15.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങളിപ്പോൾ ആത്മീയ അച്ഛനിലൂടെ ആത്മീയ അഭ്യാസം പഠിച്ചുകൊണ്ടിരിക്കു
കയാണ്, ഇതേ അഭ്യാസത്തിലൂടെ നിങ്ങൾ മുക്തിധാമം, ശാന്തിധാമത്തിലേയ്ക്ക് പോകും.

ചോദ്യം :-
ബാബ കുട്ടികളെ പുരുഷാർത്ഥം ചെയ്യിച്ചുകൊണ്ടിരി
ക്കുന്നു എന്നാൽ കുട്ടികൾക്ക് ഏത് കാര്യത്തിൽ വളരെ കണിശമായിരിക്കണം?

ഉത്തരം :-
പഴയ ലോകത്തിന് തീ പിടിക്കുന്നതിന് മുമ്പേ തയ്യാറാകണം, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓർമ്മയിലിരുന്ന് ബാബയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കുന്നതിൽ കണിശമായിരിക്കണം. തോറ്റു പോകരുത്, എങ്ങനെയാണോ വിദ്യാർത്ഥികൾ തോൽക്കുമ്പോൾ പശ്ചാത്തപിക്കുന്നത്, മനസ്സിലാക്കുന്നു നമ്മുടെ ഒരു വർഷം വെറുതെ നഷ്ടമായി. ചിലരാണെങ്കിൽ പറയുകയാണ് പഠിച്ചില്ലെങ്കിൽ എന്താണ് - എന്നാൽ നിങ്ങൾക്ക് വളരെ സ്ട്രിക്ടായിരിക്കണം. ടീച്ചർ ഇങ്ങനെ ടൂ ലേറ്റ് എന്നൊന്നും പറയില്ല .

ഓംശാന്തി.  
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് ആത്മീയ പാഠശാലയിൽ നിർദ്ദേശം നൽകുകയാണ് അഥവാ ഇങ്ങനെ പറയാം -കുട്ടികൾക്ക് ഡ്രിൽ പഠിപ്പിക്കുകയാണ്. ടീച്ചർമാർ നിർദ്ദേശം നൽകുക അഥവാ ഡ്രിൽ പഠിപ്പിക്കാറുണ്ടല്ലോ. ഈ ആത്മീയ അച്ഛനും കുട്ടികളോട് നേരിട്ട് പറയുകയാണ്. എന്താണ് പറയുന്നത്? മൻമനാ ഭവ. അറ്റൻഷൻ പ്ലീസ്-എന്ന് അവർ പറയുന്നത് പോലെ. ബാബ പറയുകയാണ് മൻമനാ ഭവ. ഇത് ഓരോരുത്തരും അവരവരുടെ മേൽ മെഹർ(ദയ) ചെയ്യുന്നത്. ബാബ പറയുകയാണ് കുട്ടികളെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓർമ്മിക്കൂ, അശരീരിയായി മാറൂ. ഈ ആത്മീയ ഡ്രിൽ ആത്മാക്കൾക്ക് ആത്മീയ അച്ഛൻ തന്നെയാണ് പഠിപ്പിക്കുന്നത്. ബാബ സുപ്രീം ടീച്ചറാണ്. നിങ്ങൾ സഹായി ടീച്ചർമാരാണ്. നിങ്ങളും എല്ലാവരോടും പറയൂ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓർമ്മിക്കൂ, ദേഹീ അഭിമാനിയായി ഭവിക്കട്ടെ. മൻമനാ ഭവയുടെ അർത്ഥവും ഇതാണ്. കുട്ടികളുടെ മംഗളത്തിനായി നിർദ്ദേശം നൽകുകയാണ്. ബാബ സ്വയം ആരിൽ നിന്നും പഠിച്ചതല്ല. ബാക്കി എല്ലാ ടീച്ചർമാരും സ്വയം പഠിച്ചതിന് ശേഷമാണ് പഠിപ്പിക്കുന്നത്. ഇതാണെങ്കിൽ എവിടെയും സ്ക്കൂൾ മുതലായവയിൽ നിന്ന് പഠിച്ചിട്ട് പഠിപ്പിക്കുന്നതല്ല. ബാബ കേവലം പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പറയുകയാണ് ഞാൻ നിങ്ങൾ ആത്മാക്കൾക്ക് ആത്മീയ ഡ്രിൽ പഠിപ്പിക്കുകയാണ്. അവർ എല്ലാവരും ഭൗതീക കുട്ടികൾക്ക് ഭൗതീക ഡ്രിൽ പഠിപ്പിക്കുകയാണ്. അവർക്ക് ഡ്രിൽ മുതലായവയെല്ലാം ശരീരത്തിലൂടെ തന്നെയാണ് ചെയ്യേണ്ടത്. ഇതിലാണെങ്കിൽ ശരീരത്തിന്റെ ഒരു കാര്യം പോലുമില്ല. ബാബ പറയുകയാണ് എനിക്കൊരു ശരീരമൊന്നുമില്ല. ഞാനാണെങ്കിൽ ഡ്രിൽ പഠിപ്പിക്കുകയാണ്, നിർദ്ദേശം നൽകുകയാണ്. ബാബയിൽ ഡ്രിൽ പഠിപ്പിക്കുന്നതിന്റെ പാർട്ട് ഡ്രാമാ പ്ലാൻ അനുസരിച്ചുള്ളതാണ്. സേവനം അടങ്ങിയിരിക്കുന്നു. വരുന്നത് തന്നെ ഡ്രിൽ പഠിപ്പിക്കാനാണ്. നിങ്ങൾക്ക് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണം. ഇതാണെങ്കിൽ വളരെ സഹജമാണ്. ഏണിപ്പടി ബുദ്ധിയിലുണ്ട്. എങ്ങനെയാണ് 84 ന്റെ ചക്രം കറങ്ങി താഴെ ഇറങ്ങിയത്. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ഇങ്ങനെ വേറെ ആരും തന്നെ തന്റെ ഫോളോവേഴ്സിനോടോ അഥവാ വിദ്യാർത്ഥകളോടോ പറയുകയില്ല, അല്ലയോ ആത്മീയ കുട്ടികളെ ഇപ്പോൾ തിരിച്ച് പോകണമെന്ന്. ആത്മീയ അച്ഛനല്ലാതെ വേറെയാർക്കും മനസ്സിലാക്കികൊടുക്കാൻ സാധിക്കില്ല. കുട്ടികൾ മനസ്സിലാക്കുന്നു ഇപ്പോൾ നമുക്ക് തിരിച്ച് പോകണം. ഈ ലോകം തന്നെ ഇപ്പോൾ തമോപ്രധാനമാണ്. നമ്മൾ സതോപ്രധാന ലോകത്തിന്റെ അധികാരിയായിരുന്നു പിന്നീട് 84 ന്റെ ചക്രം കറങ്ങി തമോപ്രധാന ലോകത്തിന്റെ അധികാരിയായി മാറിയിരിക്കുകയാണ്. ഇവിടെ ദു:ഖം തന്നെ ദു:ഖമാണ്. ബാബയെ പറയുന്നു ദുഖത്തെ ഇല്ലാതാക്കി സുഖം തരുന്നവനെന്ന് അർത്ഥം തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമാക്കി മാറ്റുന്നത് ഒരേയൊരു ബാബ മാത്രമാണ്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ വളരെയധികം സുഖം കണ്ടിട്ടുണ്ട്. എങ്ങനെ രാജ്യം ഭരിച്ചു, ഈ ഓർമ്മയില്ല പക്ഷെ ലക്ഷ്യം മുന്നിലുണ്ട്. അത് തന്നെയാണ് പൂക്കളുടെ പൂന്തോട്ടം. ഇപ്പോൾ നമ്മൾ മുള്ളിൽ നിന്ന് പൂവായി മാറികൊണ്ടിരിക്കുകയാണ്.

എങ്ങനെ നിശ്ചയം ചെയ്യാം എന്ന് നിങ്ങൾ പറയില്ല . അഥവാ സംശയമാണെങ്കിൽ വിനശന്തി. സ്ക്കൂളിൽ നിന്ന് പുറത്ത് പോയാൽ പിന്നെ പഠിപ്പ് അവസാനിക്കും. പദവിയും നശിച്ച് പോകും. വളരെയധികം നഷ്ടമുണ്ടാകും. പ്രജയിലും കുറഞ്ഞ പദവിയാകും. മുഖ്യമായ കാര്യം തന്നെയാണ് സതോപ്രധാന പൂജ്യ ദേവീ ദേവതയാവുക. ഇപ്പോഴാണെങ്കിൽ ദേവതയല്ലല്ലോ. നിങ്ങൾ ബ്രാഹ്മണർക്ക് വിവേകമുണ്ടായി. ബ്രാഹ്മണർ തന്നെയാണ് വന്ന് ബാബയിൽ നിന്ന് ഈ ഡ്രിൽ പഠിക്കുന്നത്. ഉള്ളിൽ സന്തോഷവുമുണ്ടാകുന്നു. ഈ പഠിപ്പ് നല്ലതായി തോന്നുന്നില്ലേ. ഭഗവാന്റെ വാക്കാണ്, അവർ കൃഷ്ണന്റെ പേര് നൽകിയിരിക്കുന്നു പക്ഷെ നിങ്ങൾ മനസ്സിലാക്കുകയാണ് കൃഷ്ണൻ ഈ ഡ്രിൽ പഠിപ്പിക്കുന്നില്ല, ഇതാണെങ്കിൽ ബാബയാണ് പഠിപ്പിക്കുന്നത്. കൃഷ്ണന്റെ ആത്മാവ് വിവിധ പേരും രൂപവും ധാരണ ചെയ്ത് തമോപ്രധാനമായി, കൃഷ്ണനെയും പഠിപ്പിക്കുന്നുണ്ട്. ബാബ സ്വയം പഠിക്കുന്നില്ല, ബാക്കി എല്ലാവരും ആരിൽ നിന്നെങ്കിലും തീർച്ചയായും പഠിക്കുന്നു. ഇത് തന്നെയാണ് പഠിപ്പിക്കുന്ന ആത്മീയ അച്ഛൻ. നിങ്ങളെ പഠിപ്പിക്കുന്നു, നിങ്ങൾ പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കുന്നു. നിങ്ങൾ 84 ജന്മങ്ങളെടുത്ത് പതിതമായി, ഇപ്പോൾ വീണ്ടും പാവനമാകണം. അതിന് വേണ്ടി ആത്മീയ അച്ഛനെ ഓർമ്മിക്കൂ. ഭക്തിമാർഗ്ഗത്തിൽ നിങ്ങൾ പാടി വന്നു അല്ലയോ പതിത പാവനാ - ഇപ്പോഴും നിങ്ങൾ എവിടെ വേണമെങ്കിലും പോയി നോക്കൂ. നിങ്ങൾ രാജഋഷിയാണല്ലോ. എവിടെ വേണമെങ്കിലും ചുറ്റികറങ്ങാം. നിങ്ങൾക്ക് ഒരു ബന്ധനവുമില്ല. നിങ്ങൾ കുട്ടികൾക്ക് ഈ നിശ്ചയമുണ്ട് - പരിധിയില്ലാത്ത ബാബ സേവനത്തിൽ വന്നിരിക്കുകയാണ്. അച്ഛൻ മക്കളിൽ നിന്ന് പഠിപ്പിന്റെ ഫീസ് എങ്ങനെ വാങ്ങും. ടീച്ചറിന്റെ തന്നെ കുട്ടിയാണെങ്കിൽ ഫ്രീയായി പഠിപ്പിക്കുമല്ലോ. ബാബയും ഫ്രീയായി പഠിപ്പിക്കുന്നു. നമ്മൾ കുറച്ച് നൽകുന്നു എന്ന് കരുതരുത്. ഇത് ഫീസല്ല. നിങ്ങൾ ഒന്നും തന്നെ നൽകുന്നില്ല, ഇതാണെങ്കിൽ റിട്ടേണായി ഒരുപാട് നേടുന്നു. മനുഷ്യർ ദാന-പുണ്യം ചെയ്യുന്നു, മനസ്സിലാക്കുകയാണ് റിട്ടേണായി അടുത്ത ജന്മത്തിൽ നമുക്ക് ലഭിക്കും. അത് അല്പകാലത്തെ ക്ഷണഭംഗുര സുഖമാണ് ലഭിക്കുന്നത്. കേവലം അടുത്ത ജന്മത്തിൽ ലഭിക്കുന്നു പക്ഷെ താഴെ ഇറങ്ങുന്ന ജന്മത്തിലാണ് ലഭിക്കുന്നത്. പടി ഇറങ്ങി തന്നയല്ലേ വന്നത്. ഇപ്പോൾ നിങ്ങൾ എന്താണോ ചെയ്യുന്നത് അത് കയറുന്ന കലയിലേയ്ക്ക് വേണ്ടിയാണ്. കർമ്മത്തിന്റെ ഫലമെന്ന് പറയുമല്ലോ. ആത്മാവിന് കർമ്മത്തിന്റെ ഫലം ലഭിക്കുന്നു. ഈ ലക്ഷ്മീ നാരായണനും കർമ്മത്തിന്റെ ഫലം തന്നെയാണല്ലോ ലഭിച്ചത്. പരിധിയില്ലാത്ത ബാബയിൽ നിന്ന് പരിധിയില്ലാത്ത ഫലം ലഭിക്കുന്നു. അത് ലഭിക്കുന്നത് ഇൻഡയറക്ടാണ്. ഡ്രാമയിൽ അടങ്ങിയിരിക്കുന്നു. ഇതും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. നിങ്ങൾക്കറിയാം നമ്മൾ കല്പത്തിന് ശേഷം വന്ന് ബാബയിൽ നിന്ന് പരിധിയില്ലാത്ത സമ്പത്തെടുക്കും. ബാബ നമുക്ക് വേണ്ടി സ്ക്കൂൾ ഉണ്ടാക്കുന്നു. അത് സർക്കാരിന്റെ ഭൗതീക സ്ക്കൂളാണ്, വിവിധ പ്രകാരത്തിൽ പകുതി കല്പം പഠിച്ച് വന്നതാണ്. ഇപ്പോൾ ബാബ 21 ജന്മത്തേയ്ക്ക് എല്ലാ ദു:ഖവും ദൂരെയാക്കുന്നതിന് പഠിപ്പിക്കുന്നു. അവിടെയാണെങ്കിൽ രാജ്യഭാഗ്യമാണ്. അതിൽ നമ്പർവൈസായി തന്നെയാണ് വരുന്നത്. എങ്ങനെയാണോ ഇവിടെയും രാജാവും റാണിയും, മന്ത്രി, പ്രജ മുതലായ എല്ലാവരും നമ്പർവൈസാണ്. ഇത് പഴയ ലോകത്തിലാണ്, പുതിയ ലോകത്തിൽ വളരെ കുറച്ച് പേരെ ഉണ്ടാവൂ. അവിടെ വളരെയധികം സുഖമുണ്ടായിരിക്കും, നിങ്ങൾ വിശ്വത്തിന്റെ അധികാരിയാകുന്നു. രാജാക്കന്മാരും മഹാരാജാക്കന്മാരുമായി പോകുന്നു. അവർ എത്ര സന്തോഷം ആഘോഷിക്കുന്നു. പക്ഷെ ബാബ പറയുകയാണ് അവർക്കാണെങ്കിൽ താഴെ ഇറങ്ങുക തന്നെ വേണം. എല്ലാവരും വീഴുന്നുണ്ടല്ലോ. ദേവതകൾക്കും പതുക്കെ പതുക്കെ കല കുറയുന്നു. പക്ഷെ അവിടെ രാവണ രാജ്യമേയില്ല അതിനാൽ സുഖം തന്നെ സുഖമാണ്. ഇവിടെയാണ് രാവണ രാജ്യം. നിങ്ങൾ എങ്ങനെയാണോ കയറിയത് അതുപോലെ വീഴുകയും ചെയ്യുന്നു. ആത്മാവും പേരും രൂപവും ധാരണ ചെയ്ത് ചെയ്ത് താഴെ ഇറങ്ങി വന്നു. ഡ്രാമാപ്ലാനനുസരിച്ച് കല്പം മുമ്പെന്ന പോലെ വീണ് തമോപ്രധാനമായി മാറിയിരിക്കുന്നു. കാമ ചിതയിൽ കയറിയതിലൂടെ തന്നെയാണ് ദു:ഖം ആരംഭിക്കുന്നത്. ഇപ്പോൾ അതി ദു:ഖമാണ്. അവിടെ പിന്നീട് അതി സുഖമായിരിക്കും. നിങ്ങൾ രാജഋഷിയാണ്. അവരുടെത് ഹഠയോഗമാണ്. നിങ്ങൾ ആരോട് വേണമെങ്കിലും ചോദിക്കൂ രചയിതാവിന്റെയും രചനയുടെയും ആദി-മധ്യ-അന്ത്യത്തെ അറിയുമോ? അപ്പോൾ ഇല്ലാ എന്ന് പറയും. ചോദിക്കും അത് അറിയുമോ. സ്വയം തന്നെ അറിയില്ലായെങ്കിൽ എങ്ങനെ ചോദിക്കാൻ സാധിക്കും. നിങ്ങൾക്കറിയാം ഋഷി-മുനി മുതലായ ആരും തന്നെ ത്രികാല ദർശി ആയിരുന്നില്ല. ബാബ നമ്മേ ത്രികാല ദർശിയാക്കി മാറ്റികൊണ്ടിരിക്കുന്നു. ഈ ബാബ, ആരാണോ വിശ്വത്തിന്റെ അധികാരിയായിരുന്നത്, ഇവർക്ക് ജ്ഞാനമില്ലായിരുന്നു. ഈ ജന്മത്തിലും 60 വർഷം വരെ ജ്ഞാനമുണ്ടായിരുന്നില്ല. എപ്പോഴാണോ ബാബ വന്നത് അപ്പോൾ പതുക്കെ പതുക്കെ ഇതെല്ലാം കേട്ടു വന്നു. നിശ്ചയ ബുദ്ധിയാണെങ്കിലും മായ അനേകരെ വീഴ്ത്തികൊണ്ടിരിക്കുന്നു. പേര് കേൾപ്പിക്കുന്നില്ല, എന്തെന്നാൽ പ്രതീക്ഷ കൈവിട്ടുപോകും. വാർത്തയെല്ലാം വരുന്നുണ്ടല്ലോ. കൂട്ടുകെട്ട് മോശമാണ്, പുതിയ വിവാഹം കഴിച്ചവരുമായി ചങ്ങാത്തമുണ്ടായി, അതിൽ ചാഞ്ചല്യം വന്നു. പറയുകയാണ് ഞങ്ങൾക്ക് വിവാഹം കഴിക്കാതെ ജീവിക്കാൻ സാധിക്കില്ല. ശരി, ദിവസവും വരുന്ന മഹാരഥി, ഇവിടെ നിന്നും പല തവണ പോയി, അവരെ മായയാകുന്ന മുതല വന്ന് പിടിച്ചിരിക്കുകയാണ്. ഇങ്ങനെ ഒരുപാട് ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ വിവാഹത്തിന്റെയല്ല. മായ മുഖത്തടിച്ച് വിഴുങ്ങികൊണ്ടിരിക്
കുകയാണ്. സ്ത്രീരൂപമാകുന്ന മായ ആകർഷിച്ചുകൊണ്ടിരി
ക്കുന്നു. മുതലയുടെ വായിൽ വന്ന് വീണിരിക്കുന്നു. പിന്നീട് പതുക്കെ പതുക്കെ വിഴുങ്ങിക്കളയും. ചിലർ തെറ്റ് ചെയ്യുന്നു അല്ലെങ്കിൽ കാണുന്നതിലൂടെ തന്നെ ചഞ്ചലപ്പെടുന്നു. മനസ്സിലാക്കുകയാണ് നമ്മൾ മുകളിൽ നിന്ന് ഒറ്റയടിക്ക് താഴെ കുഴിയിൽ വീണുപോകും. പറയും വളരെ നല്ല കുട്ടിയായിരുന്നു. പാവം ഇപ്പോൾ പോയി. വിവാഹ നിശ്ചയം കഴിഞ്ഞു ഇവർ മരിച്ചു. ബാബയാണെങ്കിൽ സദാ കുട്ടികൾക്ക് എഴുതുന്നു- വിജയിയാകൂ. എവിടെയും മായയുടെ ശക്തമായ യുദ്ധത്തിൽ പെടരുത്. ശാസ്ത്രങ്ങളിലും ഈ കാര്യങ്ങൾ കുറച്ചുണ്ടല്ലോ. ഇപ്പോഴത്തെ ഈ കാര്യങ്ങൾ പിന്നീട് പാടപ്പെടും. അതിനാൽ നിങ്ങൾ പുരുഷാർത്ഥം ചെയ്യിക്കുകയാണോ. എവിടെയും മായയാകുന്ന മുതല വിഴുങ്ങുന്നൊന്നുമില്
ലല്ലോ. പല തരത്തിൽ മായ പിടിക്കുന്നു. പ്രധാനമായത് കാമം മഹാശത്രുവാണ്, ഇതിൽ വളരെയധികം ശ്രദ്ധ വെയ്ക്കണം. പതിത ലോകത്തു നിന്ന് പാവന ലോകമായി എങ്ങനെയാണ് മാറികൊണ്ടിരിക്കുന്നത്, നിങ്ങൾ കണ്ടുകൊണ്ടിരിക്കു
കയാണ്. സംശയിക്കേണ്ടതിന്റെ കാര്യമേയില്ല. കേവലം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുന്നതിലൂടെ എല്ലാ ദുഖവും ദൂരെയാകുന്നു. ബാബ തന്നെയാണ് പതിത പാവനൻ. ഇതാണ് യോഗബലം. ഭാരതത്തിന്റെ പ്രാചീന രാജയോഗം വളരെ പ്രസിദ്ധമാണ്. ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് സ്വർഗ്ഗമായിരുന്നു വെന്ന് മനസ്സിലാക്കുന്നു. അതിനാൽ തീർച്ചയായും വേറെ ഒരു ധർമ്മവും ഉണ്ടായിരിക്കുകയില്ല. എത്ര സഹജമായ കാര്യമാണ്. പക്ഷെ അറിയുന്നില്ല. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി ആ രാജ്യം വീണ്ടും സ്ഥാപിക്കുന്നതിന് വേണ്ടി ബാബ വന്നിരിക്കുകയാണ്. 5000 വർഷങ്ങൾക്കു മുമ്പും ബാബ വന്നിരുന്നു. തീർച്ചയായും ഈ ജ്ഞാനം നൽകിയിട്ടുണ്ടായിരിക്കും, എങ്ങനെയാണോ ഇപ്പോൾ നൽകികൊണ്ടിരിക്കുന്നത്. ബാബ സ്വയം പറയുകയാണ് ഞാൻ കല്പ-കല്പം സംഗമത്തിൽ സാധാരണ ശരീരത്തിൽ വന്ന് രാജയോഗം പഠിപ്പിക്കുന്നു. നിങ്ങൾ രാജഋഷിയാണ്. ആദ്യം ആയിരുന്നില്ല. ബാബ വന്നിരിക്കുകയാണ് അപ്പോൾ മുതൽ ബാബയുടെ കൂടെ ജീവിക്കുകയാണ്. പഠിക്കുകയും ചെയ്യുന്നു, സേവനവും ചെയ്യുന്നു - സ്ഥൂല സേവനവും സൂക്ഷ്മ സേവനവും. ഭക്തിമാർഗ്ഗത്തിലും സേവനം ചെയ്യുന്നുണ്ട് പിന്നീട് വീടും സംരക്ഷിക്കുന്നു. ബാബ പറയുന്നു ഭക്തിയിപ്പോൾ പൂർത്തിയായി, ജ്ഞാനം ആരംഭിച്ചിരിക്കുന്നു. ഞാൻ വരുന്നു, ജ്ഞാനത്തിലൂടെ സദ്ഗതി തരുന്നതിന്. നിങ്ങളുടെ ബുദ്ധിയിലുണ്ട് ബാബ നമ്മേ പാവനമാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു - ഡ്രാമയനുസരിച്ച് നിങ്ങൾക്ക് വഴി പറഞ്ഞു തരാൻ വന്നിരിക്കുകയാണ്. ടീച്ചർ പഠിപ്പിക്കുന്നു, ലക്ഷ്യം മുന്നിലുണ്ട്. ഇതാണ് ഉയർന്നതിലും ഉയർന്ന പഠിപ്പ്. എങ്ങനെയാണോ കല്പം മുമ്പ് മനസ്സിലാക്കി തന്നത്, അതാണ് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നത്. ഡ്രാമ ടിക്-ടിക് ആയി പോയ്കൊണ്ടേയിരിക്കുന്നു. സെക്കന്റ് ബൈ സെക്കന്റ്എന്താണോ കഴിഞ്ഞു പോയത് വീണ്ടും 5000 വർഷങ്ങൾക്കു ശേഷം ആവർത്തിക്കും. ദിവസങ്ങൾ കഴിഞ്ഞു പോയ്കൊണ്ടേയിരിക്കുന്നു. ഈ ചിന്ത വേറെ ആരുടെ ബുദ്ധിയിലും ഇല്ല. സത്യയുഗം, ത്രേതാ, ദ്വാപരം, കലിയുഗം കഴിഞ്ഞു പോയി അത് ആവർത്തിക്കും. കഴിഞ്ഞു പോയതും അത് തന്നെയാണ് എന്താണോ കല്പം മുമ്പ് കഴിഞ്ഞു പോയത്. ബാക്കി കുറച്ച് ദിവസമുണ്ട്. അവർ ലക്ഷക്കണക്കിന് വർഷമെന്ന് പറയുന്നു, അവരുടെ മുന്നിൽ നിങ്ങൾ പറയും ബാക്കി കുറച്ച് മണിക്കൂറേയുള്ളൂ. ഇതും ഡ്രാമയിലുള്ളതാണ്. എപ്പോൾ അഗ്നി വ്യാപിക്കുന്നുവോ അപ്പോൾ ഉണരും. പിന്നീട് ടൂ ലേറ്റായിപ്പോകുന്നു. അതിനാൽ ബാബ പുരുഷാർത്ഥം ചെയ്യിപ്പിച്ചുകൊണ്ടിരി
ക്കുന്നു. തയ്യാറായിരിക്കൂ. ടീച്ചർക്ക് ഇങ്ങനെ പറയേണ്ടി വരരുത് ടൂ ലേറ്റെന്ന്, തോൽക്കുന്നവർ ഒരുപാട് പശ്ചാത്തപിക്കുന്നു. മനസ്സിലാക്കുന്നു നമ്മുടെ വർഷം വെറുതെ നഷ്ടമായി. ചിലരാണെങ്കിൽ പറയുന്നു പഠിച്ചില്ലെങ്കിലെന്ത് സംഭവിക്കും. നിങ്ങൾ കുട്ടികൾക്ക് കണിശമായിരിക്കണം. നമ്മൾ ബാബയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കും, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. ഇതിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു അതിനാൽ ബാബയോട് ചോദിക്കാൻ കഴിയും. ഇത് തന്നെയാണ് മുഖ്യമായ കാര്യം. ബാബ ഇന്നേയ്ക്ക് 5000 വർഷങ്ങൾക്ക് മുമ്പും പറഞ്ഞിട്ടുണ്ടായിരുന്നു - എന്നെ മാത്രം ഓർമ്മിക്കൂ. ഞാൻ പതിത പാവനനാണ്, എല്ലാവരുടെയും അച്ഛനാണ്. കൃഷ്ണനാണെങ്കിൽ എല്ലാവരുടെയും അച്ഛനല്ല. നിങ്ങൾക്ക് ശിവന്റെ, കൃഷ്ണന്റെ പൂജാരിമാർക്ക് ഈ ജ്ഞാനം കേൾപ്പിക്കാൻ സാധിക്കുമോ. ആത്മാവ് പൂജ്യനായി മാറാത്തതുകൊണ്ട് നിങ്ങൾ എത്ര തലയിട്ടുടച്ചു, മനസ്സിലാക്കുന്നില്ല. ഇപ്പോൾ നാസ്തികരായി മാറി. ഒരുപക്ഷെ മുന്നോട്ട് പോകവേ ആസ്തികരായി മാറും. മനസ്സിലാക്കൂ വിവാഹം ചെയ്ത് വീണു പോയി പിന്നീട് വന്ന് ജ്ഞാനമെടുക്കും. പക്ഷെ സമ്പത്ത് വളരെ കുറവായിരിക്കും എന്തുകൊണ്ടെന്നാൽ ബുദ്ധിയിൽ വേറെയാളുടെ ഓർമ്മ വന്നിരുന്നു. അത് പുറത്ത് കളയുന്നതിൽ വളരെ പ്രയാസമുണ്ടാകുന്നു. ആദ്യം സ്ത്രീയുടെ ഓർമ്മ പിന്നീട് കുട്ടികളുടെ ഓർമ്മ വരും. കുട്ടികളെക്കാൾ കൂടുതൽ സ്ത്രീ ആകർഷിക്കും എന്തുകൊണ്ടെന്നാൽ വളരെയധികം സമയം ഓർമ്മിച്ചിരുന്നല്ലോ. കുട്ടികളാണെങ്കിൽ പിന്നീടാണുണ്ടാവുന്നത് പിന്നെ മിത്ര- സംബന്ധി അമ്മായിഅച്ഛന്റെ വീട് ഓർമ്മ വരുന്നു. ആദ്യം സ്ത്രീ ആരാണോ കൂടുതൽ സമയം കൂടെയുണ്ടായിരുന്നത്, ഇതും അങ്ങനെയാണ്. നിങ്ങൾ പറയും നമ്മൾ ദേവതകളുടെ കൂടെ ഒരുപാട് സമയമുണ്ടായിരുന്നു. ഇങ്ങനെയും പറയും ശിവബാബയോട് ഒരുപാട് സമയത്തെ സ്നേഹമാണ്, ആരാണോ 5000 വർഷങ്ങൾക്കു മുമ്പും നമ്മേ പാവനമാക്കി മാറ്റിയത്. കല്പ-കല്പം വന്ന് നമ്മുടെ രക്ഷ ചെയ്യുന്നു അതുകൊണ്ടാണ് ബാബയെ ദു:ഖ ഹർത്താ, സുഖകർത്താവെന്ന് പറയുന്നത്. നിങ്ങൾക്ക് ലൈൻ വളരെ വ്യക്തമായുണ്ടാക്കണം. ബാബ പറയുന്നു ഈ കണ്ണുകൾ കൊണ്ട് എന്താണോ നിങ്ങൾ കാണുന്നത് അതെല്ലാം വിനാശമായി പോകുന്നതാണ്. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. അമരലോകം വരാൻ പോവുകയാണ്. ഇപ്പോൾ നമ്മൾ പുരുഷോത്തമരായി മാറുന്നതിന് വേണ്ടി പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതാണ് മംഗളകാരിയായ പുരുഷോത്തമ സംഗമയുഗം. ലോകത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ്, എന്തെല്ലാമാണ് സംഭവിച്ചുകൊണ്ടിരി
ക്കുന്നത്. ഇപ്പോൾ ബാബ വന്നു കഴിഞ്ഞു അതിനാൽ പഴയ ലോകവും അവസാനിക്കാനുള്ളതാണ്. മുന്നോട്ട് പോകവേ അനേകർക്ക് ചിന്ത വരും. തീർച്ചയായും ആരോ വന്ന് കഴിഞ്ഞു ആരാണോ ലോകത്തെ പരിവർത്തനപ്പെടുത്തി
കൊണ്ടിരിക്കുന്നത്. ഇത് അതേ മഹാഭാരത യുദ്ധമാണ്. നിങ്ങളും വളരെ സമർത്ഥരായി മാറുകയാണ്. ഇത് വളരെ മനനം ചെയ്യേണ്ട കാര്യമാണ്. തന്റെ ശ്വാസം വ്യർത്ഥമാക്കി കളയരുത്. നിങ്ങൾക്കറിയാം ജ്ഞാനത്തിലൂടെ ശ്വാസം സഫലമാകുന്നു. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സംഗദോഷത്തിൽ നിന്ന് സ്വയത്തെ വളരെ വളരെ സംരക്ഷിക്കണം. തന്റെ ലൈൻ ക്ലിയറാക്കി വെയ്ക്കണം. ശ്വാസം വ്യർത്ഥമാക്കിക്കളയരുത്. ജ്ഞാനത്തിലൂടെ സഫലമാക്കണം.

2. എത്ര സമയം ലഭിക്കുമോ യോഗബലം കൂട്ടുന്നതിന് വേണ്ടി ആത്മീയ ഡ്രില്ലിന്റെ അഭ്യാസം ചെയ്യണം. ഇപ്പോൾ ഒരു പുതിയ ബന്ധനവും ഉണ്ടാക്കരുത്.

വരദാനം :-
ബാബയുടെ കുടത്തണലിന്റെ അനുഭവത്തിലൂടെ വിഘ്നവിനാശകന്റെ ഡിഗ്രി നേടുന്ന അനുഭവിമൂർത്തിയായി ഭവിക്കട്ടെ.

എവിടെയാണോ ബാബ കൂടെയുള്ളത് അവിടെ ആർക്കും ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. ഈ കൂട്ടിന്റെ അനുഭവം തന്നെയാണ് കുടത്തണലാകുന്നത്. ബാപ്ദാദ കുട്ടികളുടെ സദാ രക്ഷ ചെയ്യുക തന്നെയാണ്. പരീക്ഷ വരുന്നു താങ്കളെയെല്ലാം അനുഭവിയാക്കുന്നതിന്. അതിനാൽ സദാ മനസിലാക്കണം ഈ പരീക്ഷ ക്ലാസ് കയറ്റത്തിന് വരുന്നതാണ്. ഇതിലൂടെ തന്നെയാണ് സദാ കാലത്തേക്ക് വിഘ്നവിനാശകന്റെ ഡിഗ്രിയും അനുഭവീമൂർത്തിയാകുവാനുള്ള വരദാനവും ലഭിക്കും. അഥവാ ഇപ്പോൾ ആരെങ്കിലും അൽപം ഉശിരു കാണിക്കുന്നുവെങ്കിൽ അഥവാ വിഘ്നമിടുന്നുവെങ്കിലും പതിയെപ്പതിയെ തണുത്തുകൊള്ളും.

സ്ലോഗന് :-
ആരാണോ സമയത്ത് സഹയോഗിയാകുന്നത് അവർക്ക് ഒന്നിന് കോടിമടങ്ങ് ഫലം ലഭിക്കുന്നു.

അവ്യക്തസൂചനകൾ-ഇപ്പോൾ സമ്പന്നവും കർമാതീതവുമാകുവാനുള്ള വാദ്യം മുഴക്കൂ

കാണുക, കേൾക്കുക, കേൾപ്പിക്കുക- ഈ വിശേഷകർമം സഹജമായി അഭ്യാസത്തിൽ വന്നിരിക്കുന്നു, ഇങ്ങനെത്തന്നെ കർമാതീതമാകുവാനുള്ള സ്ഥിതി അതായത് കർമത്തെ ഒതുക്കുവാനുള്ള ശക്തിയിലൂടെ അകർമി അതായത് കർമാതീതമാകൂ. ഒന്നുണ്ട്- കർമഅധീനസ്ഥിതി, രണ്ടാമത് കർമാതീതം അതായത് കർമഅധികാരി സ്ഥിതി. അപ്പോൾ പരിശോധിക്കൂ- ഞങ്ങൾ കർമേന്ദ്രിയജീത്ത്, സ്വരാജ്യഅധികാരി രാജാക്കൻമാരുടെ രാജ്യ ഉത്തരവാദിത്തം ശരിയായി നടക്കുന്നുണ്ടോ?