മധുരമായ കുട്ടികളേ,
നിങ്ങളുടെ വായിൽ നിന്നും ഒരിക്കലും ഓ ഈശ്വരാ, ഓ ബാബാ എന്ന ശബ്ദം വരരുത്, ഇതെല്ലാം
ഭക്തിമാർഗ്ഗത്തിലെ ശീലങ്ങളാണ്.
ചോദ്യം :-
നിങ്ങൾ കുട്ടികൾ വെളുത്ത വസ്ത്രത്തെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത്? ഇത് ഏത്
കാര്യത്തിന്റെ പ്രതീകമാണ്?
ഉത്തരം :-
ഇപ്പോൾ
നിങ്ങൾ ഈ പഴയ ലോകത്തിൽ നിന്നും ജീവിച്ചിരിക്കെ മരിച്ചിരിക്കുകയാണ് അതിനാൽ
നിങ്ങൾക്ക് വെളുത്ത വസ്ത്രം ഇഷ്ടമാണ്. ഈ വെളുത്ത വസ്ത്രം മരിച്ചതിന്റെ തെളിവാണ്.
ആരെങ്കിലും മരിച്ചാൽ ആ ശരീരത്തിന്റെ മുകളിൽ വെളുത്ത വസ്ത്രം ഇടാറുണ്ട്, നിങ്ങൾ
കുട്ടികളും ഇപ്പോൾ ജീവിച്ചിരിക്കേ മരിച്ചിരിക്കുകയാണ്.
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്, ആത്മീയം എന്ന
വാക്കില്ലാതെ അച്ഛനെന്ന് മാത്രം പറയുകയാണെങ്കിലും ശരിയാണ്. ബാബയിരുന്ന്
കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്. എല്ലാവരും സ്വയത്തെ സഹോദര-സഹോദരങ്ങളാണെന്ന്
പറയുന്നതു തന്നെയുണ്ടല്ലോ. ബാബയിരുന്ന് എല്ലാവർക്കുമൊന്നും മനസ്സിലാക്കി
കൊടുക്കുന്നുമില്ല. എല്ലാവരും ഞങ്ങൾ സഹോദര-സഹോദരങ്ങളാണെന്നും പറയുന്നുണ്ടല്ലോ.
ഗീതയിൽ എഴുതിയിട്ടുണ്ട് - ഭഗവാനുവാചാ. ഭഗവാനുവാചാ ആരെ ആരെക്കുറിച്ചാണ്? എല്ലാവരും
ഭഗവാന്റെ മക്കളാണ്. ഭഗവാനായ അച്ഛന്റെ കുട്ടികൾ പരസ്പരം സഹോദരങ്ങളാണ്. ഭഗവാൻ
തന്നെയാണ് മനസ്സിലാക്കി തരുന്നത്, രാജയോഗം അഭ്യസിപ്പിക്കുന്നതും. ഇപ്പോൾ
നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെട്ടിരിക്കുകയാണ്. ലോകത്തിൽ മറ്റാരുടെ
ഉള്ളിലും ഇങ്ങനെയുള്ള ചിന്തകൾ നടക്കില്ല. ആർക്കെല്ലാം സന്ദേശം ലഭിക്കുന്നുവോ അവർ
ഈ വിദ്യാലയത്തിൽ പഠിക്കാൻ വന്നുകൊണ്ടിരിക്കും. അവർ ചിന്തിക്കും ഞങ്ങൾ
പ്രദർശിനിയെല്ലാം കണ്ടു എങ്കിലും അവിടെ പോയി കൂടുതൽ കേൾക്കണം. ആദ്യമാദ്യത്തെ
മുഖ്യമായ കാര്യമാണ് ജ്ഞാന സാഗരൻ, പതിതപാവനൻ, ഗീതാജ്ഞാന ദാതാവായ ശിവഭഗവാനുവാചയാണ്
- നിങ്ങൾക്ക് ആരാണ് മനസ്സിലാക്കി തരുന്നത്, നിങ്ങളെ അഭ്യസിപ്പിച്ചു
കൊണ്ടിരിക്കുന്നത്.......ഇത് അവർക്ക് മനസ്സിലാകണം. പരമാത്മാവ് ജ്ഞാനസാഗരനും
നിരാകാരനുമാണ്. ബാബ സത്യമാണ്. ബാബ സത്യം മാത്രമേ പറയുകയുള്ളു. പിന്നെ അവരിൽ ഒരു
ചോദ്യവും ഉണ്ടാകില്ല. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ ഞങ്ങളെ രാജയോഗം
അഭ്യസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ആദ്യമാദ്യം ഇത് മനസ്സിലാക്കി കൊടുക്കു.
ഇതിലൂടെയാണ് രാജ്യപദവി കിട്ടുന്നത്. സർവ്വരുടേയും പിതാവായ പാരലൗകിക പിതാവാണ്
നിങ്ങൾക്ക് ജ്ഞാനം മനസ്സിലാക്കി തരുന്നത്, ഏറ്റവും വലിയ അധികാരിയും ആ പിതാവ്
തന്നെയാണെന്ന കാര്യം മനസ്സിലാക്കിയാൽ വേറെ ഒരു ചോദ്യവും ചോദിക്കില്ല. പതിത
പാവനനായ ബാബ തീർച്ചയായും തന്റെ സമയത്ത് തന്നെയാണ് അവതരിക്കുക. നിങ്ങൾ
കാണുന്നുമുണ്ട് - ഇത് അതേ മഹാഭാരത യുദ്ധമാണ്. വിനാശത്തിനു ശേഷം തീർച്ചയായും
നിർവ്വികാരി ലോകം വരും. ഇത് വികാരി ലോകമാണ്. ഭാരതം തന്നെയായിരുന്നു
നിർവ്വികാരിയായിരുന്നത് എന്ന് മനുഷ്യർക്ക് അറിയില്ല. കുറച്ച് പോലും ബുദ്ധി
പ്രവർത്തിക്കുന്നില്ല. ഗോദ്റേജിന്റെ പൂട്ട് കൊണ്ടാണ് പൂട്ടപ്പെട്ടിരിക്കുന്നത്.
ഇതിന്റെ താക്കോലും കേവലം ബാബയുടെ അടുത്താണ് ഉള്ളത് അതുകൊണ്ടാണ് ജ്ഞാന ദാതാവ്,
ദിവ്യനേത്രത്തിന്റെ വിധാതാവ് എന്നെല്ലാം പറയപ്പെടുന്നത്. ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രം നൽകുന്നതും ബാബയാണ്. നിങ്ങളെ ആരാണ് പഠിപ്പിച്ചു
കൊണ്ടിരിക്കുന്നത് എന്നതും ആർക്കും അറിയില്ല. ഈ ദാദയാണ് എന്ന്
ചിന്തിക്കുന്നതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്തെങ്കിലും പറയും - അതിനാൽ
ആദ്യമാദ്യം ഈ കാര്യം തന്നെ മനസ്സിലാക്കി കൊടുക്കു. ഇതിൽ എഴുതിയിട്ടുമുണ്ട് -
ശിവഭഗവാനുവാച. ബാബയാണെങ്കിൽ സത്യമാണ്.
ബാബ മനസ്സിലാക്കി തരികയാണ് ഞാൻ പതിത പാവനനായ ശിവനാണ്. ഞാൻ പരംധാമത്തിൽ നിന്നാണ്
വന്നിരിക്കുന്നത്, ഈ സാളിഗ്രാമുകളെ പഠിപ്പിക്കാൻ വേണ്ടി. ബാബ ജ്ഞാനസാഗരനാണ്.
സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യമാണ് മനസ്സിലാക്കി തരുന്നത്. ഈ
പഠിപ്പ് ഇപ്പോൾ പരിധിയില്ലാത്ത ബാബയിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുകയാണ്.
സൃഷ്ടിയുടെ രചയിതാവാണ് ബാബ. പതിതമായ സൃഷ്ടിയെ പാവനമാക്കുന്നതും ബാബയാണ്. പതിത
പാവനാ വരൂ എന്ന് വിളിക്കുന്നുണ്ടല്ലോ അതിനാൽ ആദ്യം ബാബയുടെ പരിചയം എല്ലാവർക്കും
കൊടുക്കു. ആ പരംപിതാ പരമാത്മാവിന്റെ കൂടെ നമുക്കെല്ലാം എന്ത് സംബന്ധമാണ് ഉള്ളത്?
ബാബ സത്യമാണ്. നരനിൽ നിന്നും നാരായണനാകുന്നതിനുള്ള സത്യമായ ജ്ഞാനമാണ് നൽകുന്നത്.
കുട്ടികൾക്കറിയാം ബാബ സത്യമാണ്, ബാബയാണ് സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നത്.
നിങ്ങൾ നരനിൽ നിന്നും നാരായണനാകുന്നതിനാണ് ഇവിടെ വരുന്നത്. വക്കീലാകുന്നതിനുള്ള
പരീക്ഷ പാസ്സാകുമ്പോൾ ആ വിദ്യാർത്ഥിക്ക് അറിയും ഞാൻ വക്കീലാകാൻ പോവുകയാണ്. ഇപ്പോൾ
നിങ്ങൾക്ക് ഭഗവാനാണ് പഠിപ്പിക്കുന്നത് എന്ന നിശ്ചയമുണ്ട്. ചിലർക്ക്
നിശ്ചയമുണ്ടാകുന്നുണ്ട് പിന്നെ സംശയബുദ്ധിയായി മാറുന്നു അപ്പോൾ അവരോട് മനുഷ്യർ
ചോദിക്കും-നിങ്ങളല്ലേ ഈശ്വരനാണ് ഞങ്ങളെ പഠിപ്പിക്കുന്നത് എന്നെല്ലാം
പറഞ്ഞിരുന്നത്, ഭഗവാനെ ഉപേക്ഷിച്ച് വന്നത് എന്തിനാണ്? സംശയം വരുന്നതിലൂടെ
ഉപേക്ഷിച്ച് പോകുന്നു. എന്തെങ്കിലും വികർമ്മം ചെയ്യും. ഭഗവാനുവാചയാണ് കാമം
മഹാശത്രുവാണ്, ഇതിനെ ജയിക്കുന്നതിലൂടെ നിങ്ങൾ ജഗത്ജീത്താകും. ആരാണോ
പാവനമാകുന്നത് അവർക്കെ പാവന ലോകത്തിലേക്ക് പോകാൻ കഴിയുകയുള്ളു. ഇവിടെയുള്ളത്
രാജയോഗത്തിന്റെ കാര്യമാണ്. നിങ്ങളാണ് പാവന ലോകത്തിൽ പോയി രാജ്യം ഭരിക്കുക.
ബാക്കിയുള്ള ആത്മാക്കളെല്ലാം തന്റെ കർമ്മക്കണക്കുകൾ ഇല്ലാതാക്കി തിരിച്ച്
വീട്ടിലേക്ക് പോകും. ഇത് കണക്കെടുപ്പിന്റെ സമയമാണ്. ഇപ്പോൾ നിങ്ങളുടെ ബുദ്ധി
പറയുന്നുണ്ട് സത്യയുഗത്തിന്റെ സ്ഥാപന തീർച്ചയായും നടക്കണം. പാവനമായ ലോകം എന്ന്
സത്യയുഗത്തിനെയാണ് പറയുന്നത്. ബാക്കി എല്ലാവരും മുക്തിധാമത്തിലേക്ക് പോകും.
അവർക്ക് വീണ്ടും തന്റെ പാർട്ട് ആവർത്തിക്കേണ്ടി വരും. നിങ്ങളും തന്റെ
പുരുഷാർത്ഥം ചെയ്യുന്നുണ്ടല്ലോ. പാവന ലോകത്തിൽ പോയി പാവന ലോകത്തിന്റെ
അധികാരിയാകുന്നതിനാണ് പരിശ്രമം ചെയ്യുന്നത്. പാവന ലോകത്തിൽ അധികാരിയാണെന്ന്
എല്ലാവരും മനസ്സിലാക്കും. പാവന ലോകത്തിൽ പ്രജയും അധികാരിയായിരിക്കും. ഇപ്പോൾ
പ്രജകൾ എന്റെ ഭാരതം എന്ന് പറയുന്നില്ലേ. നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു ഈ സമയത്ത്
എല്ലാ ഭാരതവാസികളും നരകവാസികളാണ്. ഇപ്പോൾ സ്വർഗ്ഗവാസിയാകുന്നതിനാണ് നിങ്ങൾ
രാജയോഗം അഭ്യസിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും സ്വർഗ്ഗവാസിയാകാൻ
സാധിക്കില്ലല്ലോ. ഈ ജ്ഞാനം ഇപ്പോഴല്ലേ കിട്ടിയത്. മനുഷ്യർ ശാസ്ത്രങ്ങളിലെ
കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. അവർ ശാസ്ത്രങ്ങളുടെ അധികാരികളാണ്. ബാബ പറയുകയാണ്
ഭക്തി മാർഗ്ഗത്തിലെ വേദ-ശാസ്ത്രങ്ങൾ പഠിച്ചിട്ടും നിങ്ങൾ ഏണിപ്പടി താഴേക്കാണ്
ഇറങ്ങിയത്. ഇതെല്ലാം ഭക്തി മാർഗ്ഗമാണ്. ബാബ പറയുകയാണ് എപ്പോഴാണോ ഭക്തിമാർഗ്ഗവും
പൂർത്തിയാകുന്നത് അപ്പോഴാണ് ഞാൻ വരുന്നത്. എനിക്ക് എല്ലാ ഭക്തർക്കും അവരുടെ
ഭക്തിയുടെ ഫലം കൊടുക്കണം. ഇപ്പോൾ കൂടുതൽ ഭക്തരാണ് ഉള്ളത്. ഓ ഗോഡ് ഫാദർ എന്ന്
എല്ലാവരും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഓ ഗോഡ് ഫാദർ, ഹേ ഭഗവാനെ ഈ ശബ്ദങ്ങളെല്ലാം
ഭക്തരുടെ മുഖത്തിൽ നിന്നും വരും. ഇപ്പോൾ ഭക്തിയും ജ്ഞാനവും തമ്മിൽ
വ്യത്യാസമുണ്ട്. നിങ്ങളുടെ മുഖത്തു നിന്നും ഹേ ഈശ്വരാ, ഹേ ഭഗവാനെ എന്ന
ശബ്ദങ്ങളൊന്നും വരില്ല. അരകല്പം കൊണ്ട് ഇങ്ങനെ വിളിക്കുന്ന ശീലം മനുഷ്യർക്കുണ്ട്.
നിങ്ങൾക്കറിയാം ഭഗവാൻ നിങ്ങളുടെ അച്ഛനാണ്, അതിനാൽ ഓ ബാബാ എന്നും നിങ്ങൾക്ക്
വിളിക്കേണ്ട. ബാബയിൽ നിന്നും നിങ്ങൾക്ക് സമ്പത്ത് നേടണം. ആദ്യം നിശ്ചയം വേണം
എനിക്ക് ബാബയിൽ നിന്നും സമ്പത്ത് എടുക്കണം. കുട്ടികളെ സമ്പത്ത്
പ്രാപ്തമാക്കുന്നതിന് ബാബ അധികാരിയാക്കുകയാണ്. ഇതാണ് സത്യമായ അച്ഛൻ. ബാബക്കറിയാം
- ഇതെല്ലാം എന്റെ കുട്ടികളാണ്, ഇവരെ ജ്ഞാനാമൃതം കുടിപ്പിച്ച്, ജ്ഞാന
ചിതയിലിരുത്തി ഘോരാന്ധകാരത്തിൽ നിന്ന് ഉണർത്തി സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു
പോകണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ആത്മാക്കൾ ശാന്തിധാമത്തിലും
സുഖധാമത്തിലും വസിച്ചവരായിരുന്നു. സുഖധാമത്തെയാണ് നിർവ്വികാരി ലോകമെന്ന്
പറയുന്നത്. സമ്പൂർണ്ണ നിർവ്വികാരികൾ ദേവതകളാണല്ലോ. അതോടൊപ്പം ആത്മാക്കളുടെ
വീടാണ് മധുരമായ വീട്. നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു ഞങ്ങൾ ശാന്തിധാമത്തിലെ
നിവാസികളായിരുന്നു, നമ്മൾ അവിടെ നിന്നും പാർട്ടഭ് അഭിനയിക്കാൻ വന്നിരിക്കുകയാണ്.
നമ്മൾ ആത്മാക്കൾ ഇവിടുത്തെ നിവാസികളല്ല. സാധാരണ അഭിനേതാക്കൾ ഇവിടുത്തെ
നിവാസികളാണ്. കേവലം വീട്ടിൽ നിന്ന് വന്ന് തന്റെ വസ്ത്രം മാറി പാർട്ട് അഭിനയിക്കും.
ഇതും നിങ്ങൾ മനസ്സിലാക്കി നമ്മുടെ വീട് ശാന്തിധാമം ആണ്, അവിടേക്ക് നമുക്ക്
തിരിച്ച് പോവുകയും വേണം. എപ്പോഴാണോ എല്ലാ അഭിനേതാക്കളും സ്റ്റേജിൽ വരുന്നത്
അപ്പോഴാണ് ബാബ വന്ന് എല്ലാവരേയും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു
പോകുന്നത,് അതുകൊണ്ടാണ് ബാബയെ മുക്തി ദാതാവെന്നും വഴികാട്ടിയെന്നെല്ലാം
പറയുന്നത്. ദു:ഖഹർത്താവും സുഖകർത്താവുമാണെന്ന് പറയുന്നുണ്ട് എങ്കിൽ ഇത്രയും
മനുഷ്യർ എങ്ങോട്ട് പോകും? ചിന്തിച്ചു നോക്കു - പതിത പാവനനെയാണ് വിളിക്കുന്നതും.
എന്തിനു വേണ്ടിയാണ്? തന്റെ മരണത്തിനു വേണ്ടി, ദുഖത്തിന്റെ ലോകത്തിൽ ഇരിക്കാൻ
ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകു എന്ന്
പറയുന്നത്. എല്ലാവരും മുക്തി കിട്ടുമെന്ന് അംഗീകരിക്കുന്നവരാണ്. ഭാരതത്തിന്റെ
പ്രാചീന യോഗവും എത്ര പ്രശസ്തമാണ്. പ്രാചീന രാജയോഗം പഠിപ്പിച്ചു കൊടുക്കുന്നതിന്
വിദേശത്തിലേക്കും പോകുന്നുണ്ട്. വാസ്തവത്തിൽ ഹഠയോഗികൾക്ക് രാജയോഗം അറിയില്ല. അവർ
പഠിപ്പിക്കുന്ന യോഗം തന്നെ തെറ്റാണ് അതിനാൽ നിങ്ങൾ പോയി സത്യമായ രാജയോഗം
പഠിപ്പിച്ചു കൊടുക്കണം. സന്യാസിമാരുടെ കാവി വസ്ത്രത്തിന് പോലും മനുഷ്യർ എത്ര
ബഹുമാനമാണ് നൽകുന്നത്. ബുദ്ധ ധർമ്മത്തിലും സന്യാസിമാരെ, കാവി വസ്ത്രം
ധരിക്കുന്നത് കണ്ട് ബഹുമാനിക്കാറുണ്ട്. ആ വസ്ത്രം സ്വീകരിച്ചതിന് ശേഷമാണ് അവർ
സന്യാസികളാകുന്നത്. ബുദ്ധ ധർമ്മത്തിലും ആദ്യം തന്നെ ആരും സന്യാസിയാകുന്നില്ല.
എപ്പോഴാണോ പാപം വർദ്ധിക്കുന്നത് അപ്പോഴാണ് ബുദ്ധ ധർമ്മത്തിലും സന്യാസ
ധർമ്മത്തിന്റെ സ്ഥാപന ഉണ്ടാകുന്നത്. ആദ്യം ബുദ്ധ ധർമ്മത്തിലെ ആത്മാക്കൾ വരും
പിന്നീട് അവരുടെ ധർമ്മത്തിലെ ജനസംഖ്യ കൂടും. ആരംഭത്തിൽ തന്നെ സന്യാസം
അഭ്യസിപ്പിച്ച് എന്ത് ചെയ്യാനാണ്, പിന്നെയും കുറച്ച് സമയങ്ങൾക്ക് ശേഷമാണ്
സന്യാസം വരുന്നത്. അതും ഇവിടെ നിന്നും തന്നെയാണ് അനുകരിക്കുന്നത്.
ക്രിസ്ത്യൻസിലും സന്യാസിമാരെ ആദരിക്കുന്നവരുണ്ട്. കാവി വസ്ത്രമെല്ലാം
സ്വീകരിക്കുന്നു അത് ഹഠയോഗികളുടേതാണ്. നിങ്ങൾക്ക് വീടൊന്നും
ഉപേക്ഷിക്കേണ്ടതില്ല. വെളുത്ത വസ്ത്രം തന്നെ ധരിക്കണം എന്ന നിബന്ധനയുമില്ല,
പക്ഷെ വെള്ള നിറത്തിലുള്ള വസ്ത്രം നല്ലതാണ്. നിങ്ങൾ ഭട്ഠിയിലാണല്ലോ അതിനാലാണ്
നിങ്ങളുടേത് ഈ വസ്ത്രമായത്. ഇന്നു കാലത്ത് എല്ലാവരും വെളുത്ത വസ്ത്രങ്ങളെ
ഇഷ്ടപ്പെടുന്നുണ്ട്. മനുഷ്യർ മരിച്ചാലും ആ ശരീരത്തിന് മുകളിലും വെളുത്ത
തുണിയാണല്ലോ വിരിക്കാറുള്ളത്. നിങ്ങളും ഇപ്പോൾ മരിച്ച് ജീവിക്കുന്നവരാണ് അതിനാൽ
നിങ്ങൾക്കും വെളുത്ത വസ്ത്രം നല്ലതാണ്.
അതിനാൽ ആദ്യം ബാബയുടെ പരിചയം കൊടുക്കണം. രണ്ട് അച്ഛൻമാരുണ്ട്, ഇത് മനസ്സിലാക്കാൻ
സമയമെടുക്കും. പ്രദർശിനിയിൽ ഇത്രയും മനസ്സിലാക്കാൻ സാധിക്കില്ല.
സത്യയുഗത്തിലാണെങ്കിൽ ഒരു അച്ഛനെ ഉണ്ടാകു. ഈ സമയത്ത് നിങ്ങൾക്ക് മൂന്ന്
അച്ഛൻമാരാണ് ഉള്ളത് എന്തുകൊണ്ടെന്നാൽ ഭഗവാൻ വരുന്നത് പ്രജാപിതാ ബ്രഹ്മാവിന്റെ
ശരീരത്തിലേക്കാണ്, അതിനാൽ ബ്രഹ്മാബാബയും എല്ലാവരുടേയും അച്ഛനല്ലേ. പിന്നെ ലൗകിക
അച്ഛനുമുണ്ട്. ശരി, ഈ മൂന്ന് അച്ഛൻമാരിലും വെച്ച് ആര് നൽകുന്ന സമ്പത്താണ്
ഉയർന്നത്? നിരാകാരനായ അച്ഛൻ എങ്ങനെയാണ് സമ്പത്ത് തരുക? ബ്രഹ്മാവിലൂടെയാണ്
തരുന്നത്. ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കാൻ
സാധിക്കും. ശിവബാബ നിരാകാരനാണ് അതോടൊപ്പം ഇത് പ്രജാപിതാ ബ്രഹ്മാവാണ്, ആദിദേവനാണ്,
മുതുമുത്തച്ഛനാണ്. ബാബ പറയുകയാണ് ശിവനായ എന്നെ നിങ്ങൾ മുതുമുത്തച്ഛൻ എന്ന്
പറയില്ല. ഞാൻ എല്ലാവരുടേയും അച്ഛനാണ്. എന്റെ കൂടെ ഈ പ്രജാപിതാവും ഉണ്ട്. അപ്പോൾ
നിങ്ങൾ എല്ലാവരും സഹോദരി സഹോദരൻമാരായില്ലേ. സ്ത്രീയും പുരുഷനുമാണെങ്കിലും
ബുദ്ധിക്കറിയാം നമ്മൾ സഹോദരി സഹോദരൻമാരാണെന്ന്. നിങ്ങൾക്ക് ബാബയിൽ നിന്നും
സമ്പത്ത് നേടണം. സഹോദരി സഹോദരൻമാർക്ക് കുറ്റ കൃത്യങ്ങൾ ചെയ്യാൻ സാധിക്കില്ല.
അഥവാ പരസ്പരം വികാരി ദൃഷ്ടി ആകർഷിക്കുന്നുണ്ടെങ്കിൽ വീണു പോകും. ബാബയെ മറന്നു
പോകും. ബാബ പറയുന്നു നിങ്ങൾ എന്റെ കുട്ടിയായി മാറിയതിനു ശേഷമാണോ കറുത്ത
മുഖമുള്ളവരാകുന്നത്. പരിധിയില്ലാത്ത അച്ഛനിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി
തരുകയാണ്. നിങ്ങൾക്ക് ലഹരി ഉയരണം. നിങ്ങൾക്ക് ഗൃഹസ്ഥത്തിൽ തന്നെ ജീവിക്കണം.
ലൗകിക സംബന്ധികളെയും ശ്രദ്ധിക്കണം, കടമകൾ നിറവേറ്റണം. ലൗകിക അച്ഛനേയും നിങ്ങൾ
അച്ഛൻ എന്നു തന്നെയാണല്ലോ വിളിക്കുക. അദ്ദേഹത്തെ സഹോദരാ എന്ന് വിളിക്കാൻ
സാധിക്കില്ല. സാധാരണ രീതിയിൽ അച്ഛനെ അച്ഛൻ എന്ന് തന്നെയാണ് വിളിക്കുക.
ബുദ്ധിയിലുണ്ട് ഇത് ലൗകിക അച്ഛനാണ് എന്നത്. ജ്ഞാനമുണ്ടല്ലോ. ഈ ജ്ഞാനം വളരെ
വിചിത്രമാണ്. ഇക്കാലത്ത് പരസ്പരം പേര് പോലും വിളിക്കാറുണ്ട് എന്നാൽ പുറത്ത്
നിന്നും വന്നിരിക്കുന്ന ഒരാളുടെ മുന്നിൽ സഹോദരാ എന്ന് വിളിച്ചാൽ അവർ ചിന്തിക്കും
ഇവരുടെ തല തിരിഞ്ഞിരിക്കുകയാണെന്ന്. ഇതിൽ വളരെ യുക്തി വേണം. നിങ്ങളുടേത്
ഗുപ്തമായ ജ്ഞാനമാണ്, ഗുപ്തമായ സംബന്ധമാണ്. ഇതിൽ വളരെ യുക്തിയോടെ നടക്കണം. പക്ഷെ
പരസ്പരം ബഹുമാനം കൊടുക്കുന്നതും നല്ലതാണ്. ലൗകികത്തിലെ ഉത്തരവാദിത്ത്വങ്ങളും
നിറവേറ്റണം. പക്ഷെ ബുദ്ധി മുകളിലായിരിക്കണം. നമുക്ക് ബാബയിൽ നിന്നും സമ്പത്ത്
എടുക്കണം. ബാക്കി ചെറിയച്ഛനെ ചെറിയച്ഛൻ എന്നും അച്ഛനെ അച്ഛൻ എന്നും വിളിക്കണം.
ആരെല്ലാം ബി.കെ ആയിട്ടില്ലയോ അവർക്ക് സഹോദരി സഹോദരനാണെന്ന് മനസ്സിലാക്കാൻ
സാധിക്കില്ല. ആരാണോ ബ്രഹ്മാകുമാരൻമാരും ബ്രഹ്മാകുമാരിമാരുമായത് അവരാണ് ഈ
കാര്യങ്ങളെ മനസ്സിലാക്കുക. പുറത്തുള്ളവർ ആദ്യം കേട്ടാൽ ആശ്ചര്യപ്പെടും. ഇതിൽ
മനസ്സിലാക്കാൻ വളരെ നല്ല ബുദ്ധി വേണം. ബാബ നിങ്ങളെ വിശാല ബുദ്ധിയുള്ളവരാക്കി
മാറ്റുകയാണ്. നിങ്ങൾ ആദ്യം പരിധിയുള്ള ബുദ്ധിയുള്ളവരായിരുന്നു. ഇപ്പോൾ ബുദ്ധി
പരിധിയില്ലാത്തതിലാണ്. നമ്മുടെ പരിധിയില്ലാത്ത അച്ഛനാരാണ് എന്നതും അറിയാം.
ബാക്കി സംബന്ധത്തിൽ മരുമകളെ മരുമകളെന്നും അമ്മായിയമ്മയെ അമ്മായിയമ്മ എന്നും
തന്നെ വിളിക്കണം, അവരെ സഹോദരി എന്ന് വിളിക്കാൻ സാധിക്കില്ലല്ലോ. രണ്ടു പേരും
ജ്ഞാനത്തിൽ വരുന്നുണ്ടാകും. വീട്ടിലിരിക്കുന്നത് കൊണ്ട് വളരെ യുക്തി വേണം.
ലോകത്തിന്റെ മര്യാദകളേയും നോക്കണം. ഇല്ലെങ്കിൽ അവർ പറയും ഇവർ പതിയെ
സഹോദരനാണെന്നും അമ്മായിയമ്മയെ സഹോദരി എന്നുമാണ് വിളിക്കുന്നത്, അവർ അവിടെ പോയി
എന്താണ് പഠിക്കുന്നത് എന്ന് അവർ ചിന്തിക്കും. ഈ ജ്ഞാനത്തിന്റെ കാര്യങ്ങളെ
നിങ്ങൾക്ക് മാത്രമേ അറിയുകയുള്ളു വേറെയാർക്കും അറിയില്ല. ഇങ്ങനെ പറയാറുണ്ടല്ലോ
- അങ്ങയുടെ ഗതിയും വഴിയും അങ്ങേക്ക് തന്നെയാണ് അറിയുക. ഇപ്പോൾ നിങ്ങൾ ബാബയുടെ
കുട്ടികളായി മാറിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഗതിയും വഴിയും നിങ്ങൾക്ക് മാത്രമെ
അറിയുകയുള്ളു. വളരെ ശ്രദ്ധയോടെ നടക്കണം. എവിടേയും ആശയക്കുഴപ്പത്തിൽ വരരുത്.
അതിനാൽ പ്രദർശിനിയിലും ആദ്യം നിങ്ങൾ കുട്ടികൾ പറഞ്ഞു കൊടുക്കണം ഞങ്ങളെ
പഠിപ്പിക്കുന്നത് ഭഗവാനാണെന്ന കാര്യം. ഇനി പറയൂ അത് ആരാണ്? നിരാകാരനായ ശിവനാണോ
അതോ ശ്രീകൃഷ്ണനാണോ? ശിവജയന്തിക്കു ശേഷമാണ് കൃഷ്ണ ജയന്തി വരുന്നത്
എന്തുകൊണ്ടെന്നാൽ ബാബയാണ് രാജയോഗം പഠിപ്പിക്കുന്നത്. കുട്ടികളുടെ ബുദ്ധിയിൽ
ഇതെല്ലാം ഉണ്ടല്ലോ. ഏതു വരെ ശിവ പരമാത്മാവ് വരുന്നില്ലയോ അതു വരെ ശിവജയന്തിയും
ആഘോഷിക്കാൻ സാധിക്കില്ല. ഏതു വരെ ശിവൻ വന്ന് കൃഷ്ണപുരിയുടെ സ്ഥാപന
ചെയ്യുന്നില്ലയോ അതുവരെ കൃഷ്ണ ജയന്തിയും എങ്ങനെയാണ് ആഘോഷിക്കുക. കൃഷ്ണന്റെ
ജയന്തിയെല്ലാം ആഘോഷിക്കാറുണ്ട് എന്നാൽ അതിനെക്കുറിച്ച് മനസ്സിലാക്കുന്നില്ല.
കൃഷ്ണൻ രാജകുമാരനായിരുന്നുവെങ്കിൽ സ്വർഗ്ഗത്തിൽ ആയിരിക്കുമല്ലോ. ദേവി ദേവതകളുടെ
രാജധാനിയും ഉണ്ടായിട്ടുണ്ടാകും. കേവലം കൃഷ്ണനു മാത്രമായിരിക്കില്ല ചക്രവർത്തി
പദവി കിട്ടിയത്. തീർച്ചയായും കൃഷ്ണപുരി ഉണ്ടാകും. കൃഷ്ണപുരിയെന്നും
കംസപുരിയെന്നുമെല്ലാം പറയാറുണ്ടല്ലോ. കംസപുരി കഴിഞ്ഞതിന് ശേഷമാണല്ലോ കൃഷ്ണപുരി
വരുക. എന്നാൽ ഇതെല്ലാം ഉണ്ടാകാൻ പോകുന്നത് ഭാരതത്തിൽ തന്നെയാണ്. പുതിയ ലോകത്തിൽ
ഈ കംസനൊന്നുമുണ്ടാകില്ല. കലിയുഗത്തിനെയാണ് കംസപുരിയെന്ന് പറയുന്നത്. ഇവിടെ
നോക്കു എത്ര മനുഷ്യരാണ് ഉള്ളത്. സത്യയുഗത്തിൽ വളരെ കുറച്ച് മനുഷ്യരെ
ഉണ്ടാകുകയുള്ളു. ദേവതകൾ ആരുടെ കൂടെയും യുദ്ധം ചെയ്തിട്ടില്ല. കൃഷ്ണപുരി അഥവാ
വിഷ്ണുപുരി എന്ന് പറയു, ദൈവീക സമ്പ്രദായം എന്ന് പറയു, എന്നാൽ ഇവിടെയുള്ളത്
ആസുരീയ സമ്പ്രദായമാണ്. ബാക്കി ദേവതകളും അസുരൻമാരും തമ്മിലോ പാണ്ഡവരും കൗരവരും
തമ്മിലോ യുദ്ധമൊന്നും നടന്നിട്ടില്ല. നിങ്ങൾ രാവണന്റെ മുകളിൽ വിജയം
പ്രാപ്തമാക്കാൻ പോവുകയാണ്. ബാബ പറയുകയാണ് ഈ അഞ്ച് വികാരങ്ങളെ ജയിക്കു എങ്കിൽ
നിങ്ങൾ ജഗത്ജീത്താകും, ഇതിൽ യുദ്ധത്തിന്റെ കാര്യമില്ല. യുദ്ധത്തിന്റെ പേര് വന്നാൽ
ഹിംസയാകും. രാവണന്റെ മുകളിൽ വിജയം നേടണം. പക്ഷെ അഹിംസകരായിരിക്കണം. കേവലം ബാബയെ
ഓർമ്മിക്കുന്നതിലൂടെ നമ്മുടെ വികർമ്മം വിനാശമാകും. ഇതിൽ യുദ്ധത്തിന്റെ
കാര്യമൊന്നുമില്ല. ബാബ പറയുകയാണ് നിങ്ങൾ തമോപ്രധാനമായിരിക്കുന്നു ഇപ്പോൾ വീണ്ടും
നിങ്ങൾക്ക് സതോപ്രധാനമാകണം. ഭാരതത്തിന്റെ പ്രാചീന രാജയോഗം പ്രശസ്ഥമാണ്. ബാബ
പറയുകയാണ് - എന്നിൽ ബുദ്ധിയോഗം വെക്കു എങ്കിൽ നിങ്ങളുടെ പാപം ഭസ്മമാകും. ബാബ
പതിത പാവനനാണ് അതിനാൽ തന്റെ ബുദ്ധിയോഗം ബാബയുടെ കൂടെ വെക്കു അപ്പോൾ നിങ്ങൾ
പതിതത്തിൽ നിന്നും പാവനമാകും. ഇപ്പോൾ പ്രായോഗികമായി നിങ്ങൾ യോഗം വെക്കുകയാണ്,
ഇതിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ആരാണോ നല്ല രീതിയിൽ പഠിക്കുന്നത് ഒപ്പം
ബാബയുടെ കൂടെ യോഗം വെക്കുന്നത്, അവർക്കാണ് ബാബയിൽ നിന്നും സമ്പത്ത് കിട്ടുന്നത്.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സഹോദര -
സഹോദര ദൃഷ്ടിയുടെ അഭ്യാസം ചെയ്തുകൊണ്ട് ലൗകിക ബന്ധനങ്ങളിൽ നിന്നും മോഹത്തെ
മുറിക്കണം. വളരെ യുക്തിയോടെ നടക്കണം. വികാരി ദൃഷ്ടിയിലേക്ക് ഒട്ടും വരരുത്.
കണക്കെടുപ്പിന്റെ ഈ സമയത്ത് സമ്പൂർണ്ണമായും പാവനമാകണം.
2) ബാബയിൽ നിന്നും
പൂർണ്ണമായും സമ്പത്ത് നേടുന്നതിന് വേണ്ടി നല്ല രീതിയിൽ പഠിക്കണം ഒപ്പം പതിത
പാവനനായ ബാബയുമായി യോഗം വെച്ച് പാവനമാകണം.
വരദാനം :-
തന്റെ
സമ്പൂർണതയുടെ ആധാരത്തിൽ സമയത്തെ സമീപം കൊണ്ടുവരുന്ന മാസ്റ്റർ രചയിതാവായി
ഭവിക്കട്ടെ
സമയം താങ്കളുടെ രചനയാണ്,
താങ്കൾ മാസ്റ്റർ രചയിതാവാണ്. രചയിതാവ് രചനയുടെ ആധാരത്തിലാകുന്നില്ല. രചയിതാവ്
രചനയെ അധീനമാക്കുന്നു. അതിനാൽ ഇത് ഒരിക്കലും ചിന്തിക്കരുത്- സമയം സ്വയമേവ
സമ്പൂർണമാക്കിക്കൊള്ളും. താങ്കൾക്ക് സമ്പൂർണമായി സമയത്തെ സമീപം കൊണ്ടുവരണം.
ഏതെങ്കിലും വിഘ്നം വരുന്നുവെങ്കിൽ സമയാനുസരണം തീർച്ചയായും പൊയ്ക്കോളും. എന്നാൽ
സമയത്തിനു മുമ്പായി പരിവർത്തനശക്തിയിലൂടെ അതിനെ പരിവർത്തനപ്പെടുത്തൂ- അപ്പോൾ
അതിന്റെ പ്രാപ്തി താങ്കൾക്ക് ഉണ്ടാകും. സമയത്തിന്റെ ആധാരത്തിൽ
പരിവർത്തനപ്പെടുത്തി എങ്കിൽ അതിന്റെ പ്രാപ്തി താങ്കൾക്ക് ഉണ്ടാകുകയില്ല.
സ്ലോഗന് :-
കർമത്തിന്റെയും യോഗത്തിന്റെയും സന്തുലനം വെക്കുന്നവരാണ് സത്യമായ കർമയോഗികൾ.
അവ്യക്തസൂചനകൾ- ഈ
അവ്യക്തമാസത്തിൽ ബന്ധനമുക്തമായി മുക്തജീവിതസ്ഥിതിയുടെ അനുഭവം ചെയ്യൂ
ഏതുവരേക്കും
കർമേന്ദ്രിയങ്ങളുടെ ആധാരമുണ്ടോ കർമം ചെയ്യുക തന്നെ വേണം, എന്നാൽ കർമബന്ധനമരുത്,
കർമസംബന്ധം. ജീവിതമുക്തഅവസ്ഥ അർത്ഥം സഫലതയും കൂടുതൽ കർമത്തിന്റെ ഭാരവുമില്ല.
ആരാണോ മുക്തം അവർ സദാ തന്നെ സഫലതാമൂർത്തികളാണ്. ജീവന്മുക്തആത്മാവ് ഉറപ്പോടെ പറയും-
വിജയം നിശ്ചിന്തമാണ്, സഫലത ജന്മസിദ്ധഅധികാരമാണ്.