മധുരമായ കുട്ടികളേ -
യാചകനിൽ നിന്നും രാജകുമാരനായി മാറുന്നതിന്റെ ആധാരം പവിത്രതയാണ്, പവിത്രമായി
മാറുന്നതിലൂടെത്തന്നെയാണ് പവിത്രമായ ലോകത്തിന്റെ രാജ്യപദവി ലഭിക്കുന്നത്.
ചോദ്യം :-
ഈ പാഠശാലയിൽ ഏതൊരു പാഠമാണ് നിങ്ങളെ മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നത്?
ഉത്തരം :-
നമ്മൾ
ശരീരമല്ല ആത്മാവാണ്, എന്ന പാഠമാണ് നിങ്ങൾ ദിവസവും ഈ പാഠശാലയിൽ പഠിക്കുന്നത്.
ആത്മാഭിമാനിയായി മാറുന്നതിലൂടെയാണ് നിങ്ങൾ മനുഷ്യനിൽ നിന്നും ദേവത, നരനിൽ നിന്നും
നാരായണനായി മാറുന്നത്. ഈ സമയം എല്ലാ മനുഷ്യരും പൂജാരിമാരാണ് അർത്ഥം പതീതവും
ദേഹാഭിമാനികളുമാണ്. അതുകൊണ്ടാണ് പതീത-പാവനനായ ബാബയെ വിളിച്ചുകൊണ്ടിരിക്കുന്നത്.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ചു വന്നാലും....
ഓംശാന്തി.
ഓം ശാന്തി എന്ന് ആരാണ് പറഞ്ഞത് എന്ന് കുട്ടികൾക്കറിയാം. ഏത് കുട്ടികൾ? ഓം ശാന്തി
എന്ന് ആരുടെ ആത്മാവാണ് പറഞ്ഞത് എന്ന് ആത്മാക്കൾക്കറിയാം. പരമപിതാ പരമാത്മാവാണ്
പറഞ്ഞത്. മനുഷ്യരുടെ ആത്മാവല്ല പറഞ്ഞത്, പരമപിതാ പരമാത്മാവാണ് പറഞ്ഞത്. പരമപിതാ
പരമാത്മാവ് എല്ലാവരുടെയും അച്ഛനും ഉയർന്നതിലും വെച്ച് ഉയർന്നതുമാണ്. ഭാരതത്തിൽ
മായയുടെ ഗ്രഹണം വളരെയധികം ബാധിച്ചിരിക്കുകയാണെന്ന് ഗീതത്തിൽ കേട്ടു. ഒരുപാട്
പതീതമായി മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ പതീത-പാവനാ, ഞങ്ങളെ
പാവനമാക്കി മാറ്റാൻ വീണ്ടും വരൂ. ആത്മാവാണ് ഭഗവാനാകുന്ന തന്റെ അച്ഛനെ
വിളിക്കുന്നത്. ഭഗവാനെ പതീത-പാവനൻ എന്നാണ് പറയുന്നത്. ഒരാളുടെ മഹിമയാണ് ഉള്ളത്.
ബാബ എല്ലാ ആത്മാക്കളുടെയും പരിധിയില്ലാത്ത അച്ഛനാണ്. ഈ ലോകത്തിൽ എല്ലാവരും
പതീതമായി മാറിയതു കൊണ്ടാണ് -അല്ലയോ പരമപിതാ പരമാത്മാവേ എന്ന് വിളിക്കുന്നത്.
ബാബയാണ് ജ്ഞാനത്തിന്റെ സാഗരനും, പതീത-പാവനനും. ബാബ പിതാവുമാണ്, അതുപോലെ തന്നെ
ശിക്ഷകനുമാണ്. കാരണം ജ്ഞാനത്തിന്റെ സാഗരനും, മുഴുവൻ വിശ്വത്തിന്റെയും
അധികാരിയുമാണ്. ബാബക്ക് സർവ്വവേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ഗ്രന്ഥങ്ങളുടെയും
അറിവുമുണ്ട്. ബാബയെ നോളേജ്ഫുൾ എന്നും പറയുന്നു. അതിനാൽ ഈ സമയം എല്ലാവരും
ദുഃഖിയായതുകൊണ്ടാണ് പാരലൗകീക അച്ഛനെ വിളിക്കുന്നത്. ഗോഡ് ഫാദറെന്നാണ് പറയുന്നത്.
അച്ഛന് പേരും വേണമല്ലോ. ശിവബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബാബയാണ്
ഉയർന്നതിലും വെച്ച് ഉയർന്നതും, ജ്ഞാനത്തിന്റെ സാഗരനും, ശാന്തിയുടെ സാഗരനും,
സുഖത്തിന്റെ സാഗരനും. മനുഷ്യരുടെ ആത്മാവാണ് അച്ഛന്റെ മഹിമ പാടുന്നത്. ഉയർന്നതിലും
വെച്ച് ഉയർന്ന ആത്മാവ് ആരാണ്? പരമപിതാ പരമാത്മാവ്. ബാബ പരമമാണ്, പതീതമായ മനുഷ്യർ
ബാബയെ ഓർമ്മിക്കുന്നു. സത്യയുഗത്തിൽ ഭാരതം പാവനമായിരുന്നപ്പോൾ ദേവീ-ദേവതകളുടെ
രാജ്യമായിരുന്നു. പതീതരായി ആരുമുണ്ടായിരുന്നില്ല. ഈ തമോപ്രധാനമായ ലോകത്തിൽ
വസിക്കുന്ന മനുഷ്യരെല്ലാം പാപാത്മാക്കളാണ്. പാവനമായ ഭാരതം പതീതമായി
മാറിക്കഴിഞ്ഞു. കലിയുഗത്തിൽ എല്ലാവരും പതീതരാണ്. ജ്ഞാനത്തിന്റെ സാഗരനും,
പതീത-പാവനനുമായ പരമാത്മാവ് പരമധാമത്തിൽ നിന്നും വന്ന് ബ്രഹ്മാവിലൂടെയാണ് നമ്മളെ
പഠിപ്പിക്കുന്നത് എന്ന് നിങ്ങൾക്കറിയാം. ബാബക്ക് തീർച്ചയായും ശരീരം വേണമല്ലോ. ഈ
കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. അധികാരിയും, ജ്ഞാനത്തിന്റെ സാഗരനുമായ
ബാബക്ക് മാത്രമാണ് എല്ലാം അറിയുന്നത്. വിഷ്ണുവിന്റെ നാഭിയിൽ നിന്നും
ബ്രഹ്മാവുണ്ടായി എന്ന് ഭാരതത്തിൽ ചിത്രവും കാണിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ
കൈയ്യിലാണ് ശാസ്ത്രങ്ങളെല്ലാം കാണിക്കുന്നത്. വിഷ്ണു ശാസ്ത്രങ്ങളുടെ സാരമൊന്നും
കേൾപ്പിക്കുന്നില്ല. ജ്ഞാനത്തിന്റെ സാഗരനായ പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ
എല്ലാ ശാസ്ത്രങ്ങളുടെയും സാരാംശം മനസ്സിലാക്കിത്തരുന്നു. ബാബ ബ്രഹ്മാ, വിഷ്ണു,
ശങ്കരന്റെയും രചയിതാവാണ്. ബ്രഹ്മാവിനെയോ വിഷ്ണുവിനെയോ ജ്ഞാനത്തിന്റെ സാഗരനെന്നു
പറയാൻ സാധിക്കില്ല. ശങ്കരനെയും ഒട്ടും പറയാൻ സാധിക്കില്ല. ആരാണ് ജ്ഞാനത്തിന്റെ
സാഗരൻ? നിരാകാരനായ പരമപിതാ പരമാത്മാവാണ് ഉയർന്നതിലും വെച്ച് ഉയർന്നതും,
പതീത-പാവനനും. ഇത് പരമപിതാ പരമാത്മാവിന്റെ മഹിമയാണ്. ഇവിടെയും ആത്മാവിന്റെ മഹിമ
തന്നെയാണ് ഉള്ളത്. ആത്മാവാണ് ഈ ശരീരത്തിലൂടെ - ഞാൻ പ്രസിഡന്റാണ്, ഞാൻ വക്കീലാണ്,
ഞാൻ ഈ മിനിസ്റ്ററാണ് എന്നെല്ലാം പറയുന്നത്. ആത്മാവാണ് പദവി പ്രാപ്തമാക്കുന്നത്.
ആത്മാവ് ശരീരത്തിലൂടെ പറയുന്നു-ഞാൻ ഈ ശരീരം ഉപേക്ഷിച്ചാണ് മറ്റൊരു ശരീരം
എടുക്കുന്നത്. ഈ സമയം ബാബ വരുമ്പോൾ കുട്ടികളോട് പറയുന്നു-ആത്മാഭിമാനിയായി
ഭവിക്കൂ. നിങ്ങളുടെ അച്ഛനായ ഞാൻ വന്നിരിക്കുകയാണ്, നിങ്ങളെ ഈ പാഠം പഠിപ്പിക്കാൻ.
ഇത് മനുഷ്യനിൽ നിന്നും ദേവതയും, നരനിൽ നിന്നും നാരായണനും, നാരിയിൽ നിന്നും
ലക്ഷ്മിയുമായി മാറാനുള്ള പാഠശാലയാണ്. ബാബയെ എല്ലാ ആത്മാക്കളും
വിളിക്കുന്നു-അല്ലയോ പരമപിതാ പരമാത്മാവേ... നിരാകാരിയായ ലോകത്തിൽ നിന്നും ഇപ്പോൾ
സാകാരലോകത്തിലേക്ക് വരൂ. രൂപം മാറ്റൂ. നിരാകാരിയായ നിങ്ങൾ ആത്മാക്കൾ
ഗർഭത്തിലൂടെയാണ് ശരീരത്തിലേക്ക് വരുന്നത്,പിന്നീട് പുനർജന്മവും എടുക്കുന്നു.
ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങൾ 84 ജന്മങ്ങളും ഗർഭത്തിലൂടെയാണ്
എടുത്തിട്ടുള്ളത്. ഒരു ശരീരം ഉപേക്ഷിക്കുമ്പോൾ അടുത്ത ഗർഭത്തിലേക്ക് പോകുന്നു.
ഇങ്ങനെയാണ് നിങ്ങൾ 84 ജന്മങ്ങൾ എടുക്കുന്നത്. ബാബ ഒരിക്കലും ഗർഭത്തിലേക്ക്
വരുന്നില്ല. വാസ്തവത്തിൽ ഭാരതവാസികൾ ദേവീ-ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു.
അതിനുശേഷമാണ് ഏണിപ്പടി താഴേക്കിറങ്ങി വന്നത്, ക്ഷത്രിയ വർണ്ണത്തിലേക്കും,
പിന്നീട് വൈശ്യരും, പിന്നെ ശൂദ്ര വർണ്ണത്തിൽ കലകൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. 16
കലാ സമ്പൂർണ്ണമായ ഭാരതം 14 കലയുള്ളതായി മാറി. ഭാരതവാസികൾക്ക് തന്റെ
ജന്മങ്ങളെക്കുറിച്ചറിയില്ല. മറ്റൊരു ധർമ്മത്തിലുള്ളവരും 84 ജന്മങ്ങൾ
എടുക്കുന്നില്ല. നിങ്ങൾ സ്വദർശനചക്രധാരികളായി മാറിയിരിക്കുന്നു, ഇത്
ജ്ഞാനത്തിന്റെ കാര്യമാണ്. സ്വദർശനചക്രധാരിയായി മാറുന്നതിലൂടെ നിങ്ങൾ സ്വർഗ്ഗത്തിൽ
ചക്രവർത്തി മഹാരാജാവായി മാറുന്നു. നമ്മൾ ഇവിടെ വന്നിരിക്കുന്നത് പതീതത്തിൽ
നിന്നും പാവനമായി മാറാനാണ് എന്ന് നിങ്ങൾക്ക് നല്ല രീതിയിൽ അറിയാം. ഇത് പതീതമായ
ലോകമാണ്. പതീത-പാവനനും, സർവ്വരുടെയും സദ്ഗതി ദാതാവും ഒരു ബാബ മാത്രമാണ്.
എല്ലാവരും ബാബയെയാണ് വിളിക്കുന്നത്. ബാബയെയാണ് ഓർമ്മിക്കുന്നത്, കൃഷ്ണനെയല്ല.
കൃഷ്ണൻ ഗീതയൊന്നും കേൾപ്പിച്ചിട്ടില്ല. സർവ്വ ശാസ്ത്രമയീ ശിരോമണി ഗീതയാണ്.
ഭാരതത്തിന്റെ ഗീത ഏത് ധർമ്മത്തിന്റെ ശാസ്ത്രമാണ്? ആദി സനാതന ദേവീ-ദേവത
ധർമ്മത്തിന്റെ. ഗീത ആരാണ് ഉച്ചരിച്ചത്? ആരാണ് രാജയോഗം പഠിപ്പിച്ചത്? പരമപിതാ
പരമാത്മാവും പതീത-പാവനനുമായ അച്ഛൻ. നിരാകാരിയായ നിങ്ങളുടെ ആത്മാവാണ് ഇപ്പോൾ
സാകാരത്തിൽ ശരീരമെടുത്തിരിക്കുന്നത്. സാകാരത്തിലുള്ള മനുഷ്യനെ ഒരിക്കലും ഭഗവാൻ
എന്ന് പറയാൻ സാധിക്കില്ല. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണനാണെങ്കിൽപ്പോലും ഭഗവാൻ
എന്ന് പറയില്ല. ഇതൊരു ടൈറ്റിലായി നൽകിയിരിക്കുകയാണ്. നിയമമനുസരിച്ച് ഭഗവാൻ
ഒന്നാണ്. രചയിതാവ് ഒന്നാണ്. പിന്നീടുള്ളത് ദേവതകളാണ്. ഇത് 5000 വർഷത്തിന്റെ
കാര്യമാണ്. ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോൾ മഹാരാജാവെന്നും
മഹാറാണിയെന്നുമാണ് പറയുന്നത്. ഭഗവാൻ മഹാരാജാവാകുന്നില്ല. ബാബ അച്ഛൻ തന്നെയാണ്,
വന്ന് ഭാരതവാസികളെ ദേവീ-ദേവതയാക്കി മാറ്റുന്നു. ഇപ്പോൾ ആരും ദേവീ-ദേവതാ
ധർമ്മത്തിലുള്ളവരില്ല. ഈ ലോകത്തെ രാവണ സമ്പ്രദായമെന്നാണ് പറയുന്നത്. കാരണം
രാവണരാജ്യമാണ്. വർഷം തോറും രാവണനെ കത്തിക്കുന്നു. കാരണം രാവണൻ പഴയ ശത്രുവാണ്.
എന്നാൽ ഭാരതവാസികൾക്ക് രാവണനെ അറിയില്ല. രാവണൻ ആരാണ് എന്ന് ശാസ്ത്രങ്ങളിൽ പോലും
വർണ്ണിച്ചിട്ടില്ല. എന്തുകൊണ്ടാണ് രാവണന് 10 തല കാണിച്ചിട്ടുള്ളത്? ഈ കാര്യങ്ങളെ
നല്ല രീതിയിൽ മനസ്സിലാക്കണം. മനുഷ്യർ തികച്ചും കല്ലുബുദ്ധികളാണ്. ഈ
ലക്ഷ്മീ-നാരായണനെയാണ് പവിഴബുദ്ധിയെന്ന് പറയുന്നത്. പവിഴനാഥന്റെയും
പവിഴനാഥിനികളുടെയും രാജ്യമായിരുന്നു. എങ്ങനെയാണോ രാജാവും റാണിയും
അതുപോലെയായിരുന്നു പ്രജകളും. ഭാരതത്തെ പ്പോലെ സുഖധാമം മറ്റൊരു
രാജ്യവുമുണ്ടായിരുന്നില്ല. ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ രോഗങ്ങളും ദുഃഖവുമൊന്നും
ഉണ്ടായിരുന്നില്ല. സമ്പൂർണ്ണ സുഖമുണ്ടായിരുന്നു. ഈശ്വരന്റെ മഹിമ അപരമപാരമാണ്
എന്ന് പാടുന്നു. അതേപോലെ ഭാരതത്തിന്റെയും മഹിമ അപരം അപാരമാണ്. പവിത്രതയാണ്
എല്ലാത്തിന്റെയും ആധാരം. എല്ലാവരും പതീതരാണെന്ന് പറഞ്ഞാണ് വിളിക്കുന്നത്.
ശാന്തിയും സമൃദ്ധിയുമില്ല. നമ്മൾ ഭാരതവാസികൾ സൂര്യവംശത്തിലെ
ദേവീ-ദേവതകളായിരുന്നു, പിന്നീടാണ് പതുക്കെപ്പതുക്കെ പതീതമായി മാറിയത് എന്ന്
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. ഈ ലോകത്തെ മൃത്യുലോകമെന്നാണ് പറയുന്നത്. ഈ
ലോകത്തിന് തീ പിടിക്കണം. ഇത് ശിവന്റെ ജ്ഞാനയജ്ഞമാണ്. രുദ്ര ജ്ഞാനയജ്ഞമെന്നും
പറയുന്നു. മനുഷ്യർ ഒരുപാട് പേരുകൾ വെക്കുന്നു. ശിവന്റെ മൂർത്തി എവിടെയെല്ലാം
കാണുന്നുണ്ടോ അവിടെയെല്ലാം ഭിന്ന-ഭിന്ന പേരുകൾ ഇടുന്നു. ഒരു ശിവന്റെ പേരിലാണ്
ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നത്. അതിനാൽ ബാബ മനസ്സിലാക്കിത്തരുന്നു-ജ്ഞാനം,
ഭക്തി, വൈരാഗ്യം. ഇപ്പോൾ ഭക്തി പൂർത്തിയാകുന്നു, നിങ്ങൾക്ക് ഭക്തിയോട് വൈരാഗ്യം
വരുന്നു അർത്ഥം ഈ പഴയ ലോകത്തോട് വൈരാഗ്യമാണ് എന്നതാണ്. ഈ പഴയ ലോകം വിനാശമാകണം.
നമ്മൾ എങ്ങനെ പതീതത്തിൽ നിന്നും പാവനമായി മാറും എന്ന് കുട്ടികൾ ബാബയോട്
ചോദിക്കുന്നു. പുതിയവർ വരുമ്പോൾ അനുവദിക്കാറില്ല. കോളേജിൽ പുതിയവർ
വന്നിരിക്കുകയാണെങ്കിൽ ഒന്നും മനസ്സിലാക്കാൻ സാധിക്കില്ല. എങ്ങനെയാണ് മനുഷ്യനിൽ
നിന്നും ദേവതയായി മാറുന്നതെന്ന് ആർക്കും അറിയില്ല. പതീതമായ മനുഷ്യരാണ് പാവനമായി
മാറുന്നത്. ഈ സമയം ഭാരതം ദരിദ്രമാണ്. സത്യയുഗത്തിൽ ഭാരതം രാജകുമാരനെപ്പോലെ
സമ്പന്നമായിരുന്നു. ശ്രീകൃഷ്ണൻ സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനായിരുന്നു.
ശ്രീകൃഷ്ണനിൽ എല്ലാ ഗുണങ്ങളുമുണ്ട്. ലക്ഷ്മീ-നാരായണന്റെ രാജ്യമെന്നാണ് പറയുന്നത്.
കൃഷ്ണൻ രാജകുമാരനും, രാധ രാജകുമാരിയുമായിരുന്നു. രാജകുമാരനായ കൃഷ്ണന്റെ മഹിമയാണ്
പാടുന്നത്- സർവ്വഗുണ സമ്പന്നമെന്നും, 16 കലാ സമ്പൂർണ്ണമെന്നും..... എന്നാൽ
കൃഷ്ണൻ ഗീതയൊന്നും ഉച്ചരിച്ചിട്ടില്ല. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനായിരുന്നു.
പതീതമായ മനുഷ്യരെ പാവനമാക്കി മാറ്റുന്നതിനുവേണ്ടി കൃഷ്ണന് ഗീത കേൾപ്പിക്കാനൊന്നും
സാധിക്കില്ല. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ശാസ്ത്രങ്ങൾക്ക് എത്ര
മഹിമയാണ് ഉള്ളത്. സത്യയുഗത്തിൽ ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങളോ, ചിത്രങ്ങളോ
ഒന്നും ഉണ്ടായിരിക്കില്ല. സത്യയുഗത്തിൽ ജ്ഞാനത്തിന്റെ പ്രാപ്തിയാണ് 21
ജന്മത്തേക്ക് വേണ്ടി ലഭിക്കുന്നത്. വീണ്ടും സത്യയുഗത്തിലെ രാജ്യഭാഗ്യം
എടുത്തുകൊണ്ടിരിക്കുകയാണ്. 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതവാസികൾ സത്യയുഗത്തിൽ
വിശ്വത്തിന്റെ അധികാരികളായിരുന്നു. മറ്റൊരു വിഭജനമൊന്നും ഉണ്ടായിരുന്നില്ല.
5000 വർഷത്തിന്റെ കാര്യമാണ്. ഇത് കലിയുഗത്തിന്റെ അവസാനമാണല്ലോ. വിനാശം മുന്നിൽ
നിൽക്കുകയാണ്. ഭഗവാനാണ് ഈ ജ്ഞാന യജ്ഞം രചിച്ചിട്ടുള്ളത്. പതീതമായ കലിയുഗത്തെ
പാവനമായ സ്വർഗ്ഗമാക്കി മാറ്റണമെങ്കിൽ തീർച്ചയായും പതീതമായ ലോകത്തിന്റെ
വിനാശമുണ്ടാകണം. ബ്രഹ്മാവിലൂടെ ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന
ശിവബാബ ഇപ്പോൾ ചെയ്യിപ്പിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ദേവതയായി മാറുകയാണ്. പരമപിതാ
പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുടെ കാര്യം ചെയ്യിപ്പിക്കുന്നത്. പ്രജാപിതാ
ബ്രഹ്മാവിന്റെ സന്താനങ്ങളാണ് എല്ലാവരും. ബ്രഹ്മാവിലൂടെയാണ് സ്വർഗ്ഗത്തിന്റെ
സ്ഥാപനയുണ്ടായത്. 5000 വർഷം മുമ്പും ബാബ സംഗമയുഗത്തിൽ രാജയോഗം പഠിപ്പിക്കാൻ
വന്നിരുന്നു. ബാബയാണ് വന്നത്, കൃഷ്ണനല്ല. കൃഷ്ണന് പതീതമായ ലോകത്തിലേക്ക് വരാൻ
സാധിക്കില്ല. ബാബയാണ് എല്ലാവരുടെയും സത്ഗതി ദാതാവ്. ഒരു മനുഷ്യനും മറ്റൊരു
മനുഷ്യന് സത്ഗതി നൽകാൻ സാധിക്കില്ല. എല്ലാവരും ഓർമ്മിക്കുന്നതും ഒരു ബാബയെ
മാത്രമാണ്. പരമപിതാ പരമാത്മാവ് എവിടെയാണ് വസിക്കുന്നത്? പരമധാമത്തിലാണ്
വസിക്കുന്നതെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. പരമധാമം ബ്രഹ്മമാകുന്ന തത്വമാണ്.
പരമധാമത്തിൽ ആത്മാക്കളെല്ലാവരും മഹാത്മാക്കളെപ്പോലെ പവിത്രമായിട്ടാണ് കഴിയുന്നത്.
ഈ സാകാര ലോകത്തിലും മഹാൻ ആത്മാവെന്നും, പതീതമായ ആത്മാവെന്നും പറയാറുണ്ടല്ലോ. ഈ
ലോകത്തിൽ ഒരാൾ പോലും മഹാൻ ആത്മാവില്ല. ആത്മാവ് ജ്ഞാന-യോഗത്തിലൂടെയാണ് പാവനവും
സതോപ്രധാനവുമായി മാറേണ്ടത്. അല്ലാതെ വെള്ളത്തിലൂടെയല്ല. ആത്മാവാണ് പതീതമായി
മാറിയിരിക്കുന്നത്. ആത്മാവിലാണ് അഴുക്കുള്ളത്. ആത്മാവാണ് സ്വർണ്ണവും, വെള്ളിയും,
ചെമ്പും, ഇരുമ്പുമായി മാറുന്നത്. പതീതമായ ആത്മാക്കളെ ആരാണ് പാവനമാക്കി
മാറ്റുന്നത്! പരമപിതാ പരമാത്മാവിനല്ലാതെ ആർക്കും പവിത്രമാക്കി മാറ്റാൻ
സാധിക്കില്ല. ബാബയാണ് മനസ്സിലാക്കിത്തരുന്നത്-എന്നെ ഓർമ്മിക്കുകയാണെങ്കിൽ
നിങ്ങളുടെ പാപങ്ങളെല്ലാം ഭസ്മമാകും. ഓർമ്മിക്കുന്തോറും പതീതത്തിൽ നിന്നും
പാവനമായി മാറും. ഇതിലാണ് പരിശ്രമമുള്ളത്. ജ്ഞാനം മുഴുവനും ബുദ്ധിയിലുണ്ട്. ഈ
ചക്രം എങ്ങനെയാണ് കറങ്ങുന്നത്, എങ്ങനെയാണ് നമ്മൾ 84 ജന്മങ്ങൾ എടുക്കുന്നത്,
സത്യയുഗത്തിൽ എത്ര സമയമാണ് രാജ്യം ഭരിക്കുന്നത്, പിന്നീട് എങ്ങനെയാണ് രാവണൻ
വരുന്നത്! രാവണൻ ആരാണ്! എന്നും ആർക്കും അറിയില്ല. രാവണനെ എപ്പോൾ മുതലാണ്
കത്തിക്കാൻ ആരംഭിച്ചത്? ഇതും ആർക്കും അറിയില്ല. വർഷങ്ങളായി കത്തിച്ചുവരുന്നു.
സത്യയുഗത്തിൽ രാവണനെ കത്തിക്കില്ല. ഇപ്പോൾ രാവണ രാജ്യമാണ്. ആർക്കും രാമരാജ്യം
സ്ഥാപിക്കാൻ സാധിക്കില്ല. രാമരാജ്യം സ്ഥാപിക്കുന്നത് ബാബയുടെ മാത്രം
കർത്തവ്യമാണ്. ഒരു പതീതമായ മനുഷ്യർക്കും ചെയ്യാൻ സാധിക്കില്ല. പതീതമായ
മനുഷ്യരെല്ലാം വിനാശമാകും. പതീതമായ ലോകം വിനാശമാകണം. സത്യയുഗത്തിൽ അല്ലയോ
പതീത-പാവനാ വരൂ എന്ന് ആരും പറയില്ല. സത്യയുഗം പാവനമായ ലോകമല്ലേ. ഈ
ലക്ഷ്മീ-നാരായണനെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയത് ആരാണ് എന്ന്
നിങ്ങൾക്കറിയാം. പിന്നീട് ലക്ഷ്മീ-നാരായണനാണ് 84 ജന്മങ്ങൾ എടുത്തത്. ആദി സനാതന
ദേവീ-ദേവതാ ധർമ്മത്തിലുള്ളവരാണ് 84 ജന്മങ്ങൾ എടുത്തത്. ആദി സനാതന ദേവീ-ദേവതാ
ധർമ്മത്തിലുള്ളവരാണ് ശൂദ്ര വംശികളായി മാറിയത്. ഇപ്പോൾ വീണ്ടും ബ്രാഹ്മണവംശികളായി
മാറുന്നു. നിങ്ങൾ ഉയർന്നതിലും വെച്ച് ഉയർന്ന കുടുമിയുള്ള ബ്രാഹ്മണർ
ബ്രഹ്മാമുഖവംശാവലികളായ ബ്രാഹ്മണ കുലഭൂഷണരാണ്. ഇപ്പോൾ നിങ്ങൾ ശിവബാബയുടെ
കുട്ടികളുമാണ്. പേരക്കുട്ടികളുമാണ്. ശിവവംശികളും ബ്രഹ്മാകുമാരനും കുമാരിമാരുമാണ്.
മുത്തച്ഛനിൽ നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു-എന്നെ നിരന്തരം
ഓർമ്മിക്കൂ. പാവനമായി മാറിയാൽ നിങ്ങൾ ബാബയോടൊപ്പം മുക്തിധാമത്തിലേക്ക് പോകും. ഈ
കാര്യങ്ങളെ കൽപം മുമ്പ് മനസ്സിലാക്കിയവർ മാത്രമെ മനസ്സിലാക്കുകയുള്ളൂ. കൽപം
മുമ്പ് മനസ്സിലാക്കിയവർ ഒരുപാട് പേരുണ്ട്. എത്ര
ബ്രഹ്മാകുമാരനും-കുമാരിമാരുമുണ്ടെന്ന് ചിലർ ചോദിക്കുന്നു. ആയിരക്കണക്കിനുണ്ട്
എന്ന് പറയൂ. ഈ ദൈവീക വൃക്ഷത്തിന്റെ വൃദ്ധിയുമുണ്ടാകുന്നു. ഇപ്പോൾ വീണ്ടും ആദി
സനാതന ദേവീ-ദേവത ധർമ്മത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കുകയാണ്. കാരണം ദേവതാ ധർമ്മം
ഇല്ല. എല്ലാവരും സ്വയത്തെ ഹിന്ദുവെന്നാണ് പറയുന്നത്. ദേവതാ ധർമ്മത്തിലുള്ളവർ
മറ്റ് ധർമ്മങ്ങളിലേക്ക് മാറിയിരിക്കുന്നു. മറ്റു ധർമ്മത്തിലുള്ളവരെല്ലാം ബാബയിൽ
നിന്നും സമ്പത്തെടുക്കുന്നതിന് തിരിച്ച് തങ്ങളുടെ ധർമ്മത്തിലേക്ക് വരും.
പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് പ്രാപ്തമാക്കാൻ അർത്ഥം
മനുഷ്യനിൽ നിന്നും ദേവതയായി മാറുന്നതിനാണ് നമ്മൾ വന്നിരിക്കുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പതീതത്തിൽ
നിന്നും പാവനമായി മാറുന്നതിനുവേണ്ടി ജ്ഞാന-യോഗത്തിൽ ഉറച്ചിരിക്കണം.
ആത്മാവിലുള്ള അഴുക്കിനെ ഓർമ്മയുടെ പരിശ്രമത്തിലൂടെ ഇല്ലാതാക്കണം.
2) നമ്മൾ
ബ്രഹ്മാമുഖവംശാവലികളായ ബ്രാഹ്മണർ കുടുമയാണ്(ഉയർന്നവരാണ്) എന്ന ലഹരിയിൽ കഴിയണം.
സമ്പത്തിന്റെ അധികാരി ബ്രാഹ്മണരാണ്. കാരണം ശിവബാബയുടെ പേരക്കുട്ടികളാണ്.
വരദാനം :-
തന്റെ
ശക്തിശാലിയായ മനോവൃത്തിയിലൂടെ പതീതമായ വായുമണ്ഢലത്തെപ്പോലും പരിവർത്തനം
ചെയ്യുന്ന മാസ്റ്റർ പതീതപാവനിയായി ഭവിക്കട്ടെ.
എങ്ങിനെയുള്ള
വായുമണ്ഢലമാണെങ്കിലും അവനവന്റെ ശക്തിശാലിയായ മനോവൃത്തികൊണ്ട് വായുമണ്ഡലത്തെ
പരിവർത്തനപ്പെടുത്താ
നാകും.വായുമണ്ഡലം വികാരിയായിരിക്കും പക്ഷേ താങ്കളുടെ വൃത്തി
നിർവികാരിയായിരിക്കണം. ആരാണോ പതീതരെ പാവനമാക്കുന്നത് അവർ പതീതമായ
വായുമണ്ഢലത്തിന്റെ പ്രഭാവത്തിലേക്ക് വരില്ല.താങ്കൾ മാസ്റ്റർ പതീത പാവനികളായി
സ്വന്തം ശക്തിശാലി മനോവൃത്തിയിലൂടെ അപവിത്രവും ദുർബലവുമായ വായുമണ്ഡലത്തെ
ഇല്ലാതാക്കണം, അവയെക്കുറിച്ച് പറഞ്ഞ് അത്തരം വായുമണ്ഡലം ഉണ്ടാക്കാനും
പാടില്ല.പതീതവും ദുർബലവുമായ വായുമണ്ഡലത്തെക്കുറിച്ച് വർണ്ണിക്കുന്നതും പാപമാണ്.
സ്ലോഗന് :-
ഇനി ഭൂമിയിൽ
പരമാത്മാവിന്റെ പരിചയത്തെക്കുറിച്ചുള്ള വിത്ത് പാകുക.അപ്പോൾ പ്രത്യക്ഷത ഉണ്ടാകും.
അവ്യകതസൂചന-ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം
ചെയ്യൂ.
യോഗമെന്നാൽ ശാന്തിയുടെ
ശക്തി.ശാന്തിയുടെ ശക്തി വളരെ സഹജമായി സ്വയത്തെയും മറ്റുള്ളവരേയും പരിവർത്തനം
ചെയ്യുന്നു.ഇതിലൂടെ വ്യക്തികൾക്കും പ്രകൃതിക്കും
മാറ്റങ്ങളുണ്ടാകും.
വ്യക്തികൾക്ക് കോഴ്സ് പറഞ്ഞുകൊടുക്കാൻ കഴിയും പക്ഷേ പ്രകൃതിയെ
പരിവർത്തനപ്പെടുത്താൻ ശാന്തിയുടെ ശക്തി അഥവാ യോഗബലമാണ് വേണ്ടത്. യോഗത്തിൽ എല്ലാ
സങ്കൽപങ്ങളും ശാന്തമാകുമ്പോൾ ഒരുസങ്കൽപം മാത്രം നിലനിൽക്കുന്നു, ബാബയും ഞാനും.
ഇതിനെത്തന്നെയാണ് ശക്തിശാലിയായ യോഗം എന്ന് പറയുന്നത്. ബാബയുമായുള്ള മിലനത്തിന്റെ
അനുഭൂതിയല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ഇതിനെയാണ് ജ്വാലാസ്വരൂപ ഓർമ്മ എന്ന്
പറയുന്നത് ഇതിലൂടെയാണ് പരിവർത്തനമുണ്ടാകുന്നത്.