13.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയിലൂടെ നിങ്ങൾക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ഏതൊരു ജ്ഞാനമാണോ ലഭിച്ചിട്ടുള്ളത്, അതിനെ നിങ്ങൾ ബുദ്ധിയിൽ വയ്ക്കുന്നു അതിനാൽ നിങ്ങളാണ് സ്വദർശന ചക്രധാരികൾ.

ചോദ്യം :-
ആത്മാവിനെ പാവനമാക്കി മാറ്റുന്നതിനായി ആത്മീയ അച്ഛൻ ഏതൊരു ഇഞ്ചക്ഷനാണ് നൽകുന്നത്?

ഉത്തരം :-
മന്മനാഭവയുടെ. ഈ ഇഞ്ചക്ഷൻ ആത്മീയ അച്ഛനല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. ബാബ പറയുന്നു- മധുരമായ കുട്ടികളേ, നിങ്ങൾ എന്നെ ഓർമ്മിക്കൂ. അത്രമാത്രം. ഓർമ്മയിലൂടെ തന്നെ ആത്മാവ് പാവനമായി മാറും. ഇതിൽ സംസ്കൃതം മുതലായവ പഠിക്കേണ്ടതിന്റെ ആവശ്യമില്ല. ബാബ ഹിന്ദിയിൽ നേരിട്ടുള്ള വാക്കുകളിലൂടെയാണ് കേൾപ്പിക്കുന്നത്. ആത്മീയ അച്ഛനാണ് നമ്മെ പാവനമാക്കി മാറ്റാനുള്ള യുക്തി പറഞ്ഞുതരുന്നത് എന്ന നിശ്ചയം ആത്മാക്കൾക്ക് ഉണ്ടാകുമ്പോഴാണ് വികാരങ്ങളെ ഉപേക്ഷിക്കുന്നത്.

ഓംശാന്തി.  
ഓം ശാന്തിയുടെ അർത്ഥം കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ആത്മാവ് തന്റെ പരിചയം നൽകുന്നു-എന്റെ സ്വരൂപം ശാന്തമാണ്. ഞാൻ വസിക്കുന്ന ധാമം ശാന്തിധാമമാണ്. അതിനെ പരമധാമമെന്നും നിർവ്വാണധാമമെന്നും പറയുന്നു. ബാബയും പറയുന്നു ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹീഅഭിമാനിയായി മാറൂ, ബാബയെ ഓർമ്മിക്കൂ. ബാബ പതിത-പാവനനാണ്. നമ്മൾ ആത്മാക്കളാണ് എന്ന് ആർക്കും അറിയില്ല. ആത്മാവ് ഈ സാകാര ലോകത്തിലേക്ക് പാർട്ടഭിനയിക്കാൻ വന്നിരിക്കുകയാണ്. ഇപ്പോൾ ഡ്രാമ പൂർത്തിയാവുകയാണ്. തിരിച്ച് പോകണം. അതുകൊണ്ടാണ് പറയുന്നത്-എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. ഇതിനെ തന്നെയാണ് സംസ്കൃതത്തിൽ മന്മനാഭവ എന്ന് പറയുന്നത്. ബാബ സംസ്കൃതത്തിലൊന്നുമല്ല പറഞ്ഞിരിക്കുന്നത്. ബാബ ഹിന്ദി ഭാഷയിലാണ് മനസ്സിലാക്കി തരുന്നത്. ഒരേ ഒരു ഹിന്ദി ഭാഷ മാത്രം ഉണ്ടാകണമെന്നാണ് ഗവൺമെന്റും പറയുന്നത്. ബാബയും വാസ്തവത്തിൽ ഹിന്ദിയിലാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. എന്നാൽ ഈ സമയം അനേക ധർമ്മങ്ങളും മഠങ്ങളും പ്രസ്ഥാനങ്ങളുമായതു കാരണം ഭാഷകളും അനേക പ്രകാരത്തിലായിരിക്കുന്നു. സത്യയുഗത്തിൽ ഇവിടെയുള്ള ഇത്രയും ഭാഷകളൊന്നുമുണ്ടാകില്ല. ഗുജറാത്തിൽ താമസിക്കുന്നവരുടെ ഭാഷ വേറെയാണ്. ആര് ഏത് ഗ്രാമത്തിലുള്ളവരാണെങ്കിലും അവർക്ക് അവിടുത്തെ ഭാഷകൾ അറിയാം. അനേക മനുഷ്യരും അനേക ഭാഷകളുമുണ്ട്. സത്യയുഗത്തിൽ ഒരു ഭാഷയും ഒരു ധർമ്മവുമായിരുന്നു. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ഇതൊന്നും ശാസ്ത്രങ്ങളിലില്ല. ഈ ജ്ഞാനമടങ്ങുന്ന ഒരു ശാസ്ത്രവുമില്ല. കല്പത്തിന്റെ ആയുസ്സിനെക്കുറിച്ചും എഴുതിയിട്ടില്ല. ആർക്കും അറിയുകയുമില്ല. സൃഷ്ടി ഒന്നു മാത്രമെയുള്ളൂ. സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. പുതിയതിൽ നിന്ന് പഴയതും പഴയതിൽ നിന്ന് പുതിയതുമായി മാറുന്നു. ഇതിനെ തന്നെയാണ് സ്വദർശന ചക്രമെന്ന് പറയുന്നത്. ഈ ചക്രത്തിന്റെ ജ്ഞാനമുള്ളവരെ തന്നെയാണ് സ്വദർശന ചക്രധാരികളെന്ന് പറയുന്നത്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന ജ്ഞാനം ആത്മാവിനുണ്ട്. പിന്നീട് മനുഷ്യർ കൃഷ്ണനും വിഷ്ണുവിനും സ്വദർശന ചക്രം നൽകിയിരിക്കുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു, കൃഷ്ണനും വിഷ്ണുവിനും ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബ തന്നെയാണ് നൽകുന്നത്. ഇതാണ് സ്വദർശന ചക്രം. ചക്രത്തിലൂടെ കഴുത്ത് മുറിയുന്ന തരത്തിലുള്ള ഹിംസയുടെ കാര്യമൊന്നുമില്ല. ഇതെല്ലാം അസത്യമാണ് എഴുതിയിട്ടുള്ളത്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റൊരു മനുഷ്യർക്കും നൽകാൻ സാധിക്കില്ല. മനുഷ്യരെ ഒരിക്കലും ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശങ്കരനേയും ദേവതയെന്നാണ് പറയുന്നത്. എന്താണോ ബാബയുടെ മഹിമ അതല്ല ദേവതകളുടേത്. ബാബ രാജയോഗമാണ് പഠിപ്പിക്കുന്നത്. അച്ഛന്റെയും കുട്ടികളുടേയും മഹിമ ഒന്നാണെന്ന് പറയാൻ സാധിക്കില്ല. കുട്ടികൾ പുനർജന്മങ്ങൾ എടുക്കുന്നു. ബാബ പുനർജന്മത്തിലേക്ക് വരുന്നില്ല. കുട്ടികൾ ബാബയെ ഓർമ്മിക്കുന്നു. ഉയർന്നതിലും ഉയർന്നതാണ് ഭഗവാൻ. ബാബ സദാ പാവനമാണ്. കുട്ടികൾ പാവനമായി മാറി പിന്നീട് പതിതമാകുന്നു. ബാബ സദാ പാവനമാണ്. അച്ഛന്റെ സമ്പത്തും കുട്ടികൾക്കുളളതാണ്. ഒന്ന് മുക്തിയും, മറ്റൊന്ന് ജീവന്മുക്തിയും വേണം. ശാന്തിധാമത്തെ മുക്തിയെന്നും സുഖധാമത്തെ ജീവന്മുക്തിയെന്നുമാണ് പറയുന്നത്. മുക്തി എല്ലാവർക്കും ലഭിക്കുന്നുണ്ട്. പഠിക്കുന്നവർക്കാണ് ജീവന്മുക്തി ലഭിക്കുന്നത്. ഭാരതത്തിൽ ജീവന്മുക്തിയുണ്ടായിരുന്നു, അപ്പോൾ ബാക്കിയെല്ലാവരും മുക്തിധാമത്തിലായിരുന്നു. സത്യയുഗത്തിൽ ഒരേ ഒരു ഭാരത രാജ്യം മാത്രമെയുണ്ടായിരുന്നുള്ളൂ. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ലക്ഷ്മീ-നാരായണന്റെ ക്ഷേത്രങ്ങളാണ് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്. ക്ഷേത്രങ്ങളുണ്ടാക്കുന്ന ബിർളക്കാർക്കുപോലും, ലക്ഷ്മീ-നാരായണന് എവിടെ നിന്ന് ചക്രവർത്തി പദവി ലഭിച്ചതെന്നും, എത്രസമയം അവർ രാജ്യം ഭരിച്ചു എന്നൊന്നും അറിയില്ല. പിന്നീട് എവിടേക്ക് പോയി എന്നും അറിയില്ല. പാവകളുടെ കളി പോലെയായില്ലേ. ഇതിനെയാണ് ഭക്തി എന്ന് പറയുന്നത്. സ്വയം തന്നെ പൂജാരിയും സ്വയം തന്നെ പൂജ്യരും. പൂജ്യരിലും പൂജാരിയിലും വളരെയധികം വ്യത്യാസമുണ്ട്. ഇതിനും അർത്ഥമുണ്ടായിരിക്കുമല്ലോ. വികാരികളെയാണ് പതിതരെന്ന് പറയുന്നത്. ക്രോധികളെ പതിതരെന്ന് പറയാൻ സാധിക്കില്ല. വികാരത്തിൽ പോകുന്നവരെയാണ് പതിതരെന്ന് പറയുന്നത്. ഈ സമയം നിങ്ങൾക്ക് ജഞാനാമൃതമാണ് ലഭിക്കുന്നത്. ഒരു ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരൻ. ബാബ മനസ്സിലാക്കി തരുന്നു, സതോപ്രധാനവും ഏറ്റവും ഉയർന്നതും ഈ ഭാരതം തന്നെയായിരുന്നു. ഇപ്പോൾ തമോപ്രധാനമാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോൾ ഇവിടെ രാജധാനിയല്ല. ഇവിടെ പ്രജകൾ പ്രജകളുടെ മേലാണ് രാജ്യം ഭരിക്കുന്നത്. സത്യയുഗത്തിൽ വളരെ കുറച്ച് പേർ മാത്രമെയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ എത്ര പേരാണ്. വിനാശത്തിന്റെ തയ്യാറെടുപ്പുകളും നടക്കുന്നു. ഡൽഹി സ്വർഗ്ഗമായി മാറുക തന്നെ വേണം. എന്നാൽ ഇതൊന്നും ആർക്കും അറിയില്ല. മനുഷ്യർ ഇതിനെ പുതിയ ദില്ലിയെന്നാണ് മനസ്സിലാക്കുന്നത്. ഈ പഴയ ലോകത്തെ പരിവർത്തനപ്പെടുത്തുന്നത് ആരാണെന്ന് ആർക്കും അറിയില്ല! ഒരു ശാസ്ത്രത്തിലുമില്ല. ഇതെല്ലാം മനസ്സിലാക്കിത്തരുന്നത് ഒരു ബാബ മാത്രമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ പുതിയ ലോകത്തിലേക്ക് വേണ്ടി തയ്യാറെടുത്തുകൊണ്ടിരി
ക്കുകയാണ്. കക്കയിൽ നിന്നും വജ്ര സമാനമായി മാറുകയാണ്. ഭാരതം പവിത്രമായപ്പോൾ മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അനേക ധർമ്മമാണ്. എല്ലാവരും ദയാമനസ്കനായ ബാബയെയാണ് ഓർമ്മിക്കുന്നത്. ഭാരതം സുഖധാമമായിരുന്നു എന്ന് മറന്നുപോയിരിക്കുന്നു. ഇപ്പോൾ ഭാരതത്തിന്റെ അവസ്ഥയെന്താണ്! അല്ലെങ്കിൽ ഭാരതം സ്വർഗ്ഗമായിരുന്നില്ലേ. ബാബയുടെ ജന്മസ്ഥലമാണല്ലോ. ഡ്രാമയനുസരിച്ച് ബാബയ്ക്ക് ദയ തോന്നുന്നു. ഭാരതം പ്രാചീന ദേശമാണ്. ക്രിസ്തുവിനു 3000 വർഷങ്ങൾക്കു മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല. ഇപ്പോൾ ഈ ഭാരതം തികച്ചും അധഃപതിച്ചിരിക്കുകയാണ്. നമ്മുടെ ഭാരത ദേശം വളരെ ഉയർന്നതായിരുന്നു എന്ന മഹിമയുണ്ട്. പേരു തന്നെ സ്വർഗ്ഗം, ഹെവൻ എന്നാണ്. ഭാരതത്തിന്റെ മഹിമയെക്കുറിച്ചും ആർക്കും അറിയില്ല. ബാബ തന്നെ വന്നാണ് ഭാരതത്തിന്റെ കഥ പറഞ്ഞു തരുന്നത്. ഭാരതത്തിന്റെ കഥ എന്നാൽ ലോകത്തിന്റെ കഥയാണ്. ഇതിനെത്തന്നെയാണ് സത്യ-നാരായണന്റെ കഥ എന്ന് പറയുന്നത്. ബാബ തന്നെയാണ് വന്ന് കേൾപ്പിക്കുന്നത്-പൂർണ്ണമായും 5000 വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. അവരുടെ ചിത്രങ്ങളുമുണ്ടല്ലോ. എന്നാൽ അവർക്ക് ഈ രാജ്യം എങ്ങനെ ലഭിച്ചു? സത്യയുഗത്തിന് മുമ്പ് എന്തായിരുന്നു? സംഗമയുഗത്തിന്റെ മുമ്പ് എന്തായിരുന്നു? കലിയുഗം. ഇതാണ് സംഗമയുഗം. ഈ യുഗത്തിലാണ് ബാബയ്ക്ക് വരേണ്ടി വരുന്നത്. കാരണം പഴയ ലോകത്തെ പുതിയതാക്കി മാറ്റണമെങ്കിൽ ബാബയ്ക്ക് തന്നെ വരേണ്ടി വരുകയാണ്-പതിത ലോകത്തെ പാവനമാക്കി മാറ്റാൻ. ബാബയെ സർവ്വവ്യാപി എന്നാണ് പറഞ്ഞിരിക്കുന്നത്. ഓരോ യുഗത്തിലും വരുന്നു, എന്നു പറഞ്ഞതിനാൽ മനുഷ്യർ സംശയിച്ചിരിക്കുന്നു. നിങ്ങൾക്ക് മാത്രമേ സംഗമയുഗത്തെക്കുറിച്ച് അറിയുകയുള്ളൂ. നിങ്ങൾ ആരാണെന്നുളളത് ബോർഡിൽ എഴുതിയിട്ടുണ്ടല്ലോ- പ്രജാപിതാ ബ്രഹ്മാകുമാരൻ കുമാരിയെന്ന്. ബ്രഹ്മാവിന്റെ അച്ഛൻ ആരാണ്? ശിവൻ, ഉയർന്നതിലും ഉയർന്നത്. അതിനുശേഷം ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെയാണ് രചനകളെ രചിക്കുന്നത്. പ്രജാപിതാവെന്ന് തീർച്ചയായും ബ്രഹ്മാവിനെ തന്നെയാണ് പറയുന്നത്. ശിവനെ പ്രജാപിതാവെന്ന് പറയില്ല. ശിവൻ സർവ്വാത്മാക്കളുടേയും നിരാകാരനായ അച്ഛനാണ്. പിന്നീട് സാകാര ലോകത്തിൽ വന്ന് പ്രജാപിതാ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. ബ്രഹ്മാബാബയിൽ പ്രവേശിച്ചിരിക്കുകാണ് എന്ന് ബാബ മനസ്സിലാക്കിതരുന്നു. ബ്രഹ്മാവിലൂടെയാണ് നിങ്ങൾ മുഖവംശാവലികളായ ബ്രാഹ്മണനായി മാറിയത്. ബ്രഹ്മാവിലൂടെ നിങ്ങളെ ബ്രാഹ്മണനാക്കിയാണ് ദേവതയാക്കി മാറ്റുന്നത്. ഇപ്പോൾ നിങ്ങൾ ബ്രഹ്മാവിന്റെ കുട്ടികളായി മാറിയിരിക്കുകയാണ്. ബ്രഹ്മാവ് ആരുടെ കുട്ടിയാണ്? ബ്രഹ്മാവിന്റെ അച്ഛന് എന്തെങ്കിലും പേരുണ്ടോ? നിരാകാരനായ ശിവനാണ്. ശിവബാബ വന്ന് ബ്രഹ്മാബാബയിൽ പ്രവേശിച്ചാണ് ദത്തെടുത്ത് മുഖവംശാവലിയാക്കി മാറ്റുന്നത്. ബാബ പറയുന്നു-ഞാൻ ഈ ബ്രഹ്മാവിന്റെ ഒരുപാട് ജന്മങ്ങളുടെ അവസാനത്തെ ജന്മത്തിലാണ് പ്രവേശിക്കുന്നത്. ബ്രഹ്മാവ് ശിവബാബയുടേതായി സന്യാസം സ്വീകരിക്കുന്നു. എന്തിന്റെ സന്യാസം? പഞ്ച വികാരങ്ങളുടെ സന്യാസം. വീടൊന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല. ഗൃഹസ്ഥത്തിൽ ഇരുന്നും പവിത്രമായി ജീവിക്കണം. ബാബയെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ പാപങ്ങൾ ഭസ്മമാകും. ഈ യോഗത്തിലൂടെത്തന്നെയാണ് നിങ്ങളുടെ കറയും ഇല്ലാതാകുന്നത്, നിങ്ങൾ സതോപ്രധാനമാകുന്നത്. ഭക്തിയിൽ എത്ര തന്നെ ഗംഗാ സ്നാനം ചെയ്താലും ജപവും തപവും ചെയ്താലും തീർച്ചയായും താഴേക്ക് ഇറങ്ങണം. ആദ്യം സതോപ്രധാനമായിരുന്നു. ഇപ്പോൾ തമോപ്രധാനമാണ് ഇനി എങ്ങനെയാണ് സതോപ്രധാനമായി മാറുന്നത്? ബാബയ്ക്കല്ലാതെ മറ്റാർക്കും ഇത് പറഞ്ഞു താരൻ സാധിക്കില്ല. ബാബ വളരെ സഹജമായാണ് മനസ്സിലാക്കി തരുന്നത്-എന്നെ മാത്രം ഓർമ്മിക്കൂ. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഗുജറാത്തികളോടോ സിന്ധികളോടോ ഒന്നുമല്ല സംസാരിക്കുന്നത്. ഇത് ആത്മീയ ജ്ഞാനമാണ്. ശാസ്ത്രങ്ങളിൽ ഭൗതീക ജ്ഞാനമാണ്. ആത്മാവിന് തന്നെയാണ് ജ്ഞാനം വേണ്ടത്. ആത്മാവ് തന്നെയാണ് പതിതമായത്. ആത്മാവിന് തന്നെയാണ് ആത്മീയ ഇഞ്ചക്ഷൻ വേണ്ടത്. ബാബയെ ആത്മീയ അവിനാശി സർജനെന്നാണ് പറയുന്നത്. ബാബ വന്ന് തന്റെ പരിചയം നൽകുന്നു-ഞാൻ നിങ്ങളുടെ ആത്മീയ സർജനാണ്. നിങ്ങൾ ആത്മാക്കൾ പതിതമായതു കാരണം ശരീരവും രോഗിയായി മാറി. ഈ സമയം ഭാരതവാസികളും മുഴുവൻ ലോകവും നരകവാസികളാണ്. വീണ്ടും എങ്ങനെയാണ് സ്വർഗ്ഗവാസികളായി മാറാൻ സാധിക്കുന്നതെന്ന് ബാബ മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു-ഞാൻ തന്നെ വന്നാണ് എല്ലാ കുട്ടികളെയും സ്വർഗ്ഗവാസികളാക്കി മാറ്റുന്നത്. നമ്മൾ നരകവാസികളാണെന്ന് വാസ്തവത്തിൽ നിങ്ങളും മനസ്സിലാക്കുന്നുണ്ട്. കലിയുഗത്തെ നരകമെന്നാണ് പറയുന്നത്. ഇപ്പോൾ നരകത്തിന്റെയും അവസാനമാണ്. ഭാരതവാസികൾ ഈ സമയം ഭയാനക നരകത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനെ സ്വരാജ്യമെന്ന് പറയാൻ സാധിക്കില്ല. യുദ്ധവും ബഹളവുമുണ്ടാക്കിക്കൊ
ണ്ടിരിക്കുന്നു. ഇപ്പോൾ ബാബ നമ്മെ സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി യോഗ്യതയുള്ളവരാക്കി മാറ്റിക്കൊണ്ടിരിക്
കുകയാണ്. അതിനാൽ ബാബ പറയുന്നത് അംഗീകരിക്കണം. തന്റെ ധർമ്മശാസ്ത്രത്തെ വരെ അറിയില്ല. ബാബയെയും അറിയുന്നില്ല.

ബാബ പറയുന്നു-ഞാൻ തന്നെയാണ് നിങ്ങളെ പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റിയത് അല്ലാതെ ശ്രീകൃഷ്ണനല്ല. കൃഷ്ണൻ നമ്പർവൺ പാവനമായിരുന്നു. കൃഷ്ണനെ ശ്യാമ സുന്ദരനെന്ന് പറയാറുണ്ട്. കൃഷ്ണന്റെ ആത്മാവ് പുനർജന്മങ്ങളെടുത്തെടുത്ത് ഇപ്പോൾ കറുത്തതായി മാറിയിരിക്കുന്നു. കാമ ചിതയിൽ ഇരുന്ന് കറുത്തതായി മാറിയിരിക്കുന്നു. ജഗതംബയെ എന്തുകൊണ്ടാണ് കറുത്തതായി കാണിച്ചിരിക്കുന്നത്? ഇത് ആർക്കും അറിയില്ല. കൃഷ്ണനെ കറുത്തതാക്കി കാണിച്ചിരിക്കുന്നതു പോലെ തന്നെ ജഗതംബയേയും കറുത്തതാക്കി കാണിച്ചിരിക്കുന്നു. ഇപ്പോൾ തമോപ്രധാനരായ നിങ്ങൾ വീണ്ടും സുന്ദരന്മാരായി മാറുകയാണ്. ഭാരതം എത്ര മനോഹരമായിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. സുന്ദരത കാണണമെങ്കിൽ അജ്മീറിൽ(സ്വർണ്ണത്തിന്റെ ദ്വാരക) കാണൂ. സ്വർഗ്ഗത്തിൽ സ്വർണ്ണത്തിന്റെയും വജ്രത്തിന്റേയും കൊട്ടാരങ്ങളുണ്ടായിരുന്നു. ഇപ്പോൾ കല്ലിന്റേയും മുള്ളിന്റേയുമാണ്. എല്ലാം തമോപ്രധാനമാണ്. അതിനാൽ കുട്ടികൾക്കറിയാം ശിവബാബയും ബ്രഹ്മാ ദാദയും രണ്ടുപേരും ഒരുമിച്ചാണ്. അതുകൊണ്ടാണ് ബാപ്ദാദ എന്ന് പറയുന്നത്. സമ്പത്ത് ശിവബാബയിൽ നിന്നുമാണ് ലഭിക്കുന്നത്. അഥവാ സമ്പത്ത് ദാദയിൽ നിന്നുമാണ് ലഭിക്കുന്നതെന്ന് പറയുകയാണെങ്കിൽ പിന്നെ ശിവന്റെ പക്കൽ എന്താണ് ഉള്ളത്? സമ്പത്ത് ബ്രഹ്മാവിലൂടെ ശിവബാബയിൽ നിന്നാണ് ലഭിക്കുന്നത്. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന. ഇപ്പോൾ രാവണ രാജ്യമാണ്. നിങ്ങളെ കൂടാതെ മറ്റെല്ലാവരും ഇപ്പോൾ നരകവാസികളാണ്. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. ഇപ്പോൾ പതിതത്തിൽ നിന്ന് പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് വിശ്വത്തിന്റെ അധികാരിയായി മാറും. ഇവിടെ ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. നിങ്ങൾക്ക് ആരാണ് മുരളി കേൾപ്പിക്കുന്നത്? ശിവബാബ. പരംധാമത്തിൽ നിന്നാണ് പഴയ ലോകത്തിലെ പഴയ ശരീരത്തിലാണ് വരുന്നത്. ആർക്കെങ്കിലും നിശ്ചയമുണ്ടായാൽ പിന്നീട് ബാബയെ കാണാതിരിക്കാൻ സാധിക്കില്ല. ആദ്യം പരിധിയില്ലാത്ത ബാബയെ ഒന്നുകാണട്ടെ എന്ന് പറയുന്നു. നിൽക്കാൻ പോലും സാധിക്കില്ല. സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്ന പരിധിയില്ലാത്ത ബാബയുടെ അടുത്തേക്ക് എന്നെയും എത്രയും പെട്ടെന്ന് കൊണ്ടുപോകൂ എന്നവർ പറയും. ശിവബാബയുടെ രഥം എങ്ങനെയുളളതാണെന്ന് ഒന്നു കാണട്ടെ! മനുഷ്യരും കുതിരകളെ അലങ്കരിക്കാറുണ്ട്. അവർ അരപ്പട്ടയെ അടയാളമായി കാണിക്കാറുണ്ട്. അത് ധർമ്മസ്ഥാപകനായ മുഹമ്മദിന്റെ രഥമായിരുന്നു. ഭാരതവാസികൾ കാളയെ(നന്ദി) തിലകമണിയിച്ച് ക്ഷേത്രത്തിൽ വെക്കുന്നു. ഇതിലാണ് ശിവൻ സവാരി ചെയ്തിരുന്നതെന്ന് മനസ്സിലാക്കുന്നു. കാളയിൽ ശിവനോ ശങ്കരനോ സവാരി ചെയ്യുന്നില്ല. ആരും ഒന്നും മനസ്സിലാക്കാതെ പറയുന്നു. നിരാകാരനായ ശിവൻ എങ്ങനെ സവാരി ചെയ്യാനാണ്! കാലുകളില്ലാതെ എങ്ങനെ ശിവന് കാളയുടെ പുറത്ത് ഇരിക്കാൻ സാധിക്കും. ഇതാണ് അന്ധവിശ്വാസം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയിൽ നിന്നും ലഭിക്കുന്ന ജ്ഞാനാമൃതം കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യണം. പൂജാരിയിൽ നിന്നും പൂജ്യരായി മാറുന്നതിനുവേണ്ടി വികാരങ്ങളെ ത്യാഗം ചെയ്യണം.

2) സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യരാക്കി മാറ്റുന്ന ബാബയുടെ ഓരോ ആജ്ഞയേയും അനുസരിക്കണം. പൂർണ്ണ നിശ്ചയബുദ്ധിയുള്ളവരായി മാറണം.

വരദാനം :-
അനുഭവത്തിന്റെ വിൽപവറിലൂടെ മായയുടെ പവറിനെ നേരിടുന്ന അനുഭവിമൂർത്തിയായി ഭവിക്കട്ടെ

ഏറ്റവും ശക്തിശാലി സ്ഥിതിയാണ് തന്റെ അനുഭവം. അനുഭവിആത്മാവ് തന്റെ അനുഭവത്തിന്റെ വിൽപവറിലൂടെ മായയുടെ ഏതൊരു പവറിനെയും എല്ലാ കാര്യങ്ങളെയും എല്ലാ സമസ്യകളെയും സഹജമായി തന്നെ നേരിടുവാൻ സാധിക്കും. എല്ലാ ആത്മാക്കളെയും സന്തുഷ്ടമാക്കുവാനും സാധിക്കും. നേരിടുവാനുള്ള ശക്തിയിലൂടെ സർവരെയും സന്തുഷ്ടമാക്കുവാനുള്ള ശക്തി അനുഭവത്തിന്റെ വിൽപവറിലൂടെ സഹജമായി പ്രാപ്തമാകുന്നു. അതിനാൽ ഓരോ ഖജനാവിനെയും അനുഭവത്തിലേക്ക് കൊണ്ടുവന്ന് അനുഭവീമൂർത്തിയാകൂ.

സ്ലോഗന് :-
പരസ്പരം നോക്കുന്നതിന് പകരം സ്വയത്തെ നോക്കൂ പരിവർത്തനപ്പെടുത്തൂ

അവ്യക്ത സൂചനകൾ- സദാ അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ

അവനവനെ പരിശോധിക്കൂ ഓരോ ശക്തിയുടെ, ഓരോ പ്രാപ്തിയുടെ, ഓരോ ഗുണത്തിന്റെ അനുഭവമുണ്ടോ? അഥവാ അനുഭവത്തിന്റെ അതോറിറ്റിയുണ്ടെങ്കിൽ ഏതൊരു പരിതസ്ഥിതിക്കും അനുഭവത്തിന്റെ അതോറിറ്റിക്കു മേൽ യാതൊരു പ്രഭാവവും വീഴ്ത്താൻ സാധിക്കുകയില്ല. അനുഭവീമൂർത്തി എപ്പോഴും ഏതൊരു പരിതസ്ഥിതിയിലും അചഞ്ചലരും സുദൃഢവുമായിരിക്കുന്നു. ഇളക്കത്തിലേക്ക് വരുന്നില്ല, എന്തെന്നാൽ ഏറ്റവും വലുതിലും വലിയ അതോറിറ്റി അനുഭവമാണ്. ആഹ്വാനം ചെയ്യൂ- ഏതു സമയത്ത് ഏതു ശക്തിയാണോ അത് സെക്കന്റിൽ സഹയോഗിയാകും.