19.04.26    Avyakt Bapdada     Malayalam Murli    15.12.2009     Om Shanti     Madhuban


കുടുംബത്തോടുള്ള സ്നേഹം നിലനിർത്തുന്നതിനായി നോളഡ്ജ്ഫുൾ ആയി ബാബയ്ക്ക്സമാനം സാക്ഷി അവസ്ഥയുടെ സ്ഥിതിയിൽ സ്ഥിതി ചെയ്യണം, ബാബ, സ്വയം, നാടകം, കുടുംബം എന്നിവ നാലിലും നിശ്ചയബുദ്ധിയുള്ളവരായി വിജയിയാകണം.


ഇന്ന്, സർവ്വശക്തനായ ബാബ തന്റെ ശക്തിശാലികളായ കുട്ടികളെയാണ് കാണുന്നത്, കാരണം ഓരോ കുട്ടിയും സ്നേഹത്തോടെ ബാബയ്ക്ക് സമാനമാകുന്നതിനുള്ള പുരുഷാർത്ഥം വളരെ ശ്രദ്ധയോടെ ചെയ്തുകൊണ്ടിരിക്കുന്നു. ബാപ്ദാദ കുട്ടികളെ കാണുമ്പോൾ സന്തോഷിക്കുകയും കുട്ടികളുടെ ഗാനങ്ങൾ ഹൃദയത്തിൽ പാടുകയും ചെയ്യുന്നു, വാ കുട്ടികളേ, വാ! കാരണം കുട്ടികൾ ബാബയുടെ ശിരസ്സിലെ കിരീടമാണ്. നോക്കൂ, കുട്ടികളെ ഇരട്ട രൂപത്തിലാണ് പൂജിക്കുന്നത്, ബാബയുടെ പൂജ ഏക രൂപത്തിലാണ്. കുട്ടികൾ ബാബയിലൂടെ ബാബയ്ക്ക് മുന്നിൽ പോകുന്നു,അതിനാൽ ബാബ കുട്ടികളുടെ പുരുഷാർത്ഥം കണ്ട് സന്തോഷിക്കുന്നു. സംഖ്യാക്രമത്തിലാണ്, പക്ഷേ പുരുഷാർത്ഥത്തിന്റെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നു.

ഇന്ന്, അമൃതവേളയിൽ, എല്ലായിടത്തും എല്ലാ കുട്ടികളിലും ഒരു കാര്യം കണ്ടു, അത് ജ്ഞാനത്തിന്റെ അടിത്തറയാണ്. അടിസ്ഥാനം നിശ്ചയമാണ്. നിശ്ചയ ബുദ്ധി വിജയിക്കുന്നു എന്നും പറയുന്നു. അപ്പോൾ, നിങ്ങളുടെ എല്ലാവരുടെയും നിശ്ചയം കണ്ടു, എല്ലാവർക്കും ബാബയിൽ നിശ്ചയമുണ്ട്, സംഖ്യാക്രമത്തിൽ. അതിന്റെ അടയാളം എല്ലാവരും ബാബയെ തിരിച്ചറിഞ്ഞു, ബാബയുടേതായി മാറി, ബാബയെ കാണാൻ ഇവിടെ വന്നിരിക്കുന്നു. എല്ലാ കുട്ടികൾക്കും ബാബയിൽ അചഞ്ചലമായ നിശ്ചയമുണ്ട്, എന്നാൽ ബാബയോടൊപ്പം വേറെയും ശക്തമായ നിശ്ചയം ഉണ്ടായിരിക്കണം അതാണ് സ്വയം തന്നിലുള്ള നിശ്ചയം.ഒപ്പം ഡ്രാമയിലുള്ള നിശ്ചയം, പരിവാരത്തിലുള നിശ്ചയം. ഈ നാല് തരത്തിലുള്ള നിശ്ചയത്തിൽ ഉറച്ചുനിൽക്കുക എന്നാൽ നിശ്ചയബുദ്ധി വിജയിയാകുക എന്നാണ്. അപ്പോൾ, ഈ നാല് നിശ്ചയങ്ങളിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക?ബാബയെക്കുറിച്ച് എല്ലാവരും പറയുന്നത് 'എന്റെ ബാബ' എന്നും 'ഞാൻ ബാബയുടേത് ' എന്നുമാണ്. ബാബയെ 'എന്റേത്' എന്ന് പറയുന്നതിലൂടെ, നിങ്ങൾ ബാബയുടെ മേൽ പൂർണ്ണ അധികാരം നേടിയിരിക്കുന്നു. ബാബയിലൂടെ അധികാരിയായി സർവ ഖജനാവുകളുടെയും അധികാരിയായി മാറി. നിങ്ങളിൽ നിശ്ചയം ആവശ്യമാണ് എന്ത്കൊണ്ട്? നിങ്ങൾക്ക് നിങ്ങളിൽ നിശ്ചയമില്ലെങ്കിൽ, നിങ്ങൾ നിരാശരാകുന്നു. നിങ്ങളിലുള്ളനിശ്ചയമാണ്, ഞാൻ ബാബയിലൂടെ സ്വമാനധാരിയാണ്, സ്വരാജ്യ അധികാരിയാണ്. സ്വയം ബാബ എത്ര സ്വമാനമാണ് നൽകിയിരിക്കുന്നത്.ഈ സ്വമാനങ്ങൾ ഓരോന്നും ഓർക്കുക, വളരെ ലഹരി വർധിക്കും! ഇക്കാലത്ത്, ആർക്കെങ്കിലും ഒരു സ്ഥാനപ്പേര് നേടിയാൽ, അത് അവരുടെ ഭാഗ്യമായി കണക്കാക്കുന്നു. എന്നാൽ നിങ്ങൾ കുട്ടികൾക്ക് ഓരോ സ്വമാനം നൽകിയത് ആരാണ്! ബാപ്ദാദ തന്നെയാണ് ഓരോ കുട്ടിയെയും സ്വമാനധാരിയാക്കിയിരി
ക്കുന്നത്. ഓരോ സ്വമാനത്തെയും ഓർമ്മിച്ചുകൊണ്ട് സന്തോഷത്തിൽ പറക്കുന്നു. അതിനാൽ, ബാബയിൽ നിന്ന് സ്വമാനധാരിയായ ദശലക്ഷക്കണക്കിന് ആത്മാവിൽ ഒരാളാണ് ഞാൻ എന്ന നിശ്ചയത്തിന്റ ലഹരി എപ്പോഴും നിങ്ങളിൽ ഉണ്ടാകണം,ബാബയിൽ നിശ്ചയമുള്ളതുപോലെ, സ്വയത്തിലും നിശ്ചയമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്വയത്തിൽ നിശ്ചയമുള്ളിടത്ത്, ഓരോ കർമ്മത്തിലും നിശ്ചയബുദ്ധി അർത്ഥം സ്വമാനധാരി വിജയിയാണ്. നിശ്ചയത്തിന്റെ അർത്ഥം തന്നെ സഫലത എന്നാണ്. ഞങ്ങൾക്ക് ബാബയിൽ മാത്രം നിശ്ചയം ഉണ്ട് എന്നല്ല; ബാബയിൽ നിശ്ചയം ഉണ്ട് അത് വളരെ നല്ലതാണ്, പക്ഷേ ബാബയോടൊപ്പം സ്വയത്തെക്കുറിച്ച് ലഹരിയുണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്: 'ഞാൻ ആരാണ്?' ഓരോ സ്വമാനത്തെയും ഓർമ്മിക്കുക, നിശ്ചയവും ലഹരിയും നിങ്ങളുടെ പെരുമാറ്റത്തിലും മുഖത്തും ദൃശ്യമാകും. അത് ഉണ്ട്, തുടർന്നും ദൃശ്യമാകും. മൂന്നാമതായി, ഡ്രാമയിലുള്ള നിശ്ചയം വളരെ പ്രധാനമാണ്, കാരണം നാടകത്തിൽ, പ്രശ്നങ്ങൾ ഉണ്ടാകുന്നു, വിജയവും സംഭവിക്കുന്നു. നാടകത്തിൽ ഉറച്ച നിശ്ചയമുണ്ടെങ്കിൽ, ഡ്രാമയിൽ നിശ്ചയമുള്ള നിശ്ചയബുദ്ധികൾ പ്രശ്നത്തെ പരിഹാരമാക്കി മാറ്റുന്നു, കാരണം നിശ്ചയം എന്നാൽ വിജയം എന്നാണ്. അപ്പോൾ, ആരുടെ മേൽ വിജയിയാകുന്നു? പരിവർത്തനം ചെയ്യുന്നതിൽ, പ്രശ്നം ഒരു നിമിഷം കൊണ്ട് ഒരു പരിഹാരമായി മാറുന്നു. നിങ്ങൾ ചാഞ്ചാട്ടത്തിന് ഉണ്ടാകില്ല; അചഞ്ചലനായിരിക്കും, കാരണം ഡ്രാമയെക്കുറിച്ചുള്ള അറിവിലൂടെ, അചഞ്ചലനും ദൃഢതയുള്ളവരുമായി മാറുന്നു.കല്പം മുൻപും ഞാൻ സമാധാന സ്വരൂപവും സഫല ആത്മാവുമായിരുന്നു, ആയതാണ്, കല്പത്തിന് ശേഷം ഞാൻ തന്നെ ആകും. അതിനാൽ ഇത് ഡ്രാമയുടെ നിശ്ചയത്തിന്റ ലഹരി ശക്തിപ്പെടുത്തുന്നു. അഭിമാനമുണ്ട്, ലഹരി ഉണ്ട്, ഞാൻ ആയിരുന്നു, ഞാൻ ആയിട്ടുണ്ട്, ഞാൻ തന്നെ ആകും എന്ന ലഹരിയുണ്ട്, അതുകൊണ്ടാണ് ഈ പുരുഷാർത്ഥി ജീവിതത്തിൽ ഡ്രാമയുടെ ദൃഢനിശ്ചയം അനിവാര്യമാണ്, നാലാമതായി, കുടുംബത്തെക്കുറിച്ചുള്ള ദൃഢനിശ്ചയം അത്യാവശ്യമാണ്, കാരണം ബാബ വന്നയുടനെ കുടുംബത്തെ സൃഷ്ടിച്ചു.ബാബയിൽ നിശ്ചയമുള്ളതുപോലെ, കുടുംബത്തിലുള്ള നിശ്ചയവും അത്യാവശ്യമാണ്, കാരണം ആർക്കാണ് കുടുംബം ഉള്ളത്? ഇത്രയും വലിയ കുടുംബം മറ്റാർക്കാണ് ഉണ്ടാകുക? അപ്പോൾ, പരിവാരത്തിലുള്ള നിശ്ചയം വളരെ പ്രധാനമാണ്, കാരണം ലോകത്ത് ആർക്കാണ് ഇത്രയും വലിയ കുടുംബം ഉള്ളത്? ഇത്രയും വലിയ കുടുംബം മറ്റാർക്കാണ് ഉണ്ടാകാൻ കഴിയുക? അപ്പോൾ, കുടുംബത്തിലുള്ള നിശ്ചയം വളരെ പ്രധാനമാണ്, കാരണം ലോകത്ത് ആർക്കാണ് ഇത്രയും വലിയ കുടുംബം ഉള്ളത്? നിങ്ങൾക്ക് കഴിയുന്നത്ര കുടുംബങ്ങളെയും ലോകത്തെയും പരിശോധിക്കുക. ഞാൻ, അത് ആരുടെതാണ്? ദൈവീക പിതാവിനും ഒരു കുടുംബമില്ല; അനുയായികളുണ്ട്, ഇവിടെ ഇത് കുടുംബമാണ്. നിങ്ങൾ പരിവാരവുമൊത്തുള്ള സേവനത്തിലും ബന്ധത്തിലുമാണ് ജീവിക്കുന്നത്. നമുക്ക് ബാബയുമായി മാത്രമേ ബന്ധമുള്ളൂ എന്നല്ല, പരിവാരത്തിനോട് ഇല്ലെങ്കിൽ എന്ത് സംഭവിക്കും? നിങ്ങളുടെ പരിവാരത്തിലുള്ള നിശ്ചയം 21 ജന്മങ്ങൾ നീണ്ടുനിൽക്കും. അറിയാമല്ലോ, അല്ലേ! പരിവാരവുമായുള്ള ബന്ധത്തിലൂടെ മനസ്സിലാകും, ഇത്രയും വലിയ കുടുംബത്തിലുള്ള എല്ലാവരിലും ഞാൻ നിശ്ചയബുദ്ധിയോടെയാണ് പോകുന്നത്. പരിവാരത്തിൽ ജീവിക്കുന്നതിനു ഇതിൽ ശ്രദ്ധിക്കണം, പരിവാരത്തിൽ ഓരോരുത്തരുടെയും സംസ്ക്കാരം വ്യത്യസ്തമാണ് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ഓർമ്മചിഹ്നം മാലയാണ്, മാലയിൽ നോക്കൂ എവിടെയാണ് ഒന്നാം നമ്പർ എന്നും എവിടെയാണ് 108 നമ്പർ എന്നും നോക്കൂ, കുടുംബത്തിൽ വ്യത്യസ്ത സംസ്കാരങ്ങളുണ്ട്. അതിനാൽ, ഇത്രയും വലിയ കുടുംബത്തിൽ സംസ്കാരങ്ങളെ മനസിലാക്കി, പരസ്പരം ഒരു പരിവാരം, ഒരു പിതാവ്, ഒരു രാജ്യം, അതിനാൽ നിങ്ങൾ ഒന്നായി മുന്നോട്ട് പോകണം. വലിയ കുടുംബം ഉള്ളതുപോലെ, പരസ്പരം വലിയ ഹൃദയത്തോടും,പരസ്പരം ശുഭഭാവനയുടെയും ശുഭ കാമനയുടെയും സ്ഥിതിയിൽ സ്ഥിതി ചെയ്യണം, കാരണം കുടുംബത്തിനുള്ളിലാണ് സ്വഭാവ സംസ്കാരങ്ങൾ വരുന്നത്. എന്നാൽ കുടുംബവുമായി എന്താണ് ബന്ധമെന്ന് ചിലർ മനസ്സിലാകുന്നില്ല, അത് ബാബയോടാണ്. എന്നാൽ ഇവിടെ, ധർമ്മവും രാജ്യവും രണ്ടും സ്ഥാപിക്കപ്പെടുന്നു, ധർമ്മം മാത്രമല്ല. വന്നിരിക്കുന്ന മറ്റ് എല്ലാ ധർമ്മ പിതാക്കൾക്കും ധർമ്മം മാത്രമേയുള്ളൂ, രാജ്യമില്ല ഇവിടെ, നിങ്ങൾ എല്ലാവരും രാജ്യം ഭരിക്കണം. അതിനാൽ, രാജ്യത്തിൽ, കുടുംബം ആവശ്യമാണ്, നിങ്ങൾ 21 ജന്മങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ പരിവാരത്തോടൊപ്പം കഴിയണം, കുടുംബത്തെ ഉപേക്ഷിച്ച് എങ്ങും പോകാൻ കഴിയില്ല.അതിനാൽ, സ്വയം പരിശോധിക്കുക,ബാബയ്ക്ക് അറിയാമെന്നും എനിക്കറിയാമെന്നും കരുതരുത്. ബാബയോടൊപ്പമാണ് കാര്യങ്ങൾ ഉള്ളത്,എന്നാൽ ഈ നാല് നിശ്ചയങ്ങളിൽ ഒന്നിന്റെ കുറവുണ്ടെങ്കിൽ, നിങ്ങൾ കുഴപ്പത്തിലാകും. സേവനത്തിലുള്ള കൂട്ട്കാർ, ബാബ സകാശ് നൽകുന്നവനാണ്, എന്നാൽ കൂടെയുള്ളവർ ആരാണ്? സാകാരത്തിൽ കൂടെയുള്ളത് കുടുംബമാണ്. ഈ മൂന്ന് നിശ്ചയങ്ങളിൽ ഭൂരിപക്ഷവും നന്നായി പോകുന്നുണ്ടെന്നു ബാബ കണ്ടിട്ടുണ്ട്, എന്നാൽ പരിവാരത്തിനോട് ഒന്നിച്ച് പോകുക, സംസ്കാരങ്ങൾ യോജിപ്പിക്കുന്നതിലും, ഓരോരുത്തരെയും മംഗളത്തിന്റെ ഭാവനയോടെ കാണുകയും മുന്നോട്ട് പോകുകയും ചെയ്യുക,ഇവയിൽ നിരവധി കുട്ടികൾ കഴിവിനനുസരിച്ച് ആകുന്നുണ്ട്. എന്നിരുന്നാലും, പരിവാരത്തിന്റെ നിശ്ചയത്തിൽ നോൾഡ്ജെഫുൾ ആയി ബാബയ്ക്ക് സമാനം സാക്ഷിയുടെ അവസ്ഥയിൽ ഇരുന്ന് സംബന്ധങ്ങളിൽ വരുന്നത്, ഇരിക്കുന്നത്, അവരാണ് ഒന്നാം നമ്പർ അല്ലെങ്കിൽ ഒന്നാം നമ്പർ വിഭാഗത്തിൽ വരുന്നതെന്ന് ബാബ കണ്ടു. അതിനാൽ, പരിവാരത്തിനുള്ളിലാണ് ഭാവ സ്വഭാവങ്ങൾ വരുന്നത്, ചെറിയ തെറ്റുകളും തടസ്സങ്ങളും ഉണ്ടാകുന്നു അതും പരിവാരത്തിന്റെ ബന്ധത്തത്തിലാണ് വരുന്നത്. അതിനാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ പരിവാരത്തിന്റെ ബന്ധത്തിൽ പാസ്സാകുക എന്നതാണ്.പരിവാരത്തിൽ ചേർന്ന് പോകുന്നതിൽ, കാര്യങ്ങൾ ചെയ്യുന്നതിൽ ഏതെങ്കിലും കുറവുണ്ടായാൽ, ആ വിഘ്നം ചെറുതായാലും വലുതാണെങ്കിലും അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് എന്തുകൊണ്ട്, ഇത് എങ്ങനെ, പരിവാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നു. അതിനാൽ, എന്തുകൊണ്ട്, എന്നതിന് പകരം എന്തുകൊണ്ട് പാടില്ല എന്ന് പറയാതെ, നമ്മൾ ഒരുമിച്ച് നടക്കണം, പരിവാരത്തിനോടുള്ള സ്നേഹം നിലനിർത്തണം, ഭഗവാന്റെ കുടുംബമാണ്. ഇത് പരമ്പരാഗത കുടുംബമല്ല. 'ആഹാ, ബാബാ,ആഹാ, നാടകം, ആഹാ, ഞാൻ, ആഹാ, കുടുംബം!' എന്ന ലഹരി ഉണ്ടായിരിക്കണം! ശരിയാണോ? പരിശോധിക്കുന്നുണ്ടോ? നാലിലും വിജയിക്കുന്നുണ്ടോ? നാലിലും? ഒന്നിൽ പോലും കുറയാതെ. പരിശോധിക്കൂ. ഇപ്പോൾ തന്നെ പരിശോധിക്കുക, കാരണം വിജയിയാകാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. പരിവാരത്തിൽ സംസ്കാരങ്ങൾ ഉയർന്നുവരുന്നു, ആ സംസ്കാരങ്ങളെ യോജിപ്പിക്കുക, സ്വയം പരിവർത്തനം ചെയ്യുക, കുടുംബത്തെ ഇത്രയും ഉയർന്ന ദൃഷ്ടിയോടെ വീക്ഷിക്കണം. ബാപ്ദാദ മുമ്പ് പറഞ്ഞിട്ടുണ്ട്: അവസാനത്തെ കുട്ടിയെ പോലും വളരെ ഭാഗ്യവാനാണെന്ന് ബാപ്ദാദ കരുതുന്നു, എന്തുകൊണ്ട്? ബാബയെ തിരിച്ചറിഞ്ഞു, സാധാരണ രൂപത്തിൽ ബാബയെ തിരിച്ചറിയുന്നു, വലിയ മഹാത്മാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ ബാപ്ദാദയുടെ അവസാനത്തെ കുട്ടി പോലും 'എന്റെ ബാബ' എന്ന് പറയുന്നു. അദ്ദേഹം ഹൃദയത്തിൽ നിന്ന് 'എന്റെ ബാബ' എന്ന് പറയുന്നു. അപ്പോൾ, ബാപ്ദാദ, അവസാനത്തെ കുട്ടിയുടെ പോലും വിശേഷത കണ്ട്, മറ്റ് കുട്ടികൾക്ക് സ്നേഹ ലാളനകളും, സ്നേഹ സ്മരണകളും നൽകുന്നതുപോലെ, അവസാനത്തെ കുട്ടികൾക്കും നൽകുന്നു. അപ്പോൾ, മൂന്നിലും നേരെയാണോ, അതോ നാലിലും നേരെയാണോ, അതോ രണ്ടെണ്ണത്തിൽ ആണോ, അല്ലെങ്കിൽ ഒന്നിൽ ആണോ എന്ന് പരിശോധിക്കുക? പരിശോധിച്ചോ?പരിശോധിച്ചോ? ഞാൻ നാല് നിശ്ചയത്തിലും,ബാബ, സ്വയം, ഡ്രാമ, കുടുംബം, നാല് നിശ്ചയവും ശരിയായി ഉണ്ട് എങ്കിൽ കൈകൾ ഉയർത്തുക.ശരിയാണോ? ശരി, ശരി. ഞാൻ പരീക്ഷ നടത്തട്ടെ? അതെ, കൈകൾ ഉയർത്തൂ. പരിവാരത്തിൽ പാസായോ? പരിവാരത്തിന്റെ സംബന്ധത്തിലിരിക്കണം, കാരണം പരിവാരം വിട്ടുപോകാൻ കഴിയില്ല; അതിനൊപ്പം ജീവിക്കണം, അത് നിലനിർത്തണം. ഇതിൽ പാസാണോ? ഇത് സംഭവിച്ചില്ലെങ്കിൽ നന്നായിരിന്നു, എന്തുകൊണ്ട് ഇത് ചെയ്യുന്നു, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു ഈ സങ്കല്പം വരുന്നുണ്ടോ.... പരിവാരത്തിൽ പൂർണ്ണമായ ലഹരി, നാലിലും നിശ്ചയമുള്ളവർക്ക് ഒരിക്കലും സാധാരണ ചിന്ത ഉണ്ടാകില്ല. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചിന്ത വരുന്നു, പക്ഷേ അത് എന്നെ ഇളക്കുകയോ എന്റെ മാനസികാവസ്ഥ മാറ്റുകയോ ചെയ്യുന്നില്ല. ഇതിനെയാണ് നാലിലും പാസ് എന്ന് പറയുന്നത്. കൈ ഉയർത്തി,ബാപ്ദാദയെ സന്തോഷിപ്പിച്ചു, പക്ഷേ കുടുംബത്തിന്റെ കാര്യം വരുമ്പോൾ, ബാപ്ദാദ ചിലപ്പോൾ കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്യേണ്ടിവരുന്നു. വളരെ വലിയ മനസ്സുണ്ടായിരിക്കണം; എല്ലാവരെയും ശുഭഭാവനയും ശുഭകാമനയോടും കൂടി നേരെയാക്കണം, കാരണം ഒരു കുടുംബമാണ്. ഐക്യത്തോടെ നടക്കുകയും നടത്തുകയും വേണം. നടക്കുക മാത്രമല്ല,മറ്റുള്ളവരെ ഇതിലേയ്ക്ക് ബാപ്ദാദ ശ്രദ്ധ ക്ഷണിക്കുന്നു, കുടുംബത്തിൽ ആരാണോ ഏത് പ്രതിസന്ധിയിലും കടന്നുപോകുന്നവർ, വ്യർത്ഥത്തിലേക്ക് പോകാതിരുന്നത്, അവർ മറ്റുള്ളവരെ അങ്ങനെയാക്കണം. ഇപ്പോൾ, നിങ്ങളുടെ കേന്ദ്രങ്ങളിൽ എത്ര പേരാണ് താമസിക്കുന്നത്? പരമാവധി 25-50, അത്രയധികമില്ല, പക്ഷേ വലിയ സ്ഥലങ്ങളുണ്ടെങ്കിൽ, അതിൽ 50-60 പേരുണ്ട്, ശരി, കൂടിയാൽ 100?ആണെന്ന് കരുതുക, അത്രയധികമില്ല, പക്ഷേ അങ്ങനെ കരുതുക. അപ്പോൾ, ബാപ്ദാദ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമുള്ള കുട്ടികളെ അവസാനത്തെ ആളെപ്പോലും തന്റെ പ്രിയപ്പെട്ടവർ എന്നാണ് വിളിക്കുന്നത്, സ്നേഹത്തിന്റെ അടയാളമായി ബാപ്ദാദ എല്ലാ ദിവസവും ഏത് സ്നേഹസ്മരണകളാണ് നൽകുന്നത്? മധുരമധുരമായ, പുളിയും ഉണ്ടെന്ന് അറിയാം, പക്ഷേ സ്നേഹസ്മരണയിൽ മധുരമായവരും,പുളിയുള്ള
വർക്കും എന്ന് പറഞ്ഞിട്ടുണ്ടോ? അവരെയും പ്രിയപ്പെട്ടവരെന്നും വിളിക്കുന്നു, മാത്രമല്ല, എന്റെ കുട്ടിയാണ്, എന്റെതാണെന്ന ഭാവത്തിലാണ് പരിപാലിക്കുന്നത്, കാരണം നാടകത്തിൽ, മാലയിൽ, എല്ലാവരും ഒന്നാമനല്ല, ഇതാണ് ഫലം. സംസ്കാരങ്ങൾ വ്യത്യസ്തമാണ്, അങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ എല്ലാവരും രാജാക്കന്മാരാകും, ആരാണ് പ്രജകളാകുക! ആരെ ഭരിക്കും? പ്രജകളും ആവശ്യമാണ്, രാജകീയ പ്രജകൾ, രാജധാനി അല്ലേ? എല്ലാവരും ഇതുപോലെ സ്വയം പരിശോധിക്കണം, കുടുംബത്തിൽ, ഏതെങ്കിലും കാര്യത്തിൽ സംസ്കാരം മോശമാകുന്നു പക്ഷേ എന്റെ സംസ്കാരം എന്താണ്? മോശമയത് കണ്ട് എന്റെ സംസ്കാരം മോശമായാൽ, ഞാനും മോശമായി. മോശമായത് നല്ലതിനെ പോലും മാറ്റുന്നു.

സ്ഥാപനയുടെ സമയത്ത്, ബാബ 350400 പേരെ ഒരുമിച്ച് പരിപാലിച്ചു; ഇപ്പോൾ ഇതുപോലെ ഇത്രയുംപേർ ഒരുമിച്ച് ജീവിക്കുന്ന ഒരു കുടുംബവും ഇല്ല. ശരി, വ്യത്യസ്ത കടമകൾ ഉണ്ട്, പക്ഷേ അവ കടമകളാണ്, ഒരു കുടുംബത്തിനുള്ളിൽ കടമയാണ്. ഒരു പരമ്പരാഗത കുടുംബം, പരമ്പരാഗത കടമകൾ, പരമ്പരാഗത ജീവിതരീതി എന്നിവയല്ല, ഇത് വേറിട്ടതും പ്രിയപെട്ടതുമായ കുടുംബമാണ്. ഇതിൽ അസ്വസ്ഥതരാകുന്നു, എന്നിട്ട് ഇവർ ചെയ്തത് കാരണം സംഭവിച്ചുവെന്ന് ഒഴികഴിവ് പറയുന്നു. ഇത് ചെയ്തത് കാരണമാണ് സംഭവിച്ചത്. പക്ഷേ ബാബയുടെ മുമ്പിൽ എതിർപ്പ് ഉണ്ടായിരുന്നില്ലേ! പക്ഷെ ബാബ പറഞ്ഞു ഓടിപ്പോയവരാണ് എങ്കിലും ടോളി കൊടുത്തയയ്ക്കൂ, അവരെ വിളിക്കാൻ ശ്രമിക്കുക, സേവനം ചെയ്യണം, ഓർമ്മിപ്പിക്കുക. അത്തരം നാല് നിശ്ചയങ്ങളിൽ പാസ്സാകണം, അതോ മൂന്നോ രണ്ടോ മതിയോ? ഒന്നാമനാകണോ? അതിനായി വിനാശത്തിന്റെ ഒരുക്കങ്ങൾ നടന്നിട്ടും, ഇപ്പോഴും വിനാശം നിർത്തിവച്ചിരിക്കുകയാണ്. ഭാരം വളരെയധികം വർദ്ധിച്ചു എന്ന് പറഞ്ഞുകൊണ്ട് പ്രകൃതിയും ബാബയുടെ അടുത്ത് വരുന്നു. പ്രകൃതിയും ഭാരത്തിൽ നിന്ന് മുക്തമാകാൻ ആഗ്രഹിക്കുന്നു. മായയും പറയുന്നു, 'എന്റെ ഭാഗം അവസാനിക്കാൻ പോകുകയാണെന്ന് എനിക്കറിയാം, പക്ഷേ ബ്രാഹ്മണ കുടുംബത്തിൽ ചെറിയ കാര്യങ്ങളിൽ എന്റെ കൂട്ടുകാരാകുന്ന കുട്ടികളുണ്ട്. അവർ എന്നെ ഇരുത്തുന്നു. അപ്പോൾ, ഈ നാല് നിശ്ചയങ്ങളും നമ്മുടെ രാജ്യം കൊണ്ടുവരുന്നതിൽ ശതമാനത്തിലാണ്, അതുകൊണ്ടാണ് സമയം കത്ത് നിൽക്കുന്നത്. അല്ലെങ്കിൽ, മായയും പ്രകൃതിയും തയ്യാറാണ്. ഇനി പറയൂ, ഞാൻ ആജ്ഞാപിക്കണോ? കുട്ടികൾ തയ്യാറല്ലെങ്കിൽ, ഞാൻ മായയോടും പ്രകൃതിയോടും ആജ്ഞാപിക്കണോ? ചെയ്യണോ? കൈകൾ ഉയർത്തുക. തയ്യാറാണോ? ഇതുപോലെ കൈകൾ ഉയർത്തരുത്. പേപ്പർ വരും, പേപ്പർ വരും. നിങ്ങൾ എപ്പോഴും തയ്യാറാണോ?

ഇപ്പോൾ ബാപ്ദാദ എല്ലാ കുട്ടികളിൽ നിന്നും ഇതാണ് ആഗ്രഹിക്കുന്നത് 'എങ്ങനെ' എന്ന വാക്ക് മായ്ച്ചുകളയുക, ഇങ്ങനെ എന്ന് ആക്കുക. ഇങ്ങനെ ആകുക. എന്ത് ചെയ്യണം എന്നല്ല, ഇങ്ങനെ ചെയ്യണം,ഈ പ്രതീക്ഷ നിറവേറ്റുക? നിങ്ങൾക്ക് എത്ര സമയം വേണ്ടിവരും? കാരണം എല്ലാവരും തയ്യാറായിരിക്കണം. നിങ്ങൾ തയ്യാറാണെങ്കിൽ, കൈകൾ ഉയർത്തി, അപ്പോൾ അവരുടെ ജോലി എന്താണ്? പരസ്പരം തനിക്ക് സമാനമാക്കണം.ശരി! എല്ലാ വാർത്തകളുടെയും ഫലം ബാപ്ദാദ കേട്ടു. സംഭവിച്ചതെല്ലാം നന്നായി, നല്ല ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഫലമാണ്, അതിനാൽ, ഇപ്പോൾ ലക്ഷ്യം വയ്ക്കണം അത് സംഭവിക്കണം, ചെയ്യണം, സമാപ്തി സമീപത്ത് കൊണ്ട് വരണം. നിങ്ങൾ അൽപ്പം പോലും ചാഞ്ചാടിയാൽ, സമാപ്തി അകന്നുപോകും. നിങ്ങളാണ് സമാപ്തി സമീപത്ത് കൊണ്ടുവരുന്നത്, കാരണം ഭരിക്കുന്നവർ തയ്യാറല്ലെങ്കിൽ, സമയം എന്തു ചെയ്യും? അതിനാൽ, എല്ലാ ഒഴികഴിവുകളും, കാരണങ്ങളും, കാരണം എന്ന വാക്ക് ഇല്ലാതാക്കുക. പരിഹാരം മുന്നിൽ കൊണ്ടുവരിക. നിങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം ഇതാണ് കഷ്ടപ്പെടുന്നവർക്ക് സന്ദേശം നൽകുകയും അവരെ മുക്തമാക്കുകയും ചെയ്യുക. അവരെ മുക്തമാക്കാതെ, നിങ്ങൾക്ക് മുക്തിയിലേക്ക് പോകാൻ കഴിയില്ല. അതിനാൽ അവരെ മോചിപ്പിക്കുക, കാരണം ബാബ വന്നിരിക്കുന്നു, അതിനാൽ മുഴുവൻ വിശ്വത്തിലെ കുട്ടികൾക്ക് സമ്പത്ത് നൽകും. നിങ്ങൾക്ക് ജീവൻ മുക്തിയുടെ സമ്പത്ത് ലഭിക്കും, പക്ഷേ എല്ലാവരും കുട്ടികളാണ്, അല്ലേ? അവർക്കും സമ്പത്ത് നൽകേണ്ടതുണ്ട്. അപ്പോൾ, അവരുടെ സമ്പത്താണ് മുക്തി, നിങ്ങളുടെ സമ്പത്താണ് ജീവൻമുക്തി. മുക്തി കൊടുക്കാതെ നിങ്ങൾക്കും പോകാൻ കഴിയില്ല. ഇതിനായി, 12 തവണ ഫരിശ്ത രൂപത്തിന്റെയും,12 തവണ നിരാകരി സ്വരൂപത്തിൽ സ്ഥിതി ചെയ്യുന്നതിന്റെയും പരിശീലനം ചെയ്യൂ.. പകലും രാത്രിയും 24 മണിക്കൂറുണ്ട്, 24 തവണ ഈ ഡ്രിൽ ചെയ്യണം. ഉറങ്ങാനുള്ള സമയത്ത് ഉറങ്ങാം. ഉറങ്ങരുതെന്ന് ബാപ്ദാദ പറയുന്നില്ല. ഉറങ്ങിക്കൊള്ളൂ, പക്ഷേ പകൽ സമയത്ത് വർദ്ധിപ്പിക്കുക. ഏതെങ്കിലും പരിപാടി ചെയ്യുമ്പോൾ, നിങ്ങൾ ദിവസം മുഴുവൻ ജോലി ചെയ്യുന്നു, അല്ലേ? ഉണർന്നിരിക്കും, അതുപോലെ ഈ ഡ്രിൽ ചെയ്യന്നതിനും സമയം കണ്ടെത്തൂ. ശരി.

നാനാഭാഗത്തെയും ബാബയുടെ സ്നേഹികളും, സ്നേഹിക്കുന്നവർ തീർച്ചയായും സഹയോഗികളായിരിക്കും, സ്നേഹത്തിന് പകരമായി,ഓരോ കാര്യത്തിലും ശരീരം, മനസ്സ്, സമ്പത്ത്, ആളുകൾ ഇതിൽ പരസ്പരം തീർച്ചയായും സഹയോഗിയാകും. അതിനാൽ അങ്ങനെ സ്നേഹിയും സഹയോഗിയുമായ കുട്ടികൾ, എപ്പോഴും പിതാവിന്റെ സ്നേഹത്തിൽ മുഴുകിയിരിക്കും, സ്നേഹത്തിലല്ല, സ്നേഹത്തിൽ മുഴുകിയിരിക്കുന്നവർ, ബാബയുടെ എല്ലാ കാര്യങ്ങളിലും സമയവും സങ്കല്പവും നിക്ഷേപിക്കുന്നവർ, കാരണം സംഗമയുഗത്തിൽ സമയത്തിനും ചിന്തകൾക്കും വലിയ വിലയുണ്ട്, ഒരു ജന്മത്തിൽ നിരവധി ജന്മങ്ങളുടെ പ്രാപ്തി ഉണ്ടാക്കുന്നവർ,അങ്ങ
നെയുള്ള തീവ്രപുരുഷാർത്ഥികൾ ഓരോ ഗുണങ്ങളും, ഓരോ ശക്തികളും സമയത്തിനനുസരിച്ച് ഉപയോഗിക്കുന്ന ഗുണങ്ങളാൽ നിറഞ്ഞ, ശക്തി നിറഞ്ഞ കുട്ടികൾക്ക് വളരെയധികം കോടാനുകോടി മടങ്ങ് സ്നേഹസ്മരണകളും നമസ്തേയും.

വരദാനം :-
വിധാതാവിനോടൊപ്പം വരദാതാവായി സർവ്വ ആത്മാക്കളിലും ശക്തി നിറയ്ക്കുന്ന ദയാ ഹൃദയരായി ഭവിക്കട്ടെ.

ഏതെങ്കിലും ആത്മാവ് ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ധൈര്യം ഇല്ലാത്തത് കാരണം ആഗ്രഹിച്ചിട്ടും പ്രാപ്തമാക്കാൻ കഴിയുന്നില്ല, അങ്ങനെയുള്ള ആത്മാക്കൾക്ക് വിധാതാവ് അർഥം ജ്ഞാന ദാതാവ് ആകുന്നതിനോടൊപ്പം ദയാ ഹൃദയരായി വരദാതാവാകൂ, അവർക്കു നിങ്ങളുടെ ശുഭഭാവനയുടെ കൂടുതൽ ബലം നൽകൂ. പക്ഷെ അങ്ങനെയുളള വരദാനി മൂർത്തിയാകാൻ കഴിയുന്നതപ്പോഴാണ് എപ്പോഴാണോ നിങ്ങളുടെ ഓരോ സങ്കല്പവും ബാബയ്ക്ക് വേണ്ടി അർപ്പിതമാകുന്നത്. ഓരോ സമയം, സങ്കല്പം, കർമ്മം, എല്ലാം അർപ്പണമാകും എന്ന പ്രതിജ്ഞ പാലിക്കൂ.

സ്ലോഗന് :-
നിങ്ങളുടെ സത്യ സ്വരൂപത്തിന്റെ സ്മൃതിയുണ്ടെങ്കിൽ സത്യതയുടെ ശക്തി വരും.

അവ്യക്ത സൂചന- മഹാൻ ആകുന്നതിനായി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.

ബാപ്ദാദ ഇപ്പോൾ ഓരോ കുട്ടിയുടെയും മസ്തകത്തിൽ സമ്പൂർണ്ണ പവിത്രതയുടെ തിളങ്ങുന്ന മണി കാണാൻ ആഗ്രഹിക്കുന്നു.ആത്മീ
യതയാൽ തിളങ്ങുന്ന കണ്ണുകൾ കാണാനാണ് ആഗ്രഹിക്കുന്നത്, വാക്കുകളിൽ മധുരതയും, വിശേഷതയും അമൂല്യവുമായ വാക്കുകൾ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. കർമ്മത്തിൽ സന്തുഷ്ടതയും, വിനയവും സദാ കാണാൻ ആഗ്രഹിക്കുന്നു.