14.06.26    Avyakt Bapdada     Malayalam Murli    24.10.2010     Om Shanti     Madhuban


സമയത്തിന്റെ ഗതിയ്ക്കനുസരിച്ച് ഇപ്പോൾ വിശേഷമായി സ്വഭാവ സംസ്കാരങ്ങളുടെ പരിവർത്തനം ചെയ്യുന്നതിൽ തീവ്രത കൊണ്ട്വരൂ, മനസ്സിലൂടെ ആത്മാക്കൾക്ക് വ്യത്യസ്ത കിരണങ്ങൾ നൽകുക.


ഇന്ന്, നാനാഭാഗത്തുമുള്ള പരമാത്മ സിംഹാസനസ്ഥരും, ഭ്രുകുടി സിംഹാസനസ്ഥരും, ലോകത്തിലെ സിംഹാസനസ്ഥരുമായ കുട്ടികളെ കണ്ട് സന്തോഷിക്കുന്നു.ഈ പരമാത്മ ഹൃദയത്തിന്റെ സിംഹാസനം നിങ്ങൾ ബ്രാഹ്മണർക്കുള്ളതാണ്. ഭ്രുകുടിയാകുന്ന സിംഹാസനം എല്ലാവർക്കും ഉണ്ട്, എന്നാൽ പരമാത്മ സിംഹാസനം ബ്രാഹ്മണ ആത്മാക്കളുടെ മാത്രം ഭാഗ്യത്തിലുള്ളതാണ്. ഈ പരമാത്മ സിംഹാസനം വിശ്വത്തിന്റെ സിംഹാസനം നേടിത്തരുന്നു. നിങ്ങൾ ബ്രാഹ്മണ ആത്മാക്കളാണ് ഈ മൂന്ന് സിംഹാസനങ്ങൾക്കും അധികാരിയാകുന്നത്. ഈ പരമാത്മ സിംഹാസനം വളരെ ശ്രേഷ്ഠമായതാണ്, വേറെ ഒരു യുഗത്തിലും പരമാത്മ സിംഹാസനം പ്രാപ്തമാകുന്നില്ല. ഈ പരമാത്മ സിംഹാസനത്തിനു മഹിമയുണ്ട്, പരമാത്മ സിംഹാസനത്തിന്റെ അധികാരിയായവർ ഭക്തിമാർഗ്ഗത്തിൽ മാലയിലെ മണികളുടെ രൂപത്തിൽ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. കോടിയിൽ ചിലരെന്നാണ് മഹിമയുള്ളത്. വളരെ ഭാവനയോടെ, ഓരോ മണിയേയും വളരെ ഉയർന്ന ദൃഷ്ടിയിലൂടെയാണ് കാണുന്നത്. അപ്പോൾ, നിങ്ങളെല്ലാവർക്കും അഭിമാനമുണ്ടല്ലോ! അഭിമാനമുണ്ടോ, ഈ സിംഹാസനം നമുക്കല്ലാതെ മറ്റാർക്കും അനുഭവം ചെയ്യാൻ കഴിയില്ല. എന്നാൽ നിങ്ങൾ എല്ലാ ബ്രാഹ്മണരുടെയും ജന്മസിദ്ധ അധികാരമാണ്. ഈ സിംഹാസനം നിങ്ങളുടെ കഴുത്തിലെ മാലയാണ്. ഈ ലഹരിയുണ്ടാകും ഭഗവാന്റെ ഹൃദയസിംഹാസനത്തിന് അധികാരിയാണ്! ഈ ലഹരിയും സന്തോഷവും എല്ലാവരും എപ്പോഴും ഓർക്കുന്നുണ്ടോ? നമ്മൾ ആരാണ്! ഈ നിശ്ചയവും ലഹരിയും ഉണ്ടോ?

മൂന്ന് സിംഹാസനങ്ങൾക്ക് അധികാരികളായ കുട്ടികളെ കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. ആഹാ, എന്റെ ശ്രേഷ്ഠ അധികാരികളായ കുട്ടികളേ, ആഹാ! കുട്ടികൾ പറയുന്നു, ആഹാ ബാബാ ആഹാ! അച്ഛൻ പറയുന്നു,ആഹാ കുട്ടികളേ, ആഹാ! ബാബ തന്നെ അത്തരം കുട്ടികളുടെ മഹിമ പാടുന്നു. അപ്പോൾ, നമ്മൾ ആരാണെന്നതിൽ ലഹരിയുണ്ടോ? നിശ്ചയം ഉണ്ടാകുന്തോറും നമുക്ക് കൂടുതൽ ലഹരി ഉണ്ടാകും. നിശ്ചയത്തിന്റെ ലഹരി നിങ്ങളുടെ മുഖത്തും പെരുമാറ്റത്തിലും ദൃശ്യമാകും. നിശ്ചയമുള്ളവർക്ക് തീർച്ചയായും ലഹരിയുണ്ടാകും. ബാപ്ദാദയും ഇപ്പോൾ ഓരോ കുട്ടിയുടെയും മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആത്മാക്കൾക്ക് അനുഭവം നൽകണമെന്ന് ആഗ്രഹിക്കുന്നു. വാക്കുകളിലൂടെ അനുഭവം ചെയ്യാൻ തുടങ്ങി; ഇപ്പോൾ അനുഭവം ചെയ്യുന്നതിന്റെ കാര്യം ആരംഭിച്ചു. മുമ്പ്, കേൾക്കുമായിരുന്നു, ചിന്തിക്കുമായിരുന്നു, ഇപ്പോൾ ബ്രാഹ്മണാത്മാക്കളുടെ സ്ഥിതിയുടെ പ്രഭാവമാണ്, അനുഭവം ചെയ്യാൻ തുടങ്ങി. അപ്പോൾ, സ്വയം പരിശോധിക്കുക പരമാത്മാവിന്റെ ഹൃദയ സിംഹാസനത്തിൽ നിങ്ങൾ ദിവസം മുഴുവൻ എത്ര സമയം ഇരിക്കുന്നുണ്ട്? കാരണം ഈ ഹൃദയ സിംഹാസനം വിശ്വരാജ്യം പ്രാപ്തമാക്കുന്നതിനുള്ള അടിസ്ഥാനമാണ്. അപ്പോൾ, ഈ ഹൃദയ സിംഹാസനത്തിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾ എത്ര സമയം ഹൃദയ സിംഹാസനത്തിന് അധികാരിയായി ഇരിക്കുന്നുവോ, അത്രയും കൂടുതൽ സമയം ഭാവിയിൽ രാജ കുടുംബത്തിന്റെ അധികാരിയാകും. അപ്പോൾ ഞാൻ ബ്രാഹ്മണനായതിനുശേഷം, എത്ര സമയം ഹൃദയ സിംഹാസനസ്ഥനായി ഇരുന്നു എന്ന് പരിശോധിക്കുക? സിംഹാസനത്തിൽ സംഖ്യാടിസ്ഥാനത്തിൽ ഇരിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ സദാ രാജകുലത്തിലും കുടുംബത്തിലും അധികാരിയായിരിക്കും. എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഹൃദയ സിംഹാസനത്തിൽ നിന്ന് ഇറങ്ങുന്നില്ലലോ? നിങ്ങളുടെ കണക്ക് തയ്യാറാക്കുക, കാരണം ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ സദാ രാജകുടുംബത്തിലേക്ക് വരും. സിംഹാസനം ഉപേക്ഷിച്ച് മണ്ണിൽ കാലുകൾ വയ്ക്കുന്നില്ലലോ എന്ന് പരിശോധിക്കുക! 63 ജന്മങ്ങളിലെ സംസ്കാരം അനുസരിച്ച് ശരീര ബോധം എന്ന മണ്ണിൽ കാലുകൾ വയ്ക്കുന്നു. ഒന്ന് ശരീര ബോധം,രണ്ടാമത്തേതാണ് ദേഹാഭിമാനം. ദേഹാഭിമാനത്തിന്റെ മണ്ണ് ആഴമുള്ളതാണ്, പക്ഷേ ദേഹബോധവും മണ്ണാണ്. ഒരാൾ മരിച്ച് ദഹിപ്പിക്കപ്പെടുമ്പോൾ, മണ്ണ് മണ്ണിൽ ലയിച്ചുവെന്ന് ആളുകൾ പറയുന്നു. അതിനാൽ പാദങ്ങൾ മണ്ണിലേക്ക് പോകുന്നില്ലേ എന്ന് പരിശോധിക്കുക! ശരീരബോധത്തിലേക്ക് വരിക എന്നാൽ കാലുകൾ മണ്ണിൽ വയ്ക്കുക എന്നാണ്.

ശ്രേഷ്ഠ ആത്മാക്കളായ നിങ്ങൾക്ക് ബാപ്ദാദ മൂന്ന് സിംഹാസനങ്ങളാണ് നൽകിയിരിക്കുന്നത് കാരണം വാത്സല്യം കൂടുതലുള്ളവരാണ്? വളരെ കാലത്തെ വേർപാടിന് ശേഷം തിരികെ കിട്ടിയവരാണ്, പ്രിയപ്പെട്ടവരുമാണ്. വാത്സല്യം കൂടുതലുള്ള കുട്ടിയെ ഊഞ്ഞാലിലോ മടിയിലോ ഇരുത്തുന്നു. അവരുടെ കാലുകൾ മണ്ണിൽ വയ്ക്കാൻ അനുവദിക്കില്ല. അപ്പോൾ, മൂന്ന് സിംഹാസനങ്ങൾക്ക് യോഗ്യരായവർക്ക് ബാപ്ദാദ നിരവധി വ്യത്യസ്ത ഊഞ്ഞാലുകൾ നൽകിയിട്ടുണ്ട്. ചിലപ്പോൾ ശാന്തിയുടെ ഊഞ്ഞാലിൽ ആടൂ, ചിലപ്പോൾ സന്തോഷത്തിന്റെ ഊഞ്ഞാലിൽ ആടൂ, ചിലപ്പോൾ സ്നേഹത്തിന്റെ ഊഞ്ഞാലിൽ ആടൂ. സിംഹാസനങ്ങളിലും ഊഞ്ഞാലിലും മാത്രമേ കാലുകൾ വയ്ക്കാൻ പാടുള്ളു. പല കുട്ടികളും ചോദിക്കുന്നു, ഭാവിയിൽ നമ്മൾ എവിടെ വരും? എന്തായിത്തീരും? ബാബ പറയുന്നു, നിങ്ങൾ വന്നതിനുശേഷം എത്ര സമയമായോ അത്രയും സമയം പരിശോധിക്കുക, നിങ്ങളുടെ കാലുകൾ എത്ര സമയം ഊഞ്ഞാലിലും സിംഹാസനത്തിലും ആയിരുന്നോ? അത്രയും സമയം നിങ്ങൾ ഭാവിയിൽ രാജകുടുംബത്തിൽ തുടരും. രാജകീയ പ്രജയിൽ പോലും വരില്ല, രാജകുടുംബത്തിൽ വരും. അതിനാൽ, നിങ്ങൾ ഓരോരുത്തരും അവരവരുടെ ഈ കണക്ക് എടുക്കണം. മറ്റുള്ളവരെ നോക്കരുത്, നിങ്ങളുടെ സ്വന്തം കണക്ക് എടുക്കണം. ഓരോരുത്തരും എന്താണ് ആഗ്രഹിക്കുന്നത്? രാജകീയ കുടുംബത്തിലും രാജകുടുംബത്തിലും മാത്രമിരിക്കണം. അതുകൊണ്ട്, ഇപ്പോൾ പോലും, എത്ര സമയം കിട്ടുന്നുണ്ടോ, കാരണം സമാപ്തി പെട്ടെന്ന് സംഭവിക്കും. അപ്പോൾ, സമാപ്തി വരുന്നതുവരെ, ഇപ്പോൾ പരിശോധിക്കുകയാണെ
ങ്കിൽ, പിതാവിന്റെ മടിയിൽ,സിംഹാസനത്തിൽ, ഊഞ്ഞാലിൽ എത്ര കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടോ,
അത്രയും സമയം രാജകുടുംബത്തിൽ, രാജ കുലത്തിൽ വരുന്നതിന്റെ ഭാഗ്യം പ്രാപ്തമാകും.

സൂര്യവംശത്തിലായാലും ചന്ദ്രവംശത്തിലായാലും, എല്ലാ യുഗങ്ങളിലും, 21 ജന്മങ്ങളിൽ രാജകുടുംബത്തിൽ ജീവിക്കാനുള്ള അധികാരം ബാപ്ദാദ ഓരോ കുട്ടിക്കും നൽകുന്നു. എന്നാൽ ഈ അധിക്കാരം എടുക്കുന്നത് ഓരോ കുട്ടിയുടെയും ചുമതലയാണ്. ബ്രഹ്മാബാബയോട് സ്നേഹമുണ്ടെങ്കിൽ, ബ്രഹ്മാബാബയ്ക്കും കുട്ടികളായ നിങ്ങളോട് സ്നേഹമുണ്ട്. രാജകുലത്തിൽ നിങ്ങൾ കുട്ടികളെയും ഒരുമിച്ച് കാണാനാണ് ബ്രഹ്മാബാബ ആഗ്രഹിക്കുന്നത്. നിങ്ങൾ എന്താണ് മനസിലാക്കുന്നത് ബ്രഹ്മാബാബയോടൊപ്പം രാജകുലത്തിൽ വരുന്നവരാണോ അതോ കുറച്ചുസമയത്തേക്ക് വരുമോ? നിങ്ങൾ ദൂരേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലല്ലോ! സംഗമയുഗമാണ് അടിസ്ഥാനം എന്ന് പറഞ്ഞിട്ടുണ്ട്. ബാപ്ദാദയ്ക്ക് കുട്ടികളോട് വളരെയധികം സ്നേഹമാണ്, നിങ്ങൾ എല്ലാവരും പറയുന്നതുപോലെ, നമ്മൾ ഒരുമിച്ച് താമസിക്കുകയും ഒരുമിച്ച് പോകുകയും ചെയ്യും.... ഇപ്പോൾ, ബ്രഹ്മാബാബയും ബ്രാഹ്മണരും ഒരുമിച്ചാണ്, അവ്യക്ത രൂപത്തിലാണെങ്കിലും, ഒരുമിച്ചാണ്.

മായ ഇപ്പോഴും കുട്ടികളെ ഉപേക്ഷിച്ചിട്ടില്ലെന്ന് ബാപ്ദാദ കണ്ടു, മായയ്ക്കും സ്നേഹമാണ്. ഇപ്പോഴത്തെ സമയത്ത്, പ്രത്യേകിച്ച് മായ രണ്ട് രൂപങ്ങളിൽ അവസരം എടുക്കുന്നു. രണ്ട് രൂപങ്ങളിൽ വരുന്നു ഒന്ന്, വ്യർത്ഥ ചിന്തകൾ, മറ്റൊന്ന്, പലയിടത്തും ചിലപ്പോഴൊക്കെ ഈ തരംഗമുണ്ട് ഞാൻ ചെയ്തതാണ്, ചിന്തിച്ചതാണ്, ഞാൻ മാത്രമാണ് ശരി, ഞാൻ കുറവല്ല. ഈ തരംഗം വ്യാപകമാണ് ഞാൻ മാത്രമാണ് ശരി, എന്നാൽ സംബന്ധത്തിൽ വരുന്നവരും നിമിത്തമായിരിക്കുന്നവരും നിങ്ങളുടെ ചിന്തകളെ പിന്തുണയ്ക്കുന്നുണ്ടോ? മറ്റുള്ളവരിൽ നിന്നും സ്ഥിരീകരണം ലഭിക്കണം. ഈ വ്യർത്ഥ ചിന്തകൾ സമയം പാഴാക്കുന്നു. അതുകൊണ്ട് ബാപ്ദാദ ദൈനംദിന മുരളിയെ മനനം ചെയ്യുന്നതിനും സേവനത്തിനുമായി ഗൃഹപാഠം ദിവസവും നൽകുന്നു. മനനം ചെയ്യുകയോ, മനനം ചെയ്തുകൊണ്ടിരിക്കുമ്പോൾ മഗ്നമായി പോകുകയോ ചെയ്താൽ, ഈ ദൈനംദിന ഗൃഹപാഠം മനസ്സിനെ തിരക്കിലാക്കി വയ്ക്കാനുള്ള ഒരു മാർഗമാണ്. കേൾക്കുക, മനനം ചെയ്യുക അല്ലെങ്കിൽ മുഴുകുക, ഇവയെല്ലാം ബാപ്ദാദ ദൈനംദിന ഗൃഹപാഠം നൽകുന്നത് ഇതിനാണ്. ബുദ്ധി തിരക്കിലാക്കി വയ്ക്കാൻ കുട്ടികൾക്ക് വളരെയധികം ഗൃഹപാഠം നൽകുന്നതുപോലെ, ദൈനംദിന മുരളിയിൽ നാല് വിഷയങ്ങൾക്കുള്ള ഗൃഹപാഠം മാത്രമാണുള്ളത്. മനസ്സിന്റെയും ഉണ്ട്, വാക്കിന്റെയും ഉണ്ട്, കർമ്മത്തിന്റെ ശ്രദ്ധയുടെയും ദിവ്യതയുടെയും സൂചന ഗൃഹപാഠമാണ്. അതുകൊണ്ട് ഗൃഹപാഠത്തിന്റെ തിരക്കിലാണെങ്കിൽ വ്യർത്ഥ ചിന്തകൾക്ക് വരാൻ അവസരം ഉണ്ടാകില്ല. ഈ രീതി നിങ്ങൾ സ്വീകരിച്ചുകൊണ്ടിരുന്നാൽ വ്യർത്ഥ ചിന്തകൾ സ്വയമെ നിങ്ങളോട് വിട പറഞ്ഞു പോകും, കാരണം ഓർമ്മയുടെ യാത്രയിൽ എല്ലാവരും സംഖ്യാക്രമത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് ബാപ്ദാദ കണ്ടു, വാക്ക് കൊണ്ടുള്ള സേവനത്തിലും ശ്രദ്ധയുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങളുടെ സംസ്കാരങ്ങളെയോ മറ്റുള്ളവരുടെ സംസ്കാരങ്ങളെയോ പരിവർത്തനം ചെയ്യണം, നിങ്ങൾ സ്വഭാവ സംസ്കാരങ്ങളെ രാജകീയ രൂപത്തിൽ നിങ്ങൾ നേച്ചർ എന്ന് പറയുന്നു, എന്റെ നേച്ചറാണ്, ഭാവമല്ല സ്വഭാവമാണ് ഈ ധാരണയുടെ വിഷയം ഇപ്പോഴും രാജകീയ രൂപത്തിൽ വന്നുകൊണ്ടിരിക്കുന്നു. അതിനാൽ ബാപ്ദാദ ഇപ്പോൾ ഈ സൂചന നൽകുന്നു, ധാരണകളിൽ എന്ത് പോരായ്മകൾ ഉണ്ടെങ്കിലും, ഇപ്പോൾ അവയിൽ പ്രത്യേകമായി ശ്രദ്ധ കൊടുക്കൂ.

ബാപ്ദാദ നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ധാരണകളിൽ ഈ പ്രധാന ധാരണയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. എന്തെങ്കിലും സംഭവിച്ചാൽ, സെക്കൻഡിൽ പൂർണ്ണവിരാമം ഇടാൻ കഴിയുമോ എന്ന് പരിശോധിക്കുക! അതോ പൂർണ്ണവിരാമം ആഗ്രഹിക്കുമ്പോൾ അത് ഒരു ചോദ്യചിഹ്നമായി മാറുമോ? പൂർണ്ണവിരാമത്തിന് പകരം, അർദ്ധവിരാമം ആകുന്നു, ചിഹ്നമായി മാറുകയും ചെയ്യുന്നു.മുന്നോട്ട് പോകുന്തോറും, ഒരു സെക്കൻഡിൽ പൂർണ്ണവിരാമം ഇടേണ്ട സാഹചര്യങ്ങൾ വരും. ആ സമയത്ത്, ചോദ്യചിഹ്നവും, ആശ്ചര്യ ചിഹ്നവും ശരിയാക്കാൻ പോയാൽ, അത്രയും സമയം ലഭിക്കില്ല. ഒരു സെക്കൻഡിൽ പൂർണ്ണവിരാമം വേണ്ടി വരും, അതിന്റെ പരിശീലനം വളരെ നേരത്തെ തന്നെ ഉണ്ടാകണം, അപ്പോഴാണ് സമയത്ത് വിജയിയാകാൻ കഴിയുന്നത്. അപ്പോൾ, പ്രക്ഷുബ്ധമായ സമയത്ത്, സംസ്കാര സ്വഭാവങ്ങളുടെ പേപ്പർ വരുമ്പോൾ, അതിനായി ഇപ്പോൾ മുതലേ അത്തരമൊരു സമയത്ത് പരിശീലിക്കുക, ദീർഘകാലത്തെ പരിശീലനം ഭാവിയിൽ നിങ്ങൾക്ക് വളരെ സഹയോഗം നൽകും.

ബാപ്ദാദ അമൃതവേളയിൽ ചുറ്റിസഞ്ചരിക്കുമ്പോൾ, ഓരോരുത്തരുടെയും പുരുഷാർത്ഥം പരിശോധിക്കുന്നു. നാല് വിഷയങ്ങളിലെയും പുരുഷാർത്ഥം തീവ്രമാണോ അതോ സാധാരണമാണോ? എന്താണ് കണ്ടത്? സമയത്തിന്റെ വേഗതയനുസരിച്ച്, ഇപ്പോൾ പുരുഷാർത്ഥത്തിൽ സദാ തീവ്രപുരുഷാർത്ഥം ആവശ്യമാണ്., സമയം തീവ്രഗതിയുടെ സമീപത്തേക്ക് അടുക്കുന്നു എന്ന സൂചനയാണ് ബാപ്ദാദ നൽകുന്നത്. അതനുസരിച്ച്, ഇപ്പോൾ, പ്രത്യേക സ്വഭാവവും സംസ്കാരവും പരിവർത്തനം ചെയ്യുന്നതിന് തീവ്രഗതി ആവശ്യമാണ്.

ഇപ്പോൾ ബാപ്ദാദ എല്ലാ കുട്ടികളെയും സമാനരാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ലക്ഷ്യവും ബാബയ്ക്ക് സമാനമാകുക എന്നതാണ്. ഇതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് ബ്രഹ്മാബാബയെ പിന്തുടരുക. എണ്ണുക, ചെയ്യുന്ന ഏത് കർമ്മവും ആദ്യം അത് എണ്ണി താരതമ്യം ചെയ്യുക. ഇത് ബ്രഹ്മാബാബയുടെ പ്രവൃത്തിയോ, വാക്കുകളോ, ചിന്തകളോ ആണോ? ആദ്യം ചിന്തിക്കുക, പിന്നീട് ചെയ്യുക എന്നും പറയപ്പെടുന്നു. സംസാരിക്കുന്നതിന് മുമ്പ് തൂക്കി നോക്കുക, പിന്നീട് സംസാരിക്കുക. അപ്പോൾ ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നതെന്ന് കേട്ടോ? നിങ്ങളും ആഗ്രഹിക്കുന്നുണ്ട്, ആത്മീയ സംഭാഷണം നടത്തുമ്പോൾ, ബാപ്ദാദ വളരെ മധുര മധുരമായ കാര്യങ്ങൾ കേൾക്കുന്നു. ഉത്സാഹമുള്ള കാര്യങ്ങൾ വളരെ നന്നായി സംസാരിക്കുന്നു, ഇത് ചെയ്ത് കാണിക്കും, ഇത് ചെയ്യണം, ഇത് സംഭവിക്കണം! ചിന്തകൾ വളരെ ഉത്സാഹം നിറഞ്ഞതാണ്, പക്ഷേ കർമ്മത്തിലെത്തുമ്പോൾ, ചിലത് മാറുന്നു, ചിലത് നടക്കും. നിങ്ങൾ ഉണ്ടാക്കുന്ന വ്യത്യസ്ത സേവന പദ്ധതികളും ബാപ്ദാദയ്ക്ക് ഇഷ്ടമാണ്. പരിപാടികൾ എല്ലായിടത്തും നന്നായി നടക്കുന്നു, എന്നാൽ വാക്കുകളിലൂടെയും വിവിധ രീതികളിലൂടെയും നിങ്ങൾ ചെയ്യുന്നതെല്ലാം, ചെയ്തുകൊണ്ടിരിക്കുന്നു, സഫലതയുണ്ട്, ബാപ്ദാദയും സന്തോഷവാനാണ്, ഇപ്പോൾ മനസ്സിലൂടെ അനേക ആത്മാക്കൾക്ക് സുഖത്തിന്റെ, ശാന്തിയുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ കിരണങ്ങൾ എത്തിക്കണം, ഈ സേവനം ഒപ്പം ചെയ്യുക. സ്വന്തം സംസ്കാരങ്ങളെ പരിവർത്തനമാക്കുക, മറ്റുള്ളവരുടെ സംസ്കാരങ്ങൾക്ക് സഹയോഗം നൽകുക, പലർക്കും ഇതിൽ ധാരാളം സമയം പോകുന്നു. അതിനാൽ, മനസ്സാ സേവനത്തിലൂടെ ആത്മാക്കൾക്ക് വ്യത്യസ്ത കിരണങ്ങൾ നൽകണം, ഇതിലുള്ള ശ്രദ്ധ ഭാവിയിൽ വളരെ ആവശ്യമായി വരും. ഇതിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. ഞാൻ ഈ സേവനം ചെയ്തുകൊണ്ടിരിക്കുന്
നുവെന്ന് കരുതുന്ന കുട്ടികൾ കൈകൾ ഉയർത്തുക. ശരി. ചെയ്യുന്നവർക്ക് അഭിനന്ദനങ്ങൾ, ചെയ്യാത്തവർ ചെയ്യണം, കാരണം ഭാവിയിൽ, അത്തരം സാഹചര്യങ്ങൾ ഉണ്ടാകും, കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നവരുടെ ചേർച്ച ബുദ്ധിമുട്ടുള്ളതാകും, അതിനാൽ, രണ്ട് സേവനങ്ങളും കഴിയുന്നത്ര ചെയ്യുന്നത് ഇപ്പോൾ മുതൽ ഒരു ശീലമാക്കുക. മനസ്സ് തിരക്കിലാണെങ്കിൽ പോലും, മൻമനാഭവ ആകാൻ സഹജമാകും. മനസ്സ് തിരക്കിലായിരിക്കുമ്പോൾ സംസ്കാരവും സ്വഭാവവും സഹജമായി പരിവർത്തനം ചെയ്യാൻ സഹായിക്കും.

ഇന്ന് പ്രത്യേകമായി ഡബിൾ വിദേശികളുടെ കൂടിക്കാഴ്ചയുടെ ദിവസമാണ്. ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. ആഹാ! ഡബിൾ വിദേശികൾ ആഹാ! ലോകത്തിന്റെ കോണുകളിൽ കല്പം മുൻപുള്ള ബാബയുടെ കുട്ടികൾ ഒളിഞ്ഞിരിക്കുന്നുണ്ട്, ഡബിൾ വിദേശികളാണ് വിശ്വസേവനത്തിന് നിമിത്തമായത്, ഓരോരുത്തരും അവരവരുടെ പ്രദേശത്ത്, ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവരിലേക്ക് എത്തിച്ചേരാൻ പദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് ബാപ്ദാദ കേട്ടു, ഇതിന് അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. അല്ലെങ്കിൽ, സമാപ്തി സംഭവിക്കാൻ പോകുമ്പോൾ, സാഹചര്യങ്ങൾ മാറുമ്പോൾ, ഇന്ത്യയിലായാലും വിദേശത്തായാലും അനേകാനേകം പരാതികൾ ലഭിക്കും, നമ്മുടെ പിതാവ് വന്നിട്ടും നിങ്ങൾ ഞങ്ങളോട് പറഞ്ഞില്ല. സന്ദേശം നൽകുന്നുണ്ട്, നിരവധി പരാതികൾ ലഭിക്കും അതുകൊണ്ടാണ് ഇപ്പോൾ ചെയ്യുന്നത്, ഒരു കോണും വിടാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം.

ഡബിൾ വിദേശികളും ദേശത്തിലുള്ളവരും എല്ലാ കുട്ടികളും ആരൊക്കെയാണോ നാനാഭാഗത്തും പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നത് അവരെ കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. വളരെ വളരെ സന്തോഷവാനാണ്. എന്തുകൊണ്ട്? എന്തിനാണ് സന്തോഷമായിരിക്കുന്നത്? ഇപ്പോൾ, ദേശത്തും വിദേശത്തിലും പദ്ധതികൾ തയ്യാറാക്കുന്നു, ബാപ്ദാദയ്ക്കും ഇഷ്ടമാണ് ഏതു മാർഗ്ഗത്തിലൂടെയും സന്ദേശം എത്തണം. ഈ ശാസ്ത്രം നിങ്ങൾക്ക് സമയത്തിനു വളരെ സഹായകരമാണ്. ദിവസവും പുതിയ മാർഗ്ഗങ്ങൾ ഉയർന്നുവരുന്നു, അതിനാൽ അവ നിർവിഘ്നമായി കാര്യത്തിൽ ഉപയോഗിക്കുക. സേവനം വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾ എവിടെ മീറ്റിംഗുകൾ നടത്തുന്നിയാലും ബാപ്ദാദ അത് കേൾക്കുന്നു, സന്തോഷിക്കുന്നു, സാധനങ്ങളെ സേവനത്തിൽ ഉപയോഗിക്കാൻ, കുട്ടികളുടെ ബുദ്ധി ഇപ്പോൾ എല്ലായിടത്തും പോകുന്നുണ്ട്. അതുകൊണ്ടാണ് നിങ്ങൾ എന്ത് പദ്ധതികൾ ഉണ്ടാക്കിയാലും ബാപ്ദാദ അത് കേൾക്കുന്നുണ്ട്, ചുറ്റി സഞ്ചരിക്കുന്നുണ്ടല്ലോ! ഡൽഹിയിലായാലും, രാജ്യത്തെ ഏത് നഗരത്തിലായാലും, വിദേശത്തായാലും, നിങ്ങൾ മീറ്റിംഗുകൾഎവിടെ നടത്തിയാലും, ബാപ്ദാദ അതെല്ലാം കേൾക്കുന്നു. ബാപ്ദാദയുടെ അടുത്തും മാർഗ്ഗങ്ങളുണ്ട്. ഇതിനായി ഓരോ വിദേശ രാജ്യത്തുനിന്നും വന്നർക്ക് ബാപ്ദാദ എന്താണ് നൽകുന്നത്? വളരെയധികം സ്നേഹം നൽകുന്നു. ഇപ്പോൾ കുറച്ച് തീവ്രത കൊണ്ടുവരിക. പുതിയ പുതിയ കാര്യങ്ങളുടെ പ്ലാനുകൾ പ്രായോഗികമാക്കുന്നത് തുടരുക. നോക്കൂ, യജ്ഞം ആരംഭിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ കണ്ടുപിടുത്തങ്ങളെല്ലാം ആരംഭിച്ചു. ശാസ്ത്രവും നിങ്ങളുടെ സേവനത്തിൽ സഹായിയാണ്. പൂർണ്ണമായും പ്രയോജനപ്പെടുത്തുക; നിങ്ങൾക്കായി മാത്രം ഉണ്ടായിട്ടുള്ളതാണ്. നോക്കൂ, ദിനംപ്രതി, എന്തെല്ലാം പുതിയ കാര്യങ്ങൾ ഇപ്പോൾ ഉണ്ടാകുന്നു. ഈ നാടകം നിങ്ങൾക്ക് സഹയോഗം നൽകുന്നു. സാധനങ്ങൾ നിങ്ങൾക്ക് സഹയോഗം നൽകുന്നു.ശരി.

എല്ലാവരും എപ്പോഴും സന്തോഷത്തിലാണ്, അല്ലേ? സദാ സന്തോഷവാനാണോ? സദാ സന്തോഷമായിരിക്കുന്നവർ കൈകൾ ഉയർത്തുക, സദാ സന്തോഷവാനാണോ! കാര്യങ്ങൾ വരുമ്പോഴും സന്തോഷവാനാണോ? ആണോ? കൈകൾ ഉയർത്തുക. സ്വാഗതം ചെയ്യുന്നു, അല്ലേ! ഭയപ്പെടുന്നില്ല, സ്വാഗതം ചെയ്യുന്നു. അനുഭവികളാക്കുന്നു. ഈ വിഘ്നങ്ങൾ അനുഭവത്തിന്റെ അധികാരം വർദ്ധിപ്പിക്കുന്നു. മായ വന്നു, മായ വന്നു എന്ന് പറയരുത്; ഇത് പേപ്പർ ആണ് മായാ മായാ എന്ന് പറഞ്ഞ് മായയെ മുന്നോട്ട് തള്ളിവിടുന്നു. പേപ്പർ ആണ്. നിങ്ങൾ മായയെ മനസ്സിലാക്കി, എത്ര വർഷങ്ങളായി അറിയാം. മായ എന്താണ്? അതിനാൽ, മായയെ ഭയപ്പെടരുത്, ഒരു പേപ്പർ ആയി മനസിലാക്കി, സന്തോഷത്തോടെ പേപ്പർ നൽകുക, അനുഭവത്തിന്റെ ക്ലാസ്സിൽ മുന്നോട്ട് പോകുക. ഈ ക്ലാസ് മുന്നോട്ട് പോകാൻ, എന്തുചെയ്യണം, എങ്ങനെ ചെയ്യണം, എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകരുത്, ഇത് ബ്രാഹ്മണർ ചിന്തിക്കേണ്ട കാര്യമല്ല. ത്രികാലദർശിയായി, എന്ത്, എന്തുകൊണ്ട്, എങ്ങനെ, ഇത് വരാൻ കഴിയില്ല. പേപ്പർ വന്നിരിക്കുന്നു, അനുഭവത്തിന്റെ ക്ലാസ്സിൽ മുന്നോട്ട് പോകുക. സന്തോഷവാനായിരിക്കുക. ഇപ്പോൾ അനുഭവിയായിരിക്കുന്നു, ഇനിയും ആകും. ശരി.

ബാപ്ദാദയ്ക്ക് ഏതെല്ലാം കത്തുകൾ, ഫോൺ കോളുകൾ, സ്നേഹസ്മരണകൾ അല്ലെങ്കിൽ സന്ദേശങ്ങൾ ബാബയ്ക്ക് ലഭിച്ചുവോ ആ എല്ലാ കുട്ടികളെയും ബാപ്ദാദ തന്റെ കണ്ണുകളിൽ ലയിപ്പിച്ചുകൊണ്ട്, സ്നേഹസ്മരണകളും, സേവന വാർത്തകൾ അല്ലെങ്കിൽ മനസ്സിന്റെ പുരുഷാർത്ഥത്തിന്റെ വാർത്തകൾ നൽകിയത്, അവരെയെല്ലാം ബാപ്ദാദ മനസ്സിലൂടെ ഇമെർജ് ചെയ്ത് സുഖത്തിന്റെയും, ശാന്തിയുടെയും, സന്തോഷത്തിന്റെയും കിരണങ്ങൾ നൽകികൊണ്ടിരിക്കുന്നു. ആരെങ്കിലും ഇവിടെ അയച്ചിട്ടില്ലെങ്കിലും, ഹൃദയത്തിൽ സങ്കൽപം എടുത്തിട്ടുണ്ടെങ്കിൽ പോലും, ആ സങ്കല്പവും ബാബയുടെയടുത്ത് എത്തി.

നാനാഭാഗത്തെയും ധൈര്യമുള്ള കുട്ടികൾക്ക് ബാബയുടെ സഹായം,മധുരമധുരമായ കുട്ടികൾക്ക് ബാപ്ദാദ സ്നേഹസ്മരണകൾ നൽകുന്നു. ഈ വർഷം, നിങ്ങൾക്കോ സേവാ കേന്ദ്രത്തിനു വേണ്ടിയോ, വിശ്വത്തിലെ ആത്മാക്കൾക്ക് വേണ്ടിയോ അത്തരമൊരു പദ്ധതി തയ്യാറാക്കുക, എല്ലാ ആത്മാക്കൾക്കും സേവനത്തിന്റെ ശക്തിയും ഫലവും ലഭിക്കണം. എല്ലായിടത്തുമുള്ള കുട്ടികൾക്ക് പ്രത്യേകമായി ബാപ്ദാദയുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹസ്മരണകൾ സ്വീകരിച്ചാലും. ഓം ശാന്തി.

വരദാനം :-
സാധാരണതയിലൂടെ മഹാനതയെ പ്രസിദ്ധപ്പെടുത്തുന്ന സിമ്പിളും സാമ്പിളുമായി ഭവിക്കട്ടെ.

ഏതുപോലെ സിമ്പിളായ വസ്തു സ്വച്ഛമാണെങ്കിൽ തന്നില്ലേക്ക് തീർച്ചയായും ആകർഷിക്കും. അതുപോലെ മനസ്സാ സങ്കല്പങ്ങളിൽ, സംബന്ധത്തിൽ, വ്യവഹാരത്തിൽ, ജീവിത ശൈലിയിൽ ആരാണോ സിമ്പിളും സ്വച്ഛവുമായിരിക്കുന്നത് അവർ സാമ്പിളായി എല്ലാവരെയും അവരിലേക്ക് സ്വതവേ ആകർഷിക്കും. സിമ്പിൾ എന്നാൽ സാധാരണമായത്. സാധാരണതയിലൂടെയാണ് മഹാനത പ്രത്യക്ഷമാകുന്നത്. ആരാണോ സാധാരണം അർഥം സിമ്പിൾ അല്ലാത്തത് അവർ പ്രശ്നരൂപമായി മാറുന്നു.

സ്ലോഗന് :-
ഹൃദയത്തിൽ നിന്ന് എന്റെ ബാബ എന്ന് പറയുമ്പോൾ മായയുടെ അബോധാവസ്ഥയിൽ അടഞ്ഞ കണ്ണുകൾ തുറക്കും.

അവ്യക്ത സൂചന:- സദാ ഹർഷിതരായിരിക്കുന്നതിനായി നിങ്ങളുടെ സ്വഭാവം സരളമാക്കൂ, സഹന ശീലതയുള്ളവരാകൂ.

ഇപ്പോൾ ശബ്ദത്തിലും ഉടനെ ശബ്ദത്തിനുപരിയും, എത്രത്തോളം ഈ അഭ്യാസം സരളവും സഹജമാകുന്നുവോ അത്രയും സമ്പൂർണ്ണതയുടെ സമീപത കാണപ്പെടും. സമ്പൂർണ്ണ സ്ഥിതിയുടെ അടയാളമാണ് അവരുടെ പുരുഷാർത്ഥം സരളമായിരിക്കും. ഓർമ്മയുടെ യാത്രയും, സേവനവും രണ്ടും സഹജ പുരുഷാർത്ഥത്തിലാണ് വരുന്നത്. രണ്ടും സരളവും സഹജമായി അനുഭവപ്പെടുമ്പോൾ മനസിലാക്കണം സമ്പൂർണ്ണതയുടെ അവസ്ഥ പ്രാപ്തമാകാൻ പോകുകയാണ്.