18.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ ബാബയിലൂടെ സന്മുഖത്ത് പഠിച്ചുകൊണ്ടിരിക്കുന്നു, നിങ്ങൾക്ക് സത്യയുഗത്തിലെ ചക്രവർത്തി പദവിക്ക് യോഗ്യരായി മാറുന്നതിന് വേണ്ടി തീർച്ചയായും പാവനമാകണം.

ചോദ്യം :-
ബാബയുടെ ഏതൊരു കർത്തവ്യത്തെ നിങ്ങൾ കുട്ടികൾ മാത്രമാണ് അറിയുന്നത്?

ഉത്തരം :-
നിങ്ങൾക്കറിയാം നമ്മുടെ ബാബ, അച്ഛനുമാണ്, ടീച്ചറും സദ്ഗുരുവുമാണ്. ബാബ പഴയ ലോകത്തെ പുതിയതാക്കി മാറ്റാനും ഒരു ആദി സനാതന ധർമ്മത്തിന്റെ സ്ഥാപന ചെയ്യാനുമാണ് കല്പത്തിലെ സംഗമയുഗത്തിൽ വരുന്നത്. ബാബ ഇപ്പോൾ നമ്മൾ കുട്ടികളെ മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നതിന് വേണ്ടി പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നു. ഈ കർത്തവ്യം നമ്മൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും അറിയില്ല.

ഗീതം :-
ഭോലാനാഥനിൽ നിന്ന് അദ്ഭുതങ്ങൾ....

ഓംശാന്തി.  
ഓം ശാന്തിയുടെ അർത്ഥം കുട്ടികൾക്ക് പല തവണ മനസ്സിലാക്കി തന്നിട്ടുണ്ട്. ഓം എന്നാൽ ഞാൻ ആത്മാവാണ്, എന്റെ എന്നാൽ എന്റേത് ഈ ശരീരം. ശരീരത്തിനും പറയാൻ സാധിക്കും ഇതെന്റെ ആത്മാവാണ് എന്ന്. ശിവബാബ പറയാറുണ്ട്- നിങ്ങൾ എന്റേതാണ്. കുട്ടികൾ പറയുന്നു-ബാബ അങ്ങ് എന്റേതാണ്. അതേപോലെ ആത്മാവും പറയുന്നു- എന്റെ ശരീരമെന്ന്. ശരീരം പറയും എന്റെ ആത്മാവ്. ഇപ്പോൾ ആത്മാവിനറിയാം ഞാൻ അവിനാശിയാണെന്ന്. ആത്മാവില്ലാതെ ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ശരീരമുണ്ട്, പറയുന്നു-എന്റെ ആത്മാവിനെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആത്മാവ് പാപാത്മാവാണോ അതോ പുണ്യാത്മാവാണോ. നിങ്ങൾക്കറിയാം നമ്മുടെ ആത്മാവ് സത്യയുഗത്തിൽ പുണ്യാത്മാവായിരുന്നു. ആത്മാവ് സ്വയവും പറയുന്നു- ഞാൻ സത്യയുഗത്തിൽ സതോപ്രധാനവും സത്യമായ സ്വർണ്ണവുമായിരുന്നു. സ്വർണ്ണമല്ല, ഇത് ഒരു ഉദാഹരണം കൊടുക്കുന്നതാണ്. നമ്മുടെ ആത്മാവ് പവിത്രമായിരുന്നു. സ്വർണ്ണത്തെപ്പോലെയാ
യിരുന്നു. ഇപ്പോൾ പറയുന്നു- അപവിത്രമാണെന്ന്. ലോകത്തിലുള്ളവർക്ക് ഇതറിയില്ല. നിങ്ങൾക്ക് ശ്രീമതം ലഭിക്കുകയാണ്. നിങ്ങൾക്കിപ്പോൾ അറിയാം നമ്മുടെ ആത്മാവ് സതോപ്രധാനമായിരുന്നു. ഇപ്പോൾ തമോപ്രധാനമായി മാറിയിരിക്കുന്നു. ഓരോ വസ്തുവും ഇങ്ങനെ തന്നെയാണ്. കുട്ടി, യുവാവ്, വൃദ്ധ അവസ്ഥ... ഓരോ വസ്തുവും പുതിയതിൽ നിന്നും തീർച്ചയായും പഴതാവുക തന്നെ ചെയ്യും. ലോകവും ആദ്യം സ്വർണ്ണിമവും സതോപ്രധാനവുമായിരുന്നു. പിന്നീട് തമോപ്രധാനമായ ഇരുമ്പ് യുഗത്തിലുള്ളതായി മാറി. അതുകൊണ്ടാണ് ദുഃഖികളായത്. സതോപ്രധാനമായത് എന്നാൽ പരിവർത്തനപ്പെട്ടത്. തമോപ്രധാനം എന്നാൽ മോശമായത്. ഗീതത്തിലും പറയാറുണ്ട്-മോശമായതിനെ നല്ലതാക്കി മാറ്റുന്നവനെന്ന്.....പഴയ ലോകം മോശമായിരിക്കുകയാണ്. കാരണം രാവണ രാജ്യമാണ് എല്ലാവരും പതിതരുമാണ്. സത്യയുഗത്തിൽ എല്ലാവരും പാവനരായിരുന്നു. സത്യയുഗത്തെ പുതിയ നിർവ്വികാരിയായ ലോകമെന്നാണ് പറയുന്നത്. ഇതാണ് പഴയ വികാരി ലോകം. ഇപ്പോൾ കലിയുഗമാകുന്ന ഇരുമ്പ് യുഗമാണ്. ഈ കാര്യങ്ങളൊന്നും ഒരു സ്കൂളിലോ കോളേജിലോ പഠിപ്പിക്കാറില്ല. ഭഗവാൻ വന്നാണ് പഠിപ്പിച്ച് രാജയോഗം പരിശീലിപ്പിക്കുന്നത്. ഗീതയിൽ ഭഗവാനുവാച എന്ന് എഴുതിയിട്ടുണ്ട്-ശ്രീമദ് ഭഗവത് ഗീത. ശ്രീമതം എന്നാൽ ശ്രേഷ്ഠമായ മതം. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠവും ഉയർന്നതിലും വെച്ച് ഉയർന്നതുമായത് ഭഗവാനാണ്. ഭഗവാന്റെ പേര് യഥാർത്ഥത്തിൽ ശിവനെന്നാണ്. രുദ്ര ജയന്തിയെന്നും രുദ്രന്റെ രാത്രിയെന്നും ഒരിക്കലും കേട്ടിട്ടുണ്ടായിരിക്കില്ല. ശിവരാത്രിയെന്നാണ് പറയുന്നത്. ശിവൻ നിരാകാരനാണ്. ഇപ്പോൾ നിരാകാരന്റെ ജയന്തി അഥവാ രാത്രി എങ്ങനെയാണ് ആഘോഷിക്കുന്നത്! കൃഷ്ണന്റെ ജയന്തി എന്നത് ശരിയാണ്. ഇന്നയാളുടെ കുട്ടിയാണ്, തിയ്യതിയും മാസവുമെല്ലാം കാണിക്കുന്നുണ്ട്. ശിവനെക്കുറിച്ച് ആർക്കും അറിയില്ല. എപ്പോഴാണ് ജനിച്ചതെന്ന് അറിയണമല്ലോ. ശ്രീകൃഷ്ണൻ സത്യയുഗത്തിലെ ആദിയിൽ എങ്ങനെയാണ് ജന്മമെടുത്തത് എന്ന് നിങ്ങൾക്കിപ്പോൾ വിവേകം ലഭിച്ചു. നിങ്ങൾ പറയും ശ്രീകൃഷ്ണൻ ജനിച്ചിട്ട് അയ്യായിരം വർഷങ്ങളായി. മനുഷ്യർ പറയുന്നു ക്രിസ്തുവിന്റെ മൂവായിരം വർഷങ്ങൾക്കു മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. ഇസ്ലാമികൾക്ക് മുമ്പ് ചന്ദ്രവംശികളും അവരുടെ മുമ്പെ സൂര്യവംശികളുമായിരുന്നു. ശാസ്ത്രങ്ങളിൽ സത്യയുഗത്തിന് ലക്ഷക്കണക്കിന് വർഷങ്ങളാണ് കാണിച്ചിട്ടുള്ളത്. ഗീതയാണ് മുഖ്യം. ഗീതയിലൂടെയാണ് ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപനയുണ്ടായത്. ഈ ധർമ്മം സത്യയുഗം-ത്രേതായുഗം വരെ നീണ്ടു നിന്നു. അർത്ഥം ഗീത എന്ന ശാസ്ത്രത്തിലൂടെ ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപനയും പരമപിതാ പരമാത്മാവ് തന്നെയാണ് ചെയ്തത്. പിന്നീട് പകുതി കല്പത്തേക്ക് ഒരു ശാസ്ത്രവുമില്ല, ധർമ്മ സ്ഥാപകരുമില്ല. ബാബ തന്നെ വന്നാണ് ബ്രാഹ്മണരെ ദേവതയും ക്ഷത്രിയരുമാക്കി മാറ്റിയത്. അർത്ഥം ബാബ മൂന്ന് ധർമ്മങ്ങൾ സ്ഥാപിക്കുന്നു. ഇത് അധി- ധർമ്മമാണ്. ഇതിന്റെ ആയുസ്സ് കുറച്ചായിരിക്കും. അതിനാൽ സർവ്വ ശാസ്ത്രമയീ ശിരോമണീ ഗീത ഭഗവാനാണ് പാടിയിട്ടുള്ളത്. ബാബ പുനർജന്മത്തിലേക്ക് വരുന്നില്ല. ബാബക്ക് ജന്മമുണ്ട് എന്നാൽ ഗർഭത്തിൽ വരുന്നില്ല. ഗർഭത്തിലൂടെ എന്റെ പാലനയുണ്ടാകുന്നില്ല. സത്യയുഗത്തിലുള്ള കുട്ടികളെല്ലാം ഗർഭക്കൊട്ടാരത്തിലാ
യിരിക്കും.രാവണരാജ്യ
ത്തിൽഗർഭജയിലിലേക്കാ
യിരിക്കും വരേണ്ടി വരുക. പാപങ്ങൾ ജയിലിലാണ് അനുഭവിക്കുന്നത്. ഗർഭത്തിൽ പരിണിതഫലങ്ങൾ അനുഭവിക്കുന്നതിലൂടെ പറയുന്നു- ഞാൻ ഇനി പാപങ്ങളൊന്നും ചെയ്യില്ല. എന്നാൽ ഇത് പാപാത്മാക്കളുടെ ലോകമാണ്. ഗർഭത്തിൽ നിന്ന് പുറത്ത് വരുന്നതിലൂടെ പാപങ്ങൾ ചെയ്യാൻ ആരംഭിക്കുന്നു. ഗർഭത്തിൽ വെച്ച് പറഞ്ഞത് അവിടെ തന്നെയായി... ഇവിടെയും ഒരുപാട് പ്രതിജ്ഞ ചെയ്യാറുണ്ട് - ഞാൻ പാപങ്ങളൊന്നു ചെയ്യില്ല എന്ന്. പരസ്പരം കാമമാകുന്ന വികാരത്തിലേക്ക് പോകില്ല എന്ന്. കാരണം ഈ വികാരം തന്നെയാണ് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്നത്. സത്യയുഗത്തിൽ വിഷമില്ല. അതുകൊണ്ട് മനുഷ്യർ ആദി-മദ്ധ്യ-അന്ത്യം 21 ജന്മത്തേക്ക് ദുഃഖം അനുഭവിക്കുന്നില്ല. കാരണം രാമരാജ്യമാണ്. രാമരാജ്യത്തിന്റെ സ്ഥാപന ബാബ വീണ്ടും ചെയ്യുകയാണ്. സംഗമത്തിൽ മാത്രമേ സ്ഥാപനയുണ്ടാകൂ. ധർമ്മം സ്ഥാപിക്കാൻ വരുന്നവർക്ക് ഒരു പാപവും ചെയ്യേണ്ട ആവശ്യമില്ല. പകുതി സമയം പുണ്യാത്മാവും. പിന്നീട് പകുതി സമയം പാപാത്മാവുമായി മാറുന്നു. നിങ്ങൾ സത്യ-ത്രേതായുഗത്തിൽ പുണ്യാത്മാവായിരുന്നു. പിന്നീടാണ് പാപാത്മാവായി മാറുന്നത്. സതോപ്രധാനമായ ആത്മാവ് പരംധാമത്തിൽ നിന്ന് വരുമ്പോൾ ശിക്ഷകൾ അനുഭവിക്കാൻ സാധിക്കില്ല. ക്രിസ്തുവിന്റെ ആത്മാവ് ധർമ്മം സ്ഥാപിക്കാൻ വന്നാൽ ഒരു ശിക്ഷയും ലഭിക്കാൻ സാധിക്കില്ല. പറയുന്നു-ക്രിസ്തുവിനെ കുരിശ്ശിൽ തറച്ചു എന്ന്. എന്നാൽ ക്രിസ്തുവിന്റെ ആത്മാവ് ഒരു വികർമ്മങ്ങളൊന്നും ചെയ്തിട്ടില്ല. ക്രിസ്തു ഏത് ശരീരത്തിലാണോ പ്രവേശിക്കുന്നത് അവർക്കാണ് ദുഃഖമുണ്ടാകുന്നത്. അവരുടെ ശരീരമാണ് സഹിക്കുന്നത്. ബ്രഹ്മാബാബയിൽ എങ്ങനെയാണോ ശിവബാബ വരുന്നത് പോലെ, ശിവബാബ സതോപ്രധാനം തന്നെയാണ്. എന്ത് ബുദ്ധിമുട്ടും ദുഃഖവുമെല്ലാം ബ്രഹ്മാവിന്റെ ആത്മാവിനാണ് ഉണ്ടാകുന്നത്. അല്ലാതെ ശിവബാബക്കല്ല. ബാബ സദാ സുഖത്തോടും ശാന്തിയോടും കൂടിയാണ് കഴിയുന്നത്. സദാ സതോപ്രധാനമാണ്. എന്നാൽ വരുന്നത് ഈ ബ്രഹ്മാവിന്റെ ശരീരത്തിലല്ലേ. ക്രിസ്തുവിന്റെ ആത്മാവ് പ്രവേശിച്ച ശരീരത്തിനാണ് ദുഃഖമുണ്ടാകുന്നത്. ക്രിസ്തുവിന്റെ ആത്മാവിന് ദുഃഖമനുഭവിക്കാൻ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ സതോ രജോ തമോയിലേക്ക് വരുന്നു. പുതിയ-പുതിയ ആത്മാക്കളും വരുന്നുണ്ടല്ലോ! പുതിയ ആത്മാക്കൾക്ക് തീർച്ചയായും സുഖമനുഭവിക്കേണ്ടതായി വരും. ദുഃഖമനുഭവിക്കാൻ സാധിക്കില്ല. നിയമമില്ല. ഈ ബ്രഹ്മാബാബയിൽ ബാബ ഇരിക്കുന്നുണ്ട്. എന്നാൽ ബുദ്ധിമുട്ടെല്ലാം അനുഭവിക്കുന്നത് ദാദയാണ്, അല്ലാതെ ശിവബാബയല്ല. എന്നാൽ ഈ കാര്യങ്ങൾ നിങ്ങളാണ് അറിയുന്നത്. മറ്റാർക്കും അറിയില്ല.

ഈ രഹസ്യങ്ങളെല്ലാം ബാബയാണ് മനസ്സിലാക്കിതരുന്നത്. ഈ സഹജമായ രാജയോഗത്തിലൂടെ തന്നെയാണ് സ്ഥാപനയുണ്ടായത്. പിന്നീട് ഭക്തിമാർഗ്ഗത്തിൽ ഈ കാര്യങ്ങൾ തന്നെയാണ് പാടിവരുന്നത്. ഈ സംഗമയുഗത്തിൽ സംഭവിക്കുന്നതിനെക്കുറി
ച്ചെല്ലാം മഹിമ പാടാറുണ്ട്. ഭക്തിമാർഗ്ഗം ആരംഭിക്കുമ്പോൾ ശിവബാബയുടെ പൂജയുണ്ടാകുന്നു. ആദ്യമാദ്യം ആരാണ് ഭക്തി ചെയ്യുന്നത്. ലക്ഷ്മീ- നാരായണൻ രാജ്യം ഭരിച്ചിരുന്നപ്പോൾ പൂജ്യരായിരുന്നു. പിന്നീട് വാമമാർഗ്ഗത്തിലേക്ക് വന്നപ്പോൾ പൂജ്യരിൽ നിന്ന് പൂജാരിയായി മാറുന്നു. ബാബ മനസ്സിലാക്കി തരുന്നു- നിങ്ങൾ കുട്ടികൾക്ക് ആദ്യമാദ്യം ബുദ്ധിയിൽ വരണം നിരാകാരനായ പരമപിതാ പരമാത്മാ ഈ ബ്രഹ്മാവിലൂടെയാണ് നമ്മളെ പഠിപ്പിക്കുന്നത്. ഇങ്ങനെ മനസ്സിലാക്കി തരുന്ന മറ്റൊരു സ്ഥലം മുഴുവൻ ലോകത്തിലുമില്ല. ബാബ തന്നെയാണ് ഭാരതത്തിന് വീണ്ടും സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നത്. ത്രിമൂർത്തിയുടെ ചിത്രത്തിന്റെ താഴെ എഴുതി വച്ചിട്ടുണ്ട്- പവിത്രവും ദൈവീകവുമായ ലോകം നിങ്ങളുടെ ജന്മസിദ്ധ അവകാശമാണ്. ശിവബാബ വന്നാണ് നിങ്ങൾ കുട്ടികൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തീ പദവി നൽകുന്നത്, യോഗ്യതയുള്ളതാക്കി മാറ്റുന്നു. നിങ്ങൾക്കറിയാം ബാബ നമ്മൾ പതിതമായവരെ യോഗ്യതയുള്ളതാക്കി മാറ്റുകയാണ്. പാവനമായി മാറിയാൽ പിന്നെ ഈ ശരീരമുണ്ടാവില്ല. രാവണനിലൂടെയാണ് നമ്മൾ പതിതമായി മാറിയത്. പിന്നീട് പരമപിതാ പരമാത്മാവ് പാവനമാക്കി മാറ്റി പാവനമായ ലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനും പതിത പാവനനും. നിരാകാരനായ ശിവബാബ നമ്മളെ പഠിപ്പിക്കുന്നു. എല്ലാവർക്കുമൊന്നും ഒരുമിച്ച് പഠിക്കാൻ സാധിക്കില്ല. നിങ്ങൾ കുറച്ചുപേരാണ് സന്മുഖത്തിരിക്കുന്നത്. ബാക്കി എല്ലാ കുട്ടികൾക്കും അറിയാം- ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തിൽ ഇരുന്ന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജഞാനം കേൾപ്പിക്കുന്നുണ്ടാ
യിരിക്കും. മുരളി കത്തിന്റെ രൂപത്തിൽ വരും. മറ്റു സ്തസംഗങ്ങളിലൊന്നും ഇങ്ങനെ മനസ്സിലാക്കില്ല. ഇന്നത്തെ കാലത്ത് റിക്കോർഡ് ചെയ്യുന്ന മെഷീനെല്ലാമുണ്ട്. അതിനാൽ അതിൽ റിക്കാർഡ് ചെയ്ത് തിരിച്ചയ്ക്കുന്നു. മനുഷ്യർ പറയുന്നു- ഇന്ന പേരിലുള്ള ഗുരുവാണ് കേൾപ്പിക്കുന്നത്. ബുദ്ധിയിൽ മനുഷ്യരുടെ ഓർമ്മ മാത്രമാണ് ഉള്ളത്. ഇവിടെ അങ്ങനെയുള്ള കാര്യമില്ല. ഇവിടെ നിരാകാരനായ ബാബ നോളേജ്ഫുള്ളാണ്. മനുഷ്യരെ നോളേജ്ഫുള്ളെന്ന് പറയാൻ സാധിക്കില്ല. പാടാറുണ്ട്- ഈശ്വരനാകുന്ന പിതാവ് നോളേജ്ഫുള്ളാണ്, ശാന്തസ്വരൂപമാണ്, ആനന്ദസ്വരൂപമാണ്. അപ്പോൾ അച്ഛനിൽ നിന്നുമുള്ള സമ്പത്തും വേണമല്ലോ. അച്ഛനിലുള്ള ഗുണങ്ങളെല്ലാം കുട്ടികൾക്കും ലഭിക്കണം. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഗുണങ്ങളെ ധാരണ ചെയ്ത് ലക്ഷ്മീ-നാരായണനെപ്പോലെ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും രാജാവും റാണിയുമായി മാറില്ല. ഗീതവുമുണ്ട്- രാജാവും റാണിയും മന്ത്രിയുമെന്ന്....സത്യ
യുഗത്തിൽ മന്ത്രിമാരില്ല. മഹാരാജാവിനും മഹാറാണിക്കും ശക്തിയുണ്ട്. വികാരിയായി മാറുമ്പോഴാണ് മന്ത്രിമാരുണ്ടാകുന്നത്. മുമ്പൊന്നും മിനിസ്റ്ററൊന്നുമുണ്ടാ
യിരുന്നില്ല. സത്യയുഗത്തിൽ ഒരു രാജാവിന്റെയും റാണിയുടെയും രാജ്യമായിരിക്കും ഉണ്ടായിരിക്കുക. രാജാവിനും റാണിക്കും മന്ത്രിമാരുടെ ആവശ്യമെന്താണ്, നിർദേശമെടുക്കേണ്ട ആവശ്യമില്ല. അവർ സ്വയം അധികാരികളാണ്. ഇതാണ് ചരിത്രവും ഭൂമിശാസ്ത്രവും. എന്നാൽ ആദ്യ മാദ്യം ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ബുദ്ധിയിൽ വരണം നമ്മളെ ബാബയാണ് പഠിപ്പിക്കുന്നത്. യോഗം പരിശീലിപ്പിക്കുന്നത്. ഓർമ്മയുടെ യാത്രയിൽ കഴിയണം. ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്. നമ്മൾ വികാരത്തിലേക്ക് പോയതു കാരണം തികച്ചും പതിതമായി മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് പാപാത്മാവെന്ന് പറയുന്നത്. സത്യയുഗത്തിൽ പാപാത്മാവില്ല. സത്യയുഗത്തിൽ പുണ്യാത്മാക്കളാണ്. സത്യയുഗത്തിൽ പ്രാലബ്ധമാണ് ഉള്ളത്. അതിനുവേണ്ടിയാണ് ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നത്. നിങ്ങളുടേത് ഓർമ്മയുടെ യാത്രയാണ്. അതിനെ ഭാരതത്തിന്റെ യോഗമെന്നാണ് പറയുന്നത്. എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. യോഗം അർത്ഥം ഓർമ്മ. ഓർമ്മയിലൂടെയാണ് വികർമ്മം വിനാശമാകുന്നത്. പിന്നീട് ഈ ശരീരം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോകും. ആത്മാക്കളുടെ വീടിനെ മധുരമായ ലോകമെന്നാണ് പറയുന്നത്. ആത്മാവാണ് പറയുന്നത്-നമ്മൾ ശാന്തിധാമത്തിലാണ് വസിക്കുന്നത്. നമ്മൾ ശാന്തിധാമത്തിൽ നിന്ന് അശരീരിയായിട്ടാണ് വന്നത്. ഈ സൃഷ്ടിയിൽ പാർട്ടഭിനയിക്കാൻ വേണ്ടിയാണ് ശരീരമെടുത്തത്. മായ എന്ന് 5 വികാരങ്ങളെയാണ് പറയുന്നതെന്നും മനസ്സിലാക്കി തന്നിട്ടുണ്ട്. വികാരങ്ങൾ 5 ഭൂതങ്ങളാണ്. കാമത്തിന്റെ ഭൂതം, ക്രോധത്തിന്റെ ഭൂതം. നമ്പർവണ്ണാണ് ദേഹാഭിമാനത്തിന്റെ ഭൂതം. ബാബ മനസ്സിലാക്കി തരുന്നു- സത്യയുഗത്തിൽ ഈ വികാരങ്ങളൊന്നുമില്ല. സത്യയുഗത്തെ നിർവ്വികാരിയായ ലോകമെന്നാണ് പറയുന്നത്. വികാരിയായ ലോകത്തെ നിർവ്വികാരിയാക്കി മാറ്റുക എന്നത് ബാബയുടെ മാത്രം കർത്തവ്യമാണ്. ബാബയെ തന്നെയാണ് സർവ്വശക്തിവാനെന്നും, ജ്ഞാനത്തിന്റെ സാഗരനെന്നും, പതിത-പാവനനെന്നും പറയുന്നത്. ഈ സമയം എല്ലാവരും ഭ്രഷ്ടാചാരത്തിലൂടെയാണ് ജന്മെടുക്കുന്നത്. സത്യയുഗത്തിൽ മാത്രമാണ് നിർവ്വികാരിയായ ലോകമുള്ളത്. ബാബ പറയുന്നു- ഇപ്പോൾ നിങ്ങൾക്ക് വികാരിയിൽ നിന്നും നിർവ്വികാരിയായി മാറണം. പറയാറുണ്ട്- വികാരങ്ങളില്ലാതെ എങ്ങനെ കുട്ടികൾ ജനിക്കുമെന്ന്? ബാബ മനസ്സിലാക്കി തരുന്നു- ഇപ്പോൾ നിങ്ങളുടേത് അന്തിമ ജന്മമാണ്. മൃത്യുലോകം തന്നെ ഇല്ലാതാകണം. അതിനുശേഷം വികാരികളായ മനുഷ്യരുണ്ടാകില്ല. അതിനാൽ ബാബയോട് പവിത്രമായി മാറുമെന്ന പ്രതിജ്ഞ ചെയ്യണം. പറയുന്നു- ബാബ ഞങ്ങൾ അങ്ങയിൽ നിന്ന് തീർച്ചയായും സമ്പത്തെടുക്കും. മനുഷ്യർ അസത്യമായ പ്രതിജ്ഞയെടുക്കുന്നു. ഈശ്വരനെ പ്രതി പ്രതിജ്ഞ എടുക്കുന്നുണ്ടെങ്കിലും ഈശ്വരനെ അറിയില്ല. ഈശ്വരൻ എപ്പോൾ എങ്ങനെയാണ് വരുന്നത്. ഈശ്വരന്റെ നാമം, രൂപം, ദേശം, കാലമെന്താണ്. ഒന്നും അറിയില്ല. ബാബ വന്നാണ് തന്റെ പരിചയം നൽകുന്നത്. ഇപ്പോൾ നിങ്ങൾക്ക് പരിചയം ലഭിച്ചുകണ്ടിരിക്കുകയാണ്. ലോകത്തിലാർക്കും ഈശ്വരനാകുന്ന പിതാവിനെക്കുറിച്ചറിയില്ല. വിളിക്കുന്നുമുണ്ട്, പൂജയും ചെയ്യുന്നുണ്ട് എന്നാൽ കർത്തവ്യത്തെക്കുറിച്
ചറിയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം-പരമപിതാ പരമാത്മാ നമ്മുടെ അച്ഛനും ടീച്ചറും സത്ഗുരുവുമാണ്. ബാബ സ്വയം തന്റെ പരിചയം നൽകി- ഞാൻ നിങ്ങളുടെ അച്ഛനാണ്. ബാബ ഈ ശരീരത്തിൽ പ്രവേശിച്ചിരിക്കുകയാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നത്. ആരുടെ? ബ്രാഹ്മണരുടെ. പിന്നീട് നിങ്ങൾ ബ്രാഹ്മണരാണ് പഠിച്ച് ദേവതയായി മാറുന്നത്. ബാബ വന്നാണ് നമ്മളെ ശൂദ്രനിൽ നിന്ന് ബ്രാഹ്മണരാക്കി മാറ്റുന്നത്. ബാബ പറയുന്നു- ഞാൻ വരുന്നതു തന്നെ കല്പത്തിലെ സംഗമയുഗത്തിലാണ്. ഒരു കല്പം അയ്യായിരം വർഷത്തിന്റേതാണ്. ഈ സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടേയിരി
ക്കുന്നു. ബാബ വരുന്നത് പഴയ ലോകത്തെ പുതിയതാക്കി മാറ്റാനാണ്. പഴയ ധർമ്മങ്ങളുടെ വിനാശം ചെയ്യിപ്പിച്ചാണ് ആദി സനാതന ദേവീ- ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. കുട്ടികളെയാണ് പഠിപ്പിക്കുന്നത്. പിന്നീട് നിങ്ങൾ പഠിച്ച് 21 ജന്മത്തേക്കു വേണ്ടി മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു. ദേവതകളെന്നാൽ സൂര്യവംശികൾ, ചന്ദ്രവംശികൾ പ്രജകൾ എല്ലാമുണ്ട്. ബാക്കി പുരുഷാർത്ഥമനുസരിച്ച് ഉയർന്ന പദവി പ്രാപ്തമാക്കും. ഇപ്പോൾ ആര് എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ അതു തന്നെയാണ് കല്പ-കല്പം നടക്കുന്നത്. കല്പ-കല്പം ചെയ്യുന്ന പുരുഷാർത്ഥമനുസരിച്ചുള്ള പദവി പ്രാപ്തമാക്കും എന്ന് മനസ്സിലാക്കുന്നു. നമ്മളെ നിരാകാരനായ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്. ബാബയെ ഓർമ്മിക്കുന്നതിലൂടെ മാത്രമാണ് വികർമ്മങ്ങൾ വിനാശമാകുന്നത്. ഓർമ്മിക്കാതെ വികർമ്മങ്ങൾ വിനാശമാകില്ല. നമ്മൾ എത്ര ജന്മങ്ങളാണ് എടുക്കുന്നതെന്ന് മനുഷ്യർക്കറിയില്ല. ശാസ്ത്രങ്ങളിൽ 84 ലക്ഷം ജന്മങ്ങളെന്ന് കെട്ടുകഥ പറഞ്ഞിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം 84 ജന്മങ്ങളാണ് ഉള്ളതെന്ന്. ഇത് അവസാന ജന്മമാണ്. പിന്നീട് നമുക്ക് സ്വർഗ്ഗത്തിലേക്ക് പോകണം. ആദ്യം മൂലവതനത്തിൽ പോയി പിന്നീട് സ്വർഗ്ഗത്തിലേക്ക് വരും. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയോട് പവിത്രതയുടെ പ്രതിജ്ഞ ചെയ്തതിൽ ഉറച്ചിരിക്കണം. കാമ- ക്രോധാദി ഭൂതങ്ങളുടെ മേൽ തീർച്ചയായും വിജയം പ്രാപ്തമാക്കണം.

2) നടക്കുമ്പോഴും കറങ്ങുമ്പോഴും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും പഠിപ്പിക്കുന്ന ബാബയെ ഓർമ്മിക്കണം. ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്. അതിനാൽ ഈ അന്തിമ ജന്മത്തിൽ തീർച്ചയായും പവിത്രമായി മാറണം.

വരദാനം :-
സർവ്വ ഖജനാവുകളാലും നിറവുള്ളവരായി തങ്ങളുടെ മുഖത്തിലൂടെ സേവനം ചെയ്യുന്ന സത്യമായ സേവാധാരിയായി ഭവിക്കട്ടെ.

സർവ്വ ഖജനാവുകളാലും സദാ സമ്പന്നരും നിറഞ്ഞിരിക്കുന്നവരുമായ കുട്ടികളുടെ നയനങ്ങളിലൂടെയും മസ്തകത്തിലൂടെയും ഈശ്വരീയ ലഹരി കാണപ്പെടും. അവരുടെ മുഖം തന്നെ സേവനം ചെയ്യുന്നു. ആർക്ക് കൂടുതൽ അഥവാ കുറഞ്ഞ ശേഖരണം ഉണ്ടോ അതും അവരുടെ മുഖത്തിലൂടെ കാണപ്പെടും. ഏതെങ്കിലും ഉയർന്ന കുലത്തിലുള്ളവരാണെങ്കിൽ അവരുടെ മുഖത്തിൽ ആ തിളക്കവും അഭിമാനവും കാണപ്പെടും. അതേപോലെ താങ്കളുടെ മുഖം ഓരോ സങ്കൽപത്തെയും ഓരോ കർമ്മത്തെയും സ്പഷ്ടമാക്കണം അപ്പോൾ പറയാം സത്യമായ സേവാധാരി.

സ്ലോഗന് :-
സമയത്തിന്റെയും സങ്കൽപത്തിന്റെയും ഖജനാവുകളെ മിച്ചം വെച്ച് സമ്പാദ്യത്തിന്റെ ശേഖരം വർദ്ധിപ്പിക്കൂ.

അവ്യക്ത സൂചന- മഹാനാകുന്നതിന് വേണ്ടി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.

ആളുകളെ മധുരം കഴിപ്പിക്കുമ്പോൾ അവരുടെ മുഖം കുറച്ച് സമയത്തേക്ക് മധുരമാകുന്നു, എന്നാൽ സ്വയമേ തന്നെ മധുരമുള്ളവരാകൂ, മുഖത്തിൽ സദാ മധുര വാക്കുകൾ ഉണ്ടായിരിക്കട്ടെ. എങ്ങനെയാണോ മധുരം കഴിക്കുന്നതിലൂടെയും കഴിപ്പിക്കുന്നതിലൂടെയും മുഖം സന്തുഷ്ടമാകുന്നത് അതേപോലെ മധുരമായ വാക്കുകൾ സ്വയത്തെയും സന്തുഷ്ടമാക്കുന്നു, മറ്റുള്ളവരെയും സന്തുഷ്ടമാക്കുന്നു. ഇപ്രകാരം സദാ സർവ്വരുടെയും മുഖം മധുരിപ്പിച്ചുകൊണ്ടിരിക്കൂ, സദാ മധുരമായ ദൃഷ്ടി, മധുരമായ വാക്ക്, മധുരമായ കർമ്മമായിരിക്കട്ടെ.