13.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഇപ്പോൾ ഈ മൃത്യു ലോകത്തിന്റെ അവസാനമാണ്, അമരലോകത്തിന്റെ സ്ഥാപന നടക്കുകയാണ്, അതിനാൽ നിങ്ങൾ മൃത്യുലോകത്തിലുള്ളവരെ ഓർമ്മിക്കരുത്.

ചോദ്യം :-
ബാബ തന്റെ ദരിദ്രരായ കുട്ടികൾക്ക് ഏതൊരു സ്മൃതിയാണ് ഉണർത്തി തരുന്നത്?

ഉത്തരം :-
കുട്ടികളേ, നിങ്ങൾ പവിത്രരായി ജീവിച്ചിരുന്നപ്പോൾ വളരെ സുഖമുള്ളവരായിരുന്നു. നിങ്ങളെ പോലെ ധനവാന്മാരായി വേറെയാരും ഉണ്ടായിരുന്നില്ല, നിങ്ങൾ അപാരമായ സുഖം അനുഭവിച്ചിരുന്നു. ഭൂമിയും ആകാശവുമെല്ലാം നിങ്ങളുടെ കൈകളിലായിരുന്നു. ഇപ്പോൾ ബാബ വീണ്ടും നിങ്ങളെ ധനവാനാക്കുന്നതിന് വന്നിരിക്കുകയാണ്.

ഗീതം :-
നയനഹീനർക്ക് വഴി കാണിച്ചു കൊടുക്കൂ പ്രഭോ...........

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികളേ, ആത്മാക്കൾ ഗീതം കേട്ടോ. ആരാണ് പറയുന്നത്? ആത്മാക്കളുടെ ആത്മീയ അച്ഛനാണ് പറയുന്നത്. ആത്മീയ അച്ഛനെ ആത്മീയ കുട്ടികളാണ് വിളിക്കുന്നത് - അച്ഛനെന്ന്. പിതാവാണെന്നും ഈശ്വരനാണെന്നും പറയുന്നുണ്ട്. ഏത് അച്ഛനാണ്? പരംപിതാവാണ്. നിങ്ങൾക്ക് രണ്ട് അച്ഛൻമാരുണ്ട്. ഒന്ന് ലൗകിക അച്ഛനും രണ്ട് പാർലൗകിക അച്ഛനുമാണ്. ലൗകിക അച്ഛന്റെ കുട്ടികൾ പാർലൗകിക അച്ഛനെ വിളിക്കുന്നു, ബാബാ, അച്ഛന്റെ പേര് എന്താണ്? ശിവൻ എന്നാണ്. ആ അച്ഛനാണ് നിരാകാരി പൂജ കൊടുക്കുന്നത്. പറയുന്നുണ്ട് പരംപിതാവ് എന്ന്. ലൗകിക അച്ഛനെ പരമമായ അച്ഛനെന്ന് പറയില്ല. ഉയർന്നതിലും ഉയർന്ന സർവ്വ ആത്മാക്കളുടേയും അച്ഛൻ ഒന്നാണ്. എല്ലാ ജീവാത്മാക്കളും ആ അച്ഛനെയാണ് ഓർമ്മിക്കുന്നത്. തന്റെ അച്ഛൻ ആരാണ് എന്നത് എല്ലാ ആത്മാക്കളും മറന്നിരിക്കുകയാണ്. വിളിക്കുന്നുണ്ട് അല്ലയോ ഗോഡ് ഫാദർ, കണ്ണു കാണാത്തവർക്ക് കാഴ്ച തരൂ എങ്കിലെ ഞങ്ങൾക്ക് അച്ഛനെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഭക്തി മാർഗ്ഗത്തിൽ ഞങ്ങൾ അന്ധരായി എത്ര ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു, ഇനിയെങ്കിലും ആ ബുദ്ധിമുട്ടുകളിൽ നിന്നും മോചിപ്പിക്കൂ. ബാബ തന്നെയാണ് കല്പ കല്പം വന്ന് ഭാരതത്തെ സ്വർഗ്ഗമാക്കുന്നത്. ഇപ്പോൾ കലിയുഗമാണ്, സത്യയുഗം വരാനിരിക്കുകയാണ്. കലിയുഗത്തിന്റേയും സത്യയുഗത്തിന്റേയും ഇടയിലുള്ള സമയത്തെയാണ് സംഗമം എന്ന് പറയുന്നത്. ഇത് പുരുഷോത്തമ സംഗമമാണ്. പരിധിയില്ലാത്ത ബാബ വന്ന് ഭ്രഷ്ടാചാരി ആയിരിക്കുന്നവരെ പുരുഷോത്തമരാക്കി മാറ്റുകയാണ്. ലക്ഷ്മി നാരായണൻ പുരുഷോത്തമരായിരുന്നു. ലക്ഷ്മി നാരായണന്റെ കുലമുള്ള രാജ്യമായിരുന്നു. ഇത് ബാബ വന്ന് സ്മൃതി ഉണർത്തി തരുകയാണ്. നിങ്ങൾ ഭാരതവാസികൾ ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് സ്വർഗ്ഗവാസികളായിരുന്നു, ഇപ്പോൾ നരകവാസിയായിരിക്കുന്നു. ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു, ഭാരതത്തിന്റെ മഹിമ വളരെ ഉയർന്നതായിരുന്നു. സ്വർണ്ണത്തിന്റേയും വജ്രത്തിന്റേയും കൊട്ടാരങ്ങളുണ്ടായിരുന്നു. ഇപ്പോഴാണെങ്കിൽ ഒന്നുമില്ല. ആ സമയത്ത് മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല, കേവലം സൂര്യവംശികളാണ് ഉണ്ടായിരുന്നത്. അതിനു ശേഷമാണ് ചന്ദ്രവംശികൾ വരുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ സൂര്യവംശികളായിരുന്നു. ഇപ്പോഴും ലക്ഷ്മി നാരായണന്റെ ക്ഷേത്രങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ലക്ഷ്മി നാരായണന്റെ രാജ്യം എന്നുണ്ടായിരുന്നു? അവർ എങ്ങനെയാണ് രാജ്യം നേടിയത്? ഇത് ആർക്കും അറിയില്ല, പൂജ ചെയ്യുന്നുണ്ട് പക്ഷെ അറിയുന്നില്ലെങ്കിൽ അത് അന്ധവിശ്വാസമല്ലേ. ശിവന്റെയും, ലക്ഷ്മി നാരായണന്റേയും പൂജ ചെയ്യുന്നുണ്ട്, എന്നാൽ ജീവചരിത്രം ആർക്കും അറിയില്ല. ഭാരതവാസികൾ സ്വയം ഞങ്ങൾ പതിതരാണ് എന്ന് പറയുകയാണ്. അല്ലയോ പതിത പാവനനായ ബാബാ വരൂ, വന്ന് ഞങ്ങളെ ദു:ഖങ്ങളിൽ നിന്നും, രാവണ രാജ്യത്തിൽ നിന്നും മോചിപ്പിക്കൂ. ബാബ വന്ന് സർവ്വരേയും മോചിപ്പിക്കുകയാണ്. കുട്ടികൾക്ക് അറിയാം സത്യയുഗത്തിൽ ഒരു രാജ്യമാണ് ഉണ്ടായിരുന്നത്. കോൺഗ്രസുകാരും ബാപ്പുജിയും യാചിച്ചത് ഞങ്ങൾക്ക് വീണ്ടും രാമരാജ്യം വേണം എന്നായിരുന്നു. ഞങ്ങൾ സ്വർഗ്ഗവാസിയാകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു. ഇപ്പോൾ നരകവാസികളുടെ അവസ്ഥ എന്താണ്, കാണുന്നില്ലേ? ഇതിനെയാണ് നരകം എന്ന് പറയുക, പൈശാചിക ലോകം. ഇതേ ഭാരതം ദേവി ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോൾ പൈശാചിക ലോകമായി മാറിയിരിക്കുകയാണ്.

ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ 84 ജന്മങ്ങൾ എടുത്തിട്ടുണ്ട്, 84 ലക്ഷമൊന്നുമില്ല. ബാക്കി ശാസ്ത്രങ്ങളിൽ തോന്നിയത് എഴുതി വെച്ചിട്ടുണ്ട്. ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് സദ്ഗതിയുടെ മാർഗ്ഗമുണ്ടായിരുന്നു. അവിടെ ഭക്തി ഉണ്ടായിരുന്നില്ല, ദു:ഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല, അതിനെ സുഖധാമം എന്നാണ് പറഞ്ഞിരുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ വാസ്തവത്തിൽ ശാന്തിധാമത്തിൽ വസിച്ചവരായിരുന്നു. നിങ്ങൾ ഇവിടെ പാർട്ട് അഭിയിക്കുന്നതിന് വന്നിരിക്കുകയാണ്. 84 തവണ പുനർജന്മം എടുത്തിരിക്കുകയാണ്, 84 ലക്ഷമൊന്നുമില്ല. ഇപ്പോൾ പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ്, നിങ്ങൾക്ക് ബാബയിലൂടെ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നുണ്ട്. ബാബ നിങ്ങൾ ആത്മാക്കളോട് സംസാരിക്കുകയാണ്. മറ്റു സത്സംഗങ്ങളിലെല്ലാം മനുഷ്യർ മനുഷ്യർക്ക് ഭക്തിയുടെ കാര്യങ്ങൾ കേൾപ്പിക്കുമായിരുന്നു. അരകല്പം എന്ന് ഭാരതം സ്വർഗ്ഗമായിരുന്നോ, അന്ന് ഒരു പതിതമായവർ പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കിൽ ഒരു പാവനമായവർ പോലും ഇല്ല. ഇത് പതിത ലോകമാണ്. ബാബ മനസ്സിലാക്കി തരുകയാണ് - ഗീതയിൽ കൃഷ്ണ ഭഗവാനുവാച എന്ന് എഴുതിയിട്ടുണ്ട്. കൃഷ്ണൻ ഭഗവാനല്ല, കൃഷ്ണൻ ഗീതയും കേൾപ്പിച്ചിട്ടില്ല. ഇവർക്ക് തന്റെ ധർമ്മ ശാസ്ത്രത്തെ കുറിച്ചു പോലും അറിയില്ല. തന്റെ ധർമ്മത്തെ പോലും മറന്നിരിക്കുകയാണ്. മുഖ്യമായും നാല് ധർമ്മങ്ങളാണ് ഉള്ളത്, ആദ്യം ആദി സനാതന ദേവി ദേവതാ ധർമ്മം സൂര്യവംശമുണ്ടായിരുന്നു, പിന്നെ ചന്ദ്രവംശികൾ വന്നു, രണ്ടും കൂട്ടിച്ചേർത്തതാണ് ദേവിദേവതാ ധർമ്മം എന്ന് പറയുന്നത്. അവിടെ ദു:ഖത്തിന്റെ പേര് പോലും ഉണ്ടായിരുന്നില്ല. 21 ജന്മങ്ങളിൽ നിങ്ങൾ സുഖധാമത്തിലായിരുന്നു. പിന്നീട് രാവണ രാജ്യം, ഭക്തി മാർഗ്ഗം ആരംഭിച്ചു. ശിവബാബ എപ്പോഴാണ് വരുന്നത്? എപ്പോഴാണോ രാത്രി വരുന്നത് അപ്പോഴാണ് ബാബ വരുന്നത്. ഭാരതവാസികൾ ഘോരമായ അന്ധകാരത്തിലേക്ക് വരുമ്പോഴാണ് ബാബ വരുന്നത്. പാവകളുടെ പൂജയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരാളുടെ പോലും ജീവചരിത്രം അറിയുന്നില്ല. ഭക്തി മാർഗ്ഗത്തിൽ അനേകം ബുദ്ധിമുട്ട് അനുഭവിച്ചു, തീർത്ഥാടനങ്ങൾക്ക് പോയി പ്രദക്ഷിണമെല്ലാം ചെയ്യാറുണ്ട്. ഒരു പ്രാപ്തിയും ഇല്ല. ബാബ പറയുകയാണ് - ഞാൻ വന്ന് നിങ്ങളെ ബ്രഹ്മാവിലൂടെ യഥാർത്ഥ ജ്ഞാനം കേൾപ്പിക്കുകയാണ്. വിളിക്കുന്നുണ്ട് ഞങ്ങൾക്ക് സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കുമുള്ള വഴി പറഞ്ഞു തരൂ. ബാബ പറയുകയാണ് - ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് ഞാൻ നിങ്ങളെ വളരെ സമ്പന്നരാക്കി മാറ്റിയിരുന്നു. ഇത്രയും ധനം നൽകിയിരുന്നു പിന്നെ എവിടെയാണ് അതിനെ നഷ്ടപ്പെടുത്തിയത്? നിങ്ങളെത്ര ധനവാനായിരുന്നു. ഭാരതം എന്ന് ആരെയാണ് വിളിച്ചിരുന്നത്. ഭാരതം തന്നെയാണ് ഏറ്റവും ഉയർന്നതിലും ഉയർന്ന ഖണ്ഡമായിരുന്നത്. വാസ്തവത്തിൽ സർവ്വരുടേയും തീർത്ഥ സ്ഥാനമാണ് എന്തുകൊണ്ടെന്നാൽ പതിത പാവനനായ ബാബയുടെ ജന്മസ്ഥാനമാണ് ഇത്. ഏതെല്ലാം ധർമ്മങ്ങളിൽ ഉള്ളവരുണ്ടോ സർവ്വരുടേയും സദ്ഗതി ബാബയാണ് ചെയ്യുന്നത്. ഇപ്പോൾ മുഴുവൻ സൃഷ്ടിയിലും രാവണന്റെ രാജ്യമാണ് കേവലം ലങ്കയിൽ മാത്രമല്ല. എപ്പോൾ സൂര്യവംശി രാജ്യം ഉണ്ടായിരുന്നോ അന്ന് ഈ വികാരങ്ങൾ ഉണ്ടായിരുന്നില്ല. ഭാരതം നിർവ്വികാരി ആയതിലൂടെ ഇപ്പോൾ പതിതമാണ്. എല്ലാവരും നരകവാസികളാണ്. സത്യയുഗത്തിൽ ഏതൊരു ദൈവീക സമ്പ്രദായമാണോ ഉണ്ടായിരുന്നത് അവർ പിന്നീട് 84 ജന്മങ്ങൾ എടുത്ത് ആസുരീയ സമ്പ്രദായത്തിൽ ഉള്ളവരായി വീണ്ടും ഇനി ദൈവീക സമ്പ്രദായത്തിലേക്ക് പോകണം. ഭാരതം വളരെ സമ്പന്നമായിരുന്നു. ഇപ്പോൾ ദരിദ്രമാണ് അതുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ബാബ നിങ്ങൾ ദരിദ്രരായ കുട്ടികൾക്ക് സ്മൃതി ഉണർത്തി തരികയാണ് കുട്ടികളെ, നിങ്ങൾ വളരെ സുഖം അനുഭവിച്ചവരായിരുന്നു. നിങ്ങൾ അനുഭവിച്ച അത്രയും സുഖം ആർക്കും കിട്ടില്ല. ഭൂമിയും ആകാശവും എല്ലാം നിങ്ങളുടെ കൈകളിലായിരുന്നു. ശാസ്ത്രങ്ങളിൽ കല്പത്തിന്റെ ആയുസ്സ് വളരെ നീണ്ടതായി കാണിച്ച് സർവ്വരേയും കുംഭകർണ്ണന്റെ നിദ്രയിൽ ഉറക്കിയിരിക്കുകയാണ്. ഈ ഭാരതം ശിവബാബയിലൂടെ സ്ഥാപിക്കപ്പെട്ട ശിവാലയമായിരുന്നു. അവിടെ പവിത്രത ഉണ്ടായിരുന്നു, ആ പുതിയ ലോകത്തിൽ ദേവി ദേവതകൾ രാജ്യം ഭരിച്ചിരുന്നു. മനുഷ്യർക്ക് ഇതു പോലുമറിയില്ല രാധയ്ക്കും കൃഷ്ണനും തമ്മിൽ എന്ത് സംബന്ധമാണ് ഉള്ളത്. രണ്ടുപേരും വേറെ വേറെ രാജധാനിയിലായിരുന്നു പിന്നെ സ്വയംവരത്തിനു ശേഷം ലക്ഷ്മി നാരായണനായി മാറി. ഈ ജ്ഞാനം ഒരു മനുഷ്യരിലും ഇല്ല. ആത്മീയ ജ്ഞാനം ഒരു ബാബക്കു മാത്രമെ നൽകാൻ കഴിയുകയുള്ളൂ. ഇപ്പോൾ ബാബ പറയുകയാണ് - ആത്മാഭിമാനിയാകൂ. അച്ഛനായ പരംപിതാവിനെ ഓർമ്മിക്കണം. ഓർമ്മയിലൂടെ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകണം. മനുഷ്യനിൽ നിന്നും ദേവതയാകാൻ അഥവാ പതിതത്തിൽ നിന്നു പാവനമാകാൻ വേണ്ടിയാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഇപ്പോൾ ഇത് രാവണന്റെ രാജ്യമാണ്. ഭക്തിയോടെ രാവണന്റെ രാജ്യം ആരംഭിക്കും. എല്ലാവരും ഭക്തി ചെയ്തുകൊണ്ട് രാവണന്റെ വലയിലാണ്. മുഴുവൻ ലോകവും 5 വികാരങ്ങളാകുന്ന രാവണന്റെ തടവിലാണ്, ശോക വാടികയിലാണ്. ബാബ വന്ന് സർവ്വരേയും മുക്തമാക്കി വഴികാട്ടി ആയി കൂടെ കൂട്ടിക്കൊണ്ടു പോകും. അതിനാണ് ഈ മഹാഭാരത യുദ്ധം, എന്താണോ 5000 വർഷങ്ങൾക്ക് മുമ്പ് നടന്നിരുന്നത് ഇപ്പോൾ ബാബ വീണ്ടും സ്വർഗ്ഗത്തെ സ്ഥാപിക്കുകയാണ്. അല്ലാതെ ഇവിടെ ആർക്കാണോ ധാരാളം ധനം ഉള്ളത് അവരാണ് സ്വർഗ്ഗത്തിൽ ജീവിക്കുന്നത് എന്നൊന്നുമില്ല. ഇപ്പോൾ നരകമാണ്. പതിത പാവനൻ എന്ന് പറയുന്നത് ബാബയെയാണ്, നദിയെ ഒന്നുമല്ല. ഇതെല്ലാം ഭക്തി മാർഗ്ഗമാണ്. ഇതെല്ലാം ബാബയാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഇത് അറിയാം ഒന്ന് ലൗകിക അച്ഛനാണ്, രണ്ട് പാർലൗകിക അച്ഛനാണ്, മൂന്നാമത്തേത് അലൗകിക അച്ഛനുമാണ്. ഇപ്പോൾ പാർലൗകിക അച്ഛൻ ശിവബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ബ്രാഹ്മണരെ ദേവതയാക്കുന്നതിന് വേണ്ടി രാജയോഗം അഭ്യസിപ്പിക്കുകയാണ്. ആത്മാവാണ് പുനർജന്മം എടുക്കുന്നത്. ആത്മാവാണ് പറയുന്നത് ഞാൻ ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. ബാബ പറയുകയാണ് - സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കണം എങ്കിൽ പാവനമാകും. ഒരു ദേഹധധാരിയേയും ഓർമ്മിക്കരുത്. ഇപ്പോൾ മൃത്യു ലോകത്തിന്റെ അവസാനമാണ്. അമരലോകത്തിന്റെ സ്ഥാപന നടക്കുകയാണെന്ന്. ബാക്കി എല്ലാ അനേക ധർമ്മങ്ങളും ഇല്ലാതാകും. സത്യയുഗത്തിൽ ഒരു ദേവ ദേവതാ ധർമ്മം ഉണ്ടായിരുന്നു പിന്നെ ചന്ദ്രവംശി രാമനും സീതയും ത്രേതയിൽ ഉണ്ടായിരുന്നു. നിങ്ങൾ കുട്ടികൾക്ക് മുഴുവൻ ചക്രത്തിന്റേയും ഓർമ്മ ഉണർന്നിരിക്കുകയാണ്. ശാന്തിധാമത്തിന്റേയും സുഖധാമത്തിന്റേയും സ്ഥാപന ബാബ ചെയ്യുകയാണ്. മനുഷ്യന് മനുഷ്യന് സദ്ഗതി നൽകാൻ സാധിക്കില്ല. അവരെല്ലാം ഭക്തി മാർഗ്ഗത്തിലെ ഗുരുക്കൻമാരാണ്.

ഇപ്പോൾ നിങ്ങൾ ഈശ്വരീയ സന്താനങ്ങളാണ്. ബാബയിൽ നിന്നും രാജ്യഭാഗ്യം നേടുകയാണ്. ഇപ്പോൾ രാജധാനി സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രജകളും ധാരാളം വേണം. കോടിയിൽ ചിലരാണ് രാജാവാകുന്നത്. സത്യയുഗത്തെ പൂന്തോട്ടം എന്നാണ് പറയാറുള്ളത്. ഇപ്പോൾ മുൾക്കാടാണ്. രാവണന്റെ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. വിനാശം സംഭവിക്കും. ഈ ജ്ഞാനം ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചിരിക്കുകയാണ്. ലക്ഷ്മി നാരായണന് പോലും ഈ ജ്ഞാനം അറിയുമായിരുന്നില്ല. പ്രായ ലോപമാകുന്നു. ഭക്തി മാർഗ്ഗത്തിൽ യഥാർത്ഥത്തിൽ ആരും ബാബയെ അറിയുന്നില്ല. ബാബ രചയിതാവാണ്. ബ്രഹ്മാവ് വിഷ്ണു ശങ്കരനും രചനയാണ്. സർവ്വവ്യാപി എന്ന് പറഞ്ഞതിലൂടെ സമ്പത്തിന്റെ അവകാശം ഇല്ലാതായി. ബാബ വന്ന് സർവ്വർക്കും സമ്പത്ത് നൽകുകയാണ്. 84 ജന്മങ്ങൾ അവരാണ് എടുക്കുന്നത് ആരാണോ ആദ്യമാദ്യം സത്യയുഗത്തിലേക്ക് വരുന്നത്. ക്രിസ്ത്യൻ ധർമ്മത്തിലുള്ളവർ 40 ജന്മങ്ങൾ എടുത്തിട്ടുണ്ടാകും. ഒരു ഭഗവാനെ അന്വേഷിക്കുന്നതിന് വേണ്ടി എത്ര ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇനി നിങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. ഒരു ബാബയെ ഓർമ്മിക്കൂ എങ്കിൽ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകാം. ഇത് യാത്രയാണ്. ഇത് ഈശ്വരനാകുന്ന അച്ഛനിലൂടെ സ്ഥാപിക്കപ്പെട്ട വിശ്വവിദ്യാലയമാണ്. നിങ്ങൾ ആത്മാക്കളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. സന്യാസിമാർ പറയുന്നത് - ആത്മാവ് നിർലേപമാണ് എന്നാണ്. പക്ഷെ ആത്മാവാണ് കർമ്മങ്ങൾക്ക് അനുസരിച്ച് അടുത്ത ജന്മം എടുക്കുന്നത്. ആത്മാവാണ് നല്ലതും മോശവുമായ കർമ്മവും ചെയ്യുന്നത്. ഈ സമയം കലിയുഗത്തിൽ നിങ്ങളുടെ കർമ്മം വികർമ്മമാകുന്നു, സത്യയുഗത്തിൽ നിങ്ങളുടെ കർമ്മം അകർമ്മമായിരുന്നു. അവിടെ വികർമ്മം ഉണ്ടാകില്ല. അത് പുണ്യാത്മാക്കളുടെ ലോകമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടണം. ശ്രേഷ്ഠമായ കർമ്മം ചെയ്യണം. ബാബയെ കിട്ടിയതിനാൽ ഇനി ഒരു പ്രകാരത്തിലുമുള്ള ബുദ്ധിമുട്ടിന്റെയും കാര്യമില്ല.

2) ബാബ ഏതൊരു സ്മൃതിയാണോ ഉണർത്തി തന്നിരിക്കുന്നത്, അത് സ്മൃതിയിൽ വെച്ച് അളവില്ലാത്ത സന്തോഷത്തിൽ കഴിയണം. ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്.

വരദാനം :-
സ്നേഹത്തിന് പുറകെ സർവ്വ ദുർബ്ബലതകളെയും ബലിയർപ്പിക്കുന്ന ശക്തിശാലി സ്വരൂപരായി ഭവിക്കട്ടെ.

സ്നേഹത്തിന്റെ അടയാളമാണ് അർപ്പണം. സ്നേഹത്തിന് പുറകെ അർപ്പണം ചെയ്യുന്നതിൽ ഏതൊരു ബുദ്ധിമുദ്ധിമുട്ടുള്ളതോ അസംഭവ്യമോ ആയ കാര്യം പോലും സംഭവ്യവും സഹജമായി അനുഭവപ്പെടുന്നു. അതിനാൽ ശക്തിശാലി സ്വരൂപത്തിന്റെ വരദാനത്തിലൂടെ സർവ്വ ദുർബ്ബലതകളെയും ഗതികേടുകൊണ്ടല്ല ഹൃദയം കൊണ്ട് അർപ്പണം ചെയ്യൂ എന്തുകൊണ്ടെന്നാൽ സത്യമായ ബാബയുടെയടുത്ത് സത്യം മാത്രമേ സ്വീകാര്യമാകൂ. അതിനാൽ കേവലം ബാബയുടെ ഗീതം മാത്രം പാടിക്കൊണ്ടിരിക്കാതെ സ്വയം ബാബക്കുസമാനം അവ്യക്തസ്ഥിതി സ്വരൂപരാകൂ അതിലൂടെ എല്ലാവരും താങ്കളുടെ ഗീതം പാടട്ടെ.

സ്ലോഗന് :-
സങ്കൽപത്തിലും സ്വപ്നത്തിലും പോലും ഒരു ഹൃദയേശ്വരന്റെ ഓർമ്മയുണ്ടായിരിക്കണം അപ്പോൾ പറയാം സത്യമായ തപസ്വി.

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങൾ

മനുഷ്യരുടെ ഉദ്ദേശ്യ ലക്ഷ്യം എന്താണ്? അത് പ്രാപ്തമാക്കാനുള്ള യഥാർത്ഥ വിധി

ഓരോ മനുഷ്യനും ഇത് ചിന്തിക്കേണ്ടതുണ്ട്, തനിക്കൊരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ഉചിതമായിട്ടുള്ളതെന്താണ്? മനുഷ്യജീവിതം എന്തിനുവേണ്ടിയാണ്, അതിൽ എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ തന്റെ ഹൃദയത്തോട് ചോദിക്കണം, എന്റെ ജീവിതത്തിൽ പരിവർത്തനം നടക്കുന്നുണ്ടോ? മനുഷ്യജീവിതത്തിൽ ആദ്യം വേണ്ടത് ജ്ഞാനമാണ്, പിന്നെ ഈ ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യം എന്താണ്? ഇത് തീർച്ചയായും അംഗീകരിക്കും അതായത് ഈ ജീവിതത്തിൽ സദാ സുഖവും ശാന്തിയും വേണമെന്ന്. ഇപ്പോൾ അവ ലഭിച്ചുകൊണ്ടിരിക്കു
ന്നുണ്ടോ? ഈ ഘോരമായ കലിയുഗത്തിൽ ദു:ഖവും അശാന്തിയുമൊഴിച്ച് മറ്റൊന്നും തന്നെയില്ല, ഇപ്പോൾ സുഖവും ശാന്തിയും എങ്ങനെ കിട്ടുമെന്ന് ചിന്തിക്കേണ്ടതുണ്ട്. സുഖം, ശാന്തി എന്ന ഈ രണ്ട് വാക്കുകൾ തീർച്ചയായും ഈ ലോകത്തിൽ എപ്പോഴോ ഉണ്ടായിരുന്നിരിക്കണം, അതുകൊണ്ടാണ് ഈ വസ്തുക്കൾക്ക് വേണ്ടി യാചിക്കുന്നത്. ഞങ്ങൾ അങ്ങനെയുള്ള ലോകം കണ്ടിട്ടേയില്ല എന്ന് അഥവാ ആരെങ്കിലും പറയുകയാണെങ്കിൽ പിന്നെ നിങ്ങൾ ആ ലോകത്തെ എങ്ങനെ അംഗീകരിക്കും? ഇക്കാര്യത്തിൽ മനസ്സിലാക്കിത്തരികയാണ്, അതായത് ഈ രാത്രിയും പകലും എന്ന രണ്ട് വാക്കുകളുണ്ടല്ലോ, എങ്കിൽ തീർച്ചയായും രാത്രിയും പകലും നടന്നിട്ടുണ്ടാകണം. ഇങ്ങനെ ആർക്കും പറയാൻ കഴിയില്ല, അതായത് ഞങ്ങൾ രാത്രിയേ കണ്ടിട്ടുള്ളു, അതിനാൽ പകലിനെ എങ്ങനെ അംഗീകരിക്കും? പക്ഷെ രണ്ട് പേരുകളുള്ള സ്ഥിതിക്ക് അവയുടെ പാർട്ടും ഉണ്ടായിരിക്കും. അതേപോലെ ഈ കലിയുഗത്തേക്കാൾ ശ്രേഷ്ഠമായ സ്ഥിതിയിലുള്ള സത്യയുഗമെന്ന് പറയുന്ന ഒന്ന് ഉണ്ടായിരുന്നു എന്ന് നമ്മളും കേട്ടിട്ടുണ്ട്! അഥവാ സമയം ഒരേപോലെത്തന്നെയാണ് പോയ്ക്കൊണ്ടിരുന്നതെങ്കിൽ പിന്നെ ആ കാലത്തെ സത്യയുഗമെന്ന് വിളിച്ചിരുന്നതെന്തു
കൊണ്ടാണ്! അതിനാൽ ഈ സൃഷ്ടി അതിന്റെ സ്ഥിതി മാറ്റിക്കൊണ്ടേയിരിക്
കുന്നുണ്ട്. ശിശു, ബാലകൻ, യുവാവ്, വൃദ്ധൻ.... ഇങ്ങനെ മാറിക്കൊണ്ടേയിരിക്കുന്നത് പോലെ സൃഷ്ടിയും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നത്തെ ജീവിതവും അന്നത്തെ ജീവിതവും തമ്മിൽ എത്ര വ്യത്യാസമാണ്. അതിനാൽ ആ ശ്രേഷ്ഠ ജീവിതം നേടിയെടുക്കാൻ പ്രയത്നിക്കണം.

2) നിരാകാരീ ലോകം, ആകാരീ ലോകം, സാകാരീ ലോകം ഇവയുടെ വിസ്താരം.

ഈ മുഴുവൻ ബ്രഹ്മാണ്ഡത്തിനുള്ളിൽ മൂന്ന് ലോകങ്ങളുണ്ട്-ഒന്ന് നിരാകാരി ലോകം, രണ്ട് ആകാരി, മൂന്നാമത് സാകാരി. ഇപ്പോൾ ഇത് മനസ്സിലായി അതായത് നിരാകാരി ലോകത്തിൽ ആത്മാക്കൾ നിവസിക്കുന്നു, സാകാരി ലോകത്തിൽ സാകാര മനുഷ്യ സമ്പ്രദായക്കാരും വസിക്കുന്നു. ബാക്കിയുള്ളത് ആകാരി സൂക്ഷ്മ സൃഷ്ടിയാണ്, ഇപ്പോൾ സങ്കൽപം വരുന്നുണ്ടാകും, അതായത് ഈ ആകാരി സൃഷ്ടി സദാ കാലത്തേക്കുണ്ടോ അതോ കുറച്ച് സമയത്തേക്കാണോ അതിന്റെ പാർട്ടുള്ളത്? ലോകത്തുള്ളവർ മനസ്സിലാക്കുന്നത് സൂക്ഷ്മലോകം മുകളിൽ എവിടേയോ ആണ്, അവിടെയാണ് ഫരിസ്തകൾ വസിക്കുന്നത്, അതിനെത്തന്നെയാണ് സ്വർഗ്ഗം എന്ന് പറയുന്നത്, അവിടെ പോയി സുഖം അനുഭവിക്കാം എന്നാണ്. പക്ഷെ ഇത് സ്പഷ്ടമാണ് അതായത് സ്വർഗ്ഗവും നരകവും ഈ സൃഷ്ടിയിൽത്തന്നെയാണ്. പിന്നെ ഈ സൂക്ഷ്മ ആകാരി സൃഷ്ടിയാണ്, അവിടെ ശുദ്ധ ആത്മാക്കളുടെ സാക്ഷാത്കാരം ലഭിക്കുന്നു, അതാണെങ്കിൽ ദ്വാപരയുഗം മുതലേ തുടങ്ങിയതാണ്. ഭക്തി മാർഗ്ഗം ആരംഭിച്ചതോടെ നിരാകാര സൃഷ്ടിയും സാകാര സൃഷ്ടിയും സദാ കാലത്തേക്കുള്ളതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബാക്കി സൂക്ഷ്മലോകം സദാ ഉള്ളതാണെന്ന് പറയാൻ കഴിയില്ല, അതിൽ തന്നെ വിശേഷിച്ച് ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെ സാക്ഷാത്കാരം ഈ സമയത്ത് തന്നെയാണ് നമുക്ക് ലഭിക്കുന്നത്, എന്തുകൊണ്ടെന്നാൽ ഈ സമയത്ത് തന്നെയാണ് പരമാത്മാവ് മൂന്ന് കർത്തവ്യങ്ങൾ ചെയ്യുന്നതിന് വേണ്ടി മൂന്ന് രൂപങ്ങൾ രചിക്കുന്നത്.

ശരി- ഓം ശാന്തി.

അവ്യക്ത സൂചന- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരികൾക്കും ഉപകാരം ചെയ്യൂ.

ബാപ്ദാദ സദാ ശ്രീമത്ത് നൽകുന്നുണ്ട് അതായത് മനസ്സിൽ ഓരോ ആത്മാവിനെ പ്രതിയും ശുഭഭാവനയും ശുഭകാമനയും വെക്കൂ- അപകാരികളിലും ഉപകാരത്തിന്റെ ഭാവന വെക്കൂ, സങ്കൽപം സദാ സർവ്വരെ പ്രതിയും ശ്രേഷ്ഠമായിരിക്കണം, നിസ്വാർത്ഥമായിരിക്കണം, സദാ ദാതാവിന്റെ ഭാവനയുണ്ടായിരിക്കണം. സദാ സ്വ-പരിവർത്തനം അഥവാ സ്വയത്തിന്റെ ശ്രേഷ്ഠ കർമ്മങ്ങളിലൂടെ മറ്റുള്ളവർക്ക് ശ്രേഷ്ഠ കർമ്മത്തിനുള്ള പ്രേരണ കൊടുക്കുന്ന കർമ്മമായിരിക്കണം, അപ്പോൾ പറയാം പരോപകാരി.