മധുരമായ കുട്ടികളേ - ഇപ്പോൾ
വിനാശത്തിന്റെ സമയം വളരെ സമീപത്താണ് അതിനാൽ ഒരേയൊരു ബാബയോട് സത്യമായ പ്രീതി
വെക്കൂ, ഒരു ദേഹധാരിയോടുമരുത്.
ചോദ്യം :-
ഒരേയൊരു ബാബയോട് സത്യമായ പ്രീതിയുള്ള കുട്ടികളുടെ അടയാളമെന്തായിരിക്കും?
ഉത്തരം :-
1. അവരുടെ
ബുദ്ധിയോഗം ഒരു ദേഹധാരിയിലേക്കും പോകുകയില്ല. അവർ പരസ്പരം പ്രിയതമനും
പ്രിയതമയുമായി മാറില്ല. 2. സത്യമായ പ്രീതിയുള്ളവർ സദാ വിജയിയായി മാറും.
വിജയിയായി മാറുക എന്നാൽ സത്യയുഗത്തിലെ മഹാരാജാവും-മഹാറാണിയുമായി മാറുക. 3.
പ്രീത ബുദ്ധിയുള്ളവർ സദാ ബാബയോടൊപ്പം സത്യസന്ധരായിരിക്കുന്നു. അവർക്ക് ഒന്നും
ഒളിപ്പിക്കാൻ സാധിക്കില്ല. 4. ദിവസവും അമൃതവേളയിൽ എഴുന്നേറ്റ് സ്നേഹത്തോടു കൂടി
ബാബയെ ഓർമ്മിക്കും. 5. ദധീജിഋഷിക്കു സമാനം സേവനത്തിൽ അസ്ഥികൾ അർപ്പിക്കും. 6.
അവരുടെ ബുദ്ധി ലോക കാര്യങ്ങളിൽ അലയില്ല.
ഗീതം :-
അങ്ങ്
ഞങ്ങളിൽ നിന്ന് വേർപിരിയില്ല....
ഓംശാന്തി.
ഈ ബ്രഹ്മാമുഖ വംശാവലികളും ബ്രാഹ്മണകുല ഭൂഷണരുമായവർ പ്രതിജ്ഞ ചെയ്യുന്നു കാരണം
അവരുടെ പ്രീതി ഒരു ബാബയുമായി യോജിച്ചിരിക്കുകയാണ്. നിങ്ങൾക്കറിയാം-ഇത്
വിനാശത്തിന്റെ സമയമാണ്. ബാബ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ് വിനാശം
ഉണ്ടാവുക തന്നെ വേണം. വിനാശ സമയത്ത് ബാബയോട് പ്രീത ബുദ്ധിയുള്ളവർ മാത്രമേ
വിജയിയായി മാറൂ. അർത്ഥം സത്യയുഗത്തിലെ അധികാരിയായി മാറൂ. ശിവബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്- സത്യയുഗത്തിൽ രാജാവും പ്രജയും വിശ്വത്തിന്റെ അധികാരിയാണ്. എന്നാൽ
പദവിയിൽ ഒരുപാട് വ്യത്യാസമുണ്ട്. എത്രത്തോളം ബാബയോട് പ്രീതി വെക്കുന്നുവോ
ഓർമ്മയിൽ ഇരിക്കുന്നുവോ അത്രത്തോളം ഉയർന്ന പദവിയും ലഭിക്കും. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്-ബാബയുടെ ഓർമ്മയിലൂടെ മാത്രമേ നിങ്ങളുടെ വികർമ്മങ്ങളുടെ ഭാരം
ഭസ്മമാകൂ. നിങ്ങൾക്ക് എഴുതാൻ സാധിക്കും, വിനാശ കാലേ വിപരീത ബുദ്ധി.... ഇത്
എഴുതാനായി പേടിക്കേണ്ട കാര്യമില്ല. ബാബ സ്വയം പറയുന്നു, വിപരീത ബുദ്ധിയുള്ളവരുടെ
വിനാശമുണ്ടാവുകയും പ്രീത ബുദ്ധിയുള്ളവരുടെ വിജയമുണ്ടാവുകയും ചെയ്യും. ബാബ വളരെ
വ്യക്തമായി പറയുകയാണ്. ഈ ലോകത്തിൽ ആർക്കും തന്നെ ഭഗവാനോട് പ്രീതിയില്ല.
നിങ്ങൾക്കാണ് പ്രീതിയുളളത്. ബാബ പറയുന്നു-കുട്ടികളേ, പരമാത്മാവിന്റേയും
ശ്രീകൃഷ്ണന്റേയും മഹിമ വേറെ-വേറെ എഴുതൂ. അപ്പോൾ ഗീതയുടെ ഭഗവാൻ ആരാണെന്ന്
തെളിയിക്കപ്പെടും. ഇത് അത്യാവശ്യമാണല്ലോ. മറ്റൊന്ന് ബാബ മനസ്സിലാക്കി തരുന്നത്-
ജ്ഞാനസാഗരനും പതിത-പാവനനും പരമാത്മാവാണോ അതോ ജലത്തിന്റെ നദികളാണോ? ജ്ഞാനത്തിന്റെ
ഗംഗയാണോ ജലത്തിന്റെ ഗംഗയാണോ? ഇത് വളരെ സഹജമാണ്. മറ്റൊരു കാര്യം-പ്രദർശിനികൾ
ചെയ്യുമ്പോൾ ആദ്യമാദ്യം ഗീത പാഠശാലക്കാരെ ക്ഷണിക്കണം. അവരാണെങ്കിൽ ഒരുപാടുണ്ട്.
അവരെ പ്രത്യേകം ക്ഷണിക്കണം. ശ്രീമത് ഭഗവത് ഗീത അഭ്യസിക്കുന്നവരെ ആദ്യം
ക്ഷണിക്കണം. കാരണം അവർ തന്നെയാണ് മറന്നിരിക്കുന്നതും മറ്റുള്ളവരെ
മറപ്പിച്ചുകൊണ്ടിരിക്
കുന്നതും. അവരെ വിളിച്ച് പറഞ്ഞുകൊടുക്കണം, ഇപ്പോൾ വന്ന്
തീരുമാനിക്കൂ പിന്നീട് മനസ്സിലാക്കിയതിനനു
സരിച്ച് ചെയ്യൂ. അപ്പോൾ മനുഷ്യരും
മനസ്സിലാക്കും ഇവർ ഗീത പഠിക്കുന്നവരെയാണ് വിളിക്കുന്നതെന്ന്. ചിലപ്പോൾ ഇവരുടെ
പ്രചാരണങ്ങൾ ഗീതയെക്കുറിച്ചായിരിക്കും. ഗീതയിലൂടെ തന്നെയാണ് സ്വർഗ്ഗത്തിന്റെ
സ്ഥാപനയുണ്ടായത്. ഗീതയ്ക്ക് ഒരുപാട് മഹിമയുണ്ട് എന്നാൽ ഭക്തിമാർഗ്ഗത്തിലെ
ഗീതയല്ല. ബാബ പറയുന്നു- ഞാൻ നിങ്ങൾക്ക് സത്യം മാത്രമാണ് കേൾപ്പിക്കുന്നത്.
മനുഷ്യർ മനസ്സിലാക്കുന്ന അർത്ഥം വളരെ തെറ്റാണ്. ആർക്കും സത്യം അറിയുന്നില്ല,
ബാബ തന്നെയാണ് വന്ന് സത്യം പറയുന്നത്. പരമാത്മാവിനെ സർവ്വവ്യാപിയെന്ന് പറയുന്നതും
സത്യമല്ല. ഇതിന്റെയെല്ലാം വിനാശമുണ്ടാകും. കല്പ-കല്പം ഉണ്ടാകുന്നുമുണ്ട്.
നിങ്ങൾക്ക് ആദ്യമാദ്യം മുഖ്യമായി ഈ കാര്യം മനസ്സിലാക്കിക്കൊടു
ക്കണം. ബാബ
പറയുന്നു-യൂറോപ്വാസികളായ യാദവരുടേത് വിനാശകാലെ വിപരീത ബുദ്ധിയാണ്.
വിനാശത്തിനുവേണ്ടി നല്ല രീതിയിൽ തയ്യാറെടുത്തുകൊണ്ടിരി
ക്കുകയാണ്. എന്നാൽ
കല്ലുബുദ്ധികൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങളും കല്ലുബുദ്ധികളായിരുന്നു.
ഇപ്പോൾ പവിഴബുദ്ധികളായി മാറണം. ആദ്യം പവിഴബുദ്ധികളായിരുന്നു പിന്നീട് എങ്ങനെയാണ്
കല്ലുബുദ്ധികളായി മാറിയത്! ഇതും അത്ഭുതമാണ്. ബാബയെ പറയുന്നതു തന്നെ
ജ്ഞാനസാഗരനെന്നും ആനന്ദ സാഗരനെന്നുമാണ്. ബാക്കി ആർക്കാണോ അവനവന്റെ തന്നെ മംഗളം
ചെയ്യാൻ സാധിക്കാത്തത് അവർക്കെങ്ങനെ മറ്റുള്ളവരുടെ മംഗളം ചെയ്യാൻ സാധിക്കും!
ജ്ഞാനത്തെ ധാരണ ചെയ്യാത്തവർ പദവിയും അങ്ങനെയുള്ളതേ പ്രാപ്തമാക്കൂ. സേവാധാരികൾ
തന്നെയാണ് ഉയർന്ന പദവി പ്രാപ്തമാക്കുന്നത്. അവരെ തന്നെയാണ് ബാബ സ്നേഹിക്കുന്നതും.
പുരുഷാർത്ഥവും നമ്പർവൈസായിരിക്കും. എനിക്ക് ബാബയോട് പ്രീതിയില്ല എന്ന് പോലും
പലരും മനസ്സിലാക്കുന്നില്ല, പദവിയും ലഭിക്കില്ല. ഒന്നാനമ്മയുടെ കുട്ടിയാണെങ്കിലും
രണ്ടാനമ്മയുടെ കുട്ടിയാണെങ്കിലും വിനാശകാലെ പ്രീത ബുദ്ധിയല്ല എങ്കിൽ, ബാബയെ ഫോളോ
ചെയ്യുന്നില്ല എങ്കിൽ കുറഞ്ഞ പദവി പ്രാപ്തമാക്കും. ദൈവീക ഗുണങ്ങളും വേണം.
ഒരിക്കലും അസത്യം പറയരുത്. ബാബ പറയുന്നു- ഞാൻ സത്യമാണ് പറയുന്നത്. എന്നോടൊപ്പം
പ്രീതി വെക്കാത്തവർക്ക് പദവിയും ലഭിക്കില്ല. പൂർണ്ണ പരിശ്രമം ചെയ്ത് 21
ജന്മത്തേക്കുള്ള സമ്പത്തെടുക്കണം. അതിനാൽ പ്രദർശിനിയിലും മേളയിലുമെല്ലാം
ആദ്യമാദ്യം ഗീതാ പാഠശാലക്കാരെ ക്ഷണിക്കണം. കാരണം അവർ ഭക്തരല്ലേ. ഗീത
പഠിക്കുന്നവർ തീർച്ചയായും കൃഷ്ണനെയായിരിക്കും ഓർമ്മിക്കുക, എന്നാൽ ഒന്നും
മനസ്സിലാക്കുന്നില്ല. കൃഷ്ണൻ മുരളി കേൾപ്പിച്ചു എങ്കിൽ പിന്നെ രാധ എവിടെ പോയി.
സരസ്വതിയ്ക്ക് വീണ നൽകി. കൃഷ്ണന് മുരളിയും നൽകി. മനുഷ്യർ പറയുന്നു-നമ്മെ
സൃഷ്ടിച്ചത് അല്ലാഹുവാണ്. എന്നാൽ അല്ലാഹുവിനെക്കുറിച്ച് അറിയില്ല. ഭാരതത്തിന്റെ
മാത്രം കാര്യമാണ്. ഭാരതത്തിൽ തന്നെയാണ് ദേവതകളുടെ രാജ്യമുണ്ടായിരുന്നത്. അവരുടെ
ചിത്രങ്ങളെ ക്ഷേത്രത്തിൽ പൂജിക്കാറുണ്ട്. ബാക്കി രാജാക്കന്മാരുടെ
പ്രതിമകളെയെല്ലാം പുറത്തു വെക്കുന്നു. അതിനുമേൽ പക്ഷികളെല്ലാം ചെന്നിരുന്ന്
അഴുക്കാക്കിക്കൊ
ണ്ടിരിക്കുന്നു. ലക്ഷ്മീ-നാരായണനെയും രാധ-കൃഷ്ണനെയുമെല്ലാം എത്ര
ഒന്നാന്തരം സ്ഥലത്താണ് ഇരുത്തിയിരിക്കുന്നത്. അവരെ മഹാരാജാ-മഹാറാണിയെന്നുമാണ്
പറയുന്നത്. കിംഗ് എന്നുളളത് ഇംഗ്ലീഷിലെ പദമാണ്. എത്ര ലക്ഷക്കണക്കിന് രൂപ
ചിലവാക്കിയാണ് ക്ഷേത്രമുണ്ടാക്കുന്നത്. കാരണം മഹാരാജാക്കന്മാർ പവിത്രമായിരുന്നു.
യഥാ രാജാ-റാണി തഥാ പ്രജാ എല്ലാവരും പൂജ്യരായിരുന്നു. നിങ്ങൾ തന്നെയാണ് പൂജ്യരും
പിന്നീട് പൂജാരിയുമായി മാറുന്നത്. അതിനാൽ ആദ്യത്തെ കാര്യം ബാബയെ ഓർമ്മിക്കൂ.
ബാബയെ ഓർമ്മിക്കാൻ അഭ്യസിക്കുന്നതിലൂടെ ധാരണയുണ്ടാകും. ഒന്നിനോട് മാത്രം
പ്രീതിയില്ലായെന്നുണ്ടെ
ങ്കിൽ പിന്നെ മറ്റെല്ലാവരോടും
പ്രീതിയുണ്ടായിക്കൊ
ണ്ടിരിക്കുന്നു. ചില കുട്ടികൾ പരസ്പരം ഇത്രയുമധികം
സ്നേഹിക്കുന്നു എന്നാൽ ശിവബാബയെ അത്രയും സ്നേഹിക്കുന്നില്ല. ശിവബാബ പറയുന്നു-
നിങ്ങൾക്ക് ബുദ്ധിയോഗം എന്നോടൊപ്പം വെക്കണമോ അതോ പരസ്പരം പ്രിയതമനും
പ്രിയതമയുമായി മാറണമോ! പിന്നീട് ബാബയെ തീർത്തും മറന്നുപോകുന്നു. നിങ്ങൾക്ക്
എന്നോടൊപ്പം ബുദ്ധിയോഗം യോജിപ്പിക്കണം. ഇതിൽ പരിശ്രമമുണ്ട്. ബുദ്ധി അവരിൽ നിന്നും
മുറിയുന്നേയില്ല. ശിവബാബയ്ക്കു പകരം രാത്രിയും പകലും പരസ്പരം
ഓർമ്മിച്ചുകൊണ്ടിരി
ക്കുന്നു. ബാബ പേര് കേൾപ്പിച്ചാൽ കുലദ്രോഹിയായി(ട്രേറ്റർ)
മാറും. പിന്നീട് ആക്ഷേപിക്കാനും ഒട്ടും വൈകിക്കില്ല. ബ്രഹ്മാബാബയെ ആക്ഷേപിച്ചാൽ
ശിവബാബ ഉടൻ തന്നെ കേൾക്കും. ബ്രഹ്മാബാബയിൽ നിന്ന് പഠിച്ചില്ലെങ്കിൽ പിന്നെ
ശിവബാബയിൽ നിന്നും എങ്ങനെ പഠിക്കാനാണ്. ബ്രഹ്മാവില്ലാതെ ശിവബാബക്കും കേൾക്കാൻ
സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് സാകാരത്തോട് പോയി ചോദിക്കൂ. ചില നല്ല-നല്ല
കുട്ടികൾ സാകാരത്തെ അംഗീകരിക്കുന്നേയില്ല. ബ്രഹ്മാബാബയും പുരുഷാർത്ഥിയല്ലേ എന്ന്
മനസ്സിലാക്കുന്നു. എല്ലാവരും പുരുഷാർത്ഥികൾ തന്നെയാണ് എന്നാൽ നിങ്ങൾക്ക്
അനുകരിക്കേണ്ടത് മാതാ-പിതാവിനെയാണല്ലോ. ചിലർക്ക് ഈ കര്യത്തെക്കുറിച്ച്
മനസ്സിലാക്കിക്കൊടു
ക്കുന്നതിലൂടെ അവർ മനസ്സിലാക്കുന്നു. ചിലരുടെ
ഭാഗ്യത്തിലില്ലെങ്കിൽ അവർ മനസ്സിലാക്കുന്നുമില്ല. സേവാധാരിയായി മാറുന്നില്ല.
എന്നാൽ ബുദ്ധി ഒരു ബാബയോട് മാത്രം വെക്കണം. എന്നിൽ ശിവബാബ വരുന്നുണ്ടെന്ന്
പറയുന്നവർ ഇന്നത്തെ കാലത്ത് ഒരുപാട് പേരുണ്ട്. ഇതിൽ വളരെയധികം ശ്രദ്ധ വേണം.
മായയുടെ പ്രവേശതയാണ് ഉണ്ടാകുന്നത്. ആരിലാണോ ആദ്യം ശ്രീനാരായണൻ
പ്രവേശിച്ചിരുന്നത് അവർ പോലും ഇന്നില്ല. പ്രവേശിക്കുന്നതിലൂടെ മാത്രം ഒന്നും
സംഭവിക്കില്ല. ബാബ പറയുന്നു- എന്നെ മാത്രം ഓർമ്മിക്കൂ. എന്നിൽ അത് വരുന്നു, ഇത്
വരുന്നു....എന്നു പറയുന്നതെല്ലാം മായയാണ്. ഓർമ്മ തന്നെയില്ലെങ്കിൽ പിന്നെ എന്ത്
പ്രാപ്തിയുണ്ടാകാനാണ്. ഏതുവരെ ബാബയുമായി ശരിയായ രീതിയിൽ യോഗം വെക്കുന്നില്ലയോ
അതുവരെയും എങ്ങനെയാണ് പദവി പ്രാപ്തമാക്കുക, എങ്ങനെ ധാരണയുണ്ടാകും.
ബാബ പറയുന്നു-നിങ്ങൾ എന്നെ മാത്രം ഓർമ്മിക്കൂ. ബാബ തന്നെയാണ് ബ്രഹ്മാവിലൂടെ
മനസ്സിലാക്കിതരുന്നത്. ബ്രഹ്മാവിലൂടെ തന്നെയാണ് സ്ഥാപന നിർവ്വഹിച്ചത്.
തീർച്ചയായും ത്രിമൂർത്തിയുടെ ചിത്രവും വേണം. ചിലർ ഇതിൽ ബ്രഹ്മാവിന്റെ ചിത്രത്തെ
കാണുമ്പോൾ ദേഷ്യപ്പെടാറുണ്ട്. മറ്റുചിലർ കൃഷ്ണന്റെ 84 ജന്മങ്ങളെക്കുറിച്ച്
കേൾക്കുമ്പോൾ ദേഷ്യപ്പെടാറുണ്ട്. ചിത്രം കീറിക്കളയുന്നു. എന്നാൽ ഈ ചിത്രം
ബാബയാണ് ഉണ്ടാക്കിയത്, അതിനാൽ ബാബ കുട്ടികളോട് പറയുന്നു- മറക്കരുത്. ബാബയെ
മാത്രം ഓർമ്മിച്ചുകൊണ്ടിരിക്കൂ. ബന്ധനസ്ഥർക്കു പോലും കരഞ്ഞ് നിലവിളിക്കേണ്ട
കാര്യമില്ല. വീട്ടിൽ ഇരുന്നുകൊണ്ട് ബാബയെ മാത്രം ഓർമ്മിച്ചുകൊണ്ടിരിക്കൂ.
ബന്ധനസ്ഥർക്ക് ഒന്നു കൂടി ഉയർന്ന പദവി ലഭിക്കാൻ സാധിക്കും. നിങ്ങൾ കുട്ടികൾക്ക്
ജ്ഞാനം നൽകുന്നത് ഒരേയൊരു ജ്ഞാന സാഗരനായ ശിവബാബയാണ്. ആത്മീയജ്ഞാനം ഒരു
ബാബയിലല്ലാതെ മറ്റാരിലുമില്ല. ജ്ഞാനത്തിന്റെ സാഗരൻ ഒരു പരമപിതാ പരമാത്മാവു
തന്നെയാണ്. ബാബയെ തന്നെയാണ് മുക്തിദാതാവെന്ന് പറയുന്നത്. ഇതിൽ പേടിക്കേണ്ട
കാര്യമെന്താണ്. ബാബ കുട്ടികൾക്ക് മനസ്സിലാക്കിതരുന്നു. കുട്ടികൾക്ക് പിന്നീട്
മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടു
ക്കണം. ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എന്നാൽ
സദ്ഗതി പ്രാപിക്കും. സത്യയുഗത്തിൽ രാമരാജ്യമാണ്. കലിയുഗത്തിൽ അല്ല. സത്യയുഗത്തിൽ
ഒരു രാജ്യം മാത്രമാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ്
ഉള്ളത്. ചിലരുടെ ബുദ്ധിയിൽ ധാരണയുണ്ടാകുന്നു. ബുദ്ധിയിൽ ധാരണയുണ്ടാകാത്തവരെ
വിനാശകാലെ വിപരീത ബുദ്ധിയുള്ളവരെന്നാണ് പറയുന്നത്. അവർക്ക് പദവി പ്രാപ്തമാക്കാൻ
സാധിക്കില്ല. എല്ലാവരുടേയും വിനാശമുണ്ടാകണം. ഈ വാക്ക് കുറഞ്ഞതൊന്നുമല്ലല്ലോ!
ശിവബാബ പറയുന്നു- വിനാശ കാലെ പ്രീത ബുദ്ധിയുള്ളവരായി മാറൂ. ഇത് നിങ്ങളുടെ അവസാന
ജന്മമാണ്. ഈ ജന്മത്തിൽ നിങ്ങൾ പ്രീത ബുദ്ധിയല്ല എങ്കിൽ പദവിയും ലഭിക്കില്ല.
സത്യമായ ഹൃദയത്തിലാണ് യജമാനനാകുന്ന ബാബ വസിക്കുന്നത്. ദധീചി ഋഷിക്കു സാമനം
സേവനത്തിൽ അസ്ഥികൾ നൽകണം. ആരിലെങ്കിലും ഗ്രഹപ്പിഴ ബാധിക്കുകയാണെങ്കിൽ അവരുടെ
ലഹരി തന്നെ ഇല്ലാതാകുന്നു. പിന്നീട് അനേക പ്രകാരത്തിലുള്ള കൊടുങ്കാറ്റുകളെല്ലാം
വന്നുകൊണ്ടിരിക്കും. അവർ വായിലൂടെ പറയുന്നു- ഇതിലും നല്ലത് ലൗകീകരുടെ
അടുത്തേക്ക് പോകുന്നതാണ്. ഇവിടെ ഒരു ആനന്ദവുമില്ല. ലൗകീകത്തിലാണെങ്കിൽ നാടകവും
സിനിമയുമെല്ലാം ഒരുപാടുണ്ട്. ഇങ്ങനെയുളള കാര്യങ്ങളിലേക്കെല്ലാം പോയി
ശീലമുളളവർക്ക് ഇവിടെ നിലനിൽക്കാൻ സാധിക്കില്ല. വളരെ ബുദ്ധിമുട്ടാണ്. ശരിയാണ്.
എന്നാൽ പുരുഷാർത്ഥത്തിലൂടെ ഉയർന്ന പദവിയും പ്രാപ്തമാക്കാൻ സാധിക്കും. സന്തോഷത്തിൽ
കഴിയണം. ബ്രഹ്മാബാബ സ്വയം പറയുന്നു- അതിരാവിലെ എഴുന്നേറ്റിരിക്കുന്നില്ല എങ്കിൽ
ആനന്ദമുണ്ടാകില്ല. കിടന്ന് ഓർമ്മിക്കുന്നതിലൂടെ ചിലപ്പോൾ ഉറക്കം തൂങ്ങാൻ
സാധ്യതയുണ്ട്. ഉണർന്നിരിക്കുന്നതിലൂടെ നല്ലനല്ല പോയിന്റുകളെല്ലാം ലഭിക്കുന്നു.
വളരെ ആനന്ദമുണ്ടാകുന്നു.
ഇപ്പോൾ ഇനി കുറച്ചു ദിവസങ്ങൾ മാത്രെയുള്ളൂ. നമ്മൾ ബാബയിൽ നിന്നും വിശ്വത്തിന്റെ
ചക്രവർത്തി പദവി നേടുന്നു. ഇത് ഓർമ്മിക്കുകയാണെങ്കിലും സന്തോഷത്തിന്റെ ലഹരി
വർദ്ധിക്കും. അതിരാവിലെ മനന ചിന്തനം നടക്കുന്നുണ്ടെങ്കിൽ മുഴുവൻ ദിവസത്തിലും
സന്തോഷമുണ്ടായിരിക്കും. അഥവാ സന്തോഷമില്ലായെന്നു
ണ്ടെങ്കിൽ ബാബയോട് തീർച്ചയായും
പ്രീത ബുദ്ധിയില്ല. അമൃതവേളയിൽ വളരെ നല്ല ഏകാന്തതയായിരിക്കും. എത്രത്തോളം ബാബയെ
ഓർമ്മിക്കുന്നുവോ അത്രത്തോളം സന്തോഷത്തിന്റെ ലഹരി വർദ്ധിക്കും. ബാബയെ
മറക്കുന്നതു കാരണം പഠിപ്പിൽ ഗ്രഹപ്പിഴയുണ്ടാകുന്നു. ബാബയിൽ നിന്നും
സമ്പത്തെടുക്കണമെങ്കിൽ മനസാ-വാചാ-കർമ്മണാ സേവനം ചെയ്യണം. അന്തിമ ജന്മം ഈ
സേവനത്തിൽ തന്നെ ചിലവഴിക്കണം. അഥവാ മറ്റു ലോകകാര്യങ്ങളിൽ മുഴുകുകയാണെങ്കിൽ
പിന്നീട് ഈ സേവനം എപ്പോഴാണ് ചെയ്യുക! നാളെ-നാളെ എന്ന് പറഞ്ഞ് മരിച്ചുപോകും. ബാബ
വന്നിരിക്കുന്നതു തന്നെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ്. ഇവിടെ യുദ്ധത്തിൽ
എത്രപേരാണ് മരണമടയുന്നത്. എത്ര പേർക്ക് ദുഃഖമുണ്ടാകുന്നുണ്ടാ
യിരിക്കും.
സത്യയുഗത്തിൽ യുദ്ധമൊന്നുമുണ്ടായിരി
ക്കില്ല. ഇതെല്ലാം അവസാന സമയത്താണ്
ഉണ്ടാകുന്നത്. സർവ്വതും നശിക്കണം. നിർധനർ(ബാബയെ അറിയാത്തവർ) ഈ രീതിയിൽ
മരിച്ചുപോകുന്നു. ബാബയുടേതായി മാറുന്നവർ മാത്രം രാജ്യഭാഗ്യം പ്രാപ്തമാക്കും.
പ്രദർശിനിയിലും മനസ്സിലാക്കിക്കൊടു
ക്കണം നമ്മൾ സ്വന്തം സമ്പാദ്യത്തിലൂടെ, തന്റെ
തന്നെ ശരീരം-മനസ്സ്-ധനം ഇവയിലൂടെ തനിക്കുവേണ്ടി രാജധാനി സ്ഥാപിക്കുകയാണ്.
നമുക്ക് ഭിക്ഷ യാചിക്കേണ്ട ആവശ്യമില്ല. ഒരുപാട് സഹോദരീ-സഹോദരൻമാർ ഒരുമിച്ച്
കൂടിചേർന്ന് രാജധാനി സ്ഥാപിക്കുന്നു. അവരോട് പറയൂ, നിങ്ങൾ കോടികൾ ശേഖരിച്ച്
തന്റെ തന്നെ വിനാശം ചെയ്യുന്നു. ഞങ്ങൾ ഓരോ അണയും ശേഖരിച്ച് വെച്ച് വിശ്വത്തിന്റെ
അധികാരിയായി മാറുന്നു. എത്ര അത്ഭുതകരമായ കാര്യമാണ്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അമൃതവേളയിൽ ഏകാന്തമായിരുന്ന് ബാബയെ വളരെ സ്നേഹത്തോടു കൂടി ഓർമ്മിക്കണം.
ലോകത്തിലെ കാര്യങ്ങളെ ഉപേക്ഷിച്ച് ഈശ്വരീയ സേവനത്തിൽ മുഴുകണം.
2) ബാബയോട് സത്യമായ ഹൃദയം
വെക്കണം. പരസ്പരം ആരുമായും പ്രിയതമനും പ്രിയതമയുമാകരുത്. ഒരു ബാബയോട് മാത്രം
പ്രീതി യോജിപ്പിക്കണം. ദേഹധാരികളുമായല്ല.
വരദാനം :-
സർവ
ശക്തികളുടെയും സമ്പത്തിനാൽ സമ്പന്നരായി ദാതാവാകുന്ന വിധാതാ, വരദാതാവായി
ഭവിക്കട്ടെ
ഏതു കുട്ടികളാണോ സർവ
ശക്തിളുടെയും സമ്പന്നർ, അവരാണ് സമ്പന്ന സമ്പൂർണ സ്ഥിതിയുടെ അനുഭവം ചെയ്യുന്നത്.
അവരിൽ യാതൊരു ഭക്തിയുടെയോ യാചനയുടെയോ സംസ്കാരം പ്രത്യക്ഷമാകുന്നില്ല, ബാബയുടെ
സഹായം വേണം, ആശീർവാദം വേണം, സഹയോഗം വേണം ശക്തി വേണം- ഈ വേണം എന്ന വാക്ക് ദാതാ,
വിധാതാ, വരദാതാ കുട്ടികൾക്ക് മുന്നിൽ ശോഭിക്കില്ല. അവർ വിശ്വത്തിലെ ഓരോ
ആത്മാവിനും എന്തെങ്കിലുമെന്തെങ്കിലും ദാനമോ വരദാനമോ നൽകുന്നവരായിരിക്കും.
സ്ലോഗന് :-
ഓരോ
ആത്മാവിനും എന്തെങ്കിലുമെന്തെങ്കിലും പ്രാപ്തി ചെയ്യിക്കുന്ന വചനമാണ് സത് വചനം
അവ്യക്ത സൂചനകൾ- സദാ
അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ
എത്ര തന്നെ ആര് ഇളക്കട്ടെ
എന്നാൽ താങ്കൾ അചഞ്ചലരായിരിക്കൂ. പരിതസ്ഥിതി ശ്രേഷ്ഠമാണോ അതോ സ്വസ്ഥിതി
ശ്രേഷ്ഠമാണോ? ഇടയ്ക്ക് പരിതസ്ഥിതി യുദ്ധം ചെയ്യുന്നില്ലല്ലോ? ആലോചിക്കൂ ഈ
പരിതസ്ഥിതിയാണോ ശക്തിശാലി സ്വസ്ഥിതിയാണോ ശക്തിശാലി? അപ്പോൾ ഈ സ്മൃതിയിലൂടെ
ദുർബലരിൽ നിന്ന് ശക്തിശാലിയായി മാറാം. താങ്കൾ തപസ്വി ഏകരസസ്ഥിതിയിൽ
ഏകാഗ്രമാകുമ്പോൾ ഹഠയോഗി ഒരു വിരലിൽ ഊന്നി നിൽക്കുന്നു. അപ്പോൾ എവിടെ ഏകരസസ്ഥിതി,
എവിടെ ഒരു വിരലിലെ സ്ഥിതി, വ്യത്യാസമില്ലേ!