മധുരമായകുട്ടികളേ -
ജോലികള്എല്ലാംചെയ്തുകൊ
ണ്ടുംസദാതന്റെഈശ്വരീ
യവിദ്യാര്
ത്ഥിജീവിതത്തേയുംപഠിപ്പി
നേയുംഓര്മ്മിക്കൂ,
സ്വയംഭഗവാന്നമ്മെപഠിപ്
പിക്കുക
യാണ്എന്നലഹരിയില്കഴിയൂ.
ചോദ്യം :-
ജ്ഞാനാമൃതത്തെ ദഹിപ്പിക്കാന് അറിയുന്ന കുട്ടികളുടെ അടയാളം എന്തായിരിക്കും?
ഉത്തരം :-
അവര്ക്ക്
സദാ ആത്മീയ ലഹരി ഉയര്ന്നുകൊണ്ടിരിക്കും മാത്രമല്ല ആ ലഹരിയുടെ ആധാരത്തില്
എല്ലാവരുടേയും മംഗളം ചെയ്തുകൊണ്ടിരിക്കും. മംഗളം ചെയ്യുക എന്നതല്ലാതെ രണ്ടാമത്
ഒരു കാര്യവും അവര്ക്ക് നല്ലതായി തോന്നില്ല. മുള്ളുകളെ പൂക്കളാക്കി മാറ്റുന്ന
സേവനത്തില് തന്നെ ബിസിയായിരിക്കും.
ഓംശാന്തി.
ഇപ്പോള് നിങ്ങള് കുട്ടികള് ഇവിടെ ഇരിക്കുകയാണ് മാത്രമല്ല ഇപ്പോള് നമ്മള്
പാര്ട്ടുധാരികളാണ് എന്നതും അറിയാം. 84 ജന്മങ്ങളുടെ ചക്രം
പൂര്ത്തിയാക്കിയിരിക്കുന്നു. ഇത് നിങ്ങള് കുട്ടികളുടെ ഓര്മ്മയില് വരണം. അറിയാം
ബാബ വന്നിരിക്കുന്നു, നമുക്ക് വീണ്ടും രാജ്യം പ്രാപ്തമാക്കിത്തരാന് അഥവാ
തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റാന്. ഈ കാര്യങ്ങള് ബാബയല്ലാതെ
മറ്റാരും മനസ്സിലാക്കിത്തരുകയില്ല. നിങ്ങള് ഇവിടെ ഇരിക്കുമ്പോള് നിങ്ങള്
സ്ക്കൂളില് ഇരിക്കുന്നതുപോലെയാണ്. പുറത്താണെങ്കില് സ്ക്കൂളിലല്ല. അറിയാം ഇത്
ഉയര്ന്നതിലും ഉയര്ന്ന ആത്മീയ സ്ക്കൂളാണ്. ആത്മീയ അച്ഛന് ഇരുന്ന്
പഠിപ്പിക്കുകയാണ്. പഠിപ്പ് കുട്ടികള്ക്ക് ഓര്മ്മ വരണമല്ലോ. ഇവരും കുട്ടിയാണ്.
ഇവരെ അഥവാ മുഴുവന് കുട്ടികളേയും പഠിപ്പിക്കുന്നത് അച്ഛനാണ്. മുഴുവന് മനുഷ്യ
ആത്മാക്കളുടേയും പിതാവ് ബാബയാണ്. ബാബ വന്ന് ശരീരത്തിന്റെ ലോണ് എടുത്ത്
നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ദിവസവും
മനസ്സിലാക്കിത്തന്നുകൊ
ണ്ടിരിക്കുന്നു, ഇവിടെ ഇരിക്കുമ്പോള് ബുദ്ധിയില് ഓര്മ്മ
വരണം അതായത് നമ്മള് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. നമ്മള് വിശ്വത്തിന്റെ
അധികാരികളായിരുന്നു, ദേവീ ദേവതകളായിരുന്നു പിന്നീട് പുനര്ജന്മങ്ങള് എടുത്ത്
എടുത്ത് ഇവിടെ വന്നു പെട്ടിരിക്കയാണ്. ഭാരതം എത്ര സമ്പന്നമായിരുന്നു. എല്ലാം
ഓര്മ്മ വന്നു. ഭാരതത്തിന്റെ തന്നെ കഥയാണ്, കൂടെത്തന്നെ നമ്മളുടേയും. ശേഷം സ്വയം
മറന്നുപോകരുത്. നമ്മള് സ്വര്ഗ്ഗത്തില് രാജ്യം ഭരിച്ചിരുന്നു പിന്നീട് നമുക്ക്
84 ജന്മങ്ങള് എടുക്കേണ്ടതായി വന്നു. ഇത് മുഴുവന് ദിവസവും ബുദ്ധിയിലേയ്ക്ക്
കൊണ്ടുവരണം. ജോലികള് എല്ലാം ചെയ്തുകൊണ്ടും പഠിപ്പ് ഓര്മ്മയില് വരണം. നമ്മള്
വിശ്വത്തിന്റെ അധികാരികളായിരുന്നു പിന്നെ നമ്മള് താഴേയ്ക്ക് ഇറങ്ങിവന്നു, വളരെ
സഹജമാണ് എന്നാല് പലര്ക്കും ഈ ഓര്മ്മ പോലും നില്ക്കുന്നില്ല. ആത്മാവ്
പവിത്രമല്ലാത്തതിനാല് ഓര്മ്മ നില്ക്കുന്നില്ല. നമ്മെ ഭഗവാന് പഠിപ്പിക്കുന്നു
എന്ന കാര്യം മറന്നുപോകുന്നു. നമ്മള് ബാബയുടെ വിദ്യാര്ത്ഥികളാണ്. ബാബ പറയുന്നു -
ഓര്മ്മയുടെ യാത്രയില് ഇരിക്കൂ. ബാബ നമ്മെ പഠിപ്പിച്ച് ഇതാക്കി മാറ്റുകയാണ്.
മുഴുവന് ദിവസവും ഈ ഓര്മ്മ നിലനില്ക്കണം. ബാബതന്നെയാണ് സ്മൃതി ഉണര്ത്തുന്നത്, ഇതേ
ഭാരതം തന്നെയായിരുന്നില്ലോ. നമ്മള് തന്നെയായിരുന്നു ദേവീ ദേവതകള്, നമ്മള് തന്നെ
ഇപ്പോള് അസുരന്മാരായി മാറിയിരിക്കുന്നു. മുന്പ് നിങ്ങളുടെ ബുദ്ധിയും
ആസുരീയമായിരുന്നു. ഇപ്പോള് ബാബ ഈശ്വരീയ ബുദ്ധി നല്കി. പക്ഷേ എന്നിട്ടും ചിലരുടെ
ബുദ്ധിയില് ഇരിക്കുന്നില്ല. മറന്നുപോകുന്നു. ബാബ എത്ര ലഹരി ഉയര്ത്തുന്നു.
നിങ്ങള് വീണ്ടും ദേവതയാവുകയാണ് അതിനാല് ആ ലഹരി ഉണ്ടായിരിക്കണം. നമ്മള് നമ്മുടെ
രാജ്യം നേടുകയാണ്. നമ്മള് നമ്മുടെ രാജ്യം ഭരിക്കും, ചിലര്ക്കാണെങ്കില് തീര്ത്തും
ലഹരി വരുന്നില്ല. ജ്ഞാനാമൃതം ദഹിക്കുന്നില്ല. ആര്ക്കാണോ ഉയര്ന്ന ലഹരിയുള്ളത്,
അവര്ക്ക് ആരുടേയെങ്കിലും മംഗളം ചെയ്യുക എന്നതല്ലാതെ മറ്റൊരു കാര്യവും നല്ലതായി
തോന്നില്ല. പുഷ്പമാക്കി മാറ്റാനുള്ള സേവനത്തില് തന്നെ മുഴുകിയിരിക്കും. നമ്മള്
ആദ്യം പൂവായിരുന്നു പിന്നീട് മായ മുള്ളാക്കി മാറ്റി. ഇപ്പോള് വീണ്ടും
പൂവാവുകയാണ്. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് തന്നോടുതന്നെ സംസാരിക്കണം. ഈ
ലഹരിയില് ഇരുന്ന് നിങ്ങള് ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുത്താല് ഉടനെ അമ്പ്
തറയ്ക്കും. ഭാരതം അല്ലാഹുവിന്റെ പൂന്തോട്ടമായിരുന്നു. ഇപ്പോള്
പതിതമായിരിക്കുന്നു. നമ്മള് തന്നെയായിരുന്നു മുഴുവന് വിശ്വത്തിന്റേയും അധികാരി,
എത്ര വലിയ കാര്യമാണ്! ഇപ്പോള് വീണ്ടും നമ്മള് എന്തായി മാറി! എത്ര അധ:പതിച്ചുപോയി!
ഇത് നമ്മള് വീഴുന്നതിന്റേയും കയറുന്നതിന്റേയും നാടകമാണ്. ഈ കഥ ബാബ ഇരുന്ന്
കേള്പ്പിക്കുകയാണ്. അത് അസത്യമാണ്, ഇതാണ് സത്യം. അവര് സത്യനാരായണന്റെ കഥ
കേള്പ്പിക്കുന്നു, നമ്മള് എങ്ങനെയാണ് വീണത് പിന്നീട് എങ്ങനെയാണ് കയറിയത് എന്നത്
മനസ്സിലാക്കുന്നില്ലല്ലോ. ഇവിടെ ബാബ സത്യമായ സത്യനാരായണന്റെ കഥ കേള്പ്പിച്ചു.
രാജ്യം എങ്ങനെ നഷ്ടപ്പെടുത്തി, ഇതെല്ലാം നമ്മളെ ആശ്രയിച്ചാണ്. ആത്മാവിന് ഇപ്പോള്
മനസ്സിലായി നമ്മള് എങ്ങനെയാണ് ബാബയില് നിന്നും രാജധാനി നേടുന്നതെന്ന്. ഇവിടെ
ബാബ ചോദിക്കുമ്പോള് പറയുന്നു- ഓ, ലഹരിയുണ്ട് പിന്നീട് പുറത്ത് പോകുന്നതിലൂടെ
ഒട്ടും ലഹരിയുണ്ടാകുന്നില്ല. കുട്ടികള് സ്വയം മനസ്സിലാക്കുന്നുണ്ട് തീര്ച്ചയായും
കൈ ഉയര്ത്തുന്നുണ്ട് പക്ഷേ ലഹരി നിലനില്ക്കാത്ത തരത്തിലാണ് പെരുമാറ്റം. ഫീലിംഗ്
വരുമല്ലോ.
ബാബ കുട്ടികള്ക്ക് സ്മൃതി ഉണര്ത്തുകയാണ് - കുട്ടികളേ, നിങ്ങള്ക്ക് ഞാന് രാജധാനി
നല്കിയിരുന്നു പിന്നീട് നിങ്ങള് അതിനെ നഷ്ടപ്പെടുത്തി. നിങ്ങള് താഴേയ്ക്ക്
വീണുകൊണ്ടിരുന്നു എന്തുകൊണ്ടെന്നാല് ഇത് വീഴുന്നതിന്റേയും കയറുന്നതിന്റേയും
നാടകമാണ്. ഇന്ന് രാജാവാണ്, നാളെ അവരെ താഴെയിറക്കുന്നു. പത്രങ്ങളിലും
ഇങ്ങനെയുള്ള കാര്യങ്ങള് ഒരുപാട് വരാറുണ്ട്, ഇത് പരിശോധിച്ചാല് കുറച്ച്
കാര്യങ്ങള് മനസ്സിലാകും. ഇത് നാടകമാണ്, ഇത് ഓര്മ്മയുണ്ടെങ്കില് തന്നെ സദാ
സന്തോഷമുണ്ടാകും. ബുദ്ധിയില് ഉണ്ടല്ലോ- ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കുമുമ്പ്
ശിവബാബ വന്നിരുന്നു, വന്ന് രാജയോഗം പഠിപ്പിച്ചിരുന്നു. യുദ്ധം നടന്നിരുന്നു.
ഇപ്പോള് ശരിയായി മുഴുവന് കാര്യങ്ങളും ബാബ കേള്പ്പിക്കുന്നു. ഇതാണ് പുരുഷോത്തമ
സംഗമയുഗം. കലിയുഗത്തിനുശേഷമാണ് ഈ പുരുഷോത്തമ സംഗമയുഗം വരുന്നത്. കലിയുഗത്തെ
പുരുഷോത്തമ യുഗം എന്ന് പറയില്ല. സത്യയുഗത്തേയും പറയില്ല. ആസുരീയ സമ്പ്രദായവും
ദൈവീക സമ്പ്രദായം എന്ന് പറയുന്നു, അതിന് നടുവിലാണ് ഈ സംഗമയുഗം, അപ്പോഴാണ് പഴയ
ലോകത്തില് നിന്നും പുതിയ ലോകമായി മാറുന്നത്. പുതിയതില് നിന്നും പഴയതാവാന്
മുഴുവന് ചക്രവും വേണ്ടിവരുന്നു. ഇപ്പോഴാണ് സംഗമയുഗം. സത്യയുഗത്തില് ദേവീ
ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ബാക്കി അനേകം ധര്മ്മങ്ങള് വന്നു. ഇത് നിങ്ങളുടെ
ബുദ്ധിയില് ഇരിക്കുന്നുണ്ട്. വളരെ അധികം പേരുണ്ട് അവര് 6-8 മാസം അല്ലെങ്കില് 12
മാസം പഠിച്ച് പിന്നീട് വീണുപോകുന്നു. തോറ്റുപോകുന്നു. തീര്ച്ചയായും പവിത്രമായി
മാറുന്നുണ്ട് എന്നാല് പഠിപ്പ് പഠിക്കാത്തതിനാല് കുടുങ്ങിപ്പോകുന്നു. പിന്നീട്
പവിത്രതയും ഉപയോഗത്തിന് വരില്ല. ഇങ്ങനെ ഒരുപാട് സന്യാസിമാരുമുണ്ട്, അവര് സന്യാസം
ഉപേക്ഷിച്ച് ചെന്ന് ഗൃഹസ്ഥിയാവും, വിവാഹം കഴിക്കുന്നു. അതിനാല് ഇപ്പോള് ബാബ
കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്- നിങ്ങള് ഇരിക്കുന്നത് സ്ക്കൂളിലാണ്.
നമ്മള് നമ്മുടെ രാജധാനി എങ്ങനെയാണ് നഷ്ടപ്പെടുത്തിയത്, നമ്മള് എത്ര ജന്മം
എടുത്തു എന്നതെല്ലാം ഓര്മ്മയുണ്ട്. ഇപ്പോള് ബാബ വീണ്ടും വിശ്വത്തിന്റെ
അധികാരിയാകാന് പറയുന്നു. തീര്ച്ചയായും പാവനമായി മാറണം. എത്രത്തോളം
ഓര്മ്മിക്കുന്നുവോ അത്രയും പവിത്രമായി മാറും എന്തുകൊണ്ടെന്നാല് സ്വര്ണ്ണത്തില്
അഴുക്ക് പിടിക്കുന്നു, അത് എങ്ങനെ പോകും? നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്
നമ്മള് ആത്മാക്കള് സതോപ്രധാനമായിരുന്നു, 24 ക്യാരറ്റായിരുന്നു പിന്നീട് വീണ്
വീണ് ഇങ്ങനെയുള്ള അവസ്ഥയുണ്ടായി. നമ്മള് എന്തായി മാറി! നമ്മള് എന്തായിരുന്നു
എന്ന് ബാബ പറയുന്നില്ല. നിങ്ങള് മനുഷ്യര് തന്നെയാണ് പറയുന്നത് ഞങ്ങള്
ദേവതകളായിരുന്നു. ഭാരതത്തിന് മഹിമയുണ്ടല്ലോ. ഭാരതത്തിലേയ്ക്ക് ആരാണ് വരുന്നത്,
എന്ത് ജ്ഞാനമാണ് നല്കുന്നത്, ഇത് ആര്ക്കും അറിയില്ല. മുക്തിദാതാവ് എപ്പോഴാണ്
വരുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടേ. ഭാരതത്തെ വളരെ പ്രാചീനം എന്നാണ് പറയുന്നത്
എങ്കില് പുനരവതരണം ഭാരതത്തില് തന്നെയായിരിക്കും നടന്നിരിക്കുക അതായത് ജയന്തിയും
ഭാരതത്തിലാണ് ആഘോഷിക്കുന്നത്. തീര്ച്ചയായും ഫാദര് ഇവിടെ വരുന്നുണ്ട്. ഭഗീരഥന്
എന്നും പറയുന്നുണ്ട്. എങ്കില് മനുഷ്യശരീരത്തിലായിരി
ക്കില്ലേ വന്നിട്ടുണ്ടാവുക.
പിന്നീട് കുതിരവണ്ടിയും കാണിക്കുന്നുണ്ട്. എത്ര വ്യത്യാസമാണ്. കൃഷ്ണനേയും
രഥത്തേയും കാണിച്ചിരിക്കുന്നു. എന്നെ ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള്
മനസ്സിലാക്കുന്നുണ്ട് ബാബ ഈ രഥത്തില് വരുന്നുണ്ട്, ഇതിനെത്തന്നെയാണ് ഭാഗ്യശാലീ
രഥം എന്നു പറയുന്നത്. ബ്രഹ്മാവുതന്നെയാണ് വിഷ്ണു എന്നത് ചിത്രത്തില് എത്ര
വ്യക്തമാണ്. ത്രിമൂര്ത്തികളുടെ മുകളില് ശിവന്, ഈ ശിവബാബയുടെ പരിചയം ആരാണ്
നല്കിയത്. ബാബ തന്നെയല്ലേ ഉണ്ടാക്കിച്ചത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട്
ബാബ ഈ ബ്രഹ്മാവിന്റെ രഥത്തില് വന്നിട്ടുണ്ട്. ബ്രഹ്മാവുതന്നെയാണ് വിഷ്ണു, വിഷ്ണു
തന്നെയാണ് ബ്രഹ്മാവ്. ഇതും കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്,
എവിടെവെച്ചാണ് 84 ജന്മങ്ങള്ക്ക് ശേഷം വിഷ്ണു ബ്രഹ്മാവായി മാറുന്നത്, എവിടെ
വെച്ചാണ് ബ്രഹ്മാവ് വിഷ്ണുവായി മാറുന്നത് അതും ഒരു സെക്കന്റില്. ബുദ്ധിയില്
ധാരണ ചെയ്യേണ്ട അദ്ഭുതകരമായ കാര്യങ്ങളല്ലേ. ആദ്യമാദ്യം ബാബയുടെ പരിചയം നല്കണം.
തീര്ച്ചയായും ഭാരതം സ്വര്ഗ്ഗമായിരുന്നു. സ്വര്ഗ്ഗസ്ഥനായ പിതാവ് തീര്ച്ചയായും
സ്വര്ഗ്ഗം നിര്മ്മിച്ചിട്ടുണ്ടാകും. ഈ ചിത്രം വളരെ ഒന്നാന്തരമാണ്,
മനസ്സിലാക്കിക്കൊടുക്
കുന്നതിനുള്ള ലഹരിയുണ്ടാകും. ബാബയ്ക്കും ലഹരിയുണ്ട്.
നിങ്ങള് സെന്ററുകളിലും ഇങ്ങനെ മനസ്സിലാക്കിക്കൊടുത്തു
കൊണ്ടിരിക്കുന്നു.
ഇവിടെയാണെങ്കില് ബാബ നേരിട്ടാണ്. ബാബ ഇരുന്ന് ആത്മാക്കള്ക്ക്
മനസ്സിലാക്കിത്തരികയാണ്. ബാബ മനസ്സിലാക്കിത്തരുന്നതും ആത്മാക്കള്
മനസ്സിലാക്കിത്തരുന്നതും തമ്മില് തീര്ച്ചയായും വ്യത്യാസം ഉണ്ടാകും അതിനാലാണ്
ഇവിടെ സന്മുഖത്ത് കേള്ക്കുന്നതിനായി വരുന്നത്. ബാബ തന്നെയാണ് അടിക്കടി കുട്ടികളേ
കുട്ടികളേ എന്ന് പറയുന്നത്. അച്ഛനുള്ളത്ര പ്രഭാവം സഹോദരന്മാര് തമ്മില്
ഉണ്ടാകില്ല. ഇവിടെ നിങ്ങള് ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. ആത്മാക്കളും
പരമാത്മാവും തമ്മില് കണ്ടുമുട്ടുമ്പോള് അതിനെ മേള എന്നു പറയുന്നു. ബാബ
സന്മുഖത്ത് ഇരുന്ന് മനസ്സിലാക്കിത്തരുമ്പോള് വളരെ അധികം ലഹരിയുണ്ടാകുന്നു.
മനസ്സിലാക്കുന്നുണ്ട് പരിധിയില്ലാത്ത അച്ഛന് പറയുകയാണ്, നമ്മള് അത്
അംഗീകരിക്കില്ലേ! ബാബ പറയുന്നു ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേയ്ക്ക് അയച്ചതാണ്
പിന്നീട് നിങ്ങള് 84 ജന്മങ്ങള് എടുത്ത് എടുത്ത് പതിതമായി മാറിയിരിക്കുന്നു.
വീണ്ടും നിങ്ങള് പാവനമായി മാറുകയില്ലേ! ആത്മാക്കളോട് പറയുകയാണ്. ചിലര് കരുതുന്നു,
ബാബ സത്യമാണ് പറയുന്നത്, ചിലര് ഉടന് പറയുന്നു ബാബാ ഞങ്ങള് തീര്ച്ചയായും
പവിത്രമായി മാറും!
ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങളുടെ പാപം ഇല്ലാതാകും. നിങ്ങള്
സത്യമായ സ്വര്ണ്ണമായി മാറും. ഞാന് എല്ലാവരുടേയും പതിത പാവനനായ അച്ഛനാണ് അതിനാല്
ബാബ മനസ്സിലാക്കിത്തരുന്നതും ആത്മാക്കള് (കുട്ടികള്)
മനസ്സിലാക്കിക്കൊടു
ക്കുന്നതും തമ്മില് എത്ര വ്യത്യാസമാണ്. ആരെങ്കിലും പുതിയതായി
വന്നു എന്ന് കരുതുക, അതിലും ആരാണോ ഇവിടുത്തെ പൂക്കള് അവര്ക്ക് ടച്ചാകും, ഇവര്
പറയുന്നത് ശരിയാണെന്ന്. ആരാണോ ഇവിടുത്തെയല്ലാത്തത് അവര്ക്ക് മനസ്സിലാകില്ല.
അതിനാല് നിങ്ങളും മനസ്സിലാക്കിക്കൊടുക്കൂ നമ്മള് ആത്മാക്കളോട് ബാബ പറയുകയാണ്
നിങ്ങള് പാവനമായി മാറൂ. മനുഷ്യര് പാവനമായി മാറുന്നതിനായി ഗംഗാ സ്നാനം ചെയ്യുന്നു,
ഗുരുവില് ശരണം പ്രാപിക്കുന്നു. എന്നാല് പതിതപാവനന് ബാബ തന്നെയാണ്. ബാബ
ആത്മാക്കളോട് പറയുന്നു അതായത് നിങ്ങള് എത്ര പതിതമായി മാറിയിരിക്കുന്നു അതിനാലാണ്
ആത്മാവ് വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് ഓര്മ്മിക്കുന്നത്. ബാബ പറയുന്നു
ഞാന് കല്പ കല്പം വരുന്നു, നിങ്ങള് കുട്ടികളോട് പറയുന്നു ഈ അന്തിമ ജന്മം
പവിത്രമായി മാറൂ. ഈ രാവണ രാജ്യം അവസാനിക്കാനുള്ളതാണ്. മുഖ്യമായത് പവിത്രമായി
മാറുന്ന കാര്യമാണ്. സ്വര്ഗ്ഗത്തില് വിഷം ഉണ്ടാവില്ല. ആരെങ്കിലും വരികയാണെങ്കില്
അവര്ക്ക് മനസ്സിലാക്കിക്കൊടുക്കൂ അതായത് ബാബ പറയുകയാണ്- സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് പാവനമായി മാറും, അഴുക്ക് ഇളകും.
മന്മനാഭവ എന്ന വാക്ക് ഓര്മ്മയുണ്ടല്ലോ. ബാബ നിരാകാരനാണ് നമ്മള് ആത്മാക്കളും
നിരാകാരന്മാരാണ്. എങ്ങനെയാണോ നമ്മള് ശരീരത്തിലൂടെ കേള്പ്പിക്കുന്നത് അതുപോലെ
ബാബയും ഈ ശരീരത്തില് വന്ന് മനസ്സിലാക്കിത്തരുകയാണ്. ഇല്ലെങ്കില് എന്നെ മാത്രം
ഓര്മ്മിക്കൂ, ദേഹത്തിന്റെ മുഴുവന് സംബന്ധങ്ങളും ഉപേക്ഷിക്കൂ എന്ന് എങ്ങനെ പറയും.
തീര്ച്ചയായും ഇവിടെ വരുന്നുണ്ട്, ബ്രഹ്മാവില് പ്രവേശിക്കുന്നു. പ്രജാപിതാവ്
ഇപ്പോള് പ്രാക്ടിക്കലില് ഉണ്ട്, ഇവരിലൂടെയാണ് ബാബ നമ്മോട് ഇങ്ങനെ പറയുന്നത്,
നമ്മള് പരിധിയില്ലാത്ത അച്ഛന് പറയുന്നത് തന്നെയാണ് അനുസരിക്കുന്നത്. ബാബ
പറയുന്നു പാവനമായി മാറൂ. അപവിത്രത ഉപേക്ഷിക്കൂ. പഴയ ശരീരത്തിന്റെ അഭിമാനത്തെ
ഉപേക്ഷിക്കൂ. എന്നെ ഓര്മ്മിക്കൂ എങ്കില് അന്തിമ മനം പോലെ ഗതിയുണ്ടാകും, നിങ്ങള്
ലക്ഷ്മീ നാരായണനായി മാറും.
ബാബയില് നിന്നും മുഖം തിരിപ്പിക്കുന്ന മുഖ്യമായ അവഗുണമാണ്-
മറ്റുള്ളവരെക്കുറിച്ച് പരചിന്തനം ചെയ്യുക, ആസുരീയ കാര്യങ്ങള് കേള്ക്കുക പിന്നെ
കേള്പ്പിക്കുക. ബാബയുടെ നിര്ദ്ദേശമിതാണ് നിങ്ങള് ആസുരീയ കാര്യങ്ങള് കേള്ക്കരുത്.
ഇവരുടെ കാര്യം അവരെ, അവരുടെ കാര്യം ഇവരെ കേള്പ്പിക്കുക ഈ ചാരവൃത്തി നിങ്ങള്
കുട്ടികളില് ഉണ്ടാകരുത്. ഈ സമയത്ത് എല്ലാവരും വിപരീത ബുദ്ധിയല്ലേ. രാമന്റെ
കാര്യമല്ലാതെ മറ്റെന്തെങ്കിലും കാര്യം കേള്പ്പിക്കുക, ഇതിനെ ചാരവൃത്തി എന്നാണ്
പറയുക. ഇപ്പോള് ബാബ പറയുന്നു- ഈ ചാരവൃത്തി ഉപേക്ഷിക്കൂ. നിങ്ങള് എല്ലാ
ആത്മാക്കളോടും പറയൂ അതായത് അല്ലയോ സീതമാരെ നിങ്ങള് ഒരു രാമനുമായി യോഗം വെയ്ക്കൂ.
നിങ്ങള് സന്ദേശവാഹകരാണ്, ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓര്മ്മിക്കൂ, ഈ സന്ദേശം നല്കൂ,
അതുമതി. ഈ കാര്യം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചാരവൃത്തിയാണ്. ബാബ എല്ലാ
കുട്ടികളോടും പറയുകയാണ്- ചാരവൃത്തി അവസാനിപ്പിക്കൂ. എല്ലാ സീതമാരുടേയും യോഗം ഒരു
ബാബയുമായി യോജിപ്പിക്കൂ. നിങ്ങളുടെ ജോലിതന്നെ ഇതാണ്. ഇത്രയേയുള്ളൂ, ഈ സന്ദേശം
നല്കിക്കൊണ്ടിരിക്കൂ. ബാബ വന്നിരിക്കുന്നു, പറയുന്നു നിങ്ങള്ക്ക് സ്വര്ണ്ണിമ
യുഗത്തിലേയ്ക്ക് പോകണം. ഇപ്പോള് ഈ ഇരുമ്പുയുഗത്തെ ഉപേക്ഷിക്കണം. നിങ്ങള്ക്ക്
വനവാസം ലഭിച്ചിരിക്കുകയാണ്, കാട്ടില് ഇരിക്കുകയല്ലേ. വനം എന്ന് കാട്ടിനെയാണ്
പറയുന്നത്. കന്യകയുടെ വിവാഹം നടക്കുമ്പോള് കാട്ടിലായിരിക്കും പിന്നീടാണ്
കൊട്ടാരത്തിലേയ്ക്ക് പോകുന്നത്. നിങ്ങളും കാട്ടില് ഇരിക്കുകയാണ്. ഇപ്പോള്
ഭര്തൃപിതാവിന്റെ വീട്ടിലേയ്ക്ക് പോകണം, ഈ പഴയ ശരീരത്തെ ഉപേക്ഷിക്കണം. ഒരു ബാബയെ
ഓര്മ്മിക്കൂ. ആരുടേതാണോ വിനാശകാലത്ത് പ്രീതബുദ്ധി അവര് കൊട്ടാരത്തിലേയ്ക്ക് പോകും,
ബാക്കി വിപരീത ബുദ്ധിയുള്ളവര് വനവാസത്തിലേയ്ക്ക് പോകും. കാട്ടില് വസിക്കും. ബാബ
നിങ്ങള് കുട്ടികള്ക്ക് ഭിന്ന ഭിന്ന രീതികളില് മനസ്സിലാക്കിത്തരുന്നു. ഏത്
അച്ഛനില് നിന്നാണോ ഇത്രയും പരിധിയില്ലാത്ത സാമ്രാജ്യം നേടിയത്, അവരെ
മറന്നുപോയാല് വനവാസത്തിനുപോയതുപ
ോലെയാണ്. വനവാസവും പൂന്തോട്ടത്തിലെ വാസവും.
ബാബയുടെ പേരുതന്നെ പൂന്തോട്ടക്കാരന് എന്നാണ്. എന്നാല് ഇത് മനുഷ്യരുടെ ബുദ്ധിയില്
വരണം. ഭാരതത്തില് തന്നെയായിരുന്നു നമ്മുടെ രാജ്യം. ഇപ്പോളില്ല. ഇപ്പോള്
വനവാസമാണ്. പിന്നീട് പൂന്തോട്ടത്തിലേയ്ക്ക് പോകും. നിങ്ങള് ഇവിടെ
ഇരിക്കുകയാണെങ്കിലും ബുദ്ധിയിലുണ്ട്- ഞങ്ങള് പരിധിയില്ലാത്ത അച്ഛനില് നിന്നും
തന്റെ രാജ്യഭാഗ്യം നേടുകയാണ്. ബാബ പറയുന്നു എന്നോട് പ്രീതി വെയ്ക്കൂ എന്നിട്ടും
മറന്നുപോകുന്നു. ബാബ അറിയിപ്പ് നല്കുന്നു- നിങ്ങള് അച്ഛനായ എന്നെ ഏതു വരെ മറക്കും.
പിന്നെ എങ്ങനെ സ്വര്ണ്ണിമയുഗത്തിലേയ്ക്ക് പോകും. സ്വയത്തോടു ചോദിക്കൂ ഞാന് എത്ര
സമയം ബാബയെ ഓര്മ്മിക്കുന്നുണ്ട്? നമ്മള് ഓര്മ്മയുടെ അഗ്നിയില് പെടണം,
ഇതിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. ഒരു ബാബയോട് പ്രീതബുദ്ധിയാവണം. വളരെ
ഒന്നാന്തരമായ പ്രിയതമനാണ് നിങ്ങളേയും ഒന്നാന്തരമാക്കി മാറ്റും. മൂന്നാം തരത്തില്
ആടുകളെപ്പോലെ സഞ്ചരിക്കുന്നത് എവിടെ, എയര് കണ്ടീഷന് എവിടെ. എത്ര വ്യത്യാസമുണ്ട്.
ഇതെല്ലാം വിചാര സാഗര മഥനം ചെയ്യണം എങ്കില് നിങ്ങള്ക്ക് രസം തോന്നും. ഈ ബാബയും
പറയുന്നു ഞാനും ബാബയെ ഓര്മ്മിക്കുന്നതിനായി തലയിട്ടുടയ്ക്കുന്നുണ്ട്. മുഴുവന്
ദിവസവും ചിന്ത നടന്നുകൊണ്ടിരിക്കും. നിങ്ങള് കുട്ടികള്ക്കും ഇതേ പരിശ്രമം
ചെയ്യണം. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ആരെയാണെങ്കിലും ഒരു രാമന്റെ(ബാബ) കാര്യമല്ലാതെ മറ്റൊരു കാര്യവും കേള്പ്പിക്കരുത്.
ഒരാളുടെ കാര്യം അടുത്തയാളെ കേള്പ്പിക്കുക, പരചിന്തനം ചെയ്യുന്നത് ചാരവൃത്തിയാണ്,
ഇത് ഉപേക്ഷിക്കണം.
2) ഒരു ബാബയോട് പ്രീതി
വെയ്ക്കണം. പഴയ ദേഹത്തിന്റെ അഭിമാനത്തെ ഉപേക്ഷിച്ച് ഒരു ബാബയുടെ ഓര്മ്മയിലൂടെ
സ്വയത്തെ പാവനമാക്കി മാറ്റണം.
വരദാനം :-
ഉള്ക്കൊള്ളുന്നതിനുള്ള ശക്തിയിലൂടെ തെറ്റിനേയും ശരിയാക്കി മാറ്റുന്ന വിശ്വ
പരിവര്ത്തകരായി ഭവിക്കൂ
മറ്റുള്ളവരുടെ തെറ്റിനെ
കണ്ട് സ്വയം തെറ്റ് ചെയ്യരുത്. അഥവാ ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില്
നമ്മള് ശരിയായിരിക്കണം. അവരുടെ സംഗത്തിന്റെ പ്രഭാവത്തിലേക്ക് വരരുത്, ആരാണോ
പ്രഭാവത്തിലേക്ക് വരുന്നത് അവര് അശ്രദ്ധരാകുന്നു. ഓരോരുത്തരും കേവലം ഈ
ഉത്തരവാദിത്വം ഏറ്റെടുക്കൂ ഞാന് ശരിയായ മാര്ഗ്ഗത്തില് തന്നെ കഴിയും, അഥവാ
ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില് ആ സമയം ഉള്ക്കൊള്ളുന്നതിനുള്ള ശക്തിയെ
ഉപയോഗിക്കൂ. ആരുടേയെങ്കിലും തെറ്റിനെ നോട്ട് ചെയ്യുന്നതിന് പകരം അവര്ക്ക്
സഹയോഗത്തിന്റെ നോട്ട് നല്കൂ അര്ത്ഥം സഹയോഗത്താല് സമ്പന്നമാക്കൂ അപ്പോള് വിശ്വ
പരിവര്ത്തനത്തിന്റെ കാര്യം സഹജമായി തന്നെ നടക്കും.
സ്ലോഗന് :-
നിരന്തരയോഗി
ആകണമെങ്കില് പരിധിയുള്ള ഞാന്, എന്റേതിനെ പരിധിയില്ലാത്തതിലേക്ക് പരിവര്ത്തനം
ചെയ്യൂ.
അവ്യക്ത സൂചന - ആത്മീയ
രാജകീയതയുടേയും പവിത്രതയുടേയും വ്യക്തിത്വം ധാരണ ചെയ്യൂ
വര്ത്തമാന സമയമനുസരിച്ച്
ഫരിസ്ത സ്ഥിതിയുടെ സമ്പന്നത അഥവാ ബാപ്സമാന് സ്ഥിതിയുടെ സമീപം
വന്നുകൊണ്ടിരിക്കുകയാണ്, അതനുസരിച്ച് പവിത്രതയുടെ പരിഭാഷയും അതി
സൂക്ഷമമായിക്കൊണ്ടിരി
ക്കുന്നു. കേവലം ബ്രഹ്മചാരിയാകുന്നതല്ല പവിത്രത എന്നാല്
ബ്രഹ്മചാരിയോടൊപ്പം ബ്രഹ്മാ ബാബയുടെ ഓരോ കര്മ്മമാകുന്ന ചുവടിലും ചുവട്
വയ്ക്കുന്ന ബ്രഹ്മാചാരിയാകൂ.