14.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഏതുപോലെയാണോ ബാബ സ്നേഹത്തിന്റെ സാഗരൻ, ബാബയെ പോലെ സ്നേഹിക്കാൻ ലോകത്തിൽ ആർക്കും സാധിക്കില്ല, അതുപോലെ നിങ്ങൾ കുട്ടികളും ബാബയ്ക്കു സമാനമായി മാറൂ, ആരോടും ദേഷ്യപ്പെടരുത്.

ചോദ്യം :-
ഏതുപ്രകാരത്തിലുള്ള ചിന്തനം നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ സന്തോഷത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കും?

ഉത്തരം :-
ഇപ്പോൾ നമ്മൾ ജ്ഞാന രത്നങ്ങളാൽ സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ് വീണ്ടും ഈ ഖനികൾ മുതലായവയെല്ലാം നിറയും. അവിടെ(സത്യയുഗത്തിൽ) നമ്മൾ സ്വർണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കും. 2. നമ്മുടെ ഈ ബ്രാഹ്മണ കുലം ഉത്തമകുലമാണ്, നമ്മൾ സത്യം സത്യമായ സത്യ നാരായണന്റെ കഥ, അമരകഥ കേൾക്കുകയും കേൾപ്പിക്കുകയുമാണ്.... ഇങ്ങനെയിങ്ങനെയുള്ള ചിന്ത നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ സന്തോഷത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കും.

ഓംശാന്തി.  
കുട്ടികൾ ബാബയുടെ ഓർമ്മയിലിരിക്കുകയാണ്, ഈ ശ്രീമതം അർത്ഥം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം ലഭിക്കുന്നു. ഓർമ്മയുടെ യാത്ര വളരെ മധുരമാണ്. കുട്ടികൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് അറിയുന്നു എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രത്തോളം ബാബ മധുരമായിരിക്കും. അതിമധുരമാണല്ലോ. ഒരു ബാബ തന്നെയാണ് സ്നേഹിക്കുന്നത് ബാക്കി എല്ലാവരും ദു:ഖം തരുന്നു. ലോകം മുഴുവൻ പരസ്പരം വേദനിപ്പിക്കുന്നു. ബാബ സ്നേഹിക്കുന്നു, കേവലം നിങ്ങൾ കുട്ടികൾ ബാബയെ മനസ്സിലാക്കണം. ബാബ പറയുന്നു - ഞാൻ എന്താണോ, എങ്ങനെയാണോ, എത്ര വലുതാണോ, പറയൂ നമ്മുടെ അച്ഛൻ എത്ര ഉന്നതനാണ്? പറയുന്നു, ബിന്ദുവാണ് വേറെയാരും തന്നെ അറിയുന്നില്ല. കുട്ടികളും ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നു. പറയുന്നു ഭക്തി മാർഗ്ഗത്തിലാണെങ്കിൽ വലിയ വലിയ ചിത്രങ്ങളുടെ പൂജ ചെയ്തിരുന്നു. ഇപ്പോൾ ബിന്ദുവിനെ എങ്ങനെ ഓർമ്മിക്കും? ബിന്ദു, ബിന്ദുവിനെ തന്നെയല്ലേ ഓർമ്മിക്കേണ്ടത്. ആത്മാവിനറിയാം നമ്മൾ ബിന്ദുവാണ്. നമ്മുടെ അച്ഛനും അതുപോലെയാണ്. ആത്മാവ് തന്നെയാണ് പ്രസിഡന്റ്, ആത്മാവ് തന്നെയാണ് വേലക്കാരൻ. പാർട്ടഭിനയിക്കുന്നത് ആത്മാവ് തന്നെയാണ്. ബാബ ഏറ്റവും മധുരമാണ്. എല്ലാവരും ഓർമ്മിക്കുന്നു അല്ലയോ പതിത പാവനാ, ദുഃഖത്തെ ഇല്ലാതാക്കി സുഖം തരുന്നവനേ വരൂ. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഇത് നിശ്ചയമുണ്ട് നമ്മൾ ആരെയാണോ ബിന്ദുവെന്ന് പറയുന്നത്, അവർ അതി സൂക്ഷ്മമാണ് എന്നാൽ മഹിമ എത്ര വലുതാണ്. കേവലം മഹിമ പാടുന്നുമുണ്ട് ജ്ഞാനത്തിന്റെ സാഗരൻ, ശാന്തിയുടെ സാഗരൻ, എന്നാൽ മനസ്സിലാക്കുന്നില്ല അവർ എങ്ങനെയാണ് വന്ന് സുഖം നൽകുന്നത്. മധുര-മധുരമായ കുട്ടികൾക്ക് എല്ലാം അറിയാൻ സാധിക്കുന്നു - ആരെല്ലാം എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നു. ശ്രീമതം ലഭിക്കുന്നു, സേവനം ചെയ്യുന്നതിന്റെ. അനേകം മനുഷ്യർ രോഗിയാണ്, ഒരുപാട് പേർ ആരോഗ്യമുള്ളവരുമാണ്. ഭാരതവാസികൾ അറിയുന്നു സത്യയുഗത്തിൽ ആയുസ്സ് വളരെ വലിയ, ഏകദേശം 125 - 150 വർഷത്തിന്റെതായിരുന്നു. ഓരോരുത്തരും തന്റെ മുഴുവൻ ആയുസ്സും പൂർത്തിയാക്കുന്നു. ഇതാണെങ്കിലോ തികച്ചും മോശമായ ലോകമാണ് ബാക്കി കുറച്ച് സമയം മാത്രമാണുള്ളത്. മനുഷ്യർ വലിയ വലിയ ധർമ്മശാലകൾ മുതലായവയെല്ലാം ഇപ്പോഴും ഉണ്ടാക്കികൊണ്ടിരിക്കുന്നു. അറിയുന്നില്ല, ഇനി ബാക്കി എത്ര സമയമുണ്ടാകും. ക്ഷേത്രം മുതലായവ ഉണ്ടാക്കുന്നു, ലക്ഷക്കണക്കിന് രൂപ ചിലവ് ചെയ്യുന്നു. അതിന്റെ ആയുസ്സ് ബാക്കി എത്ര സമയമുണ്ടാകും? നിങ്ങൾക്കറിയാം ഇതെല്ലാം തകർന്ന് തരിപ്പണമാകും. നിങ്ങളെ ബാബ വീട് മുതലായവ ഉണ്ടാക്കുന്നതിന് ഒരിക്കലും വിലക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ തന്നെ വീട്ടിൽ ഒരു മുറിയിൽ ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയുമാക്കൂ. ഒരു ചിലവുമില്ലാതെ ഈ ജ്ഞാനത്തിലൂടെ ആരോഗ്യം, സമ്പത്ത്, സന്തോഷം 21 ജന്മത്തേയ്ക്ക് എടുക്കണം. ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് - നിങ്ങൾക്ക് ഒരുപാട് സുഖം ലഭിക്കുന്നു. എപ്പോൾ തമോപ്രധാനമായി മാറിയോ അപ്പോൾ കൂടുതൽ ദു:ഖമുണ്ടാകുന്നു. എത്രത്തോളം തമോപ്രധാനമായി മാറുന്നുവോ അത്രത്തോളം ലോകത്തിൽ ദു:ഖം-അശാന്തി വർദ്ധിച്ചുകൊണ്ടിരിക്കും. മനുഷ്യർ വളരെ ദു:ഖിയാകും. പിന്നീട് ജയാരവം ഉണ്ടാകും. നിങ്ങൾ കുട്ടികൾ ഏത് വിനാശമാണോ, ദിവ്യ ദൃഷ്ടിയിലൂടെ കണ്ടത് അത് പിന്നീട് പ്രാക്ടിക്കലായി കാണും. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ഒരുപാട് പേർ ചെയ്തിട്ടുണ്ട്. ചെറിയ പെൺകുട്ടികൾ വളരെയധികം സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ടായിരുന്നു. ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. പഴയ ലോകത്തിന്റെ വിനാശം തീർച്ചയായും ഉണ്ടാകണം. നിങ്ങൾ കുട്ടികൾക്കറിയാം - ബാബ തന്നെയാണ് വന്ന് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നത്. എന്നാൽ കുട്ടികൾക്ക് വീണ്ടും പുരുഷാർത്ഥം ചെയ്യണം, ഉയർന്ന പദവി നേടുന്നതിന്. നിങ്ങൾ കുട്ടികൾക്ക് ബാബയിരുന്ന്, ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു, അവർ അറിയുന്നില്ല ബാക്കി കുറച്ച് സമയമാണുള്ളതെന്ന്. ബാബ പറയുന്നു - ഞാനാണ് ദാതാവ്, ഞാൻ നിങ്ങൾക്ക് നൽകാൻ വന്നിരിക്കുകയാണ്. മനുഷ്യർ പറയുന്നു - പതിത പാവനാ വരൂ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ.

ബാബ പറയുന്നു - ആദ്യം നിങ്ങൾ വളരെ വിവേകശാലികളായിരുന്നു, സതോപ്രധാനമായിരുന്നു. ഇപ്പോഴാണെങ്കിലോ തമോപ്രധാനമായി മാറിയിരിക്കുകയാണ്. നിങ്ങളുടെ ബുദ്ധിയിലും ഇപ്പോൾ വന്നു, മുമ്പ് ഒന്നും അറിയുമായിരുന്നില്ല നമ്മൾ വിശ്വത്തിന് മേൽ രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നുവെന്ന്. നിങ്ങൾ വിശ്വത്തിന്റെ അധികാരികളായിരുന്നു വീണ്ടും തീർച്ചയായും ആകും. ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കും. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - 5000 വർഷങ്ങൾക്ക് മുമ്പ് വന്നിട്ടുണ്ടായിരുന്നു, നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. പിന്നീട് നിങ്ങൾ 84 ജന്മങ്ങളുടെ പടിയിറങ്ങി. ഈ വിസ്താരം ഒരു ശാസ്ത്രത്തിലുമില്ല. ശിവബാബ ഏതെങ്കിലും ശാസ്ത്രം മുതലായവ പഠിക്കുന്നുണ്ടോ? ബാബയെ ജ്ഞാനത്തിന്റെ അതോറിറ്റി എന്നാണ് പറയുന്നത്. മറ്റുള്ളവർ ശാസ്ത്രം മുതലായവ പഠിച്ച് ശാസ്ത്രങ്ങളുടെ അതോറിറ്റി ആയി മാറുന്നു. അവർ പാടുന്നു - പതിത പാവനാ വരൂ. പിന്നീട് ഗംഗാ സ്നാനം ചെയ്യാൻ പോകുന്നു. വാസ്തവത്തിൽ ഈ ഭക്തി തന്നെ ഗൃഹസ്ഥികൾക്ക് വേണ്ടിയാണ്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, അവർക്ക് പോലും അറിയുകയില്ല സദ്ഗതി ദാതാവാരാണ്. ബാബ മനസ്സിലാക്കി തരുന്നു - നിങ്ങൾ എന്നെ വിളിച്ചിട്ടുമുണ്ട്, അല്ലയോ പതിത പാവനാ വരൂ. ഞാൻ നിങ്ങളെ പാവനമാക്കി മാറ്റുന്നു. ഞാൻ നിങ്ങളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വരുന്നത്, ഞങ്ങളിൽ കൃപ ചെയ്യൂ, അങ്ങനെയല്ല. ഞാനാണെങ്കിൽ ടീച്ചറാണ്, നിങ്ങൾ കൃപ മുതലായവ എന്തിനാണ് യാചിക്കുന്നത്? ആശിർവാദമാണെങ്കിലോ അനേക ജന്മം എടുത്തു വന്നു. ഇപ്പോൾ വന്ന് മാതാ-പിതാവിന്റെ സമ്പത്തിന് അവകാശിയായി മാറൂ അല്ലാതെ ആശിർവാദം എന്ത് ചെയ്യാനാണ്! കുട്ടി ജന്മമെടുത്തു അച്ഛന്റെ സമ്പത്തിന് അവകാശിയായി മാറി. ലൗകിക പിതാവിനോട് പറയും, കൃപ ചെയ്യൂ. ഇവിടെ കൃപയുടെ കാര്യമില്ല. കേവലം ബാബയെ ഓർമ്മിക്കണം. ഇതും ആർക്കും അറിയുകയില്ല ബാബ ബിന്ദുവാണെന്ന്. ഇപ്പോൾ ബാബ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട്, എല്ലാവരും പറയുന്നുമുണ്ട് പരംപിതാ പരമാത്മാവ്, ഗോഡ് ഫാദർ, സുപ്രീം സോൾ. അപ്പോൾ പരമാത്മാവാണല്ലോ. ബാബ സുപ്രീമാണ്. ബാക്കിയെല്ലാവരും ആത്മാക്കളാണല്ലോ. സുപ്രീം ബാബ വന്ന് തനിക്കു സമാനമാക്കി മാറ്റുന്നു അത്രമാത്രം. ആരുടെയെങ്കിലും ബുദ്ധിയിലുണ്ടാകുമോ പരിധിയില്ലാത്ത ബാബ, ആരാണോ സ്വർഗ്ഗത്തിന്റെ രചയിതാവ്, അവർ വന്ന് സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നുവെന്ന്. നിങ്ങൾക്കിപ്പോൾ അറിയാം, കൃഷ്ണന്റെ കൈയ്യിൽ സ്വർഗ്ഗത്തിന്റെ ഗോളമുണ്ട്. ഗർഭത്തിൽ നിന്ന് കുട്ടി പുറത്തേയ്ക്ക് വരുന്നു അപ്പോൾ മുതൽ ആയുസ്സ് ആരംഭിക്കുന്നു. ശ്രീകൃഷ്ണനാണെങ്കിൽ പൂർണ്ണമായി 84 ജന്മങ്ങളെടുക്കുന്നു. ഗർഭത്തിൽ നിന്ന് പുറത്ത് വന്നു, ആ ദിവസം മുതൽ 84 ജന്മങ്ങളെണ്ണും. ലക്ഷ്മീ-നാരായണനാണെങ്കിലോ വലുതാകുന്നതിൽ 30-35 വർഷം വേണമല്ലോ. അതിനാൽ 30-35 വർഷം 5000 വർഷത്തിൽ നിന്ന് കുറയ്ക്കേണ്ടി വരും. ശിവബാബയുടെതാണെങ്കിൽ എണ്ണാൻ സാധിക്കില്ല. ശിവബാബ എപ്പോൾ വന്നു, സമയം നൽകാൻ സാധിക്കില്ല. തുടക്കത്തിൽ സാക്ഷാത്ക്കാരമുണ്ടാകുമായിരുന്നു. മുസ്ലീങ്ങളും പൂന്തോട്ടം മുതലായവ കണ്ടിട്ടുണ്ടായിരുന്നു. ഈ തീവ്ര ഭക്തിയൊന്നും ഇപ്പോൾ നിങ്ങൾ ചെയ്തിട്ടില്ല. വീട്ടിലിരുന്ന് സ്വയം തന്നെ ധ്യാനത്തിലേയ്ക്ക് പോകുമായിരുന്നു. അവരാണെങ്കിൽ എത്ര തീവ്രമായ ഭക്തിയാണ് ചെയ്യുന്നത്. അതിനാൽ ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുകയാണ്. ബാബ ദൂരദേശത്തു നിന്ന് വന്നിരിക്കുകയാണ്, ഇത് കുട്ടികൾക്കറിയാം ഇദ്ദേഹത്തിൽ പ്രവേശിച്ച് നമ്മേ പഠിപ്പിക്കുകയാണ്. എന്നാൽ പിന്നീട് പുറത്ത് പോകുന്നതിലൂടെ ലഹരി കുറഞ്ഞു പോകുന്നു. ഓർമ്മയുണ്ടായിരിക്കുകയാണെങ്കിൽ സന്തോഷത്തിന്റെ അളവ് വർദ്ധിക്കുന്നു കൂടാതെ കർമ്മാതീത അവസ്ഥയുണ്ടാകും, എന്നാൽ അതിന് സമയം വേണം. ഇപ്പോൾ നോക്കൂ, ശ്രീകൃഷ്ണന്റെ ആത്മാവിന്റെ അവസാന ജന്മത്തിൽ ഫുൾ ജ്ഞാനമുണ്ടാകും പിന്നീട് ഗർഭത്തിൽ നിന്ന് പുറത്തേയ്ക്ക് വരും, നയാപൈസയുടെ പോലും ജ്ഞാനമുണ്ടാവില്ല. ബാബ വന്ന് മനസ്സിലാക്കി തരുന്നു - കൃഷ്ണൻ ഒരു മുരളിയും വായിച്ചിട്ടില്ല. കൃഷ്ണനാണെങ്കിൽ ജ്ഞാനം അറിയുകയേയില്ല. ലക്ഷ്മീ നാരായണൻ പോലും അറിയുന്നില്ല അപ്പോൾ പിന്നെ ഋഷി, മുനി, സന്യാസി മുതലായവർ എങ്ങനെ അറിയും. വിശ്വത്തിന്റെ അധികാരികളായ ലക്ഷ്മീ നാരായണനു പോലും അറിയുന്നില്ലാ എങ്കിൽ പിന്നെ ഈ സന്യാസിമാർ എങ്ങനെ അറിയാനാണ്. സാഗരത്തിൽ ആലിന്റെ ഇലയിൽ വന്നു, ഇത് ചെയ്തു... ഇതെല്ലാം കഥകളാണ്, ഇരുന്ന് എഴുതിവെച്ചിരിക്കുകയാണ്. ഗംഗാ നദിയിൽ കാൽ വെച്ചു അപ്പോൾ ഗംഗ താഴെയ്ക്ക് പോയി, ചിന്തിക്കൂ - മനുഷ്യർക്ക് എന്തെല്ലാം കാര്യങ്ങളാണ് ഉണ്ടാക്കാൻ കഴിയാത്തത്. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു, യാതൊരു തലകീഴായ കാര്യങ്ങളിലും ഒരിക്കലും വിശ്വാസം വെയ്ക്കരുത്. ശാസ്ത്രം മുതലായവ എത്ര മനുഷ്യരാണ് പഠിക്കുന്നത്. ബാബ പറയുന്നു - പഠിച്ചതെല്ലാം മറക്കൂ. ഈ ദേഹത്തെ പോലും മറക്കൂ. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുത്ത് പാർട്ടഭിനയിക്കുന്നത്. വിവിധ പേര്, രൂപം, ദേശം വസ്ത്രം ധരിക്കുന്നു. ഇപ്പോൾ ബാബ പറയുന്നു - ഇത് മോശമായ വസ്ത്രമാണ്. ആത്മാവും ശരീരവും പതിതമാണ്. ആത്മാവിനെ തന്നെയാണ് ശ്യാമനെന്നും സുന്ദരനെന്നും പറയുന്നത്. ആത്മാവ് പവിത്രമായിരുന്നപ്പോൾ സുന്ദരമായിരുന്നു പിന്നീട് കാമ ചിതയിലിരുന്നതിലൂടെ കറുത്തുപോയി. ഇപ്പോൾ ബാബ വീണ്ടും ജ്ഞാന ചിതയിലിരുത്തുന്നു. പതിത പാവനനായ ബാബ പറയുന്നു - എന്നെ ഓർമ്മിക്കൂ എങ്കിൽ ഈ കറ തന്നെ ഇളകി പോകും. ആത്മാവിൽ തന്നെയാണ് കറ പിടിച്ചിരിക്കുന്നത്. കലിയുഗ അവസാനത്തിൽ നിങ്ങൾ ദരിദ്രരാണ്. അവിടെ സത്യയുഗത്തിൽ നിങ്ങൾ വീണ്ടും സ്വർണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കും. അത്ഭുതമാണ്, ഇവിടെ വജ്രത്തിന് നോക്കൂ എത്ര മൂല്യമാണ്. അവിടെയാണെങ്കിൽ കല്ലുകളെ പോലെയാണ്. ഇപ്പോൾ നിങ്ങൾ ബാബയിൽ നിന്ന് ജ്ഞാന രത്നങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ്. എഴുതിയിട്ടുണ്ട് സാഗരത്തിൽ നിന്ന് രത്നങ്ങളുടെ തളിക നിറച്ച് കൊണ്ട് വന്നു. സാഗരത്തിൽ നിന്ന് എത്ര ആഗ്രഹിക്കുന്നുവോ അത്രയും എടുക്കൂ. ഖനികളും നിറഞ്ഞിരിക്കും. നിങ്ങൾ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. മായയുടെ കളിയും കാണിച്ചിരിക്കുന്നു. സ്വർണ്ണത്തിന്റെ ഇഷ്ടിക പതിച്ചിരിക്കുന്നത് കാണുമ്പോൾ, എടുത്തുകൊണ്ട് പോകുന്നു. എന്നാൽ താഴെയെത്തുമ്പോൾ ഒന്നും തന്നെയില്ല. അവിടെയാണെങ്കിൽ സ്വർണ്ണത്തിന്റെ ഇഷ്ടിക കൊണ്ട് കൊട്ടാരമുണ്ടാക്കും. ഇങ്ങനെയിങ്ങനെ ചിന്ത വരുന്നതിലൂടെ സന്തോഷത്തിന്റെ അളവ് വർദ്ധിക്കും. ബാബയുടെ പരിചയം നൽകണം. ശിവബാബ 5000 വർഷങ്ങൾക്ക് മുമ്പും വന്നിരിന്നു, ഇതാർക്കും അറിയുകയില്ല. നിങ്ങൾക്കറിയാം 5000 വർഷങ്ങൾക്ക് മുമ്പ് വന്ന് നിങ്ങളെ രാജയോഗം പഠിപ്പിച്ചിരുന്നു, കല്പ-കല്പം നിങ്ങളേ മാത്രമേ പഠിപ്പിക്കൂ. ആരെല്ലാം വന്ന് ബ്രാഹ്മണരായി മാറുന്നുവോ അവർ പിന്നീട് ദേവതയായി മാറും. വിരാട രൂപവും ഉണ്ടാക്കുന്നു. അതിൽ ബ്രാഹ്മണരുടെ കുടുമ അപ്രത്യക്ഷമാക്കിയിരിക്കുന്നു. ബ്രാഹ്മണരുടെ കുലം വളരെ ഉത്തമ കുലമാണെന്ന് പാടപ്പെട്ടിരിക്കുന്നു, അതാണ് ഭൗതീകം. നിങ്ങൾ ആത്മീയമാണ്. നിങ്ങൾ സത്യം സത്യമായ കഥ കേൾപ്പിക്കുകയാണ്. ഇതാണ് സത്യനാരായണന്റെ കഥ, അമരകഥ. നിങ്ങളെ അമരകഥ കേൾപ്പിച്ച് അമരന്മാരാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ഈ മൃത്യൂലോകം അവസാനിക്കണം. ശിവബാബ പറയുന്നു - നിങ്ങളെ കൂട്ടികൊണ്ട് പോകാൻ വന്നിരിക്കുകയാണ്. എത്രയധികം ആത്മാക്കളുണ്ടാകും. ആത്മാവ് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നു അപ്പോൾ ഒരു ശബ്ദവും ഉണ്ടാകുന്നില്ല. തേനീച്ചകളുടെ കൂട്ടം പോകുമ്പോൾ എത്ര ശബ്ദമുണ്ടാകുന്നു. റാണിയുടെ പുറകെ എല്ലാ തേനീച്ചകളും പോകുന്നു. അവർക്ക് പരസ്പരം വളരെ ഐക്യമുണ്ട്. വണ്ടിന്റെയും ഉദാഹരണം ഇവിടെത്തെയാണ്. നിങ്ങൾ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നു. പതിതരെ നിങ്ങൾ ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്യുന്നു അങ്ങനെ പാവന വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. നിങ്ങളുടേത് പ്രവൃത്തി മാർഗ്ഗമാണ്, അതിൽ ഭൂരിഭാഗവും മാതാക്കളാണ് അതിനാലാണ് വന്ദേമാതരം എന്ന് പറയുന്നത്. ബ്രഹ്മാകുമാരിമാർ അവർ ബാബയിലൂടെ 21 ജന്മത്തേക്കുള്ള സമ്പത്ത് നേടിത്തരുന്നു. ബാബ സദാ സുഖത്തിന്റെ സമ്പത്ത് നൽകുന്നു. ആര് സേവനം ചെയ്യുന്നോ പഠിക്കുന്നോ എഴുതുന്നുവോ രാജാവാകും... രാജാവാകുന്നതാണോ നല്ലത് അതോ സേവകനാകുന്നതാണോ നല്ലത്. വരാൻ പോകുന്ന സമയം നിങ്ങൾക്ക് എല്ലാം അറിയാൻ സാധിക്കും. നമ്മൾ എന്തായി മാറും? പിന്നീട് പശ്ചാത്തപിക്കും. ഞാൻ എന്തുകൊണ്ട് ശ്രീമത പ്രകാരം നടന്നില്ല. ബാബ പറയുന്നു - ഫോളോ ചെയ്യൂ. ഇങ്ങനെയുമാകരുത്, സെന്ററിനു വേണ്ടി ഒരു മുറി നൽകുന്നു, എന്നിട്ട് സ്വയം മാംസം മുതലാവ കഴിച്ചുകൊണ്ടിരിക്കുന്നു. ഒന്ന് പുണ്യാത്മാവ്, അവർ പാപാത്മാവ്, പിന്നീടത് ആശ്രമമായിരിക്കില്ല. വീട്ടിൽ സ്വർഗ്ഗമുണ്ടാക്കണമെങ്കിൽ സ്വയം തന്നെ സ്വർഗ്ഗത്തിലായിരിക്കണമല്ലോ. കേവലം ആശിർവാദത്തിൽ മാത്രമിരിക്കരുത്. ബാബയെ ഓർമ്മിക്കണം. പവിത്രമാക്കി മാറ്റി മാത്രമേ കൂടെ കൂട്ടികൊണ്ട് പോകൂ. നിങ്ങൾക്കാണെങ്കിൽ വളരെയധികം സന്തോഷമുണ്ടായിരിക്കണം, എത്ര വലിയ ലോട്ടറിയാണ് ലഭിച്ചിരിക്കുന്നത്. ബാബയെ എത്ര ഓർമ്മിക്കുന്നുവോ, അത്രയും വികർമ്മം വിനാശമാകും. ബാബയോളം ലോകത്തിലാർക്കും സ്നേഹിക്കാൻ സാധിക്കില്ല. ബാബയെ പറയുന്നത് തന്നെ -സ്നേഹത്തിന്റെ സാഗരൻ എന്നാണ്. നിങ്ങളും അതുപോലെയാകൂ. അഥവാ ആർക്കെങ്കിലും ദു:ഖം നൽകി, വിഷമിപ്പിച്ചു(ദേഷ്യപ്പെട്ടു) എങ്കിൽ ദുഃഖിയായി മരിക്കും. ഇതൊരിക്കലും ബാബ ശാപം നൽകുന്നതല്ല, മനസ്സിലാക്കി തരുകയാണ്. സുഖം നൽകുകയാണെങ്കിൽ സുഖിയാകും, എല്ലാവരെയും സ്നേഹിക്കൂ. ബാബയും സ്നേഹത്തിന്റെ സാഗരമാണ്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു തലകീഴായ കാര്യത്തിലും വിശ്വാസം വെയ്ക്കരുത്. വിപരീതമായ എന്തെല്ലാം പഠിച്ചിട്ടുണ്ടോ അതെല്ലാം മറന്ന് അശരീരിയായി മാറുന്നതിന്റെ അഭ്യാസം ചെയ്യണം.

2) കേവലം ആശിർവാദത്തിൽ നടക്കരുത്. സ്വയം പവിത്രമാകണം. ബാബയെ ഓരോ ചുവടിലും ഫോളോ ചെയ്യണം, ആർക്കും ദുഃഖം കൊടുക്കരുത്. ദേഷ്യപ്പെടരുത്.

വരദാനം :-
സത്യമായ ലഹരിയുടെ ആധാരത്തിൽ മറ്റു കൂട്ടുകെട്ടുകൾ ഉപേക്ഷിച്ച് ഒന്നുമായി കൂട്ടുചേരുന്ന സമ്പൂർണ്ണ വിശ്വസ്തരായി ഭവിക്കട്ടെ.

സമ്പൂർണ്ണ വിശ്വസ്തരെന്ന് അവരെയാണ് പറയുക ആരുടെയാണോ സങ്കൽപത്തിലോ സ്വപ്നത്തിലോ പോലും ബാബയെയും ബാബയുടെ കർത്തവ്യത്തെയും ബാബയുടെ മഹിമയും ബാബയുടെ ജ്ഞാനത്തെയും കുറിച്ചല്ലാതെ മറ്റൊന്നും തന്നെ കാണപ്പെടാത്തത്. ഒരു ബാബ രണ്ടാമതാരുമില്ല..... ബുദ്ധിയുടെ ലഹരി സദാ ഒരു കൂട്ടുകെട്ടിൽ ഇരിക്കുകയാണെങ്കിൽ അനേക കൂട്ടുകെട്ടുകളുടെ നിറം പതിയുക സാദ്ധ്യമല്ല. അതിനാൽ ആദ്യത്തെ പ്രതിജ്ഞയാണ് മറെറല്ലാ കൂട്ടുകെട്ടുകളും ഉപേക്ഷിച്ച് ഒന്നിനോട് കൂട്ടുചേരുക- ഈ പ്രതിജ്ഞ നിറവേറ്റുക അർത്ഥം സമ്പൂർണ്ണ വിശ്വസ്തരാകുക.

സ്ലോഗന് :-
സത്യതയുടെ സ്വ-സ്ഥിതി പരിതസ്ഥിതികളിൽ പോലും സമ്പൂർണ്ണത നേടിത്തരും.

അവ്യക്ത സൂചന- സദാ അചഞ്ചലത, ദൃഢത, ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.

നമ്മൾ ഉയർന്നതിലും ഉയർന്ന ബാബയുടെ മക്കളാണ്, ഈ ഓർമ്മയിലിരിക്കുന്നതിലൂടെ ഏകരസ അവസ്ഥ ഉണ്ടാകും. ഒന്നുമായി സംബന്ധത്തിലിരിക്കുകയാണെങ്കിൽ അവസ്ഥയും ഏകരസമായിരിക്കും. അഥവാ മറ്റെവിടെയെങ്കിലും സംബന്ധത്തിന്റെ ചരട് പോവുകയാണെങ്കിൽ ഏകരസ അവസ്ഥ ഉണ്ടാകില്ല. അതിനാൽ ഏകരസ അവസ്ഥ ഉണ്ടാക്കുന്നതിന് വേണ്ടി ഒന്നിനെയല്ലാതെ മറ്റൊന്നും കണ്ടുകൊണ്ടും കാണരുത്.