മധുരമായ കുട്ടികളെ-ഇപ്പോൾ
ഈ ലോകത്തിന്റെ കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ല, എല്ലാവരും മരണമടയും, അതുകൊണ്ട്
ഇതിനോടുള്ള മമത്വം ഉപേക്ഷിക്കൂ, എന്നെ മാത്രം ഓർമ്മിക്കൂ.
ചോദ്യം :-
സേവനത്തിനോടുള്ള ഉത്സാഹം വരാത്തതിന്റെ കാരണമെന്താണ്?
ഉത്തരം :-
1. ലക്ഷണം
ശരിയല്ലെങ്കിൽ, ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ സേവനത്തിനോടുള്ള ഉത്സാഹമുണ്ടാകുക
സാധ്യമല്ല. എന്തെങ്കിലുമെന്തെങ്കിലും തല തിരിഞ്ഞ രീതിയിലുള്ള കർമ്മങ്ങളെല്ലാം
ഉണ്ടായിക്കൊണ്ടേയിരിക്കും, അതുകൊണ്ട് സേവനം ചെയ്യാനാവില്ല. 2. ബാബയുടെ ആദ്യത്തെ
നിർദേശമാണ് - നിങ്ങൾ മരിച്ചാൽ ലോകവും മരിച്ചു(സ്വപരിവർത്തനത്തിലൂടെ
വിശ്വപരിവർത്തനം) എന്നതിനെ പ്രാബല്യത്തിലേക്ക് കൊണ്ടുവരുന്നില്ല. ബുദ്ധി
ദേഹത്തിലും ദേഹത്തിന്റെ സംബന്ധങ്ങളിലും കുടുങ്ങി കിടക്കുകയാണ് അതിനാൽ സേവനം
ചെയ്യാൻ സാധിക്കില്ല.
ഗീതം :-
ഓം നമ:
ശിവായ.....
ഓംശാന്തി.
ഇപ്പോൾ നിങ്ങൾ ഭക്തിമാർഗ്ഗത്തിലെ ഗീതമാണ് കേട്ടത്. ശിവായ നമ: എന്നാണ് പറയുന്നത്.
ശിവന്റെ നാമം കൂടെക്കൂടെ വിളിക്കുന്നു. ദിവസവും ശിവന്റെ ക്ഷേത്രത്തിലേക്ക്
പോകുന്നു, പിന്നീട് ഓരോ വർഷവും ഉത്സവമെല്ലാം ആഘോഷിക്കുന്നു. പുരുഷോത്തമ
മാസവുമുണ്ട്, പുരുഷോത്തമ വർഷവുമുണ്ട്. ദിവസവും ശിവായ നമ: എന്ന് പതിവായി
പറഞ്ഞുകൊണ്ടേയിരി
ക്കുന്നു. ശിവന്റെ പൂജാരിമാർ ഒരുപാട് പേരുണ്ട്. രചയിതാവ്
ശിവനാണ്, ഉയർന്നതിലും വെച്ച് ഉയർന്ന ഭഗവാനാണ്. പറയുന്നു പതീതപാവനൻ പരമപിതാ
പരമാത്മാവ് ശിവനാണ്. എന്നും പൂജയും ചെയ്യുന്നു. നിങ്ങൾ കുട്ടികൾക്കറിയാം, ഇത്
പുരുഷോത്തമമായി മാറാനുള്ള യുഗമാണ്. ഭൗതീകമായ പഠിപ്പിലൂടെ ചിലരെല്ലാം ഉയർന്ന പദവി
പ്രാപ്തമാക്കാറുണ്ടല്ലോ. ലക്ഷ്മീ-നാരായണൻ പദവി പ്രാപ്തമാക്കിയതെങ്ങ
നെയാണ്!
എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറി! ഇത് ആർക്കും അറിയില്ല. ശിവായ നമ: എന്നും
പറയുന്നുണ്ട്. അങ്ങ് മാതാവും പിതാവുമാണെന്ന്...... ദിവസവും മഹിമ പാടാറുണ്ട്.
എന്നാൽ മാതാവും പിതാവുമായി മാറി എപ്പോഴാണ് സമ്പത്ത് നൽകുന്നതെന്ന് അറിയില്ല.
നിങ്ങൾക്കറിയാം ലോകത്തിലെ മനുഷ്യർക്ക് ഒന്നും അറിയില്ല. എത്രയാണ്
ഭക്തിമാർഗ്ഗത്തിൽ അലയുന്നത്. അമർനാഥിലേക്ക് എത്ര കൂട്ടം കൂട്ടമായി പോകുന്നു.
എത്രയാണ് അലയുന്നത്. ആരോടെങ്കിലും നിങ്ങൾ അലയുകയാണെന്ന് പറയുകയാണെങ്കിൽ അവരുടെ
സ്വഭാവം തന്നെ മാറും. നിങ്ങൾ കുറച്ചു കുട്ടികളേയുള്ളൂ ഉള്ളിൽ ഒരുപാട്
സന്തോഷമുള്ളവർ. എഴുതാറുമുണ്ട് ബാബാ, അങ്ങയെ തിരിച്ചറിഞ്ഞതു മുതൽ, എന്റെ
സന്തോഷത്തിന് അതിരില്ല എന്ന് . എന്ത് ബുദ്ധിമുട്ടുണ്ടായാലും സന്തോഷത്തിൽ തന്നെ
കഴിയണം. നമ്മൾ ബാബയുടെതായി മാറി എന്നത് ഒരിക്കലും മറക്കരുത്. നമ്മൾ ശിവബാബയെ
പ്രാപ്തമാക്കി എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. അപ്പോൾ സന്തോഷത്തിന് അതിരു കവിയണം.
മായ ഇടയ്ക്കിടെ മറപ്പിക്കുന്നു. എനിക്ക് നിശ്ചയമുണ്ട്, ബാബയെ അറിയുന്നു എന്ന്
എഴുതുന്നുണ്ടെങ്കിലും പോകെപ്പോകെ തണുക്കുന്നു. 6-8 മാസം, 2-3 വർഷം വരെ
വരുന്നതേയില്ല എങ്കിൽ ബാബ മനസ്സിലാക്കും പൂർണ്ണമായ നിശ്ചയബുദ്ധിയല്ല എന്ന്.
പൂർണ ലഹരി കയറിയിട്ടില്ല എന്ന്. ഇങ്ങനെയുള്ള പരിധിയില്ലാത്ത അച്ഛൻ, ആരിൽ
നിന്നാണോ 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നത്. നിശ്ചയമുണ്ടായി എങ്കിൽ വളരെ
സന്തോഷത്തിന്റെ ലഹരിയുണ്ടായിരിക്കണം. ഏതെങ്കിലും കുട്ടിയെ ഒരു രാജാവ്
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന പോലെ. എങ്കിൽ കുട്ടിക്കറിയാം, എനിക്കു വേണ്ടിയാണ് ഈ
ചർച്ചകൾ നടക്കുന്നത്, രാജാവിന് അവകാശിയാക്കി മാറ്റാനുള്ള ആഗ്രഹമുണ്ട്. അപ്പോൾ
കുട്ടിക്ക് ഒരുപാട് സന്തോഷമുണ്ടാവില്ലേ. ഞാൻ രാജാവിന്റെ കുട്ടിയാവുകയാണ്.
അല്ലെങ്കിൽ പാവപ്പെട്ട ഒരു കുട്ടിയെ ധനവാൻ ദത്തെടുക്കുകയാണെങ്കിൽ ഒരുപാട്
സന്തോഷമുണ്ടായിരിക്കും. കുട്ടിക്കറിയാം, എന്നെ ഇന്നയാൾ ദത്തെടുക്കുന്നതിലൂടെ
ദാരിദ്ര്യത്തിന്റെ ദുഃഖം ഇല്ലാതാകുമെന്ന്. അത് കൂടിപ്പോയാൽ ഒരു ജന്മത്തെ
കാര്യമാണ്. ഇവിടെ കുട്ടികൾക്ക് 21 ജന്മത്തേക്കുള്ള സമ്പത്തെടുക്കുന്നതിനുള്ള
സന്തോഷമാണ് ഉണ്ടാകുന്നത്. പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കുകയും മറ്റുള്ളവർക്ക്
വഴി പറഞ്ഞുകൊടുക്കുകയും വേണം. പതിത-പാവനനായ ശിവബാബ വന്നിരിക്കുകയാണ്. ബാബ
മനസ്സിലാക്കി തരുന്നു-ഞാൻ നിങ്ങളുടെ അച്ഛനാണ്. ഞാൻ നിങ്ങളുടെ പരിധിയില്ലാത്ത
അച്ഛനാണെന്ന് ഒരു മനുഷ്യർക്കും പറയാൻ സാധിക്കില്ല. ബാബയാണ് മനസ്സിലാക്കി
തരുന്നത്-ഞാൻ 5000 വർഷങ്ങൾക്കു മുമ്പും വന്നിരുന്നു. നിങ്ങളോട് ഒരു വാക്കു
മാത്രമെ പറഞ്ഞിരുന്നുള്ളൂ. പതിത-പാവനനായ ബാബയെ ഓർമ്മിക്കുന്നതിലൂടെ മാത്രമേ
നിങ്ങൾ പതിതത്തിൽ നിന്നും പാവനമായി മാറുകയുള്ളൂ. പതിതത്തിൽ നിന്നും പാവനമായി
മാറാൻ മറ്റൊരു വഴിയുമില്ല. പതിത-പാവനൻ ഒരു ബാബയാണ്. കൃഷ്ണനെ ഭഗവാൻ എന്ന് പറയാൻ
സാധിക്കില്ല. ഗീതയുടെ ഭഗവാൻ ഒരേ ഒരു പതിത-പാവനനും പുനർജന്മരഹിതനുമാണ്.
ആദ്യമാദ്യം ഈ കാര്യം എഴുതിപ്പിക്കൂ. വലിയ വലിയ ആളുകൾ എഴുതിയത് നോക്കുകയാണെങ്കിൽ
മനസ്സിലാക്കാൻ സാധിക്കും. സാധാരണ ആളുകളാണെങ്കിൽ പറയും ഇവർക്ക്
ബ്രഹ്മാകുമാരിമാരുടെ മായാജാലം ഏറ്റിരിക്കുകയാണെന്ന്. വലിയ ആളുകളെക്കുറിച്ച്
ഇങ്ങനെയൊന്നും പറയില്ല. നിങ്ങൾ ഭഗവാൻ വന്നു എന്ന് പറയുകയാണെങ്കിൽ മറ്റുള്ളവർ
പറയും ചെറിയവർ വലിയ കാര്യം പറയുകയാണെന്ന്. നിങ്ങൾ കുട്ടികൾ വെറുതെ പറയരുത് ഭഗവാൻ
വന്നിരിക്കുകയാണെന്ന്. ഇതിലൂടെ ആരും ഒന്നും മനസ്സിലാക്കില്ല, കൂടുതൽ പരിഹസിക്കും.
രണ്ട് അച്ഛൻമാരുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കണം. ആദ്യം തന്നെ ഉടനെ നേരെ
പറയരുത് ഭഗവാൻ വന്നിരിക്കുകയാണ് എന്ന് . കാരണം ഇന്നത്തെ ലോകത്ത് ഭഗവാനാണെന്ന്
പറയുന്നവരും ഒരുപാട് പേരുണ്ട്. സ്വയത്തെ എല്ലാവരും ഭഗവാന്റെ അവതാരമാണെന്നാണ്
മനസ്സിലാക്കുന്നത്. അതിനാൽ യുക്തിയോടു കൂടി രണ്ടച്ഛൻമാരുടെ രഹസ്യം
മനസ്സിലാക്കിക്കൊടു
ക്കണം. ഒന്ന് പരിധിയുള്ള അച്ഛൻ,മറ്റൊന്ന് പരിധിയില്ലാത്ത
അച്ഛനും. ബാബയുടെ പേര് ശിവനെന്നാണ്. എല്ലാ ആത്മാക്കളുടെയും അച്ഛനാണെങ്കിൽ
തീർച്ചയായും കുട്ടികൾക്ക് സമ്പത്ത് നൽകും. ശിവജയന്തിയും ആഘോഷിക്കുന്നു. ശിവൻ
വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു എങ്കിൽ തീർച്ചയായും നരകത്തിന്റെ
വിനാശമുണ്ടാകും. അതിന്റെ അടയാളമാണ് മഹാഭാരത യുദ്ധം. അല്ലാതെ വെറുതെ ഭഗവാൻ
വന്നിരിക്കുകയാണെന്ന് പറഞ്ഞാൽ ആരും മനസ്സിലാക്കില്ല.
ചെണ്ടകൊട്ടിക്കൊണ്ടേ
യിരിക്കുന്നു. ഇങ്ങനെ തലതിരിഞ്ഞ സേവനം ചെയ്യുന്നതിലൂടെ ഒന്നു
കൂടി സേവനത്തിൽ അയവു വരുകയാണ്. ഒരു വശത്ത് പറയുന്നു-ഭഗവാൻ വന്ന് പഠിപ്പിക്കുന്നു,
പിന്നീട് പോയി വിവാഹം കഴിക്കുന്നു. അപ്പോൾ അവർ പറയും-നിങ്ങൾക്കെന്ത് സംഭവിച്ചു
എന്ന്.നിങ്ങളല്ലേപറഞ്ഞ
ത്ഭഗവാനാണ്
പഠിപ്പിക്കുന്നതെന്ന്. അപ്പോൾ പറയും-ഞാൻ എന്ത് കേട്ടോ അതാണ് കേൾപ്പിച്ചത്.
ഇങ്ങനെ കുട്ടികളിൽ നിന്നും അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളുമുണ്ടാകുന്നുണ്ട്.
ഹിന്ദു ധർമ്മത്തിലുള്ളവർ സ്വയം അവനവനെ തന്നെ ചാട്ടവാറിനടിക്കുന്നതു പോലെ.
വാസ്തവത്തിൽ ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്, എന്നാൽ പറയുന്നത് ഞാൻ ഹിന്ദു
ധർമ്മത്തിലുള്ളവരാണെന്നാണ് . സ്വയം അടിക്കുകയല്ലേ ചെയ്തത്! നമ്മൾ
പൂജ്യരായിരുന്നപ്പോൾ ശ്രേഷ്ഠമായ കർമ്മവും, ശ്രേഷ്ഠമായ ധർമ്മവുമായിരുന്നു
എന്നറിയാം. ആസുരീയ മതപ്രകാരം നടന്ന് ധർമ്മ ഭ്രഷ്ടരും കർമ്മ ഭ്രഷ്ടരുമായി മാറി.
നമ്മളാണ് ആസുരീയ മായയുടെ മതപ്രകാരം നടന്ന് നമ്മുടെ ധർമത്തെ ഗ്ലാനി ചെയ്യുന്നത്.
അതുകൊണ്ട് ബാബ സ്വയം പറയുന്നു-അവരെല്ലാം ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്.
ആർക്കാണോ ബാബ രാജയോഗം പഠിപ്പിക്കുന്നത് അവർ ദൈവീക സമ്പ്രദായത്തിലുള്ളവരാണ്.
ഇപ്പോൾ കലിയുഗമാണ്. ഈ ജ്ഞാനം കേൾക്കുന്നവർ അസുരനിൽ നിന്നും ദേവതയായി മാറുന്നു.
ഈ ജ്ഞാനം ദേവതയായി മാറാനാണ്. 5 വികാരങ്ങളുടെ മേൽ വിജയം
പ്രാപ്തമാക്കുന്നതിലൂടെയാണ് ദേവതയായി മാറുന്നത്. ബാക്കി അസുരൻമാരും ദേവതകളും
തമ്മിൽ ഒരു യുദ്ധവുമുണ്ടായിട്ടില്ല. ഇതും തെറ്റാണ്. പിന്നീട് സാക്ഷാൽ ഭഗവാന്റെ
ഭാഗത്ത് നിൽക്കുന്നവരുടെ വിജയമുണ്ടായി എന്നും കാണിക്കുന്നുണ്ട്. കൃഷ്ണന്റെ
പേരാണ് ഇട്ടിരിക്കുന്നത്. വാസ്തവത്തിൽ നിങ്ങളുടെ യുദ്ധം മായയുമായിട്ടാണ്. ബാബ
എത്ര കാര്യങ്ങളാണ് മനസ്സിലാക്കിതരുന്നത് എന്നാൽ തമോപ്രധാനമായതു കാരണം അല്പം പോലും
മനസ്സിലാക്കുന്നില്ല. ബാബയെ ഓർമ്മിക്കാൻ സാധിക്കുന്നില്ല. നമ്മുടെ ബുദ്ധി
തമോപ്രധാനമായതുകൊണ്ടാണ് ഓർമ്മ നിലനിൽക്കാത്തതെന്ന് മനസ്സിലാക്കുന്നു. അതിനാൽ
തലതിരിഞ്ഞ കർമ്മം ചെയ്തുകൊണ്ടിരിക്കുകയാണ്. നല്ല-നല്ല കുട്ടികളും അല്പം പോലും
ഓർമ്മിക്കുന്നില്ല. ലക്ഷണങ്ങളെ നല്ലതാക്കാത്തതുകൊണ്ടാണ് സേവനത്തിനോട്
ലഹരിയുണ്ടാകാത്തത്. ബാബ പറയുന്നു-ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളേയും
മറക്കൂ അഥവാ വധിക്കൂ. വാസ്തവത്തിൽ വധിക്കൂ എന്ന വാക്കില്ല. നമ്മൾ മരിച്ചതിലൂടെ
മുഴുവൻ ലോകവും മരിച്ചു എന്ന് പറയാറുണ്ട്. ഇതാണ് ബാബ മനസ്സിലാക്കിതരുന്നത്.
ബാബയുടെതായി മാറി എങ്കിൽ എല്ലാം ബുദ്ധികൊണ്ട് മറന്ന്, ഒരു ബാബയെ ഓർമ്മിക്കൂ.
ആരെങ്കിലും രോഗത്താൽ പ്രതീക്ഷയറ്റ നിലയാകുമ്പോൾ, പിന്നെ അവരിൽ നിന്നും മമത്വത്തെ
ഇല്ലാതാക്കുന്നു. പിന്നെ അവരോട് പറയുന്നു-രാമ-രാമ എന്ന് പറയൂ. അതേപോലെ ബാബയും
പറയുന്നു-ഈ ലോകത്തിന്റെ നിലയും ഒട്ടും പ്രതീക്ഷയില്ലാത്തതാണ്. ഈ ലോകം
ഇല്ലാതാവുക തന്നെ വേണം. എല്ലാവരും മരിക്കും. അതുകൊണ്ട് ഈ ലോകത്തിനോടുള്ള മമത്വം
ഇല്ലാതാക്കൂ. മനുഷ്യരെല്ലാം രാമ-രാമ എന്ന് ജപിച്ചുകൊണ്ടേയിരിക്കുന്നു.
ഇവിടെയാണെങ്കിൽ ഒരാളുടെ മരണത്തിന്റെ കാര്യമല്ല. ലോകം പൂർണ്ണമായും വിനാശമാകണം,
അതുകൊണ്ട് നിങ്ങൾക്ക് ബാബ ഒരേ ഒരു മന്ത്രമാണ് നൽകുന്നത്-എന്നെ മാത്രം ഓർമ്മിക്കൂ.
വ്യത്യസ്ത പ്രകാരത്തിൽ എത്രയാണ് മനസ്സിലാക്കിതരുന്നത്. ഇപ്പോൾ പുരുഷോത്തമ മാസം
വന്നപ്പോൾ പുരുഷോത്തമ യുഗത്തെക്കുറിച്ചും ബാബ മനസ്സിലാക്കിതരുകയാണ്.
മനസ്സിലാക്കികൊടുക്കാൻ സമർത്ഥശാലികളായവർ വേണം. നല്ല ധാരണ വേണം. ഒരു പാപ കർമ്മവും
ചെയ്യരുത്. അനുവാദമില്ലാതെ എന്തെങ്കിലും വസ്തു എടുക്കുക, കഴിക്കുക എന്നതും വളരെ
ഗുപ്തമായ പാപമാണ്. നിയമങ്ങൾ വളരെ കടുത്തതാണ്. പാപം ചെയ്തിട്ടും പറയുന്നില്ല
എങ്കിൽ പാപം വർദ്ധിക്കും. ഇവിടെ നിങ്ങൾ കുട്ടികൾക്ക് പുണ്യാത്മാവായി മാറണം.
നമുക്ക് സ്നേഹം പുണ്യാത്മാവിനോടാണ്, പാപാത്മാവിനോട് വിരോധമാണ്. ഭക്തി
മാർഗ്ഗത്തിലും അറിയാം നല്ല കർമ്മം ചെയ്യുന്നതിലൂടെ നല്ല ഫലം ലഭിക്കുമെന്ന്.
അതുകൊണ്ടാണ് ദാന-പുണ്യങ്ങളാകുന്ന നല്ല കർമ്മങ്ങളെല്ലാം ചെയ്യുന്നത്. ഇത്
ഡ്രാമയാണ്. എന്നിട്ടും പറയുന്നു-ഭഗവാൻ നല്ല കർമ്മത്തിനുള്ള ഫലം നല്ലതാണ്
നൽകുന്നത് എന്ന്. ബാബ പറയുന്നു- ഞാൻ ഈയൊരു ജോലി മാത്രമല്ല ചെയ്യുന്നത്. ഇതെല്ലാം
ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ഡ്രാമയനുസരിച്ച് ബാബക്ക് തീർച്ചയായും വരേണ്ടി
വരുന്നു.
ബാബ പറയുന്നു-എനിക്ക് വന്നിട്ടു വേണം എല്ലാവർക്കും വഴി പറഞ്ഞുകൊടുക്കാൻ. ബാക്കി
കൃപയുടെ കാര്യമൊന്നുമില്ല. ചിലർ ബാബക്ക് എഴുതുന്നു-ബാബാ, അങ്ങയുടെ കൃപയുണ്ടെങ്കിൽ
ഞാൻ ബാബയെ ഒരിക്കലും മറക്കില്ല എന്ന്. ബാബ പറയുന്നു-ഞാൻ ഒരിക്കലും കൃപയൊന്നും
കാണിക്കുന്നില്ല, ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. നിങ്ങൾക്ക്
നിങ്ങളിലാണ് കൃപ കാണിക്കേണ്ടത്. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മങ്ങൾ
വിനാശമാകും. ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളൊന്നും ജ്ഞാനമാർഗ്ഗത്തിൽ
ഉണ്ടാകുന്നില്ല. ജ്ഞാന മാർഗ്ഗം പഠിപ്പാണ്. ടീച്ചർ ആരിലും കൃപയൊന്നും
കാണിക്കുന്നില്ലല്ലോ. ഓരോരുത്തർക്കും പഠിക്കണം. ബാബ നൽകുന്ന ശ്രീമതത്തിലൂടെ
വേണമല്ലോ നടക്കാൻ. എന്നാൽ അവനവന്റെ മതമനുസരിച്ച് നടക്കുന്നതു കാരണം ഒരു സേവനവും
ചെയ്യുന്നില്ല. കുട്ടികൾക്ക് തികച്ചും പുണ്യാത്മാവായി മാറണം. അല്പം പോലും
എവിടെയും പാപമുണ്ടാകരുത്. ചില കുട്ടികൾ ഒരിക്കലും അവനവൻ ചെയ്ത പാപങ്ങൾ പറയില്ല.
ബാബ പറയുന്നു-അവർ ഒരിക്കലും ഉയർന്ന പദവി പ്രാപ്തമാക്കില്ല. പാടപ്പെട്ടിട്ടുണ്ട്-
കയറിയാൽ വൈകുണ്ഠം വരെ കയറാം....കുട്ടികൾക്കറിയാം, വളരെ ഉയർന്ന ലക്ഷ്യമാണെന്ന്.
താഴെ വീണാൽ ഒരു പ്രയോജനവുമില്ലാത്തവരായി മാറും. അശുദ്ധമായ അഹങ്കാരമാണ് ആദ്യത്തെ
നമ്പറിൽ, പിന്നീട് കാമം, ക്രോധം. ലോഭവും കുറവൊന്നുമല്ല. ലോഭവും മോഹവും നമുക്കു
സത്യനാശമുണ്ടാക്കുന്നു. കുട്ടികൾ മുതലായവരിൽ മോഹമുണ്ടെങ്കിൽ അവരുടെ ഓർമ്മ
വന്നുകൊണ്ടേയിരിക്കും. ആത്മാവാണ് പറയുന്നത്-എന്റേത് ഒരു ശിവബാബ,
രണ്ടാമതാരുമില്ല, മറ്റാരുടെയും ഓർമ്മ വരാത്ത രീതിയിലുള്ള പുരുഷാർത്ഥം ചെയ്യണം.
ഇതെല്ലാം വിനാശമാകണം. വിനാശം മുന്നിൽ നിൽക്കുകയാണ്. വിനാശമായാൽ സമ്പത്തെടുക്കാൻ
സാധിക്കില്ല. അപ്പോൾ ഇതിലെല്ലാം മോഹം വെയ്ക്കുന്നത് എന്തിനാണ്! ഇങ്ങനെയെല്ലാം
സ്വയത്തോട് സംസാരിക്കണം. മുഴുവൻ ലോകത്തേയും ബുദ്ധികൊണ്ട് മറക്കണം. ഇതെല്ലാം
ഇല്ലാതാവുക തന്നെ വേണം. കൊടുങ്കാറ്റ് വരുന്നതിലൂടെ എല്ലാം ഇല്ലാതാകും.
ചിലയിടത്ത് അഗ്നിയാൽ കത്തിയെരിയുന്നു, മറ്റു സ്ഥലങ്ങളിൽ ശക്തിയായ കാറ്റിലൂടെ
പെട്ടെന്ന് തന്നെ എല്ലാം ഇല്ലാതാക്കുന്നു. അര മണിക്കൂറിൽ തന്നെ 100-150
കുടിലുകളെയെല്ലാം ഇല്ലാതാക്കുന്നു. നിങ്ങൾക്കറിയാം ഈ ലോകമാകുന്ന വൈക്കോൽ കൂനക്ക്
തീ പിടിക്കുക തന്നെ വേണം. ഇല്ലെങ്കിൽ ഇത്രയും മനുഷ്യരെല്ലാം എങ്ങനെ മരിക്കും!
ആരാണോ നല്ല കുട്ടികൾ, ലക്ഷണങ്ങളും നല്ലതാണെങ്കിൽ സേവനവും നല്ല രീതിയിൽ ചെയ്യും.
നിങ്ങൾ കുട്ടികൾക്ക് ലഹരിയുണ്ടായിരിക്കണം. പൂർണ ലഹരി അന്തിമത്തിലാണ്
ഉണ്ടാകുന്നത്. കർമ്മാതീത അവസ്ഥയായാലും പുരുഷാർത്ഥം ചെയ്തുകൊണ്ടേയിരിക്കുന്നു.
ബനാറസിലെ ശിവക്ഷേത്രത്തിൽ ഒരുപാട് പേർ പോകാറുണ്ട്. കാരണം ശിവനാണ് ഉയർന്നതിലും
വെച്ച് ഉയർന്ന ഭഗവാൻ. അവിടെ ശിവന്റെ ഭക്തി ഒരുപാടാണ് . ബാബ പറയാറുണ്ട്,
അവിടെയെല്ലാം പോയി അവർക്ക് മനസ്സിലാക്കി കൊടുക്കൂ-ശിവനാകുന്ന ഭഗവാനാണ്
ലക്ഷ്മീ-നാരായണനു പോലും സമ്പത്ത് നൽകുന്നത്. ശിവനിൽ നിന്നും സമ്പത്ത്
ലഭിക്കുന്നത് സംഗമയുഗത്തിലാണ്. ഇത് മനസ്സിലാക്കുന്നതിലൂടെ പിന്നെ
ബ്രഹ്മാവിനെക്കുറിച്ചും സരസ്വതിയെക്കുറിച്ചും മനസ്സിലാക്കികൊടുക്കാൻ സാധിക്കും.
ചിത്രങ്ങളിൽ വളരെ നല്ല രീതിയിൽ മനസ്സിലാക്കികൊടുക്കാൻ സാധിക്കും. അവർക്ക് രാജ്യം
എങ്ങനെ ലഭിച്ചു! ലക്ഷ്മീ-നാരായണന്റെ രാജ്യത്തിൽ ഭക്തിമാർഗ്ഗമുണ്ടായിരുന്നില്ല.
അപ്പോൾ പറയും, ഭക്തി അനാദിയാണല്ലോ. ഇപ്പോൾ നിങ്ങൾക്ക് എത്ര ജ്ഞാനം ലഭിച്ചു,
അതിനാൽ ലഹരി വർദ്ധിക്കണമല്ലോ. നമ്മളെ ഭഗവാനാണ് 21 ജന്മത്തേക്കുള്ള രാജ്യഭാഗ്യം
നൽകുന്നതിനു വേണ്ടി പഠിപ്പിക്കുന്നത്. നിങ്ങൾ വിദ്യാർത്ഥികളല്ലേ.
ബ്രഹ്മാകുമാരിമാർ ആരിൽ നിന്നാണോ കേട്ട് മറ്റുള്ളവരിലും നിശ്ചയമുറപ്പിക്കുന്നത്,
അങ്ങനെയുള്ള ആൾ സ്വയം ആരായിരിക്കും എന്ന് നിശ്ചയമുള്ളവർ ചോദിക്കും. ഇങ്ങനെയുള്ള
അച്ഛനെ ആദ്യം കണ്ടുമുട്ടണം. പൂർണ്ണ നിശ്ചയമില്ലാത്തവരൊന്നും മുന്നോട്ട് പോകില്ല.
നിശ്ചയമുള്ള കുട്ടികൾ പെട്ടെന്ന് ഓടിയെത്തും. ഇങ്ങനെയുള്ള അച്ഛനെ നമ്മൾ ചെന്ന്
കാണും, ഉപേക്ഷിക്കില്ല. മതി, നമ്മൾ ബാബയുടെതായി മാറി, ഇനി നമ്മൾ ഉപേക്ഷിച്ചിട്ടു
പോകില്ല. ഗീതവുമുണ്ടല്ലോ-സ്നേഹിക്കുകയോ അടിക്കുകയോ ചെയ്തോളൂ, എന്നാലും ഈ ഉന്മാദി
നിന്റെ കവാടം വിട്ടുപോകില്ല. എന്നിരുന്നാലും ഇരുത്താൻ കഴിയില്ല. സേവനത്തിന്
അയക്കേണ്ടതായി വരും. ഗൃഹസ്ഥത്തിൽ കഴിഞ്ഞും താമര പുഷ്പത്തിനു സമാനമായി മാറണം.
ഇങ്ങനെയെല്ലാം എഴുതിക്കൊടുത്തിട്ടും പുറത്ത് പോകുമ്പോൾ മായയുടെ വലയത്തിൽ വീണു
പോകുന്നു. മായ അത്രക്കും ശക്തിശാലിയാണ്. മായയുടെ വിഘ്നം ഒരുപാടുണ്ടാകുന്നുണ്ട്.
കുഞ്ഞുദീപത്തിന് മായയുടെ കൊടുങ്കാറ്റ് എത്ര വരുന്നു. ഈ ഗീതങ്ങളുടെയും സാരം
ബാബയാണ് വന്ന് മനസ്സിലാക്കിതരുന്നത്. ഇപ്പോൾ നിങ്ങളുടെ പുരുഷോത്തമ യുഗമാണ്
നടന്നുകൊണ്ടിരിക്കുന്നത്. ഭക്തരുടെ പുരുഷോത്തമ മാസം കഴിഞ്ഞുപോയി. ബാബ പറയുന്നു-ഈ
സംഗമയുഗത്തിലാണ് ഞാൻ പതിതരെ പാവനമാക്കി മാറ്റാൻ വരുന്നത്. എത്ര നല്ല രീതിയിലാണ്
മനസ്സിലാക്കിതരുന്നത്.
ശരി, ദിനം-പ്രതിദിനം സേവനത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പുതിയ-പുതിയ യുക്തികൾ
ലഭിച്ചുകൊണ്ടിരിക്കും. നല്ല-നല്ല ചിത്രങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
പറയാറുണ്ടല്ലോ-വൈകി ചെയ്യുന്ന കാര്യങ്ങളെല്ലാം ഒപ്പിക്കലായിരിക്കും.
തയ്യാറാക്കപ്പെട്ട സാമഗ്രികൾ കിട്ടുമ്പോൾ ഉടൻ ആരും മനസ്സിലാക്കും. ഏണിപ്പടി വളരെ
നല്ലതാണ്. നമ്മൾ പാവനരാണെന്ന് ആർക്കും ഇപ്പോൾ പറയാൻ സാധിക്കില്ല. പാവനലോകമെന്ന്
സത്യയുഗത്തെയാണ് പറയുന്നത്. പാവനമായ ലോകത്തിന്റെ അധികാരികൾ ഈ ലക്ഷ്മീ-നാരായണനാണ്.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അല്പം
പോലും വലുതോ സൂക്ഷ്മമോ ആയ പാപമുണ്ടാകരുത്. ഇതിൽ വളരെ വളരെ ശ്രദ്ധയുണ്ടാകണം.
ഒരിക്കലും ഒരു വസ്തുവും ഒളിച്ച്് എടുക്കരുത്. ലോഭത്തിൽ നിന്നും മോഹത്തിൽ നിന്നും
ജാഗ്രത പാലിക്കണം.
2. സത്യനാശമുണ്ടാക്കുന്ന
അശുദ്ധമായ അഹങ്കാരത്തെ ത്യാഗം ചെയ്യണം. ഒരു ബാബയല്ലാതെ രണ്ടാമതാരുടെയും ഓർമ്മ
വരരുത്. ഇതേ പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
ദേഹത്തിന്റെ
ബോധത്തെ അർപ്പണം ചെയ്ത് സമർപ്പണമാകുന്ന യോഗയുക്തരും ബന്ധനമുക്തരുമായി ഭവിക്കട്ടെ.
ആരാണോ ദേഹാഭിമാനത്തെ
അർപ്പണം ചെയ്യുന്നത് അവരുടെ ഓരോ കർമ്മവും ദർപ്പണമായി മാറുന്നു.എങ്ങനെയാണോ
ഏതെങ്കിലും വസ്തു അർപ്പണം ചെയ്യുന്നത്, അർപ്പണം ചെയ്ത സാധനം തന്റേതാണെന്ന്
കരുതുകയില്ല. അതേപോലെ ദേഹബോധത്തെയും അർപ്പണം ചെയ്യുന്നതിലൂടെ തന്റേതെന്ന ഭാവം
വിട്ടുപോകുന്നു അപ്പോൾ മമത്വവും വിട്ടുപോകുന്നു. അതിനെത്തന്നെയാണ് സമ്പൂർണ്ണ
സമർപ്പണമെന്ന് പറയുക. അങ്ങനെ സമർപ്പണമാകുന്നവർ സദാ യോഗയുക്തവും
ബന്ധനമുക്തവുമാകുന്നു. അവരുടെ ഓരോ സങ്കൽപം, ഓരോ കർമ്മം യുക്തിയുക്തമായിരിക്കും.
സ്ലോഗന് :-
സർവ്വശക്തിവാനെ കൂട്ടുകാരനാക്കി മാറ്റൂ എങ്കിൽ സഫലത താങ്കളുടെ ചരണങ്ങളിൽ വന്ന്
ചേരും.
അവ്യക്ത സൂചന- തന്റെ
ദാതാസ്വരൂപത്തെ പ്രത്യക്ഷമാക്കൂ.
സ്വയത്തെ സദാ ദാതാവ് അഥവാ
മഹാദാനിയെന്ന് മനസ്സിലാക്കണം. മഹാജ്ഞാനിയായതിന് ശേഷം മഹാദാനിയുടെ കർത്തവ്യം
നടക്കുന്നു. മഹാദാനിയാകുന്നതിലൂടെയാണ് മഹാജ്ഞാനിയുടെ തിരിച്ചറിവുണ്ടാകുന്നത്.
ഇപ്പോൾ താങ്കളുടെ സ്വരൂപത്തിൽ നിന്ന് അങ്ങനെയുള്ള തിളക്കം കാണപ്പെടണം അതിലൂടെ
ആരും തന്നെ തങ്ങളുടെ സമ്പത്ത് എടുക്കുന്നതിൽ വഞ്ചിതരാകരുത്. അതേപോലെ സ്വയത്തെ
ദാതാവിന്റെ കുട്ടി ദാതാവെന്ന് മനസ്സിലാക്കണം, കൊടുക്കുന്നവരിൽ എന്ത് ഉറപ്പും
തിളക്കവും ഇരിക്കുന്നുവോ ഇപ്പോൾ ആ സംസ്കാരങ്ങളെ പുറത്തെടുക്കണം.