21.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, തന്നേക്കാൾ മുതിർന്നവർക്ക് ആദരവ് കൊടുക്കുന്നതും ദൈവീകഗുണമാണ്, ആരാണോ സമർത്ഥരും നന്നായി മനസ്സിലാക്കിക്കൊടുക്കു
ന്നവരുമായിട്ടുള്ളത്, അവരെ ഫോളോ ചെയ്യണം.

ചോദ്യം :-
സത്യയുഗത്തിൽ ഭക്തിയിലെ ഒരു ആചാര രീതിയും ഉണ്ടാകില്ല - എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ ജ്ഞാന സാഗരനായ ബാബ ജ്ഞാനം നൽകി സദ്ഗതിയിലേക്ക് അയക്കുകയാണ്. ഭക്തിയുടെ ഫലം പ്രാപ്തമാവുകയാണ്. ജ്ഞാനം ലഭിക്കുന്നതിലൂടെ ഭക്തിയിൽ നിന്നും ഡൈവോഴ്സ് ആയതുപോലെയാണ്. എപ്പോഴാണോ ജ്ഞാനത്തിന്റെ പ്രാലബ്ധത്തിന്റെ സമയം എത്തുന്നത്, അപ്പോൾ ഭക്തി, തപം, ദാനപുണ്യമെല്ലാം ചെയ്യേണ്ട കാര്യമെന്താണ്! അവിടെ ഈ ആചാരമൊന്നും ഉണ്ടാകില്ല.

ഓംശാന്തി.  
പതീത പാവനനായ ശിവഭഗവാനുവാച. ഇപ്പോൾ ബാബയിരുന്ന് കുട്ടികൾക്ക് ജ്ഞാനം കേൾപ്പിക്കുകയാണ്. കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് ബാബ ഇവിടേക്ക് വരുന്നത് തന്നെ ജ്ഞാനം നൽകി പതീതമായവരെ പാവനമാക്കുന്നതിനാണ്, ഇത് വേറെ ആർക്കും ചെയ്യാൻ സാധിക്കില്ല. മനുഷ്യർ ഭക്തിയാണ് പഠിപ്പിക്കുന്നത്. ആരാണോ സ്വയത്തെ ബ്രഹ്മാകുമാരൻ-കുമാരി എന്നു മനസ്സിലാക്കുന്നത് ആ കുട്ടികൾക്കാണ് ജ്ഞാനം പഠിക്കാൻ സാധിക്കുന്നത്. ദിൽവാഡാ ക്ഷേത്രവും നിങ്ങളുടെ മുന്നിലുണ്ടല്ലോ. അവിടെയും രാജയോഗത്തിന്റെ തപസ്സ് ചെയ്യുന്നതു പോലെയാണ് ഇരിക്കുന്നത്. അവിടെ ജഗദംബയുമുണ്ട്, പ്രജാപിതാവുമുണ്ട്. കുമാരി കന്യകമാരും, അധർ കുമാരിമാരുമുണ്ട്. ബാബ രാജയോഗം അഭ്യസിപ്പിക്കുകയാണ്. മുകളിൽ രാജധാനിയുടെ ചിത്രങ്ങളും കാണാം. ബാബ ഭക്തിയൊന്നും പഠിപ്പിക്കുന്നില്ല. ആരാണോ പഠിപ്പിച്ചിട്ട് പോയത് അവരുടെ ഭക്തിയാണ് ചെയ്യുന്നത്. പക്ഷെ രാജയോഗം അഭ്യസിപ്പിച്ച് രാജധാനിയുടെ സ്ഥാപന ചെയ്തത് ആരാണ് എന്നത് അവർക്ക് അറിയില്ല. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ അറിയാം ഭക്തി വേറെയാണ്, ജ്ഞാനം വേറെയാണ്. ജ്ഞാനം കേൾപ്പിക്കാൻ ബാബക്കല്ലാതെ വേറെയാർക്കും കഴിയില്ല. ജ്ഞാനസാഗരൻ ഒരു ബാബയാണ്. ജ്ഞാനത്തിലൂടെ പതീതരെ പാവനമാക്കുന്നതും ബാബയാണ്. മറ്റു സത്സംഗങ്ങളിലൊന്നും ജ്ഞാനമല്ല പഠിപ്പിച്ചു കൊടുക്കുന്നത്. കേവലം സ്വയത്തെ ശ്രീ ശ്രീ 108 ജഗദ്ഗുരു എന്നെല്ലാം പറയും, ഭഗവാനാണ് എന്നും പറയും. ഞാൻ സർവ്വരുടേയും പരംപിതാവായ ജ്ഞാനസാഗരനാണ് ഇങ്ങനെ ആർക്കും പറയാൻ സാധിക്കില്ല, മനുഷ്യരെ പരംപിതാവെന്ന് പറയില്ല. ഇത് നിങ്ങൾക്കറിയാം പരംപിതാവ് പതീതപാവനനാണ്. ഈ പോയിന്റുകൾ നല്ല രീതിയിൽ ബുദ്ധിയിൽ വെക്കണം. ഈ ബ്രഹ്മാകുമാരിമാർ നമ്മളെ ഭക്തിയിൽ നിന്നും മാറ്റും എന്നെല്ലാം മനുഷ്യർ പറയും. പക്ഷെ ജ്ഞാനം പ്രാപ്തമായാൽ ഭക്തിയെ ഉപേക്ഷിക്കുക തന്നെ ചെയ്യും. എപ്പോഴാണോ ഭക്തി ആരംഭിച്ചത് അപ്പോൾ ജ്ഞാനം ഉപേക്ഷിച്ച് വന്നതാണ് എന്നല്ല, അപ്പോൾ സ്വതവെ രാവണന്റെ രാജ്യത്തിലേക്ക് വരുകയാണ് ചെയ്തത്. ഇപ്പോൾ നിങ്ങൾക്ക് വിവേകം ലഭിച്ചിരിക്കുകയാണ് ബാബ നമ്മളെ രാജയോഗം പഠിപ്പിക്കുകയാണ്. രാജയോഗത്തിന്റെ ജ്ഞാനമാണ് ഇത്, ഇതിനെ ഭക്തി എന്ന് പറയില്ല. ഭഗവാൻ ജ്ഞാന സാഗരനാണ്, ബാബ ഒരിക്കലും ഭക്തി ചെയ്യാൻ പഠിപ്പിക്കുന്നില്ല. ഭക്തിയുടെ ഫലമാണ് ജ്ഞാനം. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. കലിയുഗത്തിന്റെ അന്തിമത്തിൽ എല്ലാവരും ദുഃഖികളാണ് അതുകൊണ്ടാണ് ഈ പഴയ ലോകത്തെ ദു:ഖധാമം എന്ന് പറയുന്നത്. ഈ കാര്യങ്ങളെല്ലാം ഇപ്പോഴാണ് നിങ്ങൾ മനസ്സിലാക്കിയത്. ഭക്തിയുടെ ഫലം അർത്ഥം സദ്ഗതി നൽകുന്നതിനായി ബാബ വന്നിരിക്കുകയാണ്. രാജയോഗം അഭ്യസിപ്പിക്കുകയാണ്. ഇത് പഴയ ലോകമാണ്, ഇതിന്റെ വിനാശം ഉണ്ടാകും. നമുക്ക് പുതിയ ലോകത്തിൽ രാജ്യപദവി വേണം. ഇത് രാജയോഗത്തിന്റെ ജ്ഞാനമാണ്. ജ്ഞാനം അഭ്യസിപ്പിക്കുന്നത് ഒരു പരംപിതാ പരമാത്മാവായ ശിവനാണ്. ആ ശക്തിയെയാണ് ജ്ഞാനസാഗരൻ എന്ന് പറയുന്നത്, കൃഷ്ണനെയല്ല. കൃഷ്ണന്റെ മഹിമ തന്നെ വേറിട്ടതാണ്. തീർച്ചയായും പൂർവ്വജന്മത്തിൽ അങ്ങനെയുള്ള കർമ്മം ചെയ്തിട്ടുണ്ടാകും, അതുകൊണ്ടാണല്ലോ രാജകുമാരനായത്.

ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ രാജയോഗത്തിന്റെ ജ്ഞാനം എടുത്ത് പുതിയ ലോകത്തിൽ, സ്വർഗ്ഗത്തിൽ രാജകുമാരനും രാജകുമാരിയുമായിത്തീരും. സ്വർഗ്ഗത്തെ സദ്ഗതിയെന്നും നരകത്തെ ദുർഗതി യെന്നുമാണ് പറയാറുള്ളത്. നിങ്ങൾ സ്വയത്തിനു വേണ്ടിയുള്ള രാജ്യത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്
കുകയാണ്. ബാക്കി ആരാണോ ഈ ജ്ഞാനം എടുക്കാത്തത്, പാവനമാകാത്തത് അവർ രാജധാനിയിലേക്ക് വരില്ല എന്തുകൊണ്ടെന്നാൽ സത്യയുഗത്തിൽ വളരെ കുറച്ച് പേരെ ഉണ്ടാവുകയുള്ളൂ. കലിയുഗത്തിന്റെ അവസാനത്തിലാണ് ഇത്രയും കൂടുതൽ മനുഷ്യരുള്ളത്, അവരെല്ലാം മുക്തിധാമത്തിലേക്കും പോകും. അപ്രത്യക്ഷമാവുകയൊ
ന്നുമല്ല, സർവ്വരും വീട്ടിലേക്ക് പോകും. ഇപ്പോൾ കുട്ടികൾക്ക് വീടിന്റെ ഓർമ്മയുണ്ട് അതായത് 84 ജന്മങ്ങളുടെ ചക്രം പൂർത്തിയാകാൻ പോവുകയാണ്. നാടകം പൂർത്തിയാകും. അനേകം തവണ ഈ ചക്രം കറങ്ങിയതാണ്. ഇതും നിങ്ങൾ ബ്രാഹ്മണ കുട്ടികളേ അറിയുന്നുള്ളൂ. ബ്രാഹ്മണരായി മാറുന്നുണ്ട്. 16108 ന്റെ മാലയുണ്ടല്ലോ. സത്യയുഗത്തിൽ കൂടുതൽ മനുഷ്യർ ഉണ്ടാവുകയില്ല. സത്യയുഗത്തിന്റെ മോഡൽ രൂപം കാണിക്കാറുണ്ടല്ലോ. വലിയ വസ്തുവിന്റെയും മോഡൽ ചെറുതായിരിക്കും. ഏതുപോലെയാണോ സ്വർണ്ണത്തിന്റെ ദ്വാരക കാണിക്കുന്നത്. പറയാറുണ്ട് - ദ്വാരകയിൽ കൃഷ്ണന്റെ രാജ്യമായിരുന്നു. ഇപ്പോൾ ദ്വാരകയിലാണെന്നു പറയുമോ അതോ ഡൽഹിയിലാണ് എന്ന് പറയുമോ? യമുനാ നദിയുടെ തീരം ഇവിടെ ഡൽഹിയിലാണ്. അവിടെ സാഗരമാണ് ഉള്ളത്. ഇതും നിങ്ങൾ കുട്ടികൾക്ക് അറിയാം യമുനാ നദിയുടെ തീരത്തായിരുന്നു തലസ്ഥാനം. ദ്വാരക തലസ്ഥാനമൊന്നുമല്ല. ഡൽഹി പ്രശസ്തമാണ്. യമുനാ നദിയും വേണമല്ലോ. യമുനയുടേയും മഹിമയുണ്ട്. പരിസ്താൻ എന്ന് പറയുന്നതും ഡൽഹിയെയാണ്. വലിയ രാജധാനി ഡൽഹിയിൽത്തന്നെയാ
യിരിക്കും. ഇപ്പോൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ഭക്തിമാർഗ്ഗം അവസാനിച്ച് ജ്ഞാനമാർഗ്ഗം വരാൻ പോവുകയാണ്. ദൈവീക രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. ബാബ പറയുകയാണ് - മുന്നോട്ട് പോകവെ നിങ്ങൾക്ക് എല്ലാം മനസ്സിലാകും. ആരെല്ലാം എത്ര മാത്രം പാസ്സാകും. സ്കൂളിലും അറിയുമല്ലോ, ആര് എത്ര നമ്പറിലാണ് പാസ്സാകാൻ പോകുന്നത് എന്ന്. ഇപ്പോൾ അടുത്ത ക്ലാസ്സിലേക്ക് പോകണം എന്നും അറിയാം. അവസാനമാകുമ്പോൾ കൂടുതൽ അറിയാൻ കഴിയും. ആരെല്ലാം വിജയിക്കും പിന്നെ ട്രാൻസ്ഫറാകും. ഇവിടെ ക്ലാസ്സ് വലുതാണല്ലോ. പരിധിയില്ലാത്ത ക്ലാസ്സാണ്. സേവാകേന്ദ്രങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കും. ചിലർ വന്ന് 7 ദിവസത്തെ കോഴ്സ് വളരെ നല്ല രീതിയിൽ കേൾക്കും. 1-2 ദിവസത്തെ കോഴ്സ് കേൾക്കുന്നതും ചെറിയ കാര്യമല്ല. കാണുന്നുണ്ട് കലിയുഗത്തിന്റെ വിനാശം സമീപത്താണ് നിൽക്കുന്നത്, ഇപ്പോൾ സതോപ്രധാനമാകണം എന്ന ചിന്ത വരും. ബാബ പറഞ്ഞിട്ടുണ്ട് എന്റെ കൂടെ ബുദ്ധിയോഗം വെക്കൂ എങ്കിൽ സതോപ്രധാനമാകും. പവിത്രലോകത്തേക്ക് വരും, പാർട്ട് തീർച്ചയായും അഭിയിക്കണം. ഏതുപോലെ കൽപം മുമ്പ് പാർട്ട് അഭിനയിച്ചോ അതുപോലെ തന്നെ അഭിനയിക്കും. ഭാരതവാസികളാണ് രാജ്യം ഭരിച്ചിരുന്നത് പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും ചെയ്തു. വൃക്ഷം വളരുകയാണ് ചെയ്തത്. ഭാരതവാസികൾ ദേവീ-ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു. പക്ഷെ പാവനമല്ലാത്തതു കൊണ്ടാണ് പാവനമായ ദേവതകളെ പൂജിക്കുന്നത്. ഏതുപോലെയാണോ ക്രിസ്ത്യൻ ധർമ്മത്തിലുള്ളവർ ക്രിസ്തുവിനെ ഓർമ്മിക്കുന്നത് അതുപോലെ തന്നെയാണ്. സത്യയുഗത്തിൽ ഉണ്ടായിരുന്നത് ആദി സനാതന ദേവീ ദേവതാ ധർമ്മമായിരുന്നു. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. തീർച്ചയായും സത്യയുഗത്തിൽ ഈ ദേവതകളുടെ രാജ്യമായിരുന്നു. അപ്പോൾ തീർച്ചയായും ഒരു ജന്മം മുമ്പ് അവർ പുരുഷാർത്ഥം ചെയ്തിട്ടുണ്ടാകും. തീർച്ചയായും അത് സംഗമത്തിൽത്തന്നെയാ യിരിക്കും. ഈ യുഗത്തിലൂടെയാണ് പഴയ ലോകം മാറി പുതിയതാകുന്നത്. കലിയുഗം മാറി സത്യയുഗം വരണമെങ്കിൽ കലിയുഗത്തിൽ പതീതരാണല്ലോ ഉണ്ടാവുക. ബാബ മനസ്സിലാക്കിത്തന്
നിട്ടുണ്ട് ഈ ലക്ഷ്മി-നാരായണന്റെ ചിത്രം അഥവാ ഏതെങ്കിലും ലിറ്ററേച്ചർ അച്ചടിക്കുമ്പോൾ അതിൽ എഴുതണം ഇവർ ഈ സഹജ രാജയോഗത്തിന്റെ ജ്ഞാനത്തിലൂടെ തന്റെ പൂർവ്വ ജന്മം ഇതുപോലെയാകുന്നതിനുള്ള പുരുഷാർത്ഥം ചെയ്തിട്ടുണ്ട്. കേവലം രാജാവും രാജ്ഞിയും മാത്രമല്ല ഉണ്ടാവുക. പ്രജകളും വേണമല്ലോ. അജ്ഞാനത്തിൽ മനുഷ്യർക്ക് ഒന്നും അറിയില്ല കേവലം പൂജ ചെയ്തു കൊണ്ടിരിക്കും. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ആ മനുഷ്യർ പൂജ ചെയ്യുന്നുണ്ടെങ്കിലും കേവലം ലക്ഷ്മി-നാരായണനെ മാത്രമാണ് നോക്കുന്നത്. ജ്ഞാനമൊന്നുമില്ല. ലോകർ വിശ്വസിക്കുന്നത് ഭക്തി ചെയ്യാതെ ഭഗവാനെ കിട്ടില്ല എന്നതാണ്. നിങ്ങൾ ആരോടെങ്കിലും ഭഗവാൻ വന്നു കഴിഞ്ഞു എന്നു പറയൂ അപ്പോൾ അവർ നിങ്ങളെ പരിഹസിക്കും. കലിയുഗത്തിന്റെ അവസാനമാണ് ഭഗവാൻ വരുക, പിന്നെ ഇപ്പോൾ എവിടെ നിന്ന് വന്നു എന്നെല്ലാം ചോദിക്കും. കലിയുഗത്തിന്റെ അന്തിമം എന്ന് എന്തിനെയാണ് പറയുന്നത് എന്നതും അവർക്ക് അറിയില്ല. കൃഷ്ണനെ പ്പോലും ദ്വാപരത്തിലേക്ക് കൊണ്ടു പോയിരിക്കുന്നു. മനുഷ്യർക്ക് തോന്നുന്നത് അവർ പറയും, തിരിച്ചറിവൊന്നുമില്ല, അതിനാലാണ് ബാബ പറയുന്നത് നിങ്ങൾ പൂർണ്ണമായും ബുദ്ധിശൂന്യരായി മാറി. ബാബയെ സർവ്വവ്യാപി എന്ന് പറയുന്നുണ്ട്. ഭക്തി പുറമെ നിന്ന് കാണാൻ വളരെ സുന്ദരമാണ്. ഭക്തിക്ക് വളരെ തിളക്കമുണ്ട്. നിങ്ങളുടെയടുത്ത് അതൊന്നുമില്ല. ഭക്തിയിലെ സത്സംഗങ്ങളിൽ പോകൂ അവിടെ ശബ്ദങ്ങളെല്ലാം ഉണ്ടാകാറുണ്ട്, അവിടെ ഗീതമെല്ലാം പാടും. ഇവിടെ ബാബ റെക്കോർഡ് പോലും ഇടുന്നത് ഇഷ്ടപ്പെടുന്നില്ല. മുന്നോട്ട് പോകവേ ഒരു പക്ഷെ അതും നിൽക്കും.

ബാബ പറയുകയാണ് - ഈ ഗീതങ്ങളുടേയെല്ലാം അർത്ഥം നിങ്ങൾക്ക് മനസ്സിലാക്കിത്തരുകയാണ്. നിങ്ങൾക്ക് അർത്ഥമറിയാം. കുട്ടികൾക്കറിയാം നമ്മൾ രാജയോഗം അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്. അഥവാ പഠിക്കുന്നത് കുറവാണെങ്കിൽ പ്രജയിലേക്ക് പോകും അതിനാൽ ആരാണോ വളരെ ബുദ്ധിശാലിയായിരിക്കുന്നത് അവരെ അനുകരിക്കണം എന്തുകൊണ്ടെന്നാൽ അവർക്ക് പഠിപ്പിൽ കൂടുതൽ ശ്രദ്ധയുണ്ടാകും അതിനാൽ വളരെ പ്രയോജനവും ഉണ്ടാകും. ആരാണോ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നവർ അവരിൽ നിന്നും മനസ്സിലാക്കണം. ആരാണോ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നവർ അവരെ സെന്ററുകളിലും ഓർമ്മിക്കുമല്ലോ. ബ്രഹ്മാകുമാരി ഇരിക്കുന്നുണ്ടെങ്കിലും അവർ വരണം എന്ന് വിദ്യാർത്ഥികൾ പറയും. അവർ വളരെ ബുദ്ധിശാലിയാണെന്ന് മനസ്സിലാക്കുന്നു. അങ്ങനെയാണെങ്കിൽ അവർക്ക് ബഹുമാനവും കൊടുക്കണം. വലിയവർക്കുള്ള ആദരവും അതുപോലെ കൊടുക്കണം. ഈ ജ്ഞാനത്തിൽ ആരാണോ നമ്മളെക്കാൾ മുന്നോട്ട് പോകുന്നത്, തീർച്ചയായും അവർക്ക് ഉയർന്ന പദവി കിട്ടും, ഇതിൽ അഹങ്കാരം വരരുത്. വലിയവർക്കുള്ള ആദരവും വലുത് തന്നെയായിരിക്കും. പ്രസിഡന്റിന് വളരെയധികം ആദരവ് കൊടുക്കുമല്ലോ. ഓരോരുത്തർക്കും നമ്പർവാറായിട്ടാണ് ആദരവ് കിട്ടുക. പരസ്പരം ആദരവ് കൊടുക്കണം. വക്കീൽമാരും നമ്പർവാറാണല്ലോ. വലിയ കേസുകളിൽ വളരെ ബുദ്ധിശാലിയായ വക്കീലിനെ കാണും. ചിലർ ലക്ഷക്കണക്കിനു രൂപയുടെ കേസുകൾ കൈകാര്യം ചെയ്യുന്നവരായിരിക്കും. നമ്പർവാറാണല്ലോ. ഇവിടെയും ആരാണോ ബുദ്ധിശാലി അവർക്ക് ബഹുമാനം കൊടുക്കണം. സേവാകേന്ദ്രം സംരക്ഷിക്കണം, എല്ലാ ജോലികളും ചെയ്യണം. ബാബക്കും മുഴുവൻ ദിവസവും ചിന്തയുണ്ടാകും. പ്രദർശിനി എങ്ങനെ ചെയ്യണം എന്നതിലും പൂർണ്ണശ്രദ്ധ വേണം. എങ്ങനെ നമുക്ക് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകാം എന്നത് പറഞ്ഞു കൊടുക്കണം. സതോപ്രധാനമാക്കി മാറ്റുന്നതിനാണ് ബാബ വന്നിരിക്കുന്നത്. പതീത പാവനൻ ബാബയാണ്. ഇവിടെയാണെങ്കിൽ പതീതപാവനി എന്ന് ഗംഗയെ മനുഷ്യർ പറയുന്നുണ്ട്, ജന്മജന്മാന്തരങ്ങളായി അവിടെ സ്നാനം ചെയ്തതാണ്. എന്നിട്ടും ആരും പാവനമായിട്ടില്ല. ഇതെല്ലാം ഭക്തിയാണ്. അല്ലയോ പതീതപാവനാ വരൂ എന്നും വിളിക്കുന്നുണ്ട്. സംഗമത്തിൽ തീർച്ചയായും വരും, അതും ഒരു തവണ മാത്രമാണ് വരുന്നത്. ഓരോരുത്തരുടേയും രീതിയും ആചാരങ്ങളും വെവ്വേറെയാണ്. ഏതുപോലെയാണോ അഷ്ടമിക്ക് നേപ്പാളിൽ ബലി കൊടുക്കുന്ന ആചാരമുണ്ട്. ചെറിയ കുട്ടിയുടെ കൈയിലും തോക്ക് കൊടുത്ത് ചെയ്യിപ്പിക്കാറുണ്ട്. വലുതായാൽ ആടിനെ ഒരു വെട്ടുകൊണ്ട് തന്നെ ബലി കൊടുക്കാറുണ്ട്. ആരെങ്കിലും ദുർബലമായി വെട്ടിയാൽ, ഒരു വെട്ടിൽ ത്തന്നെ അതിനെ കൊല്ലുന്നില്ലെങ്കിൽ അത് ബലിയായിട്ടില്ല എന്നും പറയാറുണ്ട്, അതിനെ ദേവിക്ക് ബലിയർപ്പിക്കില്ല. ഇതെല്ലാം ഭക്തിയാണ്. എല്ലാവർക്കും അവരവരുടെ ഭാവനകളാണ്. ഭാവനയിലൂടെയാണ് അനുകരിക്കുന്നവരും ഉണ്ടാകുന്നത്. എന്നാൽ ഇവിടെ പുതിയ കാര്യമാണ്. ഈ അച്ഛനെ നിങ്ങൾ കുട്ടികൾക്കു മാത്രമേ അറിയുകയുള്ളൂ. ഒരു ബാബ ഇരുന്ന് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേൾപ്പിക്കുകയാണ്. നിങ്ങൾക്ക് സന്തോഷമുണ്ട് നാം സ്വദർശന ചക്രധാരികളാണ്, ഇത് വേറെയാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങളെക്കുറിച്ച് സഭയിൽ സർവ്വോത്തമ ബ്രാഹ്മണ കുലഭൂഷണരാണ്, സ്വദർശന ചക്രധാരിയാണ് എന്നെല്ലാം പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. പുതിയവർ ഉണ്ടെങ്കിൽ അവർ ഇത് കേട്ട് അത്ഭുതപ്പെടും. സ്വദർശനചക്രധാരി വിഷ്ണുവാണ് എന്ന് അവർ ചിന്തിക്കും. ഇത് പുതിയ കാര്യമല്ലേ അതിനാൽ നിങ്ങളെക്കുറിച്ചാണ് പറയുന്നത്, പുറത്ത് മൈതാനത്തേക്ക് വരൂ അപ്പോഴേ മനസ്സിലാവുകയുള്ളൂ.

നിങ്ങളുടേത് ജ്ഞാനമാർഗ്ഗമാണ്. നിങ്ങൾ 5 വികാരങ്ങളുടെ മുകളിലാണ് വിജയം നേടുന്നത്. നിങ്ങളുടെ യുദ്ധം തന്നെ ഈ 5 വികാരങ്ങളോടാണ്. പിന്നീട് നിങ്ങൾ ദേവതകളാകും, പിന്നെ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. എവിടെയാണോ അസുരനുള്ളത് അവിടെ ദേവതകൾ ഉണ്ടാകില്ല. നിങ്ങൾ ബ്രാഹ്മണരാണ്, ഭാവിയിൽ ദേവതകളാകും. നിങ്ങൾ പുരുഷാർത്ഥം ചെയ്യുകയാണ്. രുദ്ര ജ്ഞാനയജ്ഞത്തിൽ ബ്രാഹ്മണർ വേണം. ബ്രാഹ്മണരില്ലാതെ യജ്ഞം നടക്കില്ലല്ലോ. രുദ്രനാണ് ശിവൻ, പിന്നെ കൃഷ്ണന്റെ പേര് എവിടെ നിന്നാണ് വന്നത്. നിങ്ങൾ ലോകത്തിൽ നിന്നും തീർത്തും വേറിട്ടവരാണ്. അതും നിങ്ങൾ എത്ര കുറച്ചു പേരാണ്. പക്ഷികൾ സാഗരത്തെ വിഴുങ്ങി എന്നെല്ലാം പറയാറുണ്ട്. ശാസ്ത്രങ്ങളിൽ എത്ര കെട്ടുകഥകളാണ്. ബാബ പറയുകയാണ് - ഇപ്പോൾ അതെല്ലാം മറന്ന് ബാബയെ ഓർമ്മിക്കൂ. ആത്മാവാണ് ബാബയെ ഓർമ്മിക്കുന്നത്. ബാബ ഒന്നല്ലേ ഉള്ളൂ. അല്ലയോ പരമാത്മാവേ അഥവാ പ്രഭൂ എന്ന് പറയുമ്പോഴും ശിവലിംഗമൊന്നും ഓർമ്മ വരാറില്ല. കേവലം ഈശ്വരാ അഥവാ പ്രഭൂ എന്നു മാത്രമാണ് പറയാറുള്ളത്. ആത്മാവിന് ബാബയിലൂടെ അരകൽപത്തിന്റെ സുഖമാണ് പ്രാപ്തമാകുന്നത്, അതുകൊണ്ടാണ് ഭക്തിയിലും ഓർമ്മിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ് എന്നെല്ലാമുള്ള ജ്ഞാനം ലഭിച്ചു. നമ്മൾ എല്ലാ ആത്മാക്കളും മൂലവതനത്തിൽ വസിച്ചിരുന്നവരാണ്, അവിടെ നിന്നും നമ്പർവാർ പാർട്ട് അഭിനയിക്കാൻ വന്നിരിക്കുകയാണ്. ആദ്യം വരുന്നത് ദേവീ-ദേവതകളാണ്. ക്രിസ്തുവിന് മുമ്പ് ദേവീ-ദേവതാ ധർമ്മം ഉണ്ടായിരുന്നു എന്നെല്ലാം പറയുന്നുണ്ട്. 5000 വർഷത്തിന്റെ കാര്യമാണ്. മനുഷ്യർ 50000 വർഷങ്ങളുടെ പഴക്കമുള്ള സാധനമാണ് എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ 50000 വർഷങ്ങളുടെ പഴക്കമുള്ള ഒന്നും തന്നെ ഉണ്ടാകില്ല. ഡ്രാമ തന്നെ 5000 വർഷത്തിന്റേതാണ്. മുഖ്യമായ ധർമ്മവും ഇതു തന്നെയായിരിക്കും. ഈ ധർമ്മത്തിൽ ഉള്ളവരുടെ വീടുകളാണ് ആദ്യം നിർമ്മിക്കപ്പെടുക. ആദ്യം രജോഗുണി ബുദ്ധികളായിരുന്നു. ഇപ്പോഴാണെങ്കിൽ കൂടുതലും തമോഗുണി ബുദ്ധിയുള്ളവരായി മാറിയിരിക്കുകയാണ്. പ്രദർശിനിയിൽ എത്രയാണ് മനസ്സിലാക്കിക്കൊടു
ക്കുന്നത്. എങ്കിലും എല്ലാവരും മനസ്സിലാക്കുന്നുമില്ല. ബ്രാഹ്മണരുടെ തൈ വെച്ച് പിടിപ്പിക്കുകയാണ്. അതിനാൽ കുട്ടികൾക്ക് മനസ്സിലാക്കിത്തരുകയാണ് - ജ്ഞാനം വേറെയാണ്, ഭക്തി വേറെയാണ്. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത് അതിനാലാണ് പറയുന്നത് അല്ലയോ പതീത പാവനാ വരൂ, ദു:ഖത്തിൽ നിന്നും മോചിപ്പിക്കൂ. പിന്നെ വഴികാട്ടി ആയി കൂടെ കൊണ്ടുപോവുകയും ചെയ്യും. ബാബ വന്ന് ആത്മാക്കളെയാണ് കൂടെ കൊണ്ടുപോകുന്നത്. ശരീരമെല്ലാം ഇല്ലാതാകും. വിനാശം ഉണ്ടാകുമല്ലോ. ശാസ്ത്രങ്ങളിൽ ഒരു മഹാഭാരതയുദ്ധമാണ് പാടപ്പെട്ടിരിക്കുനനത്. ഇത് അതേ മഹാഭാരത യുദ്ധം തന്നെയാണ് എന്ന് പറയുന്നമുണ്ട്. അത് നടക്കുക തന്നെ ചെയ്യും. സർവ്വർക്കും ബാബയുടെ പരിചയം കൊടുക്കണം. തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകുന്നതിനുള്ള ഉപായം ഇത് ഒന്നേയുള്ളൂ. ബാബ പറയുകയാണ് - എന്നെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം വിനാശമാകും അതോടൊപ്പം ആത്മാവ് എന്റെ കൂടെ വരും. സർവ്വർക്കും സന്ദേശം കൊടുക്കണം എങ്കിൽ അനേകരുടെ മംഗളം നടക്കും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരാണോ പഠിപ്പിൽ ബുദ്ധിശാലിയായിരിക്കുന്നത്, നല്ല രീതിയിൽ മനസ്സിലാക്കിക്കൊടു
ക്കുന്നത് - അവരോടൊപ്പം കൂട്ടുകെട്ട് വെക്കണം, അവർക്ക് ബഹുമാനം കൊടുക്കണം. ഒരിക്കലും അഹങ്കാരത്തിലേക്ക് വരരുത്.

2) ജ്ഞാനത്തിന്റെ പുതിയ പുതിയ പോയിന്റുകളെ നല്ല രീതിയിൽ മനസ്സിലാക്കുകയും മനസ്സിലാക്കി ക്കൊടുക്കുകയും വേണം. നമ്മൾ സ്വദർശന ചക്രധാരികളാണ് എന്ന സന്തോഷത്തിൽ കഴിയണം.

വരദാനം :-
വേറിട്ടതും അതേസമയം പ്രിയപ്പെട്ടവരുമായി സ്ഥിതിചെയ്യാനാകുന്ന കഴിവിലൂടെ ആകർഷണമുക്തരും സഹജയോഗികളുമായി ഭവിക്കട്ടെ.

സഹജയോഗിജീവിതം അനുഭവം ചെയ്യാനായി ജ്ഞാനസഹിതം വേറിട്ട അവസ്ഥയിലിരിക്കൂ.
പുറമേമാത്രം വേറിട്ട അവസ്ഥയിലിരുന്നാൽ പോരാ, മനസ്സുകൊണ്ടും ഒന്നിനോടും ആകർഷണം ഉണ്ടാകരുത്. എത്രത്തോളം വേറിട്ട അവസ്ഥയിലിരിക്കുന്നുവോ അത്രത്തോളം ഏവർക്കും പ്രിയപ്പെട്ടവരായി മാറുന്നു വേറിട്ട അവസ്ഥ അവനവനും പ്രിയപ്പെട്ടതായി മാറും. ആരാണോ പുറമേയുള്ള ആകർഷണങ്ങളിൽനിന്നും വിട്ടുനിൽക്കാത്തത് അവർ പ്രിയപ്പെട്ടവരായി മാറുന്നതിനുപകരം സ്വയം പരിഭ്രാന്തരായി മാറുന്നു. അതിനാൽ സഹജയോഗികൾ വേറിട്ടതും അതേസമയം പ്രിയപ്പെട്ടതും എന്ന യോഗ്യതയുള്ളവരായി മാറുന്നു ഒപ്പം സർവ്വ ആകർഷണങ്ങളിൽനിന്നും മുക്തരുമാകുന്നു.

സ്ലോഗന് :-
സ്വപുരുഷാർത്ഥത്തെയും സേവനങ്ങളെയും ബാലൻസ് ചെയ്യുന്നതിലൂടെ ബന്ധനങ്ങൾ സംബന്ധങ്ങളായി മാറും.

അവ്യക്തസൂചന-തന്റെ ദാതാ സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..

ദാതാവിന്റെ മക്കളായ താങ്കൾ ഓരോ സെക്കന്റിലും തന്റെ ഓരോ സങ്കൽപങ്ങളിലൂടെയും നൽകിക്കൊണ്ടിരിക്കണം. ദാതാവിന്റെ മുഖ്യഗുണം തന്നെ ഉദാരമനസ്കതയാണ്. അവർ മറ്റുള്ളവരെ ഉയർത്തുന്നതിന് നിമിത്തമായി മാറുന്നു. അതിനാൽ സദാ നമ്മൾ ദാതാവിന്റെ മക്കളാണ്, ഒരുസെക്കന്റുപോലും നൽകാതെ ഇരിക്കരുത് എന്ന് ഓർമ്മവേണം, അങ്ങിനെയുള്ളവരെയാണ് മഹാദാനികൾ എന്ന് പറയുന്നത്. എങ്ങിനെയാണോ ക്ഷേത്രങ്ങളുടെ വാതിലുകൾ സദാ തുറന്നിരിക്കുന്നത് അതുപോലെ താങ്കളും തുറന്നമനസ്സോടെ നൽകണം. ദാതാവിന്റെ കുട്ടികൾ ഒരിക്കലും തന്റെ നൽകുന്നശീലം നിറുത്തില്ല.