12.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങൾക്ക് പാവനമായ ലോകത്തിലേക്കു പോകണം അതിനാൽ കാമമാകുന്ന മഹാശത്രുവിന്റെ മേൽ വിജയം പ്രാപ്തമാക്കണം,

ചോദ്യം :-
ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിയിലൂടെ ഏതൊരു സാക്ഷാത്കാരമാണ് എല്ലാവരെയും ചെയ്യിപ്പിക്കാൻ സാധിക്കുന്നത്?

ഉത്തരം :-
ഞാൻ ഹംസമാണോ അതോ കൊറ്റിയാണോ? ഇത് ഓരോരുത്തർക്കും തന്റെ പ്രവൃത്തിയിലൂടെ സാക്ഷാത്കാരം ചെയ്യിപ്പിക്കാൻ സാധിക്കും. എന്തുകൊണ്ടെന്നാൽ ഹംസം ഒരിക്കലും ആർക്കും ദുഃഖം നൽകില്ല. കൊറ്റികൾ ദുഃഖം നൽകുന്നു, അവർ വികാരികളായിരിക്കും. നിങ്ങൾ കുട്ടികൾ ഇപ്പോൾ കൊറ്റിയിൽ നിന്നും ഹംസമായി മാറിയിരിക്കുകയാണ്. നിങ്ങൾ പവിഴബുദ്ധികളായി മാറുന്ന കുട്ടികളുടെ കർത്തവ്യമാണ് എല്ലാവരെയും പവിഴബുദ്ധികളായി മാറ്റുക.

ഓംശാന്തി.  
ഓം ശാന്തിയെന്നു പറയുമ്പോൾ തന്റെ സ്വധർമ്മം ഓർമ്മവരുന്നു. വീടിനെയും ഓർമ്മ വരുന്നു. എന്നാൽ വീട്ടിൽ തന്നെ ഇരിക്കരുത്. ബാബയുടെ കുട്ടികളാണെങ്കിൽ തീർച്ചയായും തന്റെ സ്വർഗ്ഗത്തെയും ഓർമ്മിക്കേണ്ടി വരും. അതിനാൽ ഓം ശാന്തിയെന്നു പറയുന്നതിലൂടെ ഈ മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിൽ വരുന്നു. ആത്മാവാകുന്ന ഞാൻ ശാന്തസ്വരൂപമാണ്, ശാന്തി സാഗരനായ ബാബയുടെ കുട്ടിയാണ്. സ്വർഗ്ഗം സ്ഥാപിക്കുന്ന ബാബ തന്നെയാണ് നമ്മളെ പവിത്രവും ശാന്തസ്വരൂപവുമാക്കി മാറ്റുന്നത്. മുഖ്യമായ കാര്യം പവിത്രതയുടെയാണ്. ലോകം തന്നെയാണ് പവിത്രവും അപവിത്രവുമായി മാറുന്നത്. പവിത്രമായ ലോകത്തിൽ ഒരു വികാരിയുമില്ല. അപവിത്രമായ ലോകത്തിൽ 5 വികാരങ്ങളുണ്ട്, അതുകൊണ്ടാണ് വികാരിലോകമെന്നു പറയുന്നത്. സത്യയുഗമാണ് നിർവ്വികാരിയായ ലോകം. നിർവ്വികാരിയായ ലോകത്തിൽ നിന്ന് ഏണിപ്പടി ഇറങ്ങി - ഇറങ്ങി താഴെ വികാരി ലോകത്തിലേക്ക് വരുന്നു. സത്യയുഗമാണ് പാവനമായ ലോകം, കലിയുഗം പതിതമായ ലോകം. സത്യയുഗമാണ് പകൽ, സുഖം. കലിയുഗമാണ് അലയുന്നതിന്റെ രാത്രി. വാസ്തവത്തിൽ രാത്രിയിൽ ആരും അലയുന്നില്ല. എന്നാൽ ഭക്തിയെ അലയുക എന്നാണ് പറയുന്നത്.

നിങ്ങൾ കുട്ടികൾ ഇവിടെ വന്നിരിക്കുകയാണ് സദ്ഗതി പ്രാപ്തമാക്കാൻ. നിങ്ങളുടെ ആത്മാവിൽ എല്ലാ പാപങ്ങളുമുണ്ട്, 5 വികാരങ്ങളുമുണ്ടായിരുന്നു. അതിലും മുഖ്യമായത് കാമമാകുന്ന വികാരമാണ്, അതിലൂടെയാണ് മനുഷ്യാത്മാവ് പാപാത്മാവായി മാറുന്നത്. നമ്മൾ പതിതരാണെന്നും പാപാത്മാക്കളാണെന്നും ഓരോരുത്തർക്കും അറിയാം. ഒരു കാമമാകുന്ന വികാരം കാരണം എല്ലാ കർത്തവ്യങ്ങളും മോശമായി മാറുന്നു. അതിനാൽ ബാബ പറയുന്നു കാമമാകുന്ന വികാരത്തെ ജയിക്കൂ, എന്നാൽ നിങ്ങൾ വിശ്വത്തെ ജയിച്ചവർ അർത്ഥം പുതിയ വിശ്വത്തിന്റെ അധികാരിയായി മാറും. അതിനാൽ ഉള്ളിന്റെ ഉള്ളിൽ ഇത്രയും സന്തോഷമുണ്ടായിരിക്കണം. മനുഷ്യർ പതിതമായി മാറുമ്പോൾ ഒന്നും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു - ഒരു വികാരവുമുണ്ടാകരുത്. മുഖ്യമായത് കാമ വികാരമാണ്, ഇതിന്റെ പേരിൽ എത്ര ബഹളമാണ് ഉണ്ടാകുന്നത്. വീടുതോറും എത്ര അശാന്തിയും നിലവിളിയുമാണ് ഉണ്ടാകുന്നത്. ഈ സമയം ലോകത്തിൽ എന്തുകൊണ്ടാണ് നിലവിളി? എന്തുകൊണ്ടെന്നാൽ പാപാത്മാക്കളാണ്. വികാരങ്ങൾ കാരണമാണ് അസുരനെന്നു പറയുന്നത്. ഈ സമയം നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ഈ ലോകത്തിൽ ഒന്നിനെക്കൊണ്ടും ഒരു പ്രയോജനവുമില്ല. ഈ വൈക്കോൽ കൂനക്ക് തീപിടിക്കണം. എന്തെല്ലാമാണോ ഈ കണ്ണുകൾ കൊണ്ട് കാണുന്നത് അതെല്ലാം തീ പിടിക്കും. ആത്മാവിന് തീ പിടിക്കുന്നില്ല. ആത്മാവ് സദാ ഇൻഷ്വർ ചെയ്യപ്പെട്ടതാണ്, സദാ ജീവനോടെയിരിക്കുന്നു. ആത്മാവിനെ എപ്പോഴെങ്കിലും ഇൻഷ്വർ ചെയ്യാറുണ്ടോ? ശരീരത്തെയാണ് ഇൻഷ്വർ ചെയ്യുന്നത്. ആത്മാവ് അവിനാശിയാണ്. കുട്ടികൾക്ക് മനസ്സിലാക്കികൊടു
ക്കാറുണ്ട് - ഇത് കളിയാണ്. ആത്മാവ് മുകളിൽ വസിക്കുന്നതാണ്, 5 തത്വങ്ങളിൽ നിന്നും തികച്ചും വേറിട്ടതാണ്. 5 തത്വങ്ങൾ കൊണ്ടാണ് എല്ലാ സാമഗ്രികളും ഉണ്ടാക്കുന്നത്. എന്നാൽ ആത്മാവുണ്ടാകുന്നില്ല. ആത്മാവ് സദാ ഉണ്ട്. കേവലം പുണ്യാത്മാവും പാപാത്മാവുമായി മാറുന്നു. ആത്മാവിനെ തന്നെയാണ് പുണ്യാത്മാവെന്നും പാപാത്മാവെന്നും പറയുന്നത്. 5 വികാരങ്ങളാൽ എത്ര അഴുക്കുള്ളവരായി മാറുന്നു. ഇപ്പോൾ ബാബ വന്നിരിക്കുകയാണ് പാപങ്ങളിൽ നിന്ന് മുക്തമാക്കാൻ. വികാരങ്ങൾ തന്നെയാണ് മുഴുവൻ സ്വഭാവത്തെയും കേടുവരുത്തുന്നത്. സ്വഭാവമെന്ന് എന്തിനെയാണ് പറയുന്നതെന്ന് പോലും മനസ്സിലാക്കുന്നില്ല. ഇതാണ് ഉയർന്നതിലും വെച്ച് ഉയർന്ന ആത്മീയ ഗവൺമെന്റ്. പാണ്ഡവ ഗവൺമെന്റ് എന്ന് പറയാതെ നിങ്ങളെ ഈശ്വരീയ ഗവൺമെന്റ് എന്ന് പറയാം. നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, നമ്മൾ ഈശ്വരീയ ഗവൺമെന്റാണെന്ന്. ഈശ്വരീയ ഗവൺമെന്റ് എന്താണ് ചെയ്യുന്നത്? ആത്മാക്കളെ പവിത്രമാക്കി ദേവതയാക്കി മാറ്റുന്നു. ഇല്ലായെന്നുണ്ടെങ്കിൽ ദേവതകൾ എവിടെ നിന്നു വരും? ഇത് ആർക്കും അറിയില്ല. അവരും മനുഷ്യരാണ്, എന്നാൽ ദേവതകൾ എങ്ങനെയാണ് ഇങ്ങനെയായി മാറിയത്, ആരാണ് ആക്കി മാറ്റിയത്? ദേവതകൾ സ്വർഗ്ഗത്തിലാണ് ഉണ്ടാകുന്നത്. അതിനാൽ അവരെ സ്വർഗ്ഗവാസിയാക്കി മാറ്റിയതാരാണ്? സ്വർഗ്ഗവാസികൾ തീർച്ചയായും നരകവാസികളായി മാറുന്നു പിന്നെ വീണ്ടും സ്വർഗ്ഗവാസി. ഇത് നിങ്ങൾക്ക് പോലും മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എങ്ങനെ മറ്റുള്ളവർ മനസ്സിലാക്കും? ഇപ്പോൾ നിങ്ങൾക്കറിയാം ഈ ഡ്രാമ ഉണ്ടാക്കിയിട്ടുള്ളതാണ്, ഇവരെല്ലാം അഭിനേതാക്കളാണ്. ഈ കാര്യങ്ങളെല്ലാം ബുദ്ധിയിലുണ്ടായിരിക്കണം. പഠിപ്പ് ബുദ്ധിയിൽ ഉണ്ടായിരിക്കണമല്ലോ! പിന്നീട് തീർച്ചയായും പവിത്രമായി മാറണം. പതിതമായി മാറുക എന്നത് വളരെ മോശമായ കാര്യമാണ്. ആത്മാവ് തന്നെയാണ് പതിതമായി മാറുന്നത്. പരസ്പരം പതിതമായി മാറുന്നു. പതിതരെ പാവനമാക്കി മാറ്റുക എന്നത് നിങ്ങളുടെ ജോലിയാണ്. പാവനമായി മാറൂ എങ്കിൽ പാവനലോകത്തിലേക്കു പോകാം. ഇത് ആത്മാവ് മനസ്സിലാക്കുന്നുണ്ട്. ആത്മാവില്ലെങ്കിൽ ശരീരത്തിനും നിലനിൽക്കാൻ സാധിക്കില്ല. മറുപടിയും ലഭിക്കുകയില്ല. ആത്മാവിന് അറിയാം നമ്മൾ വാസ്തവത്തിൽ പാവനമായ ലോകത്തിൽ വസിക്കുന്നവരാണ്. ഇപ്പോൾ ബാബ മനസ്സിലാക്കി തന്നു, നിങ്ങൾ തികച്ചും വിവേകശൂന്യരായിരുന്നു. അതിനാലാണ് പതിതമായ ലോകത്തിന് യോഗ്യരായി മാറിയത്. ഇനി ഏതു വരെ പാവനമായി മാറുന്നില്ലയോ അതുവരെ സ്വർഗ്ഗത്തിലേക്ക് യോഗ്യരായി മാറാൻ സാധിക്കില്ല. സ്വർഗ്ഗത്തെയും ഈ സംഗമത്തിലാണ് താരതമ്യപ്പെടുത്തുന്നത്. സത്യയുഗത്തിൽ ഒരിക്കലും താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഈ സംഗമയുഗത്തിൽ തന്നെയാണ് നിങ്ങൾക്ക് മുഴുവൻ ജ്ഞാനവും ലഭിക്കുന്നത്. പവിത്രമായി മാറാനുള്ള ആയുധം ലഭിക്കുന്നത്. ഒരു ബാബയെ മാത്രമാണ് പതിത-പാവനൻ എന്നു പറയുന്നത്, ഞങ്ങളെയും അങ്ങനെ പാവനമാക്കി മാറ്റൂ. ദേവതകൾ സ്വർഗ്ഗത്തിലെ അധികാരികളല്ലേ! നിങ്ങൾക്കറിയാം നമ്മൾ തന്നെയാണ് സ്വർഗ്ഗത്തിലെ അധികാരികളായിരുന്നത്. പിന്നീട് 84 ജന്മങ്ങളെടുത്ത് പതിതമായി മാറി. ശ്യാമനും-സുന്ദരനും, എന്നാണ് ഈ കൃഷ്ണന്റെ പേരുപോലും ഇട്ടിരിക്കുന്നത്. കൃഷ്ണന്റെ ചിത്രത്തെ കറുത്തതാക്കി ഉണ്ടാക്കുന്നു എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. കൃഷ്ണനെക്കുറിച്ചും നിങ്ങൾക്ക് എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇതിൽ രണ്ടു ലോകമാക്കി മാറ്റിയിരിക്കുന്നു. വാസ്തവത്തിൽ രണ്ട് ലോകമൊന്നുമില്ല. ലോകം ഒന്നുമാത്രമെ ഉള്ളൂ. ആ ലോകം തന്നെയാണ് പഴയതും പുതിയതുമായി മാറുന്നത്. ആദ്യം ചെറിയ കുട്ടികൾ പുതിയതായിരിക്കും പിന്നീട് വളർന്ന് വൃദ്ധരായി മാറും. അതിനാൽ നിങ്ങൾ എത്രയാണ് മനസ്സിലാക്കികൊടുക്കാൻ തലയിട്ടുടയ്ക്കുന്നത്, തങ്ങളുടെ രാജധാനിയല്ലേ സ്ഥാപിക്കുന്നത്! വിവേകത്താൽ എത്ര മധുരമുള്ളവരായി മാറിക്കഴിഞ്ഞു. ആരാണ് മനസ്സിലാക്കി തന്നത്? ഭഗവാൻ. യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ഭഗവാൻ എത്ര വിവേകശാലിയും നോളേജ്ഫുള്ളുമാണ്. എത്ര പവിത്രമാണ്. ശിവന്റെ ചിത്രത്തിനു മുന്നിൽ എല്ലാ മനുഷ്യരും നമിക്കുന്നു, എന്നാൽ ആരാണ്, എന്താണ് ചെയ്യുന്നത്, എന്നൊന്നും അറിയില്ല. ശിവ കാശി വിശ്വനാഥ ഗംഗ......എന്ന് വെറുതെ പറഞ്ഞുകൊണ്ടേ യിരിക്കുന്നു. അർത്ഥത്തെ അൽപം പോലും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കികൊടുക്കു
കയാണെങ്കിൽ പറയും നിങ്ങൾ ഞങ്ങൾക്ക് എന്ത് മനസ്സിലാക്കിതരും ഞങ്ങൾ വേദങ്ങളും ശാസ്ത്രങ്ങളെല്ലാം പഠിച്ചിട്ടുണ്ട് എന്ന്. എന്നാൽ രാമരാജ്യം എന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആർക്കും അറിയില്ല. രാമരാജ്യം, സത്യയുഗം എന്നെല്ലാം പുതിയ ലോകത്തെയാണ് പറയുന്നത്. നിങ്ങളിലും നമ്പർവൈസായിട്ടാണ് ധാരണയുണ്ടാകുന്നത്. ചിലർ മറന്നുപോകുന്നു, കാരണം കല്ലുബുദ്ധികളായി മാറിക്കഴിഞ്ഞു. അതിനാൽ ഇപ്പോൾ പവിഴബുദ്ധികളായവരുടെ ജോലിയാണ് മറ്റുള്ളവരെയും പവിഴബുദ്ധികളാക്കി മാറ്റുക എന്നത്. കല്ലുബുദ്ധികളുടെ കർമ്മം പഴയതുപോലെ തന്നെ നടന്നുകൊണ്ടിരിക്കും എന്തുകൊണ്ടെന്നാൽ ഹംസവും കൊറ്റികളായി മാറിയില്ലേ! ഹംസമായവർ ആർക്കും ഒരിക്കലും ദുഃഖം കൊടുക്കില്ല. കൊറ്റികളായവർ ദുഃഖം നൽകുന്നു. പലരുടെയും പെരുമാറ്റം തന്നെ കൊറ്റികളെപ്പോലെയാ
യിരിക്കും, അവരിൽ എല്ലാ വികാരങ്ങളുമുണ്ടാകും. ഇവിടെയും ഒരുപാട് വികാരികൾ വരാറുണ്ട്, അവരെ അസുരൻ എന്നാണ് പറയുന്നത്. തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒരുപാട് സെന്ററുകളിലേക്ക് വികാരികളെല്ലാം വരുന്നുണ്ട്, ഒഴിവുകഴിവുകളെല്ലാം പറയും - നമ്മൾ ബ്രാഹ്മണരാണ് എന്ന്, എന്നാൽ നുണയാണ്. ഇതിനെ പറയുന്നത് തന്നെ അസത്യമായ ലോകമെന്നാണ്. സത്യയുഗമാകുന്ന പുതിയ ലോകം സത്യമായ ലോകമാണ്. ഇപ്പോൾ സംഗമമാണ്. എത്ര വ്യത്യാസമുണ്ട്. അസത്യം പറയുന്നവരും, അസത്യമായ കർമ്മം ചെയ്യുന്നവരുമെല്ലാം മൂന്നാം തരക്കാരായി മാറുന്നു. ഒന്നാം തരം, രണ്ടാം തരം എന്നെല്ലാം ഉണ്ടല്ലോ!

ബാബ പറയുന്നു - പവിത്രതയുടെയും പൂർണ്ണമായ തെളിവു നൽകണം. പലരും പറയാറുണ്ട്, ഇവർ ഒരുമിച്ചിരുന്ന് പവിത്രമായി കഴിയുന്നത് സാധ്യമല്ല എന്ന്. അപ്പോൾ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കണം. യോഗബലമില്ലാത്തതുകാരണം ഇത്രയും സഹജമായ കാര്യം പോലും മനസ്സിലാക്കികൊടുക്കാൻ സാധിക്കുന്നില്ല. അവർക്ക് ഈ കാര്യം ആരും തന്നെ മനസ്സിലാക്കികൊടുക്
കുന്നില്ല- നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന്. ബാബ പറയുന്നു പവിത്രമായി മാറുന്നതിലൂടെ നിങ്ങൾ 21 ജന്മത്തേക്ക് സ്വർഗ്ഗത്തിലെ അധികാരികളായി മാറും. അതാണ് പവിത്രമായ ലോകം. പവിത്രമായ ലോകത്തിൽ ആരും പതിതമായവർ ഉണ്ടായിരിക്കുകയില്ല. 5 വികാരങ്ങൾ തന്നെയില്ല. അതാണ് നിർവ്വികാരിയായ ലോകം. ഇതാണ് വികാരിയായ ലോകം. നമുക്ക് സത്യയുഗത്തിലെ ചക്രവർത്തി പദവി ലഭിക്കുന്നു. അപ്പോൾ നമ്മൾ ഒരു ജന്മത്തേക്കു വേണ്ടി എന്തുകൊണ്ട് പാവനമായി മാറില്ല! നമുക്ക് ഒന്നാന്തരമായ ലോട്ടറിയാണ് ലഭിക്കുന്നത്. അതിനാൽ സന്തോഷമുണ്ടാകുന്നു. ദേവീ-ദേവതകൾ പവിത്രരല്ലേ! അപവിത്രമായതിൽ നിന്ന് പവിത്രമാക്കി മാറ്റുന്നതും ബാബ തന്നെയാണ്. അതിനാൽ പറഞ്ഞുകൊടുക്കണം നമുക്ക് പവിത്രമാകാനുള്ള ആഗ്രഹമാണുള്ളതെന്ന്. ബാബ തന്നെയാണ് ഇങ്ങനെയാക്കി മാറ്റുന്നത്. ബാബക്കല്ലാതെ മറ്റാർക്കും പുതിയ ലോകമുണ്ടാക്കാൻ സാധിക്കില്ല. മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റാൻ ഭഗവാൻ തന്നെയാണ് വരുന്നത്, ആരുടെ രാത്രിയുടെ മഹിമയാണോ പാടുന്നത്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നതിനെക്കുറിച്ചും നിങ്ങൾക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. ജ്ഞാനവും ഭക്തിയും പകുതി-പകുതിയാണ്. ഭക്തിക്കുശേഷമാണ് വൈരാഗ്യം. ഇപ്പോൾ വീട്ടിലേക്കു പോകണം, അതിനാൽ ഈ ശരീരമാകുന്ന വസ്ത്രം അഴിച്ചുവെയ്ക്കണം. ഈ അഴുക്കുപിടിച്ച ലോകത്തിൽ ജീവിക്കേണ്ട. 84ന്റെ ചക്രം ഇപ്പോൾ പൂർത്തിയായി. ഇപ്പോൾ ശാന്തിധാമത്തിലേക്കു പോകണം. ആദ്യമാദ്യം അല്ലാഹുവിന്റെ കാര്യം മറക്കരുത്. ഇതും മനസ്സിലാക്കുന്നുണ്ട് ഈ പഴയ ലോകം നശിക്കാൻ പോവുകയാണ്. ബാബ പുതിയ ലോകം സ്ഥാപിക്കുന്നു. ബാബ ഒരുപാട് തവണ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യാൻ വന്നിട്ടുണ്ട്. നരകത്തിന്റെ വിനാശമുണ്ടാകണം. നരകം എത്ര വലുതാണ്, സ്വർഗ്ഗം എത്ര ചെറുതാണ്. പുതിയ ലോകത്തിൽ ഒരു ധർമ്മം മാത്രമെയുള്ളൂ. ഇവിടെ അനേക ധർമ്മങ്ങളാണ്. ഒരു ധർമ്മം ആരാണ് സ്ഥാപിച്ചത്? ബ്രഹ്മാവല്ലല്ലോ ചെയ്തത്. ബ്രഹ്മാവുതന്നെ പതിതത്തിൽ നിന്ന് പാവനമായി മാറുന്നുണ്ട്. എന്നെക്കുറിച്ച് പറയില്ലല്ലോ-പതിതത്തിൽ നിന്ന് പാവനമാകുന്നു എന്ന്. പാവനമായവർ ലക്ഷ്മീ-നാരായണനാണ്. ബ്രഹ്മാവിന്റെ രാത്രി, ബ്രഹ്മാവിന്റെ പകൽ. ഈ ബ്രഹ്മാവ് പ്രജകളുടെ പിതാവല്ലേ! ശിവബാബയെ അനാദിയായ രചയിതാവെന്നാണ് പറയുന്നത്. അനാദി എന്ന അക്ഷരം ബാബയെക്കുറിച്ചു മാത്രമാണ്. ബാബ അനാദിയാണ്, അതിനാൽ ആത്മാക്കളും അനാദിയാണ്. കളിയും അനാദിയാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ആത്മാവാകുന്ന സ്വയത്തിനാണ് സൃഷ്ടിചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും, കാലാവധിയുടെയും ജ്ഞാനം ലഭിക്കുന്നത്. ഈ ജ്ഞാനം ആരാണ് നൽകിയത്? ബാബ. നിങ്ങൾ 21 ജന്മത്തേക്ക് ധനവാനായി മാറുന്നു. പിന്നീട് രാവണരാജ്യത്തിൽ നിങ്ങൾ ദരിദ്രരായി മാറുന്നു. രാവണരാജ്യത്തിൽ നിന്നു തന്നെയാണ് സ്വഭാവം മോശമാകാൻ തുടങ്ങുന്നത്, വികാരങ്ങളാണല്ലോ! ബാക്കി രണ്ടു ലോകങ്ങളൊന്നുമില്ല. മനുഷ്യർ മനസ്സിലാക്കുന്നു, നരകവും സ്വർഗ്ഗവും രണ്ടും ഒരുമിച്ചാണ് നടക്കുന്നത് എന്ന്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് എത്ര കൃത്യമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങൾ ഗുപ്തമാണ്. ശാസ്ത്രങ്ങളിൽ എന്തെല്ലാമാണ് എഴുതിയിട്ടുള്ളത്. കുട്ടികൾ എത്ര ആശയക്കുഴപ്പത്തിലാണ്. ബാബക്കല്ലാതെ മറ്റാർക്കും ഇത് പരിഹരിക്കാൻ സാധിക്കില്ല. ബാബയെ തന്നെയാണ് വിളിക്കുന്നത്- ബാബാ ഞങ്ങൾ ഒന്നിനും കൊള്ളാത്തവരായി മാറിയിരിക്കുകയാണ്, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റി ഞങ്ങളുടെ സ്വഭാവത്തെ പരിവർത്തനപ്പെടുത്തൂ. നിങ്ങളുടെ സ്വഭാവം എത്ര നല്ലതാകുന്നു. ചിലരുടേത് നല്ലതാകുന്നതിനു പകരം ഒന്നുകൂടി മോശമാകുകയാണ്. പെരുമാറ്റത്തിലൂടെയും അറിയാൻ സാധിക്കും. ഇന്ന് മഹാരഥി ഹംസമെന്ന് അറിയപ്പെടുന്നു, നാളെ കൊറ്റിയായി മാറുന്നു. സമയമൊന്നുമെടുക്കില്ല. മായയും ഗുപ്തമല്ലേ! ക്രോധത്തെ കാണാൻ സാധിക്കില്ല. ക്രോധത്തിൽ വന്ന് കുരുങ്ങുമ്പോൾ അത് പുറത്തുകാണാൻ സാധിക്കുന്നു. പിന്നീട് ആശ്ചര്യപ്പെടുത്തി കേൾക്കുന്നു..... പറഞ്ഞുകൊടുക്കുന്നു പിന്നെ ഓടിപ്പോകുന്നു. എത്രയാണ് താഴേക്കു വീഴുന്നത്. തികച്ചും കല്ലായി മാറുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെയും കാര്യമുണ്ടല്ലോ. അറിയാൻ സാധിക്കുമല്ലോ. അങ്ങനെയുള്ളവർ സഭയിലേക്ക് വരാൻ പാടില്ല. അല്പമെങ്കിലും ജ്ഞാനം കേട്ടിട്ടുണ്ടെങ്കിൽ സ്വർഗ്ഗത്തിൽ വരുക തന്നെ ചെയ്യും. ജ്ഞാനത്തിന്റെ വിനാശമുണ്ടാകുകയില്ല.

ഇപ്പോൾ ബാബ പറയുന്നു- നിങ്ങൾക്ക് പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി പ്രാപ്തമാക്കണം. അഥവാ വികാരത്തിലേക്കു പോയെങ്കിൽ പദവി ഭ്രഷ്ടമായി പോകും. സൂര്യവംശി ചന്ദ്രവംശിയായി മാറും പിന്നീട് വൈശ്യവംശികളും, ശൂദ്രവംശികളുമായി മാറും. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന്. മനുഷ്യർ കലിയുഗത്തിന്റെ ആയുസ്സ് തന്നെ നാൽപ്പതിനായിരം വർഷമെന്നാണ് പറയുന്നത്. ഏണിപ്പടി താഴേക്കിറങ്ങുക തന്നെ വേണം. നാൽപ്പതിനായിരം വർഷമാണെങ്കിൽ ഒരുപാട് മനുഷ്യരാകും. അയ്യായിരം വർഷത്തിൽ തന്നെ ഇത്രയും മനുഷ്യരുണ്ട്, അതിനാൽ കഴിക്കാനും കൂടി ലഭിക്കുന്നില്ല. അപ്പോൾ ഇത്രയും വർഷങ്ങളാകുമ്പോൾ എത്ര വർദ്ധനവുണ്ടാകും. അതിനാൽ ബാബ വന്ന് ധൈര്യം തരുന്നു. പതിതമായ മനുഷ്യർക്ക് യുദ്ധം ചെയ്യുക തന്നെ വേണം. അവരുടെ ബുദ്ധി ഈ ഭാഗത്തേക്ക് വരുക സാധ്യമല്ല. ഇപ്പോൾ നിങ്ങളുടെ ബുദ്ധി നോക്കൂ എത്രയാണ് മാറുന്നത് എന്നാലും മായ തീർച്ചയായും ചതിക്കും. ഇച്ഛയെന്താണ് എന്നുള്ളത് അവിദ്യയായിരിക്കണം. എന്തെങ്കിലും ഇച്ഛ വെച്ചു എങ്കിൽ എല്ലാം പോയി, പിന്നെ കാൽകാശിന് പോലും വിലയില്ലാത്തവരായി മാറും. നല്ല-നല്ല മഹാരഥിമാരെപ്പോലും മായ എന്തെങ്കിലും പ്രകാരത്തിൽ ചതിച്ചുകൊണ്ടേയിരിക്കും. പിന്നീട് അവർക്ക് ബാബയുടെ ഹൃദയത്തിൽ കയറാൻ സാധിക്കില്ല. ലൗകീക മാതാവിന്റെയും-പിതാവിന്റെയും ഹൃദയത്തിൽ സ്ഥാനം കിട്ടാനാവാത്തത് പോലെ. ചില കുട്ടികൾ അച്ഛനെ വരെ കൊല്ലുന്നു. പരിവാരത്തെ വരെ ഇല്ലാതാക്കുന്നു. മഹാ പാപാത്മാക്കളാണ്. രാവണൻ എന്താക്കി മാറ്റുന്നു, വളരെ മോശമായ ലോകമാണ്. ഈ ലോകത്തോട് ഒരു മമത്വവും വെയ്ക്കരുത്. പവിത്രമാകാൻ വളരെയധികം ധൈര്യം വേണം. വിശ്വത്തിന്റെ ചക്രവർത്തി പദവിയുടെ സമ്മാനം കിട്ടണമെങ്കിൽ മുഖ്യമായത് പവിത്രതയാണ്. അതുകൊണ്ടാണ് ബാബയോട് പാവനമാക്കി മാറ്റാൻ വരൂ എന്ന് പറയുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ ചതിയിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇച്ഛയെന്താണ് എന്നുള്ളതിൽ അവിദ്യരായി മാറണം. ഈ അഴുക്ക് ലോകത്തോട് മമത്വം വെയ്ക്കരുത്.

2. പവിത്രതയുടെ പൂർണ്ണമായ തെളിവ് നൽകണം. ഏറ്റവും ഉയർന്ന സ്വഭാവം തന്നെ പവിത്രതയാണ്. സ്വയം സ്വയത്തെ തിരുത്തുന്നതിനുവേണ്ടി തീർച്ചയായും പവിത്രമായി മാറണം.

വരദാനം :-
ത്രികാലദർശി സ്ഥിതിയിൽ സ്ഥിതി ചെയ്തുകൊണ്ട് സദാ അചഞ്ചലവും സാക്ഷിയുമായിരിക്കുന്ന നമ്പർവൺ ഭാഗ്യശാലിയായി ഭവിക്കട്ടെ.

ത്രികാലദർശിസ്ഥിതിയിൽ സ്ഥിതി ചെയ്തുകൊണ്ട് ഓരോ സങ്കൽപവും ഓരോ കർമവും ചെയ്യൂ, ഓരോ കാര്യത്തെയും കാണൂ. ഇതെന്തുകൊണ്ട്, ഇതെന്താ- ഈ ചോദ്യചിഹ്നങ്ങൾ ഉണ്ടാവരുത്. സദാ ഫുൾസ്റ്റോപ്പ്. ഒന്നും പുതിയതല്ല. ഓരോ ആത്മാവിന്റെയും പാർട്ടിനെ നല്ല രീതിയിൽ അറിഞ്ഞ് പാർട്ടിലേക്കു വരൂ. ആത്മാക്കളുടെ സംബന്ധസമ്പർക്കത്തിൽ നിർമോഹത്തിന്റെയും സ്നേഹത്തിന്റെയും സമാനത ഉണ്ടായിരിക്കട്ടെ എങ്കിൽ ഇളക്കങ്ങൾ സമാപ്തമായിക്കൊള്ളും. ഇങ്ങനെ സദാ അചഞ്ചലവും സാക്ഷിയുമായിരിക്കുക- ഇതാണ് നമ്പർവൺ ഭാഗ്യശാലി ആത്മാവിന്റെ ലക്ഷണം.

സ്ലോഗന് :-
സഹനശീലതയുടെ ഗുണത്തെ ധാരണ ചെയ്യൂ എങ്കിൽ ശീതളമായി മാറും

അവ്യക്തസൂചനകൾ- ഈ അവ്യക്തമാസത്തിൽ ബന്ധനമുക്തമായി മുക്തജീവിതസ്ഥിതിയുടെ അനുഭവം ചെയ്യൂ

താങ്കളെല്ലാവരുടെയും സ്ലോഗനാണ് - മുക്തിയും മുക്തജീവിതവും നമ്മുടെ ജന്മസിദ്ധഅധികാരമാണ്. പരമധാമത്തിൽ ഇത് അറിയുകയേയില്ല - മുക്തി എന്താണ്, മുക്തജീവിതം എന്താണ്, ഇതിന്റെ അനുഭവം ഈ ബ്രാഹ്മണജീവിതത്തിൽ ഇപ്പോൾ ചെയ്യണം.