വിശ്വ പരിവർത്തനത്തിനായി
ശാന്തിയുടെ ശക്തി ഉപയോഗിക്കൂ.
ഇന്ന് ബാപ്ദാദ തന്റെ
വിശ്വപരിവർത്തകരും ബാബയുടെ ആശയുടെ ദീപങ്ങളുമായ കുട്ടികളെ നാനാഭാഗത്തും കണ്ടിട്ട്
സന്തോഷിക്കുകയാണ്. ബാപ്ദാദയ്ക്കറിയാം കുട്ടികൾക്ക് ബാപ്ദാദയോട് വളരെ വളരെ
വളരെയധികം സ്നേഹം ഉണ്ട്. ഈ സ്നേഹം സദാ ഈ സംഗമയുഗത്തിലാണ്
പ്രാപ്തമാകുന്നത്.ബാപ്ദാദ അറിയുന്നുണ്ട് സമയം സമീപത്ത് എത്തുന്നതിന് അനുസരിച്ച്
ഓരോ കുട്ടിയുടെയും ഹൃദയത്തിൽ ഈ സങ്കല്പവും, ഈ ഉന്മേഷവും ഉത്സാഹവുമാണുള്ളത് ഇപ്പോൾ
എന്തെങ്കിലും ചെയ്യണം,കാരണം ഇപ്പോഴത്തെ മൂന്നു ശക്തികളും വളരെ കുഴപ്പത്തിലാണ്.
ധർമ്മത്തിന്റെ ശക്തി, രാജ്യ ശക്തി,സയൻസിന്റെ ശക്തി, സയൻസിനും ഇപ്പോൾ പ്രകൃതിയെ
യഥാർത്ഥ രീതിയിൽ നയിക്കാൻ സാധിക്കുന്നില്ല. ഇതാണ് പറയുന്നത് നടക്കേണ്ടതാണ്,
സയൻസിന്റെ ശക്തി പ്രകൃതിയിലൂടെയാണ് പ്രവർത്തിക്കുന്നത്. സയൻസിന്റെ സാധനങ്ങൾ
കൊണ്ട് പ്രയത്നിച്ചിട്ടും പ്രകൃതി ഇപ്പോൾ നിയന്ത്രണത്തിൽ അല്ല. മുന്നോട്ട്
പോകുമ്പോൾ ഈ പ്രകൃതിയുടെ കളികൾ ഇനിയും വർധിക്കും, പ്രകൃതിയിലും ഇപ്പോൾ
ആദിയിലുണ്ടായിരുന്ന ശക്തി ഇല്ല. അങ്ങനെയുള്ള സമയത്ത് ഇപ്പോൾ ചിന്തിക്കൂ, ഇപ്പോൾ
ഏത് ശക്തിക്കാണ് പരിവർത്തനം ചെയ്യാൻ കഴിയുന്നത്? ഈ സൈലെൻസിന്റെ ശക്തിയാണ്വിശ്വ
പരിവർത്തനം ചെയ്യുന്നത്. നാനാഭാഗത്തെയും കുഴപ്പങ്ങൾ സമാപ്തമാക്കുന്നത് ആരാണ്?
അറിയാമോ! പരമാത്മ പാലനയ്ക്ക് അധികാരികളായ ആത്മാക്കൾ അല്ലാതെ മറ്റാർക്കും ചെയ്യാൻ
കഴിയില്ല. നിങ്ങൾ എല്ലാവർക്കും ഈ ഉന്മേഷവും ഉത്സാഹവും ഉണ്ട്
ബ്രാഹ്മണാത്മാക്കളായ നമ്മളാണ് ബാബയുടെ കൂടെ ഉള്ളത്, പരിവർത്തനത്തിന്റെ
കാര്യത്തിലും കൂട്ടകാരാണ്.
ബാപ്ദാദ വിശേഷിച്ച്
അമൃതവേളയിലും മുഴുവൻ ദിവസത്തിലും കണ്ടതാണ് ലോകത്തിലെ ശക്തികൾ എത്രത്തോളം
കുഴപ്പത്തിലാണോ അത്രയും താങ്കൾ ശാന്തിയുടെ ദേവിമാരും, ശാന്തിയുടെ ദേവന്മാരും
ഏതൊരു ശക്തിശാലിയായ ശാന്തിയുടെ ശക്തിയുടെ പ്രയോഗമാണോ ചെയ്യേണ്ടത് അതിൽ ഇപ്പോഴും
കുറവ് ഉണ്ട്. ബാപ്ദാദ ഇപ്പോൾ എല്ലാ കുട്ടികൾക്കും ഈ ഉത്സാഹമാണ്
ഉണ്ടാക്കിതരുന്നത്. സേവനത്തിന്റെ സ്ഥാനത്ത് ശബ്ദം വ്യാപിപ്പിക്കുന്നുണ്ട്,പക്ഷെ
സൈലൻസിന്റെ ശക്തി നാനാഭാഗത്തേയ്ക്കും വ്യാപിപിക്കൂ.( ഇന്ന് പലപ്രാവശ്യം ചുമ
വന്നുകൊണ്ടിരുന്നു) മാധ്യമം കേടാണ് എങ്കിലും ബാപ്ദാദയ്ക്ക് കുട്ടികളുമായി
കൂടിക്കാഴ്ചനടത്താതെ
യിരിക്കാൻ സാധിക്കില്ല, കുട്ടികൾക്കും സാധിക്കില്ല. ബാപ്ദാദ
വിശേഷമായി ഈ സൂചനയാണ് നൽകുന്നത്, ഇപ്പോൾ ശാന്തിയുടെ ശക്തിയുടെ വൈബ്രേഷൻ
നാനാഭാഗത്തും വ്യാപിപിക്കൂ.
ഇപ്പോൾ ബ്രഹ്മബാബയെയും
ജഗദംബയേയും കണ്ടതാണ് സ്വയം ആദി ദേവൻ ആയിരുന്നിട്ടും,ശാന്തിയുടെ ശക്തിയുടെ ഗുപ്ത
പുരുഷാർത്ഥം എത്രമാത്രമാണ് ചെയ്തത്.നിങ്ങളുടെ ദാദി കർമ്മതീതം ആകുന്നതിനായി ഈ
കാര്യത്തെ എത്രമാത്രം ദൃഢമാക്കി. ഉത്തരവാദിത്വം ഉണ്ടായിട്ടും, സേവനത്തിന്റെ
പ്ലാനുകൾ തയ്യാറാക്കി ശാന്തിയുടെ ശക്തി ശേഖരിച്ചു.(വീണ്ടും വീണ്ടും
ചുമയ്ക്കുന്നു) മാധ്യമം എത്ര കേടായിരുന്നാലും ബാപ്ദാദയുടെ സ്നേഹമാണ്!
സേവനത്തിന്റെ ചുമതല എത്ര വലുതായാലും സേവനത്തിന്റെ സഫലതയുടെ പ്രത്യക്ഷ ഫലം
ശാന്തിയുടെ ശക്തി ഇല്ലാതെ, ആഗ്രഹിക്കുന്ന അത്രയും ലഭിക്കുക സാധ്യമല്ല, നമ്മുടെ
മുഴുവൻ കല്പത്തിലെയും പ്രാപ്തിയും സൈലെൻസിന്റെ ശക്തിയിലൂടെയാണ് ഉണ്ടാക്കാൻ
കഴിയുന്നത്. അതിനായിഓരോരുത്തരും ഇപ്പോൾസേവനത്തിന്റെ പ്രതി, മുഴുവൻ
കല്പത്തിന്റെയും പ്രാപ്തി രാജ്യത്തിന്റെയും പൂജ്യമാകുന്നതിന്റെയും
ശേഖരിക്കുന്നതിനായുള്ള സമയം ഇപ്പോഴാണ്. കാരണം അതിലേലോലമായ സമയം വരണം.
അങ്ങനെയുള്ള സമയത്ത് ശാന്തിയുടെ ശക്തിയിലൂടെ ടച്ചിങ് പവ്വറും ക്യാച്ചിങ് പവ്വറും
വളരെ ആവശ്യമാണ്. അങ്ങനെയുള്ള സമയം വരും ഈ സാധനങ്ങൾ ഒന്നിനും ഒന്നും ചെയ്യാൻ
കഴിയില്ല, ആധ്യാത്മിക ബലം മാത്രം, ബാപ്ദാദയുടെ നിർദ്ദേശങ്ങളുടെ ടച്ചിങ്ങിനു
മാത്രം കാര്യങ്ങൾ ചെയ്യിപ്പിക്കാൻ സാധിക്കും. സ്വയം പരിശോധിക്കൂ അങ്ങനെയുള്ള
സമയത്ത് മനസ്സിലും ബുദ്ധിയിലും ബാപ്ദാദയുടെ ടച്ചിങ്ങിനു വരാൻ കഴിയുന്നുണ്ടോ?
ഇതിനായി വളരെ കാലത്തിന്റെ അഭ്യാസം വേണം, ഇതിന്റെ മാർഗമാണ്, മനസ്സും ബുദ്ധിയും
സദാ ഇടയ്ക്കിടയ്ക്ക് അല്ല, സദാ ക്ളീനും ക്ലിയറും ആയിരിക്കണം. ഇപ്പോൾ പരിശീലനം
വർധിച്ചുകൊണ്ടിരിക്കണം സെക്കന്റിൽ റിയൽ ആയി മാറും. അല്പമെങ്കിലും മനസ്സിലോ
ബുദ്ധിയിലോ ഏതെങ്കിലും ആത്മാവിനെ പ്രതി ഏതെങ്കിലും കാര്യത്തിനെ പ്രതിയോ,
ഏതെങ്കിലും സഹായോഗികളായ കൂടുകാരെ പ്രതിയോ അല്പമെങ്കിലും നെഗറ്റിവ് ഉണ്ടെകിൽ അവരെ
ക്ളീനും ക്ലിയർ എന്ന് പറയില്ല. അതിനുവേണ്ടിയാണ് ബാപ്ദാദ ഈ അറ്റെൻഷൻ കൊണ്ട്
വരുന്നത്. മുഴുവൻ ദിവസത്തിലും പരിശോധിക്കൂസൈലെ
ൻസിന്റെ ശക്തി എത്രത്തോളം
ശേഖരിച്ചു? സേവനം ചെയ്യുമ്പോഴും സൈലെൻസിന്റെ ശക്തി വാക്കുകളിൽ ഇല്ലെങ്കിൽ
സഫലതയാകുന്ന പ്രത്യക്ഷ ഫലം എത്ര വേണമോ അത്രയും ലഭിക്കില്ല. പരിശ്രമം കൂടുതലും
ഫലം കുറവും. സേവനം ചെയ്യൂ പക്ഷെ ശാന്തിയുടെ ശക്തിയാൽ സമ്പന്നമായി സേവനം
ചെയ്യൂ.അതിൽ എത്ര റിസൾട്ട് ആണോ ആഗ്രഹിക്കുന്നത്അതിൽ കൂടുതൽ ലഭിക്കും.
ആവർത്തിച്ച് പരിശോധിക്കൂ. ബാപ്ദാദയ്ക്ക് സന്തോഷം ഉണ്ട് നിത്യവും ആരെല്ലാം
എവിടെയൊക്കെ സേവനം ചെയ്യുന്നുണ്ടോ അതെല്ലാം നല്ലതാണ് ചെയ്യുന്നത്, എന്നാൽ
സ്വയത്തത്തിനു വേണ്ടി ശാന്തിയുടെ ശക്തി ശേഖരിക്കുന്നതിലും, പരിവർത്തനം
ചെയ്യുന്നതിലും ഇനിയും അറ്റെൻഷൻ നൽകൂ.
ഇപ്പോൾ മുഴുവൻ ലോകവും
തിരയുകയാണ് അവസാനം ആരാണ് വിശ്വപരിവർത്തനത്തിന് നിമിത്തമാകുന്നത്! കാരണം ദിവസം
കഴിയുന്തോറും ദുഖവും അശാന്തിയും വർധിച്ചു കൊണ്ടിരിക്കുകയാണ്, വർദ്ധിക്കുകയും
ചെയ്യണം. ഭക്തർ തന്റെ ഇഷ്ട ദേവന്മാരെ ഓർമ്മിച്ചുകൊണ്ടിരിക്കുന്നു, ചിലർ
അതിയിലേക്ക് പോയി കുഴപ്പങ്ങളിലാണ് ജീവിക്കുന്നത്. ധർമ്മ ഗുരുക്കന്മാരിലേക്ക്
ദൃഷി പോകുന്നു, സയൻസിന്റെ ആളുകളും ഇപ്പോൾ ഇതാണ് ചിന്തിക്കുന്നത്എന്ത് ചെയ്യും,
എപ്പോഴാണ് നടക്കുക! ഇതിന്റെയെല്ലാം ഉത്തരം ആരാണ് നൽകുക? എല്ലാവരുടെയും ഹൃദയത്തിൽ
ഈ വിളിയാണ് ഒടുവിൽ സ്വർണ്ണിമ പ്രഭാതം എപ്പോൾ വരും. നിങ്ങൾ എല്ലാവരും കൊണ്ട് വരാൻ
പോകുന്നവർ അല്ലെ! ആണോ? ഞങ്ങൾ നിമിത്തമാണ് എന്ന് കരുതുന്നവർ കൈ ഉയർത്തൂ?
നിമിത്തമായോ? (എല്ലാവരും കൈ ഉയർത്തി) ശരി. ഇത്രയും പേരൊക്കെ നിമിത്തമാണ് എങ്കിൽ
എത്ര സമയത്തിൽ നടക്കണം! താങ്കൾ എല്ലാവരും സന്തോഷിക്കുകയാണ്. ഈ സുവർണ്ണ അവസരം
ഓരോരുത്തർക്കും സുവർണ്ണ സമയമനുസരിച്ചാണ് പ്രാപ്തമാകുന്നത്.
ഇപ്പോൾ പരസ്പരം
സേവനത്തിന്റെ മീറ്റിങ് ചെയ്യുന്നത് പോലെ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള
മീറ്റിങ് ചെയ്യുന്നില്ലേ. അതുപോലെ ഈ മീറ്റിംഗ് ചെയ്യൂ,ഈ പ്ലാൻ തയ്യാറാക്കൂ.
ഓർമ്മയും സേവനവും. ഓർമ്മയുടെ അർത്ഥമാണ് ശാന്തിയുടെ ശക്തി, എപ്പോഴാണോ നിങ്ങൾ
ഉയർന്ന സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നത് അപ്പോഴാണ് അത് പ്രാപ്തമാകുന്നത്. ഏതുപോലെ
ഏതെങ്കിലും ഉയർന്ന സ്ഥാനത്ത് നിന്ന് നോക്കുമ്പോൾ എല്ലാം എത്ര സ്പഷ്ടമായാണ് കാണാൻ
സാധിക്കുന്നത്.അതുപോ
ലെയാണ് നിങ്ങളുടെ ഉയർന്ന സ്ഥിതി, ഏറ്റവും ഉയരത്തിലുള്ളത്
എന്താണ്? പരന്ധാമം. ബാപ്ദാദ പറയുകയാണ് സേവനം ചെയ്തിട്ട് ഉയരത്തിലുള്ള സ്ഥാനത്ത്
വന്ന് ബാബയോടൊപ്പം ഇരിക്കൂ. ഏതുപോലെ ക്ഷീണിക്കുമ്പോൾ അഞ്ച് നിമിഷം എവിടെയെങ്കിലും
പോയി ശാന്തമായി ഇരിക്കുന്നു അപ്പോൾ വ്യത്യാസം ഉണ്ടാകുന്നില്ലേ. അതുപോലെ
ഇടയ്ക്കിടയ്ക്ക് വന്നു ബാബയോടൊപ്പം ഇരിക്കൂ.രണ്ടാമത്തെ ഉയർന്ന സ്ഥാനമാണ് സൃഷ്ടി
ചക്രത്തിനെ നോക്കൂ, സൃഷ്ടി ചക്രത്തിലെ ഉയർന്ന സ്ഥാനം ഏതാണ്? സംഗമത്തിൽ വരുമ്പോൾ
സൂചി മുകളിലാണ് കാണിക്കുന്നത്. എങ്കിൽ താഴേക്ക് വന്ന്, സേവനം ചെയ്തിട്ട് ഉയർന്ന
സ്ഥാനത്തേക്ക് തിരികെ പോകൂ. എങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായോ?സമയം
നിങ്ങളെ വിളിക്കുകയാണോ അതോ നിങ്ങൾ സമയത്തെ സമീപത്തേക്ക് കൊണ്ട്
വരികയാണോ?രചയിതാവ് ആരാണ്? പരസ്പരം അതുപോലെയുള്ള പ്ലാനുകൾ തയ്യാറാക്കൂ.ശരി.
കുട്ടികൾ പറഞ്ഞു വന്നേ
മതിയാകൂ ബാബ പറഞ്ഞു ഹാം ജി. അതുപോലെ ഒരാൾ മറ്റൊരാളുടെ കാര്യങ്ങളെ,സ്വഭാവത്തിനെ,
വൃത്തിയെ മനസിലാക്കുകയും, ഹാംജി ഹാംജി എന്ന് പറയുന്നതിലൂടെ സഘടനയുടെ ശക്തി
സൈലെൻസിന്റെ ജ്വാല പ്രകടമാകും. അഗ്നി പർവ്വതം കണ്ടിട്ടില്ലേ. ഈ സംഘടനയുടെ
ശക്തിയുടെ ജ്വാലകൾ പ്രകടമാക്കും. ശരി.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്,
ബോംബെ ഇവരുടെ സേവനത്തിന്റെ ടേൺ ആണ് :- പേര് തന്നെ
മഹാരാഷ്ട്ര എന്നാണ്. മഹാരാഷ്ട്രയ്ക്കു വിശേഷമായി ഡ്രാമയനുസരിച്ചു ഗോൾഡൻ ഗിഫ്റ്
പ്രാപ്തമായിട്ടുണ്ട്. ഏതാണ്? ബ്രഹ്മബാബയുടെയും മമ്മയുടെയും പാലന നേരിട്ട്
മഹാരാഷ്ട്രയ്ക്കു കിട്ടിയിട്ടുണ്ട്. ദില്ലിയ്ക്കും യു പിയ്ക്കും
കിട്ടിയിട്ടുണ്ട് എന്നാൽ മഹാരാഷ്ട്രയ്ക്കു കൂടുതൽ കിട്ടിയിട്ടുണ്ട്. ഇപ്പോൾ മഹാ
രാഷ്ട്ര മഹാൻ തന്നെയാണ്. ഇപ്പോൾ എന്ത് ചെയ്യണം! മഹാരാഷ്ട്ര ഒരുമിച്ച്
അങ്ങനെയുള്ള പ്ലാൻ തയ്യാറാക്കൂ, അങ്ങനെയുള്ള മീറ്റിംഗ് നടത്തൂ, അതിൽ
എല്ലാവരുടെയും ഒരു സ്വഭാവം,ഒരു സംസ്കാരം, ഒരു സേവാ ലക്ഷ്യം, ശാന്തിയുടെ ശക്തി
എങ്ങനെ വ്യാപിപ്പിക്കാം, അതിന്റെ പ്ലാനുകൾ തയ്യാറാക്കൂ. തയ്യാറാക്കില്ലേ!
തയ്യാറാക്കുമോ? ശരി. ബാപ്ദാദയ്ക്ക് ഒരു മാസത്തിനു ശേഷം റിപ്പോർട്ട് നൽകാമോ എന്ത്
പ്ലാൻ ആണ് തയ്യാറാക്കിയത്! നിങ്ങളുടെ ഈ ആത്മീയ സംഭാഷണങ്ങളിൽ കൂടി ഇനിയും കൂടുതൽ
കൂട്ടിച്ചേർക്കും. ഭിന്ന ഭിന്നസോണുകൾ ഉണ്ടല്ലോ, അവരും കൂട്ടിച്ചേർക്കലുകൾ
നടത്തുംഅതിൽ താങ്കൾ അടിസ്ഥാനം നിർമ്മിക്കൂ (ഉണ്ടാക്കൂ) അവർ വജ്രങ്ങൾ ചേർക്കും.
ധൈര്യം ഉണ്ടല്ലോ. ടീച്ചേഴ്സിന് ധൈര്യം ഉണ്ടോ! മുൻപിലത്തെ വരിയിലിരിക്കുന്നവർക്ക്
ധൈര്യം ഉണ്ടോ? സംസ്ക്കാര മിലനം ഈ കളി ഏത് സോൺ ചെയ്യും? ഏതെങ്കിലും സോൺ ശുഭ
വൃത്തി, ശുഭ ദൃഷ്ടിയും, ശുഭ കൃതിയും ഇത് എങ്ങനെ ഉണ്ടാകും, ഒരു സോൺ ഇത്
ഏറ്റെടുക്കൂ. മറ്റൊരു സോൺഏതെങ്കിലും ആത്മാവിന് സ്വയം സംസ്ക്കാര പരിവർത്തനം
ചെയ്യാൻ കഴിയുന്നില്ല, ആഗ്രഹം ഉണ്ട്,പക്ഷെ ചെയ്യാൻ സാധിക്കുന്നില്ല,അവരെ പ്രതി
ദയാ ഹൃദയമുള്ളവരായി, ക്ഷമ, സഹയോഗം, സ്നേഹം കൊടുത്ത് എങ്ങനെ തന്റെ ബ്രാഹ്മണ
പരിവാരത്തെ ശ്കതിശാലി ആക്കാംഇതിനുള്ള പ്ലാൻ തയ്യാറാക്കണം. ഇതിനു സാധിക്കുമോ?
കഴിയുമോ? മുൻപിലത്തെ വരി പറയൂ സാധിക്കുമോ? കൈ ഉയർത്തൂ സാധിക്കുമോ. മുൻപിലത്തെ
വരിയിൽ എല്ലാം മഹാരഥികൾ ആണ് ഇരിക്കുന്നത്. ഇപ്പോൾ ബാപ്ദാദ പേരുകൾ
കേൾപ്പിക്കുന്നില്ല, ഓരോ സോണിനും ഏത് ഇഷ്ടപ്പെടുന്നോ അവർ ആത്മീയ സംഭാഷണം ചെയ്ത്
ശിവരാത്രിയ്ക്ക് ശേഷം ഒരു മാസത്തിനുളിൽ റിസൾട്ട് കേൾപ്പിക്കണം. മഹാരഷ്ട്ര
ഉണ്ടല്ലോ, വളരെ നല്ലത്. എല്ലായിടത്തും അഭിവൃദ്ധി ഉണ്ടാകുന്നുണ്ട്, ബാപ്ദാദ
അതിന്റെ ആശംസകൾ നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ എന്താണോ ചെയ്തത് അതിന്റെ ആശംസകൾ
ഉണ്ട് പക്ഷെ ഇപ്പോൾ ക്വാളിറ്റി വർധിപ്പിക്കൂ, ക്വാളിറ്റിയുടെ അർത്ഥംസമ്പന്നർ ആകൂ
എന്നതല്ല, ക്വാളിറ്റിയുടെ അർത്ഥമാണ് ഓർമ്മയെ നിയമനുസരിച്ച് ജീവിതത്തിൽ തെളിവ്
ഉണ്ടാക്കി കാണിച്ച് കൊടുക്കൂ. ബാക്കി മൈക്കും അവകാശിയും അത് അറിയാവുന്നതല്ലേ.
നിശ്ചയ ബുദ്ധിയും നിശ്ചിന്തരുമാകൂ. ശരി.
ഡബിൾ വിദേശികളിൽ യുഗൾസീനും
കുമാരിമാർക്കും പ്രത്യേകമായി റിട്രീറ് നടന്നു:- ഈ
അടയാളവുമായിട്ടാണ് വന്നത്.ഇഷ്ടപ്പെട്ടോ. കുമാരിമാർ അങ്ങനേ കറങ്ങി വരണം അത്
മറ്റുള്ളവർ കാണണം, ചക്രം കറങ്ങൂ. നല്ലതാണ്. എല്ലാവരും ഭാഗ്യ ശാലികൾ ആണ്,
കുമാരിമാർ ഡബിൾ ഭാഗ്യശാലികൾ ആണ് പക്ഷെ കുമാരിമാർക്ക് കുമാരി ജീവിതത്തിൽ അമർ
ആയിരിക്കുമെങ്കിൽ ബാപ്ദാദയുടെ ഗുരുഭായിയുടെ സിംഹാസനം ലഭിക്കുന്നു. ഹൃദയ സിംഹാസനം
ഉള്ളതാണ്. അത് എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഗുരു ഭായിയുടെ സിംഹാസനമാണ് എവിടെ
ഇരുന്നാണോ മുരളി കേൾപ്പിക്കുന്നത്. ടീച്ചർ ആയി മാറി പഠിപ്പിക്കുന്നു.
അതുകൊണ്ടാണ് ബാപ്ദാദ പറയുന്നത് കുമാരിമാർ ഡബിൾ ഭാഗ്യശാലികൾ ആണ്. കുമാരിമാരുടെ
മഹിമയാണ് 21 പരിവാരത്തെ ഉദ്ധരിക്കുന്നവർ. താങ്കൾ തന്റെ 21ജന്മങ്ങളെ ഉദ്ധരിച്ചു
എന്നാൽ ആരുടെയാണോ നിമിത്തമാകുന്നത് അവരുടെയും 21ജന്മങ്ങളുടെ ഉദ്ധാരണം നടക്കുന്നു.
അതുപോലെയുള്ള കുമാരിമാർ ആണോ. അങ്ങനെയാണോ? പക്കാ. ആരാണോ കുറച്ച്കുറച്ചു പക്കാ
അല്ലാത്തത് അവർ കൈ ഉയർത്തൂ. പക്കാ ആണോ.താങ്കൾ കണ്ടോ (ദാദിമാരോട്)പക്കാ കുമാരിമാർ
ആണോ? പക്കാ ആണോ! മോഹിനി ബഹൻ (ന്യുയോർക്ക്) പറയൂ, പക്കാ ആണോ? കുമാരിമാരുടെ
ഗ്രൂപ്പ്പക്കാ ആണോ? ഇവരുടെ ടീച്ചർ ആരാണ്!(മീര ബഹൻ) പക്കാആണെങ്കിൽ കൈ അടിക്കൂ.
ബാപ് ദാദയ്ക്കും സന്തോഷമാണ്. ശരി. ഇത് കുമാരിമാരുടെ എട്ടാമത്തെ റിട്രീറ്
ആണ്ഇതിന്റെ വിഷയമായിരുന്നു സ്വന്തമാണെന്ന അനുഭവം, 30 ദേശങ്ങളിൽ നിന്ന് 80
കുമാരിമാർ വന്നിട്ടുണ്ട്, എല്ലാവരും സ്വന്തമാണെന്ന വളരെ നല്ല അനുഭവം ചെയ്തു)
ആശംസകൾ. ഇത് കുമാരിമാരുടേത് ആണ്, നിങ്ങൾ എല്ലാവരും ആരാണ്? താങ്കൾ പറയണം ഇത്
കുമാരിമാർ ആണ്, ഞങ്ങൾ ബ്രഹ്മകുമാർ ബ്രഹ്മകുമാരിമാർ ആണ്. നിങ്ങളും കുറവല്ല. ഇത്
കുമാരിമാരുടെ ഗ്രൂപ്പ് ആണ്, എല്ലാവരും ഉള്ള ഗ്രൂപ്പ് ആണ്. നല്ലതാണ്.യുഗൾസിനു ഏത്
ലഹരി ആണുള്ളത്? എക്സ്ട്രാ ലഹരി, അറിയാമോ! പ്രവൃത്തിയിലിരിക്കുന്നവർ ഈ ജ്ഞാനം
ധാരണ ചെയ്ത് തുടങ്ങിയത് മുതൽ ഇപ്പോൾ കൂടുതലായി ആളുകൾക്ക് ധൈര്യം വന്നു ഞങ്ങൾക്കും
ചെയ്യാൻ സാധിക്കും. ആദ്യം കരുതിയിരുന്നു ബ്രഹ്മാകുമാരിമാർ ആകണമെങ്കിൽ സർവ്വതും
ഉപേക്ഷിക്കണം, എന്നാൽ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് ബ്രഹ്മാകുമാരി
ആയിരുന്നുകൊണ്ടും കുടുംബ കാര്യങ്ങൾ എല്ലാം നടത്താൻ സാധിക്കും. യുഗൾസിന്റെ വേറൊരു
വിശേഷതയാണ്അവർ മഹാത്മാക്കളെയും വെല്ലുവിളിച്ചു ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും
കടുംബത്തിൽ ഇരുന്നുകൊണ്ടും,കാര്യങ്ങൾ ചെയ്തുകൊണ്ടും,ഞങ്ങളുടെ പരമാർത്ഥം
ശ്രേഷ്ഠമായതാണ്. വിജയികൾ ആണ്. വിജയത്തിന്റെ ധൈര്യം ഉണ്ടാക്കുക, ഇത്
യുഗൾസിന്റെജോലിയാണ് അതിനാൽ ബാപ്ദാദ യുഗൾസീനും ആശംസകൾ തരുന്നു. ശരി
അല്ലെ.വെല്ലുവിളിക്കുന്നവർ അല്ലെ, പക്കാ. ആരെങ്കിലും വന്നു സി ഐ ഡി ചെയ്താൽ
സമ്മതിക്കണം, പറയൂ ചെയ്തുകൊള്ളൂ. ധൈര്യം ഉണ്ടോ? ഉണ്ടോ? കൈ ഉയർത്തൂ. ശരി.
ബാപ്ദാദ സദാ ഡബിൾ
വിദേശികളെ ധൈര്യമുള്ളവരായിട്ടാണ് കാണുന്നത്. കാരണമെന്ത്?ബാപ്ദാദ കണ്ടു ജോലിക്ക്
പോകുകയും ചെയ്യുന്നുണ്ട്, ക്ലാസും എടുക്കുന്നുണ്ട്, സെന്ററിന്റെ ആൾറൗണ്ട്
സേവനത്തിലും സഹായി ആകുന്നുണ്ട്. അതുകാരണം ബാപ്ദാദ നൽകുന്ന ടൈറ്റിൽ ആണ് ഇത്
ആൾറൗണ്ട്ഗ്രൂപ്പ് ആണ്. ശരി. ഇതുപോലെ മുന്നോട്ട് പോയ്കൊണ്ടിരിക്കണം.
മറ്റുള്ളവരെയും മുന്നോട്ട് കൊണ്ട് പോയ്കൊണ്ടിരിക്കണം. ശരി.
ടീച്ചേഴ്സിനോട്ടീച്ചേർസ്
സുഖമല്ലേ? ടീച്ചേർസ് താരം ഉണ്ട്. നല്ലതാണ് നോക്കൂ ബാപ് സമാൻ എന്ന ടൈറ്റിൽ
നിങ്ങളുടേതാണ്. ബാബയും ടീച്ചർ ആയിട്ടാണ് വരുന്നത് ടീച്ചർ എന്നാൽ സ്വന്തം
അനുഭവത്തിന്റെ ആധാരത്തിൽ മറ്റുള്ളവരെയും അനുഭവി ആക്കണം. അനുഭവത്തിന്റെ അതോറിറ്റി
ഏറ്റവും കൂടുതലാണ്. ഒരു പ്രാവശ്യം എങ്കിലും ഏതെങ്കിലും കാര്യത്തിന്റെ അനുഭവം
ചെയ്താൽ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. കേട്ട കാര്യങ്ങൾ, കണ്ട കാര്യങ്ങൾ
മറന്നു പോകും എന്നാൽ അനുഭവം ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കില്ല. ടീച്ചറിന്റെ
അർത്ഥമാണ് അനുഭവി ആയി അനുഭവം ചെയ്യിപ്പിക്കണം. ഈ കാര്യം അല്ലെ ചെയ്യുന്നത്.
നല്ലതാണ്. അനുഭവത്തിൽ ഏതൊക്കെ കുറവുകൾ ഉണ്ടോ അത് ഒരു മാസത്തിൽ നിറയ്ക്കണം.
പിന്നീട് ബാപ്ദാദ റിസൾട്ട് ചോദിക്കും.ശരി.
നാനാഭാഗത്തേയും
ബാപ്ദാദയുടെ ഹൃദയസിംഹാസനസ്ഥരും വിശ്വ രാജ്യ സിംഹാസനസ്ഥരും, സദാ തന്റെ
സൈലെൻസിന്റെ ശക്തിയെമുന്നോട്ടു ഉയർത്തിമറ്റുള്ളവരെയും മുന്നോട്ടു കൊണ്ട്
പോകുന്നതിന്റെ ഉന്മേഷവും ഉത്സാഹവും നൽകുന്ന, ബാപ്ദാദയുടെ ഭാഗ്യശാലികളും
സ്നേഹികളുമായ കുട്ടികൾക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും ആശിർവ്വാദങ്ങളും,
നമസ്തേയും.
വരദാനം :-
ഏത്സാഹചര്യത്തിലും സുരക്ഷിതരായിരിക്കുന്ന എയർ കണ്ടീഷന്റെ ടിക്കറ്റിന്റെ
അധികാരിയായി ഭവിക്കട്ടെ.
ആരാണോ ഏത് സാഹചര്യത്തിലും
സുരക്ഷിതരായി ഇരിക്കുന്നത് ആ കുട്ടികൾക്കാണ് എയർ കണ്ടിഷന്റെ ടിക്കറ്റ്
ലഭിക്കുന്നത്. ഏത് സാഹചര്യം ഉണ്ടായാലും ഓരോ സമസ്യയെയും സെക്കന്റിൽ തരണം
ചെയ്യുന്നതിന്റെ സർട്ടിഫിക്കറ്റ് വേണം. ആ ടിക്കറ്റിനു പണം കൊടുക്കുന്നത്
പോലെഇവിടെ സദാ വിജയി ആകുന്നതിന്റെ പണം വേണം അതിലൂടെയാണ് ടിക്കറ്റ് ലഭിക്കാൻ
സാധിക്കുന്നത്. ഈ ധനം പ്രാപ്തമാക്കുന്നതിനായി പരിശ്രമിക്കേണ്ട ആവശ്യമില്ല,
ബാബയുടെ കൂടെയിരിക്കുക മാത്രം ചെയ്യൂ എങ്കിൽ അളവറ്റ സമ്പാദ്യം
ശേഖരണമായിക്കൊ
ണ്ടിരിക്കും.
സ്ലോഗന് :-
എങ്ങനെയുള്ള സാഹചര്യമായാലും, സാഹചര്യം കടന്നുപോകും പക്ഷെ സന്തോഷം പോകരുത്.
അവ്യക്ത സൂചന-ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.
ഇതുപോലെ താങ്കളുടെ രചനയായ
ആമ സെക്കന്റിൽ എല്ലാ അവയവങ്ങളും ഉള്ളിലേക്ക് ഒതുക്കുന്നു. ഒതുക്കുന്ന ശക്തി
രചനയിലും ഉണ്ട്. താങ്കൾ മാസ്റ്റർ രചയിതാവ് ഒതുക്കുന്നതിനുള്ള ശക്തിയുടെ ആധാരത്തിൽ
സെക്കന്ററിൽ സർവ്വ സങ്കല്പങ്ങളെയും ഒതുക്കി ഒരു സങ്കല്പത്തിൽ സ്ഥിതി ചെയ്യൂ.
സർവ്വ കർമ്മേന്ദ്രിയങ്ങളുടെ കർമ്മത്തിന്റെ സ്മൃതിയ്ക്ക് ഉപരി ഒരു ആത്മിയ
സ്വരൂപത്തിൽ സ്ഥിതി ചെയ്യൂ അപ്പോൾ കർമ്മാതീത അവസ്ഥയുടെ അനുഭവം ഉണ്ടാകും.