നത് സഹജ രാജയോഗം എന്നാണ്, രാജ പദവി നേടുന്നതിനുള്ളതാണ്.
അഥവാ രാജ പദവി നേടിയില്ലെങ്കിൽ ദരിദ്രനാകും. ശ്രീമത്തിലൂടെ പൂർണ്ണമായി
നടക്കുന്നതിലൂടെ ശ്രേഷ്ഠമാകും. ഭ്രഷ്ടത്തിൽ നിന്ന് ശ്രേഷ്ഠമാകണം. അതിന് വേണ്ടി
ബാബയെ ഓർമ്മിക്കണം. കൽപം മുൻപും നിങ്ങൾ തന്നെയായിരുന്നു ഈ ജ്ഞാനം എടുത്തിരുന്നത്,
അവർ തന്നെയാണ് ഇപ്പോൾ വീണ്ടും എടുക്കുന്നത്. സത്യയുഗത്തിൽ മറ്റൊരു രാജ്യവും
ഉണ്ടായിരുന്നില്ല. അതിനെയാണ് സുഖധാമമെന്ന് പറയുന്നത്. ഇപ്പോൾ ഇതാണ് ദുഃഖധാമം ഇനി
എവിടെ നിന്നാണോ നമ്മൾ ആത്മാക്കൾ വന്നത് അതാണ് ശാന്തിധാമം. ശിവബാബയ്ക്ക് അദ്ഭുതം
തോന്നുന്നു - ലോകത്തിൽ മനുഷ്യർ എന്തെന്തെല്ലമാണ് ചെയ്യുന്നത്! കുട്ടികൾ
ജനിക്കുന്നത് കുറയണം അതിന് വേണ്ടിയും എത്രയാണ് തല പുകയ്ക്കുന്നത്. ഇത് ബാബയുടെ
മാത്രം ജോലിയാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ പെട്ടെന്ന് തന്നെ ഒരു
ധർമ്മത്തിന്റെ സ്ഥാപന ചെയ്ത് എല്ലാ അനേകധർമ്മങ്ങളുടെയും വിനാശം ചെയ്യിക്കുന്നു,
ഒറ്റയടിക്ക്. മനുഷ്യർ ജനന നിരക്ക് കുറക്കാൻ എത്ര മരുന്നുകളും മറ്റുമാണ്
കണ്ടുപിടിക്കുന്നത്. ബാബയുടെ അടുത്ത് ഒരേഒരു മരുന്നേ ഉള്ളൂ. ഒരു ധർമ്മത്തിന്റെ
സ്ഥാപന ഉണ്ടാകണം. ആ സമയം വരും എല്ലാവരും പറയും ഇവർ
പവിത്രമായിക്കൊണ്ടിരി
ക്കുകയാണ്. പിന്നീട് മരുന്നും മറ്റുള്ളവയുടെയും
എന്താവശ്യമാണുള്ളത്. നിങ്ങൾക്ക് ബാബ മൻമനാഭവയുടെ ഇങ്ങനയുള്ള മരുന്നാണ്
നൽകിയിട്ടുള്ളത്, അതിലൂടെ നിങ്ങൾ 21 ജന്മത്തേക്ക് പവിത്രമാകുന്നു. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പവിത്രമായി ഉറച്ച വൈഷ്ണവനാകണം. ഭക്ഷണ-പാനീയത്തിന്റെയും പൂർണ്ണമായ പഥ്യം
വെയ്ക്കണം. ശ്രേഷ്ഠമാകുന്നതിന് വേണ്ടി ശ്രീമത്തിലൂടെ തീർച്ചയായും നടക്കണം.
2) മുരളിയിലൂടെ സ്വയത്തെ
റിഫ്രഷ് ചെയ്യണം, എവിടെ വസിച്ചുകൊണ്ടും സതോപ്രധാനമാകാനുള്ള പുരുഷാർത്ഥം ചെയ്യണം.
മുരളി ഒരു ദിവസം പോലും നഷ്ടപ്പെടുത്തരുത്.
വരദാനം :-
സ്വമംഗളത്തിന്റെ പ്രത്യക്ഷതെളിവിലൂടെ വിശ്വമംഗളത്തിന്റെ സേവനത്തിൽ സദാ
സഫലതാമൂർത്തിയായിരിക്കട്ടെ.
ഇക്കാലത്ത് ശാരീരിക
രോഗമായ ഹൃദയസ്തംഭനം കൂടുതലാണ് എന്നത് പോലെ ആദ്ധ്യാത്മിക ഉന്നതിയിൽ
നൈരാശ്യത്തിന്റെ രോഗം കൂടുതലാണ്. അങ്ങിനെയുള്ള നൈരാശ്യം ബാധിച്ച ആത്മാക്കളിൽ
പ്രാക്ടിക്കലായ പരിവർത്തനം കാണുന്നതിലൂടെ തന്നെ ധൈര്യവും ശക്തിയും വരിക
സാദ്ധ്യമാണ്. ധാരാളം കേട്ടിട്ടുണ്ട്, ഇപ്പോൾ കാണാൻ ആഗ്രഹിക്കുന്നു. തെളിവിലൂടെ
പരിവർത്തനം ആഗ്രഹിക്കുന്നു. അതിനാൽ വിശ്വമംഗളത്തിന് വേണ്ടി ആദ്യം സ്വമംഗളം
മാതൃകയായി കാണിക്കൂ. വിശ്വമംഗളത്തിന്റെ സേവനത്തിൽ സഫലതാമൂർത്തിയാകാനുള്ള മാർഗ്ഗം
തന്നെയാണ്, പ്രത്യക്ഷ തെളിവ്, ഇതിലൂടെത്തന്നെയാണ് ബാബയുടെ പ്രത്യക്ഷതയുണ്ടാകുക.
എന്താണോ പറയുന്നത് അത് താങ്കളുടെ സ്വരൂപത്തിലൂടെ പ്രാക്ടിക്കലായി കാണപ്പെടണം
അപ്പോൾ അംഗീകരിക്കും.
സ്ലോഗന് :-
മറ്റുള്ളവരുടെ വിചാരങ്ങളെ താങ്കളുടെ വിചാരങ്ങളുമായി ചേർക്കുക- ഇത് തന്നെയാണ്
ആദരവ് കൊടുക്കൽ.
അവ്യക്ത സൂചനകൾ- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.
കർമ്മാതീതമാകുന്നതിന്
വേണ്ടി പരിശോധിക്കൂ എത്രത്തോളം കർമ്മങ്ങളുടെ ബന്ധനത്തിൽ നിന്ന് വേറിട്ടവരായി?
ലൗകികവും അലൗകികവും, കർമ്മവും സംബന്ധവും ഇവ രണ്ടിലും സ്വാർത്ഥഭാവത്തിൽ നിന്ന്
എത്രത്തോളം മുക്തമായി? എപ്പോൾ കർമ്മക്കണക്കുകളിൽ നിന്നും ഏതെങ്കിലും വ്യർത്ഥ
സ്വഭാവ സംസ്കാരങ്ങൾക്ക് വശപ്പെടുന്നതിൽ നിന്നും മുക്തമാകുന്നുവോ അപ്പോൾ
കർമ്മാതീത സ്ഥിതി പ്രാപ്തമാക്കാൻ കഴിയും. ഏതൊരു സേവയോ സംഘടനയോ പ്രകൃതിയുടെ
പരിതസ്ഥിതിയോ സ്വസ്ഥിതി അഥവാ ശ്രേഷ്ഠസ്ഥിതിയെ തകിടം മറിക്കരുത്. ഈ ബന്ധനത്തിൽ
നിന്ന് പോലും മുക്തമായിരിക്കുന്നത് തന്നെയാണ് കർമ്മാതീത സ്ഥിതിയുടെ സമീപത.