14.09.25    Avyakt Bapdada     Malayalam Murli    18.01.2007     Om Shanti     Madhuban


ഇപ്പോള്സ്വയത്തെമുക്
തമാക്കിമാസ്റ്റര്മുക്തിദാ
താവായിസര്വര്ക്കുംമു
ക്തികൊടുക്കുന്നതിനുനി
മിത്തമാകൂ.


ഇന്ന് സ്നേഹത്തിന്റെ സാഗരനായ ബാപ്ദാദ നാനാഭാഗത്തെയും സ്നേഹികളായ കുട്ടികളെയാണ് കാണുന്നത്. രണ്ടു പ്രകാരത്തിലെ കുട്ടികളെ കണ്ടു സന്തോഷിക്കുകയാണ്. ഒന്ന് ലവ് ലീനരായ കുട്ടികള് രണ്ടാമത്തേതാണ് ലവ് ലി കുട്ടികള്.രണ്ട് പേരുടെയും സ്നേഹത്തിന്റെ അലകള് അമൃതവേളയ്ക്ക് മുന്പ് തന്നെ ബാബയുടെയടുത്ത് എത്തിക്കൊണ്ടിരുന്നു. ഓരോ കുട്ടിയുടെയും ഹൃദയത്തില് സ്വാഭാവികമായി ഗീതം മുഴങ്ങികൊണ്ടിരുന്നു 'എന്റെ ബാബ'.ബാബയുടെ ഹൃദയത്തില് നിന്നും ഈ ഗീതം മുഴങ്ങുന്നുണ്ടായിരുന്നു ' എന്റെ കുട്ടികള്, പ്രീയപ്പെട്ട കുട്ടികള്, ബാപ്ദാദയുടെ കിരീടമായ കുട്ടികള്.'

ഇന്ന് സ്മൃതി ദിവസമായത് കാരണം സര്വ്വരുടേയും മനസ്സില് സ്നേഹത്തില് തിരമാലകള് കൂടുതലാണ്. അനേകം കുട്ടികളുടെ സ്നേഹത്തിന്റെ മുത്തുകളുടെ മാല ബാപ്ദാദയുടെ കഴുത്തില് കോര്ക്കുന്നു. ബാബയും തന്റെ സ്നേഹത്തിന്റെ കരങ്ങളുടെ മാല കുട്ടികളെ അണിയിക്കുന്നു. പരിധിയില്ലാത്ത ബാപ്ദാദയുടെ പരിധിയില്ലാത്ത കരങ്ങളില് ലയിച്ച് ചേര്ന്നു. ഇന്ന് വിശേഷമായി എല്ലാവരും സ്നേഹത്തിന്റെ വിമാനത്തിലാണ് എത്തിചേര്ന്നത് വളരെ ദൂരത്ത് നിന്നും മനസ്സിന്റെ വിമാനത്തില് അവ്യക്ത രൂപത്തില്, ഫരിശ്തകളുടെ രൂപത്തില് എത്തി ചേര്ന്നു കഴിഞ്ഞു. എല്ലാ കുട്ടികള്ക്കും ബാപ്ദാദ ഇന്ന് സ്മൃതി ദിവസം സോ സമര്ത്ഥി ദിവസത്തില് കോടാനുകോടി മടങ്ങു സ്നേഹസ്മരണകള് നല്കുന്നു. ഈ ദിവസം എത്ര സ്മൃതികളാണ് ഉണര്ത്തുന്നത് ഓരോ സ്മൃതിയും സെക്കന്റില് സമര്ഥരാക്കി മാറ്റുന്നു. സ്മൃതികളുടെ ലിസ്റ്റ് സെക്കന്റില് സ്മൃതിയില് വരുന്നില്ലേ. സ്മൃതി മുന്നില് വരുമ്പോള് സമര്ത്ഥിയുടെ ലഹരി കൂടുന്നു. ഏറ്റവുമാദ്യത്തെ സ്മൃതി ഓര്മ്മയുണ്ടോ! ബാബയുടേതായപ്പോള് ബാബ എന്ത് സ്മൃതിയാണ് ഉണര്ത്തിയത്? താങ്കള് കല്പം മുന്പേയുള്ള ഭാഗ്യവാന് ആത്മാവാണ്. ഈ ആദ്യത്തെ സ്മൃതിയിലൂടെ എന്ത് പരിവര്ത്തനം വന്നു എന്ന് ഓര്മ്മിച്ച് നോക്കൂ? ആത്മാഭിമാനി ആകുന്നതിലൂടെ പരമാത്മ സ്നേഹത്തിന്റെ ലഹരിവര്ധിച്ചു. എന്ത് കൊണ്ട് ലഹരി വര്ധിച്ചു? സ്നേഹത്തിന്റെ ഏത് വാക്കാണ് ആദ്യം ഹൃദയത്തില് നിന്ന് ഉയര്ന്നത്? 'എന്റെ മധുരമായ ബാബ' ഈ സ്വര്ണ്ണ വാക്കുകള് വന്നപ്പോള് ലഹരി എത്രയാണ് വര്ധിച്ചത്? സര്വ്വ പരമാത്മ പ്രാപ്തികളും എന്റെ ബാബ എന്ന് പറയുന്നതിലൂടെ, അറിയുന്നതിലൂടെ, സമ്മതിക്കുന്നതിലൂടെ നിങ്ങളുടെ പ്രപതികള് ആയിമാറി. അനുഭവം ഉണ്ടല്ലോ! എന്റെ ബാബ എന്ന് പറഞ്ഞപ്പോള് എത്ര പ്രാപ്തികളാണ് നിങ്ങളുടേതായത്. എവിടെയാണോ പ്രാപ്തികള് ഉള്ളത് അവിടെ ഓര്മ്മിക്കേണ്ടതായി വരുന്നില്ല,സ്വതവേ വരും, സഹജമായി ഓര്മ്മ വരും, കാരണം എന്ന്റേതായി മാറിയില്ലേ! ബാബയുടെ ഖജനാവ് എന്റെ ഖജനാവായിത്തീര്ന്നു. എന്റെതിനെ ഓര്മ്മിക്കേണ്ടതില്ല, സ്വതവേ ഓര്മ്മ ഉണ്ടാകും എന്റേത് മറക്കാന് ബുദ്ധിമുട്ടായിരിക്കും, എതുപോലെ എന്റെ ശരീരം എന്നത് മറക്കാറില്ലല്ലോ അനുഭവം ഇല്ലേ? മറക്കേണ്ടി വരാറുണ്ടോ?എന്റേതാണല്ലോ. എവിടെ എന്റേത് ഉണ്ടോ അവിടെ സഹജമായി ഓര്മ്മ ഉണ്ടാകുന്നു. സ്മൃതി സമര്ത്ഥ ആത്മാവാക്കി മാറ്റുന്നു ഒരു വാക്കാണ് ' എന്റെ ബാബ ' ഭാഗ്യവിധാതാവ് അഖണ്ഡമായ ഖജനാവിന്റെ ദാതാവിനെ എന്റേത് ആക്കി മാറ്റി. അങ്ങനെ അത്ഭുതം ചെയ്യുന്ന കുട്ടികള് അല്ലെ! പരമാത്മ പാലനയുടെ അധികാരിയായി മാറി, പരമാത്മ പാലന മുഴുവന് കല്പത്തിലും ഒരു പ്രാവശ്യമാണ് കിട്ടുന്നത്, ആത്മാക്കളുടെയും ദേവാത്മാക്കളുടെയും പാലന കിട്ടുന്നുണ്ട് എന്നാല് പരമാത്മ പാലന ഈ ഒരു ജന്മത്തിലാണ് ലഭിക്കുന്നത്.

ഇന്നത്തെ സ്മൃതി സോ സമര്ത്ഥ ദിവസത്തില് പരമാത്മ പാലനയുടെ ലഹരിയും സന്തോഷവും സഹജമായി ഓര്മ്മ ഉണ്ടാകുമല്ലോ! കാരണം ഇന്നത്തെ വായുമണ്ഡലം സഹജ ഓര്മ്മയുടേതായിരുന്നു. ഇന്നത്തെ ദിവസം സഹജയോഗി ആയിരുന്നോ, അതോ ഇന്നത്തെ ദിവസവും ഓര്മ്മയ്ക്കായി യുദ്ധം ചെയ്യേണ്ടി വന്നുവോ? ഇന്നത്തെ ദിവസത്തെ സ്നേഹത്തിന്റെ ദിവസമെന്നു പറയുമല്ലോ, സ്നേഹം പരിശ്രമം ഇല്ലാതാക്കുന്നു. സ്നേഹം എല്ലാ കാര്യങ്ങളെയും സഹജമായതാക്കുന്നു. എല്ലാവരും ഇന്നത്തെ ദിവസം വിശേഷമായി സഹജ യോഗി ആയിരുന്നോ അതോ ബുദ്ധിമുട്ട് ഉണ്ടായോ? ഇന്നത്തെ ദിവസം ബുദ്ധിമുട്ട് തോന്നിയവര് കൈ ഉയര്ത്തൂ. ആര്ക്കും ഉണ്ടായില്ലേ? എല്ലാവരും സഹജ യോഗി ആയിരുന്നു. ശരി. ആരെല്ലാം സഹജയോഗി ആയിരുന്നത് അവര് കൈ ഉയര്ത്തൂ.(എല്ലാവരും ഉയര്ത്തി) ശരി സഹജയോഗി ആയിരുന്നോ? ഇന്ന് മായയ്ക്ക് വിട നല്കിയിരിക്കുകയായിരുന്നു. ഇന്ന് മായാ വന്നില്ല? ഇന്ന് മായയ്ക്ക് വിട നല്കിയോ? ശരി. ഇന്ന് വിട നല്കിയതിന് ആശംസകള്, ഇതുപോലെ സ്നേഹത്തില് ലയിച്ചിരുന്നാല് മായയ്ക്ക് സദാ വിട നല്കാനാകും. ഇപ്പോഴാണെങ്കില് 70 പൂര്ത്തിയാകുകയാണ്, ബാപ് ദാദ ഈ വര്ഷം വേറിട്ടിരിക്കുന്നതിന്റെ വര്ഷം, സര്വ്വരുടേയും പ്രീയപെട്ടവരായിരിക്കുന്ന വര്ഷം,പരിശ്രമത്തില് നിന്ന് മുക്തമായിരിക്കുന്ന വര്ഷം,സമസ്യകളില് നിന്ന് മുക്തമായിരിക്കുന്ന വര്ഷം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്ക്ക് എല്ലാവര്ക്കും ഇഷ്ടമാണോ? ഇഷ്ടമാണോ? മുക്ത വര്ഷം ആഘോഷിക്കുമോ? കാരണം മുക്തി ധാമത്തിലേക്ക് പോകണം. അനേകം ദുഃഖിതരും അശാന്തരുമായ ആത്മാക്കള്ക്ക് മുക്തിദാതാവായ ബാബയുടെ കൂട്ടുകാരായി മുക്തി നല്കണം. മാസ്റ്റര് മുക്തിദാതാവ് സ്വയം മുക്തമാകുമ്പോള് മുക്തി വര്ഷം ആഘോഷിക്കുമല്ലോ! കാരണം ബ്രാഹ്മണ ആത്മാക്കളായ നിങ്ങള് സ്വയം മുക്തരായി അനേകര്ക്ക് മുക്തി നല്കുന്നതിന് നിമിത്തമായവര് ആണ്. മുക്തി കൊടുക്കുന്നതിനു പകരം ബന്ധനത്തില് ബന്ധിക്കുന്ന, സമസ്യയുടെ അധീനമാകുന്ന ഒരു ഭാഷയാണ് അങ്ങനെയല്ല, ഇങ്ങനെ. ഇങ്ങനെയല്ല അങ്ങനെ. സമസ്യകള് വരുമ്പോള് ഇതാണ് പറയുന്നത് ബാബ അങ്ങനെയായിരുന്നില്ല, ഇങ്ങനെയായിരുന്നു. അങ്ങനെ നടന്നില്ല, ഇങ്ങനെ നടന്നിരുന്നു. ഇതാണ് ന്യായികരിക്കുന്നതിന്റെ കളി.

ബാപ്ദാദ സര്വ്വരുടേയും ഫയല് നോക്കി, അപ്പോള് ഫയലില് എന്താണ് കണ്ടത്? കൂടുതല് പേരുടെയും ഫയല് പ്രതിജ്ഞയുടെ പേപ്പറുകള് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രതിജ്ഞ ചെയ്യുന്ന സമയത്ത് വളരെ ഹൃദയപൂര്വ്വം ചെയ്യും,ചിന്തിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോഴും കണ്ടതാണ് ഫയല് വലുതാകുന്നുണ്ട് ഫൈനല് ആയിട്ടില്ല. ദൃഢ പ്രതിജ്ഞയ്ക്കായി പറഞ്ഞിട്ടുള്ളതാണ് ജീവന് പോയാലും പ്രതിജ്ഞ പോകരുത്. ബാപ്ദാദ ഇന്ന് സര്വ്വരുടേയും ഫയല് നോക്കി.വളരെയധികം പ്രതിജ്ഞകള് നല്ലതായി ചെയ്തിട്ടുണ്ട്. മനസ്സ് കൊണ്ട് ചെയ്തതും ഉണ്ട്, എഴുതി ചെയ്തതും ഉണ്ട്. ഈ വര്ഷം എന്ത് ചെയ്യും? ഫയല് വലുതാകുമോ അതോ പ്രതിജ്ഞ ഫൈനല് ചെയ്യുമോ?എന്ത് ചെയ്യും? ആദ്യത്തെ വരിയിലിരിക്കുന്നവര് പറയൂ, പാണ്ഡവര് കേള്പ്പിക്കൂ, ടീച്ചേഴ്സ് കേള്പ്പിക്കൂ. ഈ വര്ഷത്തില് ബാപ്ദാദയുടെ അടുത്ത് ഏത് ഫയല് ആണോ വലുതായിക്കൊണ്ടിരി
ക്കുന്നത് അത് ഫൈനല് ആക്കുമോ അതോ ഈ വര്ഷം ഫയലില് പേപ്പറുകള് ചേര്ക്കുമോ? എന്ത് ചെയ്യും? പറയൂ പാണ്ഡവര്, ഫൈനല് ചെയ്യുമോ? കുനിയേണ്ടി വരും, മാറേണ്ടി വരും, സഹിക്കേണ്ടി വരും, കേള്ക്കേണ്ടി വരും,എന്നാലും പരിവര്ത്തനമാകണം ആരാണോ കരുതുന്നത് അവര് കൈ ഉയര്ത്തൂ. നോക്കൂ ടിവിയില് എല്ലാവരുടെയും ഫോട്ടോ എടുക്കൂ. എല്ലാവരുടെയും ഫോട്ടോ എടുക്കണം.രണ്ടു മൂന്ന് നാല് ടിവികള് ഉണ്ട്, എല്ലാ ഭാഗത്തെയും ഫോട്ടോ എടുക്കൂ. ഈ റെക്കോര്ഡ് വയ്ക്കണം, ബാബയ്ക്ക് ഈ ഫോട്ടോ എടുത്ത് കൊടുക്കണം. ടിവി കാര് എവിടെയാണ്? ബാപ്ദാദയും ഫയലിന്റെ നേട്ടം നേടട്ടെ. ആശംസകള്,ആശംസകള്.
സ്വയത്തിനായി കൈ അടിക്കൂ.

ഏതുപോലെയാണോ ഒരുഭാഗത്ത് സയന്സ് ഉണ്ട്, മറ്റൊരിടത്തു ഭ്രഷ്ടാചാരികള്, മൂന്നാമത് പാപാചാരികള്, എല്ലാവരും അവരവരുടെ കാര്യങ്ങളില് അഭിവൃദ്ധി കൊണ്ട് വരുന്നു. ധാരാളം പുതിയ പ്ലാനുകള് ഉണ്ടാക്കുന്നു. താങ്കള് വിശ്വ രചയിതാവിന്റെ കുട്ടികള് ആണ്, ഈ വര്ഷം നിങ്ങള് അങ്ങനെയുള്ള നവീനതയുടെ സാധനങ്ങള് സ്വന്തമാക്കൂ, അതിലൂടെ പ്രതിജ്ഞ ദൃഢമാകണം, എല്ലാവരും പ്രത്യക്ഷതയാണ് ആഗ്രഹിക്കുന്നത്. എത്രയാണ് ചിലവാക്കുന്നത്. ഓരോ സ്ഥലത്തും വലിയ പ്രോഗ്രാമുകള് നടത്തുന്നു.ഓരോ വിഭാഗത്തിലുള്ളവരും നന്നായി പരിശ്രമിക്കുന്നുണ്ട്, ഈ വര്ഷം ഇതുകൂടി ചേര്ക്കൂ ഏതൊരു സേവനമാണ് ചെയ്യുന്നതെങ്കിലും, മുഖത്തിന്റെ സേവനം മാത്രമല്ല,മനസ്സാ വാചാ,സ്നേഹത്തിന്റെ സഹയോഗത്തിന്റെ കര്മ്മം ഒരേ സമയം മൂന്നു സേവനങ്ങളും ഒരുമിച്ചു ചെയ്യണം. വെവ്വേറെ അല്ല. ഒരു സേവനമാകുമ്പോള് കാണാന് കഴിയുന്നു ബാപ് ദാദ ഏതൊരു റിസള്ട്ട് കാണാനാണോ ആഗ്രഹിക്കുന്നത് അതുണ്ടാകുന്നില്ല. താങ്കളും ആഗ്രഹിക്കുന്നു പ്രത്യക്ഷമാകണം. ഇപ്പോള് വരെ ആദ്യത്തെ ഈ റിസള്ട്ട് വളരെ നല്ലതാണ് എല്ലാവരും നല്ലതാണ് നല്ലതാണ്, വളരെ നല്ലതാണെന്നു പറഞ്ഞിട്ട് പോകുന്നു. എന്നാല് നല്ലതാകുക എന്നാല് പ്രത്യക്ഷത ഉണ്ടാകുക എന്നാണ്. ഇപ്പോള് ഇത് കൂട്ടിച്ചേര്ക്കൂ ഒരേ സമയത്ത് മനസ്സാ വാചാ, കര്മ്മണാ സ്നേഹിയും സഹയോഗിയുമാകണം, ഓരോ കൂട്ടുകാരും ബ്രാഹ്മണ കൂട്ടുകാരാണെങ്കിലും, പുറമെയുള്ള ആരെല്ലാമാണോ സേവനത്തിനു നിമിത്തമാകുന്നവര്, അവര് കൂട്ടുകാരായാലും സ്നേഹവും സഹയോഗവും കൊടുക്കണം ഇതാണ് കര്മ്മണാ സേവനത്തില് നമ്പര് നേടുക. ഇവര് അത് ചെയ്തില്ലേ, അപ്പോള് അങ്ങനെ ചെയ്യേണ്ടതായി വന്നുഈ ഭാഷ പറയരുത്. സ്നേഹത്തിനു പകരം കുറച്ച് സംസാരിക്കേണ്ടി വന്നു, ബാബ എന്ന വാക്ക് പറയുന്നില്ല. ഇത് ചെയ്യേണ്ടതായി വന്നു, പറയേണ്ടി വന്നു,നോക്കേണ്ടി വന്നു...ഇത് വേണ്ട. ഇത്രയും വര്ഷം കണ്ടതാണ്, ബാബ അനുവാദം തന്നു. അങ്ങനെയല്ല ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു, ഇനി എപ്പോള് വരെ? ബാപ്ദാദ യോട് എല്ലാ ആത്മീയ സംഭാഷണത്തിലും കൂടുതല് പേരും ചോദിക്കുന്നതാണ് ഒടുവില് എപ്പോഴാണ് തിരശീല മാറ്റുന്നത്? എപ്പോള് വരെ പോകും? ബാപ്ദാദ നിങ്ങളോട് പറയുകയാണ് ഈ പഴയ ഭാഷ, പഴയ രീതി, അലസതയുടേത്, കൈയ്പ്പുള്ളത് എപ്പോള് വരെയാണ്? ബാപ്ദാദയുടെയും ചോദ്യമാണ് എപ്പോള് വരെ? നിങ്ങള് ഉത്തരം തന്നാല് ബാപ്ദാദയും ഉത്തരം നല്കും എപ്പോള് വിനാശം നടക്കും കാരണം ബാപ്ദാദയ്ക്ക് വിനാശത്തിന്റെ തിരശീല ഇപ്പോള് ഈ സെക്കന്റില് തുറക്കാന് സാധിക്കും, പക്ഷെ ആദ്യം രാജ്യം ഭരിക്കുന്നവര് തയ്യാറാകട്ടെ. ഇപ്പോള് മുതല് തയ്യാറെടുപ്പുകള് ചെയ്താല് സമാപ്തി സമീപത്തു കൊണ്ട് വരാം. ഏതെങ്കിലും ദുര്ബലതയുടെ കാര്യത്തില് കാരണം പറയരുത് നിവാരണം ചെയ്യൂ, ഇത് കാരണമായിരുന്നല്ലോ. ബാപ്ദാദ മുഴുവന് ദിവസത്തിലും കുട്ടികളുടെ കളി കണ്ടിരുന്നതാണ്, കുട്ടികളോട് സ്നേഹം ഉള്ളതിനാല് ഇടയ്ക്കിടയ്ക്ക് കളികള് കാണാറുണ്ട്. ബാപ്ദാദയുടെ ടിവി വളരെ വലുതാണ്. ഒരേ സമയത് മുഴുവന് വിശ്വവും കാണാനാകും, നാനാഭാഗത്തുമുള്ള കുട്ടികളെ കാണാന് കഴിയുന്നതാണ്. അമേരിക്കയിലായാലും, ഗുഡ്ഗാവിലാണെങ്കിലും എല്ലാം കാണാന് കഴിയുന്നതാണ്. വൈകിപ്പിക്കുന്നതിന്റെ ഭാഷ വളരെ നല്ലതാണ്, ഇത് കാരണമായിരുന്നു, ബാബ എന്റെ തെറ്റ് അല്ല, ഇവര് അങ്ങനെ ചെയ്തില്ലേ. അവര് ചെയ്താലും നിങ്ങള് പരിഹാരം ചെയ്തോ? കാരണം കാരണമായി തന്നെ ഇരുന്നോ അതോ കാരണത്തെ നിവാരണമാക്കി മാറ്റിയോ? എല്ലാവരും ചോദിക്കാറില്ലേ ബാബ അങ്ങയുടെ ആഗ്രഹം എന്താണ്? ബാപ്ദാദ ആഗ്രഹം കേള്പ്പിക്കുകയാണ്. ബാപ്ദാദയ്ക്ക് ഒരു ആഗ്രഹമാണ് ഉള്ളത് നിവാരണം കാണപ്പെടണം കാരണം സമാപ്തമാകണം.സമസ്യകള് സമാപ്തമാകണം പരിഹാരം ഉണ്ടായികൊണ്ടിരിക്കണം. സാധിക്കുമോ? സാധിക്കുമോ? മുന്പിലത്തെ വരിയിലുള്ളവര് സാധിക്കുമോ? തലയാട്ടൂ.പുറകിലിരിക്കു
ന്നവര്ക്ക് സാധിക്കുമോ? (എല്ലാവരും കൈ ഉയര്ത്തി) ശരി. നാളെ ടിവി തുറക്കുകയാണെങ്കില് ടിവിയില് കാണാന് സാധിക്കും. നാളെ ടി വി നോക്കുകയാണെങ്കില് വിദേശത്തുള്ളവരായാലും, ഇന്ത്യ യിലുള്ളവരായാലും, ചെറിയ ഗ്രാമമായാലും വളരെ വലിയ രാജ്യമാണെങ്കിലും ഒരിടത്തും കാരണം കാണപ്പെടില്ല? പക്കയാണോ? ഇതിനു സമ്മതം പറയുന്നില്ല? നടക്കുമോ?കൈയ്യ് ഉയര്ത്തൂ. വളരെ നന്നായി കൈ ഉയര്ത്തുന്നു, ബാപ്ദാദയും സന്തോഷിക്കുന്നു. കൈ ഉയര്ത്തുന്നതിന്റെ അതിശയമാണ്. കുട്ടികള്ക്ക് സന്തോഷിപ്പിക്കാന് അറിയുന്നുണ്ട്, ബാപ്ദാദയും കാണുന്നുണ്ട് ചിന്തിക്കൂ നിങ്ങളാണ് കോടിയിലും കുറച്ചുപേര്, കോടിയിലും ചിലരാണ് നിമിത്തമായിട്ടുള്ളത്, ഈ കുട്ടികള് അല്ലാതെ വേറെ ആരാണ് ചെയ്യുന്നത്? താങ്കള് തന്നെയാണ് ചെയ്യേണ്ടത്. ബാപ്ദാദയ്ക്കും കുട്ടികളായ നിങ്ങളിലാണ് പ്രതീക്ഷയുള്ളത്. ആരെല്ലാം വന്നാലും അവര് താങ്കളുടെ അവസ്ഥ കണ്ടു നേരെയാകും, അവര്ക്ക് പരിശ്രമിക്കേണ്ടതായി വരില്ല. നിങ്ങള് ആയിത്തീര്ന്നാല് മാത്രം മതി, നിങ്ങള് എല്ലാവരും ജന്മമെടുത്തപ്പോള് തന്നെ ബാപ്ദാദയോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ് കൂടെ ഇരിക്കും, കൂട്ടുകാരാകും, കൂടെ പോകും, ബ്രഹ്മബാബയുടെ രാജ്യത്തില് വരും. ഈ പ്രതിജ്ഞ ചെയ്തില്ലേ? കൂടെ ഇരിക്കും, കൂടെ പോകും, സേവനത്തിലും കൂടെ കൂട്ടുകാര് ആണല്ലോ! ഇനി എന്ത് ചെയ്യും? ബാപ്ദാദയ്ക്ക് സന്തോഷമായി എപ്പോഴെങ്കിലും ഏതെങ്കിലും കാര്യം ഉണ്ടായാല് ഈ ദിവസവും,ഈ തീയതിയും, ഈ സമയം ഓര്മ്മയില് വയ്ക്കണം, ഞങ്ങള് കൈ ഉയര്ത്തിയിരുന്നതാണ്.

സഹായം ലഭ്യമാകും.താങ്കള് ആയിത്തീര്ന്നേ മതിയാകൂ. ഇപ്പോള് പെട്ടെന്ന് ആയിത്തീരൂ. നിങ്ങള് ചിന്തിക്കുന്നില്ലേ ഞങ്ങളാണ് കല്പം മുന്പും ആയിരുന്നത്,ഇപ്പോഴും ആയത്,ഓരോ കല്പവും നമ്മള് തന്നെ ആകും, ഇത് പക്കയാണല്ലോ, അതോ രണ്ടു വര്ഷം ആകും, മൂന്നാമത്തെ വര്ഷം തെന്നിപ്പോകും! അങ്ങനെയല്ലയോ? സദാ ഓര്മ്മയില് വയ്ക്കൂ നമ്മള് നിമിത്തമായിരുന്നവരാണ്, കോടിയില് കുറച്ച്പേര്, അതിലും കുറച്ച് പേരാണ് നമ്മള്. കോടിയിലും ചിലരാണ് വരുന്നത് എന്നാല് താങ്കള് അതിലും ചിലരാണ്.

ഇന്ന് സ്നേഹത്തിന്റെ ദിവസമാണ്. സ്നേഹത്തോടെ ചെയ്യുന്നതിന് ഒരിക്കലും പ്രയത്നം ഉണ്ടാകില്ല, അതിനാലാണ് ബാപ്ദാദ എല്ലാവരെയും ഇന്ന് തന്നെ ഓര്മ്മിപ്പിക്കുന്നത്. കുട്ടികള്ക്ക് ബ്രഹ്മബാബയോട് എത്രമാത്രം സ്നേഹമാണുള്ളത് ഇത് കാണുമ്പോള് ശിവബാബയ്ക്ക് വളരെ സന്തോഷം തോന്നുന്നു. നാലുഭാഗത്തും കണ്ടു 7 ദിവസമായ കുട്ടി ആണെങ്കിലും 70 വര്ഷമായവര് ആണെങ്കിലും. 70 വര്ഷമായവരും 7 ദിവസമായവരും ഇന്നത്തെ ദിവസം സ്നേഹത്തില് ലയിച്ചു ചേര്ന്നിരിക്കുകയാണ്. ബ്രഹ്മബാബയോട് കുട്ടികള്ക്കുള്ള സ്നേഹം കണ്ടു ശിവബാബയും സന്തോഷിക്കുന്നു.

ഇന്നത്തെ ദിവസത്തെ വാര്ത്തകള് ഇനിയും കേള്പ്പിക്കട്ടെ. ഇന്നത്തെ ദിവസം ബാപ്ദാദയുടെയടുത്ത് അഡ്വാന്സ് പാര്ട്ടിയും ഇമെര്ജ്ജ് ആയിട്ടുണ്ട്. അഡ്വാന്സ് പാര്ട്ടിയും താങ്കളെ ഓര്മ്മിക്കുന്നുണ്ട് എപ്പോഴാണ് ബാബയോടൊപ്പം മുക്തിധാമത്തിന്റെ വാതില് തുറക്കാന് സാധിക്കുക! ഇന്ന് അഡ്വാന്സ് പാര്ട്ടി എല്ലാവരും ബാബയോട് ഇത് പറയുകയായിരുന്നു ഞങ്ങള്ക്ക് തീയതി പറയൂ. എന്ത് ഉത്തരം കൊടുക്കും? ആരാണ് ഉത്തരം നല്കാന് സമര്ത്ഥരായവര്? ബാപ്ദാദ ഈ ഉത്തരമാണ് നല്കുന്നത് എത്രയും പെട്ടെന്ന് നടക്കും. ഇതില് കുട്ടികളായ നിങ്ങളുടെ സഹായം ബാബയ്ക്ക് വേണം. എല്ലാവരും കൂടെ വരില്ലേ! കൂടെ നടക്കുന്നവരാണോ അതോ ഇടയ്ക്കിടയ്ക്ക് നിന്നിട്ട് നടക്കുന്നവര് ആണോ? കൂടെ നടക്കുന്നവര് അല്ലെ! കൂടെ നടക്കാന് ഇഷ്ടമല്ലേ? എങ്കില് സമാനരാകണം. കൂടെ നടക്കണമെങ്കില് സമാനരാകേണ്ടി വരില്ലേ! എന്താണ് പറയാറുള്ളത്? കൈകളില് കൈ വേണം,കൂടെ ഉണ്ടാകണം. കൈകളില് കൈ എന്നതിന്റെ അര്ത്ഥമാണ് സമാനം. എങ്കില് പറയൂ ദാദിമാര് പറയൂ, തയ്യാറാകുമോ? ദാദിമാര് പറയൂ. ദാദിമാര് കൈ ഉയര്ത്തൂ.ദാദാമാര് കൈ ഉയര്ത്തൂ. താങ്കളെ മുതിര്ന്ന ദാദാ എന്ന് വിളിക്കാറില്ലേ. ദാദിമാര് പറയൂ,ദാദാമാര് പറയൂ, ഏതെങ്കിലും തീയതി ഉണ്ടോ? (ഇപ്പോഴില്ല എങ്കില് ഒരിക്കലുമില്ല) ഇപ്പോഴില്ലെങ്കില് ഒരിക്കലുമില്ല എന്നതിന്റെ അര്ത്ഥം എന്താണ്? ഇപ്പോള് തയ്യാറല്ലേ! വളരെ നല്ല ഉത്തരമാണ് തന്നത്. ദാദിമാര്? പൂര്ത്തിയാക്കുക തന്നെ വേണം. ചെറിയവരും വലിയവരും ഓരോരുത്തരും ഇതില് സ്വയം ഉത്തരവാദിത്വമുള്ളവരാണെന്ന് മനസിലാക്കണം. ഇതില് ചെറിയവര് ആകരുത്. 7 ദിവസമായ കുട്ടിയ്ക്കും ഉത്തരവാദിത്വം ഉണ്ട് കൂടെ പേകേണ്ടവര് ആണ്.ഒറ്റയ്ക്ക് വേണമെങ്കില് ബാബയ്ക്ക് പോകാം,എന്നാല് ബാബയ്ക്ക് പോകാന് കഴിയില്ല. കൂടെ പോകണം. ബാബയുടെയും കുട്ടികളായ നിങ്ങളുടെയും പ്രതിജ്ഞയാണ്. പ്രതിജ്ഞ നിറവേറ്റണമല്ലോ! നിറവേറ്റണ്ടേ?ശരി.

നാനാഭാഗത്തേയും കത്തുകള്, ഓര്മ്മ കത്തുകള് ഇ മെയില്, ഫോണുകള് നാനാഭാഗത്തുനിന്നും വളരെയധികം വന്നിട്ടുണ്ട്. ഇവിടെ മധുബനിലും വന്നിട്ടുണ്ട്. വതനത്തിലും എത്തിയിട്ടുണ്ട്. ഇന്നത്തെ ദിവസം ബന്ധനത്തിലുള്ള അമ്മമാരുടെ വളരെയധികം സ്നേഹം നിറഞ്ഞ മനസ്സില് നിന്നുള്ള ഓര്മ്മകള് ബാപ്ദാദയുടെ അടുത്ത് എത്തിചേര്ന്നിട്ടുണ്ട്. അങ്ങനെയുള്ള സ്നേഹികളായ കുട്ടികളെ ബാപ്ദാദാ വളരെയധികം ഓര്മ്മിക്കുകയും ആശംസകള് നല്കുകയും ചെയ്യുന്നു.ശരി.

നാനാഭാഗത്തേയും സ്നേഹികളായ കുട്ടികള്ക്ക്, ലൗലിയും ലൗലീനരുമായ കുട്ടികള്ക്ക് സദാ ബാബയുടെ ശ്രീമത്ത് അനുസരിച്ച് ഓരോ ചുവടിലും കൊടിമടങ്ങു സമ്പാദിക്കുന്ന നോളഡ്ജ്ഫുള് പവര്ഫുള് ആയ കുട്ടികള്ക്ക്, സദാ സ്നേഹിയും സ്വമാനധാരിയും, സമ്മാനധാരിയും, അങ്ങനെ സദാ ബാബയുടെ ശ്രീമത്തിന്റെ പാലന ചെയ്യുന്ന വിജയികളായ കുട്ടികള്ക്ക്, സദാ ഓരോ ചുവടിലും ചുവട് വയ്ക്കുന്ന സഹജയോഗി കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്തേയും.

വരദാനം :-
ലൈന് ക്ലിയര് ആകുന്നതിന്റെ ആധാരത്തില് നമ്പര് വണ് ആയി പാസ് ആകുന്ന എവര്റെഡി ആയി ഭവിക്കട്ടെ.

സദാ എവര് റെഡി ആയിരിക്കണം ഇത് ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയാണ്. തന്റെ ബുദ്ധിയുടെ ലൈന് അത്രയും ക്ലിയര് ആയിരിക്കണം, ബാബയുടെ ഏതെങ്കിലും സൂചന കിട്ടുന്നതും എവര് റെഡി. ആ സമയത്ത് ഒന്നും ചിന്തിക്കേണ്ട ആവശ്യം ഉണ്ടാകരുത്. പെട്ടെന്ന് ഒരു ചോദ്യം വരും ഓര്ഡര് വരും ഇവിടെ ഇരിക്കൂ, ഇവിടെ എത്തിയാല് ഒരു കാര്യങ്ങളും, സംബന്ധവും ഓര്മ്മയില് വരരുത് എങ്കില് നമ്പര് വണ് ആയി പാസ് ആകാന് കഴിയും. ഇതെല്ലം പെട്ടെന്ന് ചെയ്യേണ്ട പേപ്പര് ആകും അതിനാല് എവര് റെഡി ആകൂ.

സ്ലോഗന് :-
മനസ്സിനെ ശക്തിശാലി ആക്കുന്നതിനായി ആത്മാവിന് ഈശ്വരീയ സ്മൃതിയുടെയും ശക്തിയുടെയും ഭക്ഷണം കൊടുക്കൂ.

അവ്യക്ത സൂചന - ഇപ്പോള് ലഹരിയുടെ അഗ്നി ജ്വലിപ്പിച്ച് യോഗം ജ്വാലാരൂപമാക്കൂ.

പല കുട്ടികളും പറയുകയാണ് യോഗത്തിലിരിക്കുമ്പോള് ആത്മാഭിമാനിയാകുന്നതിനു പകരം സേവനം ഓര്മ്മ വരുന്നു. എന്നാല് അങ്ങനെ വരാന് പാടില്ല, അന്തിമത്തില് അശരീരിയാകുന്നതിനു പകരം സേവനത്തിന്റെ സങ്കല്പം വന്നാല് സെക്കന്റിന്റെ പേപ്പറില് തോറ്റ് പോകും. ആ സമയത്ത് ബാബ അല്ലാതെ നിരാകരി, നിര്വ്വികാരി, നിരഹങ്കാരി വേറെ ഒന്നും ഓര്മ്മ വരരുത്. സേവനത്തില് വീണ്ടും സകാരത്തിലേക്ക് വരണം, അതിനാല് ഏത് സമയത്ത് ഏത് സ്ഥിതിയാണോ വേണ്ടത് ആ സ്ഥിതി ഉണ്ടാകണം അല്ലെങ്കില് ചതിവ് ഉണ്ടാകും.