''അമൃതവേളയിൽ വിശേഷിച്ച്
സർവ്വ ശക്തികളുടെയും അനുഭവ സ്വരൂപമായി യോഗത്തിന്റെ തരംഗങ്ങൾ വായുമണ്ഡലത്തിൽ
വ്യാപിപ്പിക്കൂ. മനസ്സിനെ എപ്പോഴും ബിസിയാക്കി വെക്കൂ, സമയത്തിന്റെ വിളിയാണ് -
തീവ്ര പുരുഷാർത്ഥിയായി ഭവിക്കട്ടെ.''
ഇന്ന് ബാപ്ദാദ
നാലുപാടുമുള്ള കുട്ടികളുടെ നെറ്റിയിൽ ഭാഗ്യത്തിന്റെ തിളങ്ങുന്ന നക്ഷത്രങ്ങളെ
കാണുകയാണ്. ഒന്ന് ജന്മത്തിന്റെ, രണ്ടാമത്തേത് ബന്ധത്തിന്റെ, മൂന്നാമത്തേത്
പ്രാപ്തികളുടെ. മൂന്ന് ഭാഗ്യങ്ങളും കണ്ട് സന്തോഷിക്കുകയാണ്. ജന്മത്തിന്റെ ഭാഗ്യം
നിങ്ങൾക്കറിയാം നിങ്ങൾക്ക് ഏവർക്കും ഈ ദിവ്യജന്മം, ബ്രാഹ്മണജന്മം നൽകിയത് സ്വയം
ഭാഗ്യവിധാതാവാണ്. അപ്പോൾ ചിന്തിക്കൂ, എത്ര വലിയ ഭാഗ്യമാണ്!
അതോടൊപ്പം ബന്ധം, ഇതിന്റെ
വിശേഷത അറിയാമോ? മൂന്ന് ബന്ധങ്ങളും പിതാവ്, ശിക്ഷകൻ, സത്ഗുരു ഈ മൂന്ന് ബന്ധങ്ങളും
ഒരു ബാബയുമായിട്ടാണ്. പ്രാപ്തികളെക്കുറിച്ചും നിങ്ങൾക്കറിയാം, ബാബായുള്ളിടത്ത്
പ്രാപ്തികൾ സർവ്വവും പരിധിയില്ലാത്തതുമാണ്. ഒന്നിൽ തന്നെയാണ് മൂന്ന് ബന്ധങ്ങളും.
സാധാരണയായി ജീവിതത്തിൽ ഈ മൂന്ന് ബന്ധങ്ങളും ആവശ്യമാണ്, എന്നാൽ ലോകത്തുള്ളവർക്ക്
ഓരോ ബന്ധവും വെവ്വേറെയാണ്. എന്നാൽ നിങ്ങളുടെ മൂന്ന് ബന്ധങ്ങളും ഒരാളുമായിട്ടാണ്.
ഒന്നിൽ തന്നെ മൂന്ന് ബന്ധങ്ങളും ഉള്ളതുകൊണ്ട് ഓർമ്മിക്കാനും അനുഭവം ചെയ്യാനും
എളുപ്പമാണ്. എല്ലാവരും മൂന്ന് സംബന്ധങ്ങളുടെയും അനുഭവമുള്ളവരല്ലേ! ബാബയിലൂടെ
എന്താണ് ലഭിക്കുന്നത്? സമ്പത്ത്. അതും എത്ര ഉയർന്ന സമ്പത്താണ് ലഭിക്കുന്നത്! ഈ
സമ്പത്ത് എത്രകാലം നിലനിൽക്കും! കാരണം ഇത് പരമാത്മാ പിതാവിൽ നിന്നാണ്
ലഭിക്കുന്നത്. രണ്ടാമത്തെ ബന്ധം അധ്യാപകന്റേതാണ്. വിദ്യാഭ്യാസം പറയുന്നത്
വരുമാനത്തിന്റെ സ്രോതസ്സ് എന്നാണ്. അധ്യാപകനിലൂടെ നിങ്ങൾക്ക് എത്ര ഉയർന്ന
പ്രാപ്തിയാണ് ലഭിച്ചതെന്ന് അറിയാമോ? ഇത്രയും ഉയർന്ന പ്രാപ്തി പരമാത്മാ
പിതാവല്ലാതെ മറ്റാർക്കും നൽകാൻ കഴിയില്ല. വിദ്യാഭ്യാസത്തിലൂടെ പദവി ലഭിക്കുന്നു,
നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ പ്രാപ്തിയാണ്. ലോകത്തിലും
ഏറ്റവും ഉയർന്ന പ്രാപ്തിയായി രാജപദവിയെയാണ് പറയുന്നത്. അപ്പോൾ നിങ്ങൾക്കും
അധ്യാപകനിലൂടെ രാജപദവി ലഭിച്ചു. ഇപ്പോഴും സ്വരാജ്യത്തിന്റെ രാജാവാണ്,
എന്തുകൊണ്ട്? ആത്മാവ് രാജയോഗിയായതുകൊണ്ട് സ്വരാജ്യത്തിന്റെ അധികാരിയായി മാറും.
സ്വയം ഭരിക്കും. കർമ്മേന്ദ്രിയങ്ങൾക്ക് വശപ്പെടില്ല; ആത്മാവ് യജമാനനായി ഈ
കർമ്മേന്ദ്രിയങ്ങളുടെ രാജാവായി മാറുന്നു. അതിനാൽ ഇപ്പോഴത്തെ സ്വരാജ്യവും
ഭാവിയിലെ രാജ്യഭാഗ്യവും ലഭിക്കുന്നു. ഇപ്പോഴും ഭാവിയിലും ഡബിൾ രാജപദവി
ലഭിക്കുന്നു. മൂന്നാമത്തെ ബന്ധം സത്ഗുരുവിന്ന്റേതാണ്. മൂന്ന് ബന്ധങ്ങളും
ലഭിച്ചിട്ടുണ്ടല്ലോ, അല്ലേ? പിതാവ്, അധ്യാപകൻ, മൂന്നാമത്തേത് സത്ഗുരു.
സത്ഗുരുവിലൂടെ ഗുരുവിന്റെ ശ്രീമതം ലഭിക്കുന്നു. എത്ര ശ്രേഷ്ഠമായ വഴിയാണ്
ലഭിച്ചിരിക്കുന്നത്! അതിനാൽ സ്വയം പരിശോധിക്കൂ സദാ ശ്രീമതത്തിലൂടെ തന്നെയാണോ
നടക്കുന്നത്, അതോ എപ്പോഴെങ്കിലും മൻമത്തിലേക്കോ പരമത്തിലേക്കോ ബുദ്ധി പോകാറുണ്ടോ?
പരിശോധിച്ചോ? സത്ഗുരുവിലൂടെ എപ്പോഴും ശ്രേഷ്ഠമായ ശ്രീമതത്തിൽ നടക്കുന്നവരാണ്,
സ്വപ്നത്തിൽ പോലും മൻമത്തിലേക്കോ പരമത്തിലേക്കോ പോകില്ല എന്ന് കരുതുന്നവർ കൈ
ഉയർത്തൂ. എപ്പോഴും ശ്രീമത്തിൽ മാത്രം നടക്കുന്നവർ, മൻമത്തും പരമത്തും ഇല്ല, കൈ
ഉയർത്തൂ.
നോക്കൂ, മാതാക്കൾ ഉയർത്തി!
കുറച്ചൊക്കെ ഉയർത്തുന്നുണ്ട്. ചിലപ്പോഴെയൊക്കെ വഴിതെറ്റിപ്പോകുന്നു, പരമത്തും
മൻമത്തും വഞ്ചിക്കുന്നു.
വിശേഷപ്പെട്ട ശ്രീമത്ത്
എന്താണ്? സ്വയം ആത്മാവാണെന്ന് കരുതി എന്നെ ബാബയെ ഓർമ്മിക്കൂ. അപ്പോൾ ഇത്
എളുപ്പമാണോ അതോ പ്രയാസമാണോ? ചിലപ്പോൾ പ്രയാസമായി മാറുന്നു! എന്നാൽ ഈ മൂന്ന്
ബന്ധങ്ങളിലൂടെയും ഓരോ കുട്ടിയും എപ്പോഴും മുന്നോട്ട് പറന്നുയരണമെന്നാണ് ബാബ
ആഗ്രഹിക്കുന്നത്. അതുകൊണ്ട് ബാപ്ദാദ ചോദിക്കുന്നു: കൈ ഉയർത്താത്തവർക്ക് ഇനി മുതൽ
മനമതവും പരമതവും ത്യജിക്കാൻ കഴിയുമോ? കഴിയുമോ? അവർ കൈ ഉയർത്തൂ. ശരി! കാരണം
ബാപ്ദാദ സമയത്തിന്റെ സൂചന നൽകിക്കഴിഞ്ഞു. ഇപ്പോൾ സംഗമയുഗത്തിന്റെ സമയം വളരെ
വിലപ്പെട്ടതാണ്. വർത്തമാന സമയമനുസരിച്ച് എല്ലാം പെട്ടെന്ന് സംഭവിക്കുമെന്ന
സൂചനയും ബാപ്ദാദ നൽകിയിട്ടുണ്ട്. അതിനാൽ എപ്പോഴും എവർറെഡി ആകണം, അല്ലേ? എല്ലാവരും
ഒരുമിച്ച് പോകുമോ അതോ പുറകെ വരുമോ? ബാപ്ദാദയോടൊപ്പം സ്വന്തം വീട്ടിലേക്ക്
പോകേണ്ടതല്ലേ! റെഡിയല്ലേ? കൂടെപോകാൻ റെഡിയാണോ? എവർറെഡി. റെഡി മാത്രമല്ല, എവർറെഡി.
അതുകൊണ്ട് ബാപ്ദാദ
സമയത്തിന്റെ സൂചന നൽകുകയാണ്. ഈ ഒരു ജന്മത്തിൽ 21 ജന്മങ്ങളിലേക്കുള്ള പ്രാപ്തി
ഉണ്ടാക്കിയെടുക്കണം. അപ്പോൾ എത്രത്തോളം ശ്രദ്ധ നൽകണമെന്ന് ചിന്തിക്കൂ. ബാബയ്ക്ക്
ഓരോ കുട്ടിയോടും സ്നേഹമുണ്ട്. ഓരോ കുട്ടിയും ബാബയോടൊപ്പം നടക്കണമെന്നും ഒപ്പം
രാജ്യാധികാരികളാകണമെന്നുമാണ് ബാബ ആഗ്രഹിക്കുന്നത്. അപ്പോൾ കൂടെപ്പോകാൻ ബാബയ്ക്ക്
സമാനം സമ്പൂർണ്ണരും സമ്പന്നരുമാകുമ്പോഴല്ലേ കൂടെപ്പോകാൻ കഴിയൂ! ഈ ചെറിയ ജന്മത്തിൽ
21 ജന്മങ്ങളിലെ പ്രാപ്തി ഉറപ്പാണ്. അപ്പോൾ ചിന്തിക്കൂ, സംഗമത്തിലെ ഈ ചെറിയ
ജന്മത്തിലെ ഓരോ മിനിറ്റും എത്ര മഹത്തരമാണ്! കണക്കുകൂട്ടി നോക്കൂ, ഈ ജന്മത്തിൽ
21 ജന്മങ്ങളുടെ രാജ്യഭാഗ്യം നേടണമെങ്കിൽ സംഗമത്തിലെ ഒരു മിനിറ്റ് പോലും എത്ര
വിലപ്പെട്ടതാണ്! അപ്പോൾ ഈ മൂല്യം മനസ്സിലാക്കി എന്താണ് ചെയ്യേണ്ടത്? ബാപ്ദാദ
മുൻപും പറഞ്ഞിട്ടുണ്ട്, രണ്ട് കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക. ആ രണ്ട്
കാര്യങ്ങൾ ഏതാണ്? ഓർമ്മയുണ്ടല്ലോ! ഒന്ന് സമയം, രണ്ടാമത്തേത് സങ്കല്പം. സങ്കല്പം
വ്യർത്ഥമാകരുത്, സമയം വ്യർത്ഥമാകരുത്. ഓരോ സെക്കൻഡും സഫലമാകണം. അപ്പോൾ പറയു,
ഇത്രയും ശ്രദ്ധ നൽകേണ്ടിവരില്ലേ! ബാപ്ദാദയ്ക്ക് എല്ലാ കുട്ടികളോടും സ്നേഹമുണ്ട്.
ഒരു കുട്ടി പോലും കൂടെപ്പോകാതെ ബാക്കിയാകരുതെന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്.
കൂടെയുണ്ട്, കൂടെപ്പോകും, ഒന്നിച്ച് രാജ്യാധികാരികളായി ജീവിതത്തിൽ എപ്പോഴും
സുഖവും ശാന്തിയും അനുഭവം ചെയ്യും. അപ്പോൾ പറയൂ, കൂടെപ്പോകില്ലേ? പോകുമോ?
പിന്നിലായിപ്പോകില്ലല്ലോ? നോക്കൂ, മൂന്ന് ഭാഗ്യങ്ങളും ഓരോരുത്തരുടെയും നെറ്റിയിൽ
തിളങ്ങുന്നുണ്ട്. സ്വന്തം നെറ്റിയിൽ ഈ മൂന്ന് ഭാഗ്യങ്ങളും കാണാൻ
കഴിയുന്നുണ്ടല്ലോ! സംഗമയുഗം തന്നെ ഭാഗ്യശാലിയായ യുഗമാണ്. ആർക്ക് എത്ര ഭാഗ്യം
ഉണ്ടാക്കിയെടുക്കണമോ അത്രയും ഉണ്ടാക്കാം. എന്നാൽ ദീർഘകാലത്തെ ശ്രദ്ധ ആവശ്യമാണ്.
അതിനാൽ എല്ലാ കുട്ടികളും തങ്ങളുടെ പുരുഷാർത്ഥത്തിൽ ഇപ്പോൾ തീവ്രത വരുത്തൂ.
ബാപ്ദാദ കാണുന്നുണ്ട്, പുരുഷാർത്ഥം ചെയ്യുന്നുണ്ട്, എന്നാൽ എല്ലാവരുടെയും
പുരുഷാർത്ഥം ഇപ്പോൾ തീവ്ര പുരുഷാർത്ഥമാകണം. ബാപ്ദാദ ഓരോ കുട്ടിയെയും ബാലകനിൽ
നിന്ന് യജമാനൻ ആയി കാണാൻ ആഗ്രഹിക്കുന്നു. എന്തിന്റെ യജമാനൻ? സർവ്വ ഖജനാവുകളുടെയും
യജമാനൻ. ചിലപ്പോൾ കുട്ടികൾ ബാപ്ദാദയോട് പറയാറുണ്ട്: ബാബാ, അങ്ങ് സർവ്വ ശക്തികളും
തന്നിട്ടുണ്ട്, ഞങ്ങൾ ഞങ്ങളെ മാസ്റ്റർ സർവ്വശക്തിവാനായി കരുതുന്നുമുണ്ട്, എന്നാൽ
ആവശ്യമുള്ള സമയത്ത് ആ ശക്തികൾ വരൂന്നില്ല. എന്നാൽ ഇതിന്റെ കാരണമെന്താണ്? ബാബ
എല്ലാവർക്കും സർവ്വ ശക്തികളും നൽകിയിട്ടുണ്ട്. ആർക്കെങ്കിലും കുറവോ കൂടുതലോ
നൽകിയിട്ടുണ്ടോ? സർവ്വ ശക്തികളും ലഭിച്ചിട്ടുണ്ട്, കൈ ഉയർത്തൂ... എല്ലാവർക്കും
ലഭിച്ചിട്ടുണ്ട്, എന്നാൽ സമയത്ത് അത് പ്രയോജനപ്പെടാത്തത് എന്തുകൊണ്ടാണ്? കാരണം
അറിയാമോ? അറിയാം, പക്ഷെ ആ സമയത്ത് മറന്നുപോകുന്നു. സർവ്വ ശക്തികളുടെയും ഖജനാവ്
ഓരോ കുട്ടിക്കും സമ്പത്തായി ലഭിച്ചതാണ്. ബാബ എല്ലാവർക്കും സർവ്വശക്തികളുടെയും
സമ്പത്ത് നൽകിയതാണ്, ചിലർക്ക് കൂടുതലും ചിലർക്ക് കുറവും ചിലർക്ക് കൂടുതലും
കൊടുത്തിട്ടില്ല.സർവ്വ ശക്തികളായും തന്നു, പക്ഷെ സമയത്ത് വരാത്തത് എന്തുകൊണ്ടാണ്!
നിങ്ങൾ ചിന്തിക്കൂ, ആരെങ്കിലും സ്വന്തം സ്വമാനത്തിന്റെ സീറ്റിൽ ഇരുന്നില്ലെങ്കിൽ
അവരുടെ ഓർഡർ ആരെങ്കിലും അനുസരിക്കുമോ? അപ്പോൾ ഏതെങ്കിലും സമയത്ത് ശക്തി
എത്തുന്നില്ലെങ്കിൽ, അതിന്റെ കാരണം നിങ്ങൾ മാസ്റ്റർ സർവ്വശക്തിവാന്റെ സീറ്റിൽ
സ്ഥിരമായി ഇരിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് സീറ്റിൽ ഇല്ലാത്തയാളുടെ ഓർഡർ ആരും
അനുസരിക്കില്ല. അതിനാൽ നിങ്ങളുടെ സീറ്റിൽ സ്ഥിരമായിരിക്കൂ. എപ്പോഴെങ്കിലും
വ്യർത്ഥ ചിന്തകൾ നടക്കുകയോ ടെൻഷൻ വരികയോ ചെയ്യുമ്പോൾ സ്വമാനത്തിന്റെ സീറ്റ്
നഷ്ടപ്പെടുന്നു. ബാപ്ദാദ ഓരോരുത്തർക്കും എത്രയോ സ്വമാനങ്ങൾ നൽകിയിട്ടുണ്ട്!
എത്ര വലിയ സ്വമാനങ്ങളുടെ ലിസ്റ്റാണ്! എണ്ണിനോക്കൂ, ബാബ എത്ര സ്വമാനങ്ങൾ
നൽകിയിട്ടുണ്ട്? സ്വമാനത്തിൽ സ്ഥിരമായിരുന്നില്ലെങ്കിൽ, സ്വമാനമില്ലാത്തിടത്ത്
എന്താണ് സംഭവിക്കുക? അറിയാമല്ലോ! ദേഹാഭിമാനം വരുന്നു. ഒന്നെങ്കിൽ സ്വമാനം,
അല്ലെങ്കിൽ ദേഹാഭിമാനം. അപ്പോൾ ദേഹാഭിമാനത്തിന്റെ സീറ്റിലിരുന്ന് ഓർഡർ നൽകിയാൽ
ശക്തികൾ അനുസരിക്കില്ല. അല്ലാതെ മാസ്റ്റർ സർവ്വശക്തിവാന്റെ ഓർഡർ ശക്തികൾ
അനുസരിക്കാതിരിക്കാൻ സാധ്യമല്ല. സീറ്റിൽ സ്ഥിരമായിരിക്കാനുള്ള അഭ്യാസം എപ്പോഴും
ചെയ്യൂ. കർമ്മയോഗത്തിലായാലും സേവനത്തിലായാലും സ്വന്തം മനനമന്ഥനത്തിലായാലും
പരിശോധിക്കൂ സീറ്റിൽ സ്ഥിരമാണെങ്കിൽ സർവ്വ ശക്തികളും ഹാജരാകും.
ഇന്ന് ബാപ്ദാദ അമൃതവേളയിൽ
ചുറ്റും നിരീക്ഷണം നടത്തി. വിദേശത്താകട്ടെ സ്വദേശത്താകട്ടെ, നാനാഭാഗത്തും ചുറ്റി
സഞ്ചരിച്ചു, ബാപ്ദാദയ്ക്ക് ചുറ്റും സഞ്ചരിക്കാൻ സമയമെടുക്കില്ല. അപ്പോൾ എന്താണ്
കണ്ടത്? പറയട്ടേ? ഭൂരിഭാഗം പേരും എഴുന്നേറ്റ് അവരവരുടെ സ്ഥാനങ്ങളിൽ
ഇരുന്നിരുന്നു, മുഴുവൻ സമയം അനുഭവി മൂർത്തിയായിരിക്കാൻ പുരുഷാർത്ഥം
ചെയ്യുന്നുണ്ടായിരുന്നു, എന്നാൽ എന്താണ് കണ്ടത്? അനുഭവ സ്വരൂപരായി ചിലർ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. കാരണം ഏറ്റവും വലിയ ശക്തി അനുഭവത്തിന്റേതാണ്. അനുഭവ സ്വരൂപം,
സർവ്വ ശക്തികളുടെയും അനുഭവ സ്വരൂപം, മാസ്റ്റർ നോളജ്ഫുൾ, മാസ്റ്റർ സർവ്വശക്തി
സ്വരൂപം ഈ അനുഭവ സ്വരൂപമാകുന്നതിൽ ചില കുറവുകൾ കണ്ടു. പുരുഷാർത്ഥം
ചെയ്യുന്നുണ്ട്, എങ്കിലും ഭൂരിഭാഗം പേരും പുരുഷാർത്ഥം ചെയ്ത് വന്നിരിക്കുന്നതിൽ
ബാപ്ദാദ അഭിനന്ദിക്കുന്നു. കൂടുതൽ പേരും ഇരിക്കുന്നുണ്ട്, എന്നാൽ ബാപ്ദാദ
ആഗ്രഹിക്കുന്നത് ലൈറ്റ്മൈറ്റ് സ്വരൂപത്തിന്റെ അനുഭവ സ്വരൂപമായി ഇരിക്കണമെന്നാണ്.
കാരണം ഈ അമൃതവേളയിലെ യോഗത്തിന്റെ സകാശ് അന്തരീക്ഷത്തിലാകെ വ്യാപിക്കുന്നു. ഈ
അനുഭവത്തെ ഇനിയും മുന്നോട്ട് കൊണ്ടുപോകൂ. ബ്രഹ്മാബാബയെ കണ്ടതുപോലെ, എത്ര
ശക്തമായ ഫരിശ്താ സ്വരൂപത്തിന്റെ സ്ഥിതിയായിരുന്നു! അതുപോലെ ഈ അമൃതവേളയിൽ സ്വന്തം
സ്വരൂപത്തിൽ ശ്രദ്ധ നൽകി അക്ഷീണരായി നൽകൂ. ബാപ്ദാദ കണ്ടു, പല കുട്ടികളും
ലൈറ്റ്മൈറ്റ് രൂപത്തിൽ ഇരിക്കുന്നുണ്ട്. ഇല്ലെന്നല്ല, ഉണ്ട്. എന്നാൽ ഈ സമയത്തെ
പുരുഷാർത്ഥത്തിന് ഇനിയും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. മനസ്സിനെ എപ്പോഴും
ബിസിയാക്കി വെക്കാൻ ബാപ്ദാദ മുൻപും സൂചന നൽകിയിട്ടുണ്ട്. മനസാ സേവനത്തിലോ, വാചാ
സേവനത്തിലോ, മനന ശക്തിയിലോ ബിസിയാക്കൂ. മനനം ചെയ്യൂ. മനന ശക്തി മനസ്സിനെ
ഏകാഗ്രമാക്കുന്നു. ചില കുട്ടികൾ നന്നായി മനനം ചെയ്യുന്നുണ്ട്, എന്നാൽ മനന
ശക്തിയെ ദിവസം മുഴുവൻ വർദ്ധിപ്പിക്കൂ. കാരണം ബാപ്ദാദയ്ക്ക് അവസാനത്തെ കുട്ടിയോടും
സ്നേഹമുണ്ട്. അവസാനത്തെ കുട്ടിയും ബാബയോടൊപ്പം വരണമെന്നാണ് ആഗ്രഹം,
പിന്നിലായിപ്പോകരുത്. അപ്പോൾ എന്താണ് ചെയ്യേണ്ടത്? ശ്രദ്ധിക്കണം. ഇന്ന് ബാപ്ദാദ
സഭയെ നോക്കി മനസ്സിലാക്കുകയാണ്, കുട്ടികളുടെ അഭിവൃദ്ധി ഉണ്ടാകണം. 75-ാം വർഷത്തെ
ജൂബിലി ആഘോഷിച്ചു, അതിന് ബാപ്ദാദ കുട്ടികളെ അഭിനന്ദിക്കുന്നു. സേവനത്തോടുള്ള
താത്പര്യം കണ്ടു. ഓരോ സ്ഥലത്തുള്ളവർക്കും ഉന്മേഷമുണ്ട്, സേവനത്തിന്റെ ഫലവും ബലവും
കാണാൻ സാധിക്കുന്നുണ്ട്. വിശേഷിച്ച് ബാപ്ദാദ കണ്ടത്, കുട്ടികൾ എവിടെയൊക്കെ സേവനം
ചെയ്തുവോ അവിടെ ഗവൺമെന്റിന്റെ നിമിത്തമായ ആത്മാക്കൾ കൂടുതൽ വന്നിട്ടുണ്ട്.
ഇപ്പോഴത്തെ സമയമനുസരിച്ച് ദുഃഖവും അശാന്തിയും വർദ്ധിച്ചുവരുമ്പോൾ, നിങ്ങൾ
വച്ചിട്ടുള്ള ഈ വിഷയം വളരെ അത്യാവശ്യമാണെന്ന് അവരും സമ്മതിക്കുന്നു. കാരണം
എത്രത്തോളം ശാന്തി ആഗ്രഹിക്കുന്നുവോ അത്രത്തോളം അശാന്തി വർദ്ധിക്കുകയാണ്.
എന്തെങ്കിലും കാരണം കൊണ്ട് അശാന്തി വരുന്നു. അതിനാൽ നാനാഭാഗത്തും ടെൻഷൻ
വർദ്ധിക്കുകയാണ്. ഭാരതം ടെൻഷൻ ഫ്രീ ആകണമെന്ന് ഗവൺമെന്റും ആഗ്രഹിക്കുന്നു. അതിനാൽ
സേവനം ചെയ്ത എല്ലാ കുട്ടികൾക്കും ബാപ്ദാദ അഭിനന്ദനങ്ങൾ നൽകുന്നു, ഇനി ചെയ്യാൻ
പോകുന്നവർക്കും മുൻകൂറായി അഭിനന്ദനങ്ങൾ നൽകുന്നു.
ബാപ്ദാദ ഇപ്പോൾ ഇതാണ്
ആഗ്രഹിക്കുന്നത്, ഓരോ കുട്ടിയും ഫോളോ ഫാദർ ചെയ്ത് ബാബയ്ക്ക് സമാനം
സമ്പൂർണ്ണരാകണം. എല്ലാ കുട്ടികളും പുരുഷാർത്ഥം ചെയ്യുന്നുണ്ടെന്ന് ബാപ്ദാദ കണ്ടു.
പുരുഷാർത്ഥത്തിന് താല്പര്യമുണ്ട്, സ്വയം ഒരുപാട് വാഗ്ദാനങ്ങളും നൽകുന്നുണ്ട്:
ഇനി ചെയ്യില്ല, ഇനി ചെയ്യില്ല... എന്നാൽ കാരണമെന്താണ്? പുരുഷാർത്ഥത്തിൽ ദൃഢത
കുറയുന്നതാണ് കാരണം. ഇടയ്ക്ക് അലസത കടന്നുവരുന്നു. ആയിക്കോളും, ആയിക്കോളും... ഈ
അലസത പുരുഷാർത്ഥത്തെ അയവുള്ളതാക്കുന്നു. അതുകൊണ്ട് ഇനി എന്താണ് ചെയ്യേണ്ടത്?
ഇപ്പോൾ ഈ പ്രത്യേക ശ്രദ്ധ നൽകൂ. സ്വന്തമായി ഒരു പ്രോഗ്രാം തയ്യാറാക്കൂ, അതിൽ
ദിവസം മുഴുവൻ മനസ്സിനെ ബിസിയാക്കി വെക്കൂ. മനസ്സിനെ ബിസിയാക്കാൻ ദിനചര്യ സ്വയം
ഉണ്ടാക്കൂ. മനനം ചെയ്യൂ, സേവനം ചെയ്യൂ, അല്ലെങ്കിൽ പരസ്പരം ശ്രദ്ധ
കേന്ദ്രീകരിപ്പിക്കൂ, എങ്കിലും ബിസിയായിരിക്കൂ. മനസ്സുകൊണ്ട് ബിസി, ശരീരം കൊണ്ട്
ബിസി ആകുന്നുണ്ട്, എന്നാൽ മനസ്സുകൊണ്ട് ബിസിയാകൂ. മനസ്സിന്റെ
ബിസിയായിരിക്കുന്നതിൽ നമ്പർ വൺ വ്യവസായിയാകൂ. ഇത് ചെയ്യാൻ കഴിയുമോ? ചെയ്യുമോ?
ചെയ്യുമോ? കാരണം നിങ്ങൾക്കറിയാം, ബ്രഹ്മാബാബയും നിങ്ങളെ കാത്തിരിക്കുകയാണ്,
നിങ്ങളുടെ അഡ്വാൻസ് പാർട്ടിയും നിങ്ങളെ കാത്തിരിക്കുകയാണ് എപ്പോഴാണ് സമയത്തെ
സമീപിപ്പിക്കുന്നത് എന്ന്. കാരണം സമയത്തെ സമീപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം
നിങ്ങൾക്കാണ്. സ്വയം സമ്പൂർണ്ണനാവുക എന്നാൽ സമയത്തെ സമീപിപ്പിക്കുക എന്നാണ്.
അതുകൊണ്ട് ബാപ്ദാദ പ്രത്യേകമായി ഒരു മാസത്തെ സമയം നൽകുകയാണ്. ഈ ഒരു
മാസത്തിനുള്ളിൽ ഓരോരുത്തരും തീവ്ര പുരുഷാർത്ഥിയാകണം. പുരുഷാർത്ഥിയല്ല, തീവ്ര
പുരുഷാർത്ഥിയാകണം. സമ്മതമാണോ? സമ്മതമാണോ? കൈ ഉയർത്തൂ. ശരി, അഭിനന്ദനങ്ങൾ! ഇപ്പോൾ
ഓരോരുത്തരും ദൃഢസങ്കല്പം ചെയ്ത് ബാപ്ദാദയ്ക്ക് ദിവസം മുഴുവനുമുള്ള റിസൾട്ട്
നൽകണം തീവ്ര പുരുഷാർത്ഥത്തിന്റെ. പുരുഷാർത്ഥമല്ല, തീവ്ര പുരുഷാർത്ഥം! ഇതിനായി
തയ്യാറാണോ? തയ്യാറാണോ? രണ്ടു കൈകളും ഉയർത്തൂ. വളരെ നല്ലത്!
ഇനി ബാപ്ദാദ പെട്ടെന്ന്
ഒരു ദിവസം ഇടയ്ക്ക് റിസൾട്ട് ചോദിക്കും. തീയതി പറയില്ല, പെട്ടെന്ന് ഒരു മാസം
കൊണ്ട് ഏതെങ്കിലും തീയതിയിൽ റിസൾട്ട് ചോദിക്കും. ചെയ്ത് കാണിക്കണം! ഈ വാഗ്ദാനം
സ്വയം ചെയ്യൂ. ബാപ്ദാദ ചെയ്യിക്കും, അത് ചെയ്യിക്കുന്നുമുണ്ട്, എന്നാൽ സ്വയം ഈ
സങ്കല്പം ചെയ്ത് പ്രായോഗികമായി ചെയ്ത് കാണിക്കൂ. ചെയ്യണം, ചെയ്യും ചെയ്യും
എന്നല്ല... ഇപ്പോൾ ചെയ്യും ചെയ്യും എന്ന് പറയുന്നത് നല്ലതല്ല. സമയം മുന്നോട്ട്
നീങ്ങുകയാണ്, അതിയിലേക്കു പോവുകയാണ്, അപ്പോൾ സമയത്തെ പരിവർത്തനം ചെയ്യേണ്ട
പൂർവ്വികരായ നിങ്ങൾക്ക് ദുഃഖിതരായ നിങ്ങളുടെ കുടുംബത്തോട് ദയ തോന്നുന്നില്ലേ?
ദയാഹൃദയാരാകൂ! ദുഃഖിതർക്ക് സുഖത്തിന്റെ വഴി കാട്ടിക്കൊടുക്കൂമനസ്സ് കൊണ്ടും,
വാക്കിലൂടെയും, സംബന്ധ സമ്പർക്കത്തിലൂടെയായാലും. നമ്മുടെ കുടുംബമല്ലേ! അപ്പോൾ
കുടുംബത്തിന്റെ ദുഃഖം മാറ്റണം. ദയാഹൃദയാരാകൂ. ശരി.
ഇപ്പോൾ എവിടെയൊക്കെ
ഇരുന്ന് കാണുന്നുവോ ടിവിയിൽ കാണുന്നവരാകട്ടെ, അല്ലെങ്കിൽ ഇവിടെ വ്യത്യസ്ത
സ്ഥലങ്ങളിൽ ഇരിക്കുന്നവരാകട്ടെ, അവരും ടിവിയിൽ കാണുന്നുണ്ട് ഓരോ കുട്ടിക്കും
ബാപ്ദാദ ഇന്ന് തീവ്ര പുരുഷാർത്ഥി എന്ന ടൈറ്റിൽ നൽകുകയാണ്. ഇപ്പോൾ ഈ ടൈറ്റിൽ
എപ്പോഴും ഓർമ്മിക്കുക. ആരെങ്കിലും നിങ്ങൾ ആരാണ്? എന്ന് ചോദിച്ചാൽ, തീവ്ര
പുരുഷാർത്ഥി എന്ന് പറയൂ. ശരിയല്ലേ, എല്ലാവർക്കും സമ്മതമാണോ? സമ്മതമാണോ? ഇനി
അലസമായ പുരുഷാർത്ഥം നടപ്പില്ല. സമയം മുന്നോട്ട് ഓടുകയാണ്, അതിനാൽ ഇപ്പോൾ തീവ്ര
പുരുഷാർത്ഥിയാകണം. സമയത്തിന്റെ വിളിയാണ് തീവ്ര പുരുഷാർത്ഥി ഭവ! അതുകൊണ്ട് എല്ലാ
കുട്ടികൾക്കും ബാപ്ദാദയുടെ ഒരുപാട് സ്നേഹസ്മരണകളും തീവ്ര പുരുഷാർത്ഥത്തിന്റെ
ഉപഹാരവും നൽകുന്നു. ശരി ഓം ശാന്തി.
വരദാനം :-
മായയുടെ
അറിവിൽ നിന്ന് നിഷ്കളങ്കരും, ജ്ഞാനത്തിൽ വിശുദ്ധരും ആയി മാറുന്ന സമ്പൂർണ്ണ
പവിത്രമായി ഭവിക്കട്ടെ.
സത്യയുഗത്തിലെ ആത്മാക്കൾ
വികാരങ്ങളുടെ കാര്യങ്ങളിൽ എങ്ങനെ നിഷ്കളങ്കർ ആണോ, അതേ സംസ്കാരം വ്യക്തമായി
സ്മൃതിയിൽ ഉണ്ടായാൽ മായയുടെ അറിവിൽ നിന്ന് ഇൻസെന്റ് ആയി മാറും. എന്നാൽ ഭാവി
സംസ്കാരം സ്മൃതിയിൽ വ്യക്തമാകുന്നത് ആത്മീയ സ്വരൂപത്തിന്റെ സ്മൃതി എപ്പോഴും
വ്യക്തമായിരിക്കുമ്പോഴാണ്. ശരീരം വ്യക്തമായി കാണപ്പെടുന്നത് പോലെ സ്വന്തം
ആത്മാവിന്റെ സ്വരൂപം വ്യക്തമായി കാണപ്പെടുക, അതായത് അനുഭവത്തിൽ വരിക, അപ്പോഴാണ്
മായയിൽ നിന്ന് ഇൻസെന്റും ജ്ഞാനത്തിൽ വിശുദ്ധർ അതായത് സമ്പൂർണ്ണ പവിത്രമായി എന്ന്
പറയുന്നത്.
സ്ലോഗന് :-
ഉള്ളിലെ
അശുദ്ധി സമ്പൂർണ്ണ പവിത്രമാകുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു.
അവ്യക്ത സൂചന-ഇപ്പോൾ
നിങ്ങളുടെ ദാതാവിന്റെ സ്വരൂപം പ്രത്യക്ഷമാക്കൂ.
നിങ്ങൾ ഈശ്വരീയ സേവകരാണ്,
സേവനം ചെയ്യുന്നവരാണ്, അല്ലാതെ സേവനം സ്വീകരിക്കുന്നവരല്ല. സേവനം
സ്വീകരിക്കുന്നവരായാൽ പേരിനനുസരിച്ചുള്ള കർത്തവ്യം ഉണ്ടാകില്ല. ഈശ്വരീയ സേവകർ
സേവനം വാങ്ങാറില്ല, നൽകുകയാണ് ചെയ്യുന്നത്. കാരണം ദാതാവിന്റെ കുട്ടികളാണ്. ബാബ
ഒന്നും വാങ്ങാറില്ല, എപ്പോഴും നൽകുകയാണ് ചെയ്യുന്നത്. അതുപോലെ നിങ്ങളും
നൽകുന്നവരാകൂ. എപ്പോഴെങ്കിലും പ്രശ്ന സ്വരൂപമായാൽ സേവനം സ്വീകരിക്കുകയാണ്
ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള അധിക സേവനം സ്വീകരിക്കുന്നവർക്ക് ഞങ്ങൾ
ദാതാവിന്റെ, വരദാതാവിന്റെ കുട്ടികളാണെന്ന ലഹരി ഉണ്ടാകില്ല.
വിശേഷ സൂചന- മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചത്തെ യോഗ അഭ്യാസം
ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്. എല്ലാ സഹോദരീ സഹോദരന്മാരും സംഘടിത രൂപത്തിൽ
ഒരുമിച്ചിരുന്ന് വൈകുന്നേരം 6.30 മുതൽ 7.30 വരെ സ്വന്തം ജ്ഞാന സ്വരൂപ സ്ഥിതിയിൽ
സ്ഥിതി ചെയ്യൂ. ജ്ഞാനത്തിന്റെ ലൈറ്റും യോഗത്തിന്റെ മൈറ്റും സർവ്വ ആത്മാക്കൾക്കും
നൽകി ശരിയായ വഴി കാണിക്കാനും അല്ലെങ്കിൽ അതിൽ നടക്കാനുമുള്ള ശക്തി ഓരോ
ആത്മാവിലേക്കും എത്തട്ടെ. ഇത്തരം ശുഭസങ്കല്പങ്ങളിലൂടെ വിശ്വകല്യാണത്തിന്റെ സേവനം
ചെയ്യൂ.