മധുരമായകുട്ടികളേ -
നിങ്ങളുടെപഠിത്തത്തി
ന്റെമുഴുവന്ആധാരവും
യോഗത്തിലാണ്,
യോഗത്തിലൂടെമാത്രമാണ്
ആത്മാവ്പവിത്രമാകുന്നത്, വികര്മ്മംനശിക്കുന്നത്
ചോദ്യം :-
പല കുട്ടികളും ബാബയുടേതായതിന് ശേഷം പിന്നീട് കൈ ഉപേക്ഷിക്കുന്നു, കാരണമെന്താണ്?
ഉത്തരം :-
ബാബയെ
പൂര്ണ്ണമായ രീതിയില് തിരിച്ചറിയാത്തത് കാരണം, പൂര്ണ്ണമായ നിശ്ചയബുദ്ധിയാകാത്തതു
കാരണം 8-10 വര്ഷത്തിന് ശേഷം പോലും ബാബയെ ഉപേക്ഷിക്കുന്നു, കൈ വിടുന്നു. പദവി
ഭ്രഷ്ഠമാകുന്നു. 2 - ക്രിമിനല് ദൃഷ്ടിയാകുന്നതിലൂടെ മായയുടെ ഗ്രഹപ്പിഴ
പിടിക്കുന്നു, അവസ്ഥ കയറിയിറങ്ങിക്കൊണ്ടിരി
ക്കുന്നു അപ്പോഴും പഠിത്തം
ഉപേക്ഷിക്കുന്നു.
ഓംശാന്തി.
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു.
ഇപ്പോള് മനസ്സിലാക്കുന്നുണ്ട് നമ്മളെല്ലാവരും പരിധിയില്ലാത്ത ആത്മീയ അച്ഛന്റെ
മക്കളാണ്. ബാപ്ദാദയെന്ന് പറയുന്നു. ഏതുപോലെയാണോ നിങ്ങള് ആത്മീയ
കുട്ടികളായിരിക്കുന്നത് അതുപോലെ ഈ ബ്രഹ്മാവും ശിവബാബയുടെ ആത്മീയ കുട്ടിയാണ്.
ശിവബാബയ്ക്ക് തീര്ച്ചയായും രഥം വേണ്ടേ അതുകൊണ്ട് ഏതുപോലെയാണോ നിങ്ങള്
ആത്മാക്കള്ക്ക് കര്മ്മം ചെയ്യുന്നതിന് വേണ്ടി ശരീരം ലഭിച്ചിരിക്കുന്നത്, അതുപോലെ
ഇത് ശിവബാബയുടെയും രഥമാണ് എന്തുകൊണ്ടെന്നാല് ഇത് കര്മ്മ ക്ഷേത്രമാണ് ഇവിടെ
കര്മ്മം ചെയ്യേണ്ടതായുണ്ട്. അതാണ് വീട് അവിടെയാണ് ആത്മാക്കള് വസിക്കുന്നത്.
ആത്മാവ് അറിഞ്ഞിരിക്കുന്നു നമ്മുടെ വീട് ശാന്തിധാമമാണ്, അവിടെ ഈ കളി
ഉണ്ടായിരിക്കില്ല. വിളക്കുകള് മുതയായവയൊന്നും ഉണ്ടായിരിക്കില്ല, കേവലം
ആത്മാക്കള് മാത്രമായിരിക്കും. ഇവിടെ വരുന്നത് പാര്ട്ടഭിനയിക്കാനാണ്. നിങ്ങളുടെ
ബുദ്ധിയിലുണ്ട് - ഇത് പരിധിയില്ലാത്ത നാടകമാണ്. ഏതെല്ലാം അഭിനേതാക്കളുണ്ടോ,
അവരുടെ ഭാഗം തുടക്കം മുതല് അവസാനം വരേയ്ക്കും നിങ്ങള് കുട്ടികള്ക്ക് നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് അറിയാം. ഇവിടെ ഒരു സന്യാസിയോ-മുനിയോ അല്ല മനസ്സിലാക്കി
തരുന്നത്. ഇവിടെ നമ്മള് കുട്ടികള് പരിധിയില്ലാത്ത അച്ഛന്റെ അടുത്താണ്
ഇരിക്കുന്നത്, ഇപ്പോള് നമുക്ക് തിരിച്ച് പോകണം, ആത്മാവിന് തീര്ച്ചയായും
പവിത്രമാകണം. ഇങ്ങനെയില്ല ശരീരത്തിനും ഇവിടെ പവിത്രമാകണം, ഇല്ല. ആത്മാവാണ്
പവിത്രമാകുന്നത്. ശരീരം പവിത്രമാകുന്നത് അപ്പോഴാണ് എപ്പോഴാണോ 5 തത്വവും
സതോപ്രധാനമാകുന്നത്. ഇപ്പോള് നിങ്ങളുടെ ആത്മാവ് പുരുഷാര്ത്ഥം ചെയ്ത്
പാവനമായിക്കൊണ്ടിരി
ക്കുന്നു. അവിടെ ആത്മാവും ശരീരവും രണ്ടും പവിത്രമായിരിക്കും.
ഇവിടെ സാധ്യമല്ല. ആത്മാവ് പവിത്രമാകുമ്പോള് പിന്നീട് പഴയ ശരീരം ഉപേക്ഷിക്കുന്നു,
പിന്നീട് പുതിയ തത്വങ്ങളാല് പുതിയ ശരീരം ഉണ്ടാകുന്നു. നിങ്ങള്ക്കറിയാം നമ്മുടെ
ആത്മാവ് പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുന്നുണ്ടോ അതോ ഇല്ലയോ? ഈ കാര്യം
ഓരോരുത്തര്ക്കും അവനവനോട് ചോദിക്കണം. പഠിത്തത്തിന്റെ മുഴുവന് ആധാരവും
യോഗത്തിലാണ്. പഠിത്തം സഹജമാണ്, മനസ്സിലാക്കി ചക്രം എങ്ങനെയാണ് കറങ്ങുന്നത്,
മുഖ്യമായിട്ടുള്ളത് ഓര്മ്മ തന്നെയാണ്. ഇത് ഉള്ളില് ഗുപ്തമാണ്. കാണാന് കഴിയില്ല.
ബാബയ്ക്ക് പറയാന് സാധിക്കില്ല അതായത് ഇവര് വളരെയധികം ഓര്മ്മിക്കുന്നുണ്ടോ അതോ
കുറവാണോ. ശരിയാണ്, ജ്ഞാനത്തെ പ്രതി പറയാന് സാധിക്കും ഇവര് ജ്ഞാനത്തില് വളരെ
തീവ്രമാണെന്ന്. ഓര്മ്മയുടേത് ഒന്നും കാണാന് സാധിക്കില്ല. ജ്ഞാനം വായിലൂടെ
പറയുന്നു. ഓര്മ്മയാണെങ്കില് അജപാജപമാണ്. ഇവിടെ ആത്മാവിന് തന്റെ പിതാവിനെ
ഓര്മ്മിക്കണം.
നിങ്ങള്ക്കറിയാം ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് പവിത്രമായി മാറി
മുക്തിധാമം-ശാന്തിധാമത്തില് എത്തിച്ചേരും. അതുകരുതി നാടകത്തില് നിന്ന് മുക്തമാകും
അങ്ങനെയല്ല. മുക്തിയുടെ അര്ത്ഥമാണ് ദുഃഖത്തില് നിന്നും മുക്തമാകുക,
ശാന്തിധാമത്തിലേക്ക് പോകും പിന്നീട് സുഖധാമത്തിലേക്ക് വരും. പവിത്രമായി ആര്
മാറുന്നോ അവര് സുഖം അനുഭവിക്കുന്നു. അപവിത്ര മനുഷ്യര് അവരുടെ സേവനം ചെയ്യുന്നു.
പവിത്രമായവരുടേതാണ് മഹിമയുള്ളത്, ഇതില് തന്നെയാണ് പ്രയത്നവുമുള്ളത്. കണ്ണുകള്
വളരെയധികം ചതിവ് നല്കുന്നു, വീണു പോകുന്നു. ഏറ്റക്കുറച്ചിലുകള് എല്ലാവര്ക്കും
വരേണ്ടതായുണ്ട്. ഗ്രഹപ്പിഴ എല്ലാവര്ക്കും വരുന്നു. ബാബ പറയുന്നു കുട്ടികള്ക്കും
മനസ്സിലാക്കി കൊടുക്കാന് സാധിക്കും. പിന്നീട് പറയുന്നു മാതാഗുരു വേണം
എന്തുകൊണ്ടെന്നാല് ഇപ്പോള് മാതാഗുരു സമ്പ്രദായമാണ് നടക്കുന്നത്. മുന്പ്
പിതാക്കന്മാരുടേതായിരുന്നു. ഇപ്പോള് ആദ്യം കലശം മാതാക്കള്ക്കാണ് ലഭിക്കുന്നത്.
ഭൂരിപക്ഷം മാതാക്കളാണുള്ളത്, കുമാരിമാരാണ് രാഖി ബന്ധിക്കുന്നത്, പവിത്രതയ്ക്ക്
വേണ്ടി. ഭഗവാന് പറയുന്നു കാമം മഹാശത്രുവാണ്, ഇതിനുമേല് വിജയിക്കൂ. രക്ഷാബന്ധനം
പവിത്രതയുടെ അടയാളമാണ്, ആളുകള് രാഖി ബന്ധക്കാറുണ്ട്. എന്നാല് പവിത്രമാകുന്നില്ല.
അതെല്ലാം ക്രിത്രിമമായ രാഖിയാണ്, പാവനമാക്കി മാറ്റുന്ന ആരും തന്നെയില്ല, അതിന്
ജ്ഞാനം ആവശ്യമാണ്. ഇപ്പോള് നിങ്ങള് രാഖി കെട്ടുന്നു. അര്ത്ഥവും മനസ്സിലാക്കി
കൊടുക്കുന്നു. ഈ പ്രതിജ്ഞ ചെയ്യിക്കുന്നു. ഏതുപോലെയാണോ സിഖ്കാര്ക്ക് വള
അടയാളമായുള്ളത്, എന്നാല് പവിത്രമാകുന്നൊന്നുമില്ല. പതിതരെ പാവനമാക്കുന്നത്,
സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരാളാണ്, അത് ഒരു ദേഹധാരിയല്ല. ജലത്തിന്റെ ഗംഗയെ ഈ
കണ്ണുകളിലൂടെ കാണാന് സാധിക്കും. ബാബ ഏതൊരാളാണോ സദ്ഗതി ദാതാവ്, അവരെ ഈ
കണ്ണുകളിലൂടെ കാണാന് കഴിയില്ല. ആത്മാവ് എന്ത് സാധനമാണെന്ന് ആര്ക്കും തന്നെ
കാണാന് സാധിക്കില്ല. പറയാറുണ്ട് എന്റെ ശരീരത്തില് ആത്മാവുണ്ട്, അതിനെ
കണ്ടിട്ടുണ്ടോ? പറയും ഇല്ല. മറ്റെല്ലാ പേരുള്ള വസ്തുക്കളും തീര്ച്ചയായും കാണാന്
സാധിക്കും.ആത്മാവിന്റെയും പേരുണ്ടല്ലോ. പറയുന്നുമുണ്ട് ഭൃകുടിയുടെ മദ്ധ്യത്തില്
തിളങ്ങുന്ന അദ്ഭുത നക്ഷത്രം. എന്നാല് കാണാന് സാധിക്കുന്നില്ല. പരമാത്മാവിനെയും
ഓര്മ്മിക്കുകയാണ് ചെയ്യാറുള്ളത്, കാഴ്ചയില് ഒന്നും തന്നെ വരില്ല.
ലക്ഷ്മീ-നാരായണനെ ഈ കണ്ണുകളിലൂടെ കാണാന് സാധിക്കും. ശിവലിംഗത്തിന്റെ പൂജ
ചെയ്യുന്നുണ്ട് എന്നാല് അത് യഥാര്ത്ഥ രീതിയിലല്ലല്ലോ. കണ്ടിട്ടും അറിയുന്നില്ല,
പരമാത്മവ് എന്താണെന്ന്. ഇത് ആര്ക്കും അറിയില്ല. ആത്മാവ് വളരെ ചെറിയ ബിന്ദുവാണ്.
കാഴ്ചയില് വരില്ല. ആത്മാവിനെയും, പരമാത്മാവിനെയും കാണാന് സാധിക്കില്ല,
അറിയുകയാണ് ചെയ്യുക. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മുടെ ബാബ ഇദ്ദേഹത്തില്
വന്നിരിക്കുന്നു. ഈ ശരീരത്തിന് ഇതിലെ ആത്മാവുമുണ്ട്, പിന്നീട് ബാബ പറയുന്നു -
ഞാന് ഇദ്ദേഹത്തിന്റെ രഥത്തില് വിരാജിതനാണ് അതുകൊണ്ട് ബാപ്ദാദയെന്ന് പറയുന്നു.
ഇപ്പോള് ജേഷ്ഠനെ ഈ കണ്ണുകളിലൂടെ കാണാന് സാധിക്കും, അച്ഛനെ കാണുന്നില്ല. അറിയാം
ബാബ ജ്ഞാനത്തിന്റെ സാഗരമാണ്, ആ ബാബ ഈ ശരീരത്തിലൂടെ നമ്മളെ ജ്ഞാനം
കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരന് പതിത-പാവനനാണ്.
നിരാകാരന് എങ്ങനെ വഴി പറഞ്ഞ് തരും? പ്രേരണയിലൂടെ കാര്യം നടക്കില്ല. ഭഗവാന്
വരുന്നുണ്ട് ഇത് ആര്ക്കും തന്നെ അറിയില്ല. ശിവ ജയന്തിയും
ആഘോഷിക്കുന്നു
ണ്ടെങ്കില് തീര്ച്ചയായും ഇവിടെ വന്നിട്ടുണ്ടായിരിക്കില്ലേ.
നിങ്ങള്ക്കറിയാം ഇപ്പോള് ആ ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്
കുകയാണ്. ബാബ ഇതില്
വന്ന് പഠിപ്പിക്കുന്നു ബാബയെ പൂര്ണ്ണമായ രീതിയില് തിരിച്ചറിയാത്തതുകാരണം,
നിശ്ചയബുദ്ധിയാകാത്ത
തുകാരണം 8-10 വര്ഷങ്ങള്ക്ക് ശേഷം പോലും വിട പറയുന്നു. മായ
തീര്ത്തും തന്നെ അന്ധരാക്കുന്നു. ബാബയുടേതായതിന് ശേഷം പിന്നീട് ഉപേക്ഷിച്ചാല്
പദവി ഭ്രഷ്ഠമാകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയുടെ പരിചയം
ലഭിച്ചിട്ടുണ്ടെങ്കില് മറ്റുള്ളവര്ക്കും നല്കണം. ഋഷി- മുനി തുടങ്ങിയവര് പോലും
അറിയില്ല-അറിയില്ല എന്ന് പറഞ്ഞാണ് പോയത്. മുന്പ് നിങ്ങള്ക്കും അറിയില്ലായിരുന്നു.
ഇപ്പോള് നിങ്ങള് പറയും ഞങ്ങള്ക്കറിയാം അപ്പോള് ആസ്തികരായിരിക്കുന്നു. സൃഷ്ടിയുടെ
ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതും നിങ്ങള്ക്കറിയാം. മുഴുവന് ലോകവും സ്വയം
നിങ്ങളും ഈ പഠിത്തത്തിന് മുന്പ് നാസ്തികരായിരുന്നു. ഇപ്പോള് ബാബ മനസസിലാക്കി
തന്നിട്ടുണ്ട് അതുകൊണ്ട് നിങ്ങള് പറയും ഞങ്ങള്ക്ക് പരംപിതാ പരമാത്മാവ്
മനസ്സിലാക്കി തന്നിട്ടുണ്ട്, ആസ്തികരാക്കിയിരിക്കുന്നു. ഞങ്ങള് രചയിതാവിന്റെയും
രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തെ അറിഞ്ഞിരുന്നില്ല. ബാബയാണ് രചയിതാവ്, ബാബ
തന്നെ സംഗമത്തില് വന്ന് പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും
ചെയ്യുന്നു. പഴയ ലോകത്തിന്റെ വിനാശത്തിനാണ് ഈ മഹാഭാരത യുദ്ധമുള്ളത്, അതിനെ
പ്രതിയാണ് മനസ്സിലാക്കുന്നത്, ആ സമയത്ത് കൃഷ്ണനുണ്ടായിരുന്നു. ഇപ്പോള്
നിങ്ങള്ക്കറിയാം - നിരാകാരനായ ബാബ ഉണ്ടായിരുന്നു, ബാബയെ കാണാന് സാധിക്കില്ല.
കൃഷ്ണന്റെ ചിത്രമുണ്ട്, കാണാന് സാധിക്കും. ശിവനെ കാണാന് സാധിക്കില്ല. കൃഷ്ണന്
സത്യയുഗത്തിന്റെ രാജകുമാരനാണ്. ആ ഗുണ വിശേഷങ്ങള് പിന്നീടുണ്ടായിരിക്കു
കയുമില്ല.
കൃഷ്ണന് തന്നെ എപ്പോള് എങ്ങനെയാണ് വന്നത്, ഇതുപോലും ആര്ക്കും അറിയില്ല. കൃഷ്ണനെ
കംസന്റെ ജയിലിലാണ് കാണിക്കുന്നത്. എന്താ കംസന് സത്യയുഗത്തില് ഉണ്ടായിരുന്നോ?
ഇതെങ്ങനെ സാധ്യമാകും. കംസനെന്ന് അസുരനെയാണ് പറയുന്നത്. ഈ സമയം മുഴുവനും ആസുരീയ
സമ്പ്രദായമല്ലേ. പരസ്പരം വെട്ടിയും-കൊന്നുകൊണ്ടുമിരി
ക്കുന്നു. ദൈവീക ലോകം
ഉണ്ടായിരുന്നു, ഇത് മറന്നു പോയിരിക്കുന്നു. ഈശ്വരീയ ദൈവീക ലോകം ഈശ്വരനാണ്
സ്ഥാപിച്ചത്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട് - നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്.
ഇപ്പോള് നിങ്ങള് ഈശ്വരീയ പരിവാരത്തിലാണ്, പിന്നീട് അവിടെ ദൈവീക
പരിവാരത്തിലായിരിക്കും. ഈ സമയം ഈശ്വരന് നിങ്ങളെ സ്വര്ഗ്ഗത്തിലെ
ദേവീ-ദേവതയാക്കുന്നതിന് യോഗ്യരാക്കി കൊണ്ടിരിക്കുന്നു. ബാബ
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സംഗമയുഗത്തെ ആരും തന്നെ അറിയുന്നില്ല. ഒരു
ശാസ്ത്രത്തിലും ഈ പുരുഷോത്തമയുഗത്തിന്റെ കാര്യമില്ല. പുരുഷോത്തമയുഗം അര്ത്ഥം
എവിടെയാണോ പുരുഷോത്തമനാകേണ്ട
തായുള്ളത്. സത്യയുഗത്തെ പുരുഷോത്തമ യുഗമെന്ന് പറയും.
ഈ സമയത്ത് മനുഷ്യര് പുരുഷോത്തമരല്ല. ഇവരെ കനിഷ്ഠ തമോപ്രധാനരെന്ന് പറയും, ഈ
കാര്യങ്ങല് നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കാന്
സാധിക്കില്ല. ബാബ പറയുന്നു ഇതാണ് ആസുരീയ ഭ്രഷ്ഠാചാരീ ലോകം. സത്യയുഗത്തില്
ഇങ്ങനെയുള്ളൊരു വായൂമണ്ഢലം ഉണ്ടായിരിക്കില്ല. അത് ശ്രേഷ്ഠാചാരീ ലോകമായിരുന്നു.
അവരുടെ ചിത്രങ്ങളുണ്ട്. തീര്ത്തും ഇവര് ശ്രേഷ്ഠാചാരീ ലോകത്തിന്റെ
അധികാരികളായിരുന്നു. ഭാരതത്തിന്റെ രാജാക്കന്മാരായി കടന്ന് പോയവരാണ് അവരെയാണ്
പൂജിക്കുന്നത്. പൂജ്യ പവിത്രരായിരുന്നു, അവര് തന്നെയാണ് പിന്നീട് പൂജാരിയായത്.
പൂജാരിയെന്ന് ഭക്തി മാര്ഗ്ഗത്തെയും, പൂജ്യരെന്ന് ജ്ഞാന മാര്ഗ്ഗത്തെയുമാണ്
പറയുന്നത്. പൂജ്യരില് നിന്ന് പൂജാരി, പൂജാരി വീണ്ടും പൂജ്യരായി എങ്ങനെയാണ്
മാറുന്നത്. ഇതും നിങ്ങള്ക്കറിയാം ഈ ലോകത്തില് പൂജ്യനായ ഒരാള് പോലും
ഉണ്ടായിരിക്കുക സാധ്യമല്ല. പൂജ്യരെന്ന് പരംപിതാ പരമാത്മാവിനെയും ദേവതകളെയും
മാത്രമാണ് പറയുന്നത്. പരംപിതാ പരമാത്മാവാണ് എല്ലാവര്ക്കും പൂജ്യനായിട്ടുള്ളത്.
എല്ലാ ധര്മ്മത്തിലുള്ളവരും അവരുടെ പൂജയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള ബാബയുടെ
ജന്മം ഇവിടെ തന്നെയാണ് പാടിയിട്ടുള്ളത്. ശിവ ജയന്തിയില്ലേ. എന്നാല് മനുഷ്യര്ക്ക്
ഒന്നും അറിയില്ല അതായത് അവരുടെ ജന്മം ഭാരതത്തിലാണ് ഉണ്ടാകുന്നതെന്ന്,
ഇന്നാണെങ്കില് ശിവജയന്തിക്ക് അവധിപോലും നല്കാറില്ല. ജയന്തി ആഘോഷിക്കുകയോ,
ആഘോഷിക്കാതിരി
ക്കുകയോ നിങ്ങളുടെ കാര്യം. ഔദ്യോഗിക അവധി ദിവസമല്ല. ആരാണോ ശിവ
ജയന്തിയെ മാനിക്കാത്തത് അവര് അവരുടെ ജോലിക്ക് പോകുന്നു. വളരെ ധര്മ്മങ്ങളില്ലേ.
സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടായിരിക്കില്ല. അവിടെ ഈ അന്തരീക്ഷമേ
ആയിരിക്കില്ല. സത്യയുഗം പുതിയ ലോകമാണ്, ഏക ധര്മ്മം. അവിടെ ഇതറിയില്ല നമുക്ക്
ശേഷം ചന്ദ്രവംശീ രാജ്യമാകും. ഇവിടെ നിങ്ങള്ക്കെല്ലാം അറിയാം-ഇന്ന-ഇന്നതെല്ലാം
കടന്ന് പോയിട്ടുണ്ട്. സത്യയുഗത്തില് നിങ്ങളായിരിക്കുമ്പോള്, അവിടെ ഏത് ഭൂതകാലം
ഓര്മ്മിക്കും? കടന്ന് പോയത് കലിയുഗമാണ്. അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
കേള്ക്കുന്നതിലൂടെ എന്ത് പ്രയോജനമാണുള്ളത്.
ഇവിടെ നിങ്ങള്ക്കറിയാം നമ്മള് ബാബയോടൊപ്പമാണ് ഇരിക്കുന്നത്. ബാബ ടീച്ചറുമാണ്,
സത്ഗുരുവുമാണ്. ബാബ വന്നിരിക്കുന്നു എല്ലാവരുടെയും സത്ഗതി ചെയ്യുന്നതിന്. എല്ലാ
ആത്മാക്കളെയും തീര്ച്ചയായും കൊണ്ട് പോകും. മനുഷ്യരാണെങ്കില് ദേഹ-അഭിമാനത്തില്
വന്നാണ് പറയുന്നത്, എല്ലാം മണ്ണില് ചേരാനുള്ളതാണ്. ആത്മാവ് തിരിച്ച് പോകും ഇത്
മനസ്സിലാക്കുന്നില്ല, ഈ പഴയ ശരീരം ഇല്ലാതാകുന്നു. നമ്മള് ആത്മാവ് ഒരു ശരീരം
ഉപേക്ഷിച്ച് പോയി അടുത്തതെടുക്കുന്നു. ഈ ലോകത്തില് ഇത് നമ്മുടെ അന്തിമ ജന്മമാണ്,
എല്ലാവരും പതിതമാണ്, സദാ പാവനമായിരിക്കാന് ആര്ക്കും സാധിക്കില്ല. സതോപ്രധാനം,
സതോ, രജോ, തമോ ആയി തീര്ച്ചയായും മാറുന്നുണ്ട്. മനുഷ്യര് പറയുന്നത് എല്ലാം
ഈശ്വരന്റെ തന്നെ രൂപങ്ങളാണ്, ഈശ്വരന് തന്റെ അനേകം രൂപങ്ങള്
ഉണ്ടാക്കിയിരിക്കുകയാണ്, കളിക്കാന് വേണ്ടി. കണക്കുകളെക്കുറിച്ച് ഒന്നും
അറിയില്ല. കളിക്കുന്നവരെക്കുറിച്ചും അറിയുന്നില്ല. ബാബ തന്നെയാണിരുന്ന്
വിശ്വത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും മനസ്സിലാക്കി തരുന്നത്. കളിയില്
ഓരോരുത്തരുടെയും ഭാഗം വ്യത്യസ്തമാണ്. എല്ലാവരുടെയും സ്ഥാനവും വ്യത്യസ്തമാണ്, ആര്
ഏത് സ്ഥാനത്തുള്ളവരാണോ, അതിന്റെ മഹിമയാണ് ഉണ്ടാകുന്നത്. ഇവിടെ നിങ്ങളുടെ
ബുദ്ധിയില് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം കറങ്ങിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ
പേര് തന്നെ സ്വദര്ശസന ചക്രധാരി എന്നാണ്. ലക്ഷ്മീ-നാരായണനല്ല സ്വദര്ശന ചക്രം
നല്കുന്നത്. ഇത് ഇവിടുത്തേതാണ്. മൂലവതനത്തില് കേവലം ആത്മാക്കളാണുള്ളത്,
സൂക്ഷ്മവതനത്തില് ഒന്നും തന്നെയില്ല. മനുഷ്യര്, മൃഗങ്ങള്, പശു-പക്ഷികളെ ല്ലാം
ഇവിടെയാണുള്ളത്. സത്യയുഗത്തില് മയിലിനെയെല്ലാം കാണിക്കുന്നുണ്ട്. അവിടെ
മയിലിന്റെ തൂവലെല്ലാം എടുത്ത് ധരിക്കും അങ്ങനെയൊന്നുമില്ല, മയിലിനൊരിക്കലും
ദുഃഖം നല്കില്ല. മയിലിന്റെ പൊഴിഞ്ഞു വീണ പീലിയും കിരീടത്തില് വയ്ക്കില്ല. അങ്ങനെ
ഒരിക്കലും ചെയ്യില്ല, കിരീടത്തിലും തെറ്റായ അടയാളമാണ് കൊടുത്തത്. അവിടെ എല്ലാം
മനോഹരമായ വസ്തുക്കളായിരിക്കും ഉണ്ടായിരിക്കുന്നത്. മോശമായ ഒരു വസ്തുവിന്റേയും
പേരോ അടയാളമോ പോലും ഉണ്ടായിരിക്കില്ല. കണുമ്പോള് വെറുപ്പുണ്ടാകുന്ന ഒരു വസ്തുവും
അവിടെ ഉണ്ടയിരിക്കില്ല. ഇവിടെയാണെങ്കില് വെറുപ്പ് വരുന്നില്ലേ. അവിടെ
മൃഗങ്ങള്ക്ക് പോലും ദുഃഖമുണ്ടായിരിക്കില്ല. സത്യയുഗം എത്ര
ഫസ്റ്റ്ക്ലാസ്സായിരിക്കും. പേര് തന്നെ സ്വര്ഗ്ഗം, ഹെവന്, പുതിയ ലോകം എന്നാണ്.
ഇവിടെ ഈ പഴയ ലോകത്തില് നോക്കൂ മഴ കാരണം കെട്ടിടം വീണുകൊണ്ടിരിക്കുന്നു. മനുഷ്യര്
മരിക്കുന്നു. ഭൂകമ്പമുണ്ടാകും എല്ലാവരും ഞെരുങ്ങി മരിക്കും. സത്യയുഗത്തില് വളരെ
കുറച്ച് പേരേ ഉണ്ടായിരിക്കൂ പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ആദ്യം
സൂര്യവംശിയായിരിക്കും. എപ്പോഴാണോ ലോകം 25% പഴയതാകുന്നത് അപ്പോള് പിറകെ
ചന്ദ്രവംശി വരും. സത്യയുഗം 1250 വര്ഷമാണ്, അതാണ് 100 ശതമാനം പുതിയ ലോകം. അവിടെ
ദേവീ-ദേവതകളാണ് രാജ്യം ഭരിക്കുന്നത്. നിങ്ങളില് പോലും വളരെ പേര് ഈ കാര്യം മറന്ന്
പോകുന്നു. രാജധാനി സ്ഥാപനയാകുക തന്നെ വേണം. നിരാശരാകരുത്. പുരുഷാര്ത്ഥത്തിന്റെ
കാര്യമാണ്. ബാബ എല്ലാ കുട്ടികളെക്കൊണ്ടും ഒരുപോലെയാണ് പുരുഷാര്ത്ഥം
ചെയ്യിക്കുന്നത്. നിങ്ങള് നിങ്ങള്ക്ക് വേണ്ടി വിശ്വത്തില് സ്വര്ഗ്ഗത്തിന്റെ
രാജധാനി സ്ഥാപിക്കുന്നു. അവനവനെ നോക്കണം ഞാന് എന്താകും? ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
പുരുഷോത്തമ യുഗത്തില് സ്വര്ഗ്ഗത്തിലെ ദേവീ-ദേവതയാകുന്നതിന്റെ പഠിത്തം പഠിച്ച്
സ്വയത്തെ യോഗ്യനാക്കണം. പുരുഷാര്ത്ഥത്തില് നിരാശരാകരുത്.
2) ഈ പരിധിയില്ലാത്ത
കളിയില് ഓരോ അഭിനേതാവിന്റേയും ഭാഗവും സ്ഥാനവും വ്യത്യസ്തമാണ്, ഒരാളുടെ സ്ഥാനം
ഏതുപോലെയാണോ അതുപോലെയാണ് അവര്ക്ക് അംഗീകാരം ലഭിക്കുന്നത്, ഈ എല്ലാ രഹസ്യങ്ങളും
മനസ്സിലാക്കി വിശ്വത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും ഓര്മ്മിച്ച്
സ്വദര്ശന ചക്രധാരിയാകണം.
വരദാനം :-
ബാബയുടെ ഓരോ
ശ്രീമതവും പാലിക്കുന്ന സത്യമായ സ്നേഹി പ്രിയതമയായി ഭവിക്കട്ടെ.
ഏതൊരു കുട്ടികളാണോ സദാ
ഒരേയൊരു ബാബയുടെ സ്നേഹത്തില് അലിഞ്ഞു ചേര്ന്നിരിക്കുന്നത്, അവര്ക്ക് ബാബയുടെ ഓരോ
വാക്കുകളും പ്രിയങ്കരമായി അനുഭവപ്പെടുകയും ചോദ്യങ്ങള് അവസാനിക്കുകയും ചെയ്യും.
ബ്രാഹ്മണ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. ആരാണോ ബാബയുടെ സത്യമായ പ്രിയതമകള്
അവര്ക്ക് ബാബയുടെ ശ്രീമതം പാലിക്കുവാന് ഒരിക്കലും പ്രയാസം അനുഭവപ്പെടുകയില്ല.
സ്നേഹമുള്ളതിനാല് സദാ ഈ ഉണര്വും ഉത്സാഹവും ഉണ്ടായിരിക്കും ബാബ എന്തു
കേള്പ്പിക്കുന്നുവോ അത് എനിക്കുവേണ്ടിയാണ് ഞാന് അത് ചെയ്യുക തന്നെ ചെയ്യും.
സ്നേഹി ആത്മാക്കള് വലിയ മനസ്സിന്റെ ഉടമകള് ആയിരിക്കും അതുകൊണ്ട് അവര്ക്ക് ഏതൊരു
വലിയ കാര്യവും ചെറുതായി അനുഭവപ്പെടും.
സ്ലോഗന് :-
ഏതെങ്കിലും
ഒരു കാര്യത്തില് ഫീലിംഗ്സ് വന്നാല് അത് ഫൈല് (തോറ്റു) പോകുന്നതിന്റെ അടയാളമാണ്
അവ്യക്ത സൂചന: ഇപ്പോള്
സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റൂ.
ജ്വാല സ്വരൂപ സ്ഥിതിയെ
അനുഭവം ചെയ്യുവാനായി നിരന്തരമായ ഓര്മ്മയുടെ ജ്വാല പ്രജ്വലിപ്പിച്ചുകൊണ്ടിരിക്കു.
ഇതിനായുള്ള സഹജമായ വിധിയാണ് സദാ സ്വയം സാരഥിയും സാക്ഷി ആണെന്നും മനസ്സിലാക്കു.
ആത്മാവ് ഈ രഥത്തിന്റെ സാരഥിയാണ് ഈ സ്മൃതി സ്വതവേ ഈ രഥത്തിന്റെ (ദേഹത്തിന്റെ)
അല്ലെങ്കില് ഏതൊരു പ്രകാരത്തിലുമുള്ള ദേഹ അഭിമാനത്തില് നിന്നും വേറിട്ട്
നില്ക്കുവാന് സഹായിക്കുന്നു. സ്വയം സാരഥി ആണ് എന്ന് മനസ്സിലാക്കുന്നതിലൂടെ
സര്വ്വ കര്മ്മേന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാന് സഹായിക്കുന്നു. സൂക്ഷ്മ
ശക്തികള് 'മനസ്സ് ബുദ്ധി സംസ്കരം' ഇവയും ഓര്ഡര് അനുസരിച്ച് നില്ക്കും.