18.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - പരിധിയില്ലാത്ത ബാബ വന്നിരിക്കുന്നു നിങ്ങൾ കുട്ടികളെ ജ്ഞാനം കൊണ്ട് അലങ്കരിക്കുന്നതിന്, ഉയർന്ന പദവി നേടണമെങ്കിൽ സദാ അലങ്കരിച്ചവരായിരിക്കൂ.

ചോദ്യം :-
ഏതു കുട്ടികളെ കണ്ടുകൊണ്ടാണ് പരിധിയില്ലാത്ത ബാബ വളരെ സന്തോഷിക്കുന്നത്?

ഉത്തരം :-
ഏതുകുട്ടികളാണോ സേവനത്തിനായി സദാ തയ്യാറായിരിക്കുന്നത്, അലൗകികവും, പാരലൗകികവുമായ രണ്ടച്ഛനെയും പൂർണ്ണമായും പിൻതുടരുന്നത്, ജ്ഞാന-യോഗത്താൽ ആത്മാവിനെ അലങ്കരിക്കുന്നത്, ഇങ്ങനെയുള്ള കുട്ടികളെ കണ്ട് പരിധിയില്ലാത്ത അച്ഛന് വളരെയധികം സന്തോഷമുണ്ടാകുന്നു. ബാബയുടെ ആഗ്രഹമാണ് എന്റെ കുട്ടികൾ പരിശ്രമിച്ച് ഉയർന്ന പദവി നേടണം.

ഓംശാന്തി.  
ആത്മീയ അച്ഛൻ ആത്മീയ കുട്ടികളോട് പറയുന്നു-മധുര-മധുരമായ കുട്ടികളേ, ഏതുപോലെയാണോ ലൗകിക പിതാവിന് കുട്ടികൾ പ്രിയപ്പെട്ടതായിരിക്കുന്നത് അതുപോലെ പരിധിയില്ലാത്ത പിതാവിനും പരിധിയില്ലാത്ത കുട്ടികൾ പ്രിയപ്പെട്ടതാണ്. അച്ഛൻ കുട്ടികൾക്ക് ശിക്ഷണം, ജാഗ്രത കൊടുക്കാറുണ്ട്, കുട്ടികളേ ഉയർന്ന പദവി നേടണം. ഇതാണ് അച്ഛന്റെ ആഗ്രഹം. അതുപോലെ പരിധിയില്ലാത്ത അച്ഛനും ഇതേ ആഗ്രഹമാണുള്ളത്. കുട്ടികളെ ജ്ഞാന-യോഗത്തിന്റെ ഗഹനതയാൽ അലങ്കരിക്കുന്നു. ഉയർന്ന പദവി നേടുന്നതിനായി നിങ്ങളെ രണ്ടച്ഛൻമാരും വളരെ നല്ലരീതിയിൽ അലങ്കരിക്കുന്നു. ആരാണോ നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്യുന്നത്, അവരെ കണ്ട് അലൗകിക പിതാവും സന്തോഷിക്കുന്നു അതുപോലെ പാരലൗകിക പിതാവും സന്തോഷിക്കുന്നു, അവരെ കണ്ട് ഫോളോ ഫാദർ എന്ന മഹിമയും പാടുന്നു. അതുകൊണ്ട് രണ്ട് പേരെയും ഫോളോ ചെയ്യണം. ഒന്ന് ആത്മീയ പിതാവാണ്, പിന്നീട് രണ്ടാമത് ഇദ്ദേഹമാണ് അലൗകിക പിതാവ്. അതുകൊണ്ട് പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി നേടണം.

നിങ്ങൾ ഭഠ്ടിയിലായിരുന്നപ്പോൾ എല്ലാവരുടെയും കിരീട സഹിതമുള്ള ഫോട്ടോ എടുത്തിരുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് പ്രകാശത്തിന്റെ കിരീടം ഉള്ളതല്ല. അത് പവിത്രതയുടെ ഒരടയാളമാണ്, അതാണ് എല്ലാവർക്കും നൽകുന്നത്. അല്ലാതെ പ്രകാശത്തിന്റെ ഒരു വെളുത്ത കിരീടമുണ്ടെന്നല്ല. ഇത് പവിത്രതയുടെ അടയാളമാണെന്ന് മനസ്സിലാക്കിത്തരുന്നു. ഏറ്റവും ആദ്യം നിങ്ങൾ വസിക്കുന്നത് സത്യയുഗത്തിലാണ്. നിങ്ങൾ തന്നെയായിരുന്നില്ലേ അവിടെ. ബാബയും പറയുന്നു, ആത്മാക്കളും പരമാത്മാവും വളരെക്കാലം വേർപെട്ടിരുന്നു...... നിങ്ങൾ കുട്ടികൾ തന്നെയാണ് ഏറ്റവും ആദ്യം വരുന്നത് പിന്നീട് നിങ്ങൾക്ക് തന്നെയാണ് പോകേണ്ടതും. മുക്തിധാമത്തിന്റെ ഗേറ്റും നിങ്ങളാണ് തുറക്കേണ്ടത്. നിങ്ങൾ കുട്ടികളെ അച്ഛൻ അലങ്കരിക്കുന്നു. പിതൃഗൃഹത്തിൽ വനവാസത്തിൽ കഴിയുന്നു. ഈ സമയം നിങ്ങൾക്കും സാധാരണമായി കഴിയണം. ഉയർന്നതുമല്ല, താഴ്ന്നതുമല്ല. ബാബയും പറയുന്നു ഞാൻ സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഒരു ദേഹധാരിയെയും ഭഗവാനെന്ന് പറയാൻ സാധിക്കില്ല. മനുഷ്യന്, മനുഷ്യന്റെ സദ്ഗതി ചെയ്യാൻ സാധിക്കില്ല. സദ്ഗതി അത് ഗുരു മാത്രമാണ് ചെയ്യുന്നത്. മനുഷ്യർ 60 വയസ്സിന് ശേഷമാണ് വാനപ്രസ്ഥമെടുത്ത് ഗുരുവിനെ സ്വീകരിക്കുന്നത്. ഇതും ഇപ്പോഴത്തെ സമ്പ്രദായമാണ് അതാണ് ഭക്തി മാർഗ്ഗത്തിൽ നടക്കുന്നത്. ഇന്നത്തെ കാലത്താണെങ്കിൽ ചെറിയ കുട്ടിയെക്കൊണ്ട് പോലും ഗുരുവിനെ സ്വീകരിപ്പിക്കുന്നു. വാനപ്രസ്ഥ അവസ്ഥയൊന്നുമായിട്ടില്ല എങ്കിലും മരണം പെട്ടെന്നല്ലേ വരുന്നത് അതുകൊണ്ട് കുട്ടികളെക്കൊണ്ട് പോലും ഗുരുവിനെ സ്വീകരിപ്പിക്കുന്നു. അതുപോലെ ബാബ പറയുന്നു് നിങ്ങൾ എല്ലാവരും ആത്മാക്കളാണ്, സമ്പത്ത് നേടുന്നതിനുള്ള അവകാശമുണ്ട്. അവർ പറയുന്നു ഗുരുവിനെക്കൂടാതെ ഗതി പ്രാപിക്കില്ല അർത്ഥം ബ്രഹ്മത്തിൽ ലയിക്കില്ല. നിങ്ങൾക്ക് ലയിക്കേണ്ടതില്ല. ഇത് ഭക്തി മാർഗ്ഗത്തിലെ വാക്കാണ്. ആത്മാവ് നക്ഷത്രത്തെപ്പോലെ ബിന്ദുവാണ്. ബാബയും ബിന്ദു തന്നെയാണ്. ആ ബിന്ദുവിനെത്തന്നെയാണ് ജ്ഞാനസാഗരനെന്ന് പറയുന്നത്. നിങ്ങളും ചെറിയ ആത്മാവാണ്. അതിൽ മുഴുവൻ ജ്ഞാനവും നിറക്കുന്നു. നിങ്ങൾ മുഴുവൻ ജ്ഞാനവും എടുക്കുന്നു. പദവിയോടെ വിജയിക്കുകയല്ലേ. ശിവലിംഗം ഒരു വലിയ വസ്തുവൊന്നുമല്ല. ആത്മാവിന് എത്ര വലിപ്പമുണ്ടോ അത്രയും തന്നെ വലുപ്പമാണ് പരമാത്മാവിനുമുള്ളത്. ആത്മാവ് പരംധാമത്തിൽ നിന്ന് പാർട്ടഭിനയിക്കുന്നതിനായി വരുന്നു. ബാബ പറയുന്നു, ഞാനും അവിടെ നിന്നാണ് വരുന്നത്. എന്നാൽ എനിക്ക് സ്വന്തം ശരീരമില്ല. ഞാൻ രൂപ് ആണ്, ബസന്ത് ഉം ആണ്. പരമാത്മാവ് രൂപ് ആണ്, എന്നിൽ മുഴുവൻ ജ്ഞാനവും നിറഞ്ഞിട്ടുണ്ട്. ജ്ഞാനത്തിന്റെ മഴ പെയ്യിക്കുന്നു അപ്പോൾ എല്ലാ മനുഷ്യരും പാപാ ത്മാവിൽ നിന്ന് പുണ്യാത്മാവാകുന്നു. ബാബ ഗതിയും സദ്ഗതിയും രണ്ടും നൽകുന്നു. നിങ്ങൾ സദ്ഗതിയിലേക്ക് പോകുന്നു ബാക്കി എല്ലാവരും ഗതിയിലേക്ക് അർത്ഥം തന്റെ വീട്ടിലേക്ക് പോകുന്നു. പരംധാമമാണ് മധുരമായ വീട്. ആത്മാവ് തന്നെയാണ് ഈ കാതുകളിലൂടെ കേൾക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു മധുര-മധുരമായ നഷ്ടപ്പെട്ട് തിരികെക്കിട്ടിയ കുട്ടികളേ, തിരിച്ച് പോകണം, അതിന് വേണ്ടി തീർച്ചയായും പവിത്രമാകണം. പവിത്ര ആത്മാവിനല്ലാതെ ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. ഞാൻ എല്ലാവരെയും കൊണ്ടുപോകാൻ വന്നിരിക്കുന്നു. ആത്മാക്കളെ ശിവന്റെ വിവാഹ സംഘമെന്ന് പറയുന്നു. ഇപ്പോൾ ശിവബാബ ശിവാലയത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. പിന്നീട് രാവണൻ വന്ന് വേശ്യാലയം സ്ഥാപിക്കുന്നു. വാമമാർഗ്ഗത്തെയാണ് വേശ്യാലയമെന്ന് പറയുന്നത്. ബാബയുടെ അടുത്ത് ധാരാളം കുട്ടികളുണ്ട് അവർ വിവാഹം കഴിച്ചിട്ടും പവിത്രമായി ജീവിക്കുന്നു. സന്യാസിമാർ പറയുന്നത് - രണ്ട് പേരും ഒരുമിച്ച് കഴിയുന്നത് അസാധ്യമെന്നാണ്. ഇവിടെ മനസ്സിലാക്കിത്തരുന്നു ഇതിൽ നേട്ടം വളരെയധികമുണ്ട്. പവിത്രമായി കഴിയുന്നതിലൂടെ 21 ജന്മങ്ങളിലേക്കുള്ള രാജധാനി ലഭിക്കുന്നുവെങ്കിൽ ഒരു ജന്മം പവിത്രമായിരിക്കുന്നത് വലിയ കാര്യമല്ല. ബാബ പറയുന്നു നിങ്ങൾ കാമ ചിതയിൽ ഇരുന്ന് തീർത്തും കറുത്ത് പോയിരിക്കുന്നു. കൃഷ്ണനെക്കുറിച്ചും പറയുന്നു കറുപ്പും വെളുപ്പും, ശ്യാമ സുന്ദരൻ. ഈ ജ്ഞാനം ഈ സമയത്തുള്ളതാണ്. കാമചിതയിൽ ഇരുന്നതിലൂടെ കറുത്ത് പോയി, പിന്നീട് ഗ്രാമത്തിലെ ബാലകനെന്നും വിളിക്കുന്നു. ശരിക്കും അങ്ങനെയായിരുന്നില്ലേ. എന്നാൽ കൃഷ്ണനല്ല. കൃഷ്ണന്റെ തന്നെ വളരെ ജന്മങ്ങളുടെ അന്ത്യത്തിൽ ബാബ പ്രവേശിച്ച് വെളുത്തതാക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് ബാബയെ മാത്രം ഓർമ്മിക്കണം. ബാബാ അങ്ങ് എത്ര മധുരമാണ്, എത്ര മധുരമായ സമ്പത്താണ് അങ്ങ് നൽകുന്നത്. ഞങ്ങളെ മനുഷ്യനിൽ നിന്ന് ദേവത, ക്ഷേത്രത്തിലിരിക്കാൻ യോഗ്യരാക്കുന്നു. ഇങ്ങനെ-ഇങ്ങനെ തന്നോട് സംസാരിക്കണം. വായിലൂടെ ഒന്നും പറയേണ്ടതില്ല. ഭക്തി മാർഗ്ഗത്തിൽ നിങ്ങൾ പ്രിയതമനെ എത്ര ഓർമ്മിച്ചാണ് വന്നത്. ഇപ്പോൾ നിങ്ങൾ വന്ന് കണ്ടുമുട്ടിയിരിക്കുന്നു, ബാബാ അങ്ങ് എല്ലാത്തിനെക്കാളും മധുരമാണ്. അങ്ങയെ ഞങ്ങൾ എന്തുകൊണ്ട് ഓർമ്മിക്കില്ല. അങ്ങയെ പ്രേമത്തിന്റെ, ശാന്തിയുടെ സാഗരമെന്ന് പറയുന്നു, അങ്ങ് തന്നെയാണ് സമ്പത്ത് നൽകുന്നത്, അല്ലാതെ പ്രേരണയിലൂടെ ഒന്നും തന്നെ ലഭിക്കുന്നില്ല. ബാബ സന്മുഖത്ത് വന്ന് നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു. ഇത് പാഠശാലയല്ലേ. ബാബ പറയുന്നു ഞാൻ നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കുന്നു. ഇത് രാജയോഗമാണ്. ഇപ്പോൾ നിങ്ങൾ മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനത്തെ അറിഞ്ഞിരിക്കുന്നു. ഇത്രയും ചെറിയ ആത്മാവ് എങ്ങനെയാണ് പാർട്ടഭിനയിക്കുന്നത്. അതും ഉണ്ടായതും- ഉണ്ടാക്കപ്പെട്ടതുമാണ്. ഇതിനെയാണ് പറയുന്നത് അനാദിയും അവിനാശിയുമായ വിശ്വനാടകം. നാടകം കറങ്ങിക്കൊണ്ടിരിക്കുന്നു, ഇതിൽ സംശയത്തിന്റെ ഒരു കാര്യവുമില്ല. ബാബ സൃഷ്ടിയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു, നിങ്ങൾ സ്വദർശന ചക്രധാരിയാണ്. നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ചക്രവും കറങ്ങിക്കൊണ്ടിരിക്കുന്നു. അതിലൂടെ നിങ്ങളുടെ പാപം ഇല്ലാതാകുന്നു. ബാക്കി കൃഷ്ണൻ സ്വദർശനചക്രം കറക്കി ഹിംസ ചെയ്തിട്ടില്ല. അവിടെ യുദ്ധത്തിന്റെ ഹിംസയില്ല, കാമ വികാരത്തിന്റെ ഹിംസയുമില്ല. ഡബിൾ അഹിംസകരാണ്. ഈ സമയം അഞ്ച് വികാരങ്ങളുമായി നിങ്ങളുടെ യുദ്ധം നടക്കുന്നു. അല്ലാതെ മറ്റ് യുദ്ധത്തിന്റെ കാര്യം ഒന്നും തന്നെയില്ല. ഇപ്പോൾ ഏറ്റവും ഉയർന്നത് ബാബയാണ്, പിന്നീട് ഉയർന്നതിലും ഉയർന്ന സമ്പത്ത് ഈ ലക്ഷ്മീ-നാരായണൻ, ഇവരെപ്പോലെ ഉയർന്നവരാകണം. എത്രത്തോളം നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നോ അത്രയും ഉയർന്ന പദവി നേടും. കൽപ-കൽപം നിങ്ങളുടെ പഠിത്തം അതായിരിക്കും. ഇപ്പോൾ നല്ല പുരുഷാർത്ഥം ചെയ്താൽ കൽപ-കൽപം ചെയ്തുകൊണ്ടിരിക്കും. ആത്മീയ പഠിത്തത്തിലൂടെ എത്ര ഉയർന്ന പദവി ലഭിക്കുന്നോ ഭൗതീക പഠിത്തത്തിലൂടെ അത്രയും ഉയർന്ന പദവി ലഭിക്കില്ല. ഏറ്റവും ഉയർന്നതായി മാറുന്നത് ഈ ലക്ഷ്മീ-നാരായണനാണ്. ഇവരും മനുഷ്യരാണ് എന്നാൽ ദൈവീകഗുണം ധാരണ ചെയ്യുന്നു അതുകൊണ്ട് ദേവതയെന്ന് പറയുന്നു. ബാക്കി 8-10 കൈകളുള്ളവരൊന്നുമില്ല. ഭക്തിയിൽ സാക്ഷാത്ക്കാരമുണ്ടാകുമ്പോൾ വളരെ കരയാറുണ്ട്, ദുഃഖത്തിൽ വന്ന് വളരെ കണ്ണുനീരൊഴുക്കുന്നു. ഇവിടെ ബാബ പറയുന്നു കണ്ണുനീർ വന്നാൽ തോറ്റു. അമ്മ മരിച്ചാലും ഹൽവ കഴിക്കൂ..... ഇന്നാണെങ്കിൽ ബോംബയിലും മറ്റും ആരെങ്കിലും രോഗിയായാലോ മരിക്കുകയോ ചെയ്താൽ വന്ന് ശാന്തി നൽകൂ എന്ന് പറഞ്ഞ് ബി.കെ യെ വിളിക്കുന്നു. നിങ്ങൾ മനസ്സിലാക്കിക്ക ൊടുക്കുന്നു ആത്മാവ് ഒരു ശരീരമുപേക്ഷിച്ച് അടുത്തതെടുത്തു, ഇതിൽ നിങ്ങൾക്കെന്താണ് പ്രശ്നം. കരയുന്നത് കൊണ്ട് എന്താണ് പ്രയോജനം. പറയാറുണ്ട്, ഇവരെ കാലൻ വിഴുങ്ങി.... അങ്ങനെയൊരു സാധനം തന്നെയില്ല. ഇത് ആത്മാവ് സ്വയം ശരീരം ഉപേക്ഷിച്ച് പോകുന്നതാണ്. തന്റെ സമയമായാൽ ശരീരം ഉപേക്ഷിച്ച് ഓടിപ്പോകുന്നു. അല്ലാതെ കാലൻ എന്നൊരു സാധനമില്ല. സത്യയുഗത്തിൽ ഗർഭക്കൊട്ടാരമായിരിക്കും, ശിക്ഷ അനുഭവിക്കുന്നതിന്റെ കാര്യം തന്നെയില്ല. അവിടെ നിങ്ങളുടെ കർമ്മം അകർമ്മമാകുന്നു. വികർമ്മമുണ്ടാകാൻ മായ ഉണ്ടായിരിക്കില്ല. നിങ്ങൾ വികർമ്മാജീത്താകുന്നു. ഏറ്റവും ആദ്യം വികർമ്മാ ജീത്ത് കാലഘട്ടമാണ് നടക്കുന്നത് ശേഷം ഭക്തിമാർഗ്ഗം ആരംഭിക്കുന്നു അപ്പോൾ വികർമ്മ രാജാ കാലഘട്ടം ആരംഭിക്കുന്നു. ഈ സമയം എന്ത് വികർമ്മമാണോ ചെയ്തിട്ടുള്ളത് അതിന് മേൽ വിജയം നേടുന്നു, പേര് വെക്കുന്നു വികർമ്മാജീത്ത.് പിന്നീട് ദ്വാപരയുഗത്തിൽ വികർമ്മരാജാവാകുന്നു, വികർമ്മം ചെയ്തുകൊണ്ടിരിക്കുന്നു. സൂചിയിൽ അഥവാ തുരുമ്പ് പിടിച്ചിട്ടുണ്ടെങ്കിൽ കാന്തം ആകർഷിക്കുകയില്ല. എത്രത്തോളം പാപത്തിന്റെ കറയിറങ്ങിക്കൊണ്ടി രിക്കുന്നോ അപ്പോൾ കാന്തം ആകർഷിക്കും. ബാബ പൂർണ്ണമായും ശുദ്ധമാണ്. നിങ്ങളേയും യോഗബലത്തിലൂടെ പവിത്രമാക്കുന്നു. ഏതുപോലെയാണോ ലൗകിക അച്ഛനും കുട്ടികളെ കണ്ട് സന്തോഷിക്കാറുള്ളത് അതുപോലെ പരിധിയില്ലാത്ത അച്ഛനും കുട്ടികളുടെ സേവനത്തിൽ സന്തോഷിക്കുന്നു. കുട്ടികൾ വളരെ പരിശ്രമവും ചെയ്തുകൊണ്ടി രിക്കുന്നുണ്ട്. സേവനത്തിൽ സദാ തയ്യാറായിരിക്കണം. നിങ്ങൾ കുട്ടികളാണ് പതീതരെ പാവനമാക്കുന്ന ഈശ്വരീയ മിഷൻ. ഇപ്പോൾ നിങ്ങൾ ഈശ്വരീയ സന്താനമാണ്, പരിധിയില്ലാത്ത അച്ഛനാണ്, നിങ്ങളെല്ലാവരും സഹോദരി-സഹോദരൻമാരാണ്. അത്രമാത്രം മറ്റൊരു സംബന്ധവും തന്നെയില്ല. മുക്തിധാമത്തിൽ ബാബയും നിങ്ങൾ ആത്മാക്കൾ സഹോദരന്മാരും പിന്നീട് സത്യയുഗത്തിലേക്ക് പോകുമ്പോൾ അവിടെ ഒരാൺകുട്ടിയും, ഒരു പെൺകുട്ടിയും അത്രതന്നെ, ഇവിടെയാണെങ്കിൽ വളരെയധികം സംബന്ധങ്ങളുണ്ട്-വല്യച്ഛൻ, ചെറിയച്ഛൻ, അമ്മാവൻ..... അങ്ങനെപോകുന്നു.

മൂലവതനം തന്നയാണ് മധുരമായ വീട്, മുക്തിധാമം. അതിന് വേണ്ടി മനുഷ്യർ എത്രയാണ് യജ്ഞവും തപസ്സുമെല്ലാം ചെയ്യുന്നത് എന്നാൽ തിരിച്ച് ആർക്കും തന്നെ പോകാൻ സാധിക്കില്ല. വായിൽ തോന്നുന്നത് പറഞ്ഞുകൊണ്ടിരിക്കുന്നു. സർവ്വരുടെയും സദ്ഗതി ദാതാവ് ഒന്നുമാത്രമാണ്. രണ്ടാമത് മറ്റൊരാളില്ല. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. ഈ ലോകത്ത് ധാരാളം മനുഷ്യരുണ്ട്. സത്യയുഗത്തിൽ വളരെ കുറച്ച് പേരായിരിക്കും ഉണ്ടായിരിക്കുന്നത്. ആദ്യം സ്ഥാപനയും പിന്നീട് വിനാശവുമുണ്ടാകുന്നു. ഇപ്പോൾ അനേകം ധർമ്മങ്ങളായതുകാരണം എത്ര ബഹളമാണ്. നിങ്ങൾ 100 ശതമാനം സ്വയം പ്രാപ്തരായിരുന്നു. പിന്നീട് 84 ജന്മങ്ങൾക്ക് ശേഷം 100 ശതമാനം നിർധനരായിരിക്കുന്നു. ഇപ്പോൾ ബാബ വന്ന് എല്ലാവരെയും ഉണർത്തുന്നു. ഇപ്പോൾ ഉണരൂ, സത്യയുഗം വരികയാണ്. സത്യമായ ബാബ തന്നെയാണ് നിങ്ങൾക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത് നൽകുന്നത്. ഭാരതം തന്നെയാണ് സത്യഖണ്ഢമായി മാറുന്നത്. ബാബ സത്യഖണ്ഢമുണ്ടാക്കുന്നു, അസത്യഖണ്ഢം പിന്നീട് ആരാണ് ഉണ്ടാക്കുന്നത്? 5 വികാരങ്ങളാകുന്ന രാവണൻ. രാവണന്റെ എത്ര വലിയ കോലങ്ങളാണ് ഉണ്ടാക്കുന്നത് പിന്നീട് അതിനെ കത്തിക്കുന്നു എന്തുകൊണ്ടെന്നാൽ ഇതാണ് നമ്പർവൺ ശത്രു. എന്നാൽ എപ്പോൾ മുതലാണ് രാവണ രാജ്യം ആരംഭിച്ചതെന്ന് മനുഷ്യർക്കറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു അരകൽപം രാമരാജ്യമാണ്, അരകൽപം രാവണ രാജ്യമാണ്. ബാക്കി കൊല്ലുന്നതിനായി രാവണൻ എന്നൊരു മനുഷ്യൻ ഇല്ല. ഈ സമയം മുഴുവൻ ലോകത്തിലും രാവണന്റെ രാജ്യമാണ്, ബാബ വന്ന് രാമരാജ്യം സ്ഥാപിക്കുന്നു, വീണ്ടും ജയ-ജയാരവമുണ്ടാകുന്നു. അവിടെ സദാ സന്തോഷമുണ്ടായിരിക്കും. അത് തന്നെയാണ് സുഖധാമം. ഇതിനെ പുരുഷോത്തമ സംഗമയുഗമെന്ന് പറയുന്നു. ബാബ പറയുന്നു ഈ പുരുഷാർത്ഥത്തിലൂടെ നിങ്ങൾ ഇങ്ങനെയായി മാറുന്നവരാണ്. നിങ്ങളുടെ ചിത്രങ്ങളും ഉണ്ടാക്കിയിരുന്നു, ധാരാളം പേർ വന്നു, കേട്ടു, പിന്നീട് ഓടിപ്പോയി. ബാബ വന്ന് നിങ്ങൾ കുട്ടികൾക്ക് വളരെ സ്നേഹത്തോടെ മനസ്സിലാക്കിത്തരുന്നു. അച്ഛനും, ടീച്ചറും സ്നേഹിക്കുന്നു, ഗുരുവും സ്നേഹിക്കുന്നു. സത്ഗുരുവിന്റെ നിന്ദകർ ഗതി പ്രാപിക്കില്ല. നിങ്ങളുടെ ലക്ഷ്യം മുന്നിൽ നിൽക്കുന്നുണ്ട്. ആ ഗുരുക്കൻമാരുടെ അടുത്ത് ലക്ഷ്യം ഒന്നും തന്നെയില്ല. അതൊരു പഠിത്തവുമല്ല, ഇതാണെങ്കിൽ പഠിത്തമാണ്. ഇതിനെ പറയുന്നത് യൂണിവേഴ്സിറ്റി ഒപ്പം ഹോസ്പിറ്റലെന്നാണ്, ഇതിലൂടെ നിങ്ങൾ സദാ ആരോഗ്യവാനും, സമ്പന്നരുമാകുന്നു. ഈ ലോകത്തിലാണെങ്കിൽ ഉള്ളത് അസത്യം മാത്രമാണ്, പാടുന്നുമുണ്ട് അസത്യ ശരീരം..... സത്യയുഗമാണ് സത്യഖണ്ഢം. അവിടെ വജ്ര രത്നങ്ങളുടെ കൊട്ടാരമുണ്ടായിരിക്കും. സോമനാഥന്റെ ക്ഷേത്രം പോലും ഭക്തി മാർഗ്ഗത്തിൽ ഉണ്ടാക്കിയതാണ്. എത്ര ധനമുണ്ടായിരുന്നു അത് പിന്നീട് മുസൽമാൻമാർ വന്ന് കൊള്ളയടിച്ചു. വലിയ-വലിയ പള്ളികളുണ്ടാക്കി. ബാബ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നു. തുടക്കം മുതലേ നിങ്ങളെ എല്ലാ സാക്ഷാത്ക്കാരങ്ങളും ചെയ്യിച്ചിട്ടാണ് വന്നത്. അള്ളാഹുവും അലാവുദീനും ബാബയല്ലേ. ഏറ്റവും ആദ്യം ധർമ്മസ്ഥാപനയാണ് നടത്തുന്നത് ആ ധർമ്മമാണ് ദൈവീകധർമ്മം. ഏത് ധർമ്മമാണോ ഇല്ലാത്തത് ആ ധർമ്മം വീണ്ടും സ്ഥാപിക്കുന്നു. എല്ലാവർക്കുമറിയാം പ്രാചീന ഭാരതത്തിൽ ഇവരുടെ രാജ്യമായിരുന്നു, അവർക്ക് മുകളിൽ ആരും തന്നെയില്ല. ദൈവീക രാജ്യത്തെത്തന്നെയാണ് സ്വർഗ്ഗമെന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾക്കറിയാം പിന്നീട് മറ്റുള്ളവരോട് പറയണം. പിന്നീട് ഞങ്ങളറിഞ്ഞില്ല എന്ന് പരാതി പറയാത്ത തരത്തിൽ എങ്ങനെ എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കണം. നിങ്ങൾ എല്ലാവർക്കും പറഞ്ഞ് കൊടുക്കുന്നു എന്നിട്ടും ബാബയെ ഉപേക്ഷിച്ച് പോകുന്നു. ഈ ചരിത്രം തീർച്ചയായും ആവർത്തിക്കും. ബാബയുടെ അടുത്ത് വരികയാണെങ്കിൽ ബാബ ചോദിക്കുന്നു- എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പറയുന്നു, ഉണ്ട് ബാബാ, അയ്യായിരം വർഷങ്ങൾക്ക് മുൻപും ഞങ്ങൾ കാണാൻ വന്നിരുന്നു. പരിധിയില്ലാത്ത സമ്പത്ത് നേടാൻ വന്നിരുന്നു, ചിലർ വന്ന് കേൾക്കുന്നു, ചിലർക്ക് ബ്രഹ്മാവിന്റെ സാക്ഷാത്ക്കാരമുണ്ടാകുന്നു അത് ഓർമ്മ വരുന്നു. പിന്നീട് പറയുന്നു ഞാൻ ഇതേ രൂപം കണ്ടിരുന്നു. ബാബയും കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. നിങ്ങളുടെ സഞ്ചി അവിനാശീ ജ്ഞാന രത്നങ്ങളാൽ നിറയുകയല്ലേ. ഇത് പഠിത്തമാണ്. 7 ദിവസത്തെ കോഴ്സെടുത്ത് പിന്നീട് എവിടെ കഴിഞ്ഞുകൊണ്ടും മുരളിയുടെ ആധാരത്തിൽ ജീവിക്കാൻ സാധിക്കും, 7 ദിവസത്തെ കോഴ്സിൽ ഇത്രയും മനസ്സിലാക്കിത്തരും, അവർക്ക് പിന്നീട് മുരളി മനസ്സിലാക്കാൻ സാധിക്കും. ബാബയാണെങ്കിൽ കുട്ടികൾക്ക് എല്ലാ രഹസ്യങ്ങളും വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വദർശനചക്രം കറക്കി പാപങ്ങളെ ഭസ്മമാക്കണം, ആത്മീയ പഠിത്തത്തിലൂടെ തന്റെ പദവി ശ്രേഷ്ഠമാക്കണം. ഒരു പരിതസ്ഥിതിയിലും കണ്ണീരൊഴുക്കരുത്.

2) ഇത് വാനപ്രസ്ഥ അവസ്ഥയിൽ കഴിയുന്നതിനുള്ള സമയമാണ്, അതുകൊണ്ട് വനവാസത്തിൽ വളരെ സാധാരണമായി കഴിയണം. വളരെ ഉയർന്നതുമല്ല, വളരെ താഴ്ന്നതുമല്ല. തിരിച്ച് പോകുന്നതിന് വേണ്ടി ആത്മാവിനെ സമ്പൂർണ്ണ പാവനമാക്കണം.

വരദാനം :-
സദാ പരിവർത്തനപ്പെടാനുള്ള വിശേഷതയിലൂടെ സംബന്ധസമ്പർക്കത്തിലും സേവനങ്ങളിലും സഫലമാകുന്ന സഫലതാമൂർത്തിയായി ഭവിക്കട്ടെ.

ഏത് കുട്ടികളിലാണോ സ്വയത്തെ പരിവർത്തനപ്പെടുത്താനുള്ള വിശേഷതയുള്ളത് അവർക്ക് സഹജമായി സ്വർണ്ണിമയുഗത്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചേരാനാകും. സമയവും സാഹചര്യവും എങ്ങിനെയാണോ എതുപോലെ തന്റെ ധാരണകളെ പ്രത്യക്ഷമാക്കാനായി പരിവർത്തനപ്പെടേണ്ടി വരും. പരിവർത്തനപ്പെടാനാകുന്നവർ തന്നെയാണ് സത്യമായ സ്വർണ്ണം. എങ്ങിനെയാണോ സാകാരബാബക്ക്, സമയം വ്യക്തി എന്നിവക്കനുസരിച്ച് ഇടപഴകാനുള്ള വിശേഷതയുണ്ടായിരുന്നത് അതുപോലെ ഫോളോ ഫാദർ ആകുകയാണെങ്കിൽ സേവനങ്ങളിലും സമ്പർക്കങ്ങളിലും സഹജമായി സഫലതാമൂർത്തിയായി മാറാൻ കഴിയും.

സ്ലോഗന് :-
എവിടെയാണോ സർവ്വശക്തികൾ ഉള്ളത് അവിടെ സഫലത കൂടെത്തന്നെ ഉണ്ടാകും.

അവ്യക്തസൂചന- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിനുള്ള ദൃഢസങ്കൽപം എടുക്കൂ.

ഇപ്പോൾ എങ്ങിനെയാണോ സാകാരരൂപത്തിലേക്ക് വരാനും പോകാനുമുള്ള പ്രാക്ടീസ് ഉള്ളത് അതുപോലെ ആത്മാവിന് തന്റെ കർമ്മാതീത അവസ്ഥയിൽ സ്ഥിതിചെയ്യുന്നതിന്റേയും പ്രാക്ടീസ് വേണം. ഇപ്പോഴിപ്പോൾ കർമ്മയോഗിയായി കർമ്മം ചെയ്യുക, കർമ്മം ചെയ്തുകഴിഞ്ഞാൽ പിന്നെ കർമ്മാതീത അവസ്ഥയിൽ ഇരിക്കുക. ഈ സ്ഥിതിയുടെ അനുഭവം സഹജമായി ഉണ്ടാകണം. സദാ ലക്ഷ്യമുണ്ടായിരിക്കണം എനിക്ക് കർമ്മാതീത അവസ്ഥയിലെത്തണം. നിമിത്തമായി കർമ്മയോഗിയായി കർമ്മം ചെയ്യണം, പിന്നീട് കർമ്മാതീതവുമാകണം.