ബ്രഹ്മാബാബയെപ്പോലെ
ജീവിച്ചിരുന്നുകൊണ്ട് ജീവന്മുക്ത സ്ഥിതി ആസ്വദിക്കൂ, മൻജീത്ത് ജഗത് ജീത്ത്
ആയിത്തീരുന്നതിലൂടെ സ്നേഹത്തിന്റെ സമ്മാനം നൽകുക.
ഇന്നത്തെ ദിവസം
പ്രത്യകിച്ച് ബ്രഹ്മബാബ അവ്യക്തമായതിന്റെ സ്മൃതിയുടെ ദിവസമാണ്. എല്ലാ
കുട്ടികളുടെയും കണ്ണുകളിൽ ബ്രഹ്മാബാബയോടുള്ള സ്നേഹം അടങ്ങിയിരിക്കുന്നു. ഇന്ന്
നാല് മണിക്ക് മുമ്പുതന്നെ, കുട്ടികളുടെ സ്നേഹം വതനത്തിൽ എത്തിയിരുന്നു.
ബ്രഹ്മബാബയുമായി കൂടിക്കാഴ്ച നടത്തുന്നതിനും, സ്നേഹത്തിന്റെയും, നിങ്ങളുടെ
ഹൃദയത്തിലെ സ്നേഹത്തിന്റെ പ്രതീകങ്ങളായ മാലകൾ, ബ്രഹ്മബാബയുടെയടുത്ത് എത്തി
കഴിഞ്ഞു. ഓരോ മാലയുടെയും സുഗന്ധത്തിൽ കുട്ടികളുടെ സ്നേഹം അടങ്ങിയിരുന്നു. ഓരോ
കുട്ടിയുടെയും കണ്ണുകളും പുഞ്ചിരിയും അവരുടെ ഹൃദയത്തിലെ കാര്യങ്ങൾ
കേൾപ്പിച്ചുകൊണ്ടിരുന്നു. ബ്രഹ്മാബാബ ഓരോരുത്തർക്കും സ്നേഹത്തിന്റെ റിട്ടേൺ
നൽകുകയായിരുന്നു. ബാബ കാണുന്നുണ്ടായിരുന്നു ഇപ്പോൾ ഓരോ കുട്ടികളും അവരുടെ
കണ്ണുകളുടെ ഭാഷയിൽ അവരുടെ ഹൃദയത്തിന്റെ സ്നേഹം നൽകുകയായിരുന്നു, കാരണം ഈ
പരമാത്മ സ്നേഹം എല്ലാ കുട്ടികളെയും സഹജമായി ബാബയുടേതാക്കുന്നതാണ്. ഈ അലൗകീക
സ്നേഹം 'എന്റെ ബാബ' എന്നതിന്റെ അനുഭവത്തിലൂടെ സ്വന്തമാക്കുന്നതാണ്. ഈ സ്നേഹം
ബാബയുടെ ഖജനാവുകളുടെ അധികാരിയാക്കുന്നു. കാരണം കുട്ടികൾ 'എന്റെ ബാബ' എന്ന്
പറയുമ്പോൾ 'എന്റെ ബാബ' എന്ന് പറയുമ്പോൾ സർവ്വ ഖജനാവുകളുടെയും അധികാരിയാകും. ഈ
സ്നേഹം അവരെ ഒരു നിമിഷം കൊണ്ട് ദേഹബോധം മറന്ന് ദേഹിയാഭിമാനിയാക്കുന്നു.
ബാബയല്ലാതെ മറ്റൊന്നും ആത്മാവിനെ ആകർഷിക്കരുത്. ഈ ദിവസത്തിന് വളരെയധികം
പ്രാധാന്യമുണ്ട്. സ്മൃതിദിവസം മാത്രമല്ല, സമർത്ഥ ദിനവുമാണ്, കാരണം ഈ ദിവസം ബാബ
സ്വയം ചെയ്യിപ്പിക്കുന്നവനായി കുട്ടികൾകളെ ചെയ്യുന്നവരാകുന്നതിന്റെ തിലകം നൽകി.
പുത്രൻ പിതാവിനെ പ്രത്യക്ഷമാക്കുന്നതിന്റെ ചെയ്യുന്നവരായി നിമിത്തമാക്കി.
സേവനത്തിൽ സഫലതയ്ക്കുള്ള മാർഗ്ഗം സ്വയം ചെയ്യിപ്പിക്കുന്നവനായി കുട്ടികൾക്ക്
ചെയ്യുന്നവരാക്കി, കാരണം സേവനത്തിൽ സഫലതയ്ക്കുള്ള മാർഗ്ഗം ഞാൻ ചെയ്യുന്നയാളാണ്,
ചെയ്യിപ്പിക്കുന്നവൻ ചെയ്യിപ്പിച്ചുകൊ
ണ്ടിരിക്കുന്നു. ഈ സ്മൃതിയും സ്ഥിതിയും
വളരെ പ്രധാനമാണ്, കാരണം 63 ജന്മങ്ങളുടെ സ്മൃതി ഞാനെന്ന ഭാവവും, ദേഹാഭിമാനവും
കൊണ്ടുവരുന്നു. ചെയ്യിപ്പിക്കുന്നയാൾ ചെയ്യിപ്പിച്ചുകൊണ്ടിരി
ക്കുന്നു, ഞാൻ
നിമിത്തമായി ചെയ്യുന്നയാളാണ്, ഈ സ്മൃതിയിലൂടെ സ്വയം നിമിത്തമാണെന്ന്
മനസിലാക്കുന്നതിലൂടെ ദേഹാഭിമാനം സമാപ്തമാകുന്നു. അതുകൊണ്ടാണ് കുട്ടികളെ
ചെയ്യുന്നവരാക്കിയത്, സ്വയം ചെയ്യിപ്പിക്കുന്നവനായി മാറി. ചെയ്യുന്നയാൾ
ആകുന്നതിലൂടെ, സ്വയം നിമിത്തമായി മാറുന്നു, വിനയമുള്ളവരായി മാറുന്നു. ഇപ്പോഴും,
ബാപ്ദാദ കാണുന്നു, കുട്ടികൾ നിമിത്തമായി സേവനം ചെയ്യുന്നു, നിമിത്തമായി സേവനം
ചെയ്യുന്ന സേവധാരികളുടെ മസ്തകത്തിൽ സേവനഫലത്തിന്റെ ഫലമായി നക്ഷത്രം
പ്രകാശിക്കുന്നുണ്ട്. ബാപ്ദാദ ഭൂരിപക്ഷം കുട്ടികളുടെയും സേവനം കണ്ട്
സന്തോഷിക്കുന്നു, അതുകൊണ്ട് അങ്ങനെയുള്ള കുട്ടികളെ പ്രത്യകമായി ബ്രഹ്മാബാബ ആഹാ
കുട്ടികളേ, ആഹാ! ഇങ്ങനെ പറഞ്ഞുകൊണ്ട് അഭിനന്ദിക്കുന്നു.
ബ്രഹ്മാബാബ പ്രത്യേകമായി
സന്തോഷിക്കുന്നുണ്ട് ഭാവിയിലും സേവനത്തിന് നിമിത്തമായി മുന്നോട്ട്
കൊണ്ടുപോകുന്നതിൽ അഭിനന്ദിക്കുന്നു. ഇപ്പോഴും ബ്രഹ്മാബാബ കുട്ടികൾക്ക് തനിക്ക്
സമാനം ഫരിശ്ത സ്ഥിതിയിൽ ഇരിക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ടിരിക്കുന്നു.
ബാപ്ദാദ കണ്ടു കുട്ടികൾക്ക് ശ്രദ്ധ ഉണ്ട് ബ്രഹ്മബാബ ഏതുപോലെ ജീവിതത്തിൽ
ഇരിക്കുമ്പോഴും ജീവന്മുക്തനായിരുന്നു, ഇത്രയധികം ഉത്തരവാദിത്തങ്ങൾ
ഉണ്ടായിരുന്നിട്ടും, ഇത്രയും വലിയ കുടുംബത്തെ സംരക്ഷിക്കുകയും, എല്ലാവരെയും യോഗി
ജീവിതം ജീവിക്കുന്നവരാക്കുക, ഇത്രയധികം സേവനത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുക,
സേവനത്തിൽ സദാ മുന്നോട്ട് നയിക്കുക,എല്ലാ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടും
ജീവൻ മുക്തി ആസ്വദിച്ചിരുന്നു, അതുകൊണ്ടാണ് ഭക്തിമാർഗ്ഗത്തിൽ ബ്രഹ്മാവിനെ താമര
പുഷ്പത്തിന്റെ ഇരിപ്പിടത്തിൽ ഇരിക്കുന്നതായി കാണിക്കുന്നത്. ജീവൻ മുക്തരായി
ഇപ്പോൾ ജീവൻ മുക്തിയുടെ ആനന്ദം നേടി, നിങ്ങളെല്ലാ കുട്ടികളെയും അങ്ങനെയാക്കുകയും
ചെയ്തു. ഇപ്പോൾ കുട്ടികളായ നിങ്ങൾക്ക് ഫരിശ്തയാകുന്നതിനുള്ള വ്യത്യസ്ത യുക്തികൾ
പറഞ്ഞുതരുകയും തനിക്ക് സമാനമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
എല്ലാ കുട്ടികളുടെയും
ലക്ഷ്യം നല്ലതാണെന്ന് ബാപ്ദാദ കണ്ടിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യം എന്താണെന്ന്
ആരെങ്കിലും ചോദിച്ചാൽ, എന്താണ് പറയുന്നത്? നിങ്ങൾ പറയുന്നത് ഓർമ്മയുണ്ടോ?
ബാബയ്ക്ക് സമാനമാകണം. അപ്പോൾ, എങ്ങനെ ബാബയ്ക്ക് സമാനമാകും.? ഈ ജീവിതത്തിൽ ജീവൻ
മുക്ത ജീവിതത്തിന്റെ മാതൃകയായി മാറണം. ബാപ്ദാദ കണ്ടിട്ടുണ്ട് കിട്ടുന്ന
ഗൃഹപാഠത്തിൽ ശ്രദ്ധ ചെലുത്തുകയും അനുഭവം ചെയ്യുകയും ചെയ്യുന്നു, പക്ഷേ നിരന്തരം
ചെയ്യുന്നില്ല. ഇപ്പോഴും, നൽകിയ ജോലിയുടെ റിപ്പോർട്ട് പല കുട്ടികളും പുരുഷാർത്ഥം
ചെയ്ത് ഒരു മാസം ശ്രദ്ധിച്ചിരുന്നു. പല സോണുകളുടെയും പ്രതിമാസ റിപ്പോർട്ടുകളുടെ
ഫലം നന്നായി വന്നിട്ടുണ്ട്. ആരൊക്കെയാണോ റിപ്പോർട്ടുകൾ അയച്ചത്, ഏത് സോണുകളിൽ
നിന്നാണോ അയച്ചത് അവരെ ബാപ്ദാദ 'ആഹാ, കുട്ടികളേ, ആഹാ' എന്ന് പറഞ്ഞുകൊണ്ട്
അഭിനന്ദിക്കുന്നു, എന്നാൽ ഇപ്പോൾ ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്?
ഇപ്പോൾ,ബാപ്ദാദ എല്ലാ കുട്ടികളിൽ നിന്നും ഇതാണ് ആഗ്രഹിക്കുന്നത് ഇപ്പോൾ
ഇടയ്ക്കിടയ്ക്ക് നേരെയിരിക്കുന്നു, പക്ഷേ ബാബ സദാ ആണ് ആഗ്രഹിക്കുന്നത്. നല്ല
യോഗികളായി, പക്ഷേ സദാ യോഗികളാക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, ബാപ്ദാദ
കുട്ടികൾക്ക് ജോലി നൽകുന്നു, സദാ വേണമെങ്കിൽ ഓരോ മണിക്കൂറിലും നിങ്ങളുടെ മേൽ
ഏതെങ്കിലുമൊക്കെ യുക്തി വയ്ക്കൂ, 'ചിലപ്പോൾ' എന്ന വാക്ക് 'എല്ലായ്പ്പോഴും'
എന്നായി മാറണം. ഇപ്പോൾ, ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത്, 'മനസ്സിനെ ജയിക്കുക,
ലോകത്തെ ജയിക്കുക', മനസ്സ് എന്ത് സങ്കല്പമാണോ കൊടുക്കുന്നത് അത് ചെയ്യണം.
എന്തുകൊണ്ട്? മറ്റ് കർമ്മേന്ദ്രിയങ്ങൾ എപ്പോൾ എന്ത് എങ്ങനെ ആഗ്രഹിക്കുന്നുവോ
അതുപോലെ ചെയ്യാറില്ലേ, അതുപോലെ, മനസ്സ് നിങ്ങൾ കൽപ്പിക്കുന്നതെന്തും ചെയ്യണം.
പരിശീലിക്കുന്നു, പക്ഷേ ചിലപ്പോൾ ചെയ്യുന്നില്ല. ബാപ്ദാദ ഇപ്പോൾ ഇതാണ്
ആഗ്രഹിക്കുന്നത് മനസ്സിനെ ശക്തികളുടെ കടിഞ്ഞാൺ ഉപയോഗിച്ച് ആഗ്രഹിക്കുന്നതുപോലെ
കൊണ്ടുപോകണം. പാടാറുണ്ട് 'മനസ്സിനെ ജയിക്കുന്നവർ, ലോകത്തെ ജയിക്കും. ആരുടെ
മഹിമയാണിത്? ഇത് നിങ്ങൾ കുട്ടികളുടെ മഹിമയാണ്.ഓരോ കല്പത്തിലും ചെയ്തിട്ടുണ്ട്,
അതുകൊണ്ടാണ് പാടിയത്. മറ്റ് കർമ്മേന്ദ്രിയങ്ങളെ എന്റേത് എന്ന് വിളിക്കുന്നതുപോലെ,
മനസ്സിനെയും എന്റേത് എന്ന് വിളിക്കുന്നു. 'എന്റേത്' എന്ന് പറയുന്നതിന്റെ അർത്ഥം
യജമാനനാകുക എന്നാണ്. മനസ്സിൽ എന്ത് സങ്കൽപം എത്ര സമയം ഉണ്ടാക്കാൻ
ആഗ്രഹിക്കുന്നുണ്ടോ, അത് ബന്ധിതമാണ്, കാരണം എന്റേതാണ്. അതുകൊണ്ട്, ഈ
സ്നേഹദിനത്തിൽ, ബാപ്ദാദ ഈ ഗൃഹപാഠം നൽകാനാണ് ആഗ്രഹിക്കുന്നത്, എന്ത് സങ്കൽപം
വയ്ക്കാനാണോ ആഗ്രഹിക്കുന്നത് അത് മാത്രം വരണം. നിങ്ങൾ ശുദ്ധ സങ്കൽപം
കൊണ്ടവരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ ശുദ്ധ സങ്കൽപം വ്യർത്ഥ സങ്കല്പങ്ങളെ
ഇല്ലാതാക്കണം. യോഗം ചെയ്യാനാണ് ആഗ്രഹം, സംസ്കാരങ്ങൾ കാരണം, വ്യർത്ഥ സങ്കൽപ്പങ്ങൾ
വരുന്നു, അതിനാൽ യോഗത്തിന്റെ സിദ്ധി കിട്ടുന്നില്ല, ഇത് നിയന്ത്രിക്കണം. ഒരു
മണിക്കൂർ യോഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മനസ്സ് ശല്യപ്പെടുത്തരുത്.
ആത്മാവ് യജമാനനാണ്; മനസ്സ് യജമാനനല്ല; മനസ്സ് ആത്മാവിന്റെ കൂട്ടുകാരനാണ്. അതിനാൽ,
കൂട്ടുകാരനോട് സ്നേഹപൂർവ്വം ആജ്ഞാപിക്കുക മനസ്സിനെ ജയിക്കുന്നവരാകൂ, കാരണം
ബാപ്ദാദയുടെയടുത്ത് നിരവധി കുട്ടികളുടെ വാർത്തകൾ വരുന്നുണ്ട് വ്യർത്ഥ
സങ്കൽപ്പങ്ങൾ ഇടയ്ക്കിടെ വരുന്നുണ്ട്. ആഗ്രഹിക്കുന്നില്ലെങ്കിലും വരുന്നു. അപ്പോൾ,
അവരെ യജമാനന്മാർ എന്ന് വിളിക്കുമോ! അപ്പോൾ, ബ്രഹ്മാബാബയോട് സ്നേഹമുണ്ടല്ലോ?
ഇന്ന്, സ്നേഹത്തോടെ, ഇന്ന് തന്റെ ഹൃദയത്തിന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നു ഇപ്പോൾ
മനസിനെ ജയിച്ച് ലോകത്തെ ജയിക്കുന്നവരാകണം. അപ്പോൾ, ബ്രഹ്മാബാബയ്ക്ക് ഈ
സ്നേഹസമ്മാനം നൽകില്ലേ! സ്നേഹത്തിൽ എന്താണ് നൽകുന്നത്? സമ്മാനം നൽകാറില്ലേ!
ഇന്ന് ബ്രഹ്മാബാബ ഈ സമ്മാനം നൽകാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. തയ്യാറാണോ?
തയ്യാറാണോ? കൈകൾ ഉയർത്തുക. ഇപ്പോൾ ഇന്നത്തെ ദിവസം വ്യർത്ഥ ചിന്തകൾ വരാൻ പാടില്ല
എന്ന് ആജ്ഞാപിക്കുമ്പോഴെല്ലാം, ചെയ്യാൻ കഴിയുമോ? ഇന്ന്, രണ്ട് മുതൽ നാല് മണിക്കൂർ
വരെ യോഗത്തിന്റെ സ്ഥിതിയിൽ കർമ്മം ചെയ്യൂ, യോഗവും ചെയ്യൂ ചെയ്യാൻ കഴിയുമോ?
ചെയ്യാൻ കഴിയുമോ, ചെയ്യാൻ കഴിയുമോ, ചെയ്യുമോ? ശരി, ഇപ്പോൾ കഴിഞ്ഞതെല്ലാം കഴിഞ്ഞു,
ഇപ്പോൾ ആജ്ഞ കൊടുക്കണം ഇന്നത്തെ ദിവസം വ്യർത്ഥ സങ്കൽപ്പങ്ങൾക്ക് പൂർണ്ണ
വിരാമമിടണം, അപ്പോൾ അത് ചെയ്യണം.
ഇന്ന് യോഗത്തിൽ ഈ ലക്ഷ്യം
വയ്ക്കൂ, അതനുസരിച്ച് ദിവസം മുഴുവൻ പുരുഷാർത്ഥം ചെയ്യണം! ബാബയോടുള്ള സ്നേഹത്തിൽ
എന്ത് പറഞ്ഞാലും അത് ചെയ്യണം. വ്യർത്ഥ സങ്കൽപ്പങ്ങൾ നിൽക്കണം. അതിനുള്ള
യുക്തിയാണ് ബ്രഹ്മാബാബയുടെ സ്നേഹത്തെ ഹൃദയത്തിൽ നിന്ന് ഓർമ്മിക്കുക. സാകാരത്തിൽ
കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ബുദ്ധിയുടെ ശക്തിയിലൂടെ എല്ലാവരും
കണ്ടിട്ടില്ലേ! കണ്ടിട്ടുണ്ടോ ഇല്ലയോ? 'ഞാൻ ബാബയുടെ സ്നേഹം കണ്ടു, ഞാൻ
ബ്രഹ്മാബാബയുടെ പാലന കണ്ടു' അതിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് പറയുന്നവർ കൈകൾ
ഉയർത്തുക. ശരി. കൈകൾ ഉയർത്തി സന്തോഷിപ്പിച്ചു. ബാപ്ദാദയ്ക്ക് സന്തോഷമായി, ധൈര്യം
വച്ചിട്ടുണ്ടല്ലോ? എന്നാൽ ശക്തി കുറയുമ്പോഴെല്ലാം, സദാ ബാബയുടെ സംബന്ധങ്ങൾ
നിരവധി സംബന്ധങ്ങളാണ്; ചിലപ്പോൾ അച്ഛനാകുന്നു, ചിലപ്പോൾ കുട്ടിയായി മാറുന്നു.
ചിലപ്പോൾ അച്ഛനാകുന്നു, ചിലപ്പോൾ സുഹൃത്താകുന്നു. അതിനാൽ, സംബന്ധങ്ങളെയോ
നേട്ടങ്ങളെയോ ഓർമ്മിക്കുക. ഇന്ന് ഹൃദയത്തിൽ നിന്ന് ഓർമ്മിക്കുകയല്ലേ? ഇങ്ങനെ
ഓർമ്മിക്കുന്നതിലൂടെ സ്നേഹം ജനിക്കും. ഇന്നും, എല്ലാവരുടെയും ഹൃദയത്തിലേക്ക്
ബ്രഹ്മാബാബയുടെ സ്നേഹം വരുന്നില്ലേ! അതുകൊണ്ട് എന്തെങ്കിലും ഉയർച്ച താഴ്ചകൾ
സംഭവിക്കുമ്പോൾ, സംബന്ധങ്ങളെയും നേട്ടങ്ങളെയും ഓർമ്മിക്കുക. ബാബ എല്ലാ
കുട്ടികളുടെയും കൂട്ടുകാരനും സഹയോഗിയുമാണ്, നിങ്ങൾ ഓർമ്മിക്കുക മാത്രം ചെയ്യുക.
അപ്പോൾ, ഇന്ന് എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായോ? മനസ്സിനെ ജയിച്ച് ലോകത്തെ
ജയിക്കുന്നവർ എന്ന് പാടുന്നത് പോലെ ആ സ്വരൂപം ധാരണ ചെയ്യണം. ആജ്ഞകൾ അനുസരിച്ച്
കൊണ്ട്പോകൂ. അൽപ്പം സ്വതന്ത്രമായി വിട്ടാൽ, അതിന്റെ ജോലി ചെയ്യുന്നു. ഇപ്പോൾ
ശ്രദ്ധിക്കുക. മനസ്സ് നിങ്ങളുടെ ആജ്ഞകൾ അനുസരിക്കണം, അല്ലാതെ നിങ്ങൾ മനസ്സിന്റെ
ആജ്ഞകൾ അനുസരിച്ച് നടക്കരുത്. ജ്ഞാനത്തിന്റെ കാര്യങ്ങൾ ആസ്വദിക്കാൻ
ആഗ്രഹിക്കുന്നു, വരുന്നത് വ്യർത്ഥമായ കാര്യങ്ങളാണ്. അപ്പോൾ എന്താണ് സംഭവിച്ചത്?
മനസ്സ് യജമാനനായോ അതോ നിങ്ങൾ യജമാനനായോ? അപ്പോൾ എല്ലാവർക്കും ഈ ഗൃഹപാഠം
മനസ്സിലായോ! മനസ്സിനെ ജയിക്കുന്നവരാകണം. എന്ത് ആജ്ഞകൾ നൽകിയാലും, തീർച്ചയായും
അനുസരിക്കും, ശ്രദ്ധിച്ചാൽ മതി. അമ്മമാർക്കും ടീച്ചേഴ്സിനും സാധ്യമാണോ?
സാധ്യമാണോ? ടീച്ചേർസ് കൈകൾ ഉയർത്തൂ. ടീച്ചേർസ് കൈകൾ ഉയർത്തുന്നുണ്ട്.
സാധ്യമാണെന്ന് കരുതുന്നുവെങ്കിൽ, കൈകൾ വീശുക. ആദ്യത്തെ വരിയെങ്കിലും വീശുക.
സഹോദരന്മാരേ, കൈകൾ വീശുക. ആഹാ! അപ്പോൾ ബ്രഹ്മാബാബയ്ക്ക് സ്നേഹത്തിന്റെ സമ്മാനം
നൽകി,അതിനുള്ള അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ.
ബാപ്ദാദയോടുള്ള സ്നേഹം
വളരെയധികം സഹയോഗം നൽകുന്നതാണ്. ഹൃദയത്തിൽ നിന്ന് 'എന്റെ ബാബ' എന്ന്
പറയുമ്പോൾ,എന്റെ ബാബ എന്ന് പറയുന്ന ഞാൻ ആരാണ്? ബാബയുടെ വളരെ കാലത്തെ വേർപാടിന്
ശേഷം തിരികെ കിട്ടിയ കുട്ടി. എല്ലാവരും എത്ര തവണ 'എന്റെ ബാബ', 'എന്റെ ബാബ' എന്ന്
പറയുന്നുണ്ട്? ബാബ കേൾക്കുന്നുണ്ട്, എല്ലാം രേഖപ്പെടുത്തുന്നു. ഡബിൾ വിദേശികളും
കേൾക്കുന്നില്ലേ. ബാപ്ദാദ കണ്ടു സീസണിലുടനീളം ഡബിൾ വിദേശികൾ അവരുടെ സാന്നിധ്യം
രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലായ്പ്പോഴും മധുബനിൽ ഉണ്ടായിരുന്നു. ഇപ്പോഴും, 350
പേരുണ്ട്. അവരുടെ ഊഴത്തിൽ വരുന്നുണ്ട്, ഓരോ ഊഴത്തിലും, കുറച്ച് പേർ വ്യത്യസ്ത
സ്ഥലങ്ങളിൽ നിന്ന് വരുന്നു. അപ്പോൾ, ഈ ഫലം ബാപ്ദാദ കണ്ടുകൊണ്ടിരിക്കും, നിങ്ങളും
സാക്ഷിയായി നിങ്ങളുടെ ഫലങ്ങൾ കണ്ടുകൊണ്ടിരിക്കണം. ഇത് ഓർമ്മയുണ്ടാകണം ബാബയോട്
യജമാനന്മാരാകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാപ്ദാദ ഇപ്പോൾ കുട്ടികൾക്ക്
കുറഞ്ഞത് ഒരു സോണിലെങ്കിലും ഈ ചുമതല നൽകാൻ കഴിയും സോണിനു ഒരു ആഴ്ചയിലോ അല്ലെങ്കിൽ
15 ദിവസത്തിലെങ്കിലും ഫലം നൽകണം വ്യർത്ഥ ചിന്തകളല്ല, പക്ഷേ മനസ്സിന് വന്ന വിഷയം
ചെയ്തോ ഇല്ലയോ? ടീച്ചേഴ്സിന് ഇത് സമ്മതമാണോ? സമ്മതമാണോ? സോണിന് ചുമതല നൽകട്ടേ?
ടീച്ചേർസ് കൈകൾ ഉയർത്തുക.
ഇത് മഹാരാഷ്ട്രയാണ്, അല്ലേ?
അപ്പോൾ, മഹാരാഷ്ട്രയ്ക്ക് ഒരു മഹത്തായ കാര്യം നൽകും, അല്ലേ? ബാപ്ദാദയ്ക്ക് എല്ലാ
സോണിനോടും സ്നേഹമുണ്ട്, സദാ ഈ നിശ്ചയമുണ്ട് ബാബ പറഞ്ഞത് കുട്ടികൾ ചെയ്തു.
അങ്ങനെയല്ലേ? മഹാരാഷ്ട്ര ബാബ പറഞ്ഞത് ചെയ്തു, അങ്ങനെയല്ലേ? മഹാരാഷ്ട്രയിൽ
നിന്നുള്ളവർ കൈകൾ ഉയർത്തുക. ധാരാളം ഉണ്ട്. ക്ലാസിന്റെ മുക്കാൽ ഭാഗവും ഉണ്ട്.
അതിനാൽ, ഓരോ സോണും ബാബയുടെ ആജ്ഞകാരികളാണ്; എല്ലാവരും തലയാട്ടുന്നു. എന്റെ
കുട്ടികൾ നിശ്ചയബുദ്ധിയുള്ളവരാണെന്ന് ബാബയ്ക്കും നിശ്ചയമുണ്ട്.
ബാപ്ദാദ ഇതാണ്
ആഗ്രഹിക്കുന്നത് ദിവസവും കേൾക്കുന്ന മഹാവാക്യങ്ങൾ ഗൃഹപാഠമാണ്. ദിവസേനയുള്ള
മുരളിയിൽ ബാബ പറയുന്നത് കുട്ടികൾ ചെയ്യുകയാണെങ്കിൽ, അവരാണ് ബാബയുടെ
വളരെക്കാലത്തെ വേർപാടിന് ശേഷം തിരികെ കിട്ടിയ കുട്ടികൾ, ആജ്ഞാകാരി കുട്ടികൾ
എന്താണ് ചെയ്യേണ്ടത് ദിവസേനയുള്ള മുരളി വായിക്കുക, കാരണം ബാപ്ദാദ കണ്ടിട്ടുണ്ട്
കൂടുതൽ കുട്ടികൾക്കും മുരളിയോട് സ്നേഹമുണ്ട്. ആരെങ്കിലും അങ്ങനെ
ചെയ്യുന്നില്ലെങ്കിൽ പോലും, ഏതെങ്കിലും കുട്ടി 'ബാബാ, എനിക്ക് അങ്ങയോട്
വളരെയധികം സ്നേഹം ഉണ്ടെന്ന് പറയുമ്പോൾ ബാബയ്ക്ക് എന്തിനോടാണ് ഇഷ്ടം?
മുരളിയോട്.മുരളിക്കായി വളരെ ദൂരെ നിന്ന് വരുന്നു. ഇത്രയും ദൂരെ നിന്ന്
പഠിപ്പിക്കാൻ വരുന്ന ഏതെങ്കിലും അധ്യാപകൻ ഉണ്ടോ. അപ്പോൾ, ബാബയുടെ സ്നേഹം
മുരളിയോടായതിനാൽ, 'എന്റെ ബാബ' എന്ന് പറയുന്നവരുടെ ആദ്യ സ്നേഹം ബാബയോടൊപ്പം
ബാബയുടെ മുരളിയോട് ആയിരിക്കണം. നോക്കൂ, ബ്രഹ്മാബാബ ഒരു ദിവസം പോലും മുരളി
മുടക്കിയില്ല. എന്തെങ്കിലും കാരണത്താൽ ബോംബെയിൽ പോയാലും മുരളി എഴുതുമായിരുന്നു,
മാതേശ്വരി ആ മുരളി കേൾപ്പിക്കുമായിരുന്നു. അവസാന ദിവസം അൽപ്പം സുഖമില്ലായിരുന്നു,
രാവിലെ ക്ലാസ് നടത്തിയില്ല, പക്ഷേ വൈകുന്നേരത്തെ ക്ലാസ് എടുത്തതിനു ശേഷമാണ്
അവ്യക്തമായത്. അപ്പോൾ, ബ്രഹ്മബാബയ്ക്ക് സ്നേഹം എന്തിനോടായിരുന്നു?
മുരളിയോട്.ആരൊക്കെ
യാണോ എനിക്ക് ബാബയോട് സ്നേഹമുണ്ടെന്നു കരുതുന്നത്, ബാബയ്ക്ക്
എന്തിനോടാണോ സ്നേഹമുണ്ടായിരുന്നത് കുട്ടികൾക്കും ഉണ്ടാകണമല്ലോ! അതുകൊണ്ട് ദിവസവും
ക്ളാസിൽ മുരളി വായിക്കുകയോ കേൾക്കുകയോ ചെയ്യണം. നിസ്സഹായാവസ്ഥയാണ്,
ഒഴികഴിവല്ലെങ്കിൽ, ശരിയായ കാരണമുണ്ടെങ്കിൽ, ആരിലെങ്കിലും നിന്ന് കേൾക്കണം.
മുരളിക്ക് പ്രാധാന്യം നൽകുമെന്ന് കരുതുന്നവർ, കൈകൾ ഉയർത്തുക. ശരി, ഇവിടെ എല്ലാം
ദൃശ്യമാണ്, ബാബ നിങ്ങൾ പിന്നിലുള്ളവരെയും കാണുന്നുണ്ട്. ശരി, വളരെ നല്ലത്. ബാബ
ഇടയ്ക്ക് പേപ്പർ തരും.ആരാണ് ഇന്ന് മുരളി കേൾക്കാത്തവർ, ടീച്ചർ അത് എഴുതി
അയയ്ക്കണം.സമ്മതമാ
ണല്ലോ? ശരി. ഇന്ന് ബ്രഹ്മാബാബ ഓരോ കുട്ടിയെയും കണ്ട് വളരെ
സ്നേഹത്തോടെ ഓരോ കുട്ടിയ്ക്കും കണ്ണുകളിലൂടെ സ്നേഹം നൽകിക്കൊണ്ടിരിക്കുന്നു. ശരി.
ഡബിൾ വിദേശി
സഹോദരീസഹോദരന്മാർ: വിദേശത്തുള്ളവരുടെ സേവനത്തിനായുള്ള ഉന്മേഷവും ഉത്സാഹവും വളരെ
നല്ലതാണ്. ബാപ്ദാദ എല്ലാവരോടും ഇതാണ് പറയുന്നത് കാരണം സമയം എപ്പോൾ വേണമെങ്കിലും
മാറാം. സേവനം ചെയ്യാൻ ആഗ്രഹമുണ്ടാകാം, പക്ഷേ ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ള
സമയവും വരാൻ പോകുന്നു അതിനാൽ, ചെയ്യേണ്ടതെന്തും ഇപ്പോൾ ചെയ്യുക. മറ്റൊരു
സമയത്തല്ല. ഇപ്പോൾ ചെയ്യണം. ബാപ്ദാദ എപ്പോഴും പറയും, നാളത്തേക്ക്
മാറ്റിവെക്കരുത്. ഇന്ന് പോലും അല്ല, കാരണം ഇപ്പോൾ അഞ്ച് തത്വങ്ങൾ ബാബയുടെ
അടുത്ത് വരുന്നു, ദുഃഖം എത്ര കാലം തുടരുമെന്ന് ഞങ്ങളോട് പറയൂ! സ്വയം
ദുഃഖിതനാണെങ്കിൽ, എന്തുചെയ്യും? മനുഷ്യാത്മാക്കളെയും ദുഃഖിപ്പിക്കും, അല്ലേ?
അതുകൊണ്ട്,, ഇപ്പൊഴത്തെ സമയത്തിനനുസരിച്ച്, ബ്രാഹ്മണ ജീവിതം
അത്യാവശ്യമായിരിക്കു
ന്നതുപോലെ, സേവനവും എല്ലാവർക്കും അത്യാവശ്യമാണെന്ന് ആര്
വന്നാലും അവർക്ക് സങ്കൽപം ചെയ്യണം. അത് ചെയ്യുക അല്ലെങ്കിൽ ചെയ്യിപ്പിക്കുക.
അപ്പോൾ, ഡബിൾ വിദേശികളെ കാണുമ്പോൾ, മുഴുവൻ കുടുംബവും സന്തോഷിക്കുന്നു, നിങ്ങൾ
സന്തുഷ്ടരാണ്, ബാപ്ദാദയും സന്തോഷിക്കുന്നു. ബാപ്ദാദ നൽകിയിട്ടുള്ള ഗൃഹപാഠം,
മനസ്സിനെ ജയിക്കുന്നവരും ലോകത്തെ ജയിക്കുന്നവരുമായി മാറണം. നിങ്ങളുടെ മഹിമയാണ്,
അത് ആവർത്തിക്കണം. ശരി.
നാല്ഭാഗത്തുമുള്ള
കുട്ടികളിൽ നിന്ന് സന്ദേശങ്ങൾ വന്നിട്ടുണ്ട്. എല്ലായിടത്തുനിന്നും വന്നിട്ടുള്ള
സ്നേഹത്തിന്റെ മധുര മധുരമായ ഭാവങ്ങൾ വ്യത്യസ്ത വാക്കുകളിലൂടെയുള്ള ഓർമ്മകൾ,
നാനാഭാഗത്ത് നിന്നും വ്യത്യസ്തങ്ങളായ കത്തുകൾ വന്നിട്ടുണ്ട്. ബാപ്ദാദ അതിനെല്ലാം
മറുപടി നൽകുന്നു. ഓരോ കുട്ടിയും സ്നേഹത്തിൽ ബാബയുടെ ഹൃദയത്തിൽ
മുഴുകിയിരിക്കുന്നു, ബാബയുടെയും കുട്ടികളുടെയും ഈ അവിനാശി സ്നേഹം അനാദിയും
അവിനാശിയുമാണ്. സംഗമയുഗം മുഴുവൻ ബാബയുടെയും കുട്ടികളുടെയും ഈ കൂടിക്കാഴ്ച
നിശ്ചിതമാണ്.ശരി.
ഇപ്പോൾ സന്മുഖത്ത്
ഇരിക്കുന്ന കുട്ടികളും, ദൂരെ നിന്ന് കാണുന്നവരും, ബാപ്ദാദ കേട്ടു, ഇപ്പോൾ
നാലുഭാഗത്തും ഈ പരിശ്രമം ചെയ്തിട്ടുണ്ട്, രാത്രി എത്ര സമയമായാലും, എല്ലാ
രാജ്യങ്ങളിലെയും കേന്ദ്രങ്ങളിൽ പോയി കാണുന്നുണ്ട്, കേൾക്കുന്നുണ്ട്. ഈ ശാസ്ത്ര
ഉപകരണങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നതാണ്, പ്രയോജനം കിട്ടുന്നത്
നിങ്ങൾക്കാണ്. ശാസ്ത്രത്തിലൂടെ വിനാശം സംഭവിച്ചാലും, അത് നിങ്ങളുടെ
രാജ്യത്തിനുവേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ട്, എല്ലായിടത്തുമുള്ള സ്നേഹമുള്ള
കുട്ടികൾ ബ്രഹ്മാബാബയുടെ സ്നേഹസ്മരണകളും,, ഹൃദയത്തിന്റെ വാത്സല്യവും, ഹൃദയത്തിലെ
സ്നേഹവും സ്വീകരിച്ചാലും.
വരദാനം :-
സത്യതയുടെയും
ശുദ്ധതയുടെയും ധാരണയിലൂടെ സമീപതയുടെ അനുഭവം ചെയ്യുന്ന സമ്പൂർണ്ണ മൂർത്തിയായി
ഭവിക്കട്ടെ.
എല്ലാ ധാരണകളിലും
മുഖ്യമായ ധാരണയാണ് സത്യതയും ശുദ്ധതയും. ഹൃദയത്തിൽ പരസ്പരം പൂർണ്ണമായും ശുദ്ധത
വേണം. വൃത്തിയുള്ള വസ്തുവിൽ എല്ലാം സ്പഷ്ടമായി കാണുന്നത് പോലെ, പരസ്പരമുള്ള
ഭാവനയും ഭാവ സ്വഭാവങ്ങളും സ്പഷ്ടമായി കാണപ്പെടണം. സത്യതയും ശുദ്ധതയും ഉള്ളിടത്ത്
സമീപത വരും. ബാപ്ദാദ സമീപത്തുള്ളത് പോലെ പരസ്പരവും ഹൃദയത്തിന്റെ സമീപത വേണം.
സ്വഭാവത്തിന്റെ ഭിന്നതകൾ സമാപ്തമാകണം. അതിനായി മനസ്സിന്റെ ഭാവ സ്വഭാവങ്ങളെ
യോജിപ്പിക്കണം. സ്വഭാവത്തിൽ മാറ്റം വരുമ്പോൾ സമ്പൂർണ്ണ മൂർത്തിയെന്ന് വിളിക്കാം.
സ്ലോഗന് :-
തകർന്നതിനെ
നേരെയാക്കുക ഇതാണ് ഏറ്റവും വലിയ സേവനം.
അവ്യക്ത സൂചന- ജ്വാല
സ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.
യോഗത്തിന്റെ ജ്വാല
സ്വരൂപമാക്കുന്നതിനായി സെക്കന്റിൽ ബിന്ദു സ്വരൂപമായി മനസ്സും ബുദ്ധിയും
ഏകാഗ്രമാക്കുന്നതിന്റെ അഭ്യാസം ആവർത്തിച്ച് ചെയ്യൂ. നിർത്താൻ എന്ന പറഞ്ഞയുടനെ
സെക്കന്റിൽ വ്യർത്ഥ ദേഹബോധത്തിൽ നിന്ന് മനസ്സും ബുദ്ധിയും ഏകാഗ്രമാകണം.
അങ്ങനെയുള്ള നിയന്ത്രണ ശക്തി ദിവസം മുഴുവനും ഉപയോഗിക്കൂ. ശക്തിശാലിയായ
ബ്രെക്കിലൂടെ മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിക്കൂ, മനസ്സിനെ എവിടെ വയ്ക്കണമോ
അവിടെ സെക്കൻഡിൽ എത്തിച്ചേരണം.
വിശേഷ നിർദ്ദേശം:
മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയ്ക്കുള്ള യോഗ അഭ്യാസം
ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്, എല്ലാ സഹോദരി സഹോദരന്മാരും സംഘടിത രൂപത്തിൽ ഒത്തുകൂടി
വൈകുന്നേരം 6.30 മുതൽ 7.30 വരെ നിങ്ങളുടെ ഫരിശ്ത സ്വരൂപത്തിലൂടെ അലയുന്ന ദുഖിതരും
അശാന്തരുമായ ആത്മാക്കൾക്ക് സുഖത്തിന്റെയും ശാന്തിയുടെയും പവിത്ര കിരണങ്ങൾ നൽകി
അവർക്ക് ആശ്രയ ദാതാവായ പരമാത്മാവിന്റെ സ്മൃതി ഉണ്ടാക്കുന്ന സേവനം ചെയ്യണം.