14.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഓരോ ചുവടും ബാബയുടെ ശ്രീമതപ്രകാരം നടന്നുകൊണ്ടിരിക്കൂ, ഒരു ബാബയിൽ നിന്നു തന്നെ കേൾക്കൂ എങ്കിൽ മായയുടെ യുദ്ധം ഉണ്ടാവുകയില്ല.

ചോദ്യം :-
ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള ആധാരം എന്താണ്?

ഉത്തരം :-
ഉയർന്ന പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ബാബയുടെ ഓരോ നിർദ്ദേശവും അനുസരിച്ചു നടക്കൂ. ബാബ നിർദ്ദേശം നൽകി കുട്ടികൾ അത് അംഗീകരിച്ചു, മറ്റൊരു സങ്കൽപ്പവും വരരുത്. ഈ ആത്മീയ സേവനത്തിൽ ഏർപ്പെടൂ. നിങ്ങൾക്ക് മറ്റൊരാളുടെയും ഓർമ്മ വരരുത്. താങ്കൾ മരിച്ചാൽ ലോകവും മരിച്ചു, (താങ്കൾ പരിവർത്തനപ്പെട്ടാൽ ലോകവും പരിവർത്തനപ്പെടും) അപ്പോൾ ഉയർന്ന പദവി നേടാൻ സാധിക്കും.

ഗീതം :-
അങ്ങയെ നേടിയ ഞങ്ങൾ.................

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഈ ഗീതം കേട്ടുവല്ലോ. അത് ഭക്തിമാർഗ്ഗത്തിൽ പാടാറുള്ളതാണ്. ഈ സമയം ബാബ ഇതിന്റെ രഹസ്യം മനസ്സിലാക്കി തരികയാണ്. കുട്ടികളും മനസ്സിലാക്കുന്നുണ്ട്, നമ്മൾ ഇപ്പോൾ ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടിക്കൊണ്ടി രിക്കുകയാണ്. ആ രാജ്യം നമ്മളിൽ നിന്നും ആർക്കും തട്ടിയെടുക്കാൻ സാധിക്കുകയില്ല. ഭാരത രാജ്യം വളരെ പേർ പിടിച്ചെടുത്തില്ലേ. മുസ്ലീങ്ങൾ പിടിച്ചെടുത്തു, ബ്രിട്ടീഷുകാർ തട്ടിയെടുത്തു. വാസ്തവത്തിൽ ആസുരീയ മതത്തിലൂടെ ആദ്യം രാവണനാണ് തട്ടിയെടുത്തത്. ഈ കുരങ്ങൻമാരുടെ ചിത്രമുണ്ടാക്കിയിട്ടുള്ളത് - മോശമായത് കാണരുത്, മോശമായത് കേൾക്കരുത്.... ഇതിലും എന്തെങ്കിലും രഹസ്യം ഉണ്ടായിരിക്കും. ബാബ മനസ്സിലാക്കി തരികയാണ്, ഒരു വശത്ത് രാവണന്റെ ആസുരീയ സമ്പ്രദായങ്ങളാണ്. അവർക്ക് ബാബയെ അറിയുകയില്ല. മറുവശത്ത് നിങ്ങൾ കുട്ടികളും. ബാബ ഇദ്ദേഹത്തിലൂടെയാണ് കേൾപ്പിക്കുന്നതെന്ന് ആദ്യം നിങ്ങൾക്കും അറിയില്ലായിരുന്നു. ഇദ്ദേഹം വളരെയധികം ഭക്തി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇത് വളരെ ജന്മങ്ങളുടെ അന്തിമജന്മമാണ്. ഇദ്ദേഹം ആദ്യം പാവനമായിരുന്നു പിന്നീട് പതീതമായിമാറി. ഇദ്ദേഹത്തെ എനിക്ക് അറിയാം. ഇപ്പോൾ നിങ്ങൾ മറ്റൊരാളിൽ നിന്നും കേൾക്കാതിരിക്കൂ. ബാബ പറയുകയാണ് ഞാൻ നിങ്ങൾ കുട്ടികളോടാണ് സംസാരിക്കുന്നത്. അതെ, ഏതെങ്കിലും മിത്രസംബന്ധികളെ കൊണ്ടുവരുകയാണെങ്കിൽ കുറച്ചെന്തെങ്കിലും സംസാരിക്കാം. പവിത്രമായി മാറണം. ആദ്യത്തെ കാര്യം ഇതുതന്നെയാണ്. അപ്പോഴെ ബുദ്ധിയിൽ ധാരണയുണ്ടാവുകയുള്ളൂ. ഇവിടത്തെ നിയമങ്ങൾ വളരെ കടുത്തതാണ്. 7 ദിവസത്തെ ഭട്ടിയിൽ ഇരിക്കണമെന്ന് ആദ്യം പറയുമായിരുന്നു. ഒരാളുടെയും ഓർമ്മ വരരുത്. കത്തും അയയ്ക്കരുത്. എവിടെ വേണമെങ്കിലും ഇരുന്നോളൂ, പക്ഷെ മുഴുവൻ ദിവസവും ഭട്ടിയിൽ ഇരിക്കണം. ഇപ്പോൾ നിങ്ങൾ ഭട്ടിയിൽ ഇരുന്ന് പിന്നെ പുറത്തുപോകും. ചിലർ ആശ്ചര്യത്തോടുകൂടി കേൾക്കും, പറഞ്ഞുകൊടുക്കും, അഹോ മായ പിന്നീട് ഓടിപ്പോകും. ഇത് വളരെ ഉയർന്ന ലക്ഷ്യമാണ്. ബാബ പറയുന്നത് അംഗീകരിക്കുകയില്ല. ബാബ പറയുന്നു നിങ്ങൾ വാനപ്രസ്ഥിയാണ്. പിന്നെ എന്തുകൊണ്ടാണ് വെറുതെ കുടുങ്ങിപ്പോകുന്നത്. നിങ്ങൾ ഈ ആത്മീയ സേവനത്തിൽ മുഴുകിയിരിക്കൂ. നിങ്ങൾക്ക് മറ്റൊരാളുടെയും ഓർമ്മ വരരുത്. നിങ്ങൾ മരിച്ചാൽ ലോകവും മരിച്ചു. അപ്പോഴെ ഉയർന്ന പദവി ലഭിക്കുകയുള്ളൂ. നരനിൽ നിന്നും നാരായണനാവുക, ഇതാണ് നിങ്ങളുടെ പുരുഷാർത്ഥം. ഓരോ ചുവടും ബാബയുടെ നിർദ്ദേശമനുസരിച്ച് നടക്കണം. പക്ഷെ ഇതിലും ധൈര്യം ഉണ്ടായിരിക്കണം. കേവലം പറയാൻ മാത്രമുള്ള കാര്യമല്ല. മോഹത്തിന്റെ ചരട് ചെറുതുമല്ല. നഷ്ടോമോഹയായി മാറണം. എനിക്ക് ഒരേ ഒരു ശിവബാബ രണ്ടാമതൊരാളില്ല. നമ്മൾ ബാബയുടെ ശരണത്തിലേക്ക് വന്നിരിക്കുകയാണ്. ഞങ്ങൾ ഒരിക്കലും വിഷം നൽകില്ല. നിങ്ങൾ ഈശ്വരന്റെ അടുത്തേക്കു വരുമ്പോൾ മായയും നിങ്ങളെ വിടുകയില്ല, വളരെ ശല്യപ്പെടുത്തും. വൈദ്യൻമാർ പറയാറുണ്ട്- ഈ മരുന്നിലൂടെ ആദ്യം എല്ലാ രോഗവും പുറത്തുവരും, പേടിക്കരുത്. ഇവിടെയും അതുപോലെയാണ്. മായ വളരെയധികം ബുദ്ധിമുട്ടിക്കും. വാനപ്രസ്ഥ അവസ്ഥയിൽ പോലും വികാരങ്ങളുടെ സങ്കൽപ്പങ്ങളെ കൊണ്ടുവരും. മോഹം ഉൽപന്നമാകും. ബാബ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു, ഇതെല്ലാം ഉണ്ടാകും. ഏതുവരെ ജീവിച്ചിരിക്കുന്നുണ്ടോ അതുവരെ മായയുമായി ബോക്സിംഗ് നടന്നുകൊണ്ടിരിക്കും. മായയും യോദ്ധാവായി മാറി നിങ്ങളെ വിടുകയേയില്ല. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. വികൽപ്പങ്ങളെ കൊണ്ടുവരാതിരിക്കൂ, ഇങ്ങനെ ഞാൻ മായയോടു പറയുകയേയില്ല. ബാബാ കൃപ കാണിക്കൂ, എന്നു വളരെ പേർ എഴുതാറുണ്ട്. ഞാൻ ആരിലും കൃപ കാണിക്കുകയില്ല, ഇവിടെ നിങ്ങൾക്ക് ശ്രീമതപ്രകാരം നടക്കണം. കൃപ ചെയ്താൽ എല്ലാവരും മഹാരാജാക്കന്മാരായി മാറും. ഡ്രാമയിൽ ഇങ്ങനെയില്ല. എല്ലാധർമ്മത്തിൽ ഉള്ളവരും വരും. ആരെല്ലാമാണോ മറ്റുള്ള ധർമ്മത്തിലേക്ക് മാറിപ്പോയിട്ടുള്ളത്, അവർ വരും. ഇവിടെ തൈ നട്ടുകൊണ്ടിരിക്കുകയാണ്, ഇതിലാണ് പരിശ്രമം. ആരെല്ലാമാണോ പുതുതായി വരുന്നത് അവരോടു പറയണം, ബാബയെ ഓർമ്മിക്കൂ. ശിവ ഭഗവാന്റെ മഹാവാക്യമാണ്. കൃഷ്ണൻ ഭഗവാനൊന്നുമല്ല. കൃഷ്ണൻ 84 ജന്മങ്ങളിൽ വരുന്നുണ്ട്. അനേകമതങ്ങൾ, അനേകകാര്യങ്ങൾ. ഇത് ബുദ്ധിയിൽ പൂർണ്ണമായും ധാരണ ചെയ്യണം. നമ്മൾ പതീതരായിരുന്നു. ഇപ്പോൾ ബാബ പറയുന്നു നിങ്ങൾ എങ്ങനെയെങ്കിലും പാവനമായിമാറൂ. കൽപ്പം മുമ്പും പറഞ്ഞിട്ടുണ്ടായിരുന്നു - എന്നെ മാത്രം ഓർമ്മിക്കൂ, ഞാൻ സർവ്വരുടെയും സദ്ഗതി ചെയ്യാൻ വന്നിരിക്കുകയാണ്. ഭാരതവാസികൾ തന്നെയാണ് ഉയർന്നവരായിമാറുന്നത്. പിന്നീട് 84 ജന്മങ്ങൾ എടുത്ത് താഴെക്ക് ഇറങ്ങി വന്നു. പറയൂ, നിങ്ങൾ ഭാരതവാസികൾ തന്നെയാണ് ദേവീദേവതകളുടെ പൂജ ചെയ്യുന്നത്. ഇവർ ആരാണ്? അവർ സ്വർഗത്തിന്റെ അധികാരിയായിരുന്നല്ലോ? ഇപ്പോൾ എവിടെയാണ്? ആരാണ് 84 ജന്മം എടുക്കുന്നത്? സത്യയുഗത്തിലും ഈ ദേവീദേവതകൾ ആയിരുന്നോ? ഇപ്പോൾ വീണ്ടും മഹാഭാരത യുദ്ധത്തിലൂടെ എല്ലാവരുടെയും വിനാശം ഉണ്ടാകണം. ഇപ്പോൾ എല്ലാവരും പതീത തമോപ്രധാനമാണ്. ഞാനും ഇവരുടെ അന്തിമജന്മത്തിലാണ് വന്ന് പ്രവേശിക്കുന്നത്. ഇവർ പൂർണ്ണ ഭക്തനായിരുന്നു. നാരായണന്റെ പൂജ ചെയ്യുമായിരുന്നു. ഇതിൽ തന്നെ പ്രവേശിച്ച് പിന്നെ ഇവരെ നാരായണനാക്കി മാറ്റുന്നു. ഇപ്പോൾ നിങ്ങൾക്കു തന്നെ പുരുഷാർത്ഥം ചെയ്യണം. ഈ ദൈവീകരാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. മാലയുണ്ടാക്കുന്നുണ്ടല്ലോ? മുകളിൽ നിരാകാരനായ പൂവും താഴെ ജോടികളായ യുഗൾ. ശിവബാബയ്ക്ക് തൊട്ടു താഴെ ഇവരാണ് ഇരിക്കുന്നത്. ജഗത്പിതാവായ ബ്രഹ്മാവും , ജഗത് മാതാവായ സരസ്വതിയും. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥത്തിലൂടെ വിഷ്ണു പുരിയുടെ അധികാരിയായിമാറുകയാണ്. ഭാരതം എന്റെതെന്ന് പ്രജകളും പറയുന്നുണ്ടല്ലോ? ഞങ്ങൾ വിശ്വത്തിന്റെ അധികാരികളാണെന്ന് നിങ്ങളും പറയുന്നുണ്ട്. നമ്മൾ രാജ്യം ഭരിക്കും, മറ്റൊരു ധർമ്മവും അപ്പോൾ ഉണ്ടായിരുന്നില്ല. ഇങ്ങനെ പറയുകയില്ല- ഇതു ഞങ്ങളുടെ രാജധാനിയാണ്, മറ്റൊരാളുടെയും രാജധാനിയല്ല. ഇവിടെയാണെങ്കിൽ എല്ലാവരും എന്റെ നിന്റെ എന്നു പറയുന്നവരാണ്. അവിടെ ഇങ്ങനെയുള്ള കാര്യമേയില്ല. അതിനാൽ ബാബ ഇപ്പോൾ മനസ്സിലാക്കി തരികയാണ്, കുട്ടികളെ മറ്റെല്ലാ കാര്യങ്ങളെയും വിട്ട് എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. ആരെങ്കിലും മുന്നിൽ ഇരുന്ന് യോഗം ചെയ്യിപ്പിക്കുക, ദൃഷ്ടി നൽകുക ഇങ്ങനെയല്ല. ബാബ പറയുന്നതിതാണ്, നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓർമ്മയിൽ ഇരിക്കണം. തന്റെ ചാർട്ട് വെയ്ക്കൂ. മുഴുവൻ ദിവസത്തിലും എത്ര ഓർമ്മിച്ചു? രാവിലെ എഴുന്നേറ്റ് എത്ര സമയം ബാബയോടു സംസാരിച്ചു? ഇന്ന് ബാബയുടെ ഓർമ്മയിൽ ഇരുന്നോ? ഇങ്ങനെ ഇങ്ങനെ സ്വയം തനിക്കുവേണ്ടി പരിശ്രമിക്കണം. ജ്ഞാനം ബുദ്ധിയിലാണ് ഉള്ളത്, പിന്നെ മറ്റുള്ളവർക്കും മനസ്സിലാക്കി കൊടുക്കണം. കാമം മഹാ ശത്രുവാണെന്ന് ഒരാളുടെയും ബുദ്ധിയിൽ വരുന്നില്ല. 2-4 വർഷം വരെ ഇരുന്ന് പിന്നീട് മായയുടെ ശക്തിയായ അടി ഏൽക്കുമ്പോൾ വീണു പോകുന്നു. പിന്നീട് എഴുതും ബാബാ ഞാൻ മുഖം കറുപ്പിച്ചു. ബാബയും എഴുതാറുണ്ട്, മുഖം കറുപ്പിച്ചവർക്ക് 12 മാസം ഇവിടെ വരാൻ അനുവാദമില്ല. നിങ്ങൾ ബാബയോട് പ്രതിജ്ഞ ചെയ്ത് വീണ്ടും വികാരത്തിലേക്ക് വീണു, എന്റെ അടുത്തേക്ക് ഒരിക്കലും വരരുത്. ലക്ഷ്യം ഉയർന്നതാണ്. ബാബ വരുന്നതു തന്നെ പതീതത്തിൽ നിന്നും പാവനമാക്കി മാറ്റാനാണ്. ധാരാളം കുട്ടികൾ വിവാഹം ചെയ്ത് പവിത്രമായി ജീവിക്കുന്നുണ്ട്. അതെ, ഏതെങ്കിലും പെൺകുട്ടികളെ അടിക്കുകയാണെങ്കിൽ അവരെ രക്ഷിക്കുന്നതിനുവേണ്ടി ഗാന്ധർവ്വ വിവാഹം കഴിപ്പിച്ച് പവിത്രമായിരുത്തും. അവരിലും ചിലരെ മായ മൂക്കിനു പിടിച്ച് ചുഴറ്റി എറിഞ്ഞിട്ടുണ്ട്. തോറ്റു പോകുന്നു. സ്ത്രീകൾ തന്നെയാണ് കൂടുതലും തോറ്റുപോകുന്നത്. ബാബ പറയുന്നു, നിങ്ങൾ ശൂർപ്പണഖയാണ്, ഈ പേരെല്ലാം ഈ സമയത്തെത് തന്നെയാണ്. ഇവിടെ ബാബ ഒരു വികാരിയേയും ഇരുത്താൻ അനുവദിക്കുകയില്ല. ചുവടു ചുവടുകളിൽ ബാബയിൽ നിന്നും നിർദ്ദേശമെടുത്തുകൊണ്ടിരിക്കണം. സമർപ്പണമാവുകയാണെങ്കിൽ ബാബ പറയും ഇപ്പോൾ സൂക്ഷിപ്പുകാരനായിമാറൂ. നിർദ്ദേശമനുസരിച്ച് നടന്നുകൊണ്ടിരിക്കൂ. കണക്കുകൾ പറയുകയാണെങ്കിൽ നിർദ്ദേശം നൽകാം. ഇത് വളരെയധികം മനസ്സിലാക്കാനുള്ള കാര്യമാണ്. നിങ്ങൾ ഭോഗെല്ലാം സമർപ്പിച്ചോളൂ, പക്ഷെ ഞാൻ കഴിക്കുകയില്ല. ഞാൻ ദാതാവാണ്. ശരി.

രാത്രി ക്ലാസ്- 15-06-1968

എന്താണോ കഴിഞ്ഞു പോയത് അതിനെ പുന:പരിശോധിക്കുന്നതിലൂടെ ദുർബലമനസ്കർക്ക് , അവരുടെ ദുർബലതയും ഓർമ്മയിൽ വരും. അതിനാൽ കുട്ടികൾക്ക് ഡ്രാമയുടെ പാളത്തിൽ തന്നെ ഉറച്ചിരിക്കണം. മുഖ്യമായും ഓർമ്മയിൽ തന്നെയാണ് പ്രയോജനമുള്ളത്. ഓർമ്മയിലൂടെ തന്നെയാണ് ആയുസ്സും വർദ്ധിക്കുക. ഡ്രാമയെ കുറിച്ച ് കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ ചിന്തയേ ഉണ്ടാവുകയില്ല. ഡ്രാമയിൽ ഇപ്പോൾ ജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് ഈ പാർട്ടും അവസാനിക്കും. നമ്മുടെ പാർട്ടും ഉണ്ടാവുകയില്ല, ബാബയുടെ പാർട്ടും ഉണ്ടാവുകയില്ല. ബാബയുടെ നൽകുന്ന പാർട്ടും ഉണ്ടാവുകയില്ല നമ്മുടെ എടുക്കുന്ന പാർട്ടും ഉണ്ടാവുകയില്ല. അപ്പോൾ ഒരുപോലെയായിത്തീരുമല്ലോ. നമ്മുടെ പാർട്ട് പുതിയ ലോകത്തിൽ ആയിരിക്കും. ബാബയുടെ പാർട്ട് ശാന്തിധാമത്തിലും ആയിരിക്കും. പാർട്ടിന്റെ റീൽ നിറഞ്ഞിരിക്കുകയാണല്ലോ. നമ്മുടേത് പ്രാപ്തിയുടെ പാർട്ടും ബാബയുടേത് ശാന്തിധാമത്തിലെ പാർട്ടും . കൊടുക്കുന്നതിന്റെയും എടുക്കുന്നതിന്റെയും പാർട്ട് പൂർത്തിയായി, ഡ്രാമയും പൂർത്തിയായി. പിന്നീട് നമ്മൾ രാജ്യം ഭരിക്കാൻ വരും. ആ പാർട്ട് തന്നെ മാറിപ്പോകും. ജ്ഞാനം നിലയ്ക്കുകയും നമ്മൾ അതായിത്തീരുകയും ചെയ്യും. പാർട്ടുതന്നെ പൂർത്തിയായിക്കഴിഞ്ഞാൽ ബാക്കി വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. ബാബയുടെയും കുട്ടികളുടെയും പാർട്ട് ഉണ്ടാവുകയില്ല. ഇവരും ജ്ഞാനം പൂർണ്ണമായും എടുത്തിരിക്കും. ബാബയുടെ കൈവശവും മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. നൽകുന്ന ആളിന്റെ കൈവശം ബാക്കിയൊന്നും ഉണ്ടാവുകയില്ല, എടുക്കുന്ന ആളിൽ ഒരു കുറവും ഉണ്ടാവുകയില്ല, അതിനാൽ തന്നെ രണ്ടുപേരും സമാനമായിക്കഴിഞ്ഞു. ഇതിൽ വിചാരസാഗരമഥനം ചെയ്യാനുള്ള ബുദ്ധി ആവശ്യമാണ്. പ്രത്യേകിച്ച് പുരുഷാർത്ഥം ചെയ്യേണ്ടത് ഓർമ്മയുടെ യാത്രയിലാണ്. ബാബയാണ് മനസ്സിലാക്കി തരുന്നത.് കേൾപ്പിക്കുമ്പോൾ അത് വിസ്താരത്തിലുള്ള കാര്യമായിരിക്കും, ബുദ്ധിയിൽ അത് സൂക്ഷ്മമാണ്. ശിവബാബയൂടെ രൂപം എന്താണെന്ന് ഉള്ളുകൊണ്ട് നിങ്ങൾക്കറിയാം. മനസ്സിലാക്കികൊടുക്കുന്നതിന് വലുതാക്കി കാണിക്കുന്നു. ഭക്തിമാർഗത്തിലും വലിയ ലിംഗങ്ങൾ ഉണ്ടാക്കാറുണ്ട്. ആത്മാവ് ചെറുതു തന്നെയാണല്ലോ. ഇത് സ്വാഭാവികമാണ്. അവസാനമേയില്ല, പിന്നെ പരിധിയില്ലാത്തത് എന്നു പറയും. ബാബ മനസ്സിലാക്കി തരികയാണ് മുഴുവൻ പാർട്ടും ആത്മാവിൽ അടങ്ങിയിട്ടുള്ളതാണ്. ഇത് സ്വാഭാവികമാണ്. അവസാനം കണ്ടെത്താൻ സാധിക്കില്ല. സൃഷ്ടിചക്രത്തിന്റ അവസാനം കാണാം. രചയിതാവിന്റെയും രചനയുടെയും ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം നിങ്ങൾക്കു തന്നെയാണ് അറിയുന്നത്. ബാബ ജ്ഞാനസാഗരനാണ്. പിന്നീട് നമ്മളും നിറഞ്ഞവരാകും. നേടാൻ വേറെ ഒന്നും ഉണ്ടായിരിക്കുകയില്ല. ബാബ ഇദ്ദേഹത്തിൽ പ്രവേശിച്ചിട്ടാണ് പഠിപ്പിക്കുന്നത്. ബാബ ബിന്ദുവാണ്. ആത്മാവിന്റെയും പരമാത്മാവിന്റെയും സാക്ഷാത്ക്കാരം ഉണ്ടാകുന്നതിലൂടെയൊന്നും സന്തോഷം ഉണ്ടാവുകയില്ല. പരിശ്രമിച്ച് ബാബയെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. ബാബ പറയുകയാണ് എന്നിൽ ജ്ഞാനം തീരുകയാണെങ്കിൽ നിങ്ങളിലും ജ്ഞാനം തീരും. ജ്ഞാനം സ്വീകരിച്ച് ഉയർന്നവരായിമാറും. എല്ലാം എടുത്തുകഴിഞ്ഞു. എങ്കിലും ബാബ ബാബയാണല്ലോ. നിങ്ങൾ ആത്മാക്കൾ ആത്മാക്കളായി തന്നെ ഇരിക്കും ബാബയായി ഇരിക്കുകയില്ല. ഇത് ജ്ഞാനമാണ്. ബാബ , ബാബയാണ്. കുട്ടികൾ, കുട്ടികളാണ്. ഇത് വിചാരസാഗരമഥനം ചെയ്ത് ആഴത്തിലേക്ക് പോകേണ്ട കാര്യമാണ്. എല്ലാവർക്കും പോകണമെന്ന് അറിയാം. എല്ലാവരും പോകേണ്ടവരാണ്. ബാക്കി ആത്മാക്കളെല്ലാം പോകും. മുഴുവൻ ലോകവും അവസാനിക്കും. ഇതിൽ നിർഭയരായിരിക്കണം. നിർഭയരായിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. ശരീരം മുതലായവയുടെ ഭാരം പോലും വരരുത്. അതേ അവസ്ഥയിൽ പോകണം. ബാബ തനിക്കുസമാനമാക്കിയാണ് മാറ്റുന്നത്, നിങ്ങൾ കുട്ടികളും തനിക്കുസമാനമാക്കി മാറ്റിക്കൊണ്ടിരിക്കണം. ഒരു ബാബയുടെ ഓർമ്മ മാത്രമായിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. ഇപ്പോൾ സമയമുണ്ട്. ഈ റിഹേഴ്സൽ തീവ്രമായിചെയ്യണം. അഭ്യാസമില്ലെങ്കിൽ നിന്നുപോകും. കാലുകൾ വിറച്ച് ഹൃദയസ്തംഭനം സംഭവിച്ചുകൊണ്ടിരിക്കും. തമോപ്രധാനശരീരത്തിൽ ഹൃദയാഘാതം ഉണ്ടാകാൻ അധികം സമയമെടുക്കുകയില്ല. എത്രത്തോളം അശരീരിയായിത്തീരുന്നുവോ, ബാബയെ ഓർമ്മിച്ചുകൊണ്ടിരി ക്കുന്നുവോ, അത്രയും സമീപത്തേക്ക് വന്നുകൊണ്ടിരിക്കും. യോഗമുള്ളവർ നിർഭയരായിരിക്കും. യോഗത്തിലൂടെയാണ് ശക്തി ലഭിക്കുന്നത്. ജ്ഞാനത്തിലൂടെ ധനവും ലഭിക്കുന്നു. കുട്ടികൾക്ക് ശക്തിയാണ് വേണ്ടത്. അതിനാൽ ശക്തി നേടുന്നതിനുവേണ്ടി ബാബയെ ഓർമ്മിച്ചുകൊണ്ടേയിരിക്കൂ. ബാബയാണ് അവിനാശി സർജൻ. ബാബ ഒരിക്കലും രോഗിയാവുകയില്ല. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾ തന്റെ അവിനാശി മരുന്ന് കഴിച്ചുകൊണ്ടിരിക്കൂ. ഞാൻ ഇങ്ങനെയുള്ള സഞ്ജീവിനി മരുന്നാണ് നൽകുന്നത്, ഒരിക്കലും ഒരു രോഗവും വരുകയില്ല. കേവലം പതീതപാവനനായ ബാബയെ ഓർമ്മിക്കുന്നതിലൂടെ പാവനമായിത്തീരും. ദേവതകൾ സദാ നിരോഗി പാവനമാണല്ലോ. കുട്ടികൾക്ക് ഇത് നിശ്ചയമുണ്ടായി ക്കഴിഞ്ഞു. നമ്മളാണ് കൽപ്പ കൽപ്പം സമ്പത്തെടുക്കുന്നത്. എണ്ണമറ്റ തവണ ബാബ വന്നിരുന്നു. അതുപോലെ ഇപ്പോഴും വന്നു. ബാബ എന്താണോ പഠിപ്പിക്കുന്നത്, മനസ്സിലാക്കി തരുന്നത് അതാണ് രാജയോഗം. ഗീത മുതലായവ ഭക്തിമാർഗത്തിലേതാണ്. ഈ ജ്ഞാനമാർഗം ബാബ തന്നെയാണ് പറഞ്ഞുതരുന്നത്. ബാബ തന്നെ വന്നാണ് താഴെ നിന്നും മുകളിലേക്ക് ഉയർത്തുന്നത്. ആരാണോ പക്കാ നിശ്ചയബുദ്ധികൾ അവരാണ് മാലയിലെ മുത്തായി മാറുന്നത്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട്, നമ്മൾ ഭക്തി ചെയ്ത് ചെയ്ത് താഴെയ്ക്കു വീണു. ഇപ്പോൾ ബാബ വന്ന് സത്യമായ സമ്പാദ്യം ചെയ്യിപ്പിക്കുകയാണ്. പാരലൗകീക അച്ഛൻ നൽകുന്നത്ര സമ്പത്ത്, ലൗകീക അച്ഛൻ നൽകുകയില്ല. ശരി . കുട്ടികൾക്ക് ശുഭരാത്രി, നമസ്തെ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായ ഗുസ്തിക്കാരനായി നേരിടാൻ വരും. അതിൽ ഭയപ്പെടരുത്. മായാജീത്തായിമാറണം. ചുവട്- ചുവട് ശ്രീമതമനുസരിച്ച് നടന്ന് സ്വയം സ്വയത്തോട് കൃപ കാണിക്കണം.

2. ബാബയ്ക്ക് തന്റെ സത്യം-സത്യമായ കണക്കു കാണിക്കണം. സൂക്ഷിപ്പുകാരനായിരിക്കണം. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓർമ്മയുടെ അഭ്യാസം ചെയ്യണം.

വരദാനം :-
ആത്മീയറോസാപുഷ്പമായി ദൂരെ ദൂരെ വരെ ആത്മീയസുഗന്ധം പരത്തുന്ന ആത്മീയസേവാധാരിയായി ഭവിക്കട്ടെ.

ആത്മീയറോസാപുഷ്പം തന്റെ ആത്മീയവൃത്തിയിലൂടെ ആത്മീയതയുടെ സുഗന്ധം ദൂരെ ദൂരെ വരെ പരത്തുന്നു. അവരുടെ ദൃഷ്ടിയിൽ സദാ സുപ്രീം ആത്മാവ് അടങ്ങിയിരിക്കുന്നു. അവർ സദാ ആത്മാവിനെ കാണുന്നു, ആത്മാവിനോട് സംസാരിക്കുന്നു. ഞാൻ ആത്മാവാണ്, സദാ സുപ്രീംആത്മാവിന്റെ കുടക്കീഴിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്. ഞാൻ ആത്മാവിനെ ചെയ്യിപ്പിക്കുന്നയാൾ പരമആത്മാവാണ്. ഇങ്ങനെ സദാ പ്രഭുവിനെ പ്രത്യക്ഷമായി അനുഭവം ചെയ്യുന്നവർ സദാ ആത്മീയ സുഗന്ധത്തിൽ അവിനാശിയും ഏകരസവുമായിരിക്കുന്നു. ഇതാണ് ആത്മീയസേവാധാരിയുടെ നമ്പർവൺ വിശേഷത.

സ്ലോഗന് :-
നിർവിഘ്നമായി സേവനത്തിൽ മുന്നിലെ നമ്പറെടുക്കുക അർഥം നമ്പർവൺ ഭാഗ്യശാലിയാകുക

അവ്യക്തസൂചനകൾ- ഈ അവ്യക്തമാസത്തിൽ ബന്ധനമുക്തമായി മുക്തജീവിതസ്ഥിതിയുടെ അനുഭവം ചെയ്യൂ

ബ്രാഹ്മണജീവിതത്തിൽ സ്നേഹത്തിന്റെ ബന്ധനം, സംബന്ധത്തിന്റെ ബന്ധനം, സാധനങ്ങളുടെ ബന്ധനം- എല്ലാം അവസാനിച്ചില്ലേ! ഒരു ബന്ധനവുമില്ല. ബന്ധനം തന്റെ വശത്താക്കുന്നു. സംബന്ധം സ്നേഹത്തിന്റെ സഹയോഗം നൽകുന്നു. അപ്പോൾ ദേഹത്തിന്റെ സംബന്ധികളുമായി ദേഹത്തിന്റെ കണക്കിൽ സംബന്ധമില്ല, എന്നാൽ ആത്മീയസംബന്ധമാണ്. ഇങ്ങനെയുള്ള ബ്രാഹ്മണർ അർഥം ജീവിതമുക്തർ.