മധുരമായ കുട്ടികളേ -
നിങ്ങൾ ഈശ്വരീയ പിതാവിന്റെ വിദ്യാർത്ഥികളാണ്, നിങ്ങൾക്ക് സത്യം സത്യമായ
രൂപ്-ബസന്തായി (ജ്ഞാന-യോഗയുക്തർ)മാറി തന്റെ മുഖത്തിലൂടെ സദാ ജ്ഞാനരത്നങ്ങൾ
മാത്രം പുറപ്പെടുവിക്കണം.
ചോദ്യം :-
ബാബ കുട്ടികളുടെ ബോധം തെളിയിക്കുന്നതിന് വേണ്ടി ഏതൊരു സഞ്ജീവനി ഔഷധമാണ്
നൽകുന്നത് ?
ഉത്തരം :-
മൻമനാഭവ.
അതായത് ബാബയെ ഓർമ്മിക്കൂ. ലഹരിയുണ്ടായിരിക്കണം-പരമാത്മാവിലൂടെ നമ്മൾ
ദേവതയാകുന്നതിന് വേണ്ടി അഥവാ രാജപദവി പ്രാപ്തമാക്കുന്നതിന് വേണ്ടി ഈ പഠിപ്പ്
പഠിച്ചുകൊണ്ടിരിക്കു
കയാണ്. ഈ സ്മൃതി തന്നെയാണ് ബോധം തെളിയിക്കുന്ന സഞ്ജീവനി ഔഷധം.
അവരുടെ അവസ്ഥ ഒരിക്കലും ഇല്ലാതാക്കാൻ കഴിയുകയില്ല. അവർ സദാ തങ്ങളെ പരിശോധിച്ച്
മറ്റുള്ളവർക്കും മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരിക്കും.
ഓംശാന്തി.
ഇത് കോളേജാണല്ലോ. സ്ക്കൂളിൽ വിദ്യാർത്ഥികൾ ഇരിക്കുമ്പോൾ മനസ്സിലാക്കുന്നു നമ്മൾ
ടീച്ചറുടെ മുന്നിലിരിക്കുകയാണ്. ഏത് പരീക്ഷ പാസ്സാവാനാണ് ഇരിക്കുന്നത്, അതും
ബുദ്ധിയിലുണ്ട്. സത്സംഗം മുതലായവയിൽ എവിടെയാണോ വേദ-ശാസ്ത്രങ്ങൾ കേൾപ്പിക്കുന്നത്,
അവിടെ ഒരു ലക്ഷ്യവുമുണ്ടായിരിക്കു
കയില്ല. ആ ശാസ്ത്രം മുതലായവ നിങ്ങളുടെ ബുദ്ധിയിൽ
നിന്ന് പോയിക്കഴിഞ്ഞു. നിങ്ങൾക്കറിയാം നമ്മൾ ഭാവിയിലെ 21 ജന്മത്തേക്ക് വേണ്ടി
മനുഷ്യനിൽ നിന്നും ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്, വിദ്യാർത്ഥികൾ
വീട്ടിലിരിക്കുകയോ എവിടെയെങ്കിലും പോവുകയോ ചെയ്യുകയാണെങ്കിലും, അവരുടെ
ബുദ്ധിയിലുണ്ടായിരിക്കും നമ്മൾ ഇന്ന പരീക്ഷ പാസ്സാകും. നിങ്ങൾ കുട്ടികൾക്കും
ക്ലാസ്സിലിരിക്കുമ്പോഴും ഇതറിയാം നമ്മൾ ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്.
നിങ്ങളും സ്വയം വിദ്യാർത്ഥിയാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. ഞാൻ ആത്മാവാണ്, ഈ
ശരീരത്തിലൂടെ പഠിച്ചുകൊണ്ടിരിക്കു
കയാണ്. ആത്മാവിനറിയാം ഈ ശരീരം ഉപേക്ഷിച്ച് ഞാൻ
ഭാവിയിൽ പുതിയ ശരീരമെടുക്കും, അവരെ ദേവതയെന്ന് പറയുന്നു. ഇതാണെങ്കിൽ വികാരീ
പതീത ശരീരമാണ്, നമുക്ക് വീണ്ടും പുതിയ ശരീരം ലഭിക്കും. ഈ വിവേകം ഇപ്പോൾ
ലഭിച്ചിരിക്കുകയാണ്. ഞാൻ ആത്മാവ് പഠിച്ചുകൊണ്ടിരിക്കുകയാണ്, ജ്ഞാനസാഗരൻ
പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. ഇവിടെ നിങ്ങൾക്ക് കുടുംബത്തിന്റെ
ചിന്തയുണ്ടാവുകയില്ല. ബുദ്ധിയിലുണ്ട് നമ്മൾ ഭാവിയിലേക്ക് വേണ്ടി മനുഷ്യനിൽ നി
ന്നും ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. ദേവതകൾ സ്വർഗ്ഗത്തിലാണ് വസിക്കുന്നത്.
ഇത് ഇട ക്കിടക്ക് ചിന്തിക്കുന്നതിലൂടെ കുട്ടികൾക്ക് സന്തോഷമുണ്ടാകും
പുരുഷാർത്ഥവും ചെയ്യും. മനസ്സാ-വാചാ-കർമ്മണാ പവിത്രമായിരിക്കുകയും ചെയ്യും.
എല്ലാവർക്കും സന്തോഷത്തിന്റെ സന്ദേശം കേൾപ്പിച്ചുകൊണ്ടിരിക്കും.
ബ്രഹ്മാകുമാരന്മാരാണെങ്കിൽ ഒരുപാടുണ്ടല്ലോ. എല്ലാവരും വിദ്യാർത്ഥി ജീവിതത്തിലാണ്.
ജോലിയുടെ ഉത്തരവാദിത്തങ്ങളിലേക്ക് പോകുന്നത് കൊണ്ട് ആ ജീവിതം മറന്നു പോകും
എന്നല്ല. ഉദാഹരണത്തിന്, ഈ മിഠായിക്കാരൻ മനസ്സിലാക്കുമല്ലോ ഞാനും വിദ്യാർത്ഥിയാണ്.
വിദ്യാർത്ഥികൾക്ക് എപ്പോഴെങ്കിലും മിഠായി ഉണ്ടാക്കേണ്ടതുണ്ടോ? ഇവിടെയാണെങ്കിൽ
നിങ്ങളുടെ കാര്യം വേറിട്ടതാണ്. ശരീര നിർവാഹണാർത്ഥം ജോലിയും ചെയ്യണം ഒപ്പം
ബുദ്ധിയിൽ ഇത് ഓർമ്മയുമുണ്ടായിരിക്കണം നമ്മൾ പരംപിതാ പരമാത്മാവിലൂടെ
പഠിച്ചുകൊണ്ടിരിക്കു
കയാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം ഈ സമയം മുഴുവൻ
ലോകത്തിലുള്ളവരും നരകവാസികളാണ്. പക്ഷെ നമ്മൾ ഭാരതവാസികൾ നരകവാസിയാണെന്ന് ആരും
മനസ്സിലാക്കുന്നില്ല, നമ്മൾ ഭാരതവാസികൾ തന്നെയായിരുന്നു സ്വർഗ്ഗവാസികൾ. നിങ്ങൾ
കുട്ടികൾക്ക് പോലും മുഴുവൻ ദിവസവും ഈ ലഹരിയിരിക്കുന്നില്ല. ഇടക്കിടക്ക് മറന്നു
പോവുകയാണ്. നിങ്ങൾ ബി.കെ ആയിരിക്കാം, ടീച്ചർമാരാവാം, പഠിപ്പിക്കുന്നുണ്ട്,
മനുഷ്യനെ ദേവതയാക്കി, നരകവാസിയെ സ്വർഗ്ഗവാസിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്,
എന്നിട്ടും മറന്നുപോവുകയാണ്. നിങ്ങൾക്കറിയാം ഈ സമയം മുഴുവൻ ലോകവും ആസൂരീയ
സമ്പ്രദായത്തിലാണ്. ആത്മാവും പതീതമാണ് അതിനാൽ ശരീരവും പതീതമാണ്. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് ഈ വികാരത്തിനോട് വെറുപ്പാണ്. കാമം, ക്രോധം മുതലായ എല്ലാം
വെറുക്കപ്പെട്ട വസ്തുക്കളാണ്. ഏറ്റവും വെറുക്കപ്പെട്ട വസ്തുവാണ് വികാരം.
സന്യാസിമാരിലും കുറച്ച് ക്രോധമുണ്ട് എന്തുകൊണ്ടെന്നാൽ ഏതുപോലെയാണോ അന്നം
അതുപോലെയാണ് മനസ്സ്, ഗൃഹസ്ഥികളുടേത് തന്നെയാണ് കഴിക്കുന്നത്. ചിലർ ആഹാരമൊന്നും
കഴിക്കില്ല എന്നാൽ പൈസയാണെങ്കിൽ സ്വീകരിക്കുന്നുണ്ടല്ലോ. പതീതരുടെ പ്രഭാവം അതിന്
മേൽ ഉണ്ടാവുമല്ലോ. പതീതരുടെ അന്നം പതീതരാക്കിയേ മാറ്റൂ. പവിത്രതയുടെ മേൽ നിങ്ങൾ
ഊന്നൽ നൽകുകുകയാണ്. ഈ പ്രചാരം വർദ്ധിക്കും. എല്ലാവരും ആഗ്രഹിക്കും ഞങ്ങൾ
പവിത്രമായി മാറും, ഈ കാര്യം ഹൃദയത്തിൽ നിന്ന് വരും. പവിത്രമായി മാറാതെ
സ്വർഗ്ഗത്തിലെ അധികാരിയായി മാറാൻ സാധിക്കില്ല. പതുക്കെപ്പതുക്കെ എല്ലാവരുടെ
ബുദ്ധിയിലും വരും, ആരാണോ സ്വർഗ്ഗവാസിയായി മാറുന്നവർ അവരേ ആയിത്തീരുകയുള്ളൂ.
ഞങ്ങൾ പവിത്രമായി മാറി പവിത്ര ലോകത്തിന്റെ അധികാരിയായി തീർച്ചയായും മാറുമെന്ന്
പറയും. ഇത് പതീത ലോകം പാവനമായി മാറുന്ന മംഗളകാരിയായ സംഗമയുഗമാണ് അതിനാൽ ഇതിനെ
പുരുഷോത്തമയുഗമെന്ന് പറയുന്നു. ഇത് മംഗളകാരിയാണ്. മനുഷ്യസൃഷ്ടിയുടെ
മംഗളമുണ്ടാകുന്നു. ബാബ മംഗളകാരിയാണെങ്കിൽ കുട്ടികളെയും ആക്കിമാറ്റും. ബാബ വന്ന്
യോഗം പഠിപ്പിച്ച് മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നു.
നിങ്ങൾക്കറിയാം ഇത് നമ്മുടെ മുഖ്യമായ സ്ക്കൂളാണ്. ഇവിടെയാർക്കും വളരെ കുഴപ്പം
പിടിച്ച ഒരു ജോലിയുമില്ല. പുറത്ത് പോകുന്നതിലൂടെ ജോലിയിൽ മുഴുകുന്നു അതിനാൽ
നമ്മൾ വിദ്യാർത്ഥികളാണെന്ന ഓർമ്മയുണ്ടാവില്ല നമ്മൾ നരകവാസിയിൽ നിന്ന്
സ്വർഗ്ഗവാസിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ചിന്ത ബുദ്ധിയിൽ അപ്പോഴേ
പ്രവർത്തിക്കൂ എപ്പോഴാണോ സമയമുള്ളത്, പരിശ്രമം ചെയ്ത് സമയം കണ്ടെത്തെണം.
ബുദ്ധിയിൽ ഓർമ്മയുണ്ടായിരിക്കണം നമ്മൾ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി
മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ബാബയെത്തന്നെ ഓർമ്മിക്കണം. ജോലിയിലും ഫ്രീ ടൈം
ലഭിക്കുന്നുണ്ട്. ബുദ്ധിയിൽ ഈ ഓർമ്മ പരിശ്രമിച്ച് നേടണം എന്തെന്നാൽ നമ്മൾ ഗോഡ്
ഫാദർലി സ്റ്റുഡന്റ്സാണ്. ജീവിക്കാൻ വേണ്ടി ഈ ജോലി മുതലായവ ചെയ്യുകയാണ്. അത്
മായാവി ജോലിയാണ്, ഇതും നിങ്ങളുടെ ജീവിതമാർഗ്ഗമാണ്, ഭാവിയിലേക്ക് വേണ്ടിയുള്ള
സത്യമായ സമ്പാദ്യമാണിത്, ഇതിൽ വളരെ നല്ല ബുദ്ധിയുണ്ടാവണം. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി പരംപിതാ പരമാത്മാവിനെ ഓർമ്മിക്കണം. മനസ്സിലാക്കിക്കൊടുക്കണം, ഇപ്പോൾ
നമ്മൾ ആത്മാക്കൾക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. ബാബ നമ്മളെ കൂട്ടിക്കൊണ്ട്
പോകാൻ വേണ്ടി വന്നിരിക്കുകയാണ്. മുഴുവൻ ദിവസവും ബുദ്ധിയിൽ വിചാരസാഗരമഥനം നടക്കണം.
എങ്ങനെയാണോ പശു ഭക്ഷണം അയവിറക്കിക്കൊണ്ടിരി
ക്കുന്നത്, അതുപോലെ അയവിറക്കണം.
കുട്ടികൾക്ക് അവിനാശിയായ ഖജനാവ് ലഭിക്കുന്നു. ഇതാണ് ആത്മാക്കൾക്ക് വേണ്ടിയുള്ള
ഭോജനം. ഇത് ഓർമ്മ വരണം നമ്മൾ പരംപിതാ പരമാത്മാവിലൂടെ പഠിച്ചുകൊണ്ടിരിക്കു
കയാണ്
- ദേവതയായി മാറുന്നതിന് വേണ്ടി, അഥവാ രാജ്യ പദവി നേടുന്നതിന് വേണ്ടി, ഇത്
ഓർമ്മിക്കണം. ഇടക്കിടക്ക് മറന്നുപോവുകയാണ് അപ്പോൾ സന്തോഷത്തിന് പകരം അവസ്ഥ
വാടിപ്പോകുന്നു. ഇത് സഞ്ജീവനീ മരുന്നാണ് , ഇത് ബോധം തെളിയിക്കുന്നതിനുവേണ്ടി
നമ്മുടെയടുത്ത് വെക്കണം മറ്റുളളവർക്കും നൽകണം. ശാസ്ത്രങ്ങളിലാണെങ്കിൽ വളരെ
നീട്ടിവലിച്ച് കഥകളെഴുതിരിക്കുകയാണ്. ബാബ അവ എല്ലാത്തിന്റെയും രഹസ്യമിരുന്ന്
കേൾപ്പിക്കുകയാണ്. മന്മനാ ഭവ അർത്ഥം ബാബയെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ
സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. തന്റെ ഹൃദയത്തോട് ചോദിച്ചുകൊണ്ടിരിക്കൂ,
പരിശോധിച്ചുകൊണ്ടിരിക്കൂ, പരസ്പരം ജാഗ്രതപ്പെടുത്തിക്കൊ
ണ്ടിരിക്കൂ. എന്തെങ്കിലും
പ്രശ്നമുണ്ടാകുമ്പോൾ ബുദ്ധി അതിൽ കുടുങ്ങുന്നത് കാരണം ചിലരുടെ വാക്ക് മധുരമായി
തോന്നില്ല. മായയുടെ നേർക്ക് ബുദ്ധി പോകുന്നതിനാൽ വീണ്ടും അതേ
ചിന്തയുണ്ടായിരിക്കും. നിങ്ങൾ കുട്ടികൾക്ക് സന്തോഷമുണ്ടായിരിക്കണം. ബാബയെ
ഓർമ്മിക്കൂ, പക്ഷെ തന്റെ തന്നെ കുഴപ്പമായതുകൊണ്ട് ആ മരുന്ന് ഏൽക്കുകയില്ല,
കോട്ടുവായിട്ടുകൊ
ണ്ടിരിക്കും. അങ്ങനെ ചെയ്യരുത്. വിദ്യാർത്ഥികൾ പഠിപ്പ് ഒരിക്കലും
ഉപേക്ഷിക്കുകയില്ല. നിങ്ങൾ കുട്ടികൾക്കറിയാം ഇത് നമ്മുടെ ഭാവിയിലേക്ക്
വേണ്ടിയുള്ള പഠിപ്പാണ് ഇതിൽത്തന്നെയാണ് നമ്മുടെ മംഗളം. ജോലി മുതലായവ
ചെയ്തുകൊണ്ടും കോഴ്സെടുക്കണം. ഈ സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഈ
ജ്ഞാനവും ബുദ്ധിയിൽ വെക്കണം. ഓർമ്മയാണ് സഞ്ജീവനീ മരുന്ന്. പരസ്പരം ഓർമ്മ
ഉണർത്തിക്കണം. സ്ത്രീ-പുരുഷൻമാർ പരസ്പരം ഓർമ്മ ഉണർത്തിക്കൊണ്ടിരി
ക്കണം. ശിവബാബ
ബ്രഹ്മാവിലൂടെ ഇത് പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. ശിവബാബയുടെ രഥത്തെ
അലങ്കരിച്ചുകൊണ്ടിരി
ക്കുകയാണ് അതിനാൽ ശിവബാബയുടെ ഓർമ്മയുണ്ടായിരിക്കണം. മുഴുവൻ
ദിവസവും ഓർമ്മയുണ്ടായിരിക്കുന്നത് ബുദ്ധിമുട്ടാണ്. ആ അവസ്ഥയാണെങ്കിൽ അവസാനമേ
ഉണ്ടാവുകയുള്ളൂ. ഏതുവരെ കർമ്മാതീതമായി മാറുന്നില്ലയോ അതുവരെ മായ ശക്തിയോടെ
യുദ്ധം ചെയ്തുകൊണ്ടിരിക്കും. പാടുന്നുമുണ്ട് പരസ്പരം മുന്നറിയിപ്പ് നൽകി ഉന്നതി
പ്രാപ്തമാക്കൂ. ഓഫീസർമാർ തങ്ങളുടെ ജോലിക്കാരോട് പറയാറുണ്ട് ഞങ്ങളെ ഈ കാര്യങ്ങൾ
ഓർമ്മിപ്പിക്കണം. നിങ്ങളും പരസ്പരം ഓർമ്മിപ്പിക്കൂ. ലക്ഷ്യം വളരെ ഉയർന്നതാണ്.
ബാബ പറയുകയാണ് - എന്നെ ഓർമ്മിക്കുന്നതിലൂടെ പാവനമായി മാറും. ബാബ ഇത് ഒരു പുതിയ
കാര്യമൊന്നുമല്ല കേൾപ്പിക്കുന്നത്. നിങ്ങൾ ലക്ഷം കോടി പ്രാവശ്യം ഈ ജ്ഞാനം
കേട്ടിട്ടുണ്ട്, വീണ്ടും ഇത് കേൾക്കും. ഇങ്ങനെ ഒരു സത്സംഗത്തിലും
പറയുന്നവരുണ്ടാവില്ല നമ്മൾ കൽപ-കൽപം കേട്ടിട്ടുണ്ട്, ഇപ്പോൾ
കേട്ടുകൊണ്ടിരിക്കുകയാണ്, വീണ്ടും കേൾക്കും. കൽപ-കൽപം കേട്ടു വന്നു, ഇങ്ങനെ
ആർക്കും പറയാൻ സാധിക്കില്ല. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ അര കൽപം ഭക്തി
ചെയ്തു. ഇപ്പോൾ വീണ്ടും നിങ്ങൾക്ക് ഏതിലൂടെയാണോ സദ്ഗതി ഉണ്ടാവുന്നത് ആ ജ്ഞാനം
ലഭിച്ചിരിക്കുന്നു, . ബാബയെ ഓർമ്മിക്കുന്നതിലൂടെ പാപം ഇല്ലാതായിപ്പോകും.
ഇതാണെങ്കിലോ മനസ്സിലാക്കേണ്ട കാര്യമല്ലേ. പുരുഷാർത്ഥം ചെയ്യണം. ജഡ്ജി അഥവാ വലിയ
ആളുകളുടെ കുട്ടികൾ ഏതെങ്കിലും തെറ്റായ കാര്യം ചെയ്തുവെങ്കിൽ പേര് മോശമാകും.
ഇവിടെ നിങ്ങളും ബാബയുടേതായി മാറിയെങ്കിൽ ഇങ്ങനെയുള്ള ഒരു കർമ്മവും ചെയ്യരുത്,
ഇല്ലായെങ്കിൽ ബാബയുടെ നിന്ദ ചെയ്യുന്നതുപോലെയാകും. സദ്ഗുരുവിനെ നിന്ദിക്കുന്നവർ
ഒരിക്കലും ഗതി പിടിക്കുകയില്ല അർത്ഥം ഉയർന്ന പദവി നേടാൻ സാധിക്കില്ല. ഈശ്വരന്റെ
സന്താനമായി മാറിയാൽ ആസൂരീയ കർമ്മത്തോട് ഭയം വേണം. ശ്രീമതത്തിലൂടെ നടക്കണം. തന്റെ
മതത്തിലൂടെ നടന്നാൽ നഷ്ടം അനുഭവിക്കേണ്ടി വരും, പദവിയും ഭ്രഷ്ടമാകും. ചോദിക്കാനും
സാധിക്കുന്നു, അങ്ങയുടെ മതത്തിലൂടെ ഞാൻ ശരിയായി നടക്കുന്നുണ്ടോ. ബാബയുടെ
ആദ്യമാദ്യത്തെ മതമാണ് ബാബയെ ഓർമ്മിക്കൂ. ഒരു വികർമ്മവും ചെയ്യരുത്. ബാബാ ഞാൻ ഏത്
വികർമ്മമാണ് ചെയ്യുന്നത്, അങ്ങേക്ക് എന്തെങ്കിലും അറിയുമെങ്കിൽ പറയൂ.
അറിയാമെങ്കിൽ പറയും, ഇന്നയിന്ന തെറ്റുകൾ നിങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്,
അതിനെ വികർമ്മമെന്ന് പറയുന്നു. ഏറ്റവും വലിയ വികർമ്മമാണ് കാമവികാരം, കൂടുതൽ
വഴക്ക് അതിന് വേണ്ടിയാണ് നടക്കുന്നത്. കുട്ടികൾക്ക് ധൈര്യം വരണം, ചിന്തിക്കണം.
കുമാരിമാരുടെ സംഘമുണ്ടാവണം. ഞങ്ങൾക്ക് വിവാഹം ചെയ്യുകയേ വേണ്ട. ഇപ്പോൾ കൽപത്തിലെ
സംഗമയുഗമാണ്, അതിലൂടെ പുരുഷോത്തമരായി മാറണം. ഈ ലക്ഷ്മീ-നാരായണനെ
പുരുഷോത്തമരെന്ന് പറയുന്നു. വികാരികളെ പുരുഷോത്തമരെന്ന് പറയുകയില്ല. ഇപ്പോൾ
നിങ്ങൾ പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ആയിത്തീരുന്നതിന്
അധികാരമുണ്ട്. പുരുഷോത്തമ മാസത്തിൽ നിങ്ങൾക്ക് വളരെയധികം സേവനം ചെയ്യാൻ സാധിക്കും.
വളരെ വലിയ ആഘോഷം നടത്തണം. എപ്പോഴാണോ മനുഷ്യൻ നരകവാസിയിൽ നിന്ന് സ്വർഗ്ഗവാസിയായി
മാറുന്നത് ആ പുരുഷോത്തമയുഗമാണ് ഉത്തമയുഗം, ഇത് സാധാരണ കാര്യമാണ്. നിങ്ങൾ
കുട്ടികൾ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കണം. പുരുഷോത്തമരുണ്ടാകുന്നത്
സത്യയുഗത്തിലാണ്. കലിയുഗത്തിൽ ഒരു ഉത്തമ പുരുഷനുമുണ്ടായിരിക്കില്ല. ഇത് പതീത
ലോകമാണ്. അവിടെയാണെങ്കിൽ പവിത്രം തന്നെ പവിത്രമാണ്. ഈ എല്ലാ കാര്യങ്ങളും
മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്
കുന്നതിന് വേണ്ടി ബാബ കുട്ടികൾക്ക്
മനസ്സിലാക്കിത്തരികയാണ്, സന്ദർഭം നോക്കി മനസ്സിലാക്കിക്കൊടുക്കണം. നിങ്ങൾ ഇവിടെ
ഇരിക്കുകയാണ്, മനസ്സിലാക്കുന്നു നിരാകാരനായ ബാബ പരംപിതാ പരമാത്മാവ് നമ്മെ
രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്
കുകയാണ്, നമ്മൾ വിദ്യാർത്ഥികളാണ്. ഈ പഠിപ്പിലൂടെ
സ്വർഗ്ഗത്തിലെ ദേവീ-ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യഭാഗ്യം
പ്രാപ്തമാക്കുന്നതിന്റെ പരീക്ഷ എല്ലാ പരീക്ഷകളിലും വെച്ച് വലിയ പരീക്ഷയാണ്, ,
അത് പരമാത്മാവിനല്ലാതെ വേറെയാർക്കും പഠിപ്പിച്ചുതരാൻ സാധ്യമല്ല. ബാബ സ്വയം
പരോപകാരിയാണ്, സ്വയം സ്വർഗ്ഗത്തിന്റെ അധികാരിയാവുന്നില്ല. സ്വർഗ്ഗത്തിന്റെ
രാജകുമാരൻ ശ്രീകൃഷ്ണൻ തന്നെയാണ് ആകുന്നത്. ബാബ നിഷ്കാമ സേവനമാണ് ചെയ്യുന്നത്.
പറയുകയാണ് ഞാൻ രാജാവാകുന്നില്ല. നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി
മാറ്റുകയാണ്. ഈ കാര്യങ്ങൾ ആരുടെയും ബുദ്ധിയിലില്ല. ഇങ്ങനെ അനേകരുണ്ട്, ഇവിടെ
സമ്പന്നരാണെങ്കിലും അവിടെ ദരിദ്രരായി മാറും അതുപോലെ ഇപ്പോൾ ആരാണോ ദരിദ്രൻ, അവർ
അവിടെ വളരെ സമ്പന്നരായി മാറുന്നു. വിശ്വത്തിന്റെ അധികാരിയായി മാറണം - ഇത്
പരിധിയില്ലാത്ത കാര്യമാണല്ലോ. പാടുന്നുമുണ്ട് - ഞാൻ നിങ്ങളെ രാജാക്കന്മാരുടെയും
രാജാവാക്കി മാറ്റുന്നു. സ്വർഗ്ഗത്തിന്റെ അധികാരി തന്നെയാക്കി മാറ്റും.
നിങ്ങൾക്കറിയാം നമ്മൾ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറിക്കൊണ്ടിരിക്കുകയാണ്
അതിനാൽ എത്ര അഭിമാനമുണ്ടാവണം. നമ്മെ പഠിപ്പിക്കുന്നത് പരംപിതാ പരമാത്മാവാണ്.
നമ്മൾ ഇപ്പോൾ നരകവാസിയിൽ നിന്ന് സ്വർഗ്ഗവാസി ദേവതയായി മാറുന്നു, ഇതും
ഓർമ്മയിലുണ്ടാകുമ്പോൾ സന്തോഷത്തിന്റെ അളവ് വർദ്ധിക്കും. വിദ്യാർത്ഥി ജീവിതമാണ്
ഏറ്റവും നല്ലത്. പുരുഷാർത്ഥം ചെയ്ത് വേണമെങ്കിൽ രാജാവും- റാണിയും തന്നെയാകാമല്ലോ
.ഇത് രാജ്യഭാഗ്യം പ്രാപ്തമാക്കുന്നതിന്റെ പരീക്ഷയാണല്ലോ. അല്ലാതെ നമ്മൾ രാജാവായി
മാറി പിന്നീട് ദരിദ്രനായി മാറും. എന്ന് പറയരുത്. ചോദിക്കണം എന്താവാനാണ്
ആഗ്രഹിക്കുന്നത്? എല്ലാവരും പറയും ഞങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറും.
അതാണെങ്കിൽ ഭഗവാനായ ബാബക്ക് മാത്രമേ ആക്കാൻ സാധിക്കൂ. പറയുന്നു എന്നെ മാത്രം
ഓർമ്മിക്കൂ എങ്കിൽ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറും, എത്ര സഹജമാണ്.
ആർക്ക് വേണമെങ്കിലും ആകാം. എത്ര തന്നെ ദരിദ്രനായാലും, ഇതിൽ പൈസയുടെ കാര്യമില്ല
അതിനാൽ ബാബയെ പറയുന്നു - പാവങ്ങളുടെ നാഥൻ.
ബാബയെ ഓർമ്മിച്ച് പാപങ്ങളുടെ കുടം കാലിയാക്കണം, ആര് എത്ര പരിശ്രമിക്കുന്നുവോ അവർ
നേടും. ഏണിപ്പടിയിലും കാണാം എത്ര ഉയരത്തിലാണ് കയറുന്നത്. കയറുകയാണെങ്കിൽ
രാജ്യഭാഗ്യം അനുഭവിക്കാം, വീണാൽ തവിടു പൊടിയാകും. വികാരത്തിൽ വീണു, ഓടിപ്പോയി
എങ്കിൽ ബാബ പറയുകയാണ് ഒറ്റയടിക്ക് വീണ് പോവുന്നു. സൽപുത്രന്മാർ പുരുഷാർത്ഥം
ചെയ്ത് തന്റെ വജ്ര തുല്യമായ ജന്മം നേടും. കുട്ടികൾക്ക് ഒരുപാട് പുരുഷാർത്ഥം
ചെയ്യണം. ഇപ്പോൾ ആര് ചെയ്യുമോ....... എല്ലാവരോടും പറയുന്നുണ്ട് മാതാ-പിതാവിനെ
ഫോളോ ചെയ്യൂ, തനിക്കു സമാനമാക്കി മാറ്റൂ. എത്രയും ദയാഹൃദയരായി മാറുന്നുവോ അത്രയും
നിങ്ങൾക്ക് തന്നെയാണ് നേട്ടം. സമയം വെറുതെ നഷ്ടപ്പെടുത്തരുത്, മറ്റുള്ളവർക്ക്
യുക്തി പറഞ്ഞുകൊടുത്തുകൊ
ണ്ടിരിക്കണം. ഇല്ലായെങ്കിൽ ഇത്രയും ഉയർന്ന പദവി നേടാൻ
കഴിയുകയില്ല. അവസാനം നിങ്ങൾക്ക് ഒരുപാട് സാക്ഷാത്ക്കാരം ഉണ്ടാകും പിന്നീട് ആ
സമയം നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പരീക്ഷയിൽ തോറ്റുപോയാലും
അതുതന്നെയാകും. അവസാനം പശ്ചാത്തപിക്കേണ്ടി വരരുത്. പിന്നീട് പുരുഷാർത്ഥം
ചെയ്യാനും സാധിക്കില്ല അതിനാൽ എത്ര തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണമോ,
അത്രയും ചെയ്യൂ. അന്ധന്മാരുടെ ഊന്ന് വടിയാകൂ. കൽപ-കൽപാന്തരം സ്വർഗ്ഗത്തിന്റെ
സ്ഥാപന ചെയ്തിട്ടുണ്ടെങ്കിൽ, തീർച്ചയായും ചെയ്യും. ഡ്രാമയിലടങ്ങിയിട്ടുണ്ട്,
ഇപ്പോൾ ആര് ചെയ്യുന്നുവോ അവർ നേടും. ബാബയുടെ കുട്ടിക്ക് ഒളിഞ്ഞിരിക്കാൻ
സാധിക്കില്ല. രൂപ്- ബസന്തിനെ പോലെ മുഖത്ത് നിന്ന് ജ്ഞാന-രത്നങ്ങൾ മാത്രം വരണം.
ചതിയന്മാരാവരുത്, മറ്റുള്ളവർക്ക് നഷ്ടമുണ്ടാക്കരുത്. നിങ്ങളോടാരെങ്കിലും
വിപരീതമായത് കേൾപ്പിക്കുകയാണെങ്കിൽ മനസ്സിലാക്കൂ വഞ്ചകരാണ്, അവരിൽ നിന്ന്
രക്ഷപ്പെടണം. തന്റെ പരിധിയില്ലാത്ത സമ്പത്ത് ബാബയിൽ നിന്ന് നേടുന്നതിൽ
പൂർണ്ണമായ താൽപര്യം വെക്കൂ. ശരി-
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെയും
മറ്റുള്ളവരുടെയും സേവനം ചെയ്യണം. അന്ധരുടെ ഊന്നുവടിയാകണം. ആരെങ്കിലും
എന്തെങ്കിലും തല തിരിഞ്ഞ കാര്യങ്ങൾ കേൾപ്പിച്ചാൽ അവരെ സൂക്ഷിക്കണം.
2. മനസാ-വാചാ-കർമ്മണാ
പവിത്രമാകണം. നമ്മൾ വിദ്യാർത്ഥികളാണ്, ഭഗവാൻ നമ്മളെ ദേവതയാകാൻ വേണ്ടിയുള്ള
പഠിപ്പ് പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ് എന്ന സന്തോഷത്തിലിരിക്കണം.
വരദാനം :-
ബാബയുടെ
കൂട്ടുകെട്ടിന്റേയും, സാക്ഷി അവസ്ഥയുടേയും സ്മൃതിയിലൂടെ സർവ്വബന്ധനങ്ങളിൽ നിന്നും
മുക്തമാകുന്ന ശക്തിസമ്പന്നരായി ഭവിക്കട്ടെ.
സർവ്വശക്തിസമ്പന്നരായിമാറി
അധീനതകളെ മറികടക്കുന്നതിനായി രണ്ട് വാക്കുകൾ സദാ ഓർമ്മയിൽ വെക്കണം. ഒന്ന്-സാക്ഷി,
രണ്ട്-കൂട്ടുകെട്ട്. ഇതിലൂടെ വളരെപ്പെട്ടെന്ന് ബന്ധനമുക്തഅവസ്ഥ പ്രാപ്തമാക്കാൻ
കഴിയും. സർവ്വശക്തിവാനായ ബാബയുടെ കൂട്ടുണ്ടെങ്കിൽ സർവ്വശക്തികളും താനേ
പ്രാപ്തമാകും, സാക്ഷിസ്ഥിതിയിലിരിക്കു
ന്നതിലൂടെ ഒരു ബന്ധനത്തിലും
കുടുങ്ങുകയുമില്ല. ഈ ശരീരത്തിൽ നിമിത്തമായി ഇരുന്നുകൊണ്ട് കർത്തവ്യങ്ങൾ ചെയ്യുക
പിന്നെ സാക്ഷിയായി എല്ലാം നോക്കിക്കാണുക- ഈഅഭ്യാസം ഇപ്പോൾ
വർദ്ധിപ്പിച്ചുകൊ
ണ്ടിരിക്കൂ..
സ്ലോഗന് :-
അശുദ്ധവും
ശുദ്ധവും തമ്മിൽ യുദ്ധം നടക്കുകയാണെങ്കിൽ ബ്രാഹ്മണരല്ല ക്ഷത്രിയരാണ് എന്ന് പറയാം.
അവ്യക്തസൂചന-തന്റെ ദാതാ
സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..
പിടഞ്ഞുകൊണ്ടിരിക്കുന്ന
അഥവാ യാചിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളുടെ ദാഹം ശമിപ്പിക്കുന്നതിനായി അവനവനെ
അതീന്ദ്രിയസുഖം കൊണ്ടും സർവ്വശക്തികൾകൊണ്ടും നിറച്ചുവെക്കണം. സർവ്വശക്തികളുടേയും
അതീന്ദ്രിയസുഖത്തിന്റേയും ഭണ്ഢാരം എത്രത്തോളം നിറഞ്ഞിട്ടുണ്ടോ സ്വസ്ഥിതി അത്രയും
സുസ്ഥിരമായിരിക്കും. മാത്രമല്ല അന്യ ആത്മാക്കളെയും സമ്പന്നമാക്കാൻ കഴിയും .എല്ലാവരുടേയും
സഞ്ചിനിറക്കുന്ന ദാതാവിന്റെ മക്കളാണ് താങ്കൾ അതിനാൽ എല്ലാവർക്കും
നൽകിക്കൊണ്ടിരിക്കണം - നൽകുന്നതിന്റെ ഈ ദൃശ്യം വളരെപ്പെട്ടെന്നുതന്നെ മുന്നിൽ
കാണാനാകും.