മധുരമായ കുട്ടികളെ - ഇപ്പോൾ
നിങ്ങൾ സംഗമയുഗത്തിലാണ്, നിങ്ങൾക്ക് ഈ പഴയ കലിയുഗീ ലോകത്തിന്റെ യാതൊരു ചിന്തയും
വരരുത്
ചോദ്യം :-
ബാബ കുട്ടികൾക്ക് ശ്രേഷ്ഠ കർമ്മം ചെയ്യുന്നതിനുള്ള അഥവാ കർമ്മങ്ങളെ
നന്നാക്കുന്നതിനുള്ള വിധി എന്താണ് പറഞ്ഞ് തന്നിട്ടുള്ളത്?
ഉത്തരം :-
തന്റെ
കർമ്മങ്ങളെ നല്ലതാക്കുന്നതിന് വേണ്ടി സത്യമായ ബാബയോട് സദാ സത്യമായി കഴിയൂ, അഥവാ
എപ്പോഴെങ്കിലും അറിയാതെപോലും എന്തെങ്കിലും തെറ്റായ കർമ്മം ഉണ്ടാകുകയാണെങ്കിൽ ഉടൻ
തന്നെ അത് ബാബയ്ക്ക് എഴുതൂ. സത്യതയോടെ ബാബയെ കേൾപ്പിക്കുകയാണെങ്കിൽ അതിന്റെ
പ്രഭാവം കുറയും. അല്ല എങ്കിൽ അത് വർദ്ധിച്ചുകൊണ്ടിരിക്കും. ബാബയുടെ അടുത്ത്
വാർത്ത എത്തുകയാണെങ്കിൽ ബാബ അതിനെ ശരിയാക്കുന്നതിനുള്ള ശ്രീമതം നൽകും.
ഓംശാന്തി.
ശിവബാബ ബ്രഹ്മാവിലൂടെ കുട്ടികളോട് ചോദിക്കുകയാണ്- കുട്ടികളേ ഇവിടെ നിങ്ങൾ രാവിലെ
മുതൽ ഇരുന്ന് എന്ത് ചെയ്യുകയാണ്? നിങ്ങൾ തീർച്ചയായും വിദ്യാർത്ഥികളാണ്.
അതുകൊണ്ട് ഇവിടെ ഇരുന്നുകൊണ്ട് തീർച്ചയായും ഇങ്ങനെ ചിന്തിക്കുന്നുണ്ടായിരിക്കും
അതായത് ശിവബാബ നമ്മളെ പഠിപ്പിക്കുന്നതിന് വന്നിരിക്കുന്നു. ഈ പഠിത്തത്തിലൂടെ
നിങ്ങൾ സൂര്യവംശിയാകും എന്തുകൊണ്ടെന്നാൽ നിങ്ങൾ വിഷ്ണുപുരിയുടെ
അധികാരിയാകുന്നതിന് വേണ്ടി, രാജയോഗമാണ് പഠിക്കുന്നത്. ഈ ചിന്തയിലാണോ
ഇരിക്കുന്നത് അതോ ആർക്കെങ്കിലും കടമകൾ, ഭാര്യ-മക്കൾ, ജോലിക്കാര്യങ്ങൾ മുതലായവ
ഓർമ്മ വരുന്നുണ്ടോ? ഇത് ഗീതാ പാഠശാലയാണെന്ന് ബുദ്ധിയിൽ ഉണ്ടായിരിക്കണം, നമ്മളെ
ഭഗവാൻ പഠിപ്പിക്കുന്നു അങ്ങനെ നമ്മൾ ലക്ഷ്മീ-നാരായണന്റെ കുടുംബത്തിലെ അംഗമാകും.
ഇതാണ് രാജയോഗം. കുട്ടികളുടെ ബുദ്ധിയിൽ ഉണ്ടായിരിക്കണം നമ്മൾ ബാബയിൽ നിന്ന്
നേരിട്ട് കേട്ട് സൂര്യവംശീ കുലത്തിലെ അംഗമാകും. ലക്ഷ്മീ-നാരായണന്റെ ചിത്രം
മുന്നിലുണ്ട്, നമ്മുടെ രാജ്യമുണ്ടാകും, കോൺഗ്രസ്സുകാർ പറയാറുള്ളതുപോലെ. ലൗകിക
ബ്രാഹ്മണരിലും ആർക്കും തന്നെ അറിയില്ല സ്വർഗ്ഗമെന്ന് ഏതിനെയാണ് പറയുന്നത്. ഇത്
നിങ്ങൾ കുട്ടികൾ മാത്രമാണ് അറിയുന്നത് നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ ബാബയിൽ
നിന്ന് സ്വർഗ്ഗത്തിന്റെ സ്വരാജ്യവിദ്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ
തന്നെയാണ് സ്വർഗ്ഗത്തിന്റെ അധികാരിയാകുന്നവർ. ഇത് ഉള്ളിൽ
ഓർമ്മിച്ചുകൊണ്ടിരി
ക്കണം,ഞാൻ വക്കീൽ-എഞ്ചിനീയർ ആകുന്നതിനാണ്
പഠിച്ചുകൊണ്ടിരിക്കുന്നത് എന്ന് സ്കൂളിൽ വിദ്യാർത്ഥികളുടെ ബുദ്ധിയിൽ
ഉണ്ടായിരിക്കുന്നത് പോലെ. നിങ്ങൾക്ക് ഇത്ര പോലും ഓർമ്മ ഇല്ലേ അതോ മറന്ന്
പോകുന്നുണ്ടോ? നിങ്ങൾ ഉയർന്നതിലും ഉയർന്ന ഭഗവാന്റെ വിദ്യാർത്ഥികളാണ്. നിങ്ങളെ
ഉയർന്നതിലും ഉയർന്ന ദേവതയാക്കുന്നതിന് വേണ്ടി ബാബ പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്,
ആ ബാബയുടെ മക്കളാണ് നിങ്ങൾ. ആത്മാക്കളേ ഈ ശരീരത്തിലൂടെ തന്റെ ഭാവി പദവിയെയാണോ
ഓർമ്മിച്ചുകൊണ്ടിരി
ക്കുന്നത് അതോ ശരീരത്തിന്റെ ബന്ധുക്കൾ, ഭൗതീക സമ്പത്ത്,
ജോലിക്കാര്യങ്ങൾ തുടങ്ങിയവയാണോ ഓർമ്മിക്കുന്നത്? എപ്പോൾ ഇവിടെ വരുന്നുവോ
മനസ്സിലാക്കണം പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കാൻ വരുന്നു -
പരിധിയില്ലാത്ത അധികാരിയാക്കുന്നതിന് വേണ്ടി. അപ്പോൾ രാജാ-റാണിയാകുമോ അതോ
പ്രജയാകുമോ! അധികാരിയാകുകയല്ലേ. പുതിയ ലോകത്തിലാണ് സൂര്യവംശീ കുലമുള്ളത്. നമ്മൾ
നമ്മുടെ രാജ്യം ഭരിക്കുമെന്ന കാര്യം മനസ്സിലാക്കുന്നില്ലേ.
ബാബയ്ക്കറിയാം കുട്ടികൾക്ക് പുറത്ത്, വീട്ടിലും കൃഷിക്കളങ്ങളിലുമെല്ലാം
താമസിച്ചുകൊണ്ട് ഇത്രയും ബാബയുടെ ഓർമ്മയിലിരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട്
ഇവിടെ എപ്പോൾ വരുന്നുവോ അപ്പോൾ എല്ലാ ചിന്തകളെയും ഉപേക്ഷിച്ച് വരൂ. നിങ്ങൾ ഇപ്പോൾ
ആ കലിയുഗീ ലോകത്തിലല്ല, ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. കലിയുഗത്തെ
ഉപേക്ഷിച്ചിരിക്കുന്നു, പുറമെയുള്ളത് കലിയുഗമാണ്. മധുബൻ ഇതിൽ വിശേഷപ്പെട്ടതാണ്,
ഇതാണ് സംഗമം അതുകൊണ്ടാണ് മധുബന് മഹിമയുള്ളത്. ഇവിടെ ഈ മുരളിയുടെ മാത്രം സ്മരണ
നടത്തണം. എന്താണോ കേൾക്കുന്നത് അത് ആവർത്തിക്കൂ വിചാര സാഗര മഥനം നടത്തൂ.
എത്രത്തോളം സമയം ലഭിക്കുന്നോ ചിത്രങ്ങളുടെ മുന്നിൽ പോയിരിക്കൂ. ഈ ചിത്രങ്ങളെ
കണ്ടുകൊണ്ടും പഠിച്ചുകൊണ്ടുമിരിക്കൂ. മറ്റുള്ളവരെയും കൊണ്ട് വരുന്ന ബ്രാഹ്മണിമാർ
ആരെല്ലാമാണോ അവരിൽ വളരെയധികം ഉത്തരവാദിത്ത്വമുണ്ട്. വളരെ ജാഗ്രതയുണ്ടായിരിക്കണം.
ഏതുപോലെയാണോ ഒരു ടീച്ചർക്ക് ജാഗ്രത ഉണ്ടായിരിക്കുന്നത് - അഥവാ നമ്മുടെ സ്കൂളിലെ
വിജയം കുറയുകയാണെങ്കിൽ മാനം പോകും. സ്കൂളിൽ നിന്ന് വളരെ പേർ വിജയിക്കുകയാണെങ്കിൽ
ആ ടീച്ചർ നല്ലതാണെന്ന് അംഗീകരിക്കുന്നു. ബ്രാഹ്മണിമാർക്ക് വിദ്യാർത്ഥികളുടെ മേൽ
ശ്രദ്ധ വേണം. ഇവിടെ നിങ്ങൾ സംഗമത്തിൽ വന്നത് പോലെയാണ്, ഇവിടെ നേരിട്ട് ബാബ
കേൾപ്പിക്കുകയാണ്. ഇവിടുത്തെ പ്രഭാവം വളരെ നല്ലതാണ്. അഥവാ ഇവിടെ
വീട്ടുകാര്യങ്ങളും ജോലിയുമെല്ലാം ഓർമ്മ വരികയാണെങ്കിൽ ബാബ മനസ്സിലാക്കും ഇവർ
സാധാരണ പ്രജയാകും. വന്നിരുന്നത് രാജാവാകുന്നതിന് വേണ്ടിയാണ് പക്ഷേ..... അല്ല
എങ്കിൽ.... കുട്ടികൾക്ക് ഉള്ളിൽ വളരെയധികം സന്തോഷമുണ്ടായിരിക്കണം. ചിത്രവും
നിങ്ങളെ വളരെയധികം സഹായിക്കുന്നു. ലോകർ അഷ്ടദേവതകളുടെയും ഗുരുക്കൻമാരുടെയും
ചിത്രങ്ങൾ വീട്ടിൽ വെയ്ക്കാറുണ്ട്, ഓർമ്മിക്കുന്നതിനായി. എന്നാൽ അവരെ
ഓർമ്മിക്കുന്നതിലൂടെ ഒന്നും തന്നെ ലഭിക്കുന്നില്ല. ഭക്തി മാർഗ്ഗത്തിൽ എല്ലാം
ചെയ്തിട്ടും, താഴേക്ക് തന്നെ ഇറങ്ങുകയാണ് ചെയ്തത്. നിങ്ങൾ കുട്ടികൾക്ക്
ഉന്നതിയിലേക്ക് പോകുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം. വീട്ടിൽ ശിവബാബയുടെ ചിത്രം
വെയ്ക്കുകയാണെങ്കിൽ എപ്പോഴും ഓർമ്മ വന്നുകൊണ്ടിരിക്കും. ആദ്യം നിങ്ങൾ ഹനുമാനെയും,
കൃഷ്ണനെയും, രാമനെയും ഓർമ്മിച്ചിരുന്നു. ഇപ്പോൾ ശിവബാബ മുഖദാവിൽ വന്ന് പറയുന്നു
എന്നെ ഓർമ്മിക്കൂ. ത്രിമൂർത്തിയുടെ ചിത്രം വളരെ നല്ലതാണ്, ഈ ചിത്രം സദാ
പോക്കറ്റിൽ വെയ്ക്കൂ. ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്
കുകയാണെങ്കിൽ
ഓർമ്മയുണ്ടായിരിക്കും. ബ്രഹ്മാബാബ ഭക്തനായിരുന്നപ്പോൾ ലക്ഷ്മീ-നാരായണന്റെ ചിത്രം
പോക്കറ്റിൽ വെച്ചിരുന്നു. ഇരിപ്പിടത്തിന് താഴെ കൂടെ തന്നെ വെച്ചിരുന്നു, എന്നാൽ
അതിലൂടെ യാതൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ബാബയിൽ നിന്ന് വളരെയധികം പ്രാപ്തി
ഉണ്ടായിക്കൊണ്ടിരിക്കുന്നു, ബാബയെ മാത്രം ഓർമ്മിക്കണം, ഇതിൽ മായ ഏറ്റുമുട്ടും.
ജ്ഞാനം വളരെ പേർ കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്, ഇതിൽ സമർത്ഥരാണ്,
84 ന്റെ ചക്രം മറന്നുപോകുന്നു എന്ന് പറയില്ല. ഇവിടെ കഴിയുന്നവർ കൂടുതൽ
ഓർമ്മിക്കുന്നുണ്ട് അങ്ങനെയുമില്ല. ഇവിടെ കഴിഞ്ഞുകൊണ്ടും പലരും മറ്റുപലതും
ഓർമ്മിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഏതു ബാബയിലൂടെയാണോ നമ്മൾ വെളുക്കാനായി
വന്നിരിക്കുന്നത് ആ ബാബയെ അറിയുകയേ ഇല്ല. വളരെയധികം മായയുടെ നിഴൽ ബാധിക്കുന്നു.
അടിസ്ഥാന കാര്യം ഓർമ്മയുടേതാണ്. ബാബയ്ക്കറിയാം വളരെ നല്ല-നല്ല കുട്ടികൾ പോലും
ഓർമ്മയിലിരിക്കുന്നില്ല. ഓർമ്മയിലിരിക്കുന്നതിലൂടെ മാത്രമാണ് ദേഹ-അഭിമാനം
കുറയുന്നത്, വളരെ മധുരമാകുന്നതും. ദേഹ-അഭിമാനമുള്ളതു കാരണം മധുരമാകുന്നില്ല,
മോശമായിക്കൊണ്ടിരി
ക്കുന്നു. ബാബ എല്ലാവരെക്കുറിച്ചുമല്ല പറയുന്നത്. ചില
സത്പുത്രരുമുണ്ട്, സത്പുത്രരെന്ന് അവരെയാണ് മനസ്സിലാക്കുന്നത് ആരാണോ
യോഗത്തിലിരിക്കുന്നത്. അവരിൽ നിന്ന് യാതൊരു തലതിരിഞ്ഞ കാര്യവും ഉണ്ടാകുകയില്ല.
മിത്ര-സംബന്ധികളെല്ലാവരെയും മറക്കും. നമ്മൾ വസ്ത്രമില്ലാതെ(അശരീരി)യാണ് വന്നത്,
ഇപ്പോൾ അശരീരിയായി വീട്ടിലേക്ക് പോകണം. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
ജ്ഞാനത്തിന്റെ മൂന്നാം നേത്രം ലഭിച്ചിട്ടുണ്ട് അതിലൂടെ നിങ്ങൾ നിങ്ങളുടെ വീടിനെ
അറിയുന്നു, രാജധാനിയെയും അറിയുന്നു. മനുഷ്യർ കാണിക്കുന്നതു പോലെ ശിവബാബ ഒരു
കറുത്ത ശിവലിംഗമല്ലെന്നും നിങ്ങൾക്കറിയാം. ബാബ ബിന്ദു സമാനനാണ്. ഇതും
നമ്മൾക്കറിയാം. ഇപ്പോൾ നമ്മൾ വീട്ടിലേക്ക് പോകും, അവിടെ നമ്മൾ ശരീരമില്ലാതെ
വസിക്കുന്നു. ഇപ്പോൾ നമുക്ക് അശരീരിയാകണം. സ്വയം ആത്മാവെന്ന് മനസ്സിലാക്കി
പതിത-പാവനനായ ബാബയെ ഓർമ്മിക്കണം. ആത്മാവ് അവിനാശിയാണെന്ന കാര്യവും മനസ്സിലാക്കി
തരികയാണ്. അതിൽ 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്, അതിന്
അവസാനമുണ്ടാകുകയില്ല. അൽപ സമയം മുക്തിധാമത്തിലേക്ക് പോയതിന് ശേഷം വീണ്ടും
പാർട്ടിലേക്ക് വരണം. നിങ്ങൾ ആൾറൗണ്ട് പാർട്ടഭിനയിക്കുന്നു, ഇത് സദാ
ഓർമ്മയുണ്ടായിരിക്കണം. ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകണം. ബാബയെ
ഓർമ്മിക്കുന്നതിലൂടെ നമ്മൾ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമാകും. ഇവിടെ
ജോലി-വേലകളെക്കുറിച്ച് ഓർമ്മിക്കരുത്. ഇവിടെ നിങ്ങൾ പൂർണ്ണമായും സംഗമയുഗത്തിലാണ്.
ഇപ്പോൾ നിങ്ങൾ തോണിയിൽ ഇരിക്കുകയാണ്. ചിലർ ഇടയിൽ വെച്ച് ഇറങ്ങിപോയി മുങ്ങി
മരിക്കുന്നു. ഇതിനെക്കുറിച്ചും ശാസ്ത്രത്തിൽ ഒരു കഥയുണ്ട്. ഇപ്പോൾ നിങ്ങൾക്കറിയാം
നമ്മൾ അക്കരയിലേക്ക് പൊയ്ക്കൊണ്ടിരിക്കു
കയാണ്, തോണിക്കാരൻ ശിവബാബയാണ്. കൃഷ്ണനെ
തോണിക്കാരനെന്നോ പൂന്തോട്ടക്കാരനെന്നോ പറയില്ല. ശിവഭഗവാനുവാചയാണ്. പതിത-പാവനൻ
ശിവബാബയാണ്. കൃഷ്ണനിലേക്ക് ബുദ്ധിപോകുക സാധ്യമല്ല. മനുഷ്യരുടെ ബുദ്ധിയാണെങ്കിൽ
അലഞ്ഞുകൊണ്ടിരിക്കുന്നു, ബാബ വന്ന് അലച്ചിലിൽ നിന്ന് മുക്തമാക്കുന്നു. കേവലം
പറയുന്നു സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ അപ്പോൾ മാത്രമാണ്
സ്വർഗ്ഗത്തിന്റെ അധികാരിയാകുന്നത്. ഈ കാര്യങ്ങൾ മറന്ന് പോകരുത്. ഇവിടെ നിന്ന്
നിങ്ങൾ വളരെ റിഫ്രഷായി പോകുന്നു. പിന്നീട് അനുഭവവും കേൾപ്പിക്കുന്നുണ്ട്, ബാബാ,
ഞങ്ങൾ വീണ്ടും പഴയതുപോലെയാകുന്നു. മിത്ര-സംബന്ധികളുടെ മുഖം കാണുമ്പോൾ
മോഹിതരാകുന്നു. നിങ്ങൾ കുട്ടികൾ പ്രിയതമകളാണ്, എല്ലാം ചെയ്തുകൊണ്ടും പ്രിയതമനെ
ഓർമ്മിക്കൂ എങ്കിൽ ഉയർന്ന പദവി നേടാം. അഥവാ ഇപ്പോൾ പുരുഷാർത്ഥം
ചെയ്യുന്നില്ലെങ്കിൽ സിംഗിൾ കിരീടം പോലും ലഭിക്കുകയില്ല. ഇവിടെ കുട്ടികൾ എപ്പോൾ
വരുന്നോ അപ്പോൾ സമയം പാഴാക്കരുത്. ഇവിടെ നിങ്ങൾക്ക് മറ്റൊരു കാര്യവും
തന്നെയില്ല. ദിൽവാഡാ ക്ഷേത്രം കേവലം നിങ്ങളുടെ ഓർമ്മചിഹ്നമാണ്, അത് പോയി
നിങ്ങൾക്ക് കാണാം. മുകളിൽ വൈകുണ്ഠമുണ്ട്. നിങ്ങളുടെ വൃക്ഷവും വളരെ വ്യക്തമാണ്.
താഴെ രാജയോഗത്തിലിരിക്കുന്നു, മുകളിൽ രാജധാനി നിൽക്കുന്നു. മുൻപത്തേത് പോലെ
തന്നെ ദിൽവാഡാ ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങൾക്കറിയാം ശിവബാബ വീണ്ടും
നമുക്ക് ജ്ഞാനം നൽകി സ്വർഗ്ഗത്തിന്റെ അധികാരിയാക്കി കൊണ്ടിരിക്കുകയാണ്. ഈ
കലിയുഗത്തിന്റെ വിനാശമുണ്ടാകണം. ഈ ആദിദേവനും, ആദിനാഥനും ആരാണ്. നിങ്ങൾ
എല്ലാവരുടെയും കർത്തവ്യങ്ങളെ അറിയുന്നില്ലേ. ഈ സമയത്തെ ചർച്ച പിന്നീട് ഭക്തി
മാർഗ്ഗത്തിൽ നടക്കുന്നു. ഉത്സവങ്ങളും, വ്രതങ്ങളും എല്ലാം ഈ സമയത്തേതാണ്.
സത്യമായ വ്രതം മൻമനാഭവയാണ്. ബാക്കി ജലപാനം നടത്താതിരിക്കുക, ഭക്ഷണം
കഴിക്കാതിരിക്കുക ഇതൊന്നും വ്രതമല്ല. ഈ സമയം ലോകത്തിൽ മായയുടെ ഷോ കൂടുതലാണ്.
മുൻപ് ഈ വൈദ്യുതിയോ, ഗ്യാസോ ഒന്നും തന്നെ ഇല്ലായിരുന്നു പിന്നീട് വന്നതാണ്. 100
വർഷമായിരിക്കും, ഇതിൽ മനുഷ്യർ കുടുങ്ങിക്കിടക്കുന്നു. പറയുന്നു ഞങ്ങൾക്ക് ഇവിടെ
തന്നെ സ്വർഗ്ഗമാണ്. മായയുടെ ശക്തി ഇത്രയുമുണ്ട് അതുകാരണം തീരെ ബാബയെ
ഓർമ്മിക്കുന്നില്ല, പറയുന്നു നിങ്ങൾ വന്ന് കണ്ട് നോക്കൂ - ഞങ്ങൾ സ്വർഗ്ഗത്തിലേതു
പോലെയാണ് കഴിയുന്നത്. എന്നാൽ സ്വർഗ്ഗത്തിന് മുന്നിൽ ഇതൊന്നുമേയല്ല. സ്വർഗ്ഗം
എവിടെ, നരകം എവിടെ. സ്വർഗ്ഗത്തിലെ ഒരു വസ്തുപോലും ഇവിടെ ഉണ്ടായിരിക്കില്ല. അവിടെ
ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. പശുക്കൾ പോലും ഫസ്റ്റ്ക്ലാസ്സായിരിക്കും.
നിങ്ങൾ ഫസ്റ്റ്ക്ളാസ്സാകുമ്പോൾ നിങ്ങളുടെ ഗൃഹോപകരണങ്ങളും, ഭക്ഷണ-പാനീയവും എല്ലാം
ഫസ്റ്റ്ക്ലാസ്സാകുന്നു. സൂക്ഷ്മവതനത്തിൽ ഫലങ്ങളെല്ലാം കണ്ട് വരാറില്ലേ. പേര്
തന്നെ പഴച്ചാറെന്നാണ്. സ്വർഗ്ഗമെവിടെയാണെന്നത് പോലും ലോകത്തിലുള്ളവർക്
കറിയില്ല.
അവിടെ എല്ലാം തന്നെ സതോ പ്രധാനമായിരിക്കും. ഈ മണ്ണ് അവിടെ ഉണ്ടായിരിക്കില്ല.
ദുഃഖത്തിന്റെ ഒരു കാര്യവും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ബാബ നമ്മളെ
സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്നതിനാണ് ഈ പഠിത്തം
പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നതെന്ന ആ ലഹരി കുട്ടികൾക്ക് യഥാർത്ഥത്തിൽ ഉയരുന്നില്ല.
ചിത്രം എത്ര വ്യക്തമാണ്. ചിത്രമുണ്ടാക്കുന്നതിൽ സമയമെടുക്കുന്നു. ബാബ സേവനാർത്ഥം
എല്ലാം ഉണ്ടാക്കിച്ചുകൊണ്ടേ
യിരിക്കുന്നു. എന്നാൽ ചിലരാണെങ്കിൽ തന്റെ ജോലി
കാര്യങ്ങളിൽ ഇത്രയും കുടുങ്ങിയിരിക്കുന്നു, ബാബയെ ഓർമ്മിക്കുക പോലും
ചെയ്യുന്നില്ല. പ്രദർശിനിയിലെ ചിത്രങ്ങളുടെ മാഗസിനും ഉണ്ട്, അതും വായിക്കണം.
ഗീത കേൾപ്പിക്കുന്ന ആളുകൾ, അവർ എവിടെ പോകുകയാണെങ്കിലും ഗീത തീർച്ചയായും വായിക്കും.
ഇപ്പോൾ നിങ്ങൾക്ക് സത്യമായ ഗീത ചിത്രസഹിതം ലഭിച്ചിരിക്കുന്നു. ഇപ്പോൾ നല്ല
രീതിയിൽ പരിശ്രമിക്കണം. അല്ലെങ്കിൽ ഉയർന്ന പദവി നേടാൻ സാധിക്കില്ല. പിന്നീട്
സാക്ഷാത്ക്കാരമുണ്ടാകു
മ്പോൾ അയ്യോ എന്ന് നിലവിളിക്കേണ്ടി വരും. പരീക്ഷ
പൂർത്തിയായാൽ പിന്നീട് അടുത്ത ക്ലാസ്സിൽ നമ്പറനുസരിച്ച് ഇരിക്കുന്നു. ഇവിടെയും
എപ്പോൾ സാക്ഷാത്ക്കാരമുണ്ടാകുന്നോ അപ്പോൾ നമ്പറനുസരിച്ച് രുദ്രമാലയിലേക്കും
വിഷ്ണുമാലയിലേക്കും പോകും. സ്കൂളിൽ ചില കുട്ടികൾ തോൽക്കുകയാണെങ്കിൽ എത്രയാണ്
ദുഃഖിക്കുന്നത്. നിങ്ങളുടേത് കൽപ കൽപാന്തരത്തെ കളിയാണ്.
ചില കുട്ടികൾ മാഗസിൻ പൂർണ്ണമായും പഠിക്കുന്നില്ല. കുട്ടികൾക്ക് മാഗസിൻ പഠിച്ച്
സേവനം ചെയ്യണം. എഴുതാറുണ്ട് ബാബാ ഇന്ന ആളെ മാറ്റി തരൂ. നല്ല ബ്രാഹ്മണിയെ അയക്കൂ.
ചിലർക്ക് ബ്രാഹ്മണിയോട് ഇത്രയും സ്നേഹമുണ്ടാകുന്നു, ബ്രാഹ്മണി മാറുന്നതിലൂടെ
കൊഴിഞ്ഞു പോകുന്നു. പിന്നീട് സെന്ററിൽ വരുന്നത് തന്നെ നിർത്തുന്നു. എന്തെങ്കിലും
തലതിരിഞ്ഞ കാര്യമുണ്ടാകുകയാണെങ്കിൽ സത്യതയോടെ പെട്ടെന്ന് തന്നെ ബാബയ്ക്കെഴുതണം
എങ്കിൽ പാപത്തിന്റെ പ്രഭാവം കുറയും. അല്ലെങ്കിൽ വളർന്നുകൊണ്ടിരിക്കും. ബാബ
നന്നാകുന്നതിന് വേണ്ടി പറയുകയാണ് എന്നാൽ ആർക്കെങ്കിലും നന്നാകേണ്ട
എന്നുതന്നെയാണെങ്കിൽ പാപകർമ്മം ചെയ്യുന്നതും ഉപേക്ഷിക്കുന്നില്ല.
ഭാഗ്യത്തിലില്ലെങ്കിൽ ബാബയ്ക്ക് സത്യമായ വാർത്തയും നൽകില്ല. ബാബയുടെ അടുത്ത്
റിപ്പോർട്ട് വരുന്നതിലൂടെ നന്നാകുന്നതിനുള്ള പരിശ്രമം ചെയ്യും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അശരീരിയാകുന്നതിനുള്ള പൂർണ്ണ പുരുഷാർത്ഥം ചെയ്യണം. തല കീഴായ ഒരു കാര്യവും
ചെയ്യരുത്. വളരെ മധുരമാകണം. ഒരു കാര്യത്തിലും പരസ്പരം പിണങ്ങരുത്.
2) മുരളിയുടെ സ്മരണ
നടത്തണം. എന്താണോ കേൾക്കുന്നത് അതിൽ വിചാര സാഗര മഥനം നടത്തണം. മൻമനാഭവയുടെ
വ്രതമെടുക്കണം.
വരദാനം :-
സദാ
ദേഹാഭിമാനം അഥവാ ദേഹത്തിന്റെ ദുർഗന്ധത്തിൽ നിന്ന് ദൂരെ കഴിയുന്ന
ഇന്ദ്രപ്രസ്ഥനിവാസിയായി ഭവിക്കട്ടെ.
പറയാറുണ്ട്
ഇന്ദ്രപ്രസ്ഥത്തിൽ അപ്സരസുകൾക്കല്ലാതെ ഒരു മനുഷ്യർക്കും വസിക്കാനാവില്ല. മനുഷ്യർ
അർഥം ആരാണോ അവനവനെ ആത്മാവെന്നു മനസിലാക്കാതെ ദേഹമെന്നു കരുതുന്നത്. അപ്പോൾ
ദേഹാഭിമാനവും ദേഹത്തിന്റെ പഴയ ലോകവും പഴയ സംബന്ധങ്ങളിലും നിന്ന് സദാ മുകളിൽ
പറന്നുകൊണ്ടിരിക്കുന്നു. അൽപം പോലും മാനുഷികതയുടെ ദുർഗന്ധം ഉണ്ടാകരുത്.
ദേഹീഅഭിമാനിസ്ഥിതിയിൽ കഴിയൂ, ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ചിറകുകൾ
ശക്തമായിരിക്കട്ടെ അപ്പോൾ പറയും ഇന്ദ്രപ്രസ്ഥനിവാസി.
സ്ലോഗന് :-
തന്റെ ശരീരം,
മനസ്, ധനത്തെ സഫലമാക്കുന്നവർ അഥവാ സർവ ഖജനാക്കളെയും വർധിപ്പിക്കുന്നവർ തന്നെയാണ്
വിവേകശാലി.
അവ്യക്തസൂചനകൾ-
ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു
സമ്പൂർണ യഥാക്രമം
ആയിരിക്കും. മാലയിൽ 108 മണികളുണ്ട്, അതിലെ ഒന്നാം നമ്പർ മണിയും 108ാമത്തെ മണിയും
രണ്ടിനെയും സമ്പൂർണം, വിജയിരത്നം എന്നു പറയും. വിജയീരത്നം അർഥം തന്റെ
നമ്പറനുസരിച്ച് സമ്പൂർണ പ്രാപ്തമാക്കി, അവർക്കായി മുഴുവൻ ഡ്രാമയ്ക്കുള്ളിിലും
അതാണ് സമ്പൂർണതയുടെ ഫസ്റ്റ് സ്റ്റേജ്.