മധുരമായകുട്ടികളേ -
ഏറ്റവുംആദ്യംഈഒരുകാര്യം
ചിന്തിക്കണം,ആത്മാവായഎന്
നില്എന്തെല്ലാംകറയാണോപ
റ്റിയിട്ടുള്ളത്അത്എങ്ങനെഇ
ല്ലാതാക്കണം.സൂചിതുരുമ്പി
ക്കുകയാണെങ്കില്കാന്തത്
തിന്റെആകര്ഷണംഉണ്ടാകില്ല.
ചോദ്യം :-
ഈ പുരുഷോത്തമ സംഗമയുഗത്തില് നിങ്ങള്ക്ക് പുരുഷോത്തമനായി മാറുന്നതിനു വേണ്ടി
ഏതൊരു പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്
ഉത്തരം :-
കര്മ്മാതീതമായി മാറുന്നതിന്റെ. ഏതൊരു കര്മ്മ സംബന്ധത്തിലേക്കും ബുദ്ധി പോകരുത്.
അതായത് കര്മ്മബന്ധനം തന്നിലേക്ക് ആകര്ഷിക്കരുത്. മുഴുവന് സംബന്ധവും ഒരേയൊരു
ബാബയോടൊപ്പം ആയിരിക്കണം. ആരോടും ഹൃദയത്തിന്റെ പ്രീതി ഉണ്ടാകരുത്. ഈ രീതിയിലുള്ള
പുരുഷാര്ത്ഥം ചെയ്യൂ. ബാക്കി വ്യര്ത്ഥമായ സംഭാഷണത്തില് തന്റെ സമയത്തെ
പാഴാക്കരുത്. ഓര്മ്മയില് ഇരിക്കാന് അഭ്യസിക്കൂ.
ഗീതം :-
ഉണരൂ
പ്രിയതമകളേ ഉണരൂ.......
ഓംശാന്തി.
ആത്മീയ കുട്ടികള് (ആത്മാക്കള്) ഈ ശരീരത്തിലൂടെ പാട്ട് കേട്ടില്ലേ. കാരണം ബാബ
ഇപ്പോള് കുട്ടികളെ ആത്മാഭിമാനിയാക്കിയാണ് മാറ്റുന്നത്. നിങ്ങള്ക്ക് ആത്മജ്ഞാനം
ലഭിച്ചിരിക്കുന്നു. ആത്മാവിന്റെ യഥാര്ത്ഥ ജ്ഞാനമുള്ള ഒരു മനുഷ്യനും ഈ ലോകത്ത്
ഇല്ല. അപ്പോള് പിന്നെ പരമാത്മാവിന്റെ ജ്ഞാനം എങ്ങനെ ഉണ്ടാകാനാണ്. ഇതെല്ലാം
ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ഈ ശരീരത്തിലൂടെയല്ലേ മനസ്സിലാക്കിത്തരാന്
സാധിക്കൂ. ഈ ശരീരത്തെക്കൂടാതെ ആത്മാവിന് ഒന്നും ചെയ്യാന് കഴിയില്ല. ആത്മാവിന്
ഇപ്പോള് അറിയാം ഞാന് എവിടെയാണ് വസിക്കുന്നത്, ആരുടെ കുട്ടിയാണ്. ഇപ്പോള് നിങ്ങള്
യഥാര്ത്ഥ രീതിയില് അറിയുന്നു. എല്ലാ പാര്ട്ട്ധാരികളും അഭിനേതാക്കളാണ്. ഭിന്ന
ഭിന്ന ധര്മ്മത്തിലുള്ള ആത്മാക്കള് എപ്പോഴാണ് വരുന്നത് എന്നും നിങ്ങളുടെ
ബുദ്ധിയിലുണ്ട്. ബാബ വിവരിച്ചു മനസ്സിലാക്കിത്തരുന്നില്ല. മൊത്തവ്യാപാരം (ഹോള്
സെയില്) പോലെ മനസ്സിലാക്കിത്തരുന്നു. ഹോള് സെയില് അര്ത്ഥം ഒരു സെക്കന്റിനുള്ളില്
സത്യയുഗം ആദ്യം മുതല് കലിയുഗം അവസാനം വരെയും അടങ്ങിയിട്ടുള്ള നമ്മുടെ
പാര്ട്ടിനെക്കുറിച്ച് പറയുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ബാബ ആരാണ്, ഈ
ഡ്രാമയ്ക്കുള്ളില് ബാബയ്ക്ക് എന്ത് പാര്ട്ടാണുള്ളത്. ബാബ ഉയര്ന്നതിലും
ഉയര്ന്നതാണ് സര്വ്വരുടെയും സദ്ഗതി ദാതാവാണ് ദുഖഹര്ത്താ സുഖ കര്ത്താവാണ്.
ശിവജയന്തിയുടെ മഹിമയുമുണ്ട്. ശിവ ജയന്തിയാണ് ഏറ്റവും ഉയര്ന്നത് എന്നും
പറയാറുണ്ട്. ഭാരതത്തില് തന്നെയാണ് വിശേഷിച്ചും ശിവ ജയന്തി ആഘോഷിക്കുന്നത്.
ഏതെല്ലാം രാജധാനിയില് ഏതെല്ലാം ഉയര്ന്ന വ്യക്തികളുടെ കഴിഞ്ഞു പോയ ചരിത്രമാണോ
നല്ലതായിരിക്കുന്നത് അവരുടെ സ്റ്റാമ്പുകളും ഉണ്ടാക്കുന്നു. ശിവജയന്തി
ആഘോഷിക്കുമ്പോള് നിങ്ങള് പറഞ്ഞു കൊടുക്കണം ആരുടെ ജയന്തിയാണ് എറ്റവും ഉയര്ന്നത്
അപ്പോള് ആരുടെ സ്റ്റാമ്പ് ഉണ്ടാക്കണം? ഏതെങ്കിലും സാധുസാന്യാസിമാര് അഥവാ
സിഖുകാര്, മുസ്ലിം സഹോദരങ്ങള് അഥവാ വിദേശത്തെ ഏതെങ്കിലും തത്വചിന്തകന്
നല്ലവരാണെങ്കില് അവരുടെ സ്റ്റാമ്പ് ഉണ്ടാക്കിക്കൊണ്ടിരിക്
കുന്നുണ്ട്. എങ്ങനെയാണോ
റാണാ പ്രതാപിന്റെ സ്റ്റാമ്പെല്ലാം ഉണ്ടാക്കുന്നത്. വാസ്തവത്തില് സര്വരുടെയും
സദ്ഗതി ദാതാവായ ഒരേയൊരു ബാബയുടെ സ്റ്റാമ്പാണ് ഉണ്ടാക്കേണ്ടത്. ഈ സമയം ബാബ
വന്നില്ലായിരുന്നുവെങ്കില് എങ്ങനെ സദ്ഗതി ഉണ്ടാകാനാണ്. കാരണം എല്ലാവരും ഈ ഭയാനക
നരകത്തില് മുങ്ങിത്താണുകൊണ്ടിരി
ക്കുകയാണ്. ഏറ്റവും ഉയര്ന്നത് പതിതപാവനനായ
ശിവബാബയാണ്. ശിവന്റെ ക്ഷേത്രവും ഏറ്റവും ഉയര്ന്ന സ്ഥാനത്താണ് ഉണ്ടാക്കുന്നത്.
കാരണം ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ തന്നെ വന്ന് ഭാരതത്തെ സ്വര്ഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. എപ്പോഴാണോ ബാബ വരുന്നത് അപ്പോഴാണ് സദ്ഗതി ചെയ്യുന്നത്.
അതുകൊണ്ട് ആ ബാബയുടെ തന്നെ ഓര്മ്മ ഉണ്ടായിരിക്കണം. ശിവബാബയുടെ സ്റ്റാമ്പ് എങ്ങനെ
ഉണ്ടാക്കണം? ഭക്തി മാര്ഗ്ഗത്തില് ശിവലിംഗമാണ് ഉണ്ടാക്കുന്നത്. ബാബ തന്നെയാണ്
ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന പരമാത്മാവ്. ഏറ്റവും ഉയര്ന്ന ക്ഷേത്രവും
ശിവന്റേതുതന്നെയാണ്. സോമനാഥ ക്ഷേത്രവും ശിവന്റേതുതന്നെയല്ലേ. ഭാരതവാസികള്
തമോപ്രധാനമായതു കാരണം ശിവനാരാണെന്ന് അറിയില്ല. ശിവന്റെ കര്ത്തവ്യത്തെകുറിച്ച്
അറിയില്ല. മഹാറാണപ്രതാപും യുദ്ധം ചെയ്തിരുന്നു എന്നാല് അത് ഹിംസയായില്ലേ. ഈ
സമയത്ത് എല്ലാവരും ഡബിള് ഹിംസകരാണ്. വികാരത്തിലേക്ക് പോവുക, ഇതും ഹിംസയാണ്. ഈ
ലക്ഷ്മീ നാരായണന് ഡബിള് അഹിംസകരാണ്. മനുഷ്യര്ക്ക് ഇതിന്റെ പൂര്ണ്ണ ജ്ഞാനം
ഉണ്ടാകുമ്പോഴേ അര്ത്ഥ സഹിതമുള്ള സ്റ്റാമ്പ് പുറത്തിറങ്ങൂ. സത്യയുഗത്തില് ഈ
ലക്ഷ്മീ നാരായണന്റെ സ്റ്റാമ്പായിരിക്കും പുറത്തിറങ്ങുക. ശിവബാബയുടെ ജ്ഞാനം അവിടെ
ഉണ്ടാകില്ലല്ലോ. അപ്പോള് തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്ന് ലക്ഷ്മീനാരായണന്റെ
സ്റ്റാമ്പായിരിക്കും ഉണ്ടായിരിക്കുക. ഇപ്പോഴും ഭാരതത്തിന്റെ സ്റ്റാമ്പ്
അതുതന്നെയായിരിക്കണം. ഏറ്റവും ഉയര്ന്നത് ത്രിമൂര്ത്തി ശിവനാണ്. ബാബ അവിനാശിയാണ്.
കാരണം ബാബ ഭാരതത്തിന് അവിനാശീ രാജ സിംഹാസനമാണ് നല്കുന്നത്. പരംപിതാപരമാത്മാവ്
തന്നെയാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നത്. നിങ്ങളിലും പലരും ബാബ നമ്മെ
സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു എന്നുള്ളതിനെക്കുറിച്ച് മറന്നു
പോകുന്നു. മായ മറപ്പിക്കുന്നു. ബാബയെ അറിയാത്തതു കാരണം ഭാരതവാസികള് എത്ര
തെറ്റുകളാണ് ചെയ്തു വന്നത്. ശിവബാബ എന്താണ് ചെയ്തത് എന്നതു പോലൂം ആര്ക്കും
അറിയില്ല. ശിവജയന്തിയുടെ അര്ത്ഥം പോലും ആരും മനസ്സിലാക്കുന്നില്ല. ഈ ജ്ഞാനം
ബാബയില് അല്ലാതെ മറ്റാരിലും ഇല്ല.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് മറ്റുള്ളവരുടെ
മേലും അവനവന്റെ മേലും ദയ കാണിക്കൂ. ടീച്ചര് പഠിപ്പിക്കുന്നതും ടീച്ചറുടെ
കൃപയല്ലേ. ബാബ പറയുന്നു ഞാന് ടീച്ചറാണ് ഞാന് നിങ്ങളെ പഠിപ്പിക്കുകയാണ്.
വാസ്തവത്തില് ഇതിനെ പാഠശാല എന്നും പറയുന്നു. വളരെ വലിയ സര്വ്വകലാശാലയാണ്. ബാക്കി
മറ്റു സര്വ്വകലാശാലകളെല്ലാം അസത്യമായ പേര് വച്ചിരിക്കുകയാണ്. അതൊന്നും മുഴുവന്
വിശ്വത്തിനു വേണ്ടിയുള്ള കോളേജല്ല. മുഴുവന് വിശ്വത്തിന്റെയും സദ്ഗതി ചെയ്യുന്ന
ഒരേയൊരു ബാബയുടെ സര്വ്വകലാശാലയാണിത്. വാസ്തവത്തില് സര്വ്വകലാശാല ഇതൊന്നു മാത്രമേ
ഉള്ളൂ. ഇതിലൂടെ മാത്രമേ എല്ലാവരും മുക്തി ജീവന്മുക്തിയിലേക്ക് പോകുന്നുള്ളൂ.
അതായത് സുഖ-ശാന്തി ലഭിക്കുകയുള്ളൂ. ഇതൊന്നിനെയാണ് സര്വ്വകലാശാല എന്നു പറയുന്നത്.
അതുകൊണ്ട് ബാബ പറയുന്നു ഒരിക്കലും ഭയപ്പെടരുത്. ഇതെല്ലാം മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. ചില സമയത്ത് നിങ്ങള് പറയുന്നതൊന്നും ആരും ശ്രദ്ധിക്കില്ല. പ്രജകള്
പ്രജകളുടെ മേലാണ് രാജ്യം ഭരിക്കുന്നത്. മറ്റൊരു ധര്മ്മത്തിലും ആരംഭത്തില്ത്തന്നെ
രാജധാനി ഉണ്ടാകില്ല. അവരെല്ലാവരും ധര്മ്മം സ്ഥാപിക്കാന് മാത്രമാണ് വരുന്നത്.
പിന്നീട് എപ്പോഴാണോ ലക്ഷക്കണക്കിന് ജനം ആ ധര്മ്മത്തില് ഉണ്ടാകുന്നത് അപ്പോഴേ
രാജധാനി ഉണ്ടാകുന്നുള്ളൂ. ഇവിടെ ബാബ രാജധാനിയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്
മുഴുവന് വിശ്വത്തിനും വേണ്ടി. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ദൈവീക
രാജധാനി ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. ബാബ
മനസ്സിലാക്കിത്തരുന്നു- കൃഷണന്, നാരായണന്, രാമന് എന്നിവരുടെ കറുത്ത ചിത്രങ്ങള്
നിങ്ങള് കയ്യിലെടുക്കൂ, മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കൂ കൃഷ്ണനെ
എന്തുകൊണ്ടാണ് ശ്യാമസുന്ദരന് എന്നു പറയുന്നത്. ആദ്യം സുന്ദരനായിരുന്ന കൃഷ്ണന്
പിന്നീട് എങ്ങനെ ശ്യാമായി മാറി? ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം. ഇപ്പോള് ഭാരതം
തന്നെ നരകമായി മാറി. നരകം അര്ത്ഥം കറുത്തത് സ്വര്ഗ്ഗം അര്ത്ഥം വെളുത്തത്.
രാമരാജ്യത്തെ പകല് എന്നും രാവണരാജ്യത്തെ രാത്രി എന്നും പറയുന്നു. നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും ദേവതകളെ എന്തുകൊണ്ടാണ് കറുത്തതായി
കാണിച്ചിരിക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് ഇപ്പോള്
സംഗമയുഗത്തിലാണ്. മറ്റുള്ളവര് കലിയുഗത്തിലും. ഇവിടെ നിങ്ങള് സംഗമയുഗത്തിലാണ്,
പുരുഷോത്തമനായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. വികാരി പതിത
മനുഷ്യരുമായി നിങ്ങള്ക്ക് യാതൊരു സംബന്ധവും ഇല്ല, ബാക്കി ഇപ്പോള് ആരുടെയും
കര്മ്മാതീത അവസ്ഥ ഉണ്ടായിട്ടില്ല അതുകൊണ്ട് കര്മ്മ സംബന്ധങ്ങളോട് ഹൃദയത്തിന്റെ
പ്രീതി വയ്ക്കരുത്. കര്മ്മാതീതമായി മാറുന്നതിനു വേണ്ടി ഓര്മ്മയുടെ യാത്ര
ആവശ്യമാണ്. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് ആത്മാക്കളാണ്, നിങ്ങള്ക്ക്
പരമാത്മാവായ അച്ഛനോടൊപ്പം എത്ര സ്നേഹമുണ്ടായിരിക്കണം. ആഹാ! ബാബ നമ്മെ
പഠിപ്പിക്കുകയാണ്. പക്ഷെ ഈയൊരു ലഹരി ആര്ക്കും തന്നെ ഉണ്ടാകുന്നില്ല. മായ
ഇടക്കിടെ ദേഹാഭിമാനത്തിലേക്ക് കൊണ്ടുവരുന്നു. ശിവബാബയാണ് നമ്മള് ആത്മാക്കളോട്
സംസാരിക്കുന്നതെന്ന് മനസ്സിലാക്കുകയാണെങ്കില് ബാബയോട് ഇത്രയും ആകര്ഷണവും
സന്തോഷവും ഉണ്ടായിരിക്കേണ്ടേ. ഏതൊരു സൂചിയിലാണോ അല്പ്പം പോലും തുരുമ്പ്
ഇല്ലാത്തത്, ആ സൂചിയെ നിങ്ങള് കാന്തത്തിനു മുന്നില് വയ്ക്കുകയാണെങ്കില്
പെട്ടന്നു തന്നെ ആകര്ഷിക്കപ്പെടും. കുറച്ചെങ്കിലും തുരുമ്പ് ഉണ്ടെങ്കില് ആകര്ഷണം
ഉണ്ടാകില്ല, പറ്റിപ്പിടിക്കില്ല. നമ്മള് ഓര്മ്മയുടെ യാത്രയില് ഇരിക്കുമ്പോഴേ
ബാബയോട് ആകര്ഷണം ഉണ്ടാകൂ. കറയുണ്ടെങ്കില് ആകര്ഷണമില്ല. ഓരോരുത്തര്ക്കും
മനസ്സിലാക്കാന് സാധിക്കും നമ്മുടെ സൂചി തീര്ത്തും പവിത്രമാവുമ്പോഴെ ആകര്ഷിക്കൂ.
ആകര്ഷണം ഉണ്ടാകാത്തതിനു കാരണം കറ പറ്റിയിട്ടുണ്ട്. നിങ്ങള് വളരെയധികം ഓര്മ്മയില്
ഇരിക്കുകയാണെങ്കില് വികര്മ്മം ഭസ്മമാകും. ഇനിയെന്തെങ്കിലും പാപം
ചെയ്യുകയാണെങ്കില് കറ പറ്റിപ്പിടിക്കുകയാണെങ്കില് ഓര്മ്മിക്കാന് സാധിക്കില്ല.
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ, മറക്കുന്നതിലൂടെ കറ
വര്ദ്ധിക്കുന്നു. അപ്പോള് ബാബയോട് ആകര്ഷണവും സ്നേഹവും ഉണ്ടാകില്ല. കറ
ഇല്ലാതായിക്കഴിഞ്ഞാല് സ്നേഹവും സന്തോഷവും ഉണ്ടാകും. മുഖം പ്രസന്നമാകും.
നിങ്ങള്ക്ക് ഭാവിയില് ലക്ഷ്മീനാരായണനെപ്പോലെ ആകണം. സേവനം ചെയ്യുന്നില്ല എങ്കില്
പഴകിയ ജീര്ണ്ണിച്ച കാര്യങ്ങള് സ്മൃതിയിലേക്ക് വന്നുകൊണ്ടിരിക്കും ബാബയുമായുള്ള
ബുദ്ധിയോഗവും ഇല്ലാതെയാകും. എന്തെല്ലാം തിളക്കം ഉണ്ടായിരുന്നോ അതെല്ലാം
നഷ്ടപ്പെട്ടു. ബാബയോട് അല്പം പോലും സ്നേഹം ഉണ്ടാകില്ല. ആരാണോ വളരെ നല്ല രീതിയില്
ബാബയെ ഓര്മ്മിക്കുന്നത് അവര്ക്കേ ബാബയോട് സ്നേഹമുണ്ടായിരിക്കൂ. ബാബയ്ക്കും
അവരോട് ആകര്ഷണം തോന്നും. ഈ കുട്ടി സേവനവും നല്ല രീതിയില് ചെയ്യുന്നുണ്ട്,
യോഗത്തിനും ഇരിക്കുന്നുണ്ട് അപ്പോള് ബാബയ്ക്കും അവരോട് സ്നേഹമുണ്ടാകും. അവനവന്റെ
മേല് ശ്രദ്ധ വയ്ക്കൂ എന്നില് നിന്നും പാപകര്മ്മങ്ങളൊന്നും ഉണ്ടാകുന്നില്ലല്ലോ.
അഥവാ ഓര്മ്മിച്ചില്ലെങ്കില് എങ്ങനെ കറ ഇല്ലാതാകും. ബാബ പറയുന്നു ചാര്ട്ട്
വയ്ക്കുകയാണെങ്കില് കറ ഇല്ലാതാകും തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി
മാറണമെങ്കില് കറ ഇല്ലാതാകണം. പാപത്തിന്റെ കണക്ക് കൂടുന്നുമുണ്ട് കുറയുന്നുമുണ്ട്.
ഇതിലൂടെ 100 മടങ്ങ് ശിക്ഷയും ഉണ്ടാകുന്നു. ബാബയെ ഓര്മ്മിക്കുന്നില്ല എങ്കില്
എന്തെങ്കിലും പാപ കര്മ്മങ്ങള് സംഭവിക്കുന്നു. ബാബ പറയുന്നു കറ അകറ്റാതെ
നിങ്ങള്ക്ക് എന്റെ അടുത്തേക്ക് വരാന് സാധിക്കില്ല. ഇല്ലെങ്കില് ശിക്ഷ
അനുഭവിക്കേണ്ടി വരും. ശിക്ഷ ലഭിക്കുകയും ചെയ്യും പദവി ഭ്രഷ്ടമാവുകയും ചെയ്യും.
ബാക്കി ബാബയില് നിന്നും എന്ത് സമ്പത്ത് ലഭിക്കാനാണ്. കറ വീണ്ടും
പറ്റിപ്പിടിക്കുന്ന തരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. ആദ്യം തന്റെ കറയെ
ഇല്ലാതാക്കാനുള്ള ചിന്ത വയ്ക്കൂ. ഈയൊരു ചിന്ത ഉണ്ടാകുന്നില്ലെങ്കില് ബാബ
മനസ്സിലാക്കും ഈ കുട്ടിയുടെ ഭാഗ്യത്തിലില്ല. യോഗ്യത വേണമല്ലോ. തന്റെ സംസ്കാരം
നല്ലതായിരിക്കണം. ലക്ഷ്മീനാരായണന്റെ ദൈവീക സംസ്കാരത്തിന്റെ മഹിമയുണ്ട്. ഈ
സമയത്തുള്ള മനുഷ്യര് അവരുടെ മുന്നില്പ്പോയി മഹിമ പാടുന്നു. ശിവബാബയെ അറിയാത്തതു
കാരണം സന്യാസിമാരുടെ അടുത്തേക്ക് പോകുന്നു. വാസ്തവത്തില് സര്വ്വരുടെയും സദ്ഗതി
ദാതാവ് ഒരേയൊരു ബാബയാണ്. ബാബ തന്നെയാണ് സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്നത്. പക്ഷെ
വീണ്ടും താഴേക്ക് അധപതിക്കുകയും വേണം. ബാബയ്ക്കല്ലാതെ മറ്റാര്ക്കും പാവനമാക്കാന്
സാധിക്കില്ല. മനുഷ്യര് ഗുഹയ്ക്കുള്ളില് പോയി ഇരിക്കുന്നു. ഇതിനേക്കാളും നല്ലത്
ഗംഗയില് പോയി ഇരുന്നു കഴിഞ്ഞാല് എന്നാല് എപ്പോഴാണോ പാര്ട്ട് പൂര്ത്തിയായി
തിരിച്ച് വീട്ടിലേക്ക് പോകുന്നത് അപ്പോഴേ ശാന്തി ലഭിക്കൂ. നിര്വാണധാമമാണ് നമ്മള്
ആത്മാക്കളുടെ വീട്. ബാക്കി ഇവിടെ ശാന്തി എങ്ങനെ ലഭിക്കാനാണ്. തപസ്യ
ചെയ്യുന്നുണ്ട് എന്നാല് അതും കര്മ്മമല്ലേ, ചെയ്ത് ശാന്തമായി ഇരിക്കുന്നു. പക്ഷെ
ശിവബാബയെക്കുറിച്ച് അറിയുന്നില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്, ബാബ വരുന്നത് ഈ
പുരുഷോത്തമ സംഗമയുഗത്തിലാണ്. ആത്മാവ് പവിത്രമായി മുക്തി-ജീവന്മുക്തിയിലേക്ക്
പോകുന്നു. ആരാണോ പ്രയത്നിക്കുന്നത് അവര് രാജ്യം ഭരിക്കും ബാക്കി
പ്രയത്നിക്കാത്തവര് ശിക്ഷയും അനുഭവിക്കും. ആരംഭത്തില് തന്നെ ശിക്ഷകളുടെ
സാക്ഷാത്കാരം ചെയ്യിച്ചിരുന്നു. ഇനി അവസാനവും ഉണ്ടാകും. ഞാന് ശ്രീമതം അനുസരിച്ച്
മുന്നേറാത്തതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായത് എന്ന സാക്ഷാത്കാരം ലഭിക്കും.
കുട്ടികള്ക്ക് മംഗളകാരിയായി മാറണം. ബാബയുടേയും രചനയുടേയും പരിചയം നല്കണം.
എങ്ങനെയാണോ സൂചിയെ എണ്ണയില് മുക്കിയെടുക്കുന്നതിലൂടെ കറ ഇല്ലാതാകുന്നത് അതുപോലെ
ബാബയുടെ ഓര്മ്മയില് ഇരിക്കുന്നതിലൂടെ കറ അകലുന്നു. ഇല്ലെങ്കില് ബാബയോട് സ്നേഹവും
ആകര്ഷണവും ഉണ്ടാകില്ല. മിത്ര സംബന്ധികളിലേക്കാണ് സ്നേഹം പോകുന്നത്,
മിത്രസംബന്ധികളുടെ അടുത്തു പോയി ഇരിക്കുന്നു. കറ പിടിച്ച ആ സംഗവും ഈ സംഗവും
തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. തുരുമ്പ് പിടിച്ചവരുടെ കൂടെ
ഇരുന്നാല് ആ കറ നമ്മളിലേക്കും പകരും. കറ ഇല്ലാതാക്കുന്നതിനാണ് ബാബ
വന്നിരിക്കുന്നത്. ഓര്മ്മയിലൂടെത്തന്നെയാണ് പാവനമായി മാറുന്നത്. അരക്കല്പ്പമായി
വളരെ ആഴത്തിലുള്ള കറ പറ്റിപ്പിടിച്ചിരിക്കുന്നു. ഇപ്പോള് ബാബയാകുന്ന കാന്തം
പറയുകയാണ് എന്നെ ഓര്മ്മിക്കൂ. എത്രത്തോളം ബുദ്ധിയോഗം എന്നോടൊപ്പമാണോ അത്രത്തോളം
കറയും ഇല്ലാതാകും. ബാക്കി പുതിയ ലോകം ഉണ്ടാവുകതന്നെ വേണം സത്യയുഗത്തില് ആദ്യം
ദേവതകളുടെ വൃക്ഷം വളരെ ചെറുതായിരുന്നു പിന്നീട് വൃദ്ധി പ്രാപിക്കുന്നു. ഈ
വൃക്ഷത്തിലുള്ളവര് തന്നെയാണ് നിങ്ങളുടെ അടുത്ത് വന്ന് പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുന്നത്. എങ്ങനെയാണോ മറ്റു ധര്മ്മ സ്ഥാപകര് മുകളില് നിന്നും
നേരിട്ട് വന്ന് ധര്മ്മം സ്ഥാപിക്കുന്നത് അതുപോലെ നമ്മള് മുകളില് നിന്നും
നേരിട്ട് വന്ന് പുരുഷാര്ത്ഥം ചെയ്യുന്നില്ല. ഇവിടെ നിങ്ങളുടെ രാജധാനി
തയ്യാറായിക്കൊണ്ടിരിക്
കുകയാണ്. മുഴുവന് ആധാരവും പഠിപ്പിലാണ്. ബാബയുടെ ശ്രീമത
പ്രകാരം മുന്നേറുന്നുണ്ട്, എന്നാല് ബുദ്ധിയോഗം പുറമേ അലഞ്ഞുതിരിയുന്നു എങ്കില്
കറ പറ്റുന്നു. ഇവിടേക്ക് വരുന്നു എങ്കില് എല്ലാ കര്മ്മക്കണക്കുകളും ഇല്ലാതാക്കണം,
ജീവിച്ചിരിക്കെ സര്വ്വതും സ്വാഹാ ചെയ്തതിനു ശേഷം വേണം വരാന്. സന്യാസിമാര്ക്കും
സന്യാസം ചെയ്തതിനു ശേഷവും എത്ര സമയം എല്ലാം ഓര്മ്മ വന്നു കൊണ്ടിരിക്കും.
നിങ്ങള് കുട്ടികള്ക്ക് അറിയാം ഇപ്പോള് നമുക്ക് സത്യത്തിന്റെ സംഗം
ലഭിച്ചിരിക്കുന്നു. നിങ്ങള് ഇപ്പോള് ബാബയുടെ തന്നെ ഓര്മ്മയിലാണ് ഇരിക്കുന്നത്.
മിത്രസംബന്ധികള്ക്കും ഇതിനെക്കുറിച്ച് അറിയാമല്ലോ. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും
കര്മ്മങ്ങള് ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കണം, പവിത്രമായി മാറണം, മറ്റുള്ളവരെ
പഠിപ്പിക്കുകയും വേണം. പിന്നീട് ഭാഗ്യത്തിലുണ്ടെങ്കില് മുന്നോട്ടു പോകും.
ബ്രാഹ്മണകുലത്തിലേതല്ലാ എങ്കില് എങ്ങനെ ദൈവീകകുലത്തിലേതായി മാറും? പെട്ടന്ന്
തന്നെ ബുദ്ധിയില് ഇരിക്കുന്നതിനുള്ള പോയിന്റുകളാണ് നല്കുന്നത്. വിനാശകാലേ
വിപരീത ബുദ്ധിയുള്ളവരുടെ ചിത്രവും വ്യക്തമാണ്. ഇപ്പോള് സ്വരജ്യമില്ല, ആദ്യം
ദൈവീക സ്വരാജ്യമായിരുന്നു അതിനെ സ്വര്ഗ്ഗമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്
പഞ്ചായത്തി രാജ്യമാണ് ഇങ്ങനെയൊന്നും മനസ്സിലാക്കി കൊടുക്കുന്നതില് യാതൊരു
ബുദ്ധിമുട്ടുമില്ല. പക്ഷേ ആത്മാവായ എന്നിലുളള കറയെ ഇല്ലാതാക്കാണം, എന്നാല്
മാത്രമേ അമ്പു തറക്കുന്നതുപോലെയാകൂ. ആദ്യം ആത്മാവിലുളള കറയെ ഇല്ലാതാക്കാനുളള
പ്രയത്നം ചെയ്യണം. തന്റെ സംസ്കാരത്തെ നോക്കണം. രാത്രിയും പകലും ഞാന് എന്താണ്
ചെയ്യുന്നത്? അടുക്കളയില് ഭോജനമുണ്ടാക്കുമ്പോള്, ചപ്പാത്തിയുണ്ടാക്കു
മ്പോഴെല്ലാം
എത്ര കഴിയുന്നുവോ ഓര്മ്മയിലിരിക്കണം. കറങ്ങാന് പോകുമ്പോഴും ബാബയുടെ
സ്മൃതിയിലായിരിക്കണം. ബാബയ്ക്ക് എല്ലാവരുടെയും അവസ്ഥയെക്കുറിച്ച് അറിയാമല്ലോ.
വ്യര്ത്ഥമായ കാര്യങ്ങള് സംസാരിക്കുകയാണെങ്കില് ഒന്നുകൂടി കറ കൂടുതല്
പറ്റിപ്പിടിക്കുന്നു. പരചിന്തനത്തിന്റെ കാര്യങ്ങളൊന്നും തന്നെ കേള്ക്കരുത്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
എങ്ങനെയാണോ ബാബ ടീച്ചറുടെ രൂപത്തില് പഠിപ്പിച്ച് എല്ലാവരിലും ദയ കാണിക്കുന്നത്,
അതുപോലെ സ്വയം തന്റെ മേലും മറ്റുളളവരുടെ മേലും ദയ കാണിക്കൂ. പഠിപ്പിലും
ശ്രീമതത്തിലും പൂര്ണ്ണ ശ്രദ്ധ നല്കണം. തന്റെ സംസ്കാരത്തെ ഉദ്ധരിക്കണം.
2) പരസ്പരം പഴയതും
ജീര്ണ്ണിച്ചതുമായ പരചിന്തനത്തിന്റെ കാര്യങ്ങള് പറഞ്ഞ് ബാബയില് നിന്നുമുളള
ബുദ്ധിയോഗത്തെ അകറ്റരുത്. ഏതൊരു പാപ കര്മ്മങ്ങളും ചെയ്യരുത്. ഓര്മ്മയില്
ഇരുന്നുകൊണ്ട് കറയെ അകറ്റണം.
വരദാനം :-
ദൃഢതയിലൂടെ
വര്ണ്ണാഭമായ ഭൂമിയെയും ഫലഭൂഷ്ടമാക്കുന്ന സഫലത സ്വരൂപമായി ഭവിക്കട്ടെ.
ഏതൊരു കാര്യത്തിലും സഫലത
സ്വരൂപമായി മാറുവാന് ദൃഢതയും സ്നേഹവും സംഘടിത രൂപത്തില് വേണം. ഈ ദൃഢത
വര്ണ്ണാഭമായ ഭൂമിയെയും ഫലഭൂഷ്ഠമാക്കി മാറ്റുന്നു. ഏതു പോലെയാണോ ഇന്നത്തെ കാലത്ത്
സയന്സ് ഉപയോഗിച്ച് ഫലങ്ങള് നിര്മിക്കുവാന് ശ്രമിക്കുന്നത് അതുപോലെ താങ്കള്
സൈലന്സിന്റെ ശക്തിയിലൂടെ സ്നേഹത്തിന്റെ ജലം കൊടുത്തുകൊണ്ട് ഫലിഭൂതരായി മാറുക.
ദൃഢതയിലൂടെ പ്രതീക്ഷ നഷ്ടപ്പെട്ടവര്ക്ക് പ്രതീക്ഷ ആകുന്ന ദീപം തെളിയിച്ചു
കൊടുക്കുക എന്തുകൊണ്ടെന്നാല് ധൈര്യത്തിലൂടെ ബാബയുടെ സഹായം ലഭിക്കും.
സ്ലോഗന് :-
സ്വയം
പ്രഭുവിന്റെ വിശ്വസ്തനാണ് എന്ന് മനസ്സിലാക്കി കൊണ്ട് നടക്കുക എങ്കില് താങ്കളുടെ
കര്മ്മത്തിലും ആത്മീയത വന്നുചേരും
അവ്യക്തസൂചന- ഇപ്പോള്
സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റൂ.
സാരഥി അര്ത്ഥം ആത്മ
അഭിമാനി എന്തുകൊണ്ടെന്നാല് ആത്മാവാണ് സാരഥി. ബ്രഹ്മ ബാബ ഈ വിധിയിലൂടെ നമ്പര് വണ്
സിദ്ധി പ്രാപ്തമാക്കി അതിനാല് ഫോളോ ഫാദര്. ഏതു പോലെയാണോ ബാബ ദേഹത്തിന് അധീനമായി
പ്രവേശിക്കുന്നത് അര്ത്ഥം സാരഥിയായി മാറുന്നത് ദേഹത്തിനു വശഭൂതന് ആവുന്നില്ല
അതിനാല് വേറിട്ടതും സ്നേഹിയുമായി മാറുന്നു അതുപോലെ നിങ്ങള് ബ്രാഹ്മണ ആത്മാക്കള്
ബാബക്ക് സമാനം സാരഥിയുടെ സ്ഥിതിയില് സ്ഥിതി ചെയ്യുന്നു. സാക്ഷിയായി നിന്നുകൊണ്ട്
കാര്യങ്ങള് ചെയ്യുന്നു, കാണുന്നു, കേള്ക്കുന്നു... എല്ലാം ചെയ്തുകൊണ്ടും മായ
യുടെ കറ പുരളാതെ നിര്ലേപമായി മാറുന്നു.