മധുരമായ കുട്ടികളെ-സദാ
ഓർമ്മയിൽ വെക്കൂ, ഒരുപാട് കഴിഞ്ഞു പോയി, ഇനി വളരെ കുറച്ചു സമയമേയുള്ളൂ, ഇപ്പോൾ
വീട്ടിലേക്ക് പോകണം, ഈ മോശമായ അഴുക്ക് ലോകത്തേയും ശരീരത്തേയും മറക്കണം.
ചോദ്യം :-
ഏതൊരു ലഹരി നിരന്തരമുണ്ടാവുകയാ
ണെങ്കിൽ സ്ഥിതി വളരെ ഒന്നാന്തരമായിരിക്കും?
ഉത്തരം :-
നിരന്തരം
ലഹരിയുണ്ടായിരിക്കണം-ഇരയ്ക്ക് പ്രാണവേദനയും വേട്ടക്കാരന് സന്തോഷവും. നമ്മൾ
ഫരിസ്തകളായി മാറി തന്റെ പ്രിയതമനോടൊപ്പം വീട്ടിലേക്ക് പോകും. ബാക്കിയെല്ലാം
നശിക്കും. ഇപ്പോൾ നമ്മൾ ഈ പഴയ തോട്(ശരീരം) ഉപേക്ഷിച്ച് പുതിയതെടുക്കും. ഈ ജ്ഞാനം
മുഴുവൻ ദിവസവും ബുദ്ധിയിൽ ധാര-ധാരയായി വീഴുകയാണെങ്കിൽ അളവറ്റ
സന്തോഷമുണ്ടായിരിക്കും. സ്ഥിതി ഒന്നാന്തരമായിരിക്കും.
ഗീതം :-
ആരാണ് ഇന്ന്
അതിരാവിലെ വന്നിരിക്കുന്നത്.....
ഓംശാന്തി.
ഇത് ആരാണ് പറഞ്ഞത്? കുട്ടികൾ. അതീന്ദ്രിയ സുഖമയ ജീവിതത്തിലേക്ക് വരുമ്പോൾ
പറയുന്നു- പരിധിയില്ലാത്ത ബാബ വന്നു എന്ന്. എന്തിനു വേണ്ടി? ഈ പതിത ലോകത്തെ
പരിവർത്തനപ്പെടുത്തി പുതിയ ലോകം സ്ഥാപിക്കാൻ. പാവന ലോകം എത്ര വലുതായിരിക്കും.
പതിത ലോകവും എത്ര വലുതാണ്. ഇത് നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലേക്ക് വരണം. ഈ
ലോകത്തിൽ എത്ര കോടിക്കണക്കിന് മനുഷ്യരാണുളളത്. ഇതിനെ പതിതവും ഭ്രഷ്ടാചാരിയുമായ
ലോകമെന്നാണ് പറയുന്നത്. മധുര-മധുരമായ കുട്ടികളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം,
നമ്മുടെ പുതിയ ലോകം എത്ര ചെറുതായിരിക്കും. നമ്മൾ എങ്ങനെ രാജ്യം ഭരിക്കും.
നമ്മുടെ ഭാരതത്തെ പോലെ മറ്റൊരു ദേശവുമുണ്ടായിരിക്കില്ല. ഭാരതം സ്വർഗ്ഗമായിരുന്നു
എന്ന് ആരും തന്നെ മനസ്സിലാക്കുന്നില്ല. ഭാരതത്തെപ്പോലെ മറ്റൊരു ദേശമുണ്ടാകില്ല.
ഇപ്പോൾ ഈ ഭാരതം ഒരു പ്രയോജനവുമില്ലാതെയായി എന്ന് നിങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു.
ഭാരതം സ്വർഗ്ഗമായിരുന്നു, ഇപ്പോൾ അല്ല. നമ്മുടെ ഭാരതം വളരെ ഉയർന്നതും
പ്രാചീനവുമാണെന്ന് ആർക്കും ഓർമ്മ വരുന്നില്ല. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലും
സംഖ്യാക്രമമനുസരിച്ചാണ് വരുന്നത്. ഇത്രയും സന്തോഷവും ബഹുമാനവുമുണ്ടാകുന്
നുണ്ടോ? പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ്. കല്പ-കല്പം വരുന്നുണ്ട്. മായയാകുന്ന
രാവണനിൽ നിന്നും നമ്മുടെ രാജ്യഭാഗ്യത്തെ തട്ടിപ്പറിച്ച് വീണ്ടും നമുക്ക്
തിരിച്ചു നൽകുന്നത് ബാബയാണ്. യുദ്ധത്തിലൂടെയല്ല തട്ടിപ്പറിച്ചെടുക്കുന്നത്.
രാവണ രാജ്യത്തിൽ നമ്മുടെ മതം ഭ്രഷ്ടാചാരിയായി മാറുകയാണ്. ശ്രേഷ്ഠാചാരിയിൽ നിന്നും
നമ്മൾ ഭ്രഷ്ടാചാരിയായി മാറുന്നു. ലോകത്തിന്റെ ജനസംഖ്യ എത്രയാണ്
വർദ്ധിച്ചിരിക്കുന്നതെന്ന് നോക്കൂ. നമ്മുടെ ഭാരത ദേശം എത്ര ചെറുതായിരുന്നു.
സ്വർഗ്ഗത്തിൽ എത്ര സുഖികളായാണ് കഴിയുന്നത്. വജ്ര-വൈഡൂര്യങ്ങളുടെ
കൊട്ടാരങ്ങളായിരിക്കും. അവിടെ രാവണനില്ല. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ
സന്തോഷമുണ്ടായിരി
ക്കണം, അതീന്ദ്രിയ സുഖമുണ്ടായിരിക്കണം.
ബാബ പറയുന്നു-ദേഹീഅഭിമാനിയായി മാറൂ. ശരീര ബോധം ഉപേക്ഷിക്കുന്നതിനായി ബാബ
പറഞ്ഞിരുന്നു- 108 തുന്നലുള്ള വസ്ത്രം ധരിക്കൂ. ബ്രഹ്മാബാബയ്ക്ക് വലിയ
ആളുകളുമായും വജ്രവ്യാപാരികളുമായെല്ലാം സംബന്ധമുണ്ടായിരുന്നല്ലോ അതിന്റെ ലഹരി
എങ്ങനെയാണ് മുറിഞ്ഞുപോകുന്നത്. ദേഹീഅഭിമാനിയായി മാറണം. നമ്മൾ ആത്മാവാണ്. ഇത്
നമ്മുടെ പഴയ ശരീരമാണ്. ഈ ശരീരത്തെ ഉപേക്ഷിച്ച് പുതിയ ഒന്നാന്തരമായ ശരീരമെടുക്കണം.
സർപ്പം അതിന്റെ പുറം തോൽ ഉരിച്ചു കളഞ്ഞ് മറ്റൊന്നെടുക്കുന്നു. നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിൽ ജ്ഞാനമുണ്ട്. നമ്മൾ പഴയ തോൽ(ശരീരം) ഉപേക്ഷിച്ച്
മറ്റൊന്നെടുക്കും പിന്നീട് പുതിയ ശരീരം ലഭിക്കും. ഈ മുഴുവൻ ജ്ഞാനവും നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിൽ ധാര-ധാരയായി വീഴണം. ഇത് അഴുക്ക് നിറഞ്ഞ ലോകമാണ്. ഈ
ലോകത്തെ കണ്ടുകൊണ്ടും ബുദ്ധികൊണ്ട് മറക്കണം. നമ്മൾ യാത്ര പോവുകയാണ്. നമ്മുടെ
ബുദ്ധിയോഗം വീട്ടിലേക്കാണ് പോവുന്നത്. അഭ്യാസം ചെയ്യണമല്ലോ. ഈ ശരീരവും ലോകവും
പഴയതാണ്. സാക്ഷാത്കാരമുണ്ടായല്ലോ. ഇപ്പോൾ ഈ ദേഹം, ദേഹീക സംബന്ധം ഇവയെല്ലാം
ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണം. ഉള്ളിൽ സന്തോഷമുണ്ടാകുന്നു. ഇപ്പോൾ നമുക്ക്
തിരിച്ച് പോകണം. നമ്മുടെ ബുദ്ധിയോഗം വീട്ടിൽ വെക്കണം. പരസ്പരം ഇത് തന്നെ
കേൾപ്പിക്കണം-മൻമനാഭവ. ഇത് വളരെ ശക്തിശാലിയായ മന്ത്രമാണ്. ഒരുപക്ഷെ മനുഷ്യർ
ഗീതയെല്ലാം വളരെ പഠിക്കുന്നുണ്ടെങ്കിലും അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല.
മറ്റു ശാസ്ത്രങ്ങളെല്ലാം പഠിക്കുന്നതു പോലെ പഠിക്കുന്നു. ഇത് ആരുടേയും
ബുദ്ധിയിലേക്ക് വരില്ല. നമ്മൾ ഭാവിയിലേക്ക് വേണ്ടി രാജയോഗം പഠിക്കുകയാണ്.
ഒരുപാട് സമയം പിന്നിട്ടു. ഇനി ബാക്കി കുറച്ചു സമയം മാത്രമേയുള്ളൂ. ഇങ്ങനെയെല്ലാം
സ്വയത്തെ ആനന്ദിപ്പിച്ച് സന്തോഷത്തിലേക്ക് വരണം. സർവ്വതും നശിക്കണം. ഇരയ്ക്ക്
പ്രാണ വേദനയും വേട്ടക്കാരന് സന്തോഷവും. നമ്മൾ ഫരിസ്തകളായി മാറി പ്രിയതമനോടൊപ്പം
വീട്ടിലേക്ക് പോകും. ബാബ ആത്മാക്കൾക്കുളള പഠിപ്പാണ് നൽകുന്നത്. സാധാരണ
പഠിപ്പാണെങ്കിലും ഉയർന്നതിലും വെച്ച് ഉയർന്നതാണ്. ബാബ പരിധിയില്ലാത്ത സമ്പത്ത്
നൽകാനാണ് വന്നിരിക്കുന്നത്. കല്പ-കല്പം വരുന്നു. ഇത് അഴുക്ക് നിറഞ്ഞ ലോകമാണ്.
ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചിന്തിക്കണം. ഇതിനെയാണ് വിചാര സാഗര മഥനമെന്ന്
പറയുന്നത്. ശാസ്ത്രങ്ങളെല്ലാം ജന്മ-ജന്മാന്തരങ്ങൾ പഠിച്ചു വന്നു. ഭാരതവാസികൾ
ചെയ്തിട്ടുള്ള ജപം, തപം മുതലായവ പോലെ മറ്റാരും ചെയ്തിട്ടില്ല എന്ന് അറിയാൻ
സാധിച്ചു. ആദ്യമാദ്യം വന്നവരാണ് നല്ല രീതിയിൽ ഭക്തി ചെയ്തിട്ടുള്ളത്. അവർ
മാത്രമെ ജ്ഞാന-യോഗത്തിലും മുന്നോട്ട് പോവുകയുള്ളൂ. കാരണം അവർക്ക് ആദ്യത്തെ
നമ്പറിലേക്ക് വരണം. ചിലരെല്ലാം നല്ല പുരുഷാർത്ഥം ചെയ്യുന്നതായി കാണുന്നുണ്ട്.
നിങ്ങൾ കുട്ടികളിലും ആരെല്ലാമാണോ ഈ ആത്മീയ സേവനത്തിൽ മുഴുകിയിരിക്കുന്നത്
അവർക്ക് വളരെ നല്ലതാണ്. ശരിക്കും അവർ ഭട്ടിയിലാണ് ഇരിക്കുന്നത്. ഈ സംബന്ധം
മുറിയാത്തതാണ്. ഇനി ആരാണോ ഗൃഹസ്ഥത്തിൽ ഇരുന്ന് കൊണ്ടും കേൾക്കുകയും
കേൾപ്പിക്കുകയും ചെയ്യുന്നത് അവർ പഴയവരെക്കാളും ശക്തിശാലിയായി മുന്നേറുന്നു.
പുതിയവർ വളരെ തീവ്രഗതിയിൽ മുന്നോട്ട് പോകുന്നതായി കാണുന്നുണ്ട്. നിങ്ങൾ ലിസ്റ്റ്
എടുക്കുകയാണെങ്കിൽ അറിയാൻ സാധിക്കും. ആദ്യമാദ്യം നിങ്ങളുടെ
മാലയുണ്ടാക്കുമായിരുന്നു. എന്നാൽ 3-4 നമ്പറിലുള്ള വളരെ നല്ല-നല്ല മുത്തുകൾ പോലും
പുറത്തേക്ക് പോയവരുണ്ട്. ഒറ്റയടിക്ക് പോയി പ്രജയായി മാറുന്നു. ഇപ്പോൾ
നിങ്ങളുടേത് വിദ്യാർത്ഥി ജീവിതമാണ്. ഗൃഹസ്ഥത്തിലിരുക്കുന്ന
തിനോടൊപ്പം തന്നെ ഈ
പഠിപ്പും പഠിക്കുന്നു. ഒരുപാട് കുട്ടികൾ ഡബിൾ പഠിപ്പ് പഠിക്കുന്നവരുമുണ്ട്.
അതിനുള്ള ലിഫ്റ്റ് ലഭിക്കുന്നു. നിങ്ങളുടെ പഠിപ്പാണ് ഗൃഹസ്ഥത്തിൽ ഇരുന്നുകൊണ്ടും
ഈ പഠിപ്പ് പഠിക്കുക. ഇതിലും കന്യകമാർ വളരെ തീവ്രഗതിയിൽ മുന്നോട്ട് പോകണം.
കന്യകമാർ കാരണമാണ് കൃഷ്ണന്റെയും അഥവാ ഗോപാലന്റേയും പേര് പ്രശസ്ഥമായിട്ടുള്ളത്.
ഗോപൻമാരുമുണ്ട്. കാരണം പ്രവൃത്തിമാർഗ്ഗമാണല്ലോ. നിങ്ങൾ സത്യയുഗത്തിൽ ദേവീ-ദേവത
ധർമ്മത്തിലായിരുന്നു. ലക്ഷ്മീ-നാരായണൻമാർ പ്രവൃത്തി മാർഗ്ഗത്തിലാണ് രാജ്യം
ഭരിച്ചിരുന്നത്. നമ്മൾ എന്തായാണ് മാറുന്നതെന്ന് നിങ്ങളുടെ ബുദ്ധിയിൽ പതിയണം.
ദേവതകൾ എത്ര ഒന്നാന്തരമാണ്. അവരുടെ മുന്നിൽ പോയി മഹിമ പാടുന്നു-അങ്ങ് സർവ്വഗുണ
സമ്പന്നവും, 16 കലാ സമ്പൂർണ്ണരുമാണ്....നമ്മൾ പാപിയും കാപട്യവുമുള്ളവരാണ്.
നിർഗുണനായ എന്നിൽ ഒരു ഗുണവുമില്ല...ഇപ്പോൾ ഇതിൽ ഭഗവാൻ ദയയോ കൃപയോ ഒന്നും
കാണിക്കുന്നില്ല. വാസ്തവത്തിൽ സ്വയം അവനവനോടു തന്നെ ദയയും കൃപയും കാണിക്കണം.
നിങ്ങൾ തന്നെയായിരുന്നു ദേവതകൾ. ഇപ്പോൾ സ്വയം നോക്കൂ എന്തായി മാറിയിരിക്കുന്നു
എന്ന്. ഇനി വീണ്ടും പുരുഷാർത്ഥം ചെയ്ത് ദേവതയായി മാറൂ. ശ്യാമനിൽ നിന്ന്
സുന്ദരനായി മാറുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്യണം. ഭക്തി മാർഗ്ഗത്തിൽ ഇങ്ങനെ
പറയാറുണ്ടല്ലോ, മരിക്കേണ്ടതായിരുന്നു, എന്നാൽ ഇന്നയാളുടെ കൃപയാലും ആശീർവാദത്താലും
രക്ഷപ്പെട്ടു. മഹാത്മാവിന്റെയെല്ലാം കൈ പിടിച്ച് പറയാറുണ്ട് അങ്ങയുടെ ആശീർവാദം
വേണം. ഇവിടെ പഠിപ്പാണ്. കൃപയുടെ കാര്യമൊന്നുമല്ല. മൻമനാഭവയുടെ അർത്ഥമുണ്ടല്ലോ.
ഒരുപാട് മന്ത്രങ്ങളെല്ലാം നൽകുന്നുണ്ട്. അനേക പ്രകാരത്തിലുള്ള ഹഠയോഗങ്ങളെല്ലാം
പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഓരോരുത്തരുടെയും വ്യത്യസ്ത രീതിയിലുളള പഠിപ്പാണ്.
ഹഠയോഗത്തിന്റെ മാതൃക കാണണമെങ്കിൽ ജയ്പൂരിലെ മ്യൂസിയത്തിൽ ചെന്ന് കാണൂ. ഇവിടെ
നമ്മൾ എത്ര സുഖമായി ഇരുന്നാണ് യോഗം പഠിക്കുന്നത്. ബാബ നമുക്ക് വീണ്ടും രാജ്യ
ഭാഗ്യം നൽകുകയാണെന്ന് ബുദ്ധിയിൽ ഉണ്ട്. സത്യയുഗത്തിൽ അദ്വൈത ദേവീ-ദേവത
ധർമ്മമായിരുന്നു. മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല. രണ്ട് കൈകൾ കൊണ്ട്
കൊട്ടുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. ഒരു ധർമ്മമാണെങ്കിൽ
യുദ്ധമൊന്നുമുണ്ടാകുന്നില്ല. ഇപ്പോൾ കലിയുഗമാണ്. കലിയുഗം പൂർത്തിയാകുമ്പോൾ
ഭക്തിയും പൂർത്തിയാകും. ഇപ്പോൾ മനുഷ്യരുടെ അഭിവൃദ്ധി എത്രയാണ് ഉണ്ടാകുന്നത്.
ഭാരത ഭൂമി വലുതാകുന്നില്ല. ഭൂമി അതു തന്നെയാണ്. പിന്നെ മനുഷ്യരുടെ സംഖ്യയ്ക്കാണ്
ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത്. സത്യയുഗത്തിൽ മനുഷ്യർ വളരെ കുറവായിരിക്കും.
ലോകം ഇതു തന്നെയായിരിക്കും. സത്യയുഗത്തിൽ ലോകം ചെറുതൊന്നുമാകില്ല. അതിനാൽ നിങ്ങൾ
കുട്ടികൾക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. നമ്മൾ യോഗബലത്തിലൂടെ ബാബയുടെ
ശ്രീമതമനുസരിച്ച് നമ്മുടെ രാജ്യം സ്ഥാപിക്കുന്നു. ബാബ പറയുന്നു- എന്നെ
ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ പാപങ്ങൾ ഭസ്മമാകും. ആത്മാവിൽ തന്നെയാണ്
അഴുക്കുള്ളത്. ഭക്തിയിൽ സതോ, രജോ തമോ എന്നു മാത്രം പറയുന്നു. ആത്മാവിൽ തന്നെയാണ്
അഴുക്കുള്ളതെന്ന് കാണിക്കുന്നില്ല അതായത് ആത്മാവ് തന്നെയാണ് സതോ രജോ തമോ
അവസ്ഥയിലേക്ക് പോകുന്നതെന്ന് പറയുന്നില്ല. ആദ്യം സ്വർണ്ണിമയുഗത്തിലാ
യിരുന്നപ്പോൾ
പരിശുദ്ധ സ്വർണ്ണമായിരുന്നു. പിന്നീടാണ് വെള്ളിയാകുന്നത്. ത്രേതായുഗത്തെ
വെള്ളിയുഗമെന്നാണ് പറയുന്നത്, ചന്ദ്രവംശികൾ. ഇംഗ്ലീഷിലുള്ള വാക്കുകൾ എത്ര
നല്ലതാണ്. സ്വർണ്ണം, വെള്ളി, ചെമ്പ് പിന്നെ ഇരുമ്പ്. ആത്മാവിലുള്ള അഴുക്ക്
എങ്ങനെയാണ് ഇല്ലാതാകുന്നതെന്ന് ബാബയാണ് മനസ്സിലാക്കിത്തരുന്നത്. സതോയിൽ നിന്ന്
തമോ ആയി മാറി. പിന്നീട് തമോയിൽ നിന്ന് എങ്ങനെ സതോ ആയി മാറും. ഗംഗയിൽ സ്നാനം
ചെയ്യുന്നതിലൂടെ സതോപ്രധാനമായി മാറുമെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഇത്
സംഭവിക്കില്ല. ദിവസവും ഗംഗാസ്നാനം ചെയ്തു വരുന്നു. ചിലർ ഒരു നിയമമാണെന്ന്
കരുതുന്നു. ചിലർ കനാലിൽ പോലും ചെന്നു സ്നാനം ചെയ്യുന്നവരുണ്ട്. നിങ്ങളോട് ബാബ
പറയുന്നു-ബാബയെ ഓർമ്മിക്കാനുള്ള നിയമം വെക്കൂ. ഓർമ്മയുടെ സ്നാനം അഥവാ യാത്ര
ചെയ്യൂ. ജ്ഞാന സ്നാനവും ചെയ്യിപ്പിക്കുന്നു. യോഗത്തിന്റെ യാത്രയും
പഠിപ്പിക്കുന്നു. ബാബ ജ്ഞാനം നൽകുന്നു. ഇതിൽ യോഗത്തിന്റേയും സൃഷ്ടി
ചക്രത്തിന്റേയും ജ്ഞാനമുണ്ട്. ബാക്കിയുളളവർ ശാസ്ത്രങ്ങളുടെ ജ്ഞാനമെല്ലാം ഒരുപാട്
നൽകുന്നു. എന്നാൽ അതിലൊന്നും യോഗത്തെക്കുറിച്ച് അറിയുന്നില്ല.
ഹഠയോഗത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. യോഗാശ്രമങ്ങൾ ഒരുപാടുണ്ട്.
മൻമനാഭവയുടെ മന്ത്രം നൽകും എന്നാൽ ബാബയിലല്ലാതെ മറ്റൊരു മനുഷ്യനിലും ഈ
ജ്ഞാനമില്ല. ഇപ്പോൾ 84ന്റെ ചക്രം പൂർത്തിയായി. പിന്നീട് പുതിയ ലോകമുണ്ടാകും.
വൃക്ഷത്തിന്റെ അഭിവൃദ്ധി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്.
ഇവിടെ രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. എല്ലാവരും ഒരുമിച്ച് പോകില്ലല്ലോ.
ബ്രാഹ്മണരുടെ വൃക്ഷം വളരെ വലുതാകും. പിന്നീട് കുറച്ച് കുറച്ച് പേരായി തിരികെ
പോകും. പ്രജയുണ്ടായിക്കൊ
ണ്ടിരിക്കും. ആരെങ്കിലും അല്പമെങ്കിലും കേട്ടാൽ അവർ
പ്രജയിലേക്ക് വരും. സെന്ററുകളുടെ അഭിവൃദ്ധി പ്രാപിക്കും. പ്രദർശിനികളെല്ലാം
അവിടെയും ഇവിടെയും ഒരുപാട് ഉണ്ടായിക്കൊണ്ടിരിക്കും. പല സ്ഥലങ്ങളിലും ക്ഷേത്രങ്ങൾ
ഉണ്ടാകുന്നതുപോലെ നിങ്ങളുടെ പ്രദർശിനിയും ഗ്രാമഗ്രാമങ്ങളിലുണ്ടാ
യിരിക്കും.
വീട്-വീടുകളിൽ പ്രദർശിനികൾ വെക്കണം. അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കും. അതിനാൽ
ഈ ചിത്രങ്ങളെല്ലാം അച്ചടിപ്പിക്കേണ്ടതായി വരും. എല്ലാവരുടെ അടുത്തും ബാബയുടെ
സന്ദേശം എത്തണം. നിങ്ങൾ കുട്ടികൾക്ക് വളരെ ഉയർന്ന സേവനം ചെയ്യണം. ഇപ്പോൾ ഈ
പ്രൊജക്ടറിന്റേയും പ്രദർശിനിയുടേയും ഫേഷൻ തുടങ്ങിയിരിക്കുകയാണ്. അതിനാൽ
ഗ്രാമ-ഗ്രാമങ്ങളിൽ കാണിക്കണം. അവർ നല്ല രീതിയിൽ മനസ്സിലാക്കും. ശിവജയന്തിയെന്ന
മഹിമയുണ്ട് എന്നാൽ ശിവൻ എങ്ങനെയാണ് വരുന്നതെന്ന് ആർക്കും അറിയില്ല. ശിവ
പുരാണത്തിലൊന്നും ഈ കാര്യങ്ങളില്ല. ഈ കാര്യങ്ങൾ നിങ്ങളാണ് കേൾക്കുന്നത്.
കേൾക്കുന്ന സമയം നല്ലതായി തോന്നും പിന്നീട് മറന്നുപോകും. നല്ല രീതിയിൽ
പോയിന്റുകൾ ധാരണയാവുകയാണെങ്കിൽ സേവനവും നല്ല രീതിയിൽ ചെയ്യാൻ സാധിക്കും. എന്നാൽ
എല്ലാ പോയിന്റുകളൊന്നും ആർക്കും ധാരണയാകുന്നില്ല. പ്രഭാഷണം ചെയ്തുകഴിഞ്ഞാൽ
ചിന്ത വരും- ഈ പോയിന്റും കൂടി മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു.
ദേഹാഭിമാനമില്ലാത്തവർ പെട്ടെന്ന് പറയും. പ്രഭാഷണം ചെയ്തതിനു ശേഷം പിന്നീട്
ചിന്തിക്കും-ഞാൻ എല്ലാ പോയിന്റുകളും ശരിയായിട്ടാണോ മനസ്സിലാക്കി കൊടുത്തത്? ഈ
പോയിന്റുകൾ മറന്നു പോയിരിക്കുന്നു. പോയിന്റുകളൊന്നും കൂടെ കൊണ്ടു പോകുന്നില്ല.
ഇത് ഇപ്പോഴേക്ക് വേണ്ടിയാണ്. പിന്നീട് ഇതെല്ലാം ഇല്ലാതാകും. ഈ കണ്ണുകളാൽ ഇപ്പോൾ
എന്തെല്ലാമാണോ കാണുന്നത് അതൊന്നും സത്യയുഗത്തിൽ ഉണ്ടായിരിക്കുകയില്ല. നിങ്ങൾക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ഇപ്പോഴാണ് ലഭിക്കുന്നത്. ഇപ്പോൾ നിങ്ങൾ
ത്രിനേത്രികളായി മാറുന്നു. ബാബ വന്ന് നൽകുന്ന ജ്ഞാനം ആത്മാവാണ് ധാരണ ചെയ്യുന്നത്.
ആത്മാവിനാണ് മൂന്നാമത്തെ നേത്രം ലഭിക്കുന്നത്. ഞാൻ ആത്മാവാണെന്ന ജ്ഞാനം
ആരിലുമില്ല. ആത്മാവ് ഈ ശരീരത്തിലൂടെയാണ് കർമ്മം ചെയ്യുന്നത്. ബാബയാണ് നമ്മളെ
പഠിപ്പിക്കുന്നത്. ഇത് ബുദ്ധിയിലിരുത്താനാണ് പരിശ്രമം. കുട്ടികൾക്ക്
പരിശ്രമിച്ച് സന്തോഷത്തിൽ കഴിയണം. ഇപ്പോൾ നമ്മുടെ രാജ്യം വന്നു കഴിഞ്ഞു. നമ്മുടെ
രാജ്യത്തിൽ എന്തെല്ലാമുണ്ടായിരി
ക്കുമെന്ന് നിങ്ങൾക്കറിയാം. നമ്മൾ ഈ പഠിപ്പിലൂടെ
രാജ്യം നേടുന്നു എന്ന സന്തോഷം നിങ്ങൾ കുട്ടികൾക്ക് ഉണ്ടായിരിക്കണം.
പഠിക്കുന്നവർക്ക് പദവിയാണ് ഓർമ്മ വരുക. നമ്മൾ ഭാവിയിലേക്ക് വേണ്ടിയാണ്
പഠിക്കുന്നത്. നല്ല രീതിയിൽ പഠിച്ചാൽ രാജ്യസിംഹാസനത്തിൽ ഇരിക്കാം. അവർ
പ്രസിദ്ധമാകും. ഇപ്പോൾ ലിസ്റ്റെടുത്ത് മാലയുണ്ടാക്കുകയാണെങ്കിൽ പറയും ഇന്ന
കുട്ടിയെ എന്റെ അടുത്തേക്ക് റീഫ്രഷാക്കുവാൻ അയ്ക്കൂ എന്ന് പറയും. പ്രഭാഷണം
ചെയ്യുന്നവരെ വിളിക്കാറുണ്ട്. അപ്പോൾ അവർക്ക് ബഹുമാനവും കൊടുക്കണം. നമുക്കും
ഇവരെ പോലെ സമർത്ഥരായി മാറണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്യുന്നതിനു വേണ്ടി ദേഹബോധം ഉപേക്ഷിക്കാനുളള
പുരുഷാർത്ഥം ചെയ്യണം. ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം. അതിനാൽ ബുദ്ധിയോഗം
വീടുമായി വെക്കണം.
2. ഗൃഹസ്ഥത്തിൽ ഇരുന്നു
കൊണ്ട് പഠിപ്പും പഠിക്കണം. ഡബിൾ കോഴ്സ്(പഠിപ്പ്) എടുക്കണം. ജ്ഞാന സ്നാനവും
ഓർമ്മയുടെ യാത്ര ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.
വരദാനം :-
കോമളതയെ
ആശ്ചര്യത്തിലേക്ക് പരിവർത്തം ചെയ്ത് മായാജീത്തായി മാറുന്ന ശക്തിസ്വരൂപരായി
ഭവിക്കട്ടെ.
ശക്തിസ്വരൂപരായി
മാറുന്നതിന് വേണ്ടി കോമളതയെ ആശ്ചര്യത്തിലേക്ക് പരിവർത്തനം ചെയ്യൂ. കേവലം
സ്വയത്തിന്റെ സംസ്കാരങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ കോമളരാകൂ, കർമ്മത്തിൽ
ഒരിക്കലും കോമളരാകാൻ പാടില്ല, ഇക്കാര്യത്തിൽ ശക്തിരൂപരാകണം. ആരാണോ
ശക്തിരൂപത്തിന്റെ കവചം ധാരണ ചെയ്യുന്നത് അവർക്ക് മായയുടെ യാതൊരു വിധത്തിലുള്ള
അമ്പും ഏൽക്കുക സാധ്യമല്ല. അതിനാൽ താങ്കളുടെ മുഖം, നയനങ്ങളിലൂടെ കോമളതക്ക് പകരം
ശക്തി രൂപം കാണപ്പെടണം, അപ്പോൾ മായാജീത്തായി പദവിയോടുകൂടി പാസായതിന്റെ
സർട്ടിഫിക്കറ്റ് നേടാൻ സാധിക്കും.
സ്ലോഗന് :-
ത്രികാലദർശി
സീറ്റിൽ സെറ്റായി ഓരോ കർമ്മവും ചെയ്യൂ എങ്കിൽ മായ ദൂരെ നിന്ന് തന്നെ ഓടിപ്പോകും.
അവ്യക്ത സൂചന- സദാ
അചഞ്ചലവും ദൃഢവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
എങ്ങനെയാണോ സാകാര ബാബ
അക്ഷീണവും ഏകരസവുമായ സ്ഥിതിയുടെ മാതൃകയായി കാണിച്ചുതന്നത് അതേപോലെ താങ്കൾ
കുട്ടികൾക്കും മറ്റുള്ളവരെ പ്രതി മാതൃകയാകണം, ഇത് തന്നെയാണ് സേവനം. സേവനം കേവലം
വാണിയിലൂടെ മാത്രമല്ല, സ്ഥിതിയിലൂടെയും സേവനമുണ്ട്. അതിനാൽ സമയപ്രമാണം ഇപ്പോൾ
തന്റെ സ്ഥിതി ഏകരസമാക്കൂ.