13.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെത് ഈശ്വരീയ ദൗത്യമാണ് - നിങ്ങൾ എല്ലാവരെയും ഈശ്വരന്റേതാക്കി മാറ്റി അവരെ പരിധിയില്ലാത്ത സമ്പത്തിന് അർഹരാക്കുന്നു.

ചോദ്യം :-
എപ്പോഴാണ് കർമ്മേന്ദ്രിയങ്ങളുടെ ചഞ്ചലത സമാപ്തമാകുന്നത്?

ഉത്തരം :-
എപ്പോഴാണോ നിങ്ങളുടെ സ്ഥിതി ത്രേതായുഗം വരെ എത്തുന്നത് അർത്ഥം ആത്മാവ് ത്രേതായുഗത്തിന്റെ സതോ സ്റ്റേജിലേക്കെത്തുന്നത് അപ്പോൾ കർമ്മേന്ദ്രിയങ്ങളുടെ ചഞ്ചലത സമാപ്തമാകും. ഇപ്പോൾ നിങ്ങളുടെ മടക്കയാത്രയാണ് അതിനാൽ കർമ്മേന്ദ്രിയങ്ങളെ വശത്താക്കണം. ആത്മാവ് പതിതമാകുന്ന തരത്തിലുള്ള ഒരു കർമ്മവും ഒളിച്ചുവെച്ച് ചെയ്യരുത്. അവിനാശിയായ സർജൻ നിങ്ങൾക്ക് നിർദ്ദേശിക്കുന്ന പഥ്യത്തിലൂടെ മുന്നോട്ടുപൊയ്ക്കൊ
ണ്ടിരിക്കൂ.

ഗീതം :-
മുഖം നോക്കൂ മനുഷ്യാ....

ഓംശാന്തി.  
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛൻ മനസ്സിലാക്കി തരികയാണ്. നിങ്ങൾ കുട്ടികൾക്കു മാത്രമല്ല, ഏതെല്ലാം പ്രജാപിതാ ബ്രഹ്മാ മുഖവംശാവലികളാകുന്ന ആത്മീയ കുട്ടികളുണ്ടോ, അവർക്കറിയാം. നമ്മൾ ബ്രാഹ്മണർക്കു തന്നെയാണ് ബാബ മനസ്സിലാക്കി തരുന്നത്. ആദ്യം നിങ്ങൾ ശൂദ്രൻമാരായിരുന്നു പിന്നീടാണ് ബ്രാഹ്മണനായി മാറിയത്. ബാബ നിങ്ങൾക്ക് വർണ്ണങ്ങളുടെയും കണക്കുകൾ മനസ്സിലാക്കി തന്നിട്ടുണ്ട്. ലോകത്തിലുള്ളവർ വർണ്ണങ്ങളെയും മനസ്സിലാക്കുന്നില്ല. കേവലം മഹിമ മാത്രമേയുള്ളൂ. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണവർണ്ണത്തി
ലുള്ളവരാണ്, പിന്നീട് ദേവതാ വർണ്ണത്തിലുള്ളവരായി മാറും. ഈ കാര്യം ശരിയാണോ എന്ന് ചിന്തിക്കൂ? സ്വയം തീരുമാനിക്കൂ. നമ്മൾ പറയുന്ന കാര്യം കേൾക്കൂ എന്നിട്ട് താരതമ്യപ്പെടുത്തൂ. ജന്മ-ജന്മാന്തരങ്ങളായി കേട്ട ശാസ്ത്രങ്ങളും ജ്ഞാന സാഗരനായ ബാബ മനസ്സിലാക്കി തരുന്നതുമായി താരതമ്യപ്പെടുത്തൂ- ഏതാണ് ശരി? ബ്രാഹ്മണ ധർമ്മവും അഥവാ കുലവും മറന്നിരിക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള വിരാടരൂപത്തിന്റെ ചിത്രം ശരിയായിട്ടാണുള്ളത്, ഇതിൽ മനസ്സിലാക്കികൊടുക്കാം. ബാക്കി ഇത്രയുമധികം കൈകളുള്ള ചിത്രങ്ങളെല്ലാം ഉണ്ടാക്കിയിട്ടുണ്ട്, ദേവിമാർക്ക് ആയുധങ്ങളെല്ലാം കാണിച്ചിട്ടുണ്ട്, അതെല്ലാം തെറ്റാണ്. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ ചിത്രങ്ങളാണ്. ഈ കണ്ണുകളാൽ എല്ലാം കാണുന്നുണ്ട് എന്നാൽ മനസ്സിലാക്കുന്നില്ല. ആരുടെയും കർത്തവ്യത്തെക്കുറി
ച്ചറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് തന്റെ ആത്മാവിനെക്കുറിച്ച് മനസ്സിലായിക്കഴിഞ്ഞു ഒപ്പം 84 ജന്മങ്ങളെക്കുറിച്ചും മനസ്സിലായിക്കഴിഞ്ഞു. ബാബ എങ്ങനെയാണോ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിതരുന്നത്, നിങ്ങൾക്ക് പിന്നീട് മറ്റുള്ളവർക്കും മനസ്സിലാക്കികൊടുക്കണം. ശിവബാബ എല്ലാവരുടെയും അടുത്തേക്കൊന്നും പോകില്ല. ബാബക്ക് സഹായികൾ വേണമല്ലോ അതിനാൽ നിങ്ങളുടേത് ഈശ്വരീയ മിഷനാണ്. നിങ്ങൾ എല്ലാവരെയും ഈശ്വരന്റേതാക്കി മാറ്റുന്നു. നമ്മൾ ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛനാണെന്ന് മനസ്സിലാക്കിക്കൊടു
ക്കുന്നു. ബാബയിൽ നിന്ന് പരിധിയില്ലാത്ത സമ്പത്തും ലഭിക്കും. ലൗകിക പിതാവിനെ എങ്ങനെയാണോ ഓർമ്മിക്കുന്നത്, അതിലും കൂടുതൽ പാരലൗകിക പിതാവിനെ ഓർമ്മിക്കണം. ലൗകിക പിതാവ് അൽപകാലത്തേക്കുള്ള സുഖമാണ് നൽകുന്നത്. പരിധിയില്ലാത്ത പിതാവ് പരിധിയില്ലാത്ത സുഖമാണ് നൽകുന്നത്. ഇപ്പോൾ ആത്മാക്കൾക്ക് ജ്ഞാനം ലഭിക്കുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം 3 അച്ഛൻമാരുണ്ടെന്ന്. ലൗകികം, പാരലൗകികം, അലൗകികം . പരിധിയില്ലാത്ത ബാബ അലൗകിക ബാബയിലൂടെയാണ് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. ഈ ബാബയെ ആർക്കും അറിയില്ല . ബ്രഹ്മാവിന്റെ ജീവചരിത്രത്തെക്കുറിച്ചും ആർക്കും അറിയില്ല. ബ്രഹ്മാവിന്റെ കർത്തവ്യത്തെക്കുറിച്ചും അറിയണമല്ലോ. ശിവന്റെയും, ശ്രീകൃഷ്ണന്റെയും മഹിമ പാടുന്നുണ്ട് ബാക്കി ബ്രഹ്മാവിന്റെ മഹിമയെവിടെ? നിരാകാരനായ ബാബക്ക് തീർച്ചയായും മുഖം വേണമല്ലോ, അതിലൂടെയാണ് അമൃതം നൽകുന്നത്. ഭക്തിമാർഗ്ഗത്തിൽ ഒരിക്കലും അച്ഛനെ യഥാർത്ഥ രീതിയിൽ ഓർമ്മിക്കാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾക്കറിയാം, മനസ്സിലാക്കുന്നുണ്ട് ഇത് ശിവബാബയുടെ രഥമാണെന്ന്. രഥത്തെയും അലങ്കരിക്കാറുണ്ടല്ലോ. മുഹമ്മദിന്റെ കുതിരയെ അലങ്കരിക്കുന്നതു പോലെ. നിങ്ങൾ കുട്ടികൾ എത്ര നല്ല രീതിയിലാണ് മനുഷ്യർക്ക് മനസ്സിലാക്കികൊടുക്കുന്നത്. നിങ്ങൾ എല്ലാവരുടെയും മഹിമ പാടുന്നു. പറയുന്നു നമ്മൾ ഈ ദേവതകളായിരുന്നു പിന്നീട് 84 ജന്മങ്ങൾ അനുഭവിച്ച് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും സതോപ്രധാനമായി മാറണം അതിനുവേണ്ടി യോഗം വെക്കണം. എന്നാൽ വളരെ ബുദ്ധിമുട്ടിയിട്ടാണ് മനസ്സിലാക്കുന്നത്. മനസ്സിലാക്കിയാൽ സന്തോഷത്തിന്റെ ലഹരി വർദ്ധിക്കും. മനസ്സിലാക്കിക്കൊടുക്
കുന്നവർക്ക് ഒന്നുകൂടി ലഹരി വർദ്ധിക്കും. പരിധിയില്ലാത്ത ബാബയുടെ പരിചയം കൊടുക്കുക എന്നുള്ളത് ചെറിയ കാര്യമാണോ. മനസ്സിലാക്കാൻ സാധിക്കുന്നില്ല. പറയും ഇതെങ്ങനെ സംഭവിക്കും. പരിധിയില്ലാത്ത ബാബയുടെ ജീവിത കഥ കേൾപ്പിക്കുന്നു.

ഇപ്പോൾ ബാബ പറയുന്നു - കുട്ടികളെ പാവനമായി മാറൂ. നിങ്ങൾ വിളിച്ചിരുന്നില്ലേ അല്ലയോ പതിത പാവനാ വരൂ എന്ന്. ഗീതയിലും മൻമനാഭവ എന്ന അക്ഷരമുണ്ട് എന്നാൽ അതിനെക്കുറിച്ച് ആർക്കും അറിയില്ല. ബാബ ആത്മാവിന്റെ ജ്ഞാനം പോലും എത്ര സ്പഷ്ടമായിട്ടാണ് നൽകുന്നത്. ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലുമില്ല. ആത്മാവ് ബിന്ദുവാണ്, ഭ്രൂമദ്ധ്യത്തിലെ നക്ഷത്രമാണ് എന്നു പറയുന്നുണ്ടെങ്കിലും യഥാർത്ഥ രീതിയിൽ ആരുടെയും ബുദ്ധിയിൽ ഇല്ല. അതും അറിയണം. കലിയുഗത്തിൽ അധർമ്മങ്ങൾ തന്നെയാണ്. സത്യയുഗത്തിൽ എല്ലാം ധാർമ്മിക കർമ്മങ്ങളാണ്. ഭക്തിമാർഗ്ഗത്തിൽ മനുഷ്യർ മനസ്സിലാക്കുന്നു, ഇതെല്ലാം ഈശ്വരനുമായി കണ്ടുമുട്ടാനുള്ള വഴികളാണെന്ന്. അതുകൊണ്ടാണ് നിങ്ങൾ ആദ്യം ഫോം പൂരിപ്പിക്കാൻ പറയുന്നത്- ഇവിടെ എന്തിനാണ് വരുന്നത്? ഇതിലൂടെയും നിങ്ങൾക്ക് പരിധിയില്ലാത്ത ബാബയുടെ പരിചയം നൽകണം. ചോദിക്കുന്നുണ്ട് ആത്മാവിന്റെ പിതാവാരാണെന്ന്? സർവ്വവ്യാപി എന്നു പറയുന്നതിലൂടെ ഒരു അർത്ഥവും ഉണ്ടാകുന്നില്ല. സർവ്വരുടെയും പിതാവാരാണ്? ഇതാണ് മുഖ്യമായ കാര്യം. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലും മനസ്സിലാക്കികൊടുക്കാൻ സാധിക്കും. ഒന്ന് രണ്ട് മുഖ്യമായ ചിത്രങ്ങൾ-ഏണിപ്പടി, ത്രിമൂർത്തി, കല്പവൃക്ഷം ഇത് വളരെ അത്യാവശ്യമാണ്. കല്പവൃക്ഷത്തിലൂടെ എല്ലാ ധർമ്മത്തിലുള്ളവർക്കും മനസ്സിലാക്കാൻ സാധിക്കും, നമ്മുടെ ധർമ്മം എപ്പോൾ തുടങ്ങി എന്ന്! ഈ കണക്കു നോക്കുകയാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിലേക്കു പോകാൻ സാധിക്കുമോ? പിറകിൽ വരുന്നവർക്ക് സ്വർഗ്ഗത്തിൽ പോകാൻ സാധിക്കില്ല. ബാക്കി അവർ ശാന്തിധാമത്തിലേക്കു പോകും. വൃക്ഷത്തിലൂടെയും വളരെ സ്പഷ്ടമാകും. ഏതെല്ലാം ധർമ്മങ്ങളാണോ പിറകിൽ വന്നത് അവരുടെ ആത്മാക്കൾ തീർച്ചയായും പരംധാമത്തിൽ ചെന്ന് ഇരിക്കും. നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ അടിത്തറയായ ജ്ഞാനമുണ്ട്. ബാബ പറയുന്നു ആദി സനാതന ദേവി-ദേവതാ ധർമ്മത്തിന്റെ തൈകൾ നട്ടു, പിന്നീട് നിങ്ങൾക്ക് തന്നെ വൃക്ഷത്തിന്റെ ഇലകളും ആകണം, ഇലകളില്ലാതെ വൃക്ഷമില്ല, അതുകൊണ്ടാണ് ബാബ തനിക്കുസമാനമാക്കി മാറ്റാനുള്ള പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നത്. മറ്റു ധർമ്മത്തിലുള്ളവർക്ക് ഇലകളുണ്ടാക്കേണ്ട ആവശ്യമില്ല. അവർ മുകളിൽ നിന്നു വന്ന് തന്റെ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. പിന്നീട് ഇലകൾ മുകളിൽ നിന്ന് വരുകയും-പോവുകയും ചെയ്യുന്നു. പിന്നെ നിങ്ങൾ ഈ വൃക്ഷത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഈ പ്രദർശനികളെല്ലാം വെക്കുന്നത്. ഇതിലൂടെ ഇലകൾ ഉണ്ടാകുന്നു, പിന്നീട് കൊടുങ്കാറ്റ് വരുന്നതിലൂടെ വീണു പോകുന്നു, വാടിപ്പോകുന്നു. ഇത് ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപനയാണ് നടക്കുന്നത്. ഇതിൽ യുദ്ധത്തിന്റെ ആവശ്യമൊന്നുമില്ല. ബാബയെ ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും വേണം. നിങ്ങൾ എല്ലാവരോടും പറയുന്നുണ്ട്, മറ്റ് ഏതെല്ലാം രചനകളുണ്ടോ അതെല്ലാം വിടൂ എന്ന്. രചനയിൽ നിന്ന് ഒരിക്കലും സമ്പത്തു ലഭിക്കുകയില്ല. രചയിതാവാകുന്ന ബാബയെ തന്നെ ഓർമ്മിക്കണം. മറ്റാരുടെയും ഓർമ്മ വരരുത്. ബാബയുടേതായി മാറി, ജ്ഞാനത്തിൽ വന്നതിനു ശേഷം പിന്നീട് അഥവാ അങ്ങനെയുള്ള എന്തെങ്കിലും കർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ അതിന്റെ ഭാരം ഒരുപാട് തലയിൽ വർദ്ധിക്കുന്നു. ബാബ പാവനമാക്കി മാറ്റാൻ വരുന്നു പിന്നീട് അഥവാ നിങ്ങൾ മോശമായ കർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ, പതിതമായി മാറുന്നു. അതിനാൽ നഷ്ടമുണ്ടാകുന്ന തരത്തിലുള്ള ഒരു കർമ്മവും ചെയ്യരുത്. ബാബയുടെ ഗ്ലാനിയല്ലെ, ഉണ്ടാകുന്നത്. വികർമ്മങ്ങൾ കൂടുതലാകുന്ന തരത്തിലുള്ള ഒരു കർമ്മവും ചെയ്യരുത്. പഥ്യവും പാലിക്കണം. മരുന്നുകളിലും പഥ്യം പാലിക്കാറുണ്ട്. പുളിപ്പുള്ളതൊന്നും കഴിക്കരുതെന്ന് ഡോക്ടർമാർ പറയുകയാണെങ്കിൽ അത് അനുസരിക്കണം. കർമ്മേന്ദ്രിയങ്ങളെ വശത്താക്കണം. അഥവാ ഒളിച്ച് കഴിക്കുകയാണെങ്കിൽ പിന്നെ മരുന്ന് ഫലിക്കില്ല. ഇതിനെയാണ് ആസക്തിയെന്ന് പറയുന്നത്. ബാബയും ശിക്ഷണം നൽകുന്നു - ഇത് ചെയ്യരുത്. സർജനല്ലേ. ബാബാ, മനസ്സിൽ ഒരുപാട് സങ്കൽപങ്ങൾ വരുന്നുണ്ടെന്ന് എഴുതാറുണ്ട്. ശ്രദ്ധയോടുകൂടി ഇരിക്കൂ. മോശമായ സ്വപ്നങ്ങൾ മനസ്സിൽ സങ്കല്പത്തിന്റെ രൂപത്തിൽ ഒരുപാട് വരും, ഇതിൽ പേടിക്കരുത്. സത്യ-ത്രേതായുഗത്തിൽ ഈ കാര്യങ്ങൾ ഉണ്ടാകുന്നില്ല. നിങ്ങൾ എത്രത്തോളം സമീപത്തെത്തിക്കാണ്ടിരി
ക്കുന്നുവോ, ത്രേതായുഗത്തിലേക്ക് എത്തുന്നുവോ അപ്പോൾ കർമ്മേന്ദ്രിയങ്ങളുടെ ചഞ്ചലത ഇല്ലാതാകും. കർമ്മേന്ദ്രിയങ്ങൾ വശത്താകും. സത്യ-ത്രേതായുഗത്തിൽ വശത്തായിരുന്നല്ലോ. ത്രേതായുഗത്തിന്റെ അടുത്തെത്തുമ്പോൾ വശത്താകും. പിന്നീട് സത്യയുഗത്തിന്റെ അവസ്ഥയിലേക്ക് എത്തുമ്പോൾ സതോപ്രധാനമായി മാറും. പിന്നീട് പൂർണ്ണമായും എല്ലാ കർമ്മേന്ദ്രിയങ്ങളും വശത്താകും. കർമ്മേന്ദ്രിയങ്ങൾ വശത്തായിരുന്നല്ലോ. പുതിയ കാര്യമൊന്നുമല്ല. ഇന്ന് കർമ്മേന്ദ്രിയങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണ്, നാളെ വീണ്ടും പുരുഷാർത്ഥം ചെയ്ത് കർമ്മേന്ദ്രിയങ്ങളെ വശത്താക്കുന്നു. ആത്മാവ് 84 ജന്മങ്ങളെടുത്ത് താഴേക്ക് ഇറങ്ങിവന്നിരിക്കുകയാണ്. ഇപ്പോൾ തിരിച്ചുപോകാനുള്ള സമയമാണ്, എല്ലാവർക്കും സതോപ്രധാന അവസ്ഥയിലേക്കു തിരിച്ചുപോകണം. തന്റെ ചാർട്ട് നോക്കണം-നമ്മൾ എത്ര പാപം, എത്ര പുണ്യം ചെയ്തിട്ടുണ്ട് എന്ന്. ബാബയെ ഓർമ്മിച്ചോർമ്മിച്ച് ഇരുമ്പുയുഗത്തിൽ നിന്നും സ്വർണ്ണിമയുഗത്തിലേക്ക് എത്തിചേരുമ്പോൾ കർമ്മേന്ദ്രിയങ്ങൾ വശത്താകും. പിന്നീട് നിങ്ങൾ തിരിച്ചറിയും- ഇപ്പോൾ ഒരു കൊടുങ്കാറ്റും വരുന്നില്ല. ആ അവസ്ഥയും വരും. പിന്നീട് സ്വർണ്ണിമയുഗത്തിലേക്ക് പോകും. പരിശ്രമിച്ച് പാവനമായി മാറുമ്പോൾ സന്തോഷത്തിന്റെ ലഹരിയും വർദ്ധിക്കും. ആരെല്ലാം വരുകയാണെങ്കിലും അവർക്ക് മനസ്സിലാക്കികൊടുക്കണം - എങ്ങനെയാണ് നിങ്ങൾ 84 ജന്മങ്ങൾ എടുത്തത്? ആരാണോ 84 ജന്മങ്ങൾ എടുത്തിട്ടുള്ളവർ, അവർ മാത്രമെ മനസ്സിലാക്കുകയുള്ളൂ. പറയും ഇപ്പോൾ ബാബയെ ഓർമ്മിച്ച് അധികാരിയായി മാറണം. 84 ജന്മങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല എങ്കിൽ ചിലപ്പോൾ രാജ്യഭാഗ്യത്തിന്റെ അധികാരിയായി മാറിയിട്ടുണ്ടായിരിക്കുകയില്ല. ഞങ്ങൾ ധൈര്യം നൽകുന്നു, നല്ല കാര്യമാണ് കേൾപ്പിക്കുന്നത്. നിങ്ങൾ താഴേക്കു വീണിരിക്കയാണ്. 84 ജന്മങ്ങൾ എടുത്തവർക്ക് പെട്ടെന്നു തന്നെ സ്മൃതിയിലേക്കു വരും. ബാബ പറയുന്നു നിങ്ങൾ ശാന്തിധാമത്തിൽ പവിത്രമായിരുന്നല്ലോ. ഇപ്പോൾ വീണ്ടും നിങ്ങൾക്ക് ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കുമുള്ള വഴി പറഞ്ഞു തരുകയാണ്. മറ്റാർക്കും പറഞ്ഞു തരാൻ സാധിക്കില്ല. ശാന്തിധാമത്തിലേക്കും പാവനമായ ആത്മാക്കൾക്കു മാത്രമേ പോകാനും സാധിക്കുകയുള്ളൂ. എത്രത്തോളം തുരുമ്പ് ഇളകുന്നുവോ അത്രത്തോളം ഉയർന്ന പദവി ലഭിക്കും. ആര് എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നു. ഓരോരുത്തരുടെയും പുരുഷാർത്ഥത്തെ നിങ്ങൾ കാണുന്നുണ്ട്, ബാബയും വളരെ നല്ല രീതിയിൽ സഹായിക്കുന്നു. ഇത് പഴയ കുട്ടിയാണ്. ഓരോരുത്തരുടെയും നാഡി മനസ്സിലാക്കുന്നുണ്ടല്ലോ. വിവേകശാലികളായവർ പെട്ടെന്ന് മനസ്സിലാക്കും. പരിധിയില്ലാത്ത ബാബയാണ്, അതിനാൽ തീർച്ചയായും സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കണം. ലഭിച്ചിരുന്നു, ഇപ്പോൾ ഇല്ല, വീണ്ടും ലഭിക്കുകയാണ്. ലക്ഷ്യം നിങ്ങളുടെ മുന്നിലുണ്ട്. ബാബ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തപ്പോൾ, നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു. പിന്നീട് 84 ജന്മങ്ങളെടുത്ത് താഴേക്കിറങ്ങി വന്നു. ഇപ്പോൾ നിങ്ങളുടെ ഇത് അന്തിമമായ ജന്മമാണ്. ചരിത്രം തീർച്ചയായും ആവർത്തിക്കുമല്ലോ. നിങ്ങൾ മുഴുവൻ 84 ന്റെ കണക്കാണ് പറഞ്ഞുകൊടുക്കുന്നത്. എത്രത്തോളം മനസ്സിലാക്കുന്നുവോ അത്രത്തോളം ഇലകൾ ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങളും അനേകരെ തനിക്കു സമാനമാക്കി മാറ്റുന്നുണ്ടല്ലോ. നിങ്ങൾ പറയും ഞങ്ങൾ വന്നിരിക്കുകയാണ്-മുഴുവൻ വിശ്വത്തെയും മായയുടെ ചങ്ങലയിൽ നിന്ന് മുക്തമാക്കാൻ. ബാബ പറയുന്നു ഞാൻ എല്ലാവരെയും രാവണനിൽ നിന്ന് മോചിപ്പിക്കാനാണ് വന്നിരിക്കുന്നത്. നിങ്ങൾ കുട്ടികളും മനസ്സിലാക്കുന്നുണ്ട് ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങളും ജ്ഞാനം പ്രാപ്തമാക്കി മാസ്റ്റർ ജ്ഞാനത്തിന്റെ സാഗരൻമാരായി മാറുകയല്ലേ. ജ്ഞാനം വേറെയാണ്, ഭക്തി വേറെയാണ്. നിങ്ങൾക്കറിയാം ഭാരതത്തിന്റെ പ്രാചീന രാജയോഗം ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. ഒരു മനുഷ്യർക്കും പഠിപ്പിക്കാൻ സാധിക്കില്ല. എന്നാൽ ഈ കാര്യം എല്ലാവർക്കും എങ്ങനെ പറഞ്ഞുകൊടുക്കും? ഇവിടെയാണെങ്കിൽ അസുരൻമാരുടെ വിഘ്നങ്ങളും ഒരുപാട് വരുന്നുണ്ട്. മുമ്പെല്ലാം മനസ്സിലാക്കിയിരുന്നു ചിലപ്പോൾ എന്തെങ്കിലും അശുദ്ധിയായിരിക്കുമെന്ന്. ഇപ്പോൾ മനസ്സിലാക്കുന്നു ഇവർ എങ്ങനെയാണ് വിഘ്നമുണ്ടാക്കുന്നത്. ഒന്നും പുതിയതല്ല. കല്പം മുൻപും ഇങ്ങനെയുണ്ടായിരുന്നു. നിങ്ങളുടെ ബുദ്ധിയിൽ ഈ മുഴുവൻ ചക്രവും കറങ്ങിക്കൊണ്ടെയിരി
ക്കുന്നു. ബാബ നമുക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിതരുന്നു, ബാബ നമുക്ക് ലൈറ്റ് ഹൗസെന്ന ടൈറ്റിലും നൽകുന്നു. ഒരു കണ്ണിൽ മുക്തിധാമം, മറുകണ്ണിൽ ജീവൻ-മുക്തിധാമം. നിങ്ങൾക്ക് ശാന്തിധാമത്തിൽ പോയി പിന്നീട് സുഖധാമത്തിലേക്ക് വരണം. ഇത് ദുഃഖധാമം തന്നെയാണ്. ബാബ പറയുന്നു ഈ കണ്ണുകളാൽ നിങ്ങൾ എന്തെല്ലാം കാണുന്നുണ്ടോ, അതിനെയെല്ലാം മറക്കൂ. തന്റെ ശാന്തിധാമത്തെ ഓർമ്മിക്കൂ. ആത്മാവിന് തന്റെ ബാബയെ ഓർമ്മിക്കണം. ഇതിനെ തന്നെയാണ് അവ്യഭിചാരിയായ യോഗമെന്നു പറയുന്നത്. ജ്ഞാനവും ഒന്നിൽ നിന്നും മാത്രം കേൾക്കണം. അതാണ് അവ്യഭിചാരിയായ ജ്ഞാനം. ഒന്നിനെ മാത്രം ഓർമ്മിക്കൂ, രണ്ടാമതാരുമില്ല. സ്വയത്തെ ആത്മാവാണെന്നു നിശ്ചയിക്കാത്തിടത്തോളം കാലം ഒന്നിന്റെ ഓർമ്മ വരില്ല. ആത്മാവാണ് പറയുന്നത് ഞാൻ ഒരു ബാബയുടേതു മാത്രമായി മാറും. എനിക്ക് ബാബയുടെ അടുത്തേക്കു പോകണം. ഈ ശരീരം പഴയതും ജീർണ്ണിച്ചതുമാണ്, ഇതിൽ മമത്വം വയ്ക്കരുത്. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ശരീരത്തെ സംരക്ഷിക്കേണ്ട എന്നല്ല. ഉള്ളിന്റെ ഉള്ളിൽ മനസ്സിലാക്കണം- ഇത് പഴയ ശരീരമാണ്, ഇതിനെ ഇപ്പോൾ ഉപേക്ഷിക്കണം. നിങ്ങളുടേത് പരിധിയില്ലാത്ത സന്യാസമാണ്. സന്യാസിമാരെല്ലാം കാട്ടിലേക്കു പോകുന്നു. നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ഓർമ്മയിലിരിക്കണം. ഓർമ്മയിൽ ഇരുന്ന്-ഇരുന്ന് നിങ്ങൾക്കും ശരീരം ഉപേക്ഷിക്കാൻ സാധിക്കും. എവിടെയാണെങ്കിലും നിങ്ങൾ ബാബയെ ഓർമ്മിക്കൂ. ഓർമ്മയിൽ ഇരുന്ന്, സ്വദർശന ചക്രധാരിയായി മാറുകയാണെങ്കിൽ എവിടെ ഇരിക്കുകയാണെങ്കിലും ഉയർന്ന പദവി പ്രാപതമാക്കാൻ സാധിക്കും. എത്രത്തോളം സ്വയം പരിശ്രമിക്കുന്നുവോ അത്രത്തോളം പദവി പ്രാപ്തമാക്കും. വീട്ടിൽ ഇരുന്നുകൊണ്ടും ഓർമ്മയുടെ യാത്രയിൽ കഴിയണം. ഇപ്പോൾ അന്തിമ ഫലപ്രഖ്യാപനത്തിന് അല്പസമയം ബാക്കിയുണ്ട്. പിന്നീട് പുതിയ ലോകവും തയ്യാറായിരിക്കണമല്ലോ. ഇപ്പോൾ കർമ്മാതീത അവസ്ഥയുണ്ടായാൽ സൂക്ഷ്മവതനത്തിൽ ഇരിക്കേണ്ടി വരും. സൂക്ഷ്മവതനത്തിൽ ഇരുന്നുകൊണ്ടും വീണ്ടും ജന്മങ്ങൾ എടുക്കേണ്ടി വരും. മുന്നോട്ട് പോകുന്തോറും നിങ്ങൾക്ക് എല്ലാ സാക്ഷാത്കാരങ്ങളും ഉണ്ടാകും. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയിൽ നിന്ന് മാത്രം കേൾക്കണം. ഒന്നിന്റെ മാത്രം അവ്യഭിചാരിയായ ഓർമ്മയിൽ ഇരിക്കണം. ഈ ശരീരത്തെ സംരക്ഷിക്കണം, എന്നാൽ മമത്വം വെക്കരുത്.

2) ബാബ പറഞ്ഞു തരുന്ന പഥ്യത്തെ പൂർണ്ണമായി പാലിക്കണം. ബാബയുടെ നിന്ദയുണ്ടാകുന്ന തരത്തിലും പാപത്തിന്റെ കണക്കുണ്ടാക്കുന്ന തരത്തിലും ഒരു കർമ്മവും ചെയ്യരുത്. സ്വയത്തിന് നഷ്ടം ഉണ്ടാക്കിവയ്ക്കരുത്.

വരദാനം :-
മൂന്നു സേവനങ്ങളുടെയും സന്തുലനത്തിലൂടെ സർവ ഗുണങ്ങളുടെയും അനുഭൂതി ചെയ്യിക്കുന്ന ഗുണമൂർത്തിയായി ഭവിക്കട്ടെ

ഏതു കുട്ടികളാണോ സങ്കൽപം, വാക്ക്, ഓരോ കർമത്തിലൂടെയും സേവനത്തിന് തത്പരരായിരിക്കുന്നത് അവരാണ് സഫലതാമൂർത്തികളാകുന്നത്. മൂന്നിലും മാർക്ക് സമാനമാണ്, മുഴുവൻ ദിവസത്തിൽ മൂന്നു സേവനങ്ങളുടെയും സന്തുലനമുണ്ടെങ്കിൽ പാസ് വിത് ഓണർ അഥവാ ഗുണമൂർത്തിയാകുന്നു. അവരിലൂടെ സർവ ദിവ്യ ഗുണങ്ങളുടെയും അലങ്കാരം സ്പഷ്ടമായി കാണപ്പെടുന്നു. പരസ്പരം ബാബയുടെ ഗുണങ്ങളുടെ അഥവാ സ്വയത്തിന്റെ ധാരണകളുടെ ഗുണങ്ങളുടെ സഹയോഗം നൽകുക തന്നെയാണ് ഗുണമൂർത്തിയാകുക. എന്തെന്നാൽ ഗുണദാനം ഏറ്റവും വലിയ ദാനമാണ്.

സ്ലോഗന് :-
നിശ്ചയമാകുന്ന അടിത്തറ ഉറച്ചതാണെങ്കിൽ ശ്രേഷ്ഠജീവിതത്തിന്റെ അനുഭവം സ്വതവേ ഉണ്ടാകും

അവ്യക്തസൂചനകൾ:- ഇനി സമ്പന്നവും കർമാതീതവുമാകുന്നതിന്റെ വാദ്യം മുഴക്കൂ

മുൻ കർമങ്ങളുടെ കണക്കുകളുടെ ഫലസ്വരൂപമാണ് ശരീരത്തിന്റെ രോഗങ്ങൾ. മനസിന്റെ സംസ്കാരം അന്യ ആത്മാക്കളുടെ സംസ്കാരവുമായി കൂട്ടിമുട്ടുകയും ചെയ്യുന്നു. പക്ഷേ കർമാതീതർ കർമഭോഗത്തിന് വശപ്പെടാതെ യജമാനനായി കർമം കണക്കുകൾ തീർപ്പാക്കുന്നു. കർമയോഗിയായി കർമഭോഗം തീർപ്പാക്കുക- ഇതാണ് കർമാതീതസ്ഥിതിയുടെ ലക്ഷണം. അഭ്യസിക്കൂ- ഇപ്പോഴിപ്പോൾ കർമയോഗി, ഇപ്പോഴിപ്പോൾ കർമാതീത സ്ഥിതി.