16.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങൾക്ക് പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണം, ഇതിൽ ആശീർവ്വാദത്തിന്റെ കാര്യമൊന്നുമില്ല, നിങ്ങൾ എല്ലാവരോടും ഇത് തന്നെ പറയൂ, ബാബയെ ഓർമ്മിക്കാമെങ്കിൽ എല്ലാ ദുഃഖങ്ങളും ദൂരെയാകും.

ചോദ്യം :-
മനുഷ്യർക്ക് ഏതേതെല്ലാം ചിന്തകളാണ് ഉള്ളത്, നിങ്ങൾ കുട്ടികൾക്ക് യാതൊരു ചിന്തയുമില്ല - എന്തുകൊണ്ട്?

ഉത്തരം :-
മനുഷ്യർക്ക് ഈ സമയം ചിന്ത തന്നെ ചിന്തയാണ്. കുട്ടിക്ക് രോഗം വന്നാൽ ചിന്തയാണ്, കുട്ടി മരിച്ചാലും ചിന്ത, ചിലർക്ക് കുട്ടികളില്ലെങ്കിൽ ചിന്ത, ചിലർ ധാന്യങ്ങൾ കൂടുതൽ സൂക്ഷിച്ചുവെച്ച് പോലീസ് അഥവാ ഇൻകംടാക്സുകാർ വന്നു എങ്കിൽ ചിന്ത........ ഇത് അഴുക്ക് നിറഞ്ഞ ലോകമാണ്, ദു:ഖം തരുന്നതാണ്. നിങ്ങൾ കുട്ടികൾക്ക് യാതൊരു ചിന്തയുമില്ല, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് സദ്ഗുരുവായ ബാബയെ ലഭിച്ചിരിക്കുന്നു. പറയാറുണ്ടല്ലോ വിഷമങ്ങളിൽ നിന്ന് സ്വാമി സദ്ഗുരു മുക്തമാക്കി. ഇപ്പോൾ നിങ്ങൾ അങ്ങനെ ഒരു ചിന്തയുമില്ലാത്ത ലോകത്തിലേക്ക് പോകുന്നു.

ഗീതം :-
അങ്ങ് സ്നേഹത്തിന്റെ സാഗരനാണ്...............

ഓംശാന്തി.  
മധുര മധുരമായ കുട്ടികൾ ഗീതം കേട്ടുവല്ലോ. അർത്ഥവും മനസ്സിലാക്കുന്നുണ്ട് നമുക്കും മാസ്റ്റർ സ്നേഹസാഗരനായി മാറണം. ആത്മാക്കൾ എല്ലാവരും സഹോദരങ്ങളാണ്. അപ്പോൾ ബാബ താങ്കൾ സഹോദരങ്ങളോട് പറയുകയാണ് എങ്ങനെയാണോ ഞാൻ സ്നേഹത്തിന്റെ സാഗരനായിരിക്കുന്നത് നിങ്ങളും വളരെ സ്നേഹത്തോടെ പെരുമാറണം. ദേവതകൾക്ക് വളരെ സ്നേഹമുണ്ട്, അവരെ എത്ര സ്നേഹിക്കുന്നുണ്ട്, ഭോഗ് വെക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്ക് പവിത്രമായി മാറണം, വലിയ കാര്യമൊന്നുമല്ല. ഇത് വളരെ മോശമായ ലോകമാണ്. ഓരോ കാര്യത്തിനും ചിന്ത ഉണ്ടാകുന്നു. ദു:ഖത്തിന്റെ പിന്നാലെ ദു:ഖം തന്നെയാണ്. ഇതിനെയാണ് ദു:ഖധാമം എന്ന് പറയുന്നത്. പോലീസ് അഥവാ ഇൻകം ടാക്സുകാർ വന്നാൽ മനുഷ്യർ എത്രയാണ് പരിഭ്രമിക്കുന്നത്. ചോദിക്കുകയേ വേണ്ട. ആരെങ്കിലും ധാന്യങ്ങൾ കൂടുതൽ വെച്ചാൽ പോലീസ് വന്നു, മുഖം വിളറിപ്പോകാറുണ്ട്. ഇത് എത്ര മോശമായ ലോകമാണ്, നരകമല്ലേ. സ്വർഗ്ഗത്തിനെ ഓർമ്മിക്കുന്നുമുണ്ട്. നരകത്തിനു ശേഷം സ്വർഗ്ഗം, സ്വർഗ്ഗത്തിനു ശേഷം നരകവുമാണ്. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. കുട്ടികൾക്കറിയാം ഇപ്പോൾ സ്വർഗ്ഗവാസിയാക്കി മാറ്റാൻ ബാബ വന്നിരിക്കുകയാണ്. നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയാക്കുന്നു. അവിടെ വികാരങ്ങളുണ്ടാകുന്നില്ല കാരണം രാവണനേ ഇല്ല. അത് സമ്പൂർണ്ണ നിർവ്വികാരി ശിവാലയമാണ്. ഇത് വേശ്യാലയമാണ്. ഒന്ന് ചിന്തിച്ച് നോക്കൂ, ഈ ലോകത്തിൽ സുഖമാണോ അതോ ദു:ഖമാണോ എന്നത് എല്ലാവർക്കും അറിയാമല്ലോ. ചെറിയ ഒരു ഭൂമികുലുക്കം വരികയാണെങ്കിൽ മനുഷ്യരുടെ അവസ്ഥ എന്തായിത്തീരുന്നു. സത്യയുഗത്തിൽ ചിന്തയുടെ കാര്യമേയില്ല. ഇവിടെയാണെങ്കിൽ ചിന്തയുണ്ട്. കുട്ടിക്ക് അസുഖം വന്നാൽ ചിന്തയാണ്, കുട്ടി മരിച്ചാലും ചിന്തയാണ്. ചിന്ത തന്നെ ചിന്തയാണ്. ചിന്തയിൽ നിന്ന് മുക്തമാക്കൂ സ്വാമീ.. സദ്ഗുരൂ.. എന്ന് പറയാറുണ്ടല്ലോ. എല്ലാവരുടേയും സ്വാമി ഒന്നല്ലേ. നിങ്ങൾ ശിവബാബയുടെ മുന്നിലാണ് ഇരിക്കുന്നത്. ബ്രഹ്മാബാബ ഗുരുവൊന്നുമല്ല. ബ്രഹ്മാബാബ ഭാഗ്യശാലി രഥമാണ്. ബാബ ഈ ഭാഗ്യശാലി രഥത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ബാബ ജ്ഞാനസാഗരനാണ്. നിങ്ങൾക്കും മുഴുവൻ ജ്ഞാനം ലഭിച്ചു. നിങ്ങൾക്കറിയാത്ത ഒരു ദേവതയുമില്ല. സത്യത്തിന്റെയും അസത്യത്തിന്റെയും തിരിച്ചറിവ് നിങ്ങൾക്കുണ്ട്. ലോകത്തിൽ ആരും ഇതൊന്നും അറിയുന്നില്ല. സത്യഖണ്ഡമുണ്ടായിരുന്നു, ഇപ്പോൾ അസത്യഖണ്ഡമാണ്. സത്യഖണ്ഡം എപ്പോൾ ആരാണ് സ്ഥാപന ചെയ്തത് ഇതൊന്നും ആർക്കും അറിയില്ല. ഇതാണ് അജ്ഞാനമാകുന്ന ഇരുട്ടിന്റെ രാത്രി. ബാബ വന്ന് പ്രകാശം തരുകയാണ്. പാടാറുണ്ട് അങ്ങയുടെ ഗതിയും വിധിയും അങ്ങേക്കേ അറിയൂ. ഉയർന്നതിലും ഉയർന്നത് ബാബ തന്നെയാണ്. ബാക്കി എല്ലാം രചനയാണ്. ബാബയാണ് രചയിതാവ്, പരിധിയില്ലാത്ത അച്ഛൻ. ലൗകിക അച്ഛനാണെങ്കിൽ പരിധിയുള്ള അച്ഛനാണ്, അവർ രണ്ടോ മൂന്നോ കുട്ടികളെ രചിക്കുന്നു. കുട്ടി ഉണ്ടായില്ലെങ്കിൽ ചിന്തയുണ്ടാകുന്നു. അവിടെയാണെങ്കിൽ അങ്ങനെയുള്ള കാര്യമൊന്നുമില്ല. ആയുഷ്മാൻ ഭവ, ധനവാൻ ഭവ.... ഇങ്ങനെ ജീവിക്കുന്നതും നിങ്ങളാണ്. നിങ്ങൾ ആർക്കും ആശീർവ്വാദമൊന്നും കൊടുക്കുന്നില്ല. ഇത് പഠിപ്പാണ്. നിങ്ങൾ അധ്യാപകരാണ്, നിങ്ങൾ കേവലം ഇതാണ് പറയുന്നത് ശിവബാബയെ ഓർമ്മിക്കു എങ്കിൽ വികർമ്മം വിനാശമാകും എന്ന്, ഇതും സൂചനയല്ലേ, ഇതിനെയാണ് പറയുന്നത് സഹജയോഗം അഥവാ ഓർമ്മ. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. ബാബ പറയുന്നു ഞാനും അവിനാശിയാണ്. വരൂ വന്ന് ഞങ്ങൾ പതീതരെ പാവനമാക്കി മാറ്റൂ.. എന്ന് പറയുന്നത് നിങ്ങളാണ്. പതീത ആത്മാവ്, മഹാത്മാവ് എന്നെല്ലാം പറയുന്നതും ആത്മാവിനെയാണല്ലോ. പവിത്രതയുണ്ടെങ്കിൽ സുഖ- ശാന്തിയുണ്ട്.

ഇതാണ് ഏറ്റവും പരിശുദ്ധമായ ചർച്ച്. ക്രിസ്ത്യൻസിന്റെ പവിത്രമായ ചർച്ചൊന്നുമില്ല. അവിടെയാണെങ്കിൽ വികാരികളാണ് പോകുന്നത്. ഇവിടെ വികാരികൾക്ക് വരാനുള്ള നിയമമില്ല. ഒരു കഥയുണ്ടല്ലോ - ഇന്ദ്രസഭയിൽ ഒരു മാലാഖ ആരെയോ ഒളിപ്പിച്ചു കൊണ്ടു വന്നു, അത് അറിഞ്ഞപ്പോൾ പിന്നീട് കല്ലായി മാറുന്നതിന്റെ ശാപവും അവർക്ക് കിട്ടി. ഇവിടെയാണെങ്കിൽ ശാപത്തിന്റെ കാര്യമൊന്നുമില്ല. ഇവിടെയാണെങ്കിൽ ജ്ഞാനത്തിന്റെ മഴയാണ് ഉണ്ടാകുന്നത്. പതീതമായ ഒരാൾക്ക് പോലും ഈ പവിത്രമായ കൊട്ടാരത്തിലേക്ക് വരാൻ സാധിക്കില്ല. ഒരു ദിവസം ഇതും നടക്കും, ഹാൾ പോലും വളരെ വലുതുണ്ടാക്കും, ഇത് ഏറ്റവും പരിശുദ്ധമായ കൊട്ടാരമാണ്. നിങ്ങളും പവിത്രമായി മാറുന്നു. മനുഷ്യർ മനസ്സിലാക്കുന്നത് വികാരങ്ങളില്ലാതെ സൃഷ്ടി എങ്ങനെയുണ്ടാകും, ഇതെങ്ങനെ നടക്കും? അവർക്ക് അത്രയേ അറിവുള്ളു. അങ്ങ് സർവ്വഗുണ സമ്പന്നനാണ്.. ഞങ്ങൾ പാപിയാണ് എന്ന് ദേവതകൾക്ക് മുമ്പാകെ മനുഷ്യർ പറയാറുണ്ട്. അപ്പോൾ സ്വർഗ്ഗമാണ് ഏറ്റവും പരിശുദ്ധമായ സ്ഥലം, അവിടെയുള്ളവർ തന്നെയാണ് 84 ജന്മങ്ങളെടുത്ത് വീണ്ടും പരിശുദ്ധമാകുന്നത്. അതാണ് പാവനമായ ലോകം. ഇതാണ് പതീത ലോകം. കുട്ടി ജനിച്ചാൽ സന്തോഷം ആഘോഷിക്കും, അസുഖം വന്നാൽ അവരുടെ മുഖം വിളറും, അഥവാ കുട്ടി മരിക്കുകയാണെങ്കിൽ ഭ്രാന്തും വരാറുണ്ട്. അങ്ങനെയും ചിലർക്ക് ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവരേയും കൂട്ടിക്കൊണ്ടുവരാറുണ്ട്, ബാബാ ഇവരുടെ കുട്ടി മരിച്ചു പോയതുകൊണ്ട് ഇവരുടെ തലക്ക് സുഖമില്ലാതായി എന്നെല്ലാം പറഞ്ഞ് ആളുകളെ കൊണ്ടുവരാറുണ്ട്. ഇത് ദുഃഖത്തിന്റെ ലോകമാണ്. ഇപ്പോൾ ബാബ സുഖത്തിന്റെ ലോകത്തേക്ക് കൊണ്ടുപോവുകയാണ് അതിനാൽ ശ്രീമതത്തിലൂടെ നടക്കണം ഗുണങ്ങളും വളരെ നല്ലത് വേണം. ആരാണോ ചെയ്യുന്നത് അവർ നേടും. ദൈവീക സ്വഭാവവും ഉണ്ടായിരിക്കണം. സ്കൂളിൽ രജിസ്റ്ററിൽ സ്വഭാവവും എഴുതാറുണ്ട്. ചിലരാണെങ്കിൽ പുറത്ത് ഉന്തും തള്ളും നടത്തിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കളെ കൈയ്യേറ്റം ചെയ്യുന്നു. ഇപ്പോൾ ബാബ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ടുപോകുന്നു. ഇതിനെയാണ് ശാന്തിസ്തംഭം അതായത് ശാന്തിയുടെ ഔന്നത്യം എന്ന് പറയുന്നത്, എവിടെയാണോ ആത്മാക്കൾ വസിക്കുന്നത് അതാണ് ശാന്തിയുടെ സ്തംഭം. സൂക്ഷ്മവതനമാണെങ്കിൽ ശബ്ദരഹിത ലോകമാണ്, നിങ്ങൾ അതിന്റെ സാക്ഷാത്കാരം കാണാറുണ്ട്, അല്ലാതെ വേറെ ഒന്നുമില്ല. ഇതും കുട്ടികൾക്ക് സാക്ഷാത്കാരം ഉണ്ടായിട്ടുണ്ട്. സത്യയുഗത്തിൽ വൃദ്ധരാകുമ്പോൾ സന്തോഷത്തോടെ ശരീരം വിട്ട് പോകുന്നു. 84 ജന്മങ്ങളുടെ പഴക്കമുള്ള തൊലിയാണ് ഇത്. ബാബ പറയുന്നു - നിങ്ങൾ പാവനമായിരുന്നു, ഇപ്പോൾ പതീതരായി മാറി. ഇപ്പോൾ നിങ്ങളെ പാവനമാക്കുന്നതിന് ബാബ വന്നിരിക്കുകയാണ്. നിങ്ങൾ എന്നെ വിളിച്ചിരുന്നല്ലോ. ജീവാത്മാവ് പതീതമായി മാറി പിന്നീട് പാവനമാവുകയും ചെയ്യും. നിങ്ങൾ ദേവി-ദേവതാകുലത്തിലേതായിരുന്നു. ഇപ്പോൾ ആസുരീയ പരമ്പരയിലാണ്. ആസുരീയം, ഈശ്വരീയം അഥവാ ദൈവീകകുലത്തിൽ എത്ര വ്യത്യാസമാണുള്ളത്. ഇതാണ് നിങ്ങളുടെ ബ്രാഹ്മണ കുലം. രാജവംശമുള്ളത് രാജധാനിയിലാണ്, അവിടെ രാജ്യവുമുണ്ടാകും. ഇവിടെയാണെങ്കിൽ രാജ്യമൊന്നുമില്ല. ഗീതയിൽ പാണ്ഡവരുടേയും കൗരവരുടേയും രാജ്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് പക്ഷെ അങ്ങനെയൊന്നുമില്ല.

നിങ്ങൾ ആത്മീയ കുട്ടികളാണ്. ബാബ പറയുന്നു - മധുരമായ കുട്ടികളേ, വളരെ-വളരെ മധുരമായി മാറൂ. സ്നേഹത്തിന്റെ സാഗരമാകൂ. ദേഹാഭിമാനത്തിന്റെ കാരണത്താലാണ് സ്നേഹത്തിന്റെ സാഗരമാകാൻ സാധിക്കാത്തത് അതിനാൽ വളരെ ശിക്ഷയും അനുഭവിക്കേണ്ടിവരും. പിന്നീട് ശിക്ഷ അനുഭവിച്ച് വളരെ തുച്ഛമായ പദവി പ്രാപ്തമാക്കേണ്ടിവരും. സ്വർഗ്ഗത്തിലേക്ക് പോകും എന്നാൽ ശിക്ഷ വളരെ അനുഭവിക്കേണ്ടിവരും. ശിക്ഷകൾ എങ്ങനെയായിരിക്കും, അതും നിങ്ങൾ കുട്ടികൾ സാക്ഷാത്കാരം കണ്ടിട്ടുണ്ടല്ലോ. ബാബ മനസ്സിലാക്കിത്തരുകയാണ് വളരെ സ്നേഹത്തോടെ നടക്കു, ഇല്ലെങ്കിൽ ക്രോധത്തിന്റെ അംശം ഉള്ളിലുണ്ടാകും. നന്ദി പറയൂ- ഞങ്ങളെ നരകത്തിൽ നിന്നും മുക്തമാക്കി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന അച്ഛനെ കിട്ടി. ശിക്ഷ അനുഭവിക്കുക എന്നത് മോശമായ കാര്യമാണ്. നിങ്ങൾക്കറിയാം സത്യയുഗം സ്നേഹത്തിന്റെ രാജധാനിയാണ്. അവിടെ സ്നേഹമല്ലാതെ വേറെ ഒന്നുമില്ല. ഇവിടെയാണെങ്കിൽ ചെറിയ കാര്യങ്ങൾക്ക് തന്നെ മുഖഭാവം മാറും. ബാബ പറയുകയാണ് ഞാൻ പതീതരുടെ ലോകത്തിലേക്കാണ് വന്നിരിക്കുന്നത്, എന്നെ ക്ഷണിച്ചിരിക്കുന്നതും പതീത ലോകത്തിലേക്കാണ്. ബാബ അമൃത് കുടിക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുകയാണ്. വിഷവും അമൃതും എന്ന പേരിൽ ഒരു പുസ്തകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. പുസ്തകം എഴുതിയവർക്ക് ധാരാളം സമ്മാനം കിട്ടിയിട്ടുണ്ട്, പ്രശസ്തരുമാണ്. അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നോക്കണം. ബാബ പറയുകയാണ് ഞാൻ നിങ്ങളെ അമൃത് കുടിപ്പിക്കുകയാണ്, പിന്നെ എന്തിനാണ് നിങ്ങൾ വിഷം കുടിക്കുന്നത്? രക്ഷാബന്ധനവും ഈ സമയത്തെ ഓർമ്മചിഹ്നമാണ്. ബാബ പറയുകയാണ്- ഈ അന്തിമ ജന്മം പവിത്രമായി ജീവിക്കാം എന്ന പ്രതിജ്ഞ ചെയ്യൂ. പവിത്രരായി മാറുകയാണെങ്കിൽ, ഓർമ്മയിലിരിക്കുകയാ
ണെങ്കിൽ പാപം ഇല്ലാതാകും. തന്റെ മനസ്സിനോട് ചോദിക്കണം - ഞാൻ ഓർമ്മയിൽ ഇരിക്കുന്നുണ്ടോ ഇല്ലയോ? കുട്ടികളെ ഓർമ്മിച്ച് ബാബ എത്ര സന്തോഷിക്കുന്നു. സ്ത്രീ തന്റെ പുരുഷനെ ഓർമ്മിക്കുമ്പോൾ സന്തോഷിക്കുന്നില്ലേ. ഇവിടെ ആരാണ് ഉള്ളത്? ഭഗവാനുവാചാ, നിരാകാരനാണ്. ബാബ പറയുകയാണ് ഞാൻ ശ്രീകൃഷ്ണന്റെ 84-ാമത്തെ ജന്മത്തിനു ശേഷം വീണ്ടും ആ ആത്മാവിനെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റും. ഇപ്പോൾ വൃക്ഷം ചെറുതാണ്. മായയുടെ കൊടുങ്കാറ്റും ധാരാളം അടിക്കുന്നുണ്ട്. ഇതെല്ലാം വളരെ ഗുപ്തമായ കാര്യങ്ങളാണ്. ബാബ പറയുകയാണ് കുട്ടികളേ ഓർമ്മയുടെ യാത്രയിലിരിക്കു ഒപ്പം പവിത്രരാകു. ഇവിടെത്തന്നെ മുഴുവൻ രാജധാനിയുടേയും സ്ഥാപന നടക്കണം. ഗീതയിൽ യുദ്ധം നടന്നതായി കാണിക്കുന്നുണ്ട്. പാണ്ഡവർ പർവ്വതത്തിൽ പോയി ശരീരം ഉപേക്ഷിച്ചു എന്നെല്ലാം പറയുന്നുണ്ട്. എന്നാൽ ഫലം ഒന്നും തന്നെയില്ല.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യമറിയാം. ബാബ ജ്ഞാന സാഗരനല്ലേ. ബാബ പരമാത്മാവാണ്. ആത്മാവിന്റെ രൂപത്തെക്കുറിച്ചും ആർക്കും അറിയില്ല. എന്നാൽ ആത്മാവ് ബിന്ദുവാണെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങളിലും എല്ലാവരും യഥാർത്ഥമായി മനസ്സിലാക്കുന്നില്ല. എങ്ങനെയാണ് ഈ ബിന്ദുവിനെ ഓർമ്മിക്കുക എന്നെല്ലാം പിന്നീട് പറയും. ചിലർ ഒന്നും മനസ്സിലാക്കുന്നില്ല. എന്നാലും ബാബ പറയുന്നത് കുറച്ചെങ്കിലും ജ്ഞാനം കേട്ടിട്ടുണ്ടെങ്കിൽ ഈ ജ്ഞാനം നശിക്കില്ല. ജ്ഞാനത്തിൽ വന്ന് തിരിച്ച് പോയാലും, പക്ഷെ കുറച്ചെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ സ്വർഗ്ഗത്തിലേക്ക് വരും. ആരാണോ കൂടുതൽ കേൾക്കുന്നത്, ധാരണ ചെയ്യുന്നത് അവർ തീർച്ചയായും രാജകുടുംബത്തിലേക്ക് വരും. കുറച്ച് കേൾക്കുന്നവർ പ്രജയിൽ വരും. രാജധാനിയിൽ രാജാവും രാജ്ഞിയുമെല്ലാം ഉണ്ടാകും. അവിടെ മന്ത്രിയൊന്നുമുണ്ടാവില്ല, ഇവിടെ വികാരികളായ രാജാക്കൻമാർക്കാണ് മന്ത്രിമാരുടെ ആവശ്യമുള്ളത്. ബാബ നിങ്ങളെ വിശാലബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. അവിടെ മന്ത്രിയുടെ ആവശ്യവുമുണ്ടാകില്ല. സിംഹവും-ആടും ഒരുമിച്ച് വെള്ളം കുടിക്കും. അതുകൊണ്ടാണ് ബാബ മനസ്സിലാക്കിതരുന്നത് നിങ്ങൾ ഒരിക്കലും ഉപ്പ് വെള്ളമായി മാറരുത്, പാൽക്കടലാകണം. പാലും പഞ്ചസാരയും നല്ല സാധനങ്ങളല്ലേ. ഒരിക്കലും അഭിപ്രായവ്യത്യാസത്
തിലേക്ക് വരരുത്. ഇവിടെയാണെങ്കിൽ മനുഷ്യർ എത്ര വഴക്കും ലഹളയും നടത്തുകയാണ്. ഇത് ഘോരമായ നരകമാണ്. നരകത്തിൽ മുങ്ങിത്താഴുകയാണ്. ബാബ വന്ന് അതിൽ നിന്നും നിങ്ങളെ മുക്തമാക്കുകയാണ്. മുക്തമാക്കിയിട്ടും ചിലർ വീണ്ടും കുടുങ്ങുകയാണ്. ചിലരാണെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാൻ പോയി സ്വയം കുടുങ്ങുന്നുണ്ട്. ആരംഭത്തിൽ എത്ര പേരെയാണ് മായയാകുന്ന മുതല വിഴുങ്ങിയത്. അപ്പാടെ വിഴുങ്ങി. അവരുടെ അടയാളം പോലും ഇന്നില്ല. ചിലരുടെയെല്ലാം അടയാളവുമുണ്ട് അവർ തിരിച്ച് വരുന്നുമുണ്ട്. ചിലരാണെങ്കിൽ നശിച്ചും പോകുന്നുണ്ട്. ഇവിടെ പ്രാക്ടിക്കലായി എല്ലാം നടക്കുകയാണ്. നിങ്ങൾ ചരിത്രം കേൾക്കുകയാണെങ്കിൽ അത്ഭുതപ്പെടും. പാടാറുമുണ്ട് അങ്ങ് എന്നെ സ്നേഹിച്ചാലും തിരിച്ച് പറഞ്ഞയച്ചാലും..ഞാൻ അങ്ങയുടെ വീടിന്റെ വാതിൽക്കലിൽ നിന്നും എങ്ങോട്ടും പോകില്ല. ബാബ ഒരിക്കലും ഇങ്ങനെയൊന്നും നിങ്ങളോട് പറയില്ല. എത്ര സ്നേഹത്തോടെയാണ് പറയുന്നത്. നിങ്ങളുടെ സമീപത്ത് ലക്ഷ്യവുമുണ്ട്. ഉയർന്നതിലും ഉയർന്ന ബാബ നിങ്ങളെ വിഷ്ണുവാക്കി മാറ്റുകയാണ്. പിന്നീട് വിഷ്ണു തന്നെ ബ്രഹ്മാവായി മാറും. നിമിഷം കൊണ്ട് ജീവന്മുക്തി കിട്ടും പിന്നീട് 84 ജന്മങ്ങളെടുക്കും. തതത്ത്വം. നിങ്ങളുടേയും ഫോട്ടോ എടുത്തിരുന്നുവല്ലോ. നിങ്ങൾ ബ്രഹ്മാവിന്റെ കുട്ടികൾ ബ്രാഹ്മണരാണ്. ഇപ്പോൾ നിങ്ങൾക്ക് കിരീടമൊന്നുമില്ല, എന്നാൽ ഭാവിയിലുണ്ടാകും അതുകൊണ്ടാണ് ബാബ കുട്ടികളുടെ ഫോട്ടോ എടുത്തത്. ബാബ വന്ന് തന്റെ കുട്ടികളെ ഇരട്ടക്കിരീടധാരികളാക്
കുകയാണ്. നിങ്ങൾക്ക് തോന്നുന്നുണ്ടാകും മുമ്പ് എന്നിൽ പഞ്ചവികാരങ്ങളുണ്ടാ
യിരുന്നു. (നാരദന്റെ ഉദാഹരണം) ആദ്യമാദ്യം ഭക്തരായതും നിങ്ങളാണ്. നിങ്ങളെ ബാബ എത്ര ഉയർന്നവരാക്കി മാറ്റുകയാണ്. പതീതത്തിൽ നിന്നും പാവനമാക്കുന്നു. ബാബ നിങ്ങളിൽ നിന്നും ഒന്നുമെടുക്കുന്നില്ല. നിങ്ങൾ ശിവബാബയുടെ ഭണ്ഡാരത്തിൽ സേവനം ചെയ്യാറുണ്ട്. നിങ്ങളാണ് സൂക്ഷിപ്പുകാർ. കൊടുക്കൽ-വാങ്ങൽ മുഴുവൻ ശിവബാബയുടെ കൂടെയായിരിക്കണം. ഞാൻ പഠിക്കുന്നുമുണ്ട്, പഠിപ്പിക്കുന്നുമുണ്ട്. ബ്രഹ്മാബാബ തന്റേതെല്ലാം ശിവബാബക്ക് കൊടുക്കുകയാണ് ചെയ്തത് പിന്നെ നിങ്ങളിൽ നിന്നും എന്ത് എടുക്കാനാണ്. ഒരു വസ്തുവിനോടും മമത്വമില്ല. പറയാറില്ലേ അവർ സ്വർഗ്ഗത്തിൽ പോയി എന്നെല്ലാം. പിന്നെ അവർക്കെന്തിനാണ് നരകത്തിലെ ഭക്ഷണവും പാനീയങ്ങളും കൊടുക്കുന്നത്. അജ്ഞാനമല്ലേ. നരകത്തിലാണ് ഉള്ളതെങ്കിൽ പുനർജന്മവും നരകത്തിലായിരിക്കും. നിങ്ങൾ പോകുന്നത് അമരലോകത്തിലേക്കാണ്. നിങ്ങൾ ബ്രാഹ്മണർ ഉയർന്നവരാണ് പിന്നെ നിങ്ങൾ തന്നെ ദേവതകളും ക്ഷത്രിയരുമായി മാറും അതുകൊണ്ട് ബാബ മനസ്സിലാക്കിത്തരുന്നു ,വളരെ മധുരമായി മാറൂ. എന്നിട്ടും മനസ്സിലാക്കുന്നില്
ലെങ്കിൽ അതാണ് അവരുടെ വിധിയെന്ന് ബാബ മനസ്സിലാക്കും. സ്വയത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. നേരെയാകുന്നതേയില്ല എങ്കിൽ പിന്നെ ഈശ്വരന്റെ വ്യവസ്ഥ പോലും വെറുതെയാകും.

ബാബ പറയുകയാണ് ഞാൻ ആത്മാക്കളോടാണ് സംസാരിക്കുന്നത്. അവിനാശിയായ ആത്മാക്കൾക്ക് അവിനാശിയായ പരമാത്മാവ് ജ്ഞാനം നൽകുകയാണ്. ആത്മാവ് കാതിലൂടെ കേൾക്കുകയാണ്. പരിധിയില്ലാത്ത അച്ഛൻ ഈ ജ്ഞാനം കേൾപ്പിക്കുകയാണ്. നിങ്ങൾ മനുഷ്യരിൽ നിന്നും ദേവതകളാകും. വഴി കാണിച്ചുതരുന്ന പരമമായ വഴികാട്ടി കൂടെയുണ്ട്. ശ്രീമതം പറയുന്നത് ഇതാണ് - പവിത്രരാകു, എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ പാപങ്ങളെല്ലാം ഭസ്മമാകും. നിങ്ങൾ സതോപ്രധാനമായിരുന്നു. 84 ജന്മങ്ങളെടുത്തതും നിങ്ങളാണ്. ബാബ മനസ്സിലാക്കിത്തരുകയാണ് - നിങ്ങൾ സതോപ്രധാനമായിരുന്നു പിന്നീട് തമോപ്രധാനമാകുന്നതും നിങ്ങളാണ്, ഇപ്പോൾ എന്നെ ഓർമ്മിക്കൂ. ഇതിനെയാണ് യോഗാഗ്നി എന്ന് പറയുന്നത്. ഈ ജ്ഞാനവും നിങ്ങൾക്ക് ഇപ്പോഴാണ് കിട്ടിയിരിക്കുന്നത്. സത്യയുഗത്തിൽ നിങ്ങൾ എന്നെ ഓർമ്മിക്കുകയുമില്ല. ഈ സമയത്താണ് ഞാൻ പറയുന്നത് - നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ പാപം ഇല്ലാതാകും, വേറെ ഒരു വഴിയുമില്ല. ഇത് വിദ്യാലയമാണ്. ഇതിനെയാണ് വിശ്വ വിദ്യാലയം എന്ന് പറയുന്നത്. രചയിതാവിന്റേയും രചനയുടേയും ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനം ആരിലുമില്ല. ശിവബാബ പറയുകയാണ് ഈ ലക്ഷ്മി നാരായണനിൽപ്പോലും ഈ ജ്ഞാനമില്ല. അവർ അനുഭവിക്കുന്നത് പ്രാലബ്ധമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്നേഹത്തിന്റെ രാജധാനിയിലേക്ക് പോകണം, അതിനാൽ പരസ്പരം പാൽക്കടൽ പോലെ ജീവിക്കണം. ഒരിക്കലും ഉപ്പുവെള്ളമായി മാറി അഭിപ്രായ വ്യത്യാസത്തിലേക്ക് വരരുത്. സ്വയം തന്നെത്താൻ പരിവർത്തനപ്പെടുത്തണം.

2) ദേഹാഭിമാനത്തെ ഉപേക്ഷിച്ച് മാസ്റ്റർ സ്നേഹസാഗരനാകൂ. തന്റെ സ്വഭാവത്തെ ദൈവീകമാക്കി മാറ്റണം. വളരെ വളരെ മധുരതയുള്ളവരാകണം.

വരദാനം :-
സ്വതന്ത്രമായ മനസ്സോടെ സർവ്വാത്മാക്കൾക്കും ശാന്തി ദാനമായി നൽകുന്ന മനസാ മഹാദാനിയായി ഭവിക്കട്ടെ.

ബന്ധിതരായവർ ശരീരം കൊണ്ട് സ്വാതന്ത്ര്യമനുഭവിക്കുന്നില്ല പക്ഷേ സ്വതന്ത്രമായ ഒരു മനസ്സ് അവർക്കുണ്ടെങ്കിൽ തന്റെ ശ്രേഷ്ഠമനോഭാവത്തിലൂടെയും ശുദ്ധസങ്കൽപങ്ങളിലൂടെയും വിശ്വത്തിന്റെ വായുമണ്ഢലത്തെ പരിവർത്തനപ്പെടുത്താനുള്ള സേവനം ചെയ്യാനാകും .മന:ശാന്തിയാണ് ഇന്ന് ഈ ലോകത്തിനാവശ്യം.അതിനാൽ മനസ്സുകൊണ്ട് സ്വതന്ത്രരായ ആത്മാക്കൾക്ക് മനസ്സിൽനിന്നും ശാന്തിയുടെ വൈബ്രേഷൻസ് വ്യാപിപ്പിക്കാൻ കഴിയും.ശാന്തിസാഗരനായ ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നതിലൂടെ തന്നെ ശാന്തിയുടെ കിരണങ്ങൾ ഓട്ടോമാറ്റിക്കായി വ്യാപിക്കും.ഇങ്ങിനെ ശാന്തിദാനമായി നൽകുന്നവരാണ് മനസാ മഹാദാനികൾ.

സ്ലോഗന് :-
മറ്റ് ആത്മാക്കൾ താങ്കളെ ഫോളോ ചെയ്യുന്ന വിധത്തിലുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കൂ

അവ്യക്തസൂചന-ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ.

ഓരോ ബ്രാഹ്മണരും ബാബക്ക് സമാനം ചൈതന്യചിത്രങ്ങളായി മാറണം.ലൈറ്റ് ഹൗസ് -മൈറ്റ്ഹൗസ് ആയി കാണപ്പെടണം.സങ്കൽപശ
ക്തിയെക്കുറിച്ചും സൈലൻസിനെക്കുറിച്ചുമുള്ള പ്രഭാഷണങ്ങൾ തയാറാക്കണം.മാത്രമല്ല കർമ്മാതീത അവസ്ഥയിലൂടെ വരദാനീമൂർത്തിയായി മാറുന്ന പാർട്ട് അഭിനയിക്കണം.അപ്പോൾ സമ്പൂർണ്ണതയുടെ സമീപത്തെത്തും.പിന്നെ എവിടെയാണോ സേവനങ്ങൾ ഉള്ളത് അവിടേക്ക് സെക്കന്റിനേക്കാൾ വേഗതയിൽ ഡയറക്ഷൻസ് നൽകാനാകും.കർമ്മാതീത സ്റ്റേജിന്റെ ആധാരത്തിൽ സെക്കന്റിൽ സങ്കൽപമെടുത്ത് ആ സങ്കൽപത്തെ എവിടെ എത്തിക്കണമോ അവിടേക്ക് അതിനെ എത്തിക്കാനാകും.