മധുരമായ കുട്ടികളേ -
ഇതുവരെ നിങ്ങൾ കേട്ടു കേൾപ്പിച്ച കാര്യങ്ങളനുസരിച്ച് ശീലിച്ചു വന്നു, ഇപ്പോൾ
ബാബ നിങ്ങൾക്ക് നേരിട്ട് കേൾപ്പിച്ച് തനിക്കു സമാനം നോളേജ്ഫുള്ളാക്കി മാറ്റുന്നു.
ചോദ്യം :-
നല്ല പുരുഷാർത്ഥി കുട്ടികളുടെ അടയാളവും അവരുടെ അവസ്ഥയുടെ മഹിമയുമെന്താണ്?
ഉത്തരം :-
നല്ല
പുരുഷാർത്ഥി കുട്ടികൾ മാതാ-പിതാക്കളെ പൂർണ്ണമായും ഫോളോ ചെയ്യും. തന്റെ
ജീവിതത്തോട് ദയ കാണിക്കും. പൂർണ്ണമായ ശ്രദ്ധ വെക്കും. കുറച്ചെങ്കിലും സമയം
കണ്ടെത്തി തീർച്ചയായും ബാബയുടെ ഓർമ്മയിലിരിക്കും. അവരുടെ അവസ്ഥയുടെ മഹിമയാണ് -
അചഞ്ചലം, ദൃഢം, സ്ഥിരം. അവരെത്തന്നെയാണ് മഹാവീരനെന്ന് പറയുന്നത്.
ഗീതം :-
ഭോലാനാഥനെ
പോലെ വിചിത്രനായി വേറെയാരും തന്നെയില്ല.......
ഓംശാന്തി.
ഭക്തിമാർഗ്ഗത്തിൽ ലോകർ കേവലം പാടുന്നു. നിങ്ങൾ കുട്ടികൾ ഇപ്പോൾ
മനസ്സിലാക്കുകയാണ് - ഭക്തിമാർഗ്ഗത്തിൽ നമ്മളും പാടിയിരുന്നു. ഇപ്പോൾ അതേ
ഭോലാനാഥൻ സന്മുഖത്താണ്, ഭോലാനാഥൻ എന്ന വാക്ക് ഭക്തിമാർഗ്ഗത്തിലെതാണ്.
ജ്ഞാനമാർഗ്ഗത്തിലെ വാക്കാണ് ശിവബാബ. നിങ്ങൾക്കറിയാം അനാദിയായി ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമാപ്ലാൻ അനുസരിച്ച് ഇപ്പോൾ സംഗമയുഗത്തിൽ ബാബക്ക് വന്ന്
നമ്മളെക്കൊണ്ട് ഈ പുരുഷാർത്ഥം ചെയ്യിപ്പിക്കുക തന്നെ വേണം. കൽപ-കൽപം പുരുഷാർത്ഥം
ചെയ്യിപ്പിച്ച് വരുന്നു. എത്ര സമയം നിങ്ങൾ കുട്ടികൾ ഭക്തി ചെയ്യുന്നുവെന്നും
തെളിയിച്ച് പറഞ്ഞു തരുന്നു. ആരാണോ ആദ്യമാദ്യം ഭക്തി ആരംഭിച്ചത് അവരേ വന്ന്
ജ്ഞാനം എടുക്കൂ, പിന്നീട് സൂര്യവംശിയായി മാറൂ. സത്യയുഗത്തിൽ കേവലം ഒരു ലക്ഷ്മീ
നാരായണൻ മാത്രമല്ല വരുന്നത്, അവരുടെ കുലവുമുണ്ടല്ലോ. അതിനെ ദൈവീക വർണ്ണമെന്ന്
പറയുന്നു. ഭാരതത്തിൽ ദൈവീക വർണ്ണമായിരുന്നു. ഇപ്പോൾ ആസൂരീയ വർണ്ണമാണ്. ഇതാണ്
സംഗമം. ഇപ്പോൾ ആസൂരീയതയിൽ നിന്ന് ദൈവീക വർണ്ണത്തിലേക്ക് പോകണം. ശരിക്കും ഈ
മഹാഭാരതയുദ്ധവും അത് തന്നെയാണ് ഇതിന്റെ മഹിമയാണ് പാടപ്പെട്ടിട്ടുള്ളത്. കേവലം
ശിവന്റെ പേരിന് പകരം കൃഷ്ണന്റേത് വെച്ചിരിക്കുകയാണ്. ഒരു ഗീത
ഖണ്ഡിക്കപ്പെടുന്നതിലൂടെ എല്ലാ ശാസ്ത്രങ്ങളും ഖണ്ഡിക്കപ്പെടുന്നു. മുഖ്യമായ
കാര്യം ഗീതയുടെതാണ്. ഗീതാ പാഠശാലകൾ അഥവാ ഗീതാ ഭവനങ്ങൾ എത്രയാണ്! ഗീതാജ്ഞാനം
കേൾക്കുന്നതിനുള്ള പാഠശാല. സ്വയം കേൾപ്പിക്കുന്നയാളില്ല. ആരാണോ ആയിത്തീർന്ന്
കടന്ന് പോയത് അവരുടെ മഹിമ പിന്നീട് പാടുന്നു. കുട്ടികൾക്കാണെങ്കിൽ ബാബ ദിവസവും
വളരെ സ്നേഹത്തോടുകൂടി മനസ്സിലാക്കിത്തരുന്നു. കുട്ടികൾക്കറിയാം- ബാബ
സ്നേഹസാഗരനാണ്, എല്ലാവരേയും സ്നേഹത്തോടെ പഠിപ്പിക്കുന്നു. ബാബ ഒരിക്കലും
ദ്വേഷ്യപ്പെടാറില്ല, സദാ സ്നേഹത്തോടെ മനസ്സിലാക്കിക്കൊടു
ക്കുന്നു, കുട്ടികളേ
നിങ്ങൾ സതോപ്രധാനമായിരുന്നു പിന്നീട് പുനർജന്മമെടുത്ത് വന്നിരിക്കുകയാണ്. നിങ്ങൾ
ഭാരതവാസികൾ തന്നെയാണ് യഥാർത്ഥ ദേവീ ദേവതാ ധർമ്മത്തിലുള്ളവർ. ഇതും പറഞ്ഞു തരുന്നു.
ആദ്യമാദ്യം ആരാണ് സമ്പത്തെടുക്കാൻ വരുന്നത്? ആരാണോ കൽപം മുമ്പ് എടുത്തത്, അവർ
തന്നെയാണ് , ബാബാ ഞങ്ങളുടെ സഹായി അങ്ങല്ലാതെ വേറെയാരുമല്ല എന്ന് പറയുന്നത്. ബാബ
ക്ഷമിക്കുന്നതും സംഗമയുഗം എത്തുമ്പോഴാണ് . രാമരാജ്യവും രാവണ രാജ്യവും
ഇവിടെത്തന്നെയാണു
ണ്ടാവുന്നത് എന്നും കുട്ടികൾക്കറിയാം. രാവണരാജ്യമാകുമ്പോഴാണ്
രാമരാജ്യം വരണമെന്നാഗ്രഹിക്കുന്നത്. നിങ്ങൾ എപ്പോൾ ശിവബാബയെന്ന് പറയുന്നുവോ
അപ്പോൾ ബുദ്ധി നിരാകാരന്റെ നേർക്ക് തന്നെയാണ് പോകുന്നത്. നിരാകാരനെ ത്തന്നെയാണ്
ഓർമ്മ വരുന്നത്. ആത്മാവ് തന്നെയാണ് ബാബയെ വിളിക്കുന്നത്. ഇത് മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. ആ സമയം വരുന്നു, കുട്ടികൾ വിളിക്കാൻ തുടങ്ങുന്നു. എപ്പോൾ
വരുമെന്ന് എവിടെയും എഴുതിയിട്ടില്ല. അവർ കൽപത്തിന്റെ ആയുസ്സ് തെറ്റായി
എഴുതിയിരിക്കുന്നു. ഈ ചിത്രം എല്ലാ വീടുകളിലും ഉണ്ടായിരിക്കണം അപ്പോൾ ദിവസവും
നോക്കുകയും ഓർമ്മിക്കുകയും ചെയ്യും ഇത് ബാബ, ഇത് ദാദ, ഇത് സമ്പത്ത്. ബാബ
പറയുന്നു കുട്ടികളേ സതോപ്രധാനമായി മാറുന്നതിന് വേണ്ടി എന്നെ ഓർമ്മിക്കൂ എങ്കിൽ
കറയിളകിപ്പോകും. ഈ യുക്തി ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ഈ ബാബയും
പറയുന്നു ഞാനും പുരുഷാർത്ഥം ചെയ്യുകയാണ്. കുട്ടികളേ പരസ്പരം മുന്നറയിപ്പ് നൽകി
ഉന്നതി നേടണം. ഈ ചിത്രങ്ങളുടെ അറിവ് വളരെ നല്ലതാണ്. ശിവബാബ ബ്രഹ്മാവിലൂടെ
സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. മുന്നിൽ ഏറ്റവും വലിയ മഹാഭാരതയുദ്ധം നിൽക്കുന്നു.
അനേകധർമ്മങ്ങൾ വിനാശമാകും, അതിന് വേണ്ടി തീർച്ചയായും യുദ്ധം ആവശ്യമാണ്. ഈ
കാര്യങ്ങൾ കുട്ടികൾ മറക്കരുത്. കലിയുഗം ഇപ്പോൾ കൂരാകൂരിരുട്ടിലാണ്. എത്രയധികം
മനുഷ്യരാണ്, തീർച്ചയായും വിനാശമുണ്ടാകണം. സത്യയുഗത്തിൽ ഒരു ധർമ്മമായിരിക്കും.
തീർച്ചയായും 84 ജന്മങ്ങളുടെ ചക്രവും അവർ തന്നെയാണ് കറങ്ങിയിട്ടുണ്ടാവുക.
ഇതാണെങ്കിൽ സഹജമാണ്. ബാക്കി എല്ലാ ധർമ്മങ്ങളുടെയും വിനാശം തീർച്ചയായും ഉണ്ടാകും.
പിന്നീട് ഒരു ധർമ്മത്തിന്റെ സ്ഥാപന ശരിക്കും നടന്നുകൊണ്ടിരിക്കുന്നു.
സർവ്വരുടെയും സദ്ഗതി ദാതാവ് ബാബയാണ്. ബാബയിൽ നിന്ന് തന്നെയാണ് കുട്ടികൾക്ക്
സമ്പത്ത് ലഭിക്കുന്നത്. കുട്ടികൾക്കറിയാം - നമ്മൾ, ആരാണോ ഈ പഠിപ്പ് പഠിക്കുന്നത്
അവർ ഭാവിയിലെ 21 ജന്മത്തേക്ക് വേണ്ടി പഠിക്കുന്നു. ഭഗവാന്റെ വാക്കാണ് - ഞാൻ
നിങ്ങളെ പഠിപ്പിച്ച് 21 ജന്മത്തേക്ക് സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു.
സൂര്യവംശീ, ചന്ദ്രവംശീ കുലത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ആര് എത്ര പുരുഷാർത്ഥം
ചെയ്യുന്നുവോ, അത്രയും ഉയർന്ന പദവി നേടും, അതിനാൽ ശിവബാബ പറയുന്നു ഈ അച്ഛനെയും
അമ്മയേയും ഫോളോ ചെയ്യൂ. ഇവരെ സൂക്ഷ്മവതനം, വൈകുണ്ഠത്തിൽ കാണണം. സ്വയത്തേയും
കാണണം, നമ്മളും മഹാരാജാവും മഹാറാണിയുമായി മാറുന്നു. വൈകുണ്ഠത്തിന്റെയും
സാക്ഷാത്ക്കാരമുണ്ടാകുന്നു. അംഗീകരിക്കുന്നുമുണ്ട് ഭാരതം വൈകുണ്ഠമായിരുന്നു,
ശ്രീകൃഷ്ണപുരിയായിരുന്നു. ഇന്ന് കംസപുരിയാണ്, നാളെ കൃഷ്ണപുരിയാകും. രാത്രി മാറി
പകൽലാകണം. ഇതിനെയാണ് പകുതി കൽപം പരിധിയില്ലാത്ത പകലും പകുതി കൽപം
പരിധിയില്ലാത്ത രാത്രിയും എന്ന് പറയുന്നത്. രാത്രിയിൽ കഷ്ടം
സഹിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി അർത്ഥം ബ്രാഹ്മണരുടെ രാത്രി.
പിന്നീട് നിങ്ങൾ ബ്രാഹ്മണനിൽ നിന്ന് ദേവതയായി മാറുന്നു. സത്യയുഗത്തിൽ
ബ്രാഹ്മണരുണ്ടാവില്ല, ദേവതയാണുണ്ടാവുക.
ഇതും കുട്ടികൾക്കറിയാം ഭാരതം പവിത്ര രാജസ്ഥാനായിരുന്നു പിന്നീട് അപവിത്ര
രാജസ്ഥാനായി മാറുന്നു. ഭാരതം സദാ രാജസ്ഥാനമായി മാറും. രാജ്യഭാഗ്യം നടന്നു
വരുന്നു മറ്റു ധർമ്മത്തിലുള്ളവരുടെ ആരംഭത്തിൽ രാജ്യഭാഗ്യം നടക്കുന്നില്ല. ഭഗവാൻ
തന്നെയാണ് രാജ്യഭാഗ്യം സ്ഥാപിക്കുന്നത്. ഭഗവാൻ തന്നെയാണ് വന്ന് രാജയോഗം
പഠിപ്പിക്കുന്നത്. ഭഗവാനാണ് നിരാകാരനായ ജ്ഞാനത്തിന്റെ സാഗരൻ, സുഖത്തിന്റെ സാഗരൻ.....
നിങ്ങൾക്കറിയാം ബാബയിൽ നിന്ന് നമുക്ക് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്.
തീർച്ചയായും നമ്മുടെ പുരുഷാർത്ഥത്തിന്റെ താമസമാണ്. എത്ര ആര് പുരുഷാർത്ഥം
ചെയ്യുന്നുവോ, അത്രയും വഴി പറഞ്ഞുകൊടുക്കും. ബാബ പറയുന്നു - അച്ഛനായ എന്നെ
ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ പതീതത്തിൽ നിന്ന് പാവനമായി മാറി പാവനലോകത്തിന്റെ
അധികാരിയായി മാറും, എത്ര സഹജമാണ്. ലൗകിക അച്ഛനും അമ്മയും അഥവാ
ജ്ഞാനത്തിലുണ്ടെങ്കിൽ കുട്ടികളെയും തനിക്കു സമാനമാക്കി മാറ്റണം. അച്ഛനും അമ്മയും
സത്യമായ സമ്പാദ്യമുണ്ടാക്കുന്നു
വെങ്കിൽ കുട്ടികളെയും സത്യമായ സമ്പാദ്യം
ചെയ്യിപ്പിക്കണം. ചില ചില കുട്ടികൾ നല്ലവരാണ്, പറയുകയാണ് ഞങ്ങൾ ആത്മീയ പഠിപ്പ്
പഠിച്ച് വീട് വീടുകളിൽ ഈ സന്ദേശം നൽകിക്കൊണ്ടിരിക്കും. ബാബയും പറയുന്നു
സന്ദേശവാഹകനും മെസഞ്ചറുമാണ് ഞാൻ, നിങ്ങൾക്ക് സന്ദേശം നൽകുകയാണ് വീട്ടിലേക്ക്
പോകൂ. മറ്റുള്ള ധർമ്മസ്ഥാപകരാണെങ്കിൽ കേവലം വന്ന് അവരവരുടെ ധർമ്മം
സ്ഥാപിക്കുന്നു. ഞാൻ എല്ലാവർക്കും സന്ദേശം നൽകുകയാണ് ഇപ്പോൾ തിരിച്ച്
വീട്ടിലേക്ക് പോകണം. ഈ ലോകം ഇപ്പോൾ വസിക്കാൻ യോഗ്യമല്ല. എന്നെ
ഓർമ്മിക്കുകയാണെങ്കിൽ പാവനമായി മാറും. നിങ്ങൾ പാവനമായിരുന്നു പിന്നീട് രാവണൻ
പതീതമാക്കി മാറ്റിയിരിക്കുന്നു. ഞാൻ വീണ്ടും പാവനമാക്കി മാറ്റാൻ വന്നിരിക്കുന്നു.
കുറച്ച് സമയത്ത് തന്നെ ഈ ബോംബുകളെല്ലാം പ്രയോഗിക്കുമ്പോൾ മനസ്സിലാക്കും ഇത് അതേ
മഹാഭാരത യുദ്ധമാണ്. അപ്പോൾ തീർച്ചയായും ഭഗവാനും ഉണ്ടാകും. പക്ഷെ ഗീതയുടെ ഭഗവാൻ
കൃഷ്നാണെന്നാണ് അവർ മനസ്സിലാക്കുന്നത്. എത്ര ആശയക്കുഴപ്പമാണ്. അല്ലായെങ്കിൽ
ഭഗവാന് വരേണ്ടതിന്റെ ആവശ്യമെന്താണ്. ഭക്തി മാർഗ്ഗത്തെ ഒളിച്ചുകളിയെന്ന് പറയുന്നു.
ഇപ്പോൾ ബാബ പറയുന്നു എന്നെ ഓർമ്മിക്കുന്നതിലൂടെ എല്ലാ തെറ്റും ഇല്ലാതെയാകും.
മുമ്പ് സ്വയം ദേഹമാണെന്ന് മനസ്സിലാക്കിയിരുന്നു. ഇപ്പോൾ സ്വയം ദേഹിയാണെന്ന്
മനസ്സിലാക്കുകയാണ്. ഈ മുന്നറിയിപ്പ് ബാബ തന്നെയാണ് നൽകുന്നത് കുട്ടികളേ ദേഹീ
അഭിമാനിയായി മാറൂ. ഇവിടെ നിങ്ങൾ ബാബയുടെ സന്മുഖത്തിരിക്കുകയാണ്. അവിടെ
സെന്ററുകളിൽ പെൺകുട്ടികളിരുന്ന് മനസ്സിലാക്കിത്തരുന്നു, ശിവബാബ ഇങ്ങനെ പറയുന്നു.
ഇവിടെയാണെങ്കിൽ ബാബ നേരിട്ട് പറയുകയാണ് ഞാൻ ആത്മാക്കളോട് ഇരുന്ന്
സംസാരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്കറിയാം ബാബ ഇദ്ദേഹത്തിലൂടെ നമുക്ക്
മനസ്സിലാക്കിത്തന്നു
കൊണ്ടിരിക്കുകയാണ്. ഇത് മംഗളകാരിയായ വലിയ മേളയാണ്. ബാബ
പറയുന്നു നിരന്തരം എന്നെ ഓർമ്മിക്കൂ. ബാബയിൽ നിന്ന് നമുക്ക് സ്വർഗ്ഗത്തിന്റെ
സമ്പത്ത് നേടണം. ബാബയേയും സ്വർഗ്ഗത്തേയും ഓർമ്മിക്കണം. ഒരു വികർമ്മവും ചെയ്യരുത്.
അഥവാ വികർമ്മം ചെയ്യുകയാണെങ്കിൽ നൂറ് മടങ്ങായി മാറും. വികർമ്മം
ചെയ്യിപ്പിക്കുന്നത് മായയാണ്, അതിന് മേൽ വിജയിക്കണം അതിനാൽ മഹാവീരനായ ഹനുമാന്റെ
കഥയുണ്ട്. നിങ്ങൾ മഹാവീര ഹനുമാനാണല്ലോ. നമ്മളാണെങ്കിൽ ബാബയുടേതായി മാറി. മായയോട്
തോൽക്കാൻ സാധിക്കില്ല. അതിനാൽ ബാബയെ ഓർമ്മിച്ചോർമ്മിച്ച് സതോപ്രധാനമായി,
വികർമ്മാജീത്തായി മാറും. മാറിയില്ലായെങ്കിൽ തന്റെ പദവി ഭ്രഷ്ടമാകും. പുരുഷാർത്ഥി
കുട്ടികൾ തങ്ങളുടെ ജീവിതത്തോട് ദയ കാണിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും,
ഓർമ്മയുടെ യാത്രയിലിരിക്കും, അചഞ്ചലരും ദൃഢതയുള്ളവരും സ്ഥിരവുമായിരിക്കും.
വിനാശമാണെങ്കിൽ സംഭവിക്കുക തന്നെ വേണം. എല്ലാവരുടെയും ചെറിയച്ഛൻ, മാമൻ, ഗുരു,
സന്യാസി മുതലായ എല്ലാം ഇല്ലാതെയാകും. സത്ഗുരു പറയുകയാണ് ഞാൻ നിങ്ങളെ
കൂടെക്കൊണ്ട് പോകുന്നയാളാണ്. മനുഷ്യരാണെങ്കിൽ തികച്ചും കൂരിരുട്ടിലാണ്,
നിങ്ങൾക്കറിയാം ശിവബാബ നമ്മെ കൂടെ കൂട്ടികൊണ്ട് പോകും. പറയാറുണ്ടല്ലോ - കാലൻ
വിഴുങ്ങി. പക്ഷെ ഞാനാണെങ്കിൽ നിങ്ങളെ ശാന്തിധാമത്തിലേക്കാണ് കൂട്ടികൊണ്ട്
പോകുന്നത്. ആത്മാവ് ശരീരം ഉപേക്ഷിച്ച് പോകുന്നു. കാലൻ കൂട്ടികൊണ്ട് പോകുന്നില്ല,
ആത്മാവിന് പുറത്ത് പോകേണ്ടി വരുന്നു. ഇപ്പോഴാണെങ്കിൽ ഞാൻ സ്വയം വന്നിരിക്കുകയാണ്
- നിങ്ങളെ തിരിച്ച് കൂട്ടികൊണ്ട് പോകാൻ. ബാബാ ആരെയെങ്കിലും കൊല്ലാനാണോ
വന്നിരിക്കുന്നത്? ഇല്ല. നിങ്ങൾക്ക് പഴയ ശരീരം ഉപേക്ഷിക്കണം. ആത്മാവ്
തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറുന്നു. ഇപ്പോൾ 5 തത്വവും തമോപ്രധാനമാണ്,
അതിനാൽ ശരീരവും അങ്ങനെയായി മാറുന്നു. അവിടെ സതോപ്രധാന തത്വത്താൽ നിങ്ങളുടെ
ശരീരവും വെളുത്തതാകും. ബാബ പറയുന്നു ഞാൻ വീണ്ടും സത്യയുഗീ ആദി സനാതന ദേവീ-ദേവതാ
ധർമ്മം സ്ഥാപന ചെയ്യുന്നു. നിങ്ങൾ തന്നെയാണ് 84 ജന്മം അനുഭവിക്കുന്നത്. നിങ്ങൾ
നിങ്ങളുടെ ധർമ്മത്തെ മറന്നുപോയിരിക്കുന്നു വേറെയാരും തങ്ങളുടെ ധർമ്മത്തെ
മറക്കുന്നില്ല. നിങ്ങൾക്കിപ്പോൾ അറിയാം നമ്മൾ യഥാർത്ഥത്തിൽ
ദേവീ-ദേവതാധർമ്മത്തിലുള്ളവർ ഇത്രയും ഉയർന്നതിൽ നിന്ന് പിന്നീടെങ്ങനെ നീചരായി
മാറി. ബാബയിരുന്ന് കൽപ - കൽപം നിങ്ങൾക്ക് തന്നെയാണ് മനസ്സിലാക്കിത്തരുന്നത്.
നിങ്ങൾ പിന്നീട് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുത്
തുകൊണ്ടിരിക്കും. ഇപ്പോൾ
84ന്റെ ചക്രം പൂർത്തിയാകുന്നു, വിനാശം മുന്നിൽ നിൽക്കുകയാണ്. സ്വർഗ്ഗത്തിന്റെ
അധികാരിയായി മാറുന്നതിന് വേണ്ടി സ്വയത്തെ യോഗ്യതയുള്ളതാക്കി മാറ്റണം.
ഓർമ്മയിലൂടെ അതായി മാറണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കൂ. ബാബ
അത്ഭുതമാണ് - അങ്ങ് എങ്ങനെ വരുന്നു. ഗീതയിൽ കൃഷ്ണന്റെ പേര് നൽകിയിരിക്കുന്നു
പക്ഷെ ഇതാണെങ്കിൽ ഇപ്പോൾ അറിയാം - താങ്കൾ സന്മുഖത്ത് സംസാരിച്ച്
കൊണ്ടിരിക്കുകയാണ്. അത് ഭക്തിമാർഗ്ഗത്തിലെ കേട്ട് കേൾവിയാണ്. ഇപ്പോഴാണെങ്കിൽ
നമ്മൾ ആത്മാക്കൾക്ക് ബാബയെ ലഭിച്ചിരിക്കുകയാണ്, ആത്മാവിന് ബാബയെ
ലഭിക്കുകയാണെങ്കിൽ ആ സ്നേഹത്താൽ വന്ന് കാണുന്നു. കുട്ടികൾ ബാബയോടൊപ്പം വളരെ
സ്നേഹത്തോടെ കാണുന്നു. ഇവിടെയാണെങ്കിൽ നിരാകാരനായ ബാബ ഗുപ്തമാണ് അതിനാൽ ബാബ
എപ്പോഴും പറയുന്നു ഇദ്ദേഹത്തെ കാണുകയാണെങ്കിൽ ശിവബാബയെ ഓർമ്മിച്ച് കാണൂ.
മനുഷ്യർക്കാണെങ്കിൽ ഒന്നും തന്നെ അറിയുകയില്ല. നിങ്ങളിലും ആരാണോ അറിയുന്നത്,
എന്റേതായി മാറി പിന്നെ മറന്നു പോകുന്നു. ദേഹാഭിമാനത്തിൽ വരുകയാണ്. പ്രതിജ്ഞയും
ചെയ്യുന്നു - ബാബാ ഞാൻ അങ്ങയുടേതായി മാറികഴിഞ്ഞു. പുരുഷനായാലും സ്ത്രീയാണെങ്കിലും,
രണ്ടു പേരുടെയും ആത്മാവ് പറയുന്നു. പക്ഷെ ശരീരത്തിലാണെങ്കിൽ പുരുഷൻ പറയുന്നു -
അങ്ങയുടേതായി മാറിക്കഴിഞ്ഞു. സ്ത്രീ പറയുന്നു - ഞാൻ ആയിക്കഴിഞ്ഞു. ബാബാ ഞങ്ങൾ
അങ്ങയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കും. പൂർണ്ണമായും ഓർമ്മിക്കും.
ഓർമ്മിക്കാതെ കറയിളകാൻ സാധിക്കില്ല, തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറാൻ
സാധിക്കില്ല. സത്യയുഗത്തിൽ നിങ്ങൾക്ക് അഖണ്ഡവും ദൃഢവും സ്ഥിരവുമായ, സുഖം-ശാന്തി,
സമ്പത്തിന്റെ രാജ്യം 21 ജന്മത്തേക്ക് ലഭിക്കുന്നു. സ്വർഗ്ഗത്തിന്റെ രചയിതാവായ
ബാബ തീർച്ചയായും തന്റെ സമ്പത്ത് നൽകും. പാടുന്നുമുണ്ട് ചിന്തയുണ്ട് ദൂരെ
ബ്രഹ്മത്തിലിരിക്കുന്ന പരംപിതാ പരമാത്മാവിന്റെ. അവരാണെങ്കിൽ ഒരു തവണയാണ്
വരുന്നത്. ഇതും മനസ്സിലാക്കേണ്ട കാര്യങ്ങളാണല്ലോ. പലരും മനസ്സിലാക്കുന്നേയില്ല,
മുന്നോട്ട് പോകവേ കണ്ണ് തുറക്കും. കുറച്ച് വലിയ യുദ്ധമുണ്ടാകും. വാസ്തവത്തിൽ ഈ
യജ്ഞം രചിക്കപ്പെട്ടിട്ടുള്ളതാണ്. യുദ്ധവുമുണ്ട്. ഈ യജ്ഞത്തെ ആർക്കും അറിയുക
പോലുമില്ല. രുദ്രജ്ഞാന യജ്ഞം രചിക്കുക തന്നെ ചെയ്തിരുന്നു. അവർ പിന്നെ യജ്ഞം
രചിക്കുന്നു വിനാശമുണ്ടാകാതിരിക്കാനും ശാന്തിയുണ്ടാകാനും. ഈ യജ്ഞം വീണ്ടും
രചിക്കും. അവർക്ക് ഇത് അറിയുകയില്ല വിനാശമുണ്ടാകും പിന്നീട് എന്ത് അവശേഷിക്കും?
ഇപ്പോൾ നിങ്ങൾ കുട്ടികൾ മുഴുവൻ വിശ്വത്തിന്റെ ആദി-മധ്യ-അന്ത്യത്തെ അറിയുന്നു.
എല്ലാവരുടെയും പരിധിയില്ലാത്ത ജന്മത്തിന്റെ കഥയറിയുന്നു. പരംപിതാ പരമാത്മാവിന്റെ
ജീവിത കഥ ഞങ്ങൾ പറഞ്ഞു തരാമെന്ന് പറയുന്ന ആരും തന്നെയില്ല. പരമാത്മാവിനെ
തന്നെയല്ലേ എല്ലാവരും വിളിക്കുന്നത്. ഇടക്കിടക്ക് ഓർമ്മിക്കുന്നു. പറയാറുണ്ടല്ലോ
- ഭഗവാൻ ഈ കുട്ടിയെ നൽകി, ഇത് ചെയ്തു. ചിലർ മനസ്സിലാക്കുന്നു - ആരുടെയോ
വസ്തുവായിരുന്നു, അവർ എടുത്തു. ഇങ്ങനെയും ചില വിവേകശാലികളുണ്ട്.
അനേകപ്രകാരത്തിലുള്ള മനുഷ്യരുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ബാബയെ ലഭിച്ചു അതിനാൽ
ബാബയെ തന്നെ ഓർമ്മിക്കണം. ഓർമ്മയിലൂടെ മാത്രമേ സമ്പാദ്യമുണ്ടാകൂ. നിങ്ങൾ
വിഷ്ണുപുരിയുടെ അധികാരിയായി മാറും. നിങ്ങൾ സത്യയുഗം മുതൽ കലിയുഗത്തിന്റെ അവസാനം
വരെ മുഴുവൻ ചക്രത്തെയും അറിയുന്നു. നിങ്ങളുടെ ബുദ്ധിയിലും അങ്ങനെയാണ്,
എങ്ങനെയാണോ ബാബയുടെ ബുദ്ധിയിലുള്ളത്, അതിനാൽ ബാബയെ ജ്ഞാനത്തിന്റെ സാഗരൻ, നോളേജ്
ഫുൾ എന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ ബാബയിൽ നിന്ന് സമ്പത്ത്
എടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് അചഞ്ചലരും സ്ഥിരവുമായിരിക്കണം.
മായ ഇടക്കിടക്ക് വന്ന് ഇളക്കരുത്. തൊട്ടാവാടിയായി മാറരുത്. ബാബയെ
ഓർമ്മിക്കാത്തതിലൂടെ വാടിപ്പോകുന്നു. ബാബയെ ഓർമ്മിക്കുന്നതിന്റെ പുരുഷാർത്ഥം
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. സമയം അടുത്ത് വരും, പിന്നീട് നിങ്ങൾ കാണും
നമ്മുടെ പുരുഷാർത്ഥം ഇപ്പോൾ പൂർത്തിയായി. അവസാനം വന്നു കഴിഞ്ഞു. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികൽക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ
പഠിപ്പ് പഠിച്ച് സത്യമായ സമ്പാദ്യം ചെയ്യണം ചെയ്യിപ്പിക്കണം. വീട്ടിലേക്ക്
പോകുന്നതിനുള്ള സന്ദേശം എല്ലാവർക്കും നൽകണം. ഇപ്പോൾ ഒരു വികർമ്മവും ചെയ്യരുത്.
2) അതിരാവിലെ എഴുന്നേറ്റ്
സ്നേഹത്തോടെ ബാബയെ ഓർമ്മിക്കണം. ചെറുതും വലുതുമായ കാര്യങ്ങളിൽ തൊട്ടാവാടിയാകരുത്.
അവസ്ഥയെ അചഞ്ചലവും ദൃഢവുമാക്കി മാറ്റണം.
വരദാനം :-
ജ്ഞാനത്തിന്റെ ലൈറ്റിലൂടെയും മൈറ്റിലൂടെയും തന്റെ ഭാഗ്യത്തെ ഉണർത്തുന്ന സദാ
സഫലതാമൂർത്തികളായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ
ജ്ഞാനത്തിന്റെ പ്രകാശത്തിലൂടെയും ജ്ഞാനത്തിന്റെ ശക്തിയിലൂടെയും ആദിമദ്ധ്യ
അന്ത്യത്തെ മനസ്സിലാക്കി പുരുഷാർത്ഥം ചെയ്യുന്നത് അവർക്ക് സഫലത തീർച്ചയായും
ലഭിക്കും. സഫലത പ്രാപ്തമാകുന്നതും ഭാഗ്യത്തിന്റെ ലക്ഷണമാണ്. ജ്ഞാനം നിറഞ്ഞവരായി
മാറുന്നത് തന്നെയാണ് ഭാഗ്യത്തെ ഉണർത്താനുള്ള മാർഗ്ഗം. രചയിതാവിനേയും രചനയേയും
കുറിച്ചുള്ള ജ്ഞാനം മാത്രമല്ല, നോളേജ്ഫുൾ എന്നാൽ ഓരോ സങ്കൽപത്തിലും ഓരോ വാക്കിലും
ഓരോ കർമ്മത്തിലും ജ്ഞാനസ്വരൂപരായി മാറുക അപ്പോൾ സഫലതാമൂർത്തികളായി മാറാനാകും.
പുരുഷാർത്ഥം നന്നായി ചെയ്തിട്ടും സഫലത കാണപ്പെടുന്നില്ലെങ്കിൽ ഇത് അസഫലതയല്ല
പരിപക്വതക്കുവേണ്ടിയുള്ള മാർഗ്ഗമാണ് എന്ന് മനസ്സിലാക്കണം.
സ്ലോഗന് :-
വേറിട്ട
അവസ്ഥയിലിരുന്നുകൊണ്ട് കർമ്മേന്ദ്രിയങ്ങളെക്കൊണ്ട് കർമ്മങ്ങൾ
ചെയ്യിക്കുകയാണെങ്കിൽ കർമ്മാതീതഅവസ്ഥയുടെ അനുഭവം സഹജമാക്കി മാറ്റാനാകും.
അവ്യക്തസൂചന-ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം
ചെയ്യൂ.
യോഗം ചെയ്യുമ്പോൾ
ഉൾക്കൊള്ളാനുള്ളശക്തിയെ സെക്കന്റിൽ ഉപയോഗിക്കണം. സേവനങ്ങളുടെ സങ്കൽപങ്ങളിലും
എല്ലാം ഉൾക്കൊള്ളണം. അത്രക്ക് ശക്തി ഉണ്ടാകണം സങ്കൽപങ്ങളെ ബ്രേക്കിട്ട്
നിർത്താനാകണം. കുറച്ച് മാത്രമല്ല മുഴുവനായും ബ്രേക്കിടാനാകണം. ഒരു സെക്കന്റിൽ
കൂടുതൽസമയം എടുക്കുകയാണെങ്കിൽ ഉൾക്കൊള്ളാനുള്ള ശക്തി കുറവാണെന്ന് മനസ്സിലാക്കണം.