മധുരമായ കുട്ടികളേ-
അമരനായ ബാബ വന്നിരിക്കുകയാണ് നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
നൽകുന്നതിന്, ഇപ്പോൾ നിങ്ങൾക്ക് മൂന്നു കാലങ്ങളെ യും മൂന്നു ലോകങ്ങളെയും അറിയാം.
ചോദ്യം :-
ആത്മീയ അച്ഛൻ ആത്മാക്കൾക്ക് എന്തിന്റെ ആധാരത്തിലാണ് സമ്പത്ത് നൽകുന്നത്?
ഉത്തരം :-
പഠിപ്പിലൂടെ.
ഏതു കുട്ടികളാണോ നല്ല രീതിയിൽ പഠിക്കുന്നത്, ദേഹ-അഭിമാനത്തെ ഉപേക്ഷിച്ച്
ദേഹീ-അഭിമാനിയായിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യുന്നത്, അവർക്കു തന്നെയാണ് ബാബയിൽ
നിന്നുള്ള സമ്പത്ത് ലഭിക്കുന്നത്. ലൗകിക അച്ഛൻ കേവലം ആൺകുട്ടികൾക്കാണ് സമ്പത്ത്
നൽകുന്നത്. എന്നാൽ പാരലൗകിക അച്ഛന്റെ സംബന്ധം ആത്മാക്കളുമായിട്ടാണ്. അതിനാൽ
ആത്മാക്കൾക്കാണ് സമ്പത്ത് നൽകുന്നത്.
ഗീതം :-
ഭോലാനാഥനെക്കാൾ വിചിത്രനായി മറ്റാരും തന്നെയില്ല....
ഓംശാന്തി.
ആത്മീയ കുട്ടികൾ ആത്മീയ അച്ഛനിലൂടെ കഥ കേട്ടുകൊണ്ടിരിക്കുകയാണ്-ഈ മൃത്യുലോകത്തിൽ
നിന്നും അമരലോകത്തിലേക്ക് പോകുന്നതിനു വേണ്ടി. നിർവ്വാണ ധാമത്തെ അമരലോകം
എന്നുപറയുകയില്ല. നിങ്ങൾക്ക് അകാലമൃത്യു ഉണ്ടാകാത്തത് എവിടെയാണോ അതിനെയാണ്
അമരലോകം എന്നു പറയുന്നത്. ആത്മീയ അച്ഛനെ തന്നെയാണ് അമരനാഥൻ എന്നു പറയുന്നത്.
തീർച്ചയായും അമരലോകത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന
തിനുവേണ്ടി മൃത്യുലോകത്തിൽ കഥ
കേൾപ്പിക്കുന്നു. മൂന്നു കഥകളും ഭാരതത്തിൽ തന്നെയാണ് പ്രസിദ്ധം. അമരകഥ,
സത്യനാരായണന്റെ കഥ, മുക്കണ്ണിന്റെ കഥ. ഭക്തീമാർഗ്ഗത്തിൽ മുക്കണ്ണിന്റെ
കഥയെകുറിച്ച് ആർക്കും തന്നെ അറിയുകയില്ല. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
കേവലം ജ്ഞാനസാഗരനും അമരനുമായ ബാബയ്ക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കുകയില്ല.
ഇവിടെ അസത്യമായ കഥകളാണ് കേൾപ്പിക്കുന്നത്. മധുരമധുരമായ ആത്മീയ കുട്ടികൾക്ക്
ഇപ്പോൾ അറിയാൻ സാധിച്ചു, ഇപ്പോൾ നമുക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
ലഭിച്ചുകൊണ്ടിരിക്കുയാണ് ഈ നേത്രത്തിലൂടെ നിങ്ങൾക്ക് മൂന്നു കാലങ്ങളെ കുറിച്ചും
മൂന്നു ലോകങ്ങളെ കുറിച്ചും അറിയാൻ കഴിഞ്ഞു. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം,
ഇതിന്റെ ആദി-മധ്യ-അന്ത്യത്തെ കുറിച്ച് അറിഞ്ഞു. അതിനാൽ കുട്ടികൾ സ്വയത്തെ
ത്രികാല ദർശിയാണെന്നും മനസ്സിലാക്കുന്നു. നിങ്ങൾ മധുരമധുരമായ കുട്ടികളല്ലാതെ
സൃഷ്ടിയിൽ മറ്റാരും തന്നെ ത്രികാല ദർശികളായിട്ടില്ല. മൂന്നു കാലങ്ങളെ അർത്ഥം
സൃഷ്ടിയുടെ ആദി-മധ്യ- അന്ത്യത്തെ കുറിച്ച് അറിയുന്നില്ല. മൂലവതനം, സൂക്ഷ്മവതനം,
സ്ഥൂല വതനം ഇത് വളരെ നന്നായി അറിയാം. പക്ഷെ മൂന്നു കാലങ്ങളുടെ
ആദി-മധ്യ-അന്ത്യത്തെ കുറിച്ച് ആർക്കും അറിയുകയില്ല. ഇപ്പോൾ മധുരമധുരമായ ആത്മീയ
കുട്ടികൾ ആത്മീയ അച്ഛനിൽ നിന്നും കേട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ബാബയുടെ
കുട്ടികളായി മാറിയിരിക്കുകയാണ്. ഈ ഒരു പ്രാവശ്യമാണ് നിങ്ങൾ ആത്മീയ കുട്ടികൾക്ക്
ആത്മീയ അച്ഛനെ ലഭിക്കുന്നത്. ആത്മാക്കളെയാണ് പഠിപ്പിക്കുന്നത് എന്നാൽ
ദേഹഅഭിമാനമുള്ളതുകാരണം പറയുന്നു - ഞാൻ ഇത് പഠിക്കുന്നു. ഞാനാണ് ഇത് ചെയ്യുന്നത്.
ദേഹഅഭിമാനം വരുന്നു. ഇപ്പോൾ ഈ സംഗമത്തിൽ ആത്മീയ അച്ഛൻ വന്ന് ആത്മീയ കുട്ടികളോട്
പറയുന്നു, നിങ്ങൾ നല്ല രീതിയിൽ പഠിക്കൂ. അച്ഛനിൽ നിന്നും ഓരോ കുട്ടികൾക്കും
സമ്പത്തെടുക്കാൻ അവകാശമുണ്ട്. എന്തുകൊണ്ടെന്നാൽ എല്ലാവരും ആത്മീയ കുട്ടികളാണല്ലോ.
ലൗകിക സംബന്ധത്തിൽ കേവലം ആൺകുട്ടികളാണ് സമ്പത്തിന് അവകാശികളായി മാറുന്നത്. ഈ
പാരലൗകിക സംബന്ധത്തിൽ എല്ലാ മക്കൾ, ആത്മാക്കൾക്കും സമ്പത്ത് ലഭിക്കുന്നു.
അമരനാഥന്റെ കഥയാണ് കേൾപ്പിക്കുന്നത്. പാർവ്വതിയ്ക്ക് പർവ്വതത്തിനു മുകളിൽ ഗുഹയിൽ
കൊണ്ടുപോയി കഥകേൾപ്പിച്ചുകൊടുത്തു എന്നു പറയുന്നു. ഇതെല്ലാം
തെറ്റാണല്ലോ.സത്യമെന്താണ് അസത്യമെന്താണെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
മനസ്സിലായി. സത്യം തീർച്ചയായും സത്യമായ ബാബയാണ് കേൾപ്പിക്കുന്നത്. ബാബ ഒരു
പ്രാവശ്യം തന്നെയാണ് സത്യം കേൾപ്പിച്ച് സത്യഖണ്ഡത്തിന്റെ അധികാരിയാക്കി
മാറ്റുന്നത്. ഈ അസത്യഖണ്ഡത്തിനു തീ പിടിക്കണമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇപ്പോൾ
എന്തെല്ലാം കാണുന്നുണ്ടോ പിന്നീട് ഇതൊന്നും ഉണ്ടാവുകയില്ല. സമയം ബാക്കി കുറച്ചെ
ഉള്ളൂ. ഇത് ശിവബാബയുടെ ജ്ഞാനയജ്ഞമാണ്. എങ്ങനെയാണോ ലൗകിക സംബന്ധത്തിലും അച്ഛൻ
യജ്ഞം രചിക്കാറുണ്ടല്ലോ. ചിലർ രുദ്ര യജ്ഞം രചിക്കും ചിലർ ഗീതാ യജ്ഞം രചിക്കും.
ചിലർ രാമായണ യജ്ഞം രചിക്കും. ഇത് ശിവബാബ അഥവാ രുദ്ര ജ്ഞാനയജ്ഞമാണ്. ഇതാണ്
അന്തിമ യജ്ഞം.
നിങ്ങൾക്കറിയാം നമ്മൾ ഇപ്പോൾ അമരപുരിയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. ബാക്കി
കുറച്ചു സമയത്തെ യാത്ര മാത്രമേയുള്ളൂ. ഒരു മനുഷ്യർക്കും ഇത് അറിയുകയില്ല. അവർ
പറയുന്നതിതാണ് മൃത്യു ലോകത്തിൽ നിന്നും അമരലോകത്തിലേക്ക് പോകുന്നതിനു വേണ്ടി
40000 വർഷങ്ങൾ ഇനിയും ഉണ്ട്. അമരലോകം എന്നു സത്യയുഗത്തെയാണ് പറയുന്നത്. ഇപ്പോൾ
നിങ്ങൾ കുട്ടികൾക്ക് ബാബ സന്മുഖത്തിരുന്ന് അമരകഥ, മുക്കണ്ണിന്റെ കഥ,
സത്യനാരായണന്റെ കഥ കേൾപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. ഭക്തിമാർഗ്ഗത്തിൽ
എന്തെന്തെല്ലാമാണെന്ന് കണ്ടുവല്ലോ. ഭക്തിമാർഗ്ഗം എത്ര വിസ്താരമാണ്. എപ്രകാരമാണോ
വൃക്ഷം വളരെ വിസ്താരമായിട്ടുള്ളത് അതു പോലെ ഭക്തിമാർഗത്തിന്റെയും വളരെ വലിയ
കർമ്മ കാണ്ഡത്തിന്റെ വൃക്ഷമാണ്. യജ്ഞം, വ്രതം, ജപം, തപം ഇതെല്ലാം എത്രയാണ്
ചെയ്തത്. ഈ ജന്മത്തിലെ ഭക്തരും ധാരാളം പേർ ഇരിക്കുന്നുണ്ട്. മനുഷ്യരുടെ വൃദ്ധി
ഉണ്ടായിക്കൊണ്ടിരിക്
കുകയാണ്. നിങ്ങൾ ഭക്തിമാർഗ്ഗത്തിൽ വന്നപ്പോൾ മുതലാണ്
മറ്റുള്ള ധർമ്മങ്ങൾ സ്ഥാപിക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ ധർമ്മവുമായാണ്
ബന്ധം. ഓരോരുത്തരുടേയും ആചാരവും രീതിയും വേറെ വേറെയാണ്. ഭാരതം അമരപുരിയായിരുന്നു.
ഇപ്പോൾ ഭാരതം മൃത്യു ലോകമാണ്. നിങ്ങൾ ആദി സനാതന ദേവി-ദേവതാധർമ്മത്തിൽ ഉള്ളവർ
ആയിരുന്നു. എന്നാൽ ഇപ്പോൾ പതിതമായതു കാരണം സ്വയത്തെ ദേവത എന്നു പറയാൻ
സാധിക്കുകയില്ല. നമ്മൾ ദേവതയായിരുന്നു എന്ന കാര്യം തന്നെ നിങ്ങൾ മറന്നു
പോയിരുന്നു. പ്രാക്ടിക്കലായി ഇങ്ങനെ പറയാം ക്രൈസ്റ്റ് ഞങ്ങളുടെ ധർമ്മം
സ്ഥാപിച്ചതിനാൽ ഞങ്ങൾ ക്രിസ്ത്യാനികളായി, ഞങ്ങൾ യൂറോപ്യൻ
ധർമ്മത്തിൽപ്പെട്ടവരാണെന്ന് പറയാറില്ല. അതുപോലെ നിങ്ങൾ ഹിന്ദുസ്ഥാനിൽ
ഇരിക്കുന്നവർ അഥവാ ഭാരതത്തിൽ വസിക്കുന്നവർ ദേവി ദേവതാധർമ്മത്തിൽ ഉള്ളവരാണ്.
പക്ഷെ സ്വയത്തെ ദേവത എന്നു പറയാൻ സാധിക്കുകയില്ല. കരുതുന്നത് ഞാൻ പാപിയാണ്,
നീചനാണ്, കളങ്കമുള്ളവനാണ്, വികാരിയാണ് എന്നാണ്. ഭക്തിമാർഗ്ഗത്തിൽ മനുഷ്യർ
ദുഃഖിതരാണ്. അതിനാലാണ് ബാബയെ വിളിക്കുന്നത്. ഇത് കേവലം നിങ്ങൾ ബ്രാഹ്മണ
കുട്ടികൾക്ക് മാത്രമേ അറിയുകയുള്ളൂ. ഏതു ബാബയെയാണോ നിങ്ങൾ വിളിച്ചുകൊണ്ടിരുന്നത്
ആ അച്ഛൻ നമുക്ക് സമ്പത്ത് നൽകുന്നതിനു വേണ്ടി അമരകഥ
കേൾപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. നമ്മൾ അമരപുരിയുടെ അധികാരികളായി മാറുന്നവരാണ്.
അമരപുരിയെ തന്നെയാണ് സ്വർഗ്ഗം എന്നു പറയുന്നത്. നിങ്ങൾ പറയുന്നുമുണ്ട് ഞങ്ങൾ
സ്വർഗ്ഗവാസിയായി മാറാനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കു
കയാണ്. കലിയുഗത്തിൽ
മനുഷ്യർ മരിക്കുമ്പോൾ പറയാറുണ്ട് സ്വർഗ്ഗവാസിയായി. അവരിപ്പോൾ സ്വർഗ്ഗത്തിലേക്ക്
പോകാനുള്ള പുരുഷാർത്ഥം അൽപ്പം പോലും ചെയ്തിട്ടുണ്ടോ? നിങ്ങൾ അമരപുരി,
വൈകുണ്ഠത്തിലേക്ക് പോകാനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്
കുകയാണ്. പുരുഷാർത്ഥം
ചെയ്യിപ്പിക്കുന്നത് ആരാണ്? അമരനായ ബാബ. ബാബയെ അമരനാഥൻ എന്നും പറയുന്നു. ഈ
യജ്ഞത്തെ പാഠശാല എന്നും പറയുന്നു. മറ്റു പാഠശാലകളെ ഒരിക്കലും യജ്ഞം എന്നു
പറയുകയില്ല. യജ്ഞം വേറെയാണ് നടത്താറുള്ളത്. ഇതിൽ ബ്രാഹ്മണർ ഇരുന്ന് മന്ത്രങ്ങൾ
ഉരുവിടുന്നു. ബാബ പറയുന്നു ഇത് നിങ്ങളുടെ കോളേജുമാണ്, യജ്ഞവുമാണ്, രണ്ടും
ഒരുമിച്ചാണ്. നിങ്ങൾക്കറിയാമല്ലോ, ഈ ജ്ഞാനയജ്ഞത്തിൽ നിന്ന് വിനാശജ്വാല
പ്രജ്ജ്വലിതമായി എന്നത്. ഇതിൽ മുഴുവൻ പഴയ ലോകവും സ്വാഹാ ആകും. പിന്നീട് പുതിയ
ലോകം ഉണ്ടാകണം. ഇതിന്റെ പേരു തന്നെ മഹാഭാരതയുദ്ധം എന്നാണ്. ഇതുപോലൊരു യുദ്ധം
മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. യുദ്ധത്തിൽ ഉലക്കകൾ കൊണ്ടു യുദ്ധം ചെയ്തു
എന്നു പറയാറുണ്ടല്ലോ. നിങ്ങൾക്ക് യുദ്ധം ചെയ്യേണ്ടതൊന്നുമില്ല. പിന്നെ
എന്തുകൊണ്ടാണ് ഇതിനെ മഹാഭാരതയുദ്ധം എന്നു പറയുന്നത്? ഭാരതത്തിൽ ഒരു ധർമ്മം
മാത്രമാണല്ലോ ഉള്ളത്. മരണം മറ്റുരാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇവിടെ
യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ബാബ പറയുന്നു നിങ്ങൾക്കു വേണ്ടി പുതിയ ലോകം
ഉണ്ടാകണം. അപ്പോൾ തീർച്ചയായും പഴയ ലോകം അവസാനിക്കും.
നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ വിരാട രൂപത്തിന്റെ മുഴുവൻ ജ്ഞാനവും ഉണ്ട്. ഇതും
നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട്, കൽപം മുമ്പ് ആര് ദേവതയാകാൻ വന്നുവോ അവരേ
ദേവതയാകാൻ വരുകയുള്ളൂ. ഇത് ബുദ്ധി കൊണ്ടുള്ള ജോലിയാണ്. നമ്മൾ എത്ര ബ്രാഹ്മണരായി,
ഇപ്പോൾ വീണ്ടും ദേവതയായിമാറും. പ്രജാപിതാ ബ്രഹ്മാവും പ്രസിദ്ധമാണ്. പരംപിതാ
പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് മനുഷ്യ സൃഷ്ടിയെ രചിക്കുന്നത്. അതിനാലാണ്
ബ്രഹ്മാവിനെ പ്രജാപിതാവെന്ന് പറയുന്നത്. പക്ഷെ എങ്ങനെ എപ്പോൾ രചിച്ചു? ഇതാർക്കും
തന്നെ അറിയുകയില്ല. ഇവരെ രചിക്കാൻ ആരംഭത്തിൽ മനുഷ്യരാരും ഉണ്ടായിരുന്നില്ലേ?
വിളിക്കുന്നതു തന്നെ പതിതപാവനാ വരൂ എന്നു പറഞ്ഞാണ്. എപ്പോഴാണോ മനുഷ്യരെല്ലാവരും
പതിതമാകുന്നത് അപ്പോഴാണ് ബാബ വരുന്നത്. ലോകത്തിന് മാറണം. ബാബ നിങ്ങളെ പുതിയ
ലോകത്തിന് അർഹരാക്കുകയാണ്. ഇപ്പോൾ എല്ലാവരും തമോപ്രധാന പഴയ ലോകത്തിലാണ് വീണ്ടും
സതോപ്രധാനമായി മാറണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- എല്ലാ മനുഷ്യർക്കും ഓരോ
വസ്തുക്കൾക്കും സതോ- രജോ- തമോയിലേക്ക് വരിക തന്നെ വേണം. ലോകത്തിന് തീർച്ചയായും
പുതിയതിൽ നിന്നും പഴയതാവുക തന്നെ വേണം. വസ്ത്രവും ആദ്യം പുതിയത് ധരിക്കും
പിന്നീട് അത് പഴയതാവുകയും ചെയ്യും. നിങ്ങൾക്ക് ജ്ഞാനം ലഭിച്ചു. സത്യമായ
സത്യനാരായണന്റെ കഥ ഇപ്പോൾ നിങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്. സർവ്വ ശാസ്ത്രമയി
ശിരോമണി ഗീതയാണ്. ബാക്കിയെല്ലാം ഗീതയുടെ കുട്ടികളാണ്. എങ്ങനെയാണോ ബ്രഹ്മാവിന്റെ
വംശാവലി, അതുപോലെയാണ് ഗീതയും മുഖ്യമായിട്ടുള്ളത്. ഉയർന്നതിലും ഉയർന്നത് മാതാ
പിതാവ് അതിനുശേഷം കുട്ടികൾ. ഇപ്പോൾ മാതാപിതാവിൽ നിന്നും സമ്പത്ത് എടുക്കണം.
ബാക്കി എത്ര തന്നെ ശാസ്ത്രങ്ങൾ പഠിച്ചാലും എന്തു തന്നെ ചെയ്താലും സമ്പത്ത്
ലഭിക്കുകയില്ല. ബാക്കി ആരാണോ ശാസ്ത്രം പഠിക്കുന്നത് അവർക്ക് വരുമാനം ഉണ്ടാകും.
അത് അൽപകാലത്തേക്ക് വേണ്ടിമാത്രം ഉള്ളതാണ്. ഇവിടെ നിങ്ങൾ കുട്ടികൾ
കേൾക്കുന്നുണ്ടല്ലോ, 21 ജന്മത്തേക്ക് വേണ്ടി എത്ര വേണമെങ്കിലും സമ്പാദിക്കാം,
ചിന്തിച്ചുനോക്കൂ. അവിടെ ഒരാൾ കേൾപ്പിക്കും എല്ലാവരും അയാൾക്ക് പൈസ നൽകും. ഇവിടെ
ബാബ നിങ്ങൾ കുട്ടികൾക്കാണ് കേൾപ്പിച്ചു തരുന്നത്. നിങ്ങൾ 21 ജന്മത്തേക്ക് വേണ്ടി
എത്ര ധനവാനായാണ് മാറുന്നത്. അവിടെ കേൾപ്പിക്കുന്ന ആളുടെ പോക്കറ്റ് നിറയുന്നു.
ഭക്തി മുതലായവ ചെയ്യുന്നത് നിവൃർത്തി മാർഗ്ഗത്തിലിരിക്കുന്നവരുടെ ജോലിയാണ്.
നിങ്ങൾ പ്രവൃത്തിമാർഗ്ഗത്തി
ലുള്ളവരാണ്. സ്വർഗ്ഗലോകത്തിൽ നമ്മൾ പൂജ്യരായിരുന്നു
എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇല്ലെങ്കിൽ 84 ജന്മങ്ങളുടെ കണക്ക് എവിടെ നിന്നും
വന്നു. ഇത് ആത്മീയ ജ്ഞാനമാണ്. ഇത് സുപ്രീം ആത്മാവ് ജ്ഞാനസാഗരനിൽ നിന്നുമാണ്
ലഭിക്കുന്നത്. പതിതപാവനനായ ബാബയാണ് സർവ്വരുടേയും സദ്ഗതി ദാതാവ്. നമ്മൾ
കുട്ടികൾക്ക് അമരകഥ കേൾപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. ജന്മ ജന്മാന്തരം അസത്യ കഥ
കേട്ടുകൊണ്ടു വന്നു. ഇപ്പോൾ സത്യമായ കഥ കേട്ട് നിങ്ങൾ 16 കലാ സമ്പൂർണ്ണരായി
മാറുന്നു. ചന്ദ്രനെയാണ് 16 കലാ സമ്പൂർണ്ണമെന്ന് പറയുന്നത്. സൂര്യനെ കുറിച്ച്
പറയാറില്ല.
നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ ഭാവിയിൽ സർവ്വഗുണ സമ്പന്നരും, 16 കലാ
സമ്പൂർണ്ണരുമായി മാറും. പിന്നീട് അര കൽപത്തിനുശേഷം അവരിൽ കറ പിടിക്കുന്നു. ഇപ്പോൾ
നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, നമ്മൾ വീണ്ടും സർവ്വഗുണസമ്പന്നരും 16 കലാ
സമ്പൂർണ്ണരുമായ... ദേവതയായി വീണ്ടും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ആത്മാക്കൾ
ആദ്യം നമ്മുടെ വീട്ടിലേക്ക് പോകും. പിന്നീട് നമ്മൾ ശരീരം ധാരണ ചെയ്ത് ദേവതയായി
മാറും. പിന്നീട് ചന്ദ്രവംശകുലത്തിലേക്ക് വരും. 84 ജന്മങ്ങളുടെ കണക്കു വേണം. ഏതു
യുഗത്തിൽ ഏതു വർഷത്തിൽ എത്ര ജന്മമെടുത്തു, ബാബ 84 ജന്മങ്ങളുടെ സത്യം സത്യമായ കഥ
ഇപ്പോൾ കേൾപ്പിക്കുകയാണ്. നിങ്ങൾ കുട്ടികളോടാണ് പറയുന്നത് നിങ്ങൾ ഭാരതവാസികൾ 84
ജന്മങ്ങൾ എടുക്കുന്നു. നിങ്ങൾ സ്വയത്തെ ബ്രാഹ്മണനാണെന്ന് മനസ്സിലാക്കണം. മമ്മ
ബാബ എന്നു പറയുന്നുണ്ടല്ലോ. സമ്പത്ത് ലഭിക്കുന്നത് ശിവബാബയിൽ നിന്നാണ്
ബ്രഹ്മാബാബയിലൂടെ. ബ്രഹ്മാവും ശിവബാബയുടേതാണ്. ബ്രഹ്മാവിൽ നിന്നും സമ്പത്ത്
ലഭിക്കുകയില്ല. ഇദ്ദേഹവും സഹോദരനാണല്ലോ. ശരീരധാരിയാണല്ലോ. നിങ്ങൾ എല്ലാ
കുട്ടികളും ശിവബാബയിൽ നിന്നുമാണ് സമ്പത്തെടുക്കുന്നത്. ഈ ബ്രഹ്മാവിൽ നിന്നല്ല.
ബ്രഹ്മാവിൽ നിന്നും സമ്പത്ത് നേടാൻ സാധിക്കുകയില്ല. അതിനാൽ ബ്രഹ്മാവിനെ
ഓർമ്മിക്കേണ്ട. ഒരു ശിവബാബയെ മാത്രം ഓർമ്മിക്കണം. ശിവബാബയെ കുറിച്ചാണ് പറയുന്നത്,
അങ്ങ് മാതാ-പിതാവാണ് ഞങ്ങൾ അങ്ങയുടെ കുട്ടികളാണ്. നിങ്ങൾ ബാബയുടെ അടുത്ത്
വരുമ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഞാൻ ശിവബാബയുടെ അടുത്തേക്കാണ് പോകുന്നത്.
ഓർമ്മിക്കേണ്ടത് ശിവബാബയെ തന്നെയാണ്. ആത്മാവ് ബിന്ദുവാണ്, ആത്മാവിൽ തന്നെയാണ്
84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുള്ളത്. ആത്മാവ് ഭ്രുകുടി മദ്ധ്യത്തിലാണ്
ഇരിക്കുന്നത്. സെക്കന്റിലാണ് പറക്കുന്നത്. ഞാൻ ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്ന് എടുക്കുന്നു. ഭ്രുകുടി മധ്യത്തിൽ ആസനസ്ഥനായിരിക്കുന്നു. ഞാൻ ആത്മാവ്
ഇങ്ങനെയാണെന്ന് ബുദ്ധി കൊണ്ട് മനസ്സിലാക്കണം. സത്യയുഗത്തിൽ ഇങ്ങനെ ഒരു വസ്തുവിനെ
കാണണം എന്ന ആഗ്രഹം പോലും ഉണ്ടായിരിക്കുകയില്ല. ആത്മാവിനെ കാണാൻ സാധിക്കുന്നത്
ദിവ്യദൃഷ്ടിയിലൂടെയാണ്. ഈ കണ്ണുകൊണ്ട് കാണുന്ന കാര്യം തന്നെയില്ല.
ഭക്തിമാർഗ്ഗത്തിലും സാക്ഷാത്ക്കാരം ഉണ്ടാകുന്നുണ്ട്. രാമകൃഷ്ണപരമഹംസരുടെ
ശിഷ്യനായ വിവേകാനന്ദനുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞതിതാണ്, ഞാൻ മുന്നിൽ
ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് എന്നിൽ വന്ന് പ്രവേശിച്ചു. ഇങ്ങനെയൊന്നും
ഉണ്ടാവുകയില്ല. ആത്മാവ് എങ്ങനെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ദേഹത്തിൽ
പ്രവേശിക്കുന്നത്. ഈ എല്ലാ കാര്യങ്ങളും നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ മനസ്സിലായി.
ഇപ്പോൾ നിങ്ങൾക്കറിയാമല്ലോ നമ്മൾ അമരലോകത്തിലേക്ക് പോകാൻ പുരുഷാർത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മൾ അമരലോകത്തിൽ ജന്മമെടുക്കും. അവിടെ നമ്മൾ
ഗർഭകൊട്ടാരത്തിൽ ആയിരിക്കും. ഇവിടെ ഗർഭജയിലിൽ വളരെയധികം
നിലവിളിച്ചുകൊണ്ടിരി
ക്കുകയാണ്. ഇപ്പോൾ അര കൽപത്തേക്ക് വേണ്ടി ബാബ നിങ്ങളെ എല്ലാ
ദു:ഖത്തിൽ നിന്നും മുക്തരാക്കുന്നു. ഇങ്ങനെയുള്ള ബാബയെ എത്ര സ്നേഹത്തോടെ
ഓർമ്മിക്കണം. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കി ആത്മീയ അച്ഛനിൽ നിന്നും പഠിച്ച് പൂർണ്ണ സമ്പത്ത്
നേടണം. സത്യഖണ്ഡത്തിന്റെ അധികാരിയായി മാറുന്നതിനുവേണ്ടി സത്യമായ കഥ കേൾക്കണം,
കേൾപ്പിക്കണം.
2) ഏത് അച്ഛനിൽ നിന്നുമാണോ
പൂർണ്ണ സമ്പത്ത് ലഭിക്കുന്നത്, ആ അച്ഛനെത്തന്നെ ഓർമ്മിക്കണം, ഒരു
ദേഹധാരിയേയുമല്ല. ഈ പഴയ ലോകത്തിനു തീ പിടിക്കാൻ പോവുകയാണ്, അതിനാൽ ഇതിനെ
കണ്ടിട്ടും കാണാതിരിക്കണം.
വരദാനം :-
സൈലൻസിന്റെ
ശക്തിയിലൂടെ തന്റെ റജിസ്റ്ററിനെ ശുദ്ധമാക്കി വെക്കുന്ന ലോകപ്രിയരും
പ്രഭുപ്രിയരുമായി ഭവിക്കട്ടെ.
ശാസ്ത്രം അങ്ങനെയുള്ള
കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട് എന്ത് എഴുതിയോ അത് എല്ലാം മായ്ക്കാൻ കഴിയും
ഒട്ടും മനസ്സിലാകാത്ത രീതിയിൽ. അതേപോലെ താങ്കൾ സൈലൻസിന്റെ ശക്തിയിലൂടെ തന്റെ
റജിസ്റ്ററിനെ ദിവസവും വൃത്തിയാക്കൂ എങ്കിൽ പ്രഭുപ്രിയരും ദൈവീകലോക പ്രിയരുമായി
മാറും. സത്യതയും ശുദ്ധതയും എല്ലാവരും ഇഷ്ടപ്പെടുന്നു അതിനാൽ ഒരു ദിവസത്തെ
ചെയ്തുപോയ വ്യർത്ഥ സങ്കൽപങ്ങളും വ്യർത്ഥ കർമ്മങ്ങളും അടുത്ത ദിവസത്തേക്ക്
ലീക്കാവുക പോലും ചെയ്യരുത്, കഴിഞ്ഞതിനെ കഴിഞ്ഞതെന്ന് മനസ്സിലാക്കി
ഫുൾസ്റ്റോപ്പിടൂ എങ്കിൽ റജിസ്റ്റർ ക്ലീനായിരിക്കും മാത്രമല്ല ഈശ്വരൻ
പ്രീതിപ്പെടുകയും ചെയ്യും.
സ്ലോഗന് :-
വ്യർത്ഥ
സങ്കൽപം ചെയ്യുക അല്ലെങ്കിൽ മറ്റുള്ളവർക്ക് വ്യർത്ഥ സങ്കൽപങ്ങൾ ചെയ്യാൻ
നിമിത്തമാവുക- ഇതും അപവിത്രതയാണ്.
അവ്യക്ത സൂചന- സദാ
ഹർഷിതമായിരിക്കുന്നതിന് വേണ്ടി തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.
സങ്കൽപം, വാക്ക്, കർമ്മം
ഇവയിൽ സരളതയുടെയും സഹനശീലതയുടെയും ആവശ്യകതയുണ്ട്. അഥവാ സരളതയുണ്ട് സഹനശീലതയില്ല
എങ്കിലും ശ്രേഷ്ഠമല്ല. സരളതയോടൊപ്പം സഹനശീലതയുണ്ടെങ്കിൽ ശക്തിസ്വരൂപരെന്ന് പറയാം.
ശക്തികളുടെ ചിത്രങ്ങളിൽ സരളതയും സഹനശീലതയും ഈ രണ്ടിന്റെയും ഗുണങ്ങൾ
കാണിക്കാറുണ്ട്. ഇപ്പോഴത്തെ റിസൾട്ടിൽ ചിലപ്പോൾ സഹനശീലത കൂടുതലുണ്ട്, ചിലപ്പോൾ
സരളത കൂടുതലുണ്ട്. ഇപ്പോൾ ഈ രണ്ടിനെയും സമാനമാക്കൂ.