13.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബ വന്നിരിക്കുകയാണ് മുഴുവൻ ലോകത്തിൽ നിന്നും വികാരങ്ങളുടെ താപത്തെ അണച്ച് സർവ്വരേയും ശീതളമാക്കി മാറ്റാൻ, ജ്ഞാനത്തിന്റെ മഴ ശീതളമാക്കി മാറ്റും.

ചോദ്യം :-
ഏതൊരു താപമാണ് മുഴുവൻ ലോകത്തിനേയും കത്തിച്ചു കൊണ്ടിരിക്കുന്നത്?

ഉത്തരം :-
കാമ വികാരത്തിന്റെ താപമാണ് മുഴുവൻ ലോകത്തിനേയും കത്തിക്കുന്നത്. എല്ലാവരും കാമാഗ്നിയിൽ കത്തി കറുത്തിരിക്കുകയാണ്. ബാബ ജ്ഞാനത്തിന്റെ മഴ പെയ്യിച്ച് അവരെ ശീതളമാക്കി മാറ്റുകയാണ്. ഏതുപോലെയാണോ മഴ പെയ്യുന്നതിലൂടെ ഭൂമി ശീതളമാകുന്നത് അതുപോലെ ഈ ജ്ഞാനത്തിന്റെ മഴയിലൂടെ 21 ജന്മങ്ങളിലേക്ക് നിങ്ങൾ ശീതളമായി തീരുന്നു. പിന്നീട് ഒരു പ്രകാരത്തിലുള്ള താപവും ഉണ്ടാകില്ല. തത്ത്വങ്ങൾ സതോപ്രധാനമാകും. ആരിലും താപം ഉണ്ടാകില്ല.

ഓംശാന്തി.  
ആത്മീയ കുട്ടികൾ ആരുടെ ഓർമ്മയിലാണ് ഇരിക്കുന്നത്? തീർച്ചയായും തന്റെ ആത്മീയ അച്ഛന്റെ ഓർമ്മയിലായിരിക്കും ഇരിക്കുന്നത്. ആത്മാവ് പരംപിതാ പരമാത്മാവിനെ ഇങ്ങനെ ഓർമ്മിക്കുകയാണ് ഞങ്ങളെ ആത്മീയ അച്ഛൻ വന്ന് റിഫ്രെഷ് ആക്കി ശീതളമാക്കും, എന്തുകൊണ്ടെന്നാൽ കാമ ചിതയിൽ ഇരുന്ന് ഭാരതം കത്തി ഇല്ലാതായിരിക്കുന്നു. താപത്തെ അണക്കൂ എന്ന് പാടുന്നുണ്ട്. എന്തിന്റെ താപമാണ്? കാമ ചിതയുടെ. വളരെ ചൂട് കൂടിയാൽ മനുഷ്യർ മരിച്ചു പോകാറുണ്ടല്ലോ. ഈ കാമചിതയുടെ താപത്താൽ ഭാരതം പൂർണ്ണമായും കത്തിയിരിക്കുകയാണ് അതിനാൽ ബാബയെ ഓർമ്മിക്കുകയാണ്, വരൂ വന്ന് ഞങ്ങളെ ശീതളമാക്കി മാറ്റൂ എന്നാണ് പാടുന്നത്. മഴ പെയ്യുമ്പോൾ ശീതളത കിട്ടാറുണ്ടല്ലോ. ഭൂമി ശീതളമാകാറുണ്ട്. ഇതാണെങ്കിൽ ജ്ഞാനത്തിന്റെ മഴയുടെ കാര്യമാണ്. ഒരു തവണ മാത്രം വന്നാണ് ഇത്രയും ശീതളമാക്കി മാറ്റുന്നത്. ഈ സമയത്ത് ബാബയിൽ നിന്നും ഇത്രയധികം സമ്പത്ത് പ്രാപ്തമാവുകയാണ് ഇതിലൂടെ പിന്നീട് സത്യയുഗത്തിൽ അപ്രാപ്തമായ ഒന്നും തന്നെ ഉണ്ടാകില്ല. അരകല്പം കൊണ്ട് ചിന്തയിലായിരുന്നല്ലോ - ബാബാ വരൂ വന്ന് ഞങ്ങളെ ശീതളമാക്കൂ എന്ന് പറയുകയായിരുന്നു. പതിത പാവനനായ ബാബ വന്ന് നമ്മെ ശീതളമാക്കുകയാണ്. ഈ ജ്ഞാനത്തിന്റെ മഴയിലൂടെ ഭാരതം അഥവാ മുഴുവൻ ലോകവും ശീതളമായി തീരും. നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരിയായി തീരും. മനുഷ്യർ മരിച്ചാൽ സ്വർഗ്ഗവാസിയായി എന്നാണ് പറയാറുള്ളത്. അവർ കേവലം മധുരമായ വാക്കുകൾ പറയുകയാണ്. നിങ്ങൾക്ക് അറിയാം ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപന നടക്കുകയാണ്. ബാബ വന്നിരിക്കുകയാണ്, ഈ ജ്ഞാനത്തിന്റെ മഴ പെയ്യിക്കുകയാണ്. ഈ ശീതളതയുടെ പ്രഭാവം 21 ജന്മങ്ങളിലേക്ക് ഉണ്ടാകും. അവിടെ മഴയുടേയോ, ഏതെങ്കിലും വസ്തുവിന്റേയോ ഇച്ഛ പോലും ഉണ്ടാകില്ല. അവിടെ എപ്പോഴും വസന്തമായിരിക്കും. അവിടെ ഒരു പ്രകാരത്തിലുള്ള ദു:ഖവുമുണ്ടാകില്ല. സൂര്യനും സതോപ്രധാനമായി തീരും. ഒരിക്കലും അതിന്റെ താപത്തെ കാണിക്കുകയില്ല. നിങ്ങൾ മുഴുവൻ വിശ്വത്തിന്റേയും അധികാരിയാകാൻ പോവുകയാണ്. ഇപ്പോഴാണെങ്കിൽ അടിമയാണല്ലോ. പാടുന്നുണ്ട് ഞാൻ അടിമയാണ്, ഞാൻ അങ്ങയുടെ അടിമയാണ്...........ബാബയെ ഓർമ്മിക്കുന്നുണ്ട്. ഇപ്പോൾ ബാബ പറയുകയാണ് - നിങ്ങളുടെ സേവനത്തിന് ഞാൻ നിങ്ങളുടെ അടിമയായിട്ട് വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികളുടെ സേവനം ചെയ്യുകയാണ്. അന്യമായ, പതിത ദേശത്തിൽ, പതിത ശരീരത്തിലേക്കാണ് ഞാൻ വരുന്നത്. ഈ പതിത ലോകത്തിൽ ഒരാൾ പോലും പാവനമായിട്ടില്ല. സത്യയുഗത്തെ പാവനമെന്നും, കലിയുഗത്തെ പതിതമെന്നും പറയുന്നു എന്തുകൊണ്ടെന്നാൽ സർവ്വരും വികാരികളാണ്. ഭാരതവാസികളാണ് ഈ ജ്ഞാനത്തെ മനസ്സിലാക്കുന്നവർ. ആരാണോ 84 ജന്മങ്ങളെടുത്തവർ അവരാണ് ഈ ജ്ഞാനം കേൾക്കുക അഥവാ ആരാണോ സത്യ-ത്രേതയിലേക്ക് വരുന്നവർ അവരാണ് ഇവിടെ വന്ന് ബ്രാഹ്മണരാകുന്നത്, നമ്പർവാർ പുരുഷാർത്ഥം അനുസരിച്ച്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇപ്പോൾ നിങ്ങൾ ബ്രാഹ്മണ വർണ്ണത്തിലാണ് പിന്നീട് ദേവതാ വർണ്ണത്തിലേക്ക് വരും. ബ്രാഹ്മണ വർണ്ണം അർത്ഥം ബ്രാഹ്മണ ധർമത്തിന്റെ സ്ഥാപന ചെയ്യുന്ന ബാബ വരും. ബ്രഹ്മാവാണ് ബ്രാഹ്മണ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. അല്ലാതെ പരമപിതാ പരമാത്മാവ് വന്ന് ശൂദ്രരെ ബ്രഹ്മണനാക്കി എന്നൊന്നും പറയില്ല. ഈ കുട്ടിക്കരണം മറിയുന്ന കളി നടന്നുകൊണ്ടേയിരിക്കും. ഇത് വളരെ സഹജമാണ്. നിങ്ങൾക്ക് അറിയാം ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്? വിരാട രൂപത്തിൽ കുടുമിയിൽ ബ്രാഹ്മണനേയും, ശിവബാബയേയും കാണിക്കാൻ മറന്നു. പറയാറുണ്ട് ദേവതാ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. പിന്നെ ശൂദ്രനിൽ നിന്നും ദേവതയാകും. ഇപ്പോൾ ബ്രാഹ്മണർ എവിടെ പോയി? ബ്രാഹ്മണ ദേവതായ നമ: എന്നെല്ലാം ബ്രാഹ്മണർ പാടാറുണ്ട്. അപ്പോൾ പ്രജാപിതാവിന്റെ വംശാവലി എവിടെ പോയി? പ്രജാപിതാ ബ്രഹ്മാവിന്റെ പേര് എത്ര പ്രശസ്തമാണ്. ചിത്രത്തിലും എത്ര തെറ്റ് കാണിച്ചിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവിന്റെ അവകാശികളുടെ പേരും അടയാളവും പോലും കാണിച്ചിട്ടില്ല. സ്കൂളിൽ അദ്ധ്യാപകനാണല്ലോ പഠിപ്പിക്കുക. അത് സമ്പാദ്യത്തിനുള്ള മാർഗ്ഗമാണ്. തീർച്ചയായും ലക്ഷ്യം ഉണ്ടായിരിക്കണം. നിങ്ങൾ കുട്ടികൾക്ക് അറിയാം പഠിപ്പ് പഠിക്കുന്നതിലൂടെയാണ് പദവി പ്രാപ്തമാകുന്നത്. പതിതമായ ലോകത്തിലേക്ക് ഭഗവാൻ വന്ന് പതിതരെ പഠിപ്പിക്കുകയാണ്. ബാബ പറയുകയാണ്- ഞാൻ നിങ്ങൾ കുട്ടികളെ പഠിപ്പിച്ച് പാവനമാക്കി മാറ്റുകയാണ്. ഈ പഠിപ്പിലൂടെ എത്ര ഉയർന്ന സമ്പാദ്യമാണ് പ്രാപ്തമാകുന്നത്. അരകല്പത്തേക്ക് നിങ്ങൾ ഭാഗ്യശാലികളാകും. ഭാരതത്തിൽ 21 കുലത്തെ കുറിച്ച് പാടപ്പെട്ടിട്ടുണ്ട്, ഇപ്പോൾ നിങ്ങൾ ബാബയിലൂടെ 21 കുലത്തിലേക്കുള്ള സമ്പത്താണ് പ്രാപ്തമാക്കുന്നത്. ലൗകിക അച്ഛന് അല്പ കാലത്തേക്ക് നിമിഷം മാത്രം അനുഭവിക്കാൻ കഴിയുന്ന സമ്പത്താണ് നൽകാൻ കഴിയുക. ഈ ബാബയിലൂടെ നിങ്ങൾക്ക് അനേക കുലത്തിലേക്കുള്ള സമ്പത്ത് പ്രാപ്തമാകും, പിന്നെ ദു:ഖത്തിന്റെ ഒരു കാര്യവും ഉണ്ടാകില്ല. പരിധിയില്ലാത്ത സുഖം ഭാരതത്തിലുണ്ടായിരുന്നു. ഈ ജ്ഞാനം വേറെ ആരുടേയും ബുദ്ധിയിലില്ല. ഈ ജ്ഞാനം നൽകുന്ന ബാബക്കും അറിയാം അതോടൊപ്പം ആർക്കാണോ കൊടുക്കുന്നത് അവർക്കും അറിയാം, വേറെയാർക്കും അറിയില്ല. ഗ്രന്ഥങ്ങളിൽ പോലും ബാബയുടെ മഹിമ പാടപ്പെട്ടിട്ടുണ്ട്. ഏക് ഓംകാർ..നിരാകാരൻ, നിരഹങ്കാരി എന്നെല്ലാം. ഇതിന്റെയെല്ലാം അർത്ഥം ഇപ്പോഴാണ് നിങ്ങൾക്ക് മനസ്സിലായത്. അവർ കേവലം നിരഹങ്കാരിയാണ് എന്ന് പാടുന്നത് മാത്രമേയുള്ളൂ. ഇത്രയും ഉയർന്ന അധികാരിയായിട്ട് പോലും ബാബക്ക് ഒരു അഹങ്കാരവും ഇല്ല. ഇവിടെ ചെറിയ എന്തെങ്കിലും പദവി കിട്ടിയാൽ പോലും എത്ര അഹങ്കാരം കാണിക്കുന്നുണ്ട്. ഞാൻ അതാണ്........അതെല്ലാം അല്പകാലത്തേക്കുള്ള പദവിയുടെ ലഹരിയാണ് എന്നാൽ നിങ്ങൾക്ക് ആത്മീയ പഠിപ്പിന്റെ ലഹരിയാണ് ഉള്ളത്. നിങ്ങൾ ആത്മാക്കൾക്ക് അറിയാം - ആത്മാഭിമാനിയാകണം അപ്പോഴെ ബാബയെ ഓർമ്മിക്കാൻ സാധിക്കുകയുള്ളൂ. ബാബയുടെ കൂടെയുള്ള യോഗം മുറിയുന്നതിലൂടെ മായയുടെ വെടിയുണ്ട കൊള്ളും, വാടി പോവുകയും ചെയ്യും. ഓർമ്മിയിലിരിക്കുകയാണെ
ങ്കിൽ സന്തോഷത്തിന്റെ അളവ് വർദ്ധിച്ചു കൊണ്ടിരിക്കും. ആരെങ്കിലും വലിയ ഏതെങ്കിലും പരീക്ഷയിൽ വിജയിച്ചാൽ അവർക്ക് എത്ര സന്തോഷം ഉണ്ടാകാറുണ്ട്. മനസ്സിലാക്കുന്നുണ്ട് ഈ പഠിപ്പിനേക്കാൾ ഉയർന്ന പഠിപ്പ് വേറെ ഇല്ല. നിങ്ങൾക്കും ഇറിയാം ഈ പഠിപ്പിനേക്കാൾ ഉയർന്നതായി വേറെ പഠിപ്പില്ല. ഇങ്ങനെയുള്ള പഠിപ്പ് തന്നെയാണ് ലക്ഷ്മി നാരായണനും മുമ്പ് പഠിച്ചിട്ടുണ്ടായിരുന്നത്. രാജയോഗം അഭ്യസിച്ചതു കൊണ്ടാണ് മഹാരാജാവും മഹാറാണിയുമായി മാറിയത്. രാജയോഗം പ്രശസ്തമാണ്. സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകുന്നതിനാണ് പരമപിതാ പരമാത്മാവ് രാജയോഗം അഭ്യസിപ്പിക്കുന്നത്. പറയാറുണ്ടല്ലോ മുമ്പ് ഇവർ അങ്ങനെയുള്ള കർമ്മം ചെയ്തവരാണ് അതുകൊണ്ടാണ് ഇങ്ങനെയായത്. നിങ്ങൾക്ക് അറിയാം - ഭാവിയിലെ 21 ജന്മങ്ങളിലേക്ക് രാജ്യം ഭരിക്കാൻ അഥവാ സ്വർഗ്ഗത്തിൽ ജനിക്കുന്നതിനുള്ള കർമ്മമാണ് നിങ്ങൾ ഈ ജന്മത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്. യഥാ രാജാ, റാണി തഥാ പ്രജയാണല്ലോ. രാജധാനിയല്ലേ. ബാബ വന്നിരിക്കുകയാണ് - രാജധാനിയുടെ സ്ഥാപന ചെയ്യുന്നതിന് വേണ്ടി. പിന്നെ നിങ്ങൾ അവിടേക്ക് പോയി 21 ജന്മങ്ങളിൽ പാലന ചെയ്യും. 63 ജന്മളിൽ ദു:ഖം അനുഭവിച്ചവരാണ്. അതെല്ലാം ഇല്ലാതാകും. ഭാരതത്തെയാണ് സ്വർഗ്ഗം എന്ന് പറയുന്നത്, ഇപ്പോൾ നരകമാണ്. സൃഷ്ടി എത്ര പരിവർത്തനപ്പെട്ടു. ആ രാജ്യഭരണം എവിടെ പോയി? രാവണന്റെ രാജ്യം ആരംഭിച്ചതോടെ വീണ്ടും നിങ്ങൾ പതിതമായി. ബാബ പറയുകയാണ് നിങ്ങൾക്ക് തന്റെ 84 ജന്മങ്ങളുടെ ചക്രത്തെ അറിയില്ല. ഇപ്പോൾ ബാബ വീണ്ടും കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. നിങ്ങൾ 84 ജന്മങ്ങളുടെ ചക്രം പൂർത്തിയാക്കി. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഇപ്പോൾ നിങ്ങൾക്ക് വീണ്ടും തന്റെ സമ്പത്ത് നേടണം. നിങ്ങൾക്ക് മുക്തിധാമത്തിൽ തന്നെ ഇരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പാർട്ട് ഈ ചക്രം മുഴുവനും ഉണ്ട്. ഇങ്ങനെയും ചിലരുണ്ട് സത്യയുഗം മുതൽ ദ്വാപര കലിയുഗം വരേക്കും മുക്തിധാമത്തിൽ തന്നെ ഇരിക്കുന്നവർ. ഇവിടെ വരുന്നതിനേക്കാൾ നല്ലത് മുക്തിധാമത്തിൽ ഇരിക്കുന്നതാണ് എന്ന് പറയാൻ കഴിയില്ല. അത് കൊതുകിൻ കൂട്ടത്തെ പോലെയാകും. വരുന്നു അപ്പോൾ തന്നെ പോകുന്നു. മനുഷ്യരുടെ മഹിമയാണ് പാടപ്പെട്ടിരിക്കുന്നത്. ഈ ക്ഷേത്രങ്ങളെല്ലാം ആരുടേതാണ്? ആരാണോ ആരംഭം മുതൽ പാർട്ട് അഭിനയിച്ചത്, അവരുടെ ഓർമ്മചിഹ്നങ്ങളാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അവസാനം വരുന്നവരുടെ ഓർമ്മചിഹ്നം ഉണ്ടോ? ഒന്നുമില്ല. നിങ്ങളുടേത് എത്ര ഉയർന്ന ഓർമ്മചിഹ്നമാണ്. ഏറ്റവും കൂടുതൽ പാർട്ട് അഭിനയിച്ചതും നിങ്ങളാണ്. നിങ്ങൾ തന്റെ പ്രാലബ്ധത്തിന്റെ സമയം പൂർത്തിയാക്കി എപ്പോഴാണോ ഭക്തി മാർഗ്ഗത്തിലേക്ക് വരുന്നത് അപ്പോൾ വീണ്ടും നിങ്ങളുടെ ഓർമ്മചിഹ്നവും ഒപ്പം ശിവബാബയുടേയും ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങും, പിന്നെ മറ്റു ധർമ്മങ്ങളും വരും. അവരുടെയെല്ലാം ധർമ്മ സ്ഥാപന നടക്കും. നിങ്ങൾക്ക് തന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാം അതോടൊപ്പം എല്ലാ ധർമ്മങ്ങളിലുള്ളരെയും അറിയാം. 84 ജന്മങ്ങളുടെ ഏണിപ്പടിയാണല്ലോ. ആദ്യം നമ്മൾ സ്വർഗ്ഗത്തിലേക്കാണ് വരുന്നത് പിന്നെ എങ്ങനെയാണ് ഇറങ്ങിയത്- ഇതെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഓരോ ജന്മത്തിലും ഭിന്നമായ നാമ രൂപങ്ങളിലുള്ള ബന്ധുമിത്രാദികളും ഉണ്ടായിരുന്നു. ഡ്രാമയിൽ ആദ്യം തന്നെ നിങ്ങളുടെ ഈ പാർട്ടെല്ലാം ഉണ്ടാക്കപ്പെട്ടതാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇത് വീണ്ടും ആവർത്തിക്കപ്പെടും. നിങ്ങൾക്ക് അറിയാം നിങ്ങൾ തന്നെയായിരുന്നു ദേവി ദേവതകൾ പിന്നീട് 84 ജന്മങ്ങളെടുത്ത് ശൂദ്രനായി മാറി. പിന്നീട് നിങ്ങൾ തന്നെയാണ് ദേവി ദേവതകളായി മാറാൻ പോകുന്നത്. മനുഷ്യർ പറയും ആത്മാവ് തന്നെയാണ് പരമാത്മാവ് എന്ന്. വാസ്തവത്തിൽ ഞാൻ തന്നെയായിരുന്നു അത് എന്നതിന്റെ അർത്ഥം ഇതാണ്. അവർ പിന്നീട് പറയും ആത്മാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് ആത്മാവെന്നും. രാത്രി പകലിന്റെ വ്യത്യാസമില്ലേ. നിങ്ങൾക്ക് ഇപ്പോൾ ഈ കാര്യങ്ങൾ എല്ലാം അറിയാം. നിങ്ങൾ ഇപ്പോൾ പാണ്ഡവരാണ്. കൗരവരും പാണ്ഡവരും സഹോദരൻമാരാണല്ലോ. ഇപ്പോൾ ബാബയെ കിട്ടിയതിലൂടെ നിങ്ങൾ കൗരവനിൽ നിന്നും പാണ്ഡവനായി മാറി. ബാബ നിങ്ങളെ ദു:ഖത്തിൽ നിന്നും മോചിപ്പിച്ച് വഴികാട്ടിയായി കൂടെ കൊണ്ടു പോകും. വീടിനെ കുറിച്ച് ആർക്കുമറിയില്ല. അവർ പറയും ആത്മാവ് ബ്രഹ്മത്തിൽ പോയി ലയിക്കും എന്നാണ്. അപ്പോൾ അതിനെ വീടെന്ന് പറയില്ലല്ലോ. വീട് താമസിക്കാനുള്ളതാണല്ലോ. അതിനെ നിരാകാരി ലോകം എന്നാണ് പറയാറുള്ളത്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം - നമ്മൾ നിരാകാരി ആത്മാക്കൾ നിരാകാരി ലോകത്തിൽ ബിന്ദുവിനു സമാനമാണ് വസിച്ചിരുന്നത്. അവിടെ നിരാകാരി വൃക്ഷമുണ്ട്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ബീജത്തേയും വൃക്ഷത്തേയും അറിയണം. ഇതിന്റെ പേരാണ് വിവിധ ധർമ്മങ്ങളുടെ വൃക്ഷം, ഇത് മനുഷ്യ സൃഷ്ടിയാണ്. ഇതിന്റെ ബീജരൂപൻ ബാബയാണ്, എത്ര വൈവിധ്യമാണ്. ഓരോ ധർമ്മങ്ങളിലുള്ളവരുടേയും രൂപവും വ്യത്യസ്തമാണ്, ഒരു മുഖം പോലെ മറ്റൊന്നുണ്ടാകില്ല. കല്പ വൃക്ഷത്തിന്റെ ആയുസ്സ് 5000 വർഷമാണ്- ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത്. മനുഷ്യൻ അഭിനേതാവാണ്, ഇവിടെ പാർട്ട് അഭിനയിക്കാൻ വന്നിരിക്കുകയാണ്. ഇത് സ്റേറജാണ്, പ്രകാശം നൽകുന്നതിനാണ് സൂര്യനും ചന്ദ്രനുമെല്ലാം ഉള്ളത്. ഇത് ദേവതയൊന്നുമല്ല, ഇത് ലൈറ്റുകളാണ്. പക്ഷെ സേവനം ചെയ്യുന്നുണ്ടല്ലോ, അതുകൊണ്ടാണ് ദേവത എന്ന് പറയുന്നത്. വാസ്തവത്തിൽ ദേവതകളൊന്നും സേവനം ചെയ്യുന്നില്ല, നിങ്ങൾ കുട്ടികളാണ് സേവനം ചെയ്യുന്നത്. ബാബ ആജ്ഞാകാരിയായ സേവകനാണ്. കുട്ടികൾ ദു:ഖികളാകുന്നു, അപ്പോൾ ബാബക്ക് ദയ തോന്നും. ബാബ മനസ്സിലാക്കി തരുന്നതിനാണ് വന്നിരിക്കുന്നത്. വീണ്ടും നിങ്ങളെ ദേവി ദേവതകളാക്കാനാണ് വന്നിരിക്കുന്നത്. ഓരോ വസ്തുവിനും ഉയർന്ന കലയും, താഴ്ന്ന കലയും ഉണ്ട്. പഴയ ലോകത്തെ തമോപ്രധാനമെന്നും പുതിയ ലോകത്തെ സതോപ്രധാനമെന്നും പറയും. ഓരോ വസ്തുവും പുതിയതിൽ നിന്നും പഴയതാകും. ആത്മാവ് പറയുകയാണ് - ഈ ശരീരം പതിതവും തമോപ്രധാനവുമാണ്. എന്നാൽ സത്യയുഗത്തിൽ ആത്മാവും ശരീരവും സതോപ്രധാനമായിരിക്കും. അവിടെ തലവേദന ഉണ്ടാക്കുന്ന ഒന്നുമുണ്ടാകില്ല. ആത്മാവിന് ഇപ്പോൾ ജ്ഞാനം ലഭിച്ചു കഴിഞ്ഞു. സ്മൃതി വന്നു, നമ്മൾ 84 ജന്മങ്ങൾ എടുക്കുന്നുണ്ട്. ഈ രഹസ്യം പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നത്. ദു:ഖത്തിൽ ബാബയെ തന്നെയാണ് വിളിക്കുന്നത്. അല്ലയോ ദു:ഖത്തെ ഹരിച്ച് സുഖം നൽകുന്നവനേ ദയ കാണിക്കൂ. ഏറ്റവും സുഖമുണ്ടായിരുന്നത് ഭാരതത്തിലാണ്. ഭാരതത്തെ പോലെ പവിത്രമായ ഖണ്ഡം വേറെയില്ല. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികളുടെ സഞ്ചി അവിനാശി ജ്ഞാന രത്നങ്ങൾ കൊണ്ട് നിറക്കുകയാണ്. എപ്പോഴെങ്കിലും ഇങ്ങനെയുള്ള അച്ഛനെ കണ്ടിട്ടുണ്ടോ. പറയുകയാണ് കുട്ടികളേ, ഞാൻ നിങ്ങൾക്ക് സമ്മാനമായി വൈകുണ്ഠമാണ് കൊണ്ടു വന്നിരിക്കുന്നത്. നിങ്ങൾ സ്വർഗ്ഗവാസികളായിരുന്നു, ഇപ്പോൾ പതിത നരകവാസിയായി. ആരാണോ വികാരത്തിലേക്ക് പോകാത്തത് അവരാണ് പാവനമായവർ. സത്യയുഗത്തിലുള്ളവർ സമ്പൂർണ്ണ നിർവ്വികാരികളായിരുന്നു. ഈ സമയത്ത ്- സമ്പൂർണ്ണ വികാരികളാണ്. ബാബ പറയുകയാണ് നിങ്ങളും സമ്പൂർണ്ണ നിർവ്വികാരികളായിരുന്നു. ഇപ്പോൾ സമ്പൂർണ്ണ വികാരികളായി, പിന്നീട് സമ്പൂർണ്ണ നിർവ്വികാരി ദേവത പദവി പ്രാപ്തമാകണം- ബാബയെ ഓർമ്മിക്കുന്നതിലൂടെ പ്രാപ്തമാകും. മൻമനാഭവ എന്ന അക്ഷരം എത്ര നല്ലതാണ്. അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകും. ഞാൻ സർവ്വശക്തിവാനാണ്. എന്നെ ഓർമ്മിക്കൂ. ഓർമ്മയെ തന്നെയാണ് യോഗാഗ്നി എന്നും പറയുന്നത്, അതിലൂടെ പാപം ഇല്ലാതാകും. നിങ്ങൾ പവിത്രമാകും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ പഠിപ്പിന്റെ ലഹരിയിലിരിക്കണം. ബാബക്കു സമാനം നിരഹങ്കാരിയാകണം. പദവിയുടെ അഹങ്കാരം ഉണ്ടാകരുത്.

2) ജ്ഞാന രത്നങ്ങൾ കൊണ്ട് തന്റെ സഞ്ചി നിറക്കണം. സമ്പൂർണ്ണ നിർവ്വികാരിയായി ദേവതാ പദവി നേടണം. ഒരിക്കലും വാടരുത്.

വരദാനം :-
സ്ഥൂലവും സൂക്ഷ്മവും ഈ രണ്ട് രീതിയിലും സ്വയത്തെ ബിസിയാക്കി വെക്കുന്ന മായാജീത്ത്, വിജയിയായി ഭവിക്കട്ടെ.

സ്വയത്തെ സേവാധാരിയെന്ന് മനസ്സിലാക്കി തന്റെ താത്പര്യം, ഉന്മേഷത്തിലൂടെ സേവയിൽ ബിസിയായിരിക്കൂ എങ്കിൽ മായക്ക് അവസരം ലഭിക്കില്ല. എപ്പോൾ സങ്കൽപം കൊണ്ടോ ബുദ്ധി കൊണ്ടോ സ്ഥൂല കർമ്മം കൊണ്ടോ ഫ്രീയായിരിക്കുന്നുവോ അപ്പോൾ മായ ചാൻസെടുക്കുന്നു. എന്നാൽ സ്ഥൂലവും സൂക്ഷ്മവും ഈ രണ്ട് രീതിയിലും സന്തോഷത്തോടെ സേവയിൽ ബിസിയായിരിക്കയാണെങ്കിൽ സന്തോഷം കാരണം മായ നേരിടാനുള്ള സാഹസം കാണിക്കുകയില്ല, അതിനാൽ സ്വയം തന്നെ ടീച്ചറായി ബുദ്ധിയെ ബിസിയാക്കി വെക്കുന്നതിന്റെ ഡെയ്ലി പ്രോഗ്രാം ഉണ്ടാക്കൂ എങ്കിൽ മായാജീത്ത്, വിജയിയായി മാറും.

സ്ലോഗന് :-
നിശ്ചയത്തോടെയും ഉറപ്പോടെയും പറയൂ ബാബ എന്നോടൊപ്പമുണ്ട് എങ്കിൽ മായക്ക് സമീപത്ത് വരാൻ സാധിക്കില്ല.

അവ്യക്ത സൂചന- സദാ ഹർഷിതമായിരിക്കുന്നതിന് വേണ്ടി തന്റെ സ്വഭാവത്തെ സരളമാക്കു, സഹനശീലരാകൂ.

ബാപ്ദാദ എല്ലാ കുട്ടികളുടെയും ചലനങ്ങളിലും മുഖത്തും വാക്കിലും കർമ്മത്തിലും സരളതയും മധുരതയും കാണാൻ ആഗ്രഹിക്കുന്നു. അഥവാ ആവേശത്തിന്റെയും ക്ഷീണത്തിന്റെയും കാരണം വാക്കുകൾ അൽപമെങ്കിലും മധുരമല്ലെങ്കിലോ സീരിയസാണെങ്കിലോ ഗുണസമ്പന്നരെന്ന് പറയില്ല. എന്ത് തന്നെ സാഹചര്യമാണെങ്കിലും എനിക്ക് എന്ത് ഗുണമുണ്ടോ ആ എന്റെ ഗുണം പുറത്ത് വരണം. എങ്ങനെയാണോ ബാപ്ദാദ അതേപോലെ അതേ ഗുണം, അതേ കർത്തവ്യം, അതേ വാക്ക്, അതേ സങ്കൽപം അനുഭവമാകണം, എല്ലാവരുടെയും മുഖത്ത് നിന്ന് ഇങ്ങനെ പുറപ്പെടണം ഇവർ ബാപ്ദാദയെപ്പോലെത്തന്
നെയെന്ന്.