മധുരമായകുട്ടികളേ -
ബാബവന്നിരിക്കുകയാണ്
നിങ്ങളെകര്മ്മം- അകര്മ്മം-
വികര്മ്മത്തിന്റെഗുഹ്യ
മായഗതികേള്പ്പിക്കാന്,
ആത്മാവുംശരീരവുംപവി
ത്രമാകുമ്പോള്കര്മ്മംഅകര്
മ്മമായിരിക്കും,പതിതമാകുന്
നതിലൂടെയാണ്വികര്മ്മംസംഭ
വിക്കുന്നത്.
ചോദ്യം :-
ആത്മാവില് കറ പറ്റാനുള്ള കാരണമെന്താണ്? കറ പറ്റിയിട്ടുണ്ടെങ്കില് അതിന്റെ
അടയാളമെന്താണ്?
ഉത്തരം :-
പാപം
പുരളാനുളള കാരണമാണ് - വികാരം. പതിതമാകുന്നതിലൂടെയാണ് കറ പറ്റുന്നത്. അഥവാ
കറയുണ്ടെങ്കില് അവര്ക്ക് പഴയ ലോകത്തിന്റെ ആകര്ഷണമുണ്ടായികൊ
ണ്ടിരിക്കും. ബുദ്ധി
വികാരത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കും. ഓര്മ്മയിലിരിക്കാന് സാധിക്കില്ല.
ഓംശാന്തി.
കുട്ടികള് ഇതിന്റെ അര്ത്ഥമെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഓം ശാന്തി എന്ന്
പറയുന്നതിലൂടെ ഈ നിശ്ചയമുണ്ടാകുന്നു നമ്മള് ആത്മാക്കള് ഇവിടെ വസിക്കുന്നവരല്ല.
നമ്മള് ശാന്തിധാമത്തില് വസിക്കുന്നവരാണ്. എപ്പോഴാണോ വീട്ടില് കഴിയുന്നത് അപ്പോള്
നമ്മുടെ സ്വധര്മ്മം ശാന്തിയായിരുന്നു, പിന്നീട് ഇവിടെ വന്ന്
പാര്ട്ടഭിനയിക്കുന്നു, എന്തുകൊണ്ടെന്നാല് ശരീരത്തോടൊപ്പം കര്മ്മവും
ചെയ്യേണ്ടിവരുന്നു. കര്മ്മം ഒന്ന് നല്ലതും, മറ്റൊന്ന് മോശവും. കര്മ്മം
മോശമാകുന്നത് രാവണരാജ്യത്തിലാണ്. രാവണരാജ്യത്തില് എല്ലാവരുടെയും കര്മ്മം
വികര്മ്മമായി മാറിയിരിക്കുകയാണ്. ഒരു വികര്മ്മവും ഉണ്ടാകാത്ത ഒരു
മനുഷ്യരുമുണ്ടാകില്ല. മനുഷ്യര് മനസ്സിലാക്കുന്നു സാധു- സന്യാസിമാരില് നിന്ന്
വികര്മ്മമുണ്ടാകില്ലെന്ന് എന്തുകൊണ്ടെന്നാല് അവര് പവിത്രമായി കഴിയുന്നു. സന്യാസം
ചെയ്തിരിക്കുകയാണ്. വാസ്തവത്തില് പവിത്രമെന്ന് എന്തിനെയാണ് പറയുന്നത്, ഇത്
തീര്ത്തും അറിയുന്നില്ല. പറയാറുമുണ്ട് നമ്മള് പതിതമാണെന്ന്. പതിത-പാവനനെയാണ്
വിളിക്കുന്നത്. ഏതുവരെ ബാബ വരുന്നില്ലയോ അതുവരെ ലോകം പാവനമായി മാറുകയില്ല. ഇവിടെ
ഇത് പതിതമായ ലോകമാണ്, അതിനാലാണ് പാവനമായ ലോകത്തെ ഓര്മ്മിക്കുന്നത്. പാവനമായ
ലോകത്തിലേക്കു പോകുമ്പോള് പതിതമായ ലോകത്തെ ഓര്മ്മിക്കില്ല. ആ ലോകം തന്നെ
വേറെയാണ്. ഓരോ വസ്തുവും പഴയതില് നിന്നും പുതിയതാകുകയല്ലേ. പുതിയ ലോകത്തില് ഒരു
പതിതരുമുണ്ടാകാന് സാധിക്കില്ല. പുതിയ ലോകത്തിന്റെ രചയിതാവാണ് പരമപിതാ പരമാത്മാവ്,
ബാബ തന്നെയാണ് പതിത-പാവനന്, ബാബയുടെ രചനയും തീര്ച്ചയായും പാവനമായിരിക്കണം.
പതിതര് തന്നെയാണ് പാവനര്, പാവനര് തന്നെയാണ് പതിതര്, ഈ കാര്യങ്ങള് ലോകത്തില്
ആരുടെയും ബുദ്ധിയിലിരിക്കാന് സാധിക്കില്ല. കല്പ-കല്പം ബാബ തന്നെയാണ് വന്നു
മനസ്സിലാക്കി തരുന്നത്. നിങ്ങള് കുട്ടികളിലും പലരും നിശ്ചയബുദ്ധിയുള്ളവര്
പിന്നീട് സംശയബുദ്ധികളായി മാറുന്നു. മായ ഒറ്റയടിക്ക് വിഴുങ്ങിക്കളയുന്നു.
നിങ്ങള് മഹാരഥിമാരാണല്ലോ. മഹാരഥിമാരെ തന്നെയാണ് പ്രഭാഷണത്തിലേക്കെല്ലാം
വിളിക്കുന്നത്. മഹാരാജാക്കമാര്ക്കും മനസ്സിലാക്കിക്കൊടുക്കണം. നിങ്ങള് തന്നെയാണ്
ആദ്യം പാവനവും പൂജ്യരുമായിരുന്നത്. ഇപ്പോഴാണെങ്കില് ഇത് പതിതമായ ലോകം തന്നെയാണ്.
പാവനമായ ലോകത്ത് ഭാരതവാസികള് മാത്രമായിരുന്നു. നിങ്ങള് ഭാരതവാസികള് ആദി സനാതന
ദേവിദേവതാ ധര്മ്മത്തിലെ ഇരട്ട കിരീടധാരികളും സമ്പൂര്ണ്ണ നിര്വികാരികളുമായിരുന്നു.
മഹാരഥിമാര്ക്ക് ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കണം. ഈ ലഹരിയാല്
മനസ്സിലാക്കിക്കൊടുക്കണം, ഇത് ഭഗവാന്റെ വാക്കുകളാണ്- കാമമാകുന്ന ചിതയിലിരുന്ന്
കറുത്തവരായി മാറുന്നു പിന്നീട് ജ്ഞാന ചിതയിലിരിക്കുന്നതിലൂടെ വെളുത്തവരായി മാറും.
മനസ്സിലാക്കികൊടു
ക്കുന്നവര്ക്ക് കാമമാകുന്ന ചിതയിലിരിക്കാന് സാധിക്കില്ല.
എന്നാല് മനസ്സിലാക്കികൊടുത്ത് കാമമാകുന്ന ചിതയിലിരിക്കുന്നവരുമുണ്ട്. ഇന്ന്
മനസ്സിലാക്കിക്കൊടു
ക്കുന്നു നാളെ വികാരത്തിലേക്ക് വീണുപോകുന്നു. മായ വളരെ
ശക്തിശാലിയാണ്. ചോദിക്കാതിരിക്കുക
ന്നതാണ് നല്ലത്. മറ്റുള്ളവര്ക്ക്
മനസ്സിലാക്കികൊടു
ക്കുന്നവര് സ്വയം കാമമാകുന്ന ചിതയിലിരിക്കുന്നു. പിന്നീട്
പശ്ചാതപിക്കുന്നു- ഇതെന്തു സംഭവിച്ചു? യുദ്ധമാണല്ലോ. പത്നിയെ കണ്ടു ആകര്ഷണം
വന്നു, മുഖം കറുപ്പിച്ചു. മായ വളരെ ശക്തിശാലിയാണ്. പ്രതിജ്ഞ ചെയ്ത് അഥവാ
വീണുപോകുകയാണെങ്കില് എത്ര നൂറുമടങ്ങ് ശിക്ഷയാണുണ്ടാകുന്നത്. അവര് ഒരു ശൂദ്രനു
സമാനം പതിതമായി മാറി. ഇങ്ങനെ പറയാറുണ്ട് അമൃതം കുടിച്ച് പിന്നീട് പുറത്തുപോയി
മറ്റുള്ളവരെ ഉപദ്രവിക്കുമായിരുന്നു. മോശമായ പ്രവൃത്തി ചെയ്തു. രണ്ടു കൈകൊണ്ടാണ്
കൈകൊട്ടുന്നത്. ഒന്ന് കൊണ്ട് സാധിക്കില്ല. അപ്പോള് രണ്ടുപേരും മോശമാകുന്നു.
പിന്നീട് ചിലര് മാത്രം വാര്ത്തകള് കേള്പ്പിക്കുന്നു, ചിലരാണെങ്കില് ലജ്ജ കാരണം
വാര്ത്തകള് കേള്പ്പിക്കുന്നേയില്ല. ബ്രാഹ്മണകുലത്തില് പേര് മോശമായി മാറരുത്
എന്ന് ചിലര് മനസ്സിലാക്കുന്നു. യുദ്ധത്തില് ചിലര് തോറ്റുപോകുമ്പോള്
നിലവിളിയുണ്ടാകുന്നു. ഇത്രയും വലിയ ശക്തിശാലിയെ പോലും വീഴ്ത്തിയോ! ഇങ്ങനെ ധാരാളം
പേര്ക്ക് അപകടം ഉണ്ടാകുന്നുണ്ട്. മായയുടെ അടി ഏല്ക്കുന്നുണ്ട്, വളരെ വലിയ
ലക്ഷ്യമാണല്ലോ.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കണം ആരാണോ സതോപ്രധാനരും
വെളുത്തവരുമായിരുന്നത്, അവര് തന്നെയാണ് കാമമാകുന്ന ചിതയിലിരുന്ന് കറുത്തവരും
തമോപ്രധാനരുമായി മാറിയത്. രാമനെയും കറുത്തതാക്കി ഉണ്ടാക്കിയിരിക്കുന്നു.
അനേകരുടെ ചിത്രങ്ങള് കറുത്തതാക്കി ഉണ്ടാക്കിയിരിക്കുന്നു. എന്നാല് മുഖ്യമായ
കാര്യം മനസ്സിലാക്കികൊടുക്കണം. ഇവിടെയും രാമചന്ദ്രന്റെ കറുത്ത ചിത്രമുണ്ട്,
അവരോട് ചോദിക്കണം - കറുത്താക്കിയിരിക്കുന്ന
തെന്തുകൊണ്ടാണ്? അപ്പോള് പറയും ഇത്
ഈശ്വരന്റെ ഭാവി. ഇതു നടന്നുകൊണ്ടേയിരിക്കും. എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
എന്താണ് ഉണ്ടാകുന്നത് - ഇതൊന്നും അറയില്ല. ഇപ്പോള് നിങ്ങള്ക്ക് ബാബ
മനസ്സിലാക്കിത്തരുന്നു കാമമാകുന്ന ചിതയിലിരിക്കുന്നതിലൂടെ പതിതരും ദുഃഖിയും കാല്
കാശിന് വിലയില്ലാത്തവരുമായി മാറുന്നു. സത്യയുഗമാണ് നിര്വികാരി ലോകം. ഇതാണ്
വികാരി ലോകം. അതിനാല് ഈ രീതിയില്മനസ്സിലാക്കി
കൊടുക്കണം. ഇത് സൂര്യവംശികള്, ഇത്
ചന്ദ്രവംശികള് പിന്നീട് ഇവര്ക്ക് തന്നെ വൈശ്യവംശികളായി മാറണം. വാമ
മാര്ഗ്ഗത്തിലേക്ക് വരുന്നതിലൂടെ പിന്നീട് ദേവത എന്നു പറയാന് സാധിക്കില്ല.
ജഗന്നാഥന്റെ ക്ഷേത്രത്തിന്റെ മുകളില് ദേവതകളുടെ കുലം കാണിക്കാറുണ്ട്. വസ്ത്രം
ദേവതകളുടെയാണ്, പെരുമാറ്റം വളരെ മോശമായാണ് കാണിക്കുന്നത്. ബാബ ഏതൊരു
കാര്യത്തിലേക്കാണോ ശ്രദ്ധ ആകര്ഷിക്കുന്നത് അതില് ശ്രദ്ധ കൊടുക്കണം.
ക്ഷേത്രങ്ങളില് ഒരുപാടു സേവനം ചെയ്യാന് സാധിക്കും. ശ്രീനാഥന്റെയടുത്തു പോയും
മനസ്സിലാക്കികൊടുക്കാന് സാധിക്കും. ചോദിക്കണം ഇവരെ
കറുത്തതാക്കിയിരിക്കു
ന്നതെന്തുകൊണ്ടാണ് ? ഇത് മനസ്സിലാക്കികൊടുക്കാന് വളരെ
എളുപ്പമാണ്. ഇത് സ്വര്ണ്ണിമയുഗം, ഇതാണ് കലിയുഗം. എന്തായാലും കറ പുരളുമല്ലോ.
ഇപ്പോള് നിങ്ങളുടെ കറ ഇല്ലാതാകുകയാണ്. ആരാണോ ഓര്മ്മിക്കുകയേ ചെയ്യാത്തത് അപ്പോള്
കറയും ഇറങ്ങുന്നില്ല. ഒരുപാടു കറ പുരണ്ടിട്ടുണ്ടെങ്കില് അവര്ക്ക് പഴയ
ലോകത്തിന്റെ ആകര്ഷണമുണ്ടായിക്
കൊണ്ടിരിക്കും. ഏറ്റവും വലിയ കറ പുരളുന്നത്
വികാരത്തിലൂടെയാണ്. പതിതമായതും ഇതിലൂടെയാണ്. സ്വയത്തെ പരിശോധിക്കണം - എന്റെ
ബുദ്ധി വികാരത്തിലേക്കൊന്നും പോകുന്നില്ലല്ലോ. വളരെ നല്ല ഒന്താന്തരം കുട്ടികളും
തോറ്റു പോകുന്നുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് വിവേകം ലഭിച്ചു. മുഖ്യമായ
കാര്യം തന്നെ പവിത്രതയുടേതാണ്. തുടക്കം മുതല്ക്കേ അതില് തന്നെയാണ്
ബഹളമുണ്ടായിവന്നത്. ബാബ തന്നെയാണ് ഈ യുക്തി രചിച്ചിട്ടുള്ളത് - എല്ലാവരും
പറയുമായിരുന്നു നമ്മള് ജ്ഞാനമാകുന്ന അമൃത് കുടിക്കാന് പോകുന്നു. ജ്ഞാനമാകുന്ന
അമൃത് ഉള്ളതു തന്നെ ജ്ഞാനസാഗരന്റെയടുത്താണ്. ശാസ്ത്രം പഠിക്കുന്നതിലൂടെയാര്ക്കും
പതിതത്തില് നിന്നും പാവനമാകാന് സാധിക്കില്ല. പാവനമായി മാറി പിന്നീട് പാവനമായ
ലോകത്തേക്ക് പോകണം. ഇവിടെ പാവനമായി മാറി പിന്നീട് എവിടേക്ക് പോകും? ചില ആത്മാവ്
മോക്ഷം പ്രാപിച്ചു എന്ന് മനുഷ്യര് മനസ്സിലാക്കുന്നു, അവര്ക്കെന്തറിയാം, അഥവാ
മോക്ഷത്തെ പ്രാപിച്ചുവെങ്കില് പിന്നീട് ഇവിടെ ക്രിയാകര്മ്മമൊന്നും ചെയ്യാന്
സാധിക്കില്ല. ഇവിടെ ജ്യോതിയെല്ലാം കത്തിച്ചുവെക്കുന്നു അവര്ക്ക്
ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്. അന്ധകാരത്തില് അലയാതിരിക്കാന്. ആത്മാവാണെങ്കില്
ഒരു ശരീരം വിട്ട് അടുത്തത് ചെന്നെടുക്കുന്നു, ഒരു സെക്കന്റിന്റെ കാര്യമാണ്.
അന്ധകാരം പിന്നെവിടുന്ന് വന്നു? ഈ ആചാരം നടന്നുവരുന്നു, നിങ്ങളും
ചെയ്യാറുണ്ടായിരുന്നു, ഇപ്പോള് ഒന്നും തന്നെ ചെയ്യുന്നില്ല. നിങ്ങള്ക്കറിയാം
ശരീരം മണ്ണായിക്കഴിഞ്ഞു. അവിടെ ഇങ്ങനത്തെ ആചാരനുഷ്ഠാനമുണ്ടാകുന്നില്ല.
ഇന്നത്തെക്കാലത്ത് അന്ധവിശ്വാസത്തിന്റെ കാര്യമൊന്നുമില്ല. ചിന്തിക്കൂ,
ആര്ക്കെങ്കിലും ചിറക് മുളച്ചുവെങ്കില്, പറക്കാന് തുടങ്ങുന്നു- പിന്നീടെന്താണ്,
അതില്നിന്ന് എന്തു ലാഭമാണ് ലഭിക്കുന്നത് ? ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ
എന്നാല് വികര്മ്മം വിനാശമാകും. ഇത് യോഗ അഗ്നിയാണ്, ഇതിലൂടെ പതിതത്തില് നിന്നും
പാവനമായി മാറുന്നത്. ജ്ഞാനത്തിലൂടെ ധനം ലഭിക്കുന്നു. യോഗത്തിലൂടെ സദാ
ആരോഗ്യമുള്ളവരും, പവിത്രവും, ജ്ഞാനത്തിലൂടെ സദാ സമ്പന്നരും ധനവാനുമായി മാറുന്നു.
യോഗിയുടെ ആയുസ്സ് എപ്പോഴും ഉയര്ന്നതായിരിക്കും. ഭോഗികളുടേത് കുറവും. കൃഷ്ണനെ
യോഗേശ്വരനെന്നു പറയുന്നു. ഈശ്വരന്റെ ഓര്മ്മയിലൂടെയാണ് കൃഷ്ണനായി മാറിയത്,
കൃഷ്ണനെ സ്വര്ഗ്ഗത്തില് യോഗേശ്വരനെന്നു പറയില്ല. കൃഷ്ണന് രാജകുമാരനല്ലേ. കഴിഞ്ഞ
ജന്മത്തില് അങ്ങനെയുള്ള കര്മ്മം ചെയ്തിട്ടുണ്ട്, അതിലൂടെയാണ് കൃഷ്ണനായി മാറിയത്.
കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ ഗതിയും ബാബ തന്നെയാണ് മനസ്സിലാക്കിത്തന്നത്.
പകുതി കല്പമാണ് രാമരാജ്യം, പകുതി കല്പമാണ് രാവണരാജ്യം. വികാരത്തിലേക്ക് പോകുക -
ഇതാണ് ഏറ്റവും വലിയ പാപം. എല്ലാവരും സഹോദരീ-സഹോദരന്മാരല്ലേ. ആത്മാക്കളെല്ലാവരും
സഹോദര-സഹോദരങ്ങളല്ലേ. ഭഗവാന്റെ സന്താനമായിട്ട് പിന്നീട് വികാരികര്മ്മമെങ്ങനെയാണ്
ചെയ്യുന്നത്. നമ്മള് ബ്രഹ്മാകുമാരനും- ബ്രഹ്മാകുമാരിമാര്ക്കും വികാരത്തിലേക്ക്
പോകാന് സാധിക്കില്ല. ഈ യുക്തിയോടുകൂടി മാത്രമെ പവിത്രമായി കഴിയാന്
സാധിക്കുകയുള്ളൂ. നിങ്ങള്ക്കറിയാം ഇപ്പോള് രാവണരാജ്യം ഇല്ലാതാകുകയാണ് പിന്നീട്
ഓരോ ആത്മാവും പവിത്രമായി മാറും. അതിനെയാണ് പറയുന്നത് വീടു- വീടുകളില് പ്രകാശം.
നിങ്ങളുടെ ജ്യോതി തെളിഞ്ഞിരിക്കുകയാണ്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
ലഭിച്ചിരിക്കുകയാണ്. സത്യയുഗത്തില് എല്ലാവരും പവിത്രമായിരിക്കും. ഇതും നിങ്ങള്
ഇപ്പോഴാണ് മനസ്സിലാക്കുന്നത്. മറ്റുള്ളവര്ക്ക് മനസ്സിലാക്കികൊടുക്കാന്
കുട്ടികളില് നമ്പര്വൈസ് ശക്തിയുണ്ട്. നമ്പര്വൈസായാണ് ഓര്മ്മയിലിരിക്കുന്നത്.
രാജധാനി എങ്ങനെയാണ് സ്ഥാപിക്കുന്നതെന്നതി
നെക്കുറിച്ച് ആരുടെയും
ബുദ്ധിയിലുണ്ടാവില്ല. നിങ്ങള് സൈന്യമല്ലേ. അറിയാം ഓര്മ്മയുടെ ബലത്തിലൂടെ
പവിത്രമായി മാറി നമ്മള് രാജാവും റാണിയുമായി മാറുകയാണ്. പിന്നീട് അടുത്ത
ജന്മത്തില് വായില് സ്വര്ണ്ണ സ്പൂണായിരിക്കും. വലിയ പരീക്ഷ പാസാകുന്നവര് പദവിയും
ഉയര്ന്നത് പ്രാപ്തമാക്കും. വ്യത്യാസമുണ്ടല്ലോ, എത്ര പഠിപ്പുണ്ടോ അത്രയും
സുഖവുമുണ്ട്. ഇത് ഭഗവാനാണ് പഠിപ്പിക്കുന്നത്. ഈ ലഹരി സദാ വര്ദ്ധിച്ചിരിക്കണം.
ശക്തിക്കനുസരിച്ചുള്ള സമ്പത്ത് ലഭിക്കുന്നു. ഭഗവാനല്ലാതെ ആര്ക്ക് ഇങ്ങനെ ഭഗവാന്
- ഭഗവതിയാക്കി മാറ്റുവാന് സാധിക്കും. നിങ്ങള് ഇപ്പോള് പതിതത്തില് നിന്ന്
പാവനമായി മാറുകയാണ് പിന്നീട് ജന്മ- ജന്മാന്തരത്തിലേക്കു വേണ്ടി സുഖിയായി മാറും.
ഉയര്ന്ന പദവി പ്രാപ്തമാക്കും. പഠിച്ച്- പഠിച്ച് പിന്നീട് മോശമായി
മാറുന്നവരുമുണ്ട്. ദേഹാഭിമാനത്തിലേക്കു വരുന്നതിലൂടെ പിന്നീട് ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രം അടഞ്ഞുപോകുന്നു. മായ വളരെ ശക്തിശാലിയാണ്. ബാബ സ്വയം പറയുന്നു
ഇവിടെ വളരെയധികം പരിശ്രമമുണ്ട്. ബ്രഹ്മാവിന്റെ ശരീരത്തില് വന്ന് ഞാന് എത്രയാണ്
പരിശ്രമിക്കുന്നത്. ചിലര് മനസ്സിലാക്കിക്കഴിഞ്ഞാലും പറയും എങ്ങനെ ഭഗവാന് വന്ന്
പഠിപ്പിക്കാന് സാധിക്കും- ഞങ്ങള് അംഗീകരിക്കുന്നില്ല. ഇത് കുബുദ്ധിയാണ്. ഇങ്ങനെ
പറയുന്നവരുമുണ്ട്. രാജധാനി തീര്ച്ചയായും സ്ഥാപിക്കുകതന്നെ വേണം. പറയാറുണ്ടല്ലോ
സത്യത്തിന്റെ തോണി ആടും ഉലയും എന്നാല് മുങ്ങില്ല. എത്ര വിഘ്നങ്ങളാണ്
ഉണ്ടാകുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
യോഗത്തിന്റെ അഗ്നിയിലൂടെ വികാരങ്ങളുടെ കറയെ ഇല്ലാതാക്കണം. സ്വയത്തെ പരിശോധിക്കണം
എന്റെ ബുദ്ധി വികാരത്തിലേക്കൊന്നും പോകുന്നില്ലല്ലോ?
2)
നിശ്ചയബുദ്ധിയായതിനുശേഷം പിന്നീടൊരിക്കലും സംശയമുണ്ടാകരുത്. വികര്മ്മങ്ങളില്
നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ഏതൊരു കര്മ്മവും തന്റെ സ്വധര്മ്മത്തില് സ്ഥിതി
ചെയ്തുകൊണ്ട് ബാബയുടെ ഓര്മ്മയില് ചെയ്യണം.
വരദാനം :-
ശ്രേഷ്ഠ
പാലനയുടെ വിധിയിലൂടെ വൃത്തി ഉണ്ടാക്കുന്ന സര്വരുടെയും അഭിനന്ദനങ്ങള്ക്ക്
പാത്രമായി ഭവിക്കട്ടെ.
സംഗമയുഗം
അഭിനന്ദനങ്ങളിലൂടെ വൃദ്ധി ലഭിക്കുന്ന യുഗമാണ്. ബാബയുടെ, പരിവാരത്തിന്റെ
അഭിനന്ദങ്ങളിലൂടെയാണ് പാലന ചെയ്യപ്പെടുന്നത്. അഭിനന്ദനങ്ങള് ഇലൂടെയാണ് നൃത്തം
ചെയ്യുന്നതും, ഗാനം ആലപിക്കുന്നതും, പറന്നുയരുന്നതും. ഈ പാലനയും മനോഹരമാണ്.
അതിനാല് താങ്കള് കുട്ടികള് വലിയ മനസ്സാടേെ, ദയ ഭാവത്തോടെ ദാദാവായി കൊണ്ട് ഓരോ
നിമിഷവും പരസ്പരം വളരെ നല്ലത് വളരെ നല്ലത് എന്ന് അഭിനന്ദനങ്ങള്
നല്കിക്കൊണ്ടിരിക്കു ഇതുതന്നെയാണ് പാലനയുടെ ശ്രേഷ്ഠ വിധി ഈ വിധിയിലൂടെ
സര്വ്വരെയും പാലന ചെയ്തുകൊണ്ടിരിക്കു എങ്കില് അഭിനന്ദനങ്ങള്ക്ക് പാത്രമായി മാറും.
സ്ലോഗന് :-
താങ്കളുടെ
സ്വഭാവം സരളം ആക്കുക ഇതുതന്നെയാണ് സമാധാന സ്വരൂപമായി മാറുന്നതിനുള്ള സഹജ വിധി
അവ്യക്തസൂചന- ഇപ്പോള്
സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റൂ.
താങ്കള് കുട്ടികളുടെ
പക്കല് പവിത്രതയുടെ മഹാ ശക്തിയുണ്ട് ഈ ശ്രേഷ്ഠ ശക്തി തന്നെയാണ് അഗ്നിയുടെ
പ്രവര്ത്തി ചെയ്യുന്നത്, ഒരു സെക്കന്ഡില് വിശ്വത്തിലെ അഴുക്കുകളെ
ബസ്മീകരിക്കുവാന് സാധിക്കുന്നു. എപ്പോള് ആത്മാവ് പവിത്രതയുടെ സമ്പൂര്ണ്ണ
സ്ഥിതിയില് സ്ഥിതി ചെയ്യുന്നുവോ ലഗന് ആക്കുന്ന അഗ്നി പ്രജ്വലിച്ചു
കൊണ്ടിരിക്കുന്നു അതോടൊപ്പം അഴുക്കുകളെ ബസ്മീകരിച്ചു കൊണ്ടിരിക്കുന്നു
വാസ്തവത്തില് ഇതുതന്നെയാണ് യോഗ ജ്വാല. ഇപ്പോള് നിങ്ങള് കുട്ടികള് തന്റെ ഈ
ശ്രേഷ്ഠ ശക്തിയെ കാര്യത്തില് ഉപയോഗിക്കു.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യം : പുരുഷാര്ത്ഥത്തിന്റെയും പ്രാലബ്ധത്തിന്റെയും അനാദിയായി
ഉണ്ടാക്കിയിട്ടുള്ള ഡ്രാമڈ
മാതേശ്വരി: പുരുഷാര്ത്ഥവും
പ്രാലബ്ധവും രണ്ട് വസ്തുക്കളാണ്, പുരുഷാര്ത്ഥത്തിലൂടെ പ്രാലബ്ധം ഉണ്ടാകുന്നു. ഈ
അനാദിയായ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു, ആദി സനാതന ഭാരതവാസി
പൂജ്യരായിരുന്നു, അവര് തന്നെ പിന്നീട് പൂജാരിയായി വീണ്ടും അതേ പൂജാരി
പുരുഷാര്ത്ഥം ചെയ്ത് പൂജ്യരാകും, ഈ ഇറങ്ങലും കയറലും അനാദിയായ ഡ്രാമയുടെ കളി
ഉണ്ടാക്കിയിരിക്കുന്നു.
ജിജ്ഞാസു: മാതേശ്വരീ,
എനിക്കും ഇങ്ങനെയൊരു ചോദ്യമുണ്ട് ഈ ഡ്രാമ ഇങ്ങനെ ഉണ്ടാക്കിയിട്ടുള്ളതാണെങ്കില്
വീണ്ടും മുകളിലേക്ക് കയറേണ്ടതായുണ്ടെങ്കില് സ്വയം തന്നെ കയറില്ലേ പിന്നീട്
പുരുഷാര്ത്ഥം ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം തന്നെ എന്താണ്? ആര് കയറുന്നോ വീണ്ടും
വീഴും പിന്നീട് ഇത്രയും പുരുഷാര്ത്ഥം തന്നെ എന്തിനാണ് ചെയ്യുന്നത്? മാതേശ്വരീ,
താങ്കള് പറഞ്ഞിട്ടുണ്ട് ഈ ഡ്രാമ ഇതുപോലെ തന്നെ ആവര്ത്തിക്കും അപ്പോള്
സര്വ്വശക്തിവാനായ പരമാത്മാവ് സദാ ഒരേ കളി കണ്ട് എന്താ മടുക്കില്ലേ? ഏതുപോലെയാണോ
4 ഋതുക്കളില് മഞ്ഞ് കാലം, വേനല്ക്കാലം മുതലായവയില് വ്യത്യാസമുള്ളത് അപ്പോള്
എന്താ ഈ കളിയില് വ്യത്യാസമുണ്ടാകില്ലേ?
മാതേശ്വരീ: അതെ, അത് ഈ
ഡ്രാമയുടെ സവിശേഷതയാണ്, ഇതുപോലെ തന്നെ ഇത് ആവര്ത്തിക്കുന്നു ഇതില് വേറെയും
സവിശേഷതയുണ്ട്, ഇത് ആവര്ത്തിച്ചുകൊണ്ടും സദാ പുതിയതായി തോന്നുന്നു. മുന്പ് ഈ
അറിവുണ്ടായിരുന്നില്ല, എന്നാല് എപ്പോള് ജ്ഞാനം ലഭിച്ചോ അപ്പോള് മുതല്
എന്തെല്ലാമാണോ സെക്കന്റ് ബൈ സെക്കന്റ് നടക്കുന്നത്, കല്പം മുന്പത്തേത് തന്നെയാണ്
നടക്കുന്നത് എന്നാല് എപ്പോള് സാക്ഷിയാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനെ
കാണുന്നോ അപ്പോള് സദാ പുതിയതാണെന്ന് അനുഭവം ചെയ്യുന്നു. ഇപ്പോള് സുഖവും ദുഃഖവും
രണ്ടിന്റെയും തിരിച്ചറിവ് ലഭിച്ചിട്ടുണ്ട് അതുകൊണ്ട് ഇങ്ങനെ വിചാരിക്കരുത്
അതായത് തോല്ക്കുമെങ്കില് പിന്നെന്തിനാണ് പഠിക്കുന്നത്? അങ്ങനെയല്ല,
അങ്ങനെയെങ്കില് ഇങ്ങനെയും മനസ്സിലാക്കണം, ഭക്ഷണം ലഭിക്കാനുണ്ടെങ്കില് തനിയെ
തന്നെ ലഭിക്കും, പിന്നീടെന്തിനാണ് ഇത്രയും പരിശ്രമിച്ച് സമ്പാദിക്കുന്നത്?
അതുപോലെ നമ്മളും കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള് കയറുന്ന കലയുടെ സമയം
വന്നിരിക്കുന്നു, അതേ ദേവതാ കുലം സ്ഥാപിക്കപ്പെട്ടുകൊ
ണ്ടിരിക്കുന്നു എങ്കില്
എന്തുകൊണ്ട് ഈ സമയം ആ സുഖം നേടിക്കൂടാ. ഏതുപോലെയാണോ നോക്കൂ ആരെങ്കിലും
ജഡ്ജിയാകാന് ആഗ്രഹിക്കുന്നുവെങ്കില് എപ്പോള് പുരുഷാര്ത്ഥം ചെയ്യുന്നോ അപ്പോഴല്ലേ
ആ ഡിഗ്രിയെ സ്വായത്ത്വമാക്കുന്നത്. അഥവാ അതില് പരാജയപ്പെടുകയാണെങ്കില് പരിശ്രമം
തന്നെ പാഴാകുന്നു, എന്നാല് ഈ അവിനാശീ ജ്ഞാനത്തില് അങ്ങനെ സംഭവിക്കില്ല, അല്പം
പോലും ഈ ജ്ഞാനത്തിന്റെ വിനാശം സംഭവിക്കുന്നില്ല. ഇത്രയും പുരുഷാര്ത്ഥം ചെയ്ത്
ദൈവീക രാജകുലത്തിലേക്ക് വരുന്നില്ലെങ്കിലും കുറഞ്ഞ പുരുഷാര്ത്ഥമാണ്
ചെയ്തതെങ്കിലും ആ സത്യയുഗീ ദൈവീക പ്രജയിലേക്ക് വരാന് സാധിക്കും. എന്നാല്
പുരുഷാര്ത്ഥം ചെയ്യേണ്ടത് ആവശ്യമാണ് എന്തുകൊണ്ടെന്നാല് പുരുഷാര്ത്ഥത്തിലടെ
മാത്രമാണ് പ്രാലബ്ധമുണ്ടാകുക, സമര്പ്പണം പുരുഷാര്ത്ഥത്തിന്റേത് എന്ന് തന്നെയാണ്
വാഴ്ത്തിയിട്ടുള്ളത്.
ڇഈ ഈശ്വരീയ ജ്ഞാനം സര്വ്വ
മനുഷ്യാത്മാക്കള്ക്കും വേണ്ടിയുള്ളതാണ് ڈ
ഏറ്റവും ആദ്യം
തന്റെയുള്ളില് ഒരു മുഖ്യ പോയന്റിന്റെ ചിന്ത അവശ്യം വയ്ക്കണം, എപ്പോള് ഈ മനുഷ്യ
സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ബീജരൂപന് പരമാത്മാവാണെങ്കില് ആ പരമാത്മാവിലൂടെ
ഏതൊരു ജ്ഞാനമാണോ പ്രാപ്തമായിക്കൊണ്ടിരി
ക്കുന്നത് അത് സര്വ്വ മനുഷ്യര്ക്കും
അത്യാവശ്യമാണ്. സര്വ്വ ധര്മ്മത്തിലുള്ളവര്ക്കും ഈ ജ്ഞാനം എടുക്കുന്നതിനുള്ള
അധികാരമുണ്ട്. ഓരോ ധര്മ്മത്തിന്റെയും ജ്ഞാനം വ്യത്യസ്തമായിക്കാം, ഓരോരുത്തരുടെയും
ശാസ്ത്രം വ്യത്യസ്തമായിരിക്കാം, ഓരോരുത്തരുടെയും അഭിപ്രായം വ്യത്യസ്തമായിരിക്കാം,
ഓരോരുത്തരുടെയും സംസ്ക്കാരം വ്യത്യസ്തമായിരിക്കാം എന്നാല് ഈ ജ്ഞാനം
എല്ലാവര്ക്കുമുള്ളതാണ്. ഇനി അവര്ക്ക് ഈ ജ്ഞാനത്തെ എടുക്കാന് സാധിച്ചില്ലെങ്കിലും,
നമ്മുടെ കുലത്തിലേക്ക് വന്നില്ലെങ്കിലും എല്ലാവരുടെയും പിതാവായത് കാരണം ആ
ബാബയുമായി യോഗം വയ്ക്കുന്നതിലൂടെ വീണ്ടും പവിത്രമായി അവശ്യം മാറും. ഈ പവിത്രത
കാരണം അവരുടെ തന്നെ വിഭാഗത്തില് പദവി അവശ്യം നേടും എന്തുകൊണ്ടെന്നാല് യോഗത്തെ
എല്ലാ മനുഷ്യരും അംഗീകരിക്കുന്നുണ്ട്, ധാരാളം മനുഷ്യര് പറയാറുണ്ട് ഞങ്ങള്ക്കും
മുക്തി വേണം, എന്നാല് ശിക്ഷകളില് നിന്നും രക്ഷ നേടി മുക്തമാകുന്നതിനുള്ള ശക്തിയും
ഈ യോഗത്തിലൂടെ ലഭിക്കും. ശരി - ഓം ശാന്തി.