18.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ഈ പഴയ ലോകത്തിൽ മനുഷ്യർ വെക്കാറുള്ള ആശകൾ നിങ്ങൾക്ക് ഉണ്ടാകാൻ പാടില്ല, കാരണം ഈ ലോകം വിനാശമാകാൻ പോവുകയാണ്.

ചോദ്യം :-
സംഗമയുഗത്തിൽ ഏത് ആഗ്രഹം വെയ്ക്കുകയാണെങ്കിൽ എല്ലാ ആശകളും സദാ കാലത്തേക്ക് പൂർത്തീകരിക്കപ്പെടും?

ഉത്തരം :-
നമുക്ക് പാവനമായി മാറി ബാബയെ ഓർമ്മിച്ച്, ബാബയിൽ നിന്ന് മുഴുവൻ സമ്പത്തും എടുക്കണം- കേവലം ഈ ഇച്ഛ മാത്രമുണ്ടായിരിക്കണം. ഈ ഇച്ഛയിലൂടെ സദാ കാലത്തേക്ക് എല്ലാ ആശകളും പൂർത്തീകരിക്കും. ആയുഷ്മാൻ ഭവ, പുത്രവാൻ ഭവ, ധനവാൻ ഭവ.....എന്നീ എല്ലാ വരദാനങ്ങളും ലഭിക്കും. സത്യയുഗത്തിൽ എല്ലാ ആശകളും പൂർത്തിയാകും.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും...

ഓംശാന്തി.  
ഈ കാര്യം മധുര-മധുരമായ ആത്മീയ കുട്ടികളെ പ്രതി അഥവാ ആത്മാക്കളെ പ്രതിയാണ് പരമപിതാ പരമാത്മാവ് മനസ്സിലാക്കിത്തരുന്നത്. നിങ്ങൾക്കറിയാം പരിധിയില്ലാത്ത ബാബ നമുക്ക് വരദാനങ്ങൾ നൽകുകയാണ്. ലോകത്തിലുള്ള ഗുരുക്കന്മാർ ആശീർവാദങ്ങളെല്ലാം നൽകുന്നു-പുത്രവാൻ ഭവ, ആയുഷ്മാൻ ഭവ, ധനവാൻ ഭവ എന്നെല്ലാം. ഇപ്പോൾ ബാബ നിങ്ങൾക്ക് വരദാനങ്ങൾ നൽകുകയാണ്-ആയുഷ്മാൻ ഭവ. ഈ വരദാനത്തിലൂടെ നിങ്ങളുടെ ആയുസ്സ് ഒരുപാട് വർദ്ധിക്കും. സത്യയുഗത്തിൽ കുട്ടികളുമുണ്ടാകും, അവരും സുഖം നൽകുന്നവരായിരിക്കും. ഈ ലോകത്തിലുള്ള എല്ലാ കുട്ടികളും ദുഃഖം നൽകുന്നവരാണ്. സത്യയുഗത്തിലുള്ള കുട്ടികളെല്ലാം സുഖം നൽകുന്നവരായിരിക്കും. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നൽകുകയാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. നമ്മൾ ഉയർന്ന ആയുസ്സുള്ളവരും ധനവാന്മാരുമായി മാറും. ഇപ്പോൾ ഹൃദയത്തിൽ ഒരാഗ്രഹവും വെയ്ക്കരുത്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സത്യയുഗത്തിലാണ് പൂർത്തിയാവുന്നത്. അതിനാൽ ഈ നരകത്തിൽ ഒരാഗ്രഹവും വെയ്ക്കരുത്. ധനത്തിന്റെ ആഗ്രഹവും വെയ്ക്കരുത്. ഒരുപാട് ധനമുണ്ടാക്കണം, ഉയർന്ന ജോലി ലഭിക്കണം എന്നെല്ലാമുള്ള ആശകളൊന്നും കൂടുതലായി വെയ്ക്കരുത്. വയറിന് ഒരു പിടി ചോറ് മതി, കൂടുതലായി ലോഭം വെയ്ക്കരുത്. കൂടുതൽ ധനമുണ്ടെങ്കിൽ അത് നഷ്ടപ്പെടുക തന്നെ ചെയ്യും. ബാബ നമ്മളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു എന്ന് കുട്ടികൾക്ക് അറിയാം. ബാബ പറയുന്നു- ദാനം നൽകിയാൽ ഗ്രഹണം ഇല്ലാതാകും എന്ന്. എന്ത് ദാനമാണ് നൽകേണ്ടത്? 5 വികാരങ്ങളുടെ. 5 വികാരങ്ങൾ ദാനം ചെയ്യുകയാണെങ്കിൽ ഗ്രഹണം ഇല്ലാതായി നിങ്ങൾ 16 കലാ സമ്പൂർണ്ണരായി മാറും. ഇവിടെയാണ് നമുക്ക് സർവ്വഗുണ സമ്പന്നവും, 16 കലാ സമ്പൂർണ്ണവുമായി മാറേണ്ടത് എന്ന് നിങ്ങൾക്കറിയാം. 5 വികാരങ്ങളുടെ ദാനം നൽകണം. ബാബ കുട്ടികളോട് പറയുന്നു-മധുരമായ കുട്ടികളെ, പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കാനുള്ള ആഗ്രഹമല്ലാതെ മറ്റൊന്നും വെയ്ക്കരുത്. ബാക്കി അല്പ സമയം മാത്രമേയുള്ളൂ, ഒരുപാട് കഴിഞ്ഞു പോയി, അല്പം മാത്രമെ ബാക്കിയുള്ളൂ. ബാക്കി വിനാശത്തിന് അല്പ സമയം മാത്രമെയുള്ളൂ. അതിനാൽ ഈ പഴയ ലോകത്തിൽ ഒരാഗ്രഹവും വെയ്ക്കരുത്. ബാബയെ മാത്രം ഓർമ്മിച്ചുകൊണ്ടിരിക്കൂ. കുട്ടികൾക്ക് ഓർമ്മയിലൂടെ സതോപ്രധാനമായി മാറണം. ഈ ലോകത്തിൽ മനുഷ്യർക്കുള്ള ഒരാഗ്രഹവും നിങ്ങൾ വെയ്ക്കരുത്. ഒരു ശിവബാബയിൽ നിന്നും നമുക്ക് നമ്മുടെ സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കണം എന്ന ആഗ്രഹം മാത്രമെ ഉണ്ടാകാൻ പാടുകയുള്ളൂ. ആർക്കും ദുഃഖം കൊടുക്കരുത്. പരസ്പരം കാമവികാരത്തിൽ പോവുക ഏറ്റവും വലിയ ദുഃഖമാണ്. അതുകൊണ്ടാണ് സന്യാസിമാർ സ്ത്രീകളിൽ നിന്നും മാറി താമസിക്കുന്നത്. ഇവർ ഉപേക്ഷിച്ചുപോയി എന്ന് പറയുന്നു. ഈ സമയം രാവണ രാജ്യത്തിൽ എല്ലാവരും പതിതരും പാപാത്മാക്കളുമാണ്.

ഇപ്പോൾ സമയം വളരെ കുറവാണ്. നിങ്ങൾ ബാബയുടെ ശ്രീമതപ്രകാരം നടക്കുന്നില്ലെങ്കിൽ ശ്രേഷ്ഠരാകാൻ സാധിക്കില്ല. കുട്ടികൾക്ക് ഉയർന്നതിലും വെച്ച് ഉയർന്നവരായി മാറണം. അതിനാൽ 5 വികാരങ്ങളുടെ ദാനം നൽകുകയാണെങ്കിൽ ഗ്രഹണം ഇല്ലാതാകും. എല്ലാവരിലും ഗ്രഹപ്പിഴയുണ്ട്. തികച്ചും കറുത്തുപോയി. ബാബ പറയുന്നു-എന്നിൽ നിന്നും സമ്പത്തെടുക്കണമെങ്കിൽ പാവനമായി മാറൂ. ദ്വാപരയുഗം മുതൽ നിങ്ങൾ പതിതരായി മാറി, സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമായി മാറിയിരിക്കുന്നു. അപ്പോഴാണ് വിളിക്കുന്നത്-അല്ലയോ പതിതപാവനാ വരൂ, വന്ന് നമ്മളെ പാവനമാക്കി മാറ്റൂ എന്ന്. അതിനാൽ ബാബ നിർദേശം നൽകുകയാണ്-കുട്ടികളെ, ഇനി പതിതരായി മാറരുത്, കാമമാകുന്ന മഹാശത്രുവിന്റെ മേൽ വിജയം പ്രാപ്തമാക്കൂ. ഈ കാമ വികാരം കാരണമാണ് നിങ്ങൾ ആദി-മധ്യ-അന്ത്യം ദുഃഖിച്ചത്. ബാബ പറയുന്നു-സ്വർഗ്ഗത്തിൽ നിങ്ങൾ പൂർണ്ണമായും പവിത്രരായിരുന്നു. രാവണന്റെ മതത്തിലൂടെ നടന്നാണ് നിങ്ങൾ പതിതരായി മാറിയത്. അതുകൊണ്ടാണല്ലോ ദേവതകളുടെ മുന്നിൽ പോയി അവരുടെ മഹിമ പാടുന്നത്-അങ്ങ് സർവ്വഗുണ സമ്പന്നരും സമ്പൂർണ്ണ നിർവ്വികാരികളുമാണ് ഞങ്ങൾ വികാരികളാണെന്നും. നിർവ്വികാരിയാകുന്നതിൽ സുഖം മാത്രമെയുള്ളൂ. ബാബ പറയുന്നു-ഞാൻ നിങ്ങളെ നിർവ്വികാരിയാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് എല്ലാ ഇച്ഛകളേയും ഉപേക്ഷിക്കണം. നിങ്ങളുടെ ജോലികളെല്ലാം ചെയ്തോളൂ. ഒപ്പം പരസ്പരം ജ്ഞാനമാകുന്ന അമൃത് കുടിപ്പിക്കൂ. പറയാറുണ്ട്, അമൃത് ഉപേക്ഷിച്ച് വിഷം പാനം ചെയ്യുന്നതെന്തിനാണ്. ബാബ പറയുന്നു- ഒരാഗ്രഹവും വെയ്ക്കരുത്. ഓർമ്മയുടെ യാത്രയിലൂടെ നമ്മൾ പൂർണ്ണമായും സതോപ്രധാനമായി മാറും. ഓർമ്മയിലൂടെ മാത്രമെ 63 ജന്മങ്ങളുടെ പാപങ്ങൾ ഇല്ലാതാവുകയുള്ളൂ. ഇപ്പോൾ നിർവ്വികാരിയായി മാറണം. മായയുടെ കൊടുങ്കാറ്റ് വന്നാലും പതിതരായി മാറരുത്. മനുഷ്യനിൽ നിന്നും ദേവതയായി മാറണം. നിങ്ങളായിരുന്നു സതോപ്രധാനവും പൂജ്യ ദേവതകളും. നിങ്ങൾ തന്നെയാണ് പൂജ്യരിൽ നിന്നും പൂജാരിയായി മാറുന്നത്. നിരോഗിയായ നമ്മളാണ് പിന്നീട് രോഗിയായി മാറുന്നത്. ഇപ്പോൾ വീണ്ടും നിരോഗികളായി മാറുകയാണ്. നിരോഗികളായിരുന്നപ്പോൾ ഉയർന്ന ആയുസ്സായിരുന്നു. ഇപ്പോഴാണെങ്കിൽ നോക്കൂ, മനുഷ്യർ പെട്ടെന്നു തന്നെ മരിക്കുന്നു. അതുകൊണ്ട് ഒരാഗ്രഹവും വെയ്ക്കരുത്. ഇതെല്ലാം മോശമായ ആശകളാണ്. മുള്ളിൽ നിന്നും പൂവായി മാറുന്നതിനുവേണ്ടി ഒന്നാന്തരമായ ആശ ഒന്നു മാത്രമെയുള്ളൂ, ബാബ പറയുന്നു-എന്നെ ഓർമ്മിക്കുകയാണെങ്കിൽ പുണ്യാത്മാവായി മാറും. ഈ സമയം എല്ലാവരിലും രാഹുവിന്റെ ഗ്രഹണമാണ്. മുഴുവൻ ഭാരതത്തിലും രാഹുവിന്റെ ഗ്രഹണമാണ്. എന്നാൽ ബൃഹസ്പതിയുടെ ദശയാണ് വേണ്ടത്. ഇപ്പോൾ നമ്മളിൽ ബൃഹസ്പതിയുടെ ദശയാണ് എന്ന് നിങ്ങൾക്കറിയാം. ഭാരതം സ്വർഗ്ഗമായിരുന്നില്ലേ. സത്യയുഗത്തിൽ നിങ്ങൾക്ക് ബൃഹസ്പതിയുടെ ദശയായിരുന്നു. ഈ സമയം രാഹുവിന്റെ ദശയാണ്. ഇപ്പോൾ വീണ്ടും പരിധിയില്ലാത്ത ബാബയിൽ നിന്നും ബൃഹസ്പതിയുടെ ദശയുണ്ടാകുന്നു. ബൃഹസ്പതി ദശയിൽ 21 ജന്മത്തേക്കുള്ള സുഖമുണ്ടായിരിക്കും. ത്രേതായുഗത്തിൽ ശുക്രന്റെ ദശയാണ്. എത്രത്തോളം കൂടുതൽ ഓർമ്മിക്കുന്നുവോ അതിലൂടെ ബൃഹസ്പതിയുടെ ദശയുണ്ടാകുന്നു. ഇപ്പോൾ എല്ലാവർക്കും തിരിച്ചു പോകണം എന്നും മനസ്സിലാക്കി തന്നിട്ടുണ്ട.് അതിനാൽ ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്
കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമായി പറക്കാൻ യോഗ്യതയുള്ളവരായി മാറും. മായ നിങ്ങളുടെ ചിറകുകൾ മുറിച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഈശ്വരീയ മതത്തിലൂടെ നിങ്ങൾ സദാ സുഖികളായി മാറുന്നു. ഈശ്വരീയ മതത്തിലൂടെ നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളായി മാറുന്നു. വിശ്വത്തിന്റെ ചക്രവർത്തി പദവിയെടുത്തുകൊണ്ടിരി
ക്കുകയാണ്. ഈശ്വരീയ മതം ലഭിക്കുന്നു, അതായത് ബാബയെ ഓർമ്മിക്കുകയാണെങ്കിൽ അന്തിമത്തിൽ മനസ്സ് എങ്ങിനെയോ അതുപോലെ ഗതിയുണ്ടാകും. ഓർമ്മയിലൂടെ മാത്രമെ വികർമ്മങ്ങൾ വിനാശമാവുകയും പവിത്രമായി മാറുകയും ചെയ്യുകയുള്ളൂ. പവിത്രമായ ആത്മാവാണ് സ്വർഗ്ഗത്തിലേക്ക് പോകാൻ യോഗ്യമായി മാറുന്നത്. സത്യയുഗത്തിൽ നിങ്ങളുടെ ശരീരവും നിരോഗിയായിരിക്കും, ആയുസ്സും ഉയർന്നതായിരിക്കും. ഒരുപാട് ധനവും ലഭിക്കും. അവിടെ ഒരിക്കലും ധർമ്മപുത്രൻ ആകാറില്ല. യോഗബലത്തിലൂടെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും മാത്രം ഉണ്ടായിരിക്കും. സത്യയുഗത്തിൽ എങ്ങനെ കുട്ടികൾ ജനിക്കും എന്ന് ചോദിക്കുന്നു, അവിടെ യോഗബലത്തിലൂടെയാ
യിരിക്കും. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. സത്യയുഗത്തിൽ എല്ലാവരും യോഗികളാണ്. കൃഷ്ണനെ യോഗേശ്വരനെന്നാണ് പറയുന്നത്. കൃഷ്ണൻ യോഗത്തിലാണിരിക്കുന്നത് എന്നല്ല ഇതിനർത്ഥം. കൃഷ്ണൻ പൂർണ്ണമായും പവിത്രവും യോഗിയുമാണ്. ഈശ്വരൻ എല്ലാവരേയും യോഗേശ്വരനാക്കി മാറ്റിയതിനാൽ ഭാവിയിൽ എല്ലാവരും യോഗികളായിരിക്കുന്നു. ബാബയാണ് യോഗിയാക്കി മാറ്റിയത്. യോഗികളുടെ ആയുസ്സ് വളരെ ഉയർന്നതായിരിക്കും. എന്നാൽ ഭോഗികളുടെ ആയുസ്സ് കുറവായിരിക്കും. ഈശ്വരൻ കുട്ടികളെ പവിത്രമാക്കി മാറ്റി രാജയോഗം പഠിപ്പിച്ച് ദേവതയാക്കി മാറ്റുന്നു. അവരെയാണ് യോഗി എന്ന് പറയുന്നത്. യോഗികൾ അഥവാ ഋഷിമുനിമാർ പവിത്രമായിരിക്കും. നിങ്ങൾ രാജഋഷികളാണെന്ന് മനസ്സിലാക്കിതന്നിട്ടുണ്ട്. രാജ്യപദവി പ്രാപ്തമാക്കു ന്നതിനുവേണ്ടി രാജയോഗം പഠിക്കുകയാണ്. ഈ സമയത്ത് ബാബയെ ഓർമ്മിക്കണം. ഇവിടെ ഒരു കുട്ടി ജനിക്കണമെന്ന തലകീഴായ ആശകളൊന്നും വെയ്ക്കരുത്. വീണ്ടും വികാരത്തിലേക്ക് പോകേണ്ടി വരില്ലേ! കാമവികാരത്തിലേക്ക് പോകേണ്ടിവരും. ദേഹാഭിമാനമുള്ളവർ കാമ വികാരത്തിലേക്ക് പോകുന്നു. ദേഹീഅഭിമാനിയായവർ കാമവികാരത്തിലേക്ക് പോകില്ല. ബാബ മനസ്സിലാക്കിതരുന്നു -പവിത്രമായി മാറൂ. ബാബ ആത്മാക്കളോട് പറയുന്നു, കാമവികാരത്തിലേക്ക് പോകരുത്. പവിത്രമായി മാറിയാൽ നിങ്ങളുടെ എല്ലാ ദുഃഖങ്ങളും ദൂരെയാകും. നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ എത്ര സുഖമാണ് നൽകുന്നത്! ബാബയിൽ നിന്നും മുഴുവൻ സമ്പത്തും എടുക്കണം.

ബാബ പാവപ്പെട്ടവന്റെ നാഥനാണ്. സുദാമാവ് രണ്ട് പിടി അവിൽ നൽകിയപ്പോൾ പകരമായി കൊട്ടാരം ലഭിച്ചു എന്ന മഹിമയുമുണ്ട്. ബാബയാണെങ്കിൽ 21 ജന്മത്തേക്കാണ് സമ്പത്ത് നൽകുന്നത്. നമുക്കിപ്പോൾ തിരിച്ച് പോകണമെന്നും മനസ്സിലാക്കുന്നുണ്ട്. സ്വർഗ്ഗത്തിന്റെ സ്ഥാപനയുടെ കാര്യത്തിൽ ആർക്ക് എത്ര വേണമെങ്കിലും ശിവബാബയുടെ സഹയോഗിയായി മാറാൻ സാധിക്കും. വീട്ടിൽ സർവ്വകലാശാല അഥവാ ഹോസ്പിറ്റൽ തുറക്കൂ. സഹോദരീ-സഹോദരൻമാരേ! 21 ജന്മങ്ങളിലേക്കു വേണ്ടി സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറണമെങ്കിൽ വന്ന് മനസ്സിലാക്കൂ, എന്ന് ബോർഡിൽ എഴുതി വെയ്ക്കൂ. ഒരു സെക്കന്റിൽ നമ്മൾ സദാ ആരോഗ്യമുളളവരും സമ്പന്നരുമായി മാറാനുള്ള വഴിയാണ് പറഞ്ഞുതരുന്നത്. നിങ്ങൾ സർജനല്ലേ. സർജൻമാർ തീർച്ചയായും ബോർഡ് വെയ്ക്കാറുണ്ട്. ഇല്ലെങ്കിൽ മനുഷ്യർ എങ്ങനെ മനസ്സിലാക്കും! നിങ്ങളും നിങ്ങളുടെ വീടിന്റെ പുറത്ത് ബോർഡ് വെയ്ക്കൂ. ആര് വരുകയാണെങ്കിലും അവർക്ക് രണ്ടച്ഛൻമാരുടെ പരിചയം നൽകൂ. ഇത്രയും നാൾ പരിധിയുള്ള അച്ഛനിൽ നിന്നും പരിധിയുള്ള സമ്പത്താണ് എടുത്തിരുന്നത്. ബാബ പറയുന്നു- എന്നെ മാത്രം ഓർമ്മിക്കുക യാണെങ്കിൽ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കും. ഈ കാര്യം ആദ്യം പ്രൊജക്ടറിലൂടെയും പ്രദർശിനിയിലൂടെയും മനസ്സിലാക്കികൊടുക്കൂ-ഇങ്ങനെയുള്ള പുരുഷാർത്ഥം ചെയ്താൽ നിങ്ങൾ ഇങ്ങനെയായി മാറും എന്ന്. ഇപ്പോൾ സംഗമയുഗമാണ്. കലിയുഗം മാറി സത്യയുഗം വരണം. ഭാരതവാസികളായ നിങ്ങൾ സതോപ്രധാനരായിരുന്നു, ഇപ്പോൾ തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുന്നു-എന്നെ ഓർമ്മിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. രണ്ടക്ഷരം മാത്രമെയുള്ളൂ. അല്ലാഹുവിനെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചക്രവർത്തി പദവി ലഭിക്കും. ബാബയെ ഓർമ്മിക്കുന്നതിലൂടെ സന്തോഷത്തോടെയിരിക്കും. ഈ അഴുക്കുള്ള ലോകത്തിൽ ഒരാശയും വെയ്ക്കരുത്. ഇവിടെ നിങ്ങൾ ജീവിച്ചിരിക്കെ മരിക്കാനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. മനുഷ്യർ മരിച്ചതിനുശേഷം പറയുന്നു, സ്വർഗ്ഗത്തിലേക്ക് പോയി എന്ന്. നമ്മൾ ബാബയെ ഓർമ്മിക്കുന്നത് സ്വർഗ്ഗവാസിയായി മാറാനാണ് എന്ന് നിങ്ങൾ എല്ലാവരോടും പറയുന്നു. ബാബയെ ഓർമ്മിക്കുന്നതിലൂടെ പരിധിയില്ലാത്ത സുഖം ലഭിക്കുന്നു. ബാബയെ ഓർമ്മിക്കുന്നതിലൂടെ ഒരിക്കൽ പോലും കരയേണ്ടതായോ, നിലവിളിക്കേണ്ടതായോ വരില്ല. മായയുടെ കൊടുങ്കാറ്റിനെക്കുറിച്ച് ചിന്തിക്കാതിരിക്കൂ. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിച്ച് സമ്പത്തെടുക്കണം. ഉളളിന്റെ ഉള്ളിൽ ഈ ലഹരി മാത്രം ഉണ്ടായിരിക്കണം. ബാബ മറ്റൊരു ബുദ്ധിമുട്ടും നൽകുന്നില്ല. ബാബയെ മാത്രം ഓർമ്മിക്കണം. മറ്റെല്ലാവരേയും മറക്കൂ, ഇവരെല്ലാവരും മരിച്ചിരിക്കുകയാണ്. ഈ കാര്യങ്ങൾ മാത്രം പരസ്പരം സംസാരിച്ചുകൊണ്ടിരിക്കൂ. ബാബാ! അങ്ങയെ മാത്രമേ ഞാൻ ഓർമ്മിക്കൂ. അങ്ങയിൽ നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കും. ഒരു സമയം നിശ്ചയിക്കൂ, തീർച്ചയായും ഞങ്ങൾ 3-4 മണിക്കെഴുന്നേറ്റ് ബാബയെ ഓർമ്മിക്കുമെന്ന്. ചക്രത്തെയും ഓർമ്മിക്കണം. ബാബ നമുക്ക് രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നൽകിയിട്ടുണ്ട്. നമുക്ക് ഈ മനുഷ്യസൃഷ്ടി വൃക്ഷത്തെക്കുറിച്ചറിയാം. എങ്ങനെയാണ് നമ്മൾ 21 ജന്മങ്ങൾ എടുക്കുന്നത് എന്ന് ബുദ്ധിയിലുണ്ട്. ഇപ്പോൾ നമ്മൾ സ്വർഗ്ഗത്തിലേക്ക് പോവുകയാണ്. വീണ്ടും ഈ സൃഷ്ടിയിൽ വന്ന് നാടകം അഭിനയിക്കും. നമ്മൾ ആത്മാവാണ്, ആത്മാവിനാണ് രാജ്യം ലഭിക്കുന്നത്. ബാബയെ ഓർമ്മിക്കുന്നതിലൂടെ സമ്പത്തിന്റെ അവകാശികളായി മാറുന്നു. ഈ രാജയോഗത്തിൽ അച്ഛനെയാണ് ഓർമ്മിക്കുന്നത്. ഒരുപാട് പ്രാവശ്യം പരിധിയില്ലാത്ത ബാബയിൽ നിന്നും വിശ്വത്തിന്റെ അധികാരികളായി മാറിയിട്ടുണ്ട്. പിന്നീടാണ് നരകവാസികളായി മാറിയത്. ഇപ്പോൾ ഒരു ബാബയുടെ ഓർമ്മയിലൂടെ വീണ്ടും സ്വർഗ്ഗവാസികളായി മാറുകയാണ്. ബാബയുടെ ഓർമ്മയിലൂടെ തന്നെ പാപങ്ങൾ ഭസ്മമാകും. ഇതിനെയാണ് ഓർമ്മയുടെ അഗ്നിയെന്ന് പറയുന്നത്. ബ്രാഹ്മണരായ നിങ്ങൾ രാജഋഷികളാണ്. ഋഷി എപ്പോഴും പവിത്രമായിരിക്കും, അവർ ബാബയെ ഓർമ്മിച്ച് രാജ്യപദവിയുടെ സമ്പത്തെടുക്കുന്നു. ഇപ്പോൾ വികാരത്തിനുവേണ്ടി ഒരാഗ്രഹവും വെയ്ക്കരുത്. ഇത് അപവിത്രമായ ആശയാണ്. ഇപ്പോൾ പാരലൗകീക അച്ഛനിൽ നിന്നും സമ്പത്തെടുക്കണം. അസുഖത്തിലും ഓർമ്മിക്കാൻ സാധിക്കും. അച്ഛന് കുട്ടികൾ പ്രിയപ്പെട്ടവരായിരിക്കും. ബ്രഹ്മാബാബക്ക് എത്ര കുട്ടികൾക്ക് കത്തുകളും മറ്റും എഴുതണം. ശിവബാബയാണ് എഴുതിപ്പിക്കുന്നത്. നിങ്ങളും കത്തെഴുതുന്നു-ശിവബാബ കെയർ ഓഫ് ബ്രഹ്മാബാബ എന്ന്. ശിവബാബയുടെ കുട്ടികളായ നമ്മൾ സഹോദരൻമാരാണ്. ആത്മീയ അച്ഛനാണ് വന്ന് നമ്മളെ പാവനമാക്കി മാറ്റുന്നത്. അതുകൊണ്ടാണ് പതിത-പാവനൻ എന്ന് പറയുന്നത്. എല്ലാ ആത്മാക്കളേയും പാവനമാക്കി മാറ്റുന്നു. ആരെയും ഉപേക്ഷിക്കുന്നില്ല. പ്രകൃതിയും പാവനമായി മാറുന്നു. സത്യയുഗത്തിൽ പ്രകൃതിയും പാവനമായിരിക്കും. ഇപ്പോൾ ശരീരം പോലും പതിതമായതുകൊണ്ടാണ് ഗംഗയിൽ പോയി ശരീരത്തെ വൃത്തിയാക്കുന്നത്. എന്നാൽ ആത്മാവ് പാവനമാകുന്നില്ല. ആത്മാവ് ഓർമ്മയാകുന്ന അഗ്നിയിലൂടെ മാത്രമെ പാവനമായി മാറുകയുള്ളൂ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കലിയുഗമാകുന്ന ഈ ലോകത്തിൽ തലതിരിഞ്ഞ ഒരാഗ്രഹവും വെയ്ക്കരുത്. സമ്പൂർണ്ണ സതോപ്രധാനമായി മാറുന്നതിനുവേണ്ടി ഈശ്വരീയ മതത്തിലൂടെ നടക്കണം.

2. പാവനമായി മാറി തിരിച്ച് വീട്ടിലേക്ക് പോകണം എന്ന ഒരേ ഒരു ആശ മാത്രം വെയ്ക്കണം. അവസാന സമയം നമ്മുടെ സങ്കല്പമെങ്ങനെയോ അതിനനുസരിച്ചായിരിക്കും ഫലം. മായയുടെ കൊടുങ്കാറ്റിൽ തന്റെ സമയത്തെ പാഴാക്കരുത്.

വരദാനം :-
സദാ ശക്തിശാലി സ്ഥിതിയിലൂടെ പരിധിയില്ലാത്ത സേവനത്തിൽ തത്പരരായിരിക്കുന്ന പരിധിയുള്ള കാര്യങ്ങളിൽ നിന്ന് മുക്തരായി ഭവിക്കട്ടെ.

സാകാര ബാബക്ക് സേവയല്ലാതെ മറ്റൊന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല, അതേപോലെ താങ്കൾ കുട്ടികളും തങ്ങളുടെ ശക്തിശാലി വൃത്തിയിലൂടെ പരിധിയില്ലാത്ത സേവനത്തിൽ സദാ തത്പരരായിരിക്കുകയാ
ണെങ്കിൽ പരിധിയുള്ള കാര്യങ്ങൾ താനെ സമാപ്തമാകും. പരിധിയുള്ള കാര്യങ്ങളിൽ സമയം ചെലവാക്കുക- ഇതും പാവ കൊണ്ടുള്ള കളിയാണ്, അതിലൂടെ സമയവും ഊർജ്ജവും വ്യർത്ഥമാകുന്നു. അതിനാൽ ചെറിയ-ചെറിയ കാര്യങ്ങളിൽ സമയം അല്ലെങ്കിൽ ശേഖരിച്ച ഊർജ്ജം പാഴാക്കിക്കളയരുത്.

സ്ലോഗന് :-
സേവനത്തിൽ സഫലത പ്രാപ്തമാക്കണമെങ്കിൽ വാക്കും പെരുമാറ്റവും പ്രഭാവശാലിയായിരിക്കണം.

അവ്യക്ത സൂചന- ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.

സമയപ്രമാണം ഇപ്പോൾ സർവ്വ ബ്രാഹ്മണ ആത്മാക്കളെയും സമീപത്ത് കൊണ്ടുവന്ന് ജ്വാലാസ്വരൂപത്തിന്റെ വായുമണ്ഡലം സൃഷ്ടിക്കുന്നതിന്റെ സേവനം ചെയ്യൂ, അതിന് വേണ്ടി ഭട്ഠികൾ ചെയ്യാം അല്ലെങ്കിൽ ഒരുമിച്ചിരുന്ന് ആത്മീയ സംഭാഷണം നടത്താം, പക്ഷെ ജ്വാലാസ്വരൂപത്തിന്റെ അനുഭവം ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം, ഈ സേവനത്തിൽ മുഴുകുകയാണെങ്കിൽ ചെറിയ- ചെറിയ പ്രശ്നങ്ങൾ സഹജമായി പരിവർത്തനപ്പെടും.