13.11.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങൾ ദുഃഖം സഹിച്ച് ഒരുപാടു സമയം പാഴാക്കിക്കളഞ്ഞു, ഇപ്പോൾ ലോകം പരിവർത്തനപ്പെടുകയാണ്, നിങ്ങൾ ബാബയെ ഓർമ്മിക്കൂ, സതോപ്രധാനമായി മാറൂ എന്നാൽ സമയം സഫലമാകും.

ചോദ്യം :-
21 ജന്മത്തേക്ക് ലോട്ടറി പ്രാപ്തമാക്കുന്നതിനായുള്ള പുരുഷാർത്ഥം എന്താണ് ?

ഉത്തരം :-
21 ജന്മത്തേക്കുള്ള ലോട്ടറി എടുക്കണമെങ്കിൽ മോഹത്തെ ജയിച്ചവരായി മാറൂ. ഒരു ബാബയിൽ പൂർണ്ണമായും ബലിയർപ്പണമാകൂ. സദാ ഈ സ്മൃതി ഉണ്ടായിരിക്കണം ഇപ്പോൾ ഈ പഴയ ലോകം പരിവർത്തനപ്പെടാൻ പോകുകയാണ്, നമ്മൾ പുതിയ ലോകത്തേക്കു പോവുകയാണ്. ഈ പഴയ ലോകത്തെ കണ്ടുകൊണ്ടും കാണരുത്. കുചേലനെ പോലെ ഒരു പിടി അവൽ സഫലമാക്കി സത്യയുഗത്തിലെ ചക്രവർത്തി പദവി നേടണം.

ഓംശാന്തി.  
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛൻ ഇരുന്ന് മനസ്സിലാക്കി തരുകയാണ്, ഇത് കുട്ടികൾ മനസ്സിലാക്കുന്നുണ്ട്. ആത്മീയ കുട്ടികൾ എന്നാൽ ആത്മാക്കൾ. ആത്മീയ അച്ഛൻ എന്നാൽ ആത്മാക്കളുടെ പിതാവ്. ഇതിനെയാണ് ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനം എന്നു പറയുന്നത്. ഈ മിലനം ഒരു തവണയാണ് ഉണ്ടാകുന്നത്. ഈ കാര്യങ്ങളെല്ലാം നിങ്ങൾ കുട്ടികളാണ് മനസ്സിലാക്കുന്നത്. ഇതാണ് വിചിത്രമായ കാര്യം. വിചിത്രനായ അച്ഛൻ വിചിത്രമായ ആത്മാക്കൾക്ക് മനസ്സിലാക്കി തരുകയാണ്. വാസ്തവത്തിൽ ആത്മാവ് വിചിത്രമാണ്, ഇവിടെ വന്നാണ് (സൃഷ്ടിയിൽ) ചിത്രമുള്ളവരായി (ശരീരധാരിയായി) മാറുന്നത്. ചിത്രം (ശരീരം) കൊണ്ടാണ് പാർട്ടഭിനയിക്കുന്നത്. ആത്മാവ് എല്ലാത്തിലുമുണ്ടല്ലോ. മൃഗങ്ങളിലും ആത്മാവുണ്ട്. 84 ലക്ഷത്തിന്റെ കണക്ക് പറയുന്നുണ്ട്, അതിൽ എല്ലാ മൃഗങ്ങളും വരുമല്ലോ. ഒരുപാടധികം മൃഗങ്ങളും മറ്റും ഉണ്ടല്ലോ. ബാബ മനസ്സിലാക്കി തരുകയാണ് ഈ കാര്യങ്ങളിൽ സമയത്തെ പാഴാക്കരുത്. ഈ സമയം ബാബ നിങ്ങൾ കുട്ടികളെ ഇരുന്ന് പഠിപ്പിക്കുകയാണ് പിന്നീട് പകുതി കല്പം നിങ്ങൾ പ്രാപ്തി അനുഭവിക്കുന്നു. അവിടെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. നിങ്ങളുടെ സമയം പാഴാകുന്നതു തന്നെ ദുഃഖം സഹിക്കുന്നതിലാണ്. ഇവിടെയാണെങ്കിൽ ദുഃഖം തന്നെ ദുഃഖമാണ് അതുകൊണ്ടാണ് എല്ലാവരും ബാബയെ ഓർമ്മിക്കുന്നത്. ദുഖത്തിൽ നിന്നും നമ്മെ മുക്തമാക്കൂ എന്ന് പറഞ്ഞാണ് ഓർമ്മിക്കുന്നത്. സുഖത്തിൽ ഒരിക്കലും സമയം പാഴാകുകയില്ല. ഇതും നിങ്ങൾ മനസ്സിലാക്കുന്നുണ്ട് - ഈ സമയം മനുഷ്യർക്കു ഒരു മൂല്യവുമില്ല. മനുഷ്യർ നോക്കൂ പെട്ടെന്നു തന്നെയാണ് മരണമടയുന്നത്. ഒരു കൊടുങ്കാറ്റിൽ തന്നെ എത്ര പേരാണ് മരിക്കുന്നത്. രാവണ രാജ്യത്തിൽ മനുഷ്യർക്ക് ഒരു മൂല്യവുമില്ല. ഇപ്പോൾ ബാബ നിങ്ങളെ എത്ര മൂല്യമുള്ളവരാക്കി മാറ്റുകയാണ്. കാൽ കാശിനു വിലയില്ലാത്തവരിൽ നിന്ന് മൂല്യമുള്ളവരാക്കി മാറ്റുകയാണ്. മഹിമയും പാടാറുണ്ട് വജ്ര തുല്യമായ ജന്മം അമൂല്യമാണെന്ന്. ഈ സമയം മനുഷ്യർ കക്കൾക്കു പിന്നാലെയാണ് പോകുന്നത്. കൂടിപ്പോയാൽ ലക്ഷപതികളും, കോടിപതികളും, ആയിരം മടങ്ങ് ഭാഗ്യശാലികളുമായി മാറുന്നു, അവരുടെ എല്ലാ ബുദ്ധിയും അതിൽ തന്നെയാണ് പോകുന്നത്. അവരോട് പറയുകയാണ് - ഇതെല്ലാം മറന്ന് ഒരു ബാബയെ ഓർമ്മിക്കൂ അപ്പോൾ അംഗീകരിക്കുകയേയില്ല. കല്പം മുമ്പുളളവരുടെ ബുദ്ധിയിൽ മാത്രമേ പോകുകയുളളൂ. ഇല്ലായെന്നുണ്ടെങ്കിൽ എത്ര തന്നെ മനസ്സിലാക്കി കൊടുത്താലും , ഒരിക്കലും ബുദ്ധിയിൽ ഇരിക്കില്ല. നിങ്ങൾക്കും നമ്പർവൈസായി അറിയാം ഈ ലോകം പരിവർത്തനപ്പെടുകയാണ്. ഒരുപക്ഷെ നിങ്ങൾ എഴുതി വെച്ചോളൂ ഈ ലോകം പരിവർത്തനപ്പെടുകയാണ് എന്നാലും അഗീകരിക്കില്ല. നിങ്ങൾ ആർക്കെങ്കിലും മനസ്സിലാക്കികൊടുത്തു എങ്കിൽ ശരി, ഇനി ആരെങ്കിലും മനസ്സിലാക്കുകയാണെങ്
കിൽതന്നെ അവർക്ക് നിങ്ങൾ ഇതും പറഞ്ഞു കൊടുക്കണം - ബാബയെ ഓർമ്മിക്കൂ, സതോപ്രധാനമായി മാറൂ. ജ്ഞാനം വളരെ സഹജമാണ്.സൂര്യവംശീ- ചന്ദ്രവംശീ...... ഇപ്പോൾ ഈ ലോകം പരിവർത്തനപ്പെടുകയാണ്, പരിവർത്തനപ്പെടുത്തുന്നത് ഒരു ബാബ തന്നെയാണ്. ഇതും നിങ്ങൾക്ക് യഥാർത്ഥ രീതിയിൽ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചറിയാം. മായ പുരുഷാർത്ഥം ചെയ്യാൻ അനുവദിക്കില്ല പിന്നീട് മനസ്സിലാക്കുന്നു ഇത് ഡ്രാമയനുസരിച്ച് ഇത്രയും പുരുഷാർത്ഥം നടക്കുന്നില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ശ്രീമത്തിലൂടെ നമ്മൾ സ്വയത്തിനുവേണ്ടി ഈ ലോകത്തെ പരിവർത്തനപ്പെടുത്തുകയാണ്. ഒരു ശിവബാബയുടേതാണ് ശ്രീമതം. ശിവബാബ, ശിവബാബ എന്നു പറയാൻ സഹജമാണ് എന്നാൽ മറ്റാർക്കും ശിവബാബയെയോ, സമ്പത്തിനെയോ അറിയില്ല. ബാബ എന്നാൽ സമ്പത്ത്. ശിവബാബ സത്യമാണ്. ഇന്നത്തെ കാലത്ത് ഒരു മേയറിനെപ്പോലും അച്ഛനെന്നു വിളിക്കുന്നു. ഗാന്ധിജിയെയും അച്ഛനെന്നു പറയുന്നു, ചിലരെയാണെങ്കിൽ മുഴുവൻ വിശ്വത്തിലെ ഗുരു എന്നു പറയുന്നു. ഇപ്പോൾ വിശ്വം എന്നാൽ മുഴുവൻ സൃഷ്ടിയുടെ ഗുരു. അതൊരിക്കലും ഒരു മനുഷ്യനാകാൻ സാധിക്കില്ലല്ലോ ! പതിതപാവനനും സർവ്വരുടെയും സദ്ഗതി ദാതാവും ഒരു ബാബ തന്നെയാണ്. ബാബ നിരാകാരനാണ് പിന്നീടെങ്ങനെയാണ് മുക്തമാക്കുന്നത് ? ലോകം പരിവർത്തനപ്പെടുകയാ
ണെങ്കിൽ തീർച്ചയായും അഭിനയത്തിലേക്കു വരും അപ്പോഴല്ലെ അറിയാൻ സാധിക്കുകയുള്ളൂ. അല്ലാതെ, പ്രളയം ഉണ്ടാകുന്നു, പിന്നീട് ബാബ പുതിയ സൃഷ്ടി രചിക്കുന്നു എന്നല്ല. ശാസ്ത്രങ്ങളിൽ കാണിക്കുന്നുണ്ട് വളരെ വലിയ പ്രളയമാണ് ഉണ്ടാകുന്നത്, പിന്നീട് ആലിലയിൽ ശ്രീകൃഷ്ണൻ വരുന്നു. എന്നാൽ ബാബ മനസ്സിലാക്കി തരുന്നു അങ്ങനെയൊന്നും ഉണ്ടാകുന്നില്ല. മഹിമയുണ്ട് ലോകത്തിന്റെ ചരിത്രവും - ഭൂമിശാസ്ത്രവും ആവർത്തിക്കുകയാണെങ്കിൽ പ്രളയം ഉണ്ടാകാൻ സാധിക്കില്ല. നിങ്ങളുടെ ഹൃദയത്തിലുണ്ട് ഇപ്പോൾ ഈ പഴയ ലോകം പരിവർത്തനപ്പെടുകയാണ്. ഈ കാര്യങ്ങളെല്ലാം ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്. ഈ ലക്ഷമീ - നാരായണൻമാർ പുതിയ ലോകത്തിലെ അധികാരികളാണ്. നിങ്ങൾ ചിത്രങ്ങളിലും കാണിക്കുന്നുണ്ട് പഴയ ലോകത്തിലെ അധികാരിയാണ് രാവണൻ എന്ന്. രാമരാജ്യവും രാവണരാജ്യത്തിന്റെയും മഹിമ പാടാറുണ്ടല്ലോ. ഈ കാര്യങ്ങൾ നിങ്ങളുടെ ബുദ്ധിയിലുണ്ട് ബാബ പഴയ ആസുരീയ ലോകത്തെ ഇല്ലാതാക്കി പുതിയ ദൈവീക ലേകത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുകയാണ്. ബാബ പറയുന്നു ഞാൻ എന്താണോ, എങ്ങനെയാണോ , വളരെ ചുരുക്കം പേരെ എന്നെ മനസ്സിലാക്കുന്നുള്ളൂ. അതും നിങ്ങൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചു മാത്രമെ അറിയുന്നുള്ളൂ ആരാണോ നല്ല പുരുഷാർത്ഥികൾ അവർക്ക് വളരെ നല്ല ലഹരിയുണ്ടാകും. ഓർമ്മയിലിരിക്കുന്ന പുരുഷാർത്ഥിക്ക് ശരിയായ ലഹരിയുണ്ടാകും. ഓർമ്മയുടെ യാത്രയിൽ ലഹരി വർദ്ധിക്കുന്നത് പോലെ 84 ജന്മങ്ങളുടെ ചക്രത്തിന്റെ ജ്ഞാനം മനസ്സിലാക്കികൊടുക്
കുന്നതിൽ ഇത്രയും ലഹരി വർദ്ധിക്കുന്നില്ല, മുഖ്യമായ കാര്യം തന്നെ പാവനമായി മാറുക എന്നതാണ്. വിളിക്കുന്നുമുണ്ട് - വന്ന് പാവനമാക്കി മാറ്റൂ എന്ന്. വന്ന് വിശ്വത്തിന്റെ ചക്രവർത്തി പദവി നൽകൂ എന്ന് പറഞ്ഞ് വിളിക്കുന്നില്ല. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ കഥകളെത്രയാണ് കേൾക്കുന്നത്. ഇതാണ് സത്യ-സത്യമായ സത്യനാരായണന്റെ കഥ. മറ്റു (സത്യനാരായണന്റെ) കഥകളെല്ലാം ജന്മ- ജന്മാന്തരങ്ങളായി കേട്ട് -കേട്ട് താഴേക്കു തന്നെയാണ് ഇറങ്ങിവന്നത്. ഭാരതത്തിൽ തന്നെയാണ് ഈ കഥകൾ കേൾക്കാനുള്ള ആചാരമുള്ളത്. മറ്റൊരു രാജ്യത്തും കഥകൾ മുതലായവയൊന്നും ഉണ്ടാകുന്നില്ല. ഭാരതത്തെ തന്നെയാണ് ധാർമ്മിക രാജ്യമെന്നു പറയുന്നത്. ഒരുപാടധികം ക്ഷേത്രങ്ങൾ ഭാരതത്തിൽ ഉണ്ട്. ക്രിസ്ത്യാനികൾക്കാ
ണെങ്കിൽ ഒരു പള്ളി മാത്രമെ ഉള്ളൂ. ഇവിടെയാണെങ്കിൽ വ്യത്യസ്ത- വിത്യസ്തമായ ഒരുപാടു ക്ഷേത്രങ്ങളുണ്ട്. വാസ്തവത്തിൽ ഒരു ശിവബാബയുടെ ക്ഷേത്രം മാത്രമെ ഉണ്ടാകാൻ പാടുകയുള്ളൂ. പേരും ഒരാളുടേതായിരിക്കണം. ഇവിടെയാണെങ്കിൽ ഒരുപാടു പേരുണ്ട്. വിദേശത്തുള്ളവരും ഇവിടെ ക്ഷേത്രം കാണാൻ വരാറുണ്ട്. പാവപ്പെട്ടവർക്കറിയില്ല പ്രാചീനമായ ഭാരതം എങ്ങനെയായിരുന്നു എന്ന് ? അയ്യായിരം വർഷത്തേക്കാളും പഴയ ഒരു വസ്തുവും ഉണ്ടാകുന്നില്ല. അവർ മനസ്സിലാക്കുന്നു ലക്ഷക്കണക്കിനു വർഷം പഴയ വസ്തുവാണ് ലഭിച്ചത് എന്ന്. ബാബ മനസ്സിലാക്കി തരുന്നു ഈ ക്ഷേത്രങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ചിത്രങ്ങൾ മുതലായവ 2500 വർഷമെ ആയിട്ടുള്ളൂ, ആദ്യമാദ്യം ശിവന്റെ തന്നെയാണ് പൂജയുണ്ടാകുന്നത്. അതാണ് അവ്യഭിചാരി ഭക്തി. അതേപോലെയാണ് അവ്യഭിചാരിയായ ജ്ഞാനമെന്ന് പറയുന്നത്. ആദ്യം ഏകദൈവ ആരാധനയായിരുന്നു, പിന്നീടാണ് ബഹുവിധ ആരാധന നടക്കുന്നത്. ഇപ്പോൾ നോക്കൂ, വെള്ളത്തിനെയും, മണ്ണിനെയും പൂജിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോൾ പരിധിയില്ലാത്ത ബാബ പറയുന്നു നിങ്ങൾ എത്ര ധനം ഭക്തിമാർഗ്ഗത്തിൽ പാഴാക്കി. എത്ര അളവറ്റ ശാസ്ത്രങ്ങളും, ചിത്രങ്ങളുമാണ്. ഗീതകൾ എത്രയധികമായിരിക്കും. ഇതിലെല്ലാം ചിലവാക്കി - ചിലവാക്കി നോക്കൂ നിങ്ങൾ എന്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ നിങ്ങളെ ഇരട്ട കിരീടധാരിയാക്കി മാറ്റിയിരുന്നു പിന്നീട് നിങ്ങൾ എത്ര ദരിദ്രരായി മാറിയിരിക്കുന്നു. ഇന്നലത്തെ തന്നെ കാര്യമല്ലെ. നിങ്ങളും മനസ്സിലാക്കുന്നു വാസ്തവത്തിൽ നമ്മൾ 84 ന്റെ ചക്രം കറങ്ങിയിട്ടുണ്ട്. ഇപ്പോൾ നമ്മൾ വീണ്ടും ഇങ്ങനെയായി മാറുകയാണ്. ബാബയിൽ നിന്ന് സമ്പത്തെടുക്കുകയാണ്. ബാബ ഇടക്കിടക്ക് പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നു. ഗീതയിലും മൻമനാഭവ എന്ന വാക്കുണ്ട്. ചില-ചില വാക്കുകൾ ശരിയാണ്. പിന്നീട് കലകൾ കുറഞ്ഞു വന്നു എന്നു പറയാറുണ്ടല്ലോ, അതായത് ദേവീ-ദേവതാ ധർമ്മം ഇല്ല, ബാക്കി ചിത്രങ്ങളെല്ലാം ഉണ്ട്. നിങ്ങളുടെ ഓർമ്മചിഹ്നം നോക്കൂ എത്ര നല്ലതായാണ് ഉണ്ടാക്കിയിട്ടുള്ളത്. നിങ്ങൾ മനസ്സിലാക്കുന്നു. ഇപ്പോൾ നമ്മൾ വീണ്ടും സ്ഥാപന ചെയ്യുകയാണ്. പിന്നീട് നമ്മുടെ തന്നെ കൃത്യമായ ഓർമ്മചിഹ്നങ്ങളുണ്ടാകും. ഭൂമികുലുക്കം മുതലായവയെല്ലാം ഉണ്ടാകുമ്പോൾ അതിൽ എല്ലാം ഇല്ലാതാകും. പിന്നീട് അവിടെ (സത്യയുഗത്തിൽ) നിങ്ങൾ എല്ലാം പുതിയതുണ്ടാക്കും. കലകളെല്ലാം അവിടെ ഉണ്ടായിരിക്കുമല്ലോ. വജ്രങ്ങളെ മുറിക്കുന്നതും ഒരു കലയാണ്. ഇവിടെയും വജ്രങ്ങളെ മുറിക്കുന്നുണ്ട് പിന്നീട് ഉണ്ടാക്കുന്നു. വജ്രങ്ങൾ മുറിക്കുന്നവരും വളരെ പ്രാവീണ്യമുള്ളവരായിരിക്കും. അവർ പിന്നീട് അവിടെക്കും പോകും (സത്യയുഗത്തിൽ). അവിടെ ഈ കലകളെല്ലാം ഉണ്ടാകും. നിങ്ങൾക്കറിയാം അവിടെ എത്ര സുഖമുണ്ടായിരിക്കും. ഈ ലക്ഷമീ- നാരായണന്റെ രാജ്യമായിരുന്നല്ലോ. പേരു തന്നെ സ്വർഗ്ഗമെന്നാണ്. 100 ശതമാനം പവിത്രത. ഇപ്പോൾ അപവിത്രതയാണ്. ഭാരതത്തിൽ വൈഡൂര്യങ്ങളുടെ ആഡംഭരം ഒരുപാടുണ്ട്, അതാണ് പരമ്പരയായി മുന്നോട്ടു പോകുന്നത്. അതിനാൽ നിങ്ങൾ കുട്ടികൾക്ക് എത്ര സന്തോഷമുണ്ടാകണം. നിങ്ങൾക്കറിയാം ഈ ലോകം പരിവർത്തനപ്പെടുകയാണ്. ഇപ്പോൾ സ്വർഗ്ഗം ഉണ്ടായിക്കൊണ്ടിരിക്കുന്നു, അതിനു വേണ്ടി നമുക്ക് തീർച്ചയായും പവിത്രമായി മാറണം. ദൈവീകമായ ഗുണങ്ങളും ധാരണ ചെയ്യണം അതിനാൽ ബാബ പറയുന്നു ചാർട്ട് തീർച്ചയായും എഴുതൂ. ഞാൻ ആത്മാവ് ഒരു ആസുരീയമായ കർമ്മവും ചെയ്തിട്ടില്ലല്ലോ ? സ്വയത്തെ ആത്മാവാണെന്ന് ഉറപ്പായി മനസ്സിലാക്കൂ. ഈ ശരീരത്തിലൂടെ ഒരു വികർമ്മവും ചെയ്തിട്ടില്ലല്ലോ ? അഥവാ ചെയ്തിട്ടുണ്ടെങ്കിൽ രജിസ്റ്റർ മോശമാകും. ഇതാണ് 21 ജന്മത്തേക്കുള്ള ലോട്ടറി. ഇതും ഓട്ടപ്പന്തയമാണ്. കുതിരകളുടെ ഓട്ടപ്പന്തയമുണ്ടാകാറു
ണ്ടല്ലോ. ഇതിനെയാണ് രാജസ്വ അശ്വമേധ........സ്വരാജ്യ
ത്തിനുവേണ്ടി അശ്വം അതായത് നിങ്ങൾ ആത്മാക്കൾക്ക് ഓട്ടപ്പന്തയം നടത്തണം. ഇപ്പോൾ തിരിച്ചു വീട്ടിലേക്കു പോകണം. അതിനെ മധുരമായ ശാന്തിയുടെ ലോകമെന്നാണ് പറയുന്നത്. ഈ വാക്കുകൾ നിങ്ങൾ ഇപ്പോഴാണ് കേൾക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു കുട്ടികളെ ഒരുപാട് പരിശ്രമിക്കൂ. രാജ്യഭാഗ്യം ലഭിക്കുന്നു, ചെറിയ കാര്യമല്ലല്ലോ. ഞാൻ ആത്മാവാണ്, ഞാൻ ഇത്ര ജന്മങ്ങളെടുത്തിട്ടുണ്ട്. ഇപ്പോൾ ബാബ പറയുന്നു നിങ്ങളുടെ 84 ജന്മങ്ങൾ പൂർത്തിയായി. ഇനി വീണ്ടും ആദ്യത്തെ ജന്മം മുതൽ തുടങ്ങണം. പുതിയ കൊട്ടാരങ്ങളിൽ തീർച്ചായായും കുട്ടികൾ മാത്രമെ ഇരിക്കുകയുള്ളൂ പഴയതിൽ ഇരിക്കില്ല. അങ്ങനെയല്ല സ്വയം പഴയതിൽ ഇരുന്നിട്ട് പുതിയതിൽ വാടകക്കാരെ ഇരുത്തും. നിങ്ങൾ എത്രത്തോളം പരിശ്രമിക്കുന്നുവോ, പുതിയ ലോകത്തിന്റെ അധികാരിയായി മാറും. പുതിയ കെട്ടിടം ഉണ്ടാക്കിക്കഴിഞ്ഞാൽ ഹൃദയത്തിൽ ഉണ്ടാകും പഴയതിനെ ഉപേക്ഷിച്ച് പുതിയതിൽ ഇരിക്കാം എന്ന്. ബാബ കുട്ടികൾക്കു വേണ്ടി പുതിയ കെട്ടിടം ഉണ്ടാക്കുന്നതു തന്നെ ആദ്യത്തെ കെട്ടിടം പഴയതാകുമ്പോഴാണ്. അവിടെ (സത്യയുഗത്തിൽ) വാടകക്ക് കൊടുക്കേണ്ട ആവശ്യം വരുന്നില്ല. മനുഷ്യർ ചന്ദ്രനിൽ ഫ്ളാറ്റ് വാങ്ങാൻ ശ്രമിക്കുമ്പോൾ നിങ്ങൾ സ്വർഗ്ഗത്തിൽ ഫ്ളാറ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. എത്രത്തോളം ജ്ഞാനത്തിലും യോഗത്തിലും ഇരിക്കുന്നുവോ അത്രത്തോളം പവിത്രമായി മാറും. ഇതാണ് രാജയോഗം, എത്ര വലിയ രാജ്യഭാഗ്യമാണ് ലഭിക്കുന്നത്. ബാക്കി ആരെല്ലാമാണോ ചന്ദ്രനിൽ മുതലായവയിൽ ഫ്ളാറ്റുകൾ തിരയുന്നത് അതെല്ലാം വെറുതെയാണ്. ഇപ്പോൾ സുഖം നൽകുന്ന വസ്തുക്കൾ, പിന്നീട് വിനാശത്തിനും, ദുഃഖം നൽകുന്നതുമായി മാറും. മുന്നോട്ടു പോകുമ്പോൾ സൈനത്തിന്റെ സേവനങ്ങൾ കുറയും. ബോംബുകളിലൂടെയും പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്, സമയത്ത് പെട്ടെന്ന് വിനാശമുണ്ടാകുന്നു. പിന്നീട് സൈനികരെല്ലാം മരിച്ചുപോകുന്നു. നിങ്ങൾ ഇപ്പോൾ ഫരിശ്തകളായി മാറുകയാണ്. നിങ്ങൾക്കറിയാം നമുക്കു വേണ്ടിയാണ് വിനാശമുണ്ടാകുന്നത്. ഡ്രാമയിലെ പാർട്ടുണ്ട്, പഴയ ലോകം ഇല്ലാതാകുന്നു. ആര് ഏത് രീതിയിൽ കർമ്മം ചെയ്യുന്നുവോ അങ്ങനെ തന്നെ അനുഭവിക്കണമല്ലോ. ഇനി മനസ്സിലാക്കൂ അഥവാ സന്യാസിമാർ നല്ലതാണെങ്കിൽ ജന്മം ഗൃഹസ്ഥികളുടെ അടുത്താണല്ലോ എടുക്കുന്നത്. ശ്രേഷ്ഠമായ ജന്മം നിങ്ങൾക്ക് പുതിയ ലോകത്തിൽ ലഭിക്കണം, എന്നാലും സംസ്കാരമനുസരിച്ച് ചെന്ന് ശ്രേഷ്ഠമുളളവരായി മാറും. നിങ്ങളിപ്പോൾ സംസ്കാരം കൊണ്ടുപോകുന്നത് പുതിയ ലോകത്തിലേക്കു വേണ്ടിയാണ്. ജന്മവും തീർച്ചയായും ഭാരതത്തിൽ തന്നെയാണ് എടുക്കുക. ആരാണോ നല്ല ധാർമ്മിക ചിന്തയുള്ളവർ അവരുടെ അടുത്ത് ജന്മമെടുക്കും എന്തുകൊണ്ടെന്നാൽ നിങ്ങൾ അങ്ങനെയുള്ള കർമ്മങ്ങളാണ് ചെയ്യുന്നത്. എങ്ങനെയുള്ള സംസകാരമാണോ, അതിനനുസരിച്ച് ജന്മമുണ്ടാകുന്നു. നിങ്ങൾ വളരെ ഉയർന്ന കുലത്തിൽ പോയി ജന്മമെടുക്കുന്നു. നിങ്ങളെപ്പോലെ കർമ്മം ചെയ്യുന്നവർ മറ്റാരുമുണ്ടായിരിക്കുകയില്ല. എങ്ങനെയുള്ള പഠിപ്പാണോ, എങ്ങനെയുള്ള സേവനമാണോ , അങ്ങനെയുള്ള ജന്മമാണ്. ഒരുപാടു പേർക്ക് മരിക്കണം. ആദ്യം സ്വീകരിക്കുന്നവരും പോകണം. ബാബ മനസ്സിലാക്കി തരുന്നു ഇപ്പോൾ ഈ ലോകം പരിവർത്തനപ്പെടുകയാണ്. ബാബ സാക്ഷാത്കാരം ചെയ്യിപ്പിച്ചിട്ടുണ്ട്. ബാബ (ബ്രഹ്മാബാബ) തന്റെയും ഉദാഹരണം നൽകുന്നു. 21 ജന്മത്തേക്കുവേണ്ടി രാജ്യഭാഗ്യം ലഭിക്കുന്നു, അതിനു മുന്നിൽ ഈ 10-20 ലക്ഷങ്ങൾ എന്താണ്. ബ്രഹ്മാബാബക്ക് ചക്രവർത്തീ പദവിയും, കൂടെയുള്ള സഹായിക്ക് (പാർട്ടണർക്ക്) കഴുതപ്പണിയും (ചുമടും). കൂടെയുള്ള സഹായിയോട് പറഞ്ഞു എന്തു വേണമോ അതെടുത്തോളൂ എന്ന്. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കുട്ടികൾക്കും മനസ്സിലാക്കി തരുന്നുണ്ട് -ബാബയിൽ നിന്ന് എന്താണെടുക്കുന്നത്? സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി. എത്രത്തോളം സാധിക്കുന്നുവോ സെന്ററുകൾ തുറന്നുകൊണ്ടെപോകൂ. അനേകരുടെ മംഗളം ചെയ്യൂ. നിങ്ങളുടെ 21 ജന്മത്തേക്കുള്ള സമ്പാദ്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവിടെയാണെങ്കിൽ കോടിപതികളും, ലക്ഷപ്രഭുക്കളും ഒരുപാടുണ്ട്. അവരെല്ലാവരും യാചകരാണ്. നിങ്ങളുടെ അടുത്ത് ഒരുപാടു പേർ വരും. പ്രദർശനിയിൽ എത്രപേരാണ് വരുന്നത്, പ്രജയുണ്ടാകുന്നില്ല എന്ന് വിചാരിക്കരുത്. പ്രജകൾ ഒരുപാടുണ്ടാകുന്നുണ്ട്. നല്ലതാണ് - നല്ലതാണെന്ന് ഒരുപാട് പറയുന്നുണ്ട് എന്നാൽ പറയുന്നു നമുക്ക് സമയമില്ല എന്ന്. കുറച്ചെങ്കിലും കേട്ടെങ്കിൽ പ്രജയിലേക്കു വരും. അവിനാശി ധനത്തിന്റെ വിനാശമുണ്ടാകുന്നില്ല. ബാബയുടെ പരിചയം കൊടുക്കുക എന്നത് ചെറിയ കാര്യമാണോ. ചിലർക്ക് രോമാഞ്ചമുണ്ടാകും. അഥവാ ഉയർന്ന പദവി പ്രാപ്തമാക്കുമെങ്കിൽ പുരുഷാർത്ഥം ചെയ്യാൻ തുടങ്ങും. ബാബ ആരിൽ നിന്നും ധനം മുതലായവയൊന്നും എടുക്കില്ലല്ലോ. കുട്ടികളുടെ ഓരോ തുള്ളിയിൽ നിന്നുമാണ് കുളമുണ്ടാകുന്നത്. ചിലരാണെങ്കിൽ ഒരു രൂപയൊക്കെ അയക്കും. ബാബ ഒരു ഇഷ്ടിക വെക്കൂ. സുദാമയുടെ ഒരു പിടി അവലിന്റെ മഹിമയുണ്ടല്ലോ. ബാബ പറയുന്നു നിങ്ങളുടേത് ഈ വജ്രങ്ങളും വൈഢൂര്യങ്ങളുമാണ്. വജ്ര തുല്യമായ ജന്മം എല്ലാവരുടേയും ആയി മാറുന്നു. നിങ്ങൾ ഭാവിയിലേക്കു വേണ്ടി ഉണ്ടാക്കുകയാണ്. നിങ്ങൾക്കറിയാം ഈ കണ്ണുകൾ കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ, ഇത് പഴയ ലോകമാണ്. ഈ ലോകം പരിവർത്തനപ്പെടുകയാണ്. ഇപ്പോൾ നിങ്ങൾ അമരപുരിയിയിലെ അധികാരിയായി മാറുകയാണ്. തീർച്ചയായും മോഹത്തെ ജയിച്ചവരായി മാറണം. നിങ്ങൾ പറഞ്ഞിരുന്നു ബാബ അങ്ങ് വരുകയാങ്കിൽ നമ്മൾ ബലിയർപ്പണമാകും., കച്ചവടം നല്ലതാണല്ലോ. മനുഷ്യർക്കറിയില്ല, കച്ചവടക്കാരനെന്നും, രത്നങ്ങളുടെ വ്യാപാരിയെന്നും, മായാജാലക്കാരൻ എന്ന പേരും എന്തുകൊണ്ടാണ് വന്നത് എന്ന്. രത്നങ്ങളുടെ വ്യാപാരിയാണല്ലോ, അവിനാശിയായ ജ്ഞാന രത്നം ഓരോരോ അമൂല്യമായ പദങ്ങളാണ്. ഇതിൽ ജ്ഞാനിയും - യോഗിയുടെയും കഥയുമുണ്ടല്ലോ. നിങ്ങൾ ജ്ഞാനിയുമാണ്, യോഗിയുമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോൾ ഈ ശരീരം കൊണ്ട് ഒരു വികർമ്മവും ചെയ്യരുത്. റജിസ്റ്റർ മോശമാകുന്ന തരത്തിൽ ഒരു ആസുരീയമായ കർമ്മവും ചെയ്യരുത്.

2. ഒരു ബാബയുടെ ഓർമ്മയാകുന്ന ലഹരിയിലിരിക്കണം. പാവനമായി മാറാനുള്ള മുഖ്യമായ പുരുഷാർത്ഥം തീർച്ചയായും ചെയ്യണം. കക്കൾക്കു പിറകെ തന്റെ അമൂല്യമായ സമയത്തെ പാഴാക്കാതെ ശ്രീമത്തിലൂടെ ജീവിതം ശ്രേഷ്ഠമാക്കി മാറ്റണം.

വരദാനം :-
സ്വയം വിശ്വ സേവനത്തെ പ്രതി അർപ്പണം ചെയ്ത് മായയെ ദാസിയാക്കുന്ന സഹജ സമ്പന്നരായി ഭവിയ്ക്കട്ടെ.

ഇപ്പോൾ തന്റെ സമയം, സർവ്വ പ്രാപ്തികൾ, ജ്ഞാനം, ഗുണം, ശക്തികൾ വിശ്വ സേവനത്തെ പ്രതി സമർപ്പിക്കൂ. ഏതൊരു സങ്കല്പം എടുക്കുകയാണെങ്കിലും ഇത് വിശ്വ സേവനത്തെ പ്രതിയുളളതാണോ എന്ന് പരിശോധിക്കൂ. ഇങ്ങനെയുളള സേവനത്തെ പ്രതി അർപ്പണമാകുന്നതിലൂടെ സ്വയം സഹജമായും സമ്പന്നമാകുന്നു. സേവനത്തിന്റെ ലഹരിയിൽ ചെറുതും വലുതുമായ പരീക്ഷകൾ സ്വതവേ സമർപ്പണമായിത്തീരുന്നു. പിന്നീട് മായയോട് പരിഭ്രമിക്കുകയില്ല. സദാ വിജയിയാകുന്നതിന്റെ സന്തോഷത്തിൽ നൃത്തമാടും. മായയെ തന്റെ ദാസിയായി അനുഭവം ചെയ്യും. സ്വയം സേവനത്തിൽ സമർപ്പണമാകുകയാണെങ്കിൽ മായ സ്വതവേ തന്നെ സമർപ്പണമായിത്തീരുന്നു.

സ്ലോഗന് :-
അന്തർമുഖതയാൽ തന്റെ വായടക്കൂ എന്നാൽ ക്രോധം സമാപ്തമായിത്തീരുന്നു.

അവ്യക്ത സൂചന - അശരീരി അഥവാ വിദേഹി സ്ഥിതിയുടെ അഭ്യാസത്തെ വർദ്ധിപ്പിക്കൂ.

എങ്ങനെയാണോ ഒരു സെക്കന്റിൽ തന്നെ സ്വിച്ച് ഓൺ ഓഫ് ആക്കുന്നത്, അതേപോലെ ഒരു സെക്കന്റിൽ ശരീരത്തിന്റെ ആധാരമെടുക്കുകയും ഒരു സെക്കന്റിൽ ശരീരത്തിനും ഉപരി അശരീരി സ്ഥിതിയിൽ സ്ഥിതി ചെയ്യുകയും വേണം. ഇപ്പോൾ തന്നെ ശരീരത്തിലേക്ക് വരികയും അടുത്ത സെക്കന്റിൽ അശരീരി സ്ഥിതിയിൽ സ്ഥിതി ചെയ്യുകയും വേണം. ആവശ്യമുളളപ്പോൾ ശരീരമാകുന്ന വസ്ത്രം ധാരണ ചെയ്യുകയും ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ നിന്നും വേറിടുകയും വേണം. ഈ അഭ്യാസം ചെയ്യണം. ഇതിനെയാണ് കർമ്മാതീത അവസ്ഥ എന്ന് പറയുന്നത്.