15.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ ലോകം ശ്മശാനമാകാൻ പോകുന്നതാണ് അതിനാൽ ഇതിനോട് മനസ്സ് വെക്കരുത്, സ്വർഗ്ഗത്തെ ഓർമ്മിക്കൂ.

ചോദ്യം :-
നിങ്ങൾ ദരിദ്രരായ കുട്ടികളെ പോലെ ഈ ലോകത്തിൽ ഭാഗ്യശാലികൾ വേറെയാരുമില്ല, എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ നിങ്ങൾ ദരിദ്രരായ കുട്ടികൾ നേരിട്ട് ബാബയുടെ കുട്ടികളായി മാറിയിരിക്കുകയാണ് ഇതിലൂടെ നിങ്ങൾക്ക് സദ്ഗതിയുടെ സമ്പത്താണ് ലഭിക്കുന്നത്. ദരിദ്രരായ കുട്ടികളാണ് പഠിക്കുന്നത്. അഥവാ ധനവാൻമാർ കുറച്ച് പഠിച്ചാലും, അവർക്ക് വളരെ പരിശ്രമിച്ചാലേ ബാബയുടെ ഓർമ്മ ഉണ്ടാവുകയുള്ളൂ. നിങ്ങൾക്ക് അന്തിമത്തിൽ ബാബയുടേതല്ലാതെ മറ്റൊന്നും ഓർമ്മയുണ്ടാകില്ല അതിനാൽ നിങ്ങളാണ് ഏറ്റവും ഭാഗ്യശാലികൾ.

ഗീതം :-
ഹൃദയത്തിന്റെ ആശ്രയം ഒരിക്കലും മുറിയരുത്....

ഓംശാന്തി.  
കുട്ടികളെ പ്രതി ബാബ മനസ്സിലാക്കി തരുകയാണ് അതോടൊപ്പം കുട്ടികൾ മനസ്സിലാക്കുന്നുണ്ട് തീർച്ചയായും ഈ ലോകം ശ്മശാനമാകും. ആദ്യം ഈ ലോകം സ്വർഗ്ഗമായിരുന്നു, ഇപ്പോൾ പഴയതായി അതുകൊണ്ടാണ് ഇതിനെ ശ്മശാനം എന്ന് പറയുന്നത്. ഈ കാര്യങ്ങളും കേവലം നിങ്ങൾ കുട്ടികളാണ് അറിയുന്നത്, ലോകർക്ക് അറിയില്ല. നിങ്ങൾ കുട്ടികളും അറിയുന്നുണ്ട് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന നമ്മുടെ ബാബ വീണ്ടും വന്നിരിക്കുകയാണ്. കുട്ടികൾ ഇതും മനസ്സിലാക്കുന്നുണ്ട്, അഥവാ തന്റെ മനസ്സിനെ ഈ ശ്മശാനത്തിൽ വെക്കുകയാണെങ്കിൽ നഷ്ടമാണ് സംഭവിക്കുക. ഇപ്പോൾ നിങ്ങൾ പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുകയാണ്, അതും കല്പം മുമ്പത്തേതു പോലെ. ഇത് ഓരോ ചുവടിലും നിങ്ങൾ കുട്ടികളുടെ ഉള്ളിൽ ഉണ്ടായിരിക്കണം ഇതു തന്നെയാണ് മൻമനാഭവ. ബാബയുടെ ഓർമ്മയിൽ കഴിയുന്നതിലൂടെയാണ് സ്വർഗ്ഗവാസി ആകുന്നത്. ഭാരതം സ്വർഗ്ഗമായിരുന്നു, വേറെ ഒരു ഖണ്ഡവും സ്വർഗ്ഗമാകുന്നില്ല. ഇപ്പോൾ മായാ രാവണന്റെ ഷോയാണ്. ഇത് കുറച്ച് സമയം നടക്കും. ഇതാണ് അസത്യമായ ഷോ. അസത്യമായ മായയും, അസത്യമായ ശരീരങ്ങളുമാണ് ഉള്ളത്. ഇതാണ് അവസാന ഷോ. ഇതിനെ കണ്ട് ഇതാണ് സ്വർഗ്ഗമെന്നും ഇതിന് മുമ്പ് ഉണ്ടായിരുന്നതാണ് നരകം എന്നുമാണ് മനസ്സിലാക്കുന്നത്. വലിയ വലിയ വീടുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇത് 100 വർഷം കൊണ്ടുള്ള കാഴ്ചകളാണ്. ഫോണും, വൈദ്യുതിയും, വിമാനവുമെല്ലാം 100 വർഷത്തിനുള്ളിൽ കണ്ടു പിടിച്ചതാണ്. ഇത്രയധികം ഷോ കാണുമ്പോൾ ഇത് തന്നെയാണ് സ്വർഗ്ഗം എന്നാണ് മനസ്സിലാക്കുന്നത്. പഴയ ഡൽഹി എങ്ങനെയുണ്ടായിരുന്നു? ഇപ്പോൾ പുതിയ ഡൽഹിയെ എത്ര നല്ലതാക്കി മാറ്റിയിട്ടുണ്ട്. ന്യൂ ഡൽഹി എന്ന് പേരും വെച്ചിരിക്കുന്നു. ബാപൂജിയും പുതിയ ലോകം, രാമരാജ്യം അഥവാ സ്വർഗ്ഗം വേണം എന്ന് ആഗ്രഹിച്ചിരുന്നു. എത്ര വലിയ വലിയ കെട്ടിടങ്ങളും, ധാരാളം യന്ത്രങ്ങളും ഉണ്ടാക്കുന്നുണ്ട്, ഇതിനെയാണ് അല്പകാലത്തെ കൃത്രിമമായ സ്വർഗ്ഗം എന്ന് പറയുന്നത്. നിങ്ങൾക്ക് അറിയാം ഇതിന്റെ പേര് സ്വർഗ്ഗമൊന്നുമല്ല. ഇതിന്റെ പേര് നരകമാണ്. നരകത്തിന്റെയും പ്രദർശനം ഉണ്ടാകുമല്ലോ. ഇത് അല്പകാലത്തിന്റെ പ്രദർശനമാണ്. ഇത് ഇപ്പോൾ ഇല്ലാതാകാൻ പോവുകയാണ്. ഇപ്പോൾ ബാബ കുട്ടികളോട് പറയുകയാണ് - ഒന്ന് ശാന്തിധാമത്തെ ഓർമ്മിക്കൂ. എല്ലാ മനുഷ്യരും ശാന്തി എവിടെ നിന്നും പ്രാപ്തമാകും എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, ലോകത്തിൽ എങ്ങനെ ശാന്തി ഉണ്ടാകും, ഇത് മുഴുവൻ ലോകത്തിന്റേയും ചോദ്യമാണ്. മനുഷ്യർക്കറിയില്ല വാസ്തവത്തിൽ നമ്മൾ ശാന്തിധാമത്തിലെ നിവാസികളാണ്. നമ്മൾ ആത്മാക്കൾ ശാന്തിയിൽ ശാന്തിധാമത്തിൽ വസിച്ചവരായിരുന്നു, പിന്നീടാണ് പാർട്ട് അഭിനയിക്കുന്നതിന് വന്നത്. ഇതും നിങ്ങൾ കുട്ടികൾക്കാണ് അറിയുന്നത്. ഇപ്പോൾ നിങ്ങൾ ശാന്തിധാമത്തിലൂടെ സുഖധാമത്തിലേക്ക് പോകുന്നതിനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. ഓരോരുത്തരുടേയും ബുദ്ധിയിലുണ്ട് നമ്മൾ ആത്മാക്കൾ ഇപ്പോൾ ശാന്തിധാമമാകുന്ന വീട്ടിലേക്ക് പോകും. ഇവിടെ ശാന്തിയുടെ കാര്യം തന്നെയില്ല. ഇത് ദു:ഖധാമമാണ്. സത്യയുഗം പാവനമായ ലോകമാണ്, കലിയുഗമാണ് പതിത ലോകം. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഈ കാര്യങ്ങളുടെ തിരിച്ചറിവ് വന്നു കഴിഞ്ഞു. ലോകത്തിലുള്ളവർക്ക് ഒന്നും അറിയില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് - പരിധിയില്ലാത്ത ബാബ നമുക്ക് സൃഷ്ടി ചക്രത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യമാണ് മനസ്സിലാക്കി തരുന്നത്. പിന്നീട് എങ്ങനെയാണ് ഓരോ ധർമ്മസ്ഥാപകർ വന്ന് ഓരോ ധർമ്മങ്ങളുടേയും സ്ഥാപന ചെയ്യുന്നത് എന്നതും. ഇപ്പോൾ സൃഷ്ടിയിൽ ധാരാളം മനുഷ്യരുണ്ട്. ഭാരതത്തിലും ധാരാളം മനുഷ്യരുണ്ട്, ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ വളരെ ധനവാനായിരുന്നു, അപ്പോൾ വേറെ ഒരു ധർമ്മവും ഉണ്ടായിരുന്നില്ല. നിങ്ങൾ കുട്ടികളെ ബാബ ദിവസവും റിഫ്രെഷ് ആക്കുകയാണ്. അച്ഛനെയും സമ്പത്തിനെയും ഓർമ്മിക്കൂ. ഭക്തി മാർഗ്ഗത്തിലും ഇത് ചെയ്യുന്നുണ്ട്. എപ്പോഴും മുകളിലേക്ക് വിരൽ ചൂണ്ടി പരമാത്മാവിനെ ഓർമ്മിക്കാൻ പറയാറുണ്ട്. പരമാത്മാവ് അഥവാ അള്ളാഹു മുകളിലാണ് എന്നാണ് കാണിക്കാറുള്ളത്. പക്ഷെ വെറുതെ ഇങ്ങനെ ഓർമ്മിച്ചതിലൂടെ ഒന്നും പ്രാപ്തമാകില്ല. ഓർമ്മിക്കുന്നതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാകുന്നത് എന്നത് പോലും അവർക്കറിയില്ല. ഭഗവാന്റെ കൂടെ നമ്മുടെ സംബന്ധം എന്താണ്? ഇത് അറിയുന്നില്ല. ദുഃഖത്തിന്റെ സമയത്ത് വിളിക്കാറുണ്ട് - അല്ലയോ രാമാ... ആത്മാവാണ് ഓർമ്മിക്കുന്നത്. പക്ഷെ സുഖവും ശാന്തിയും എന്താണ് എന്നത് പോലും അവർക്കറിയില്ല. നമ്മൾ എല്ലാവരും ഒരു ബാബയുടെ സന്താനങ്ങളാണ് പിന്നെ എന്തിനാണ് ദുഃഖിക്കുന്നത്? പരിധിയില്ലാത്ത ബാബയിൽ നിന്നും സദാ സുഖത്തിന്റെ സമ്പത്താണ് പ്രാപ്തമാകുന്നത്. ഇതും ചിത്രത്തിൽ സ്പഷ്ടമാണ്. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ഭഗവാനാണ്, സ്വർഗ്ഗത്തെ രചിക്കുന്ന ഭഗവാൻ അച്ഛനുമാണ്. ബാബ വരുന്നതും ഭാരതത്തിലാണ്. പക്ഷെ ഇത് ആരും മനസ്സിലാക്കുന്നില്ല. ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന തീർച്ചയായും സംഗമത്തിലാണ് നടക്കുക, സത്യയുഗത്തിൽ എങ്ങനെ നടക്കും. എന്നാൽ മറ്റു ധർമ്മത്തിലുള്ളവർക്ക് ഇത് അറിയില്ല. ബാബയാണ് ജ്ഞാനസാഗരൻ, ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന എങ്ങനെയാണ് നടക്കുന്നത് എന്നതും മനസ്സിലാക്കി തരികയാണ്. സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷകണക്കിന് വർഷമാണെന്ന് പറഞ്ഞതിലൂടെ അത് വളരെ ദൂരെയായി. നിങ്ങൾ കുട്ടികൾ ചിത്രങ്ങളിലൂടെ വേണം മനസ്സിലാക്കി കൊടുക്കാൻ. ഭാരതത്തിൽ ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. അവർ എപ്പോൾ, എങ്ങനെയാണ് ഈ രാജ്യം നേടിയത്, ഇത് അറിയുന്നില്ല. കേവലം പറയുന്നുണ്ട്- ഇവർ സത്യയുഗത്തിന്റെ അധികാരികളായിരുന്നു എന്ന്. അവരുടെ മുന്നിൽ പോയി യാചിക്കുന്നതിലൂടെ അല്പകാലത്തേക്ക് അവർക്ക് എന്തെങ്കിലും എന്തെങ്കിലും പ്രാപ്തമാകുന്നു. ചിലർ ദാന പുണ്യം ചെയ്യാറുണ്ട്, അവർക്കും അല്പകാലത്തേക്ക് ഫലം കിട്ടാറുണ്ട്. ധനവാന്മാരുടെ മുഖത്ത് കാണപ്പെടുന്ന സന്തോഷത്തിന്റെ അത്രതന്നെ സന്തോഷം ദാരിദ്ര്യമുള്ള പഞ്ചായത്തുകളിലെ മനുഷ്യരുടെ മുഖത്തിലും ഉണ്ടായിരിക്കും. ദരിദ്രരും സ്വയത്തെ സുഖിയാണെന്ന് മനസ്സിലാക്കുന്നുണ്ട്. ബോംബെയിൽ നോക്കൂ, ദരിദ്രരായ മനുഷ്യർ എങ്ങനെയുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്. നിങ്ങൾ കുട്ടികൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് - കോടീശ്വരനാകാം പക്ഷെ അവരും എത്ര ദുഃഖിയാണ്.

ഇപ്പോൾ നിങ്ങൾ കുട്ടികൾ പറയും ഞങ്ങളെ പോലെ ഭാഗ്യശാലികൾ വേറെ ആരുമില്ല. ഞങ്ങൾ നേരിട്ട് ബാബയുടെ കുട്ടികളായായി മാറി, നമുക്ക് സദ്ഗതിയുടെ സമ്പത്തും ലഭിക്കുന്നു. വലിയ വലിയ മനുഷ്യർക്ക് ഒരിക്കലും ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. ആരാണോ ദരിദ്രർ അവർ ധനവാനാകും. പഠിക്കുന്നത് നിങ്ങളാണ്, അവർ ഇത് പഠിക്കുന്നില്ല. അഥവാ അവർ കുറച്ച് പഠിക്കുകയാണെങ്കിലും ബാബയുടെ ഓർമ്മയിൽ ഇരിക്കാൻ അവർക്ക് സാധിക്കില്ല. നിങ്ങൾക്ക് അറിയാം എല്ലാം ശ്മശാനമാകും. ബുദ്ധിയിലുണ്ടാകണം നമ്മൾ ചെയ്യുന്ന ജോലികളെല്ലാം അല്പകാലത്തേക്ക് മാത്രമാണ് ഉള്ളത്. ധനവാൻമാർ ധർമ്മശാലയെല്ലാം പണിയുന്നുണ്ട്. അവർ ഒരു ജോലിയായിട്ടല്ല അത് ഉണ്ടാക്കുന്നത്. എവിടെയെല്ലാം തീർത്ഥാടന കേന്ദ്രങ്ങളുണ്ടോ അവിടെ ധർമ്മശാല ഇല്ലെങ്കിൽ പിന്നെ ആളുകൾ എവിടെ താമസിക്കും, അതുകൊണ്ടാണ് നിർമ്മിക്കുന്നത്. വ്യാപാരികൾക്ക് വന്ന് വ്യാപാരം ചെയ്യുന്നതിനല്ല അവർ നിർമ്മിക്കുന്നത്. തീർത്ഥസ്ഥാനങ്ങളിലാണ് ധർമ്മശാല നിർമ്മിക്കാറുള്ളത്. ഇപ്പോൾ നിങ്ങളുടെ സെന്ററുകളും വലിയതിലും വലിയ തീർത്ഥസ്ഥാനങ്ങളാണ്. നിങ്ങളുടെ സെന്ററുകൾ എവിടെയെല്ലാം ഉണ്ടോ അതെല്ലാം വലിയതിലും വലിയ തീർത്ഥസ്ഥാനങ്ങളാണ്, അവിടെ നിന്നും മനുഷ്യർക്ക് സുഖവും ശാന്തിയും ലഭിക്കുന്നു. നിങ്ങളുടെ ഈ ഗീതാ പാഠശാലകൾ ഉയർന്നതാണ്. ഇത് നിങ്ങളുടെ വരുമാന മാർഗ്ഗമാണ്, ഇതിലൂടെ നിങ്ങൾക്ക് വളരെ സമ്പത്ത് കിട്ടും. നിങ്ങൾ കുട്ടികളുടെ ധർമ്മശാലയും ഇതു തന്നെയാണ്. വലിയതിലും വലിയ തീർത്ഥസ്ഥാനങ്ങളാണ്. നിങ്ങൾ പരിധിയില്ലാത്ത അച്ഛനിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുകയാണ്. ഇതുപോലെ വലിയതിലും വലിയ തീർത്ഥസ്ഥാനം വേറെയുണ്ടാകില്ല. മറ്റു തീർത്ഥസ്ഥാനങ്ങളിലേക്ക് പോകുന്നതിലൂടെ നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. ഇതും നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഭക്തർ വളരെ പ്രേമത്തോടെ ക്ഷേത്രങ്ങളിൽ നിന്ന് ചരണാമൃതം, തീർത്ഥമെല്ലാം സ്വീകരിക്കാറുണ്ട്, ഇതിലൂടെ ഹൃദയം ശുദ്ധമാകും എന്നാണ് അവർ മനസ്സിലാക്കുന്നത്. പക്ഷെ അതാണെങ്കിൽ വെള്ളമാണ്. ഇവിടെയാണെങ്കിൽ ബാബ പറയുന്നത് - എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾക്ക് സമ്പത്ത് കിട്ടും. ഇപ്പോൾ പരിധിയില്ലാത്ത അച്ഛനിൽ നിന്നും നിങ്ങൾക്ക് അവിനാശിയായ ജ്ഞാനരത്നങ്ങളുടെ ഖജനാവാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ശങ്കരന്റെ അടുത്തേക്ക് പോകുന്നുണ്ട്, അമരനാഥൻ പാർവ്വതിക്ക് കഥ കേൾപ്പിച്ചു എന്നെല്ലാമാണ് മനസ്സിലാക്കുന്നത്, അപ്പോഴാണ് പറയുന്നത് എന്റെ സഞ്ചി നിറച്ച് തരൂ എന്നെല്ലാം.... നിങ്ങൾ അവിനാശിയായ ജ്ഞാന രത്നങ്ങൾ കൊണ്ടാണ് സഞ്ചി നിറക്കുന്നത്. ബാക്കി അമരനാഥൻ ഇരുന്ന് ഒരാൾക്ക് മാത്രമായി കഥയൊന്നും കേൾപ്പിച്ചിട്ടില്ല. ധാരാളം പേർ കേട്ടിട്ടുണ്ടാകും അതും മൃത്യുലോകത്തിലാ
യിരിക്കും കേൾപ്പിച്ചിട്ടുണ്ടാവുക. സൂക്ഷ്മ ലോകത്തിലാണെങ്കിൽ കഥ കേൾപ്പിക്കേണ്ട ആവശ്യമില്ല. ധാരാളം തീർത്ഥസ്ഥാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സാധു സന്യാസിമാരും, മഹാത്മാക്കളും ധാരാളം അവിടേക്ക് പോകാറുണ്ട്. അമർനാഥിലേക്ക് ലക്ഷകണക്കിന് ആളുകൾ പോകുന്നുണ്ട്. കുംഭമേളക്ക് ഗംഗാസ്നാനം ചെയ്യാനാണ് കൂടുതൽ ആളുകൾ പോകുന്നത്. ഞങ്ങൾ പാവനമായി തീരും എന്നാണ് മനസ്സിലാക്കുന്നത്. വാസ്തവത്തിൽ കുംഭമേള ഇതാണ്. ആ മേളകളെല്ലാം ജന്മജന്മാന്തരങ്ങളായി ചെയ്തു വന്നതാണ്. എന്നാൽ ബാബ പറയുകയാണ് - ഇതിലൂടെയൊന്നും ആർക്കും തിരിച്ച് വീട്ടിലേക്ക് പോകാൻ സാധിക്കില്ല എന്തുകൊണ്ടെന്നാൽ പവിത്രമായി മാറുന്നതിലൂടെയാണ് ആത്മാവിന് പോകാൻ സാധിക്കുക. എന്നാൽ അപവിത്രമായതിലൂടെ എല്ലാവരുടേയും ചിറക് മുറിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ആത്മാവിന് ചിറക് ലഭിച്ചിരിക്കുകയാണ്, യോഗത്തിൽ ഇരിക്കുന്നതിലൂടെ ആത്മാവ് വളരെ ശക്തിശാലിയായി പറക്കും. ചിലരുടെ കർമ്മകണക്ക് ലണ്ടനിലോ അമേരിക്കയിലോ ആണെങ്കിലും വേഗം അങ്ങോട്ട് പറക്കും. അവിടെ സെക്കന്റിൽ എത്തിച്ചേരുകയും ചെയ്യും. പക്ഷെ എപ്പോഴാണോ കർമ്മാതീതമാകുന്നത് അപ്പോഴെ മുക്തിധാമത്തിലേക്ക് പോകാൻ സാധിക്കുകയുള്ളൂ, അതു വരെ ഇവിടെ തന്നെ ജനന മരണത്തിലേക്ക് വരും. ഏതുപോലെയാണോ ഡ്രാമ ടിക്ക്-ടിക്ക് എന്ന് പോകുന്നത്, അതുപോലെയാണ് ആത്മാവും, ഒരു സെക്കന്റിൽ പോകും. ഇതു പോലെ വേഗതയുള്ള മറ്റൊന്നുമില്ല. എല്ലാ ആത്മാക്കൾക്കും മൂലവതനത്തിലേക്ക് പോകണം. ആത്മാവിന് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചേരുന്നതിന് അധികം സമയം എടുക്കില്ല. മനുഷ്യർ ഈ കാര്യം മനസ്സിലാക്കുന്നില്ല. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് പുതിയ ലോകത്തിൽ വളരെ കുറച്ച് ആത്മാക്കളാണ് ഉണ്ടാവുക അതോടൊപ്പം അവിടെ എല്ലാവരും വളരെ സുഖമുള്ളവരായിരിക്കും. ആ ആത്മാക്കളാണ് ഇപ്പോൾ 84 ജന്മങ്ങളെടുത്ത് വളരെ ദുഃഖിയായിരിക്കുന്നത്. നിങ്ങൾക്ക് മുഴുവൻ ചക്രത്തെ കുറിച്ചും അറിയാം. നിങ്ങളുടെ ബുദ്ധിയിൽ ഇതെല്ലാം ഇരിക്കുന്നുണ്ട്, എന്നാൽ മറ്റാരുടേയും ബുദ്ധിയിൽ ഇതൊന്നും നടക്കുന്നില്ല. പ്രജാപിതാ ബ്രഹ്മാവ് എന്ന് പാടപ്പെട്ടിട്ടുണ്ട്. കല്പം മുമ്പും നിങ്ങൾ ഇതു പോലെ ബ്രഹ്മാകുമാരൻമാരും ബ്രഹ്മാകുമാരിമാരും ആയിട്ടുണ്ട്. നിങ്ങൾക്കറിയാം നമ്മൾ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണ്. നമ്മളിലൂടെയാണ് ബാബ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. എപ്പോഴാണോ സംഖ്യാക്രമത്തിൽ പുരുഷാർത്ഥത്തിനു അനുസരിച്ച് യോഗ്യരായി മാറുന്നത് പിന്നീട് പഴയ ലോകത്തിന്റേയും വിനാശവും നടക്കും. ത്രിമൂർത്തിയെക്കുറിച്ചും പാടപ്പെടുന്നത് ഇവിടെയാണ്. ത്രിമൂർത്തിയുടെ ചിത്രവും വയ്ക്കുന്നുണ്ട്. അതിൽ ശിവനെ കാണിക്കാറില്ല. പറയാറുണ്ട് - ബ്രഹ്മാവിലൂടെ സ്ഥാപന എന്ന്, ആരാണ് ചെയ്യിപ്പിക്കുന്നത്? ശിവബാബാ. വിഷ്ണുവിലൂടെ പാലനയും നടക്കും.

നിങ്ങൾ ബ്രാഹ്മണർ ഇപ്പോൾ ദേവതകളാകുന്നതിന് യോഗ്യരാവുകയാണ്. ഇപ്പോൾ നിങ്ങൾ ആ പാർട്ടാണ് അഭിനയിക്കുന്നത്. കല്പത്തിനു ശേഷം വീണ്ടും അഭിനയിക്കും. നിങ്ങൾ പവിത്രരാവുകയാണ്. പറയാറുണ്ട്- ബാബയുടെ ആജ്ഞയാണ് കാമമാകുന്ന ശത്രുവിനെ ജയിക്കൂ, മനസ്സുകൊണ്ട് എന്നെ ഓർമ്മിക്കൂ. വളരെ സഹജമാണ്. ഭക്തി മാർഗ്ഗത്തിൽ നിങ്ങൾ കുട്ടികൾ വളരെ ദുഃഖം കണ്ടിട്ടുണ്ട്. അഥവാ കുറച്ച് സുഖമുണ്ടെങ്കിലും അതും അല്പകാലത്തിലേക്ക് ആയിരിക്കും. ഭക്തിയിൽ സാക്ഷാത്കാരം ലഭിക്കാറുണ്ട്. അല്പകാലത്തേക്ക് നിങ്ങളുടെ ആശ പൂർത്തീകരിക്കപ്പെടും, ഈ സാക്ഷാത്കാരം പ്രാപ്തമാകുന്നതും - അതും ഞാനാണ് ചെയ്യിപ്പിക്കുന്നത്. ഡ്രാമയിൽ അടങ്ങിയതാണ്. സെക്കന്റ്- സെക്കന്റിൽ എന്താണോ കഴിഞ്ഞു പോകുന്നത്, ഡ്രാമ ഷൂട്ട് ചെയ്യപ്പെട്ടതാണ്. അല്ലാതെ ഇപ്പോൾ ഷൂട്ട് ചെയ്തതല്ല, ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. എത്ര അഭിനേതാക്കളാണോ ഉള്ളത് - എല്ലാവരുടേയും പാർട്ട് അവിനാശിയാണ്. ആർക്കും മോക്ഷം ലഭിക്കുന്നില്ല. സന്യാസിമാർ പറയാറുണ്ട് - ഞങ്ങൾ ലയിച്ചു ചേരും എന്നെല്ലാം. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങൾ അവിനാശി ആത്മാക്കളാണ്. ആത്മാവ് ബിന്ദുവാണ്, ഇത്രയും ചെറിയ ബിന്ദുവിൽ 84 ജന്മങ്ങളുടെ പാർട്ടാണ് അടങ്ങിയിരിക്കുന്നത്. ഈ ചക്രം നടന്നു കൊണ്ടേയിരിക്കും. ആരാണോ ആദ്യമാദ്യം പാർട്ട് അഭിനയിക്കാൻ വരുന്നത്, അവരാണ് 84 ജന്മങ്ങൾ എടുക്കുന്നത്. എല്ലാവർക്കും പൂർണ്ണമായി എടുക്കാനും സാധിക്കില്ല. നിങ്ങളുടെ ബുദ്ധിയിൽ അല്ലാതെ മറ്റാരുടെ ബുദ്ധിയിലും ഈ ജ്ഞാനം ഇല്ല. ജ്ഞാന സാഗരൻ ഒരു ബാബയാണ്. നിങ്ങൾക്കറിയാം നമ്മൾ ബാബയിൽ നിന്നും സമ്പത്ത് എടുക്കുകയാണ്. ബാബ നമ്മളെ പതിതത്തിൽ നിന്നും പാവനമാക്കുകയാണ്. സുഖത്തിന്റെയും ശാന്തിയുടേയും സമ്പത്താണ് നൽകുന്നത്. സത്യയുഗത്തിൽ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടാകില്ല. ബാബ പറയുകയാണ്- ആയുഷ്മാൻ ഭവ:, ധനവാൻ ഭവ... നിവൃത്തി മാർഗ്ഗത്തിലുള്ളവർക്ക് ഇങ്ങനെയുള്ള ആശീർവ്വാദം നൽകാൻ കഴിയില്ല. നിങ്ങൾ കുട്ടികൾക്ക് ബാബയിൽ നിന്നും സമ്പത്ത് ലഭിക്കുകയാണ്. സത്യയുഗവും ത്രേതയുമാണ് സുഖധാമം. പിന്നെ എങ്ങനെയാണ് ദുഃഖമുണ്ടാകുന്നത്, ഇതും ആരും അറിയുന്നില്ല. ദേവതകൾ എങ്ങനെയാണ് വാമമാർഗ്ഗത്തിലേക്ക് പോയത്, അതിന്റെ അടയാളങ്ങളും ഉണ്ട്. ജഗന്നാഥ പുരിയിൽ ദേവതകളുടെ കിരീടമെല്ലാം അണിഞ്ഞിട്ടുള്ള ചിത്രങ്ങളുണ്ട് പിന്നെ മോശമായ ചിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് അവിടെ മൂർത്തിയും കറുത്തതാണ്, അതിലൂടെ തെളിയിക്കുകയാണ് ദേവതകൾ വാമ മാർഗ്ഗത്തിലേക്ക് പോയി അന്തിമത്തിൽ കറുത്തവരാകുന്നു. ഇപ്പോൾ നിങ്ങൾ അറിയുന്നുണ്ട്, ഭാരതം എത്ര സുന്ദരമായിരുന്നു പിന്നീട് ഡ്രാമാ പ്ലാനനുസരിച്ച് ഇതിന് തമോപ്രധാനമാകണം. ഇപ്പോൾ സംഗമത്തിൽ നിങ്ങൾക്ക് ഈ ജ്ഞാനമുണ്ട്. ബാബ ജ്ഞാന സാഗരനാണ്. നിങ്ങളുടെ അച്ഛനും, അധ്യാപകനും, ഗുരുവും ഒരാളാണ്. ശിവബാബയാണ് ഞങ്ങളെ പഠിപ്പിക്കുന്നത് എന്ന കാര്യം എപ്പോഴും ബുദ്ധിയിൽ ഉണ്ടായിരിക്കണം. ഇത് പരിധിയില്ലാത്ത പഠിപ്പാണ്, ഇതിലൂടെയാണ് നിങ്ങളും ജ്ഞാനസാഗരമാകുന്നത്. നിങ്ങൾക്ക് എല്ലാം അറിയാം. മനുഷ്യർ പറയും ഭഗവാൻ സർവ്വവ്യാപിയാണ്, നിങ്ങൾ പതിത പാവനനാണ് എന്ന് പറയും. എത്ര രാത്രിയും പകലിന്റെയും വ്യത്യാസമാണ് ഉള്ളത്. ഇപ്പോൾ നിങ്ങൾ മാസ്റ്റർ ജ്ഞാനസാഗരമാവുകയാണ്, സംഖ്യാക്രമത്തിൽ. എന്തെല്ലാം ബാബക്ക് അറിയുമോ അതെല്ലാം പഠിപ്പിക്കുന്നു. നിങ്ങളും എല്ലാവരോടും പറയണം, ബാബയെ ഓർമ്മിക്കൂ എങ്കിൽ 21 ജന്മങ്ങളിലേക്ക് സമ്പത്ത് ലഭിക്കും. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം റിഫ്രെഷ് ആകുന്നതിനും മറ്റുള്ളവരെ റിഫ്രെഷ് ആക്കി മാറ്റുന്നതിനും വേണ്ടി ബാബയെയും സമ്പത്തിനേയും ഓർമ്മിക്കണം അതോടൊപ്പം ഓർമ്മ ഉണർത്തി കൊടുക്കുകയും വേണം.

2) തന്റെ മനസ്സിനെ ഈ പഴയ ലോകത്തിൽ, പഴയ ശ്മശാനത്തിൽ വെക്കരുത്. ശാന്തിധാമത്തേയും സുഖധാമത്തേയും ഓർമ്മിക്കണം. സ്വയത്തെ ദേവതയാകുന്നതിന് യോഗ്യമാക്കണം.

വരദാനം :-
ഈശ്വരീയ അഥോറിറ്റി(ആധികാരികത)യിലൂടെ സങ്കൽപത്തെയും ബുദ്ധിയെയും ആജ്ഞാനുസരണം നടത്തുന്ന മാസ്റ്റർ സർവ്വശക്തിവാനായി ഭവിക്കട്ടെ.

എങ്ങനെയാണോ സ്ഥൂലമായ കൈകാലുകൾ തികച്ചും സഹജമായ രീതിയിൽ എവിടെ ആഗ്രഹിക്കുന്നുവോ അവിടെ വെക്കുകയോ കർമ്മത്തിൽ ഉപയോഗിക്കുകയോ ചെയ്യുന്നത് അതേപോലെ സങ്കൽപവും ബുദ്ധിയും എവിടെ വെക്കാനാഗ്രഹിക്കു
ന്നുവോ അവിടെ വെക്കാൻ കഴിയണം- ഇതിനെത്തന്നെയാണ് പറയുന്നത് ഈശ്വരീയ അഥോറിറ്റി. എങ്ങനെയാണോ വാക്കുകളിലേക്ക് വരുന്നത് സഹജമാകുന്നത് അതേപോലെ വാക്കുകൾക്കുപരി പോകുന്നതും എത്രയും സഹജമായിരിക്കണം, ഈ അഭ്യാസത്തിലൂടെ സാക്ഷാത്കാര മൂർത്തിയാകും. അതിനാൽ ഇപ്പോൾ ഈ അഭ്യാസത്തെ സഹജവും നിരന്തരവുമാക്കി മാറ്റൂ അപ്പോൾ പറയാം മാസ്റ്റർ സർവ്വശക്തിവാൻ.

സ്ലോഗന് :-
സ്വ-സ്ഥിതി ശക്തിശാലിയാണെങ്കിൽ പരിതസ്ഥിതി അതിന് മന്നിൽ ഒന്നുമേയല്ല.

അവ്യക്ത സൂചന- സദാ അചഞ്ചലവും ദൃഢവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.

താങ്കളുടെ ഏകരസ അചഞ്ചല സ്ഥിതിയുടെ ഓർമ്മഛിഹ്നം തന്നെയാണ് ഈ അചൽഘർ. എങ്ങനെയാണോ ബാപ്ദാദ ഏകരസസ്ഥിതിയിലിരി
ക്കുന്നത് അതേപോലെ കുട്ടികൾക്കും ഏകരസത്തിലിരിക്കണം. ഒന്നിന്റെ മാത്രം രസത്തിലിരിക്കുകയാ
ണെങ്കിൽ ഏകരസത്തിലിരിക്കാം. എന്തുകൊണ്ട് എന്ന വാക്കിന്റെ അടയാളമായ ചോദ്യഛിഹ്നം എല്ലാവരോടും വളഞ്ഞുതന്നെയിരിക്കും. എപ്പോൾ എന്ത്, എന്തുകൊണ്ട് എന്ന ശബ്ദം ഇല്ലാതാകുന്നുവോ അപ്പോൾ ഡ്രാമയുടെ ഭാവിയിൽ ഏകരസ സ്ഥിരതയോടെയിരി
ക്കാൻ സാധിക്കും.