13.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബയുടെ ശ്രീമതത്തിന് ആദരവ് കൊടുക്കുക അർത്ഥം മുരളി ഒരിക്കലും മുടക്കാതിരിക്കുക, ഓരോ ആജ്ഞയും പാലിക്കുക.

ചോദ്യം :-
നിങ്ങൾ കുട്ടികളോട് ആരെങ്കിലും സുഖമാണോ എന്ന് ചോദിക്കുകയാണെങ്കിൽ നിങ്ങൾ എന്ത് മറുപടി ഉറപ്പോടെ കൊടുക്കണം?

ഉത്തരം :-
പറയൂ - ചിന്തയുണ്ടായിരുന്നു, ദൂരെ ബ്രഹ്മത്തിലിരിക്കുന്നയാ
ളിനെക്കുറിച്ച്, ആ ബാബയെ ലഭിച്ചുകഴിഞ്ഞു, ബാക്കി എന്ത് വേണം. നേടേണ്ടത് നേടിക്കഴിഞ്ഞു....... നിങ്ങൾ ഈശ്വരീയ സന്താനങ്ങൾക്ക് ഒരു കാര്യത്തിലും ചിന്തയുണ്ടായിരിക്കില്ല. നിങ്ങളെ ബാബ തന്റെതാക്കി മാറ്റി, നിങ്ങളിൽ കീരീടം വെച്ചു തന്നു പിന്നെ ഏത് കാര്യത്തിനാണ് ചിന്ത.

ഓംശാന്തി.  
ബാബ മനസ്സിലാക്കി തന്നിരിക്കുന്നു കുട്ടികളുടെ ബുദ്ധിയിൽ തീർച്ചയായും ഉണ്ടാകും ബാബ - അച്ഛനുമാണ്, ടീച്ചറുമാണ്, സുപ്രീം ഗുരുവുമാണ്, ഈ ഓർമ്മ തീർച്ചയായും ഉണ്ടായിരിക്കും. ഈ ഓർമ്മ ഒരിക്കലും ആർക്കും പഠിപ്പിച്ചു തരാനും സാധിക്കില്ല. ബാബ തന്നെയാണ് കല്പ-കല്പം വന്ന് പഠിപ്പിക്കുന്നത്. ബാബ തന്നെയാണ് ജ്ഞാന സാഗരൻ പതിത പാവനനും. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. ഇത് ഇപ്പോൾ മനസ്സിലായി, എപ്പോഴാണോ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചത്. കുട്ടികൾ മനസ്സിലാക്കിയിട്ടുണ്ടാ
യിരിക്കുമെങ്കിലും ബാബയെ തന്നെ മറന്നു പോയിരിക്കുന്നു അപ്പോൾ പിന്നെ ടീച്ചറിനെയും ഗുരുവിനെയും എങ്ങനെ ഓർമ്മ വരും. മായ വളരെ പ്രബലമാണ്, മൂന്ന് രൂപത്തിലും മഹിമയുണ്ടായിട്ടു പോലും മൂന്നിനെയും മറപ്പിക്കുന്നു, ഇത്രയും സർവ്വശക്തിവാനാണ്. കുട്ടികളും എഴുതുന്നു, ബാബാ ഞങ്ങൾ മറന്നു പോകുന്നു. മായ അത്രയ്ക്ക് പ്രബലമാണ്. ഡ്രാമയനുസരിച്ച് വളരെ സഹജമാണ്. കുട്ടികൾ മനസ്സിലാക്കുന്നു ഇങ്ങനെ ഒരിക്കലും ആരും ഉണ്ടാവുക സാധ്യമല്ല. അതേ ബാബ ടീച്ചർ, സദ്ഗുരുവാണ് - സത്യം-സത്യം, ഇതിൽ കേട്ടുകേൾവിയുടെയൊന്നും ഒരു കാര്യവുമില്ല. ഉള്ള് കൊണ്ട് മനസ്സിലാക്കണമല്ലോ! പക്ഷെ മായ മറപ്പിക്കുന്നു. പറയുന്നു ഞാൻ തോറ്റുപോകുന്നു, അപ്പോൾ ഓരോ ചുവടിലും എങ്ങനെ താമരയുണ്ടാകും! ദേവതകൾക്ക് തന്നെയാണ് താമരയുടെ അടയാളം കാണിച്ചിരിക്കുന്നത്. എല്ലാവർക്കും നൽകാൻ സാധിക്കില്ല. ഈശ്വരന്റെ പഠിപ്പാണിത്, മനുഷ്യന്റെയല്ല. ഒരിക്കലും ഈ പഠിപ്പ് മനുഷ്യന്റെതാവാൻ സാധ്യമല്ല. ദേവതകളുടെ മഹിമ ചെയ്യുന്നുണ്ടാവും പക്ഷെ എന്നാലും ഉയർന്നതിലും ഉയർന്നത് ഒരേയൊരു ബാബയാണ്. ബാക്കി ദേവതകളുടെ മഹിമയെന്താണ്, ഇന്ന് ഭിക്ഷക്കാരൻ നാളെ രാജാവ്. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കു
കയാണ് ഇങ്ങനെ(ലക്ഷ്മീ നാരായണൻ) ആകുന്നതിനുവേണ്ടി. അറിയാം ഈ പുരുഷാർത്ഥത്തിൽ വളരെ പേർ തോറ്റു പോകുന്നു. പഠിക്കുന്നതും പിന്നെ ഇവരാണ് കല്പം മുമ്പ് പാസായിരുന്നവർ. വാസ്തവത്തിൽ ജ്ഞാനം വളരെ സഹജമാണ് പക്ഷെ മായ മറപ്പിക്കുന്നു. ബാബ പറയുകയാണ് തന്റെ ചാർട്ട് എഴുതൂ പക്ഷെ എഴുതുന്നില്ല. എത്രത്തോളം ഇരുന്ന് എഴുതും. അഥവാ എഴുതുകയാണെങ്കിൽ പരിശോധിക്കും - രണ്ട് മണിക്കൂർ ഓർമ്മയിലിരുന്നോ? പിന്നീട് ഇതും അവർക്ക് മനസ്സിലാക്കാൻ പറ്റുന്നു, ആരൊക്കെ ബാബയുടെ ശ്രീമതം കാര്യത്തിൽ ഉപയോഗിക്കുന്നുവെന്ന്. ബാബയാണെങ്കിൽ മനസ്സിലാക്കും ഈ പാവത്തിന് ലജ്ജ വരുന്നുണ്ടാകും. ഇല്ലായെങ്കിൽ ശ്രീമതത്തെ പ്രയോഗത്തിൽ കൊണ്ടു വരണം. പക്ഷെ രണ്ട് ശതമാനം ബുദ്ധിമുട്ടി ചാർട്ട് എഴുതുന്നു. കുട്ടികൾക്ക് ശ്രീമതത്തിനോട് ഇത്രയും ആദരവില്ല. മുരളി ലഭിച്ചിട്ടു പോലും പഠിക്കുന്നില്ല. ഹൃദയത്തിൽ തീർച്ചയായും ഉണ്ടാകും - ബാബ പറയുന്നതെല്ലാം സത്യമാണ്, നമ്മൾ മുരളി തന്നെ പഠിക്കുന്നില്ലായെങ്കിൽ ബാക്കി മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുമോ?

(ഓർമ്മയുടെ യാത്ര) ഓം ശാന്തി. ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു, ഇതാണെങ്കിൽ കുട്ടികൾ മനസ്സിലാക്കുന്നു നമ്മൾ ആത്മാവാണ്, നമ്മേ പരംപിതാ പരമാത്മാവ് പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. വേറെ എന്താണ് പറയുന്നത്? എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. ഇതിൽ ബാബയും വന്നു, പഠിപ്പും പഠിപ്പിക്കുന്നയാളും വന്നു കഴിഞ്ഞു. സദ്ഗതി ദാതാവും വന്നു കഴിഞ്ഞു. കുറച്ച് വാക്കുകളിൽ മുഴുവൻ ജ്ഞാനവും വന്നു ചേരുന്നു. ഇവിടെ നിങ്ങൾ വന്നിരിക്കുന്നത് തന്നെ ഇതിനെ റിവൈസ് ചെയ്യുന്നതിന് വേണ്ടിയാണ്. ബാബയും ഇത് തന്നെയാണ് മനസ്സിലാക്കി തരുന്നത് എന്തുകൊണ്ടെന്നാൽ നിങ്ങൾ സ്വയം പറയുകയാണ് ഞങ്ങൾ മറന്നു പോയിരിക്കുന്നു അതുകൊണ്ട് റിവൈസ് ചെയ്യുന്നതിന് ഇവിടെ വന്നിരിക്കുകയാണ്. ചിലർ ഇവിടെ ഇരുന്നിട്ട് പോലും റിവൈസ് ചെയ്യുന്നില്ല. ഭാഗ്യത്തിലില്ല. പുരുഷാർത്ഥമാണെങ്കിൽ ബാബ ചെയ്യിക്കുകയാണ്. പുരുഷാർത്ഥം ചെയ്യിക്കുന്നത് ഒരു ബാബ തന്നെയാണ്. ഇതിൽ ആർക്കും വിശേഷ പരിഗണന കൊടുക്കാൻ സാധിക്കില്ല. സ്പെഷ്യൽ ക്ലാസ്സുമില്ല. ആ പഠിപ്പിൽ സ്പെഷ്യലായി പഠിക്കുന്നതിനുവേണ്ടി ടീച്ചറിനെ വെക്കുന്നു. ഇവിടെയാണെങ്കിൽ ഭാഗ്യം ഉണ്ടാക്കുന്നതിനുവേണ്ടി എല്ലാവരെയും പഠിപ്പിക്കുന്നു. ഓരോരുത്തരെയും ഒറ്റയ്ക്ക് ഏതുവരെ പഠിപ്പിക്കും. എത്രയധികം കുട്ടികളാണ്. ആ പഠിപ്പിൽ ഏതെങ്കിലും ഉന്നതനായ വ്യക്തിയുടെ കുട്ടികളുണ്ടെങ്കിൽ അവരെ സ്പെഷ്യലായി പഠിപ്പിക്കുന്നു. ടീച്ചർക്കറിയാം ഈ കുട്ടിക്ക് ബുദ്ധി കുറവാണ് അതുകൊണ്ട് അവനെ സ്കോളർഷിപ്പിന് യോഗ്യനാക്കി മാറ്റണം. ഈ ബാബ അങ്ങനെ ചെയ്യുന്നില്ല ബാബയാണെങ്കിൽ ഏകരസമായി എല്ലാവരെയും പഠിപ്പിക്കുന്നു. അവിടെ ടീച്ചർ കൂടുതൽ പ്രയത്നം ചെയ്യിക്കുന്നു. ഇവിടെയാണെങ്കിൽ ആരേയും ഒറ്റക്ക് എക്സ്ട്രാ പ്രയത്നം ചെയ്യിക്കുന്നില്ല. എക്സ്ട്രാ പ്രയത്നം ചെയ്യുന്നു അർത്ഥം മാസ്റ്റർ കുറച്ച് കൃപ ചെയ്യുന്നു. അവരാണെങ്കിൽ പൈസ വാങ്ങുന്നു, പ്രത്യേകം സമയം നൽകി പഠിപ്പിക്കുന്നു അതിലൂടെ അവർ കൂടുതൽ പഠിച്ച് സമർത്ഥനാകുന്നു. ഇവിടെയാണെങ്കിൽ കൂടുതൽ ഒന്നും പഠിക്കേണ്ട കാര്യം തന്നെയില്ല. ബാബയുടെ കാര്യം തന്നെ പുതിയതാണ്. ഒരേയൊരു മഹാമന്ത്രം നൽകുന്നു - മൻമനാഭവ. ഓർമ്മയിലൂടെ എന്ത് സംഭവിക്കുന്നു, ഇതാണെങ്കിൽ മനസ്സിലാക്കുന്നു ബാബ തന്നെയാണ് പതിത പാവനൻ. അറിയാം ബാബയെ ഓർമ്മിക്കുന്നതിലൂടെ മാത്രമേ പാവനമായി മാറൂ.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനമുണ്ട്, എത്ര ഓർമ്മിക്കുന്നുവോ അത്രയും പാവനമായി മാറും. കുറച്ച് ഓർമ്മിക്കുകയാണെങ്കിൽ കുറച്ച് പാവനമാകും. ഇത് നിങ്ങൾ കുട്ടികളുടെ പ്രയത്നമനുസരിച്ചാണ്. പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കുന്നതിലൂടെ നമുക്ക് ഇവരെപ്പോലെ (ലക്ഷ്മീ നാരായണൻ) ആകണം. അവരുടെ മഹിമയാണെങ്കിൽ എല്ലാവർക്കും അറിയാം. പറയുന്നുമുണ്ട് അങ്ങ് പുണ്യാത്മാവാണ്, ഞങ്ങൾ പാപാത്മാക്കളാണ്. അനേകം ക്ഷേത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അവിടെ എല്ലാവരും എന്ത് ചെയ്യാനാണ് പോകുന്നത്? ദർശനത്തിലൂടെ ഫലം ഒന്നും തന്നെയുണ്ടാവില്ല. പരസ്പരം നോക്കി പോകുന്നു. അത്രമാത്രം, ദർശനം ചെയ്യാൻ പോകുന്നു. ഇന്നയാൾ യാത്രയ്ക്ക് പോകുന്നു, നമുക്കും പോകാം. ഇതിലൂടെ എന്ത് കിട്ടും? ഒന്നും തന്നെയില്ല. നിങ്ങൾ കുട്ടികളും യാത്രകൾ ചെയ്തിട്ടുണ്ട്. എങ്ങനെയാണോ മറ്റുള്ളവർ ഉത്സവം ആഘോഷിക്കുന്നത്, അതുപോലെ യാത്രയും ഒരു ഉത്സവമാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ നിങ്ങൾ ഓർമ്മയുടെ യാത്രയും ഒരു ഉത്സവമാണെന്ന് മനസ്സിലാക്കൂ. നിങ്ങൾ ഓർമ്മയുടെ യാത്രയിലിരിക്കുകയാണ്. വാക്കും ഒന്നുതന്നെയാണ്, മൻമനാഭവ. നിങ്ങളുടെ ഈ യാത്ര അനാദിയാണ്. അവരും പറയുന്നു - ആ യാത്ര ഞങ്ങൾ അനാദിയായി ചെയ്തു വന്നതാണ്. പക്ഷെ നിങ്ങൾ ഇപ്പോൾ ജ്ഞാനസഹിതം പറയൂ ഞങ്ങൾ കല്പ-കല്പം ഈ യാത്ര ചെയ്യുന്നു. ബാബ തന്നെയാണ് വന്ന് ഈ യാത്ര പഠിപ്പിക്കുന്നത്. അവർ നാലു ധാമവും ഓരോ ജന്മത്തിലും യാത്ര ചെയ്യുന്നു. ഇതാണെങ്കിൽ പരിധിയില്ലാത്ത ബാബ പറയുകയാണ് - എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ പാവനമായി മാറും. ഇങ്ങനെ ആരും ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല യാത്രയിലൂടെ നിങ്ങൾ പാവനമായി മാറും. മനുഷ്യർ യാത്രയ്ക്ക് പോകുമ്പോൾ ആ സമയം പാവനമായിരിക്കുന്നു, ഇന്നത്തെക്കാലത്ത് അവിടെയും മോശമായി മാറിയിരിക്കുകയാണ്, പാവനമായിരിക്കുന്നില്ല. ഈ ആത്മീയ യാത്രയാണെങ്കിൽ ആർക്കും അറിയുകയില്ല. നിങ്ങൾക്ക് ഇപ്പോൾ ബാബ പറഞ്ഞു തന്നു - ഇത് സത്യമായ ഓർമ്മയുടെ യാത്രയാണ്. ആ യാത്രയുടെ ചക്രം കറങ്ങാൻ പോകുന്നു എന്നിട്ടും ഏതു പോലെയാണോ അതുപോലെ തന്നെ ആയി മാറുന്നു. ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. എങ്ങനെയാണോ വാസ്ക്കോഡഗാമ ലോകം ചുറ്റിയത്. ഇതും ചക്രം കറങ്ങലാണല്ലോ. ഗീതവുമുണ്ടല്ലോ - നാലു ഭാഗവും ചുറ്റി കറങ്ങി....... എന്നിട്ടും എപ്പോഴും ദൂരെയാണ്. ഭക്തി മാർഗ്ഗത്തിൽ ഒന്നും ലഭിക്കുകയില്ല. ഭഗവാനെ ആർക്കും ലഭിക്കുന്നില്ല. ഭഗവാനിൽ നിന്ന് ദൂരെ തന്നെയിരിക്കും. ചുറ്റി കറങ്ങി വീണ്ടും വീട്ടിൽ വന്ന് 5 വികാരത്തിൽ കുടുങ്ങുന്നു. ആ എല്ലാ യാത്രകളും അസത്യമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ഇത് പുരുഷോത്തമ സംഗമയുഗമാണ്, എപ്പോഴാണോ ബാബ വരുന്നത്. ഒരു ദിവസം എല്ലാവരും അറിയും ബാബ വന്നു കഴിഞ്ഞു. ഭഗവാനെ അവസാനം ലഭിക്കും, എന്നാൽ എങ്ങനെ? ഇത് ആർക്കും തന്നെ അറിയുകയില്ല. ഇതാണെങ്കിൽ മധുര മധുരമായ കുട്ടികൾക്കറിയാം നമ്മൾ ശ്രീമതത്തിലൂടെ ഈ ഭാരതത്തെ വീണ്ടും സ്വർഗ്ഗമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ തന്നെ പേര് നിങ്ങൾ നേടും. ആ സമയം വേറെ ഒരു ധർമ്മവും ഉണ്ടായിരിക്കില്ല. മുഴുവൻ വിശ്വവും പവിത്രമായി മാറുന്നു. ഇപ്പോഴാണെങ്കിൽ അനേകം ധർമ്മങ്ങളാണ്. ബാബ വന്ന് നിങ്ങൾക്ക് മുഴുവൻ വൃക്ഷത്തിന്റെയും ജ്ഞാനം കേൾപ്പിക്കുന്നു. നിങ്ങൾക്ക് സ്മൃതി ഉണർത്തി തരുന്നു. നിങ്ങൾ തന്നെയായിരുന്നു ദേവതകൾ, പിന്നീട് ക്ഷത്രിയർ, വൈശ്യർ, ശൂദ്രരായത്. ഇപ്പോൾ നിങ്ങൾ തന്നെയാണ് ബ്രാഹ്മണരായി മാറിയതും. ഈ ഹം സോയുടെ അർത്ഥം ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. ഓം അർത്ഥം ഞാൻ ആത്മാവ,് പിന്നീട് നമ്മൾ ആത്മാക്കൾ ഇങ്ങനെ ചക്രം കറങ്ങുന്നു. അവരാണെങ്കിൽ പറയുകയാണ് നമ്മൾ ആത്മാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് ആത്മാവ്. ഹം സോയുടെ യഥാർത്ഥ അർത്ഥം അറിയുന്ന ഒരാൾ പോലുമില്ല. അതിനാൽ ബാബ പറയുന്നു ഏത് മന്ത്രമാണോ തന്നത് അതിനെ എപ്പോഴും ഓർമ്മിക്കണം. ചക്രം ബുദ്ധിയിലില്ലായെങ്കിൽ എങ്ങനെ ചക്രവർത്തീ രാജാവായി മാറും? ഇപ്പോൾ നമ്മൾ ആത്മാവ് ബ്രാഹ്മണനാണ്, പിന്നീട് നമ്മൾ തന്നെ ദേവതയായി മാറും. ഇത് നിങ്ങൾ ആരോട് വേണമെങ്കിലും പോയി ചോദിക്കൂ, ആരും ഉത്തരം പറയില്ല. അവർക്ക് 84 ന്റെ അർത്ഥം പോലും അറിയില്ല. ഭാരതത്തിന്റെ ഉത്ഥാനവും പതനവും പാടപ്പെട്ടിട്ടുള്ളതാണ്. ഇത് ശരിയാണ്. സതോപ്രധാനം, സതോ, രജോ, തമോ, സൂര്യവംശീ, ചന്ദ്രവംശീ, വൈശ്യവംശീ...... ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് എല്ലാം മനസ്സിലായി. ബീജരൂപനായ ബാബയെ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരൻ എന്ന് പറയുന്നത്. ബാബ ഈ ചക്രത്തിൽ വരുന്നില്ല. നമ്മൾ ജീവാത്മാവ് തന്നെയാണ് പരമാത്മാവായി മാറുന്നത് -ഇങ്ങനെയല്ല. ബാബ തനിക്ക് സമാനം നോളേജ് ഫുൾ ആക്കി മാറ്റുകയാണ്. തനിക്കു സമാനം ഗോഡ് ആക്കി മാറ്റുന്നില്ല. ഈ കാര്യങ്ങളെല്ലാം നല്ല രീതിയിൽ മനസ്സിലാക്കണം, അപ്പോൾ ബുദ്ധിയിൽ ചക്രം കറക്കാൻ സാധിക്കുന്നു, അതിന്റെ പേരാണ് സ്വദർശന ചക്രം. നിങ്ങൾക്ക് ബുദ്ധിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു - നമ്മൾ എങ്ങനെയാണ് ഈ 84 ന്റെ ചക്രത്തിൽ വരുന്നത്. ഇതിൽ എല്ലാവരും വന്ന് ചേരുന്നു. സമയവും വരുന്നു, വർണ്ണവും വരുന്നു, വംശാവലിയും വരുന്നു.

ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവും ഉണ്ടാവണം. ജ്ഞാനത്തിലൂടെ തന്നെയാണ് ഉയർന്ന പദവി ലഭിക്കുന്നത്. ജ്ഞാനമുണ്ടെങ്കിൽ മറ്റുള്ളവർക്കും കൊടുക്കും. ഇവിടെ നിങ്ങളോട് ഏതെങ്കിലും ഉത്തരം എഴുതാൻ പറയുന്നില്ല. ആ സ്ക്കൂളിൽ എപ്പോൾ പരീക്ഷ ഉണ്ടാകുമ്പോൾ വിദേശത്ത് നിന്ന് പേപ്പറുകൾ വരുന്നു. വിദേശത്ത് പഠിച്ചുവെങ്കിൽ അവിടെ നിന്ന് തന്നെ റിസൽറ്റും പുറത്ത് വരും. അവരിലും ഏതെങ്കിലും വലിയ എഡ്യൂക്കേഷൻ അതോറിറ്റിയുണെങ്കിൽ അവർ പേപ്പർ പരിശോധന ചെയ്യുന്നു. നിങ്ങളുടെ പേപ്പറിന്റെ പരിശോധന ആര് ചെയ്യും? നിങ്ങൾ സ്വയം തന്നെ ചെയ്യും. സ്വയത്തെ എന്ത് ആഗ്രഹിക്കുന്നുവോ അതാക്കി മാറ്റൂ. പുരുഷാർത്ഥത്തിലൂടെ എന്ത് ആഗ്രഹിക്കുന്നുവോ ആ പദവി ബാബയിൽ നിന്ന് എടുക്കൂ. പ്രദർശിനി മുതലായവയിൽ കുട്ടികൾ ചോദിക്കാറുണ്ടല്ലോ - എന്തായി മാറും? ദേവതയാകുമോ, വക്കീലാവുമോ..... എന്താകും? ബാബയെ എത്ര ഓർമ്മിക്കുന്നുവോ, സേവനം ചെയ്യുന്നുവോ അത്രയും ഫലം ലഭിക്കും. ആരാണോ നല്ല രീതിയിൽ ബാബയെ ഓർമ്മിക്കുന്നത് അവർ മനസ്സിലാക്കുന്നു നമുക്ക് സേവനവും ചെയ്യണം. പ്രജയേയും ഉണ്ടാക്കണമല്ലോ! ഈ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്
കുകയാണ്. അതിനാൽ അതിൽ എല്ലാവരും വേണം. അവിടെ മന്ത്രി ഉണ്ടായിരിക്കില്ല. മന്ത്രിയുടെ ആവശ്യം അവർക്കാണുണ്ടാവുക ആരിലാണോ ശക്തി കുറവാകുന്നത്. നിങ്ങൾക്ക് അവിടെ നിർദ്ദേശത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. ബാബയുടെ അടുത്ത് നിർദ്ദേശം എടുക്കുന്നതിന് വരുന്നു - സ്ഥൂല കാര്യങ്ങളുടെ അഭിപ്രായം എടുക്കുന്നു, പൈസ എന്തു ചെയ്യും? ജോലി എങ്ങനെ ചെയ്യും? ബാബ പറയുന്നു ഈ ലൗകീക കാര്യങ്ങൾ ബാബയുടെ അടുത്ത് കൊണ്ടു വരരുത്. അതെ, എവിടെയെങ്കിലും നൈരാശ്യമുള്ളവരായി മാറാതിരിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ കൗശലം പ്രയോഗിച്ച് പറഞ്ഞു തരുന്നു. ഇതൊന്നും എന്റെ ജോലിയല്ല. എന്റെത് ഈശ്വരീയ ഉത്തരവാദിത്വമാണ് നിങ്ങൾക്ക് വഴി പറഞ്ഞു തരുന്നതിന്റെ. നിങ്ങൾ എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറും? നിങ്ങൾക്ക് ശ്രീമതം ലഭിച്ചിരിക്കുന്നു. ബാക്കിയെല്ലാം ആസൂരീയ മതമാണ്. സത്യയുഗത്തിൽ പറയും ശ്രീമതം. കലിയുഗത്തിൽ ആസൂരീയ മതം. അതാണ് സുഖധാമം. അവിടെ ഇങ്ങനെയും പറയില്ല സുഖമാണോ? ആരോഗ്യം നല്ലതാണോ? ഈ ശബ്ദം അവിടെ ഉണ്ടായിരിക്കുകയേയില്ല. ഇത് ഇവിടെയാണ് ചോദിക്കുന്നത്. ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ? സുഖമാണോ? ഇതിൽ തന്നെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു. അവിടെ ദുഖമേയില്ല, ചോദിക്കാൻ വേണ്ടി. ഇത് തന്നെയാണ് ദുഖത്തിന്റെ ലോകം. വാസ്തവത്തിൽ നിങ്ങളോട് ആർക്കും ചോദിക്കാൻ സാധിക്കില്ല. അഥവാ മായ വീഴ്ത്തുന്നയാളെങ്കിലും ബാബയെ ലഭിച്ചല്ലോ. നിങ്ങൾ പറയും - എന്താ നിങ്ങൾ സുഖ വിവരം ചോദിക്കുകയാണോ. ഞങ്ങൾ ഈശ്വരന്റെ കുട്ടികളാണ്, ഞങ്ങളോട് എന്ത് സുഖ വിവരമാണ് ചോദിക്കാനുള്ളത്. ചിന്തയുണ്ടായിരുന്നു ദൂരെ ബ്രഹ്മത്തിൽ ഇരിക്കുന്ന ബാബയെക്കുറിച്ച്, ആ ബാബയെ ലഭിച്ചു കഴിഞ്ഞു, പിന്നെ എന്തിന്റെയാണ് ചിന്ത! ഇത് സദാ ഓർമ്മയുണ്ടാവണം - നമ്മൾ ആരുടെ കുട്ടികളാണ്! ഈ ജ്ഞാനവും ബുദ്ധിയിലുണ്ട് - എപ്പോൾ നമ്മൾ പാവനമായി മാറുന്നുവോ അപ്പോൾ യുദ്ധം ആരംഭിക്കും. അതിനാൽ എപ്പോൾ ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് സുഖമാണോ? അപ്പോൾ പറയൂ ഞങ്ങൾ സദാ സന്തോഷത്തിലാണ്. രോഗമുണ്ടെങ്കിൽ പോലും ബാബയുടെ ഓർമ്മയിലായിരിക്കും. നിങ്ങൾ സ്വർഗ്ഗത്തിലെക്കാൾ കൂടുതൽ ഇവിടെ സന്തോഷത്തിലാണ്. എപ്പോൾ സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി തരുന്ന ബാബയെ ലഭിച്ചോ, ആ ബാബ നമ്മേ ഇത്രയും യോഗ്യരാക്കി മാറ്റുന്നുവെങ്കിൽ നമ്മൾ എന്ത് ചിന്ത വെയ്ക്കാനാണ്! ഈശ്വരന്റെ കുട്ടികൾക്ക് എന്ത് ചിന്തയാണ്! അവിടെ ദേവതകൾക്കും ചിന്തയില്ല. ദേവതകളുടെ മുകളിലാണ് ഈശ്വരൻ. അതിനാൽ ഈശ്വരന്റെ കുട്ടികൾക്ക് ഒരു ചിന്തയുമുണ്ടാവാൻ സാധിക്കില്ല. ബാബ നമ്മേ പഠിപ്പിക്കുകയാണ്. ബാബ നമ്മുടെ ടീച്ചർ, സദ്ഗുരുവാണ്. ബാബ നമ്മുടെ മുകളിൽ കിരീടം വെച്ചുകൊണ്ടിരിക്കുകയാണ്, നമ്മൾ കിരീടധാരിയായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാം നമുക്കെങ്ങനെയാണ് വിശ്വത്തിന്റെ കിരീടം ലഭിക്കുന്നത്. ബാബ കിരീടം വെയ്ക്കുന്നില്ല. ഇതും നിങ്ങൾക്കറിയാം സത്യയുഗത്തിൽ ബാബ തന്റെ കിരീടം തന്റെ കുട്ടികൾക്ക് വെയ്ക്കുന്നു, അതിനെ ഇംഗ്ലീഷിൽ ക്രൗൺ പ്രിൻസ് എന്ന് പറയുന്നു. ഇവിടെ അച്ഛന്റെ കിരീടം കുട്ടികൾക്ക് ലഭിക്കുന്നതുവരെ കുട്ടികൾക്ക് ഉത്കണ്ഠ ഉണ്ടാകും - അച്ഛൻ മരിക്കുകയാണെങ്കിൽ കിരീടം എന്റെ ശിരസ്സിൽ വരണം. ആശയുണ്ടാകും -രാജകുമാരനിൽ നിന്ന് മഹാരാജാവാകണം. അവിടെയാണെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കില്ല. കുട്ടികൾക്ക് കിരീടം കൊടുത്ത് മാറിനിൽക്കുന്നു, അവിടെ വാനപ്രസ്ഥത്തെക്കുറിച്ചുള്ള സംസാരമേ ഉണ്ടാകില്ല. മക്കൾക്ക് കൊട്ടാരങ്ങളെല്ലാം നിർമ്മിച്ച് കൊടുക്കുന്നു, ആശകളെല്ലാം പൂർത്തീകരിക്കപ്പെടുന്നു. നിങ്ങൾക്ക് അറിയാൻ കഴിയും സത്യയുഗത്തിൽ സുഖം തന്നെ സുഖമാണ്. പ്രായോഗികമായി എല്ലാ സുഖവും അവിടെ പോകുമ്പോഴേ ലഭിക്കൂ. അതെല്ലാം നിങ്ങൾ തന്നെ അറിയും, സ്വർഗ്ഗത്തിൽ എന്തായിരിക്കും? ഒരു ശരീരം ഉപേക്ഷിച്ച് പിന്നീട് എവിടെയ്ക്ക് പോകും? ഇപ്പോൾ നിങ്ങളെ പ്രാക്ടിക്കലായി ബാബ പഠിപ്പിച്ചുകൊണ്ടിരിക്
കുകയാണ്. നിങ്ങൾക്കറിയാം നമ്മൾ സത്യം സത്യമായ സ്വർഗ്ഗത്തിൽ പോകും. അവരാണെങ്കിൽ പറയുന്നു ഞങ്ങൾ സ്വർഗ്ഗത്തിൽ പോകുന്നു, സ്വർഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്ന് അറിയുക പോലുമില്ല. ജന്മ-ജന്മാന്തരം ഈ അജ്ഞാനത്തിന്റെ കാര്യങ്ങൾ കേട്ടുകൊണ്ട് വന്നു, ഇപ്പോൾ ബാബ നിങ്ങൾക്ക് സത്യമായ കാര്യങ്ങൾ കേൾപ്പിക്കുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ സന്തോഷത്തിലിരിക്കുന്നതിന് വേണ്ടി ബാബയുടെ ഓർമ്മയിലിരിക്കണം. പഠിപ്പിലൂടെ തനിക്ക് രാജകിരീടം വെയ്ക്കണം.

2. ശ്രീമതത്തിലൂടെ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം. സദാ ശ്രീമതത്തിന് ആദരവ് കൊടുക്കണം.

വരദാനം :-
ശ്രേഷ്ഠഭാഗ്യത്തിന്റെ സ്മൃതിയിലൂടെ തന്റെ സമർത്ഥസ്വരൂപത്തിൽ കഴിയുന്ന സൂര്യവംശിപദവിയുടെ അധികാരിയായി ഭവിക്കട്ടെ.

ആരാണോ തന്റെ ശ്രേഷ്ഠഭാഗ്യത്തെ സദാ സ്മൃതിയിൽ വെക്കുന്നത് അവർ സമർഥസ്വരൂപത്തിൽ കഴിയുന്നു. അവർക്ക് തന്റെ അനാദി യഥാർഥസ്വരൂപം സ്മൃതിയിലുണ്ടാകുന്നു. ഒരിക്കലും വ്യാജമുഖം ധാരണ ചെയ്യുന്നില്ല. പലപ്പോഴും മായ വ്യാജഗുണത്തിന്റെയും കർത്തവ്യത്തിന്റെയും സ്വരൂപമാക്കി മാറ്റുന്നു. ചിലരെ ക്രോധി. ചിലരെ ലോഭി, ചിലരെ ദു:ഖി, ചിലരെ അശാന്തമാക്കി മാറ്റുന്നു- എന്നാൽ യഥാർഥ സ്വരൂപം ഈ കാര്യങ്ങളിൽ നിന്നെല്ലാം ഉപരിയാണ്. ഏതു കുട്ടികളാണോ തന്റെ യഥാർഥ സ്വരൂപത്തിൽ സ്ഥിതി ചെയ്യുന്നത് അവർ സൂര്യവംശി പദവിയുടെ അധികാരിയായി മാറുന്നു.

സ്ലോഗന് :-
സർവർക്കും മേൽ ദയ കാണിക്കുന്നവരാകൂ എങ്കിൽ അഹങ്കാരവും തെറ്റിദ്ധാരണയും സമാപ്തമാകും

അവ്യക്തസൂചനകൾ- ഈ അവ്യക്തമാസത്തിൽ ബന്ധനമുക്തമായി മുക്തജീവിതസ്ഥിതിയുടെ അനുഭവം ചെയ്യൂ

താങ്കളുടെ രചനയായ താമരപുഷ്പം ജലത്തിലിരിക്കെ ജലത്തിന്റെ ബന്ധനത്തിൽ നിന്ന് മുക്തമാണ്. രചനയിൽ ഈ വിശേഷതയുണ്ടെങ്കിൽ എന്താ മാസ്റ്റർ രചയിതാവിൽ ഉണ്ടാവുകയില്ലേ? എപ്പോഴെങ്കിൽ ബന്ധനത്തിൽ കുടുങ്ങുകയാണെങ്കിൽ തനിക്കു മുന്നിൽ താമരപുഷ്പത്തിന്റെ ദൃഷ്ടാന്തം വെക്കൂ- താമരപുഷ്പത്തിന് വേറിട്ട സ്നേഹിയാകാൻ കഴിയുമെങ്കിൽ എന്താ മാസ്റ്റർ സർവശക്തിവാന് കഴിയില്ലേ! അപ്പോൾ സദാ ആയി മാറും