മധുരമായ കുട്ടികളെ - ഉയർന്നതിലും ഉയർന്ന പദവി നേടണമെങ്കിൽ ഓർമ്മയുടെ യാത്രയിൽ മുഴുകിയിരിക്കൂ - ഇതാണ്
ആത്മീയ തൂക്കുകയർ, ബുദ്ധി തന്റെ വീട്ടിൽ തൂക്കിയിടണം.
ചോദ്യം :-
ബുദ്ധിയിൽ ജ്ഞാനത്തിന്റെ ധാരണ ഉണ്ടാകാത്തവരുടെ ലക്ഷണം എന്തായിരിക്കും?
ഉത്തരം :-
അവർ ചെറിയ
ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെട്ടുകൊണ്ടിരിക്കും. എത്രത്തോളം ബുദ്ധിയിൽ ജ്ഞാനം
ധാരണയാകുന്നോ അത്രത്തോളം സന്തോഷമുണ്ടായിരിക്കും. ഇപ്പോൾ ലോകം അദ്ധപതിക്കുക തന്നെ
വേണം, ഇവിടെ നഷ്ടം മാത്രമേയുളളൂ എന്ന് ബുദ്ധിയിലുണ്ടെങ്കിൽ, ഒരിക്കലും
ദേഷ്യമുണ്ടാകില്ല. സദാ സന്തോഷമായിരിക്കും.
ഓംശാന്തി.
മധുര-മധുരമായ ആത്മീയ മക്കൾക്കായി ആത്മീയ അച്ഛനിരുന്ന് മനസ്സിലാക്കി തരുന്നു.
കുട്ടികൾക്കറിയാം ഉയർന്നതിലും ഉയർന്നതെന്ന് ഭഗവാനെയാണ് പറയുന്നത്. ആത്മാവിന്റെ
ബുദ്ധിയോഗം വീട്ടിലേക്ക് പോകണം. എന്നാൽ ഈ കാര്യം ബുദ്ധിയിൽ വരുന്ന ഒരു മനുഷ്യൻ
പോലും ലോകത്തിലില്ല. സന്യാസിമാർ പോലും ബ്രഹ്മത്തെ വീടാണെന്ന്
മനസ്സിലാക്കുന്നില്ല അവർ പറയുന്നത് ബ്രഹ്മത്തിൽ പോയി ലയിക്കുമെന്നാണ് അപ്പോൾ
വീടല്ലല്ലോ. വീട്ടിൽ താമസിക്കുകയാണ് ചെയ്യുക. നിങ്ങൾ കുട്ടികളുടെ ബുദ്ധി
അവിടെയായിരിക്കണം. ഏതുപോലെയാണോ ചിലർ തൂക്കുകയറിൽ തൂങ്ങാറില്ലേ - നിങ്ങളിപ്പോൾ
ആത്മീയ തൂക്കുകയറിൽ തൂങ്ങിയിരിക്കുന്നു. ഉള്ളിലുണ്ട് നമ്മളെയിപ്പോൾ ഉയർന്നതിലും
ഉയർന്ന ബാബ വന്ന് ഉയർന്നതിലും ഉയർന്ന വീട്ടിലേക്ക് കൊണ്ട് പോകുന്നു. ഇപ്പോൾ
നമുക്ക് വീട്ടിലേക്ക് പോകണം. ഉയർന്നതിലും ഉയർന്ന അച്ഛൻ വീണ്ടും നമ്മളെക്കൊണ്ട്
ഉയർന്നതിലും ഉയർന്ന പദവി പ്രാപ്തമാക്കിക്കുന്നു. രാവണ രാജ്യത്തിൽ എല്ലാവരും
നീചരാണ്. അവർക്ക് ഉയർന്നവരെക്കുറിച്ച് അറിയുകയേയില്ല. ഉയർന്നവർക്ക് താഴ്ന്നരെയും
അറിയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം ഉയർന്നതിലും ഉയർന്നതെന്ന് ഒരു ഭഗവാനെ മാത്രമാണ്
പറയുന്നത്. ബുദ്ധി മുകളിലേക്ക് പോകുന്നു. ബാബ സദാ പരംധാമ നിവാസിയാണ്. ഇത് ആരും
തന്നെ മനസ്സിലാക്കുന്നില്ല, നമ്മൾ ആത്മാക്കളും അവിടെ വസിക്കുന്നവരാണ്.
പാർട്ടഭിനയിക്കാൻ വേണ്ടി ഇവിടെ വരുന്നു. ഇത് ആരുടെയും ചിന്തയിൽ ഇല്ല. തന്റെ
ജോലിയിൽ തന്നെ മുഴുകിയിരിക്കുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു
ഉയർന്നതിലും-ഉയർന്നതായി മാറണമെങ്കിൽ താൽപര്യത്തോടെ ഓർമ്മയുടെ യാത്രയിൽ മുഴുകണം.
ഓർമ്മയിലൂടെ തന്നെയാണ് ഉയർന്ന പദവി നേടേണ്ടത്. ജ്ഞാനം മറക്കാനുള്ളതല്ല. ചെറിയ
കുട്ടികൾ പോലും വർണ്ണിക്കും. ബാക്കി യോഗത്തിന്റെ കാര്യത്തെ കുട്ടികൾ
മനസ്സിലാക്കില്ല. വളരെയധികം കുട്ടികളുണ്ട് അവർ ഓർമ്മയുടെ യാത്രയെ പൂർണ്ണമായി
മനസ്സിലാക്കുന്നില്ല. നമ്മൾ എത്രയധികം ഉയരത്തിലേക്കാണ് പോകുന്നത്. മൂലവതനം,
സൂക്ഷ്മ വതനം, സ്ഥൂലവതനം..... 5 തത്ത്വം ഇവിടെയാണുള്ളത.് സൂക്ഷ്മവതനത്തിലും,
മൂലവതനത്തിലും ഇതുണ്ടായിരിക്കില്ല. ഈ ജ്ഞാനം ബാബ മാത്രമാണ് നൽകുന്നത്
അതുകൊണ്ടാണ് ബാബയെ ജ്ഞാന സാഗരനെന്ന് പറയുന്നത്. മനുഷ്യർ മനസ്സിലാക്കുന്നത് -
വളരെ ശാസ്ത്രങ്ങൾ മുതലായവ പഠിക്കുന്നത് മാത്രമാണ് ജ്ഞാനം എന്നാണ്. എത്ര പണമാണ്
സമ്പാദിക്കുന്നത്. ശാസ്ത്രം പഠിക്കുന്നവർക്ക് എത്ര ആദരവാണ് ലഭിക്കുന്നത്. എന്നാൽ
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ഇതിൽ മഹത്വമൊന്നും തന്നെയില്ല. ഉയർന്നതിലും
ഉയർന്നത് ഒരേഒരു ഭഗവാൻ മാത്രമാണ്. അവരിലൂടെയാണ് നമ്മൾ ഉയർന്നതിലും ഉയർന്ന
സ്വർഗ്ഗത്തിൽ രാജ്യം ഭരിക്കുന്നവരാകുന്നത്. സ്വർഗ്ഗമെന്താണ്?, നരകമെന്താണ്?
84-ന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് ഇത് നിങ്ങൾക്കല്ലാതെ ഈ ലോകത്തിൽ
മറ്റാർക്കും തന്നെ അറിയില്ല, പറയുന്നു ഇതെല്ലാം കൽപനകളാണെന്ന്. ഇങ്ങനെയുള്ളവരെ
പ്രതി മനസ്സിലാക്കണം - ഇവർ നമ്മുടെ കുലത്തിലേതല്ല. നിരാശരാകരുത്.
മനസ്സിലാക്കുന്നു - ഇവർക്ക് പാർട്ടില്ല, അതുകൊണ്ട് ഒന്നും തന്നെ മനസ്സിലാക്കാൻ
സാധിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ശിരസ്സ് വളരെ ഉയർന്നതാണ്. എപ്പോൾ നിങ്ങൾ
ഉയർന്ന ലോകത്തിലായിരിക്കുമോ അപ്പോൾ നീച ലോകത്തെക്കുറിച്ച് അറിയില്ല. നീച
ലോകത്തിലുള്ളവർക്ക് ഉയർന്ന ലോകത്തക്കുറിച്ചും അറിയില്ല. അതിനെ പറയുന്നത് തന്നെ
സ്വർഗ്ഗം എന്നാണ്. വിദേശികൾ സ്വർഗ്ഗത്തിലേക്ക് പോകുന്നില്ലെങ്കിലും ഹെവൻ പാരഡൈസ്
എന്ന പേര് പറയുന്നുണ്ട്. ഇസ്ലാമികളും ബഹിശത്തെന്ന് പറയാറുണ്ട്. എന്നാൽ അവിടേക്ക്
എങ്ങനെയാണ് പോകുന്നതെന്ന് അവർക്കറിയില്ല. ഇപ്പോൾ നിങ്ങൾക്ക് എത്ര അറിവാണ്
ലഭിക്കുന്നത്, ഉയർന്നതിലും ഉയർന്ന ബാബ എത്ര ജ്ഞാനമാണ് നൽകുന്നത്. ഈ നാടകം എത്ര
അദ്ഭുതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. നാടകത്തിന്റെ രഹസ്യത്തെക്കുറിച്ചറി
യാത്തവർ
നാടകത്തെ കൽപനയെന്ന് പറയുന്നു.
നിങ്ങൾ കുട്ടികൾക്കറിയാം - ഇത് പതിത ലോകമാണ്, അതുകൊണ്ടാണ് നിലവിളിക്കുന്നത് -
അല്ലയോ പതിത-പാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ. ബാബ പറയുന്നു ഓരോ അയ്യായിരം
വർഷങ്ങൾക്ക് ശേഷവും ചരിത്രം ആവർത്തിക്കുന്നു. പഴയ ലോകം തന്നെ പുതിയതാകുന്നു
അതുകൊണ്ട് എനിക്ക് വരേണ്ടി വരുന്നു. കൽപ-കൽപം വന്ന് നിങ്ങൾ കുട്ടികളെ ഉയർന്നതിലും
ഉയർന്നതാക്കി മാറ്റുന്നു. പാവനമായവരെ ഉയർന്നതെന്നും പതിതരെ താഴ്ന്നവരെന്നും
പറയുന്നു. ഇതേ ലോകം പുതിയതും പാവനവുമായിരുന്നു, ഇപ്പോഴാണെങ്കിൽ പതിതമാണ്. ഈ
കാര്യങ്ങളോരോന്നും നിങ്ങളിലും സംഖ്യാക്രമത്തിലാണ് മനസ്സിലാക്കുന്നത്. ആരുടെ
ബുദ്ധിയിലാണോ ഈ കാര്യങ്ങളിരിക്കുന്നത് അവർ സദാ സന്തോഷത്തിലിരിക്കുന്നു. ബുദ്ധിയിൽ
ഇല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, എന്തെങ്കിലും നഷ്ടമുണ്ടായാൽ
രോഷാകുലരാകുന്നു. ബാബ പറയുന്നു ഇപ്പോൾ ഈ നീചമായ ലോകത്തിന്റെ അന്ത്യം സംഭവിക്കണം.
ഇത് പഴയ ലോകമാണ്. മനുഷ്യർ എത്ര നീചരാണ്. എന്നാൽ നമ്മൾ നീചരാണെന്ന് ആരും തന്നെ
മനസ്സിലാക്കുന്നില്ല. ഭക്തർ എപ്പോഴും തല കുനിക്കുന്നു, താഴ്ന്നവരുടെ മുന്നിൽ ആരും
തല കുനിക്കുകയില്ല. പവിത്രമായവരുടെ മുന്നിലാണ് തല കുനിക്കാറുള്ളത്. സത്യയുഗത്തിൽ
ഒരിക്കലും ഇങ്ങനെ ഉണ്ടായിരിക്കില്ല. ഭക്തർ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ബാബ
ഇങ്ങനെ പറയുന്നില്ല - തല കുനിക്കൂ. ഇല്ല ഇത് പഠിത്തമാണ്. ഈശ്വരീയ വിശ്വ
വിദ്യാലയത്തിൽ നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു. എങ്കിൽ എത്ര ലഹരി ഉണ്ടായിരിക്കണം.
കേവലം യൂണിവേഴ്സിറ്റിയിൽ ഇരിക്കുമ്പോൾ മാത്രം ലഹരി ഉണ്ടായിരിക്കണം വീട്ടിലേക്ക്
പോയാൽ ഇല്ലാതാകണം, അങ്ങനെയല്ല. വീട്ടിലും ലഹരി ഉണ്ടായിരിക്കണം. ഇവിടെയാണെങ്കിൽ
നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബ നമ്മളെ പഠിപ്പിക്കുന്നു. ഇദ്ദേഹം ഒരിക്കലും
പറയുന്നില്ല ഞാൻ ജ്ഞാനത്തിന്റെ സാഗരനാണെന്ന്. ഈ ബ്രഹ്മാ ബാബ ജ്ഞാനത്തിന്റെ
സാഗരനല്ല. സാഗരത്തിൽ നിന്നല്ലേ നദി വരുന്നത്. സാഗരം ഒന്നുമാത്രമാണ്,
ബ്രഹ്മപുത്രാ ഏറ്റവും വലിയ നദിയാണ്. വളരെ വലിയ കപ്പൽ പോലും വരാറുണ്ട്. നദികൾ
പുറമെയും ധാരാളമുണ്ട്. പതിത-പാവനി ഗംഗയെന്ന് കേവലം ഇവിടെ മാത്രമാണ് പറയുന്നത്.
വിദേശത്ത് ഒരു നദിയെയും ഇങ്ങനെ പറയില്ല. പതിത-പാവനി നദിയാണെങ്കിൽ പിന്നെ
ഗുരുവിന്റെ ഒരാവശ്യവുമില്ല. നദികളിലും, കുളങ്ങളിലുമെല്ലാം എത്ര പേരാണ് അലയുന്നത്.
ചിലയിടങ്ങളിൽ തടാകങ്ങൾ ഇത്രയും മോശമാണ്, കാര്യമേ പറയണ്ട. അവിടെയുളള മണ്ണെടുത്ത്
ദേഹത്തു പുരട്ടുന്നു. ഇതെല്ലാം അദ്ധപതനത്തിനുളള വഴികളാണെന്ന് നിങ്ങളുടെ
ബുദ്ധിയിലുണ്ട്. മനുഷ്യർ എത്ര ഭക്തിയോടെയാണ് അങ്ങോട്ട് പോകുന്നത്. ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് ഈ ജ്ഞാനത്തിലൂടെ നമ്മുടെ കണ്ണ് തന്നെ തുറന്നിരിക്കുന്നു.
നിങ്ങളുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നിരിക്കുന്നു. ആത്മാവിന്
മൂന്നാമത്തെ നേത്രം ലഭിക്കുന്നു അതുകൊണ്ടാണ് ത്രികാല ദർശിയെന്ന് പറയുന്നത്.
മൂന്നു കാലങ്ങളുടെയും ജ്ഞാനം ആത്മാവിൽ വരുന്നു. ആത്മാവൊരു ബിന്ദുവാണ്, അതിൽ
കണ്ണെങ്ങനെ ഉണ്ടാകും. ഇതെല്ലാം തിരിച്ചറിയേണ്ട് കാര്യങ്ങളാണ്. ജ്ഞാനത്തിന്റെ
മൂന്നാം നേത്രത്തിലൂടെ നിങ്ങൾ ത്രികാല ദർശിയും ത്രിലോകീനാഥനുമാകുന്നു. നാസ്തികനിൽ
നിന്ന് ആസ്തികനായി മാറുന്നു. മുൻപ് നിങ്ങൾ രചയിതാവിനെയും രചനയുടെ
ആദി-മദ്ധ്യ-അന്ത്യത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പോൾ ബാബയിൽ നിന്നും
രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നതിലൂടെ നിങ്ങൾക്ക് സമ്പത്ത്
ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് ജ്ഞാനമല്ലേ. ചരിത്രവും-ഭൂമിശാസ്ത്രവുമുണ്ട്,
കണക്കുമില്ലേ. നല്ല, മിടുക്കരായ കുട്ടികളാണെങ്കിൽ കണക്ക് കൂട്ടും, നമ്മൾ എത്ര
ജന്മമാണെടുക്കുന്നത്, ആ കണക്കനുസരിച്ച് മറ്റ് ധർമ്മത്തിലുള്ളവർക്ക് എത്ര
ജന്മമുണ്ടാകും. എന്നാൽ ബാബ പറയുന്നു ഇത്തരം കാര്യങ്ങളിൽ കൂടുതൽ തല പുകയ്ക്കേണ്ട
കാര്യമില്ല. സമയം പാഴാകും. ഇവിടെ എല്ലാം മറക്കണം. ഇത് കേൾപ്പിക്കേണ്ട
കാര്യമില്ല. നിങ്ങളാണെങ്കിൽ രചയിതാവായ ബാബയുടെ പരിചയമാണ് നൽകുന്നത്, അവരെ ആരും
തന്നെ അറിയുന്നില്ല. ശിവബാബ ഭാരതത്തിൽ തന്നെയാണ് വരുന്നത്. തീർച്ചയായും എന്തോ
ചെയ്തു പോകുന്നു. അതുകൊണ്ടല്ലേ ജയന്തി ആഘോഷിക്കുന്നത്. ഗാന്ധി അഥവാ ഏതെങ്കിലും
സന്യാസി തുടങ്ങിയവർ കടന്ന് പോയിട്ടുണ്ട്, അവരുടെ സ്റ്റാമ്പാണ്
ഉണ്ടാക്കിക്കൊണ്ടിരി
ക്കുന്നത്. കുടുംബാസൂത്രണത്തിന്റെ സ്റ്റാമ്പും
ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ലഹരിയുണ്ട് - നമ്മൾ പാണ്ഡവരുടെ
ഗവൺമെന്റാണ്. സർവ്വശക്തനായ ബാബയുടെ ഗവൺമെന്റാണ്. ഇത് നിങ്ങളുടെ അടയാളമാണ്. ഈ
ചിഹ്നത്തെ മറ്റാരും അറിയുന്നില്ല. നിങ്ങൾക്കറിയാം വിനാശ കാലത്ത് പ്രീത ബുദ്ധി
നമ്മുടേത് തന്നെയാണ്. നമ്മൾ ബാബയെ വളരെ ഓർമ്മിക്കുന്നു. ബാബയെ
ഓർമ്മിച്ചോർമ്മിച്ച് പ്രേമത്തിൽ കണ്ണുനീർ വരുന്നു. ബാബാ, അങ്ങ് അര കൽപത്തേക്ക്
ഞങ്ങളെ എല്ലാ ദുഃഖങ്ങളിൽ നിന്നും മുക്തമാക്കുന്നു. മറ്റൊരു ഗുരുവിനേയോ അല്ലെങ്കിൽ
മിത്ര-സംബന്ധി മുതലായ ആരെയും ഓർമ്മിക്കേണ്ട ആവശ്യമില്ല. ഒരു ബാബയെ മാത്രം
ഓർമ്മിക്കൂ. അതിരാവിലെത്തെ സമയം വളരെ നല്ലതാണ്. ബാബാ അങ്ങയുടേത് ഇന്ദ്രജാലമാണ്.
ഓരോ അയ്യായിരം വർഷങ്ങൾക്ക് ശേഷവും അങ്ങ് ഞങ്ങളെ ഉണർത്തുന്നു. മുഴുവൻ മാനവരാശിയും
കുംഭകർണ്ണന്റെ ആസുരീയ നിദ്രയിൽ ഉറങ്ങിയിരിക്കുന്നു അർത്ഥം അജ്ഞാനത്തിന്റെ
അന്ധകാരത്തിലാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ഭാരതത്തിന്റെ പ്രാചീന യോഗം
ഇതാണ്, ബാക്കി ഇത്രയുമധികം എന്തെല്ലാം ഹഠയോഗങ്ങളാണോ പഠിപ്പിക്കുന്നത് അതെല്ലാം
- വ്യായാമങ്ങളാണ്, ശരീരത്തെ ആരോഗ്യമുള്ളതാക്കി വെയ്ക്കാൻ വേണ്ടിയുള്ളതാണ്. ഇപ്പോൾ
നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട് അതുകൊണ്ട് സന്തോഷമുണ്ട്. ഇവിടെ
വരുമ്പോൾ, മനസ്സിലാക്കുന്നു ബാബ റിഫ്രഷാക്കുന്നു. ചിലർ ഇവിടെ നിന്ന് റിഫ്രഷായി
പുറത്ത് പോയാൽ, ആ ലഹരി ഇല്ലാതാകുന്നു. നമ്പർവൈസല്ലേ. ബാബ മനസ്സിലാക്കി തരുന്നു
- ഇതാണ് പതിത ലോകം. വിളിക്കുന്നുമുണ്ട് - അല്ലയോ പതിത പാവനാ വരൂ എന്നാൽ സ്വയം
പതിതനാണെന്ന് ആരും മനസ്സിലാക്കുന്നില്ല, അതുകൊണ്ടാണ് പാപം കഴുകാൻ പോകുന്നത്.
എന്നാൽ ശരീരത്തിലല്ല പാപമേൽക്കുന്നത്. ബാബ വന്ന് നിങ്ങളെ പാവനമാക്കി മാറ്റുന്നു
പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. ഈ
ജ്ഞാനം ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഭാരതം സ്വർഗ്ഗമായിരുന്നു, ഇപ്പോൾ
നരകമാണ്. നിങ്ങൾ കുട്ടികൾ സംഗമത്തിലാണ്. ആരെങ്കിലും വികാരത്തിൽ വീഴുകയാണെങ്കിൽ
തോറ്റ് പോകുന്നു അപ്പോൾ നരകത്തിൽ പോയി വീഴുന്നത് പോലെയാണെണ്. 5-ാം നിലയിൽ നിന്ന്
വീഴുന്നു, പിന്നീട് 100 മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് ബാബ
മനസ്സിലാക്കി തരുന്നു ഭാരതം എത്ര ഉയർന്നതായിരുന്നു, ഇപ്പോൾ എത്ര താഴ്ന്നതാണ്
എന്നാൽ ഇപ്പോൾ നിങ്ങളെത്ര വിവേകശാലിയാകുന്നു. മനുഷ്യരാണെങ്കിൽ എത്ര വിവേക
ശൂന്യരാണ്. ബാബ ഇവിടെ നിങ്ങളെ എത്ര ലഹരി പിടിപ്പിക്കുന്നു, പിന്നീട്
പുറത്തിറങ്ങുന്നതിലൂടെ ലഹരി കുറയുന്നു, സന്തോഷം അപ്രത്യക്ഷമാകുന്നു. വിദ്യാർത്ഥി
ഏതെങ്ങിലും വലിയ പരീക്ഷ വിജയിക്കുകയാണെങ്കിൽ എപ്പോഴെങ്കിലും ലഹരി കുറയാറുണ്ടോ?
പഠിച്ച് വിജയിക്കുന്നു പിന്നീട് എന്തെന്തെല്ലാമാണ് ആകുന്നത്. ഇപ്പോൾ നോക്കൂ
ലോകത്തിന്റെ അവസ്ഥ എന്താണ്. നിങ്ങളെ ഉയർന്നതിലും ഉയർന്ന ബാബ വന്ന്
പഠിപ്പിക്കുന്നു. അതും നിരാകാരൻ. നിങ്ങൾ ആത്മാക്കളും നിരാകാരമാണ്. ഇവിടെ
പാർട്ടഭിനയിക്കാൻ വന്നിരിക്കുന്നു. ഈ ഡ്രാമയുടെ രഹസ്യം ബാബ തന്നെയാണ് വന്ന്
മനസ്സിലാക്കി തരുന്നത്. ഈ സൃഷ്ടി ചക്രത്തെ നാടകമെന്നും പറയുന്നു. ആ നാടകത്തിൽ
ആർക്കെങ്കിലും അസുഖം ബാധിക്കുകയാമെങ്കിൽ പുറത്ത് പോകുന്നു. ഇതാണ്
പരിധിയില്ലാത്ത നാടകം. യഥാർത്ഥ രീതിയിൽ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്,
നിങ്ങൾക്കറിയാം നമ്മളിവിടെ പാർട്ടഭിനയിക്കാനാണ് വരുന്നത്. നമ്മൾ പരിധിയില്ലാത്ത
അഭിനേതാക്കളാണ്. ഇവിടെ ശരീരമെടുത്ത് ഭാഗം അഭിനയിക്കുന്നു, ബാബ വന്നിരിക്കുന്നു
- ഇതെല്ലാം ബുദ്ധിയിൽ ഉണ്ടായിരിക്കണം. പരിധിയില്ലാത്ത നാടകം എത്രത്തോളം ബുദ്ധിയിൽ
ഉണ്ടായിരിക്കണം. പരിധിയില്ലാത്ത വിശ്വത്തിന്റെ ചക്രവർത്തീ പദവി
ലഭിക്കുന്നുവെങ്കിൽ അതിനു വേണ്ടിയുള്ള പുരുഷാർത്ഥവും അതുപോലെ നല്ലത് ചെയ്യേണ്ടേ.
ഗൃഹസ്ഥ വ്യവഹാരത്തിൽ തന്നെ കഴിയൂ എന്നാൽ പവിത്രമാകൂ. വിദേശത്ത് ഇങ്ങനെ ധാരാളം
പേരുണ്ട് എപ്പോഴാണോ വൃദ്ധരാകുന്നത് അപ്പോൾ പിന്നീട് കൂട്ടിന് വേണ്ടി വിവാഹം
കഴിക്കുന്നു. . . . . സംരക്ഷിക്കുന്നതിന് വേണ്ടി വിന്നീട് വില്ലെഴുതുന്നു.
കുറച്ച് അവർക്കും, കുറച്ച് ദാനം ചെയ്യാനും. വികാരത്തിന്റെ കാര്യം
ഉണ്ടായിരിക്കില്ല. പ്രണയിതാക്കൾ പോലും വികാരത്തിന് വേണ്ടിയല്ല സമർപ്പണമാകുന്നത്.
കേവലം ഭൗതീകമായ സ്നേഹമായിരിക്കും. നിങ്ങളാണ് ആത്മീയ പ്രിയതമകൾ, ഒരു പ്രിയതമനെ
ഓർമ്മിക്കുന്നു. എല്ലാ പ്രിയതമകളുടെയും പ്രിയതമൻ ഒന്നാണ്. എല്ലാവരും ഒരാളെ
തന്നെയാണ് ഓർമ്മിക്കുന്നത്. പ്രിയതമൻ എത്ര സുന്ദരനാണ്. ആത്മാവ് സതോപ്രധാനമാണ്.
ബാബ സദാ പരിശുദ്ധമാണ്. നിങ്ങളാണെങ്കിൽ കറുത്തുപോയിരിക്കുന്നു, നിങ്ങളെ ആ
പ്രിയതമൻ വെളുപ്പിക്കുന്നു. ഇത് നിങ്ങൾക്കറിയാം അതായത് ബാബ നമ്മളെ
വെളുപ്പിക്കുകയാണ്. ഇവിടെയുളള ധാരാളം പേർ ഏതേതെല്ലാം ചിന്തയിലാണ്
ഇരിക്കുന്നതെന്ന് അറിയില്ല. സ്കൂളിലും ഇങ്ങനെയുണ്ടാകുന്നു - ഇരിക്കെയിരിക്കെ
ബുദ്ധി സിനിമയിലേക്കും, കൂട്ടുകാരിലേക്കും എവിടെയെല്ലാമാണ് പോകുന്നത്.
സത്സംഗത്തിലും ഇങ്ങനെ സംഭവിക്കുന്നു. ഇവിടെയും ഇങ്ങനെയുണ്ട്, ബുദ്ധിയിൽ
ഇരിക്കുന്നില്ലെങ്കിൽ ലഹരിയേ കയറില്ല, ധാരണയേ ഉണ്ടാകില്ല - പിന്നെ മറ്റുള്ളവരെ
എന്ത് ചെയ്യിക്കും. ധാരാളം പെൺകുട്ടികൾ വരാറുണ്ട്, അവർക്ക് ആഗ്രഹമുണ്ട് സേവനത്തിൽ
ഏർപ്പെടാൻ എന്നാൽ ചെറിയ-ചെറിയ കുട്ടികളുണ്ട്. അല്ലങ്കിൽ ആത്മീയ സേവനത്തിൽ
ഏർപ്പെടും. 5-6 കുട്ടികളെ സംരക്ഷിക്കാൻ ഏതെങ്കിലും ആയയെ വെയ്ക്കൂ. ഇവർ വളരെ
പേരുടെ മംഗളം ചെയ്യും. സമർത്ഥരാണെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ. ലഹരി
വളരെയധികം ഉണ്ടായിരിക്കണം. മുന്നോട്ട് പോകവെ ഉണ്ടാകും, പുരുഷൻമാർ ശ്രദ്ധിക്കും
അതായത് എന്റെ ഭാര്യ സന്യാസിമാരെ പോലും വിജയിച്ചിരിക്കുന്നു. ഈ മാതാക്കൾ
ലൗകികത്തിന്റെയും പാരലൗകികത്തിന്റെയും പേര് പ്രസിദ്ധമാക്കി കാണിക്കും. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
നിങ്ങൾക്ക് ബുദ്ധികൊണ്ട് എല്ലാം മറക്കണം. ഏത് കാര്യങ്ങളിലാണോ സമയം പാഴാകുന്നത്,
അത് കേൾക്കുകയോ കേൾപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
2) പഠിക്കുന്ന സമയം
ബുദ്ധിയോഗം ഒരു ബാബയോട് ചേർന്നിരിക്കണം, ബുദ്ധി മറ്റെവിടെയും അലയരുത്.
നിരാകാരനായ ബാബ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു, ഈ ലഹരിയിൽ ഇരിക്കണം.
വരദാനം :-
തന്റെ
മഹാനതയും മഹിമയും അറിയുന്ന സർവ്വാത്മാക്കളിലും ശ്രേഷ്ഠം വിശ്വത്തിലെ
പൂജ്യനീയരായി ഭവിക്കട്ടെ
ഓരോ ബ്രാഹ്മണാത്മാക്കളും
വിശ്വത്തിലുളള സർവ്വാത്മാക്കളിലും വെച്ച് ശ്രേഷ്ഠമാണ്. ഭാവിയിൽ വിശ്വത്തിലെ
പൂജ്യനീയരാണ്. സംഖ്യാക്രമമാണെങ്കിലും അവസാന മുത്തും വിശ്വത്തിനു മുന്നിൽ മഹാനാണ്
ഇന്നും ഭക്തർ അവസാന മുത്തിനെയും കണ്ണിൽ വെക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ഓരോ
കുട്ടിയും ബാപ്ദാദയുടെ കണ്ണിലെ പ്രകാശ നക്ഷത്രമാണ്. പ്രകാശ രത്നമാണ്. ആരാണോ ഒരു
തവണയെങ്കിലും മനസ്സ് കൊണ്ട്, സത്യമായ ഹൃദയത്തിൽ നിന്ന് സ്വയത്തെ ബാബയുടെ
കുട്ടിയെന്ന് നിശ്ചയപ്പെടുത്തിയോ, നേരിട്ട് ബാബയുടെ കുട്ടിയായി മാറിയോ അവർക്ക്
മഹാൻ അഥവാ പൂജ്യനീയരായി മാറാനുളള ലോട്ടറി ലഭിക്കുക തന്നെ ചെയ്യും.
സ്ലോഗന് :-
സ്ഥിതി സദാ
ഖജനാക്കളാൽ സന്തുഷ്ടവും സമ്പന്നവുമാക്കി വെക്കൂ, എന്നാൽ പരിതസ്ഥിതി
പരിവർത്തനപ്പെടുന്നു.
അവ്യക്ത സൂചന - അശരീരി
അഥവാ വിദാഹി സ്ഥിതിയുടെ അഭ്യാസത്തെ വർദ്ധിപ്പിക്കൂ.
ബാപ്ദാദ നിർദ്ദേശം
നൽകുകയാണ്, ഈ ദേഹമാകുന്ന വീടിനെ ഉപേക്ഷിച്ച് ദേഹാഭിമാനത്തിന്റെ സ്ഥിതി
ഉപേക്ഷിച്ച് ദേഹി അഭിമാനിയായിത്തീരൂ. ഈ ലോകത്തിനും ഉപരി തന്റെ മധുരമായ
വീട്ടിലേക്ക് പോകൂ എന്ന് പറഞ്ഞാൽ സാധ്യമാണോ? അതോ യുദ്ധ സ്ഥലത്തിലെ യുദ്ധം
ചെയ്ത്-ചെയ്ത് സമയം നഷ്ടപ്പെടുത്തുമോ? അശരീരിയാകുമ്പോൾ അഥവാ യുദ്ധം ചെയ്യുന്നതിൽ
തന്നെ സമയം കളയുകയാണെങ്കിൽ അന്തിമ പേപ്പറിൽ മാർക്ക് അഥവാ പദവി എന്തായിരിക്കും.