17.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങൾക്ക് മനസാ-വാചാ-കർമ്മണാ വളരെ-വളരെ സന്തോഷത്തിൽ കഴിയണം, എല്ലാവരെയും സന്തോഷിപ്പിക്കണം, ആർക്കും ദുഃഖം കൊടുക്കരുത്.

ചോദ്യം :-
ഡബിൾ അഹിംസകരായി മാറുന്ന കുട്ടികൾക്ക് ഏതൊരു കാര്യം ശ്രദ്ധിക്കണം ?

ഉത്തരം :-
1. ആർക്കും ദുഃഖമുണ്ടാകുന്ന തരത്തിലുള്ള ഒരു വാക്കും വായിൽനിന്നും വരാതെ ശ്രദ്ധിക്കണം എന്തുകൊണ്ടെന്നാൽ വാക്കുകളിലൂടെ ദുഃഖം നൽകുക എന്നതും ഹിംസയാണ്. 2. നമ്മൾ ദേവതകളായി മാറാൻ പോവുകയാണ്, അതിനാൽ പെരുമാറ്റം വളരെ കുലീനമായിരിക്കണം. കഴിക്കുന്നതും- കുടിക്കുന്നതും വളരെ ഉയർന്നതോ, വളരെ താഴ്ന്നതോ ആകരുത്.

ഗീതം :-
ബലവാന്റെ യുദ്ധം നിർബലനുമായി......

ഓംശാന്തി.  
മധുര-മധുരമായ ഓമന സന്താനങ്ങൾക്ക് ബാബ ദിവസേന മനസ്സിലാക്കിത്തരുന്നു - സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കിയിരുന്ന് ബാബയെ ഓർമ്മിക്കൂ. അറ്റൻഷൻ പ്ലീസ് എന്ന് പറയാറില്ലേ! അതിനാൽ ബാബ പറയുന്നു ഒന്ന് ബാബയിലേക്ക് ശ്രദ്ധിക്കൂ. ബാബ എത്ര മധുരമാണ്, ബാബയെ പറയുന്നതു തന്നെ സ്നേഹത്തിന്റെ സാഗരനെന്നും, ജ്ഞാനത്തിന്റെ സാഗരനെന്നുമാണ്. അതിനാൽ നിങ്ങൾക്കും സ്നേഹിയായി മാറണം. മനസാ-വാചാ-കർമ്മണാ ഓരോ കാര്യത്തിലും നിങ്ങൾക്ക് സന്തോഷമുണ്ടായിരിക്കണം. ആർക്കും ദുഃഖം നൽകരുത്. ബാബയും ആർക്കും ദുഃഖം നൽകുന്നില്ല. ബാബ വന്നിരിക്കുന്നതുതന്നെ സുഖിയാക്കി മാറ്റാനാണ്. നിങ്ങളും ഒരു പ്രകാരത്തിലും ദുഃഖം ആർക്കും കൊടുക്കരുത്. അങ്ങനെയുള്ള ഒരു കർമ്മവും ചെയ്യരുത്. മനസ്സിൽ പോലും വരരുത്. എന്നാൽ ഈ അവസ്ഥ അവസാനമാണുണ്ടാകുന്നത്. കർമ്മേന്ദ്രിയങ്ങളിലൂടെ എന്തെങ്കിലുമൊക്കെ തെറ്റു സംഭവിക്കുന്നു. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കുകയും, മറ്റുള്ളവരെയും ആത്മാവാകുന്ന സഹോദരനായി കാണുകയുമാണെങ്കിൽ പിന്നീട് ആർക്കും ദുഃഖം കൊടുക്കില്ല. ശരീരത്തെത്തന്നെ കാണുന്നില്ലെങ്കിൽ ദുഃഖമെങ്ങനെ നൽകും. ഇതിൽ ഗുപ്തമായ പരിശ്രമമുണ്ട്. ഇതെല്ലാം ബുദ്ധിയുടെ ജോലിയാണ്. ഇപ്പോൾ നിങ്ങൾ പവിഴബുദ്ധികളായി മാറുകയാണ്. നിങ്ങൾ പവിഴബുദ്ധികളായിരുന്ന
പ്പോൾ ഒരുപാട് സുഖം കണ്ടു. നിങ്ങൾ തന്നെയായിരുന്നല്ലോ സുഖധാമത്തിന്റെ അധികാരികൾ. ഇതാണ് ദുഃഖധാമം. ഇത് വളരെ എളുപ്പമാണ്. ശാന്തിധാമം മധുരമായ വീടാണ്. പിന്നീട് അവിടെ നിന്നാണ് പാർട്ടഭിനയിക്കാൻ വന്നത്, ദുഃഖത്തിന്റെ പാർട്ട് ഒരുപാട് സമയം അഭിനയിച്ചു. ഇപ്പോൾ സുഖധാമത്തിലേക്കു പോകണം അതിനാൽ പരസ്പരം സഹോദര-സഹോദരങ്ങളാണെന്നു മനസ്സിലാക്കണം. ആത്മാവ്, ആത്മാവിന് ദുഃഖം നൽകാൻ സാധിക്കില്ല. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ആത്മാവിനോടാണ് സംസാരിക്കുന്നത്. ആത്മാവ് തന്നെയാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. ഈ ബ്രഹ്മാവും ശിവബാബയുടെ രഥമാണല്ലോ. കുട്ടികൾ പറയാറുണ്ട്- നമ്മൾ ശിവബാബയുടെ രഥത്തെ അലങ്കരിക്കുകയാണ്, ശിവബാബയുടെ രഥത്തെ കഴിപ്പിക്കുകയാണ്. അപ്പോൾ ശിവബാബയെത്തന്നെയാണ് ഓർമ്മവരുന്നത്. ശിവബാബ മംഗളകാരിയായ അച്ഛനാണ്. പറയുന്നു ഞാൻ 5 തത്വങ്ങളുടെയും മംഗളം ചെയ്യുന്നു. സത്യയുഗത്തിൽ ഒരു വസ്തുപോലും ബുദ്ധിമുട്ടിക്കില്ല. ഇവിടെയാണെങ്കിൽ ചിലപ്പോൾ കൊടുങ്കാറ്റ്, ചിലപ്പോൾ തണുപ്പ്, ചിലപ്പോൾ എന്തെല്ലാമാണ് സംഭവിക്കുന്നത്. സത്യയുഗത്തിൽ സദാ വസന്തകാലമായിരിക്കും. ദുഃഖത്തിന്റെ പേരുപോലുമില്ല. അത് സ്വർഗ്ഗമാണ്. നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനായി ബാബ വന്നിരിക്കുകയാണ്. ഉയർന്നതിലും വെച്ച് ഉയർന്നത് ഭഗവാനാണ്, ഉയർന്നതിലും ഉയർന്ന ബാബ ഉയർന്നതിലും ഉയർന്ന സുപ്രീം ടീച്ചറുമാണ് അതിനാൽ തീർച്ചയായും ഉയർന്നതിലും ഉയർന്നതാക്കിയല്ലെ മാറ്റുകയുള്ളൂ. നിങ്ങൾ ലക്ഷ്മീ-നാരായണ നായിരുന്നല്ലോ. ഈ കാര്യങ്ങളെല്ലാം മറന്നുപോയിരിക്കുകയാണ്. ഇത് ബാബ തന്നെയാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്. ഋഷിമുനിമാരോട് - താങ്കൾക്ക് രചനയെയും രചയിതാവിനെയും അറിയുമോ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോൾ അറിയില്ല-അറിയില്ല എന്ന് പറയുമായിരുന്നു, അവർക്കു തന്നെ ജ്ഞാനമുണ്ടായിരുന്നില്ല എങ്കിൽ പിന്നെ എങ്ങനെയാണ് പരമ്പരയായി നടന്നു വരിക. ബാബ പറയുന്നു ഈ ജ്ഞാനം ഞാൻ ഇപ്പോൾ മാത്രമാണ് നൽകുന്നത്. സദ്ഗതിയുണ്ടായാൽ പിന്നെ നിങ്ങൾക്ക് ജ്ഞാനത്തിന്റെ ആവശ്യമില്ല. ദുർഗതി ഉണ്ടാകുന്നേയില്ല. സത്യയുഗത്തെ പറയുന്നതു തന്നെ സത്ഗതി എന്നാണ്. ഇവിടെയുള്ളത് ദുർഗതിയാണ്. എന്നാൽ നമ്മൾ ദുർഗതിയിലാണെന്ന് പോലും ആർക്കും അറിയില്ല. മുക്തിദാതാവെന്നും, വഴികാട്ടിയെന്നും, തോണിക്കാരനെന്നും ബാബയെക്കുറിച്ച് പാടാറുണ്ട്. വിഷയ സാഗരത്തിൽ നിന്ന് എല്ലാവരുടെയും തോണി അക്കരെയെത്തിക്കുന്നു. ബാബയെ ക്ഷീരസാഗരമെന്നാണ് പറയുന്നത്. വിഷ്ണുവിനെ ക്ഷീരസാഗരത്തിലാണ് കാണിക്കുന്നത്. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ മഹിമയാണ്. വലിയ - വലിയ കുളങ്ങളുണ്ട്, അതിൽ വിഷ്ണുവിന്റെ വലിയ ചിത്രം കാണിക്കുന്നുണ്ട്. ബാബ മനസ്സിലാക്കിതരുന്നു, നിങ്ങൾ തന്നെയാണ് മുഴുവൻ വിശ്വത്തിലും രാജ്യം ഭരിച്ചിരുന്നത്. ഒരുപാടു തവണ തോൽക്കുകയും വിജയം പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. ബാബ പറയുന്നു കാമം മഹാശത്രുവാണ്, അതിനോട് വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ വിശ്വത്തെ ജയിച്ചവരായി മാറും, അപ്പോൾ സന്തോഷത്തോടുകൂടിയല്ലേ ആയിത്തീരേണ്ടത്. ഗൃഹസ്ഥവ്യവഹാരത്തിലും, പ്രവർത്തിമാർഗ്ഗത്തിലും ഇരിക്കൂ എന്നാൽ താമരപുഷ്പത്തിനുസമാനം പവിത്രമായി കഴിയൂ. ഇപ്പോൾ നിങ്ങൾ മുള്ളിൽ നിന്ന് പൂവായി മാറുകയാണ്. ഇതാണ് മുള്ളുകളുടെ കാടെന്ന് മനസ്സിലാക്കാൻ കഴിയും. പരസ്പരം എത്രയാണ് ഉപദ്രവിക്കുന്നത്, കൊല്ലുന്നു. അതിനാൽ ബാബ മധുര-മധുരമായ കുട്ടികളോട് പറയുകയാണ് ഇപ്പോൾ നിങ്ങൾ എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്. ചെറിയവരുടെയും- വലിയവരുടെയുമെല്ലാം വാനപ്രസ്ഥ അവസ്ഥയാണ്. നിങ്ങൾ വാണിയിൽ നിന്നും ഉപരി പോകാനാണല്ലോ പഠിക്കുന്നത്. നിങ്ങൾക്കിപ്പോൾ സത്ഗുരുവിനെ ലഭിച്ചുകഴിഞ്ഞു. സത്ഗുരുവാകുന്ന ബാബ നിങ്ങളെ വാനപ്രസ്ഥത്തിലേക്കു കൊണ്ടുപോവുക തന്നെ ചെയ്യും. ഇതാണ് സർവ്വകലാശാല. ഭഗവാന്റെ വാക്കുകളാണല്ലോ. ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിച്ച് രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. പൂജ്യരായിരുന്ന രാജാക്കന്മാർ തന്നെയാണ് പൂജാരിയായ രാജാക്കന്മാരായി മാറുന്നത്. അതിനാൽ ബാബ പറയുന്നു- കുട്ടികളേ, നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്യൂ. ദൈവീക ഗുണങ്ങൾ ധാരണ ചെയ്യൂ. കഴിക്കുകയും, കുടിക്കുകയും ചെയ്തോളൂ, ശ്രീനാഥക്ഷേത്രത്തിലേക്കും പോയിക്കോളൂ. അവിടെ നെയ്യുകൊണ്ട് ഉണ്ടാക്കിയ പ്രസാദം ധാരാളം ലഭിക്കുന്നു, നെയ്യിന്റെ കിണറു തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കഴിക്കുന്നത് ആരാണ്? പൂജാരി. ശ്രീനാഥനെയും ജഗന്നാഥനെയും രണ്ടുപേരെയും കറുത്തതായിട്ടാണ് കാണിച്ചിരിക്കുന്നത്. ജഗന്നാഥക്ഷേത്രത്തിൽ ദേവതകളുടെ മോശമായ ചിത്രങ്ങളുണ്ട്, അവിടെ അരികൊണ്ടുള്ള പ്രസാദമുണ്ടാക്കുന്നു. അരി വെന്തു കഴിയുമ്പോൾ 4 ഭാഗങ്ങളാകുന്നു. വെറും അരികൊണ്ടുള്ള പ്രസാദമാണ് ഉണ്ടാക്കുക, എന്തുകൊണ്ടെന്നാൽ ഇപ്പോൾ വിശേഷതയൊന്നുമില്ലല്ലോ. ഒരു വശത്ത് ദരിദ്രനും മറുവശത്ത് ധനവാനും. ഇപ്പോൾ നോക്കൂ എത്ര ദരിദ്രരാണ്. കഴിക്കാനും, കുടിക്കാനും ഒന്നും ലഭിക്കുന്നില്ല. സത്യയുഗത്തിൽ എല്ലാമുണ്ട്. അതിനാൽ ബാബ ആത്മാക്കൾക്ക് മനസ്സിലാക്കിത്തരുകയാണ്. ശിവബാബ വളരെ മധുരമാണ്. ബാബ നിരാകാരനാണ്, സ്നേഹിക്കുന്നത് ആത്മാവിനെയല്ലേ. ആത്മാവിനെത്തന്നെയാണ് വിളിക്കുന്നത്. ശരീരം കത്തിയെരിഞ്ഞുപോയി. ശരീരത്തിലുണ്ടായിരുന്ന ആത്മാവാണ്, ജ്യോതി തെളിയിക്കുന്നു, ഇതിൽ നിന്ന് മനസ്സിലാക്കാം, ആത്മാവിനാണ് അന്ധകാരമുണ്ടാകുന്നതെന്ന്. ആത്മാവിന് ശരീരമില്ല പിന്നെ അന്ധകാരത്തിന്റെയെല്ലാം കാര്യം എങ്ങനെയുണ്ടാകാനാണ്. സത്യയുഗത്തിൽ ഈ കാര്യങ്ങൾ ഉണ്ടാകുന്നില്ല. ഇതെല്ലാം ഭക്തിമാർഗ്ഗമാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ജ്ഞാനം വളരെ മധുരമാണ്. ഇതിൽ കണ്ണുതുറന്നു കേൾക്കണം. ബാബയെ നോക്കുമല്ലോ. നിങ്ങൾക്കറിയാം ശിവബാബ ഈ ബ്രഹ്മാവിന്റെ ഭ്രൂമദ്ധ്യത്തിൽ ഇരിക്കുകയാണ് അതിനാൽ കണ്ണുതുറന്നിരിക്കണമല്ലോ. പരിധിയില്ലാത്ത ബാബയെ നോക്കണമല്ലോ. മുമ്പെല്ലാം കുട്ടികൾ ബാബയെ കാണുമ്പോൾ തന്നെ ധ്യാനത്തിലേക്കു പോകുമായിരുന്നു. പരസ്പരം ഇരിക്കേ തന്നെ ധ്യാനത്തിലേക്കു പോകുമായിരുന്നു. കണ്ണുകളടച്ച് ഓടിക്കൊണ്ടേയിരിക്കു
മായിരുന്നു. അത്ഭുതമായിരുന്നില്ലെ. ബാബ മനസ്സിലാക്കിത്തന്നുകൊ
ണ്ടിരിക്കുന്നു, പരസ്പരം കാണുമ്പോൾ ഇങ്ങനെ മനസ്സിലാക്കൂ- നമ്മൾ സഹോദരാത്മാവിനോടാണ് സംസാരിക്കുന്നത്, സഹോദരനാണ് മനസ്സിലാക്കിക്കൊടു
ക്കുന്നത്. നിങ്ങൾ പരിധിയില്ലാത്ത ബാബയുടെ നിർദേശം സ്വീകരിക്കില്ലേ? നിങ്ങൾ ഈ അവസാന ജന്മം പവിത്രമായി മാറുകയാണെങ്കിൽ പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറും. ബാബ ഒരുപാട് പേർക്ക് മനസ്സിലാക്കിത്തരുന്നു. ചിലർ പെട്ടെന്നു തന്നെ പറയുന്നു ബാബാ ഞങ്ങൾ തീർച്ചയായും പവിത്രമായി മാറാം. പവിത്രമായി ഇരിക്കുന്നത് നല്ലതാണ്. കുമാരി പവിത്രമാണെങ്കിൽ എല്ലാവരും തല കുനിക്കുന്നു. വിവാഹം കഴിക്കുമ്പോൾ പൂജാരിയായി മാറുന്നു. എല്ലാവരുടെ മുന്നിലും തല കുനിക്കേണ്ടതായി വരുന്നു. അപ്പോൾ പവിത്രത നല്ലതല്ലേ. പവിത്രതയു ണ്ടെങ്കിൽ ശാന്തിയും സമ്പത്തുമുണ്ട്. മുഴുവൻ ആധാരം പവിത്രതയിലാണ്. അല്ലയോ പതീത പാവനാ വരൂ... എന്ന് വിളിക്കുന്നുമുണ്ട്. പാവനമായ ലോകത്തിൽ രാവണനുണ്ടാകുന്നില്ല. അത് രാമരാജ്യമാണ്, എല്ലാവരും ഒറ്റക്കെട്ടായിരിക്കും. ധർമ്മത്തിന്റെ രാജ്യമാണ് പിന്നെ എങ്ങനെ രാവണൻ വന്നു. രാമായണമെല്ലാം എത്ര സ്നേഹത്തോടെയാണ് ഇരുന്ന് കേൾപ്പിക്കുന്നത്. ഇതെല്ലാം ഭക്തിയാണ്. അപ്പോൾ കുട്ടികൾ സാക്ഷാത്കാരത്തിൽ നൃത്തമാടാൻ തുടങ്ങുന്നു. സത്യത്തിന്റെ തോണിയെക്കുറിച്ചുള്ള മഹിമയുമുണ്ട്- ഇളകും എന്നാൽ മുങ്ങില്ല. മറ്റൊരു സത്സംഗത്തിലും പോകുന്നതിന് വിലക്കില്ല. ഇവിടെ എത്രയാണ് പിടിച്ചുനിൽക്കുന്നത്. ബാബ നിങ്ങൾക്ക് ജ്ഞാനം നൽകുന്നു. നിങ്ങൾ ബ്രഹ്മാകുമാരനും- ബ്രഹ്മാകുമാരിയുമായി മാറുന്നു. തീർച്ചയായും ബ്രാഹ്മണനായി മാറണം. ബാബ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നവരാണ്, അതിനാൽ നമ്മളും തീർച്ചയായും സ്വർഗ്ഗത്തിലെ അധികാരികളായിരിക്കണം. നമ്മൾ എന്തിനാണ് നരകത്തിൽ കിടക്കുന്നത്. ഇപ്പോൾ മനസ്സിലാക്കുന്നു നമ്മളും പൂജാരികളായിരുന്നു, ഇപ്പോൾ വീണ്ടും 21 ജന്മങ്ങളിലേക്കു വേണ്ടി പൂജ്യരായി മാറുന്നു. 63 ജന്മം പൂജാരിയായി മാറി, ഇപ്പോൾ വീണ്ടും നമ്മൾ പൂജ്യരും സ്വർഗ്ഗത്തിന്റെ അധികാരിയുമായി മാറും. ഇത് നരനിൽ നിന്ന് നാരായണനായി മാറാനുള്ള ജ്ഞാനമാണ്. ഭഗവാനുവാചയാണ്, ഞാൻ നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. പതിതമായ രാജാക്കൻമാർ പാവനമായ രാജാക്കൻമാരെ നമിക്കുകയും വന്ദിക്കുകയും ചെയ്യും. ഓരോ രാജാക്കൻമാരുടെയും കൊട്ടാരങ്ങളിൽ ക്ഷേത്രങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. അതും രാധാ-കൃഷ്ണന്റെ, അല്ലെങ്കിൽ ലക്ഷ്മീ-നാരായണന്റെ അഥവാ സീതാ-രാമന്റെ, ഇന്നത്തെക്കാലത്ത് ഹനുമാന്റെയും, ഗണപതിയുടെയും ക്ഷേത്രങ്ങൾ ഉണ്ടാക്കുന്നു. ഭക്തിമാർഗ്ഗത്തിൽ എത്ര അന്ധവിശ്വാസമാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് വാസ്തവത്തിൽ നമ്മൾ തന്നെയാണ് രാജ്യം ഭരിച്ചത് പിന്നീട് വാമമാർഗ്ഗത്തിൽ വീഴുന്നു. നിങ്ങളുടെ ഈ ജന്മം അന്തിമമായ ജന്മമാണെന്ന് ഇപ്പോൾബാബ മനസ്സിലാക്കിത്തരുന്നു. മധുര-മധുരമായ കുട്ടികളേ ആദ്യം നിങ്ങൾ സ്വർഗ്ഗത്തിലായിരുന്നു. പിന്നീട് ഇറങ്ങി-ഇറങ്ങി താഴ്ന്ന അവസ്ഥയിലേക്ക് വന്നിരിക്കുകയാണ്. നിങ്ങൾ പറയും നമ്മൾ വളരെ ഉയർന്നവരായിരുന്നു വീണ്ടും ബാബ നമ്മളെ ഉയർന്നതാക്കിമാറ്റുകയാണ്. നമ്മൾ ഓരോ അയ്യായിരം വർഷം കൂടുമ്പോൾ പഠിച്ചു വരുന്നു. ഇതിനെയാണ് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുക എന്നു പറയുന്നത്.

ബാബ പറയുന്നു, ഞാൻ നിങ്ങൾ കുട്ടികളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുകയാണ്. മുഴുവൻ വിശ്വത്തിലും നിങ്ങളുടെ രാജ്യമായിരിക്കും. ഗീതത്തിലുമുണ്ടല്ലോ-ബാബാ, അങ്ങ് നൽകുന്ന രാജ്യത്തെ മറ്റാർക്കും തട്ടിയെടുക്കാൻ സാധിക്കില്ല എന്ന് ഗീതത്തിലുമുണ്ടല്ലോ. ഇപ്പോൾ എത്ര വിഭജനമാണ്. വെള്ളത്തിന്റെ പേരിൽ, ഭൂമിയുടെ പേരിൽ കലഹിച്ചുകൊണ്ടിരിക്കുന്നു. അവനവന്റെ പ്രദേശത്തെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. സമ്മതിക്കുന്നില്ലെങ്കിൽ കുട്ടികൾ കല്ലെറിയാൻ തുടങ്ങും.ഇവർ നവ -യുഗയോദ്ധാക്കളായി ഭാരതത്തെ രക്ഷിക്കുമെന്ന് അവർ മനസ്സിലാക്കുന്നു. ആ യോദ്ധാക്കളുടെ ശക്തിയാണ് ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത്! ലോകത്തിന്റെ അവസ്ഥ എങ്ങനെയാണെന്ന് നോക്കൂ. രാവണന്റെ രാജ്യമല്ലേ. ബാബ പറയുന്നു ഇത് ആസുരീയ സമ്പ്രദായമാണ്. നിങ്ങൾ ഇപ്പോൾ ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറുകയാണ്. എങ്ങിനെയാണ് വീണ്ടും ദേവതകളുടെയും അസുരൻമാരുടെയും യുദ്ധമുണ്ടാകുന്നത്. നിങ്ങൾ ഡബിൾ അഹിംസകരായി മാറുകയാണ്. ദേവതകൾ ഡബിൾ അഹിംസകരാണ്. ദേവീ-ദേവതകളെ ഡബിൾ അഹിംസകരെന്നാണ് പറയുന്നത്. അഹിംസ പരമമായ ദേവീ-ദേവതാ ധർമ്മമാണെന്നാണ് പറയുന്നത്. ബാബ മനസ്സിലാക്കിത്തന്നു-ആർക്കെങ്കിലും വാക്കുകളിലൂടെ ദുഃഖം നൽകുന്നതും ഹിംസയാണ്. നിങ്ങൾ ദേവതകളായി മാറുമ്പോൾ ഓരോ കാര്യത്തിലും രാജകീയത വേണം. കഴിക്കുന്നതും- കുടിക്കുന്നതും ഒരുപാട് ഉയർന്നതോ, വളരെ ലഘുവോ ആകരുത്. ഏകരസമായിരിക്കണം. രാജാക്കൻമാർ വളരെക്കുറച്ചുമാത്രമെ സംസാരിക്കുകയുള്ളൂ. പ്രജകൾക്കും രാജാക്കൻമാരോട് വളരെയധികം സ്നേഹമുണ്ടാകും. ഇവിടെ നോക്കൂ എന്താണ് അവസ്ഥ? എത്ര പ്രക്ഷോഭങ്ങളാണ്. ബാബ പറയുന്നു ഇങ്ങനെയുള്ള അവസ്ഥയുണ്ടാകുമ്പോഴാണ് ഞാൻ വന്ന് വിശ്വത്തിൽ ശാന്തി സ്ഥാപിക്കുന്നത്. എല്ലാവരും ചേർന്ന് ഒന്നാകണമെന്ന് ഗവൺമെന്റും ആഗ്രഹിക്കുന്നുണ്ട്. എല്ലാവരും സഹോദരൻമാരാണെങ്കിലും, ഇത് നാടകമാണല്ലോ. ബാബ കുട്ടികളോട് പറയുന്നു, നിങ്ങൾക്ക് ഒരു ചിന്തയും വേണ്ട. ധാന്യങ്ങൾക്ക് ഇപ്പോൾ ബുദ്ധിമുട്ടുണ്ട്. സത്യയുഗത്തിൽ ധാന്യങ്ങൾ ഒരുപാടുണ്ടായിരിക്കും, പൈസയില്ലാതെ എത്ര വേണമെങ്കിലും എടുക്കാൻ സാധിക്കും. ഇപ്പോൾ അങ്ങനെയുള്ള ദൈവീകമായ രാജധാനിയാണ് സ്ഥാപിക്കുന്നത്. ഒരു രോഗങ്ങളും വരാത്ത തരത്തിലാണ് നമ്മുടെ ആരോഗ്യത്തെയും നോക്കുന്നത്, ഇത് ഗ്യാരണ്ടിയാണ്. പെരുമാറ്റവും ദേവതകളെപ്പോലെയാക്കി മാറ്റുന്നു. മന്ത്രിമാർക്കും അതേപോലെ മനസ്സിലാക്കിക്കൊടുക്കണം. യുക്തിയോടു കൂടി മനസ്സിലാക്കികൊടുക്കണം. അഭിപ്രായമൊക്കെ നന്നായെഴുതും, എന്നാൽ താങ്കളും മനസ്സിലാക്കൂ എന്ന് പറഞ്ഞാൽ, പറയും സമയമില്ല. താങ്കൾ വലിയ ആളുകൾ പറയുകയാണെങ്കിൽ പാവപ്പെട്ടവരുടെയും മംഗളമുണ്ടാകും.

ബാബ മനസ്സിലാക്കിത്തരുന്നു ഇപ്പോൾ എല്ലാവരുടെയും തലക്കുമുകളിൽ കാലനാണ് (മരണം). ഇന്ന് - നാളെ എന്നു പറഞ്ഞ് കാലൻ വിഴുങ്ങും. നിങ്ങൾ കുംഭകർണ്ണനെപ്പോ
ലെയായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് മനസ്സിലാക്കിക്കൊടു
ക്കുന്നതിൽ വളരെ ആനന്ദവുമുണ്ടാകുന്നുണ്ട്. ബാബ തന്നെയാണ് ഈ ചിത്രങ്ങളെല്ലാം ഉണ്ടാക്കിപ്പിച്ചത്. ദാദക്ക് ഈ ജ്ഞാനമുണ്ടായിരുന്നില്ല. നിങ്ങൾക്ക് സമ്പത്ത് ലൗകികത്തിലും, പാരലൗകികത്തിൽ നിന്നുമാണ് ലഭിക്കുന്നത്. അലൗകിക ബാബയിൽ നിന്ന് സമ്പത്തു ലഭിക്കുന്നില്ല. ഈ ദാദ ദല്ലാളാണ് , ദാദക്ക് സമ്പത്തില്ല. പ്രജാപിതാ ബ്രഹ്മാവിനെ ഓർമ്മിക്കരുത്. ബ്രഹ്മാവിൽ നിന്ന് നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. ബ്രഹ്മാവും പഠിക്കുകയാണ്, സമ്പത്തുള്ളത് ഒന്ന് പരിധിയുള്ളതും, മറ്റൊന്ന് പരിധിയില്ലാത്ത അച്ഛനുമാണ്. പ്രജാപിതാ ബ്രഹ്മാവ് എന്താണ് നൽകുന്നത്. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ, ഈ ബ്രഹ്മാവ് രഥമല്ലെ. രഥത്തെ ഓർമ്മിക്കേണ്ടല്ലോ. ഉയർന്നതിലും വെച്ച് ഉയർന്നത് ഭഗവാനെന്നാണ് പറയുന്നത്. ബാബ ആത്മാക്കൾക്കിരുന്ന് മനസ്സിലാക്കിത്തരികയാണ്. ആത്മാവ് തന്നെയാണല്ലോ എല്ലാം ചെയ്യുന്നത്. ആത്മാവ് ഒരു ശരീരമുപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. സർപ്പത്തിന്റെ ഉദാഹരണമുണ്ടല്ലോ. നിങ്ങൾ തന്നെയാണ് വേട്ടാളന്മാർ. ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്യൂ. ജ്ഞാനം കേൾപ്പിച്ച-് കേൾപ്പിച്ച്, നിങ്ങൾക്ക് ആരെ വേണമെങ്കിലും വിശ്വത്തിന്റെ അധികാരികളാക്കി മാറ്റാൻ സാധിക്കും. വിശ്വത്തിന്റെ അധികാരിയാക്കിമാറ്റുന്ന ബാബയെ എന്തുകൊണ്ട് ഓർമ്മിക്കില്ല. ഇപ്പോൾ ബാബ വന്നിരിക്കുകയാണ് അതിനാൽ എന്തുകൊണ്ട് സമ്പത്തെടുത്തുകൂടാ. സമയം കിട്ടുന്നില്ല എന്ന് എന്തുകൊണ്ടാണ് പറയുന്നത്. നല്ല-നല്ല കുട്ടികൾ സെക്കന്റിൽ മനസ്സിലാക്കും. ബാബ മനസ്സിലാക്കിത്തന്നു, മനുഷ്യർ ലക്ഷ്മിയുടെ പൂജ ചെയ്യുന്നു, ലക്ഷ്മിയിൽ നിന്ന് എന്താണ് ലഭിക്കുന്നത,് പിന്നീട് മമ്മയിൽ നിന്ന് എന്താണ് ലഭിക്കുന്നത്. ലക്ഷ്മി സ്വർഗ്ഗത്തിലെ ദേവിയാണ്. ലക്ഷ്മിയോട് ധനം യാചിക്കുന്നു. അംബ വിശ്വത്തിലെ അധികാരിയാക്കിമാറ്റുന്നു, എല്ലാ മനോകാമനകളും പൂർത്തീകരിക്കുന്നു. ശ്രീമതത്തിലൂടെയാണ് എല്ലാ മനോകാമനകളും പൂർത്തീകരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു തെറ്റും ഉണ്ടാകരുത്, ഇതിനുവേണ്ടി ഞാൻ ആത്മാവാണ്, ഈ സ്മൃതി ഉറപ്പാക്കണം. ശരീരത്തെ കാണരുത്. ഒരു ബാബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം.

2. ഇപ്പോൾ വാനപ്രസ്ഥ അവസ്ഥയാണ് അതിനാൽ വാണിയിൽ നിന്ന് ഉപരി പോകാനുള്ള പുരുഷാർത്ഥം ചെയ്യണം, തീർച്ചയായും പവിത്രമായി മാറണം. ബുദ്ധിയിലുണ്ടായിരിക്കണം-സത്യത്തിന്റെ തോണി ഇളകും, മുങ്ങില്ല.... അതിനാൽ വിഘ്നങ്ങളെ പേടിക്കരുത്.

വരദാനം :-
ഡ്രാമയുടെ ജ്ഞാനത്തെ മനസ്സിലാക്കി ഉറച്ച സ്ഥിതി ഉണ്ടാക്കുന്ന പ്രകൃതിജീതും മായജീതുമായി ഭവിക്കട്ടെ

പ്രകൃതിയിൽനിന്നും അഥവാ മായയിൽനിന്നും എങ്ങിനെയുള്ള പേപ്പറുകൾ വരികയാണെങ്കിലും അൽപം പോലും ഇളകരുത്.എന്ത്, എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾ വരുകയോ, ഏതെങ്കിലും സമസ്യകളുമായി യുദ്ധം ചെയ്യുകയോ ചെയ്താൽ പരാജിതരാകും.അതിനാൽ എന്തുതന്നെ സംഭവിച്ചാലും ഉള്ളിൽ ആഹാ മധുരമായഡ്രാമാ ആഹാ എന്ന ശബ്ദം ഉയരണം.അയ്യോ എന്തുപറ്റി എന്ന സങ്കൽപം പോലും വരരുത്..ഒരു സങ്കൽപത്തിൽപ്പോലും ഇളക്കമില്ലാത്ത സ്ഥിതി ഉണ്ടാകണം.സദാ ഉറച്ചതും ഇളകാത്തതുമായ സ്ഥിതി ഉണ്ടാവുകയാണെങ്കിൽ പ്രകൃതീജീത് അഥവാ മായാജീത് ആയി മാറട്ടെ എന്ന വരദാനം പ്രാപ്തമാകും.

സ്ലോഗന് :-
സന്തോഷവാർത്തകൾ കേൾപ്പിച്ച് സന്തോഷം നൽകുന്നതുതന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ കർത്തവ്യം.

അവ്യക്തസൂചന- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ.

ഇപ്പോൾ മഹാരഥികളുടെ പുരുഷാർത്ഥം ഈ പ്രാക്ടീസിന്റേതാണ്. ഇപ്പോഴിപ്പോൾ കർമ്മയോഗി, ഇപ്പോഴിപ്പോൾ കർമ്മാതീതസ്ഥിതി. പഴയ ലോകത്ത് അവസാനത്തെ ഈ പഴയശരീരത്തിൽ വരുന്ന ഏതെങ്കിലും അസുഖങ്ങൾ നിങ്ങളുടെ ശ്രേഷ്ഠസ്ഥിതിയെ ഇളക്കരുത്. സ്വചിന്തനം, ജ്ഞാനചിന്തനം, ശുഭചിന്തകരായിമാറുന്
നതിനുള്ള ചിന്തനം എന്നിവ ചെയ്യുന്നതിനെയാണ് കർമ്മാതീതസ്ഥിതി എന്നുപറയുന്നത്.