മധുരമായ കുട്ടികളേ - ഇപ്പോൾ
നിങ്ങൾ സത്യ-സത്യമായ രാജയോഗികളാണ്, നിങ്ങളെ രാജഋഷിയെന്നും പറയുന്നു, രാജഋഷി
എന്നാൽ തന്നെ പവിത്രമായവർ.
ചോദ്യം :-
മായയാകുന്ന രാവണന്റെ ചെളിക്കുഴിയിൽ നിന്നും നിങ്ങൾ കുട്ടികൾക്ക് മനുഷ്യരെ എപ്പോൾ
പുറത്തെടുക്കാൻ സാധിക്കും?
ഉത്തരം :-
സ്വയം
എപ്പോഴാണോ ആ ചെളിക്കുണ്ടിൽ നിന്നും നിങ്ങൾ പുറത്തു വരുന്നത്. ചെളിക്കുണ്ടിൽ
നിന്നും പുറത്തു വന്നവരുടെ അടയാളമാണ്- ഇച്ഛാ മാത്രം അവിദ്യ സ്ഥിതി. ഒരു
ബാബയല്ലാതെ മറ്റൊന്നും ഓർമ്മ വരരുത്. നല്ല വസ്ത്രം ധരിക്കണം, നല്ല സാധനം
കഴിക്കണം, ഈ അത്യാർത്തിയുണ്ടാകരുത്. നിങ്ങൾ പൂർണ്ണമായും വനവാസത്തിലാണ്. ഈ
ശരീരത്തെ പോലും മറന്നിരിക്കണം, എന്റെതായി ഒന്നും തന്നെയില്ല, ഞാൻ
ആത്മാവാണ്-ഇങ്ങനെയുള്ള ആത്മാഭിമാനിയായ കുട്ടികൾക്ക് തന്നെയാണ് മനുഷ്യരെ രാവണന്റെ
ചെളിക്കുഴിയിൽ നിന്നും മുക്തമാക്കാൻ സാധിക്കുന്നത്.
ഗീതം :-
അങ്ങ്
സ്നേഹത്തിന്റെ സാഗരനാണ്....
ഓംശാന്തി.
ചിലപ്പോൾ ഗീതം പാടികേൾപ്പിക്കുമ്പോൾ കുട്ടികളോട് ഗീതത്തിന്റെ അർത്ഥവും
ചോദിക്കാറുണ്ട്. നിങ്ങൾ എപ്പോൾ മുതലാണ് വഴി മറന്നത് എന്ന് പറയൂ? (ചിലർ
ദ്വാപരയുഗം മുതലാണെന്ന് പറഞ്ഞു, മറ്റുചിലർ സത്യയുഗം മുതലെന്ന് പറഞ്ഞു)
ദ്വാപരയുഗം മുതലാണ് മറന്നതെന്ന് പറയുന്നവർ തെറ്റാണ്. സത്യയുഗം മുതലാണ് വഴി
മറന്നത്. വഴി പറഞ്ഞു തരുന്നയാളെ ഇപ്പോഴാണ് നിങ്ങൾക്ക് ലഭിച്ചത്. സത്യയുഗത്തിൽ
വഴി പറഞ്ഞു തരുന്നയാളെ അറിയുന്നില്ല. സത്യയുഗത്തിൽ ബാബയെ അറിയുന്നേയില്ല. അതായത്
മറന്നുപോയി. മറക്കുക എന്നതും ഡ്രാമയിൽ അടങ്ങിയിട്ടുള്ള കാര്യമാണ്. ഇപ്പോൾ വഴി
പറഞ്ഞു തരാൻ വന്നിരിക്കുകയാണ്. പ്രഭൂ, വഴി കാണിച്ചു തരൂ എന്ന് പറയാറുണ്ടല്ലോ.
നമ്മൾ സത്യയുഗം മുതലാണ് ബാബയെ മറന്നത്. ബുദ്ധി പ്രയോഗിക്കാൻ വേണ്ടി ബാബ
ചോദ്യങ്ങൾ ചോദിക്കുകയാണ്. ഈ ജ്ഞാനം തന്നെ വേറിട്ടതാണല്ലോ, ജ്ഞാനത്തിന്റെ സാഗരൻ
ബാബ തന്നെയാണ്. ബാബ സന്മുഖത്താണ് മനസ്സിലാക്കിതരുന്നത്. ജ്ഞാനത്തിന്റെ സാഗരനും
സുഖത്തിന്റെ സാഗരനും ബാബ മാത്രമാണ്. വാസ്തവത്തിൽ പതിത-പാവനനും ഒരു ബാബയാണെന്ന്
നിങ്ങൾക്കറിയാം. ഈ കാര്യം ഭക്തി ചെയ്യുന്നവരും അംഗീകരിക്കുന്നുണ്ട്. ശാന്തിധാമവും
സുഖധാമവുമാണ് പാവനമായ ലോകം. ഇപ്പോൾ സുഖധാമവും ദുഃഖധാമവും പകുതി-പകുതിയാണ്. ഇത്
കുട്ടികൾക്ക് നല്ല രീതിയിൽ അറിയാം. ബാബ സ്നേഹത്തിന്റെ സാഗരനായതുകൊണ്ടാണ്
എല്ലാവരും ബാബയെ അച്ഛനെന്ന് പറഞ്ഞ് വിളിക്കുന്നത്. എന്നാൽ ബാബ ആരാണ്, എങ്ങനെയാണ്
വരുന്നതെന്ന് മറന്നുപോയിരിക്കുന്നു. 5000 വർഷത്തിന്റെ കാര്യമാണ് ശരിക്കും
ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു, സത്യയുഗത്തിൽ സത്ഗതിയിലാണ്, പിന്നീട്
എങ്ങനെയാണ് ദുർഗതിയുണ്ടാകുന്നത്, ആര് പറയും? ബാബയാണ് മനസ്സിലാക്കിതരുന്നത്.
ദ്വാപരയുഗം മുതൽ നിങ്ങളുടെ ദുർഗതിയുണ്ടായപ്പോഴാ
ണല്ലോ വിളിക്കുന്നത്. ഇത് പുതിയ
കാര്യമൊന്നുമല്ല എന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ബാബ കല്പ-കല്പം വരുന്നു. ഇപ്പോൾ
നിരാകാരനായ ബാബ ആത്മാക്കൾക്കാണ് മനസ്സിലാക്കിതരുന്നത്. ആർക്കും തന്റെ
ആത്മാവിനെക്കുറിച്ച് അറിയില്ല. എന്റെ ആത്മാവിൽ മുഴുവൻ പാർട്ടും
അടങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും ആരും പറയില്ല. ഞാൻ ഒരുപാട് തവണ ഇങ്ങനെയായി
മാറിയിട്ടുണ്ടെന്നും പാർട്ടഭിനയിച്ചിട്ടുണ്ടെന്നും ഒരിക്കലും പറയില്ല. അവർക്ക്
ഡ്രാമയെക്കുറിച്ചറിയില്ല. കൂടിപ്പോയാൽ ലക്ഷക്കണക്കിന് വർഷങ്ങളുണ്ടെന്ന് പറയും.
എന്നാലും ഡ്രാമയല്ലേ. ഡ്രാമ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് പറയുമല്ലോ. ഈ
ജ്ഞാനം ബാബ തന്നെയാണ് സന്മുഖത്ത് നൽകുന്നത്. മുഖത്തിലൂടെയാണ് സംസാരിക്കുന്നത്.
നമ്മളെ ശിവബാബ ബ്രഹ്മാവിലൂടെ തന്റേതാക്കി മാറ്റി ബ്രാഹ്മണനാക്കി മാറ്റിയതാണ്
എന്ന് നിങ്ങൾക്കറിയാം. ബ്രഹ്മാബാബ ശിവബാബയുടെ കുട്ടിയുമാണ്. പത്നിയുമാണ്. നോക്കൂ,
എത്ര കുട്ടികളെയാണ് സംരക്ഷിക്കുന്നത്. പുരുഷൻ ഒറ്റക്കായതു കാരണമാണ് കുട്ടികളെ
സംരക്ഷിക്കാൻ സരസ്വതിയെ സഹയോഗിയാക്കി മാറ്റിയത്. ഈ കാര്യങ്ങളൊന്നും
ശാസ്ത്രങ്ങളിലില്ല. ഇത് പ്രായോഗികമാണ്. ബാബ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്,
ആരെ പഠിപ്പിച്ചുവോ അവർ രാജാവായി മാറി. 84 ജന്മങ്ങൾ എടുത്തു. ഒരുപാട് പേർ ബൈബിളും,
ഖുറാനും, വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കുന്നുണ്ടെങ്കിലും ഒന്നും
മനസ്സിലാക്കുന്നില്ല. നിങ്ങൾ തത്വയോഗികളല്ല. നിങ്ങളുടെ യോഗം ബാബയുമായിട്ടാണ്
അർത്ഥം ബാബയുടെ ഓർമ്മയാണ്. നിങ്ങൾ ഇപ്പോൾ രാജയോഗികളും രാജഋഷികളുമാണ്. അർത്ഥം
യോഗീരാജാണ്. യോഗീ എന്ന് പവിത്രമായവരെയാണ് പറയുന്നത്. നിങ്ങൾ സ്വർഗ്ഗത്തിന്റെ
രാജ്യപദവിയെടുക്കാനാണ് യോഗിയായി മാറിയത്. ആദ്യമാദ്യം ബാബ പറയുന്നു-പവിത്രമായി
മാറൂ. യോഗി എന്ന പേര് തന്നെ അവർക്കാണ്. നിങ്ങളെല്ലാവരും രാജയോഗികളാണ്. നിങ്ങൾ
ബ്രഹ്മാമുഖ വംശാവലികളായവരുടെ കാര്യമാണിത്. നിങ്ങൾ വിദ്യാർത്ഥികളല്ലേ.
വിദ്യാർത്ഥികളെ എപ്പോഴെങ്കിലും ടീച്ചർ മറക്കുമോ? ശിവബാബ നമ്മളെ
പഠിപ്പിക്കുയാണെന്നറിയാം. എന്നാലും മായ മറപ്പിക്കുന്നു. നിങ്ങൾ നിങ്ങളെ
പഠിപ്പിക്കുന്ന ടീച്ചറെ മറക്കുന്നു. ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന്
മനസ്സിലാക്കിയാൽ മാത്രമെ ലഹരി വർദ്ധിക്കുകയുള്ളൂ. സ്കൂളിൽ ഐ.സി.എസിന്
പഠിക്കുന്നവർക്ക് എത്ര ലഹരിയാണ് ഉണ്ടാകുന്നത്. നിങ്ങൾ കുട്ടികൾ 21 ജന്മത്തേക്കു
വേണ്ടി രാജയോഗത്തിന്റെ പഠിപ്പ് പഠിക്കുന്നു. എന്നാലും വീണ്ടും അടുത്ത കല്പത്തിലും
പഠിക്കണം. രാജവിദ്യയും പഠിക്കണം. ഭാഷയും പഠിക്കണം.
നിങ്ങൾ കുട്ടികൾക്കറിയാം സത്യയുഗം മുതലാണ് നമ്മൾ ഈ വഴി മറക്കാൻ തുടങ്ങിയത്.
പിന്നീട് ഓരോരോ പടികളായി, ഓരോരോ ജന്മങ്ങളായി താഴേക്കിറങ്ങുന്നു. ഇപ്പോൾ
നിങ്ങൾക്കെല്ലാം ഓർമ്മയുണ്ട്. നമ്മൾ എങ്ങനെയാണ് കയറുന്നതെന്നും ഇറങ്ങുന്നതെന്നും.
ഏണിപ്പടി നല്ല രീതിയിൽ ഓർമ്മയിൽ വയ്ക്കൂ. 84 ജന്മങ്ങൾ പൂർത്തിയായി, ഇപ്പോൾ
നമുക്ക് പോകണം. ഇത് പരിധിയില്ലാത്ത നാടകമാണെന്ന സന്തോഷമുണ്ട്. ആത്മാവ് എത്ര
ചെറുതാണ്. പാർട്ടഭിനയിച്ച് ആത്മാവ് ക്ഷീണിക്കുകയാണ്. അപ്പോഴാണ്
വിളിക്കുന്നത്-ബാബാ, ഞങ്ങൾക്ക് വിശ്രമിക്കാനും സുഖ-ശാന്തി പ്രാപ്തമാക്കാനുമുള്ള
വഴി പറഞ്ഞു തരൂ. സുഖധാമത്തിൽ നിങ്ങൾക്ക് സുഖവും-ശാന്തിയുമുണ്ട്. അവിടെ
ബഹളമൊന്നുമില്ല. ആത്മാവിന് ശാന്തിയുണ്ട്. ശാന്തിക്ക് രണ്ട് സ്ഥലമാണ്
ഉള്ളത്-ശാന്തിധാമവും, സുഖധാമവും. ദുഃഖധാമത്തിൽ അശാന്തിയാണ്. ഇത് പഠിപ്പാണ്. ബാബ
നമ്മളെ ശാന്തിധാമം വഴി സുഖധാമത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് നിങ്ങൾക്കറിയാം.
നിങ്ങൾക്ക് പറയേണ്ട കാര്യമില്ല. നമ്മൾ ഇവിടെ പാർട്ടഭിനയിക്കാനാണ്
വന്നിരിക്കുന്നത്, അതിനുശേഷം നമ്മൾ തിരിച്ചുപോകും. ഈ സന്തോഷമുണ്ട്. ശാന്തിയുടെ
സന്തോഷമല്ല. നമുക്ക് സന്തോഷവും ആനന്ദവും തോന്നുന്നു. അറിയാം ബാബയെ
ഓർമ്മിക്കുന്നതിലൂടെയാണ് വികർമ്മങ്ങൾ വിനാശമാകുന്നത്. ഞങ്ങൾക്ക് മനസ്സിന് ശാന്തി
ലഭിക്കണമെന്ന് ചിലർ പറയുന്നു. ഈ വാക്കും തെറ്റാണ്. ഇല്ല, വികർമ്മം വിനാശമാകാനാണ്
നമ്മൾ ബാബയെ ഓർമ്മിക്കുന്നത്. ശാന്തമായി മനസ്സിനിരിക്കാൻ സാധിക്കില്ല. കർമ്മം
ചെയ്യാതിരിക്കാൻ സാധിക്കില്ല. നമ്മൾ ബാബയിൽ നിന്നും പവിത്രത, ശാന്തി,
സുഖത്തിന്റെ സമ്പത്തെടുത്തുകൊണ്ടിരി
ക്കുന്നു എന്ന സന്തോഷമുണ്ടാകുന്നു. ഈ ലോകം
ദുഃഖധാമമാണ്, ഇതിൽ സുഖമുണ്ടാകുക സാധ്യമല്ല. മനുഷ്യർ ശാന്തിധാമത്തേയും
സുഖധാമത്തേയും മറന്നിരിക്കുകയാണ്. ഒരുപാട് പൈസയുള്ളവർ സുഖത്തിലാണ് എന്ന്
മനസ്സിലാക്കുന്നു. സന്യാസിമാർ വീടെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കാണ് പോകുന്നത്.
ഒരു ബഹളവുമില്ല. അല്പകാലത്തേക്കു വേണ്ടി ശാന്തി ലഭിക്കുന്നു. ആത്മാവിന്റെ ശാന്തി
എന്ന സ്വധർമ്മത്തിൽ നിങ്ങൾ ശാന്തിയിലിരിക്കുന്നു. ഇവിടെ കർമ്മത്തിലേക്ക് വരുക
തന്നെ വേണം. പാർട്ടഭിനയിക്കുക തന്നെ വേണം. ഈ ലോകത്തിലേക്ക് വരുന്നത് കർമ്മം
ചെയ്യാനാണ്. ആത്മാവിന് തീർച്ചയായും കർമ്മത്തിലേക്ക് വരുക തന്നെ വേണം. ഇത്
പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നതെന്ന് നിങ്ങൾ കുട്ടികൾ
മനസ്സിലാക്കുന്നു. നിരാകാരനായ ഭഗവാന്റെ വാക്കുകളാണ്- നമ്മൾ ആത്മാവാണെന്നും,
നമ്മുടെ പിതാവ് പരമാത്മാവാണെന്നും നിങ്ങൾക്കറിയാം. പരമമായ ആത്മാവെന്നാൽ
പരമാത്മാവ്. പരമാത്മാവിനെയാണ് ആത്മാവ് വിളിക്കുന്നത്. ബാബ തന്നെയാണ്
എല്ലാവരുടേയും സത്ഗതി ദാതാവ്. ബാബ പറയുന്നു- കുട്ടികളേ, ദേഹീയഭിമാനിയായി മാറൂ.
ഇതിനു തന്നെയാണ് പരിശ്രമം. പകുതി കല്പമായിട്ടുള്ള തുരുമ്പെല്ലാം ഓർമ്മയിലൂടെയാണ്
ഇല്ലാതാകുന്നത്. നിങ്ങൾക്ക് സത്യമായ സ്വർണ്ണമായി മാറണം. സത്യമായ സ്വർണ്ണത്തിൽ
കലർപ്പ് ചേർത്ത് ആഭരണമുണ്ടാക്കുന്നതു പോലെ നിങ്ങളും വാസ്തവത്തിൽ സത്യമായ
സ്വർണ്ണമായിരുന്നു, പിന്നീട് നിങ്ങളിലും അഴുക്ക് പിടിക്കുന്നു. നമ്മളാണ്
പാർട്ടഭിനയിച്ചതെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോൾ നമ്മൾ പോകുന്നു
ഭർതൃവീട്ടിലേക്ക്. വിദേശത്ത് നിന്നും സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ
സന്തോഷമുണ്ടാകുന്നതു പോലെ നിങ്ങൾക്കും സന്തോഷമുണ്ട്, ബാബ നമുക്ക് വേണ്ടി
സ്വർഗ്ഗം കൊണ്ടു വന്നിരിക്കുകയാണ്. പരിധിയില്ലാത്ത ബാബയുടെ സമ്മാനമാണ്
പരിധിയില്ലാത്ത ചക്രവർത്തി പദവി അർത്ഥം സദ്ഗതി. സന്യാസിമാർ മുക്തിയാകുന്ന
സമ്മാനമാണ് ഇഷ്ടപ്പെടുന്നത്. ആരെങ്കിലും മരിച്ചാൽ സ്വർഗ്ഗത്തിലേക്ക് പോയി എന്ന്
പറയുന്നു. സന്യാസിമാർ പറയുന്നു-ആത്മാവാകുന്ന ജ്യോതി ജ്യോതിയിൽ ലയിച്ചു എന്ന്,
അതിൽ എല്ലാവരും ലയിച്ചു ചേരും. നമ്മൾ എല്ലാ ആത്മാക്കളും വസിക്കുന്ന സ്ഥാനമാണ്
ബ്രഹ്മതത്വം. അല്ലാതെ എല്ലാവരും കൂടി ലയിക്കാൻ ജ്യോതിയോ അഗ്നിയോ അല്ല.
ആത്മാക്കളെല്ലാം വസിക്കുന്നത് ബ്രഹ്മമാകുന്ന തത്വത്തിലാണ്. ബാബയും
ബ്രഹ്മതത്വത്തിലാണ് വസിക്കുന്നത്. ബാബയും ബിന്ദുവാണ്. ബിന്ദുവിന്റെ
സാക്ഷാത്കാരമുണ്ടായാൽ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ബാബാ, ഓർമ്മിക്കാൻ
ബുദ്ധിമുട്ടുണ്ട് എന്ന് കുട്ടികൾ ഒരുപാട് പറയുന്നു. ബിന്ദു രൂപത്തെ എങ്ങനെയാണ്
ഓർമ്മിക്കുന്നത്? പകുതി കല്പം വരെ വലിയ ലിംഗരൂപത്തിലാണ് ഓർമ്മിച്ചു വന്നത്. ഇതും
ബാബ മനസ്സിലാക്കിതരുന്നു. ബിന്ദുവിനെ പൂജിക്കാൻ സാധിക്കില്ല. ബിന്ദുവിന്റെ
ക്ഷേത്രമെങ്ങനെയുണ്ടാക്കും? ബിന്ദുവിനെ കാണാൻ പോലും സാധിക്കില്ല. അതുകൊണ്ടാണ്
വലിയ ശിവലിംഗമുണ്ടാക്കുന്നത്. ആത്മാക്കളുടെ സാലിഗ്രാമുകളെല്ലാം വളരെ
ചെറുതാക്കിയാണ് ഉണ്ടാക്കുന്നത്. അണ്ഢാകൃതിയിലാണ് ഉണ്ടാക്കുന്നത്. പരമാത്മാവ്
ബിന്ദുവിനെ പോലെയാണെന്ന് മുമ്പെന്തുകൊണ്ട് പറഞ്ഞില്ല എന്ന് പറയും. ബാബ പറയുന്നു-ആ
സമയത്ത് പറഞ്ഞു തരാനുള്ള പാർട്ടുണ്ടായിരുന്നില്ല. നിങ്ങൾ ഐ.സി.എസ്സിന്റെ പഠിപ്പ്
തുടക്കം മുതൽ തന്നെ എന്തുകൊണ്ടാണ് പഠിക്കാത്തത്? പഠിപ്പിനും നിയമമുണ്ട്.
ഇങ്ങനെയുള്ള കാര്യങ്ങൾ ആരെങ്കിലും ചോദിക്കുകയാണെങ്കിൽ നിങ്ങൾക്ക് പറയാൻ
സാധിക്കും-ശരി, ബാബയോട് ചോദിക്കാം അല്ലെങ്കിൽ ഞങ്ങളേക്കാൾ വലിയ ടീച്ചറുണ്ട്,
അവരോട് എഴുതി ചോദിക്കാം. ബാബക്ക് പറഞ്ഞു തരേണ്ടതാണെങ്കിൽ പറഞ്ഞു തരും ഇല്ലെങ്കിൽ
പറയും മുന്നോട്ട് പോകുമ്പോൾ മനസ്സിലാക്കും. ഒരു സമയത്ത് തന്നെ
കേൾപ്പിക്കില്ലല്ലോ. ഇതെല്ലാം പുതിയ കാര്യമാണ്. നിങ്ങളുടെ വേദങ്ങളുടേയും
ശാസ്ത്രങ്ങളുടേയും സാരം ബാബയാണ് കേൾപ്പിക്കുന്നത്. ഇതും ഭക്തിമാർഗ്ഗത്തിൽ
അടങ്ങിയിട്ടുണ്ട്. വീണ്ടും നിങ്ങൾക്ക് അടുത്ത കല്പം പഠിക്കുക തന്നെ വേണം.
ഭക്തിയുടെ പാർട്ട് അഭിനയിക്കുക തന്നെ വേണം. പതിതമായി മാറാനുള്ള പാർട്ടും
അഭിനയിക്കണം. ഭക്തിയാകുന്ന ചെളിക്കുണ്ടിൽ വീണു പോയി എന്ന് പറയുന്നു. പുറമെയുള്ള
സൗന്ദര്യം ഒരുപാടുണ്ട്. മരുഭൂമിയിലെ വെള്ളത്തിന്റെ ഉദാഹരണം പറയാറുണ്ടല്ലോ.
ഭക്തിയും വളരെ ആകർഷണീയമാണ്. ബാബയും പറയുന്നു-ഭക്തിയും മരുഭൂമിയിലെ വെള്ളത്തിനു
സമാനമാണ്. (മൃഗതൃഷ്ണക്കു സമാനം) ഈ ചെളിക്കുണ്ടിൽ കുടുങ്ങിപോകുന്നു. പിന്നീട്
പുറത്തു വരാൻ തന്നെ ബുദ്ധിമുട്ടാണ്. തീർത്തും കുടുങ്ങിപോകുന്നു. മറ്റുള്ളവരെ
പുറത്തെടുക്കാനാണ് പോകുന്നതെങ്കിലും സ്വയം ചെളിക്കുണ്ടിൽ വീണു പോകുന്നു. ഇങ്ങനെ
ഒരുപാട് പേർ കുടുങ്ങിയിട്ടുണ്ട്. ആശ്ചര്യമായി കേട്ട്, പറഞ്ഞു കൊടുത്ത്,
മറ്റുള്ളവരെ പുറത്തേക്കെടുത്തതിനു ശേഷം, മുന്നോട്ട് പോകെ സ്വയം തന്നെ കുടുങ്ങി
പോകുന്നു. എത്ര നല്ല-നല്ല ഒന്നാന്തരം കുട്ടികളായിരുന്നു. പിന്നീട് അവർക്ക്
ചെളിയിൽ നിന്നും പുറത്തു കടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ബാബയെ മറക്കുന്നതിലൂടെ
ചെളിയിൽ നിന്നും പുറത്തെടുക്കാൻ എത്ര പരിശ്രമമാണ് ഉള്ളത്. എത്ര
മനസ്സിലാക്കിക്കൊടു
ത്താലും ബുദ്ധിയിൽ ഇരിക്കില്ല. മായയാകുന്ന രാവണന്റെ ചെളിയിൽ
നിന്നും എത്രത്തോളം പുറത്തേക്ക് വന്നിട്ടുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കും.
എത്രത്തോളം പുറത്തേക്കു വരുന്നുവോ അത്രത്തോളം സന്തോഷവുമുണ്ടായിരിക്കും. സ്വയം
പുറത്തേക്കു വന്നവർക്ക് മറ്റുള്ളവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള
ധൈര്യമുണ്ടായിരിക്കും. അമ്പെയ്യുന്നവർ ചിലർ ശക്തിശാലിയായിരിക്കും, മറ്റുചിലർ
ദുർബലരായിരിക്കും.
വേടന്റെയും അർജുനന്റെയും ഉദാഹരണമുണ്ടല്ലോ. അർജുനൻ കൂടെ
വസിക്കുന്നവനായിരുന്നു, ഒരു അർജുനൻ മാത്രമല്ല ഉണ്ടായിരുന്നത്. ബാബയുടേതായി മാറി
കൂടെ വസിക്കുന്നവരെയാണ് അർജുനൻ എന്ന് പറയുന്നത്. കൂടെ താമസിക്കുന്നവരും പുറമെ
താമസിക്കുന്നവരും തമ്മിലുള്ള മൽസരം വെക്കാറുണ്ട്. പുറത്ത് വസിച്ചിരുന്ന വേടൻ
ശക്തിശാലിയായി മാറി. ഒരാളുടെ ഉദാഹരണമാണ് നൽകിയിട്ടുള്ളത്. അനേകരുടെ കാര്യമാണ്.
ഇത് ജ്ഞാനത്തിന്റെ അമ്പാണ്. നമ്മൾ എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുണ്ടെന്ന്
ഓരോരുത്തർക്കും സ്വയം മനസ്സിലാക്കാൻ സാധിക്കും. മറ്റാരുടേയും ഓർമ്മയൊന്നും
വരുന്നില്ലല്ലോ! നല്ല വസ്തുക്കൾ കഴിക്കാനോ അഥവാ ധരിക്കാനോ ഉള്ള
അത്യാഗ്രഹമുണ്ടാകുന്നി
ല്ലല്ലോ! ഇവിടെ നല്ലത് ധരിച്ചാൽ സത്യയുഗത്തിൽ കുറഞ്ഞുപോകും.
നമുക്ക് ഇവിടെ വനവാസത്തിൽ കഴിയണം. ബാബ പറയുന്നു-നിങ്ങളുടെ ഈ ശരീരത്തെ പോലും
മറക്കൂ. ഇത് പഴയതും തമോപ്രധാനവുമായ ശരീരമാണ്. നിങ്ങളാണ് സ്വർഗ്ഗത്തിന്റെ
അധികാരികളായി മാറുന്നത്. ഇച്ഛാ മാത്രം അവിദ്യ സ്ഥിതി.
ബാബ പറയുന്നു-നിങ്ങൾ ഇവിടെ ആഭരണങ്ങൾ പോലും ധരിക്കരുത്. ഇങ്ങനെ എന്തുകൊണ്ടാണ്
പറയുന്നത്? ഇതിനും ഒരുപാട് കാരണങ്ങളുണ്ട്. ആരുടെയെങ്കിലും ആഭരണങ്ങൾ കളഞ്ഞു പോയാൽ
പറയും ബ്രഹ്മാകുമാരിമാർക്ക് കൊടുത്തിട്ട് വന്നിരിക്കുകയാണെന്ന്. പിന്നെ
കള്ളൻമാരും പിടിച്ചുപറിക്കാരും വഴിയിൽ വെച്ച് തട്ടിപ്പറിക്കുന്നു. ഇന്നത്തെ
കാലത്ത് വേലക്കാരും കൊള്ളയടിക്കുന്നവർ ഒരുപാടുണ്ട്. സ്ത്രീകളും
കൊള്ളയടിക്കുന്നുണ്ട്. ലോകത്തിന്റെ അവസ്ഥ നോക്കൂ എന്താണ്? ഈ ലോകം തികച്ചും
വേശ്യാലയമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ട്. നമ്മൾ ഇവിടെ ശിവബാബയോടൊപ്പം
ശിവാലയത്തിലാണ് ഇരിക്കുന്നത്. ശിവബാബ സത്യമാണ്, ചൈതന്യമാണ്, ആനന്ദസ്വരൂപമാണ്.
ആത്മാവിന് തന്നെയാണ് മഹിമയുള്ളത്. ആത്മാവാണ് പറയുന്നത്-ഞാൻ പ്രസിഡന്റാണ്, ഞാൻ
ഇന്നയാളാണ് എന്നെല്ലാം. ബ്രാഹ്മണനായ നമ്മളുടെ ആത്മാവ് ബാബയിൽ നിന്നും
സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനിയായി കഴിയുന്നതിൽ തന്നെയാണ്
പരിശ്രമമുള്ളത്. ഇന്നയാൾ എന്റെയാണ്, ഇതെന്റെയാണ്.... ഇത് ഓർമ്മയുണ്ടാകും. എന്നാൽ
നമ്മൾ ആത്മാവ് സഹോദര-സഹോദര രാണെന്ന് മറന്നുപോകുന്നു. ഇവിടെ എന്റെ എന്നുള്ളതിനെ
ഉപേക്ഷിക്കണം. ഞാൻ ആത്മാവാണ്. ബ്രഹ്മാവിന്റെ ആത്മാവിനും ഇത് അറിയാം. ബാബ
മനസ്സിലാക്കിതരുന്നത് ബ്രഹ്മാബാബയും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ആദ്യം
ബ്രഹ്മാബാബയാണ് കേൾക്കുന്നത്. ബ്രഹ്മാബാബക്കും കേൾപ്പിക്കാൻ സാധിക്കും എന്നാൽ
കുട്ടികളുടെ മംഗളത്തിനു വേണ്ടിയാണ് പറയുന്നത് സദാ ശിവബാബയാണ്
കേൾപ്പിക്കുന്നതെന്ന് മനസ്സിലാക്കൂ. വിചാര സാഗര മഥനം ചെയ്യേണ്ടത് കുട്ടികളുടെ
ജോലിയാണ്. നിങ്ങൾ വിചാര സാഗര മഥനം ചെയ്യുന്നതു പോലെ ബ്രഹ്മാബാബയും ചെയ്യുന്നു.
ഇല്ലെങ്കിൽ എങ്ങനെ ആദ്യത്തെ നമ്പറിൽ പോകും? എന്നാൽ ബ്രഹ്മാബാബ സ്വയത്തെ എപ്പോഴും
ഗുപ്തമാക്കിയാണ് വയ്ക്കുന്നത്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
എന്റെ-എന്റെ എന്നതിനെ ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം.
ആത്മാഭിമാനിയായിരിക്കാനുള്ള പരിശ്രമം ചെയ്യണം. ഇവിടെ തികച്ചും വനവാസത്തിൽ കഴിയണം.
ഏതൊന്നും കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും കാര്യത്തിൽ ഇച്ഛാ മാത്രം
അവിദ്യരായി മാറണം.
2) പാർട്ട്
അഭിനയിച്ചുകൊണ്ടും കർമ്മം ചെയ്തുകൊണ്ടും തന്റെ ശാന്തിയാകുന്ന സ്വധർമ്മത്തിൽ
സ്ഥിതി ചെയ്യണം. ശാന്തിധാമത്തേയും സുഖധാമത്തേയും ഓർമ്മിക്കണം. ഈ ദുഃഖധാമത്തെ
മറക്കണം.
വരദാനം :-
ആത്മീയ
ലഹരിയുടെയും ദയയുടെയും ഗുണത്തിലൂടെ വിശ്വ നവനിർമ്മാണം നടത്തുന്ന വിശ്വ
മംഗളകാരിയായി ഭവിക്കട്ടെ.
വിശ്വമംഗളകാരിയാകുന്നതിന്
വേണ്ടി മുഖ്യമായും രണ്ട് ധാരണകളുടെ ആവശ്യകതയുണ്ട് ഒന്ന് ഈശ്വരീയ ലഹരിയും
രണ്ടാമത് ദയയും. ഈശ്വരീയ ലഹരിയും ദയയും രണ്ടും ഒപ്പത്തിനൊപ്പവും സമാനവുമാണെങ്കിൽ
ആത്മീയതയുടെ സ്ഥിതി ഉണ്ടാകുന്നു. അതിനാൽ എപ്പോൾ ഏത് കർത്തവ്യം ചെയ്യുന്നുവോ
മുഖത്തിലൂടെ വാക്കുകളിലൂടെ വർണ്ണന ചെയ്യുന്നുവോ അപ്പോൾ പരിശോധിക്കൂ ദയയും
ഈശ്വരീയ ലഹരിയും രണ്ടും സമാനരൂപത്തിലാണോ? ശക്തികളുടെ ചിത്രങ്ങളിൽ ഈ രണ്ട്
ഗുണങ്ങളുടെയും സമാനത കാണിക്കാറുണ്ട്, ഇതിന്റെ ആധാരത്തിൽ വിശ്വ നവനിർമ്മാണത്തിന്
നിമിത്തമാകാൻ കഴിയുന്നു.
സ്ലോഗന് :-
ബാബയുടെ
സ്നേഹത്തിന് പുറകെ വ്യർത്ഥസങ്കൽപങ്ങളെ ബലിയർപ്പണം ചെയ്യൂ- ഇത് തന്നെയാണ്
സത്യമായ കുർബ്ബാന.
അവ്യക്ത സൂചന- സദാ
ഹർഷിതരായിരിക്കുന്നതിന് വേണ്ടി തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.
എത്രയും സ്വയം
സരളമാകുന്നുവോ അത്രയും ഓർമ്മയും സരളമായിരിക്കും. എത്രയും ഓരോ കാര്യത്തിലും
സ്പഷ്ടം അഥവാ ശുദ്ധമാകുന്നുവോ അത്രയും സരളമാകും. സ്വയം എങ്ങനെയാണോ
അതേപോലെത്തന്നെ അവരുടെ രചനയിലും അതേ സംസ്കാരം ഉണ്ടാകും. അതിനാൽ ഓരോ ഗുണങ്ങളുടെയും
പ്രാക്റ്റിക്കൽ സ്വരൂപ ഉദാഹരണമാകൂ.