സമയത്തിന്റെ മഹത്വം
മനസിലാക്കി കർമ്മത്തിന്റെ ഗുഹ്യഗതിയിൽ ശ്രദ്ധിക്കൂ, നഷ്ടോമോഹ എവർ റെഡി ആകൂ.
ഇന്ന് സർവ്വ ഖജനാവുകളുടെയും
ദാതാവ്,ജ്ഞാനത്തിന്റെ ഖജനാവ്, ശക്തികളുടെ ഖജനാവ്, ശ്രേഷ്ഠ സങ്കല്പങ്ങളുടെ ഖജനാവ്
നൽകുന്ന ബാപ്ദാദ തന്റെ നാനാഭാഗത്തേയും ഖജനാവുകളുടെ ബാലകനും യജമാനനുമായ
അധികാരികളായ കുട്ടികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അഖണ്ഡമായ ഖജനാവുകളുടെ
അധികാരിയായ ബാബ എല്ലാ കുട്ടികളെയും സർവ്വ ഖജനാവുകളാലും
സമ്പന്നരാക്കികൊണ്ടിരി
ക്കുന്നു. ഓരോരുത്തർക്കും സർവ്വ ഖജനാവുകൾ നൽകുന്നുണ്ട്,
ചിലർക്ക് കുറവ്, ചിലർക്ക് കൂടുതൽ അല്ല നൽകുന്നത് കാരണം അഖണ്ഡമായ ഖജനാവാണ്.
നാനാഭാഗത്തെയും കുട്ടികൾ ബാപ്ദാദയുടെ നയങ്ങളിൽ ലയിച്ചിരിക്കുകയാണ്. സർവ
ഖജനാവുകളാലും സമ്പന്നരായി സന്തോഷിക്കുന്നു.
ഇപ്പോഴത്തെ സമയമനുസരിച്ച്
ഏറ്റവും അമൂല്യമായ ശ്രേഷ്ഠ ഖജനാവാണ് പുരുഷോത്തമ സംഗമ സമയം. ഈ സമയത്ത് മാത്രമാണ്
മുഴുവൻ കല്പത്തിനുള്ള പ്രാപ്തി ഉണ്ടാക്കാൻ കഴിയുന്നത്. ഈ ചെറിയ യുഗത്തിലെ
പ്രാപ്തികളും ഭാഗ്യവുമനുസരിച്ച് ഒരു സെക്കന്റിന്റെ മൂല്യം ഒരു വർഷത്തിന്
സമാനമാണ്. അത്രയും അമൂല്യമാണ് ഈ സമയം. ഈ സമയത്തെ കുറിച്ചുള്ള മഹിമയാണ്
ഇപ്പോഴില്ലെങ്കിൽ ഒരിക്കലും ഇല്ല. ഈ സമയത്താണ് പരമാത്മാവിന്റെ പാർട്ട്
അടങ്ങിയിരിക്കുന്നത്,
അതിനാലാണ് ഈ സമയത്തെ വജ്രതുല്യമായത് എന്ന് പറയുന്നത്.
സത്യയുഗത്തിനെ സ്വർണ്ണിമ യുഗം എന്ന് പറയുന്നു. ഈ സമയത്ത്, സമയം
വജ്രതുല്യമായതാണ്,
കുട്ടികളായ നിങ്ങൾ എല്ലാവരും വജ്ര തുല്യ ജീവിതത്തിന്റെ അനുഭവി
ആത്മാക്കൾ ആണ്. ഈ സമയത്താണ് വളരെ കാലങ്ങളായി വേർപെട്ട് പോയ ആത്മാക്കൾ പരമാത്മ
മിലനത്തിനും,പരമാത്മ സ്നേഹത്തിനും,പരമാത്മ ജ്ഞാനത്തിനും,പരമാത്മ ഖജനാവുകളുടെ
പ്രാപ്തിയുടെയും അധികാരിയാകുന്നത്. മുഴുവൻ കല്പത്തിലും ദേവാത്മാക്കളും
മഹാത്മാക്കളും ഉണ്ട്, ഈ സമയത്തുള്ളത് പരമാത്മ ഈശ്വരീയ പരിവാരമാണ്,അത് കൊണ്ട് ഈ
വർത്തമാന സമയത്തിനു എത്രമാത്രം മഹത്വമുണ്ടോ, ഈ മഹത്വം അറിഞ്ഞു, എത്രമാത്രം
സ്വയത്തിനെ ശ്രേഷ്ഠമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ അത്രയുമാക്കാൻ സാധിക്കും. നിങ്ങൾ
എല്ലാവരും ഈ മഹാൻ യുഗത്തിലെ പരമാത്മ ഭാഗ്യം പ്രാപ്തമാക്കുന്ന പദമാപദം
ഭാഗ്യശാലികളാണ്! അതുപോലെ തന്റെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ ആത്മീയ ലഹരിയും, ഭാഗ്യവും
മനസിലാക്കുകയും അനുഭവം ചെയ്യുകയും ചെയ്യുന്നുണ്ടല്ലോ! സന്തോഷം ഉണ്ടാകുന്നില്ലേ!
ഹൃദയത്തിൽ ഏത് ഗീതമാണ് പാടുന്നത്? ആഹാ എന്റെ ഭാഗ്യം ആഹാ! ഈ സമയത്തെ ശ്രേഷ്ഠ
ഭാഗ്യത്തിന് മുന്നിൽ മറ്റൊരു യുഗത്തിലും ഇതുപോലെയുള്ള ശ്രേഷ്ഠ ഭാഗ്യം
പ്രാപ്തമാക്കാൻ കഴിയില്ല.
പറയൂ സദാ തന്റെ ഭാഗ്യത്തെ
സ്മൃതിയിൽ വച്ച് സന്തോഷിക്കുന്നുണ്ടോ! ഉണ്ടോ? ആരാണോ സദാ സന്തോഷിക്കുന്നുണ്ടെന്നു
കരുതുന്നത്, ഇടയ്ക്കിടയ്ക്ക് ഉള്ളവർ അല്ല, ആരാണോ സദാ ഹർഷിതരായിരിക്കുന്നത് അവർ
കൈ ഉയർത്തൂ. സദാ, സദാ.... സദാ എന്നതിന് അടിവരയിടൂ. ഇപ്പോൾ ടി. വി. യിൽ നിങ്ങളുടെ
ചിത്രം വരുന്നു. സദാ ഉള്ളവരുടെ ചിത്രമാണ് വരുന്നത്. ആശംസകൾ. അമ്മമാർ കൈ ഉയർത്തൂ,
ശക്തികൾ കൈ ഉയർത്തൂ,ഡബിൾ വിദേശികൾ കൈ ഉയർത്തൂ..... ഏത് വാക്ക് ഓർമ്മയിൽ വയ്ക്കും?
സദാ. ഇടയ്ക്കിടയ്ക്കു ഉള്ളവർ വൈകി വരുന്നവർ ആണ്.
ബാപ്ദാദ മുൻപും
കേൾപ്പിച്ചിട്ടുള്ളതാണ് സമയത്തിന്റെ സൂചി വളരെ തീവ്രഗതിയിൽ മുന്നോട്ട്
പോയ്കൊണ്ടിരിക്കുകയാണ്. സമയത്തിന്റെ ഗതിയെ അറിയുന്നവർ സ്വയത്തെ പരിശോധിക്കൂ
മാസ്റ്റർ സർവ്വ ശക്തിവനായ നമ്മുടെ ഗതി തീവ്രമായതാണോ? പുരുഷാർത്ഥം എല്ലാവരും
ചെയ്തുകൊണ്ടിരിക്കു
ന്നുണ്ട്, ബാപ്ദാദ എന്താണ് കാണാൻ ആഗ്രഹിക്കുന്നത്?ഓരോ
കുട്ടിയും തീവ്ര പുരുഷാർത്ഥികളും, ഓരോ വിഷയത്തിലും പാസ് വിത്ത് ഓണർ ആണോ അതോ പാസ്
മാത്രമാണോ?തീവ്ര പുരുഷാർത്ഥിയുടെ ലക്ഷണം വിശേഷമായി രണ്ടെണ്ണമാണ്, ഒന്ന്
നഷ്ടോമോഹ, രണ്ടാമത്തേത് എവർറെഡി. ഏറ്റവുമാദ്യം ഈ ദേഹബോധവും,ദേഹാഭി
മാനത്തിനോടും
നഷ്ടോമോഹയാകണം, മറ്റ് കാര്യങ്ങളോട് നഷ്ടോമോഹയാകാൻ ബുദ്ധിമുട്ടില്ല.
ദേഹബോധത്തിന്റെ അടയാളമാണ് വ്യർത്ഥം, വ്യർത്ഥമായ സങ്കൽപം,വ്യർത്ഥ സമയം, ഇതിന്റെ
പരിശോധന സ്വയം നല്ല രീതിയിൽ ചെയ്യാൻ കഴിയുന്നുണ്ടോ. സാധാരണ സമയവും നഷ്ടോമോഹായാകാൻ
അനുവദിക്കുകയില്ല. പരിശോധിച്ച് നോക്കൂ ഓരോ സെക്കന്റും, ഓരോ സങ്കൽപം,ഓരോ കർമ്മം
സഫലമായോ? സംഗമയുഗത്തിൽ ബാബയുടെ വിശേഷ വരദാനം ഉണ്ട്, സഫലത നിങ്ങളുടെ ജന്മസിദ്ധ
അധികാരമാണ്. അധികാരം സഹജമായി അനുഭവം ചെയ്യിപ്പിക്കും. പിന്നെ എവർറെഡി,
എവർറെഡിയുടെ അർത്ഥമാണ് മനസ്സ് വാക്ക് കർമ്മം, സംബന്ധ സമ്പർക്കത്തിൽ സമയത്തിന്റെ
ഓർഡർ വരുമ്പോൾ പെട്ടെന്ന് എവർറെഡിയാകണം, പെട്ടെന്ന് തന്നെയാണ് സംഭവിക്കേണ്ടത്.
ഏതുപോലെ നമ്മുടെ ദാദിയെ കണ്ടില്ലേ പെട്ടെന്ന് എവർറെഡി ആയി. ഓരോ സ്വഭാവത്തിലും,
ഓരോ കാര്യത്തിലും അനായാസമായിരുന്നു., സമ്പർക്കത്തിൽ, സ്വഭാവത്തിൽ, സേവനത്തിൽ,
സന്തുഷ്ടമാക്കുന്നതിൽ, സന്തുഷ്ടമായിരിക്കുന്നതിൽ, എല്ലാത്തിലും
അനായാസമായിരുന്നു,
അതുകൊണ്ടു ബാപ്ദാദ സമയത്തിന്റെ സമീപതയുടെ സൂചന വീണ്ടും വീണ്ടും
നൽകുന്നു. സ്വപുരുഷാർത്ഥത്തിന്റെ സമയം വളരെ കുറവാണ്,അതിനാൽ തന്റെ ശേഖരണത്തിന്റെ
കണക്ക് പരിശോധിക്കൂ. ഒന്നാണ് സ്വന്തം പുരുഷാർത്ഥത്തിന്റെ ഭാഗ്യത്തിന്റെ ഖജനാവ്
സമ്പാദിക്കണം. പ്രാപ്തികളുടെ ഖജനാവ് സമ്പാദിക്കണം. രണ്ടാമത്തേതാണ്
സന്തുഷ്ടമായിരിക്കണം,ഇതിൽ സദാ എന്ന വാക്കു ചേർക്കണം,സർവ്വരെയും സന്തുഷ്ടമാക്കണം.
ഇതിലൂടെ പുണ്യത്തിന്റെ കണക്ക് ശേഖരിക്കപ്പെടുന്നത്. ഈ പുണ്യത്തിന്റെ സമ്പാദ്യം
അനേക ജന്മങ്ങളിലേക്കുള്ള ഭാഗ്യത്തിന്റെ ആധാരമാണ്. മൂന്നാമത്തേതാണ് സദാ സേവനത്തിൽ
അക്ഷീണവും,നിസ്വാർ
ത്ഥവും,വലിയ മനസ്സോടെയും സേവനം ചെയ്യണം, ഇതിലൂടെ ആരുടെ
സേവനമാണോ ചെയ്യുന്നത് അവരിൽ നിന്ന് സ്വതവേ ആശിർവ്വാദങ്ങൾ ലഭിക്കുന്നു. ഈ മൂന്നു
വിധികളാണ് ഉള്ളത്, സ്വന്തം പുരുഷാർത്ഥം,പുണ്യം, ആശിർവാദം. ഈ മൂന്നിന്റേയും
സമ്പാദ്യം ശേഖരണമായോ? പരിശോധിച്ച് നോക്കൂ പെട്ടെന്ന് ഒരു പേപ്പർ വന്നാൽ അതിൽ
പാസ് വിത്ത് ഓണർ ആകാൻ കഴിയുമോ? ഇപ്പോഴത്തെ സമയമനുസരിച്ച് പ്രകൃതിക്ഷോഭങ്ങളുടെ
ചെറിയ ചെറിയ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും വരും, അതിനാൽ കർമ്മത്തിന്റെ ഗതിയുടെ
ജ്ഞാനത്തിൽ വിശേഷമായി അറ്റെൻഷൻ നൽകണം. കർമ്മത്തിന്റെ ഗതി വളരെ ഗഹനമായതാണ്.
ഏതുപോലെ ഡ്രാമയുടെ അറ്റെൻഷൻ ഉണ്ട്,ആത്മീയ സ്വരൂപത്തിന്റെ അറ്റെൻഷൻ ഉണ്ട്,അതുപോലെ
കർമ്മത്തിന്റെ ഗുഹ്യഗതിയുടെയും അറ്റെൻഷൻ ആവശ്യമാണ്. സാധാരണ കർമ്മം, സാധാരണ
സമയം,സാധാരണ സങ്കൽപം ഇതിലൂടെ ഭാഗ്യത്തിൽ വ്യത്യാസം ഉണ്ടാകുന്നു. ഈ സമയത്ത്
എല്ലാവരും പുരുഷാർത്ഥികളാണ്,
ശ്രേഷ്ഠമായ വിശേഷ ആത്മാക്കളാണ്,സാധാരണ ആത്മാക്കൾ
അല്ല. വിശ്വമംഗളത്തിന് നിമിത്തവും, വിശ്വ പരിവർത്തനത്തിനു നിമിത്തവുമായിട്ടുള്ള
ആത്മാക്കൾ ആണ്. സ്വയം പരിവർത്തനം മാത്രം ചെയ്യുന്നവർ അല്ല, വിശ്വത്തിന്റെ
പരിവർത്തനത്തിന്റെ ചുമതല ഉള്ളവരാണ്, അതിനാൽ തന്റെ ശ്രേഷ്ഠ സ്വമാനത്തിന്റെ സ്മൃതി
സ്വാരൂപമാകണം.
ബാപ്ദാദ കണ്ടു എല്ലാവർക്കും
ബാപ്ദാദയോടും സേവനത്തിനോടും വളരെ സ്നേഹമുണ്ട്. സേവനത്തിന്റെ അന്തരീക്ഷം
നാല്ഭാഗത്തും ഏതെങ്കിലുമൊക്കെ പ്ലാൻ പ്രകാരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒപ്പം
ഇപ്പോൾ സമയമനുസരിച്ച് വിശ്വത്തിലെ ദുഖിതരും അശാന്തരുമായ ആത്മാക്കളെ ദുഖവും
അശാന്തിയിൽ നിന്നും മോചിപ്പിക്കുന്നതിനായി തന്റെ ശക്തികളിലൂടെ സകാശ് കൊടുക്കൂ.
എതുപോലെ പ്രകൃതിയിലെ സൂര്യൻ സകാശ് നൽകി അന്ധകാരത്തെ ദൂരെയാക്കി വെളിച്ചം കൊണ്ട്
വരുന്നു. തന്റെ കിരണങ്ങളുടടെ ശക്തിയിലൂടെ പല വസ്തുക്കളെയും പരിവർത്തനം
ചെയ്യുന്നു. അതുപോലെ മാസ്റ്റർ ജ്ഞാന സൂര്യനും, തനിക്ക് പ്രാപ്തമായിട്ടുള്ള
സുഖത്തിന്റെയും ശാന്തിയുടെയും കിരണങ്ങളിലൂടെ,സകാശിലൂടെ ദുഖത്തിലും അശാന്തിയിലും
നിന്ന് മുക്തരാക്കൂ. മനസ്സാ സേവനത്തിലൂടെ ശക്തിശാലിയായ വൃത്തിയുടെ വായുമണ്ഡലം
പരിവർത്തനമാക്കൂ. ഇപ്പോൾ മനസ്സാ സേവനം ചെയ്യൂ. എതുപോലെ വാചാസേവനം വിസ്തൃതമാക്കി
അതുപോലെ മനസ്സാ സേവനത്തിലൂടെ ആത്മാക്കളിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും
അലകൾ വ്യാപിപ്പിക്കൂ. ഈ സമയം സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഏതൊരു
ടോപ്പിക്ക് ആണോ വച്ചിട്ടുള്ളത് അതിനനുസരിച്ച് ധൈര്യം നൽകൂ, ഉന്മേഷവും ഉത്സാഹവും
ഉണ്ടാക്കൂ, ബാബയുടെ സമ്പത്ത് നൽകി ദുഖവും അശാന്തയിൽ നിന്നും മുക്തമാക്കൂ. ഇപ്പോൾ
സകാശ് കൊടുക്കുന്നതിന്റെ ആവശ്യമാണ് കൂടുതൽ ഉള്ളത്. ഈ സേവനത്തിൽ മനസ്സിനെ
ബിസിയാക്കി വയ്ക്കൂ എങ്കിൽ മയാജിത്തും,വിജയി ആത്മാവും സ്വതവേ ആയിത്തീരും. മറ്റ്
ചെറിയ ചെറിയ കാര്യങ്ങൾ എല്ലാം സൈഡ്സീനുകൾ ആണ്, സൈഡ് സീനുകളിൽ ചിലത് നല്ലതു വരും,
ചിലത് മോശമായ കാര്യങ്ങൾ വരും. സൈഡ് സീനുകൾ കടന്നു വേണം ലക്ഷ്യത്തിലേക്ക്
എത്തേണ്ടത്. സൈഡ് സീനുകൾ കാണാനായി സാക്ഷി ദൃഷ്ടാവിന്റെ സീറ്റിൽ സെറ്റായി ഇരുന്നാൽ
മതി. എങ്കിൽ സൈഡ് സീനുകൾ വിനോദമായി അനുഭവപ്പെടും. എവർ റെഡി ആയില്ലേ? മുൻപിലെ
വരിയിലുള്ളവർ എവർ റെഡി ആയോ? നാളെ ആകണമെങ്കിലും? ടീച്ചേർസ് തയ്യാർ ആണോ, എങ്കിൽ
നല്ലത്. ഈ വിഭാഗത്തിലുള്ളവർ തയ്യാർ ആയോ. എത്ര വിഭാഗത്തിലുള്ളവർ
വന്നിട്ടുണ്ടോ,എവർറെഡി ആണോ. ചിന്തിക്കണം, നോക്കൂ ദാദിമാർ കാണുന്നുണ്ട് എല്ലാവരും
കൈ വീശുന്നു. നല്ലതാണ്, ആശംസകൾ. ആയില്ലെങ്കിലും ഇന്ന് രാത്രിയോടെ തയ്യാറാകണം,
കാരണം സമയം നിങ്ങളെ കാത്തുനിൽക്കുന്നു. ബാപ്ദാദ മുക്തിയുടെ ഗേറ്റ്
തുറക്കുന്നതിനായി കാത്തുനിൽക്കുകയാണ്. അഡ്വാൻസ് പാർട്ടി നിങ്ങളുടെ ആഹ്വാനം
ചെയ്യുന്നു. ചെയ്യാൻ സാധിക്കില്ലേ.... മാസ്റ്റർ സർവ്വശക്തിവാൻ ആണ്. ദൃഢ സങ്കൽപം
ചെയ്യൂ ഇത് ചെയ്യണം,ഇത് ചെയ്യരുത്, മതി. ചെയ്യരുത്, ദൃഢ സങ്കല്പത്തിലൂടെ വേണ്ട
എന്നത് വേണ്ട എന്ന് ചെയ്ത് കാണിക്കൂ. മാസ്റ്റർ ആയിത്തീർന്നില്ലേ! ശരി.
ഇപ്പോൾ ആദ്യമായി വന്നവർ
ആരാണ്? ആരാണോ ആദ്യമായി വന്നത് അവർ കൈ ഉയർത്തൂ. നീളത്തിൽ കൈ ഉയർത്തൂ, കൈവീശൂ.
ഇത്രയുംപേർ വന്നിട്ടുണ്ട്. നല്ലതാണ്. ആരെല്ലാമാണോ ആദ്യമായി വന്നിട്ടുള്ളത് അവർ
കൊടിമടങ്ങു ആശംസകൾ,ആശംസകൾ. ബാപ്ദാദ സന്തോഷിക്കുന്നു, കല്പം മുൻപുള്ള കുട്ടികൾ
വീണ്ടും തന്റെ കുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്, അതിനാൽ ഇപ്പോൾ പിന്നാലെ
വരുന്നവർ അതിശയം ചെയ്ത് കാണിക്കണം. പിന്നിലാകരുത്. പിന്നാലെ വന്നവർ ആണെങ്കിലും,
പുറകിലായി പോകരുത്. മുൻപിൽ വരണം. ഇതിനായി തീവ്ര പുരുഷാർത്ഥം ചെയ്യണം. ധൈര്യം
ഉണ്ടല്ലോ!ധൈര്യം ഉണ്ടോ? നല്ലതാണ്. ധൈര്യമുള്ള കുട്ടികൾക്ക് ബാപ്ദാദയുടെയും
പരിവാരത്തിന്റെയും സഹായം ഉണ്ടാകും. നല്ലതാണ്, കുട്ടികൾ വീടിന്റെ അലങ്കാരമാണ്.
ആരെല്ലാം വന്നിട്ടുണ്ടോ അവർ മധുബന്റെ അലങ്കാരങ്ങൾ ആണ്. ശരി.
സേവനത്തിന്റെ ടേൺ ഭോപാൽ
സോണിന്റെതാണ്- ശരി, ധാരാളം പേർ വന്നിട്ടുണ്ട്. (പതാകകൾ വീശുന്നുണ്ട്) നല്ലതാണ്.
സുവർണ്ണാവസരം കിട്ടിയില്ലേ. ആരെല്ലാം സേവനത്തിനു നിമിത്തമായി വന്നിട്ടുണ്ടോ ഇവരിൽ
എല്ലാവരും സേവനത്തിന്റെ ബലവും, ഫലവും അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതിയുടെ അനുഭവം
ചെയ്തോ? ചെയ്തോ? ആണെങ്കിൽ പതാക വീശി കാണിക്കൂ, ആരൊക്കെ ചെയ്തു. ശരി. ഇപ്പോൾ
അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്തു,ഇത് സദാ ഓർമ്മയിൽ ഉണ്ടാകുമോ? അതോ കുറച്ച്
സമയം കാണുമോ?ആരാണോ ഹൃദയം കൊണ്ട് പ്രതിജ്ഞ ചെയ്യുന്നത്, മറ്റുള്ളവരെ കണ്ടിട്ട്
കൈ ഉയർത്തരുത്, ആരാണോ ഹൃദയം കൊണ്ട് മനസിലാക്കുന്നത്, ഞാൻ ഈ പ്രാപ്തിയെ സദാ
സൂക്ഷിച്ച് വയ്ക്കും. വിഘ്നവിനാശകനാകും, അവർ പതാക വീശൂ. നല്ലത്. നോക്കൂ നിങ്ങൾ
ടി. വി. യിൽ വരുന്നുണ്ട് പിന്നീട് ഈ ടി. വി. യുടെ ഫോട്ടോ അയയ്ക്കും. ഈ ചാൻസ്
വച്ചിട്ടുള്ളത് വരെ നല്ലതാണ്. വളരെ സന്തോഷത്തോടെ ചാൻസ് എടുക്കുന്നു, ഓരോ ടേൺ
അനുസരിച്ച് എല്ലാവർക്കും വരുന്നതിനുള്ള അനുവാദവും കിട്ടുന്നു. ശരി, ഇപ്പോൾ എന്ത്
അത്ഭുതം ചെയ്യും. (2008 ൽ അങ്ങയെ പ്രത്യക്ഷമാക്കി കാണിക്കും) നല്ലതാണ്,പരസ്പരം
സഹയോഗം നൽകി ഈ വാഗ്ദാനം പൂർത്തിയാക്കണം. തീർച്ചയായും ചെയ്യും. മാസ്റ്റർ
സർവ്വശക്തിവന്മാർക്കു പ്രതിജ്ഞ പാലിക്കുന്നത് ഒരു വലിയകാര്യമല്ല. ദൃഢതയെ
കൂട്ട്കാരനാക്കി വയ്ക്കണം. ദൃഢത ഉപേക്ഷിക്കരുത് കാരണം ദൃഢതയാണ് സഫലതയുടെ താക്കോൽ.
എവിടെ ദൃഢത ഉണ്ടോ അവിടെ സഫലത ഉണ്ടാകും. അങ്ങനെയല്ലേ!ചെയ്ത് കാണിക്കും.
ബാപ്ദാദയ്ക്കും സന്തോഷമാണ്. നല്ലതാണ്. നോക്കൂ എത്രപേർക്കാണ് അവസരം കിട്ടുന്നത്.
പകുതി ക്ലാസ്സും സേവനം ചെയ്യുന്നവരാണ്. നല്ലതാണ്. നോക്കൂ സാകാര ബാബയോടൊപ്പം വളരെ
നല്ല പാർട്ട് അഭിനയിച്ചു, ഏറ്റവും ആദ്യത്തെ മ്യുസിയം ഇദ്ദേഹമാണ് (മഹേന്ദ്ര ഭായി)
തയ്യാറാക്കിയത്. അതിനാൽ നോക്കൂ, സാകാര ബാബയുടെ ആശിർവാദം മുഴുവൻ സോണിനും ഉണ്ട്.
ഇപ്പോൾ എന്ത് നവീനത ചെയ്ത് കാണിക്കും. ഇപ്പോൾ വളരെ കാലമായി,ഏതെങ്കിലും പുതിയ
കണ്ടുപിടുത്തം ചെയ്തില്ല. വിഭാഗങ്ങളും ഇപ്പോൾ പഴയതായി. പ്രദർശിനികൾ,മേള,കോ
ൺഫറൻസ്,
സ്നേഹമിലനം ഇതെല്ലം ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഏതെങ്കിലും പുതിയ കാര്യം ചെയ്യൂ.
ചെറിയതും മധുരമായതും, കുറഞ്ഞ ചിലവിൽ കൂടുതൽ സേവനം. നിർദ്ദേശങ്ങൾ നൽകുന്നതിൽ
സമർത്ഥർ അല്ലെ! ഏതെങ്കിലും പുതിയ നിർദ്ദേശം നൽകൂ. ഏതുപോലെ പ്രദർശിനി കൊണ്ടുവന്നു,
മേളകൾ നടത്തി, പിന്നെ വിഭാഗങ്ങൾ ഉണ്ടാക്കി, അതുപോലെ ഏതെങ്കിലും പുതിയ
കണ്ടെത്തലുകൾ കൊണ്ടുവരൂ. ആരാണ് നിമിത്തമാകുന്നത് എന്ന് കാണാം. നല്ലതാണ്,
ധൈര്യമുള്ളവരാണ്. അതിനാൽ ബാപ്ദാദ ധൈര്യം വയ്ക്കുന്നവർക്ക് സദാ മുൻകൂട്ടി
സഹായത്തിന്റെ ആശംസകൾ നൽകുകയാണ്. ശരി.
ഇപ്പോൾ ഒരു സെക്കന്റിൽ
എല്ലാവരും വളരെ മധുര മധുരമായ സ്വീറ്റ് സൈലെൻസിന്റെ സ്ഥിതിയുടെ അനുഭവത്തിലേക്ക്
ലയിച്ച് ചേരൂ. (ബാപ്ദാദ ഡ്രിൽ ചെയ്യിപ്പിച്ചു) ശരി.
നാനാഭാഗത്തെയും സർവ്വ
തീവ്രപുരുഷാർത്ഥികളും, സദാ ദൃഢ സങ്കലപ്പത്തിലൂടെ സഫലത പ്രാപ്തമാക്കുന്നവർ, സദാ
വിജയത്തിന്റെ തിലകധാരികൾ, ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരി,ഡബിൾ കിരീടധാരി, വിശ്വ
കല്യാണകാരി,സദാ ലക്ഷ്യവും ലക്ഷണവും സമാനമാക്കുന്ന പരമാത്മ സ്നേഹത്തിൽ
പാലിക്കപ്പെടുന്ന സർവ്വ ശ്രേഷ്ഠ കുട്ടികൾക്ക് ബാപ്ദാദയുടെ
സ്നേഹസ്മരണകളും,
ഹൃദയത്തിലെ ആശിർവ്വാദങ്ങളും നമസ്തേയും.
ദാദിമാരോട്- കുട്ടികൾ
ഹാജരാക്കുമ്പോൾ ബാബയും ഹാജരാണ്. ബാബയ്ക്ക് കുട്ടികളിൽ നിന്ന് ദൂരെയിരിക്കാൻ
കഴിയില്ല, കുട്ടികൾക്ക് ബാബയിൽ നിന്നും ദൂരെയിരിക്കാൻ കഴിയില്ല. പ്രതിജ്ഞയാണ്
കൂടെയുണ്ട്, കൂടെ പോകും, അര കല്പം ബ്രഹ്മാബാബയോടൊപ്പം കഴിയും. (ദാദി ജാനകി
പറഞ്ഞു, അവരും (ശിവബാബയും) ലയിച്ച് ചേർന്ന് കൂടെ ഉണ്ട്) നിങ്ങളുടെ ഈ അനുഭൂതി
നല്ലതാണ്. ഇപ്പോൾ ഗ്യാരന്റി ഉണ്ട് എന്നാൽ രാജ്യം ഭരിക്കുമ്പോൾ കൂടെ വരില്ല. കാണാൻ
ആരെങ്കിലും വേണ്ടേ. (മുകളിൽ എങ്ങനെ മനസ്സ് നിൽക്കും) ഡ്രാമയിലെ പാർട്ടാണ്.
ബ്രഹ്മാ ബാബ കൂടെ ഉണ്ടല്ലോ. നോക്കൂ ഡ്രാമയിൽ എന്താണ് ചെയ്യുന്നത്?
വരദാനം :-
റിയലിറ്റിയിലൂടെ ഓരോ കർമ്മത്തിലും വാക്കിലും റോയൽറ്റി കാണിക്കുന്ന ഫസ്റ്റ്
ഡിവിഷന്റെ അധികാരിയായി ഭവിക്കട്ടെ.
റിയാലിറ്റിയുടെ അർത്ഥമാണ്
സദാ തന്റെ യഥാർത്ഥ സ്വരൂപത്തിന്റെ സ്മൃതി, അതിലൂടെ സ്ഥൂലമായ മുഖത്തും റോയലിറ്റി
കാണപ്പെടും. റിയലിറ്റിയുടെ അർത്ഥമാണ് ഒരു ബാബയല്ലാതെ രണ്ടാമത് മറ്റാരും ഇല്ല. ഈ
സ്മൃതിയിലൂടെ ഓരോ കർമ്മത്തിലും വാക്കിലും റോയലിറ്റി കാണപ്പെടും. ആരൊക്കെ
സമ്പർക്കത്തിൽ വന്നാലും അവർക്ക് ഓരോ കർമ്മത്തിലും ബാബയ്ക്ക് സമാനമായ ചരിത്രം
അനുഭവമാകും, ഓരോ വാക്കിലും ബാബയ്ക്ക് സമാനമായ അധികാരത്തിന്റെയും പ്രാപ്തിയുടെയും
അനുഭൂതി ഉണ്ടാകും. അവരുടെ കൂട്ട്കെട്ട് റിയൽ ആയതുകാരണം പാരസ് പോലെ പ്രവർത്തിക്കും.
അങ്ങനെ റിയലിറ്റിയുള്ള റോയൽ ആത്മാക്കളാണ് ഫസ്റ്റ് ഡിവിഷനിൽ അധികാരി ആകുന്നത്.
സ്ലോഗന് :-
ശ്രേഷ്ഠ
കർമ്മത്തിന്റെ കണക്ക് വർദ്ധിപ്പിക്കുകയാണെകിൽ വികർമ്മങ്ങളുടെ കണക്ക് സമാപ്തമാകും.
അവ്യക്ത സൂചന-അശരീരിയുടെയും
വിദേഹി സ്ഥിതിയുടെയും അഭ്യാസം വർധിപ്പിക്കൂ.
നാനാഭാഗത്തും കോലാഹലങ്ങൾ
ആണ്, വ്യക്തികളുടെ, പ്രകൃതിയുടെ കോലാഹലങ്ങൾ കൂടി കൊണ്ടിരിക്കും, അങ്ങനെയുള്ള
സമയത്ത് സുരക്ഷയ്ക്കുള്ള മാർഗ്ഗമാണ് സെക്കന്റിൽ സ്വയത്തെ വിദേഹി, അശരീരി,
അല്ലെങ്കിൽ ആത്മാഭിമാനിയാക്കുക. ഇടയ്ക്കിടയ്ക്ക് ട്രയൽ ചെയ്യൂ ഒരു സെക്കന്റിൽ
മനസ്സിനെയും ബുദ്ധിയെയും എവിടെ ആഗ്രഹിക്കുമോ അവിടെ സ്ഥിതി ചെയ്യിപ്പിക്കാൻ
കഴിയുന്നുണ്ടോ! ഇതിനെയാണ് സാധന എന്ന് പറയുന്നത്.
സൂചന- ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്, എല്ലാ രാജയോഗി തപസ്വികളായ സഹോദരി സഹോദരന്മാർ വൈകു
6.30 മുതൽ 7.30 വരെ വിശേഷമായ യോഗാഭ്യാസത്തോടൊപ്പം തന്റെ ശുഭഭാവനകളുടെ ശ്രേഷ്ഠ
വൃത്തിയിലൂടെ മനസ്സാ മഹാദാനിയായി എല്ലാവർക്കും നിർഭയതയുടെ വരദാനം നൽകുന്നതിന്റെ
സേവനം ചെയ്യണം.