മധുരമായ കുട്ടികളെ-നിങ്ങൾ
പതിത-പാവനനായ ബാബയുടെ ശ്രീമതമനുസരിച്ച് പാവനമായി മാറുകയാണ്, അതിനാൽ നിങ്ങൾക്ക്
പാവനമായ ലോകത്തിന്റെ രാജ്യപദവി ലഭിക്കുന്നു. തന്നിഷ്ടമനുസരിച്ച് പാവനമായി
മാറുന്നവർക്ക് ഒരു പ്രാപ്തിയുമില്ല.
ചോദ്യം :-
കുട്ടികൾക്ക് സേവനത്തിൽ വിശേഷിച്ചും ഏതൊരു കാര്യത്തെക്കുറിച്ചാണ്
ശ്രദ്ധിക്കേണ്ടത്?
ഉത്തരം :-
സേവനത്തിന്
പോകുമ്പോൾ ഒരിക്കലും ചെറിയതോ വലുതോ ആയ കാര്യങ്ങൾക്ക് പിണങ്ങരുത,് അർത്ഥം
ദ്വേഷ്യപ്പെടരുത്. അഥവാ പരസ്പരം മുഖം ചുളിപ്പിച്ച്, മിണ്ടാതിരിക്കയാണെങ്കിൽ
ഡിസ്സർവ്വീസിന് നിമിത്തമായി മാറും. പല കുട്ടികളും ബാബയോട് പോലും പിണങ്ങി തല
തിരിഞ്ഞ കർമ്മങ്ങൾ ചെയ്യാൻ ആരംഭിക്കുന്നു. പിന്നെ അങ്ങനെയുള്ള കുട്ടികളെ
ദത്തെടുക്കുന്നതു തന്നെ അവസാനിപ്പിക്കും.
ഓംശാന്തി.
പതിത-പാവനനായ ബാബ പാവനമായി മാറുന്ന കുട്ടികൾക്കാണ് മനസ്സിലാക്കിതരുന്നത്.
പതിതമായ കുട്ടികളാണ് പാവനമാക്കി മാറ്റുന്ന ബാബയെ വിളിക്കുന്നത്. ഡ്രാമയുടെ
പദ്ധതിയാണെന്നും പറയുന്നു, രാവണ രാജ്യമായതു കാരണം എല്ലാ മനുഷ്യരും പതിതരാണ്.
വികാരത്തിൽ പോകുന്നവരെയാണ് പതിതരെന്ന് പറയുന്നത്. വികാരത്തിൽ പോകാത്തവരും
ഒരുപാട് പേരുണ്ട്. ബ്രഹ്മചാരികളായിട്ടാണ് കഴിയുന്നത്. അവർ നിർവ്വികാരികളാണെന്ന്
മനസ്സിലാക്കുന്നു. പാതിരിമാർ, മുല്ലാഖാസിമാർ, ബുദ്ധന്റെ അനുയായികളിലും ഉണ്ട്
പവിത്രമായി കഴിയുന്നവർ. അവരെ ആരാണ് പവിത്രമാക്കി മാറ്റിയത്? അവർ സ്വയം
പവിത്രമായി മാറിയതാണ്. ലോകത്തിലെ പല ധർമ്മങ്ങളിലുള്ളവരിലുമുണ്ട് വികാരത്തിലേക്ക്
പോകാത്തവർ. എന്നാൽ അവരെയെല്ലാം പാവനമാക്കി മാറ്റുന്നത് പതിത-പാവനനായ ബാബയല്ലല്ലോ.
അതിനാൽ അവർക്കൊന്നും പാവനമായ ലോകത്തിന്റെ അധികാരികളായി മാറാൻ സാധിക്കില്ല.
പാവനമായ ലോകത്തിലേക്ക് പോകാൻ സാധിക്കില്ല. സന്യാസിമാരും 5 വികാരങ്ങളെ
ഉപേക്ഷിക്കുന്നുണ്ട്. പക്ഷെ, അവരെ സന്യാസം പഠിപ്പിച്ചത് ആരാണ്? പരമപിതാ
പരമാത്മാവല്ലല്ലോ സന്യാസം ചെയ്യിപ്പിച്ചത്? പതിത-പാവനനായ ബാബയില്ലാതെ
സഫലതയുണ്ടാകുക സാധിക്കില്ല. പാവന ലോകമാകുന്ന ശാന്തിധാമത്തിലേക്ക് പോകാൻ
സാധിക്കില്ല. ബാബ സംഗമത്തിൽ വന്നാണ് നിങ്ങൾക്ക് പാവനമായി മാറാനുള്ള ശ്രീമതം
നൽകുന്നത്. സത്യയുഗത്തെ നിർവ്വികാരി ലോകമെന്നാണ് പറയുന്നത്. സത്യയുഗത്തിൽ
വരുന്നവരെല്ലാം തീർച്ചയായും പവിത്രമായിരിക്കുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു
കഴിഞ്ഞു. സത്യയുഗത്തിലും പവിത്രമായിരുന്നു. ശാന്തിധാമത്തിലും ആത്മാക്കളെല്ലാം
പവിത്രമാണ്. ഈ രാവണ രാജ്യത്തിൽ എല്ലാവരും പതിതരാണ്. തീർച്ചയായും
പുനർജന്മമെടുക്കുക തന്നെ വേണം. സത്യയുഗത്തിലും പുനർജന്മമെടുക്കുന്നു, എന്നാൽ
വികാരത്തിലൂടെയല്ല. സത്യയുഗം സമ്പൂർണ്ണ നിർവ്വികാരിയായ ലോകമാണ്. ത്രേതായുഗത്തിൽ
2 കല കുറവാണെങ്കിലും വികാരിയെന്ന് പറയാൻ സാധിക്കില്ല. ഭഗവാൻ ശ്രീ രാമനെന്നും,
ഭഗവതി ശ്രീ സീത എന്നും പറയാറുണ്ടല്ലോ. 16 കലയിൽ നിന്നും 14 കലയുള്ളവരെന്ന് പറയും.
പൂർണ്ണ ചന്ദ്രനും ഇങ്ങനെയാണല്ലോ. പതിത-പാവനനായ ബാബ വന്ന് പാവനമാക്കി മാറ്റാതെ
ആർക്കും ജീവൻമുക്തിയിലേക്ക് പോകാൻ സാധിക്കില്ല എന്ന് തെളിയുന്നു. ബാബയാണ്
വഴികാട്ടി. ഈ ലോകത്തിൽ പവിത്രമായി ജീവിക്കുന്നവർ ഒരുപാട് പേരുണ്ട്. സന്യാസിമാരും
പവിത്രമായി ജീവിക്കുന്നതു കാരണമാണ് അവർക്ക് അംഗീകാരമുള്ളത്. എന്നാൽ അവർ
ബാബയിലൂടെയല്ല പവിത്രമായി മാറുന്നത്. നമ്മളെ പാവനമാക്കി മാറ്റുന്നത് നിരാകാരനായ
പരമപിതാ പരമാത്മാവാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. അവരെല്ലാം അവനവന്റെ
മതമനുസരിച്ചാണ് പവിത്രമായി മാറുന്നത്. നിങ്ങൾ ബാബയിലൂടെയാണ് പവിത്രമായി
മാറുന്നത്. പതിത-പാവനനായ ബാബയിലൂടെയാണ് പാവനമായ ലോകത്തിന്റെ സമ്പത്ത്
ലഭിക്കുന്നത്.
ബാബ പറയുന്നു-അല്ലയോ കുട്ടികളെ, കാമം നിങ്ങളുടെ മഹാ ശത്രുവാണ്. ഇതിനുമേൽ നിങ്ങൾ
വിജയം പ്രാപ്തമാക്കൂ. തോൽക്കുന്നതും ഈ വികാരത്തിലാണ്. ഞങ്ങൾ ക്രോധിച്ച് കറുത്ത
മുഖമാക്കി എന്ന് ഒരിക്കലും എഴുതില്ല. കാമത്തെക്കുറിച്ചാണ് പറയുന്നത്-ഞങ്ങൾ
കറുത്ത മുഖമാക്കി മാറ്റി താഴേക്ക് വീണുപോയി എന്ന്. ഈ കാര്യങ്ങളെ നിങ്ങൾ
കുട്ടികളാണ് അറിയുന്നത്. ലോകത്തിലുള്ളവർക്ക് അറിയില്ല. ഡ്രാമയനുസരിച്ച്
ബ്രാഹ്മണരായി മാറേണ്ടവർ വന്നുകൊണ്ടേയിരിക്കും. മറ്റു സത്സംഗങ്ങളിലൊന്നും
ലക്ഷ്യമില്ല. ശിവാനന്ദന്റെ അനുയായികൾ ഒരുപാട് പേരുണ്ട്. എന്നാൽ അതിലും ചിലരെല്ലാം
സന്യാസം സ്വീകരിക്കുന്നവരുണ്ടാ
യിരിക്കും. ഗൃഹസ്ഥികളൊന്നും സ്വീകരിക്കുന്നില്ല.
എന്നാൽ വീടെല്ലാം ഉപേക്ഷിച്ചു പോകുന്നവർ വളരെ കുറച്ചു പേരാണ്. സന്യാസിയായി
മാറിയാലും പുനർജന്മമെടുക്കുക തന്നെ വേണം. ശിവാനന്ദനെക്കുറിച്ച് പറയില്ലല്ലോ,
അവരുടെ ജ്യോതി പരമാത്മാവാകുന്ന ജ്യോതിയിൽ പോയി ലയിച്ചു എന്ന്. എല്ലാവരുടെയും
സദ്ഗതി ദാതാവ് ഒരു ബാബയാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ബാബയാണ് വഴികാട്ടി.
വഴികാട്ടിയില്ലാതെ ആർക്കും തിരിച്ചു പോകാൻ സാധിക്കില്ല. നമ്മുടെ ബാബ അച്ഛനുമാണ്,
നോളേജ്ഫുള്ളുമാണ്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. മുഴുവൻ മനുഷ്യ സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബീജത്തിലായിരിക്കുമല്ലോ ഉണ്ടായിരിക്കുക.
എല്ലാവരും അച്ഛനാണെന്ന് പറയുന്നുണ്ടല്ലോ. ഗോഡ് ഫാദർ ഒന്നാണെന്ന് കുട്ടികൾക്കറിയാം.
അപ്പോൾ എല്ലാവരോടും ദയ തോന്നുന്നത് അച്ഛനാണല്ലോ. ഈ ലോകത്തിൽ എത്ര മനുഷ്യരാണ്,
ജീവ-ജന്തുക്കളാണ്. സത്യയുഗത്തിൽ കുറച്ചു മനുഷ്യരും ജീവ
ജന്തുക്കളുമാണുണ്ടാ
യിരിക്കുക. സത്യയുഗത്തിൽ ഈ ലോകത്തിലെ പോലെ അഴുക്കൊന്നും
ഉണ്ടായിരിക്കില്ല. ഈ ലോകത്തിൽ അനേക പ്രകാരത്തിലുള്ള രോഗങ്ങളെല്ലാം ഉണ്ടാകുന്നു.
അതിനുവേണ്ടി പുതിയ മരുന്നുകളെല്ലാം കണ്ടുപിടിക്കുന്നു. ഡ്രാമയുടെ
പദ്ധതിയനുസരിച്ച് മനുഷ്യനിലെ അനേക പ്രകാരത്തിലുള്ള കഴിവുകളെല്ലാം കാണിക്കുന്നു.
അതെല്ലാം മനുഷ്യരുടെ കലകളാണ്. പാരലൗകീക ബാബയുടെ കല ഏതാണ്? ബാബയെ വിളിക്കുന്നത്-
അല്ലയോ പതിത-പാവനാ വന്ന് നമ്മുടെ ആത്മാവിനെ പാവനമാക്കി മാറ്റൂ. ശരീരവും
പാവനമാകുന്നു. പറയുന്നു- പതിത പാവനാ, ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബാ എന്ന്
ഒരാളെയാണല്ലോ വിളിക്കുന്നത്. എല്ലാവരും തീർച്ചയായും അവനവന്റെ ഭാഷയിൽ
ഓർമ്മിക്കുന്നുണ്ട്. മനുഷ്യർ മരിക്കുന്ന സമയത്ത് ഭഗവാനെ ഓർമ്മിക്കുന്നു.
ഭഗവാനല്ലാതെ മറ്റൊരു ആശ്രയവുമില്ല എന്ന് മനുഷ്യർ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്
ഗോഡ് ഫാദറിനെ ഓർമ്മിക്കൂ എന്ന് പറയുന്നത്. ക്രിസ്ത്യാനികളും പറയുന്നു- ഗോഡ്
ഫാദറിനെ ഓർമ്മിക്കൂ എന്ന്. ക്രിസ്തുവിനെ ഓർമ്മിക്കൂ എന്ന് പറയില്ല.
ക്രിസ്തുവിന്റെ മുകളിലാണ് ഗോഡ് ഫാദറെന്ന് അറിയാം. എല്ലാവർക്കും ഗോഡ്
ഒന്നായിരിക്കുമല്ലോ. മൃത്യുലോകമെന്താണെന്നും, അമരലോകമെന്താണെന്നും നിങ്ങൾ
കുട്ടികൾക്കറിയാം. എന്നാൽ ഇതൊന്നും ലോകത്തിലുള്ളവർക്കറിയില്ല. അവരെല്ലാം
പറയുന്നു- സ്വർഗ്ഗവും നരകവുമെല്ലാം ഇവിടെയാണെന്ന്. സത്യയുഗമുണ്ടായിരുന്നു,
ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു എന്ന് ചിലരെല്ലാം മനസ്സിലാക്കുന്നു. ഇപ്പോഴും
എത്ര പുതിയ-പുതിയ ക്ഷേത്രങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരി
ക്കുന്നത്. ഒരു
ബാബക്കല്ലാതെ മറ്റാർക്കും നമ്മളെ പാവനമാക്കി മാറ്റി തിരിച്ചു വീട്ടിലേക്ക്
കൊണ്ടുപോകാൻ സാധിക്കില്ല എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. നമ്മൾ നമ്മുടെ മധുരമായ
വീട്ടിലേക്ക് പോവുകയാണെന്ന് ബുദ്ധിയിലുണ്ട്. ബാബ നമ്മളെ തിരിച്ച് വീട്ടിലേക്ക്
കൊണ്ടു പോകുന്നതിനു വേണ്ടി യോഗ്യരാക്കി മാറ്റുകയാണ്. ഈ സ്മൃതിയിൽ കഴിയണം.
ബാബ മനസ്സിലാക്കി തരുന്നു-കുട്ടികളെ, നിങ്ങൾ ഇത്ര ജന്മങ്ങളെല്ലാം
എടുത്തിട്ടുണ്ട്. ഇപ്പോൾ നമ്മൾ ശൂദ്രനിൽ നിന്നും ബ്രാഹ്മണനായി മാറി. വീണ്ടും
നമുക്ക് ബ്രാഹ്മണനിൽ നിന്നും ദേവതയായി മാറണം, സ്വർഗ്ഗത്തിലേക്ക് പോകണം. ഇപ്പോൾ
സംഗമമാണ്. വിരാടരൂപത്തിൽ ബ്രാഹ്മണരുടെ കുടുമ പ്രസിദ്ധമാണ്. ഹിന്ദുക്കളിലും
കുടുമ അടയാളമാണ്. മനുഷ്യരെന്നാൽ മനുഷ്യരാണ്. ഖൽസെ, മുസ്ലീം എല്ലാമുണ്ട്, എന്നാൽ
നിങ്ങൾക്ക് അവരെല്ലാം ആരാണെന്ന് പോലും അറിയില്ല. ബാക്കി ചൈനക്കാരെയും,
ആഫ്രിക്കക്കാരെയും നിങ്ങൾക്കറിയാം. അവരുടെ മുഖം വേറെയാണ്. ക്രിസ്ത്യാനികൾക്ക്
ഭാരതത്തിനോട് ബന്ധമുള്ളതുകൊണ്ടാണ് ഇതെല്ലാം പഠിച്ചത്. എത്ര വ്യത്യസ്തമായ
ധർമ്മങ്ങളാണ്. അവരുടെ ആചാര-രീതികളും, വേഷങ്ങളുമെല്ലാം വേറെയാണ്. ഇപ്പോൾ നമുക്ക്
ജ്ഞാനം ലഭിച്ചു കഴിഞ്ഞു. നമ്മൾ സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. സത്യയുഗത്തിൽ
മറ്റൊരു ധർമ്മവുമില്ല. ഇപ്പോൾ എല്ലാ വ്യത്യസ്ത ധർമ്മത്തിലുള്ളവരും ഉപസ്ഥിതരാണ്.
അവസാനം ഏത് ധർമ്മത്തിന്റെ സ്ഥാപന ചെയ്യാനാണ്? ശരിയാണ്, പുതിയ ആത്മാക്കൾ
സൃഷ്ടിയിലേക്ക് വരുമ്പോൾ അവർ പാവനമായിരിക്കും. അതിനാൽ അവരുടെ മഹിമയുണ്ടായി
കൊണ്ടേയിരിക്കും. വിവേകം പറയുന്നു-അവസാനം വരുന്ന ആത്മാക്കൾക്ക് ആദ്യം സുഖമാണ്
ലഭിക്കുന്നത്. മഹിമയുമുണ്ടാകും പിന്നീട് ദുഃഖവുമുണ്ടാകും. അവർക്ക് ഒരു ജന്മം
മാത്രമാണ് ഉള്ളത്. എന്നാൽ നിങ്ങൾ സുഖധാമത്തിൽ ഒരുപാട് സമയം കഴിയുന്നു. പക്ഷെ,
അവസാനം വരുന്ന മറ്റാത്മാക്കൾ ഒരുപാട് സമയം ശാന്തിധാമത്തിൽ കഴിയുന്നു. അവസാനം വരെ
ഒരുപാട് വൃദ്ധിയുണ്ടായിക്കൊ
ണ്ടിരിക്കും. വൃക്ഷം വലുതല്ലേ. ഈ സമയം എത്രയാണ്
മനുഷ്യരുടെ വൃദ്ധിയുണ്ടാകുന്നത്. അതുകൊണ്ടാണ് ജനസംഖ്യയെ കുറക്കാൻ ശ്രമിക്കുന്നത്.
പക്ഷെ, ഇതിലൂടെ ഒന്നും സംഭവിക്കില്ല. ഡ്രാമയനുസരിച്ച് തീർച്ചയായും
വൃദ്ധിയുണ്ടാവുക തന്നെ വേണം എന്ന് നിങ്ങൾക്കറിയാം. പുതിയ ഇലകൾ വന്നു
കൊണ്ടേയിരിക്കും. പിന്നീട് ശാഖകളെല്ലാം വന്നുകൊണ്ടേയിരിക്കും. എത്ര
പ്രകാരത്തിലാണ് ഉണ്ടായിരിക്കുക. നമുക്ക് മറ്റൊരു സംബന്ധവുമില്ല എന്ന്
കുട്ടികൾക്കറിയാം. ബാബയാണ് നമ്മളെ പാവനമാക്കി മാറ്റി സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെയും വാർത്ത കേൾപ്പിക്കുന്നത്. നിങ്ങളും ബാബയെ
മാത്രമാണ് വിളിക്കുന്നത്- അല്ലയോ പതിത-പാവനാ വന്ന് നമ്മളെ പാവനമാക്കി മാറ്റൂ.
അതിനാൽ തീർച്ചയായും പതിതമായ ലോകം വിനാശമാവുക തന്നെ ചെയ്യും. ഇതും കണക്കാണ്.
സത്യയുഗത്തിൽ കുറച്ച് മനുഷ്യരാണ് ഉള്ളത്. കലിയുഗത്തിൽ എത്രയധികം മനുഷ്യരാണ്.
നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കികൊടു
ക്കുകയും വേണം. ബാബ നമ്മളെ പഠിപ്പിക്കുന്നു.
ഈ പഴയ ലോകത്തിന്റെ വിനാശമുണ്ടാകാൻ പോവുകയാണ്. ബാബയാണ് സ്ഥാപന ചെയ്യുന്നത്.
ഭഗവാനുവാചയാണ്-ഞാനാണ് സ്ഥാപന ചെയ്യിപ്പിക്കുന്നത്. ഡ്രാമയനുസരിച്ചാണ്
വിനാശമുണ്ടാകുന്നത്. ഭാരതത്തിലാണ് ചിത്രങ്ങളുള്ളത്. ബ്രഹ്മാവിലൂടെ
ബ്രഹ്മാമുഖവംശാവലിയായ ബ്രാഹ്മണർ നോക്കൂ എത്രയാണെന്ന്! ലോകത്തിലുള്ളവർ കുഖ
വംശാവലിയായ ബ്രാഹ്മണരാണ്. അവർക്ക് ബാബയെ അറിയില്ല. നിങ്ങൾക്ക് ഇപ്പോൾ ധൈര്യം
വന്നുകഴിഞ്ഞു. ഇപ്പോൾ കലിയുഗം വിനാശമായി സത്യയുഗം വരണമെന്ന് നിങ്ങൾക്കറിയാം. ഇത്
രാജസ്വ അശ്വമേധ അവിനാശി രുദ്ര ജ്ഞാന യജ്ഞമാണ്. ഈ യജ്ഞത്തിലാണ് പഴയ ലോകം
ആഹുതിയാകേണ്ടത്. മറ്റൊരു ബലിയർപ്പണത്തിന്റെ കാര്യവുമില്ല. ബാബ പറയുന്നു- ഞാൻ
മുഴുവൻ സൃഷ്ടിയിലും രാജസ്വ അശ്വമേധ യജ്ഞം രചിച്ചിരിക്കുകയാണ്. മുഴുവൻ ഭൂമിയിലും
രചിച്ചിരിക്കുകയാണ്. യജ്ഞ കുണ്ഡമുണ്ടല്ലോ. ഈ യജ്ഞത്തിൽ മുഴുവൻ ലോകവും സ്വാഹയാകും.
യജ്ഞകുണ്ഡമുണ്ടാക്
കാറില്ലേ. ഈ മുഴുവൻ സൃഷ്ടിയും യജ്ഞ കുണ്ഡമായി
മാറിയിരിക്കുകയാണ്. ഈ യജ്ഞ കുണ്ഡത്തിൽ എന്താണ് സംഭവിക്കുക? എല്ലാം ഈ യജ്ഞത്തിൽ
സ്വാഹായാകും. ഈ യജ്ഞ കുണ്ഡം പവിത്രവും പുതിയതുമായി മാറും. ഈ സൃഷ്ടിയിൽ പിന്നീട്
ദേവതകൾ വരും. നാല് ഭാഗത്തും സമുദ്രമാണ് ഒപ്പം ലോകം പുതിയതായി മാറും. ഒരുപാട്
കീഴ്മേൽ മറിയും. ആരുടേതുമല്ലാത്ത ഒരു സ്ഥലവുമുണ്ടായിരിക്കില്ല. എല്ലാവരും
പറയുന്നു-ഈ സ്ഥലം എന്റേതാണെന്ന്. ഇപ്പോൾ എന്റെ-എന്റെ എന്ന് പറയുന്ന മനുഷ്യരെല്ലാം
ഇല്ലാതാവുക തന്നെ ചെയ്യും. അല്ലാതെ ബാബ പവിത്രമാക്കി മാറ്റുന്നവരൊന്നും മുഴുവൻ
ലോകത്തിലും രാജ്യം ഭരിക്കില്ലല്ലോ. ആദ്യം ആദി സനാതന ദേവീ-ദേവത ധർമ്മമായിരിക്കും.
അവരുടെ രാജ്യം യമുനാ നദീ തീരത്തായിരിക്കും. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ
ബുദ്ധിയിലുണ്ടായിരിക്കണം ഒപ്പം സന്തോഷവുമുണ്ടായിരി
ക്കണം. മനുഷ്യരെല്ലാം പരസ്പരം
കഥകളാണല്ലോ കേൾപ്പിക്കുന്നത്. ഇതും പരിധിയില്ലാത്ത സത്യനാരായണന്റെ കഥയാണ്. ഈ
കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. അതിലും നല്ല-നല്ല
സേവാധാരികളായവരുടെ ബുദ്ധിയിലാണ് ധാരണയാകുന്നത്. അവരുടെ ബുദ്ധിയാകുന്ന സഞ്ചിയെ
നിറച്ച് ദാനം കൊടുത്തു കൊണ്ടേയിരിക്കും. അതുകൊണ്ടാണ് പറയുന്നത്- ജ്ഞാന ധനം
കൊടുത്താൽ ധനം കുറയില്ല എന്ന്. ദാനം കൊടുക്കുന്നതിലൂടെ അത് വർദ്ധിക്കുമെന്ന്
മനസ്സിലാക്കുന്നു. നിങ്ങളുടേത് അവിനാശിയായ ധനമാണ്. ഈ ധനം കൊടുത്താൽ കുറയില്ല.
ദാനം കൊടുക്കുന്തോറും സന്തോഷമുണ്ടായിരിക്കും. കേൾക്കുന്ന സമയം ചിലർ തല
ആട്ടിക്കൊണ്ടിരിക്കും, ചിലരാണെങ്കിൽ ചൂടുളള ദോശക്കല്ലിൽ വെള്ളമൊഴിച്ചതുപോ
ലെയാണ്
ഇരിക്കുന്നത്. ബാബ ഇത്രയും നല്ല-നല്ല പോയിന്റുകളാണ് കേൾപ്പിക്കുന്നത്. അപ്പോൾ
സ്വതവെ തന്നെ കേൾക്കുന്ന സമയം തല ആടിക്കൊണ്ടേയിരിക്കും. ഇവിടെ കുട്ടികൾ
സന്മുഖത്ത് വരുന്നത് റിഫ്രഷാകാനാണ്. ബാബ യുക്തിയോടു കൂടി എങ്ങനെയാണ് പോയിന്റുകൾ
കേൾപ്പിക്കുന്നത്. ഭാരതത്തിൽ ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു എന്നറിയാം.
ഭാരതത്തെ സ്വർഗ്ഗമെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ നരകമാണ്. നരകം മാറി സ്വർഗ്ഗം
വരും. ബാക്കിയെല്ലാവരുടെയും വിനാശമുണ്ടാകും. നിങ്ങളെ സംബന്ധിച്ച് സ്വർഗ്ഗം
ഇന്നലത്തെ കാര്യമാണ്. ഇന്നലെ രാജ്യം ഭരിച്ചിരുന്നു. മറ്റാർക്കും ഇങ്ങനെ പറയാൻ
സാധിക്കില്ല. പറയുന്നുണ്ട്-ക്രിസ്തുവിന്റെ ഇത്രയും വർഷങ്ങൾക്കു മുമ്പ്
സ്വർഗ്ഗമുണ്ടായിരുന്നു എന്ന്. അപ്പോൾ മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല.
ദ്വാപരയുഗം മുതലാണ് എല്ലാ ധർമ്മത്തിലുള്ളവരും വരുന്നത്. ഇത് വളരെ സഹജമായ
കാര്യമാണ്. എന്നാൽ ഇതൊന്നും മനസ്സിലാക്കാൻ മനുഷ്യരുടെ ബുദ്ധി ബാബയുടെ
അടുത്തേക്കല്ല. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. അതിനാൽ
തീർച്ചയായും വന്ന് പതിതത്തിൽ നിന്നും പാവനമാക്കി മാറ്റില്ലേ! ഈ ലോകത്തിൽ ആരും
പാവനമായിട്ടില്ല. സത്യയുഗത്തെ നിർവ്വികാരി ലോകമെന്നാണ് പറയുന്നത്. ഇപ്പോൾ വികാരി
ലോകമാണ്. മുഖ്യമായ കാര്യം പവിത്രതയുടേതാണ്. ഇതിനുവേണ്ടി നിങ്ങൾക്ക് എത്ര
പരിശ്രമിക്കേണ്ടി വരുന്നു. ഇന്ന് വരെ എന്തെല്ലാം കഴിഞ്ഞു പോയിട്ടുണ്ടോ അതെല്ലാം
ഡ്രാമ എന്നേ പറയാൻ സാധിക്കൂ. ഇതിൽ നമുക്ക് ആരെയും മോശമായിട്ടൊന്നും പറയാൻ
സാധിക്കില്ല. എന്ത് സംഭവിക്കുന്നുവോ അതെല്ലാം ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ബാബ
ഭാവിയിലേക്ക് വേണ്ടി മനസ്സിലാക്കിക്കൊടു
ക്കുകയാണ് അതായത് സേവനത്തിൽ നിങ്ങൾ
ഇങ്ങനെ-യിങ്ങനെയുള്ള കർമ്മങ്ങളൊന്നും ചെയ്യരുത്. ഇല്ല എങ്കിൽ ഡിസ്സർവ്വീസാകും.
ബാബക്കല്ലേ പറയാൻ സാധിക്കൂ. നിങ്ങൾ പരസ്പരം ഉപ്പുവെള്ളമായി മാറിയിരിക്കുന്നു.
നമ്മൾ ഉപ്പുവെള്ളമായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കുന്നുണ്ട്, പരസ്പരം
കാണുമ്പോൾ സംസാരിക്കുന്നില്ല, പിന്നെ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരുടെ
മോശമാകും. ശിവബാബയെ മറക്കുന്നു, അതുകൊണ്ടാണ് പറയുന്നത്-എപ്പോഴും ശിവബാബയെ
ഓർമ്മിക്കൂ എന്ന്. ബാബ ജാഗ്രതപ്പെടുത്തുന്നു കുട്ടികളെ, ഇങ്ങനെയിങ്ങനെയുള്ള
കർമ്മം ചെയ്യുന്നതിലൂടെ ദുർഗ്ഗതിയിലാകും. പക്ഷെ ഭാഗ്യത്തിലില്ലെങ്കിൽ
മനസ്സിലാക്കുകയേയില്ല. സമ്പത്ത് നൽകുന്ന ശിവബാബയോട് പോലും പിണങ്ങുന്നു.
ബ്രാഹ്മണിയോടു പോലും പിണങ്ങുന്നു, ബ്രഹ്മാവിനോടും പിണങ്ങുന്നു. പിന്നീട്
ഒരിക്കലും ക്ലാസ്സിലേക്ക് വരില്ല. ശിവബാബയോട് ഒരിക്കലും പിണങ്ങരുതല്ലോ. ബാബയുടെ
മുരളി വായിക്കുകയും ഓർമ്മിക്കുകയും വേണം. ബാബ പറയുന്നുണ്ടല്ലോ- കുട്ടികളെ,
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്നാൽ സത്ഗതി ലഭിക്കും.
ദേഹാഭിമാനത്തിൽ വരുന്നതിലൂടെ ദേഹധാരികളോടാണ് പിണങ്ങുന്നത്. സമ്പത്ത് ദാദയിൽ
നിന്നാണ് ലഭിക്കുന്നത്. ബാബയുടെതായി മാറിയാൽ മാത്രമെ ദാദയിൽ നിന്നും സമ്പത്ത്
ലഭിക്കുകയുള്ളൂ. ബാബയുടെ കൈ ഉപേക്ഷിച്ചു എങ്കിൽ പിന്നെ എങ്ങനെ സമ്പത്ത് ലഭിക്കും!
ബ്രാഹ്മണ കുലത്തിൽ നിന്നും ശൂദ്ര കുലത്തിലേക്ക് പോയാൽ സമ്പത്ത് മുഴുവൻ ഇല്ലാതാകും.
ദത്തെടുക്കുന്നത് നിന്നു പോകും. എന്നിട്ടും മനസ്സിലാക്കുന്നില്ല. മായ തികച്ചും
ദോശക്കല്ലിൽ വെള്ളമൊഴിച്ചതുപോ
ലെയാക്കി മാറ്റുന്നു. ബാബയെ എത്ര സ്നേഹത്തോടെ
ഓർമ്മിക്കണം. എന്നാൽ ഓർമ്മിക്കുന്നേയില്ല. വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റുന്ന ശിവബാബയുടെ കുട്ടിയാണ്. തീർച്ചയായും ഭാരതത്തിലാണ് ജന്മമെടുക്കുന്നത്.
ശിവ ജയന്തി ആഘോഷിക്കുന്നുണ്ട
ല്ലോ. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിക്കപ്പെടു
മെങ്കിൽ തീർച്ചയായും ആദ്യമാദ്യം ശിവബാബയാണ് വന്ന്
സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. നമുക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി
ലഭിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ബാബയാണ് വന്ന് സ്വർഗ്ഗവാസിയാക്കി
മാറ്റുന്നത്. ബാബ പുതിയ ലോകത്തിനുവേണ്ടിയുള്ള രാജയോഗമാണ് പഠിപ്പിക്കുന്നത്.
നിങ്ങൾ പുതിയ ലോകത്തിലേക്ക് പോയിട്ടാണ് രാജ്യം ഭരിക്കുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബുദ്ധിയാകുന്ന സഞ്ചിയിൽ അവിനാശിയായ ജ്ഞാന രത്നങ്ങൾ നിറച്ചുവെച്ച് ദാനം ചെയ്യണം.
ദാനം ചെയ്യുന്നതിലൂടെ മാത്രമെ സന്തോഷമുണ്ടായിരി
ക്കുകയുള്ളൂ. ജ്ഞാനമാകുന്ന ധനം
വർദ്ധിച്ചുകൊണ്ടേ
യിരിക്കും.
2. ഒരിക്കലും പരസ്പരം
പിണങ്ങി ഉപ്പുവെള്ളമായി മാറരുത്. വളരെ സ്നേഹത്തോടു കൂടി ബാബയെ ഓർമ്മിക്കുകയും
മുരളി കേൾക്കുകയും ചെയ്യണം. കേട്ടത് അപ്പോൾ തന്നെ മറക്കരുത്.
വരദാനം :-
ഒരു
ബാബയുമായി യോഗം വെച്ച് സർവ്വരുടെയും സഹയോഗം പ്രാപ്തമാക്കുന്ന സത്യമായ യോഗിയും
സഹയോഗിയുമായി ഭവിക്കട്ടെ.
ആര് എത്രയും യോഗിയാണോ
അത്രയും അവർക്ക് സർവ്വരിൽ നിന്നും സഹയോഗം അവശ്യം പ്രാപ്തമാകും. യോഗിയുടെ കണക്ഷൻ
അഥവാ സ്നേഹം ബീജവുമായിട്ടായത് കാരണം സ്നേഹത്തിന്റെ റിട്ടേണായി സർവ്വരുടെയും
സഹയോഗം പ്രാപ്തമാകും. അതിനാൽ ബീജവുമായി യോഗം വെക്കുന്നവർ, ബീജത്തിന്
സ്നേഹമാകുന്ന ജലം നൽകുന്ന സർവ്വാത്മാക്കളിലൂടെയും സഹയോഗമാകുന്ന ഫലം
പ്രാപ്തമാകുന്നു, എന്തുകൊണ്ടെന്നാൽ ബീജവുമായി യോഗം വെക്കുന്നത് കാരണം മുഴുവൻ
വൃക്ഷവുമായി കണക്ഷൻ ലഭിക്കുന്നു.
സ്ലോഗന് :-
പഴയ
സംസ്കാരങ്ങളെ എന്റെതെന്ന് പറയുക അർത്ഥം പുരുഷാർത്ഥത്തിൽ അയവ് വരുത്തുക.
അവ്യക്ത സൂചന- ഇപ്പോൾ
തന്റെ ദാതാ സ്വരൂപത്തെ പ്രത്യക്ഷപ്പെടുത്തൂ.
എപ്പോഴെങ്കിലും ഏതെങ്കിലും
വിധത്തിലുള്ള സഹയോഗം ആർക്കെങ്കിലും ആവശ്യമാണെങ്കിൽ ദാതാവിന്റെ മക്കൾ അവർക്ക്
സഹയോഗം കൊടുക്കൂ. പക്ഷെ സർവ്വരുടെയും സഹയോഗി അപ്പോഴേ ആകൂ എപ്പോഴാണോ സർവ്വരുടെയും
സ്നേഹിയാകുന്നത്. സ്നേഹിയല്ല എങ്കിൽ സർവ്വരുടെയും സഹയോഗി ആകാനും സാധ്യമല്ല.
അതിനാൽ മനസാ, വാചാ, കർമ്മണാ, സംബന്ധത്തിൽ സഹയോഗിയും സഫലതാമൂർത്തിയുമാകൂ.