മധുരമായ കുട്ടികളെ - ഇത്
പുരുഷോത്തമ സംഗമയുഗമാണ്, പഴയ ലോകം ഇപ്പോൾ പുതിയതായി മാറുകയാണ്, നിങ്ങൾക്കിപ്പോൾ
പുരുഷാർത്ഥം ചെയ്ത് ഉത്തമ ദേവ പദവി പ്രാപ്തമാക്കണം.
ചോദ്യം :-
സേവാധാരികളായ കുട്ടികളുടെ ബുദ്ധിയിൽ ഏതൊരു കാര്യമാണ് സദാ ഓർമ്മയുണ്ടാകുന്നത്?
ഉത്തരം :-
അവർക്ക്
ഓർമ്മയുണ്ടാകും, ധനം നൽകാതെ ധനം വർദ്ധിക്കില്ല.....അതിനാൽ അവർ രാത്രിയും പകലും
ഉറക്കത്തെപ്പോലും ത്യാഗം ചെയ്ത് ജ്ഞാന ധനത്തിന്റെ ദാനം ചെയ്തുകൊണ്ടിരിക്കുന്നു,
ക്ഷീണിക്കില്ല. എന്നാൽ അഥവാ സ്വയത്തിൽ എന്തെങ്കിലും അവഗുണങ്ങളുണ്ടെങ്കിൽ സേവനം
ചെയ്യാനുമുള്ള ഉന്മേഷമുണ്ടാകില്ല.
ഓംശാന്തി.
മധുര- മധുരമായ ആത്മീയ കുട്ടികളെ പ്രതി ബാബ ഇരുന്ന് മനസ്സിലാക്കിതരുന്നു.
കുട്ടികൾക്കറിയാം പരംപിതാവ് ദിവസേന മനസ്സിലാക്കിതരുന്നു, എങ്ങനെയാണോ ദിവസേന
ടീച്ചർ പഠിപ്പിക്കുന്നത്. അച്ഛൻ കേവലം ശിക്ഷണങ്ങൾ നൽകും, സംരക്ഷിക്കും
എന്തുകൊണ്ടെന്നാൽ അച്ഛന്റെ വീട്ടിൽ തന്നെയാണ് കുട്ടികൾ വസിക്കുക.
മാതാപിതാക്കളോടൊപ്പമാണ് വസിക്കുക. ഇവിടെ ഇത് അൽഭുതകരമായ കാര്യമാണ്. ആത്മീയ
അച്ഛന്റെ അടുത്താണ് നിങ്ങൾ വസിക്കുന്നത്. ഒന്ന് ആത്മീയ അച്ഛന്റെ അടുത്ത്
മൂലവതനത്തിൽ വസിക്കുന്നു. പിന്നീട് കല്പത്തിൽ ഒരു തവണ തന്നെയാണ് ബാബ വരുന്നത് -
കുട്ടികൾക്ക് സമ്പത്തു നൽകാനും പാവനമാക്കി മാറ്റാനും, സുഖ ശാന്തി നൽകാനും. അപ്പോൾ
തീർച്ചയായും താഴെ വന്ന് വസിച്ചിരിക്കും. ഇതിൽ തന്നെയാണ് മനുഷ്യർക്ക്
ആശയക്കുഴപ്പമുള്ളത്. മഹിമയുമുണ്ട് - സാധാരണ ശരീരത്തിൽ പ്രവേശിക്കുന്നു എന്ന്.
ഇനി സാധാരണ ശരീരം എവിടുന്നും പറന്നൊന്നും വരില്ല. തീർച്ചയായും മനുഷ്യന്റെ
ശരീരത്തിൽ തന്നെയാണ് വരുന്നത്. അതേപോലെ ബാബയും പറയുന്നു-ഞാൻ ഈ ശരീരത്തിലാണ്
പ്രവേശിക്കുന്നത്. നിങ്ങൾ കുട്ടികളും ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്- ബാബ നമുക്ക്
സ്വർഗ്ഗത്തിന്റെ സമ്പത്തു നൽകാൻ വന്നിരിക്കുകയാണ്. തീർച്ചയായും നമ്മൾ യോഗ്യരല്ല,
പതിതമായി മാറിയിരിക്കുന്നു. എല്ലാവരും പറയുന്നുമുണ്ട് - അല്ലയോ പതിതപാവനാ വരൂ
എന്ന്, വന്ന് നമ്മൾ പതിതരെ പാവനമാക്കി മാറ്റൂ. ബാബ പറയുന്നു എനിക്ക് കല്പ- കല്പം
പതിതരെ പാവനമാക്കി മാറ്റാനുള്ള ജോലി ലഭിച്ചിരിക്കുകയാണ്. അല്ലയോ കുട്ടികളെ ഇപ്പോൾ
ഈ പതിതമായ ലോകത്തെ പാവനമാക്കി മാറ്റണം. പഴയ ലോകത്തെ പതിതമെന്നും പുതിയ ലോകത്തെ
പാവനമെന്നും പറയുന്നു. അതിനാൽ പഴയ ലോകത്തെ പുതിയതാക്കി മാറ്റാനാണ് ബാബ വരുന്നത്.
കലിയുഗത്തെ ആരും പുതിയ ലോകമെന്ന് പറയില്ല. ഇത് മനസ്സിലാക്കേണ്ട കാര്യമാണല്ലോ.
കലിയുഗമാണ് പഴയ ലോകം. ബാബയും തീർച്ചയായും വരും- പഴയതിന്റെയും പുതിയതിന്റെയും
സംഗമത്തിൽ. എവിടെയെങ്കിലും നിങ്ങൾ ഇത് മനസ്സിലാക്കികൊടുക്
കുമ്പോൾ പറയൂ ഇത്
പുരുഷോത്തമ സംഗമയുഗമാണെന്ന്, അച്ഛൻ വന്നിരിക്കുകയാണ്. മുഴുവൻ ലോകത്തിലും ഇത്
പുരുഷോത്തമ സംഗമയുഗമാണെന്നറിയുന്ന ഒരു മനുഷ്യരുമില്ല. തീർച്ചയായും നിങ്ങൾ
സംഗമത്തിലാണ് അതുകൊണ്ടല്ലെ മനസ്സിലാക്കുന്നത്. മുഖ്യമായ കാര്യം തന്നെ
സംഗമയുഗത്തിന്റേതാണ്. അതിനാൽ പോയിന്റുകളും വളരെ അത്യാവശ്യമാണ്. ഏതൊരു കാര്യമാണോ
ആർക്കുമറിയാത്തത് അത് മനസ്സിലാക്കികൊടുക്കുക തന്നെ വേണം അതുകൊണ്ട് ബാബ
പറഞ്ഞിരുന്നു തീർച്ചയായും എഴുതണം ഇത് പുരുഷോത്തമ സംഗമയുഗമാണെന്ന്. പുതിയ
യുഗത്തിന്റെ അർത്ഥം സത്യയുഗത്തിന്റെ ചിത്രങ്ങളുമുണ്ട് എങ്ങനെ മനുഷ്യർ
മനസ്സിലാക്കും ഈ ലക്ഷ്മീ നാരായണൻമാർ സത്യയുഗത്തിലെ അധികാരികളായിരുന്നുവെന്ന്.
അവരുടെ ചിത്രത്തിനു മുകളിൽ തീർച്ചയായും അക്ഷരം വേണം-പുരുഷോത്തമ സംഗമയുഗം. ഇത്
തീർച്ചയായും എഴുതണം എന്തുകൊണ്ടെന്നാൽ ഇതാണ് മുഖ്യമായ കാര്യം. മനുഷ്യർ
മനസ്സിലാക്കുന്നു കലിയുഗത്തിൽ ഇനി ഒരുപാടു വർഷങ്ങളുണ്ട്. തികച്ചും ഘോരമായ
അന്ധകാരത്തിലാണ്. അപ്പോൾ മനസ്സിലാക്കികൊടുക്കണം ഈ ലക്ഷ്മീ നാരായണനാണ് പുതിയ
ലോകത്തിലെ അധികാരി എന്ന്. ഇതാണ് പൂർണ്ണമായ അടയാളം. നിങ്ങൾ പറയുന്നു ഈ
രാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഗീതവുമുണ്ട് നവയുഗം വന്നുകഴിഞ്ഞു
, അജ്ഞതയാകുന്ന നിദ്രയിൽ നിന്ന് ഉണരൂ. ഇത് നിങ്ങൾക്കറിയാം ഇപ്പോൾ
സംഗമയുഗമാണെന്ന്, ഇതിനെ നവയുഗമെന്നു പറയില്ല. സംഗമത്തെ സംഗമയുഗം എന്നു തന്നെയാണ്
പറയുന്നത്. ഇതാണ് പുരുഷോത്തമ സംഗമയുഗം, എപ്പോഴാണോ പഴയ ലോകം ഇല്ലാതായി പുതിയ
ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. മനുഷ്യനിൽ നിന്ന് ദേവതയായി
മാറിക്കൊണ്ടിരിക്കുന്നു, രാജയോഗം പഠിക്കുന്നു. ദേവതകളിലും ഉത്തമമായ പദവി ഈ
ലക്ഷ്മീ -നാരായണന്റെയാണ്. ഇവരും മനുഷ്യരാണ്, ഇവരിൽ ദൈവീകമായ ഗുണങ്ങളുണ്ട്
അതുകൊണ്ടാണ് ദേവീ-ദേവത എന്നു പറയുന്നത്. ഏറ്റവും ഉത്തമമായ ഗുണമാണ് പവിത്രത,
അതുകൊണ്ടല്ലെ മനുഷ്യർ ദേവതകളുടെ മുന്നിൽ ചെന്ന് തല കുനിക്കുന്നത്. ഈ
പോയിന്റുകളെല്ലാം അവരുടെ ബുദ്ധിയിലെ ധാരണയാവുകയുള്ളൂ ആരാണോ സേവനം
ചെയ്തുകൊണ്ടിരിക്കുന്നത്. പറയാറുണ്ട് ധനം നൽകാതെ ധനത്തിന്റെ വർദ്ധനവുണ്ടാവില്ല
എന്ന്. ഒരുപാട് മനസ്സിലാക്കി തരുന്നുണ്ട്. ജ്ഞാനം വളരെ സഹജമാണ്. എന്നാൽ ചിലരിൽ
വളരെ നല്ല ധാരണയുണ്ടാകുന്നു, ചിലരിൽ ഉണ്ടാകുന്നില്ല. ആരിലാണോ അവഗുണങ്ങൾ ഉള്ളത്
അവർക്ക് സെന്റർ സംരക്ഷിക്കാൻ പോലും സാധിക്കില്ല. അതിനാൽ ബാബ കുട്ടികൾക്ക്
മനസ്സിലാക്കി തരുകയാണ് പ്രദർശിനികളിലും ശരിയായ വാക്കുകൾ കൊടുക്കണം. പുരുഷോത്തമ
സംഗമയുഗത്തെക്കുറിച്ച് മുഖ്യമായി മനസ്സിലാക്കികൊടുക്കണം. ഈ സംഗമത്തിൽ ആദി-
സനാതന-ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഈ
ധർമ്മമുണ്ടായിരുന്ന പ്പോൾ മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല. ഈ മഹാഭാരതയുദ്ധവും
ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ഇതും ഇപ്പോൾ നടക്കുന്നതാണ്. മുമ്പുണ്ടായിരുന്നില്ല.
100 വർഷത്തിനുള്ളിൽ എല്ലാം ഇല്ലാതാകുന്നു. സംഗമയുഗത്തിന് ചുരുങ്ങിയത്
100വർഷമെങ്കിലും വേണമല്ലോ. മുഴുവനും പുതിയ ലോകമാകണം. പുതിയ ന്യൂഡൽഹിയുണ്ടാക്കാൻ
എത്ര വർഷമെടുത്തൂ.
നിങ്ങൾ മനസ്സിലാക്കുന്നു ഭാരതത്തിൽ തന്നെയാണ് പുതിയ ലോകമുണ്ടാകുന്നത്, പിന്നീട്
പഴയത് ഇല്ലാതാകും. കുറച്ചൊക്കെ ബാക്കിയുണ്ടാകുമല്ലോ. പ്രളയമുണ്ടാകുന്നില്ല. ഈ
കാര്യങ്ങളെല്ലാം ബുദ്ധിയിലുണ്ട്. ഇപ്പോൾ സംഗമയുഗമാണ്. പുതിയ ലോകത്തിൽ തീർച്ചയായും
ഈ ദേവീ- ദേവതകളായിരുന്നു, പിന്നീട് ഇവർ തന്നെയായിരിക്കും. ഇതാണ് രാജയോഗത്തിന്റെ
പഠിപ്പ്. അഥവാ ആർക്കെങ്കിലും വിസ്താരത്തിൽ മനസ്സിലാക്കികൊടുക്കാൻ
സാധിക്കുന്നില്ല എങ്കിൽ ഒരു കാര്യം മാത്രം പറയൂ - പരംപിതാപരമാത്മാ ആരോണോ
എല്ലാവരുടെയും അച്ഛൻ, അവരെ എല്ലാവരും ഓർമ്മിക്കുന്നു. പരമാത്മാ നമ്മൾ എല്ലാ
കുട്ടികളോടും പറയുകയാണ്- നിങ്ങൾ പതിതരായിരിക്കുകയാണ്. വിളിക്കുന്നുമുണ്ട് അല്ലയോ
പതിതപാവനാ വരൂ എന്ന്. വാസ്തവത്തിൽ കലിയുഗത്തിലുള്ളവർ പതിതരാണ്, സത്യയുഗത്തിൽ
പാവനരായിരിക്കും. ഇപ്പോൾ പരംപിതാ പരമാത്മാവ് പറയുന്നു ദേഹ- സഹിതം ഈ പതിതമായ
സംബന്ധമെല്ലാം ഉപേക്ഷിച്ച് എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ പാവനമായി മാറും. ഇത്
ഗീതയിലെ തന്നെ വാക്കുകളാണ്. ഗീതയുടെ യുഗം തന്നെയാണ്. ഗീത സംഗമയുഗത്തിൽ തന്നെയാണ്
പാടപ്പെട്ടിട്ടുള്ളത് പിന്നെയാണ് വിനാശമുണ്ടായത്. ബാബ രാജയോഗം പഠിപ്പിച്ചിരുന്നു.
രാജ്യം സ്ഥാപിച്ചിട്ടുണ്ടായിരുന്നു വീണ്ടും തീർച്ചയായും ഉണ്ടാകും. ഇതെല്ലാം
ആത്മീയ അച്ഛനാണല്ലോ മനസ്സിലാക്കി തരുന്നത്. ഈ ശരീരത്തിലല്ലെങ്കിലും വേറെ ആരിൽ
വന്നാലും, മനസ്സിലാക്കിതരുന്നത് ബാബയല്ലെ. നമ്മൾ ഇവരുടെ( ബ്രഹ്മാവിന്റെ) പേരു
പറയുന്നില്ല. നമ്മൾ ഇത്രമാത്രമെ പറയുന്നുള്ളൂ - ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ
എങ്കിൽ നിങ്ങൾ പാവനമായി മാറി എന്റെ അടുത്തേക്ക് വന്നുചേരും. എത്ര സഹജമാണ്. വെറും
എന്നെ മാത്രം ഓർമ്മിക്കൂ ഒപ്പം 84ന്റെ ചക്രത്തിന്റെ ജ്ഞാനവും
ബുദ്ധിയിലുണ്ടായിരിക്കണം. ആര് ധാരണ ചെയ്യുന്നുവോ അവർ ചക്രവർത്തി രാജാവായി മാറും.
ഈ സന്ദേശം എല്ലാ ധർമ്മത്തിലുള്ളവർക്കും വേണ്ടിയാണ്. എല്ലാവർക്കും വീട്ടിലേക്കു
പോകണം. നമ്മളും വീട്ടിലേക്കുള്ള വഴിയാണ് പറഞ്ഞു തരുന്നത്. പള്ളിയിലെ അച്ഛനോ
ആരെങ്കിലുമായിക്കോട്ടെ നിങ്ങൾക്ക് അവർക്ക് ബാബയുടെ സന്ദേശം നൽകാൻ സാധിക്കും.
നിങ്ങൾക്ക് സന്തോഷത്തിന്റെ നല്ല ലഹരിയുണ്ടായിരിക്കണം-പരംപിതാ പരമാത്മാ പറയുന്നു
എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. എല്ലാവരെയും ഇതു
തന്നെ ഓർമ്മിപ്പിക്കൂ. ബാബയുടെ സന്ദേശം കേൾപ്പിക്കുക തന്നെയാണ് നമ്പർവൺ സേവനം.
ഇപ്പോഴാണ് ഗീതയുടെ യുഗവും. ബാബ വന്നിരിക്കുകയാണ് അതുകൊണ്ട് അതേ ചിത്രം തന്നെ
തുടക്കത്തിൽ വെക്കണം. നമുക്ക് ബാബയുടെ സന്ദേശം കൊടുക്കാൻ സാധിക്കുമെന്ന് ആരാണോ
മനസ്സിലാക്കുന്നത്, എങ്കിൽ തയ്യാറായി ഇരിക്കണം. നമ്മൾക്കും അന്ധരുടെ
ഊന്നുവടിയാകണം എന്ന് മനസ്സിൽ തോന്നണം. ഈ സന്ദേശം ആർക്കു വേണമെങ്കിലും കൊടുക്കാൻ
സാധിക്കും. ബി.കെ എന്ന പേര് കേൾക്കുമ്പോൾ തന്നെ പേടിക്കുന്നു. പറയൂ നമ്മൾ വെറും
ബാബയുടെ സന്ദേശമാണ് നൽകുന്നത്. പരംപിതാ പരമാത്മാവ് പറയുകയാണ് - എന്നെ ഓർമ്മിക്കൂ
അത്രമാത്രം. നമ്മൾ ആരുടെയും ഗ്ലാനി ചെയ്യുന്നില്ല. ബാബ പറയുന്നു എന്നെ
ഓർമ്മിക്കൂ. ഞാൻ ഉയർന്നതിലും ഉയർന്ന പതിത- പാവനനാണ്. എന്നെ ഓർമ്മിക്കുന്നതിലൂടെ
നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. ഇത് കുറിച്ചു വെക്കൂ. ഇത് വളരെ പ്രയോജനമുള്ള
കാര്യമാണ്. കൈയ്യിൽ അഥവാ തോളിൽ എഴുതിക്കാറില്ലെ. ഇതും എഴുതൂ. ഇത്രയും
പറഞ്ഞുകൊടുത്തൂ എന്നാൽ തന്നെ ദയാമനസ്കരും മംഗളകാരിയുമായി മാറി. സ്വയത്തോട്
പ്രതിജ്ഞ ചെയ്യണം. സേവനം തീർച്ചയായും ചെയ്യണം പിന്നീട് ശീലമായി മാറും. ഇവിടെയും
നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. ചിത്രം കൊടുക്കാൻ സാധിക്കും.
ഇതാണ് സന്ദേശം നൽകാനുള്ള സാധനം. ലക്ഷക്കണക്കിനായി മാറും. വീട് -വീടുകളിൽ ചെന്ന്
സന്ദേശം നൽകണം. പൈസ തന്നാലും ഇല്ലെങ്കിലും, പറയൂ- ബാബയും പാവപ്പെട്ടവന്റെ
നാഥനാണ്. നമ്മളുടെ ഉത്തരവാദിത്വമാണ് - വീട്-വീടുകളിൽ സന്ദേശം നൽകുക. ഇത്
ബാപ്ദാദയാണ്, ഇവരിൽ നിന്ന് ഈ സമ്പത്ത് ലഭിക്കുന്നു. ഇവരാണ് 84 ജന്മങ്ങൾ
എടുക്കുന്നത്. ഇവരുടെ ഇത് അന്തിമമായ ജന്മമാണ്. നമ്മൾ ബ്രാഹ്മണർ തന്നെയാണ്
ദേവതകളായി മാറുന്നത്. ബ്രഹ്മാവും ബ്രാഹ്മണനാണ്. പ്രജാപിതാ ബ്രഹ്മാവ്
ഒറ്റക്കായിയിരിക്കില്ലല്ലോ. തീർച്ചയായും ബ്രാഹ്മണരുടെ
വംശാവലികളുമുണ്ടായിരി
ക്കുമല്ലോ. ബ്രഹ്മാവു തന്നെയാണ് വിഷ്ണുവായി മാറുന്ന ദേവത,
ബ്രാഹ്മണനാണ് കുടുമ. അവർ തന്നെയാണ് ദേവത, ക്ഷത്രിയർ, വൈശ്യരും, ശൂദ്രരുമായി
മാറുന്നത്. ആരെങ്കിലും വന്ന് നിങ്ങളുടെ കാര്യങ്ങളെ മനസ്സിലാക്കും. പുരുഷൻമാർക്കും
സേവനം ചെയ്യാൻ സാധിക്കും. മനുഷ്യർ അതിരാവിലെ എഴുന്നേറ്റ് കട തുറക്കുമ്പോൾ
പറയാറുണ്ട് പ്രഭാതത്തിൽ ഈശ്വരനെ ഓർമ്മിക്കൂ എന്ന്......നിങ്ങളും അതിരാവിലെ
ചെന്ന് ബാബയുടെ സന്ദേശം കേൾപ്പിക്കൂ. പറയൂ നിങ്ങളുടെ കച്ചവടം വളരെ
നല്ലതായിരിക്കും. നിങ്ങളും ഈശ്വരനാകുന്ന സ്വാമിയെ(ബാബയെ)ഓർമ്മിക്കൂ എന്നാൽ 21
ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കും. അമൃതവേളയുടെ സമയം വളരെ നല്ലതാണ്. ഇന്നത്തെ
കാലത്ത് വ്യവസായശാലകളിൽ മാതാക്കളും ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. ഈ ബേഡ്ജ്
ഉണ്ടാക്കാനും വളരെ സഹജമാണ്.
നിങ്ങൾ കുട്ടികൾക്ക് രാത്രിയും -പകലും സേവനത്തിൽ മുഴുകണം, ഉറക്കത്തെ ത്യജിക്കണം.
ബാബയുടെ പരിചയം ലഭിക്കുന്നതിലൂടെ മനുഷ്യർ സനാഥരായി മാറുന്നു. നിങ്ങൾക്ക്
ആർക്കുവേണമെങ്കിലും സന്ദേശം നൽകാൻ സാധിക്കും. നിങ്ങളുടെ ജ്ഞാനം വളരെ ഉയർന്നതാണ്.
പറയൂ, നമ്മൾ ഒന്നിനെ മാത്രമാണ് ഓർമ്മിക്കുന്നത്. ക്രിസ്തുവിന്റെ ആത്മാവും
ബാബയുടെ കുട്ടിയായിരുന്നു. ആത്മാക്കളെല്ലാവരും ബാബയുടെ കുട്ടികളാണ്. അതേ
ഈശ്വരനാകുന്ന പിതാവു തന്നെയാണ് പറയുന്നത് മറ്റൊരു ദേഹധാരികളെയും ഓർമ്മിക്കരുത്.
നിങ്ങൾ സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ
വികർമ്മങ്ങളെല്ലാം വിനാശമാകും. എന്റെ അടുത്തേക്ക് വന്നുചേരും. വീട്ടിലേക്കു
പോകാനാണ് പുരുഷാർത്ഥം ചെയ്യുന്നത്. എന്നാൽ ആരും പോകുന്നില്ല. കുട്ടികൾ ഇപ്പോൾ
ഒരുപാട് തണുത്ത മട്ടായിട്ടാണ് കാണപ്പെടുന്നത്. ഇത്രയും പരിശ്രമം നടക്കുന്നില്ല,
ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഇതിൽ ഒരുപാട് സഹിക്കേണ്ടതായും വരുന്നു.
ധർമ്മം സ്ഥാപിക്കുന്നവർക്ക് എത്രയാണ് സഹിക്കേണ്ടി വരുന്നത്.
ക്രിസ്തുവിനെക്കുറിച്ചും പറയാറുണ്ട് കുരിശിൽ തറച്ചു എന്ന്. എല്ലാവർക്കും സന്ദേശം
നൽകുക എന്നതാണ് നിങ്ങളുടെ കർത്തവ്യം. അതിനുവേണ്ടി ബാബ യുക്തികൾ പറഞ്ഞു
തന്നുകൊണ്ടേയിരിക്കുന്നു. ഒരു സേവനവും ചെയ്യുന്നില്ല എങ്കിൽ ബാബ മനസ്സിലാക്കും
ധാരണയില്ല എന്ന്. ബാബ നിർദേശം നൽകുന്നു എങ്ങനെ സന്ദേശം നൽകണം. ട്രെയിനിലും
നിങ്ങൾ ഈ സന്ദേശം നൽകിക്കൊണ്ടേയിരിക്കൂ. നിങ്ങൾക്കറിയാം നമ്മൾ
സ്വർഗ്ഗത്തിലേക്കാണ് പോകുന്നത്. ചിലർ ശാന്തിധാമത്തിലേക്കും പോകുമല്ലോ. വഴി
നിങ്ങൾക്കു മാത്രമെ മനസ്സിലാക്കികൊടുക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾ
ബ്രാഹ്മണർക്കു തന്നെവേണം പോകാൻ. ബ്രാഹ്മണരാണെങ്കിൽ ഒരുപാടുണ്ട്. ബ്രാഹ്മണരെ
എവിടെയെങ്കിലും വെക്കുമല്ലോ. ബ്രാഹ്മണർ, ക്ഷത്രിയർ, ദേവത. തീർച്ചയായും പ്രജാപിതാ
ബ്രഹ്മാവിന്റെ സന്താനങ്ങളുണ്ടായിരിക്കു
മല്ലോ. ആദിയിൽ( തുടക്കത്തിൽ) ഉള്ളത്
ബ്രാഹ്മണർ തന്നെയാണ്. നിങ്ങൾ ബ്രാഹ്മണർ ഉയർന്നതിലും വെച്ച് ഉയർന്നവരാണ്. മറ്റു
ബ്രാഹ്മണരാണ് കുഖ വംശാവലികൾ. ബ്രാഹ്മണർ തീർച്ചയായും വേണമല്ലോ.
ഇല്ലായെന്നുണ്ടെങ്കിൽ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായ ബ്രാഹ്മണർ എവിടെ പോയി.
നിങ്ങൾ ബ്രാഹ്മണർക്ക് ഇരുന്ന് മനസ്സിലാക്കിക്കൊടുക്കൂ, എന്നാൽ അവർ പെട്ടെന്ന്
മനസ്സിലാക്കും. പറയൂ, നിങ്ങളും ബ്രാഹ്മണരാണ്, നമ്മളും സ്വയത്തെ ബ്രാഹ്മണരെന്നു
പറയുന്നു. ഇപ്പോൾ പറയൂ നിങ്ങളുടെ ധർമ്മം സ്ഥാപിക്കുന്നത് ആരാണ്? ബ്രഹ്മാവിന്റെ
പേരല്ലാതെ മറ്റൊരു പേരു പോലും പറയില്ല. നിങ്ങൾ പരീക്ഷിച്ചു നോക്കൂ.
ബ്രാഹ്മണർക്കും ഒരുപാട് വലിയ -വലിയ കുലങ്ങളുണ്ട്. പൂജാരിമാരായ ബ്രാഹ്മണർ
ഒരുപാടുണ്ട്. അജമീറിൽ ഒരുപാട് കുട്ടികൾ പോകാറുണ്ട്, ഒരിക്കലും ആരും വിവരം
അറിയിച്ചിട്ടില്ല, ഞങ്ങൾ ബ്രാഹ്മണരെ കണ്ടു, അവരോട് ചോദിച്ചു -നിങ്ങളുടെ
ധർമ്മസ്ഥാപകൻ ആരാണ്? ബ്രാഹ്മണ ധർമ്മം ആരാണ് സ്ഥാപിച്ചത്? നിങ്ങൾക്കറിയാം ,
സത്യമായ ബ്രാഹ്മണർ ആരാണ്. നിങ്ങൾക്ക് അനേകരുടെ മംഗളം ചെയ്യാൻ സാധിക്കും. ഭക്തർ
തന്നെയാണ് യാത്രകൾക്ക് പോകുന്നത്. ഈ ചിത്രം വളരെ നല്ലതാണ്- ലക്ഷ്മീ-നാരായണന്റെ.
നിങ്ങൾക്കറിയാം ജഗദംബ ആരാണെന്ന്? ലക്ഷ്മീ ആരാണ് എന്ന്? ഇങ്ങനെയിങ്ങനെ നിങ്ങൾക്ക്
വേലക്കാർക്കും, ആദിവാസികൾ മുതലായവർക്കും മനസ്സിലാക്കികൊടുക്കാൻ സാധിക്കും.
അവർക്ക് കേൾപ്പിച്ചുകൊടുക്കാൻ നിങ്ങളല്ലാതെ മറ്റാരുമില്ല. വളരെ ദയാമനസ്കരായി
മാറണം. പറയൂ, നിങ്ങൾക്കും പാവനമായി മാറി പാവനലോകത്തേക്കു പോകാൻ സാധിക്കും.
സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ, ശിവബാബയെ ഓർമ്മിക്കൂ. ആർക്കും വഴി
പറഞ്ഞുകൊടുക്കാനുള്ള താൽപര്യം വളരെയധികം ഉണ്ടായിരിക്കണം. ആരാണോ സ്വയം
ഓർമ്മയിലിരിക്കുന്നത് അവരേ മറ്റുള്ളവർക്കും ഓർമ്മിപ്പിക്കാനുമുള്ള പുരുഷാർത്ഥം
ചെയ്യുകയുള്ളൂ. ബാബക്കൊന്നും ചെന്ന് സംസാരിക്കാൻ സാധിക്കില്ല. ഇത് നിങ്ങൾ
കുട്ടികളുടെ കർത്തവ്യമാണ്. പാവപ്പെട്ടവരുടെയും മംഗളം ചെയ്യണം. പാവങ്ങൾ വളരെ
സുഖികളായി മാറും. കുറച്ച് ഓർമ്മിക്കുന്നതിലൂടെ പ്രജയിലേക്കും വരും. അതും
നല്ലതാണ്. ഈ ധർമ്മം വളരെയധികം സുഖം നൽകുന്നതാണ്. ദിവസന്തോറും നിങ്ങളുടെ ശബ്ദം
വളരെ ശക്തിയോടെ വ്യാപിക്കും. എല്ലാവർക്കും ഈ സന്ദേശം തന്നെ നൽകികൊണ്ടിരിക്കൂ,
സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്ന്. നിങ്ങൾ
മധുര-മധുരമായ കുട്ടികൾ കോടിമടങ്ങ് ഭാഗ്യശാലികളാണ്. മഹിമ കേൾക്കുന്നുണ്ടെങ്കിൽ
മനസ്സിലാക്കുന്നുണ്ട്, പിന്നെ ഏതെങ്കിലും കാര്യത്തിൽ ചിന്ത വെക്കേണ്ട
ആവശ്യമെന്താണ്. ഇതാണ് ഗുപ്തമായ ജ്ഞാനം, ഗുപ്തമായ സന്തോഷം. നിങ്ങളാണ് ഗുപ്തമായ
യോദ്ധാക്കൾ. നിങ്ങളെ അറിയപ്പെടാത്ത യോദ്ധാക്കളെന്നു പറയും മറ്റാർക്കും
അറിയപ്പെടാത്ത യോദ്ധാക്കളാകാൻ സാധിക്കില്ല. നിങ്ങളുടെ ദിൽവാഡാക്ഷേത്രം
പൂർണ്ണമായ ഓർമ്മചിഹ്നമാണ്. ഹൃദയം കവരുന്നവരുടെ കുടുംബമാണല്ലോ. ഇത് മഹാവീരനും,
മഹാവീരണിയും അവരുടെ സന്താനങ്ങളുടെയും പൂർണ്ണമായ തീർത്ഥസ്ഥാനമാണ്. കാശിയെക്കാളും
ശ്രേഷ്ഠമായ സ്ഥലമാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
വീട്-വീടാന്തരം ചെന്ന് ബാബയുടെ സന്ദേശം നൽകണം. സേവനം ചെയ്യുമെന്ന പ്രതിജ്ഞ
ചെയ്യൂ, സേവനത്തിനു ഒരു ഒഴിവുകഴിവുകളും പറയരുത്.
2. ഒരു
കാര്യത്തെക്കുറിച്ചും വേവലാതിപ്പെടുത്, ഗുപ്തമായ സന്തോഷത്തിലിരിക്കണം. ഒരു
ദേഹധാരികളെയും ഓർമ്മിക്കരുത്. ഒരു ബാബയുടെ ഓർമ്മയിലിരിക്കണം.
വരദാനം :-
ഓരോ
സെക്കന്റും മംഗളകാരി ബാബയുടെയും സമയത്തിന്റെയും ലാഭമെടുക്കുന്ന നിശ്ചയബുദ്ധി
നിശ്ചിന്തരായി ഭവിക്കട്ടെ.
ഏതൊരു ദൃശ്യം
നടന്നുകൊണ്ടിരിക്കുന്നുവോ അതിനെ ത്രികാലദർശിയായി കാണൂ. ധൈര്യത്തോടെയും
ഉല്ലാസത്തോടെയും കഴിഞ്ഞ് സ്വയവും സമർത്ഥആത്മാവാകൂ, വിശ്വത്തെയും സമർത്ഥമാക്കൂ.
സ്വയത്തിന്റെ കൊടുങ്കാറ്റുകളിൽ ഇളകരുത്. അചഞ്ചലരാകൂ. ലഭിച്ചിരിക്കുന്ന സമയം,
ലഭിച്ചിരിക്കുന്ന കൂട്ട്, ലഭിച്ചുകൊണ്ടിരിക്കുന്ന അനേക പ്രകാരത്തിലെ ഖജനാക്കൾ ,അവയിൽ
നിന്ന് സമ്പന്നരും സമർത്ഥരുമാകൂ. മുഴുവൻ കൽപത്തിലും ഇങ്ങനെയുള്ള ദിനം വരില്ല,
ഇനി വരാനും പോകുന്നില്ല. അതിനാൽ തന്റെ എല്ലാ ചിന്തകളും ബാബയ്ക്കു നൽകി
നിശ്ചയബുദ്ധിയായി സദാ നിശ്ചിന്തരാകൂ. ഓരോ സെക്കന്റും മംഗളകാരി ബാബയുടെയും
സമയത്തിന്റെയും ലാഭമെടുക്കൂ.
സ്ലോഗന് :-
ബാബയുടെ
കൂട്ടുകെട്ടിന്റെ നിറം പകരൂ എങ്കിൽ തിന്മകൾ സ്വതവേ സമാപ്തമാകും.
അവ്യക്തസൂചനകൾ: അശരീരി
അഥവാ വിദേഹി സ്ഥിതിയുടെ അഭ്യാസം വർധിപ്പിക്കൂ
വിദേഹിയാകുവാനുള്ള
വിധിയാണ്- ബിന്ദുവാകുക. അശരീരീയാകുവാനാണെങ്കിലും, കർമാതീതമാകുവാനാണെങ്കിലും
എല്ലാത്തിനുമുള്ള മാർഗം ബിന്ദുവാണ്. അതിനാൽ ബാപ്ദാദ പറയുന്നു, അമൃതവേളയ്ക്ക്
ബാപ്ദാദയുമായി മിലനം ആഘോഷിക്കുന്നു, ആത്മീയസംഭാഷണം ചെയ്യുന്നു, കാര്യത്തിലേക്ക്
വരുമ്പോൾ ആദ്യം മൂന്നു ബിന്ദുവിന്റെ തിലകം മസ്തകത്തിൽ അണിയൂ.
പരിശോധിക്കൂ-ഏതെങ്കിലും കാരണത്താൽ ഈ സ്മൃതിയുടെ തിലകം മായുന്നില്ലല്ലോ? അവിനാശി
അനശ്വര തിലകമാണ്.