മധുരമായ കുട്ടികളേ -
ഓർമ്മയിലിരിക്കുന്നതിലൂടെ നല്ല ദശയുണ്ടാകുന്നു, ഇപ്പോൾ നിങ്ങൾക്ക് ബൃഹസ്പതിയുടെ
ദശയാണ്, അതുകൊണ്ട് നിങ്ങളുടേത് ഉയരുന്ന കലയാണ്.
ചോദ്യം :-
യോഗത്തിൽ പൂർണ്ണമായ ശ്രദ്ധയില്ലെങ്കിൽ അതിന്റെ ഫലമെന്തായിരിക്കും? നിരന്തരമായി
ഓർമ്മയിലിരിക്കാനുള്ള യുക്തികൾ എന്തെല്ലാമാണ്?
ഉത്തരം :-
യോഗത്തിൽ
പൂർണ്ണമായ ശ്രദ്ധയില്ലെങ്കിൽ മുന്നോട്ട് പോകുന്തോറും മായയുടെ പ്രവേശിക്കുന്നു,
വീണു പോകുന്നു. ദേഹാഭിമാനത്തിൽ വന്ന് ഒരുപാട് തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു.
മായ തലതിരിഞ്ഞ കർമ്മങ്ങളെല്ലാം ചെയ്യിച്ചുകൊണ്ടേയിരിക്കും. പതീതമാക്കി
മാറ്റുന്നു. നിരന്തരം ഓർമ്മയിൽ ഇരിക്കുന്നതിനുവേണ്ടി വായിൽ നാണയമിടൂ (മിണ്ടാതിരിക്കൂ),
ക്രോധിക്കരുത്, ദേഹസഹിതം എല്ലാം മറന്ന്, ഞാൻ ആത്മാവ് പരമാത്മാവിന്റെ സന്താനമാണ്
എന്ന അഭ്യാസം ചെയ്യൂ. യോഗബലത്തിലൂടെ യുണ്ടാകുന്ന പ്രാപ്തികളെയെല്ലാം സ്മൃതിയിൽ
വെക്കൂ.
ഗീതം :-
ഓം നമ:
ശിവായ....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ തന്റെ ആത്മീയ അച്ഛനായ ശിവബാബയുടെ മഹിമ കേട്ടു.
പാപങ്ങൾ വർദ്ധിക്കുമ്പോൾ അഥവാ മനുഷ്യരെല്ലാവരും പാപാത്മാക്കളായി മാറുമ്പോഴാണ്
പതീതരെ പാവനമാക്കി മാറ്റാൻ പതീത-പാവനനായ ബാബ വരുന്നത്. ആ പരിധിയില്ലാത്ത ബാബക്ക്
മാത്രമാണ് മഹിമയുള്ളത്. ബാബയെ വൃക്ഷപതിയെന്നും പറയുന്നു. ഈ സമയം നിങ്ങളിൽ
പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത ബൃഹസ്പതിയുടെ ദശയാണ്. വിശേഷിച്ചും,
പൊതുവെയും എന്ന രണ്ട് വാക്കുകളുണ്ടല്ലോ. ഈ രണ്ട് വാക്കുകളുടെയും അർത്ഥം
ഇവിടെയാണ് തെളിയിക്കപ്പെടുന്നത്. ബൃഹസ്പതിയുടെ ദശയിലൂടെ പ്രത്യേകിച്ചും ഭാരതം
ജീവൻമുക്തമായി മാറുന്നു അർത്ഥം തന്റെ സ്വരാജ്യ പദവി പ്രാപ്തമാക്കുന്നു. കാരണം,
സത്യമായ ബാബ വന്ന് നമ്മളെ നരനിൽ നിന്നും നാരായണനാക്കി മാറ്റുന്നു. ബാബയെ സത്യം
എന്നും പറയുന്നു. ബാക്കിയുള്ള എല്ലാ മനുഷ്യരും സംഖ്യാക്രമമനുസരിച്ച് പരംധാമത്തിൽ
അവനവന്റെ വിഭാഗങ്ങളിലേക്ക് പോകും. പിന്നീട് ഈ സൃഷ്ടിയിലേക്ക്
സംഖ്യാക്രമമനുസരിച്ച് വരും. കലിയുഗത്തിന്റെ അവസാനം വരെ വന്നുകൊണ്ടേയിരിക്കും.
ഓരോ ആത്മാവിനും അവനവന്റെ ധർമ്മത്തിൽ അവനവന്റെ പാർട്ടാണ് ലഭിച്ചിട്ടുള്ളത്.
രാജ്യപദവിയിലും രാജാവ് മുതൽ പ്രജകൾക്ക് വരെ അവനവന്റെ പാർട്ടാണ് ലഭിച്ചിട്ടുള്ളത്.
നാടകവും രാജാവ് മുതൽ പ്രജകൾ വരെയാണ്. എല്ലാവർക്കും അവനവന്റെ പാർട്ട്
അഭിനയിക്കുക തന്നെ വേണം. ഇപ്പോൾ നമ്മളിൽ ബൃഹസ്പതിയുടെ ദശയാണ് എന്ന്
കുട്ടികൾക്കറിയാം. ഒരു ദിവസം മാത്രമല്ല ബൃഹസ്പതിയുടെ ദശയുണ്ടാകുന്നത്. ഇപ്പോൾ
നിങ്ങൾക്ക് ബൃഹസ്പതിയുടെ ദശ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങളുടേത്
ഉയരുന്ന കലയാണ്. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം ഉയരുന്ന കലയായിരിക്കും.
ബാബയുടെ ഓർമ്മ മറന്നുപോകുമ്പോഴാണ് മായയുടെ വിഘ്നങ്ങളുണ്ടാകുന്നത്. ഓർമ്മയിലൂടെ
ദശ നല്ലതാകും. നല്ല രീതിയിൽ ഓർമ്മിക്കുന്നില്ലെങ്കിൽ താഴെ വീഴുക തന്നെ ചെയ്യും.
പിന്നീട് അവരിൽ നിന്നും എന്തെങ്കിലുമൊക്കെ തെറ്റുകളുണ്ടായിക്കൊ
ണ്ടേയിരിക്കും.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഡ്രാമയനുസരിച്ച് മറ്റെല്ലാ ധർമ്മത്തിലുള്ളവരും
പാർട്ടഭിനയിക്കാനായി വരുന്നു. കുട്ടികൾക്കറിയാം സ്വർഗ്ഗത്തിന്റെ ദശ അല്ലെങ്കിൽ
നിങ്ങൾക്ക് ജീവൻമുക്തിയുടെ ദശയാണ് ഉള്ളത്. ഡ്രാമയുടെ ചക്രം എങ്ങനെയാണ്
കറങ്ങുന്നതെന്നും വിശദീകരിച്ച് മനസ്സിലാക്കണം. സൃഷ്ടിയാകുന്ന ഡ്രാമയുടെ ചക്രം
വിശേഷിച്ച് ഭാരതത്തിന് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാബ ഭാരതത്തിലാണ്
വരുന്നത്. പറയാറുണ്ട്-ആശ്ചര്യത്തോടെ കേട്ട്, പറഞ്ഞുകൊടുത്ത്, പിന്നീട്
ഓടിപ്പോവുകയും ചെയ്യും. മുന്നോട്ട് പോകുന്തോറും മായ പ്രവേശിക്കുന്നതുകാരണം വീണു
പോകുന്നു. യോഗത്തിൽ പൂർണ്ണമായ ശ്രദ്ധ നൽകുന്നില്ല, ബാബ വന്ന് സഞ്ജീവനി മരുന്ന്
നൽകുന്നു അർത്ഥം ബോധമുണർത്താനുള്ള മരുന്ന് നൽകുന്നു. നിങ്ങളാണ് ഹനുമാൻ. ബാബ
മനസ്സിലാക്കിത്തരുന്നു- ഈ സമയം രാവണനെ ഓടിക്കുന്നതിനുവേണ്ടിയാണ് ഈ മരുന്ന്
നൽകുന്നത്. ബാബ നിങ്ങൾക്ക് എല്ലാ സത്യമായ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു.
സത്യമായ ബാബയാണ് നിങ്ങൾക്ക് സത്യനാരായണന്റെ കഥ കേൾപ്പിച്ച് സത്യയുഗത്തിന്റെ
സ്ഥാപന ചെയ്യുന്നത്. ബാബയെ പറയുന്നത്, സത്യം എന്നാണ്, അർത്ഥം സത്യം പറയുന്നു.
നിങ്ങളോട് ചോദിക്കുന്നു-നിങ്ങൾ ശാസ്ത്രങ്ങളെ അംഗീകരിക്കുന്നുണ്ടോ? പറയൂ-ഉണ്ട്,
ഞങ്ങൾ എന്തുകൊണ്ട് ശാസ്ത്രങ്ങളെ അംഗീകരിക്കാതിരിക്കണം. ഇതെല്ലാം
ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങളാണ് എന്ന് ഞങ്ങൾക്കറിയാം. ഇത് നമ്മൾ
അംഗീകരിക്കുന്നുണ്ട്. ജ്ഞാനവും ഭക്തിയും രണ്ട് കാര്യങ്ങളാണ്. ജ്ഞാനം ലഭിച്ചാൽ
ഭക്തിയുടെ ആവശ്യമെന്താണ്! ഭക്തി എന്നാൽ ഇറങ്ങുന്ന കല. ജ്ഞാനം എന്നാൽ കയറുന്ന കല.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഭക്തിയാണ്. ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്ന
ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. ഭക്തരുടെ രക്ഷകൻ ഒരു ഭഗവാനാണ്. ശത്രുവിൽ
നിന്നാണ് രക്ഷിക്കുന്നത്. ബാബ പറയുന്നു- ഞാൻ വന്നാണ് നിങ്ങളെ രാവണനിൽ നിന്നും
രക്ഷിക്കുന്നത്. രാവണനിൽ നിന്ന് എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് കാണുന്നുണ്ടല്ലോ.
രാവണന്റെ മേൽ വിജയം പ്രാപ്തമാക്കണം. ബാബ മനസ്സിലാക്കിത്തരുന്നു-മധുരമായ
കുട്ടികളേ, രാവണനാണ് നിങ്ങളെ തമോപ്രധാനമാക്കി മാറ്റിയത്. സത്യയുഗത്തെ
സതോപ്രധാനമായ സ്വർഗ്ഗമെന്നാണ് പറയുന്നത്. പിന്നീട് കലകൾ കുറയാൻ ആരംഭിക്കുന്നു.
അവസാനം തികച്ചും ദേഹാഭിമാനത്തിലേക്ക് വരുമ്പോൾ പതീതമായി മാറുന്നു. പുതിയ
കെട്ടിടമുണ്ടാക്കുന്നു. ഒരു മാസത്തിനു ശേഷം അഥവാ 6 മാസത്തിനു ശേഷം എന്തെങ്കിലും
കലകൾ കുറഞ്ഞുകൊണ്ടേയിരിക്കും. ഓരോ വർഷത്തിലും കെട്ടിടത്തെ
പുതുക്കിക്കൊണ്ടിരിക്കുന്നു. കലകൾ കുറയുമല്ലോ. പുതിയതിൽ നിന്നും പഴയത് പിന്നീട്
വീണ്ടും പഴയതിൽ നിന്നും പുതിയത്, ഓരോ വസ്തുവിനും ഇങ്ങനെയാണ് സംഭവിക്കുന്നത്. ഈ
പഴയ കെട്ടിടം 100, 150 വർഷം വരെ നിലനിൽക്കും എന്നാണ് മനസ്സിലാക്കുന്നത്. ബാബ
പറയുന്നു- പുതിയ ലോകത്തെയാണ് സത്യയുഗം എന്ന് പറയുന്നത്. പിന്നീട് ത്രേതായുഗത്തെ
25 ശതമാനം കുറവാണെന്ന് പറയും, കാരണം അൽപം പഴയതാകുന്നു. ചന്ദ്രവംശികളുടെ
അടയാളമായിട്ടാണ് ക്ഷത്രിയരെ കാണിക്കുന്നത്. കാരണം അവർ പുതിയ ലോകത്തിന് യോഗ്യരായി
മാറിയില്ല. അതുകൊണ്ട് അവരുടെ പദവി കുറഞ്ഞുപോയി. കൃഷ്ണപുരിയിലേക്ക് പോകണമെന്നാണ്
എല്ലാവരും ആഗ്രഹിക്കുന്നത്. രാമപുരിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കില്ലല്ലോ.
എല്ലാവർക്കും കൃഷ്ണപുരിയിലേക്ക് പോകാനാണ് ആഗ്രഹം. വൃന്ദാവനത്തിലേക്ക് പോകാൻ
രാധയേയും ഗോവിന്ദനേയും ഭജിക്കൂ.. എന്നാണ് പാടുന്നത്. അയോദ്ധ്യയെക്കുറിച്ചല്ല
പറയുന്നത്. എല്ലാവർക്കും ശ്രീകൃഷ്ണനോടാണ് വളരെ സ്നേഹമുള്ളത്. ശ്രീകൃഷ്ണനെ വളരെ
സ്നേഹത്തോടു കൂടി ഓർമ്മിക്കുന്നു. കൃഷ്ണനെ കാണുമ്പോൾ -കൃഷ്ണനെപ്പോലെയുള്ള പതി
വേണം, കുട്ടി വേണം, സഹോദരനെ വേണം എന്നെല്ലാം പറയുന്നു കൃഷ്ണന്റെ മൂർത്തിയെ
വെച്ച് വിവേകശാലികളായ ആൺകുട്ടികൾ അഥവാ പെൺകുട്ടികൾ പറയുന്നു-കൃഷ്ണനെപ്പോലെ ഒരു
കുട്ടിയെ വേണം .... കൃഷ്ണനോടാണ് ഒരുപാട് പേർക്ക് സ്നേഹം. എല്ലാവരും
ആഗ്രഹിക്കുന്നത് കൃഷ്ണപുരിയാണ്. ഇപ്പോൾ കംസപുരിയാണ്, രാവണ പുരിയാണ്.
കൃഷ്ണപുരിക്ക് ഒരുപാട് മഹത്വമുണ്ട്. എല്ലാവരും ഓർമ്മിക്കുന്നത് കൃഷ്ണനെയാണ്.
ഇപ്പോൾ ബാബ പറയുന്നു- നിങ്ങൾ ഇത്രയും സമയമായി ഓർമ്മിച്ചു വന്നു. ഇനി
കൃഷ്ണപുരിയിലേക്ക് പോകുന്നതിനുവേണ്ടി, കൃഷ്ണന്റെ കുലത്തിലേക്ക് പോകുന്നതിനുള്ള
പുരുഷാർത്ഥം ചെയ്യൂ. സൂര്യവംശി രാജ്യപദവിയിൽ രാജകുമാരന്റെ കൂടെ
ഊഞ്ഞാലാടുന്നതിനുവ
േണ്ടിയും, സൂര്യവംശികളായി എട്ട് പേരുടെ കുലത്തിലേക്ക്
വരുന്നതിനുമുള്ള പുരുഷാർത്ഥം ചെയ്യൂ. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. ബാബ
പറയുന്നു- എത്രത്തോളം സാധിക്കുന്നുവോ മൻമനാഭവ സ്ഥിതിയിൽ കഴിയൂ.
ഓർമ്മയിലിരിക്കുന്നില്ലെ
ങ്കിലാണ് താഴേക്ക് വീഴുന്നത്. ജ്ഞാനം ഒരിക്കലും താഴേക്ക്
വീഴ്ത്തുന്നില്ല. ഓർമ്മയിൽ ഇരിക്കുന്നില്ലെങ്കിൽ വീണു പോകും. ഇതിനെക്കുറിച്ചാണ്
അല്ലാഹുവിന്റെയും അലാവുദീനിന്റെയും, ഹാത്മതായിയുടെയും നാടകമുണ്ടാക്കിയിട്ടള്ളത്.
ഓർമ്മയിൽ ഇരിക്കുന്നതിനുവേണ്ടി വായിൽ നാണയമിടുമായിരുന്നു. ആർക്കെങ്കിലും ക്രോധം
വരുമ്പോൾ എന്തെങ്കിലുമൊക്കെ പറയുന്നു, അതുകൊണ്ടാണ് പറയുന്നത്-വായിൽ എന്തെങ്കിലും
ഇടൂ എന്ന്. സംസാരിക്കുന്നില്ലെങ്കിൽ ക്രോധം വരില്ല. ബാബ പറയുന്നു-ഒരിക്കലും
ആരോടും ക്രോധിക്കരുത്. എന്നാൽ ഈ കാര്യങ്ങളെയൊന്നും പൂർണ്ണമായും
മനസ്സിലാക്കാതെയാണ് ശാസ്ത്രങ്ങളിൽ എന്തൊക്കെയോ എഴുതിവെച്ചിരിക്കുന്നത്. ബാബ
യാഥാർത്ഥ്യമാണ് മനസ്സിലാക്കിത്തരുന്നത്. ബാബ വരുമ്പോഴാണ് മനസ്സിലാക്കിത്തരാനും
സാധിക്കുന്നത്. കാലം, വന്ന് പോയവരുടെ മഹിമയാണ് പാടുന്നത്. വന്ന് പോയ
ടാഗോറിന്റെയും, ഝാൻസി റാണിയുടെയും നാടകവുമുണ്ടാക്കിയിട്ടുണ്ട്. ശിവബാബയും ഈ
ഭൂമിയിൽ വന്നുപോയതു കാരണമാണല്ലോ ശിവജയന്തിയും ആഘോഷിക്കുന്നത്. എന്നാൽ ശിവൻ
എപ്പോഴാണ് വന്നത്, വന്നിട്ട് എന്താണ് ചെയ്തത് എന്നറിയില്ല. ബാബ മുഴുവൻ
സൃഷ്ടിയുടെയും അച്ഛനാണ്. ബാബ വന്ന് എല്ലാവർക്കും സദ്ഗതി നൽകിയിട്ടുണ്ടായിരിക്കും.
ഇസ്ലാം, ബുദ്ധധർമ്മം മുതലായ ഏത് ധർമ്മങ്ങൾ സ്ഥാപിച്ചുപോയവരുടെയും ജയന്തി
ആഘോഷിക്കുന്നുണ്ട്. എല്ലാവരുടെയും ദിവസവും തീയതിയുമുണ്ട്, എന്നാൽ ശിവബാബയുടെ
തീയതി മാത്രമില്ല. ക്രിസ്തുവിന് ഇത്രയും വർഷം മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു
എന്ന് പറയുന്നു. സ്വസ്തിക ചിഹ്നം വരക്കുമ്പോൾ 4 ഭാഗങ്ങൾ കാണിക്കാറുണ്ട്. 4
യുഗങ്ങളാണ്. ഒരു യുഗത്തിന്റെയും ആയുസ്സ് കുറവോ കൂടുതലോ ആയിരിക്കില്ല.
ജഗന്നാഥപുരിയിൽ അരിയുടെ പ്രസാദമുണ്ടാക്കാറുണ്ട്. കൃത്യമായി 4 ഭാഗങ്ങളാക്കുന്നു.
ബാബ പറയുന്നു- ഇതെല്ലാം ഭക്തിമാർഗ്ഗത്തിൽ തലകീഴാക്കി മാറ്റി. ഇപ്പോൾ ബാബ
പറയുന്നു-ദേഹസഹിതം ഇതെല്ലാം മറക്കൂ. ഞാൻ ആത്മാവ് പരമപിതാ പരമാത്മാവിന്റെ
സന്താനമാണ്. ഈ അഭ്യാസം ചെയ്യൂ. ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണെങ്കിൽ നമ്മളെ
തീർച്ചയായും സ്വർഗ്ഗത്തിലേക്ക് അയച്ചിട്ടുമുണ്ടാകും. നരകത്തിലേക്ക്
അയക്കില്ലല്ലോ. അച്ഛൻ ആരെയും നരകത്തിലേക്ക് അയക്കില്ല. ആദ്യമാദ്യം എല്ലാവരും
സുഖമാണ് അനുഭവിക്കുന്നത്. ആദ്യം സുഖം, പിന്നീടാണ് ദുഃഖം അനുഭവിക്കുന്നത്. ബാബ
എല്ലാവരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നു. ആത്മാവ് ആദ്യം സുഖവും, പിന്നീട്
ദുഃഖം കാണുന്നു. വിവേകവും പറയുന്നു-നമ്മൾ ആദ്യം സതോപ്രധാനവും പിന്നീടാണ് സതോ,
രജോ, തമോയിലേക്ക് വരുന്നത്. മനുഷ്യരും മനസ്സിലാക്കുന്നു- വിദേശത്തുള്ളവർ
വിവേകശാലികളാണ്. വിദേശത്തുണ്ടാക്കുന്ന ബോംബുകളിലൂടെ എല്ലാം പെട്ടെന്ന് നശിക്കും.
ഇക്കാലത്ത് എങ്ങനെയാണോ ശവത്തിനെ കറന്റിൽ പെട്ടെന്ന് തന്നെ ദഹിപ്പിക്കുന്നത്,
അതുപോലെ ബോംബുകൾ ഇടുന്നതിലൂടെയുള്ള തീ പിടുത്തത്തിൽ എല്ലാ മനുഷ്യരും ഇല്ലാതാകും.
വൈക്കോൽ കൂനക്ക് തീ പിടിക്കണം. കൊടുങ്കാറ്റുകൾ വരുന്നതിലൂടെ ഗ്രാമങ്ങളായ
ഗ്രാമങ്ങളെല്ലാം കത്തി ഇല്ലാതാകും. പിന്നീട് ആ സമയത്ത് രക്ഷപ്പെടുത്താനുള്ള ഒരു
വഴിയുമുണ്ടാകുകയില്ല. വിനാശമുണ്ടാവുക തന്നെ വേണം. പഴയലോകം ഇല്ലാതാവുക തന്നെ വേണം.
ഗീതയിലും വിനാശത്തെക്കുറിച്ച് വർണ്ണിച്ചിട്ടുണ്ട്. ബാബ
മനസ്സിലാക്കിത്തരികയാണ്-യൂറോപ്യൻസ് ബോംബിടുന്നത് അറിയാൻ തന്നെ സാധിക്കില്ല.
നിങ്ങൾ കുട്ടികൾക്കിയാം, കൽപം മുമ്പും വിനാശമുണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ടാകും.
നിങ്ങളും കൽപം മുമ്പത്തെപ്പോലെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. പതുക്കെപ്പതുക്കെ
വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും.
വൃദ്ധിയുണ്ടായിക്കഴിഞ്ഞാൽ
സ്ഥാപനയുമുണ്ടാകും. മായയുടെ കൊടുങ്കാറ്റ് നല്ല-നല്ല പൂക്കളെക്കൂടി
ഇല്ലാതാക്കുന്നു. പൂർണ്ണമായും യോഗത്തിലിരിക്കുന്നില്
ലെങ്കിൽ മായ
വിഘ്നമുണ്ടാക്കുന്നു. ബാബയുടെ കുട്ടിയായി പവിത്രമായി ജീവിക്കാമെന്ന പ്രതിജ്ഞ
ചെയ്തതിനുശേഷം വികാരത്തിൽ വീഴുകയാണെങ്കിൽ പേര് മോശമാക്കുന്നു. പിന്നെ മായയുടെ
അടി വളരെ ശക്തിമായിട്ടുണ്ടാകുന്നു. ബാബ പറയുന്നു- കാമത്തിന്റെ മുറിവ് ഒരിക്കലും
ഏൽക്കരുത്. കുട്ടികൾക്കറിയാം, ഭാരതത്തിൽ രക്തത്തിന്റെ നദികൾ ഒഴുകും. സത്യയുഗത്തിൽ
പാലിന്റെ നദികൾ ഒഴുകുന്നു. സത്യയുഗം പുതിയ ലോകമാണ്. കലിയുഗം പഴയ ലോകമാണ്.
കലിയുഗത്തിൽ നോക്കൂ, എന്തൊക്കെയാണ്! പുതിയ ലോകത്തിന്റെ വൈഭവങ്ങളൊന്ന് നോക്കൂ! ഈ
ലോകത്തിൽ ഒന്നുമില്ല. കുട്ടികൾ വൈകുണ്ഠത്തിൽ പോയി സാക്ഷാത്കാരം ചെയ്തിട്ട്
വരുന്നു. സൂക്ഷ്മവതനത്തിൽ പഴച്ചാറ് കുടിച്ചു, ഇത് ചെയ്തു, എന്നെല്ലാം
സാക്ഷാത്കാരവുമുണ്ടാകുന്നു. നമ്മൾ മൂലവതനത്തിലേക്കാണ് പോകുന്നത് എന്ന് പറയുന്നു.
ബാബ വൈകുണ്ഠത്തിലേക്ക് അയക്കുന്നു. ഈ സാക്ഷാത്കാരങ്ങളെല്ലം ഡ്രാമയുടെ തുടക്കത്തിൽ
അടങ്ങിയിട്ടുണ്ട്. ഈ സാക്ഷാത്കാരത്തിൽ ഒന്നുമില്ല. ഒരുപാട് കുട്ടികൾ
സൂക്ഷ്മവതനത്തിലേക്ക് പോയി പഴച്ചാറെല്ലാം കുടിക്കുമായിരുന്നു. എന്നാൽ അവരൊന്നും
ഇന്നില്ല. നല്ല-നല്ല ഒന്നാന്തരമായ കുട്ടികളാണ് അപ്രത്യക്ഷമായത്. ഒന്നാന്തരമായി
ധ്യാനത്തിൽ പോയി സാക്ഷാത്കാരമെല്ലാം ചെയ്യുന്നവർ പിന്നീട് പോയി വിവാഹം കഴിച്ചു.
മായ എന്താണെന്ന് അൽഭുതം തോന്നും. ഭാഗ്യം തലകീഴായി മറിയുന്നു. ഒരുപാട് പേർ
നല്ല-നല്ല പാർട്ട് അഭിനയിച്ചു. ആവശ്യസമയത്ത് അവർ ഒരുപാട് സഹായിച്ചു. അവരും
ഇന്നില്ല. ബാബ പറയുന്നു- മായയും വളരെ ശക്തിശാലിയാണ്. നിങ്ങളുടെ യുദ്ധം
മായയുമായിട്ടാണ്. ഇതിനെയാണ് യോഗബലത്തിലൂടെയുളള യുദ്ധമെന്ന് പറയുന്നത്.
യോഗബലത്തിലൂടെ എന്ത് പ്രാപ്തിയാണ് ഉണ്ടാകുന്നതെന്ന് ആർക്കും അറിയില്ല.
ഭാരതത്തിന്റെ പ്രാചീന യോഗമാണെന്ന് മാത്രം പറയുന്നു. മധുര-മധുരമായ കുട്ടികൾക്ക്
യോഗത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു-രാജയോഗം പ്രാചീനമാണെന്ന്
പാടപ്പെട്ടിട്ടുണ്ട്. തത്വചിന്തകരിലൊന്നും ഈ ആത്മീയജ്ഞാനമില്ല. ജ്ഞാനത്തിന്റെ
സാഗരൻ ആത്മീയഅച്ഛനാണ്. ശിവായ നമ: എന്ന് പാടുന്നത് ശിവനെയാണ്. ശിവന്റെ മഹിമയാണ്
പാടപ്പെട്ടിട്ടുള്ളത്. ബാബ വന്ന് നിങ്ങൾക്ക് എത്ര ജ്ഞാനമാണ്
മനസ്സിലാക്കിത്തരുന്നത്. ഇതിനെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമെന്നാണ്
പറയുന്നത്. സ്വയത്തെ ത്രികാലദർശി എന്ന് പറയാനുള്ള ശക്തി ആരിലുമില്ല.
ത്രികാലദർശികൾ ബ്രാഹ്മണർ മാത്രമാണ്. ബ്രാഹ്മണരിലൂടെയാണ് യജ്ഞം രചിച്ചിട്ടുള്ളത്.
രുദ്ര ജ്ഞാനയജ്ഞമെന്ന് പറയാറില്ലേ. രുദ്രനെന്ന് ശിവനെയാണ് പറയുന്നത്. ശിവന്
ഒരുപാട് പേരുകൾ വച്ചിട്ടുണ്ട്. ഓരോ ദേശത്തിലും ഒരുപാട് വ്യത്യസ്തമായ പേരുകളുണ്ട്.
ബാബക്കല്ലാതെ മറ്റാർക്കും ഇത്രയും പേരില്ല. ബാബയെത്തന്നെയാണ് ബബുൾനാഥനെന്ന്
വിളിക്കുന്നത്. മുള്ളുകളെയാണ് ബബുൾ എന്ന് പറയുന്നത്. ബാബ മുള്ളുകളെ പൂക്കളാക്കി
മാറ്റുന്നു, അതുകൊണ്ടാണ് ബാബയുടെ പേര് ബബുൾനാഥനെന്ന് വെച്ചിരിക്കുന്നത്. ബോംബെയിൽ
ബബുൾനാഥക്ഷേത്രത്തിൽ ഒരുപാട് ഉത്സവങ്ങളുകളുണ്ടാകാറുണ്ട്, എന്നാൽ അർത്ഥമൊന്നും
മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു, ബാബയുടെ യഥാർത്ഥ പേര്
ശിവനെന്നാണ്. കച്ചവടക്കാരും ബിന്ദുവിനെ ശിവനെന്നാണ് പറയുന്നത്. ഒന്ന്, രണ്ട്..
എണ്ണി പത്താകുമ്പോൾ ശിവനെന്ന് പറയും. ബാബ പറയുന്നു- ബിന്ദുവാകുന്ന ഞാൻ ഒരു
നക്ഷത്രമാണ്. ഒരുപാട് പേർ ഡബിൾ തിലകമെല്ലാം ചാർത്താറുണ്ട്. മാതാവിന്റെയും
പിതാവിന്റെയും അതായത് ജ്ഞാന സൂര്യന്റെയും ജ്ഞാന ചന്ദ്രന്റെയും അടയാളമാണ്. എന്നാൽ
അവർക്ക് അർത്ഥമറിയില്ല. ബാബ യോഗത്തെക്കുറിച്ച് മനസ്സിലാക്കിത്തരികയാ
യിരുന്നു.
യോഗം എത്ര പ്രസിദ്ധമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ യോഗം എന്ന വാക്കിനെ ഉപേക്ഷിക്കൂ,
ഓർമ്മിക്കൂ. ബാബ മനസ്സിലാക്കിത്തരുന്നു- യോഗം എന്ന വാക്ക് പറഞ്ഞാൽ മനസ്സിലാക്കാൻ
സാധിക്കില്ല, ഓർമ്മ എന്ന് പറയൂ. ബാബയെ ഒരുപാട് ഓർമ്മിക്കണം. ബാബയെ പ്രിയതമനെന്നും
പറയുന്നു. ബാബ രാജ്ഞിയാക്കി മാറ്റുകയല്ലേ. ബാബയാണ് വിശ്വത്തിന്റെ രാജധാനിയുടെ
സമ്പത്ത് നൽകുന്നത്. സത്യയുഗത്തിൽ ഒരച്ഛൻ മാത്രമാണ് ഉള്ളത്. ഭക്തിമാർഗ്ഗത്തിൽ
രണ്ടച്ഛനും, ജ്ഞാനമാർഗ്ഗത്തിൽ നിങ്ങൾക്കിപ്പോൾ മൂന്നച്ഛൻമാരുമാണ് ഉള്ളത്. എത്ര
അത്ഭുതമാണ്. സത്യയുഗത്തിൽ എല്ലാവരും സുഖികളാണ് എന്ന് നിങ്ങൾക്ക് അർത്ഥസഹിതം
അറിയാം. അതുകൊണ്ട് പാരലൗകീക ബാബയെ അറിയുന്നില്ല. ഇപ്പോൾ നിങ്ങൾക്ക്
മൂന്നച്ഛൻമാരെയും അറിയാം. എത്ര സഹജമായി മനസ്സിലാക്കേണ്ട കാര്യമാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ ലഭിച്ച മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓർമ്മയിൽ
ഇരിക്കുന്നതിനായി വായിലൂടെ ഒന്നും ഉച്ചരിക്കേണ്ടതില്ല. വായിൽ നാണയമിടൂ അപ്പോൾ
ക്രോധം ഇല്ലാതാകും. ആരോടും ക്രോധിക്കരുത്.
2) ഇപ്പോൾ ഈ ദുഃഖധാമത്തിന്
തീ പിടിക്കണം. അതുകൊണ്ട് ഈ പഴയ ലോകത്തെ മറന്ന് പുതിയ ലോകത്തെ ഓർമ്മിക്കണം.
ബാബയോട് പവിത്രമായി ഇരിക്കാനുള്ള പ്രതിജ്ഞ ചെയ്തതിൽ ഉറച്ചിരിക്കണം.
വരദാനം :-
നിരാകാരി
സ്ഥിതിയുടെ അഭ്യാസത്തിലൂടെ ഞാനെന്നഭാവത്തെ സമാപ്തമാക്കുന്ന നിരഹങ്കാരിയായി
ഭവിക്കട്ടെ.
വർത്തമാനസമയത്തെ ഏറ്റവും
സൂക്ഷ്മവും സുന്ദരവുമായ ബന്ധനം ഞാനെന്നഭാവത്തിന്റേതാണ്. ഞാൻ എന്ന വാക്ക്
ദേഹാഭിമാനത്തിനെ മറികടക്കുന്നതും അതേസമയം ദേഹാഭിമാനം കൊണ്ടുവരുന്നതുമാണ്.
ഞാനെന്നഭാവം വിപരീതരൂപത്തിൽ വന്നാൽ ബാബയുടെ പ്രിയപ്പെട്ട കുട്ടിയായി
മാറുന്നതിനുപകരം മറ്റേതെങ്കിലും ആത്മാവിന്റേയോ, പേര് പ്രശസ്തി,പദവി എന്നിവക്കോ
പ്രിയപ്പെട്ടതായി മാറുന്നു. ഈ ബന്ധനങ്ങളിൽ നിന്നും മുക്തമാകുന്നതിനായി നിരന്തരം
നിരാകാരി സ്ഥിതിയിൽ സ്ഥിതി ചെയ്തുകൊണ്ട് സാകാരത്തിലേക്ക് വരണം- ഈ അഭ്യാസത്തെ
സ്വാഭാവിക സംസ്കാരമാക്കി മാറ്റിയാൽ നിരഹങ്കാരിയായി മാറാനാകും.
സ്ലോഗന് :-
ഏതെങ്കിലും
നല്ലതോ ചീത്തയോ ആയ കാര്യങ്ങളെ കേട്ട് സങ്കൽപങ്ങളിൽ പോലും വെറുപ്പിന്റെ ഭാവം
വരുന്നതും പരമതമാണ്.
അവ്യക്തസൂചന-അപവിത്രതയുടെ
ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത(പവിത്രത) യുള്ളവരായി മാറൂ..
സങ്കൽപത്തിലോ സ്വപ്നത്തിലോ
പോലും അപവിത്രതയുടെ അംശം പോലും ഇല്ലാതിരിക്കുന്നവരെയാണ് സത്യമായ ബ്രാഹ്മണൻ എന്ന്
പറയുന്നത്. ഈ ധാരണയെക്കുറിച്ചാണ് പ്രാണൻ പോയാലും ധർമ്മം കൈവിടില്ല എന്ന്
പാടപ്പെട്ടിട്ടുള്ളത്. അങ്ങിനെയുള്ള ദൃഢനിശ്ചയം ചെയ്യുന്നവരായ കുട്ടികൾ ഏത്
സാഹചര്യത്തിലും തന്റെ ധർമ്മത്തെ അഥവാ ധാരണകളെ സംരക്ഷിക്കുന്നതിനായി എന്ത് ത്യാഗം
ചെയ്യേണ്ടി വന്നാലും, എന്ത് സഹിക്കേണ്ടി വന്നാലും, എന്ത് നേരിടേണ്ടിവന്നാലും,
എത്ര ധൈര്യം കാണിക്കേണ്ടി വന്നാലും സന്തോഷത്തോടെ തന്നെ മുന്നോട്ടുപോകും,
ഒരിക്കലും പിന്തിരിയില്ല.