മധുരമായ കുട്ടികളേ-നിങ്ങൾ
ഏതൊരു കർമ്മം ചെയ്യുകയാണെങ്കിലും അതിന്റെ ഫലം തീർച്ചയായും ലഭിക്കുന്നു,
നിഷ്കാമസേവനം ഒരു ബാബ മാത്രമാണ് ചെയ്യുന്നത്.
ചോദ്യം :-
ഈ ക്ലാസ്സ് വളരെ അത്ഭുതകരമാണ് എങ്ങനെ? ഇവിടെ ഏതൊരു മുഖ്യമായ പരിശ്രമമാണ്
ചെയ്യേണ്ടത്?
ഉത്തരം :-
ചെറിയ
കുട്ടികളും വൃദ്ധരും ഒരുമിച്ചിരിക്കുന്ന ക്ലാസ്സ് ഇതൊന്നു മാത്രമെയുള്ളൂ. ഇതിൽ
അഹല്യകളും, കൂനികളും സാധുസന്യാസിമാർ പോലും ഒരു ദിവസം വന്നിരിക്കും-അങ്ങനെയുള്ള
അത്ഭുതകരമായ ക്ലാസ്സാണ്. ഇവിടെ മുഖ്യമായത് ഓർമ്മയുടെ പരിശ്രമമാണ്. ഓർമ്മയിലൂടെ
തന്നെയാണ് ആത്മാവിന്റെയും ശരീരത്തിന്റെയും സ്വാഭാവിക ചികിൽസ നടക്കുന്നത്. എന്നാൽ
ഓർമ്മിക്കുന്നതിനും ജ്ഞാനം ആവശ്യമാണ്.
ഗീതം :-
രാത്രിയിലെ
യാത്രക്കാരാ ക്ഷീണിക്കരുതേ.......
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. ആത്മീയ അച്ഛൻ കുട്ടികൾക്ക് ഇതിന്റെ
അർത്ഥവും മനസ്സിലാക്കി തരുന്നു. ഗീത അല്ലെങ്കിൽ ശാസ്ത്രങ്ങൾ മുതലായവ
ഉണ്ടാക്കുന്നവർക്ക് ഇതിന്റെ അർത്ഥം അറിയില്ല, ഇതാണ് അത്ഭുതം. ഒരു
കാര്യത്തിന്റേയും യഥാർത്ഥ അർത്ഥമറിയുന്നില്ല. ജ്ഞാനസാഗരനും പതിത-പാവനനുമായ
ആത്മീയ അച്ഛൻ ഇരുന്ന് ഇതിന്റെ അർത്ഥം മനസ്സിലാക്കി തരുകയാണ്. രാജയോഗവും ബാബ
തന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങൾ കുട്ടികൾക്കറിയാം ഇപ്പോൾ വീണ്ടും
രാജാക്കൻമാരുടെയും രാജാവായി മാറുകയാണ്. മറ്റു വിദ്യാലയങ്ങളിൽ ആരും ഇങ്ങനെയൊന്നും
പറയില്ലല്ലോ നമ്മൾ വീണ്ടും വക്കീലായി മാറാൻ പോവുകയാണെന്ന്. 'വീണ്ടും' എന്ന
വാക്ക് ആർക്കും പറയാൻ കഴിയില്ല. നിങ്ങൾ പറയുന്നു നമ്മൾ അയ്യായിരം വർഷം
മുമ്പത്തെതുപ്പോലെ വീണ്ടും പരിധിയില്ലാത്ത അച്ഛനിൽ നിന്ന് പഠിക്കുകയാണ്. ഈ
വിനാശവും വീണ്ടും തീർച്ചയായും ഉണ്ടാവുക തന്നെ വേണം. എത്ര വലിയ-വലിയ ബോംബുകളാണ്
ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. വളരെ ശക്തിശാലിയായതാണ് ഉണ്ടാക്കി
കൊണ്ടിരിക്കുന്നത്. ഇതൊന്നും എടുത്തു വെക്കാൻ വേണ്ടിയല്ലല്ലോ ഉണ്ടാക്കുന്നത്! ഈ
വിനാശവും ശുഭമായ കാര്യത്തിനു വേണ്ടിയായിരിക്കുമല്ലോ! നിങ്ങൾ കുട്ടികൾക്ക്
പേടിക്കേണ്ട ഒരു ആവശ്യവുമില്ല. ഈ യുദ്ധവും മംഗളകാരിയാണ്. ബാബ വരുന്നതു തന്നെ
മംഗളത്തിനു വേണ്ടിയാണ്. പറയാറുണ്ട് ബാബ വന്ന് ബ്രഹ്മാവിലൂടെ സ്ഥാപനയും
ശങ്കരനിലൂടെ വിനാശത്തിന്റെ കർത്തവ്യവും ചെയ്യിപ്പിക്കുന്നു. അതിനാൽ ഈ
ബോംബുകളെല്ലാം വിനാശത്തിനു വേണ്ടിയാണ് ഉള്ളത്. വിനാശത്തിനായി ഇതിലും കൂടുതലായി
മറ്റൊരു വസ്തുവുമില്ല. ഒപ്പം തന്നെ പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുന്നുണ്ട്. അവയെ
ഒരിക്കലും ഈശ്വരൻ ചെയ്യിപ്പിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. ഈ
പ്രകൃതിയിലുള്ള ആപത്തുകൾ ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ഇത് പുതിയ കാര്യമൊന്നുമല്ല.
എത്ര വലിയ-വലിയ ബോംബുകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. പറയുന്നു-ഞങ്ങൾ
പട്ടണങ്ങളായ പട്ടണങ്ങളെല്ലാം ഇല്ലാതാക്കുമെന്ന്. ജപ്പാനിലെ യുദ്ധത്തിൽ
ഉപയോഗിച്ച ബോംബുകളെല്ലാം വളരെ ചെറുതായിരുന്നു. ഇപ്പോൾ വലിയ-വലിയ ബോംബുകളാണ്
ഉണ്ടാക്കിയിട്ടുള്ളത്. എപ്പോഴാണോ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സഹിക്കാൻ
കഴിയാതെ വരുമ്പോൾ വീണ്ടും ബോംബുകൾ പ്രയോഗിക്കുവാൻ തുടങ്ങും. എത്ര നഷ്ടമാണ്
ഉണ്ടാവുക. അതും പരീക്ഷിച്ചു നോക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്.
ഈ ബോംബുകളെല്ലാം ഉണ്ടാക്കുന്നവർക്കും നല്ല വേതനമുണ്ടായിരിക്കും. അതിനാൽ നിങ്ങൾ
കുട്ടികൾക്ക് സന്തോഷമുണ്ടായിരിക്കണം. പഴയ ലോകത്തിന്റെ വിനാശമാണ് ഉണ്ടാകുന്നത്.
നിങ്ങൾ കുട്ടികൾ പുതിയ ലോകത്തിലേക്കുവേണ്ടി പുരുഷാർത്ഥം ചെയ്യുകയാണ്. പഴയ ലോകം
തീർച്ചയായും ഇല്ലാതാകണമെന്ന് വിവേകവും പറയുന്നുണ്ട്. സത്യയുഗത്തിൽ
എന്തായിരിക്കുമെന്നും, കലിയുഗത്തിൽ എന്തായിരിക്കുമെന്നും കുട്ടികൾക്കറിയാം.
നിങ്ങൾ ഇപ്പോൾ സംഗമയുഗത്തിലാണ്. സത്യയുഗത്തിൽ ഇത്രയും മനുഷ്യരൊന്നും
ഉണ്ടായിരിക്കില്ല എന്ന് അറിയാം. ഇവരുടെയെല്ലാം വിനാശമുണ്ടാകുമെന്നറിയാം. ഈ
പ്രകൃതി ക്ഷോഭങ്ങളും കല്പം മുമ്പും ഉണ്ടായിട്ടുണ്ട്. പഴയ ലോകം ഇല്ലാതാവുക തന്നെ
വേണം. ഇങ്ങനെയുള്ള പ്രകൃതി ക്ഷോഭങ്ങൾ മുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ
അതെല്ലാം വളരെ കുറഞ്ഞ തോതിൽ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ മുഴുവൻ പഴയ
ലോകവും ഇല്ലാതാകണം. നിങ്ങൾ കുട്ടികൾക്കാണെങ്കിൽ വളരെ സന്തോഷമുണ്ടായിരിക്കണം.
നമ്മൾ ആത്മീയ കുട്ടികൾക്ക് പരമപിതാപരമാത്മാവായ അച്ഛനിരുന്നാണ് മനസ്സിലാക്കി
തരുന്നത്. ഈ വിനാശം നിങ്ങൾക്കു വേണ്ടിയാണ് ഉണ്ടാകുന്നത്. രുദ്ര ജ്ഞാന യജ്ഞത്തിൽ
നിന്നും വിനാശത്തിന്റെ ജ്വാല പ്രജ്വലിതമായി എന്ന് മഹിമയുമുണ്ട്. പല കാര്യങ്ങൾ
ഗീതയിലുമുണ്ട്, അതിന്റെ അർത്ഥം വളരെ നല്ലതാണ്, എന്നാൽ ആരും തന്നെ
മനസ്സിലാക്കുന്നില്ലല്ലോ! മനുഷ്യർ ശാന്തി യാചിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ
പറയുന്നു പെട്ടെന്നു വിനാശമുണ്ടാവുകയാണെങ്കിൽ നമ്മൾക്ക് ചെന്ന് സുഖിയായി
ജീവിക്കാം. ബാബ പറയുന്നു സതോപ്രധാനമാകുമ്പോഴാണ് സുഖിയായി മാറുന്നത്. ബാബ ഒരുപാട്
പ്രകാരത്തിലുള്ള പോയിന്റുകൾ നൽകുന്നു. എന്നാൽ ചിലരുടെ ബുദ്ധിയിൽ നല്ല രീതിയിൽ
ഇരിക്കും, ചിലരുടെ ബുദ്ധിയിൽ കുറച്ച്. വൃദ്ധരായ അമ്മമാർ മനസ്സിലാക്കുന്നു
ശിവബാബയെ മാത്രം ഓർമ്മിച്ചാൽ മതി. അമ്മമാർക്കു വേണ്ടി ബാബ മനസ്സിലാക്കി
കൊടുക്കുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. എന്നാലും
സമ്പത്ത് പ്രാപ്തമാക്കുന്നുണ്ട്. ബാബയുടെ കൂടെയാണ് കഴിയുന്നത്. പ്രദർശിനിയിൽ
എല്ലാവരും വരും. അജാമിലനെപ്പോലെയുളള പാപാത്മാക്കളുടെയും വേശ്യകളുടെയുമെല്ലാം
ഉദ്ധാരണം സംഭവിക്കണം. കൂലി പണിക്കാർ പോലും നല്ല വസ്ത്രം ധരിച്ച് വരുന്നു.
ഗാന്ധിജി അയിത്തക്കാരെ സ്വതന്ത്രരാക്കി. അവരുടെ കൂടെ കഴിക്കുകയും ചെയ്തു. ബാബ
ഇതിനെയൊന്നും വിലക്കുന്നില്ല. ഇവരെയും ഉദ്ധരിക്കണമെന്ന് മനസ്സിലാക്കുന്നു. ഇവിടെ
ചെയ്യുന്ന ജോലിയുമായി യാതൊരു ബന്ധവുമില്ല. ബാബയുമായി ബുദ്ധിയോഗം വെക്കുന്നതിലാണ്
മുഴുവൻ ആധാരവുമുള്ളത്. ബാബയെ ഓർമ്മിക്കണം. ആത്മാവാണ് പറയുന്നത് ഞാൻ
തൊട്ടുകൂടാത്ത ആളാണെന്ന്. നമ്മൾ സതോപ്രധാനമായ ദേവീ-ദേവതകളായിരുന്നു എന്ന് ഇപ്പോൾ
മനസ്സിലാക്കുന്നു. പിന്നീട് പുനർജന്മങ്ങൾ എടുത്താണ് അവസാനം പതിതമായി മാറിയത്.
ഇപ്പോൾ വീണ്ടും ആത്മാവായ എനിക്ക് പാവനമായി മാറണം. നിങ്ങൾക്കറിയാം- സിന്ധിൽ ഒരു
ആദിവാസി സ്ത്രീ വരുമായിരുന്നു, ധ്യാനത്തിൽ പോകുമായിരുന്നു. ഓടി വന്ന് ബാബയെ
കാണുമായിരുന്നു. ഇങ്ങനെയുളള ആത്മാക്കൾക്കും സമ്പത്തെടുക്കുവാനുളള അവകാശമുണ്ട്.
തന്റെ പിതാവിൽ നിന്ന് സമ്പത്തെടുക്കുക എന്നത് ഓരോ ആത്മാവിന്റെയും അവകാശമാണ്.
ഇവരെ ജ്ഞാനം എടുക്കാൻ അനുവദിക്കൂ എന്ന് അവരുടെ വീട്ടുകാരോട് പറഞ്ഞു. അപ്പോൾ
പറഞ്ഞു, ഞങ്ങളുടെ കുലത്തിൽ ബഹളമുണ്ടാവുമെന്ന്. കൊല്ലുമെന്ന പേടികൊണ്ട് അവരെ
തിരിച്ചു കൊണ്ടുപോയി. അതിനാൽ ആര് നിങ്ങളുടെ അടുത്തേക്ക് വരുകയാണെങ്കിലും
നിങ്ങൾക്ക് അവരെ വിലക്കാൻ പാടില്ല. അബലകൾ, വേശ്യകൾ, ആദിവാസി സന്യാസിമാർ തുടങ്ങി
എല്ലാവരുടെയും ഉദ്ധാരണമാണ് ചെയ്യുന്നത്. സന്യാസിമാർ മുതൽ ആദിവാസികൾ വരെ.
നിങ്ങൾ കുട്ടികൾ യജ്ഞത്തിന്റെ സേവനം ചെയ്യുമ്പോൾ, ഈ സേവനത്തിലൂടെ ഒരുപാട്
പ്രാപ്തിയുണ്ടാവുന്നു. അനേകരുടെ മംഗളമുണ്ടാകുന്നു. ദിവസന്തോറും പ്രദർശിനികളുടെ
സേവനം അഭിവൃദ്ധി പ്രാപിക്കുക തന്നെ ചെയ്യും. ബാബ ബാഡ്ജുകളും
ഉണ്ടാക്കിപ്പിക്കുന്നു. എവിടെ പോയാലും ഇതിലൂടെ മനസ്സിലാക്കി കൊടുക്കണം. ഇത്
അച്ഛൻ, ഇത് ദാദാ, ഇത് ബാബയുടെ സമ്പത്ത്. ഇപ്പോൾ ബാബ പറയുന്നു- എന്നെ
ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ പാവനമായി മാറും. ഗീതയിലുമുണ്ട്- എന്നെ മാത്രം
ഓർമ്മിക്കൂ എന്ന്. കേവലം അതിൽ അച്ഛന്റെ പേരിനെ മാറ്റി കുട്ടിയുടെ പേരിട്ടു.
രാധയും കൃഷ്ണനും തമ്മിൽ പരസ്പരം എന്താണ് ബന്ധം എന്നുള്ളത് ഭാരതവാസികൾക്കുപോലും
അറിയില്ല. അവരുടെ വിവാഹത്തിന്റെയെല്ലാം ചരിത്രം പോലും പറഞ്ഞു തരുന്നില്ല.
രണ്ടുപേരും വേറെ-വേറെ രാജധാനിയിലേതാണ്. ഈ കാര്യങ്ങൾ ബാബയാണ് ഇരുന്ന്
മനസ്സിലാക്കി തരുന്നത്. അഥവാ ഇതെല്ലാം ശിവഭഗവാനുവാചയെന്ന് ഗുരുക്കന്മാർ
പറയുകയാണെങ്കിൽ എല്ലാവരും അവരെ ഓടിച്ചുകളയും. നിങ്ങൾ ഇതെല്ലാം എവിടെ നിന്നാണ്
പഠിച്ചതെന്ന് അവർ ചോദിക്കും? നിങ്ങളുടെ ഗുരു ആരാണ്? ബി.കെ യാണെന്ന്
പറയുകയാണെങ്കിൽ എല്ലാവരും വഴക്കുണ്ടാക്കും. ഈ ഗുരുക്കൻമാരുടെ രാജപദവിയെല്ലാം
ഇല്ലാതാകും. അങ്ങനെ ധാരാളം പേർ വരുന്നുണ്ട്. എഴുതി കൊടുക്കാറുമുണ്ട് എന്നാൽ
പിന്നീട് അപ്രത്യക്ഷമാകുന്നു.
ബാബ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും നൽകുന്നില്ല. വളരെ സഹജമായ യുക്തിയാണ് പറഞ്ഞു
തരുന്നത്. ആർക്കെങ്കിലും കുട്ടികളില്ലെങ്കിൽ പറയും ഭഗവാനേ എനിക്ക് കുട്ടികളെ തരൂ
എന്ന്. പിന്നീട് ലഭിക്കുമ്പോൾ വളരെ നല്ല രീതിയിൽ നോക്കി വളർത്തുന്നു.
പഠിപ്പിക്കുന്നു. പിന്നീട് വലുതാകുമ്പോൾ പറയും ഇനി തന്റെ ജോലി ചെയ്യൂ എന്ന്.
അച്ഛൻ കുട്ടികളെ പാലിച്ച് അവരെ യോഗ്യരാക്കി മാറ്റുകയാണ്. അതിനാൽ കുട്ടികളുടെ
സേവാധാരിയായില്ലേ! ഈ ബാബ കുട്ടികളുടെ സേവനം ചെയ്ത് കൂടെ കൊണ്ടുപോകുന്നു. മറ്റു
ലൗകിക അച്ഛൻ മനസ്സിലാക്കും കുട്ടി വലുതായി ജോലിയിൽ മുഴുകി പിന്നീട് ഞങ്ങൾ
വൃദ്ധരാകുമ്പോൾ ഞങ്ങളുടെ സേവനം ചെയ്യും എന്ന്. ശിവബാബയാണെങ്കിൽ നമ്മുടെ അടുത്തു
നിന്ന് സേവനം യാചിക്കുന്നില്ല. ബാബ നിഷ്കാമ സേവാധാരിയാണ്. ലൗകിക അച്ഛൻ
പറയുന്നു-ഏതു വരെ ജീവിക്കുന്നുവോ അതു വരെ നമ്മളെ സംരക്ഷിക്കുക എന്നുള്ളത്
കുട്ടികളുടെ ഉത്തരവാദിത്വമാണ.് ഈ പ്രതീക്ഷ വെക്കുന്നു. ശിവബാബ പറയുന്നു ഞാൻ
നിഷ്കാമ സേവനമാണ് ചെയ്യുന്നത്. ഞാൻ രാജ്യഭാഗ്യത്തിലേക്ക് വരുന്നില്ല. ഞാൻ എത്ര
നിഷ്കാമിയാണ്. ബാക്കിയെല്ലാവരും എന്തെല്ലാം ചെയ്യുകയാണെങ്കിലും അതിന്റെ ഫലവും
അവർക്ക് തീർച്ചയായും ലഭിക്കുന്നു. ബാബ എല്ലാവരുടെയും അച്ഛനാണ്. പറയുകയാണ്-ഞാൻ
നിങ്ങൾ കുട്ടികൾക്ക് സ്വർഗ്ഗത്തിന്റെ രാജ്യഭാഗ്യം നൽകുന്നു. നിങ്ങൾ എത്ര ഉയർന്ന
പദവിയാണ് പ്രാപ്തമാക്കുന്നത്. ഞാൻ ബ്രഹ്മാണ്ഡത്തിന്റെ മാത്രം അധികാരിയാണ്.
നിങ്ങളും ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ് എന്നാൽ നിങ്ങൾ രാജ്യഭാഗ്യം നേടുന്നു
പിന്നീട് നഷ്ടപ്പെടുത്തുന്നു. ബാബ രാജ്യഭാഗ്യം എടുക്കുന്നുമില്ല,
നഷ്ടപ്പെടുത്തുന്നുമില്ല. എനിക്ക് ഡ്രാമയിൽ ഈ പാർട്ടാണ് ഉള്ളത്. നിങ്ങൾ കുട്ടികൾ
സുഖത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം
ചെയ്യുന്നു.ബാക്കിയെല്ലാവരും വെറും ശാന്തിയാണ് യാചിക്കുന്നത്. മറ്റു
ഗുരുക്കൻമാരെല്ലാവരും പറയുന്നു-സുഖം കാഖവിഷ്ട സമാനമാണെന്ന്. അതിനാൽ അവർ ശാന്തി
തന്നെയാണ് ആഗ്രഹിക്കുന്നത്. അവർക്ക് ഈ ജ്ഞാനം എടുക്കാൻ സാധിക്കില്ല. അവർക്ക്
സുഖത്തെക്കുറിച്ച് അറിയുകയില്ല. ബാബ മനസ്സിലാക്കി തരുന്നു ശാന്തിയുടെയും
സുഖത്തിന്റെയും സമ്പത്ത് നൽകുന്നത് ഞാൻ മാത്രമാണ്. സത്യ- ത്രേതായുഗത്തിൽ
ഗുരുക്കൻമാരില്ല . അവിടെ രാവണൻ തന്നെ ഇല്ല. അത് ഈശ്വരീയ രാജ്യമാണ്. ഈ ഡ്രാമ
ഇങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കാര്യങ്ങൾ മറ്റാരുടെയും ബുദ്ധിയിൽ
ഇരിക്കുകയില്ല. അതിനാൽ കുട്ടികൾക്ക് നല്ല രീതിയിൽ ധാരണ ചെയ്ത് ഉയർന്ന പദവി
പ്രാപ്തമാക്കണം. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. പുതിയ ലോകമാകുന്ന രാജധാനി
സ്ഥാപിക്കപ്പെടുകയാണെന്ന് അറിയാം. അതിനാൽ നിങ്ങൾ സംഗമയുഗത്തിൽ തന്നെയാണ്.
ബാക്കിയെല്ലാവരും കലിയുഗത്തിലാണ്. മനുഷ്യർ കല്പത്തിന്റെ ആയുസ്സ് തന്നെ
ലക്ഷക്കണക്കിന് വർഷത്തിന്റേതാണെന്ന് പറയുന്നു. ഘോരമായ അന്ധകാരത്തിലല്ലേ!
കുംഭകർണ്ണന്റെ നിദ്രയിൽ ഉറങ്ങിക്കിടക്കുകയാണെന്ന ചൊല്ലുണ്ട്. പാണ്ഡവരുടെ
വിജയത്തിനാണ് മഹിമ.
നിങ്ങൾ ബ്രാഹ്മണരാണ്. യജ്ഞം രചിക്കുന്നത് ബ്രാഹ്മണർ തന്നെയാണ്. ഇത് ഏറ്റവും
ഉയർന്നതും പരിധിയില്ലാത്തതുമായ ഈശ്വരീയ രുദ്ര യജ്ഞമാണ്. പരിധിയുള്ള യജ്ഞം അനേക
പ്രകാരത്തിലുണ്ടാകുന്നു. ഈ രുദ്ര യജ്ഞം ഒരു തവണയാണ് ഉണ്ടാകുന്നത്. സത്യയുഗത്തിലും
ത്രേതായുഗത്തിലും പിന്നീട് ഒരു യജ്ഞവും ഉണ്ടാകുന്നില്ല, എന്തുകൊണ്ടെന്നാൽ അവിടെ
ഒരു ആപത്തുകളും സംഭവിക്കുന്നില്ല. അതെല്ലാം പരിധിയുള്ള യജ്ഞമാണ്. ഇതാണ്
പരിധിയില്ലാത്തത്. ഇത് പരിധിയില്ലാത്ത ബാബയാൽ രചിക്കപ്പെട്ട യജഞമാണ്. ഇതിലാണ്
പരിധിയില്ലാത്ത ആഹൂതിയുണ്ടാകേണ്ടത്. പിന്നീട് പകുതി കല്പത്തിലേക്ക് ഒരു യജ്ഞവും
ഉണ്ടാകുന്നില്ല. അവിടെ രാവണരാജ്യം തന്നെയില്ല. രാവണരാജ്യം തുടങ്ങുമ്പോൾ പിന്നീട്
ഇതെല്ലാം തുടങ്ങുന്നു. പരിധിയില്ലാത്ത യജ്ഞം ഒന്നേ ഉള്ളൂ. ഇതിൽ ഈ മുഴുവൻ പഴയ
ലോകവും സ്വാഹാ ആകുന്നു. ഇതാണ് പരിധിയില്ലാത്ത രുദ്ര ജ്ഞാന യജ്ഞം. ഇതിൽ
മുഖ്യമായത് ജ്ഞാനത്തിന്റെയും യോഗത്തിന്റെയും കാര്യമാണ്. യോഗം എന്നാൽ ഓർമ്മ.
ഓർമ്മ എന്ന വാക്ക് വളരെ മധുരമാണ്. യോഗം എന്ന വാക്ക് സാധാരണമാണ്. യോഗത്തിന്റെ
അർത്ഥത്തെ ആർക്കും അറിയില്ല. നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും-യോഗം
എന്നാൽ ബാബയെ ഓർമ്മിക്കുക. ബാബാ അങ്ങ് നമുക്ക് പരിധിയില്ലാത്ത സമ്പത്താണ്
നൽകുന്നത്. ആത്മാവാണ് സംസാരിക്കുന്നത്- ബാബാ, അങ്ങ് വീണ്ടും വന്നിരിക്കുകയാണ്.
നമ്മൾ അങ്ങയെ മറന്നിരിക്കുകയായിരുന്നു. അങ്ങ് നമുക്ക് ചക്രവർത്തി പദവി
നൽകിയിരുന്നു. ഇപ്പോൾ വീണ്ടും വന്ന് കണ്ടുമുട്ടിയിരിക്കുകയാണ്. അങ്ങയുടെ
ശ്രീമത്തിലൂടെ നമ്മൾ എന്തായാലും നടക്കും. ഇങ്ങനെ-ഇങ്ങനെ ഉള്ളിന്റെ ഉള്ളിൽ
സ്വയത്തോട് സംസാരിക്കണം. ബാബാ, അങ്ങ് ഞങ്ങൾക്ക് വളരെ നല്ല വഴിയാണ് പറഞ്ഞു
തരുന്നത്. ഞങ്ങൾ കല്പ-കല്പം മറന്നുപോകുന്നു. ഇപ്പോൾ ബാബ വീണ്ടും മറവിയിൽ നിന്നും
മുക്തരാക്കി മാറ്റുകയാണ്. അതിനാൽ ഇപ്പോൾ ബാബയെ മാത്രം ഓർമ്മിക്കണം. ഓർമ്മയിലൂടെ
മാത്രമെ സമ്പത്ത് ലഭിക്കുകയുള്ളൂ. ഞാൻ സന്മുഖത്തേക്ക് വരുമ്പോഴാണ് നിങ്ങൾക്ക്
മനസ്സിലാക്കി തരുന്നത്. അതു വരെ പാടിക്കൊണ്ടേയിരിക്കുന്നു-അങ്ങ് ദുഃഖ ഹർത്താവും
സുഖകർത്താവുമാണെന്ന്. മഹിമ പാടുന്നുണ്ട്- എന്നാൽ ആത്മാവിനെയോ പരമാത്മാവിനെയോ
അറിയുന്നില്ല. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു-ഇത്രയും ചെറിയ ഒരു ബിന്ദുവിൽ
അവിനാശിയായ പാർട്ട് അടങ്ങിയിട്ടുണ്ട്. ഇതും ബാബ മനസ്സിലാക്കി തരുന്നു. ബാബയെ
പറയുന്നത് പരംപിതാപരമാത്മാ അർത്ഥം ഉയർന്ന ആത്മാവ് എന്നാണ്. ബാക്കി ഞാൻ ആയിരം
സൂര്യനു സമാനമൊന്നും വലുപ്പമില്ല. ഞാൻ ടീച്ചറിനു സമാനം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. എത്രയധികം കുട്ടികളാണ്. ഈ ക്ലാസ്സ് നോക്കൂ എത്ര
അത്ഭുതകരമാണെന്ന്! ആരെല്ലാമാണ് ഇതിൽ പഠിക്കുന്നത്? അബലകളും സന്യാസിമാരും കൂനികളും
ഒരു ദിവസം വന്ന് പഠിക്കും. വൃദ്ധരും ചെറിയ കുട്ടികളുമെല്ലാം ഇരിക്കുന്നുണ്ട്.
ഇങ്ങനെയുള്ള സ്കൂൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ! ഇവിടെയുള്ളത് ഓർമ്മയുടെ
പരിശ്രമമാണ്. ഓർമ്മയിൽ തന്നെയാണ് സമയമെടുക്കുന്നത്. ഓർമ്മിക്കാനുള്ള പുരുഷാർത്ഥം
ചെയ്യുക എന്നതും ജ്ഞാനമാണല്ലോ! ഓർമ്മിക്കാനാണ് ജ്ഞാനം ആവശ്യമുളളത്.
ചക്രത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാനും ജ്ഞാനം വേണം. സ്വാഭാവികമായ
സത്യ-സത്യമായ പ്രകൃതി ചികിത്സ എന്ന് പറയുന്നത് ഇതിനെയാണ്. നിങ്ങൾ ആത്മാക്കൾ
തീർത്തും പവിത്രമായി മാറുന്നു. ഒന്ന് ശരീരത്തിന്റെ പരിശുദ്ധി. മറ്റൊന്നാണ്
ആത്മാവിന്റെ പരിശുദ്ധി. ആത്മാവിൽ തന്നെയാണ് അഴുക്ക് പുരളുന്നത്. സത്യമായ
സ്വർണ്ണത്തിന്റെ ആഭരണവും സത്യമായിരിക്കും. ഇപ്പോൾ ഇവിടെ കുട്ടികൾക്കറിയാം
ശിവബാബ സന്മുഖത്ത് വന്നിരിക്കുകയാണെന്ന്. കുട്ടികൾക്ക് തീർച്ചയായും ബാബയെ
ഓർമ്മിക്കണം. നമുക്ക് ഇപ്പോൾ തിരിച്ചുപോകണം. ഇക്കരയിൽ നിന്ന് അക്കരയിലേക്ക്
പോകണം. ബാബയെയും, സമ്പത്തിനെയും വീടിനെയും ഓർമ്മിക്കണം. അതാണ് മധുരമായ
ശാന്തിയുടെ വീട്. അശാന്തി കാരണമാണ് ദുഃഖമുണ്ടാകുന്നത്. ശാന്തിയിലൂടെ
സുഖമുണ്ടാകുന്നു. സത്യയുഗത്തിൽ സുഖം, ശാന്തി, സമ്പത്ത് എല്ലാമുണ്ട്. അവിടെ
യുദ്ധത്തിന്റെയോ വഴക്കിന്റെയോ കാര്യമില്ല. കുട്ടികൾക്ക് ഈ ചിന്ത
തന്നെയുണ്ടായിരിക്കണം. നമുക്ക് സതോപ്രധാനവും സത്യമായ സ്വർണ്ണവുമായി മാറണം, അപ്പോൾ
മാത്രമെ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ ആത്മീയ ഭോജനമാണ്
ലഭിക്കുന്നത്, ഇതിനെ പിന്നീട് അയവിറക്കി കൊണ്ടേയിരിക്കണം. ഇന്ന് ഏതേതെല്ലാം
മുഖ്യമായ പോയിന്റുകളാണ് കേട്ടത്! ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് യാത്രകൾ രണ്ടു
തരത്തിലുണ്ട്- ആത്മീയവും ഭൗതീകവും. ഈ ആത്മീയ യാത്ര തന്നെയാണ് പ്രയോജനത്തിൽ
വരുന്നത്. ഭഗവാനുവാചയാണ്- മൻമനാഭവ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി
മാതാപിതാവാ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർക്കാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
വിനാശവും ശുഭമായ കാര്യത്തിനു വേണ്ടിയാണ്, അതിനാൽ ഭയപ്പെടരുത്. മംഗളകാരിയായ ബാബ
സദാ മംഗളത്തിനുള്ള കാര്യം തന്നെയാണ് ചെയ്യിപ്പിക്കുന്നത്. ഈ സ്മൃതിയിലൂടെ സദാ
സന്തോഷത്തോടു കൂടി ഇരിക്കണം.
2. സദാ ഒരേയൊരു
ചിന്തയുണ്ടായിരിക്കണം-സതോപ്രധാനവും സത്യവുമായ സ്വർണ്ണമായി മാറി ഉയർന്ന പദവി
പ്രാപ്തമാക്കണം. ആത്മീയ ഭോജനത്തെ അയവിറക്കി കൊണ്ടേയിരിക്കണം.
വരദാനം :-
സ്വയത്തെ
ഉത്തരവാദിയെന്ന് മനസിലാക്കി ഓരോ കർമവും യഥാർഥ വിധിയിലൂടെ ചെയ്യുന്ന സമ്പൂർണ
സിദ്ധിസ്വരൂപരായി ഭവിക്കട്ടെ.
ഈ സമയം താങ്കൾ സംഗമയുഗീ
ശ്രേഷ്ഠആത്മാക്കളുടെ ഓരോ ശ്രേഷ്ഠകർമവും മുഴുവൻ കൽപത്തിലേക്കും നിയമമാവുകയാണ്.
അപ്പോൾ സ്വയം നിയമ നിർമാതാവെന്ന് മനസിലാക്കി ഓരോ കർമവും ചെയ്യൂ, ഇതിലൂടെ അലസത
സ്വതവേ സമാപ്തമായി മാറും. സംഗമയുഗത്തിൽ നാം നിയമ നിർമാതാക്കളും ഉത്തരവാദി
ആത്മാക്കളുമാണ്.- ഈ നിശ്ചയത്തിലൂടെ ഓരോ കർമവും ചെയ്യൂ. എങ്കിൽ യഥാർഥ വിധിയിലൂടെ
ചെയ്ത് കർമത്തിന്റെ സമ്പൂർണ സിദ്ധി അവശ്യം പ്രാപ്തമാകും.
സ്ലോഗന് :-
സർവശക്തിവാൻ
ബാബ കൂടെയുണ്ടെങ്കിൽ മായ കടലാസുപുലിയാകും
അവ്യക്തസൂചനകൾ -ഈ
അവ്യക്തമാസത്തിൽ ബന്ധനമുക്തമായിരുന്ന് ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യൂ
സദാ
ജീവന്മുക്തമായിരിക്കാനുള്ള സഹജമാർഗമാണ്- ഞാനും എന്റെ ബാബയും! എന്തെന്നാൽ എന്റെ
എന്റെ എന്നതാണ് ബന്ധനം. എന്റെ ബാബ ആയാൽ എല്ലാ എന്റെയും അവസാനിച്ചു. ഒരു എന്റെയിൽ
എല്ലാ എന്റെ-എന്റെയും സമാപ്തമായി എങ്കിൽ ബന്ധനമുക്തമായി. അപ്പോൾ ഇതാണ്
ഓർമിക്കേണ്ടത്- ഞാൻ ബ്രാഹ്മണൻ ജീവനമുക്ത ആത്മാവാണ്.