12.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങൾ വളരെ ഉയർന്ന കുലത്തിലെതാണ്, നിങ്ങൾക്ക് ബ്രാഹ്മണനിൽ നിന്ന് ദേവതയായി മാറണം, അതുകൊണ്ട് മോശമായ വികാരീ സ്വഭാവങ്ങളെ ഉപേക്ഷിക്കണം.

ചോദ്യം :-
ഈ പഠിപ്പുമായി ഏത് കാര്യത്തിനാണ് ബന്ധമില്ലാത്തത് ?

ഉത്തരം :-
വസ്ത്രധാരണരീതി മുതലായവക്ക് ഈ പഠിപ്പിൽ ബന്ധമില്ല, ഇതിൽ ഡ്രസ്സ് മാറ്റേണ്ടതിന്റെയൊന്നും കാര്യമില്ല. ബാബയാണെങ്കിൽ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ആത്മാവിനറിയാം ഇത് പഴയ പതിത ശരീരമാണ്, ഇതിന് എങ്ങനെയുള്ള സാധാരണ വേഷം വേണമെങ്കിലും ധരിക്കാം, തടസ്സമില്ല. ശരീരവും ആത്മാവും രണ്ടും കറുത്തതാണ്. ബാബ കറുത്തവരെത്തന്നെയാണ് വെളുത്തവരാക്കി മാറ്റുന്നത്.

ഓംശാന്തി.  
ആത്മീയ അച്ഛന്റെയടുത്ത് ആത്മീയ കുട്ടികളിരിക്കുകയാണ്, ആത്മീയ പാഠശാലയിൽ. ഇത് ഭൗതീകമായ പാഠശാലയല്ല. ആത്മീയ പാഠശാലയിൽ ആത്മീയ അച്ഛനിരുന്ന് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്
കുകയാണ്, ആത്മീയ കുട്ടികൾക്ക്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ വീണ്ടും നരനിൽ നിന്ന് നാരായണൻ അഥവാ ദേവീ-ദേവതാ പദവി പ്രാപ്തമാക്കുന്നതിന് ആത്മീയ അച്ഛന്റെ അടുത്തിരിക്കുകയാണ്. ഇത് പുതിയ കാര്യമാണ്. ഇതും നിങ്ങൾക്കറിയാം ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു, അവർ ഡബിൾ കിരീടധാരിയായിരുന്നു. പ്രകാശത്തിന്റെ കിരീടവും രത്നാലംകൃതമായ കിരീടവും രണ്ടുമുണ്ടായിരുന്നു. ആദ്യമാദ്യം പ്രകാശത്തിന്റെ കിരീടമാണുണ്ടാകുന്നത്, ആരാണോ ആയി ക്കഴിഞ്ഞത് അവർക്ക് വെളുത്ത പ്രകാശം കാണിച്ചിരിക്കുന്നു. ഇതാണ് പവിത്രതയുടെ അടയാളം. അപവിത്ര മായവർക്ക് ഒരിക്കലും പ്രകാശം കാണിക്കില്ല. നിങ്ങളുടെ ഫോട്ടോ എടുത്താൽ ലൈറ്റ് കാണാൻ സാധിക്കില്ല ഇത് പവിത്രതയുടെ അടയാളമാണ് നൽകുന്നത്. ലൈറ്റും ഡാർക്കും(പ്രകാശവും ഇരുട്ടും). ബ്രഹ്മാവിന്റെ പകൽ പ്രകാശം, ബ്രഹ്മാവിന്റെ രാത്രി ഇരുട്ട്. ഇരുട്ട് അർത്ഥം അതിൽ ലൈറ്റുണ്ടാവില്ല. നിങ്ങൾ കുട്ടികൾക്കറിയാം - ബാബ തന്നെയാണ് വന്ന് ഇത്രയും പതിതം അർത്ഥം കറുപ്പോട്-കറുപ്പായവരെ പാവനമാക്കി മാറ്റുന്നു. ഇപ്പോഴാണെങ്കിൽ പവിത്രമായ രാജധാനിയില്ല. സത്യയുഗത്തിൽ എങ്ങനെയാണോ രാജാവും റാണിയും അതുപോലെയായിരുന്നു പ്രജയും, എല്ലാവരും പവിത്രമായിരുന്നു. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഈ ചിത്രങ്ങളിൽ നിങ്ങൾ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കണം. ഇതാണ് നിങ്ങളുടെ ലക്ഷ്യം. മനസ്സിലാക്കി കൊടുക്കുന്നതിൽ ഇതിലും നല്ല ചിത്രമുണ്ട് അതുകൊണ്ടാണ് ഇത്രയും ചിത്രങ്ങൾ വെച്ചിരിക്കുന്നത്. മനുഷ്യരാരും പെട്ടെന്ന് മനസ്സിലാക്കുകയില്ല നമ്മൾ ഈ ഓർമ്മയുടെ യാത്രയിലൂടെ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറും, പിന്നീട് മുക്തി ജീവൻ മുക്തിയിലേയ്ക്ക് പോകും. ജീവൻ മുക്തിയെന്ന് എന്തിനെയാണ് പറയുന്നതെന്ന് ലോകത്തിലാർക്കും അറിയുകയില്ല. ലക്ഷ്മീ നാരായണന്റെ രാജ്യം എപ്പോഴായിരുന്നു - ഇതും ആർക്കും അറിയുകയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ബാബയിൽ നിന്ന് പവിത്രതയുടെ ദൈവീക രാജ്യമെടുത്തുകൊണ്ടിരി
ക്കുകയാണ്. ചിത്രങ്ങളുടെ മേൽ നിങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. ഭാരതത്തിൽ തന്നെയാണ് ഡബിൾ കിരീടധാരികളുടെ പൂജ ചെയ്യുന്നത്. അങ്ങനെയുള്ള ചിത്രവും ഏണിപ്പടിയിലുണ്ട്. അത് കിരീടമാണ് എന്നാൽ പ്രകാശത്തിന്റെ കിരീടമല്ല. പവിത്രതയ്ക്ക് തന്നെയാണ് പൂജയുണ്ടാവുന്നത്. പ്രകാശമാണ് പവിത്രതയുടെ അടയാളം. ബാക്കി ചിലർ സിംഹാസനത്തിൽ ഇരിക്കുമ്പോൾ തന്നെ ലൈറ്റ് വരുന്നു എന്നല്ല. ഇല്ല, ഇത് പവിത്രതയുടെ അടയാളമാണ്. നിങ്ങൾ ഇപ്പോൾ പുരുഷാർത്ഥിയാണ് അതുകൊണ്ട് നിങ്ങളുടെ മേൽ പ്രകാശം നൽകാൻ സാധിക്കില്ല. ദേവീ ദേവതകളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇവിടെയാണെങ്കിൽ ആരുടെയും ശരീരം പവിത്രമല്ല അതിനാൽ ലൈറ്റ് നൽകാൻ സാധിക്കില്ല. നിങ്ങളിൽ ചിലരാണെങ്കിൽ പൂർണ്ണമായും പവിത്രമായിരിക്കുന്നു. ചിലർ പിന്നെ പകുതി(സെമി) പവിത്രമായിരിക്കുന്നു. മായയുടെ കൊടുങ്കാറ്റ് വളരെയധികം വരുന്നു അതിനാൽ അവരെ പകുതി പവിത്രമെന്ന് പറയും. ചിലരാണെങ്കിൽ ഒറ്റയടിക്ക് പതിതമായി മാറുന്നു. സ്വയവും മനസ്സിലാക്കുന്നു നമ്മൾ പതിതമായി മാറിയെന്ന്. ആത്മാവ് തന്നെയാണ് പതിതമാകുന്നത്, അതിന് ലൈറ്റ് നൽകാൻ സാധിക്കില്ല.

നിങ്ങൾ കുട്ടികൾ ഇത് മറക്കരുത്, നമ്മൾ ഉയർന്നതിലും ഉയർന്ന ബാബയുടെ കുട്ടികളാണ്, അതിനാൽ എത്ര രാജകീയതയുണ്ടായിരിക്കണം. മനസ്സിലാക്കൂ ചിലർ തോട്ടിയാണ്, അവർ എം എൽ എ അല്ലെങ്കിൽ എം പി ആകുന്നു അഥവാ പഠിച്ച് ഏതെങ്കിലും പദവി നേടുകയാണെങ്കിൽ ടിപ്ടോപ്പാകുന്നു. അങ്ങനെ ഒരുപാട് പേരുണ്ട്. ജാതി കേവലം അത് തന്നെയാണ് - പക്ഷെ പദവി ലഭിക്കുന്നതിലൂടെ ലഹരി കയറുന്നു. പിന്നീട് ഡ്രസ്സ് മുതലായവ അങ്ങനെയുള്ളതേ ധരിക്കൂ. അതുപോലെ ഇപ്പോൾ നിങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്, പതിതത്തിൽ നിന്ന് പാവനമാകുന്നതിന് വേണ്ടി. അവരും പഠിപ്പിലൂടെ ഡോക്ടർ, വക്കീൽ മുതലായവയാകുന്നു. പക്ഷെ പതിതമാണല്ലോ എന്തുകൊണ്ടെന്നാൽ അവരുടെ പഠിപ്പ് പാവനമായി മാറുന്നതിന് വേണ്ടിയുള്ളതല്ല. നിങ്ങൾക്കാണെങ്കിലറിയാം നമ്മൾ ഭാവിയിൽ പവിത്രമായ ദേവീ ദേവതയായി മാറുന്നു, അതിനാൽ ശൂദ്രത്വത്തിന്റ ശീലങ്ങൾ ഉപേക്ഷിച്ച് പോകും. ഉള്ളിൽ ഈ ലഹരി ഉണ്ടായിരിക്കണം നമ്മേ പരംപിതാ പരമാത്മാവ് ഡബിൾ കിരീടധാരിയാക്കി മാറ്റുകയാണ്. നമ്മൾ ശൂദ്രനിൽ നിന്ന് ബ്രാഹ്മണനായി മാറുന്നു പിന്നീട് ദേവതയാകും അപ്പോൾ പിന്നീട് ആ മോശമായ വികാരിയായ ശീലങ്ങൾ ഉപേക്ഷിക്കുന്നു. ആസൂരീയമായ എല്ലാ വസ്തുക്കളും ഉപേക്ഷിക്കേണ്ടി വരും. തോട്ടിയിൽ നിന്ന് എം പി ആകുമ്പോൽ വീട്, ജീവിതനിലവാരം മുതലായവയെല്ലാം ഒന്നാന്തരമായി മാറുന്നു. അവരുടെത് ഈ സമയത്തേക്ക് വേണ്ടി മാത്രമാണ്. നിങ്ങൾക്കറിയാം നമ്മൾ ഭാവിയിൽ എന്തായി മാറുന്നവരാണെന്ന്. സ്വയത്തോട് ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങൾ പറയണം. നമ്മൾ എന്തായിരുന്നു, ഇപ്പോൾ നമ്മൾ എന്തായി മാറുന്നു. നിങ്ങളും ശൂദ്ര കുലത്തിലെതായിരുന്നു, ഇപ്പോൾ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. ആരെങ്കിലും ഏതെങ്കിലും ഉയർന്ന പദവി നേടുകയാണെങ്കിൽ പിന്നീട് ആ അഭിമാനമുണ്ടാകുന്നു. അതിനാൽ നിങ്ങളും ആരായിരുന്നു? പതിതമായിരുന്നു. ഇപ്പോൾ നിങ്ങളെ ഭഗവാൻ പഠിപ്പിച്ച് പരിധിയില്ലാത്തതിന്റെ അധികാരിയാക്കി മാറ്റുന്നു. ഇതും നിങ്ങൾ മനസ്സിലാക്കി, പരംപിതാ പരമാത്മാവ് തീർച്ചയായും ഇവിടെ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുക. മൂലവതനം അഥവാ സൂക്ഷ്മവതനത്തിലൊന്നും പഠിപ്പിക്കുകയില്ല. ദൂരദേശത്തിൽ വസിക്കുന്ന ആത്മാക്കൾ നിങ്ങളെല്ലാവരുമാണ്, ഇവിടെ വന്ന് പാർട്ടഭിനയിക്കുകയാണ്. 84 ജന്മങ്ങളുടെ പാർട്ടഭിനയിക്കുക തന്നെ വേണം. അവരാണെങ്കിൽ പറയുകയാണ് 84 ലക്ഷം യോനികൾ. എത്ര ഘോരമായ ഇരുട്ടിലാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുകയാണ്- 5000 വർഷങ്ങൾക്ക് മുമ്പ് നമ്മൾ ദേവീ ദേവതയായിരുന്നു. ഇപ്പോഴാണെങ്കിൽ പതിതമായിരിക്കുകയാണ്. പാടിയിട്ടുമുണ്ട് അല്ലയോ പതിത പാവനാ വരൂ, ഞങ്ങളെ പാവനമാക്കൂ. പക്ഷെ മനസ്സിലാക്കുന്നില്ല. ഇപ്പോൾ ബാബ സ്വയം പാവനമാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ്. രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്
കുകയാണ്. പഠിക്കാതെ ആർക്കും ഉയർന്ന പദവി നേടാൻ സാധിക്കില്ല. നിങ്ങൾക്കറിയാം ബാബ നമ്മേ പഠിപ്പിച്ച് നരനിൽ നിന്ന് നാരായണനാക്കി മാറ്റുന്നു. ലക്ഷ്യം മുന്നിലുണ്ട്. പ്രജാ പദവിയൊന്നും ആരുടെയും ലക്ഷ്യമല്ല. ചിത്രവും ലക്ഷ്മീ നാരായണന്റെയാണ്. അങ്ങനെയുള്ള ചിത്രം എവിടെയെങ്കിലും വെച്ച് പഠിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. നമ്മൾ 84 ജന്മമെടുത്ത് പതിതമായി മാറിയിരിക്കുകയാണ്. ഏണിപ്പടിയുടെ ചിത്രവും വളരെ നല്ലതാണ്. ഇത് പതിത ലോകമാണല്ലോ, ഇതിൽ ഋഷി, മുനിമാരെല്ലാം വരുന്നു. അവർ സ്വയം തന്നെ പാടികൊണ്ടിരിക്കുകയാണ് പതിത പാവനാ വരൂ. പതിത ലോകത്തെ പാവന ലോകമെന്ന് പറയുകയില്ല. പുതിയ ലോകമാണ് പാവന ലോകം. പഴയ പതിത ലോകത്തിൽ ആർക്കും പാവനമായിരിക്കാൻ സാധിക്കില്ല.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് എത്ര ലഹരിയുണ്ടായിരിക്കണം. നമ്മൾ ഈശ്വരീയ വിദ്യാർത്ഥികളാണ്, ഈശ്വരൻ നമ്മളെ പഠിപ്പിക്കുന്നു. ദരിദ്രരെ തന്നെയാണ് ബാബ വന്ന് പഠിപ്പിക്കുന്നത്. ദരിദ്രരുടെ വസ്ത്രം മുതലായവ വളരെ മോശമാണല്ലോ. നിങ്ങളുടെ ആത്മാവാണെങ്കിൽ പഠിക്കുകയാണല്ലോ. ആത്മാവിനറിയാം ഇത് പഴയ ശരീരമാണ്. ഇതിന് എങ്ങനെയുള്ള വസ്ത്രം ധരിപ്പിക്കുന്നതിനും തടസ്സമൊന്നുമില്ല. ഇതിൽ ഏതെങ്കിലും ഡ്രസ്സ് മുതലായവ മാറ്റുന്നതിന്റെയും ഷോ കാണിക്കുന്നതിന്റെയൊന്നും കാര്യമില്ല. ഡ്രസ്സുമായി ഒരു ബന്ധവുമില്ല. ബാബയാണെങ്കിൽ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ശരീരം പതിതമാണ്, ഇതിന് എത്ര തന്നെ നല്ല വസ്ത്രം ധരിപ്പിക്കൂ. പക്ഷെ ആത്മാവും ശരീരവും പതിതമാണല്ലോ. കൃഷ്ണനെ നീല നിറത്തിൽ കാണിച്ചിട്ടുണ്ടല്ലോ. കൃഷ്ണന്റെ ആത്മാവും ശരീരവും രണ്ടും കറുപ്പായിരുന്നു. ഗ്രാമത്തിലെ ബാലനായിരുന്നു, നിങ്ങളെല്ലാവരും ഗ്രാമത്തിലെ ബാലന്മാരായിരുന്നു. ലോകത്തിൽ മനുഷ്യരെല്ലാം അനാഥരാണ്. അച്ഛനെ അറിയുകയേയില്ല. പരിധിയുള്ള അച്ഛൻ എല്ലാവർക്കുമുണ്ട്. പരിധിയില്ലാത്ത അച്ഛനെ നിങ്ങൾ ബ്രാഹ്മണർക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ പരിധിയില്ലാത്ത ബാബ നിങ്ങൾക്ക് രാജയോഗം പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. ഭക്തിയും ജ്ഞാനവും. ഭക്തിയുടെ അവസാനമാകുമ്പോൾ ബാബ വന്ന് ജ്ഞാനം നൽകും. ഇപ്പോൾ അവസാനമാണ്. സത്യയുഗത്തിൽ ഇതൊന്നും ഉണ്ടായിക്കുകയില്ല. ഇപ്പോൾ പഴയ ലോകത്തിന്റെ വിനാശം അടുത്തെത്തിയിരിക്കുകയാണ്. പാവനലോകത്തെ സ്വർഗ്ഗമെന്ന് പറയുന്നു. ചിത്രങ്ങളിൽ എത്ര വ്യക്തമായാണ് മനസ്സിലാക്കി കൊടുക്കുന്നത്. രാധയും കൃഷ്ണനും തന്നെയാണ് പിന്നീട് ലക്ഷ്മീ നാരായണനാകുന്നത്. ഇതും ആർക്കും അറിയുകയില്ല. നിങ്ങൾക്കറിയാം രണ്ടു പേരും വേറെ വേറെ രാജധാനിയിലേതായിരുന്നു. നിങ്ങൾ സ്വർഗ്ഗത്തിലെ സ്വയംവരവും കണ്ടിട്ടുണ്ട്. പാക്കിസ്ഥാനിൽ നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ ഉപകരണവുമുണ്ടായിരുന്നു, എല്ലാ സാക്ഷാത്ക്കാരവും നിങ്ങൾക്കുണ്ടായിട്ടുണ്ട്.

ഇപ്പോൾ നിങ്ങൾക്കറിയാം - നമ്മൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇത് മറക്കരുത്. അഥവാ അടുക്കളയിലെ പണി ചെയ്യുകയാകട്ടെ പാത്രം കഴുകുകയാകട്ടെ പക്ഷെ പഠിക്കുന്നത് എല്ലാവരുടെയും ആത്മാവാണല്ലോ. ഇവിടെ എല്ലാവരും വരുന്നു അതിനാൽ വലിയ വലിയ ആളുകൾ വരുന്നില്ല - മനസ്സിലാക്കുകയാണ് ഇവിടെ എല്ലാവരും ദരിദ്രർ മാത്രമാണ്, അതിനാൽ ലജ്ജ വരുന്നു. ബാബയാണെങ്കിൽ പാവങ്ങളുടെയടുത്ത് വസിക്കുന്നവനാണ്. ചില ചില സെന്ററിൽ തോട്ടിപണിക്കാർ പോലും വരുന്നുണ്ട്. ചില മുസ്ലീമും വരുന്നുണ്ട്. ബാബ പറയുന്നു- ദേഹത്തിന്റെ എല്ലാ ധർമ്മവും ഉപേക്ഷിക്കൂ. നമ്മൾ ഗുജറാത്തിയാണ്, നമ്മൾ ഇന്നയാളാണ് - ഇതെല്ലാം ദേഹാഭിമാനമാണ്. ഇവിടെയാണെങ്കിൽ ആത്മാക്കളെ പരമാത്മാവാണ് പഠിപ്പിക്കുന്നത്. ബാബ പറയുന്നു - ഞാൻ വരുന്നത് തന്നെ സാധാരണ ശരീരത്തിലാണ്. അതിനാൽ സാധാരണക്കാരുടെയടുത്ത് സാധാരണക്കാരെ വരൂ. ഇവരാണെങ്കിൽ മനസ്സിലാക്കുകയാണ് രത്ന വ്യാപാരിയായിരുന്നുവെന്ന്. ബാബ സ്വയം ഓർമ്മപ്പെടുത്തുകയാണ് കല്പം മുമ്പും ഞാൻ പറഞ്ഞിരുന്നു ഞാൻ സാധാരണ വൃദ്ധശരീരത്തിലാണ് വരുന്നതെന്ന്. അനേക ജന്മങ്ങളുടെ അന്തിമത്തിന്റെയും അന്തിമത്തിൽ ഞാൻ പ്രവേശിക്കുന്നു. ഇദ്ദേഹത്തോട് പറയുകയാണ് നിങ്ങൾ നിങ്ങളുടെ ജന്മങ്ങളെ അറിയുന്നില്ല. കേവലം ഒരു അർജുനന് മാത്രമല്ല കുതിരയുടെ രഥത്തിലിരുന്ന് ജ്ഞാനം നൽകിയത്, അതിനെ പാഠശാല എന്ന് പറയുകയില്ല. യുദ്ധത്തിന്റെ മൈതാനവുമല്ല, ഇത് പഠിപ്പാണ്. കുട്ടികൾക്ക് പഠിപ്പിൽ പൂർണ്ണമായ ശ്രദ്ധ വെയ്ക്കണം. നമുക്ക് പൂർണ്ണമായി പഠിച്ച് ഡബിൾ കിരീടധാരിയായി മാറണം. ഇപ്പോഴാണെങ്കിൽ ഒരു കിരീടവുമില്ല. ഭാവിയിൽ ഡബിൾ കിരീടധാരിയായി മാറണം. ദ്വാപരം മുതൽ ലൈറ്റ് നഷ്ടപ്പെടുമ്പോൾ സിംഗിൾ കിരീടമാകുന്നു. സിംഗിൾ കിരീടമുള്ളവർ ഡബിൾ കിരീടമുള്ളവരെ പൂജിക്കുന്നു. ഈ അടയാളവും തീർച്ചയായും ഉണ്ടായിരിക്കണം. ബാബ ചിത്രങ്ങൾക്ക് വേണ്ടി നിർദ്ദേശം നൽകികൊണ്ടിരിക്കുകയാണ് അതിനാൽ ചിത്രമുണ്ടാക്കുന്നവർക്ക് മുരളിയിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ചിത്രങ്ങൾ വെച്ച് ആർക്കെങ്കിലും മനസ്സിലാക്കി കൊടുക്കാൻ വളരെ സഹജമാണ്. കോളേജിൽ ഭൂപടത്തിൽ കാണിക്കുമ്പോൾ ബുദ്ധിയിൽ വരുന്നതുപോലെ. യൂറോപ്പ് ഈ ഭാഗത്താണ്, അയർലണ്ടാണ്, ലണ്ടൻ ആ ഭാഗത്താണ്. ഭൂപടം നോക്കിയില്ലെങ്കിൽ അവർക്ക് യൂറോപ്പ് എവിടെയാണെന്ന് എങ്ങനെയറിയാനാണ്. ഭൂപടം കാണുമ്പോൾ പെട്ടെന്ന് ബുദ്ധിയിൽ വരും. ഇപ്പോൾ നിങ്ങൾക്കറിയാം മുകളിലാണ് ഡബിൾ കിരീടധാരികളായ പൂജ്യ ദേവീ ദേവതകൾ. പിന്നീട് താഴെ വരുമ്പോൾ പൂജാരിയായി മാറുന്നു. പടി ഇറങ്ങുകയാണല്ലോ. ഈ ഏണിപ്പടിയാണെങ്കിൽ വളരെ സഹജമാണ്. ആർക്കു വേണമെങ്കിലും മനസ്സിലാക്കാൻ സാധിക്കും. പക്ഷെ ചിലരുടെ ബുദ്ധിയിൽ ഒന്നും തന്നെ ഇരിക്കുന്നില്ല. ഭാഗ്യവും അങ്ങനെയാണ്. സ്ക്കൂളിൽ ജയവും തോൽവിയും ഉണ്ടാകുന്നുണ്ട്. ഭാഗ്യത്തിലില്ലെങ്കിൽ പുരുഷാർത്ഥവും ചെയ്യില്ല, രോഗിയാകുന്നു. പഠിക്കാൻ സാധിക്കില്ല. ചിലരാണെങ്കിൽ പൂർണ്ണമായി പഠിക്കുന്നു. പക്ഷെ എങ്കിലും അത് ഭൗതീകമായ പഠിപ്പാണ്, ഇത് ആത്മീയമായ പഠിപ്പാണ്. ഇതിന് വേണ്ടി സ്വർണ്ണത്തിന്റെ ബുദ്ധി വേണം. സ്വർണ്ണമായ ബാബ സദാ പവിത്രമാണ്, ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ ആത്മാവ് സ്വർണ്ണമായി മാറും. പറയാറുണ്ട് ഇത് കല്ല് ബുദ്ധിയാണെന്ന്. അവിടെ അങ്ങനെ പറയില്ല. അതാണെങ്കിൽ സ്വർഗ്ഗമായിരുന്നു. ഇത് മറന്നു പോയിരിക്കുകയാണ് ഭാരതം സ്വർഗ്ഗമായിരുന്നുവെന്ന്. ഇതും പ്രദർശിനികളിൽ മനസ്സിലാക്കി കൊടുക്കാൻ സാധിക്കണം, പിന്നീട് റിപ്പീറ്റ് ചെയ്യിപ്പിക്കണം. പ്രൊജക്ടറിൽ ഇത് സാധ്യമല്ല. ആദ്യമാദ്യം ഈ ത്രിമൂർത്തി, ലക്ഷ്മീ നാരായണൻ, ഏണിപ്പടിയുടെ ചിത്രം വളരെ അത്യാവശ്യമാണ്. ഈ ലക്ഷ്മീ നാരായണന്റെ ചിത്രത്തിൽ 84 ജന്മങ്ങളുടെ മുഴുവൻ ജ്ഞാനവും വരുന്നു. കുട്ടികൾക്ക് മുഴുവൻ ദിവസത്തിലും ഈ ചിന്തനം നടക്കണം. ഓരോ സെന്ററിലും മുഖ്യമായ ചിത്രം തീർച്ചയായും വെയ്ക്കണം. ചിത്രത്തിൽ നന്നായി മനസ്സിലാക്കും. ബ്രഹ്മാവിലൂടെ ഈ രാജധാനിയുടെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. നമ്മൾ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികൾ ബ്രഹ്മാകുമാരന്മാരും കുമാരിമാരുമാണ്. മുമ്പ് നമ്മൾ ശൂദ്ര വർണ്ണത്തിലുള്ളവരായിരുന്നു, ഇപ്പോൾ നമ്മൾ ബ്രാഹ്മണ വർണ്ണത്തിലുള്ളവരായിരി
ക്കുകയാണ് പിന്നീട് ദേവതയായി മാറണം. ശിവബാബ നമ്മേ ശൂദ്രനിൽ നിന്ന് ബ്രാഹ്മണനാക്കി മാറ്റുകയാണ്. നമുടെ ലക്ഷ്യം മുന്നിൽ നിൽക്കുകയാണ്. ഈ ലക്ഷ്മീ നാരായണൻ സ്വർഗ്ഗത്തിന്റെ അധികാരിയായിരുന്നു പിന്നീട് ഈ ഏണിപ്പടി എങ്ങനെ ഇറങ്ങി. എന്തിൽ നിന്ന് എന്തായി മാറുന്നു. ശരിക്കും ബുദ്ധുവായി മാറുന്നു. ഈ ലക്ഷ്മീ നാരായണൻ ഭാരതത്തിൽ രാജ്യം ഭരിച്ചിരുന്നു. ഭാരതവാസികൾക്ക് അറിയണമല്ലോ. പിന്നീട് എന്തായി, എവിടെ പോയി. ഇവരുടെ മേൽ ആരെങ്കിലും വിജയം നേടിയോ? അവർ യുദ്ധത്തിൽ ആരെങ്കിലും തോൽപ്പിച്ചോ? ആരുമായും തോറ്റിട്ടുമില്ല, ജയിച്ചിട്ടുമില്ല. ഇത് മുഴുവൻ മായയുടെ കാര്യമാണ്. രാവണ രാജ്യമാരംഭിച്ചു 5 വികാരങ്ങളിൽ വീണ് പോയി രാജ്യം നഷ്ടപ്പെടുത്തി, വീണ്ടും 5 വികാരങ്ങളുടെ മേൽ വിജയം നേടുന്നതിലൂടെ അതായി മാറുന്നു. ഇപ്പോൾ രാവണ രാജ്യത്തിന്റെ ഷോയാണ്. നമ്മൾ ഗുപ്തമായ രീതിയിൽ നമ്മുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കു
കയാണ്. നിങ്ങൾ എത്ര സാധാരണമാണ്. പഠിപ്പിക്കുന്ന ആൾ എത്ര ഉയർന്നതിലും ഉയർന്നതാണ് നിരാകാരനായ ബാബ പതിത ശരീരത്തിൽ വന്ന് കുട്ടികളെ ഇതുപോലെ (ലക്ഷ്മീനാരായണൻ) ആക്കി മാറ്റുന്നു. ദൂരദേശത്ത് നിന്ന് പതിത ലോകത്തിൽ പതിത ശരീരത്തിൽ വരുന്നു. എന്നിട്ട് പോലും സ്വയം ലക്ഷ്മീ നാരായണനാക്കി മാറ്റുന്നില്ല, നിങ്ങൾ കുട്ടികളെയാണ് ആക്കുന്നത്. പക്ഷെ ആകുന്നതിന് വേണ്ടി പൂർണ്ണമായും പുരുഷാർത്ഥം ചെയ്യുന്നില്ല. രാവും പകലും പഠിക്കണം പഠിപ്പിക്കണം. ബാബ ദിവസവും വളരെ സഹജമായ യുക്തികൾ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മീ നാരായണനിൽ നിന്ന് തന്നെ ആരംഭിക്കണം. അവരെങ്ങനെ 84 ജന്മങ്ങളെത്തു. പിന്നീട് അന്തിമ ജന്മത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് അവരുടെ രാജധാനിയുണ്ടാ ക്കുകയാണ്. വളരെയധികം മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങളാണ്. ചിത്രങ്ങൾക്ക് വേണ്ടി ബാബ നിർദ്ദേശം നൽകുന്നു. ഏതെങ്കിലും ചിത്രം തയ്യാറായാൽ, ഉടൻ ബാബയുടെ അടുത്ത് എത്തിക്കണം. ബാബ തെറ്റ് തിരുത്തി എല്ലാ നിർദ്ദേശവും നൽകും.

ബാബ പറയുകയാണ് ഞാൻ ചക്രവർത്തിമാരുടെയും ചക്രവർത്തിയാണ്, ഭണ്ഡാരം നിറഞ്ഞിരിക്കും. ഒരു കാര്യത്തിന്റെയും ചിന്തയില്ല. ഇത്രയധികം കുട്ടികളിരിക്കുകയാണ്. ബാബയ്ക്കറിയാം ആരിലൂടെ ഭണ്ഡാരം നിറപ്പിക്കാൻ സാധിക്കുന്നു. ബാബയുടെ ചിന്തയാണ് ജയ്പൂരിനെ ശക്തിയോടെ ഉയർത്തണം. അവിടെ തന്നെയാണ് ഹഠയോഗികളുടെ മ്യൂസിയം. നിങ്ങളുടെ പിന്നെ രാജയോഗത്തിന്റെ മ്യൂസിയം ഇങ്ങനെ നന്നായി ഉണ്ടാക്കണം അതിൽ ആർക്കും വേണമെങ്കിലും വന്ന് കാണാം. ശരി-

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പവിത്രമായ ജ്ഞാനത്തെ ബുദ്ധിയിൽ ധാരണ ചെയ്യുന്നതിന് വേണ്ടി തന്റെ ബുദ്ധിയാകുന്ന പാത്രത്തെ സ്വർണ്ണമാക്കി മാറ്റണം. ഓർമ്മയിലൂടെ മാത്രമേ പാത്രം സ്വർണ്ണത്തിന്റെതാകൂ.

2. ഇപ്പോൾ ബ്രാഹ്മണനായി മാറുകയാണ് അതിനാൽ ശൂദ്രത്വത്തിന്റെ എല്ലാ ശീലങ്ങളെയും ഉപേക്ഷിക്കണം. വളരെ കുലീനതയോടെയിരിക്കണം. നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ് - ഈ ലഹരിയിലിരിക്കണം.

വരദാനം :-
സംഗമയുഗത്തിൽ ഒന്നിന് നൂറിരട്ടി പ്രത്യക്ഷഫലം പ്രാപ്തമാക്കുന്ന പദമാപദം ഭാഗ്യശാലിയായി ഭവിക്കട്ടെ.

സംഗമയുഗം തന്നെയാണ് ഒന്നിന് പകരം നൂറിരട്ടി പ്രത്യക്ഷഫലം തരുന്നത്, കേവലം ഒരു പ്രാവശ്യം സങ്കൽപം ചെയ്തു അതായത് ഞാൻ ബാബയുടേതാണ്, ഞാൻ മാസ്റ്റർ സർവ്വശക്തിവാനാണ് അപ്പോൾ മായാജീത്താകുന്നതിന്റെ, വിജയിയാകുന്നതിന്റെ ലഹരിയുടെ അനുഭവം ഉണ്ടാകുന്നു. ശ്രേഷ്ഠ സങ്കല്പം ചെയ്യുക- ഇത് തന്നെയാണ് ബീജം പിന്നെ അതിന്റെ ഏറ്റവും വലിയ ഫലമാണ് സ്വയം പരമാത്മാ പിതാവ് പോലും സാകാര മനുഷ്യരൂപത്തിൽ കൂടിക്കാഴ്ചക്ക് വരുന്നത്, ഈ ഫലത്തിൽ എല്ലാ ഫലങ്ങളും വരുന്നു.

സ്ലോഗന് :-
സത്യമായ ബ്രാഹ്മണർ അവരാണ് ആരുടെയാണോ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും പവിത്രതയുടെ വ്യക്തിത്വവും കുലീനതയുടെയും അനുഭവം ഉണ്ടാകുന്നത്.

അവ്യക്ത സൂചന- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരികൾക്കും ഉപകാരം ചെയ്യൂ.

വർത്തമാന സമയം അനേകാത്മാക്കളിൽ സ്വ-ഉപകാരം ചെയ്യാനുള്ള ഇച്ഛയുണ്ട് പക്ഷെ ധൈര്യവും ശക്തിയുമില്ല. അങ്ങനെയുള്ള നിർബ്ബല ആത്മാക്കളുടെ ഉപകാരം ചെയ്യാൻ താങ്കൾ പരോപകാരി കുട്ടികൾ നിമിത്തമാണ്. എങ്കിൽ ഉപകാരം സത്യമായ ഹൃദയത്തോടെയാകുന്നു. വിശ്വരാജ്യ അധികാരിയാകണമെങ്കിൽ സ്വ-ഉപകാരിയോടൊപ്പം പരോപകാരിയാകൂ.