21.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- ജ്ഞാന സാഗരനായ ബാബ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികളുടെ സന്മുഖത്ത് ജ്ഞാന നൃത്തം ചെയ്യാൻ, നിങ്ങൾ സമർത്ഥരായ സേവാധാരികളായി മാറൂ എങ്കിൽ ജ്ഞാനത്തിന്റെ നൃത്തവും നന്നായിരിക്കും.

ചോദ്യം :-
സംഗമയുഗത്തിൽ നിങ്ങൾ കുട്ടികൾ സ്വയത്തിൽ ഏതൊരു ശീലമാണ് (ഹോബി) ഉണ്ടാക്കിയെടുക്കുന്നത്?

ഉത്തരം :-
ഓർമ്മയിൽ ഇരിക്കുന്നതിന്റെ ശീലം. ഇതു തന്നെയാണ് ആത്മീയ ഹോബി. ഈ ഹോബിയോടൊപ്പം നിങ്ങൾക്ക് ദിവ്യവും അലൗകീകവുമായ കർമ്മവും ചെയ്യണം. നിങ്ങൾ ബ്രാഹ്മണരാണ്, നിങ്ങൾ എല്ലാവർക്കും സത്യം-സത്യമായ കഥ തീർച്ചയായും കേൾപ്പിക്കണം. സേവനം ചെയ്യാനുള്ള ഹോബിയും നിങ്ങൾ കുട്ടികൾക്കുണ്ടായിരിക്കണം.

ഗീതം :-
ക്ഷമയോടെയിരിക്കൂ മനുഷ്യാ.....

ഓംശാന്തി.  
ആശുപത്രിയിൽ അസുഖം ബാധിച്ച് കിടക്കുന്ന രോഗി ദുഃഖത്തിൽ നിന്ന് മുക്തമാകാനുള്ള ആഗ്രഹമാണ് വെക്കുന്നത്. ഡോക്ടറോട് ചോദിക്കുന്നു-എന്താണ് അവസ്ഥ, ഈ രോഗത്തിൽ നിന്ന് എപ്പോഴാണ് മുക്തമാവുക? അതെല്ലാം പരിധിയുള്ള കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. ബാബ വന്ന് കുട്ടികൾക്ക് നിർദേശം നൽകുന്നു. വാസ്തവത്തിൽ ഇത് സുഖത്തിന്റേയും ദുഃഖത്തിന്റെയും കളിയാണെന്ന് കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു. വാസ്തവത്തിൽ നിങ്ങൾ കുട്ടികൾക്ക് സത്യയുഗത്തേക്കാളും പ്രയോജനം ഇവിടെയാണ്. എന്തുകൊണ്ടെന്നാൽ ഈ സമയം നമ്മൾ ഈശ്വരീയ മടിത്തട്ടിലെ ഈശ്വരീയ സന്താനങ്ങളാണെന്ന് അറിയാം. ഈ സമയം നമ്മുടെ വളരെ ഉയർന്നതിലും ഉയർന്ന ഗുപ്തമായ മഹിമയാണ്. മനുഷ്യരെല്ലാവരും ബാബയെ ശിവനെന്നും, ഈശ്വരനെന്നും ഭഗവാനെന്നും പറയുന്നു, എന്നാൽ അറിയുന്നില്ല. വിളിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഡ്രാമയനുസരിച്ചാണ് ഉണ്ടാകുന്നത്. ജ്ഞാനവും അജ്ഞാനവും, രാത്രിയും പകലും. ഇങ്ങനെ പാടിക്കൊണ്ടിരിക്കുന്നു
ണ്ടെങ്കിലും ബുദ്ധി അത്രയും തമോപ്രധാനമായതിനാൽ സ്വയം തമോപ്രധാനമാണെന്ന് മനസ്സിലാക്കുന്നില്ല. അവരുടെ ഭാഗ്യത്തിൽ അച്ഛന്റെ സമ്പത്തുണ്ടെങ്കിൽ മാത്രമെ ബുദ്ധിയിൽ ഇരിക്കുകയുള്ളൂ. കുട്ടികൾക്കറിയാം നമ്മൾ തികച്ചും ഘോരാന്ധകാരത്തിലാ
യിരുന്നു. ഇപ്പോൾ ബാബ വന്നപ്പോൾ എത്ര പ്രകാശം ലഭിച്ചു. ബാബ മനസ്സിലാക്കിതരുന്ന ജ്ഞാനം, വേദങ്ങളിലോ ഗ്രന്ഥങ്ങളിലോ ശാസ്ത്രങ്ങളിലോ ഇല്ല. അതും ബാബ തെളിയിച്ച് പറഞ്ഞു തരുന്നുണ്ട്. നിങ്ങൾ കുട്ടികൾക്ക് രചയിതാവിന്റെയും രചനയുടേയും ആദി- മദ്ധ്യ-അന്ത്യത്തിന്റെ വെളിച്ചം നൽകുന്നു. അത് പിന്നീട് പ്രായേണ ലോപിച്ചു പോകുന്നു. ബാബക്കല്ലാതെ മറ്റാർക്കും ഈ ജ്ഞാനം ലഭിക്കില്ല. പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകും. കലിയുഗം കഴിഞ്ഞുപോയി പിന്നീട് 5000 വർഷങ്ങൾക്കു ശേഷം ആവർത്തിക്കും എന്ന് മനസ്സിലാക്കുന്നു. ഇത് പുതിയ കാര്യമാണ്. ഇതൊന്നും ശാസ്ത്രങ്ങളിലില്ല.

ബാബ എല്ലാവർക്കും ഈ ജ്ഞാനം ഒരുപോലെയാണ് പഠിപ്പിക്കുന്നത്. എന്നാൽ ധാരണയുടെ കാര്യത്തിൽ സംഖ്യാക്രമമനുസരിച്ചാണ്. ചില നല്ല സേവാധാരികളായ കുട്ടികൾ വരുമ്പോൾ ബാബയുടെ ജ്ഞാനത്തിന്റെ നൃത്തവും അതിനനുസരിച്ചായിരിക്കും. നൃത്തമാടുന്ന പെൺകുട്ടിക്കു മുന്നിൽ കാണികളെല്ലാം വളരെ താൽപര്യത്തോടെ ആസ്വദിക്കുമ്പോൾ അവരും വളരെ സന്തോഷത്തോടെ നന്നായി നൃത്തമാടുന്നു. കുറച്ചുപേർ താൽപ്പര്യമില്ലാതെ ഇരിക്കുന്നുവെങ്കിൽ സാധാരണ രീതിയിൽ കുറച്ച് നൃത്തം ചെയ്യും. ആഹാ! ആഹാ! എന്ന് പറയുന്നവർ ഒരുപാടുണ്ടെങ്കിൽ കളിക്കുന്നവരുടെയും ഉന്മേഷം വർദ്ധിക്കും. ഇവിടെയും അങ്ങനെയാണ്. മുരളി എല്ലാ കുട്ടികളും കേൾക്കുന്നുണ്ട്. എന്നാൽ സന്മുഖത്ത് കേൾക്കുന്ന കാര്യം ഒന്ന് വേറെ തന്നെയാണ്. കൃഷ്ണൻ നൃത്തമാടുന്നതായി കാണിക്കാറുണ്ട്. എന്നാൽ സ്ഥൂലത്തിലുള്ള നൃത്തമല്ല. വാസ്തവത്തിൽ ജ്ഞാനത്തിന്റെ നൃത്തമാണ്. ശിവബാബ സ്വയം പറയുന്നു-ഞാൻ ജ്ഞാനത്തിന്റെ നൃത്തമാടാനാണ് വരുന്നത്, ഞാൻ ജ്ഞാന സാഗരനാണ്. നല്ല-നല്ല പോയിന്റുകളാണ് വരുന്നത്. ഇതാണ് ജ്ഞാനത്തിന്റെ മുരളി. സാധാരണ മരത്തിന്റെ ഓടക്കുഴലല്ല. പതിത-പാവനനായ ബാബ വന്ന് സഹജമായ രാജയോഗം പഠിപ്പിക്കുമോ അതോ മരത്തിന്റെ ഓടക്കുഴൽ വായിക്കുമോ? ബാബ വന്ന് ഇങ്ങനെയുള്ള രാജയോഗം പഠിപ്പിക്കുമെന്ന് ഒരാളുടേയും ബുദ്ധിയിലുണ്ടായിരിക്കില്ല. ഇപ്പോൾ ഇത് നിങ്ങൾക്കറിയാം. പിന്നീട് ഒരു മനുഷ്യരുടെയും ബുദ്ധിയിൽ ഇത് വരികയില്ല. വരുന്നവരും നമ്പർവൈസായാണ് പദവി പ്രാപ്തമാക്കുന്നത്. കല്പം മുമ്പ് ചെയ്തതു പോലുളള പുരുഷാർത്ഥമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾക്കറിയാം കല്പം മുമ്പത്തെപ്പോലെയാണ് ബാബ വരുന്നത്, വന്ന് കുട്ടികൾക്ക് എല്ലാ രഹസ്യവും തുറന്ന് മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു-ഞാനും ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കു
കയാണ്. ഓരോരുത്തരും ഈ ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിതരാണ്. സത്യയുഗത്തിൽ എന്തെല്ലാമാണോ ഉണ്ടായത് അത് മാത്രമെ വീണ്ടും ഉണ്ടാകൂ. എത്ര അനേക പ്രകാരത്തിലുള്ള ജന്മങ്ങളാണ്. സത്യയുഗത്തിൽ ഇത്രയും ജന്മങ്ങളൊന്നുമുണ്ടാകി
ല്ലല്ലോ. സത്യയുഗത്തിൽ വളരെ കുറച്ച് ഇനം മാത്രമെ ഉണ്ടായിരിക്കൂ. പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരി
ക്കുന്നു. ധർമ്മങ്ങൾ വൃദ്ധി പ്രാപിക്കുന്നതുപോലെ. സത്യയുഗത്തിൽ ഇത്രയും ധർമ്മങ്ങളൊന്നുമില്ല. എന്തെല്ലാം സത്യയുഗത്തിൽ ഉണ്ടായിരുന്നോ അത് പിന്നീട് സത്യയുഗത്തിൽ മാത്രമെ കാണുകയുള്ളൂ. സത്യയുഗത്തിൽ മോശമായ അഴുക്കാക്കുന്ന വസ്തുക്കൾ ഉണ്ടായിരിക്കില്ല. അവിടെയുള്ള ദേവീ-ദേവതകളെയാണ് ഭഗവാൻ-ഭഗവതി എന്ന് പറയുന്നത്. മറ്റൊരു രാജ്യത്തിലും ഒരിക്കലും മറ്റാരേയും ഭഗവാൻ-ഭഗവതി എന്ന് പറയാൻ സാധിക്കില്ല. ദേവതകൾ തീർച്ചയായും സ്വർഗ്ഗത്തിലായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അവരുടെ മഹിമ നോക്കൂ എത്രയാണ്.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ആശ്വാസം വന്നുകഴിഞ്ഞു. നമ്മുടെ പദവി എത്രത്തോളം ഉയർന്നതാണ് അല്ലെങ്കിൽ കുറവാണ,് നമ്മൾ എത്ര മാർക്കോടുകൂടി പാസാകും എന്ന് നിങ്ങൾക്കറിയാം. ഓരോരുത്തർക്കും അവനവനെക്കുറിച്ച് അറിയാൻ സാധിക്കുമല്ലോ, ഇന്നയാൾ നല്ല രീതിയിൽ സേവനം ചെയ്യുന്നുവെന്ന്. ശരിയാണ്, മുന്നോട്ട് പോകുന്തോറും കൊടുങ്കാറ്റും വരും. ബാബ പറയുന്നു-കുട്ടികൾക്ക് ഏതൊരു ഗ്രഹപ്പിഴയോ കൊടുങ്കാറ്റോ ഒന്നും വരരുത്. മായ നല്ല-നല്ല കുട്ടികളെപ്പോലും താഴേക്ക് വീഴ്ത്തുന്നു. അതിനാൽ ബാബ നമ്മെ ആശ്വസിപ്പിക്കുന്നു. ഇനി കുറച്ചു സമയം മാത്രമേയുള്ളൂ. നിങ്ങൾക്ക് സേവനവും ചെയ്യണം. സ്ഥാപന കഴിഞ്ഞാൽ പിന്നെ തിരിച്ച് പോവുക തന്നെ വേണം. ഇതിൽ ഒരു സെക്കന്റ് പോലും മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധിക്കില്ല. ഈ രഹസ്യം കുട്ടികൾക്കു മാത്രമെ മനസ്സിലാക്കാൻ സാധിക്കൂ. നമ്മൾ ഡ്രാമയിലെ അഭിനേതാക്കളാണ്. ഡ്രാമയിൽ നമ്മുടെ മുഖ്യമായ പാർട്ടാണുള്ളത്. ഭാരതത്തിൽ തന്നെയാണ് ജയ-പരാജയത്തിന്റെ കളിയുള്ളത്. ഭാരതം തന്നെയായിരുന്നു പാവനമായിരുന്നത്. എത്ര ശാന്തിയും പവിത്രതയുമായിരുന്നു. ഇത് ഇന്നലത്തെ കാര്യമാണ്. ഇന്നലെ നമ്മൾ തന്നെയാണ് പാർട്ടഭിനയിച്ചത്. അയ്യായിരം വർഷത്തിന്റെ മുഴുവൻ പാർട്ടും അടങ്ങിയിട്ടുണ്ട്. നമ്മൾ ചക്രം കറങ്ങിയാണ് വന്നത്. ഇപ്പോൾ വീണ്ടും ബാബയുമായി യോഗം വെക്കുന്നു. ഇതിലൂടെ മാത്രമെ കറ ഇളകുകയുള്ളൂ. അച്ഛനെ ഓർമ്മ വരുമ്പോൾ തീർച്ചയായും സമ്പത്തും ഓർമ്മ വരും. ആദ്യമാദ്യം അളളാഹുവിനെ അറിയണം. ബാബ പറയുന്നു- നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്നിലൂടെ സർവ്വതും അറിയുന്നു. ജ്ഞാനം വളരെ സഹജമാണ്. ഒരു സെക്കന്റിന്റെ കാര്യമാണ്. എന്നാലും മനസ്സിലാക്കിതന്നുകൊ
ണ്ടേയിരിക്കുന്നു. പോയിന്റുകൾ നൽകിക്കൊണ്ടേയിരി
ക്കുന്നു. മുഖ്യ പോയിന്റാണ് മൻമനാഭവ. ഇതിൽ തന്നെയാണ് വിഘ്നങ്ങളുണ്ടാകുന്നത്. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ അനേക പ്രകാരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. പിന്നീട് യോഗത്തിലിരിക്കാൻ സാധിക്കില്ല. എങ്ങനെയാണോ ഭക്തിമാർഗ്ഗത്തിൽ കൃഷ്ണന്റെ ഓർമ്മയിലിരിക്കുമ്പോൾ ബുദ്ധി അങ്ങോട്ടും ഇങ്ങോട്ടും അലയുന്നത്. എല്ലാവർക്കും ഭക്തിയുടെ അനുഭവമുണ്ടല്ലോ. ഈ ജന്മത്തിലെ കാര്യമാണ്. ഈ ജന്മത്തെക്കുറിച്ചറിയു
ന്നതിലൂടെ, കുറച്ചൊക്കെ കഴിഞ്ഞ ജന്മത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. കുട്ടികൾക്ക് ബാബയെ ഓർമ്മിക്കാനുള്ള അഭിരുചിയുണ്ടായിരിക്കണം. എത്രത്തോളം നിങ്ങൾ ബാബയെ ഓർമ്മിക്കുന്നുവോ അത്രത്തോളം സന്തോഷം വർദ്ധിച്ചുകൊണ്ടേ
യിരിക്കും. ഒപ്പം ദിവ്യവും അലൗകീകവുമായ കർമ്മവും ചെയ്യണം. നിങ്ങൾ ബ്രാഹ്മണരാണ്. നിങ്ങൾ സത്യനാരായണന്റെ കഥ, അമരകഥ കേൾപ്പിക്കുന്നു. മുഖ്യമായ കാര്യം തന്നെ ഒന്നാണ്(മന്മനാഭവ). അതിൽ സർവ്വതും വരുന്നു. ഓർമ്മയിലൂടെ തന്നെയാണ് വികർമ്മങ്ങൾ വിനാശമാകുന്നത്. ഇത് ഒന്ന് മാത്രമാണ് ആത്മീയ അഭിരുചി. ജ്ഞാനം വളരെ സഹജമാണെന്ന് ബാബ മനസ്സിലാക്കി തരുന്നു. കന്യകമാർക്കും മഹിമയുണ്ട്. അധർകുമാരിയും കുമാരിയും. എന്നാൽ കന്യകമാർക്കാണ് ഏറ്റവും പേരുള്ളത്. അവർക്ക് ഒരു ബന്ധനവുമില്ല. ലൗകിക പതി വികാരിയാക്കി മാറ്റുന്നു. സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് ബാബ നമ്മെ അലങ്കരിക്കുന്നത്. മധുരമായ സാഗരത്തിലേക്കാണ് കൊണ്ടുപോകുന്നത്. ബാബ പറയുന്നു- ഈ പഴയ ലോകത്തെയും പഴയ ദേഹസഹിതം സർവ്വതും മറക്കൂ. ആത്മാവാണ് പറയുന്നത്-നമ്മൾ 84 ജന്മങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും നമ്മൾ ബാബയിൽ നിന്നും പൂർണ്ണ സമ്പത്തെടുക്കും. ധൈര്യം വെക്കുന്നുണ്ട്. എന്നാലും മായയുമായുള്ള യുദ്ധമുണ്ടല്ലോ. ഈ ബ്രഹ്മാബാബയാണ് ഏറ്റവും മുന്നിൽ. മായയുടെ കൊടുങ്കാറ്റ് കൂടുതൽ ഈ ബ്രഹ്മാബാബയുടെ അടുത്തേക്കാണ് വരുന്നത്. ഒരുപാട് പേർ ബ്രഹ്മാബാബയോട് പറയുന്നുണ്ട്-ബാബാ, ഞങ്ങൾക്ക് ഇങ്ങനെയെല്ലാമുണ്ടാകുന്നു. ബാബ പറയുന്നു-കുട്ടികളേ, ശരിയാണ്, ഇങ്ങനെയുളള കൊടുങ്കാറ്റ് തീർച്ചയായും വരും. ആദ്യം വരുന്നത് ബ്രഹ്മാബാബയുടെ അടുത്തേക്കാണ്. അവസാനം എല്ലാവരും കർമ്മാതീത അവസ്ഥ പ്രപ്തമാക്കും. ഇത് പുതിയ കാര്യമൊന്നുമല്ല. കല്പം മുമ്പും ഇത് ഉണ്ടായിരുന്നു. ഡ്രാമയിൽ പാർട്ടഭിനയിച്ചു. ഇപ്പോൾ വീണ്ടും തിരിച്ച് വീട്ടിലേക്ക് പോകണം. ഇത് ചൈതന്യ ഡ്രാമയാണ്. കുട്ടികൾക്കറിയാം ഈ പഴയ ലോകം നരകമാണ്. ലക്ഷ്മീ- നാരായണൻ പാൽക്കടലിലാണ് വസിച്ചിരുന്നതെന്ന് പറയാറുണ്ട്. അവരുടെ ക്ഷേത്രങ്ങൾ എത്ര നല്ല-നല്ലതായാണ് ഉണ്ടാക്കുന്നത്. ആദ്യമാദ്യം ക്ഷേത്രമുണ്ടാക്കിയപ്പോൾ പാലിന്റെ കുളമുണ്ടാക്കി യിട്ടായിരിക്കും വിഷ്ണുവിന്റെ മൂർത്തിയെ അതിൽ സ്ഥാപിക്കുന്നത്. വളരെ നല്ല-നല്ല ചിത്രങ്ങളു ണ്ടാക്കിയിട്ടായിരിക്കും പൂജിച്ചിരുന്നത്. ആ സമയം എല്ലാത്തിനും വളരെ വിലകുറവായിരുന്നു. ബ്രഹ്മാബാബ എല്ലാം കണ്ടിട്ടുണ്ട്. വാസ്തവത്തിൽ ഈ ഭാരതം എത്ര പവിത്രവും ക്ഷീര സാഗരവുമായിരുന്നു. പാലിന്റെയും നെയ്യിന്റെയും നദികളായിരുന്നു എന്ന് സത്യയുഗത്തിന് മഹിമ കൊടുത്തിരിക്കുകയാണ്. സ്വർഗ്ഗത്തിന്റെ പേര് പറയുന്നതിലൂടെ വായിൽ വെള്ളമൂറുന്നു. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. അതിനാൽ ബുദ്ധിയിൽ വിവേകമുണർന്നു. ബുദ്ധി വീട്ടിലേക്ക് പോകുന്നു, പിന്നീട് സ്വർഗ്ഗത്തിലേക്ക് വരുന്നു. സത്യയുഗത്തിൽ എല്ലാം പുതിയതായിരിക്കും. ബ്രഹ്മാബാബ ശ്രീ നാരായണന്റെ മൂർത്തി കണ്ട് വളരെ സന്തോഷിക്കുമായിരുന്നു. വളരെ സ്നേഹത്തോടു കൂടി സൂക്ഷിക്കുമായിരുന്നു. ഞാൻ തന്നെയാണ് നാരായണനായി മാറുന്നതെന്ന് ബ്രഹ്മാവിന് അപ്പോൾ അറിയുമായിരുന്നില്ല. ഈ ജ്ഞാനം ഇപ്പോഴാണ് ശിവബാബയിൽ നിന്നും ലഭിച്ചത്. നിങ്ങൾക്ക് ബ്രഹ്മാണ്ഡത്തിന്റെയും സൃഷ്ടി ചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനമുണ്ട്. നമ്മൾ എങ്ങനെയാണ് ചക്രം കറങ്ങുന്നതെന്ന് അറിയാമല്ലോ. ബാബയാണ് നമുക്ക് രാജയോഗം പഠിപ്പിക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. ബാക്കി കുറച്ചു സമയം മാത്രമാണ് ഉള്ളത്. ശരീരത്തിന് എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഇപ്പോൾ നിങ്ങളുടെത് അന്തിമ ജന്മമാണ്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങളുടെ സുഖത്തിന്റെ ദിവസങ്ങൾ വരുകയാണ്. വിനാശം മുന്നിൽ തന്നെ നിൽക്കുന്നത് കാണുന്നുണ്ട്. നിങ്ങൾക്ക് മൂന്നാമത്തെ നേത്രം ലഭിച്ചുകഴിഞ്ഞു. മൂലവതനത്തേയും സൂക്ഷ്മവതനത്തേയും സ്ഥൂലവതനത്തേയും നല്ല രീതിയിൽ അറിയാം. ഈ സ്വദർശന ചക്രം നിങ്ങളുടെ ബുദ്ധിയിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. സന്തോഷമുണ്ടാകുന്നു. ഈ സമയം നമ്മെ പരിധിയില്ലാത്ത അച്ഛൻ ടീച്ചറായി പഠിപ്പിക്കുന്നു. എന്നാൽ ഇത് പുതിയ കാര്യമായതു കാരണം ഇടയ്ക്കിടെ മറന്നുപോകുന്നു. ഇല്ലായെന്നുണ്ടെങ്കിൽ ബാബാ എന്ന് പറയുന്നതിലൂടെ തന്നെ സന്തോഷത്തിന്റെ ലഹരി വർദ്ധിക്കണം. രാമതീർത്ഥൻ ശ്രീകൃഷ്ണന്റെ ഭക്തനായിരുന്നു. കൃഷ്ണന്റെ ദർശനത്തിനായി എത്രയാണ് പ്രയത്നിച്ചിരുന്നത്. രാമതീർത്ഥന് സാക്ഷാത്കാരമുണ്ടായ
പ്പോൾ സന്തോഷമുണ്ടായി. പക്ഷെ അതിലൂടെ എന്ത് സംഭവിച്ചു? ഒന്നും ലഭിച്ചില്ലല്ലോ. ഇവിടെ നിങ്ങൾ കുട്ടികൾക്ക് സന്തോഷവുമുണ്ട്. കാരണം 21 ജന്മത്തേക്കു വേണ്ടി ഇത്രയും ഉയർന്ന പദവി പ്രാപ്തമാക്കുന്നു എന്നറിയാം. മുക്കാൽ ഭാഗവും നിങ്ങൾ സുഖികളായാണ് കഴിയുന്നത്. അഥവാ പകുതി-പകുതിയാണെങ്കിൽ പിന്നെ ഒരു പ്രയോജനവുമില്ല. നിങ്ങൾ മുക്കാൽ ഭാഗവും സുഖത്തിലാണ് കഴിയുന്നത്. നിങ്ങളുടെ അത്രയും സുഖം മറ്റാർക്കും അനുഭവിക്കാൻ സാധിക്കില്ല. നിങ്ങളെ സംബന്ധിച്ച് അളവറ്റ സുഖമുണ്ട്. അളവറ്റ സുഖത്തിൽ ദു:ഖത്തെക്കുറിച്ച് അറിയാൻ പോലും സാധിക്കില്ല. സംഗമയുഗത്തിൽ നിങ്ങൾക്ക് രണ്ടിനെക്കുറിച്ചും അറിയാൻ സാധിക്കും. ഇപ്പോൾ നമ്മൾ ദുഃഖത്തിൽ നിന്ന് സുഖത്തിലേക്ക് പോവുകയാണ്. മുഖം പകലിന്റെ ഭാഗത്തേക്കാണ്. തൊഴിക്കുന്ന ഭാഗം(കാൽ) രാത്രിയുടെ ഭാഗത്തേക്കും. ഈ ലോകത്തിനെ കാലുകൊണ്ട് തൊഴിക്കണം അർത്ഥം ബുദ്ധികൊണ്ട് മറക്കണം. ആത്മാവിനറിയാം ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം, ഒരുപാട് പാർട്ടഭിനയിച്ചു. ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കണം. ഇപ്പോൾ എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും കറ ഇല്ലാതാകും. എത്രത്തോളം ബാബയുടെ സേവനത്തിലൂടെ മറ്റുള്ളവരെ തനിക്ക് സാമാനമാക്കി മാറ്റുന്നോ അത്രയും ബാബയുടെ പ്രത്യക്ഷതയുണ്ടാകും. ഇപ്പോൾ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ബുദ്ധിയിലുണ്ട്. അതിനാൽ വീടിനെ മാത്രം ഓർമ്മിക്കണം. പഴയ കെട്ടിടം ഇടിഞ്ഞുവീണു കൊണ്ടിരിക്കും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മിൽ എത്ര വ്യത്യാസമാണ്. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഈ ലോകം വാസ്തവത്തിൽ വിഷയ വൈതരിണി നദിയാണ്. പരസ്പരം അടിപിടിയും കലഹങ്ങളുമുണ്ടാക്കുന്നു. ബാബ വന്നതോടെ ഒരുപാട് യുദ്ധം ആരംഭിച്ചുകഴിഞ്ഞു. അഥവാ പത്നി വികാരത്തിന് സമ്മതിക്കുന്നില്ലെങ്കിൽ അവരെ എത്രയാണ് ഉപദ്രവിക്കുന്നത്. എത്രയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. കല്പം മുമ്പും അത്യാചാരങ്ങളുണ്ടായിരുന്നു. എല്ലാം ഇപ്പോഴത്തെ കാര്യങ്ങളാണ്. നോക്കൂ, എത്രയാണ് വിളിക്കുന്നതെന്ന്. അതേ ഡ്രാമയിലെ പാർട്ട് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് ബാബക്കും കുട്ടികൾക്കും അറിയാം. മറ്റാർക്കും അറിയില്ല. മുന്നോട്ട് പോകുമ്പോൾ എല്ലാവരും മനസ്സിലാക്കണം. പതിത-പാവനനെന്നും സർവ്വരുടെ സദ്ഗതി ദാതാവുമായ ബാബ എന്ന മഹിമയുണ്ട്. ഭാരതം എങ്ങനെയാണ് സ്വർഗ്ഗവും നരകവുമായി മാറുന്നത് എന്ന് നിങ്ങൾക്ക് ആർക്കും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. വരൂ നമ്മൾ നിങ്ങൾക്ക് മുഴുവൻ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിതരാം. ഈ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും ഈശ്വരനും ഈശ്വരന്റെ കുട്ടികളായ നിങ്ങൾക്കും മാത്രമെ അറിയുകയുള്ളൂ. എങ്ങനെയാണ് പവിത്രതയുടെയും സുഖ-ശാന്തിയുടെയും രാജ്യത്തിന്റെ സ്ഥാപനയുണ്ടാകുന്നത്, എന്ന ചരിത്രത്തേയും ഭൂമിശാസ്ത്രത്തേയും അറിയുന്നതിലൂടെ നിങ്ങളെല്ലാം അറിയുന്നു. പരിധിയില്ലാത്ത ബാബയിൽ നിന്നും നിങ്ങൾ തീർച്ചയായും പരിധിയില്ലാത്ത സമ്പത്താണ് എടുക്കുന്നത്. ഇത് വന്ന് മനസ്സിലാക്കൂ. വിഷയങ്ങൾ ഒരുപാടുണ്ട്. നിങ്ങൾ കുട്ടികളുടെ ബുദ്ധി ഇപ്പോൾ നിറഞ്ഞിരിക്കുന്നു. സന്തോഷത്തിന്റെ ലഹരി എത്രയാണ് വർദ്ധിക്കുന്നത്. മുഴുവൻ ജ്ഞാനവും നിങ്ങളുടെ പക്കലാണുള്ളത്. നോളേജ്ഫുള്ളായ ബാബയിൽ നിന്നും ജ്ഞാനം ലഭിക്കുന്നു. പിന്നീട് നമ്മൾ തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. സത്യയുഗത്തിൽ ഈ ജ്ഞാനമൊന്നും ഉണ്ടാവില്ല. എത്ര ഗുഹ്യമായ കാര്യങ്ങളാണ് മനസ്സിലാക്കാനുള്ളത്. കുട്ടികൾ ഏണിപ്പടിയെക്കുറിച്ച് നല്ല രീതിയിൽ മനസ്സിലാക്കിയല്ലോ. അതിനാൽ ഇത് 84 ജന്മത്തിന്റെ ചക്രമാണ്. ഇത് മനുഷ്യർക്കും വ്യക്തമായി മനസ്സിലാക്കിക്കൊടു
ക്കണം. ഈ ലോകത്തെ ഇപ്പോൾ സ്വർഗ്ഗം അഥവാ പാവനമായ ലോകമെന്നൊന്നും പറയില്ല. സത്യയുഗവും കലിയുഗവും വേറെ-വേറെയാണ്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കാൻ സഹജമാണ്. മനസ്സിലാക്കി കൊടുക്കുന്നത് വളരെ നല്ലതായി തോന്നുന്നു. എന്നാൽ പുരുഷാർത്ഥം ചെയ്ത് ഓർമ്മയുടെ യാത്രയിൽ ഇരിക്കുക എന്നത് ഒരുപാട് പേർക്ക് ബുദ്ധിമുട്ടാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ പഴയ ലോകത്തേയും ദേഹത്തേയും ബുദ്ധികൊണ്ട് മറന്ന് ബാബയേയും വീടിനേയും ഓർമ്മിക്കണം. ഇപ്പോൾ നമ്മുടെ സുഖത്തിന്റെ ദിനങ്ങൾ ഇതാ വരികയായി എന്ന സന്തോഷത്തിൽ സദാ കഴിയണം.

2. നോളേജ്ഫുള്ളായ ബാബയിൽ നിന്നും ലഭിച്ച ജ്ഞാനത്തെ സ്മരിച്ച് ബുദ്ധിയെ സമ്പന്നമാക്കി വെക്കണം. ദേഹാഭിമാനത്തിൽ വന്ന് ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കരുത്.

വരദാനം :-
സദാ ഏകരസസ്ഥിതിയാകുന്ന സിംഹാസനത്തിലിരിക്കുന്ന ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരിയായി ഭവിക്കട്ടെ.

എല്ലാറ്റിലും ശ്രേഷ്ഠമായ സിംഹാസനം, ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരിയാകണം. എന്നാൽ ഈ സിംഹാസനത്തിലിരിക്കു
ന്നതിന് വേണ്ടി അചഞ്ചലവും, ദൃഢവും ഏകരസവുമായ സ്ഥിതിയുടെ സീറ്റ് വേണം. അഥവാ ഈ സ്ഥിതിയുടെ സീറ്റിൽ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ബാപ്ദാദയുടെ ഹൃദയമാകുന്ന സിംഹാസനത്തിൽ ഇരിക്കാൻ സാധിക്കില്ല. ഇതിന് വേണ്ടി തങ്ങളുടെ ഭൃകുടിയാകുന്ന സിംഹാസനത്തിൽ അകാലമൂർത്തിയായി ഇരിക്കൂ, ഈ സീറ്റിൽ നിന്ന് ഇടക്കിടെ ഇളകിയാടരുത് എങ്കിൽ ബാപ്ദാദയുടെ ഹൃദയ സിംഹാസനത്തിൽ ഇരിക്കാൻ സാധിക്കും.

സ്ലോഗന് :-
ശുഭചിന്തനത്തിലൂടെ നെഗറ്റിവിനെ പോസിറ്റിവിലേക്ക് പരിവർത്തനപ്പെടുത്തൂ.

അവ്യക്ത സൂചനകൾ- മഹാനാകുന്നതിന് വേണ്ടി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.

ബ്രഹ്മാബാബ തന്റെ ഓരോ കുട്ടിയുടെയും മുഖത്ത് ഒന്നാമതായി- സദാ ആത്മീയതയുടെ പുഞ്ചിരി കാണാൻ ആഗ്രഹിക്കുന്നു, രണ്ടാമതായി- മുഖത്തിലൂടെ സദാ മധുരമായ വാക്കുകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു. ഒരു വാക്ക് പോലും മധുരമല്ലാത്തത് ആകരുത്. മുഖത്ത് ആത്മീയത വേണം, വായിൽ മധുരത വേണം, മൻ-ബുദ്ധിയിൽ സദാ ശുഭഭാവന, ദയാമനസ്കതയുടെ ഭാവന, ദാതാവിന്റെ ഭാവന ഉണ്ടായിരിക്കണം. ഓരോ ചുവടിലും ഫോളോ ഫാദർ ആയിരിക്കണം, ഇത് തന്നെയാണ് പാലനക്കുള്ള പ്രതിഫലം.