12.07.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങള്ക്ക്സത്യംസത്യമാ
യവൈഷ്ണവനായിമാറണം, സത്യമായവൈഷ്ണവന്ഭക്ഷ
ണത്തിന്റെപഥ്യത്തോടൊ
പ്പംപവിത്രമായുംകഴിയുന്നു.

ചോദ്യം :-
ഏതൊരു അവഗുണം ഗുണത്തിലേയ്ക്ക് പരിവര്ത്തനപ്പെടു കയാണെങ്കില് തോണി മറുകരയെത്തിക്കാന് സാധിക്കും?

ഉത്തരം :-
ഏറ്റവും വലിയ അവഗുണമാണ് മോഹം. മോഹമുള്ളതുകൊണ്ട് സംബന്ധികളുടെ ഓര്മ്മ അലട്ടിക്കൊണ്ടിരിക്കുന്നു. ചിലരുടെ ഏതെങ്കിലും സംബന്ധി മരിക്കുകയാണെങ്കില് 12 മാസം വരെയ്ക്ക് അവരെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. മുഖം മറച്ച് കരഞ്ഞുകൊണ്ടിരിക്കും, ഓര്മ്മ വന്നുകൊണ്ടിരിക്കും. അഥവാ, രാവും പകലും നിങ്ങള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ തോണി മറുകര എത്തും. എങ്ങനെയാണോ ലൗകിക സംബന്ധിയെ ഓര്മ്മിക്കുന്നത് അതുപോലെ ഇങ്ങനെയുള്ള ബാബയെ ഓര്മ്മിക്കുകയാണെങ്കില് അഹോ സൗഭാഗ്യം.

ഓംശാന്തി.  
ബാബ ദിവസവും കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയിലിരിക്കൂ. ഇന്ന് അതില് കൂട്ടിചേര്ക്കുന്നു കേവലം അച്ഛന് മാത്രമല്ല എന്ന് മനസ്സിലാക്കണം. മുഖ്യമായ കാര്യം ഇതാണ് - പരംപിതാ പരമാത്മാ ശിവന്, ശിവനെ ഗോഡ് ഫാദറെന്നും പറയുന്നു, ജ്ഞാനസാഗരനുമാണ്. ജ്ഞാനസാഗരനായതുകൊണ്ട് ടീച്ചറുമാണ്, രാജയോഗം പഠിപ്പിക്കുന്നു. ഇത് മനസ്സിലാക്കി കൊടുക്കുന്നതിലൂടെ മനസ്സിലാക്കും സത്യമായ ബാബ ഇവരെ പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നു. പ്രാക്ടിക്കലായ കാര്യം ഇത് കേള്പ്പിക്കുന്നു. ബാബ എല്ലാവരുടെയും അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗതി ദാതാവുമാണ് കൂടാതെ ബാബയെ നോളേജ് ഫുള് എന്നും പറയുന്നു. അച്ഛന്, ടീച്ചര്, പതിത പാവനന്, ജ്ഞാന സാഗരന്. ആദ്യമാദ്യം ബാബയുടെ മഹിമ ചെയ്യണം. ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നു. നമ്മള് ബ്രഹ്മാകുമാരന്മാരും - കുമാരിമാരുമാണ്. ബ്രഹ്മാവും ശിവബാബയുടെ രചനയാണ് ഇപ്പോള് സംഗമയുഗമാണ്. ലക്ഷ്യവും രാജയോഗത്തിന്റെയാണ്, നമ്മേ രാജയോഗം പഠിപ്പിക്കുന്നു. അതിനാല് ടീച്ചറും പ്രസിദ്ധമായി. ഈ പഠിപ്പ് പുതിയ ലോകത്തിലേയ്ക്ക് വേണ്ടിയാണ്. ഇവിടെയിരുന്ന് ഇത് പക്കാ ആക്കൂ - നമുക്ക് എന്തെല്ലാം മനസ്സിലാക്കി കൊടുക്കണം. ഇത് ഉള്ളില് ധാരണ ഉണ്ടായിരിക്കണം. ഇതും അറിയാം ചിലര്ക്ക് കൂടുതല് ധാരണ ഉണ്ടാകുന്നു, ചിലര്ക്ക് കുറവും. ഇവിടെയും ആരാണോ ജ്ഞാനത്തില് തീക്ഷ്ണമായി പോകുന്നത് അവരുടെ പ്രസിദ്ധിയുണ്ടാകുന്നു. പദവിയും ഉയര്ന്നതാകുന്നു. പത്ഥ്യവും ബാബ പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു. നിങ്ങള് പൂര്ണ്ണമായ വൈഷ്ണവരാകുന്നു. വൈഷ്ണവര് അര്ത്ഥം ആരാണോ പൂര്ണ്ണമായും സസ്യാഹാരി. മാംസവും മദ്യവും കഴിക്കുകയില്ല. എന്നാല് വികാരത്തില് പോകുന്നുണ്ട്, അങ്ങനെ വൈഷ്ണവനായിട്ട് എന്ത് കാര്യം. വൈഷ്ണവ കുലത്തിലേതെന്ന് പറയുന്നു അര്ത്ഥം ഉള്ളി മുതലായ തമോഗുണീ വസ്തുകള് കഴിക്കുന്നില്ല. നിങ്ങള് കുട്ടികള്ക്കറിയാം - എന്തെല്ലാമാണ് തമോഗുണീ വസ്തുക്കള്. ചില നല്ല മനുഷ്യരും ഉണ്ട്, അവരെ ധാര്മ്മിക ചിന്താഗതിയുള്ളവര് അഥവാ ഭക്തന് എന്ന് പറയുന്നു. സന്യാസിമാരെ പവിത്ര ആത്മാവെന്ന് പറയും ആരാണോ ദാനമെല്ലാം ചെയ്യുന്നത് അവരെ പുണ്യാത്മാവെന്നും പറയും. ഇതിലൂടെയും വ്യക്തമാകുന്നു - ആത്മാവ് തന്നെയാണ് ദാന-പുണ്യം ചെയ്യുന്നത് അതുകൊണ്ടാണ് പുണ്യാത്മാവെന്നും പവിത്ര ആത്മാവെന്നും പറയുന്നത്. ആത്മാവ് നിര്ലേപമല്ല. ഇങ്ങനെയുള്ള നല്ല നല്ല വാക്കുകള് ഓര്മ്മയുണ്ടാവണം. സന്യാസിമാരെയും മഹാ ആത്മാവെന്ന് പറയുന്നുണ്ട്. മഹാ പരമാത്മാവെന്ന് പറയുകയില്ല. അതിനാല് സര്വ്വവ്യാപിയെന്ന് പറയുന്നത് തെറ്റാണ്. എല്ലാവരും ആത്മാക്കളാണ്, എന്തെല്ലാമുണ്ടോ എല്ലാത്തിലും ആത്മാവുണ്ട്. വിദ്യാഭ്യാസമുള്ളവര് ആരാണോ അവര് വ്യക്തമായി പറയുന്നു വൃക്ഷത്തിലും ആത്മാവുണ്ട്. പറയുന്നു 84 ലക്ഷം യോനികള് ഏതെല്ലാമുണ്ടോ അതിലെല്ലാം ആത്മാവുണ്ട്. ആത്മാവില്ലായെങ്കില് എങ്ങനെ വൃദ്ധിയുണ്ടാകും! മനുഷ്യാത്മാക്കള് ഏതെല്ലാമുണ്ടോ അതിന് ജഡത്തില് പോകാന് സാധ്യമല്ല. ശാസ്ത്രങ്ങളില് ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള് എഴുതിയിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തില് നിന്ന് പുറത്തായപ്പോള് കല്ലായി മാറി. ഇപ്പോള് ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, ബാബ കുട്ടികളോട് പറയുന്നു ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും വിട്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. എന്നെ മാത്രം ഓര്മ്മിക്കൂ. അത്രയും മതി നിങ്ങളുടെ 84 ജന്മം ഇപ്പോള് പൂര്ത്തിയായി. ഇപ്പോള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. ദുഃഖധാമം അപവിത്ര ധാമമാണ്. ശാന്തിധാമവും സുഖധാമവും പവിത്ര ധാമമാണ്. ഇതെല്ലാം അറിയാമല്ലോ. സുഖധാമത്തില് വസിക്കുന്ന ദേവതകളുടെ മുന്നില് പോയി തല കുനിക്കുന്നു. വ്യക്തമാകുന്നു ഭാരതത്തില് പുതിയ ലോകത്തില് പവിത്ര ആത്മാക്കളായിരുന്നു, ഉയര്ന്ന പദവിയുള്ളവരായിരുന്നു. ഇപ്പോള് പാടുന്നു നിര്ഗുണ മാലയായ എന്നില് യാതൊരു ഗുണവുമില്ല. അങ്ങനെ തന്നെയാണ്. യാതൊരു ഗുണവുമില്ല. മനുഷ്യരില് മോഹവും വളരെയധികമുണ്ട്, മരിച്ചവരെയും ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ബുദ്ധിയില് ഇത് എന്റെ കുട്ടിയാണെന്ന് ഓര്മ്മ വരുന്നു. പതി അഥവാ കുട്ടി മരിച്ചാല് അവരെ ഓര്മ്മിച്ചുകൊണ്ടിരിക്കും. സ്ത്രീ 12 മാസം വരെയ്ക്കും നന്നായി ഓര്മ്മിക്കുന്നു, മുഖം മറച്ച് കരഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ മുഖം മറച്ച് അഥവാ നിങ്ങള് ബാബയെ രാവും പകലും ഓര്മ്മിക്കുന്നുവെങ്കില് തോണി മറുകര എത്തും. ബാബ പറയുന്നു - എങ്ങനെയാണോ പതിയെ നിങ്ങള് ഓര്മ്മിച്ചുകൊണ്ടിരി
ക്കുന്നത് അതുപോലെ എന്നെ ഓര്മ്മിക്കൂ അപ്പോള് നിങ്ങളുടെ വികര്മ്മം വിനാശമാകും. ബാബ യുക്തികള് പറഞ്ഞു തരുന്നു ഇങ്ങനെയിങ്ങനെയെല്ലാം ചെയ്യൂ.

കണക്ക് നോക്കുന്നു ഇന്ന് ഇത്ര ചിലവുണ്ടായി, ഇത്ര നേട്ടമുണ്ടായി, ദിവസവും ബാലന്സ് കാണിക്കുന്നു. ചിലര് മാസാ മാസം കാണിക്കുന്നു. ഇവിടെയാണെങ്കില് ഇത് വളരെ അത്യാവശ്യമാണ്, ബാബ ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കി തരുന്നുണ്ട്. ബാബ പറയുന്നു നിങ്ങള് കുട്ടികള് സൗഭാഗ്യശാലീ, ആയിരം മടങ്ങ് ഭാഗ്യശാലീ, കോടിമടങ്ങ് ഭാഗ്യശാലീ, കോടി, നൂറ് കോടി, പതിനായിരം കോടി ഭാഗ്യശാലിയാണ്. ഏത് കുട്ടികളാണോ തന്നെ സൗഭാഗ്യശാലിയാണെന്ന് മനസ്സിലാക്കുന്നത്, അവര് തീര്ച്ചയായും ബാബയെ നല്ല രീതിയില് ഓര്മ്മിച്ചുകൊണ്ടിരിക്കും. അവര് റോസാപുഷ്പമായി മാറും. ഇത് ചുരുക്കി മനസ്സിലാക്കി തരികയാണ്. സുഗന്ധമുള്ള പുഷ്പമായാണ് മാറേണ്ടത്. മുഖ്യമായത് ഓര്മ്മയുടെ കാര്യമാണ്. സന്യാസിമാര് യോഗം എന്ന അക്ഷരം പറയുന്നുണ്ട്. ലൗകിക അച്ഛന് ഇങ്ങനെ പറയില്ല എന്നെ ഓര്മ്മിക്കൂ അല്ലെങ്കില് ചോദിക്കില്ല എന്നെ ഓര്മ്മിക്കുന്നുണ്ടോ? അച്ഛന് കുട്ടികളുടെയും, കുട്ടികള്ക്ക് അച്ഛനെയും ഓര്മ്മയുണ്ടാകും. ഇത് നിയമമാണ്. ഇവിടെ ചോദിക്കേണ്ടി വരുന്നു കാരണം മായ മറപ്പിക്കുന്നു. ഇവിടെ വരുന്നു, മനസ്സിലാക്കുന്നു നമ്മള് ബാബയുടെയടുത്ത് പോവുകയാണ് എങ്കില് ബാബയുടെ ഓര്മ്മയും ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ബാബ ചിത്രവും ഉണ്ടാക്കുന്നത് അതിനാല് അതെങ്കിലും കൂടെയുണ്ടാവണം. ഏറ്റവുമാദ്യമായി എപ്പോഴും ബാബയുടെ മഹിമ ചെയ്യൂ. ഇത് നമ്മുടെ ബാബയാണ്, ഇപ്രകാരം എല്ലാവരുടെയും അച്ഛനാണ്. സര്വ്വരുടെയും സദ്ഗതി ദാതാവ്, ജ്ഞാനത്തിന്റെ സാഗരം നോളേജ് ഫുള് ആണ്. ബാബ നമുക്ക് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു, അതിലൂടെ നമ്മള് ത്രികാല ദര്ശിയായി മാറുന്നു. ത്രികാല ദര്ശി ഈ സൃഷ്ടിയില് ഒരു മനുഷ്യനും ആകാന് സാധിക്കില്ല. ബാബ പറയുന്നു ഈ ലക്ഷ്മീ നാരായണനും ത്രികാല ദര്ശിയല്ല. ഇവര് ത്രികാല ദര്ശിയായിട്ട് എന്ത് ചെയ്യാനാണ്! നിങ്ങള് ആവുകയും ആക്കുകയും ചെയ്യുന്നു. ഈ ലക്ഷ്മീ നാരായണനില് ജ്ഞാനമുണ്ട് എങ്കില് പരമ്പരയായി നടക്കും. ഇടയില് വിനാശമുണ്ടാകുന്നു അതിനാല് പരമ്പരയായി നടക്കുക സാധ്യമല്ല. അതിനാല് കുട്ടികള്ക്ക് ഈ പഠിപ്പിനെ നല്ല രീതിയില് ഓര്മ്മിക്കണം. നിങ്ങളുടെ ഉയര്ന്നതിലും ഉയര്ന്ന പഠിപ്പ് സംഗമത്തില് മാത്രമാണ് ഉണ്ടാവുന്നത്. നിങ്ങള് ഓര്മ്മിക്കുന്നില്ല, ദേഹാഭിമാനത്തിലേയ്ക്ക് പോകുന്നുവെില് മായ അടിക്കുന്നു. 16 കലാ സമ്പൂര്ണ്ണമാകുമ്പോള് വിനാശത്തിന്റെ തയ്യാറെടുപ്പുകളും ഉണ്ടാകും. അവര് വിനാശത്തിന് വേണ്ടിയും നിങ്ങള് അവിനാശീ പദവി നേടുന്നതിന് വേണ്ടിയും തയ്യാറെടുപ്പുകള് ചെയ്തുകൊണ്ടിരിക്കുന്നു. കൗരവരുടെയും പാണ്ഡവരുടെയും യുദ്ധം നടക്കുന്നില്ല, കൗരവരുടെയും യാദവരുടെയുമാണ് നടക്കുന്നത്. ഡ്രാമയനുസരിച്ച് പാക്കിസ്ഥാനും ഉണ്ടായി കഴിഞ്ഞു. അതിന്റെയും ആരംഭം അപ്പോഴാണ് ഉണ്ടാവുന്നത് എപ്പോഴാണോ നിങ്ങളുടെ ജന്മം ഉണ്ടാവുന്നത്. ഇപ്പോള് ബാബ വന്നിരിക്കുന്നു അതിനാല് എല്ലാം പ്രാക്ക്ടിക്കലായിരിക്കണം. ഇവിടേയ്ക്ക് വേണ്ടി തന്നെയാണ് പറയുന്നത് രക്തത്തിന്റെ നദികള് ഒഴുകുന്നു അതിന് ശേഷം വെണ്ണയുടെ നദി ഒഴുകും. ഇപ്പോഴും നോക്കൂ വഴക്കടിച്ചുകൊണ്ടിരി
ക്കുന്നു. ഇന്ന പട്ടണം രണ്ടായില്ലായെങ്കില് യുദ്ധം ചെയ്യും. ഇതിലൂടെ പോകരുത്, ഇത് ഞങ്ങളുടെ വഴിയാണ്. അപ്പോള് അവര് എന്തു ചെയ്യും. സ്റ്റീമര് എങ്ങനെ പോകും! പിന്നീട് അനുമതി തേടുന്നു. തീര്ച്ചയായും അനുമതി ചോദിക്കും. സഹായത്തിന്റെ പ്രതീക്ഷ ലഭിച്ചിരിക്കും, അവര് പരസ്പരം തന്നെ അവസാനിക്കും. ഇവിടെ പിന്നീട് ആഭ്യന്തര യുദ്ധവും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്.

ഇപ്പോള് ബാബ പറയുന്നു - മധുരമായ കുട്ടികളെ, വളരെ വളരെ സമര്ത്ഥശാലിയായി മാറൂ. ഇവിടെ നിന്ന് പുറത്ത് വീട്ടില് പോയതിന് ശേഷം മറക്കരുത്. ഇവിടെ നിങ്ങള് വരുന്നത് സമ്പത്ത് ശേഖരിക്കാനാണ്. ചെറിയ ചെറിയ കുട്ടികളെ കൂട്ടികൊണ്ട് വരുകയാണെങ്കില് അവരുടെ ബന്ധനത്തില് ഇരിക്കേണ്ടി വരുന്നു. ഇവിടെ ജ്ഞാനസാഗരന്റെ തീരത്ത് വന്നിരിക്കുകയാണ്, എത്ര സമ്പത്ത് നേടാന് സാധിക്കുമോ അത്രയും നല്ലതാണ്. ഇതില് മുഴുകണം. നിങ്ങള് വന്നിരിക്കുന്നത് തന്നെ അവിനാശീ ജ്ഞാനരത്നങ്ങളല് സഞ്ചി നിറയ്ക്കാനാണ്. പാടാറുണ്ടല്ലോ ഭോലാനാഥാ സഞ്ചി നിറച്ചു തരൂ. ഭക്തര് ശങ്കരന്റെ മുന്നില് പോയി പറയുന്നു സഞ്ചി നിറച്ചു തരൂ. അവര് ശിവനെയും ശങ്കരനെയും ഒന്നാണെന്ന് മനസ്സിലാക്കുന്നു. ശിവ-ശങ്കര മഹാദേവനെന്ന് പറയുന്നു. അപ്പോള് മഹാദേവന് ഉയര്ന്നതാകുന്നു. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങള് വളരെയധികം മനസ്സിലാക്കാനുള്ളതാണ്.

നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് - ഇപ്പോള് നിങ്ങള് ബ്രാഹ്മണനാണ്, ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. പഠിപ്പിലൂടെ മനുഷ്യര് മാറുന്നു. പെരുമാറ്റ രീതിയും നല്ലാതാകുന്നു. ഇപ്പോള് നിങ്ങള് പഠിക്കുകയാണ്. ആരാണോ ഏറ്റവും കൂടുതല് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്, അവരുടെ പെരുമാറ്റവും നല്ലതായിരിക്കും. നിങ്ങള് പറയും ഏറ്റവും നല്ല പെരുമാറ്റം മമ്മയുടെയും ബാബയുടെയുമാണ്. ഇദ്ദേഹം വലിയ മമ്മയായി, ആരിലാണോ പ്രവേശിച്ച് കുട്ടികളെ രചിക്കുന്നത്. മാതാവും പിതാവും ഒരുമിച്ചാണ്. എത്ര ഗുപ്തമായ കാര്യങ്ങളാണ്. എങ്ങനെയാണോ നിങ്ങള് പഠിക്കുന്നത് അതുപോലെ മമ്മയും പഠിച്ചിട്ടുണ്ടായിരുന്നു. അവരെ ദത്തെടുത്തിരിക്കുന്നു. വിവേകശാലിയായിരുന്നു അതിനാല് ഡ്രാമയനുസരിച്ച് സരസ്വതിയെന്ന പേര് വന്നു. ബ്രഹ്മപുത്ര വലിയ നദിയാണ്. സാഗരത്തിന്റെയും ബ്രഹ്മപുത്രയുടെയും മേളയും ഉണ്ടാകുന്നു. ഇത് വലിയ നദിയാണെങ്കില് അമ്മയുമാണല്ലോ. നിങ്ങള് മധുര മധുരമായ കുട്ടികളെ എത്ര ഉയരത്തിലേയ്ക്കാണ് കൊണ്ടു പോകുന്നത്. ബാബ നിങ്ങള് കുട്ടികളെ തന്നെയാണ് കാണുന്നത്. ബാബയ്ക്ക് ആരെയും ഓര്മ്മിക്കേണ്ടതില്ല. ഇദ്ദേഹത്തിന്റെ ആത്മാവിന് ബാബയെ ഓര്മ്മിക്കണം. ബാബ പറയുന്നു ഞങ്ങള് രണ്ടു പേരും, കുട്ടികളെ കാണുന്നു. ആത്മാവായ എനിക്ക് സാക്ഷിയായി കാണേണ്ടതില്ല, എന്നാല് ബാബയുടെ സംഗത്തില് ഞാനും അങ്ങനെ കാണുന്നു. ബാബയുടെ കൂടെയല്ലേ ഇരിക്കുന്നത്. ബാബയുടെ കുട്ടിയാണ് അതുകൊണ്ട് കൂടെ തന്നെ കാണുന്നു. ഞാന് വിശ്വത്തിന്റെ അധികാരിയായി മാറി ചുറ്റിക്കറങ്ങുന്നു, ഞാന് തന്നെ ചെയ്യുന്നത് പോലെ. ഞാന് ദൃഷ്ടി നല്കുന്നു. ദേഹ സഹിതം എല്ലാം മറക്കണം. ബാക്കി കുട്ടിയും അച്ഛനും ഒന്നായി മാറുന്നു. അതിനാല് ബാബ മനസ്സിലാക്കി തരുന്നു നന്നായി പുരുഷാര്ത്ഥം ചെയ്യൂ. മമ്മയും ബാബയും ഒരുപോലെ കൂടുതല് സേവനം ചെയ്യുന്നു. വീട്ടിലും അമ്മയും അച്ഛനും വളരെയധികം സേവനം ചെയ്യുമല്ലോ. സേവനം ചെയ്യുന്നവര് തീര്ച്ചയായും പദവിയും ഉയര്ന്നത് നേടും അതിനാല് ഫോളോ ചെയ്യേണ്ടേ. എങ്ങനെയാണോ ബാബ അപകാരിയുടെ മേലും ഉപകാരം ചെയ്യുന്നത്, അതുപോലെ നിങ്ങളും ബാബയെ ഫോളോ ചെയ്യൂ. ഇതിന്റെയും അര്ത്ഥം മനസ്സിലാക്കണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ മറ്റാരുടേതും കേള്ക്കരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്, കേട്ടിട്ടും കേള്ക്കാതിരിക്കൂ. നിങ്ങള് പുഞ്ചിരിച്ചുകൊണ്ടിരുന്നാല് അവര് സ്വയം തണുക്കും. ബാബ പറഞ്ഞിട്ടുണ്ട് ആരെങ്കിലും ക്രോധിക്കുകയാണെങ്കില് നിങ്ങള് അവരുടെ മേല് പൂക്കള് അര്പ്പിക്കൂ, പറയൂ നിങ്ങള് ഉപദ്രവമാണ് ചെയ്യുന്നത്, ഞങ്ങള് ഉപകാരം ചെയ്യുന്നു. ബാബ സ്വയം പറയുന്നു മുഴുവന് ലോകത്തിലെ മനുഷ്യരും എന്റെ അപകാരികളാണ്, എന്നെ സര്വ്വവ്യാപിയെന്ന് പറഞ്ഞ് വളരെയധികം ഗ്ലാനി നല്കുന്നു ഞാന് എല്ലാവരുടെയും ഉപകാരിയാണ്. നിങ്ങള് കുട്ടികളും എല്ലാവരുടെയും ഉപകാരം ചെയ്യുന്നവരാണ്. നിങ്ങള് ചിന്തിക്കൂ - നമ്മള് എന്തായിരുന്നു, ഇപ്പോള് എന്തായി മാറുന്നു! വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ചിന്തയില് പോലും ഉണ്ടായിരുന്നില്ല. അനേകര്ക്ക് വീട്ടിലിരുന്ന് സാക്ഷാത്കാകരം ഉണ്ടാകുന്നു. എന്നാല് സാക്ഷാത്ക്കാരത്തിലൂടെ ഒന്നും സംഭവിക്കുന്നില്ല. പതുക്കെ-പതുക്കെ വൃക്ഷം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ഈ പുതിയ ദൈവീക വൃക്ഷം സ്ഥാപിതമായിക്കൊണ്ടിരി
ക്കുകയാണല്ലോ. കുട്ടികള്ക്കറിയാം നമുടെ ദൈവീക പുഷ്പങ്ങളുടെ പൂന്തോട്ടം ഉണ്ടായികൊണ്ടിരിക്കുന്നു. സത്യയുഗത്തില് ദേവതകള് തന്നെയാണ് വസിക്കുന്നത് അവര് പിന്നീട് വരുന്നു, ചക്രം കറങ്ങികൊണ്ടിരിക്കുന്നു. 84 ജന്മങ്ങളും അവരേ എടുക്കൂ. മറ്റുള്ള ആത്മാക്കള് എവിടെ നിന്ന് വരും. ഡ്രാമയില് ഏതെല്ലാം ആത്മാക്കളുണ്ടോ, ഒരാള്ക്ക് പോലും പാര്ട്ടില് നിന്ന് രക്ഷപ്പെടാന് സാധിക്കില്ല. ഈ ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. ആത്മാവൊരിക്കലും മുറിയുന്നില്ല. ചെറുതും വലുതും ആവുന്നില്ല.

ബാബയിരുന്ന് മധുരമായ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, പറയുന്നു കുട്ടികളെ സുഖം നല്കുന്നവരായി മാറൂ. അമ്മ പറയാറുണ്ടല്ലോ - പരസ്പരം കലഹിക്കുകയോ വഴിക്കിടുകയോ ചെയ്യരുത്. പരിധിയില്ലാത്ത ബാബയും കുട്ടികളോട് പറയുന്നു ഓര്മ്മയുടെ യാത്ര വളരെ സഹജമാണ്. ആ യാത്ര ജന്മ-ജന്മാന്തരം ചെയ്തു വന്നു എന്നിട്ടും പടിയിറങ്ങി വന്ന് പാപാത്മാവായി മാറി. ബാബ പറയുന്നു ഇത് ആത്മീയ യാത്രയാണ്. നിങ്ങള്ക്ക് ഈ മൃത്യൂ ലോകത്തിലേയ്ക്ക് മടങ്ങി വരേണ്ടതില്ല. ആ യാത്രയിലൂടെ തിരിച്ച് വരുന്നു അതിന് ശേഷം എങ്ങനെയാണോ അങ്ങനെ തന്നെയായി മാറുന്നു. നിങ്ങള്ക്കാണെങ്കില് അറിയാം നമ്മള് സ്വര്ഗ്ഗത്തില് പോകുന്നുവെന്ന്. സ്വര്ഗ്ഗമായിരുന്നു, വീണ്ടും ആകും. ഈ ചക്രം കറങ്ങുകയാണ്. ലോകം ഒന്ന് മാത്രമാണ് ബാക്കി നക്ഷത്രം മുതലായവയിലൊന്നും ഒരു ലോകവുമില്ല. മുകളില് പോയി കാണുന്നതിന് വേണ്ടി എത്രയാണ് തലയിട്ടടിച്ചുകൊണ്ടിരി
ക്കുന്നത്. തലയിട്ട് അടിച്ചടിച്ച് മരണം മുന്നില് വരും. ഇതെല്ലാം സയന്സാണ്. മുകളില് പോകും എന്തുണ്ടാകാനാണ്. മരണമാണെങ്കില് മുന്നില് നില്ക്കുകയാണ്. ഒരു ഭാഗത്ത് മുകളില് പോയി അന്വേഷണം നടത്തുന്നു. വേറൊരു ഭാഗത്ത് മരണത്തിന് വേണ്ടി ബോംബുകള് ഉണ്ടാക്കികൊണ്ടിരിക്കുന്നു. മനുഷ്യരുടെ ബുദ്ധി നോക്കൂ എങ്ങനെയാണെന്ന്. മനസ്സിലാക്കുന്നുണ്ട് ഏതോ പ്രേരകനുണ്ടെന്ന്. സ്വയം പറയുന്നു ലോകമഹായുദ്ധം തീര്ച്ചയായും ഉണ്ടാകും. ഇത് അതേ മഹാഭാരതയുദ്ധമാണ്. ഇപ്പോള് നിങ്ങള് കുട്ടികളും എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ, അത്രയും മംഗളവും ഉണ്ടാകും. ഭഗവാന്റെ കുട്ടികളാണ്. ഭഗവാന് തന്റെ കുട്ടിയാക്കി മാറ്റുന്നു അപ്പോള് നിങ്ങള് ഭഗവാനും ഭഗവതിയും ആയി മാറുന്നു. ലക്ഷ്മീ നാരായണനെ ദേവീ ദേവതയെന്ന് പറയുമല്ലോ. കൃഷ്ണനെ ദേവതയാണെന്ന് അംഗീകരിക്കുന്നുണ്ട്, രാധയെ ഇത്രയും ഇല്ല. സരസ്വതിയുടെ പേരുണ്ട്, രാധയുടെ പേരില്ല. കലശം ലക്ഷ്മിക്കും കാണിച്ചിരിക്കുന്നു. ഇതും തെറ്റായി നല്കിയതാണ്. സരസ്വതിക്കും അനേകം പേരുകള് വെച്ചിരിക്കുന്നു. അത് നിങ്ങള് തന്നെയാണ്. ദേവികള്ക്കും പൂജ ഉണ്ടാകുന്നു അതിനാല് ആത്മാക്കള്ക്കും പൂജയുണ്ടാകുന്നു. ബാബ കുട്ടികള്ക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) എങ്ങനെയാണോ ബാബ അപകാരിയുടെ മേലും ഉപകാരം ചെയ്യുന്നത്, അതുപോലെ ബാബയെ ഫോളോ ചെയ്യണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് കേട്ടിട്ടും കേള്ക്കാതിരിക്കണം, പുഞ്ചിരിച്ചുകൊണ്ടിരി
ക്കണം. ഒരു ബാബയില് നിന്ന് മാത്രം കേള്ക്കണം.

2) സുഖം നല്കുന്നവരായി മാറി എല്ലാവര്ക്കും സുഖം നല്കണം, പരസ്പരം കലഹിക്കുകയും വഴക്കിടുകയും ചെയ്യരുത്. വിവേകശാലികളായി മാറി തന്റെ സഞ്ചി അവിനാശീ ജ്ഞാന രത്നങ്ങളാല് നിറയ്ക്കണം.

വരദാനം :-
സാഗരത്തിന്റെ ആഴത്തില് പോയി അനുഭവീരൂപീരത്നം പ്രാപ്തമാക്കുന്ന സദാ സമര്ത്ഥആത്മാവായി ഭവിക്കട്ടെ.

സമര്ത്ഥആത്മാവാകുന്നതിനു വേണ്ടി യോഗത്തിന്റെ ഓരോ വിശേഷതയുടെ, ഓരോ ശക്തിയുടെ, ഓരോരോ ജ്ഞാനത്തിന്റെ മുഖ്യ പോയിന്റിന്റെയും അഭ്യാസം ചെയ്യൂ. അഭ്യാസം, ലഹരിയില് മഗ്നമായിരിക്കുന്ന ആത്മാവിനു മുന്നില് ഏതൊരു തരത്തിലുമുള്ള വിഘ്നം ഇരിക്കുകയില്ല, അതിനാല് അഭ്യാസത്തിന്റെ പ്രയോഗശാലയിലിരിക്കൂ. ഇപ്പോള് വരെ ജ്ഞാനത്തിന്റെ സാഗരം, ഗുണങ്ങളുടെ സാഗരം, ശക്തികളുടെ സാഗരത്തില്, മേലെ മേലെ അലകളില് അലയടിക്കുന്നു, പക്ഷേ ഇപ്പോള് സാഗരത്തിന്റെ ആഴങ്ങളില് പോകൂ , എങ്കില് അനേക പ്രകാരത്തിലെ വിചിത്ര അനുഭവങ്ങളുടെ രത്നം പ്രാപ്തമാക്കി സമര്ത്ഥ ആത്മാവായി മാറും.

സ്ലോഗന് :-
അശുദ്ധിയാണ് വികാരമാകുന്ന ഭൂതങ്ങളെ ആഹ്വാനം ചെയ്യുന്നത് അതിനാല് സങ്കല്പങ്ങളില് പോലും ശുദ്ധമാകൂ.

അവ്യക്ത സൂചനകള് : സങ്കല്പങ്ങളുടെ ശക്തി ശേഖരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.

ബ്രഹ്മാബാബ വിശേഷ ശ്രേഷ്ഠ സങ്കല്പങ്ങളാല് കുട്ടികളുടെ ആഹ്വാനം ചെയ്യുന്നു, അതായത് രചന രചിച്ചു. ഈ സങ്കല്പത്തിന്റെ രചനയും കുറഞ്ഞതൊന്നുമല്ല. ശ്രേഷ്ഠശക്തിശാലി സങ്കല്പം പ്രേരിപ്പിച്ച് ഭിന്ന ഭിന്ന ധര്മങ്ങളുടെ തിരശ്ശീലകളില് നിന്ന് പുറത്തെടുത്ത് സമീപം കൊണ്ടു വന്നു. ഇങ്ങനെ താങ്കള് കുട്ടികളും ശക്തിശാലി ശ്രേഷ്ഠസങ്കല്പധാരിയാകൂ. തന്റെ സങ്കല്പങ്ങളുടെ ശക്തി കൂടുതല് ചെലവാക്കാതിരിക്കൂ. വ്യര്ഥമാക്കിക്കളയാതിരിക്കൂ. എങ്കില് ശ്രേഷ്ഠ സങ്കല്പത്തില് നിന്ന് പ്രാപ്തിയും ശ്രേഷ്ഠമാകും.