മധുരമായ വിവേകശാലികളായ
കുട്ടികളെ - സദാ ഓർമ്മ വെയ്ക്കൂ നമ്മൾ അവിനാശീ ആത്മാവാണ്, നമുക്കിപ്പോൾ
ബാബയോടൊപ്പം ഒന്നാമത്തെ നിലയിലേക്ക് പോകണം.
ചോദ്യം :-
ഏതൊരു പരിശ്രമം നിങ്ങൾ ഓരോ കുട്ടികൾക്ക് അവശ്യം ചെയ്യണം?
ഉത്തരം :-
ബാബ
നിങ്ങൾക്ക് ഇത്രയും ജ്ഞാനം നൽകുന്നു അതിനെ തന്റെ ഹൃദയത്തോട് ചേർത്തു വെയ്ക്കൂ.
ഉള്ളിന്റെ ഉള്ളിൽ അതിനെ മനനം ചെയ്ത് ദഹിപ്പിക്കൂ, അതിലൂടെ ശക്തി ലഭിക്കും. ഈ
പരിശ്രമം എല്ലാ കുട്ടികൾക്കും അവശ്യം ചെയ്യണം. ആരാണോ ഇങ്ങനെയുള്ള ഗുപ്തമായ
പരിശ്രമം ചെയ്യുന്നത് അവർ സദാ ഹർഷിതരായിരിക്കുന്നു, അവർക്ക് ലഹരിയുണ്ടായിരിക്കും
നമ്മെ പഠിപ്പിക്കുന്നതാരാണ്! നമ്മൾ ആരുടെയടുത്താണിരിക്കുന്നത്!
ഓംശാന്തി.
ഇതാരാണ് പറഞ്ഞത്? രണ്ടു തവണ പറയുന്നു ഓം ശാന്തി, ഓം ശാന്തി. ഒന്ന് ശിവബാബ പറഞ്ഞു,
ഒന്ന് ബ്രഹ്മാബാബ. ഈ ബാപ്ദാദ ഒരുമിച്ചാണ്. അതിനാൽ രണ്ടുപേർക്കും പറയേണ്ടി
വരുന്നു ഓം ശാന്തി, ഓം ശാന്തി. ഇപ്പോൾ ആരാണ് ആദ്യം പറഞ്ഞത്? പിന്നീട് ആരാണ്
പറഞ്ഞത്? ആദ്യം ശിവബാബ പറഞ്ഞു, ഓം ശാന്തി. ഞാൻ ശാന്തിയുടെ സാഗരനാണ്, പിന്നീട്
ആര് പറഞ്ഞു? ദാദയുടെ ആത്മാവ് പറഞ്ഞു. കുട്ടികൾക്ക് ഓർമ്മയുണർത്തി തരികയാണ് ഓം
ശാന്തി, ഞാനാണെങ്കിൽ സദാ ദേഹീ അഭിമാനിയാണ്, ഒരിക്കലും ദേഹാഭിമാനത്തിൽ
വരുന്നില്ല. ഒരേയൊരു ബാബ മാത്രമാണ് സദാ ദേഹീ അഭിമാനിയായിരിക്കുന്നത്. ബ്രഹ്മാ,
വിഷ്ണു, ശങ്കരന്മാരൊന്നും ഇങ്ങനെ പറയുകയില്ല. നിങ്ങൾക്കറിയാം ബ്രഹ്മാ, വിഷ്ണു,
ശങ്കരന് പോലും സൂക്ഷ്മ രൂപമുണ്ട്. അതിനാൽ ഓം ശാന്തി പറയുന്നത് ഒരു
ശരീരവുമില്ലാത്ത ഒരേയൊരു ശിവബാബയാണ്. ബാബ നിങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാക്കി
തരുകയും പറയുകയും ചെയ്യുന്നു ഞാൻ ഒരേയൊരു തവണയാണ് വരുന്നത്, ഞാൻ സദാ ദേഹീ
അഭിമാനിയാണ്. ഞാൻ പുനർജന്മത്തിൽ വരുന്നില്ല അതിനാൽ എന്റെ മഹിമ വേറെയാണ്. എന്നെ
നിരാകാരനായ പരംപിതാ പരമാത്മാവെന്ന് പറയുന്നു. ഭക്തി മാർഗ്ഗത്തിലും ശിവനെ
നിരാകാരനായ പരംപിതാ പരമാത്മാവെന്ന് പറയും. നിരാകാരന്റെ പൂജയാണുണ്ടാവുന്നത്. അവർ
ഒരിക്കലും ദേഹത്തിൽ വരുന്നില്ല അർത്ഥം ദേഹാഭിമാനിയാകുന്നില്ല. ശരി, ശേഷം അതിന്റെ
താഴെയ്ക്ക് വരൂ സൂക്ഷ്മവതനത്തിൽ, എവിടെയാണോ ബ്രഹ്മാ, വിഷ്ണു, ശങ്കർ വസിക്കുന്നത്.
ശിവന്റെ പേരോ രൂപമോ കാണാൻ കഴിയില്ല. ചിത്രം ഉണ്ടാക്കുന്നുണ്ട് എന്നാൽ ശിവൻ
നിരാകാരനാണ്, ഒരിക്കലും സാകാരമാകുന്നതേയില്ല. പൂജയും നിരാകാരന്റെത്
തന്നെയാണുണ്ടാവുന്നത്. കുട്ടികളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമിരിക്കുന്നുണ്ട്.
ഭക്തിയാണെങ്കിൽ ചെയ്തിട്ടുണ്ട്. ചിത്രം കുട്ടികൾ കണ്ടു, നിങ്ങൾക്കറിയാം
സത്യ-ത്രേതായുഗത്തിൽ ചിത്രങ്ങളുടെ പൂജയുണ്ടാകുന്നില്ല, വിചിത്രന്റെയുമില്ല.
ബുദ്ധിയിൽ വരുന്നു പരംപിതാ പരമാത്മാവ് വിചിത്രനാണ്. ബാബക്ക് സൂക്ഷ്മവും
സ്ഥൂലവുമായ ചിത്രവുമില്ല. മഹിമ പാടപ്പെടുന്നുണ്ട്, ദു:ഖത്തെ ഹരിച്ച് സുഖം
നൽകുന്നവൻ, പതിത പാവനൻ. നിങ്ങൾ വേറെയാരുടെയും ചിത്രത്തെ പതിത പാവനനെന്ന്
പറയുകയില്ല. ബുദ്ധിയിൽ ഈ കാര്യങ്ങളുള്ള ഒരു മനുഷ്യനും തന്നെയില്ല. ബ്രഹ്മാ,
വിഷ്ണു, ശങ്കരൻ സൂക്ഷ്മവതനവാസിയാണ്. ആദ്യത്തെ തട്ട് പിന്നീട് രണ്ടാമത്തെ തട്ട്.
ഉയർന്നതിലും ഉയർന്ന മൂലവതനം, ആ തട്ടിൽ വസിക്കുന്നത് പരംപിതാ പരമാത്മാവാണ്.
രണ്ടാമത്തെ തട്ടിൽ സൂക്ഷ്മ ശരീരമുള്ളവരാണ്. മൂന്നാമത്തെ തട്ടിൽ സ്ഥൂല
ശരീരധാരികളാണ്, ഇതിൽ സംശയമില്ല. ഈ കാര്യങ്ങൾ പരംപിതാ പരമാത്മാവിനല്ലാതെ
വേറെയാർക്കും മനസ്സിലാക്കി തരാൻ സാധിക്കില്ല. മുകളിൽ ആത്മാക്കളുടെ സൃഷ്ടിയാണ്.
അതിനെ നിരാകാരീ ലോകമെന്ന് പറയുന്നു, നമ്മൾ എല്ലാ ആത്മാക്കളുടെയും ലോകം, നിരാകാരീ
ലോകം. പിന്നീട് നമ്മൾ ആത്മാക്കൾ സാകാര ലോകത്തിൽ വരുന്നു. അവിടെ ആത്മാക്കളാണ്,
ഇവിടെ ജീവാത്മാക്കളും. ഇത് ബുദ്ധിയിലുണ്ടായിരിക്കണം, ശരിക്കും നമ്മൾ നിരാകാരനായ
ബാബയുടെ കുട്ടികളാണ്. നമ്മളും ആദ്യം നിരാകാരനായ ബാബയുടെയടുത്ത്
വസിച്ചിരുന്നവരാണ്. നിരാകാര ലോകത്തിൽ തന്നെയാണ് ആത്മാക്കൾ വസിക്കുന്നത്. അവർ
ഇപ്പോഴും പാർട്ടഭിനയിക്കുന്നതിന് വന്നു കൊണ്ടിരിക്കുന്നു - സാകാരത്തിൽ. മറ്റേത്
നിരാകാരനായ ബാബയുടെ വതനമാണ്. നമ്മൾ ആത്മാക്കളാണ്, ഈ ലഹരിയുണ്ടായിരിക്കണം.
അവിനാശീ വസ്തുവിന്റെ ലഹരിയുണ്ടായിരിക്കണം. വിനാശീ വസ്തുവിന്റെയുണ്ടാവരുത്.
ദേഹത്തിന്റെ ലഹരിയുള്ളവരെ ദേഹാഭിമാനിയെന്ന് പറയുന്നു. ദേഹാഭിമാനമാണോ നല്ലത് അതോ
ആത്മാഭിമാനമാണോ നല്ലത്? വിവേകാശാലി ആരാണ്? ആത്മാഭിമാനി. ആത്മാവ് തന്നെയാണ്
അവിനാശി, ദേഹമാണെങ്കിൽ വിനാശിയാണ്. ആത്മാവ് പറയുന്നു നമ്മൾ 84 ദേഹം എടുക്കുന്നു.
നമ്മൾ ആത്മാക്കൾ പരംധാമത്തിൽ ബാബയോടൊപ്പം വസിക്കുന്നവരാണ്. അവിടെ നിന്ന്
ഇവിടെയ്ക്ക് പാർട്ടഭിനയിക്കാൻ വരുന്നു. ആത്മാവ് പറയുന്നു അല്ലയോ ബാബാ. സാകാരി
സൃഷ്ടിയിൽ സാകാരീ ബാബയാണ്. നിരാകാരീ സൃഷ്ടിയിൽ നിരാകാരീ ബാബയും. ഇതാണെങ്കിൽ
തികച്ചും സഹജമായ കാര്യമാണ്. ഇപ്പോൾ ബ്രഹ്മാവിനെ പ്രജാപിതാ ബ്രഹ്മാവെന്ന്
പറയുന്നു. ബ്രഹ്മാവാണെങ്കിൽ ഇവിടെയാണല്ലോ. അവിടെ നമ്മൾ ആത്മാക്കൾ എല്ലാവരും ഒരു
അച്ഛന്റെ മക്കൾ സഹോദരങ്ങളാണ്. അച്ഛനായ ബാബയോടൊപ്പം വസിക്കുന്നവർ. പരമാത്മാവിന്റെ
പേരാണ് ശിവൻ. ആത്മാവിന്റെ പേരാണ് സാലിഗ്രാമം. ആത്മാവിന്റെയും രചയിതാവ് വേണമല്ലോ.
മനസ്സിൽ സദാ മന്ത്രിച്ചു കൊണ്ടിരിക്കൂ. ഏത് ജ്ഞാനമാണോ ലഭിച്ചിട്ടുള്ളത് അത്
തന്റെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നതിന് വേണ്ടി പരിശ്രമിക്കണം. ആത്മാവ്
തന്നെയാണ് ചിന്തിക്കുന്നത്. ആദ്യമാദ്യം ഇത് നിശ്ചയം ചെയ്യൂ, നമ്മൾ ആത്മാക്കൾ
അച്ഛനോടൊപ്പമിരിക്കു
ന്നവരാണ്. നമ്മൾ അച്ഛന്റെ മക്കളാണെങ്കിൽ തീർച്ചയായും
സമ്പത്ത് ലഭിക്കണം. ഇതും നിങ്ങൾക്കറിയാം ഈ ആത്മാക്കളുടെ വൃക്ഷം ഉണ്ടല്ലോ, അതിന്
ആദ്യം തീർച്ചയായും വിത്തുണ്ട്, എങ്ങനെയാണോ വംശമുണ്ടാകുന്നത്. വലിയച്ഛൻ പിന്നീട്
അതിൽ നിന്ന് 2-4 കുട്ടികൾ ഉണ്ടാകും, പിന്നീട് അവരിൽ നിന്ന് മറ്റുള്ളവർ
ജനിക്കുന്നു. ഒന്ന്, രണ്ട് വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് വൃക്ഷം വലുതാകുന്നു.
സാഹോദര്യത്തിന്റെ പടമുണ്ടാകുന്നു. ഇന്നയാളിൽ നിന്ന് ഇന്നയാൾ വന്നു......
നിങ്ങൾ കുട്ടികൾക്കറിയാം മൂലവതനത്തിൽ എല്ലാ ആത്മാക്കളും വസിക്കുന്നു. അതിന്റെയും
ചിത്രമുണ്ട്. ബാബ ഉയർന്നതിലും ഉയർന്നതാണ്. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് -
ബാബ ഈ ശരീരത്തിൽ വന്നിരിക്കുന്നു. ആത്മീയ അച്ഛൻ ഇതിൽ വന്ന് ആത്മാക്കളെ
പഠിപ്പിക്കുന്നു. സൂക്ഷ്മവതനത്തിലൊന്നും പഠിപ്പിക്കുകയില്ല. സത്യയുഗത്തിലാണെങ്കിൽ
ഈ ജ്ഞാനം ആരിലും ഉണ്ടായിരിക്കില്ല. ബാബ തന്നെയാണ് ഈ സംഗമയുഗത്തിൽ വന്ന് ഈ ജ്ഞാനം
നൽകുന്നത്. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ അറിവ് ആർക്കുമില്ല.
കല്പത്തിന്റെ ആയുസ്സ് തന്നെ വളരെ വലുതാക്കി എഴുതിയിരിക്കുന്നു. ഇപ്പോൾ ബാബ
നിങ്ങൾക്ക് മനസ്സിലാക്കി തരുകയാണ് - കുട്ടികളെ ഇപ്പോൾ നിങ്ങൾക്ക് വീണ്ടും
വീട്ടിലേയ്ക്ക് പോകണം. അതാണ് ആത്മാക്കളുടെ വീട്. അച്ഛനും മക്കളും വസിക്കുന്നു,
എല്ലാവരും സഹോദരങ്ങളാണ്. സഹോദരീ സഹോദരനെന്ന് അപ്പോഴാണ് പറയുന്നത് എപ്പോഴാണോ ഈ
ശരീരം ധാരണ ചെയ്യുന്നത്. നമ്മൾ ആത്മാക്കൾ എല്ലാവരും സഹോദര-സഹോദരങ്ങളാണ്.
തീർച്ചയായും സഹോദരന്റെ അച്ഛനുമുണ്ടാകുമല്ലോ. അതാണ് പരംപിതാ പരമാത്മാവ്. എല്ലാ
ആത്മാക്കളും ശരീരത്തിലിരുന്നു കൊണ്ടും അവരെ ഓർമ്മിക്കുന്നു. സത്യ-ത്രേതായുഗത്തിൽ
ആരും ഓർമ്മിക്കുന്നില്ല. പതിത ലോകത്തിൽ എല്ലാവരും അവരെ ഓർമ്മിക്കുന്നു
എന്തുകൊണ്ടെന്നാൽ എല്ലാവരും രാവണന്റെ ജയിലിലാണ്. സീത വിളിച്ചിരുന്നു, അല്ലയോ
രാമാ. ബാബ മനസ്സിലാക്കി തരുന്നു ത്രേതായുഗത്തിലുള്ള ഒരു രാമനെയല്ല ഓർമ്മ
വരുന്നത്. രാമനെന്ന് പരംപിതാ പരമാത്മാവാണെന്ന് മനസ്സിലാക്കിയാണ് ഓർമ്മിച്ചു
കൊണ്ടിരിക്കുന്നത്. ആത്മാവാണ് വിളിക്കുന്നത്. ഇപ്പോൾ നിങ്ങൾക്കറിയാം അരകല്പം
പിന്നെ നമ്മൾ ആരെയും വിളിക്കില്ല എന്തുകൊണ്ടെന്നാൽ സുഖധാമത്തിലായിരിക്കും. ഈ
സമയം ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്, വേറെയാർക്കും അറിയുക പോലുമില്ല.
അവരാണെങ്കിലോ പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവെന്ന്, ആത്മാവ് പരമാത്മാവിൽ
ലീനമാകുന്നു. ബാബ മനസ്സിലാക്കി തരുന്നു, ആത്മാവാണെങ്കിൽ അവിനാശിയാണ്.
ഒരാത്മാവിന്റെ പോലും വിനാശമുണ്ടാവുക സാധ്യമല്ല. എങ്ങനെയാണോ ബാബ അവിനാശി അതുപോലെ
ആത്മാവും അവിനാശിയാണ്. ഇവിടെ ആത്മാവ് പതിത തമോപ്രധാനമായി മാറുന്നു, പിന്നീട്
ബാബ സതോപ്രധാന പവിത്രമാക്കി മാറ്റുന്നു. മുഴുവൻ ലോകത്തിനും തമോപ്രധാനമാവുക തന്നെ
വേണം. പിന്നീട് സതോപ്രധാനമാകണം. പതിത ലോകത്തെ പാവനമാക്കാൻ ബാബയ്ക്ക് വരേണ്ടി
വരുന്നു. അവരെ പറയുന്നത് തന്നെ ഗോഡ് ഫാദർ എന്നാണ്. ബാബയും അവിനാശിയാണ്, നമ്മൾ
ആത്മാക്കളും അവിനാശിയാണ്, ഈ ഡ്രാമയും അവിനാശിയാണ്. നിങ്ങൾ കുട്ടികൾക്കറിയാം ഈ
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവർത്തിക്കുന്നതെന്ന്. ഈ നാലു
യുഗങ്ങളിലും നമ്മുടെ പാർട്ട് നടക്കുന്നു. നമ്മൾ സൂര്യവംശിയും പിന്നീട്
ചന്ദ്രവംശിയുമായി മാറുന്നു. ചന്ദ്രവംശി പിന്നെ സെക്കന്റ് ഗ്രേഡിലാണ് വരുന്നത്.
14 കലയുള്ളവരെ സൂര്യവംശിയെന്ന് പറയാൻ സാധിക്കില്ല. വാസ്തവത്തിൽ അവരെ ദേവീ
ദേവതയെന്ന് പോലും പറയാൻ സാധിക്കില്ല. ദേവീ ദേവത എന്ന് സമ്പൂർണ്ണ നിർവികാരി, 16
കലാ സമ്പൂർണ്ണരെയാണ് പറയുന്നത്. രാമനെ 14 കലാ സമ്പന്നനെന്ന് പറയും. നിങ്ങൾക്ക്
തന്നെയാണ് 84 ജന്മങ്ങളുടെ കണക്ക് മനസ്സിലാക്കി തരുന്നത്. പുതിയ വസ്തു പിന്നീട്
പഴയതാകുന്നു അതിനാൽ ആ രസമുണ്ടാകുന്നില്ല. ആദ്യം സമ്പൂർണ്ണ പവിത്രരായിരിക്കുന്നു
പിന്നീട് കുറച്ച് വർഷം കടന്ന് പോകുമ്പോൾ കുറച്ച് പഴയതെന്ന് പറയും.
കെട്ടിടത്തിന്റെയും ഉദാഹരണം നൽകിയിരിക്കുന്നു. ഇങ്ങനെ ഓരോ വസ്തുവുമുണ്ടാകുന്നു.
ഈ ലോകവും ഒരു വലിയ നാടക സ്റ്റേജാണ്. ഈ ആകാശ തത്വം വളരെ വലുതാണ്, ഇതിന് ഒരു
അവസാനമില്ല. ഇതിന്റെ അറ്റം എവിടെയാണ്, അത് കണ്ടുപിടിക്കാൻ സാധിക്കില്ല.
എത്രതന്നെ പോയ്കൊണ്ടിരിക്കൂ, അവസാനമുണ്ടാകില്ല. ബ്രഹ്മ മഹതത്വത്തിന്റെയും ഒരു
അവസാനം ഉണ്ടാവുക സാദ്ധ്യമല്ല. ശാസ്ത്രജ്ഞന്മാർ എത്ര പരിശ്രമിക്കുന്നുണ്ട് അവസാനം
കാണാൻ, എന്നാൽ പോകാൻ സാധിക്കില്ല, അറ്റം കാണാൻ സാധിക്കില്ല. ബ്രഹ്മ തത്വം വളരെ
വലുതാണ്, അവസാനമില്ലാത്തത്. നമ്മൾ ആത്മാക്കൾ വളരെ കുറച്ച് സ്ഥലത്ത് വസിക്കുന്നു.
ഇവിടെ കെട്ടിടം മുതലായവ എത്ര വലുതാണ് ഉണ്ടാക്കുന്നത്. കെട്ടിട വിസ്താരം
സ്ഥലത്തേക്കാൾ വളരെ വലുതാണ്. കൃഷിസ്ഥലം മുതലായവയെല്ലാം വേണമല്ലോ. അവിടെയാണെങ്കിൽ
കേവലം ആത്മാക്കളാണ് വസിക്കുന്നത്. ആത്മാവ് ശരീരമില്ലാതെ എങ്ങനെ ഭക്ഷിക്കും?
അവിടെയാണെങ്കിൽ അഭോക്താവാണ്. കഴിക്കുന്നതിന്റെ അഥവാ അനുഭവിക്കുന്നതിന്റെ ഒരു
വസ്തുവുമുണ്ടായിരിക്കു
കയില്ല. ബാബ മനസ്സിലാക്കി തരുന്നു, ഈ ജ്ഞാനം നിങ്ങൾ
കുട്ടികൾക്ക് ഒരു തവണ മാത്രമാണ് ലഭിക്കുന്നത്. വീണ്ടും കല്പത്തിന് ശേഷം നിങ്ങൾ
കുട്ടികൾക്ക് നൽകുന്നു. അതിനാൽ ഈ ലഹരിയുണ്ടായിരിക്കണം. നമ്മൾ ദേവതാ
ധർമ്മത്തിലുള്ളവരായിരുന്നു. നിങ്ങൾ പറയുകയാണ് ബാബാ ഇന്നേയ്ക്ക് 5000 വർഷം മുമ്പ്
ഞങ്ങൾ അങ്ങയുടെയടുത്തേയ്ക്ക് വന്നിരുന്നു - ശൂദ്രനിൽ നിന്ന് ബ്രാഹ്മണനായി
മാറുന്നതിന്. ഇപ്പോൾ വീണ്ടും ഞങ്ങൾ അങ്ങയുടെയടുത്ത് വന്നിരിക്കുകയാണ്. ബാബ
നിരാകാരനായതു കാരണം നിങ്ങൾ പറയും ദാദയുടെ അടുത്ത് വന്നിരിക്കയാണ്. ബാബ ഇവരിൽ
പ്രവേശിച്ചിരിക്കുകയാണ്. ബാബ പറയുന്നു - എങ്ങനെയാണോ നിങ്ങൾ ശരീരമെടുത്ത്
പാർട്ടഭിനയിക്കുന്നത് അതുപോലെ ഞാനും ശരീരത്തിന്റെ ആധാരമെടുക്കുന്നു. ഇല്ലായെങ്കിൽ
ഞാനെങ്ങനെ പാർട്ടഭിനയിക്കും? ശിവജയന്തിയും ആഘോഷിക്കുന്നു. ശിവനാണെങ്കിൽ
നിരാകാരനാണ്. ശിവന്റെ ജയന്തി എങ്ങനെയുണ്ടായി? മനുഷ്യരാണെങ്കിൽ ഒരു ശരീരം
ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. ബാബ പറയുന്നു - ഞാനെങ്ങനെ വന്ന് നിങ്ങൾ
കുട്ടികളെ രാജയോഗം പഠിപ്പിക്കും. മനുഷ്യനിൽ നിന്ന് ദേവതയായി മാറ്റുന്നതിന്
വേണ്ടി ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. എന്നെ തന്നെയാണ്
പതിത-പാവനൻ, ജ്ഞാനത്തിന്റെ സാഗരമെന്ന് പറയുന്നത്. എനിക്ക് വൃക്ഷത്തിന്റെ
ആദി-മധ്യ-അന്ത്യത്തെക്കുറിച്ച് അറിവുണ്ട്.
നിങ്ങൾ കുട്ടികൾ മനസ്സിലാക്കി ബാബ ഇതിൽ പ്രവേശിച്ച് നമുക്ക് എല്ലാ ജ്ഞാനവും
നൽകുന്നു. ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ പാർട്ടും മനസ്സിലാക്കണം. ബാബയാണെങ്കിൽ പതിത
പാവനനുമാണ്. ഓരോരുത്തരുടെയും മഹിമ വേറെ-വേറെ, ഡ്യൂട്ടി വേറെ-വേറെയാണ്.
പ്രസിഡന്റ്, പ്രധാന മന്ത്രി മുതലായവരാകുന്നു. ആത്മാവ് പറയുന്നു, ഇത് എന്റെ
ശരീരമാണ്. ഞാൻ പ്രധാന മന്ത്രിയാണ്. ആത്മാവ് ശരീരത്തോടൊപ്പമില്
ലെങ്കിൽ സംസാരിക്കാൻ
സാധിക്കില്ല. ശിവബാബയും നിരാകാരനാണ്. ബാബക്കും സംസാരിക്കുന്നതിന് വേണ്ടി
കർമ്മേന്ദ്രിയങ്ങളുടെ ആധാരമെടുക്കേണ്ടി വരുന്നു, അതിനാൽ കാണിച്ചിരിക്കുന്നു -
മുഖത്തിൽ നിന്ന് ഗംഗ വന്നു. ഇപ്പോൾ ശിവനാണെങ്കിൽ ബിന്ദുവാണ്. അവർക്ക്
എവിടെനിന്ന് മുഖം വന്നു? അതിനാൽ ഇദ്ദേഹത്തിൽ വന്ന് ഇരിക്കുന്നു, അതിലൂടെ ജ്ഞാന
ഗംഗ ഒഴുക്കുന്നു. ബാബയെ തന്നെയാണ് എല്ലാവരും ഓർമ്മിക്കുന്നത് - അല്ലയോ പതിത
പാവനാ വരൂ. ഞങ്ങളെ ഈ ദു:ഖത്തിൽ നിന്ന് മോചിപ്പിക്കൂ. അവരാണ് വലിയതിലും വലിയ സർജൻ.
അവരിൽ തന്നെയാണ് പതിതരെ പാവനമാക്കി മാറ്റാനുള്ള ജ്ഞാനം. സർവ്വ പതിതരെയും
പാവനമാക്കി മാറ്റുന്നത് ഒരു സർജനാണ്. സത്യയുഗത്തിൽ എല്ലാവരും നിരോഗിയാണ്. ഈ
ലക്ഷ്മീ നാരായണൻ സത്യയുഗത്തിലെ അധികാരിയാണ്. ഇങ്ങനെ നിരോഗിയായി മാറുന്ന കർമ്മം
ഇവരെ ആരാണ് പഠിപ്പിച്ചത്. ബാബ തന്നെയാണ് വന്ന് ശ്രേഷ്ഠമായ കർമ്മം
പഠിപ്പിക്കുന്നത്. ഇവിടെയാണെങ്കിൽ കർമ്മം തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു.
സത്യയുഗത്തിലാണെങ്കിൽ ഇങ്ങനെ പറയുകയില്ല കർമ്മം അങ്ങനെയാണ്. അവിടെ ഒരു ദു:ഖമോ
രോഗമോ ഉണ്ടാവില്ല. ഇവിടെയാണെങ്കിൽ പരസ്പരം ദു:ഖം കൊടുത്തുകൊണ്ടേയിരി
ക്കുന്നു.
സത്യ-ത്രേതായുഗത്തിൽ ദു:ഖത്തിന്റെ കാര്യമില്ല, ഇത് കർമ്മഭോഗാണെന്ന് പറയുന്ന
തരത്തിൽ. കർമ്മം-അകർമ്മം-വികർമ്മത്തിന്റെ അർത്ഥം ആർക്കും മനസ്സിലാക്കാനേ
സാധിക്കില്ല. നിങ്ങൾക്കറിയാം ഓരോ വസ്തുവും ആദ്യം സതോപ്രധാനം പിന്നെ സതോ, രജോ,
തമോയാകുന്നു. സത്യയുഗത്തിൽ 5 തത്വവും സതോപ്രധാനമായിരിക്കുന്നു. നമ്മുടെ ശരീരവും
സതോപ്രധാന പ്രകൃതിയുടെതാണ് പിന്നീട് ആത്മാവിന്റെ രണ്ട് കല കുറയുന്നതിലൂടെ ശരീരവും
അങ്ങനെയുള്ളതായി മാറുന്നു. സൃഷ്ടിയുടെയും രണ്ട് കല കുറഞ്ഞു പോകുന്നു. ഇതെല്ലാം
ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്, വേറെയാർക്കും മനസ്സിലാക്കി തരാൻ
സാധിക്കില്ല. ശരി!
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കർമ്മം
ചതിക്കാത്ത തരത്തിൽ, അർത്ഥം കർമ്മത്തിന്റെ ശിക്ഷകൾ അനുഭവിക്കേണ്ടതില്ലാത്ത
വിധത്തിൽ ഇപ്പോൾ മുതലേ ബാബയുടെ ശ്രീമതത്തിലൂടെ അങ്ങനെയുള്ള ശ്രേഷ്ഠമായ കർമ്മം
ചെയ്യണം.
2. ഏതൊരു വിനാശീ
വസ്തുവിന്റെയും ലഹരി വെയ്ക്കരുത്. ഈ ദേഹവും വിനാശിയാണ്, ഇതിന്റെയും ലഹരി
വെയ്ക്കരുത്, വിവേകശാലിയായി മാറണം.
വരദാനം :-
ഈ പഴയ
ലോകത്തെ വിദേശമെന്ന് കരുതി ഇതിൽ നിന്നും ഉപരിയായിരിക്കുന്ന സ്വദേശിയായി
ഭവിക്കട്ടെ.
എങ്ങനെയാണോ ചിലർ
വിദേശത്തിലെ വസ്തുക്കൾ കൈകൊണ്ട് പോലും തൊടാത്തത്, മനസ്സിലാക്കുന്നു, തന്റെ
രാജ്യത്തെ സാധനങ്ങൾ മാത്രമേ ഉപയോഗിക്കൂ. അതേപോലെ താങ്കൾ കുട്ടികളെ സംബന്ധിച്ച്
ഈ പഴയ ലോകം വിദേശം തന്നെയാണ്, ഇതിൽ നിന്ന് ഉപരിയായിരിക്കൂ അതായത് പഴയ ലോകത്തിലെ
വസ്തുക്കളാകട്ടെ, സ്വഭാവ-സംസ്കാരങ്ങളാകട്ടെ അവയോട് അല്പം പോലും ആകർഷണം
ഉണ്ടാകരുത്. സ്വദേശിയാകൂ അതായത് ആത്മീയ രൂപത്തിൽ തന്റെ ഉയർന്ന ദേശമായ പരന്ധാമവും
ഈ ഈശ്വരീയ പരിവാരത്തിന്റെ കണക്കിൽ മധുബൻ ദേശത്തെ നിവാസിയെന്നും മനസ്സിലാക്കി ഈ
ലഹരിയിലിരിക്കൂ.
സ്ലോഗന് :-
നൂലാമാലയിൽ
കുടുങ്ങുന്നതിന് പകരം സദാ മിലനത്തിന്റെ മേളയിലിരിക്കൂ.
അവ്യക്ത സൂചന- സദാ
ഹർഷിതമായിരിക്കുന്നതിന് വേണ്ടി തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.
ഹോളീഹംസത്തിന്റെ
വിശേഷതയാണ്- സരളചിത്തം, സരളവാണി, സരളവൃത്തി, സരളദൃഷ്ടി. ബാപ്ദാദക്ക് ഏറ്റവും
പ്രിയം, ഏറ്റവും സമീപ ശുദ്ധ ഹൃദയമുള്ളവരാണ് പ്രിയപ്പെട്ടവർ. ശുദ്ധഹൃദയമുള്ളവർ
സദാ ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരി, സർവ്വശ്രേഷ്ഠ സങ്കൽപം പൂർണ്ണമായിരിക്കുന്നത്
കാരണം വൃത്തിയിലും ദൃഷ്ടിയിലും വാക്കിലും സംബന്ധ-സമ്പർക്കത്തിലും സരളവും
സ്പഷ്ടതയും ഒരേപോലെ കാണപ്പെടുന്നു.