മധുരമായ കുട്ടികളെ, നിങ്ങൾ
ഈശ്വരീയ വിമോചന സേനയാണ്, നിങ്ങൾ എല്ലാവർക്കും സദ്ഗതി നൽകണം, എല്ലാവരുടേയും
പ്രീതി ഒരു ബാബയുമായി കൂട്ടിച്ചേർക്കണം.
ചോദ്യം :-
മനുഷ്യർ തങ്ങളുടെ ബുദ്ധി ഏത് കാര്യത്തിലാണ് ഉപയോഗിക്കുന്നത്, നിങ്ങൾ നിങ്ങളുടെ
ബുദ്ധി എവിടെയാണ് ഉപയോഗിക്കേണ്ടത്?
ഉത്തരം :-
മനുഷ്യർ
അവരുടെ ബുദ്ധി ആകാശത്തിന്റെയും മുഴുവൻ സൃഷ്ടിയുടെയും അറ്റം കണ്ടുപിടിക്കാനാണ്
ഉപയോഗിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു പ്രയോജനവുമില്ല. ഇതിന്റെ അറ്റം
കണ്ടുപിടിക്കാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾ നിങ്ങളുടെ ബുദ്ധി പൂജ്യരായി
മാറുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അവരെ ലോകർ പൂജിക്കുന്നില്ല. നിങ്ങൾ
കുട്ടികൾ പൂജ്യരായ ദേവതകളായി മാറുന്നു.
ഗീതം :-
അങ്ങയെ
നേടിയ ഞങ്ങൾ ഈ മുഴുവൻ ലോകത്തേയും നേടിക്കഴിഞ്ഞു......
ഓംശാന്തി.
കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു ഇത് ജ്ഞാനമാർഗ്ഗമാണ്. മറ്റേത് ഭക്തിമാർഗ്ഗമാണ്.
ഇപ്പോൾ ചോദ്യം ഉയരുന്നതിതാണ്-ഭക്തിമാർഗ്ഗമാണോ നല്ലത് അതോ ജ്ഞാനമാർഗ്ഗമാണോ നല്ലത്?
രണ്ടും രണ്ടല്ലേ! പറയാറുണ്ട്-ജ്ഞാനത്തിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്. ഭക്തിയും
ജ്ഞാനവും രണ്ടും വ്യത്യസ്തമാണെന്ന് തീർച്ചയായും അവർ പറയും. മനുഷ്യർ
മനസ്സിലാക്കുന്നു ഭക്തി ചെയ്യുന്നതിലൂടെ ജ്ഞാനം ലഭിക്കും അപ്പോൾ
സദ്ഗതിയുണ്ടാകുന്നു. ഭക്തിയുടെ മദ്ധ്യത്തിൽ ജ്ഞാനത്തിന് വരാൻ സാധിക്കില്ല. ഭക്തി
എല്ലാവർക്കും വേണ്ടിയാണ്, അതേപോലെ ജ്ഞാനവും എല്ലാവർക്കും വേണ്ടിയാണ്. ഈ സമയം
കലിയുഗത്തിന്റെ അവസാനമാണ്. അതിനാൽ തീർച്ചയായും എല്ലാവരുടെയും ദുർഗതിയാണ്.
അതുകൊണ്ട് വിളിക്കുന്നുമുണ്ട് പാടുന്നുമുണ്ട്-മറ്റെല്ലാ സംഗവും ഉപേക്ഷിച്ച്
ഇപ്പോൾ ബാബയുടെ സംഗത്തിലേക്ക് ചേർക്കണം. ഇപ്പോൾ ഭഗവാൻ ആരാണ്? ആരുടെ സംഗവുമായാണ്
ചേർക്കേണ്ടത്? ഇത് മനസ്സിലാക്കുന്നില്ല. ഞങ്ങളുടെ സത്യമായ പ്രീതി അങ്ങയോടൊപ്പം
യോജിപ്പിക്കും എന്ന് സാധാരണയായി എല്ലാവരുടെയും ബുദ്ധി കൃഷ്ണനിലേക്ക് പോകുന്നു.
കൃഷ്ണനോട് തന്നെയാണ് പ്രീതി യോജിപ്പിക്കുന്നതെങ്കിൽ ഗുരുക്കൻമാരുടെയൊന്നും
ആവശ്യമേയില്ല. അപ്പോൾ കൃഷ്ണനെ തന്നെ ഓർമ്മിക്കണം. കൃഷ്ണന്റെ ചിത്രം എല്ലാവരുടെയും
പക്കലുണ്ട്. കൃഷ്ണ ജയന്തിയും ആഘോഷിക്കുന്നുണ്ട്. പിന്നെ മറ്റാരുടെയും
അടുത്തേക്ക് പോകേണ്ട ആവശ്യവുമില്ല. മീര ഒന്നുമായി മാത്രം കൂട്ട് കൂടിയതുപോലെ.
ജോലി കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടും കൃഷ്ണനെ തന്നെയാണ് ഓർമ്മിച്ചുകൊണ്ടിരുന്നത്.
വീട്ടിൽ ഇരിക്കുകയും കർമ്മം ചെയ്യുകയും കഴിക്കുകയും കുടിക്കുകയുമെല്ലാം
ചെയ്യുമല്ലോ. അപ്പോഴെല്ലാം സത്യമായ പ്രീതി ഒരു കൃഷ്ണനുമായി വെച്ചു. പ്രിയതമനെയും
പ്രിയതമയെയും പോലെ. കൃഷ്ണനെ ഓർമ്മിക്കുന്നതിലൂടെ ഫലവും ലഭിക്കുന്നു. കൃഷ്ണനെ
എല്ലാവർക്കും അറിയാം. ഇങ്ങനെയൊരു മഹിമയുമുണ്ട്-മറ്റെല്ലാ സംഗത്തിൽ നിന്നും
ബുദ്ധിയോഗത്തെ അകറ്റി സത്യമായ പ്രീതി ഞങ്ങൾ അങ്ങയോടൊപ്പം യോജിപ്പിക്കും. ഇപ്പോൾ
ഉയർന്നതിലും വെച്ച് ഉയർന്നതും സത്യമായതും പരമപിതാവു തന്നെയാണ്. എല്ലാവർക്കും
സമ്പത്ത് നൽകുന്നത് ഒരേയൊരു അച്ഛൻ തന്നെയാണ്. എന്നാൽ അച്ഛനെ ആർക്കും അറിയില്ല.
പരമപിതാ പരമാത്മാ ശിവനെന്ന് പറയുന്നുണ്ടെങ്കിലും എപ്പോഴാണ് വരുന്നതെന്ന്
അറിയില്ല. ശിവജയന്തിയുണ്ടാകുന്നു
ണ്ടെങ്കിൽ തീർച്ചയായും വരുന്നുണ്ടായിരിക്കും.
എപ്പോൾ എങ്ങനെയാണ് വരുന്നത്? എന്താണ് ചെയ്യുന്നത്? എന്ന് ആർക്കും അറിയില്ല.
സർവ്വരുടെയും സദ്ഗതി ചെയ്യുന്നു എന്ന് ഒരു മനുഷ്യർക്കും അറിയില്ല. എന്നാൽ
എങ്ങനെയാണ് ചെയ്യുന്നത്? സദ്ഗതിയുടെ അർത്ഥമെന്താണ്! ഒന്നും മനസ്സിലാക്കുന്നില്ല.
ശിവബാബ തീർച്ചയായും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകിയിട്ടുണ്ടായിരിക്കും.
ഈ ധർമ്മത്തിലുണ്ടായിരുന്ന കുട്ടികൾക്ക് തന്നെ ഇതറിയില്ല. മറന്നുപോയിരിക്കുന്നു
അപ്പോൾ മറ്റുള്ളവർ എങ്ങനെ മനസ്സിലാക്കും. ഇപ്പോൾ ശിവബാബയിലൂടെ നിങ്ങൾ അറിഞ്ഞ്
മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നു. നിങ്ങൾ ഈശ്വരീയ മുക്തിസേനയാണ്. മുക്തി
നൽകുന്ന സേനയെന്ന് പറഞ്ഞാലും ശരി, സദ്ഗതി നൽകുന്ന സേനയെന്ന് പറഞ്ഞാലും ശരി.
ഇപ്പോൾ നിങ്ങൾ കുട്ടികളിൽ ഉത്തരവാദിത്വമുണ്ട്. നിങ്ങൾക്ക് ചിത്രങ്ങൾ വെച്ചും
മനസ്സിലാക്കികൊടുക്കാൻ സാധിക്കും. ഭാഷകൾ ഒരുപാടുണ്ട്. മുഖ്യ ഭാഷകളിലെല്ലാം
ചിത്രങ്ങളുണ്ടാക്കണം. ഭാഷകളുടെയും പ്രശ്നമുണ്ട്. അതിനാൽ പ്രദർശിനിയും നടത്തണം.
ചിത്രങ്ങളിൽ മനസ്സിലാക്കിക്കൊടു
ക്കുന്നത് വളരെ സഹജമായിരിക്കും. സൃഷ്ടി
ചക്രത്തിലും മുഴുവൻ ജ്ഞാനമുണ്ട്. ഏണിപ്പടി കേവലം ഭാരതവാസികൾക്കു വേണ്ടിയാണ്. ഇതിൽ
മറ്റൊരു ധർമ്മവുമില്ല. അതുകൊണ്ടുതന്നെ ഭാരതം തമോപ്രധാനമായി മാറുമ്പോൾ മറ്റു
ധർമ്മങ്ങളൊന്നും അങ്ങനെയാകുന്നില്ല. എല്ലാവരും തമോപ്രധാനമായി മാറുന്നുണ്ട്.
അപ്പോൾ അവർക്കും അങ്ങനെ ആകേണ്ടതുണ്ട്. ഇങ്ങനെയെല്ലാം ബുദ്ധിയിൽ സേവനത്തിനുള്ള
ചിന്ത വരണം. രണ്ടച്ഛന്റെ രഹസ്യവും മനസ്സിലാക്കികൊടുക്കണം. സമ്പത്ത് രചയിതാവിൽ
നിന്നാണ് ലഭിക്കുന്നത്. ലക്ഷ്മീ-നാരായണൻ ഭാരതത്തിലെ ആദ്യത്തെ മഹാരാജാവും
മഹാറാണിയുമായിരുന്നു അഥവാ ഭഗവാൻ ഭഗവതിയായിരുന്നു എന്ന് എല്ലാ
ധർമ്മത്തിലുള്ളവർക്കും അറിയാം. ശരി, അവർക്ക് ഈ സ്വർഗ്ഗമാകുന്ന രാജ്യം എവിടുന്ന്
ലഭിച്ചു? തീർച്ചയായും ഭഗവാനിലൂടെയായിരിക്കും ലഭിച്ചിട്ടുണ്ടായിരിക്കുക. എങ്ങനെ
എപ്പോൾ ലഭിച്ചു എന്ന് ആർക്കും അറിയില്ല. ഗീതയിൽ കൃഷ്ണന്റെ പേര് വെച്ച് പിന്നീട്
പ്രളയം കാണിച്ചിരിക്കുന്നു. പക്ഷേ ഫലമൊന്നുമില്ല. ഇത് നിങ്ങൾ കുട്ടികൾക്ക്
മനസ്സിലാക്കിക്കൊടു
ക്കണം. ചിത്രങ്ങളാണെങ്കിൽ എല്ലാ വിധത്തിലുമുണ്ട്.
ലക്ഷ്മീ-നാരായണന്റെ ചിത്രങ്ങളുമുണ്ട്. ഒരുപക്ഷെ രൂപവും വേഷവുമെല്ലാം
വ്യത്യസ്തമായിരിക്കും. ആർക്ക് എന്ത് തോന്നിയോ ആ രീതിയിൽ ഉണ്ടാക്കി. ശ്രീനാഥനും
ശ്രീനാഥിനിയും ഈ രാധയും കൃഷ്ണനുമല്ലേ. ശ്രീരാധയും ശ്രീകൃഷ്ണനൊന്നും
കിരീടധാരിയല്ല. കറുത്തവരുമല്ല. ലക്ഷ്മീ-നാരായണന്റെ രാജധാനിയാണ്. അല്ലാതെ
രാധയുടെയും കൃഷ്ണന്റെയുമല്ല. അനേക പ്രകാരത്തിലുള്ള
ക്ഷേത്രങ്ങളുണ്ടാക്കി
യിട്ടുണ്ട്, എന്നാൽ എല്ലാത്തിനും ലക്ഷ്മീ-നാരായണൻ എന്ന ഒരു
പേരു മാത്രമെ വെക്കൂ. ലക്ഷ്മീ-നാരായണന്റെ രാജധാനി എന്നാണ് പറയുന്നത്. സീതാ
രാമന്റെയും, രാധാ കൃഷ്ണന്റെയും കുലമൊന്നുമില്ല. ഈ കാര്യങ്ങളൊന്നും മനുഷ്യരുടെ
ചിന്തയിൽപ്പോലുമില്ല. നിങ്ങൾ കുട്ടികൾക്കും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച്
അറിയാം. സേവനത്തിന് താൽപര്യമുള്ളവർ അതിനായി പിടഞ്ഞുകൊണ്ടേയിരിക്കും. ചിലർ ഞങ്ങൾ
മനസ്സിലാക്കുന്നുണ്ട് എന്ന് പറയുന്നു, എന്നാലും പതുക്കെ പതുക്കെ വായ
തുറക്കാനുള്ള യുക്തികളും രചിക്കണം. വേദ ശാസ്ത്രങ്ങളുടെ അദ്ധ്യയനം
ചെയ്യുന്നതിലൂടെ, യജ്ഞം, തപം മുതലായവ ചെയ്യുന്നതിലൂടെ, തീർത്ഥ യാത്രകൾ
ചെയ്യുന്നതിലൂടെ പരമാത്മാവിനെ പ്രാപ്തമാക്കാൻ സാധിക്കുമെന്ന് പലരും
മനസ്സിലാക്കുന്നു. എന്നാൽ ബാബ മനസ്സിലാക്കി തരുന്നു ഇതെല്ലാം എന്നിൽ നിന്ന്
അകലുന്നതിനുള്ള വഴികളാണ്. ഡ്രാമയിൽ എല്ലാവർക്കും ദുർഗതി പ്രാപിക്കുക തന്നെ വേണം.
അതിനുവേണ്ടിയാണ് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം പറഞ്ഞു തരുന്നത്. മുമ്പെല്ലാം
നമ്മളും പറയുമായിരുന്നു ഭഗവാൻ ഉയരങ്ങളിലാണ്. ഭഗവാനെ പ്രാപിക്കാൻ ആർക്കും ഏത്
വഴിയിലൂടെയും പോകാമെന്ന്. അതിനാൽ മനുഷ്യർ ഒരുപാട് പ്രകാരത്തിലുള്ള
വഴികളിലൂടെയാണ് പോയിക്കൊണ്ടിരിക്
കുന്നത്. ഭക്തിമാർഗ്ഗത്തിലെ വഴി അന്വേഷിച്ച്
ക്ഷീണിക്കുമ്പോൾ ഭഗവാനെ വിളിക്കുന്നു-അല്ലയോ പതിത പാവനാ, അങ്ങ് വന്ന്
പാവനമാകാനുള്ള വഴി പറഞ്ഞു തരൂ. അങ്ങില്ലാതെ പാവനമാകാൻ സാധിക്കില്ല. ഞങ്ങൾ
ക്ഷീണിച്ചുപോയിരി
ക്കുന്നു. ഭക്തി ദിനംപ്രതി പൂർണ്ണമായും ക്ഷീണിപ്പിക്കുന്നു.
ഇപ്പോൾ മേളയിലെല്ലാം എത്ര ലക്ഷക്കണക്കിന് പേരാണ് വന്നുചേരുന്നത്. എത്ര
മാലിന്യമാണ് ഉണ്ടാകുന്നത്. ഇപ്പോൾ എല്ലാത്തിന്റെയും അവസാനമാണ്. ലോകത്തിന്
പരിവർത്തനപ്പെടണം. വാസ്തവത്തിൽ ലോകം ഒന്നുമാത്രമേയുള്ളൂ. പക്ഷേ രണ്ടു
ഭാഗങ്ങളാക്കിയിരിക്കയാണ്. അപ്പോൾ മനുഷ്യർ മനസ്സിലാക്കുന്നു സ്വർഗ്ഗവും നരകവും
രണ്ടും വേറെ-വേറെ ലോകമാണെന്ന്. എന്നാൽ സൃഷ്ടി പകുതി-പകുതിയാണ്. മുകളിൽ
സത്യ-ത്രേതായുഗം പിന്നീട് ദ്വാപര-കലിയുഗമാണ്. കലിയുഗത്തിൽ തമോപ്രധാനമായി മാറുക
തന്നെ വേണം. സൃഷ്ടി പഴയതാകുന്നു. ഈ കാര്യങ്ങളെയൊന്നും ആരും മനസ്സിലാക്കുന്നില്ല.
ആശയക്കുഴപ്പത്തിലാണ്. ചിലർ കൃഷ്ണനെ ഭഗവാനെന്നും. മറ്റു ചിലർ രാമനെ ഭഗവാനെന്നും
പറയുന്നു. ഇന്നത്തെ കാലത്ത് മനുഷ്യർ സ്വയത്തെ തന്നെ ഭഗവാനെന്ന് പറയുന്നു. ഞങ്ങൾ
ഈശ്വരന്റെ അവതാരമാണെന്നാണ് പറയുന്നത്. ദേവതകളേക്കാളും മനുഷ്യർ സമർത്ഥരായി
മാറിയിരിക്കുന്നു. ദേവതകളെ ദേവത എന്ന പേരു മാത്രമെ പറയുകയുള്ളൂ. ഇത് പക്ഷേ
മനുഷ്യനെ ഭഗവാൻ എന്നു പറഞ്ഞുകളയുന്നു. ഇതാണ് ഭക്തിമാർഗ്ഗം. ദേവതകൾ സ്വർഗ്ഗത്തിൽ
വസിക്കുന്നവരാണ്. ഇപ്പോൾ കലിയുഗമാകുന്ന ഇരുമ്പ് യുഗത്തിൽ മനുഷ്യർക്ക് എങ്ങനെ
ഭഗവാനാകാൻ സാധിക്കും? ബാബ പറയുന്നു-ഞാൻ വരുന്നതു തന്നെ സംഗമയുഗത്തിലാണ്. അപ്പോൾ
തന്നെയാണ് എനിക്ക് വന്ന് ലോകത്തെ പരിവർത്തനപ്പെടുത്തേണ്ടത്. കലിയുഗത്തിൽ നിന്ന്
സത്യയുഗമായാൽ ബാക്കിയെല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. ശാന്തിധാമം
നിരാകാരിയായ ലോകമാണ്. ഈ ലോകം സാകാരി ലോകമാണ്. നിരാകാരി വൃക്ഷത്തെക്കുറിച്ചും
മനസ്സിലാക്കിക്കൊടു
ക്കാൻ, ആ ചിത്രം വലുതാക്കി ഉണ്ടാക്കുക തന്നെ വേണം.
ആകാശത്തെപ്പോലെത്തന്നെ ബ്രഹ്മ മഹതത്വവും വലുതാണ്. രണ്ടിന്റേയും അറ്റം
കണ്ടുപിടിക്കാൻ സാധിക്കില്ല. വിമാനത്തിൽ പോകാനുളള പദ്ധതിയെല്ലാം ഉണ്ടാക്കാറുണ്ട്.
എന്നാൽ അറ്റം കണ്ടുപിടിക്കാൻ സാധിക്കില്ല. സമുദ്രം തന്നെ സമുദ്രം....ആകാശം തന്നെ
ആകാശമാണ്. അവിടെ ഒന്നും തന്നെയില്ല. ഒരുപാട് പരിശ്രമിക്കാറുണ്ടെങ്കിലും ഈ
കാര്യങ്ങൾ കൊണ്ട് എന്താണ് പ്രയോജനം. ഞങ്ങൾ ഞങ്ങളുടെ ബുദ്ധി പ്രയോഗിക്കുകയാണെന്ന്
കരുതുന്നു. ഇതാണ് മനുഷ്യരുടെ ബുദ്ധി, സയൻസിന്റെ അഹങ്കാരവും മനുഷ്യനിലുണ്ട്.
മനുഷ്യർ എത്ര തന്നെ അറ്റം കണ്ടുപിടിച്ചാലും അവരെ മുഴുവൻ ലോകവും പൂജിക്കില്ല.
ദേവതകളുടെ പൂജയുണ്ടാകുന്നുണ്ട്. നിങ്ങൾ കുട്ടികളെ ബാബ എത്ര ഉയർന്നതാക്കിയാണ്
മാറ്റുന്നത്. എല്ലാവരേയും ശാന്തിധാമത്തിലേക്ക് കൊണ്ടുപോകുന്നു. നമ്മൾ മൂലവതനത്തിൽ
നിന്നാണ് വരുന്നതെന്ന് എല്ലാവർക്കും അറിയാമെങ്കിലും നിങ്ങൾ മനസ്സിലാക്കുന്ന
പ്രകാരത്തിൽ ലോകം മനസ്സിലാക്കുന്നില്ല. ശാന്തിധാമം എന്താണ്, എങ്ങനെയാണ് അവിടെ
ആത്മാക്കൾ വസിക്കുന്നത്, പിന്നീട് എങ്ങനെയാണ് സംഖ്യാക്രമമനുസരിച്ച് താഴേക്ക്
വരുന്നത്, ഇതൊന്നും ആർക്കും അറിയില്ല. ബ്രഹ്മ തത്വത്തിൽ നിരാകാരിയായ വൃക്ഷമാണ്.
സത്യയുഗത്തിൽ കുറച്ചുപേരാണ് ഉള്ളതെന്ന് മനസ്സിലാക്കുന്നില്ല. ബാക്കിയെല്ലാ
ആത്മാക്കളും മൂലവതനത്തിലാണ് വസിക്കുന്നത്. ഈ സാകാര ലോകം പോലെ തന്നെയാണ് മൂലവതനവും.
വതനം ഒരിക്കലും ശൂന്യമാകുന്നില്ല. സാകാര വതനവും മൂലവതനവും. അന്ത്യമാകുമ്പോഴെ
പരിവർത്തനം സംഭവിക്കൂ. കുറച്ചുപേരൊക്കെ ഈ സാകാര വതനത്തിലുണ്ടായിരിക്കും. മുഴുവൻ
വതനവും ശൂന്യമായാൽ പിന്നെ പ്രളയമുണ്ടാകുമോ, പ്രളയമുണ്ടാകില്ല, അവിനാശിഖണ്ഡമല്ലേ.
ഈ കാര്യങ്ങളെല്ലാം ബുദ്ധിയിൽ വെക്കണം. നമുക്ക് മറ്റുളളവരുടെ മംഗളം ചെയ്യണമെന്ന
ചിന്ത മുഴുവൻ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കണം. ബാബയോടൊപ്പം പ്രീതിയുണ്ടായി എങ്കിൽ
ബാബയുടെ പരിചയം കൊടുക്കണമല്ലോ. ബാബ അച്ഛനാണ്. അച്ഛനിൽ നിന്നാണ് സമ്പത്ത്
ലഭിക്കുന്നത്. എങ്ങനെയാണ് സമ്പത്ത് ലഭിക്കുന്നതെന്ന് നമുക്ക് പറഞ്ഞുകൊടുക്കാൻ
സാധിക്കും. പറഞ്ഞുകൊടുക്കുന്
നവരിലും സംഖ്യാക്രമമാണ്. ചിലർ നല്ല രീതിയിൽ പ്രഭാഷണം
ചെയ്യുന്നു. ചിലർക്ക് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ അവർ പഠിക്കണം. ഓരോ
കുട്ടികൾക്കും അവനവന്റെ മംഗളം ചെയ്യണം. മാർഗ്ഗം ലഭിച്ചു എങ്കിൽ മറ്റുള്ളവരുടെ
മംഗളം ചെയ്യണം. മറ്റുള്ളവരെയും ബാബയുടെ സമ്പത്തിന്റെ അവകാശിയാക്കി മാറ്റണമെന്ന്
ഉളളിലുണ്ടാകുമല്ലോ. ആത്മീയ സേവനം ചെയ്യണം. എല്ലാവരും പരസ്പരം മറ്റുളളവരുടെ സേവനം
ചെയ്യുന്നു.
ബാബ വന്നാണ് ആത്മീയ സേവനം പഠിപ്പിക്കുന്നത്. മറ്റാർക്കും ആത്മീയ
സേവനത്തെക്കുറിച്ച് അറിയില്ല. ആത്മീയ അച്ഛൻ തന്നെയാണ് ആത്മാക്കളുടെ സേവനം
ചെയ്യുന്നത്. ഭൗതികസേവനം ജന്മാന്തരങ്ങളായി ഒരുപാട് ചെയ്തു. ഇപ്പോൾ അന്തിമ
ജന്മത്തിൽ ബാബ പഠിപ്പിച്ചിട്ടുള്ള ആത്മീയ സേവനം ചെയ്യണം. ഇതിൽ മാത്രമാണ് മംഗളം
ഉള്ളത്. മറ്റൊന്നിലൂടെയും പ്രയോജനമില്ല. ഗൃഹസ്ഥ വ്യവഹാരത്തിലും കഴിയണം എല്ലാ
കടമകളും നിറവേറ്റണം. ഗൃഹസ്ഥത്തിലുള്ളവർക്കും ഇതു തന്നെ മനസ്സിലാക്കിക്കൊടുത്ത്
അവരുടെയും മംഗളം ചെയ്യണം. പ്രീതിയുണ്ടെങ്കിൽ എന്തെങ്കിലും കേൾക്കും. നമുക്കും
സന്യാസം ചെയ്യേണ്ടതായി വരുമോ എന്ന് പലരും പേടിക്കുന്നു. ഇന്നത്തെ കാലത്ത്
സന്യാസിമാർ ഒരുപാട് പേരുണ്ട്. കാഷായ വേഷം ധരിച്ച് രണ്ടക്ഷരം കേൾപ്പിച്ചുകൊടുത്താൽ
പിന്നെ എവിടുന്നെങ്കിലുമൊക്കെ ഭക്ഷണം ലഭിക്കുക തന്നെ ചെയ്യും. ഏതെങ്കിലും കടയിൽ
ചെന്നാൽ രണ്ട് പൂരിയൊക്കെ കൊടുക്കും. പിന്നീട് മറ്റൊരാളുടെ പക്കൽ പോകും,
വയറിന്റെ കാര്യം നടന്നോളും. ഭിക്ഷ യാചിക്കുന്നവരും അനേക
പ്രകാരത്തിലുണ്ടായിരിക്കും. ഈ ബാബയിൽ നിന്ന് ഒരു പ്രകാരത്തിലുള്ള സമ്പത്ത്
തന്നെയാണ് ലഭിക്കുന്നത്. പരിധിയില്ലാത്ത ചക്രവർത്തി പദവിയാണ് ലഭിക്കുന്നത്. സദാ
നിരോഗിയായി മാറുന്നു. ധനവാൻമാർ ബുദ്ധിമുട്ടിയാണ് വരുക. പാവപ്പെട്ടവരുടെയും മംഗളം
ചെയ്യണം. ബാബ ധാരാളം പ്രദർശിനികളെല്ലാം ചെയ്യിപ്പിക്കുന്നുണ്ട്. കാരണം ഗ്രാമീണർ
ഒരുപാട് പേരുണ്ടല്ലോ. മന്ത്രിമാരെല്ലാം ഈ ജ്ഞാനം വളരെ നല്ലതാണെന്ന്
മനസ്സിലാക്കുമ്പോൾ എല്ലാവരും കേൾക്കാൻ തുടങ്ങും. ശരിയാണ്, മുന്നോട്ട് പോകവേ
നിങ്ങളുടെ പേര് പ്രശസ്തമാകും. അപ്പോൾ ഒരുപാട് പേർ വരും. കറ കളയാൻ സമയമെടുക്കും.
രാത്രിയും പകലും ആരെങ്കിലും ഇതിനായി പ്രയത്നിക്കുകയാണെങ്കിൽ ചിലപ്പോൾ കറ
ഇല്ലാതായേക്കാം. ആത്മാവ് പവിത്രമായി മാറുമ്പോൾ ഈ ശരീരവും ഉപേക്ഷിക്കും. ഇതെല്ലാം
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പ്രദർശിനിയിലും മനസ്സിലാക്കിക്കൊടു
ക്കണം.
മുഖ്യമായത് മുഴുവൻ ഭാരതത്തിന്റെയും കാര്യമാണ്. ഭാരതത്തിന്റെ ഉയർച്ചയുണ്ടാകുമ്പോൾ
എല്ലാവരുടെയും ഉയർച്ചയുണ്ടാകുന്നു. പ്രൊജക്ടറിനെക്കാളും പ്രദർശിനിയിലാണ് കൂടുതൽ
സേവനമുണ്ടാകുക. പതുക്കെ-പതുക്കെ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ദിവസന്തോറും
നിങ്ങളുടെ പേര് പ്രശസ്ഥമായിക്കൊ
ണ്ടിരിക്കും. 5000 വർഷങ്ങൾക്കു മുമ്പും
ഇങ്ങനെയുണ്ടായിരുന്നു എന്ന് എഴുതണം. ഇത് വളരെ അത്ഭുതകരമായ കാര്യമാണ്. ബാബ സൂചന
നൽകുന്നു. കുട്ടികൾ ഒരുപാട് കാര്യങ്ങൾ മറന്നുപോകുന്നു. എന്ത്
സംഭവിക്കുകയാണെങ്കിലും പറയുന്നു ഇന്നേയ്ക്ക് 5000 വർഷങ്ങൾക്കു മുമ്പും ഇങ്ങനെ
സംഭവിച്ചിരുന്നു. വളരെ വ്യക്തമായ കാര്യമാണ്. പക്ഷെ ആരുടെയെങ്കിലും ബുദ്ധിയിൽ
ഇരുന്നാൽ മാത്രം! പത്രത്തിൽ കൊടുത്താൽ എന്തെങ്കിലുമൊന്ന് മനസ്സിലാക്കിയാലായി!
ജ്ഞാനമാർഗ്ഗത്തിൽ വളരെ ഒന്നാന്തരമായ അവസ്ഥ വേണം. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങളെ
ഓർമ്മിച്ച് ഹർഷിതമായിരിക്കുകയും വേണം. അഭ്യാസം ചെയ്താൽ പിന്നെ അവസ്ഥ വളരെ
സന്തോഷകരമായി മാറും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
മറ്റെല്ലാത്തിൽ നിന്നും ബുദ്ധിയുടെ പ്രീതി വേർപ്പെടുത്തി ഒരേ ഒരു ബാബയോടൊപ്പം
യോജിപ്പിക്കണം. മറ്റെല്ലാവരുടെയും പ്രീതി ഒരു ബാബയോട് യോജിപ്പിക്കാനുള്ള സേവനം
ചെയ്യണം.
2. സത്യം-സത്യമായ ആത്മീയ
സേവാധാരിയായി മാറണം. അവനവന്റെയും മംഗളം ചെയ്യണം. മറ്റുള്ളവർക്കും വഴി
പറഞ്ഞുകൊടുക്കണം. അവസ്ഥ വളരെ സന്തോഷമുള്ളതാക്കി വെക്കണം.
വരദാനം :-
തന്റെ
ശ്രേഷ്ഠ വ്യവഹാരത്തിലൂടെ സർവ്വാത്മാക്കൾക്കും സുഖം കൊടുക്കുന്ന മഹാനാത്മാവായി
ഭവിക്കട്ടെ.
മഹാനാത്മാക്കളുടെ ഓരോ
വ്യവഹാരത്തിലൂടെയും സർവ്വാത്മാക്കൾക്കും സുഖത്തിന്റെ ദാനം ലഭിക്കുന്നു. അവർ സുഖം
കൊടുക്കുകയും സുഖം എടുക്കുകയും ചെയ്യുന്നു. അതിനാൽ പരിശോധിക്കൂ
മഹാനാത്മാക്കളെപ്പോലെ മുഴുവൻ ദിവസവും എല്ലാവർക്കും സുഖം കൊടുത്തുവോ,
പുണ്യത്തിന്റെ പ്രവർത്തി ചെയ്തുവോ. പുണ്യം എന്നാൽ ആർക്കെങ്കിലും അങ്ങിനെയുള്ള
സാധനം കൊടുക്കുക അതിലൂടെ ആ ആത്മാവിൽ നിന്ന് ആശീർവാദം പുറപ്പെടണം. അതിനാൽ
പരിശോധിക്കൂ ഓരോ ആത്മാവിൽ നിന്നും ആശീർവ്വാദം കിട്ടുന്നുണ്ടോ. ആർക്കും ദു:ഖം
കൊടുക്കുകയോ എടുക്കുകയോ ചെയ്തില്ലല്ലോ! എങ്കിൽ പറയാം മഹാനാത്മാവ്.
സ്ലോഗന് :-
ചെയ്തതിന്
ശേഷം ചിന്തിക്കുന്നത് തന്നെയാണ് പശ്ചാത്താപത്തിന്റെ രൂപം.
അവ്യക്ത സൂചന-
മഹാനാകുന്നതിന് വേണ്ടി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.
സംസ്കാരവും സ്വഭാവവും
ഓരോരുത്തരുടേതും അവരവരുടേതാണ് പക്ഷെ സരള സ്വഭാവമുണ്ടെങ്കിലേ സർവ്വരുടെയും
സ്നേഹിയും സർവ്വ കാര്യങ്ങളിലും സംബന്ധങ്ങളിലും സഫലത, മനസാ വിജയി, വാക്കുകളിൽ
മധുരത വന്നുചേരൂ. സരള സ്വഭാവം അർത്ഥം എങ്ങനെയുള്ള സമയമായാലും എങ്ങനെയുള്ള
വ്യക്തിയായാലും എങ്ങനെയുള്ള സാഹചര്യമായാലും അവയെ തിരിച്ചറിഞ്ഞ് കൊണ്ട് സ്വയത്തെ
സരളമാക്കുക. സരളം(ഈസി) അർത്ഥം കൂട്ടായ്മ, വഴങ്ങുന്ന സ്വഭാവം. ഈസി അർത്ഥം
അലസതയല്ല.