21.10.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - അതിരാവില െഎഴുന്നേ റ്റ്ബാബയ ോട്മധുര-മധുരമായിസം സാരിക്കൂ, വിചാരസാഗ രമഥനംചെയ്യു ന്നതിനുവേണ്ടി അതിരാവിലത്ത െസമയംവ ളരെനല്ലതാണ്.

ചോദ്യം :-
ഭക്തരും, നിങ്ങൾ കുട്ടികളും ഭഗവാനെ സർവ്വശക്തിവാൻ എന്നു പറയുന്നു, എന്നാൽ രണ്ടിലും വ്യത്യാസമെന്താണ് ?

ഉത്തരം :-
ഭക്തർ പറയുന്നു ഭഗവാന് എന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്യാൻ സാധിക്കും ,എല്ലാം ഭഗവാന്റെ കൈകളിലാണ്. എന്നാൽ നിങ്ങൾക്കറിയാം ബാബ പറഞ്ഞിട്ടുണ്ട് ഞാനും ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കുക യാണെന്ന്. ഡ്രാമ സർവ്വശക്തിവാനാണ്. ബാബയെ സർവ്വശക്തിവാൻ എന്ന് പറയുന്നത് എന്തുകൊണ്ടെന്നാൽ ബാബക്ക് എല്ലാവർക്കും സദ്ഗതി കൊടുക്കാനുള്ള ശക്തിയുണ്ട്. ആർക്കും ഒരിക്കലും തട്ടിപ്പറിക്കാൻ സാധിക്കാത്ത രാജ്യമാണ് സ്ഥാപിക്കുന്നത്.

ഓംശാന്തി.  
ആരാണ് പറഞ്ഞത് ? ബാബ. ഓം ശാന്തി- ഇതാരാണ് പറഞ്ഞത് ? ദാദ. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഇത് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഉയർന്നതിലും വെച്ച് ഉയർന്ന ബാബയുടെ മഹിമ വളരെ ഭാരിച്ചതാണ്. പറയുന്നുണ്ട് സർവ്വശക്തിവാനാണെങ്കിൽ എന്താണ് ചെയ്യാൻ സാധിക്കാത്തത്. ഇപ്പോൾ ഈ ഭക്തിമാർഗ്ഗത്തിലുള്ളവർ ഈ സർവ്വശക്തിവാന്റെ അർത്ഥം വളരെ വലുതായിട്ടായിരിക്കും പറയുന്നുണ്ടായിരിക്കുക. ബാബ പറയുന്നു, ഡ്രാമയനുസരിച്ചാണ് എല്ലാം നടക്കുന്നത്, ഞാൻ ഒന്നും തന്നെ ചെയ്യുന്നില്ല. ഞാനും ഡ്രാമയിലെ ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.കേവലം നിങ്ങൾ ബാബയെ ഓർമ്മിക്കുന്നതിലൂടെ സർവ്വശക്തിവാനായി മാറുന്നു. പവിത്രമാകുന്നതിലൂടെ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രാധാനമായി മാറുന്നു. ബാബ സർവ്വശക്തിവാനാണ്, ബാബക്ക് പഠിപ്പിക്കേണ്ടി വരുകയാണ്. കുട്ടികളേ, എന്നെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും പിന്നീട് സർവ്വശക്തിവാനായി മാറി വിശ്വത്തിൽ രാജ്യം ഭരിക്കും. ശക്തിയില്ലായെന്നുണ്ടെങ്കിൽ എങ്ങിനെ രാജ്യം ഭരിക്കും. ശക്തി ലഭിക്കുന്നത് യോഗത്തിലൂടെയാണ് അതുകൊണ്ടാണ് ഭാരതത്തിലെ പ്രാചീനമായ യോഗത്തിന് ഒരുപാട് മഹിമ പാടിയിട്ടുള്ളത്. നിങ്ങൾ കുട്ടികൾ നമ്പർവൈസ് ആയി ഓർമ്മിച്ച് സന്തോഷിക്കുന്നു. നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ ബാബയെ ഓർമ്മിക്കുന്നതിലൂടെ വിശ്വത്തിൽ രാജ്യം പ്രാപ്തമാക്കാൻ സാധിക്കും. അത് തട്ടിപ്പറിക്കാൻ ആർക്കും ശക്തിയുണ്ടാകില്ല . ഉയർന്നതിലും ഉയർന്ന ബാബയുടെ മഹിമ എല്ലാവരും ചെയ്യുന്നുണ്ട് എന്നാൽ ഒന്നും മനസ്സിലാക്കുന്നില്ല. ഇത് നാടകമാണ് എന്ന് മനസ്സിലാക്കുന്ന ഒരു മനുഷ്യരുമില്ല. അഥവാ ഇത് നാടകമാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിൽ തുടക്കം മുതൽ അവസാനം വരെ അത് ഓർമ്മ വരണം. ഇല്ലായെന്നുണ്ടെങ്കിൽ നാടകം എന്നു പറയുന്നതു തന്നെ തെറ്റാകും. ഇത് നാടകമാണെന്നും നമ്മൾ പാർട്ടഭിനയിക്കാൻ വന്നതാണെന്നും പറയുന്നുമുണ്ട്. അപ്പോൾ ആ നാടകത്തിന്റെ ആദി- മദ്ധ്യ- അന്ത്യത്തിനെക്കുറിച്ചും അറിയണമല്ലോ. ഇതും പറയുന്നുണ്ട് നമ്മൾ മുകളിൽ നിന്നാണ് വരുന്നത് അതുകൊണ്ടാണല്ലോ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. സത്യയുഗത്തിലാണെങ്കിൽ കുറച്ചു മനുഷ്യർ മാത്രമെയുള്ളൂ. ഇത്രയും ആത്മാക്കൾ എവിടുന്ന് വന്നു, ഇത് തുടക്കം മുതൽ അവസാനം വരെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അനാദിയായി ഉണ്ടാക്കിയതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. നിങ്ങൾ സിനിമ തുടക്കം മുതൽ അവസാനം വരെ കാണൂ എന്നിട്ട് വീണ്ടും ആവർത്തിച്ച് കാണുകയാണെങ്കിൽ തീർച്ചയായും ചക്രം ആവർത്തിക്കപ്പെടും. അൽപം പോലും വ്യത്യാസമുണ്ടാകില്ല.

ബാബ എങ്ങനെയാണ് മധുര-മധുരമായ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നത്. എത്ര മധുരമായ അച്ഛനാണ്. ബാബാ അങ്ങ് എത്ര മധുരമുള്ളനവനാണ്. മതി, ബാബ ഇപ്പോൾ ഞങ്ങൾ നമ്മുടെ സുഖധാമത്തിലേക്ക് പോകുകയാണ്. ഇപ്പോഴാണ് മനസ്സിലായത് ആത്മാവ് പാവനമായി മാറിയാൽ പിന്നെ സത്യയുഗത്തിൽ പാലും ശുദ്ധമായത് ലഭിക്കും. ശ്രേഷ്ഠാചാരികളായ അമ്മമാർ വളരെ മധുരമുള്ളവരായിരിക്കും, സമയത്ത് സ്വയം തന്നെ കുട്ടികൾക്ക് പാൽ നൽകും. കുട്ടികൾക്ക് കരയേണ്ട ആവശ്യമില്ല. ഇങ്ങനെ - ഇങ്ങനെ ഇതും വിചാര സാഗര മഥനം ചെയ്യണം. അതിരാവിലെ ബാബയോട് സംസാരിക്കുന്നതിലൂടെ ഒരുപാട് ആനന്ദമുണ്ടാകുന്നു. ബാബാ അങ്ങ് ശ്രേഷ്ഠാചാരിയായ രാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി എത്ര നല്ല യുക്തിയാണ് പറഞ്ഞു തരുന്നത്. പിന്നീട് ഞങ്ങൾ ശ്രേഷ്ഠാചാരികളായ അമ്മമാരുടെ മടിയിൽ വളരും. ഒരുപാട് തവണ നമ്മൾ തന്നെയാണ് ആ പുതിയ സൃഷ്ടിയിലേക്ക് പോയത്. ഇപ്പോൾ നമ്മുടെ സന്തോഷത്തിന്റെ ദിവസങ്ങൾ വരുന്നു. ഇത് സന്തോഷത്തിനുള്ള മരുന്നാണ് അതുകൊണ്ടാണ് അതീന്ദ്രിയ സുഖത്തെക്കുറിച്ച് അറിയണമെങ്കിൽ ഗോപ-ഗോപികമാരോട് ചോദിക്കൂ എന്ന് പറയുന്നത്. ഇപ്പോൾ നമുക്ക് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുകയാണ്. നമ്മളെ വീണ്ടും സ്വർഗ്ഗത്തിലെ അധികാരിയും ശ്രേഷ്ഠാചാരികളുമാക്കി മാറ്റുന്നു. കൽപ- കൽപം നമ്മൾ നമ്മുടെ രാജ്യഭാഗ്യം എടുക്കുന്നു, തോൽക്കുന്നു പിന്നീട് ജയിക്കുന്നു. ഇപ്പോൾ ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്നെയാണ് രാവണന്റെ മേൽ വിജയം പ്രാപ്തമാക്കേണ്ടത് പിന്നീട് നമ്മൾ പാവനമായി മാറും. അവിടെ യുദ്ധത്തിന്റെയോ, ദു:ഖത്തിന്റെയോ പേരുപോലുമില്ല, ഒരു ചിലവുമില്ല. ഭക്തിമാർഗ്ഗത്തിൽ ജന്മ-ജന്മാന്തരങ്ങളായി എത്ര ചിലവഴിച്ചു, എത്ര അലഞ്ഞു, എത്ര ഗുരുക്കമാരെ സ്വീകരിച്ചു. ഇപ്പോൾ ഇനി പകുതി കൽപത്തിലേക്ക് നമ്മൾ ഒരു ഗുരുക്കൻമാരുടെയും പിന്നാലെ പോകില്ല. ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും പോകും. ബാബ പറയുന്നു നിങ്ങൾ സുഖധാമത്തിലെ യാത്രക്കാരാണ്. ഇപ്പോൾ ദു:ഖധാമത്തിൽ നിന്ന് സുഖധാമത്തിലേക്ക് പോകണം. ആഹാ നമ്മുടെ ബാബ എങ്ങനെയാണ് നമ്മളെ പഠിപ്പിക്കുന്നത്. നമ്മുടെ ഓർമ്മചിഹ്നവും ഇവിടെയാണുള്ളത്. ഇതാണെങ്കിൽ വലിയ അത്ഭുതമാണ്. ഈ ദിൽവാഡാ ക്ഷേത്രത്തിന്റെതാണെങ്കിൽ അളവറ്റ മഹിമയാണുള്ളത്. ഇപ്പോൾ നമ്മൾ രാജയോഗം പഠിക്കുകയാണ്. അതിന്റെ ഓർമ്മചിഹ്നം തീർച്ചയായും ഉണ്ടായിരിക്കുമല്ലോ. ഇത് വാസ്തവത്തിൽ നമ്മുടെ തന്നെ ഓർമ്മ ചിഹ്നമാണ്. ബാബയും, മമ്മയും, കുട്ടികളും ഇരിക്കുന്നുണ്ട്. താഴെ യോഗം പഠിക്കുന്നു, മുകളിൽ സ്വർഗ്ഗത്തിന്റെ രാജ്യഭാഗ്യവുണ്ട്. കല്പവൃക്ഷത്തിലാണെങ്കിലും എത്ര വ്യക്തമാണ്. ബാബ എങ്ങനെയാണ് സാക്ഷാത്കാരം ചെയ്യിപ്പിച്ച് ചിത്രങ്ങളുണ്ടാക്കിപ്പിച്ചത്. ബാബ തന്നെ സാക്ഷാത്കാരം ചെയ്യിപ്പിച്ച് പിന്നീട് തിരുത്തുകയും ചെയ്തു. എത്ര അത്ഭുതമാണ്. മുഴുവനും പുതിയ ജ്ഞാനമാണ്. ആർക്കും ഈ ജ്ഞാനത്തെക്കുറിച്ചറിയില്ല. ബാബ തന്നെയാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്, മനുഷ്യർ എത്ര തമോപ്രധാനമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ സൃഷ്ടി വർദ്ധിച്ചുകൊണ്ടേയി രിക്കുകയാണ്. ഭക്തിയും വൃദ്ധി പ്രാപിച്ച്- പ്രാപിച്ച് തമോപ്രധാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിങ്ങൾ ഇപ്പോൾ സതോപ്രധാനമായി മാറാനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. ഗീതയിലും മൻമനാഭവ എന്ന വാക്കുണ്ട്. ഭഗവാൻ ആരാണ് എന്നു മാത്രം അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ അതിരാവിലെ എഴുന്നേറ്റ് വിചാരസാഗര മഥനം ചെയ്യണം എങ്ങനെ മനുഷ്യർക്ക് ഭഗവാന്റെ പരിചയം കൊടുക്കാം. ഭക്തിയിലാണെങ്കിൽ പോലും മനുഷ്യർ അതിരാവിലെ എഴുന്നേറ്റ് മാളിക മുറിയിൽ ഇരുന്ന് ഭക്തി ചെയ്യുന്നു. അതും വിചാരസാഗരമഥനമായില്ലെ. ഇപ്പോൾ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. ബാബ മൂന്നാമത്തെ നേത്രം ലഭിക്കാനുള്ള കഥ കേൾപ്പിക്കുന്നു. ഇതിനെത്തന്നെയാണ് പിന്നീട് ആത്മാവിന്റെ കഥ എന്നു പറയുന്നത്. ആത്മാവിന്റെ കഥ, അമരകഥ, സത്യ നാരായണന്റെ കഥയും പ്രസിദ്ധമാണ്. ഏതാണോ പിന്നീട് ഭക്തിമാർഗ്ഗത്തിൽ തുടരുന്നത് അത് കേൾപ്പിക്കുന്നത് ഒരേയൊരു ബാബയാണ്. ജ്ഞാനത്തിലൂടെ നിങ്ങൾ സമ്പന്നരായി മാറുന്നു, അതുകൊണ്ടാണ് ദേവതകളെ കോടിപതികളെന്നു പറയുന്നത്. ദേവതകൾ വളരെ ധനവാൻമാരും, കോടിപതികളുമായി മാറുന്നു. കലിയുഗത്തെയും നോക്കൂ സത്യയുഗത്തെയും നോക്കൂ- രാത്രിയും പകലും പോലുള്ള വ്യത്യാസമുണ്ട്. മുഴുവൻ ലോകവും വൃത്തിയാകണമെങ്കിൽ സമയമെടുക്കുമല്ലോ. ഇത് പരിധിയില്ലാത്ത ലോകമാണ്. ഭാരതം അവിനാശിയായ രാജ്യം തന്നെയാണ്. ഇതൊരിക്കലും പൂർണ്ണമായും നശിച്ചുപോകുന്നില്ല. പകുതി കൽപം വരെ ഒരേ ഒരു രാജ്യമായിരിക്കും. പിന്നീട് നമ്പർവൈസായി ബാക്കി എല്ലാ രാജ്യങ്ങളും വന്നുകൊണ്ടിരിക്കും. നിങ്ങൾ കുട്ടികൾക്ക് എത്ര ജ്ഞാനമാണ് ലഭിക്കുന്നത്. പറയൂ- ലോകത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് കറങ്ങുന്നത് എന്ന് വന്ന് മനസ്സിലാക്കൂ. പ്രാചീനമായ ഋഷിമുനിമാർക്ക് എത്ര ആദരവാണ്, എന്നാൽ അവർക്കും സൃഷ്ടിയുടെ ആദി-മദ്ധ്യ- അന്ത്യത്തെക്കുറിച്ചറിയില്ല. അവർ ഹഠയോഗികളാണ്. ശരിയാണ്, ബാക്കി അവരിൽ പവിത്രതയുടെ ശക്തിയുള്ളതുകൊണ്ടാണ് ഭാരതത്തെ നിലനിർത്തുന്നത്. ഇല്ലായെന്നുണ്ടെങ്കിൽ ഭാരതത്തിന്റെ അവസ്ഥ എന്തായേനേ എന്ന് അറിയുകയേയില്ല. കെട്ടിടത്തെ തേച്ചുമിനുക്കാറുണ്ടല്ലോ- അപ്പോൾ തിളക്കമുണ്ടാകുന്നു. ഭാരതം മഹത്തായതും പവിത്രവുമായിരുന്നു, ഇപ്പോൾ അതേ ഭാരതമാണ് പതിതമായി മാറിയിരിക്കുന്നത്. സത്യയുഗത്തിൽ നിങ്ങളുടെ സുഖവും ഒരുപാടു നാൾ നിലനിൽക്കുന്നു. നിങ്ങളുടെ കൈയ്യിൽ ഒരുപാട് ധനമുണ്ടായിരുന്നു. നിങ്ങൾ ഭാരതത്തിൽ വസിച്ചിരുന്നവരായിരുന്നു. നിങ്ങളുടെ രാജ്യമുണ്ടായിരുന്നു, ഇന്നലത്തെ കാര്യമാണ്. പിന്നീടാണ് അന്യധർമ്മങ്ങൾ വന്നത്. അവർ വന്ന് കുറച്ച് തിരുത്തൽ വരുത്തി തങ്ങളുടെ പേര് പ്രശസ്തമാക്കി. ഇപ്പോൾ അവരും തമോപ്രധാനമായി മാറിക്കഴിഞ്ഞു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് എത്ര സന്തോഷമുണ്ടാകണം. ഈ കാര്യങ്ങളെല്ലാം പുതിയവർക്ക് കേൾപ്പിച്ചുകൊടുക്കരുത്. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. ബാബയുടെ നാമം, രൂപം, ദേശം, കാലം അറിയാമോ? ഉയർന്നതിലും ഉയർന്ന ബാബയുടെ പാർട്ട് പ്രസിദ്ധമായിരിക്കുമല്ലോ. ഇപ്പോൾ നിങ്ങൾക്കറിയാം ആ ബാബ തന്നെയാണ് നമുക്ക് നിർദേശം നൽകുന്നത്. നിങ്ങൾ വീണ്ടും നിങ്ങളുടെ രാജധാനി സ്ഥാപിക്കുകയാണ്. നിങ്ങൾ കുട്ടികൾ എന്റെ സഹയോഗികളാണ്. നിങ്ങൾ പവിത്രമായി മാറുന്നു. നിങ്ങൾക്കുവേണ്ടി പവിത്രമായ ലോകം തീർച്ചയായും സ്ഥാപിക്കപ്പെടണം. പഴയ ലോകം പരിവർത്തനപ്പെടുകയാണ് എന്ന് നിങ്ങൾക്ക് എഴുതാൻ കഴിയും. പിന്നീട് ഈ സൂര്യവംശി- ചന്ദ്രവംശി രാജ്യമായിരിക്കും. പിന്നീട് രാവണ രാജ്യമായിരിക്കും. ചിത്രങ്ങളിലൂടെ മനസ്സിലാക്കിക്കൊ ടുക്കുന്നത് വളരെ മധുരമായി തോന്നും, ഇതിൽ ദിവസവും, തിയതിയുമെല്ലാം എഴുതിയിട്ടുണ്ട്. ഭാരതത്തിലെ പ്രാചീനമായ രാജയോഗം എന്നാൽ ഓർമ്മ. ഓർമ്മയിലൂടെ വികർമ്മം വിനാശമാകുന്നു ഒപ്പം പഠിപ്പിലൂടെ പദവിയും ലഭിക്കുന്നു. ദൈവീകമായ ഗുണങ്ങൾ ധാരണ ചെയ്യണം. ശരിയാണ്, മായയുടെ കൊടുങ്കാറ്റ് വരുമെന്നുള്ളത് തീർച്ചയാണ്. അതിരാവിലെ എഴുന്നേറ്റ് ബാബയോട് സംസാരിക്കുന്നത് വളരെ നല്ലതാണ്. ഭക്തിക്കും ജ്ഞാനത്തിനും വേണ്ടി ഈ സമയം വളരെ നല്ലതാണ്. മധുര-മധുരമായി സംസാരിക്കണം. ഇനി നമ്മൾ ശ്രേഷ്ഠാചാരിയായ ലോകത്തിലേക്ക് പോകും. വൃദ്ധരായവരുടെ മനസ്സിൽ തോന്നും നമ്മൾ ശരീരം വിട്ട് ഗർഭത്തിലേക്ക് പോകും. ബാബ എത്ര ലഹരിയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങൾ ഇരുന്ന് സംസാരിക്കുകയാണെങ്കിലും നിങ്ങളുടെ സമ്പാദ്യമുണ്ടാകും. ശിവബാബ നമ്മളെ നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയാക്കി മാറ്റുകയാണ്. ആദ്യമാദ്യം വരുന്നത് നമ്മളാണ്, മുഴുവൻ ഓൾറൗണ്ട് പാർട്ടും അഭിനയിച്ചത് നമ്മളാണ്. ഇപ്പോൾ ബാബ പറയുന്നു ഈ അഴുക്കു പിടിച്ച വസ്ത്രത്തെ ഉപേക്ഷിക്കൂ. ദേഹസഹിതം മുഴുവൻ ലോകത്തെയും മറക്കൂ. ഇതാണ് പരിധിയില്ലാത്ത സന്യാസം. അവിടെയും പ്രായമാകുമ്പോൾ നിങ്ങൾക്ക് സാക്ഷാത്കാരമുണ്ടാകും- ഞാൻ കുട്ടിയായി മാറാൻ പോകുകയാണ്. സന്തോഷമുണ്ടാകുന്നു. കുട്ടിക്കാലം വളരെ നല്ലതാണ്. ഇങ്ങനെ- ഇങ്ങനെ അതിരാവിലെ ഇരുന്ന് വിചാരസാഗരമഥനം ചെയ്യണം. പോയിന്റുകൾ കിട്ടുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. സന്തോഷത്തിൽ ഒരു മണിക്കൂറോ ഒന്നരമണിക്കൂറോ കടന്നു പോകുന്നു. എത്രത്തോളം അഭ്യാസം ഉണ്ടായിക്കൊണ്ടിരിക്കുന്നുവോ അത്രത്തോളം സന്തോഷം വർദ്ധിച്ചുകൊണ്ടേയിരിക്കും. വളരെ ആനന്ദമുണ്ടാകും പിന്നീട് ചുറ്റിക്കറങ്ങുമ്പോഴും ഓർമ്മയിലിരിക്കണം. സമയം ഒരുപാടുണ്ട്, ശരിയാണ് വിഘ്നങ്ങൾ ഒരുപാട് വരും, അതിൽ ഒരു സംശയവുമില്ല. ജോലി ചെയ്യുമ്പോൾ മനുഷ്യർക്ക് ഉറക്കം വരാറില്ല. അലസരായവരാണ് ഉറങ്ങുന്നത്. നിങ്ങൾക്ക് എത്ര സാധിക്കുന്നുവോ ശിവബാബയെത്തന്നെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. നിങ്ങളുടെ ബുദ്ധിയിലുണ്ട് ശിവബാബക്കുവേണ്ടിയാണ് നമ്മൾ ഭോജനമുണ്ടാക്കുന്നത്. ശിവബാബക്കുവേണ്ടിയാണ് നമ്മൾ ഇത് ചെയ്യുന്നത്. ഭോജനവും ശുദ്ധിയോടുകൂടിയുണ്ടാക്കണം. പ്രശ്നമുണ്ടാകുന്ന ഒരു വസ്തുവും ചേർക്കാൻ പാടില്ല. ബാബ ( ബ്രഹ്മാബാബ) സ്വയവും ഓർമ്മിക്കുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അതിരാവിലെ എഴുന്നേറ്റ് ബാബയോട് മധുര-മധുരമായ കാര്യങ്ങൾ സംസാരിക്കണം. ദിവസവും സന്തോഷത്തിന്റെ മരുന്ന് കഴിച്ചുകൊണ്ട് അതീന്ദ്രിയസുഖത്തിന്റെ അനുഭവം ചെയ്യണം.

2. സത്യയുഗീ രാജധാനി സ്ഥാപിക്കുന്നതിൽ ബാബയുടെ പൂർണ്ണ സഹയോഗികളായി മാറുന്നതിനുവേണ്ടി പാവനമായി മാറണം, ഓർമ്മയിലൂടെ വികർമ്മങ്ങളെ വിനാശം ചെയ്യണം, ഭോജനവും ശുദ്ധിയോടുകൂടിയുണ്ടാക്കണം.

വരദാനം :-
ദിവ്യഗുണങ്ങളെ ആഹ്വാനം ചെയ്യുന്നതിലൂടെ എല്ലാ അവഗുണങ്ങളേയും ആഹൂതി ചെയ്യുന്ന സന്തുഷ്ട ആത്മാവായി ഭവിക്കട്ടെ.

എങ്ങിനെയാണോ ദീപാവലി സമയത്ത് വൃത്തിയാക്കുന്നതിന്റെയും ശേഖരണത്തിന്റെയും കാര്യത്തിൽ പ്രത്യേകശ്രദ്ധ നൽകുന്നത് അതുപോലെ താങ്കളും എല്ലാപ്രകാരത്തിലുമുള്ള ശുദ്ധീകരണത്തിന്റെയും ശേഖരണത്തിന്റെയും ലക്ഷ്യം വെച്ച് സന്തുഷ്ടആത്മാവായി മാറണം.സന്തുഷ്ടതയിലൂടെ തന്നെയാണ് എല്ലാദിവ്യഗുണങ്ങളേയും ആഹ്വാനം ചെയ്യാൻ കഴിയുക.അപ്പോൾ അവഗുണങ്ങളുടെ ആഹൂതി താനേ നടക്കും.ഉള്ളിൽ ഏതെല്ലാം ബലഹീനതകൾ,കുറവുകൾ, നിർബലതകൾ,കോമളസ്വഭാവം എന്നിവ അവശേഷിച്ചിട്ടുണ്ടോ അവയെയെല്ലാം സമാപ്തമാക്കി ഇനി പുതിയ കണക്കുകളെ ആരംഭിക്കുകയും പുതിയസംസ്ക്കാരങ്ങളാകുന്ന പുതുവസ്ത്രം ധരിക്കുകയും ചെയ്ത് സത്യമായ ദീപാവലി ആഘോഷിക്കുക.

സ്ലോഗന് :-
സ്വമാനത്തിന്റെ സീറ്റിൽ സദാ സെറ്റ് ആയി ഇരിക്കണമെങ്കിൽ ദൃഢസങ്കൽപത്തിന്റെ ബെൽറ്റ് ശരിക്ക് ധരിക്കണം.


അവ്യക്തസൂചന-സ്വയത്തിനുവേണ്ടിയും സർവ്വർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

ശാന്തിയുടെ ശക്തിയുടെ പ്രയോഗം ആദ്യം സ്വയത്തിനുവേണ്ടിയും ശരീരത്തിന്റെ അസുഖങ്ങൾക്കുവേണ്ടിയും ചെയ്ത് നോക്കണം ഈ ശക്തിയിലൂടെ കർമ്മബന്ധനത്തിന്റെ രൂപം മധുരമായ സംബന്ധങ്ങളുടെ രൂപത്തിലേക്ക് പരിവർത്തനപ്പെടും.ഈ കർമ്മഭോഗങ്ങൾ അഥവാ കർമ്മത്തിന്റെ കടുത്ത ബന്ധനങ്ങൾ സൈലൻസിന്റെ ശക്തിയിലൂടെ വെള്ളത്തിലെ വരപോലെ അനുഭവമാകും അല്ലാതെ കഷ്ടപ്പെടുന്നവരല്ല, കണക്കുകൾ കഷ്ടപ്പെട്ട് തീർക്കുന്നവരുമല്ല മറിച്ച് സാക്ഷിദൃഷ്ടാവായി മാറി ഈ കർമ്മക്കണക്കുകളുടെ ദൃശ്യത്തെ കണ്ടുകൊണ്ടിരിക്കാനാകും.

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങൾ

ഈ അവിനാശിയായ ഈശ്വരീയ ജ്ഞാനം പ്രാപ്തമാക്കുന്നതിന് വേണ്ടി ഏതൊരു ഭാഷയും പഠിക്കേണ്ടതില്ല.

ഈ ഈശ്വരീയ ജ്ഞാനം വളരെ സഹജവും മധുരവുമാണ്, ഇതിലൂടെ ജന്മജന്മാന്തരത്തിലേക്ക് വരുമാനം സമാഹരിക്കപ്പെടുന്നു. ഈ ജ്ഞാനം ഇത്രയും സഹജമാണ്, ഏതൊരു മഹാൻ ആത്മാവിനും, അഹല്യയെപ്പോലെയുള്ള കല്ലുബുദ്ധികൾക്കും ഏത് ധർമ്മത്തിലെയും കുട്ടികൾ തൊട്ട് വൃദ്ധർ വരെ ആർക്ക് വേണമെങ്കിലും പ്രാപ്തമാക്കാൻ കഴിയുന്നു. നോക്കൂ, ഇത്രയും സഹജമായിട്ടും ലോകത്തുള്ളവർ ഈ ജ്ഞാനത്തെ വളരെ ഭാരിച്ചതായി മനസ്സിലാക്കുന്നു. ഒരുപാട് വേദ- ശാസ്ത്ര- ഉപനിഷത്തുക്കളൊക്കെ പഠിച്ച് വലിയ- വലിയ വിദ്വാന്മാരാകണം എന്ന് കരുതുന്നവർക്ക് പിന്നെ അതിന് വേണ്ടി ഭാഷ പഠിക്കേണ്ടതുണ്ട്. വളരെ അദ്ധ്വാനിക്കേണ്ടതുണ്ട്, അപ്പോഴേ പ്രാപ്തിയുണ്ടാകൂ, പക്ഷെ ഇതാണെങ്കിൽ സ്വയം അനുഭവത്തിലൂടെ അറിഞ്ഞതാണ്, ഈ ജ്ഞാനം വളരെ സഹജവും സരളവുമാണ് എന്തുകൊണ്ടെന്നാൽ സ്വയം പരമാത്മാവ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇതിനായി യാതൊരു ശാരീരിക അദ്ധ്വാനമോ, ജപതപങ്ങളോ, ശാസ്ത്ര പാണ്ഡിത്യമോ, സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെയോ ആവശ്യകതയില്ല. ഇവിടെ സ്വാഭാവികമായി ആത്മാവിന് തന്റെ പരമപിതാ പരമാത്മാവിനോടൊപ്പം യോഗം വെക്കണം. ആർക്കെങ്കിലും ഈ ജ്ഞാനത്തെ ധാരണ ചെയ്യാൻ കഴിയുന്നില്ലെങ്കിൽപ്പോലും യോഗത്തിലൂടെ വളരെ പ്രയോജനം കിട്ടും. ഇതിലൂടെ ഒന്ന്, പവിത്രമായി മാറുന്നു, പിന്നെ കർമ്മ ബന്ധനം ഭസ്മീകരിച്ച് കർമ്മാതീതമായി മാറുന്നു. ഇത്രയും ശക്തിയുണ്ട് ഈ സർവ്വശക്തിവാനായ പരമാത്മാവിന്റെ ഓർമ്മയിൽ. പരമാത്മാവ് സാകാര ബ്രഹ്മാശരീരത്തിലൂടെ നമ്മെ യോഗം പഠിപ്പിച്ചുകൊണ്ടിരി ക്കുകയാണെങ്കിലും ഓർമ്മിക്കേണ്ടത് നേരിട്ട് ആ ജ്യോതിസ്വരൂപനായ ശിവപരമാത്മാവിനെയാണ്, ആ ഓർമ്മയിലൂടെയേ കർമ്മബന്ധനത്തിന്റെ അഴുക്ക് പുറത്ത് പോകൂ. ശരി, ഓം ശാന്തി.